Tuesday, February 26, 2013

മുളകുഷ്യം


മുളകുഷ്യം 

ഞാന്‍ അടുത്തിടെ  പരിചയപ്പെട്ട  കൂട്ടുകാരില്‍ എനിക്കേറ്റവും  പ്രിയപ്പെട്ടത് എന്റെ നന്ദിനിക്കുട്ടി തന്നെ.  എന്താണ് അവളെ അത്രക്കും ഇഷ്ടം തോന്നിയതെന്നുവെച്ചാല്‍ അവളൊരു  രോഗിയാണ്. പണ്ട് സുശീല ചേച്ചി പറഞ്ഞപോലെ അവളോട് തോന്നേണ്ടത് സഹാനുഭൂതി ആണ്. എന്റെ നന്ദിനിക്കുട്ടി  സുന്ദരിയാണ്‌, അവള്‍ക്കൊരു പുന്നാര മോനും ഉണ്ട് . അവനാണെങ്കിലൊ പൂര്‍ണ ആരോഗ്യവാനും അല്ല. മോന്റെ കാര്യത്തില്‍ അത്ര  വലിയ പ്രശ്നം ഇല്ലെങ്കിലും അവന് എ പ്പോഴും കൂട്ടായി അമ്മ വേണം,  അമ്മക്കാണു എങ്കില്‍ ഇടക്കിടെ അസുഖം മൂര്‍ച്ചിക്കും. അപ്പോള്‍  മകന്റെ കാര്യം  പ്രശ്നം ആകും. അങ്ങിനെ ഒക്കെ ആണ്  എന്റെ നന്ദിനിക്കുട്ടിയുടെ അവസ്ഥ. 

ഞാന്‍ ഒരു  ദിവസം നന്ദിനിക്കുട്ടിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു. 
"നന്ദിനിക്കുട്ടീ  ഇന്നെന്താ വിഭവം ഉച്ചക്ക് ....?"
"ഇന്നേ പ്രത്യേകിച്ചൊന്നും ഇല്ല ജെപി സാറെ ...  മുളകുഷ്യം മാത്രം..."

"മുളകുഷ്യമോ ....... ഞാന്‍ മുളകുഷ്യം  കഴിചിട്ട്  ഒരുപാട്  നാളായി...."

"അതെയോ .....? അവിടുത്തെ ചേച്ചിയോട് പറഞ്ഞൂടെ വെച്ച് തരാന്‍ ...?
"അതൊന്നും  ശരിയാകില്ല എന്റെ നന്ദിനിക്കുട്ടീ ... ഒന്നാമത് അവള്ക്കറിയില്ല  അതിന്റെ കൂട്ട്. രണ്ടാമത് എന്തെന്നുവെച്ചാല്‍ ഇവിടെ മകള്‍  പെറ്റ്   കിടക്കുകയാ... ഞാന്‍ തന്നെ അങ്ങ്ട്ട് ഉണ്ടാക്കിയാലോ എന്നാലോചിക്കുകയാ.. എനിക്കതിന്റെ കൂട്ട് [റെസിപ്പീ ] പ്രഞ്ഞുതരമൊ....?"

"ഓ ... അതിനെന്താ പ്രശ്നം ... ഞാന്‍ പറയാം എഴുതിയെടുത്തോളൂ..."
"ശരി പറയൂ ..."

cook paripp, add vellari or tomato or kumbalanga pieces...cook again adding chilly powder and salt.....switch off fire, add lots of kariveppila & velichenna...


"മെനി താങ്ക്സ് നന്ദിനിക്കുട്ടീ...."

ഞാന്‍ ആലോചിക്കുകയായിരുന്നു എപ്പോഴാ ഞാന്‍ അവസാനം മുളകുഷ്യം കൂട്ടിയതെന്ന്.... ഹാ ഓര്‍മ്മ വന്നു.  പണ്ട് ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൃഷ്ണന്‍കുട്ടി മാഷിനു  അത്താഴത്തിന് എന്നും മുളകുഷ്യം  ആണ്.. ഞാന്‍ തന്നെ ആയിരിക്കും മിക്കവാറും വിളമ്പി കൊടുക്കുക. 

കൃഷ്ണന്‍കുട്ടി മാഷ്‌ ആളൊരു കുഴപ്പക്കാരന്‍ ആയിരുന്നു.  കണക്കാണ് വിഷയം.  ക്ലാസ്സില്‍ വരുമ്പോള്‍  പുസ്തകക്കെട്ടിനോടൊപ്പം  ഒരു  ചൂരലും ഉണ്ടായിരിക്കും. എനിക്കാണെങ്കില്‍ കണക്ക് എത്ര പറഞ്ഞാലും തലയില്‍  കയറുകയില്ല -  അടി കിട്ടാത്ത ദിവസങ്ങളില്ല. 

പാവം മാഷ്‌ എന്നെ തല്ലി  തല്ലി   തോറ്റു കാണും... 

ചിലപ്പോള്‍ ഞാന്‍ ആലോചിക്കും എന്തിനാ എന്നെ ഈ നരകത്തില്‍ കൊണ്ട്ട് വിട്ടത് പഠിപ്പിക്കാന്‍. ഞാന്‍ വടുതല  സ്കൂളില്‍ നിന്ന്  നാലര ക്ലാസ് ഒന്നാമനായി ജയിച്ച കുട്ടിയായിരുന്നു. 

തോഴിയൂരും, പെങ്ങമുക്കിലും, പാറേല്‍ അങ്ങടീയിലും, കുന്നംകുളത്തും ഹൈ സ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരില്‍ പടിപ്പിക്കാന്‍ വിട്ടത്. 

എന്തിന്റെ കേടായിരുന്നു എന്റെ തള്ളക്ക്. തന്തക്ക് കൊളംബൊയില്‍ ആയിരന്നു പണി. അവിടെ പിള്ളേരെ പഠിപ്പിക്കണം എന്നായിരുന്നു തന്തയുടെ അഗ്രഹം. പക്ഷെ തള്ള അതിന് സമ്മതിക്കാണ്ട്, എന്നെ ഇങ്ങിനെ തടങ്കില്‍ ആക്കി. 

ഞാനെങ്കില്‍ ഒരു പാവം പയ്യന്‍സ് ആയിരുന്നു. ഈ സ്കൂളില്‍ കുഴപ്പക്കാരായ പിള്ളേര്‍ ആയിരുന്നു അധികവും. അവരുടെ കൂടെ കൂട്ട് കൂടി ഞാന്‍ ആകെ നാശമായി. 

തന്ത ധാരാളം പണം അയക്കും. തള്ളക്ക് ആണെങ്കില്‍ സ്കൂളില്‍ ടീച്ചര്‍ പണിയും. കാശിന് ഒരു കുറവും ഇല്ല. പോരാത്തതിന്  തള്ളയുടെ തന്ത ആണെങ്കില്‍ ആ നാട്ടിലെ വലിയ പണക്കാരനും. എനിക്ക് തന്ത ഫസ്റ്റ്  ഫോമില്‍ പഠിക്കുമ്പോള്‍ റിസ്റ്റ് വാച്ചും മറ്റും കൊണ്ട് വന്ന് തന്നിരുന്നു. കൂടാതെ ലണ്ടനില്‍ നിന്ന് വാങ്ങിയ ജീന്‌സും പുസ്തകം പൊതിയാന്‍ പ്രത്യേക പേപ്പറുകളും ഒക്കെ എത്തിചിരുന്നു. പക്ഷെ അദ്ദേഹം എന്റെ പഠിത്തത്തെ പറ്റി അന്വേഷിച്ച് കാണില്ല. 

തള്ള എന്നെ നരകത്തിലാക്കി നല്ല കൊളംബ് കുടയും സാരിയും ചുറ്റി സ്കൂളില്‍ പോകും. എനിക്ക് രണ്ട് കാക്കി ട്രൌസറും നാല് വരയന്‍ കുപ്പായവും മാത്രം. ഞാന്‍ അത് കൊണ്ട്ട് ത്രിപ്തിപ്പെട്ടു. 

ഒരുപാട് പറയാനുണ്ട് എന്റെ ബോഡിംഗ് ലൈഫ്. എഴുതിയാല്‍ തീരില്ല. ഞാന്‍ ആദ്യം എല്ലാം എഴുതാമെന്ന് വെച്ചു. പിന്നീട് അതൊന്നും ഓര്‍ക്കാന്‍ മനസ് വന്നില്ല. 

ഇടക്കിടക്ക് കൃഷ്ണന്‍ കുട്ടി മാഷ്‌ ബാക്കി വെച്ച മുളകൂഷ്യം ഞാന്‍ കഴിക്കും. കുട്ട്യോള്‍ക്ക് വൈകുന്നേരം ചോറും സാമ്പാറും,     ചെറുകായ മെഴുക്കുപുരട്ടിയും അച്ചാറും, പപ്പടവും എല്ലാം ഉണ്ടാകും. 

എന്റ കൃഷ്ണന്‍ കുട്ടി മാഷെ... മാഷ് ഇപ്പോള്‍ സ്വര്‍ഗത്തിലോ നരകത്തിലോ ഒക്കെ ആയിരിക്കും. എനിക്ക് ഇത്രയും പ്രായം ആയ സ്ഥിതിക്ക് മാഷ്‌ ജീവിച്ചിരിപ്പാന്‌ ഇടയില്ല. 

എന്തായാലും മാഷ്‌ ബാക്കി വെച്ച മുള്കോഷ്യതിന്റെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുമ്പത് ഉണ്ട്. 

ഒരു ദിവസം നന്ദിനിക്കുട്ടിയുദെ അടുക്കളയില്‍ മുളകോഷ്യം കഴിക്കാന്‍ പൊകണം. 

എന്റെ നന്ദിനിക്കുട്ടിക്ക് നല്ല ആരോഗ്യവും ആയുസ്സും കൊടുക്കേണമേ എന്റെ അച്ചന്‍ തേവരേ [ലോര്‍ഡ്‌ ശിവ ]

Friday, February 8, 2013

തോട്ടിലെ കുളി


MEMOIR


എനിക്ക് വയസ്സായ കാര്യം ഞാന്‍ മറന്നു. ഞാന്‍ ഇപ്പോഴും കുട്ടികളെ പോലെ ഓരോന്ന് ഓര്‍ത്തോര്‍ത് ചിരിക്കും. എന്റെ പെന്നിന്നും എന്റെ പോലെ വയസ്സായി. അവളുടെ തോന്നലുകള്‍ വയസ്സന്മാരെ പോലെ ആണെങ്കില്‍ ഞാന്‍ കുട്ടികളെ  പോലെ.

ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ക്ക് കേള്‍ക്കാന്‍ നേരമില്ല. അപ്പോള്‍ ഞാന്‍ വീട്ടില്‍  വെച്ചിട്ടുള്ള കൃഷ്ണനോട് പറയും എന്റെ വിചാര വീഥികള്‍ ഞാന്‍ ഭഗവന്‍ കൃഷ്ണനോട് പങ്കിടും. എനിക്ക് പറയാന്‍ മറ്റാരും ഇല്ല.

"കൃഷ്ണാ നിനക്ക് പതിനാറായിരം ഭാര്യമാര്‍ ഉണ്ടെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് വടക്കുന്നാഥന്‍ ശ്രീ മൂല സ്ഥാനത്ത്‌ സ്വാമി ഭൂമാനന്ദ തീര്‍ഥ മഹാരാജും ഗീത തത്വ സമീക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു കേട്ടു. എന്റെ കാര്യം നോക്കൂ  കൃഷ്ണാ എനിക്ക് ഒരു  പെണ്ണെ ഉള്ളൂ. അവള്‍ക്കാണെങ്കില്‍ എന്നും പണിയും ക്ഷീണവും.  എന്റെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്ക് നേരം ഒട്ടും ഇല്ല. അവള്‍ ഇപ്പോഴും ടിവിക്ക് മുന്നില്‍ സീരിയലും കണ്ടു കൊണ്ട് ഇരിപ്പാണ്.

എനിക്ക് കൊച്ചു വര്‍ത്തമാനം പറയാനും, കെട്ടിപ്പിടിച് ഇരിക്കാനും അവള്‍ക്ക് തീരെ  സമയം ഇല്ല. അപ്പോള്‍ എനിക്ക് പതിനാറായിരം ഒന്നും വേണ്ട. ഒന്നും കൂടി ആയാല്‍ തരക്കേടില്ല. ഞങ്ങളെ രണ്ടുപേരെയും  തൈലം തേച്ചു കുളിപ്പിക്കാനും, എനിക്ക് മാത്രം ചപ്പാത്തി  ഉണ്ടാക്കാനും,പിന്നെ എന്റെ കാര്യങ്ങള്‍ നോക്കാനും അവളും കൂടി വന്നോട്ടെ.

ഞാന്‍ നിന്നോടല്ലാതെ ആരോട ഇതൊക്കെ പറയുക. എനിക്ക് നീയല്ലാതെ മറ്റാരും ഇല്ല തുണക്ക്. നിനക്കറിയാമല്ലോ കാലത്ത് ഞാന്‍ ഫ്രഷ് ഫ്ലവേര്‍സ് തന്നിട്ടേ ജലപാനം കഴിക്കാറുള്ളൂ... വയ്യെങ്കിലും ഞാന്‍ പൂ പറിക്കാന്‍ കാലത്ത് പോകുന്നു. എന്റെ കാലിന്റെ അവസ്ഥ നിനക്കറിയാമല്ലോ. എത്ര ഡോക്ടര്‍മാര്‍ ചികിത്സിച്ചു, എത്ര മരുന്നുകള്‍ കഴിച്ചു. അവസാനം ഒരു കൊല്ലം ഹോമിയോവും കഴിച്ചു. എന്നിട്ടെന്തുണ്ടായി. എല്ലാം പഴയത് പോലെ തന്നെ. ആയുര്‍വേദവും അലോപ്പതിയും എല്ലാം നോക്കിയില്ലേ. ഇനി ഞാന്‍ മരുന്ന് കഴിക്കുന്നില്ല.

ഇന്നാളൊരു  ദിവസം ഞാന്‍ "എന്റെ കൃഷ്ണോടുള്ള കാര്യങ്ങള്‍" " പറയുന്നതു നന്ദിനിക്കുട്ടിയോട് അവള്‍ക്ക് രസിച്ചില്ല. "

വേണ്ട രസിക്കേണ്ട. അവള്‍ക്ക് കുസുംബ് തോന്നിയിട്ടുണ്ടാകും. പെണ്ണല്ലേ. കുശുമ്പ്  കാണും. കൃഷ്ണന്‍ ആരുടേയും  കുടുംബ സ്വത്തല്ല. ആര്‍ക്കു വേണമെങ്കിലും പങ്കിടാം.  അവളും പ്രേമിച്ചോട്ടെ കൃഷ്ണനെ. ??!

ഞാന്‍ ഇപ്പോള്‍ ആലോചിച്ചും കൊണ്ടിരുന്നത് രവിയുമായി തോട്ടില്‍ കുളിക്കാന്‍ പോയ കഥയാണ്. പണ്ട് പണ്ട് എന്നൊന്നും പറയാനില്ല ഏതാണ്ട് എന്റെ ചെറുപ്പത്തില്‍. -, ഞാഉം രവിയും പുഞ്ചപ്പാടത്ത് തോട്ടില്‍ കുളിക്കാന്‍ പോയ കഥയാണ്.

ഞങ്ങളുടെ നാട്ടില്‍ കുളത്തിലും തോട്ടിലും ഒക്കെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കുളിക്കാന്‍ പ്രത്യേക പടവ്  ഉണ്ട്.

തോട്ടില്‍ കുളിക്കാന്‍ പോയാലും കുളത്തില്‍ കുളിക്കാന്‍ പോയാലും, തോടും കുളവും ഒക്കെ നീന്തി തുടിച്ച് കലക്കി മറിക്കും, ഞങ്ങളുടെ കണ്ണുകളും കലങ്ങും, ചോര  നിറത്തിലായിരിക്കും. തോട്ടില്‍ കുളിക്കാന്‍ പോയലോന്നും രവിയുടെ അമ്മ അവനെ ചീത്ത പറയില്ല. എന്റെ ചേച്ചി അങ്ങിനെ അല്ല. തോട്ടിലും കുളത്തിലും കുളിക്കാന്‍ പോയാല്‍  എന്നെ  പൊതിരെ  തല്ലും, എന്നാലും  ഞാന്‍ പിന്നെയും പോകും. അതാണ് എന്റെ സ്വഭാവം.

അങ്ങിനെ ഒരുനാള്‍  ഞാനും രവിയും കൂടി  തോട്ടില്‍ കുളിക്കാന്‍ പോയി.  തോടുകള്‍  പലതുണ്ട് പാടത്ത് , എന്നാല്‍ കുത്തി മറിയാന്‍ പറ്റിയ തോട് അവനു നല്ല നിശ്ചയം ഉണ്ട്. അങ്ങിനെ പേരും തോടിന്റെ അടുത്തുള്ള ഒരു തോട്ടിലെത്തി. തോട് മൂന്നായി  പിരിയുന്ന ഒരിടത്തെത്തി , അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ പോയ  തോടിന്റെ ഇടത്തെ അറ്റം പെണ്ണുങ്ങളുടെ കടവ് ആണെന്ന്.

അവിടെ ചില പെണ്ണുങ്ങള്‍ കുളിച്ചിരുന്നു. അവരോട കിന്നാരം പറഞ്ഞ ഞങ്ങള്‍ തോട്ടിലേക്ക് ചാടി മരുകരക്കെത്തി. ഇടക്ക് ഇക്കരക്ക് നീന്തിയെത്തും സോപ്പ്  തെക്കനെന്ന മട്ടില്‍.. , സമയം സന്ധ്യയോടടുത് കാണും, ഞങ്ങളുടെ പ്രായത്തില്‍ ഉള്ള ഒരുത്തി വന്ന് ബ്ലൗസ് അഴിച്ചു  വെച്ച് നീന്താനിറങ്ങി. എന്നിട്ട് ഞങ്ങളെ രണ്ടാളെയും ചീത്ത വിളിച്ചു.

"എന്തിന്റെ കേടാ ചെക്കന്മാരെ നിങ്ങള്‍ക്ക് ഈ കടവില്‍ തന്നെ കിടന്നു മറിയണം എന്ന്...."
"പിന്നേ വേണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ ... ആണുങ്ങലോഡ് കളിച്ചലുണ്ടല്ലോ .... കാര്യം പഠിക്കും നീ..."

എന്തിനു പറേണു ആ പെണ്ണ് നീന്തി ഞങ്ങളുടെ കടവിലെത്തി ഞങ്ങളെ pinneyum  ചീത്ത വിളിച്ചു.  അവളുടെ വലിയ മുലകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. അവള്‍ വെള്ളത്തില്‍ വെച്ച് ഞങ്ങളെ തല്ലുമെന്ന വരെ ആയി. അവളെന്തു പറഞ്ഞാലും വേണ്ടില്ല എന്ന് കരുതി ഞങ്ങള്‍ അവളോട് കയര്‍ത്തും കൊണ്ട്  അവളുടെ മേനി നോക്കി രസിച്ചു.

അവള്‍ വെള്ളച്ചവിട്ടില്‍ നിന്നും കൊണ്ട് ഞങ്ങളോട മല്ലിട്ടു, കുപ്പയമില്ലാതെ ആണ്  അവള്‍ വെള്ളത്തില്‍ നില്‍ക്കുന്നതോന്നും അവളെ അലട്ടിയില്ല.  അവളെ കൂടുതല്‍ രോഷാകുലരാക്കി ഞങ്ങള്‍ അവളോട് വീണ്ടും യുദ്ധത്തിനു ഒരുങ്ങി. ആ തക്കത്തില്‍ ഞാന്‍ ആണെന്ന്  തോന്നുന്നു വെള്ളത്തില്‍ ഊളയിട്ട് മരുകരക്കെത്തി അവളുടെ ബ്ലൗസ് ഒളിപ്പിച്ചു  വെച്ച്. അവളാണെങ്കില്‍ കോണകം ഉടുക്കാതെ  ഒറ്റ മുണ്ടും ബ്ലൌസുമയാണ് കുളിക്കാന്‍ വന്നത്. ഞങ്ങള്‍ ആണ്‍ കുട്ട്യോലല്ലേ. ഞങ്ങള്‍ക്ക് വെറും ഹാഫ് ട്രൌസറും ,  നോ കോണകം ഫോര്‍ ബോത്ത്‌ ഓഫ് അസ്.

