8 years ago
Wednesday, May 23, 2012
Tuesday, May 15, 2012
തൂണുംചാരി ഇരുന്നവള്‍
ചെറുകഥ
എവിടെയാണ് ആദ്യമായവളെ കണ്ടതെന്നോര്‍മ്മയില്ല്ല. അവളുടെ പേര് ഓര്‍മ്മവന്നുവെങ്കിലും ആ പേരില്‍ ഇപ്പോള്‍ വിളിക്കുന്നില്ല്ല. എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ല.... എന്നാണവളെ ആദ്യമായിക്കണ്ടത്, എവിടെ വെച്ചായിരുന്നു.. പുത്തിരിക്കണ്ടം മൈതാനത്തോ.. അതോ ആറ്റുകാലിലോ.... ഈ ഓര്‍മ്മകള്‍ക്കെന്താ ഒരു മൌനം... അങ്കതന്‍ ആലോചനയില്‍ മുഴുകി.
ആ..... ആാ.......ഇപ്പോള്‍ പിടി കിട്ടി. അവളെ ആദ്യമായി കണ്ട ദിവസം. അന്നവള്‍ക്ക് ഇത്രയും സൌരഭ്യം ഉണ്ടായിരുന്നില്ലല്ലോ.. ഈ വശ്യതയാര്‍ന്ന സൌന്ദര്യവും അതില്‍ ഒരു പിടി സൌരഭ്യവും കൂടിയാകുമ്പോള്‍....... അങ്കതന് മത്ത് പിടിക്കുന്ന പോലെ തോന്നി..
അങ്കതനെ മത്തുപിടിപ്പിക്കാനവള്‍ പലപ്പോഴും സെറ്റുമുണ്ടുടുത്ത് ആടിയാടി നടക്കും. അവളുടെ ഓരോ ചലനത്തിലും അവളുടെ മാറിടം തുള്ളിച്ചാടി... മുണ്ടും നേര്യേതുമുടുത്താല്‍ അവളെ കാണാന്‍ നല്ല ചന്തം..
പലപ്പോഴും ചോദിക്കാറുണ്ട് അങ്കതന്‍ അവളോട്.." എന്താ അങ്കിതേ നിനക്കിത്ര സൌരഭ്യം..?”
"എന്റെ പേര് അങ്കിത എന്നല്ല....”
"പിന്നെന്താ നിന്റെ പേര്...?”
"ഞാന്‍ പറയില്ല....”
"എന്നാ ഞാന്‍ നിന്നെ അങ്കിത എന്നേ വിളിക്കൂ........... നീ എന്റെ പെണ്ണല്ലേ.. അങ്കിതന്റെ പെണ്ണ് അങ്കിത.....?!! “
ഹി ഹി ഹി......... അങ്കിതന്‍ ഊറിയൂറി ചിരിച്ചു.
“വേണ്ടാത്തതോരോന്നും പറഞ്ഞ് ചിറിക്കുകയാണല്ലേ..... കോമാളീ........ ഈ വയസ്സ് കാലത്ത് പെണ്‍പിള്ളേരെ മോഹിക്കാന്‍ നടക്കുന്നൊരാള്....?”
"പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം കുങ്കിതേ?. നീയല്ലേ എന്നെ കണ്ണിറുക്കിക്കാണിച്ചതും മോഹിപ്പിച്ചതും. എന്നിട്ടിപ്പോ എന്താ ഒരു മനം മാറ്റം...>?.. നീ ആ ജീന്‍സും ടോപ്പും ഒക്കെ ഊരിക്കളഞ്ഞ് മുണ്ടും നേര്യേതും ഉടുത്തോണ്ട് വാ....”
“കേട്ടാല്‍ തോന്നും പറയുന്നതൊക്കെ കേള്‍ക്കാന്‍ ഞാന്‍ നിങ്ങടെ കെട്ട്യോളാണെന്ന്...?”
"കെട്ട്യാലും ഇല്ലെങ്കിലും... അതൊന്നും എനിക്കറിയില്ല.. ഞാന്‍ പറഞ്ഞതൊക്കെ അനുസരിച്ചില്ലെങ്കില്‍ ഞാന്‍ ഈ കാല്‍സ്രായിയെല്ലാം ഊരിക്കളയും...”
"അത്ര ധൈര്യം ഉണ്ടെങ്കിലൊന്ന് കാണട്ടെ...?”
അങ്കിതന്‍ കുങ്കിതയെ കയറിപ്പിടിച്ചു...
“കുങ്കിത ഇത്രയും പ്രതീക്ഷിച്ചില്ല... അവള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും അങ്കിതന്റെ കരവലയത്തില്‍ അവള്‍ അമര്‍ന്നു അല്പനിമിഷത്തേക്ക്...”
“എന്നെ വിടൂ പ്ലീസ്.......ഞാന്‍ പറഞ്ഞപോലെ മുണ്ടുടുത്തിട്ട് വരാം പിന്നീടൊരു നാള്‍...”
“എപ്പോ വരും എന്ന് വരും....?”
"ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ് ആറ്റുകാലില്‍ പോകുമ്പോള്‍ ഈ വഴിക്ക് വരാം...”
അങ്കിതന്റെ കാത്തിരുപ്പ് തുടര്‍ന്നെങ്കിലും അവള്‍ വന്നില്ല ഒരിക്കലും.
“കാലങ്ങള്‍ കടന്ന് പോയി. വല്ലപ്പോഴും ഓണ്‍ലൈനില്‍ അങ്കിതയെ കണ്ടിരുന്നെങ്കിലും അവള്‍ കാര്യമായൊന്നും പറഞ്ഞില്ല. അവള്‍ ഒരു നുണച്ചിയാണെന്ന് മാത്രം അങ്കിതന്‍ മനസ്സിലാക്കി...”
ഒരു ദിവസം അങ്കിതന്‍ ചുമ്മാ പാളയത്ത് കൂടി നടന്ന് പോകുമ്പോള്‍ ഇവളെ കണ്ടു, പച്ചക്കറി ചന്തയില്‍. അങ്കിതന്‍ കുങ്കിതയറിയാതെ അവളെ പിന്തുടര്‍ന്നു. അവളുടെ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്താന്‍..
അങ്ങിനെ ഒരു ദിവസം അങ്കിതന്‍ അവളെ ഏതോ ഒരു കോലായില്‍ തൂണും ചാരിയിരിക്കുന്നത് കണ്ടു. സെറ്റുമുണ്ടുടുത്ത് ചന്ദനക്കുറിയുടുത്ത്, മൂക്കുത്തിയും കല്ലുമാലയുമൊക്കെ ഇട്ട്.
പരിസരബോധം മറന്ന അങ്കിതന്‍ ആ വീട്ടില്‍ കയറി കുങ്കിതയെ ആക്രമിച്ചു. നല്ല കാലത്തിന് ആ വീട്ടില്‍ ആരുമില്ലായിരുന്നു അന്ന്. സന്ധ്യാനേരം - കുങ്കിത അസ്തമയസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങിയിരുന്നു. അങ്കിതന്‍ അവളെ വാരിപ്പുണര്‍ന്നു.... കുങ്കിത അകത്തേക്കോടി.. അങ്കിതന്‍ വിട്ടില്ല അവളെ. കുങ്കിത അങ്കിതന്റെ കരവലയത്തിലമര്‍ന്നു ഒരിക്കല്‍ കൂടി. അവന്റെ ചുടുനിശ്വാസങ്ങള്‍ കുങ്കിതക്കാനന്ദം പകര്‍ന്നു...
ഒന്നുമുരിയാടാതെ അങ്കിതന്‍ നടന്നകന്നു...........
പ്രതീക്ഷക്ക് വിപരീതമായി പിന്നില്‍ നിന്നൊരു വിളി.
“ഇനിയെന്നാ വരിക....?! “
ഒന്നും നടന്നില്ലാത്ത മട്ടില്‍ അങ്കിതന്‍ ഇരുട്ടില്‍ മാഞ്ഞു... കുങ്കിത താടിക്ക് കയ്യും കൊടുത്ത് തൂണും ചാരി ഇരുന്നു............
some thing wrong with the new blog template. kindly excuse.
Friday, May 11, 2012
ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ... part 2
continuation of part 1
കുഞ്ഞിന്റെ അസുഖത്തെത്തുടര്‍ന്നുള്ള വേദനകളും പ്രയാസങ്ങളും solace ക്രിയാത്മകമായി പങ്കിടാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍മാര്‍ക്കും കുടുംബക്കാര്‍ക്കും കൂടെ നിന്ന് എങ്ങിനെ അസുഖം ഭേദമാക്കാനുള്ള വഴികള്‍ തേടാം?. കുടുംബത്തിലെ മറ്റംഗങ്ങളുടെ ജീവിതം എങ്ങിനെ സാര്‍ത്ഥകമായി മുന്നോട്ട് കൊണ്ടുപോകാം..?
വാസ്തവ്ത്തില്‍ solace അറിയലും പങ്കിടലും കൂട്ടായ്മയും അതോടൊന്നിച്ച് വികസിക്കുന്ന സചേതനമായ പ്രവൃത്തിയുമാണ്.
താഴെ കൊടുത്തിരിക്കുന്ന ലക്ഷ്യങ്ങള്‍ മുന്നിര്‍ത്തിക്കൊണ്ട് ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും solace ചെയ്തുകൊണ്ടിരിക്കുന്നു.
> ദീര്‍ഘകാലങ്ങളായി കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തികവും മാനസികവുമായ സംരക്ഷണം നല്‍കുക.
> സേവന താല്പര്യമുള്ള സംഘടനകളുടേയും വൈദ്യരംഗത്തെ വിദഗ്ദമാരുടേയും സഹായത്തോട് കൂടി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളായ കുട്ടികളെ സഹായിക്കുക.
> അസുഖമുള്ള കുട്ടികളുടെ ആരോഗ്യപരവും സാമൂഹ്യവും വിദ്യഭ്യാസപരവുമായ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുക.
> അസുഖമുള്ള കുട്ടികള്‍ക്കും കുടുംബത്തിനും ധൈര്യം പകരുന്നതോടൊപ്പം അവര്‍ക്ക് വിദഗ്ദവും പ്രായോഗികവുമായ സഹായം നല്‍കുക.
സചേതനമായ ഈ പ്രവൃത്തിയുടെ ഒരു കണ്ണിയാകാന്‍, സൊലെസ്സിന്റെ ചങ്ങാതിയെന്ന നിലയില്‍ - നിങ്ങള്‍ക്കെന്ത് ചെയ്യാനാകും.?
പണമായും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളായും കളിക്കോപ്പുകളായും പ്രവൃത്തിയുടെ കണ്ണികളാകാം. ഒരു നല്ല വാക്ക്, പുഞ്ചിരി, കാരുണ്യമൂറുന്ന നോട്ടം, ആര്‍ദ്രമായ മനസ്സ്... പ്രവൃത്തിയുടെ കണ്ണികളാണ്.
ഇങ്ങിനെ കണ്ണി ചേരുമ്പോള്‍ ഭൌതികവും ആത്മീയവുമായി നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ വേദനിക്കുന്നവരുമായി പങ്കിടുകയാണ്. നീതിയും സമത്വവും പുലരുന്ന സമൂഹസൃഷ്ടിക്കായി ഒരടി... ഒരടിമാത്രം.. മുന്നോട്ടുവെക്കുകയാണ്. യഥാര്‍ത്ഥ് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നാട്ടുപാതയാണ്.
