Thursday, April 21, 2011

പെസഹാവ്യാഴം ആചരിച്ചു



ഇന്നെലെ [21-04-2011] പെസഹാവ്യാഴം ആചരിച്ചു.

പെസഹാ എന്ന വാക്കിന്റെ അര്‍ഥം കടന്നുപോകല്‍ എന്നാണ്.

ക്രൈസ്തവ സഭയുടെ പ്രധാനപ്പെട്ട തിരുനാളുകളില്‍ ഒന്നാണ്

പെസഹാവ്യാഴം. പഴയ നിയമ പ്രകാരവും പുതിയ നിയമ പ്രകാരവും പെസഹായ്ക്ക് വളരെയേറെ പ്രാ

ധാന്യമുണ്ട്. ക്രിസ്തുവിന്റെ അന്ത്യഅത്താഴവും, പരിശുദ്ധ കുര്‍

ബാനയുടെ സ്ഥാപനവും, പീഡാനുഭവങ്ങളുടെ ആരംഭവുമാണ് പെ

സഹാ തിരുനാള്‍ വഴി ക്രൈസ്തവ സഭ അനുസ്മരിക്കുന്നത്. ആരാ

ധനക്രമം പ്രകാ

രം വൈകിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.
അമ്പത് നോമ്പ്‌ ദിവസങ്ങളില്‍ അള്‍ത്താരയില്‍ സഹനത്തിന്റെയും ക്ഷമയുടെയും വേദനയുടെയും സൂചകമായി വിരിക്കുന്ന ധൂമ്ര (purple) വിരിപ്പുകള്‍ക്കും തിരശീലകള്‍ക്കും അലങ്കാരങ്ങള്‍ക്കും പകരം പെസഹാ ദിവസം ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ (white/golden) വിരിപ്പുകളും തിരശീലകളും അലങ്കാരങ്ങളുമാണ് ഉണ്ടാവു

ക. വൈദികരുടെ തിരുവസ്ത്രങ്ങളും ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ നിറങ്ങളില്‍ ഉള്ളതായിരിക്കും. പുഷ്പാലങ്കൃതമായ അള്‍ത്താ

രയിലേക്ക് പ്രധാനകാര്‍മ്മികന്‍ സഹകാര്‍മികരോടും, യേശുവിന്റെ ശിഷ്യരെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത 12 ആളുകളോടുമൊപ്പം കടന്നുവരുന്നു. തുടര്‍ന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുര്‍ബാന ആരംഭിക്കുന്നു.


കുര്‍ബാനമദ്ധ്യേ, പ്രധാനകാര്‍മ്മികന്‍, തിരഞ്ഞെടുത്ത 12 പേരുടെയും പാദങ്ങള്‍ കഴുകി ചുംബിക്കുന്നു. അന്ത്യഅത്താഴത്തിന് മുന്‍പ്‌ യേശു, ശിഷ്യരുടെ പാദങ്ങ

ള്‍ കഴുകി ചുംബിച്ചുകൊണ്ട് എളിമയുടെ മാതൃകകാട്ടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ കര്‍മ്മങ്ങള്‍ നടത്തുന്നത്.

കുര്‍ബാന നല്‍കുന്ന ചടങ്ങിനു ശേഷം പരിശുദ്ധകുര്‍ബാന (തിരുവോസ്തി) അള്‍ത്താരയിലെ സക്രാരിയില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ മറ്റൊരു താല്‍ക്കാലിക സക്രാരിയിലേക്ക്‌ മാറ്റുന്നു. യേശു അത്താഴത്തിനു ശേഷം ഗെത്സെമെനി തോട്ടത്തിലേക്ക് പോയി പ്രാര്‍ഥിച്ചതി

നെ അനുസ്മരിക്കുന്ന ചടങ്ങാണിത്. പ്രധാന കാര്‍മ്മികന്‍, തിരുവോസ്തി ഉള്‍ക്കൊള്ളുന്ന കുസ്തോദി, സഹകാര്‍മ്മികരുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വമായ ലഘു പ്രദക്ഷിണമായി, ദേവാലയത്തില്‍ അള്‍ത്താരയ്ക്ക് പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സക്രാരിയില്‍ സ്ഥാപിക്കുന്നു. ഈ പ്രദക്ഷിണം അള്‍ത്താര വിടുന്നതോടെ അള്‍ത്താരയില്‍ ദൈവസാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ദീപങ്ങള്‍ അണയ്ക്കുന്നു. അള്‍ത്താരയിലെ എല്ലാ അലങ്കാരങ്ങളും വിരിപ്പുകളും തിരശീലക

ളും വിളക്കുകളും മാറ്റുന്നു. സക്രാരി തുറന്നിടുന്നു. ഈസ്റ്റര്‍ രാവ്‌ വരെ അള്‍ത്താര, വിരിപ്പുകളും, തിരശീലയും, അലങ്കാരങ്ങളും ഇല്ലാതെ സൂക്ഷിക്കും.

