8 years ago
Thursday, March 30, 2017
Sunday, February 12, 2017
ഉഷക്കൊരു വാച്ച്
MEMOIR
ഇന്ന് കാലത്ത് ഒരു കഥയെഴുതാനുള്ള മൂഡ് ഉണ്ടായിരുന്നു.... ഇന്നെലെ ഈവനിങ്ങ് നടത്തത്തിന്നിടയില് തോന്നിയതാണ്.. കാലത്ത് കൂര്ക്കഞ്ചേരിയിലെ ബോധാനന്ദ ഷോപ്പിങ്ങ് കോമ്പ്ലെക്സിലെ ഓഫീസിലിരുന്ന് ജിനീഷിന്റെ കോഫീഷോപ്പിലെ AVTചായ മൊത്തിക്കുടിച്ചുംകൊണ്ട് തുടങ്ങണമെന്നായിരുന്നു പരിപാടി. പക്ഷെ കാലത്ത് എണീറ്റ് കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് അച്ചന് തേവര് അമ്പലത്തില് തൊഴാന് പോയപ്പോള് ലിറ്റില് ശ്രീദേവിക്കുട്ടി പറഞ്ഞാണ് ഇന്നെത്തെ ഹര്ത്താലിനെക്കുറിച്ച് അറിഞ്ഞത്. അമ്പലത്തില് കഴകം ഉണ്ണി വാരിയരെ സഹായിക്കാനെത്തുന്ന തേവരുടെ ഭക്തയിലൊരാളാണ് വലിയ ശ്രീദേവി... ലിറ്റില് ശ്രീദേവിക്കുട്ടിക്ക് പ്രായം പത്ത് വയസ്സില് താഴെ.. എപ്പോഴും അഛന്റെ കൂടെയാണ് വരവ്...
അങ്ങിനെ കൂര്ക്കഞ്ചേരി ഓഫീസിലിരുന്ന് എഴുതാന് വിചാരിച്ച കഥയെഴുത്ത് നടന്നില്ല.. ഇനി നാളെ ഉച്ചവരെ ഓഫീസ് മേനേജര് മിനിക്ക് അവധിയാണ്.. ചൊവ്വയും വെള്ളിയും മിനിക്കുട്ടിക്ക് ഉച്ചവരെ അവധിയാണ് ....
അങ്ങിനെ ഇന്നെത്തെ പരിപാടിയെല്ലാം പൊളിഞ്ഞു... ഉച്ചവരെ എങ്ങിനെയെങ്കിലും സമയം കളയാന് എവിടെയെങ്കിലും തെണ്ടി നടക്കണം... കൂട്ടത്തില് ചില്ലറ ഷോപ്പിങ്ങും, ജീവകാരുണ്യപ്രവര്ത്തനങ്ങളും മറ്റും നടക്കും...
കുറച്ച നാളായി അമ്പലത്തിലെ സുകുമാരേട്ടനോട് പറയാറുണ്ട്, ഒരു വാച്ച് വാങ്ങാന് സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാള്ക്ക് ഞാന് ഒരു വാച്ച നല്കാമെന്ന്.... കുറേ നാളത്തെ അന്വേഷണത്തില് ഒടുവില് സുകുമാരേട്ടന് കണ്ടുപിടിച്ച ആള് ഉഷയെയായിരുന്നു... ഉഷക്ക് ജെന്റ്റ്സ് വാച്ച് ചേരുകയില്ലാ എന്ന കാരണത്താല് ഞാന് വേറെ ആളെ അന്വേഷിക്കാന് പറഞ്ഞു... പക്ഷെ ആരേയും കണ്ടെത്താന് സാധിച്ചില്ല.
അങ്ങിനെ ഇരിക്കെ ഞാന് ഇന്നെലെ വൈകിട്ട് ദീപാരാധന തൊഴാനെത്തിയ ഉഷയെ കണ്ടു... കയ്യില് വാച്ചും ഉണ്ടായിരുന്നില്ല.
ഞാന് ഉഷയെ സമീപിച്ചു....” എന്റെ വാച്ച് കാണിച്ച് ഇതുപോലൊരു വാച്ച തന്നാല് കെട്ടുമോ എന്ന് ചോദിച്ചപ്പോള്, കിട്ടിയാല് കെട്ടുമെന്ന് പറഞ്ഞു...”
അങ്ങിനെയാണെങ്കില് ഞാന് നാളെ സുകുമാരേട്ടനെ ഏല്പിക്കാമെന്ന് പറഞ്ഞു... ഞാന് അമ്പലത്തില് വരുന്ന പലരേയും അറിയുമെങ്കിലും ഉഷയെപറ്റി എനിക്കൊന്നും അറിയില്ലായിരുന്നു... വീടും വീട്ടുകാരുമെല്ലാം. ഇന്നെലെ ജോലി സ്ഥലത്തെ പറ്റി ചോദിച്ചുമനസ്സിലാക്കി.
ഇന്ന് ഞാന് അമ്പലത്തില് പോയി വീട്ടിലേക്ക് തിരിക്കാനുള്ള സമയം ഉഷ കുടയും ചൂടി വരുന്നത് കണ്ടു... “സുകുമാരേട്ടനെ ഏല്പിച്ചിട്ടുണ്ട് വാച്ച്”
“ഉഷ മന്ദസ്മിതം പൂകി അമ്പലത്തിലേക്ക് കയറി, ഞാന് വീട്ടിലേക്കും തിരിച്ചു.”
അങ്ങിനെ ഇന്നെത്തെ ദിനം ധന്യമായി.
ഇനി സ്വന്തമായി ഒരു മൊബൈല് ഫോണ് വാങ്ങാന് സാമ്പത്തികം ഇല്ലാത്ത ഒരാള്ക്ക് എന്റെ പഴയ മൊബില് ഫോണ് കൊടുക്കണം എന്നുണ്ട്.. പഴയ സാധനങ്ങള് ഉപയോഗിക്കാവുന്ന കണ്ടീഷനാക്കി ആര്ക്കെങ്കിലും കൊടുത്താല് വീട്ടിലെ Ewaste ക്ലിയര് ചെയ്യാമല്ലോ എന്ന് വിചാരിക്കുകയാണ് ഞാന്.. താമസിയാതെ എന്റെ വീട്ടിലെ Ewaste ന്റെ ലിസ്റ്റ് സുകുമാരേട്ടനെ ഏല്പിക്കണം... ആരെങ്കിലും ഉപയോഗിക്കട്ടെ.
ഞങ്ങള് .... ഞങ്ങളെന്ന് വെച്ചാല് ഞാനും കുട്ടന് മേനോനും, രേഖയും, വിജിയും പിന്നെ വാണിയംകുളത്തെ ഒരു ബോയിയും മറ്റുമടങ്ങുന്ന ടീം ഒരു ജോബ് ക്ലബ്ബ് വെബ് സൈറ്റ് വികസിപ്പിച്ചിരുന്നു. ഈ സൈറ്റ് പല പേരിലും വെബ്ബ് ലോകത്തില് കറങ്ങിക്കൊണ്ടിരിക്കുന്നു...
ഞാനിപ്പോള് വെബ് ഡിസൈനിങ്ങ് & ഡെവെലപ്മെന്റ് ലോകത്തില് ഇല്ല.. കുട്ടന് മേനോട് പറഞ്ഞ് ഈ സൈറ്റ് ചുളിവ് വിലക്ക് വാങ്ങി തൊഴിലില്ലാത്ത നാട്ടുകാര്ക്ക് തൊഴില് നല്കാനുള്ള ഒരു പദ്ധതിക്ക് രൂപം കൊടുക്കണം.
പണ്ട് ഇരിക്കാന് കുട്ടന് മേനൊന്റെ സ്റ്റുഡിയോ ഉണ്ടായിരുന്നു. ഇപ്പോള് അവിടെ ഇരിക്കാന് പറ്റില.. ബോധാനന്ദ ഷോപ്പിങ്ങ് കോമ്പ്ലെക്സില് ഇര്ക്കാന് പറ്റുമെന്ന് തോന്നുന്നില്ല... അങ്ങിനെയാണെങ്കില് രവിയേട്ടനോട് പറഞ്ഞ് അരുണ് കുട്ടന്റെ ഭാവി സ്റ്റുഡിയോവില് ഈ ജോബ് ക്ലബ്ബിന്റെ അരങ്ങേറ്റം കുറിക്കാം... ജോലിയില്ലാത്ത പാവങ്ങളായവര്ക്ക് സൌജന്യ്മായി ഒരു ജോലി കണ്ടെത്താം ഈ ക്ലബ്ബില് കൂടി... സാമ്പത്തിക ഭദ്രത ഉള്ളവര്ക്ക് ചെറിയ സര്വ്വീസ് ചാര്ജ്ജ് തരുകയും ചെയ്യാം....
തരക്കേടില്ലാത്ത സ്പീഡില് ടെപ്പ് ചെയ്യാനറിയാവുന്നവര് ദയവായി എന്നെ സമീപിക്കുക..ക്ഷേത്രങ്ങള്/അമ്പലങ്ങള്/പള്ളികള് എന്നീസ്ഥാപനങ്ങള്ക്ക് സൌജന്യ വെബ് സൈറ്റ് BLOG സ്റ്റൈലില് നിര്മ്മിച്ച് കൊടുക്കാനുള്ള പരിപാടി ഉണ്ട്.. അതിലേക്കായി ഫ്രീ സര്വ്വീസ് ചെയ്യാനാഗ്രഹിക്കുന്നവര്ക്ക് എന്നെ സഹായിക്കാം... അതേ സമയം അവര്ക്ക് ഇത്തരം സൈറ്റുകള് നിര്മിക്കാനുള്ള വിദ്യയും സ്വായത്തമാക്കാം..
web designing & development അറിയാവുന്നവര്ക്ക് കുട്ടന് മേനോന്റെ സ്ഥാപനത്തില് ഒഴിവുണ്ട്.. സൌജന്യ്മായി അവിടെ പ്ല്ലേസ് ചെയ്യാം. എന്നെ സമീപിക്കൂ.... മെസ്സഞ്ചര് മെസ്സെജ് അയക്കൂ..
എല്ലാവര്ക്കും സുദിനം നേരുന്നു.
+
Labels:
memoir,
ushakkoru watch,
ഉഷക്കൊരു വാച്ച്
Thursday, December 29, 2016
നല്ല മൊരിഞ്ഞ ഉഴുന്നുവട
നല്ല മൊരിഞ്ഞ ഉഴുന്നുവട കഴിച്ചിട്ട് നാളേറെയായി. എനിക്ക് ആരോഗ്യമുണ്ടായിരുന്ന നാളില് ഞാന് തൃശ്ശൂര് സപ്ന തിയേറ്ററിന്റെ വാതുക്കലൊരു റെസ്റ്റോറണ്ടില് നിന്ന് ഉഴുന്നുവട പതിവായി കഴിച്ചുകൊണ്ടിരുന്നു. ഒരിക്കല് ഒരു പാര്സല് വാങ്ങിച്ച് കാഴ്ച ബംഗ്ലാവിന്നടുത്ത സ്റ്റുഡിയോവില് ഒരു പ്രോഗ്രാം എഡിറ്റ് ചെയ്യാന് പോയപ്പോള് അവിടുത്തെ ഉടമസ്ഥന്റെ സഹധര്മിണിക്ക് കൊടുത്തിരുന്നു.