ഞാന്‍ ഇപ്പോള്‍ ഈ സേവന സംഘടനയിലെ ഒരു കണ്ണിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു... നിങ്ങള്‍ക്കും എന്റെ കൂടെ കൈകോര്‍ക്കാം.. നല്ലൊരു മനസ്സോടെ...........
you can contact them in this address:
solace
parakkott lane [near lakshmy silks]
trichur
tel: 0487 2322166 mrs sheeba ameer
u my visit following link and have more information http://solace.org. in
kindly see what my good friend sajida has written about sheeba http://enteneelakurunji.blogspot.in/p/blog-page_03.html
kindly see what my good friend sajida has written about sheeba http://enteneelakurunji.blogspot.in/p/blog-page_03.html

Thursday, May 10, 2012
ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ
ഇവിടെ ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ......
ഷീബയെ പത്രമാധ്യമങ്ങളില്‍ കൂടിയും അല്ലാതെയും അറിഞ്ഞിരുന്നുവെങ്കിലും ഫേസ് ബുക്കിലൂടെയാണ് കൂടുതല്‍ അടുത്തത്. പോരാത്തതിന് അവര്‍ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്റെ സുഹൃത്തും കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കും അവരോടും അവരുടെ സംഘടനയോടും അടുത്തിടപെഴകാന്‍ തോന്നി. അങ്ങിനെ ഞാന്‍ ഇന്നെലെ അവരുടെ സങ്കേതത്തിലെത്തി....
പുതിയ വിലാസത്തിലെ കൊച്ചുവീട്ടിലേക്ക്. തൃശ്ശൂര്‍ അശ്വിനി ആശുപത്രി ജങ്ഷനടുത്തുള്ള പാറക്കോട്ട് ലയിനില്‍... “വിളിച്ചിട്ട് വരണമെന്നുപറഞ്ഞിരുന്നെങ്കിലും ഞാന്‍ അല്ലാതെയാണ് പോയത്.“ ഞാന്‍ സാധാരണ എവിടെ പോകുമ്പോഴും സാധാരണ വിളിച്ചുപറയാറില്ല എന്നതാണ് എന്റെ സ്വഭാവം. കാരണം ഞാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വാക്ക് പാലിക്കാറില്ല. അതിനാല്‍ ചുമ്മാതങ്ങ് പോകും, കണ്ടില്ലെങ്കില്‍ തിരിച്ച് ആ പരിസരത്തുള്ള മറ്റെവിടെയെങ്കിലും പോകും.
ഇനി എന്റെ പോക്കും, സാന്നിദ്ധ്യവും അനിവാര്യമാണെങ്കില്‍ ഞാന്‍ പറഞ്ഞതിന് പത്തുമിനിട്ടെങ്കിലും മുന്നേ എത്തുകയും ചെയ്യും. അത് മറ്റൊരു സ്വഭാവം...
അങ്ങിനെ ഇന്നെലെ എനിക്ക് വടക്കേ സ്റ്റാന്‍ഡിന്റെ അടുത്ത് കൂടി സീതാറാം ഓട്ടോമൊബൈത്സില്‍ വാഹനം സര്‍വ്വീസ് ചെയ്യേണ്ടിയിരുന്നു. അപ്പോഴാണ് ഷീബ മനസ്സില്‍ വന്ന് നിറഞ്ഞത്. അപ്പോള്‍ ശകടം അങ്ങോട്ട് പായിച്ചു. ഇടവഴികളില്‍ ശകടം തിരിക്കാനും മറ്റും ബുദ്ധിമുട്ട് വരുമെന്നറിഞ്ഞിട്ടും ഞാന്‍ മനസ്സിലുള്ള വഴികളിലൂടെ ഷീബയുടെ ആസ്ഥാനത്തിന്റെ മുന്നിലെത്തി. അപ്പോള്‍ അതാ മുന്നിലൊരു പിക്കപ്പ് വന്നു, അങ്ങോട്ടുമിങ്ങോട്ടും ഉരസാതെ ഒരുവിധം എന്റെ സയ്യാര ഞാന്‍ ഒരിടത്ത് ഒതുക്കി തിരിച്ചെത്തി.
ഞാന്‍ അവിടെ എത്തിയപ്പോള്‍ ഷീബയെന്ന് തോന്നിക്കുന്ന മറ്റൊരു പെണ്ണ് ഓഫീസില്‍ ഒരു സന്ദര്‍ശകനൊത്ത് തിരക്കായിരുന്നു. ഞാന്‍ ഉമ്മറത്ത് ചൂടും കൊണ്ടിരുന്നു. അവിടെ രണ്ട് കസേരകളും ഒരു വാട്ടര്‍ ഡിസ്പെന്‍സറും ഉണ്ടായിരുന്നു. വെള്ളം കുടിക്കാന്‍ തോന്നിയില്ല.
അകത്തേക്ക് എന്നെ വിളിക്കും വരെ ഞാന്‍ അക്ഷമനായി അവിടെ തന്നെ നിന്നു. അപ്പോഴെക്കും മറ്റൊരാള്‍ അകത്തേക്ക് കയറിപ്പോയി. താമസിയാതെ എന്നേയും ഉള്ളിലേക്കാനയിച്ചു. അദ്ദേഹം ആണ് ദിവാകരന്‍. എല്ലാവരും എന്റെ സഹോദരനും സിനിമാനടനും ടിവി അവതാരകനുമായ വി കെ ശ്രീരാമന്റെ സുഹൃത്തുക്കളായതിനാല്‍ എനിക്ക് അവിടെ ഒരു വീഐപി ട്രീറ്റ്മെന്റ് തന്നെ കിട്ടി.
ഷീബ വരുന്നത് വരെ ഞാനും ദിവാകരനും പിന്നെ അവിടുത്തെ ഓഫീസ് സ്റ്റാഫ് മഞ്ജുവും മറ്റൊരു കുട്ടി [ഷിജുവെന്നാണ് തോന്നുന്നു പേര്] യുമായി സൌഹൃദം പങ്കിട്ടു. അങ്ങിനെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഇവരെല്ലാം ഷീബയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ഓടിക്കിതച്ചെത്തി...
ഷീബക്ക് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള കാരണം എന്നെ മഞ്ജുവിനെ ഏല്പിച്ച് അവര്‍ ദിവാകരന്റെ കൂടെ യാത്രയായി. ഞാന്‍ അല്പസമയം ഷീബയുടെ "SOLACE" എന്ന സ്ഥാപനത്തിനെ പറ്റി മഞ്ജുവില്‍ നിന്നും മനസ്സിലാക്കി. അവിടെ നിന്ന് ലഭിച്ച ഒരു ലീവ് ലെറ്റിലെ വിവരങ്ങള്‍ അതേ പടി താഴെ ചേര്‍ക്കാം. അതായിരിക്കും നല്ലത്...
ഈ സ്ഥാപനത്തില്‍ ഒരു വളണ്ടിയര്‍ ആയി സേവനം അനുഷ്ടിക്കാന്‍ പോകയാണ് ഞാന്‍.
"അസുഖമുള്ള കുഞ്ഞും, മാതാപിതാക്കളും, നിങ്ങളും ഒറ്റപ്പെട്ട കണ്ണികളല്ല. ഈ പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായതെല്ലാം പരസ്പരം ബന്ധിതമാണ്. പരസ്പരം ആശ്രിതമാണ്. ചൈതന്യവത്തായ പരസ്പരാശ്രിതത്വമാണ് സാഹോദര്യത്തിന്റെ നാന്ദി. സൊലെസ് അതിന്റെ ഒരു മാധ്യമമാണ്.”
നമ്മുടെ കുഞ്ഞിന് ഒരു ചെറിയ പനിയോ ജലദോഷമോ ഉണ്ടായാല്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ഒന്നാലോചിച്ചുനോക്കൂ. അത് കേന്‍സറോ മറ്റെന്തെങ്കിലും മാറാരോഗമോ ആണെന്നറിയുമ്പോഴോ...? അതുവരെയുണ്ടായിരുന്ന ശാന്തമായ കുടു:ബാന്തരീക്ഷം കുമിളയായി പൊട്ടിത്തകരുന്നു. വേവലാതിയും ആശങ്കയും നമ്മെ പിന്തുടരുന്നു. അസുഖമുള്ള കുഞ്ഞിന്റെ കൂടപ്പിറപ്പുകളുടെ പഠനം അവതാളത്തിലാകുന്നു. സാമ്പത്തികവും മാനസികവുമായ മുഴുവന്‍ ഊര്‍ജ്ജവും നാം അസുഖമുള്ള കുഞ്ഞില്‍ സമര്‍പ്പിക്കുന്നു. ജോലിയില്‍ ശ്രദ്ധ തെറ്റുന്നു. വീട്ടുകാര്യങ്ങള്‍ താളം തെറ്റുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ സഹായിച്ചിരുന്ന ബന്ധുക്കളും സ്നേഹിതരും അയല്‍ക്കാരും അവരുടെ പരിമിതികളിലേക്ക് ചുരുങ്ങുന്നു. എല്ലാം ദൈവത്തിനോ വിധിക്കോ വിട്ട് നാം നിസ്സഹായരായി കണ്ണീരൊഴുക്കുന്നു.
ഈ അവസരത്തിലാണ് "solace" ഇടപെടുന്നത്. അസുഖമുള്ള കുഞ്ഞിനും വീട്ടുകാര്‍ക്കും എങ്ങിനെ ഒരു താങ്ങാവാം.? വൈദ്യസംബന്ധിയായും സാമ്പത്തികമായും മാനസികമായും.
എന്താണ് "solace" ചെയ്യാനുദ്ദേശിക്കുന്നത്...?
[this post will be continued soon]
Monday, May 7, 2012
ഇരുന്നിലങ്കോട് ക്ഷേത്രത്തിലേക്കുള്ള യാത്ര
ഇരുന്നിലം കോട് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ എന്റെ ബാല്യം ഓടിയെത്തുന്നു.... ഞാന്‍ എന്റെ ചേച്ചിയുടെ കൂടെ അനിയനും ബന്ധുമിത്രാദികളുമൊത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ കുന്നംകുളത്തെ ഇട്ട്യേരയുടെ ഡോഡ്ജ് വാടകക്കാറില്‍ ഇരുന്നിലം കോട്ടെ അമ്പലത്തിലേക്കുള്ള യാത്ര.
ഇരുന്നിലം കോട് ഉള്ള ഒരു അമ്പലത്തിന്റെ ഫോട്ടോകളും ചരിത്രങ്ങളും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇത് മുള്ളൂര്‍ക്കര ഉള്ള സ്ഥലമല്ലെ? എങ്കില്‍ ചെറുപ്പത്തില്‍ എന്റെ ഇളയ സഹോദരനെ അവിടെ കൊണ്ട് വരാറുണ്ട്. വരുന്ന വഴി ഒരു ചെറിയ ചായക്കടയില്‍ കയറി ഇഡ്ഡലി കഴിക്കാറുണ്ട്. അത്രയും രുചിയുള്ള ഇഡ്ഡലി എന്റെ ജീവിതത്തില്‍ നിന്ന് എവിടെ നിന്നും ഞാന്‍ കഴിച്ചിട്ടില്ല.
അവിടെ ഒന്നില്‍ കൂടുതല്‍ അമ്പലങ്ങള്‍ ഉണ്ടോ? എങ്കില്‍ ഞാന്‍ പോയിരുന്ന അമ്പലം ഏതാണെന്ന് അറിയാനാഗ്രഹം ഉണ്ട്. സഹോദരന് എന്തോ വഴിപാട് ഉണ്ടായിരുന്നു അവന്റെ ചെറുപ്പത്തില്‍ അവിടെ. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ കുടുംബസമേതം വരാറുണ്ട്.