തിരുവോസ്തി താല്‍കാലിക സക്രാരിയില്‍ വയ്ക്കുന്നതോടെ പെസഹാജാഗരണം ആരംഭിക്കുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥനകളും ആരാധനയുമായി തുടരുന്നു. ചില ദേവാലയങ്ങളില്‍ 12 മണി

വരെയും, ചിലയിടങ്ങളില്‍ രാത്രി മുഴുവനും ആരാധന തുടരുന്നു.

പെസഹായുടെ മറ്റൊരു പ്രധാന ചടങ്ങ് ക്രൈസ്തവ ഭവനങ്ങളിലാണ്. അന്നേ ദിവസം ഉണ്ടാക്കിയ പെസഹാ അപ്പം കഴിക്കുന്ന ചടങ്ങാണത്. പള്ളിയിലെ ചടങ്ങുകള്‍ക്ക്‌ ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് പെസഹാ അപ്പം കഴിക്കുന്നത്. കഴിക്കുന്നതി

നു മുന്‍പ് തന്‍റെ അയല്‍കുടുംബങ്ങളില്‍ പെസഹാ അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള പങ്ക് ആദ്യമേ നല്‍കിയിരിക്കണം. ഗൃഹനാഥന്‍ അപ്പം മുറിച്ച് കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതോടെ പെസഹാ ചടങ്ങുകള്‍ അവസാനിക്കുന്നു.

കടപ്പാട് :-- ശ്രീ. ജോജോ കുരിയന്‍ – കോഴിക്കോട്, ഗൂഗിള്‍

+++

ഇന്നെലെ എന്റെ തട്ടകമായ തൃശ്ശൂരിലും പെസഹാവ്യാഴം ആചരിച്ചു. തൃശ്ശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ മോണ്‍. ജോര്‍ജ്ജ് അക്കര കാല് കഴുകി ചുംബിച്ചു.

പട്ടിക്കാട് മാര്‍ത്തോമാ ശ്ലീഹാ പള്ളിയില്‍ പെസഹാ ആചരണത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ കഴിഞ്ഞ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കുട്ടികള്‍ക്ക് അപ്പവും വീഞ്ഞും നല്‍കി.

എന്റെ വസതിയുടെ അടുത്ത് കൊക്കാല കുളത്തിന്റെ പരിസരത്ത് വിശ്വാസികള്‍ അനാഥരെ കുളിപ്പിച്ച് വസ്ത്രം നല്‍കി, പെസഹാ അപ്പം മുറിച്ച് വിതരണം ചെയ്തു.

++

ഇന്ന് [22-04-2011] പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി.

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

+++
ഇന്നെലെ എന്റെ തട്ടകമായ തൃശ്ശൂരിലും പെസഹാവ്യാഴം ആചരിച്ചു. തൃശ്ശൂര് വ്യാകുലമാതാവിന് ബസിലിക്കയില് നടന്ന കാല് കഴുകല് ശുശ്രൂഷയില് മോണ്. ജോര്ജ്ജ് അക്കര കാല് കഴുകി ചുംബിച്ചു.

പട്ടിക്കാട് മാര്ത്തോമാ ശ്ലീഹാ പള്ളിയില് പെസഹാ ആചരണത്തില് കാല് കഴുകല് ശുശ്രൂഷ കഴിഞ്ഞ് മാര് അപ്രേം മെത്രാപ്പോലീത്ത കുട്ടികള്ക്ക് അപ്പവും വീഞ്ഞും നല്കി.

Muralee Mukundan , ബിലാത്തിപട്ടണം said...

ആചാ‍രങ്ങളെ കുറിച്ച് നന്നായ് വിവരിച്ചിരിക്കുന്നൂ