Saturday, December 10, 2022

അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി

 അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി  

ഞാൻ കുറച്ച് നാളായി  കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കും ഒന്നും പോകാറില്ല . ഇന്നെലെ ഞങ്ങളുടെ കൊച്ചുമകൾ പൊന്നു എന്ന ഡോക്ടർ ലക്ഷ്മിയുടെ കല്യാണം പ്രമാണിച്ചുള്ള ചെറുക്കന്റെ വീടുകാണൽ ചടങ്ങായിരുന്നു . ചെറുക്കന്റെ അച്ഛൻ രഘു വക്കീലും ഞാനും പണ്ടേ കൂട്ടുകാർ ആയിരുന്നു ..


ചെറുക്കന്റെ വീട് അയ്യന്തോൾ അശോക് നഗറിൽ . എന്റെ വീട്ടിൽ  നിന്നും അഞ്ചു കിലോമീറ്റർ  ദൂരത്തിൽ . ഞങ്ങൾ ചേറൂർ ഗാന്ധി നഗറിൽ  ഉള്ള പൊന്നുവിന്റെ വീട്ടിൽ പോകാതെ നേരെ ചെറുക്കന്റെ വീട്ടിലെത്തി . 

എനിക്ക് നടക്കാൻ വയ്യാത്ത കാരണം രഘുവും കൂട്ടരും എന്നെ കൈ പിടിച്ച് കാറിൽ നിന്ന് ഇറക്കി . സിറ്റിംഗ് റൂമിലെ സോഫയിൽ ഇരി ക്കാതെ ഞാൻ ഉമ്മറത്ത് വന്നിരുന്നു .

അപ്പോൾ ഒരു കുട്ടി അച്ഛന്റെ പിന്നാലെ ഓടുന്നത് കണ്ടു, ഉച്ചത്തിൽ പറഞ്ഞും കൊണ്ട് - "അച്ഛൻ ഐസ് ക്രീം കഴിക്കേണ്ട - കഴിക്കേണ്ട ".

ഞാൻ ഇത് കേട്ട് പരിഭ്രമിച്ച് മോളുടെ പേരും കാര്യവും  ഒക്കെ തിരക്കി . അതിനിടക്ക് അച്ഛൻ വന്ന് എന്നോട് കാര്യം പറഞ്ഞു . വൈ ഷി  ഈസ് കൺസേൺഡ് എബൌട്ട് ദി ഐസ് ക്രീം  മാനിയ . 

എനിക്ക് ചിരി വന്നെങ്കിലും ചിരിച്ച് അവളെ ശല്യപ്പെടുത്തിയില്ല . അവളുടെ കുടുംബത്തിൽ ആർക്കോ പഞ്ചാരയുടെ അസുഖം ഉണ്ടായെന്നും , തന്റെ  അച്ഛന് അതൊന്നും വരാൻ അവൾക്ക് ഇഷ്ടമില്ലെന്നും മറ്റുമാണ് അവളെ ഈ വിധം ദുഖിപ്പിക്കുന്നത് .

നല്ല കുട്ടി . ഞാൻ അവളെ വിളിച്ച് പേരും  നാളും ഒക്കെ ചോദിച്ച് പരിചയപ്പെട്ടു . ഫോട്ടോ എടുക്കാൻ പറ്റിയില്ല ആ  കൊച്ചു പാവാടക്കാരിയുടെ . അവളുടെ അച്ഛൻ അയച്ചുതന്ന ഫോട്ടോ ഇവിടെ ചേർക്കാം സൗകര്യം പോലെ .

അവളാണ് മൂന്നാം ക്ളാസ്സിൽ പഠിക്കുന്ന സാ-വാ-നി .  തൽക്കാലം കഥ ഇവിടെ നിർത്തുന്നു . എനിക്ക് കണ്ണിൽ ഗ്ലോക്കോമ കാരണം ഡാറ്റാ പ്രോസസിങ് കുറച്ചു പ്രയാസമാണ് .

ആരെങ്കിലും   ഉണ്ടോ വോയ്‌സ് ക്ലിപ്പ് അയച്ചുതന്നാൽ ടൈപ്പ് ചെയ്ത് തരാൻ .ഇന്നെലെ അവിടെ കറുപ്പിൽ മഞ്ഞ വരയുള്ള ഉടുപ്പിട്ട ഒരു വലിയ പെൺകുട്ടിയെ കണ്ടിരുന്നു . അവളോട് ചോദിക്കാൻ പറയണം രഘുവിനോട് . 







5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാൻ കുറച്ച് നാളായി കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കും ഒന്നും പോകാറില്ല . ഇന്നെലെ ഞങ്ങളുടെ കൊച്ചുമകൾ പൊന്നു എന്ന ഡോക്ടർ ലക്ഷ്മിയുടെ കല്യാണം പ്രമാണിച്ചുള്ള ചെറുക്കന്റെ വീടുകാണൽ ചടങ്ങായിരുന്നു . ചെറുക്കന്റെ അച്ഛൻ രഘു വക്കീലും ഞാനും പണ്ടേ കൂട്ടുകാർ ആയിരുന്നു ..

Stylesh Raj said...

Thanks uncle. Being the father of Sawani, there are certain deeds of my daughter which i may not notice as special. It makes me really proud when others notice and comment on it.

Stylesh Raj said...

Well said uncle.

ജെ പി വെട്ടിയാട്ടില്‍ said...

many thanks stylesh for your comments. appreciate if you could find some one to accommodate my request for data processing.

raghunath kazhungil said...

ദൈനംദിന ജീവിതത്തിലെ ചില ചെറിയ ചെറിയ അനുഭവങ്ങളെ നിമിഷങ്ങൾക്കകം ആസ്വാദ്യകരമായ രീതിയിലുള്ള ലേഖനങ്ങളാക്കി മാറ്റാൻ താങ്കൾക്ക് സാധിക്കുന്നു. ഇത് ഏറെ വിസ്മയത്തോടെ നോക്കി കാണാനെ എനിക്കു കഴിയൂ. ഇനിയും ഇത്തരത്തിലുള്ള സൃഷ്ടികൾ സാധ്യമാകട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ടും ചെയ്ത സൃഷ്ടിയിൽ സുഹൃത്ത് J.P.Vettiyattil ന് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ടും .
🌷
രഘുനാഥ് കഴുങ്കിൽ