ഇരുന്നിലം കോട് ഉള്ള ഒരു അമ്പലത്തിന്റെ ഫോട്ടോകളും ചരിത്രങ്ങളും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇത് മുള്ളൂര്‍ക്കര ഉള്ള സ്ഥലമല്ലെ? എങ്കില്‍ ചെറുപ്പത്തില്‍ എന്റെ ഇളയ സഹോദരനെ അവിടെ കൊണ്ട് വരാറുണ്ട്. വരുന്ന വഴി ഒരു ചെറിയ ചായക്കടയില്‍ കയറി ഇഡ്ഡലി കഴിക്കാറുണ്ട്. അത്രയും രുചിയുള്ള ഇഡ്ഡലി എന്റെ ജീവിതത്തില്‍ നിന്ന് എവിടെ നിന്നും ഞാന്‍ കഴിച്ചിട്ടില്ല.
അവിടെ ഒന്നില്‍ കൂടുതല്‍ അമ്പലങ്ങള്‍ ഉണ്ടോ? എങ്കില്‍ ഞാന്‍ പോയിരുന്ന അമ്പലം ഏതാണെന്ന് അറിയാനാഗ്രഹം ഉണ്ട്. സഹോദരന് എന്തോ വഴിപാട് ഉണ്ടായിരുന്നു അവന്റെ ചെറുപ്പത്തില്‍ അവിടെ. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ കുടുംബസമേതം വരാറുണ്ട്.
Monday, April 30, 2012
തൃശ്ശൂര്‍ പൂരത്തലേന്ന്
പൂരത്തലേന്ന് അതായത് [30-04-2012] തേക്കിന്‍ കാട്ടില്‍ ആനകളെ അണി നിരത്തി പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും.. തൃശ്ശൂര്‍ക്കാര്‍ക്കും അതും ഒരു പൂരലഹരി തന്നെ.
ദീപാലങ്കാരം കൊണ്ട് വര്‍ണ്ണപ്പകിട്ടാര്‍ന്ന പാറമേക്കാവും തിരുവമ്പാടിയും പിന്നെ അലങ്കാരപ്പന്തലുകളും പൂരം എക്സിബിഷനും എല്ലാം ഒരു ജനസാഗരം തന്നെ.
ഇന്ന് ആണ് ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരം.... ഇന്നെലെ രാത്രിയും ഇന്ന് കാലത്തും മഴയുണ്ടായിരുന്നതിനാല്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കൂടല്‍ മാണിക്യം ക്ഷേത്രത്തിലേക്ക് മഴ പെയ്യാതിരിക്കാന്‍ താമര മാല നേര്‍ന്നിട്ടുണ്ടാകുമെന്ന് എന്റെ പെമ്പ്രന്നോത്തി പറഞ്ഞു. മഴയെ ഇന്നത്തേക്ക് ഒഴിച്ചുനിര്‍ത്തണേ ശ്രീ വടക്കുന്നാഥാ..................
Sunday, April 29, 2012
തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്
ഇന്ന്‍ തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പോയി. കൃത്യം 7 മണിക്ക് ഞാന്‍ പൂരപ്പറമ്പില്‍ എത്തി. ചെറിയ തോതില്‍ മഴ പെയ്തേക്കുമെന്ന ആശങ്കയാല്‍ ഏഴിന് തന്നെ പാറമേക്കാവ് തിരി കോളുത്തി. സാമ്പിള്‍ ഉഗ്രനായിരുന്നു പാറമേക്കാവിന്റെത്.
മഴയെ ഭയന്ന് തിരുവമ്പാടി അമിട്ടുകള്‍ മാറ്റി വെച്ച് വെടിക്കെട്ട് തുടങ്ങി, പക്ഷെ പാറമേക്കാവിന്റെ അത്ര ശരിയായില്ലാ എന്ന് തോന്നി. അത് അവസാനിച്ചതും ഞാന്‍ നേരെ വീട്ടിലേക്ക് വിട്ടു. ജോയ്സ് പാലസ്സില്‍ കയറി 2 ഫോസ്റ്റര്‍ അകത്താക്കി. ശരിക്കും വിയര്‍ത്ത് കുളിച്ചിരുന്നു. തണുത്ത ബീയര്‍ അകത്ത് ചെന്നപ്പോള്‍........ഹാ............. നല്ലൊരു കുളിര്‍മ്മ ആയിരുന്നു...
Friday, April 27, 2012
തൃശ്ശൂര്‍ പൂരം 2012
തൃശ്ശൂര്‍ പൂരം മെയ് ഒന്നാം തീയതി - 2012. എല്ലാ ബ്ലോഗര്‍മാരേയും ക്ഷണിക്കുന്നു.
എന്റെ വസതി പൂരപ്പറമ്പില്‍ നിന്ന് അല്പം മാറി. എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ എന്നെ വിളിക്കുക.. ഞാന്‍ പൂരപ്പറമ്പില് കാലത്ത് 9 മുതല്‍ 2 വരേയും വൈകിട്ട് 4 മുതല്‍ 6 വരേയും കാണും...
ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയും ഇടിവെട്ടും ആണ്. പൂരത്തലേന്നും, പൂരത്തിനും, പിറ്റേ ദിവസവും മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു.
ശ്രീ വടക്കുന്നാഥനും, തിരുവമ്പാടിക്കണ്ണനും, പാറമേക്കാവമ്മയും അനുഗ്രഹിക്കട്ടെ.
തൃശ്ശൂര്‍ പൂരം ആശംസകള്‍...............
എന്റെ വസതി പൂരപ്പറമ്പില്‍ നിന്ന് അല്പം മാറി. എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ എന്നെ വിളിക്കുക.. ഞാന്‍ പൂരപ്പറമ്പില് കാലത്ത് 9 മുതല്‍ 2 വരേയും വൈകിട്ട് 4 മുതല്‍ 6 വരേയും കാണും...
ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയും ഇടിവെട്ടും ആണ്. പൂരത്തലേന്നും, പൂരത്തിനും, പിറ്റേ ദിവസവും മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു.
ശ്രീ വടക്കുന്നാഥനും, തിരുവമ്പാടിക്കണ്ണനും, പാറമേക്കാവമ്മയും അനുഗ്രഹിക്കട്ടെ.
തൃശ്ശൂര്‍ പൂരം ആശംസകള്‍...............
Friday, April 20, 2012
കൊരണ്ടിത്തള്ള [ചെറുകഥ]
മക്കളെക്കൊണ്ട്
തോറ്റു…. ഒരു മുക്കാലിന് ഉപയോഗമില്ല. വര്‍ദ്ധിച്ച ഇലക്ട്രിസിറ്റി ബില്ലിലേക്കെങ്കിലും
എന്തെങ്കിലും തന്നുകൂടെ….? അനാവശ്യമായി
ലൈറ്റും ഫാനും മറ്റു ഹൈ
വോള്‍ട്ടേജ് ഉപകരണങ്ങളും ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാല്‍ ഓഫ്
ചെയ്യാതിരിക്കുക. ഇങ്ങനെ ഒക്കെ ചെയ്യുന്നത് ചെയ്യുന്നത് ശരിയാണോ പിള്ളേര്‍സേ…?
ഊര്‍ജ്ജം
അമൂല്യമാണ്. എല്ലാവരും പത്തുശതമാനമെങ്കിലും കുറച്ചുപയോഗിക്കാണ് പറയുന്നത്. നിശ്ചിത അളവില്‍ കൂടിയാല്‍ കനത്ത ബില്ല് അടക്കേണ്ടി
വരും.. പാവം തന്തയുടെ വരുമാനത്തിലധികം
കറണ്‍ട് ബില്ല് വന്നാലോ…..?
ഇനി അഥവാ
പിള്ളേറ്സ് എന്തെങ്കിലും തരാമെന്ന്
വെച്ചാല്‍ ഇവിടെ ഒരു കൊരണ്‍ടിത്തള്ളയുണ്ട്.
അത് മുടക്കാന്‍…
“തന്തക്ക് ഒന്നും
കൊടുക്കേണ്ട മക്കളേ….?” കൊരണ്ടിത്തള്ളയുടെ വാക്ക് മാത്രം കേള്‍ക്കുന്ന
പിള്ളേരും………….!!
“എന്തിന്റെ
കേടാ ഈ തള്ളക്ക്…?” അല്ലെങ്കില്‍ എന്താ
ഈ പിള്ളേര്‍സിന്റെ പുറപ്പാട്…?”
തൊഴില്‍ രഹിതനായ കുടുംബനാഥന് ആരുണ്ട് തുണ?
കലികാലമെന്നല്ലാതെ എന്തുപറയാന്‍…..
Friday, April 13, 2012
വിഷു ആശംസകള്‍
Tuesday, March 27, 2012
കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 3
രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/03/2.html
പണ്ട് കുമ്പളങ്ങിയിലേക്ക് ബോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ തോപ്പുമ്പടിയില്‍ നിന്ന് ഒരു പാലം കടന്ന് പോകാമെന്ന് തോന്നുന്നു.
പക്ഷെ അപ്പുവിനിഷ്ടം ബോട്ട് സവാരിയായിരുന്നു. സവാരിക്കിടയില്‍ എഞ്ചിന്‍ ഡ്രൈവറോട് കുശലം പറയാന്‍ അയാള്‍ക്കിഷ്ടമായിരുന്നു. മറൈന്‍ എഞ്ചിനുകളെക്കുറിച്ചും അതിന്റെ മാര്‍ക്കറ്റിങ്ങും അപ്പുവിന് ഹരമായിരുന്നു. യമാഹ ഹോണ്ട മുതലായ എഞ്ചിനുകളെപ്പറ്റിയും അത് ഉപയോഗിക്കുന്ന ബോട്ടുകളെപറ്റിയും അറിയാന്‍ അയാള്‍ക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാല്‍ പലപ്പോഴും അയാല്‍ എഞ്ചിന്‍ റൂമില്‍ കയറിപ്പറ്റും. എറണാംകുളത്തെ മിക്ക ബോട്ട് തൊഴിലാളികളേയും ഒരു കാലത്ത് അപ്പുവിന്നറിയാമായിരുന്നു.
ചിലപ്പോള്‍ അയാല്‍ മീന്‍പിടുത്ത ബോട്ടിലും സഹായി പോകാറുണ്ട് ഒരു രസത്തിന്. അപ്പുവിന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും യോട്ട് സര്‍ഫിങ്ങും എല്ലാം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയിട്ടുണ്ട്.
“റൂഡി.....ലെറ്റസ് ഗോ ടു യുവര്‍ കുമ്പളങ്ങി ഇന്‍ ദി ബോട്ട്.
“അപ്പുവും റൂഡിയും ബോട്ടില്‍ കയറി. കുമ്പളങ്ങിയിലേക്ക് യാത്രയായി. പണ്ടൊക്കെ അപ്പു മേനക ബോട്ട് ജട്ടിയിലേക്ക് കാലത്ത് അനന്തതയിലേക്ക് കണ്ണും നട്ട് നില്‍ക്കുമായിരുന്നു - ജോജുവിന്റെ പെണ്ണ് വരുന്നതും നോക്കി. പെണ്ണെന്ന് പറഞ്ഞാല്‍ കെട്ട്യോളല്ല. അവന്റെ കാമുകി. അപ്പുവും ജോജുവും എറണാംകുളം പത്മ തിയേറ്ററിന്നടുത്ത ഒരു ലോഡ്ജിലായിരുന്നു താമസം.”