ആ സ്റ്റുഡിയോവിന്റെ പേരും ആളുകളുടെ പേരുമൊക്കെ മറന്നു. മറവിയുണ്ട് എനിക്ക് കുറേശ്ശേ. വയസ്സ് എഴുപതേ ആയുള്ളൂവെന്ന്കിലും ഇത്തരം വൈകല്യങ്ങള് കടന്ന് വന്നിരിക്കുന്നു.. പേരുകളാണ് ഇപ്പോള് കൂടുതലും മറക്കുന്നത്. ഞാന് പണ്ട് മസ്കറ്റില് ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസ് വിട്ടാല് പെണ്ണിനെയും കുട്ട്യോളേയും ഒരു ഈവനിങ്ങ് ഡ്രൈവിന് കൊണ്ട് പോകുക പതിവായിരുന്നു. അവര് ഡ്രസ്സ് ചെയ്ത് റെഡിയയി നില്ക്കും. ഞാന് വീട്ടിലെത്തി ടൈയും സൂട്ടുമെല്ലാം കഴിച്ച്, മുഖം കഴുകി , കാഷ്വല് വെയറും ധരിക്കുന്നതിന് മുന്പ് പിള്ളേര്സ് പോയി കാറിലിരുന്ന് കഴിഞ്ഞിട്ടുണ്ടാകും.
മസ്കത്തില് അന്ന് എവിടെയും ഉഴുന്നുവട ലഭിക്കുമായിരുന്നില്ല. ഉണ്ടെങ്കില് തന്നെ ചൂടോടെ കിട്ടില്ല, എനിക്ക് ചൂട് വട + ചൂടുള്ള സാമ്പാറും നാളികേര ചമ്മന്തിയും കൂടി കഴിക്കാന് വളരെ ഇഷ്ടമായിരുന്നു. തമിഴ് നാട്ടില് കിട്ടും അങ്ങിനെ. ചിലപ്പോള് തൃശ്ശൂരിലെ പത്തന്സ് ഹോട്ടലിലും....
അങ്ങിനെ ഒരു നാള് മസ്കത്തിലെ സായാഹ്നത്തില് പിള്ലേരിസ്നേയും കൊണ്ട് കറങ്ങുന്നതിന്നിടയില് പെട്ടെന്നൊരു ട്രാഫിക് ജാം വന്നു. മസ്കത്ത് ടൌണിന് അകലെയുള്ള മത്രയിലായിരുന്നു അന്ന് ഞങ്ങള് താമസിച്ചിരുന്നത്. അവിടെത്തെ സോണി ഷോറൂമിന് മുന്നിലുള്ള ഒരു ഫ്ലാറ്റ് സമുച്ചയിത്തിലായിരുന്നു അന്ന് താമസം. അമ്മയെയും സഹോദരനേയും കൊണ്ട് വന്ന് താമസിപ്പിക്കാനുള്ള ഉദ്ദേശത്തില് അവിടെ ഒരു 3 ബെഡ് റൂം ഫ്ലാറ്റായിരുന്ന് എനിക്കുണ്ടായിരുന്നത്. ട്രാഫിക്ക് ബ്ലോക്ക്ക്ക് വന്നപ്പോള് ഞാന് ഒരു ഗല്ലിയില് കൂടി തിരിഞ്ഞ് ശാന്തേടത്തി താമസിക്കുന്ന ഫ്ലാറ്റിന്റെ പാര്ക്കിങ്ങ് ലോട്ടില് എന്റെ സയ്യാര നിര്ത്തി പിള്ളേര്സിനേയും അവരുടെ അമ്മീസിനേയും കൊണ്ട് ശാന്തേടത്തിയുടെ ഫ്ലാറ്റിലെത്തി. ശാന്തേടത്തിയുടെ ഹസ്സ് അന്ന് BBME യില് ഓഫീസര് ആയിരുന്നു.. അദ്ദേഹം തത്സമയം അവിടെ ഉണ്ടായിരുന്നില്ല, ഏട്ടത്തിക്ക് പിള്ളേര്സിനെ കണ്ടപ്പോള് വലിയ സന്തോഷമായി.
ഞങ്ങള്ക്ക് നല്ല ആവി പറക്കുന്ന ക്രിസ്പ് ആയ ഉഴുന്നുവട പത്ത് മിനുട്ടിന്നുള്ളില് ഉണ്ടാക്കിത്തന്നു.. ഞാന് ആ ചൂട് വടയുടെ സ്വാദ് ഇന്നും ഓര്ക്കുന്നു.. എന്റെ പെണ്ണിനോട് ഞാന് പല തവണ പറഞ്ഞ് പറഞ്ഞ് ഒരു ദിനം അവളും എനിക്ക് ഉഴുന്നുവട ഉണ്ടാക്കിത്തന്നു. പിന്നീട് പരിപ്പ് വടയും.
എനിക്കിപ്പോള് വയസ്സായി അതിനാല് പണ്ടത്തെപ്പോലെ ഊര് തെണ്ടാനും കണ്ടതൊക്കെ വാരി വലിച്ച് തിന്നാനും പറ്റുന്നില്ല.... മസ്കത്തില് അന്ന് ഫിലാഫില് എന്ന് പറയുന്ന വട ലഭിക്കുമായിരുന്നു... ചവറ് പോലെയുള്ള ഒരു വട.... നാട്ടിലെ മൊരിഞ്ഞ ഉഴുന്നുവട തിന്നിട്ടുള്ളവനേ അത് ചവറെന്ന് പറയുകയുള്ളൂ... ലബനീസിനും ഒമാനികള്ക്കും അത് ഇഷ്ട് വിഭവം തന്നെ.
ഞാന് ചിലപ്പോള് ലബനീസ് റെസ്റ്റോറണ്ടില് കയറി ഫിലാഫില് കഴിക്കും, കൂടെ ഒരു സുലൈമാനിയും അല്ലെങ്കില് തണുത്ത ലബനും. ലബനെന്നാ മോര് എന്നാണ് അറബിയില്. ഞാനിപ്പോള് 25 വര്ഷത്തെ എന്റെ ഗള്ഫ് ജീവിതവും അവിടുത്തെ ഗേള് ഫ്രണ്ടുമാരേയും ഓര്ക്കുന്നു..
പിള്ളേര്സിന് വൈകിട്ട് സവാരിക്കിടയില് വേണ്ടത് പ്രധാനമായും ഷവര്മ്മയാണ് + കോള. റെസ്റ്റോറണ്ടില് തിരക്കാണെങ്കില് ഞാന് പാര്സല് വാങ്ങി കാറില് ഇരുന്ന് ചൂട്ടോടെ കഴിക്കും. ഷവര്മ്മയുടെ കൂടെ കിട്ടുന്ന വെനീഗറില് ഇട്ട പിക്കിള്സ് റിയലി ടേസ്റ്റി.
അതില് പ്രധാനമായും കുക്കുമ്പര് + ബീറ്റ് റൂട്ട് ആയിരുന്നു.. ഞാന് ഒരിക്കല് നാലു ഷവര്മ്മക്കും കൂടി കിട്ടിയ ബീറ്റ് റൂട്ട് മൊത്തം ആര്ക്കും കൊടുക്കാതെ കഴിച്ചു. കാലത്ത് ശ്രദ്ധയില് പെട്ടു മൂത്രത്തിന് ചുവപ്പ് നിറം. ആകെ പേടിച്ചുപോയി...... മൂത്രം ടെസ്റ്റ് ചെയ്യാന് കുപ്പിയിലാക്കി ലാബില് ചെന്നപ്പോള് അവിടുത്ത് സുന്ദരിമാരായ ഫിലിപ്പനീസിനും മൂത്രത്തിന്റെ നിറം കണ്ടിട്ട് ചിരി വന്നു...
റിസല്ട്ട് വന്നപ്പോള് നോര്മ്മല്. അപ്പോളാണ് ഞാന് ഓര്ത്തത് തലേ ദിവസത്തെ പിക്കിള്സിന്റെ ഓവര് തീറ്റമൂലമായിരുന്നെന്ന്. ഒരു പക്ഷെ ആ പിക്കിള്സില് കളറും ചേര്ത്ത് കാണുമെന്ന്. മസ്കത്തിലൊന്നും മൂത്രത്തില് ചുവപ്പുനിറം വരാനുള്ള കളറുകളൊന്നും ചേര്ക്കാനുള്ള സാധ്യത കുറവാണെങ്കിലും ഞാന് പിന്നീട് ഷവര്മ്മ വാങ്ങുമ്പോല് കൂടുതല് പിക്കിള്സ് കഴിക്കാറില്ല...
ഏതായാലും facebook കാര്ത്തികാ ചന്ദ്രന്റെ ഉഴുന്നുവട കണ്ടപ്പോള് പലതും ഓര്ക്കാന് സാധിച്ചു... ഈ പോസ്റ്റ് കാര്ത്തികാ ചന്ദ്രന് തന്നെ ഡെഡിക്കേറ്റ് ചെയ്യട്ടെ... ഇത് എന്റെ ബ്ലൊഗിലും കോപ്പി ചെയ്യാം.
i shall write more about muscat later

![]() |
| mutrah corniche of muscat |

| muscat palace of the sultan of muscat |
ഞങ്ങള്ക്ക് നല്ല ആവി പറക്കുന്ന ക്രിസ്പ് ആയ ഉഴുന്നുവട പത്ത് മിനുട്ടിന്നുള്ളില് ഉണ്ടാക്കിത്തന്നു.. ഞാന് ആ ചൂട് വടയുടെ സ്വാദ് ഇന്നും ഓര്ക്കുന്നു.. എന്റെ പെണ്ണിനോട് ഞാന് പല തവണ പറഞ്ഞ് പറഞ്ഞ് ഒരു ദിനം അവളും എനിക്ക് ഉഴുന്നുവട ഉണ്ടാക്കിത്തന്നു. പിന്നീട് പരിപ്പ് വടയും.
എനിക്കിപ്പോള് വയസ്സായി അതിനാല് പണ്ടത്തെപ്പോലെ ഊര് തെണ്ടാനും കണ്ടതൊക്കെ വാരി വലിച്ച് തിന്നാനും പറ്റുന്നില്ല.... മസ്കത്തില് അന്ന് ഫിലാഫില് എന്ന് പറയുന്ന വട ലഭിക്കുമായിരുന്നു... ചവറ് പോലെയുള്ള ഒരു വട.... നാട്ടിലെ മൊരിഞ്ഞ ഉഴുന്നുവട തിന്നിട്ടുള്ളവനേ അത് ചവറെന്ന് പറയുകയുള്ളൂ... ലബനീസിനും ഒമാനികള്ക്കും അത് ഇഷ്ട് വിഭവം തന്നെ.
![]() |
| another view of corniche |
ഞാന് ചിലപ്പോള് ലബനീസ് റെസ്റ്റോറണ്ടില് കയറി ഫിലാഫില് കഴിക്കും, കൂടെ ഒരു സുലൈമാനിയും അല്ലെങ്കില് തണുത്ത ലബനും. ലബനെന്നാ മോര് എന്നാണ് അറബിയില്. ഞാനിപ്പോള് 25 വര്ഷത്തെ എന്റെ ഗള്ഫ് ജീവിതവും അവിടുത്തെ ഗേള് ഫ്രണ്ടുമാരേയും ഓര്ക്കുന്നു..