ഞങ്ങള്‍ ഇക്കരക്കെത്തി ഞങ്ങളുടെ ട്രൌസറും ഇട്ടു നേരെ വീട് ലക്ഷ്യമായി നടന്നു. കരക്ക് എത്തിയപ്പോള്‍ വല്ലാത്ത ദാഹം. ആരുടെയോ പറമ്പില്‍ നിന്ന്  അധികം ഉയരമില്ലാത്ത തെങ്ങില്‍  കയറി  രണ്ടു ഇളനീര്‍ ഇട്ടു.  പാടത് കണ്ട ഒരു കൈക്കോട്ടെടുത്ത് ഇളനീര്‍ കുത്തി പൊട്ടിച് അരയാലില്‍ ചുവട്ടില്‍ ഇരുന്നു സേവിച്ചു.

തെങ്ങില്‍  കയറിയപ്പോള്‍ ആണ് മനസ്സിലായത് ആ തെങ്ങ് ചെത്തുന്നത്  ആണെന്ന് മനസ്സിലായത്. രവിയോട് പരഞ്ഞ് ഞാന്‍ വീണ്ടും തെങ്ങില്‍  കയറി അര കുടം കള്ള് താഴെ ഇറക്കി.  കുറച്ച് ഇളനീര്‍ കല്ലും കുടത്തില്‍ ഒഴിച്ച് കൊക്ക് റെയില്‍ ആക്കി  രണ്ടുപേരും സേവിച്ചു.

ഞങ്ങള്‍ തമാശ പറഞ്ഞു ഇടവഴിയില്‍ കൂടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രവിക്ക് ഒരു  കുലുക്കവും ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ വീലില്‍ ആയിരുന്നു.
രവി  പറഞ്ഞു
"ടാ ഉണ്ണ്യേ ആ പെണ്ണ്  ഇപ്പോള്‍ തോട്ടില്‍ കിടന്നു  നിലവിളിക്കുന്നുണ്ടയിരിക്കും , അവള്‍ക്ക് കുപ്പായം ഇടാതെ  എങ്ങിനെ കരക്ക്‌ കയറും....?"
"ശരിയാണല്ലോ രവ്യെ... നമുക്ക് പോയി അവളുടെ കുപ്പായം എടുത്തു കൊടുക്കാം..."

'വേണ്ട വേണ്ട അത് കുലുമാല്‌ ആകും... നമുക്ക് ആരെങ്കിലും വരുന്നത് വരെ ആലിന്‍ ചുവട്ടില്‍  ഇരിക്കാം..."

ഞങ്ങള്‍ തിരിച്ച്  നടന്നു.  അപ്പോള്‍ കണ്ടു അവളുടെ വീട്ടില്‍ നിന്ന് ആരോ വന്ന് അവളെ തേടി. അപ്പോളേക്കും ഏതാണ്ട് ഇരുട്ടായി കാണും. വന്ന ആളോട് അവള്‍ കാര്യം പറഞ്ഞു. അവര്‍ക്ക് അലക്കു കള്ളിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ച കുപ്പായം കിട്ടി. അങ്ങിനെ വലിയ ഉങ്ക് പറഞ്ഞവള്‍ ഫ്ലാറ്റ് ആയി എന്ന് പറഞ്ഞാല്‍ പോരെ.

അവളും ഞങ്ങളും വൈകുന്നേരത്തോടെ വീടണഞ്ഞു.  ഞാന്‍ വീടിലെ  കിണറില്‍ നിന്ന്  ഒരു  പാള വെള്ളം കോരി വീണ്ടും കുളിച്  ദേഹ ശുദ്ധി വരുത്തി, നാമം ചൊല്ലാന്‍ ഇരുന്നു. നാമം ചൊല്ലി  കഴിഞ്ഞാല്‍ അമ്മ ചോരുന്നന്‍ വിളിക്കുന്നതാണ്  പതിവ്.

ഇന്ന് അതിനു വിപരീതമായി ചേച്ചി  ആണ് ചോറ് ഉണ്ണാന്‍ വിളിച്ചത്. ആ പെണ്ണിന്റെ തന്ത വീട്ടില്‍ വന്ന് ഞങ്ങളുടെ തോന്നിവാസം  പറഞ്ഞിരുന്നു. എന്റെ ചേച്ചി നല്ല  പുലി വാര്‍ വെട്ടി വെച്ചിരുന്നു എന്നെ തല്ലാന്‍. .-

എനിക്ക് കാര്യം മനസ്സിലായിരുന്നു. ഇരുട്ടായതിനാല്‍ എങ്ങോട്ടും ഓടി രക്ഷപെടാന്‍ ഉള്ള  പഴുത് ഉണ്ടായിരുന്നില്ല , പൊരിഞ്ഞ അടി കിട്ടി.  സസന്തോഷം സ്വീകരിച്ചു അടി. നല്ല കാലം ആ പെണ്ണിന്റെ ഫാദര്‍ എന്നെ തള്ളുന്നത്  കണ്ട് ഓടി  വന്ന് എന്റെ ചേച്ചിയുടെ കയ്യില്‍ നിന്ന് പുളിവാര്‍ വാങ്ങി ഓടിച്ചു  കളഞ്ഞു.


"  കുട്ട്യോളെ ഇങ്ങിനെ തല്ലല്ലേ പെങ്ങളെ... അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. എന്റെ മോളും ഇവന്റെ പോലെ തന്നെ. ഞാന്‍ അവളെ തല്ലിയില്ല. "

ഞാന്‍ അവിടെ നിന്ന് കരയുന്നത് കണ്ട് ആ പെണ്ണിന്റെ ഫാദര്‍ എന്റെ തലയില്‍ തലോടി. പാവം ഫാദര്‍.
ഇവിടെ അമ്മയെന്ന് പറയുന്ന ഒരു ചേച്ചി  ഉണ്ടെനിക്ക് ഒരു  ഭദ്ര  കാളി തന്നെ.  ഉറഞ്ഞു തുള്ളിക്കൊണ്ട്‌ എന്നെ തല്ലിച്ചതച്ചു.
എന്നിട്ടെന്തു കാര്യം ഞാന്‍ പിന്നെയും തോട്ടില്‍  കുളിക്കാന്‍ പോയി. കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്ന  എരുമകളുടെ പുറത്ത് കയറി സവാരി  ചെയ്യും.

വീട്ടുപനിക്കാരന്‍ കണ്ടോരന്റെ ബീഡി കട്ട് വലിക്കും. കുട്ടി തെങ്ങില്‍ കയറി കള്ള് കുടിക്കും. ചിലപ്പോള്‍ മൊന്തക്കാട്ടില്‌ ചാരായം വാറ്റാന്‍ ഒളിച്ച് വെച്ചിട്ടുള്ള വാഷ് കട്ട് കുടിക്കും. എല്ലാ തോന്ന്യാസവും ചെയ്യും. വീട്ടിലെ തല്ലു ഒരു പ്രശ്നം ആക്കാതെ.

ഇതൊക്കെ ഇരുന്നാലോചിച്ചു. ഞാന്‍ ഇതേ വരെ മയ്യത്തായില്ല ... എന്റെ കളിക്കൂട്ടുകാരിയും  കൂട്ടുകാരനും  ഒക്കെ ഇപ്പൊ ജീവിചിരുപ്പുണ്ടോ എന്നാര്‍ക്കറിയാം. മൈലാഞ്ചി പെണ്ണിന് എന്നെക്കാളും ഒരു വയസ്സ് കുറവ്,  രവിക്ക്  എന്നെക്കാളും നാല്  വയസ്സ് മൂപ്പ്. എല്ലാരും ഒരേ സ്കൂളില്‍ ആയിരുന്നു  പഠിക്കാന്‍ പോയിരുന്നത്.

അങ്ങിനെ കൊറേ കൊല്ലം  പുറകിലേക്ക് എന്റെ വിചാര വീഥികള്‍ കടന്നു പോയി.

എന്റെ കൃഷ്ണാ നീ കേള്‍ക്കുന്നുണ്ടോ നിന്റെ ദാസന്റെ  കുസ്രിതികള്‍ , നീയും മോശക്കാരന്‍ അല്ലല്ലോ. ഇതുപോലെ  തോട്ടില്‍   കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുപ്പെല്ലാം ഒളിപ്പിച്ചു  വെച്ചിരുന്നല്ലോ..

+++++++++





Friday, February 1, 2013

ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല



എന്റെ ചേച്ചി ഉണ്ടായിരുന്ന കാലത്ത് എനിക്കും എന്റെ സഹോദരനും [film actor v k sreeraman] ഇലയിട്ട് ചോറും കറികളും വിളമ്പി തരുമായിരുന്നു . അമ്മമാരുടെ സ്നേഹം വളരെ വലുതാണല്ലോ. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത് അതൊക്കെ വലിയ കഥയാണ് . എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് അറിയാം . എന്റെ ബ്ലോഗ്‌ ലിങ്ക് എന്റെ പ്രൊഫൈലില്‍ ഉണ്ട്. സന്ദര്‍ശിക്കുക .

http://jp-smriti.blogspot.in/

എനിക്ക് വീട്ടില്‍ ഉണ്ടാക്കുന്നത് നിലവിളക്ക് കൊളുത്തി ഇലയില്‍ വിളമ്പി തരാന്‍ ആരുമില്ല - മക്കള്‍ക്ക് ആര്‍ക്കും അച്ഛനെ വേണ്ട. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സ്വത്തുക്കള്‍ മാത്രം മതി.
ഇതാണ് ഇപ്പോള്‍ എന്നെ പോലെത്തെ പലരുടെയും സ്ഥിതി .

ഈ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ ശ്രീമതി വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ലിറ്റര്‍ പാലട വാങ്ങിക്കൊണ്ടു വന്നു. അവളും എന്നെ പോലെ രോഗി ആണ്. എനിക്ക് അവളോട്‌ പരിഭവമില്ല .