"അപ്പുവിന് സഞ്ചരിക്കാന്‍ അന്ന് ഒരു ഇമ്പോര്‍ട്ടഡ് വെസ്പ സ്കൂട്ടറ് ഉണ്ടായിരുന്നു. ഒരിക്കലും കാലത്തെ ഓഫീസിലേക്കുള്ള ലിഫ്റ്റ് ജോജു സ്വീകരിക്കാറില്ല. എന്നാലോ വൈകിട്ട് അപ്പു താവളത്തിലെത്തിയാല്‍ അയാളെ വെറുതെ ഇരിക്കാന്‍ വിടില്ല. പച്ചാളത്ത് പോകാനും കാരിക്കാമുറി ഷോപ്പില്‍ പോയി കള്ള് കുടിക്കാനും മറ്റും.”
“ഒരു ദിവസം അപ്പു പ്ലാന്‍ ഇട്ടു.. ഇയാള്‍ കാലത്തെ എങ്ങോട്ടാണ് പോകുന്നതെന്ന്..അപ്പു ജോജു അറിയാതെ അയാളെ പിന്തുടര്‍ന്നു. അയാള്‍ മാര്‍ക്കറ്റ് റോഡില്‍ കൂടി നടന്ന് പെണ്‍പിള്ളേരുടെ കോളേജിന്റെ അരികത്തുകൂടിയുള്ള കനാലിന്റെ വക്കത്ത് കൂടി ഷണ്മുഖം റോഡിലെത്തി നേരെ ബോട്ട് ജെട്ടിയിലെത്തി. പിന്നെ ഒരു നില്‍പ്പാണ് തെക്കോട്ടും നോക്കി.”
“അപ്പു കേടായി കിടക്കുന്ന ഒരു ആനവണ്ടിയില്‍ ഇരിപ്പുറപ്പിച്ചു.. കണ്ണിലെണ്ണയൊഴിച്ചെന്ന് പറയുന്ന പോലെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ ഒരു ബോട്ട് വന്നു ഫോര്‍ട്ട് കൊച്ചി ഭാഗത്ത് നിന്ന്. അതില്‍ നിന്ന് പലരും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ധൃതിയില്‍ ഓഫീസിലെത്താനും ബസ്സുപിടിക്കാനും ഒക്കെ തിരക്കുകൂട്ടുമ്പോള്‍ ഒരുത്തി മന്ദമന്ദം ബോട്ടില്‍ നിന്നിറങ്ങി.”
“അന്നവള്‍ ഇളം പിങ്ക് നിറത്തിലുള്ള ജോര്‍ജറ്റ് സാരിയാണുടുത്തിരുന്നത്. സുന്ദരിയായിരുന്നു ജോജുവിന്റെ കാമുകി. ഒരു കേമറയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി അപ്പു. പിന്നീട് കൂടെ കൂടെ അപ്പു അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. “
"ചുരുക്കിപ്പറഞ്ഞാല്‍ ഈ ബോട്ടും അതിലെ യാത്രക്കാരും കൊച്ചിക്കായലും എല്ലാം അപ്പുവിന് ഒരു ഹരമായിരുന്നു.. അങ്ങിനെയാണ് അപ്പു കൊച്ചിയെ പ്രണയിച്ചത്..”
"ജോജുവിന്റ്റെ പെണ്ണ് സൈര ഹിന്ദുവായിരുന്നു. എനിക്കവളെ കണ്ട് കണ്ട് അവനില്‍ നിന്നും തട്ടിപ്പറിക്കണമെന്നുണ്ടായിരുന്നു. അപ്പു അന്ന് അത്തരം ഒരാളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, കൂടെക്കൂടെയുള്ള ട്രാന്‍സ്ഫര്‍ കാരണം..”
“പണ്ട് ബോള്‍ഗട്ടി പാലസ്സില്‍ സ്പെഷല്‍ വള്ളത്തില്‍ കയറി പോയതും കുസൃതിത്തരങ്ങള്‍ ചെയ്തതും എല്ലാം ഓര്‍ത്തു അപ്പു.”
"അങ്ങിനെ ഓരോന്നോര്‍ത്ത് റൂഡി എന്ന റൂഡി നിക്കോളാസിനോടൊത്ത് കുമ്പളങ്ങിയില്‍ വന്നിറങ്ങി. അപ്പു കുമ്പളങ്ങിയുടെ സൌന്ദര്യം കണ്ട് തുള്ളിച്ചാടി...”
"hai rudy this z really a wonderful place" അവര്‍ രണ്ട് പേരും കൂടി ആദ്യം റൂഡിയുടെ ഓഫീസിലെത്തി. യൂറോപ്യ്ന്‍ സ്റ്റൈലില്‍ ഉള്ള റൂഡിയുടെ ഓഫീസ് കായല്‍ക്കരയില്‍ ആയിരുന്നു. അവിടെ 2 ജീപ്പുകളും, ഒരു നാടന്‍ വള്ളവും, ഒരു നാടന്‍ പാസ്സഞ്ചര്‍ ബോട്ടും പിന്നെ ഒരു ലക്ഷ്വറി സ്പീഡ് ബോട്ടും ഉണ്ടായിരുന്നു.”
“പണ്ട് ഗള്‍ഫില്‍ നിന്ന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും വിന്‍ഡ് സര്‍ഫിങ്ങും അഭ്യസിച്ച അപ്പുവിന് ഈ സ്പീഡ് ബോട്ട് കണ്ടപ്പോള്‍ ചില ആശയങ്ങള്‍ മനസ്സിലുദിച്ചെങ്കിലും റൂഡിയോട് പറഞ്ഞില്ല..”
“റൂഡി അപ്പുവിനോടുള്ള വര്‍ത്തമാനത്തിലും ഓഫീസ് പണി ചെയ്തുകൊണ്ടിരുന്നു. അവന് ഒരു ഗോവക്കാരി സെക്രട്ടറി ഉണ്ട്. ഇസബെല്ല. ഗുഡ് ലുക്കിങ്ങ് ഗേള്‍. കറുത്തിട്ടാണെങ്കിലും മാദകക്കൊഴുപ്പുണ്ട്.. “
“റൂഡിയുടെ പണിത്തിരക്കിന്നിടയില്‍ അപ്പു അവളുമായി ശൃംഗരിക്കാന്‍ പോയി..”
"ഹലോ ഇസബെല്ലാ.... ഐ ആം അപ്പു.. ഫ്രണ്ട് ഓഫ് റൂഡി..”
"ഹൈ നൈസ് ടു മീറ്റ് യു..”
"അവള്‍ ഹസ്തദാനം ചെയ്തു...”
“വാട്ട് കേന്‍ ഐ ഡു ഫോര്‍ യു മിസ്റ്റര്‍ അപ്പു..?”
"മെനി തേങ്ക്സ് ഫോര്‍ യുവര്‍ കര്‍ട്ടസി... കേന്‍ ഐ ഹാവ് അ കപ്പ് ഓഫ് കോഫീ....?”
"യാ ഷുവര്‍, വൈ നോട്ട്............ ഐ ഷാല്‍ബി ബേക്ക് ഇന്‍ ടു മിനിട്ട്സ്...”
"അവള്‍ പാന്‍ ട്രിയിലേക്ക് നടന്നകന്നു. മുട്ടുവരെയുള്ള അവളുടെ ജീന്‍സും മുറിക്കയ്യന്‍ ബ്ലൌസും ഒക്കെ കൂടി നോക്കുമ്പോള്‍ ആകെ ആളൊരു കിടിലന്‍ ടൂണ ഫിഷ് പോലെയുണ്ട്...”
“അപ്പുവിന് കാലത്തെ ബ്രേക്ക് ഫാസ്റ്റായി ഓര്‍ഡര്‍ കൊടുത്ത ചപ്പാത്തി കഴിക്കാനാവാഞ്ഞതില്‍ വയര്‍ എരിയുന്നുണ്ടായിരുന്നു.. ആ പെണ്ണ് കഴിക്കാനൊന്നും വേണമോ എന്ന് ചോദിച്ചതും ഇല്ല. ഇനി അവളോട് അതൊക്കെ ചോദിച്ച് മെനക്കെടുത്തുന്നത് ശരിയല്ലല്ലോ..?”
"അപ്പുവിന് അവിടെ ഇരുന്ന് ബോറഡിച്ചു. അയാള്‍ ആരോടും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു. പ്രകൃതി സൌന്ദര്യം ആസ്വദിച്ചു. റോഡ് നിറയെ ടൂറിസ്റ്റുകള്‍ തന്നെ. എന്തെങ്കിലും തിന്നാനെന്നുവെച്ചാല്‍ തട്ടുകടകളോ, കാപ്പിക്കടകളോ ഒന്നും കണ്ടില്ല. വയറ് കാളിയാല്‍ ഗ്യാസ് വരും, വയറ് വേദനിക്കും... എന്താ ഇതിനൊക്കെ ഒരു പരിഹാരം...?”
“അപ്പു നടന്ന് നടന്ന് ഒരു ചെറിയ തോട്ട് വക്കത്തിലെത്തി. അപ്പോള്‍ ഒരു ഓള്‍ഡ് മേന്‍ കാവിന്മേല്‍ രണ്ട് കുടം കെട്ടി ശ്രദ്ധയില്‍ പെട്ടു.”
“ഒന്നുനിക്കണേ അപ്പൂപ്പാ....”
“ഇവിടെ അടുത്തെങ്ങാനും ചായക്കടകളുണ്ടോ..? എന്തെങ്കിലും കഴിക്കാന്‍”
“ചായക്കടകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. പക്ഷെ അതെല്ലാം അല്പം ദൂരത്തിലാണ്...”
"കാലിച്ചായ കിട്ടിയാലും മതി അപ്പൂപ്പാ... വയറ് കാളുന്നു..”
“എന്റെ കൂടെ വന്നാല്‍ നല്ല മധുരക്കള്ള് തരാം...”
“ശരി കള്ളെങ്കില്‍ കള്ള്....”
“അപ്പു അപ്പൂപ്പന്റെ കൂടെ നടന്നു...”
“അപ്പൂപ്പന്‍ ഒരു ഷോപ്പില്‍ കള്ള് അളന്ന് കൊടുത്തു. പിന്നീട് അതേ കള്ള് നാലു കുപ്പി വാങ്ങി കുടത്തില്‍ ഒഴിച്ച് വീണ്ടും യാത്രയായി...”
“അപ്പു വീണ്ടും അപ്പൂപ്പനെ അനുഗമിച്ചു...”
“അപ്പൂപ്പോ ഞാന്‍ കുറെ നടന്നല്ലോ, എനിക്ക് വയ്യാണ്ടായി.”
"ഇതാ വീടെത്താറായി മോനേ, നാലടി കൂടി നടന്നാല്‍ മതി..”
തോടും ഇടവഴികളും മുട്ടിപ്പാലങ്ങളും കടന്ന് അവര്‍ ഒരു ഓലപ്പുരയില്‍ ചെന്ന് കയറി.
“ഇങ്ങോട്ട് കയറി ഇരിക്കൂ സാറേ. അയാള്‍ക്കിരിക്കാന്‍ ഒരു പുല്‍പ്പായ ഇട്ട് കൊടുത്ത് അപ്പൂപ്പന്‍ പുരക്കകത്തേക്ക് കയറി..”
“അപ്പു അവിടെമാകെ ഒന്ന് കണ്ണൊടിച്ചു.. ചാണകം മെഴുകിയ ഉമ്മറവും അകത്തളങ്ങളും... കോലായിന്നരികിലെ ചുമര്‍ മാത്രം മാവിന്‍ പലകകള്‍ കൊണ്ട്, മറ്റെല്ലാം ഓലച്ചുമരുകള്‍.. മുറ്റം നിറയെ വാഴകളും പച്ചക്കറികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മഞ്ഞളും ഇഞ്ചിയും. വളരെ ഗൃഹാതുരത്വം തുളുമ്പുന്ന അന്ത:രീഷം..”