പിള്ളേര്സിന് വൈകിട്ട് സവാരിക്കിടയില് വേണ്ടത് പ്രധാനമായും ഷവര്മ്മയാണ് + കോള. റെസ്റ്റോറണ്ടില് തിരക്കാണെങ്കില് ഞാന് പാര്സല് വാങ്ങി കാറില് ഇരുന്ന് ചൂട്ടോടെ കഴിക്കും. ഷവര്മ്മയുടെ കൂടെ കിട്ടുന്ന വെനീഗറില് ഇട്ട പിക്കിള്സ് റിയലി ടേസ്റ്റി.
അതില് പ്രധാനമായും കുക്കുമ്പര് + ബീറ്റ് റൂട്ട് ആയിരുന്നു.. ഞാന് ഒരിക്കല് നാലു ഷവര്മ്മക്കും കൂടി കിട്ടിയ ബീറ്റ് റൂട്ട് മൊത്തം ആര്ക്കും കൊടുക്കാതെ കഴിച്ചു. കാലത്ത് ശ്രദ്ധയില് പെട്ടു മൂത്രത്തിന് ചുവപ്പ് നിറം. ആകെ പേടിച്ചുപോയി...... മൂത്രം ടെസ്റ്റ് ചെയ്യാന് കുപ്പിയിലാക്കി ലാബില് ചെന്നപ്പോള് അവിടുത്ത് സുന്ദരിമാരായ ഫിലിപ്പനീസിനും മൂത്രത്തിന്റെ നിറം കണ്ടിട്ട് ചിരി വന്നു...
റിസല്ട്ട് വന്നപ്പോള് നോര്മ്മല്. അപ്പോളാണ് ഞാന് ഓര്ത്തത് തലേ ദിവസത്തെ പിക്കിള്സിന്റെ ഓവര് തീറ്റമൂലമായിരുന്നെന്ന്. ഒരു പക്ഷെ ആ പിക്കിള്സില് കളറും ചേര്ത്ത് കാണുമെന്ന്. മസ്കത്തിലൊന്നും മൂത്രത്തില് ചുവപ്പുനിറം വരാനുള്ള കളറുകളൊന്നും ചേര്ക്കാനുള്ള സാധ്യത കുറവാണെങ്കിലും ഞാന് പിന്നീട് ഷവര്മ്മ വാങ്ങുമ്പോല് കൂടുതല് പിക്കിള്സ് കഴിക്കാറില്ല...
ഏതായാലും facebook കാര്ത്തികാ ചന്ദ്രന്റെ ഉഴുന്നുവട കണ്ടപ്പോള് പലതും ഓര്ക്കാന് സാധിച്ചു... ഈ പോസ്റ്റ് കാര്ത്തികാ ചന്ദ്രന് തന്നെ ഡെഡിക്കേറ്റ് ചെയ്യട്ടെ... ഇത് എന്റെ ബ്ലൊഗിലും കോപ്പി ചെയ്യാം.
i shall write more about muscat later
Labels:
memoir,
muscat,
uzhunnuvada,
നല്ല മൊരിഞ്ഞ ഉഴുന്നുവട
Sunday, December 25, 2016
ഇന്നെലെ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ
![]() |
| sree ramakrishnan ashramam gurukulam (hostel) |
ഇനി ഒരു കൊല്ലം കാത്തിരിക്കണം അടുത്ത സംഗമത്തിന്. അപ്പോഴേക്കും ഭഗവാനങ്ങോട്ട് വിളിച്ചാല് മതി.. എല്ലാം അച്ചന് തേവര് കടാക്ഷം. എന്റെ ക്ലാസ്സ് മേറ്റ്സിനെ നേരിട്ട് കാണാനുള്ള ഒരു സുവര്ണ്ണാവസരം നഷ്ടപ്പെട്ടു. പതി, ഗോപാലകൃഷ്ണന്, രാജന്, ദശരഥന് തുടങ്ങിയവരെ ഞാന് ഓര്ക്കുന്നു. മറ്റാരേയും ഓര്മ്മയില്ല....
കാഴ്ചവൈകല്യവും ഓര്മ്മക്കുറവും ഉണ്ട്.
Sunday, October 9, 2016
വെറ്റില മുറുക്കാന് കൊക്കിന് കാട്ടം
ഒരു കര്ക്കിടക സംക്രാന്തിയുടെ ഓര്മ്മയിലൂടെ
==========================
പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്ക്കണത് ഇന്ന് കര്ക്കിടക സംക്രാന്തിയാണെന്ന്...
എന്റെ നാട്ടിന്പുറത്ത് എല്ലാവരും പോര്ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില് റാക്ക് സേവിക്കും. ഞങ്ങള് കുട്ടികള് ചിരട്ടകളില് അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്ജിക് മെമ്മറീസ്..
ചിലപ്പോള് മുത്തുവിന്റെ സൈക്കിളിന്റെ പിന്നില് ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള് അവന് കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന് അവനെ പേര് ആണ് വിളിക്കുക.
എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള് ഇടക്ക് തട്ടിന് പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള് ബീഡി വലിക്കാനില്ലാതെ വരുമ്പോള് ആഷ്ട്രേയിലുള്ള വലിയ കുറ്റികള് നോക്കിയെടുത്ത് വലിക്കും.
പാറയിലങ്ങാടിയില് പോര്ക്കിനെ വെട്ടിക്കഴിഞ്ഞാല് വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്ക്ക് കിട്ടുമെങ്കിലും ഞങ്ങള് തീയന്മാര് ഈ ദിവസം മാത്രമേ പോര്ക്കിനെ ശാപ്പിടുകയുള്ളൂ...
അങ്ങിനെ മുത്തുവിന്റെ കൂടെ പോര്ക്കിറച്ചി വാങ്ങാന് സൈക്കിളില് പറക്കും. ചിറവക്കഴ കഴിഞ്ഞാല് പിന്നിലിരുന്ന് എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള് ഹൈസ്പീഡില് പറക്കാം.
അവന് ആളൊരു കള്ളനാണ്, ഇടക്ക് അവന് ചവിട്ടല് നിര്ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.
അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള് ആലോചിക്കുമ്പോള് ഇപ്പോള് എനിക്ക് ചിരി വരുന്നു....
ഒരിക്കല് ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന് പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില് കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.
ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്ക്കാം..”
“ഈ മണ്ടന് ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്ത്ത് വെറ്റില മുറുക്കിയ കഥ ഞാന് ഈ അവസരത്തില് ഓര്ത്തോര്ത്ത് ചിരിക്കുന്നു..
കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന് അകാലത്തില് ചരമമടഞ്ഞു……. അവന് വിളിക്കുന്നത് കേട്ടിട്ടാണ് ഞാന് എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…
++ this is s copied from one of my other blog ++

Friday, September 30, 2016
മസാല ഓം ലെറ്റില് ടബാസ്കോ സോസ്
MEMOIR
.
കുറച്ച് നാളായി ഈ വഴിക്ക് വരാറില്ല, കാരണം അനാരോഗ്യം തന്നെ. എന്നും ആശുപത്രിയില്
പോകേണ്ടി വരുന്ന ഒരു ഗതികേട് ഉണ്ടായി കുറച്ച് നാള്, ഇപ്പോള് ആരോഗ്യം മെച്ചപ്പെട്ട്
വരുന്നു. എന്റെ കണ്ണുകള് ഗ്ലോക്കോമ ബാധിച്ച് ജീര്ണ്ണാവസ്ഥയിലായിരിക്കുന്നു. അതിനാല്
കമ്പ്യൂട്ടറില് എഴുതാന് പറ്റാത്ത അവസ്ഥയിലായിരിക്കുന്നു,
കുറച്ചധികം എഴുതാനുണ്ട്, അതിനാല്
പിന്നീടാകാം, തന്നെയുമല്ല് ആശുപത്രിയില് പോയി ഇപ്പോ വീട്ടിലെത്തിയതേ ഉള്ളൂ. ഇന് മാമുണ്ണണം
, ഒന്നുമയങ്ങണം, പിന്നെ ഫിസിയോ തെറാപ്പി റിലേറ്റഡ് വ്യായാമം മുതലായവ ഉണ്ട്. അതൊക്കെ
കഴിഞ്ഞ് തുടര്ന്നെഴുതാം.
കുറെ നാളുകള്ക്ക് ശേഷമായതിനാല്
എഴുത്ത് പലകയിന്മേലുള്ള അക്ഷര്ക്കൂട്ടങ്ങള് ശരിക്കും വഴങ്ങുന്നില്ല എന്നപോലെ തോന്നുന്നു.
പിന്നെ കണ്ണിന്റെ വോള്ട്ടേജ് പ്രശ്നം രൂക്ഷം . കണ്ണുകള് റ്ഫ്രഷ് ചെയ്യുന്നതിനുള്ള
മരുന്നൊഴിച്ച് ഫ്രഷായി പിന്നീട് വരാം.
കൂടിയാല് നാല് തവണയേ റഫ്രഷ് ലിക്ക്വിജെല്
എന്ന മരുന്ന് ഒഴിക്കാവൂ, എന്നിരുന്നാലും കൂടുതല്
സമയം ഒഴിക്കാന് തോന്നും ചിലപ്പോള്, അപ്പോള് ദൈവത്തെ വിളിക്കുകയേ നിവൃത്തി ഉള്ളൂ..
30 കൊല്ലം മുന്പ് ഒമനില് നിന്നും ഒരു കണ്ണ് സര്ജ്ജറി ചെയ്തു. ആ കണ്ണിനാണ് ഇപ്പോള്
കൂടുതല് പ്രശ്നം.
കൂടാതെ മറ്റനവധി അസുഖങ്ങളും. കാലില്
വാതം തുടങ്ങിയിട്ട് 10 കൊല്ലം കഴിഞ്ഞു, പലരും എന്നെ ചികിത്സിച്ചു. ആയുര്വ്വേദവും പരീക്ഷിക്കപ്പെട്ടു. ആയുര്വ്വേദാശുപത്രിയില് ഒരു മാസം കിടന്നുവെങ്കിലും
എന്റെ വാതം ശമിച്ചില്ല. ഇപ്പോള് രോഗങ്ങളുടെ പട്ടികയില് ഒരു ന്യൂറോ ഫിസിഷ്യന്റെ പേരും
വന്നിരിക്കുന്നു.
ശോധന ശരിയല്ലാതെ വിഷമിക്കുന്ന അവസ്ഥയില് കുറച്ച് ദിവസം ഞാന് പട്ടിണി
കിടന്നു, അങ്ങിനെ കൈ വിരലുകള് വിറക്കാന് തുടങ്ങി. ന്യൂറോ ഫിസിഷ്യന്റെ മരുന്നുകള്
കഴിക്കാന് തുടങ്ങിയപ്പോള് രോഗത്തിന് ശമനമുണ്ട്.
എനിക്കൊരു ദുശ്ശീലം ഉണ്ട്. എന്നെ
ചികിസ്തിക്കുന്ന ഡോക്ടര്മാരോട് എനിക്ക് ഇടക്കിടക്ക് ഫോണില് വര്ത്തമാനം പറയണം. ചിലര്ക്ക്
അതിന് സമ്മതം, മറ്റുചിലര്ക്ക് ഒട്ടും ഇഷ്ടമില്ല. ഒരു ഡോകടര് വാട്ട്സ് ഏപ്പ് മെസ്സേജ്
പോലും റെസ്പോണ്ട് ചെയ്യും. എന്നുവെച്ച് ഞാന് എപ്പോഴും തിര്ക്ക് കൂടിയവരെ ശല്യം ചെയ്യാറില്ല.