മക്കള്‍ വന്ന് അച്ചന് പിറന്നാള്‍ ഊട്ടണം. അതാണ് എന്റെ ആഗ്രഹം.

Thursday, January 31, 2013

ഉണ്ണിയപ്പത്തിന്റെ പിന്നാലെ ഒരു ഓട്ടം


memoir

മിനിഞ്ഞാന്ന് ഞാന്വൈകിട്ട് ആംഗലേയ പത്രം വായിക്കുന്നതിന്നിടയില്ഒരു ആള്കടന്നു വന്നു. എനിക്ക് ടൈംസ്ഓഫ് ഇന്ത്യ സൌനജന്യമായി ഒരു  വര്ഷത്തേക്ക് ലഭിക്കുന്നുണ്ട്. കാലത്ത്  മാതൃഭൂമി വായിക്കും, ഈവനിങ്ങ് ചായക്കൊപ്പം പോര്ച്ചില്ഇരുന്നു ഇത് വായിക്കും.

വന്ന ആള്സ്വയം പരിചയപ്പെടുത്തി. "  വടക്കുന്നാഥ ക്ഷേത്രത്തില്ഒരു  പ്രത്യേക പൂജ ചെയ്യുന്ന ആളുടെ പ്രതിനിധി". മറ്റന്നാള്വൈകിട്ട് ആറ് മണിക്ക്  വന്നാല്ഒരാള്ക്ക് രണ്ട് ഉണ്ണിയപ്പം വീതം തരാം. എന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ജന്മ നക്ഷത്രവും എഴുതിക്കൊണ്ട് പോയികൂടുതല്പേരുണ്ടെങ്കില്എഴുതാമെന്നും പറഞ്ഞു. സംഗതി സൗജന്യമായി കിട്ടുന്നതനെങ്കിലും ഞാന്അധികം  വേണ്ടെന്നു വെച്ചു, എന്റെയും ശ്രീമതിയുടെയും, മകന്റെയും മകളുടെയും പേരും നക്ഷത്രവും പറഞ്ഞു കൊടുത്തുഒരു  ലഘു ലേഖ വായിക്കാന്തന്നുവെങ്കിലും ഉടന്തിരിച്ചു  വാങ്ങിയതിനാല്ഒന്നും കാര്യമായി  വായിക്കാന്പറ്റിയില്ല.

മറ്റന്നാള്ആറ്മണിക്ക് മുന്പേ വടക്കുന്നാഥന്ക്ഷേത്രത്തില്വന്നു  ഉണ്ണിയപ്പം വാങ്ങിച്ചോളൂ എന്നും പറഞ്ഞു അദ്ദേഹം യാത്രയായികഴിഞ്ഞ വര്ഷം കല്യാണ്സ്ഥാപനം ആണ് ഇത് സ്പോന്സര്ചെയ്തതെന്ന്, ഇക്കൊല്ലം മറ്റാരോ ആണെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞതനുസരിച് ഞാന്എന്റെ ഇന്നെത്തെ നടത്തം വഴിക്കാകാം എന്ന് വെച്ചു. ഉച്ചക്ക് ഓഫീസില്നിന്നെത്താന്വൈകിയതിനാല്പെട്ടെന്ന് ഒരു മയക്കം കഴിച്ച് എന്റെ ഇരു  ചക്ര ശകടത്തില്അഞ്ചരയോട് കൂടി അമ്പലത്തില്എത്തി. കുറെ  നാളായി - അതായത്  റോഡ്അപകടത്തിനു  ശേഷം ഇരുചക്രം ഒടിക്കാറില്ല

എന്റെ വീട്ടില്‍  നിന്ന് വടക്കുന്നാധനിലെക്ക് കഷ്ടിച് ഒരു കിലോമീറ്റര്ദൂരമേ ഉള്ളുവെങ്കിലും, നടന്നാല്ഉദ്ദേശിച്ച സമയത്ത്  എത്തില്ല, നാല് ചക്രത്തില്പോയാല്ഇന്നെത്തെ ട്രാഫിക്അവസ്ഥ എല്ലാര്ക്കും അറിയാമല്ലോഡോക്ടര്‍  പറഞ്ഞിരുന്നു, അധികം ഇരുചക്രം വേണ്ട എന്ന്ഞാന്അധികം ഒടിക്കാറില്ല,

ഇരുചക്ര വാഹനം വാങ്ങി ആറുമാസം കഴിഞ്ഞു, ഇപ്പോഴും ആയിരം കിലോമീറ്ററില്താഴെയേ ഒടിയിട്ടുള്ളൂ....എന്റെ ഓട്ടം അത്രയേ  ഉള്ളൂ....  ഞാന്നേരെത്തെ അമ്പലത്തില്എത്തിയെങ്കിലും ഞാന്ഉദ്ദേശിച്ച ആളെയോ  അങ്ങ്ങ്ങിനെ ഒരു സംഘടനയുടെ പ്രതിനിധികളെയോ  അവിടെ കാണാനായില്ല. ഞാന്ഒരു മാസത്തില്ചുരുങ്ങിയത് ഇരുപത് തവണ എങ്കിലും പോകാറുള്ള ഇടമാണ്. ശ്രീ വടക്കുന്ന്ഥന്ക്ഷേത്രം. അവിടെത്തെ പേരും പറഞ്ഞു എന്നെ ഇങ്ങിനെ ഒരാള്പറ്റിച്ചുവല്ലോ  എന്നോര്ത് ഞാന്സങ്കടപ്പെട്ടു.

സംഗതി എട്ടു  ഉണ്നിയപ്പതിനു  പത്ത് ഉറുപ്പിക കൊടുത്താല്തൃശ്ശൂരില്‍  കിട്ടും. പക്ഷെ ഞാന് ഉണ്ണിയപ്പത്തിന് വേണ്ടി ഓടിയത് എന്തിനാണെന്ന് വെച്ചാല്അത് ഭഗവാനു നേദിച്ചത് ആകുമല്ലോ എന്നോര്ത്താണ്. എന്റെ പേരക്കുട്ടി കുട്ടപ്പുവിനു കൊടുക്കാം, രണ്ടെണ്ണം അയല്ക്കാരി മീരയുടെ മകനും കൊടുക്കാം എന്നൊക്കെ വിചാരിച്ചു.

വടക്കുനഥന്അമ്പലത്തിലേയും പാറമേക്കാവിലെയും ഉണ്നിയപ്പതിനു പ്രത്യേക രുചിയാണ്. എനിക്കേറ്റവും ഇഷ്ടം ഞാന്എന്നും പോകുന്ന അച്ഛന്തേവര്അമ്പലത്തില്മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിക്കുന്ന ഉണ്നിയപ്പതിനാണ്.

ഞാന്ശരിക്കും തൃശൂര്കാരന്അല്ല, കുന്നംകുളത്ത് നിന്ന് ഇങ്ങൊട്ട് ചേക്കേറിയതാണ്. ഞങ്ങളുടെ നാട്ടില്  ഉണ്നിയപ്പ്തിനു "കരോലപ്പം" എന്നാ പറയുക. എന്റെ ചേച്ചി ഉണ്ടാക്കി തന്നിട്ടുള്ള ഉണ്ണിയപ്പത്തിന്റെ അത്ര രുചിയുള്ള ഉണ്ണിയപ്പം ഞാന്ഇതുവരെ കഴിച്ചിട്ടില്ലചേച്ചി മരിച്ചിട്ട് പത്തു കൊല്ലത്തില്‍  ഏറെ ആയി.

മരിക്കുന്നത് വരെ അമൃതാനന്ദ ദേവി  അമ്മക്ക് എന്റെ ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. വള്ളിക്കാവിലെ എല്ലാവര്ക്കും ഇത് അറിയുമായിരുന്നു. ഇന്നെനിക്ക് ഭഗവാന്റെ ഉണ്ണിയപ്പം കിട്ടാതെ വന്നപ്പോള്ഞാന്എന്റെ ചേച്ചിയെ ഓര്ത്തു.

ഇനി ഞാന്കേട്ടത് തെറ്റായിരുന്നിരിക്കുമോ എന്നൊക്കെ ഓര്ത്തു. പ്രായമായില്ലേ ഓര്മ്മക്കുറവും കേള്വി കുറവും എല്ലാം ഉണ്ടെന്നാ തോന്നണേ.. 

നല്ല കാലം ഞാന്എന്റെ കൊച്ചുമോനോട് പറഞ്ഞ്രുന്നില്ല "അച്ചാച്ചന്ഉണ്ണിയപ്പം വാങ്ങിക്കൊണ്ട് വരാമെന്ന്.." അല്ലെങ്കില്അവനും അവന്റെ അമ്മൂമയും ചേര്ന്ന് എന്നെ കളിയാക്കിയേനെ...
ഭഗവാന്കാത്തു.

ഉണ്ണിയപ്പം കിട്ടിയില്ലെകിലും ആരുടേയും മുന്നിലും നാണം കേടെണ്ടി വന്നില്ലല്ലോ.... ഏതായാലും  ഞാന്ഇന്നേ വരെ വടക്കുന്നാഥന്അമ്പലത്തിലെ ഗണപതിക്ക് ഉണ്ണിയപ്പം ശീട്ടക്കിയിട്ടില്ല. നാളെ തന്നെ അത് ചെയ്യണം,. എന്നിട്ട് ധൈര്യമായി  എന്റെ പേരക്കുട്ടി  കുട്ടപ്പുവിനു ഉണ്ണിയപ്പം കൊണ്ടാക്കൊടുക്കാമല്ലോ...

ശ്രീ വടക്കുന്നാഥാ   രക്ഷിക്കേണമേ.....

Saturday, January 26, 2013

മാങ്ങാ ചമ്മന്തി


മാങ്ങാ ചമ്മന്തി

memoir

പഴയ ഓര്‍മ്മകള്‍ ഓരോന്നായി  മനസ്സില്‍ അലയടിക്കുന്നു. സംഭാരത്തിന്റെ കഥ  എഴുതിയപ്പോള്‍ ലണ്ടനില്‍ നിന്ന് മുരളിയേട്ടന്‍  എന്തോ  ചോദിച്ചിരുന്നു. പക്ഷെ ഞാനൊന്നും മിണ്ടിയില്ല.