"ഉമ്മറത്തിന്റെ ഒരു മൂലയില്‍ ഞാന്ന് കിടക്കുന്ന വലയും രണ്ട് കൊട്ടയും ഒരു തൊപ്പിക്കുടയും.”
"അപ്പൂപ്പനെ കാണാതെ അപ്പു ചെറുതായി ഒന്നുചുമച്ചും കൊണ്ട് അകത്തേക്ക് കടന്ന് പടിഞ്ഞാറെ കോലായിലേക്കെത്തി. അവിടെ കോലായുടെ വടക്കേ അറ്റത്ത് കൊച്ചു സൈഡ് മറക്കുള്ളില്‍ പാവാടയും ബ്ലൌസും ഇട്ട ഒരു പെണ്ണ് ഇരുന്ന് അടുപ്പൂതുന്നു. പെട്ടെന്ന് തീജ്വാലകള്‍ കലത്തിന്റെ മുകളിലേക്ക് പടര്‍ന്നു. അവള്‍ എണീറ്റു."
“അപ്പൂപ്പനെ കാണാതെ അപ്പു തിരികെ കിഴക്കേ കോലായിലെത്തി. പുല്പായയില്‍ ഇരുന്നു. ഷൂ അഴിച്ച് എറയത്ത് വെച്ചു..”
“അപ്പുവിന് ചെറിയ തോതില്‍ ദ്വേഷ്യവും സങ്കടവും ഒക്കെ വന്നു. കള്ളുമില്ല കപ്പയുമില്ല. അപ്പൂപ്പനേയും കാണാനില്ല..”
“അപ്പോളിതാ അവിടെ കണ്ട ആ പെണ്‍കുട്ടി രണ്ട് മണ്‍കുടുക്ക കള്ള് കോലായില്‍ കൊണ്ട് വന്ന് വെച്ച് മാറി നിന്നു. ഉടനെ തന്നെ ചെറുതായൊന്ന് മുങ്ങിക്കുളിച്ച അപ്പൂപ്പനും കോലായിലെത്തി...”
“എന്താ നോക്ക് നിക്കണ് പെണ്ണേ സാറിന് ആ കള്ള് ഒഴിച്ചുകൊടുക്കടീ....”
"ചുവപ്പില്‍ കറുത്ത പൂക്കളുള്ള പാവാടയും വട്ടക്കഴുത്തുള്ള ബ്ലൌസുമിട്ട പെണ്‍കുട്ട് കുമ്പിട്ട് അപ്പുവിന്റെ ഗ്ലാസ്സ്ലിലേക്ക് കള്ളി പകരുമ്പോള്‍ അവളുടെ മുഴുത്ത മാറിടങ്ങളിലായിരുന്നു അപ്പുവിന്റ്റെ കണ്ണുകള്‍..”
"എങ്ങിനെയുണ്ട് കുമ്പളങ്ങിയിലെ കള്ള് സാറെ..?”
"കൊള്ളാം അപ്പൂപ്പാ.... അല്പം പോലും വെള്ളം ചേര്‍ക്കാത്ത നല്ല കട്ടിയുള്ള ഇത്തരം കള്ള് അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല.. ഞങ്ങള്‍ കൂട്ടുകാരൊത്ത് ചിലപ്പോള്‍ പണ്ട് പോഞ്ഞിക്കരയില്‍ പോയി അന്തിക്കള്ള് കുടിക്കാറുണ്ട്...”
“സാറ് വെള്ളക്കാരെപ്പോലെ നാട് കാണാന്‍ വന്നതാണോ.. ഭാഷ കൊണ്ട് ഇന്നാട്ടുകാരനല്ലാ എന്ന് മനസ്സിലായി...”
"എന്റെ നാട് വടക്കാ. കാലങ്ങളിലായി ഹൈദരാബാദിലും മദിരാശിയിലും ഒക്കെയാ താമസം..”
“ഒരു കുടത്തിന്റെ പകുതി അകത്താക്കിയ അപ്പു...”
"വയറ് കാളുന്നു അപ്പൂപ്പാ.. നക്കാനൊന്നുമില്ലേ...?”
“ഓ ഞാന്‍ അത് മറന്നു. എടീ മൈലാഞ്ചീ സാറിന് എന്തെങ്കിലും നക്കാനുണ്ടെങ്കില്‍ കൊടുക്കെടീ.. ഇന്നെലെത്തെ മീങ്കറിയുണ്ടെങ്കില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ ഇങ്ങോട്ടെടുക്ക്...”
“മൈലാഞ്ചി ഒരു പിഞ്ഞാണത്തില്‍ തലേദിവസത്തെ മീഞ്ചാറും മാങ്ങാപ്പുളിയും കോലായിലേക്ക് കൊണ്ട് വന്ന് വെച്ചു...”
“വേറെ ഒന്നുമില്ലേ പെണ്ണേ... സാറ് ഇന്ന് കാലത്ത് ഒന്നും കഴിച്ചിട്ടില്ലത്രേ...?”
“ഇവിടെ മറ്റൊന്നുമില്ല അപ്പാ... ചോറ് കാലായിട്ടില്ലാ, അടുപ്പത്ത് മത്തി കിടന്ന് തിളക്കുന്നു. അരമണിക്കൂര്‍ ഇരുന്നാല്‍ ഞാന്‍ അല്പം കപ്പയും മീനും തരാം...”
"എന്നാല്ല് നീയ് വേഗം അടുക്കളയിലോട്ട് ചെല്ല്. ഞാന്‍ വലവീശി നാല് മീന്‍ പിടിച്ചിട്ട് വരാം...”
"സാറെ ഞാന്‍ ഇതാ എത്തി. സാറിന് ഇരുന്ന് മുഷിയുന്നുണ്ടെങ്കില്‍ അവിടെ പടിഞ്ഞാറെ കോലായിലേക്കിരുന്നോളൂ.. അവിടെ മൈലാഞ്ചിയുണ്ടാകും.”
“പടിഞ്ഞാറെ കോലായിലെത്തിയ അപ്പുവിന് മൈലാഞ്ചി ഇരിക്കാന്‍ ഒരു മുട്ടിപ്പലക കൊടുത്തു. അവള്‍ വന്ന് അയാള്‍ക്കഭിമുഖമായി ഇരുന്നു.”
"അപ്പുവിന് സന്തോഷമായി... കപ്പയും മീനും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. മൈലാഞ്ചിയെ കണ്ണ് നിറയെ കണ്ടാസ്വദിക്കാന്‍ കിട്ടിയല്ലോ..?!”
"മൈലാഞ്ചി കുടത്തിലെ ശേഷിച്ച കള്ള് അപ്പുവിന് പകര്‍ന്നുകൊടുത്തു. അയാള്‍ സന്തോഷം കൊണ്ട് മതി മറന്നു.”
thudarum thaamasiyaathe
Labels:
കഥ,
കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 3
Thursday, March 22, 2012
കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 2
continuation of part 1
മട്ടാഞ്ചേരിയില്‍ ബോട്ടിറങ്ങിയ അപ്പൂ ആകെയൊന്ന് വീക്ഷിച്ചൂ. എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് വിലയിരുത്തി. കാലങ്ങളുടെ കരങ്ങളാല്‍ പലതും മാഞ്ഞുപോയിരിക്കുന്നു. അതിനാല്‍ പണ്ടത്തെപ്പോലെ ഉള്ള ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടില്ല.
പണ്ട് സ്ഥിരം പോയിരുന്ന ഗുജറാത്തി റസ്റ്റോറണ്ട് ഇപ്പോള്‍ മോടിപിടിപ്പിച്ചിരിക്കുന്നു. പഴയ നടത്തിപ്പുകാരന് ഇപ്പോള്‍ വയസ്സേറെയായി. അദ്ദേഹം കേഷ് കൌണ്ടറില്‍ കേഷ്യറോടൊപ്പം ചുമ്മാ ഇരുന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നു.
"കെം ചോ ഭായി സാബ്..?”
“ഒരു മന്ദസ്മിതം മാത്രമായിരുന്നു മറുപടി...”
അപ്പു പഴയ കാലങ്ങളിലേക്ക് മനസ്സോടിച്ചു. ഹൈദരാബാദിലെ കലാലയ ജീവിതത്തിലെ ഒരു ഗുജറാത്തി പെണ്‍കുട്ടിയുമായുള്ള സൌഹൃദം, പിന്നീടുണ്ടായ അഗാധപ്രേമവും ചുറ്റിക്കളിയും, പ്രശ്നവും, പ്രശ്നപരിഹാരങ്ങളും..
സിലാനയുടെ വീട്ടിലേക്കുള്ള പോക്കും ഭക്ഷണം കഴിക്കലും എല്ലാം കൂടി ഒരു ഗുജറാത്തി ഭക്ഷണപ്രിയനായി മാറിയിരുന്നു.
പ്രേമം മൂത്ത് അപ്പുവിന്റെ ജീവിതം അവള്‍ക്ക് അടിയറ വെക്കേണ്ടി എന്ന് ഭയന്ന് അപ്പുവിനെ സഹോദരങ്ങള്‍ അയാളെ ഉടന്‍ തുടര്‍ വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കയച്ചു.
മദിരാശിയിലെത്തിയെങ്കിലും സിലാനയുടെ മുത്തിക്കുടിക്കുന്ന ചുണ്ടുകളും തുള്ളിച്ചാടുന്ന മേനിയഴകും അപ്പുവിന്റെ മനസ്സിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.
കോടീശ്വരനായ വ്യാപാരിക്ക് മലയാളിയും അപരിഷ്കൃതനും ഈശ്വരവിശ്വാസിയും ആയ അപ്പുവെന്ന തന്റെ മകളുടെ സഹപാഠിയെ നന്നേ ബോധിക്കുകയും ചെയ്തു. അതിനാലാണ് അപ്പുവിന്റെ പ്രണയം പൂത്തുപന്തലിക്കുവാന്‍ പ്രധാന കാരണം.
“പെട്ടൊന്നൊരു ശബ്ദം കേട്ടാണ് അപ്പു തിരിഞ്ഞുനോക്കുന്നത്..”
"കൈസാ ഹൈ ദോസ്ത്...?
അപ്പുവിന് ആളെ മനസ്സിലായില്ല....
" ആപ് കോന്‍ ഹൈ.. നഹി സംജാ...”
"മേം ആപ്കാ ഹൈദരാബാദി ദോസ്ത്.........റൂടി..”
ഹൈദരാബാദിലെ ജീവിതം അയവിറക്കിക്കൊണ്ടിരുന്ന അപ്പുവിന് ആശ്ചര്യമെന്നോണമായിരുന്നു കലാലയ ജീവിതത്തിലെ റൂഡിയെ കാണാനായത്.
“അപ്പു റൂഡിയെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പഴയ കാലങ്ങള്‍, ഹൈദരാബാദ് സെക്കന്തരാബാദിലെ തെരുവുകളിലെ കറക്കങ്ങള്‍, ഇറാനി കഫേയിലെ ജൂക്ക് ബോക്സില്‍ നാണയത്തുട്ടുകളിട്ട് പാട്ട് കേള്‍ക്കാറുള്ളതും സമൂസയും ഇറാനി ചായയും കുടിച്ചതും, കൊറോണ ചുരുട്ട് വലിച്ചതും എല്ലാം എല്ലാം ഓര്‍ത്തോര്‍ത്തു ചിരിച്ചു.”
“ഹൌമെനി കിഡ്സ് യു ഹേവ് മേന്‍...........” ഹൌ ഈസ് സിലാന...?”