ഇന്ന് കുറേ നാളുകള്ക്ക് ശേഷം എന്നെ
എഴുതാന് നിര്ബ്ബന്ധിപ്പിച്ചത് എന്നെ ശുശ്രൂഷിക്കുന്ന അനവധി ഡോക്ടര്മാരിലൊരാളായ ഒരു
ന്യൂറോ ഫിസിഷ്യന് ആണ്. ഞാന് എന്നെ ശുശ്രൂഷിക്കുന്ന എല്ലാ ഡോകര്മാരിലും ഞാന് ദൈവീക
പരിവേഷം കാണുന്നു, അവര് ദൈവതുല്യരാണ്. അവര്ക്ക് ദൈവം തന്പുരാന് ആരോഗ്യവും, ധനവും,
പ്രശസ്തിയും പ്രദാനം ചെയ്യട്ടെ..
ന്യൂറോ ഫിസിഷ്യനെ മൊബൈല് വിളിക്കണമെന്ന്
എനിക്കാഗ്രഹം ഉണ്ട്. ഒന്നുരണ്ട് കാര്യങ്ങള് വിശദമായി ചോദിച്ചറിയുന്നതിന് ആശുപത്രി
ഫോണില് വിളിച്ചാല് ശരിയാകില്ല. ആശുപത്രിയില് പോയി അദ്ദേഹത്തെ കാണുകയെന്നുവെച്ചാല്
രണ്ട് മൂന്ന് മണിക്കൂറിന്റെ കഷ്ടപ്പാടുണ്ട്.. ഇടുങ്ങിയ ഇടനാഴിയില് ആവശ്യത്തിന് ഇരിപ്പടങ്ങളില്ല..
എനിക്ക് കൂടെകൂടെ മൂത്ര ശങ്ക ഉണ്ട്. ടോയ് ലറ്റ് വളരെ അകലെ. മഴ പെയ്താല് കുട പിടിക്കണം.
വാതരോഗിക്കുള്ള എന്റെ പാദരക്ഷ വാട്ടര് പ്രൂഫ് അല്ല. അതിനാല് ഞാന് എങ്ങിനെ അദ്ദേഹത്തോട്
സംസാരിക്കുമെന്ന ചിന്തയിലാണ്.
ഈ പോസ്റ്റ് കമ്പ്യൂട്ടറില് കുത്തിക്കുറിക്കുമ്പോള്
ഭാര്യാശ്രീ വന്ന് ചൊല്ലീടിനാന്……… “അധികം കളിക്കേണ്ട കമ്പ്യൂട്ടറില് കണ്ണ് വേദനയെന്നുമ്പറഞ്ഞ്
എന്റെ അടുത്തേക്ക് വരേണ്ട.”
അവള് ഉച്ചക്ക് മയങ്ങാന് കിടന്ന്പ്പോഴായിരുന്നു
എന്റെ കമ്പ്യൂട്ടര് വിളയാട്ടം. ഇന്നവള് പതിവിലും നേരത്തെ മയക്കം മതിയാക്കി. ഷോപ്പിങ്ങിന് പോയപ്പോല് രണ്ട് പരുപ്പ് വടയും വാങ്ങിയിരുന്നു,
ഈവനിങ്ങ് ചായക്ക് കൂട്ടായി, അത് കഴിക്കാനുള്ള തിരക്കില് അവള് നേരത്തെ എണീറ്റു. അതിനാല്
എനിക്ക് ചീത്തയും കേട്ടു. സാരമില്ല, അവള്ക്ക് ചീത്തവിളിക്കാന് ഞാന് ഒരാളല്ലേ ഉള്ളൂ….
എനിക്ക് വയ്യാണ്ടായാല് അവള്ക്ക്
വേവലാതി തന്നെ മറ്റെല്ലാവരേയും പോലെ. എനിക്കെന്നും ഓരോ വേവലാതി ഉണ്ടാകും, ഒന്നുകില്
കണ്ണുവേദന അല്ലെങ്കില് മറ്റെന്തെങ്കിലും വേദന, അല്ലെങ്കില് ടോയ് ലെറ്റില് പോയത്
ശരിയായില്ല എന്നൊക്കെ പറഞ്ഞ്…
അവധിക്ക് മകള് വരുമ്പോള് അവളൊട് പറയും… എനിക്ക് പരാതി
പറയാന് വീട്ടില് ഉറ്റവരായി ആരെങ്കിലും ഉണ്ടായാല് മതി..
പണ്ട് ഓഫിസില് പോകുന്ന കാലത്ത് കുട്ടന്
മേനോനോട് പരാതി പറയുമായിരുന്നു, സങ്കടം പങ്കുവെക്കുമായിരുന്നു. ഇപ്പോള് മേനോനെ കാണാനില്ല,
മേനോന് ഒരു സ്നേഹവുമില്ല. അല്ലെങ്കില് രണ്ട് കുപ്പി ഫോസ്റ്റര് ബീയറും വാങ്ങി പ്രകാശേട്ടനെ
കാണാന് വന്നുകൂടെ.
പണ്ട് വാത രോഗത്തിന് ശമനമുണ്ടായിരുന്ന
കാലത്ത് നടക്കാന് പോയി വരുന്ന വഴിക്ക് ജോയ്സ് പാലസ്സില് കയറി ഫോസ്റ്റര് ബീയറും മസാല
ഓം ലെറ്റും കഴിക്കുമായിരുന്നു. ബാര് കൌണ്ടറിലിരുന്ന് കാഴ്ചകള് കണ്ട് തണുത്ത ബീയര്
നുണയാന് എനിക്ക് ഇഷ്ടമായിരുന്നു. മസാല ഓം ലെറ്റില് ടബാസ്കോ സോസ് ഒഴിച്ച് ചിലപ്പോള് ഞാന് നക്കുമായിരുന്നു..
+++ പവ്വര് കട്ട് വന്നതിനാല് തല്ക്കാലം ഇവിടെ സുല്ല് പറയട്ടെ...++++ സ്പ്പെല്ലിങ്ങ് മിസ്റ്റെക്കുകള് കാറബ വന്നതിന് ശേഷം ശരിയാക്കാം.....+++
.
Tuesday, May 24, 2016
കഞ്ഞിക്കൂര്ക്ക
ഞങ്ങള് ഞമനേങ്ങാട് - ചെറുവത്താനി എന്നീ സ്ഥലങ്ങളില് എന്റെ ചെറുപ്പത്തില് ഈ ഔഷധ സസ്യത്തെ കഞ്ഞിക്കൂര്ക്ക എന്നാണ് പറയുന്നത്. എന്റെ ശ്രീമതി ഇതിനെ പനിക്കൂര്ക്ക എന്നാണ് വിളിക്കുന്നത്. അങ്ങിനെയാണ് ഏങ്ങണ്ടിയൂര് - ചേറ്റുവാ മേഖലയില് അറിയപ്പെടുന്നത്.
എന്റെ ചെറുപ്പത്തില് - ഏതാണ് അഞ്ചുവയസ്സില് എന്റെ വയ്യാതെ ആയാല് നാട്ടിലെ മണ്ണാന് വൈദ്യരെ വരുത്തും. അദ്ദേഹത്തിന്റെ കക്ഷത്തില് പിച്ചളയുടെ ഒരു ചെല്ലപ്പെട്ടി ഉണ്ടാകും. അത് തുറന്ന് ഗുളിക എടുത്ത് തൊടിയിലേക്കിറങ്ങി ഒന്നുകില് കഞ്ഞിക്കൂര്ക്ക അല്ലെങ്കില് തുളസിയുടെ ഇല പിഴിഞ്ഞ് അതില് ഗുളിക ചാലിച്ച് തരും. അസുഖം നിമിഷനേരം കൊണ്ട് പമ്പ കടക്കും.
ഇന്ന് എന്റെ ശ്രീമതി ഞങ്ങളുടെ വീട്ടുവളപ്പില് ഈ സസ്യം പറിച്ച
പാതിയാമ്പുറത്ത് വെക്കുന്നത് കണ്ടു. എന്തോ ഒരു ലക്ഷ്യം ഉണ്ട്. പല്ലിയെ
അകറ്റാനാണെന്ന് തോന്നുന്നു.
ആര്ക്കെങ്കിലും ഈ സസ്യം വേണമെങ്കില് വരൂ എന്റെ വീട്ടിലേക്ക്.

Sunday, April 17, 2016
ഇന്ന് തൃശൂര് പൂരം
![]() |
| sree vadakkunnathan temple trichur |
ഇന്നെലെ വടക്കുന്നാഥനെ വണങ്ങി എല്ലാം അനുഗ്രഹങ്ങളും വാങ്ങി ഇന്നെത്തെ പൂരം കാണാന്. ഇലഞ്ഞിത്തറ മേളം കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിച്ചില്ല.. ഇക്കൊല്ലം പാറമേക്കാവിലെ ചെമ്പട മേളവും, നായ്കനാലിലെ പാണ്ടി മേളവും അനാരോഗ്യം നിമിത്തം കാണാനായില്ല...
ഇനി 5 മണി കഴിഞ്ഞ് കുടമാറ്റം കാണണം... പുലര്ച്ചെക്കുള്ള വെടിക്കെട്ട് 800
മീറ്റര് അകലെയുള്ള എന്റെ വീട്ടില് നിന്നും കാണാമെന്ന് വെച്ചു.
പകല് പൂരം കഴിഞ്ഞ് മടങ്ങുന്നിന്നിടെ പത്തന്സ് ഹോട്ടലില് കയറി ഒരു പാല് ചായ കുടിക്കാന് മറന്നില്ല. എല്ലാ കൊല്ലവും ഈ പതിവുണ്ട്. കഴിഞ്ഞ കൊല്ലം ചായ കുടിക്കാന് പോയപ്പോള് ഹോട്ടലിന്റെ ഉടമ മണ്മറഞ്ഞ എന്റെ പ്രിയ സുഹൃത്ത് അശോകന്റെ മകന് അഭിലാഷിനെ കണ്ട് പരിചയപ്പെട്ടിരുന്നു. ഇത്തവണയും അഭിയെ കണ്ട് പരിചയം പുതുക്കി..
എന്റെ എല്ലാ കൂട്ടുകാര്ക്കും പൂരം ആശംസകള്
![]() |
| abhilaash |
ഞാനും അശോകനും ഒരേ ദിവസമാണ് [23-12-1973] ഗള്ഫില് പോയത്, അശോകന് ബിസിനസ്സ് ചെയ്ത് കോടികള് സമ്പാദിച്ചു, അതേ സമയം ഈ പാവം ഞാന് അത്യാവശ്യം കഴിഞ്ഞ് കൂടാനുള്ള വക മാത്രം ഉണ്ടാക്കി.
അശോകനെ എനിക്ക് അറിയാവുന്ന അത്ര ആര്ക്കും അറിയില്ലായെന്നാണ് എന്റെ വിശ്വാസം. അശോകന്റെ കുഞ്ഞിളയമ്മ എന്റെ ചേട്ടന് ചന്ദ്രസേനന്റെ ഭാര്യയാണ്..
എന്റെ എല്ലാ കൂട്ടുകാര്ക്കും പൂരം ആശംസകള്
Wednesday, March 16, 2016
ചക്കക്കുരുവും മാങ്ങയും
ഒരു ഓര്മ്മക്കുറിപ്പെഴുതാന് ഒരു മൂഡ് വരുന്നു, പക്ഷെ ആരോഗ്യം സമ്മതിക്കുന്നില്ല.. കണ്ണിലെ ഗ്ലോക്കോമ അസുഖം - ഒരു കണ്ണ് ജീര്ണ്ണാവസ്ഥയിലാണ്.. ഈശ്വരന്റെ വരദാനമാണ് എഴുതാനുള്ള കഴിവ്. അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കണമല്ലോ....?
