മഴക്കാലമായെന്ന്  പറയാം ഇന്നുമുതല്‍.  കാലത്ത് മുതല്‍ അല്ലെങ്കില്‍ ഇന്നെലെ  പാതിരാമുതല്‍ ഇതാ  ഇപ്പോള്‍ വരെ നല്ല  മഴ. ഇന്ന് ഞായറാഴ്ചയായിട്ടും പുറത്തെവിടേക്കും  ഇറങ്ങാന്‍ സാധിച്ചില്ല.
കഴിഞ്ഞ ദിവസം ഒരു പകല്‍ മഴയുടെ ഫോട്ടോ എടുത്തിരുന്നു. കിട്ടിയാല്‍  ഇവിടെ  പകര്‍ത്താം. ഇന്ന് കാലത്ത്  കറിക്ക്  മീനൊന്നും ഇല്ലെന്ന്  ശ്രീമതി  പറഞ്ഞു, പക്ഷെ തണുത്ത് വിറക്കുന്ന എനിക്ക്  മീന്‍ മാര്‍ക്കറ്റിലേക്ക് പോകാനായില്ല.
പേരക്കുട്ടി കുട്ടിമാളുവിന് മീന്‍  വേണമത്രെ. അവള്‍ക്ക് ചാള  ഇഷ്ടമാണ്. തലേദിവസത്തെ രണ്ട്  കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക്  വേണ്ടി  വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്ക്കും കൂടി കറി വെച്ചു.  അങ്ങിനെ  ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍  സകുടു:ബം ആഘോഷിച്ചു.
വാതരോഗിയായ  എനിക്ക് ചെറുമീനുകള്‍  ധാരാളം കഴിക്കാന്‍ വൈദ്യര് പറഞ്ഞിട്ടൂണ്ട്. അതിനാല്‍ കൊഴുവ,  വെളൂരി, മുള്ളന്‍ എന്നിവ ഞങ്ങളുടെ  ഫ്രീസറില്‍ എപ്പോഴും സ്റ്റോക്കുണ്ട്.
വരൂ  സുഹൃത്തുക്കളേ എന്റെ വസതിയിലേക്ക്. കൊഴുവയും  വെളൂരിയും മുള്ളനും എല്ലാം കഴിക്കാം.
 
4 comments:
പേരക്കുട്ടി കുട്ടിമാളുവിന് മീന്‍ വേണമത്രെ. അവള്‍ക്ക് ചാള ഇഷ്ടമാണ്. തലേദിവസത്തെ രണ്ട് കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക് വേണ്ടി വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്ക്കും കൂടി കറി വെച്ചു. അങ്ങിനെ ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍ സകുടു:ബം ആഘോഷിച്ചു.
ജെ പി യുടെ ക്ഷണം സ്വീകരിച്ച് ഒരൂസം സകുടുംബം വരുന്നുണ്ട്. നല്ല മീന്‍ വാങ്ങി വെച്ചോളൂ, ചെറുതും വലുതുമായി. മുഷിയില്ല്യ!
വര്ഷകാലാശംസകള് ..!
ഇപ്പം വന്നേക്കാം ഏട്ടാ. എനിക്കും ചെറുമീനാ ഇഷ്ടം, മീന്‍ തോരനാണെങ്കില്‍ പെരുത്തിഷ്ടം.
Post a Comment