"സിലാനയുടെ കാര്യം റൂഡിയുടെ വായില്‍ നിന്ന് വന്നപ്പോള്‍ അപ്പുവിന് സങ്കടം സഹിക്കാനായില്ല. നീണ്ട ഇരുപതുവര്‍ഷം കടന്ന് പോയെങ്കിലും അയാള്‍ക്ക് സഹിക്കാനായില്ല. അയാള്‍ പൊട്ടിക്കരഞ്ഞു.”
“റെസ്റ്റോറണ്ടില്‍ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം ഇവരെ ശ്രദ്ധിച്ചു.”
"ക്യാ ഹോഗയാ അപ്പൂ..........രോ മത്ത്...”
"എന്റെ ജീവിത്തില്‍ സിലാന ഇല്ല റൂഡീ...”
"വോ ജിന്താ തോ ഹൈ നാ..?”
“അതേ എന്ന മട്ടില്‍ അപ്പു തലയാട്ടി... ചലോ ഹം ലോഗ് ബാഹര്‍ ജായേഗാ............”
"അപ്പൂ ആപ് കുച്ച് ഖായാ നഹീ.... യേ ദേഖോ ആപ്കാ ഫേവറൈറ്റ് ചപ്പാത്തി ഔര്‍ കൊര്‍മാ സാംനേ ഹൈ...”
"ഖാനേകാ മൂഡ് ഗയാ മേരാ ദോസ്ത് റൂഡീ.... ഹം ലോഗ് യഹാം സേ നിക്കലേഗാ....”
അപ്പു റൂഡിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി.
"സോറീ റൂഡി.. ഐ ഡിഡ് നോട്ട് ആസ്ക് എനിതിങ്ങ് എബൌട്ട് യു... വാട്ട് യു ഡു ഹിയര്‍. ഹൌ ഈസ് യുവര്‍ ലൈഫ് & പേരന്റ്സ്....?”
“ഐ വര്‍ക്ക് ഹിയര്‍ ഇന്‍ കുമ്പളങ്ങി....”
"itz really strange rudy... some one.. yes a eropean lady asked me while in d boat about this place kumbalangi...."
“അയാം ഡൂയിങ്ങ് മറൈന്‍ റിസര്‍ച്ച് ഹിയര്‍ ഇന്‍ കുമ്പളങ്ങി. എ ലോട്ട് ടു ടെല്ല് യു എബൌട്ട് മൈ പ്രൊഫഷന്‍ & ഓക്ക്യുപ്പേഷന്‍... കം .. ലെറ്റസ് ഗോ ടു മൈ വര്‍ക്ക് പ്ലേസ്.. യു കേന്‍ സ്റ്റേ വിത്ത് മി ദിസ് ഈവങ്ങ്. വിഷാല്‍ എഞ്ചോയ് ടുഡേ...”
അപ്പു റൂഡിയുടെ കൂടെ കുമ്പളങ്ങിയിലേക്ക് യാത്രയായി....
[thudaraam soukaryam pole]



Labels:
കഥ,
കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 2
Thursday, March 8, 2012
കുമ്പളങ്ങി എക്സ്പ്രസ്സ്
കൌമാരക്കാലം കൊച്ചിയില്‍ കിടന്ന് വളര്‍ന്ന അപ്പുവിന് ഒരു മോഹം എറണാംകുളത്ത് പോയി നാലുദിവസം താമസിക്കണമെന്ന്. അങ്ങിനെ കൊച്ചിയിലേക്ക് വണ്ടി കയറി.
സൌത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി. അപ്പു ഏതാണ്ട് 40 കൊല്ലത്തിന് ശേഷം വരികയാണ് കൊച്ചിയിലേക്ക്. മഹാത്മഗാന്ധി റോഡിലുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു. പണ്ട് പോകാറുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയി ചായയും പലഹാരവും കഴിച്ചു. തിരികെ ഹോട്ടലില്‍ വന്ന് കേമറയും മറ്റു സാധനങ്ങളുമായി നേരെ സുബാഷ് പാര്‍ക്ക് ലക്ഷ്യമാക്കി നടന്നു.
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുബാഷ് പാര്‍ക്കിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. പണ്ട് അപ്പു ഇരിക്കാറുള്ള മരത്തണലില്‍ പോയിരിക്കാന്‍ ഭാവിച്ചപ്പോള്‍ അവിടെക്ക് കാലത്ത് പ്രവേശനം ഇല്ലെന്ന് പറഞ്ഞു. എന്നാലും പത്ത് മിനിട്ട് അവിടെ ഇരിക്കാന്‍ ഉള്ള അനുവാദം കിട്ടി.
ആ മരത്തണലില്‍ ഇരുന്ന് പണ്ട് ഒരുപാട് സിഗരറ്റുകള്‍ പുകച്ച് തള്ളിയിട്ടുണ്ട്. ഓര്‍മ്മിച്ചു പഴയ കൂട്ടുകാരായ ആന്റ്ണിയേയും തോമസ്സിനേയും. പിന്നെ എറണാംകുളം മാര്‍ക്കറ്റ് റോഡിനടുത്ത ലോഡ്ജിലെ താമസവും.
ഗാര്‍ഡനേഴ്സിന് പോക്കറ്റ് മണി കൊടുത്ത് അവിടെ നിന്നിറങ്ങി. സീലോര്‍ഡ് ഹോട്ടലിലേക്ക് പോകാനൊരുങ്ങി. പണ്ട് സര്‍ദാര്‍ ബോസ്സ് വരുമ്പോള്‍ അവിടെ കൂടുമായിരുന്നു. സീലോര്‍ഡ് ഹോട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ആകെ ഒരു എന്തോന്ന്. സ്ഥലം ആകെ മാറിപ്പോയിരിക്കുന്നു.
കടല്‍ കൂടുതല്‍ നികത്തിയിരിക്കുന്നു. സീലോര്‍ഡിന്റെ മുന്നില്‍ നിരനിരയായി കെട്ടിടങ്ങള്‍. അത് കണ്ടപ്പോള്‍ സീലോര്‍ഡില്‍ കയറാതെ അതിലൊരു കെട്ടിടത്തിന്റെ ഉള്ളില്‍ കൂടി കായലോരത്തെ ഫൂട്ട് പാത്തില്‍ കൂടി നടക്കാനൊരുങ്ങി.
അപ്പോഴാണ് ദര്‍ശിച്ചത് പണ്ടൊക്കെ മട്ടാഞ്ചേരിക്ക് പോയിരുന്നു ബോട്ടുകള്‍... നീണ്ട നാല്പത് കൊല്ലം കഴിഞ്ഞിട്ടും അതേ പോലെ. അപ്പു നേരെ ഹൈക്കോര്‍ട്ട് ജട്ടി ലക്ഷ്യമാക്കി നടന്നു. അവിടെ നിന്ന് മട്ടാഞ്ചേരിക്ക് ബോട്ട് കയറി.
ബോട്ട് ഇളകിത്തുടങ്ങിയപ്പോള്‍ അപ്പുവിന്റെ ചിന്തകള്‍ നാല്പത് വര്‍ഷം പിന്നിലോട്ട് പോയി. പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിച്ചതും ശീദരന്റെ കൂടി നോര്‍ത്തിലെ തീവണ്ടിപ്പാതയിലൂടെ നടന്നതും അവിടെത്തെ ലീലാമണി ടീചറുടെ വീട്ടില്‍ പോയതുമെല്ലാം.
അങ്ങിനെ ഓരോന്നോര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഒരു കിളിയുടെ ശബ്ദം....
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു സായ്പ് കിളിയാണ്...
ഹെലോ...........
“ഹായ്............. അയാം അപ്പു... കേന്‍ ഐ ഡു എനിതിങ്ങ് ഫോര്‍ യു...?”
കിളി എന്തോ പരുങ്ങത് പോലെ തോന്നി.
അപ്പു പിന്നേയും ചിന്തയില്‍ മുഴുകി..............
“വീണ്ടും കിളി ചിലച്ചു...”
“യെസ് ഡിയര്‍... ടെല്‍ മി വാട്ട് ഡു യു വാണ്ട്...”
“കേന്‍ യു ടെല്‍ മി മിസ്റ്റര്‍ അപ്പു ഹൌ ടു റീച്ച് കുമ്പളങ്ങി..?”
“ഐ ആം റിയലി സോറി... ഐ റിയലി ഡോണ്ട് നൊ. കം വിത്ത് മി. ലെറ്റ് അസ് ആസ്ക് ടു ദി സ്രാങ്ക്..”
“നോ നോ ഇറ്റ്സ് ഓക്കെ. ഐ ഷാല്‍ ഫൈന്‍ഡ് ഔട്ട് ലേറ്റര്‍. തേങ്ക്യു സോമച്ച് അപ്പൂ....”
അപ്പു ചിന്തിച്ചു എന്താണ് ഈ കുമ്പളങ്ങിയില്‍ ഇത്ര പ്രത്യേകിച്ച്. അയാളും കുമ്പളങ്ങിയിലേക്ക് പോകാമെന്ന് വെച്ചു.
[thudarnnezhuthaam]
Thursday, February 9, 2012
കോഴിക്കോട്ടെ കുട്ടപ്പമ്മാന്‍
എനിക്കന്ന് പത്തോ പതിനഞ്ചോ വയസ്സ് പ്രായം കാണും ആദ്യമായി കോഴിക്കോട്ട് കുട്ടപ്പമ്മാന്റെ വീട്ടില്‍ പോയത്. എന്റെ അച്ചന്റെ അമ്മാമനാണ് കോഴിക്കോട്ട് റെയില്‍ വേ സ്റ്റേഷനടുത്ത് ആനിഹോള്‍ റോഡില്‍ താമസിച്ചിരുന്ന കുട്ടപ്പമ്മാന്‍.
ഞാനും ശ്രീരാമനും ചേച്ചിയും ചെറുവത്താനിയില്‍ നിന്ന് കുന്നംകുളത്തെത്തി കുറ്റിപ്പുറം വരെ ബസ്സില്‍ യാത്ര. അവിടെ നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടിയില്‍. ഈ കുറ്റിപ്പുറം വരെ ബസ്സില്‍ പോകാമെങ്കില്‍ കോഴിക്കോട്ടേക്കും ബസ്സിലായിക്കൂടെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ചേച്ചിയെന്നെ ചീത്തവിളിക്കും.
ഞങ്ങള്‍ കുടുംബസമേതം കോഴിക്കോട്ട് തീവണ്ടിയപ്പീസില്‍ എത്തുന്നതും നോക്കി കുട്ടപ്പമ്മാമന്‍ കാത്ത് നില്‍പ്പുണ്ടാകും. കൂടെ അദ്ദേഹത്തിന്റെ സെക്ര്ട്ടറി നമ്പ്യാര്‍ അദ്ദേഹവും ഉണ്ടാകും. അന്ന് കുട്ടപ്പമ്മാന്‍ ഒരു സ്റ്റുഡിബേക്കര്‍ കാറും പിന്നെ ഒരു ഹെറാള്‍ഡും ഉണ്‍ടായിരുന്നു.
എന്റെ ചേച്ചിയെ അമ്മാന് വലിയ സ്നേഹമായിരുന്നു. അമ്മാന് പെണ്മക്കള്‍ ഉണ്ടായിരുന്നില്ല. അമ്മാന് മൂന്ന് ആണ്മക്കളായിരുന്നു. വാസുദേവന്‍, ശ്രീനിവാസന്‍, വിശ്വനാഥന്‍. വാസുവേട്ടന്‍ സെന്റ്ടരല്‍ എക്സൈസ് സൂപ്ര്ണ്ടായിരുന്നു. ശ്രീനിയേട്ടന്‍ കുവൈറ്റില്‍ അമ്മാമന്റെ കുവൈറ്റ് വ്യാപാരശൃംഗലയിലെ ഒരു കണ്ണിയായിരുന്നു.