ഇന്നെലെ എന്റെ ചേച്ചിയെ സ്വപ്നം കണ്ടു.. എനിക്ക് ചെറുവത്താനിയിലെ
വീട്ടില് ഇടക്കൊക്കെ ചക്കക്കുരുവും മാങ്ങയും കൊണ്ടുള്ള കറി
ഉണ്ടാക്കിത്തരാറുണ്ട്.. ഞാന് എന്റെ സ്വപ്നത്തെ പറ്റി പറഞ്ഞപ്പോള് എന്റെ
പാര്ട്ട്ണര് ഇന്നെനിക്ക് ഈ കറി ഉണ്ടാക്കിത്തന്നു.
ചെറുവത്താനിയിലെ തറവാട്ടില് പോയിട്ട് ഒരു കൊല്ലം കഴിഞ്ഞു, രക്തവാതം കാരണം വാഹനം ഓട്ടിക്കലൊരു പ്രശ്നം ഒരു വശത്ത് - മറുഭാഗത്ത് സാധാരണ വീട്ടിലുണ്ടാകുന്ന മറ്റൊരു തര്ക്കം.. തര്ക്കത്തിന് മധ്യസ്ഥം പറയാന് ഈ പാവത്തിന് ആരുമില്ല. അതിനാല് ആ വഴിക്ക് പോയില്ല.. അല്ലെങ്കില് അവിടെ പോയി ചക്ക തിന്നാാമായിരുന്നു, ചക്കക്കുരുവും മാങ്ങയും...
ചെറുവത്താനിയിലെ എരുകുളത്തിലെ കുളിയും, പുഞ്ചപ്പാടത്തെ തോട്ടിലെ നീരാട്ടും, വഞ്ചീ കുത്തി തിരുത്തിന്മേല് പോയിരുന്നതും ഇന്നെലെയെന്നോണം ഓര്ക്കുന്നു. വയസ്സായെങ്കിലും പോണം ആ വഴിക്ക് വീണ്ടും ഓര്മ്മ പുതുക്കാന്..
ജനിച്ചത് ഞമനേങ്ങാട്ടാണെങ്കിലും വളര്ന്നത് ചെറുവത്തനിയിലാണ്. മറക്കാനൊക്കുമോ വളര്ന്ന നാടിനെ... കഴിഞ്ഞ പത്താം തീയതി തേവര് പൂരമായിരുന്നു ആരും ഓര്മ്മപ്പെടുത്തിയില്ല, ക്ഷണിച്ചില്ല.. കപ്ലിയങ്ങാട് ഭരണിക്ക് തറവാട്ടിലെ രവി ക്ഷണിച്ചിരുന്നു, പോകാനായില്ല...
കൂടുതലെഴുതാനുണ്ട്... വരാം ഈ വഴിക്ക് വീണ്ടും. എല്ലാവര്ക്കും അഡ്വാന്സ് വിഷു ആശംസകള്

Wednesday, March 2, 2016
ഒരു ഉരുള ചോറ്
ബിന്ദു
ഒരു ഉരുള ചോറ് തന്നിട്ട് നാളുകളേറെയായി. പണ്ട് പെങ്ങളുണ്ടായിരുന്നപ്പോള്
എന്തെങ്കിലും കിട്ടുമായിരുന്നു.. ഇപ്പോള് ആളെ തന്നെ നേരില് കണ്ടിട്ട്
മാസങ്ങളായി..അല്ലെങ്കിലും വയ്യാതെ ആയാല് സുഹൃത്തുക്കളൊന്നും തിരിഞ്ഞ്
നോക്കാറില്ല... അസുഖം ഒരു വിധം മാറിയതായിരുന്നു.
കഷ്ടിച്ച് നടക്കാനായപ്പോള് തട്ടിത്തടഞ്ഞ് വീണ് കാലിന്റെ എല്ല് പൊട്ടി,
വീണ്ടും ഹൌസ് അറസ്റ്റിലായി ഒരു മാസം, ഇപ്പോള് വീണ്ടും നടത്തം
തുടങ്ങിയിരിക്കുന്നു..
വയസ്സായാല് എല്ലാവരുടേയും നില ഇങ്ങിനെ തന്നെ.. ജരാനര ബാധിക്കുമ്പോള് ഈ അവസ്ഥയിലേക്ക് നാം എത്തിപ്പെടും... ചിലര് സുഖമായി കണ്ണടക്കുന്നു. ചിലര് രോഗബാധിതരായി നരകിച്ച് കണ്ണടക്കുന്നു...
കൃഷ്ണാ ഗുരുവായൂരപ്പാ.... അച്ചന് തേവരേ എല്ലാം അവിടുത്തെ കടാക്ഷം പോലെ

എല്ലാം അവിടുത്തെ കടാക്ഷം പോലെ
Monday, February 22, 2016
സഹായിക്കാനാരെങ്കിലും ഉണ്ടോ
കുറച്ച് നാളായി പുതിയ ബ്ലോഗ് പോസ്റ്റുകള് ഒന്നും എഴുതിയില്ല. കാഴ്ച
വൈകല്യവും മറ്റു അസുഖങ്ങളും കൂട്ടിനായുണ്ട്. ആര്ക്കെങ്കിലും എന്നെ
ടൈപ്പിങ്ങിന് സഹായിക്കാമെങ്കില് വിളിക്കുക 9072799565 - കാലത്ത് 9 മുതല്
വൈകിട്ട് 8 വരെ എന്നെ കിട്ടും ഈ നമ്പറില്
Sunday, January 31, 2016
കാഴ്ച
ഞന് ഇവിടെ വരാറില്ല കുറച്ച് നാളായി. ജരാനര ബാധിച്ച് കിടപ്പിലായ പ്രതീതി. വയസ്സ് എഴുപത്. അത് അധികമൊന്നും ആയിട്ടില്ലായെന്നാണ് പലരുടേയും നിഗമനം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു കിടപ്പുരോഗിയായ പോലെ. 10 കൊല്ലമായുള്ള രക്തവാതം കാലുകളെ അധികം കറങ്ങാന് അനുവദിക്കുന്നില്ല..
അലോപ്പതിയും ആയുര്വ്വേദവും, ഹോമിയോപ്പതിയും മാറിമാറി ചികിത്സിച്ചുവെങ്കിലും രക്ഷയില്ല.. അതിന്നിടക്ക് നടക്കാന് പോകുന്നതിന്നിടയില് തട്ടിത്തടഞ്ഞ് വീണ് കാലിന്റെ പുറടിയുടെ മുകളില് എല്ല് ചെറുതായി പൊട്ടിയ്തും കൂടി ആയപ്പോള് വീട്ടുതടങ്കലിലെന്ന പോലെ ഇപ്പോള്.
എന്താ ചെയ്യാ എല്ലാം സഹിക്കുക തന്നെ.. കണ്ണിനാണെങ്കില് കാഴ്ചവൈകല്യവും, ഗ്ലോക്കോമ എന്ന മാരകരോഗം... കഴിഞ്ഞ ദിവസം ഉണ്ണാനിരുന്നപ്പോള് മേശമേല് വിരിച്ചിരുന്ന ഒരു ഗ്ലോസ്സി കടലാസ്സിലേക്ക് കണ്ണൂം നട്ട് ഇരുന്നുപോയി. ഫുഡ്ഡടിച്ച് വന്നപ്പോള് കണ്ണില് നിന്നും അവസാനം കണ്ട ഇമേജ് മായാതെ നില്ക്കുന്നു.
ഞാന് പേടിച്ച് വിറച്ചു, ഉടന് മൂടിപ്പുതച്ച് ഭഗവാന് അച്ചന് തേവരെ ധ്യാനിച്ച് കിടന്നു... ഏതാനും മണിക്കൂറുകള്ക്ക് ശേഷം കാഴ്ച തിരിച്ച് കിട്ടി

Sunday, January 10, 2016
THE SILENT VISION KILLER - കാഴ്ചയുടെ നിശ്ശബ്ദ അപഹര്ത്താവ്
MEMOIR
എന്റെ കണ്ണുകള് ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഗ്ലോക്കോമ നേത്ര രോഗങ്ങള്ക്ക് നല്ല ചികിത്സ എനിക്ക് ഇവിടെ ലഭിക്കുന്നു.. എന്താണ് ഗ്ലോക്കോമ [കാഴ്ചയുടെ നിശ്ശബ്ദ അപഹര്ത്താവ്] THE SILENT VISION KILLER.
കണ്ണിന്നുള്ളില് അടങ്ങിയിരിക്കുന്ന ദ്രാവകമാണ് അക്വസ് ഹ്യൂമര്. ഈ ദ്രാവകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം കണ്ണിന്നുള്ളില് ഉയര്ന്ന സമ്മര്ദ്ദം ഉണ്ടാകുന്നു. ഈ സമ്മര്ദ്ദം നേത്ര നാഡിയെ നശിപ്പിക്കുകയും ക്രമേണ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു..
കൂടുതല് വിവരങ്ങള് ഞാന് പിന്നിടെഴുതാം. എന്റെ ഒരു കണ്ണിന് ഭാഗികമായി കാഴ്ച ശക്തി ഞാന് അറിയാതെ നഷ്ടപ്പെട്ടു.
തൃശ്ശൂര് കൂര്ക്കഞ്ചേരിയിലെ ഐവിഷന് ആശുപത്രിയിലാണ് എനിക്ക് നേത്ര ചികിത്സ ലഭിക്കുന്നത്....
ഗ്ലോക്കോമ രോഗികളെ വിഷമപ്പെടുത്തുന്ന ഒരു പ്രശ്നമുണ്ട്, എന്തെന്ന് വെച്ചാല് ഗ്ലോക്കോമ രോഗികള്ക്ക് ചില അലോപ്പതി മരുന്നുകള് കഴിക്കാന് പാടില്ല.. ഉദാഹരണത്തിന് വയറുവേദനക്ക് സാധാരണ ഡോക്ടര്മാര് നിര്ദ്ദേശിക്കുന്ന ഒരു മരുന്നുണ്ട്, പേര് ഓര്മ്മ വരുന്നില്ല, പകരം കോളിനോള് കഴിക്കാം.. പക്ഷെ മറ്റേ മരുന്നാണ് ഉത്തമം. എന്തൊക്കെ മരുന്നുകള് ഗ്ലോക്കോമ രോഗികള് കഴിക്കാന് പാടില്ല, എന്ന ഒരു ലിസ്റ്റ് കിട്ടിയാല് ഉപകാരമായിരുന്നു. ചില ഡോക്ടര്മാര് നെറ്റില് നോക്കി പകരമുള്ള മരുന്നുകള് പറഞ്ഞ് തരും. എന്റെ സര്ജ്ജറി 30 കൊല്ലം മുന്പ് ഒമാനില് വെച്ചായിരുന്നു. അന്ന് സര്ജ്ജന് പറഞ്ഞിരുന്നു മറ്റു ചികിത്സാവേളയില് നമ്മുടെ രോഗവിവരം ഡോക്ടര്മാരോട് പറയണം എന്ന്.. എനിക്കിപ്പോള് 70 വയസ്സായി, അല്ലറ ചില്ലറ രോഗങ്ങള് കുറേ ഉണ്ട്.... ചിലപ്പോള് സബ്സ്റ്റിറ്റ്യൂ ട്ട് മരുന്നുകള് കിട്ടാറില്ല, അങ്ങിനെ ഉള്ള അവസ്ഥയില് പാരസെറ്റാമോള് കഴിച്ച് തൃപ്തിപ്പെടേണ്ടി വരാറുണ്ട്.