ഇന്നെലെ   നടക്കാന്‍ പോകുമ്പോള്‍  ചാരു അമ്മായിയുടെ മുറ്റത്ത്  വളര്‍ന്നു നിന്നിരുന്ന പച്ച മാങ്ങ  കണ്ടപ്പോളാണ് എനിക്ക് പണ്ട് പണ്ട് കഴിച്ച മാങ്ങ ചമ്മന്തിയെ   പറ്റി  ഓര്മ വന്നത്.

തറവാട്ടില്‍ പലപ്പോഴും കാലത്തെ ഒരു കട്ടന്‍ കാപ്പിക്ക്  ശേഷം 8  മണി കഴിഞ്ഞാല്‍  കഞ്ഞി ആയിരിക്കും.  അപൂര്‍വ്വം ചില  ദിവസങ്ങളില്‍  പുട്ടും പഴവും, അല്ലെങ്ങില്‍ പത്തിരിയും തലേ ദിവസത്തെ മീന്‍ കരിയുടെ ചാറും അവശിഷ്ടങ്ങളും. അതായത്  മാങ്ങ പുളിയും തലകളും.  സന്തതി  പരമ്പരകളായി കുറച്ചധികം പേര്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും പലഹാരം ഉണ്ടാക്കുക എന്നത്  ശ്രമകമായ പണിയായിരുന്നു.

എന്റെ പ്രായത്തിലുള്ള പിള്ളേര്‍സ് നാലഞ്ജ് എണ്ണം,. പിന്നെ ചെറുവക പത്തില്‍  താഴെ. അമ്മമാരും അമ്മൂമ മാരും അമ്മായിമാരും ആയി കുറെ എണ്ണം. പിന്നെ  പണിക്കാരും, കാര്യസ്തന്മാരും. എല്ലാം കൂടി നോക്കിയാല്‍  തറവാട്ടിലെ  അംഗ സംഖ്യ മുപ്പത്  മുപ്പത്തഞ്ച്  വരും.

ഓല മേഞ്ഞ നലുകെട്ടിലുള്ള ജീവിതം സുഖമായിരുന്നു.  നാട്ടില്‍ എന്തെങ്കിലും  വിശേഷങ്ങള്‍  വരുമ്പോള്‍ വീട്ടിലെ അംഗ സംഖ്യ പെരുകും, അപ്പോള്‍  ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു.  വൈകുന്നേരം ശാപ്പാട് കഴിഞ്ഞാല്‍ അകത്തളത്തില്‍ എല്ലാരും നിരനിരയായി  കിടന്നുറങ്ങും.  മൂത്ത അമ്മൂമ്മക്ക് മാത്രം ഒരു കട്ടില്‍.  മറ്റുള്ളവര്‍ക്കൊക്കെ പായ വിരിച് നിലത്ത് കിടക്കണം. മഴക്കാലമായാല്‍ ചിലര്‍ മുറികളിലേക്ക് ചേക്കേറും.

അങ്ങിനെ കാലത്തെ കഞ്ഞിക്കുള്ള മാങ്ങ ചമ്മന്തിയുടെ രുചി  വിവര്‍ണ്ണനാതീതമാണ്. ചമ്മതി ഉണ്ടാക്കുന്നത് കാണാനാണോ  അതിലും രസകരം രുചികരം.  വകയിലുള്ള ഒരു  ചേച്ചി കൊയ്ത്ത് കാലമാകുമ്പോള്‍  പാര്‍ക്കാന്‍ വരും കുറച്ച  നാള്‍. > കൊയ്ത്തെല്ലാം കഴിഞ്ഞു  തിരികെ പോകുമ്പോള്‍ ഒരു  കുട്ടിച്ച്ചക്ക് അരിയും ചക്കയും മാങ്ങയും എല്ലാം കൊണ്ടുപോകും. നായരങ്ങാടി വരെ നടക്കണം, അവിടെ നിന്ന് അവര്‍ക്ക് ചിലപ്പോള്‍ പുഴിക്കള ചാള വണ്ടി കിട്ടും, അല്ലെങ്കില്‍ വീട് വരെ നടക്കും, അതൊക്കെ ആണ് പഴയ സമ്പ്രദായം.

കാലത്ത്   എണീറ്റ് പിള്ളേര്‍  പടയെല്ലാം കഴുക്കോലില്‍  തൂക്കിയിട്ടിരിക്കുന്ന പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച് കൊല്‍ക്കുഴിയന്‍ പടിഞ്ഞാറെ കുളത്തിലേക്ക് പോകും, ചിലര്‍ അവിടെ  തന്നെ കുളിക്കും, പെണ്‍ പിള്ലെരുകള്‍ തെക്കേ  കുളത്തില്‍  പോയി  കുളിക്കും. അവിടെ കൈത മോന്തക്കാടുകള്‍ ഉള്ളതിനാല്‍ തുണിയില്ലാതെ കുളിച്ചാലും മറ്റാരും കാണില്ല.  പിള്ളേര്‍ കൂട്ടത്തില്‍  ഒരു അപ്പുണ്ണി  ഉണ്ടായിരുന്നു . അവന്‍ ഈ കൈത മോന്തക്കടുള്ള കുളത്തിലെ കുളിക്കൂ..

അങ്ങിനെ പിള്ളേര്‍സ് കുളി  കഴിഞ്ഞെത്തുംപോഴേക്കും  കഞ്ഞിക്കുള്ള വട്ടങ്ങള്‍ ആരംഭിക്കും.  ചില  ദിവസങ്ങളില്‍ കഞ്ഞിക്ക് മുതിരപ്പുഴുക്കോ കടലയോ  ഉണ്ടാകും, ആള്‍ കൂട്ടം അധികമായാല്‍ കഞ്ഞിക്ക് ചമ്മന്തി തന്നെ, ബാക്കിയുള്ളത് ചിലര്‍ക്ക് ഉച്ചക്ക്  ചോറ് ഉണ്ണുമ്പോള്‍ കിട്ടും.

ചമ്മന്തി അടുക്കളയിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ ആണ്  സാധാരണ ഉണ്ടാക്കുക. പക്ഷെ ഈ പാര്‍ക്കാന്‍ വന്ന പെണ്ണ് വരുമ്പോള്‍ അവളാണ് ചമ്മന്തി അരക്കുക. അവളുടെ  അരക്കലിനു ഒരു പ്രത്യേകത ഉണ്ട്,  അതിനാല്‍ ആ ചമ്മന്തി ഏറെ രുചികരവും,  എന്ന് എല്ലാവരും പറയുമെങ്കിലും അപ്പുണ്ണിക്കാണ് കൂടുതല്‍ ഹരം.

കാവിലെ മൂവാണ്ടന്‍ മാവിന്റെ മാങ്ങ പറിക്കുന്നതും കൂടി അവള്‍ തന്നെ. അവള്‍ക്കറിയാം ഏറ്റവും കൂടുതല്‍ പുളിയുള്ള മാങ്ങ. വലിയ തോട്ടി എടുത്ത് അവള്‍ മാങ്ങ പറിക്കും, സഹായതിന്നു അപ്പുണ്ണിയും കൂടും. മാങ്ങ കഴുകി വൃത്തിയാക്കി തോല് ചെത്തി ചെറിയ പൂളുകള്‍ ആക്കി, നേരെ അമ്മിയില്‍ നിരത്തും , എന്നിട്ട് ചുവന്ന മുളകും, ചുവന്നുള്ളിയും പേരിനു ഒരു  നുള്ള് ഇഞ്ചിയും എല്ലാം കൂട്ടി അവള്‍ അരക്കാന്‍ തുടങ്ങും.

അവളും കാലത്ത് കുളിയും തെവാരമെല്ലാം കഴിഞ്ഞേ അടുക്കളപ്പണിക്ക് ഇറങ്ങൂ. വെളുത്ത് തടിച്ച് ഒരു സുന്ദരിയാണെന്ന് വേണമെങ്കില്‍ പറയാം അവളെ. അന്നോക്ക്കെ പെണ്ണുങ്ങള്‍ക്ക് മുണ്ടും ബ്ലൗസും ആണ് വീട്ടിലെ വേഷം. പൂമുഖത്തേക്ക് വരുമ്പോള്‍ ഒരു മേല്‍ മുണ്ട് ഇടണം.

അടിയില്‍ താറുടുത്ത് വെള്ള മല്‍മല് മുണ്ട് ധരിച്ച്   വട്ടക്കഴുത്തുള്ള ബ്ലൗസും അണിഞ്ഞു അവള്‍ ചമ്മന്തി അരക്കുന്നത് നോക്കി നില്ക്കാന്‍ ഒരു രസം വേറെ തന്നെ ആയിരുന്നു. അപ്പുണ്ണി അവളുടെ മുന്നില്‍ നിന്ന് മാറുമായിരുന്നില്ല. അപ്പുണ്ണി പിള്ളേരുടെ ഇടയില്‍ കേമനായി വിലസി പലപ്പോഴും. അവന്‍ ചിലപ്പോള്‍ ഒരു ഒറ്റയാന്‍ ആയിരുന്നു. കുറുമ്പനായ അപ്പുണ്ണിയെ മറ്റു പിള്ളേര്‍ക്ക് പേടി ആയിരുന്നു.

അപ്പുണ്ണി ചിലപ്പോള്‍ അമ്മിയില്‍ നിന്ന് ചമ്മന്തി കോരി തിന്നും. മറ്റാരെയും അവള്‍ അമ്മിക്കരികിലേക്ക് അടുപ്പിക്കില്ല. പ്രായം കൊണ്ട് അപ്പുണ്ണി അവളെക്കാളും പത്ത് വയസ്സ് താഴെ ആയിരുന്നു.

അങ്ങിനെ അവള്‍ അരച്ച  ആ മാങ്ങ ചമ്മന്തിയുടെ രുചി ഇന്നും നാവില്‍ ഊറി വരുന്നു.