ഇളയ വിശ്വേട്ടന്‍ ഡോക്ടറായിരുന്നു. നെയ്‌വേലി ലിഗ്നൈറ്റ് കോറ്പ്പറേഷനിലും മധുരയിലും ഒക്കെ ആയിരുന്നു പ്രവര്‍ത്തനമണ്ഡലം.
വാസുവേട്ടന്റെ മകനായ ഗോപാലകൃഷ്ണനായിരുന്നു എന്റെ പ്രധാന കൂട്ട്. അവന്റെ പെങ്ങള്‍മാരായ അംബുജം, ശ്യാമള, രാജി എന്നിവരെ മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ…
അംബുജത്തിന്റെ കല്യാണം എന്റെ ചെറുപ്പത്തില്‍ തന്നെ കഴിഞ്ഞു. വ്യാപാരിയായ അശോകേട്ടനായിരുന്നു വരന്‍. ഞാന്‍ ഇവരെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഗോപാലകൃഷന് ഇപ്പോള്‍ ഡോക്ടറ് ആണെന്നാണറിവ്.
കുട്ടപ്പമ്മാന്‍ ഓഫീസില്‍ പോകുമ്പോള്‍ മുണ്ടും ഷര്‍ട്ടും ചിലപ്പോള്‍ ഷര്‍ട്ടിന് മുകളില്‍ കോട്ടും ഇടും. കോഴിക്കോട്ടെ പാണ്ട്യാലയില്‍ നിന്ന് കുവൈറ്റിലേക്ക് തേക്ക് വീട്ടി മുതലായ മരങ്ങളും മറ്റു പലവ്യഞ്ജനങ്ങളും കയറ്റി അയക്കും, മടക്ക യാത്രയില്‍ ആ ഉരുവില്‍ തന്നെ ഈന്തപ്പഴം സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ഇങ്ങോട്ടെത്തും എന്നാണ് എന്റെ ഓര്‍മ്മ. അമ്പത് കൊല്ലം മുന്‍പുള്ള വളരെ മങ്ങിയ ഓര്‍മ്മകളാണെനിക്ക്.
ഞങ്ങള്‍ കോഴിക്കോട്ട് വന്നാല്‍ ഒരു ആഴ്ച താമസിച്ചേ പോകൂ.. അവിടെ നല്ല ഭക്ഷണവും മറ്റും തന്ന് ഞങ്ങളെ സ്വീകരിക്കും അമ്മാനും അമ്മായിയും അവരുടെ മക്കളും. ഡോ വിശ്വനാഥന്‍ എന്ന വിശ്വേട്ടന്‍ കോഴിക്കോട്ട് ഫുട്ബോള്‍ ടീമിലെ അംഗങ്ങമായിരുന്നു. കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലാണ് പഠിച്ചതും. വിശ്വേട്ടന്റെ മക്കളായ ശാലിനിയേയും ബാബുവിനേയും മാത്രമാണ്‍ എനിക്ക് ഓര്‍ക്കാനാകുന്നത് ഇപ്പോള്‍.
അച്ചന്റെ അമ്മാമനാണെങ്കിലും ഞങ്ങളും അമ്മാമന്‍ എന്നാ വിളിക്കാറ്. എന്റെ അച്ചന്റെ അച്ചന്‍ കടത്തനാട്ടെ വീരപോരാളിയായിരുന്നു. ആറടി പത്തിഞ്ച് ഉയരമുണ്ടായിരുന്ന കാതില്‍ കടുക്കനിട്ട കുടുമ വെച്ച ചോഴിത്തണ്ടാന്‍. അരയിലെപ്പോഴും ഒരു ചുരികയുണ്ടായിരിക്കും.
അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് കാലത്തെണീറ്റാല്‍ കുളിയും തേവാരവും കഴിഞ്ഞാല്‍ കളരിത്തറയില്‍ മെയ്‌വഴക്കം കഴിഞ്ഞേ ജലപാനം കഴിക്കൂ എന്റെ അച്ചാച്ചന്‍. മാര്‍ഷ്യല്‍ ആര്‍ട്ട്സില്‍ പയറ്റിത്തെളിഞ്ഞവന്‍.
ഞമനേങ്ങാട്ട് മാപ്പിളമാര്‍ അച്ചാച്ചനെ കൊല്ലിനും കൊലക്കും അധികാരം നല്‍കി തണ്ടാനായി വാഴിച്ചുവെന്ന് അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ അച്ചാച്ചന്റെ അമ്മാമനാണ് ഈ പറഞ്ഞുവരുന്ന കുട്ടപ്പമ്മാന്‍. ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാം പഴയ കഥകള്‍.
കുന്നംകുളത്തെ ഞങ്ങളുടെ തറവാട് പണിയാനുള്ള മരം മുഴുവനും വളരെ ആദായവിലക്കാണ് കുട്ടപ്പമ്മാന്‍ ഞങ്ങള്‍ക്ക് കൊടുത്തയച്ചത്. ഇരുമുള്ളും പ്ലാവും വീട്ടിയും മാത്രമാണ് ഞങ്ങളുടെ തറവാട് പണിയാന്‍ ഉപയോഗിച്ചത്.
ഞാന്‍ ജനിച്ച് വളര്‍ന്ന തറവാട് ഓലമേഞ്ഞ നാലുകെട്ടായിരുന്നു. അത് ഇപ്പോള്‍ അന്യാധീനമായി. എന്റെ അച്ചനെ അച്ചന്റെ അമ്മയും സഹോദരനും ഒരു ചതിയിലൂടെ നാട്ടില്‍ നിന്നും അകറ്റി, അങ്ങിനെ ഞങ്ങള്‍ അമ്മ വീടായ ചെറുവത്താനിയില്‍ വന്ന് കൂടി. അവിടെയാണ്‍ പുതിയ തറവാട് രൂപാന്തരപ്പെട്ടത്.
കോഴിക്കോട്ടമ്മാമന്റെ ചരിത്രം കുറച്ചുംകൂടി എഴുതാനുണ്ട്. അടുത്ത ലക്കത്തിലാകാം. കല്ലുമ്മക്കായ തിന്നതും ബീച്ചില്‍ പോയതും അമ്മാമന്‍ ഞങ്ങള്‍ക്ക് രണ്ട്പേര്‍ക്കും ട്രൌസറും ഷര്‍ട്ടും വാങ്ങിത്തന്നതും, തിരിച്ച് പോകുമ്പോള്‍ കൈ നിറയെ നാണയങ്ങള്‍ തന്നിരുന്നതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
ശ്രീനിയേട്ടന്‍ എന്നെ മാത്രം കുവൈറ്റിലേക്ക് കൊണ്ടോയില്ല. നാട്ടിലെ എല്ലാവരേയും അമ്മാന്റെ ഡ്രൈവറേയും എല്ലാം കൊണ്ടുപോയെങ്കിലും എന്തിന് ഈ എന്നെ മാത്രം തഴഞ്ഞു എന്ന് ഞാന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ഇന്ന് ശ്രീനിയേട്ടനും ഇല്ല ഈ ഉലകത്തില്‍. എല്ലാം ഓര്‍മ്മകള്‍ മാത്രം.
Friday, January 27, 2012
തോണ്‍ടുകാരി……
in case view of this has some issues pls use ctrl + for better view
മാനസസഞ്ചാരം
“എന്നെ എപ്പോഴും ഇങ്ങിനെ തോണ്ടുന്ന ഒരു പെണ്ണുണ്ട് ഞാന്‍ പ്രഭാത സവാരിക്ക് പോകുന്ന വഴിയില്‍ ഒരു അമ്പല നടയില്‍. ഞാന്‍ ഒരു ദിവസം അവിടെ കയറിച്ചെന്ന് അവളുടെ പാവാട പൊക്കി ചൂരല്‍ വടി കൊണ്ട് രണ്ട് അടി കൊടുത്തു.“
“അവള്‍ കരഞ്ഞു, കണ്‍ തടം തുടുത്തു.“
പിന്നെ എന്തുണ്ടായി എന്നത് ഒരു വലിയ ചെറിയ കഥ. കേള്‍ക്കണോ ഷീലക്കുട്ടീസിന്. ഒരു ചൂരല്‍ വടിയുമായി എറണാംകുളത്തേക്ക് വരട്ടോ ഞാന്‍…????
എന്നെ നിരന്തരം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ തോണ്‍ടിക്കൊണ്‍ടിരുന്നു ഇവള്‍. എന്നെ പറ്റി പലതും മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അവളെപ്പറ്റി എന്തുചോദിച്ചാലും മിണ്ടില്ല. അവ്യക്തമായ ഒരു ഫോട്ടോ മാത്രം പ്രൊഫൈലില്‍.
എന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കിയിരുന്ന അവളെ എനിക്ക് മനസ്സിലാക്കുവാനും കണ്ടെത്തുവാനും ഒരു വര്‍ഷം എടുത്തു.
അങ്ങിനെയാണ് ഒരു ദിവസം മുറ്റമടിച്ചുകൊണ്ടിരുന്ന അവളുടെ വീട്ടുമുറ്റത്തേക്ക് ഞാന്‍ അവളറിയാതെ കടന്ന് ചെന്നത്.
ശബ്ദമുണ്ടാക്കാതെ ഗേറ്റ് തള്ളിത്തുറന്ന് ഞാന്‍ വീട്ടുമുറ്റത്തേക്ക് കയറി. അവളുടെ പിന്നില്‍ കൂടി വലിയൊരു ഒച്ചയുണ്ടാക്കാനാണ് മുതിര്‍ന്നുവെങ്കിലും ഉമ്മറപ്പടിയില്‍ ഒരു കൊച്ചു ചൂരല്‍ കണ്ടു.
അതെടുത്ത് നാലുപാടും നോക്കി അവളുടെ പാവാട പൊക്കി രണ്ടടി വെച്ച് കൊടുത്തു. പുലര്‍കാലമായതിനാല്‍ അടിക്ക് നല്ല ചൂടുണ്ടായിരുന്നു.
ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയില്‍ അവള്‍ ചൂളി….
കരഞ്ഞു…… കണ്‍ തടം തുടുത്തു… കണ്ണുകള്‍ കലങ്ങിമറഞ്ഞു… പക്ഷെ ഒന്നും ഉരിയാടിയില്ല.
“എങ്ങിനെയുണ്ട് അടി… ചൂടുണ്ടോ…?”
അവള്‍ ചൂല്ലുംകെട്ട് മുറ്റത്ത് വലിച്ചെറിഞ്ഞ് വീട്ടിന്നകത്തേക്ക് കയറിപ്പോയി..
“അങ്ങിനെ ചുമ്മാ തോണ്ടിക്കൊണ്ടിരുന്നവള്‍ക്ക് ഒരു പ്രഹരം കിട്ടിയതോടെ അവളുടെ തോണ്ടല്‍ അവസാനിച്ചു.”
ഞാന്‍ പിറ്റേ ദിവസം ആ വഴിയില്‍ കൂടി തന്നെ പോയെങ്കിലും അവളുടെ മുറ്റമടി കണ്ടില്ല. എനിക്ക് വിഷമമായി. ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്ന് അവിടെയുള്ളവരെ പരിചയപ്പെട്ടാലോ എന്നാലോചിച്ചു. പക്ഷെ എന്തുകൊണ്ടോ എന്നറിയില്ല അത് വേണ്ടെന്ന് വെച്ചു.