ഞാന് കൂടുതല് ഈ വിഷയത്തെപ്പറ്റി എഴുതാം പിന്നീട്. എനിക്ക് ഇപ്പോള് കൂടുതല് സമയം കമ്പ്യൂട്ടറില് നോക്കിയിരിക്കാന് പറ്റാത്ത അവസ്ഥയാണ്.
ഒരു GLAUCOMA ASSOCIATION ഉണ്ടാക്കണമെന്നുണ്ട്. പ്രിയ വായനക്കാര് ഗ്ലോക്കോമ രോഗികളെ കാണുകയാണെങ്കില് ദയവായി ബന്ധപ്പെടുക.. ഉപയോഗിക്കാന് പാടില്ലാത്ത മരുന്നുകളെ കുറിച്ച അന്യോന്യം ബോധവല്ക്കരിക്കാനും മറ്റും സഹായിക്കും.. സാധാരണയായി ഗ്ലോക്കോമ രോഗികള് ഉപയോഗിക്കുന്ന തുള്ളി മരുന്നാണ് Alfagan P. ഈ മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടുകിട്ടിയാല് ഗ്ലോക്കോമ രോഗികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാന് സാധിക്കും. തൃശ്ശൂര് സിറ്റിയില് ഞാന് മരുന്നുഷോപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ കണ്ണാശുപത്രികളും.
എന്റെ കണ്ണുകള് ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഗ്ലോക്കോമ നേത്ര രോഗങ്ങള്ക്ക് നല്ല ചികിത്സ എനിക്ക് ഇവിടെ ലഭിക്കുന്നു.. എന്താണ് ഗ്ലോക്കോമ [കാഴ്ചയുടെ നിശ്ശബ്ദ അപഹര്ത്താവ്] THE SILENT VISION KILLER.കണ്ണിന്നുള്ളില് അടങ്ങിയിരിക്കുന്ന ദ്രാവകമാണ് അക്വസ് ഹ്യൂമര്. ഈ ദ്രാവകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം കണ്ണിന്നുള്ളില് ഉയര്ന്ന സമ്മര്ദ്ദം ഉണ്ടാകുന്നു. ഈ സമ്മര്ദ്ദം നേത്ര നാഡിയെ നശിപ്പിക്കുകയും ക്രമേണ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു..
കൂടുതല് വിവരങ്ങള് ഞാന് പിന്നിടെഴുതാം. എന്റെ ഒരു കണ്ണിന് ഭാഗികമായി കാഴ്ച ശക്തി ഞാന് അറിയാതെ നഷ്ടപ്പെട്ടു.
തൃശ്ശൂര് കൂര്ക്കഞ്ചേരിയിലെ ഐവിഷന് ആശുപത്രിയിലാണ് എനിക്ക് നേത്ര ചികിത്സ ലഭിക്കുന്നത്....
ഗ്ലോക്കോമ രോഗികളെ വിഷമപ്പെടുത്തുന്ന ഒരു പ്രശ്നമുണ്ട്, എന്തെന്ന് വെച്ചാല് ഗ്ലോക്കോമ രോഗികള്ക്ക് ചില അലോപ്പതി മരുന്നുകള് കഴിക്കാന് പാടില്ല.. ഉദാഹരണത്തിന് വയറുവേദനക്ക് സാധാരണ ഡോക്ടര്മാര് നിര്ദ്ദേശിക്കുന്ന ഒരു മരുന്നുണ്ട്, പേര് ഓര്മ്മ വരുന്നില്ല, പകരം കോളിനോള് കഴിക്കാം.. പക്ഷെ മറ്റേ മരുന്നാണ് ഉത്തമം. എന്തൊക്കെ മരുന്നുകള് ഗ്ലോക്കോമ രോഗികള് കഴിക്കാന് പാടില്ല, എന്ന ഒരു ലിസ്റ്റ് കിട്ടിയാല് ഉപകാരമായിരുന്നു. ചില ഡോക്ടര്മാര് നെറ്റില് നോക്കി പകരമുള്ള മരുന്നുകള് പറഞ്ഞ് തരും. എന്റെ സര്ജ്ജറി 30 കൊല്ലം മുന്പ് ഒമാനില് വെച്ചായിരുന്നു. അന്ന് സര്ജ്ജന് പറഞ്ഞിരുന്നു മറ്റു ചികിത്സാവേളയില് നമ്മുടെ രോഗവിവരം ഡോക്ടര്മാരോട് പറയണം എന്ന്.. എനിക്കിപ്പോള് 70 വയസ്സായി, അല്ലറ ചില്ലറ രോഗങ്ങള് കുറേ ഉണ്ട്.... ചിലപ്പോള് സബ്സ്റ്റിറ്റ്യൂ ട്ട് മരുന്നുകള് കിട്ടാറില്ല, അങ്ങിനെ ഉള്ള അവസ്ഥയില് പാരസെറ്റാമോള് കഴിച്ച് തൃപ്തിപ്പെടേണ്ടി വരാറുണ്ട്.
ഞാന് കൂടുതല് ഈ വിഷയത്തെപ്പറ്റി എഴുതാം പിന്നീട്. എനിക്ക് ഇപ്പോള് കൂടുതല് സമയം കമ്പ്യൂട്ടറില് നോക്കിയിരിക്കാന് പറ്റാത്ത അവസ്ഥയാണ്.
ഒരു GLAUCOMA ASSOCIATION ഉണ്ടാക്കണമെന്നുണ്ട്. പ്രിയ വായനക്കാര് ഗ്ലോക്കോമ രോഗികളെ കാണുകയാണെങ്കില് ദയവായി ബന്ധപ്പെടുക.. ഉപയോഗിക്കാന് പാടില്ലാത്ത മരുന്നുകളെ കുറിച്ച അന്യോന്യം ബോധവല്ക്കരിക്കാനും മറ്റും സഹായിക്കും.. സാധാരണയായി ഗ്ലോക്കോമ രോഗികള് ഉപയോഗിക്കുന്ന തുള്ളി മരുന്നാണ് Alfagan P. ഈ മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടുകിട്ടിയാല് ഗ്ലോക്കോമ രോഗികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാന് സാധിക്കും. തൃശ്ശൂര് സിറ്റിയില് ഞാന് മരുന്നുഷോപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ കണ്ണാശുപത്രികളും.
Saturday, October 24, 2015
കമ്പി റാന്തല്
ചില രാത്രികളില് എനിക്ക് മുതുകില് ഞരമ്പുവലി ഉണ്ടാകാറുണ്ട്. വയസ്സായതിനാലും പണ്ടൊരു വാഹനാപകടത്തില് എല്ലിന് ക്ഷതം പറ്റിയതിനാലും ഒക്കെ ഇതൊരു കാരണമാകുന്നുവെന്ന് എനിക്ക് തോന്നുന്നു..
പണ്ടൊക്കെ എന്റെ ചേച്ചി രാത്രികളില് ഇതുപോലെ വേദന തോന്നുമ്പോള് അവര് റാന്തലിന്റെ മുകളിലും ഇരു വശങ്ങളിലും തുണി ചൂടുപിടിപ്പിച്ച് വെക്കുന്നത് കാണാറുണ്ട്. ഞാന് പത്താം ക്ലാസ്സില് [1963] പഠിക്കുന്ന കാലത്തും എന്റെ ഗ്രാമത്തില് വൈദ്യുതി കണക്ഷന് ഉണ്ടായിരുന്നില്ല.. അപ്പോള് ഈ വിദ്യയാണ് ഞാന് ചേച്ചിയെന്ന് വിളിച്ചിരുന്ന എന്റെ പെറ്റമ്മ ചെയ്തിരുന്നത്....
എനിക്ക് ഇന്നെലെ ഇത്തരം വേദന വന്നപ്പോള് ഞാന് എന്റെ ചേച്ചിയെ ഓര്ത്തു.. അടുക്കളയില് പോയി ഇസ്തിരിപ്പെട്ടി ചൂടാക്കി തുണിക്ക് ചൂട് പിടിപ്പിച്ച് എന്റെ വേദന ശമിപ്പിച്ചു... പ്രായമാകുമ്പോള് പാതിരാത്രിയില് വെള്ളം ചൂടാക്കാനും തുണി ചൂടാക്കാനും എന്റെ ശ്രീമതിയെ വിളിച്ചുണര്ത്താന് പറ്റില്ലല്ലോ, അവള്ക്കും അറുപത് കഴിഞ്ഞു....
പഴകാലാം ഓര്ക്കുമ്പോള് മനസ്സില് പലതും ഊറിവരുന്നു.. എനിക്ക് ഓര്മ്മ വെച്ചനാള് മുതല് വയറ് ശരിയല്ല, എന്നാലോ തീറ്റക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.. ഗ്രാമത്തില് വൈകിട്ടാണ് മീന് കിട്ടുക.. അധികം എരുവില്ലാതെ മീന് വെക്കുന്ന പണി വീട്ടിലില്ല, അതിനാല് എനിക്ക് മീന് കൂട്ടാനോടൊപ്പം മോര് തരും..ചില രാത്രികളില് ഉറങ്ങാന് കിടന്ന് പാതിരാ കഴിയുമ്പോള് എനിക്ക് കക്കൂസില് പോകാന് തോന്നും. അന്നൊന്നും ഞങ്ങളുടെ ഗ്രാമത്തില് ഒരു വീട്ടിലും ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. വെളിപറമ്പ് അന്വേഷിക്കണം... പാവം കിടന്നുറങ്ങുന്ന ചേച്ചിയെ തന്നെ വിളിക്കും. അപ്പോള് ഏതെങ്കിലുമൊരു കമ്പി റാന്തലിന്റെ തിരി ഉയര്ത്തി തെക്കേ പറമ്പിലേക്ക് എന്നെ കൊണ്ടോകും.. ഞാന് അവിടെ ഇരുന്ന് വിസര്ജ്ജനം ചെയ്യുന്നതിന്നിടയില് കളിക്കാനും പുല്ല് പറിക്കാനു ഒക്കെ തുടങ്ങു.. പിന്നെ റാന്തലിന്റെ വെളിച്ചം കണ്ട് നൃത്താടുന്ന് ചീവിടുകളെ പിടിക്കാനും ഒക്കെ നോക്കും....
ഇപ്പോള് തിരിയിട്ട് കത്തുന്ന കമ്പി റാന്തല് ഞാന് കണ്ടിട്ട് വര്ഷങ്ങളായി. എന്റെ ചെറുവത്താനിയിലെ തറവാട്ട് കോലായില് അനിയന് വി. കെ . ശ്രീരാമന് പഴയ കമ്പി റാന്തല് തൂക്കിയിട്ട് കണ്ടിരുന്നു ഒരു നാള്. അച്ചന് കൊളമ്പില് നിന്നും ഇംഗ്ലീഷ് മേക്ക് റാന്തല് കൊണ്ട് വരാറുണ്ട്. അത് ഞങ്ങളുടെ പടിഞ്ഞാറെ കോലായില് രാത്രി 10 മണി വരെ കത്തിക്കാറുണ്ട്.. വഴി യാത്രക്കാര്ക്ക് ആ വെളിച്ചം ഒരു അനുഗ്രഹമായിരുന്നു. സാധാരണ വിളക്കിനേക്കാള് അത് വലുതും കൂടുതല് ശോഭ പകരുന്നതും ആയിരുന്നു.