[ഈ കഥക്ക് ഒരു പൂര്‍ണ്ണത വന്നില്ല എന്ന് തോന്നുന്നു. ചമ്മന്തി ഒന്നും കൂടി ഭംഗിയായി അരച്ച് തുടര്‍ന്നെഴുതാം]


Wednesday, January 9, 2013

ഒരു സംഭാരത്തിന്റെ കഥ


ആയിരത്തി തൊള്ളായിരത്തി എഴുപത്തി  രണ്ടിലാണെന്നു തോന്നുന്നു ഞാന്‍ ബ്ലോ പ്ലാസ്റ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഒരു ശ്രിംഗലയുടെ ആരോ  ആയി  തിരുവനതപുരം നഗരിയില്‍ വസിച്ചിരുന്നു. ചാല ബസാറിലുള്ള ഗാന്ധി  ഹോട്ടലില്‍  ആയിരുന്നു വാസം.

കാലത്ത് 4 ദോശയും വഴക്ക അപ്പവും 3 ഇട്ടലിയും 2 കാപ്പിയും കഴിച്ചു വീണ്ടും മുറിയില്‍ കയറി കന്‌ണ്ഠ കൌപീനവും കെട്ടി ബ്രീഫ് കേസും എടുത്ത് ഒരു ഓട്ടമാണ് - കൊട്ടക്കകത്ത് നിന്ന് കേടുപാടുകള്‍ ഇല്ലാത്ത ഒരു ആനവണ്ടിയില്‍ കയറി ഇരിക്കും. ആ വണ്ടി എങ്ങോട്ടാണ് പ്രയാണം എങ്കില്‍ അങ്ങോട്ട ഞാനും ഓടും.

എവിടെ ഓടിയാലും ഉച്ചയൂണിന്റെ നേരത്ത് ഗാന്ധി  ഹോട്ടലില്‍ എത്തും, എനിക്കവിടത്തെ മേനേജര്‍ മാരെയും, ദഹന്ന്ഡക്കരെയും എല്ലാം സുപരിചിതം. ഊണിന്റെ കൂടെ സാംബാര്‍ വിളമ്പുമ്പോള്‍ കാലത്തെ ഉഴുന്ന് വടയും പരിപ്പുവടയും അതില്‍ ഉണ്ടാകും. ആ സാമ്പാര്‍ കൂട്ടി മാമുണ്ണാന്‍ ഒരു രസം തന്നെ ആണ്. അവിടെ സാംബാര്‍ വിളമ്പുന്ന സാമിക്കറിയാം എന്റെ തീറ്റ ഭ്രമം . എനിക്ക് കുറെ വടകള്‍ പോട്ട് തരും.

ഊണിന്നു ശേഷം എല്ലാവരും ജോലി തുടരുമ്പോള്‍ ഞാന്‍ മുറിയി പോയി ഒന്ന് മയങ്ങും. മയക്കം കഴിഞ്ഞാല്‍ പിന്നെ സിറ്റി വിട്ട് എങ്ങോട്ടും പോകില്ല. സിറ്റിയില്‍ കിടന്നു കറങ്ങും.

ഒരു ദിവസം ഞാന്‍ എന്റെ സുഹൃത്ത് അംബികയുമയി ബസ്സ്‌ കയറാന്‍ പോകുമ്പോള്‍ അവള്‍ ഞാന്‍ അറിയാതെ മുങ്ങി. പിന്നീട് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഒരു  പ്രത്യേക പോയന്റില്‍ എത്തിയാല്‍ അവള്‍ മുങ്ങി, പിന്നെ എന്നോടൊപ്പം ഓടി വന്നു ചേരും.
അവള്‍ ബസാറിന്റെ അടുത്ത ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ കൊമ്പട്ടിട്ടര്‍ പ്രോഡക്റ്റ് വില്‍ക്കുന്ന ആളാണ് എങ്കിലും ഞങ്ങള്‍ മിക്ക ദിവസവും യാത്ര ഒന്നിച്ചാണ്.

ഞാന്‍ ഒരു ദിവസം അവളോട  ചോദിച്ചു ...." നീ എന്താണ് നമ്മള്‍ നടക്കുന്നതിന്നിടയില്‍ ഇടക്ക് മുങ്ങുന്നത്....?"
"ഓ അതോ.... അത്  ഞാന്‍ മുള്ളാന്‍ പോയതാ..."

"മുള്ളാന്‍ പോകുകയോ...അതും ഒരു  പെണ്‍കുട്ടി നടുറോട്ടില്‍ അല്ലെങ്കില്‍ രോട്ടരികില്‍ മുള്ളാന്‍ പോകുകുകയോ... എനിക്കങ്ങട്ട് വിശ്വാസം വരിണില്ല ..."

" എന്താ പ്രകാശിന് മാത്രമേ റോട്ടില്‍ നിന്ന് മുള്ളാന്‍ അറിയൂ...?"
"ഞാന്‍ അങ്ങിനെ പറഞ്ഞില്ല, നമ്മുടെ നാട്ടിലെ പെണ്‍കുട്ട്യോള്‍ അങ്ങിനെ ചെയ്യാറില്ല.... ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പെണ്ണുങ്ങളും റോട്ടില്‍ കാര്യം സാധിക്കുന്നത് കാണാം. നീ  പറയുന്നത് ഒരു വമ്പന്‍ നുണ തന്നെ...

അങ്ങിനെ ഞാന്‍ ഒരു ദിവസം ഇവളുടെ പരിപാടി പിടിച്ചു. ഇവള്‍ മുള്ളാന്‍ ഒന്നുമല്ല പോയിരുന്നത്. ചാല ബസാറില്‍ ഒരു കടയില്‍ ചെന്നാല്‍ ഫ്രീ സംഭാരം കിട്ടും. പതിവുകാര്‍ക്ക് കാലി ഗ്ലാസുമായി കടക്കുള്ളില്‍ ചെന്നാല്‍ ഒരു സാമി പോലെ തോന്നിക്കുന്ന കട ഉടമസ്ഥന്‍ അതില്‍ ഒരു ചെറിയ ആയുര്‍വേദ ഗുളിക ഇട്ടുതരും. അതിന്മേല്‍ കൂടി കൂജയിലിരിക്കുന്ന സംഭാരം ടാപ്പില്‍ കൂടി വീഴ്ത്തി ഗ്ലാസ്‌ നിറയെ മോന്തിയാല്‍ ഒരു സുഖം വേറെ. ദാഹശമനം കൂടാതെ - വയറ്റില്‍ ഒരു  അസുഖവും വരില്ല.

ഞാനും കൂടെ അവിടുത്തെ പതിവുകാരന്‍ ആകാതിരിക്കാന്‍ അവളുടെ ഒരു  തന്ത്രം ആയിരുന്നു അത്. പിന്നീട് ഞാന്‍ ഒരു  ദിവസം അവിടെ പോയി ഇവളുടെ സുഹൃത്ത് ആണെന്ന് പറഞ്ഞപ്പോള്‍ എനിക്കും കിട്ടി ഗുളിക  പ്ലസ് സംഭാരം.

ഇന്നും ഓര്‍ക്കുന്നു ആ സംഭാരത്തിന്റെ രുചി.

ഞാന്‍ ഇന്ന് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ മിനിയെ കാണാന്‍ സമീപത്തുള്ള ഒരു  ആയുര്‍വേദ മരുന്ന് കടയില്‍ കയറി. മിനിയും ദിലീപും അവിടുത്തെ ജോലിക്കാര്‍ ആണ്. മിനി ബ്യൂട്ടിഷ്യന്‍ കൂടി ആണ്.

എനിക്കിന്ന്  ദിലീപിനെ മാത്രം കാണാന്‍ കഴിഞ്ഞു.  രണ്ടു  ദിവസത്തെ ബസ്സ്‌ സമരം കഴിഞ്ഞപ്പോള്‍  ദിലീപിന് ഇന്ന് മനോവിഷമം. നാല് ദിവസം ഓഫ് കിട്ടുമെന്ന ധാരണയില്‍ ആയിരുന്നു അവന്‍. ബസ്സ്‌ സമരം വന്നാല്‍ പണിക്ക് പോകേണ്ട,  ശമ്പളവും കിട്ടും.

ഞാന്‍ ആണെങ്കില്‍ ദാഹിച്ചു വലഞ്ഞ് ആണ് അവിടെ എത്തിയത്. സമീപത്തെ വിദ്യയുടെ ആംഗലേയ മരുന്ന് കടയില്‍ പോയാല്‍ ഫ്രീ പച്ചവെള്ളം കിട്ടും.  പക്ഷെ ഒരിടത്തും  കിട്ടില്ല തൃശ്ശൂരില്‍  ഫ്രീ സംഭാരം. പൂരത്തിന് കിട്ടും, കൂര്‍ക്കഞ്ചേരി പൂയത്തിന്നും. അതല്ലാതെ നോ എവരി ടെ ബിസിനസ്.

അങ്ങിനെ  ഞാന്‍ ദിലീപുമായി പങ്കുവെച്ചു എന്റെ പഴയ കാല സമരണകള്‍... ഫ്രീ സംഭാരം വിത്ത്‌ ഗുളിക ഓഫ് അഷ്ടചൂര്‍ണ്ണം ഫ്ലേവര്‍.


ശ്രീദേവിയുടെ  കഥ ബാക്കി വെച്ചിട്ടാണ്, ഞാന്‍ സംഭാരം എഴുതാന്‍ വന്നത്. മാന്യ വായനക്കാര്‍  ക്ഷമിക്കുമല്ലോ...?!
 

 
 

Saturday, January 5, 2013

എതിരെ വന്നവള്‍



അപ്പുണ്ണി ഒരു  പതിവ് നടത്തക്കാരന്‍ ആണ്. വാഹനങ്ങളും മറ്റും ഉണ്ടെങ്കിലും, കഴിയുന്നതും കാല്‍ നടയാണ്. കാലത്ത് സുലൈമാനി  കുറിച്ച് അമ്പലങ്ങളുള്ള വഴികളില്‍ കൂടിയും വൈകിട്ട് തിരക്കേറിയ പട്ടണ പ്രദേശത്ത് കൂടിയും ആണ്, സവാരി.