“ഞാന്‍ ചെയ്തത് വൃത്തികേടായോ എന്നെനിക്ക് തോന്നിയിരുന്നില്ലെങ്കിലും അവളുടെ പ്രതികരണം എനിക്ക് ശരിക്കും മനസ്സിലായില്ലല്ലോ…?”
ചില ദിവസങ്ങളില്‍ എന്റെ പ്രഭാത സവാരിയുടെ റൂട്ടുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഒരു മഴച്ചാറലുള്ള ദിവസം ഞാന്‍ ആ വഴിയില്‍ കൂടി എന്റെ ശകടവുമായി പോയി. അവളുടെ വീട്ടിന്റെ നാലു വീടപ്പുറത്തുള്ള ആല്‍മരച്ചുവട്ടില്‍ ശകടം പാര്ക്ക് ചെയ്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ ഒരു ടയറിലെ കാറ്റ് പോയതായി കണ്ടു.
ഞാന്‍ അവളെ സംശയിച്ചു.. ചില അന്വേഷണങ്ങളില്‍ അവള്‍ തന്നെയായിരുന്നു അതിന്റെ പിന്നിലെന്ന് മനസ്സിലാക്കിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ല.
കാലങ്ങള്‍ കടന്ന് പോയി.. ഞാന്‍ അവളെ ബ്ലോക്ക് ചെയ്തു. നമുക്ക് വേണ്ട ഇത്തരം എടാകൂടങ്ങള്‍…
അങ്ങിനെ ഒരു ദിവസം ഞാന്‍ അതുവഴി നടന്ന് പോകുമ്പോള്‍ മുറ്റമടിച്ചുകൊണ്ടിരുന്ന അവളെ വീണ്‍ടും കണ്ടു. പക്ഷെ കണ്ടതായി നടിച്ചില്ല. ഞാന്‍ അന്ന് അമ്പലത്തിന്നടുത്ത കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു.
ചൂണ്ട കുളത്തിലേക്കെറിഞ്ഞ് മീന്‍ കൊത്തുന്നുണ്ടോ എന്ന് മാത്രമായി നോക്കിയിരുന്ന എനിക്ക് പരിസരത്ത് ഒരു ചലനം അനുഭവപ്പെട്ടു. പുറം തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നുമറിയാത്ത പോലെ ഇവള്‍ എന്റെ പിന്നില്‍ നില്‍ക്കുന്നു. അവളുടെ തോളത്ത് തോര്‍ത്ത് മുണ്ട് ഉണ്‍ടായിരുന്നോ എന്ന പോലെ എനിക്ക് തോന്നി.
അവള്‍ ഒരു പക്ഷെ കുളത്തില്‍ കുളിക്കാന്‍ വന്നതായിരിക്കുമോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. പക്ഷെ ഇന്നെത്തെ കാലത്ത് പ്രായമായ പെണ്ണുങ്ങള്‍ – അതും ഒരു ഓഫീസ് ജീവനക്കാരി കുളത്തില്‍ കുളിക്കാന്‍ വരുമോ..?
ഈ കുളത്തിലാണെങ്കില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേക കടവുകളോ അതോ അവിടെ ആരും കുളിക്കുന്നതോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ ശ്രദ്ധ മുഴുവനും ചൂണ്ടയിലായിരുന്നു. ഞാന്‍ വീണ്‍ടും പിന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു.
“പിന്നേയ്…… കുളിക്കാനാണെങ്കില്‍ കുളിച്ചോളൂ………. ഞാന്‍ പെട്ടെന്നൊന്നും ഇവിടെ നിന്നെണീറ്റ് പോകില്ല….”
കുളത്തിന്‍ ചുറ്റും കാടും മൊന്തയും കൈതക്കൂടുകളും ആണ്‍, ആകെ ഒരു ഭയാനക അന്ത:രീക്ഷം. കുളം മുഴുവനും ചണ്ടി നിറഞ്ഞ് കിടക്കുന്നു. ഞാന്‍ പണ്ട് പണ്ട് ഇവിടെ കുളിക്കാന്‍ വരാറുണ്ടായിരുന്നു. അതിനാല്‍ എനിക്ക് കുളത്തിന്റെ ഘടനയും ആഴവും തിട്ടമാണ്. കുളത്തിന്റെ തെക്കെ വശത്തുള്ള കൊച്ചുപാലം ഇപ്പോള്‍ ആരും ഉപയോഗിക്കാതെ അനാഥമായി കിടക്കുന്നു.
ഞാന്‍ വീണ്ടും പുറകോട്ട് നോക്കി. അവള്‍ ഒന്നുമറിയാത്ത പോലെ എന്റെ അടുത്തായി നിലകൊണ്ടു. എനിക്ക് ചൂണ്‍ടയില്‍ ശ്രദ്ധിക്കാനായില്ല. എന്തോ പന്തി കേട് ഉള്ളത് പോലെ എനിക്ക് തോന്നി..
അവള്‍ ഞാന്‍ ചൂണ്ടയിടുന്ന ഭാഗത്ത് നിന്ന് നാലടി മാറി കുളത്തിലേക്കിറങ്ങി. തോര്‍ത്ത് മുണ്ടുടുത്ത് ബ്ലൌസ് ഊരി നീന്തിത്തുടിച്ച് എന്നെ അസ്വസ്ഥനാക്കി…
കുളക്കരയില്‍ പൊന്തക്കാടുകള്‍ ഉള്ളതിനാല്‍ അവിടെ ആരെങ്കിലും കുളിക്കുന്നുണ്ടോ എന്ന് അതു വഴി പോകുന്നവര്‍ക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല. പിന്നെ അപരിചിതര്‍ അതിലെ വഴി നടക്കാറുമില്ല. ഇനി ഇവള്‍ എന്നും അവിടെയായിരിക്കുമോ കുളിക്കാറ്.
എന്റ്റെ കണ്ണുകള്‍ അവളുടെ നഗ്നമേനിയില്‍ പതിച്ചില്ല. എന്റെ ശ്രദ്ധമുഴുവനും മീന്‍ ചൂണ്ടയിലായിരുന്നു. അവള്‍ കരക്ക് കയറി തല തോര്‍ത്തുന്നത് കണ്ടു. വീട്ടിലേക്ക് പോയിരിക്കും എന്ന് ഞാന്‍ കരുതി.
കാലുകള്‍ കുളത്തിലേക്ക് നീട്ടിയിരുന്ന ഞാന്‍ എണീറ്റ് കുന്തക്കാലിലിരുന്നു. ഇവള്‍ കുളം കലക്കി മറിച്ചതിനാല്‍ മീനൊന്നും കൊത്തിയില്ല ഇത് വരെ. തിരിച്ച് വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ച് ചുമ്മാ പിന്‍ തിരിഞ്ഞ് നോക്കിയതും ഇവളെന്നെ കുളത്തിലേക്ക് തള്ളിയിട്ടു.
ഓര്‍ക്കാപ്പുറത്തുള്ള ആ തള്ളലില്‍ എന്റെ തല ചെറുതായി ഒരു കല്ലില്‍ തട്ടിയെങ്കിലും രക്ഷപ്പെട്ടു. ഞാന്‍ വളരെ ആഴമുള്ള ഇടത്താണ്‍ തള്ളിയിടപ്പെട്ടത്. ഞാന്‍ കുളത്തിന്നടിയില്‍ നിന്ന് ഊളയിട്ട് കൈതക്കൂട്ടത്തിന്നടുത്തുള്ള പഴയപാലത്തിന്റെ അടുത്ത് ചെന്ന് പൊങ്ങി, പാലത്തിന്നടിയില്‍ കൂടി പാടത്തേക്ക് കടന്നു.
നിവര്‍ന്ന് നിന്ന് നോക്കിയപ്പോള്‍ തലയില്‍ നിന്നും രക്തമൊലിക്കുന്നു. ചൂണ്‍ടയും ചെരിപ്പും എല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. ഞാന്‍ കുളത്തില്‍ നിന്ന് പൊങ്ങി വരുന്നതും നോക്കി അവള്‍ കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുന്നത് കണ്ടു.
അവളുടെ കണ്ണുകളിലെ അങ്കലാപ്പ് എനിക്ക് കാണാമായിരുന്നു. തത്സമയം അവള്‍ക്കാണെങ്കിലോ എന്നെ കാണാനും പറ്റാത്ത ഇടത്തായിരുന്നു ഞാന്‍ നിന്നിരുന്നത്.
അവള്‍ അവിടെ നിന്ന് ഓളിയിട്ട് കരയാന്‍ തുടങ്ങി. വഴിപോക്കരും അമ്പലത്തിലെ കഴകക്കാരും ഓടിയെത്തി. ആ പൊട്ടിപ്പെണ്ണ് കഥകള്‍ വിവരിച്ചു നാട്ടുകാരോട്.
“നീയെന്തിനാടീ വല്ലവനേയും കുളത്തിലേക്ക് തള്ളിയിട്ടത്……?”
പത്ത് മിനിട്ട് കഴിഞ്ഞല്ലോ…? ആള്‍ പൊന്തി വന്നില്ലല്ലോ
“ഇനി ആള്‍ ചത്തിട്ടുണ്‍ടെങ്കില്‍ ശവം പൊന്താന്‍ സമയമെടുക്കും…”
ഫയര്‍ ഫോഴ്സ് വന്നു.. മുങ്ങള്‍ വിദഗ്ദര്‍ കുളം അരിച്ചുപെറുക്കി.. ചണ്‍ടി നിറഞ്ഞതിനാല്‍ ഒന്നും കാണാനായില്ല.”
മുള്‍മുനയില്‍ നിന്നിരുന്ന അവളുടെ സമനില തെറ്റി. അവള്‍ ഭ്രാന്തിയായി. ചെയ്തത് അബന്ധമായെന്ന് അവള്‍ക്ക് തോന്നിയിരിക്കാം.
അവസാനം കുളം വറ്റിച്ചെങ്കിലും മുങ്ങിയ ആളെയോ പ്രേതത്തിനേയോ ആര്‍ക്കും കാണാനായില്ല. അപ്പോളേക്കും ഇവള്‍ മുഴുഭ്രാന്തിയായിക്കഴിഞ്ഞിരുന്നു.
ഇവളെപ്പോഴും ആ കുളക്കരയില്‍ ആരെയോ പ്രതീക്ഷിച്ചെന്ന മട്ടില്‍ ഇരിക്കുന്നത് നാട്ടുകാര്‍ കാണും. സമനില തെറ്റിയ അവളെ സമയം കിട്ടുമ്പോളൊക്കെ എല്ലാവരും ഉപദ്രവിച്ചിരുന്നുവെന്ന് എനിക്ക് ഒരു ദിവസം അറിവ് കിട്ടി.
ഇവള്‍ പറഞ്ഞതും കണ്ടതും എല്ലാം മിഥ്യയായിരുന്നുവെന്ന് നാട്ടുകാര്‍ കരുതി. കാലങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാന്‍ കുളക്കടവിലുള്ള ഇത്തിമരത്തില്‍ കയറി കുളത്തിലേക്ക് മലക്കം മറിഞ്ഞു………… കുളത്തിന്നടിയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന എന്നെ അവള്‍ ഉറ്റുനോക്കുന്നുണ്ടായിരുന്നു.
കുളക്കരയിലേക്ക് ഓടിയെത്തിയ അവളെന്നെ കെട്ടിപ്പുണര്‍ന്നു………………
“:ഉണ്ണിയേട്ടാ എന്ന തേങ്ങലോടെ………………”
Subscribe to:
Posts (Atom)