Sunday, October 18, 2015
തേക്കില
പണ്ടൊക്കെ പാറേലങ്ങാടിയില് ആട്ടിറച്ചി വാങ്ങാന് പോകുമ്പോളാണ് തേക്കില കാണാറ്. ഇറച്ചി തേക്കിലയിലാണ് പൊതിഞ്ഞ് തരാറ്. അങ്ങാടിയില് നിന്ന് ഉണക്കമീന്
വാങ്ങാനായി കോയസ്സന്റെ പീടികയില് പോയാല് മീന് ഇടാന് ഒരു പാളസഞ്ചിയും കിട്ടും..
അന്നൊക്കെ പരിസ്ഥിതി സംരക്ഷണയില് മുന്പന്തിയിലായിരുന്ന നമ്മുടെ നാട് ഇന്ന് പ്ലാസ്റ്റിക്
യുഗത്തിലായി.
ഇറച്ചി വീട്ടിലെത്തിയാല് അത് ചട്ടിയില് കഴുകാന് ഇടുമ്പോള് ഞാന്
ആ തേക്കിലകള് കഴുകിയുണക്കി ഇറയത്ത് വെക്കും. എനിക്ക് ആ ഇലകള് വളരെ പ്രിയം ആയിരുന്നു.
അന്നൊക്കെ ഞങ്ങളുടെ ഗ്രാമത്തില് തേക്ക് ഉണ്ടായിരുന്നില്ല…..
തേക്കിനെ പറ്റിയും അമ്മയുടെ
തറവാട്ടിലെ വിശേഷങ്ങളൊക്കെ മനസ്സിലേക്ക് വരുന്നു.. ഞാന് അന്ന് ഏഴിലോ എട്ടിലോ ആണെന്ന്
തോന്നുന്നു പഠിക്കുന്നത്. പാറയിലങ്ങാടിയില് സൈക്കിളില് പോകും.. വെട്ടന്റെ പീടികയില്
നിന്ന് പലചരക്ക് വാങ്ങും. ചാക്ക് സഞ്ചിയും സാധനങ്ങളുടെ കുറിപ്പും അവിടെ കൊടുത്തിട്ടായിരിക്കും
ഞാന് മീന് മാര്ക്കറ്റിലേക്ക് ഓടുക..
ഇറച്ചിയും മീനും വാങ്ങിക്കഴിഞ്ഞ്, പലചരക്കും
വാങ്ങി ചെറുവത്താനിയിലേക്ക് തിരിക്കുന്നതിന്നിടയില് ചിലപ്പോള് സായ്വിന്റെ കടയില്
നിന്ന് മൂന്ന് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിക്കഴിക്കാന് മറക്കാറില്ല. നല്ല മസാലയിട്ട
പോത്തിറച്ചിയും അതിന് മീതെ ഒരു സ്ട്രോങ്ങ് ചായയും കുടിച്ചാല് ഒരു പുക വിടാന് തോന്നും.
അപ്പോള് ഒരു പനാമ സിഗരറ്റിന് തീകൊളുത്തി സൈക്കിളില് കയറും. ബഥനി തിരിവ് കഴിയുന്ന
വരെ സൈക്കിള് തള്ളിക്കൊണ്ട് പുകയും വിട്ട് നടക്കും. പിന്നെ വൈശ്ശേരി വരെ ചവിട്ടും.
ജെടിയെസ്സ് കഴിഞ്ഞാല് പിന്നേയും തള്ളും, അത് കഴിഞ്ഞാല് പിന്നെ ചെറോക്കഴ വരെ ഇറക്കമാണ്..
ന്യൂട്രലില് പോകും.. എന്തൊരു ഓര്മ്മകള്.. അന്നൊന്നും എന്റെ മനസ്സില് പാറുകുട്ടി
ഉണ്ടായിരുന്നില്ല,
മീശ മുളച്ച് തുടങ്ങിയ കാലത്തായിരുന്നു അവളുടെ രംഗപ്രവേശം. ആദ്യമായി
അവളെ കണ്ടത് കൊച്ചിക്കായലില് പോഞ്ഞിക്കരയില് അന്തിക്കള്ള് കുടിക്കാന് കൊച്ചുവള്ളത്തില്
പോകുമ്പോളായിരുന്നു..
{ ഓര്മ്മകള് കാട് കയറുന്നു, അസുഖം കാരണം കുറെ നാള് എഴുത്തുപുര അടഞ്ഞ് കിടക്കുകയായിരുന്നു, വീണ്ടും തുറക്കാം താമസിയാതെ, കാത്തിരിക്കുക }
==
Saturday, September 5, 2015
Saturday, August 15, 2015
ഞാന് തുടര്ന്നെഴുതാം.
ഞാന് കഴിഞ്ഞ മൂന്ന് നാലുമാസമായി കാലിലെ വാതം മൂര്ഛിച്ചതിനാല് കിടപ്പിലായിരുന്നു.ഇപ്പോള് സമാധാനം ഉണ്ടെങ്കിലും നെറ്റില് സജീവമല്ല, അപ്പോള് ബ്ലോഗെഴുത്തും കുറഞ്ഞു.... കുറേ കഥകള് മനസ്സില് അടിഞ്ഞ് കൂടി കിടക്കുന്നുണ്ടെങ്കിലും ഡാറ്റാപ്രോസസ്സിങ്ങിന് കണ്ണ് വഴങ്ങുന്നില്ല....
സഹായിക്കാന് സമ്നനസ്സുള്ളവര് ഉണ്ടെങ്കില് അറിയിക്കുക. ഞാന് തുടര്ന്നെഴുതാം.

Saturday, July 25, 2015
വെറ്റിലയില് ഒരു വട
MEMOIR
രണ്ട് മാസം മുന്പ് ആയുര്വ്വേദ ആശുപത്രിയില് രക്തവാതത്തിനുള്ള ആയുര്വ്വേദ ചികിത്സയായിരുന്നു. കൂട്ടുകാര് അനവധിയുണ്ടായിരുന്നെങ്കിലും വളരെ വിരളമായെ അവരൊക്കെ എന്നെ കാണാന് വന്നിരുന്നുള്ളൂ ? ഇനി ഒരു പക്ഷെ ഈ തൈലത്തിന്റേയും എണ്ണയുടേയും ഒക്കെ മണം പറ്റാത്തവരായിരുന്നിരിക്കാം വരാത്തവര്..
ഉച്ചക്ക് 12 മണിയോടെ ഉഴിച്ചലും പിഴിച്ചലും കിഴിയുമൊക്കെ കഴിഞ്ഞ് വൈകിട്ട് കിഴക്കെ ഇടനാഴികയില് പൊട്ടി വീഴാറായ പ്ലാസ്റ്റ്ക് കസേരയില് ഇരുന്ന് വഴിയില് കൂടി പോയിരുന്ന ആന ബസ്സുകളേയും, സേലം കോയമ്പത്തൂര് മുതലായ തമിഴ് നാട് വണ്ടികളുടേയും ഒക്കെ കണക്കെടുത്ത് അങ്ങിനെ രാത്രിക്കഞ്ഞിയും കാത്ത് അങ്ങിനെ കുറേ നേരം അവിടെ ഇരിക്കുക പതിവാണ്...
അങ്ങിനെ ഒരു ദിവസം അവിടെ ഇരിക്കുന്നതിന്നിടയില് ഒരാള് വന്ന് എന്റെ കയ്യില് വെറ്റിലയില് ഒരു വട വെച്ച് തന്ന് പോയി.. എനിക്കുടനെ മനസ്സിലായി ഇത് ഹനുമാന് സ്വാമിക്ക് നേദിച്ചതാണ് എന്ന്.. എനിക്ക് ചില പഥ്യങ്ങള് ഉണ്ടായിരുന്നതിനാല് ഞാന് അത് മുല്ലശ്ശേരിക്കാരന് മനോജിന് കൊടുത്തു. അദ്ദേഹവും എന്നെപ്പോലെ അവിടെ ഒരു രോഗിയായിരുന്നു..
എനിക്ക് വട തന്ന ഗിരിജ ചേച്ചിയെ ആശുപത്രിയിലെ എല്ലാ അന്തേവാസികള്ക്കും ഇഷ്ടമാണ്, എനിക്ക് പ്രത്യേകിച്ച്. ഞങ്ങളൊക്കെ സമപ്രായക്കാരും ആണല്ലോ... സദാ പ്രസന്നമായ ചിരിച്ച മുഖം.. വൈകിട്ടെത്തെ കാന്റീന് ഡ്യൂട്ടി ചേച്ചിക്കാണ്, തന്നെയുമല്ല കാലത്ത് ബെഡ് കോഫിയും പ്രാതലും ചേച്ചിയുടെ കൈകളിലൂടെ ആണ് എല്ലാവര്ക്കും ലഭിക്കുക. ഞാന് ആദ്യം കണ്ട നാള് ചേച്ചി സ്വയം പരിചയപ്പെടുത്തിയത് “ഓള് ഇന് ഓള്”എന്നാണ്. ചേച്ചിക്ക് ഇന്ന ജോലി എന്നില്ല, എല്ലാം കണ്ടറിഞ്ഞ് ചെയ്യും. രാത്രി കാലങ്ങളില് റിസപ്ഷന് ഏരിയായിലെ കൊച്ചു പഴയ ടീവി യില് കണ്ണും നട്ടിരിക്കുന്നത് കാണാം. അവിടെ ഒരു നല്ല എത്സിഡി ടിവി വാങ്ങി വെക്കാന് രാംജിയോട് പറയണമെന്ന് ഞാന് എപ്പോഴും വിചാരിക്കാറുണ്ട്. പക്ഷെ നടന്നില്ല, പ്രായമായവര്ക്ക് 15 ഇഞ്ച് പഴയ ടിവി കണ്ണിന് പിടിക്കില്ല, അതിനാല് അവിടേക്ക് ഒരു മിനിമം 24 ഇഞ്ച് എത്സിഡി തന്നെ വേണം.
ഒരു കാലത്ത് ഞാന് കൂര്ക്കഞ്ചെരിയിലെ അച്ചന് തേവര് ക്ഷേത്രത്തിലെ പ്രസിഡണ്ട് ആയിരുന്നു. അന്നാണ് എനിക്ക് ക്ഷേത്രകലകളേയും, ആചാരങ്ങളേയും, നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മനസ്സിലാക്കാന് സാധിച്ചത്. അവിടെയും ഹനുമാന് സ്വാമിക്ക് വടമാല നിവേദിച്ചിരുന്നു. ഗിരിജചേച്ചി എനിക്ക് തന്ന വെറ്റിലയും വടയും കുളശ്ശേരി അമ്പലത്തിലേതായിരുന്നു.. ചേച്ചി എന്നും കുളശ്ശേരി അമ്പലത്തില് പോകുമായിരുന്നു.. ഈ ആശുപത്രിയിലെ ചില പെണ്കുട്ടി ഡോക്ടര്മാരും അവിടെ പോയി പ്രസാദമായി എന്റെ മുന്നില് കൂടി നടന്ന് പോകുന്നത് കാണാറുണ്ട്. ആരും ഒരു നുള്ള് ചന്ദനമോ കളഭമോ തുളസിയിലയോ തരാറില്ല. കാസര് ഗോഡ് കാരി ഒരു പെണ്കുട്ടി എന്നും പോയി വരുന്ന പോലെ ഞാന് ശ്രിദ്ധിക്കാറുണ്ട്. എന്നെങ്കിലും ഒരു ദിവസം എനിക്ക് അമ്പലത്തിലെ പ്രസാദം തരുമെന്ന് വിചാരിച്ചു, പലര്ക്കും നെറ്റിയില് ചന്ദനം തൊട്ട് കൊടുക്കുന്നത് കാണാറുണ്ട്. എനിക്കും കിട്ടുമെന്ന് ആശിച്ചെങ്കിലും കിട്ടിയില്ല.