കാലത്തെ വേഷം വേഷ്ടിയും ഷര്‍ട്ടും ആണെങ്കില്‍  വൈകിട്ട് ജീന്‍സും ടി ഷര്‍ട്ടും. വേഷത്തിനു , പ്രത്യേകിച്ച് വസ്ത്രത്തിന് കംപക്കാരന്‍ ആണ്  അപ്പുണ്ണി - അപ്പുണ്ണിയുടെ മുന്തിയ തരാം വസ്ത്രങ്ങള്‍  സമീപ  കടയിലെ പിള്ളേര്‍ക്ക് ഹരം ആണ്. ബ്രാന്‍ഡ്‌ടെഡ് മാത്രം - അതും ടോപ്‌ ക്വാളിറ്റി . മഴയില്ലെങ്കിലും ഒരു  കുട അതും കാലന്‍ കുട കാണും മിക്കപ്പോഴും.

ഇപ്പൊ വടക്കുന്നതനെ  തൊഴാന്‍ പോകുമ്പോള്‍ ഈ കാലന്‍ കുട നല്ലതാണത്രേ. നായകളെ ഓടിക്കാന്‍. അപ്പുണ്ണി  പണ്ട് ഒരു നായ കംപക്കാരന്‍ ആയിരുന്നു.  ഇപ്പോള്‍ ചിലപ്പോള്‍ ഹോട്ടലില്‍ നിന്ന് ഫാസ്റ്റ് ഫുഡ്‌ വാങ്ങി  തെരുവുനയകള്‍ക്ക് കൊടുക്കക്കുന്ന പതിവുണ്ട്. അതിനാല്‍ മിക്ക നായകളും അപ്പുണ്ണിയെ കൂടും പിന്നാലെ.

പതിവുപോലെ അപ്പുണ്ണി വിളക്കും കാലിന്റെ അടിയില്‍ വന്നു നിന്ന്. തെക്കൊട്ട് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ജനക്കൂട്ടത്തെ നോക്കി നിന്ന് കുറച്ചു  നേരം. അര മണിക്കൂര്‍  കഴിഞ്ഞ് തെക്കൊട്ട് നടന്നു. പള്ളി  സ്റ്റോപ്പ്‌ അടുത്തെത്തിയപ്പോള്‍ ഒരു  പെണ്ണ്  അപ്പുണ്ണിയെ നോക്കാതെ കണ്ടില്ലാത്ത മട്ടില്‍ നടന്നു.

അപ്പുണിക്ക്  പെട്ടെന്ന്  അവളുടെ  പേരും മറന്നു.  അവള്‍  കുറച്ച് നടന്നകന്നപ്പോള്‍ മനസ്സിലായത് അവള്‍ കൊരപ്പെട്ടന്റെ ടീച്ചര്‍  പെണ്ണ് ആയിരുനെന്ന്.  ഒരു  പക്ഷെ  വര്‍ത്തമാനം പറയാന്‍ നിന്നാല്‍  ടീച്ചര്‍ക്ക് മുള്ളാനും മറ്റും തിരക്കേറി വന്നേക്കാം. ഒരു പാഡ് അകലെ നിന്ന് ബസ്സില്‍ വര്‍ണ്ണ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ പോലെ ഫ്രീ ലാന്‍സ് ആയി  പടുക്കാന്‍ പറ്റില്ലല്ലോ.

"ഹൂം ടീച്ചര്‍  പോട്ടെ  പാവം, പിന്നീട് വല്ലപ്പോഴും കാണുമ്പൊള്‍ തമാശ  പങ്കിടാം."

 ടീച്ചറുടെ  വീട്ടില്‍  പോയാല്‍ വലിയ ഉയരമുള്ള സ്റ്റീല്‌ ഗ്ലാസ്സില്‍  ചായ  തന്നു സല്ക്കരിക്കും. വളരെ സ്നേഹമുള്ള ടീച്ചര്‍  ആണ്. വീട്ടിലെ എല്ലാരും നല്ലവരാണ്.

അപ്പുണ്ണി വീണ്ടും നടത്തം ആരംഭിച്ചു. ഇഞ്ചിക്കാട സ്റ്റൊപ്പ് എത്തുന്നതിനു മുന്‍പേ അതാ വേറെ ഒരു  പെണ്ണ് അപ്പുണ്ണിക്ക് എതിരെ  നടന്നെതുന്നു. നോക്കിയപ്പോള്‍ അവള്‍  അപ്പുണ്ണിയെ  നോക്കി ചിരിച്ചു.  ഭംഗിയായി സാരിയുടുക്കുന്ന  പ്രീമയെ  കണ്ടാല്‍ ആരും നോക്കിപ്പോകും, വയസ്സ്  അന്‍പതിനപ്പുറം ആയെങ്കിലും മുടിയെല്ലാം കരുപ്പിച്ചതിനാല്‍ പ്രായം അധികം തോന്നില്ല.

അപ്പുണ്ണിയും പ്രീമയും മുഖാമുഖം എത്തിയപ്പോള്‍ നിന്ന സ്ഥലം പ്രീമയുടെ വീട്ടുപടിക്ക്കള്‍ ആയിരുന്നു.

" പിന്നേയ് ഈ അപ്പുണ്ണിയെ കാണാന്‍ ഇല്ലല്ലോ, എവിടെയാ ഇപ്പ്പോള്‍. പാര്‍വതിയെ തൊഴാന്‍ പോകാറില്ലേ...
"ഇടക്കൊക്കെ പോകരുന്റ്റ്  പ്രീമീ.."

"ഇന്നെവിടെക്കാ പ്രയാണം..?
"അങ്ങിനെ പ്രത്യേകിച്ച് പരിപാടി  ഒന്നും ഇല്ല. "

"ഞാന്‍ അമ്പലത്തില്‍ പ്രഭാഷണം കേള്‍ക്കാന്‍ പോകുകയാ.  ഈ  ഉടുപ്പ് വീട്ടില്‍ വെച്ചിട്ട് തിരികെ പോകണം. അപ്പുണ്ണി പോകാറില്ലേ ..? ഇന്ന് അവസാന ദിവസം ആണെന്ന് തോന്നുന്നു. വര്‍ത്തമാനം പറഞ്ഞു നില്‍ക്ക്കാന്‍ നേരമില്ല. വീട്ടില്‍ ശശിയേട്ടന്‍ ഉണ്ടെന്നു തോന്നുന്ന, വരൂ വീട്ടിലേക്ക്.."

പ്രീമിയുടെ ക്ഷണം സ്വീകരിച് അപ്പുണ്ണി വീട്ടില്‍ കയറി.  അവിടെ ശശി  എട്ടനുമായി വര്‍ത്തമാനം പറഞ്ഞു വേഗത്തില്‍  ഇറങ്ങി. പ്രീമി  ഉണ്ടെങ്കില്‍ കുറെ നേരം ഇരിക്കാറുണ്ട് . പ്രീമി കുടിക്കാന്‍ ചായയും കടിയും തരും, ഉചക്കൂണും വീട്ടിലുല്ലതെല്ലാം തരും.

പ്രീമിയും അപ്പുണ്ണിയും നല്ല കമ്പനി ആണ്.  ചിലപ്പോള്‍  വര്‍ത്തമാനം പറഞ്ഞു കലഹിക്കും, എന്നിട്ട് ദിവസങ്ങളോളം മിണ്ടാതിരിക്കും.  അവര്‍ പിന്നീടും സ്നേഹം കൂടും. അതാണ്‌ പ്രീമിയും അപ്പുണ്ണിയും.

അങ്ങിനെ അപ്പുണ്ണി വേഗത്തില്‍ തന്നെ പ്രീമിയുടെ വീട്ടില്‍ നിന്നിറങ്ങി. ശശിയേട്ടന്‍ അപ്പുണ്ണിക്ക് ഒന്നും കൊടുത്തില്ല. അദ്ദേഹം ഒരു  വിവാഹ പാര്‍ടിക്ക് പോകാനുള്ള തിടുക്കത്തില്‍  ആയിരുന്നു.

അപ്പുണ്ണി  വീണ്ടും നടത്തം ആരംഭിച്ചു. നടന്നു നടന്ന് കമ്പനിപ്പടി  ആയി. അതാ വെട്ടുവഴിയുടെ  മറ്റേ അറ്റത്ത്‌ വേറെ ഒരു കോന്തി  നടന്ന്  വരുന്നു.  പെട്ടെന്ന് അപ്പുന്നിക്ക് ഓളുടെ പേര് ഓര്മ വന്നില്ല.....

"അപ്പുണ്ണി അവളെ നോക്കി..... ഹലോ....?
"എന്താ അപ്പുണ്ണിയേട്ടാ... എന്റെ പേര് മറന്നോ...?"

"ഹൂം നിന്റെ പേര്  ഞാന്‍ മറന്നു, എങ്ങിനെയാ  മറക്കാതിരിക്കുക - നിന്നെ  ഇപ്പോള്‍ കാണാന്‍ കിട്ടാറില്ലല്ലോ . ബങ്ങലൂരിലും അമേരിക്കയിലും ഒക്കെ അല്ലെ വാസം.  ഈ പാവം കണ്ട്രി  മേനെ ആര്‍ക്ക് വേണം..?"

"അപ്പുണ്ണിയേട്ടാ... ദേ നോക്ക് എന്നോട് കളി തമാശ  പറയല്ലേ, എനിക്കത്  സഹിക്കില്ല. ഞാന്‍ എത്ര തവണ വിളിച്ചു എന്റെ കൂടെ ബാങ്ങലൂര്‍ക്ക് പോകാന്‍. തീവണ്ടിയിലെ പോകാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന്‍ വോള്‍വോ റദ്ദാക്കി അധിക  പണം കൊടുത്ത് തീവണ്ടി ടിക്കറ്റും  വാങ്ങി, എന്നിട്ടെന്നെ പറ്റിച്ചു. അമേരിക്കയിലേക്ക് കൊണ്ടോകം എന്ന്  പറഞ്ഞിട്ട് എനിക്ക് പാസ്പോര്‍ട്ട്‌ തന്നില്ല. ഇങ്ങിനെ ചങ്കില്‍  കൊള്ളുന്ന മത്രി  പറയല്ലേ....?