ഇനി അവള്ക്ക് പകരം പ്രിയ ആയിരുന്നെങ്കില് ഞാന് സ്വാതന്ത്ര്യത്തോട് ചോദിച്ച് വാങ്ങുമായിരുന്നു.. എല്ലാ രോഗികളേയും പ്രത്യേകിച്ച് രോഗത്തിന്റെ കാര്യത്തില് വേവലാതിക്കാരനായ എനിക്ക് സ്വന്തം അച്ചന് നല്കുന്ന വാത്സല്യം പ്രിയ നല്കി.. ഒരു തരത്തില് പറഞ്ഞാല് അതൊക്കെ ഒരു സാന്ത്വനം ആയിരുന്നു. മരുന്നുകള്ക്കൊക്കെ അതിര് വരമ്പുകള് ഉണ്ട്. സാന്ത്വനത്തിനാണ് ഞാന് പ്രാധാന്യം കണ്ടിരുന്നത്.. ചെറുപ്പത്തില് വയ്യാതാകുമ്പോള് “ എന്റെ മോന് ഒന്നുമില്ല എന്നും പറഞ്ഞ് നെറ്റിയിലും കവിളിലും തലോടുമായിരുന്നു എന്റെ ചേച്ചി” ആ തലോടല് മതിയായിരുന്നു അസുഖം മാറാന്... ഞാന് എന്റെ പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്. ഞാന് ചേച്ചി എന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. അങ്ങിനെയാണ് ചെറുപ്പത്തില് വിളിച്ച് ശീലിച്ചിരുന്നത്.
ഇന്ന് രാംജിയെ കണ്ട് മരുന്ന് വാങ്ങി.. ക്ഷീരഫലം 101, ധന്വന്തരം 101, ക്ഷീരഗുളീച്ചി എന്നി കാപ്സ്യൂളുകള് ഒരു ആഴ്ചത്തെക്കാണ് എഴുതിയിരുന്നത്, ഇന്നദ്ദേഹത്തെ കണ്ടപ്പോള് ഒരു മാസം തുടര്ന്ന് കഴിക്കാന് പറഞ്ഞു. അതനുസരിച്ച് മരുന്ന് വാങ്ങിയിട്ട് കാറെടുക്കാനായി ചെന്നപ്പോള് കാന്റീനില് പരിചയമുള്ള മുഖം കണ്ടു. നമ്മുടെ ഗിരിജ ചേച്ചിയും കടലാശ്ശേരിയിലെ കുട്ടിയും അവിടെ കണ്ടു. തോരാ മഴയില് അന്തരീക്ഷം കുളിരണിഞ്ഞിരുന്നു. ഒരു ചുടു ചായ തന്നു ഗിരിജ ചേച്ചി, അത് കുടിച്ച് കുറച്ച് നേരം അവിടെ ഇരുന്നപ്പോല് ഒരു ഡോക്ടര് കുട്ടിയെ കണ്ടു.. അവളുടെ പ്രാതലും ഉച്ചഭക്ഷണവും കൂടിയായ വെജിറ്റബിള് ബിരിയാണ് വാട്ടിയ ഇലയില് പൊതിഞ്ഞ് അച്ചന് കൊടുന്നുകൊടുത്തത്രെ. പാവം കുട്ടി കാലത്ത് ഒന്നും കഴിക്കാതെയായിരിക്കും വീട്ടില് നിന്നും പോന്നത്..
ഞാന് ഇങ്ങിനെ നോക്കി നിന്നു. വാഴയില പൊതി തുറക്കുന്നത്, വെജിറ്റബിള് ബിരിയാണിയുടെ മണം എന്റെ നാസികയില് തുളച്ച് കയറി.. ഞാന് വിചാരിച്ചു അവളുടെ ചുണ്ടുകളില് നിന്നും... “ അങ്കിളേ ഒരു ഉരുള കൂടെയിരുന്ന് കഴിച്ചോളൂ....” പക്ഷെ അവള് അങ്ങിനെ പറഞ്ഞില്ല.. അണ്ടി പരിപ്പ് കഴിക്കാതെ മാറ്റി വെച്ചിരിക്കുന്നത് കണ്ടു. അവള്ക്ക് എന്നെപ്പോലെ അണ്ടിപ്പരിപ്പ് അലര്ജിയായിരുന്നിരിക്കാം. എനിക്ക് അലര്ജി ഇല്ലായിരുന്നെങ്കില് ഞാന് അതെടുത്ത് കഴിക്കുമായിരുന്നു.... ഈ ആശുപത്രിയില് നിന്നും ഇന്റേണ്ഷിപ്പിന് വന്നിരുന്ന കുറെ പെണ്കുട്ടി ഡോക്ടര്മാരെ പരിചപ്പെട്ടിരുന്നു.. വല്ലപ്പോഴും വിളിക്കാനായി ആരുടേയും ഫോണ് നമ്പര് കിട്ടിയില്ല. എപ്പോള് ഞാന് പോയാലും രേഷ്മയെ കാണാറുണ്ട്. കുന്നംകുളം പോകുമ്പോള് രേഷ്മയുടെ വീട്ടില് ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ മുണ്ടൂര് എത്തിക്കഴിഞ്ഞാല് വിളിക്കാന് ഫോണ് നമ്പര് വേണ്ടെ..? ഉദ്ദേശം സ്ഥലവും അച്ചന്റെ പേരൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. ഫോണ് നമ്പര് കണ്ടറിഞ്ഞ് തരേണ്ടേ..? ഞാന് ചോദിച്ചതും ഇല്ല... പ്രിയയുടെ മാത്രം ഫോണ് നമ്പര് ഞാന് ചോദിച്ച് വാങ്ങി.. അസുഖവിവരത്തിന് എപ്പോള് വിളിച്ചാലും പ്രിയയെ കിട്ടും.. പ്രിയ എന്റെ മകളെപ്പോളെ മെലിഞ്ഞൊരു കുട്ടിയാണ്. പ്രസന്നമായ മുഖത്തിലെ നിക്ഷ്കളങ്കമായ പുഞ്ചിരിയാണ് ആ കുട്ടിയുടെ മുതല്ക്കൂട്ട്. പഠിച്ച് മിടുക്കിയായി ഉന്നത തലത്തിലെത്തെട്ടേയെന്ന് ഞാന് ആത്മാര്ഥമായി വടക്കുന്നാഥനോട് പ്രാര്ഥിക്കാറുണ്ട്.
ഞാനും പണ്ട് കുളശ്ശേരി അമ്പലത്തില് ചിലപ്പോഴൊക്കെ പോകുമായിരുന്നു. ലക്ഷ്മീ നരസിംഹം ആണ് അവിടുത്തെ പ്രധാന പ്രതിഷ്ട. കൂടാതെ കൃഷ്ണനും, ഹനുമാനും പ്രത്യേകം കോവിലുകള് ഉണ്ട്. അമ്പലനടയിലെ ഉണ്ണ്യേട്ടന് വീട്ടില് പലപ്പോഴും പോയിരുന്നു. ഇപ്പോള് എനിക്ക് വാത രോഗത്തിന്റെ പിടിയിലായപ്പോള് എന്റെ നടത്തം കുറഞ്ഞു, ക്രമേണ അമ്പല ദര്ശനങ്ങളും ചുരുങ്ങി.
പണ്ടൊക്കെ ഞാന് എന്റെ കൊക്കാലയിലുള്ള വീട്ടില് നിന്ന് നടക്കാന് ആരംഭിച്ചാല് ആദ്യം വെളിയന്നൂരമ്മയെ വണങ്ങും. പിന്നെ അടുത്ത ഇടമാണ് ഈ കുളശ്ശേരി അമ്പലം, പിന്നെ ചെട്ടിയങ്ങാടി മൂലയിലെ മാരിയമ്മന്, അതിന്ന് തൊട്ടടുത്ത ഭുവനേശ്വരി ദേവി, പിന്നെ തേക്കിന് കാട്ടിലെ ഗണപതി സ്വാമിയേയും മുരുകനേയും വണങ്ങി, വടക്കുന്നാഥനെ തൊഴുത് വീണ്ടും വടക്കേ റൌണ്ടിലെ നീരാഞ്ജലിയിലെ ഭുവനേശ്വരി ക്ഷേത്രത്തില് പോയി, ഭുവനേശ്വരിയേയും, നവഗ്രഹങ്ങളേയുമൊക്കെ തൊഴുത്, പുറത്ത് കടന്ന് വടക്കേച്ചിറ ലക്ഷ്യമായി പോകുമ്പോള് ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട്, അവിടെയും തൊഴുത് പിന്നെ വടക്കേച്ചിറക്കടവിലുള്ള അശോകേശ്വരം ക്ഷേത്രം, പിന്നെ വീണ്ട് കിഴക്കോട്ട് നടന്നാല് സാഹിത്യ അക്കാദമി വഴി തെക്കോട്ട് നടന്നാല് മിഥുനപ്പള്ളി ക്ഷേത്രമായി, അവിടെത്തെ ദേവനെ വണങ്ങി, വീണ്ടും തെക്കോട്ട് നടന്നാല് പാറമേക്കാവ് അമ്പലമായി. അവിടെ അമ്പലത്തില് പ്രവേശിച്ച് ദേവിയെ തൊഴുത് നെറ്റിയില് വലിയ കുറി വരക്കും.
തിരിച്ച് കൊക്കാലക്ക് നടക്കുമ്പോള് പട്ടാളം റോട്ടിലെ മാരിയമ്മന്, പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രം, പിന്നെ അവസാനമായി ശക്തന് മാര്ക്കറ്റിലെ ഇരട്ടച്ചിറ ശിവ ക്ഷേത്രം, ഇവിടൊക്കെ എന്റെ സാന്നിധ്യം പതിവായിരുന്നു. വയ്യാണ്ടായതോടെ ഇത്രയും സ്ഥലങ്ങള് നടക്കാന് പറ്റാത്ത അവസ്ഥയായി..
എന്റെ വാതരോഗത്തിന് ഉദ്ദേശിച്ച ചികിത്സാ ഫലം കിട്ടിയാല് ഞാന് വീണ്ടും ഈ അമ്പലമുറ്റങ്ങളില് സജീവമാകും.. കൂട്ടത്തില് വെളിയന്നൂരിലെത്തെമ്പോള് ഗിരിജ ചേച്ചിയും അവിടുത്തെ മറ്റ് അന്തേവസികളേയും കാണാനും മറക്കില്ല.
വടക്കുന്നാഥന് തുണക്കട്ടെ...!
nb: please read about HANUMAAN SWAMY here
http://voiceoftrichur.blogspot.in/2009/06/blog-post.html
+++++++

Subscribe to:
Posts (Atom)