"ശരി  അതൊക്കെ  പോട്ടെ.. ഇപ്പോള്‍ എവിടേക്ക പോകുന്നത്, പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലെങ്കില്‍ എന്റെ കൂടെ വാ വീട്ടിലേക്ക്. "

അപ്പുണ്ണി അവളെ അനുഗമിച്ചു

"ഒരു പുരുഷന്റെ ചൂടെട്ടിട്റ്റ് എത്ര നാളായി. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ''"
"എന്താ ശ്രീദേവി നീ പിറു  പിറുക്കുന്നത്, നിക്കൊന്നും കെക്കിണില്ല..."

"യേ ഒന്നൂല്യാ , വേഗം നടന്നോളൂ ....."
"ശ്രീദേവിക്ക് വീടെത്താന്‍ തിടുക്കമായി.."

[അടുത്ത അദ്ധ്യയത്തോട് കൂടി  സമാപിക്കും]



Tuesday, December 18, 2012

അയിലത്തല അളിയന്


അയിലത്തല അളിയന്

അയിലത്തല അളിയനും കൊടുക്കാം എന്നാണല്ലോ പുരാണം.
ഈ ഞാന്‍  കുറച്ച നാളായി അസുഖം മൂലം അവശന്‍ ആയിരിക്കുകയാണ്.  എന്ന് ചിലര്‍ക്കെല്ലാം അറിയാം. എല്ലാവരെയും കൂടുതല്‍ എന്നെപ്പറ്റി അറിയുന്ന എന്റെ പെണ്ണ് എന്നോട് ഓതി ചന്തയില്‍  പോയി കുറച്ചു  മീന്‍ മേടിച്ചോണ്ട് വരാന്‍. , എന്റെ iവല്ലായ്മയോന്നും അവള്‍ക്കറിയേണ്ട എന്നാ മട്ടില്‍.

ഞാന്‍ ഒരു ഓട്ടോയുടെ ഇടി കൊണ്ട ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില ഇതേവരെ. കാലത്ത് 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ മെട്രോ ആശുപത്രിയില്‍ പിസിയോ തെറാപ്പി. ഉച്ചക്കൂണ്‌  കഴിഞ്ഞാല്‍  ഒന്ന് മയങ്ങുന്ന പതിവുന്ടെനിക്ക്. അതെല്ലാം ഉപേക്ഷിച്ചു ആരോഗ്യം നോക്കാന്‍ ഒരേ ഇരിപ്പാണ് ആശുപത്രിയില്‍..: . .  .  ---. അവിടുത്തെ സ്ടാഫുകളായ സീനയും, അനിതയും, ജിത്തും എല്ലാം രണ്ടു മണിക്കുള്ളില്‍ ഭക്ഷണം കഴിക്കും, ഞാന്‍ ഇതൊന്നും കണ്ടില്ല്ലാ എന്നാ മട്ടില്‍ അവിടെ ഇരുന്നു ഫിസിയോ തെരാപിയില്‍ വ്യപ്രിതന്‍ ആകും.

എനിക്ക് ഉച്ചയൂണ് കഴിക്കതെ രാത്രി 8 മണി വരെ  ഇരിക്കാന്‍ കഴിയും, പക്ഷെ കഴിച്ചു കഴിഞ്ഞാല്‍ എന്റെ കോലം കാണേണ്ടതാണ്.   കണ്ട ഇടത്ത് കയറിക്കിടക്കും. ഒരിക്കല്‍ കൊച്ചി റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നു ഉറങ്ങിയ വിശേഷം ഇവിടെ പങ്കുവെക്കട്ടെ.

ആയിരത്തി തൊള്ളയിരത്തി എഴുപതില്‍ ഞാന്‍ ernakulam നോര്‍ത്ത് സ്ടഷനില്‍ ഉച്ചയൂണ് കഴിഞ്ഞു മംഗലാപുരം വണ്ടിക്കുള്ള ടിക്കറ്റ് എടുത്ത് ഒരു ബഞ്ചില്‍ ഒന്ന് മയങ്ങാന്‍ കിടന്നു. മയങ്ങി മയങ്ങി നേരം പോയതറിഞ്ഞില്ല, എണീറ്റപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു, വണ്ടിയും പോയി പോക്കറ്റിലുള്ള മണീസും പോയി.

നല്ല കാലം ഞാന്‍ എന്നും  പനാമ സിഗരറ്റ് വാങ്ങുന്ന ഒരു  കടയില്‍ പോയി പണം വാങ്ങി ത്രിശൂര്‍ക്കുള്ള ടിക്കറ്റ് എടുത്ത് നേരം ഏറെ വൈകി കുന്നംകുളത്തുള്ള ഗ്രാമത്തില്‍ എത്തി.

ആശുപത്രിയില്‍ ഉള്ള ശുശ്രൂഷ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ നാലു മണി കഴിഞ്ഞിരിക്കും, പന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ആറുമണി വരെ ഉറങ്ങും, അങ്ങിനെ ഉറക്കം കഴിഞ്ഞിരിക്ക്കുംപോള്‍ ആണ് ബീനാമ്മുടെ ഓര്‍ഡര്‍ മീന്‍ വാങ്ങി വരാന്‍.

മനസ്സില്ല മനസ്സോടെ ചന്തയിലേക്ക് ഓടി. കുട്ടാപ്പു ഇന്ന് മീനില്ലാത്ത കാരണം മാമു ഉണ്ടില്ലത്രേ. അവനാണ് മീന്‍ വേണ്ടത്. അതിനാല്‍ ആണ് ഞാന്‍ പോകാമെന്ന്  വെച്ചത്. കുട്ടപ്പുവിനു  മൂന്ന് വയസ്സേ ആയിട്ടുള്ളൂ. ആളൊരു ജഗജില്‍ ആണ്. അവനു മാമു ഉണ്ണുമ്പോള്‍ angry birds cartoon കാണണം. അവന്‍ ഒറ്റക്ക് ലാപ്ടോപില്‍ yutube ബ്രൌസ് ചെയ്തു എടുക്കും. ഇന്നെത്തെ കുട്ടികളുടെ ഓരോ അങ്കമേ...?!

തൃശ്ശൂര്‍ ശങ്ക്തന്‍ മാര്‍കറ്റില്‍ വൈകിട്ട് വാടാനപ്പള്ളി ഫ്രഷ് മീന്‍ കിട്ടും. അവിടെ ചെന്നപ്പോള്‍ അയല, മതി, മാന്തള്‍, പുതിയാപ്ല കോര മുതലായ മീന്‍ മാത്രം. കുറ്റപ്പു സ്പെഷല്‍ ചെമ്മീന്‍  ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ നിന്ന് ബീനംമയെ വിളിച്ചു.

"ടോ ബീനംമേ ഇവിടെ ചെമ്മീന്‍സ് ഇല്ല. അയല , ചാള തുടങ്ങിയ വിഭവങ്ങളെ ഉള്ളൂ..."
"അതിനെന്താ ചേട്ടായീ പ്രശ്നം, അയല വാങ്ങിച്ചോളൂ... അയലത്ത്തല അളിയനും കൊടുക്കാം എന്നല്ലേ പുരാണം."

"അതെയോ എന്നാല്‍ ഞാന്‍ ഒരു കിലോ അയലയും, രണ്ടു കിലോ ചാളയും വാങ്ങാം.."

 അപ്പുറത്തെ കടയില്‍ നിന്ന്  2 കിലോ  കൊള്ളി  കിഴങ്ങും വാങ്ങി വീട്ടിലെത്തി. വരുന്ന വഴി വീട്ടിനടുത്ത ബെവരെജ് കടയില്‍ നിന്ന് ഒരു കാര്‍ടൂണ്‍ ഫോസ്റെര്‍ ബീയറും വാങ്ങി.

വീട്ടിലെത്തിയപ്പോഴേക്കും ബീനാമ്മ ഉള്ളി തൊലി കളഞ്ഞു തേങ്ങ ചിരകി പാലെടുത്ത് വെച്ചിരിക്കുന്നു. അയല മുറിച്ച്  നിമിഷ നേരം കൊണ്ട് അയലക്കറി ഉണ്ടാക്കി. എനിക്ക് അയലത്തലയും കൊള്ളിക്കിഴങ്ങും തന്നു അത്താഴത്തിനു, അപ്പോഴേക്കും എന്റെ ഫോസ്റെര്‍ കുപ്പികള്‍ തണുത്ത് വിറക്കുന്നുടയിരുന്നു. അവരില്‍ രണ്ടാളെ എടുത്ത് ഞാന്‍ ഓമനിച് കൊള്ളിയും അയല തലയും കൊണ്ടു ഒരു  ഉഗ്രന്‍ ഡിന്നര്‍ അകത്താക്കി.

വാഹനാപകടം കഴിഞ്ഞ ശേഷം ഞാന്‍ കുറച്ചു  നാള്‍ കിടപ്പില്‍ ആയിരുന്നു, അപ്പോള്‍ ഒരു കാലത്തും ഇല്ലാത്ത യൂറിക് ആസിഡ് എന്നെ ആക്രമിച്ചു. വൈദ്യര് പറഞ്ഞു തക്കാളി, വഴുതങ്ങ, കൂണ്‍, ചിക്കന്‍, റെഡ് മീറ്റ്‌, റെഡ് വൈന്‍ എന്നിവ ഒന്നും കഴിക്കരുതെന്ന്, മദ്യപാനം ഉപേക്ഷിക്കണം എന്നെല്ലാം. പക്ഷെ ഈ ഫോസ്റെര്‍ അങ്കിളിനെ കണ്ടാല്‍ എനിക്ക് ഇരിക്ക പൊറുതി ഉണ്ടാവില്ല - ഞാന്‍ അതൊന്നും ആലോചിക്കാതെ രണ്ടു മൂന്ന് കുപ്പി അകത്താക്കി. കൊള്ളിക്കിഴങ്ങും, അയല തലയും ചില്‍ഡ് ഫോസ്റെരും .... ഹാ...!! ഇത് തന്നെ എന്റെ ലോകം.

നീ പോടാ യൂറിക്  ആസിഡ്.... അവന്റെ ഒരു  അവസാനത്തെ ആസിഡ്....