ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിലാണെന്നു തോന്നുന്നു ഞാന്‍ ബ്ലോ പ്ലാസ്റ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഒരു ശ്രിംഗലയുടെ ആരോ ആയി തിരുവനതപുരം നഗരിയില്‍ വസിച്ചിരുന്നു. ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലില്‍ ആയിരുന്നു വാസം.
കാലത്ത് 4 ദോശയും വഴക്ക അപ്പവും 3 ഇട്ടലിയും 2 കാപ്പിയും കഴിച്ചു വീണ്ടും മുറിയില്‍ കയറി കന്‌ണ്ഠ കൌപീനവും കെട്ടി ബ്രീഫ് കേസും എടുത്ത് ഒരു ഓട്ടമാണ് - കൊട്ടക്കകത്ത് നിന്ന് കേടുപാടുകള്‍ ഇല്ലാത്ത ഒരു ആനവണ്ടിയില്‍ കയറി ഇരിക്കും. ആ വണ്ടി എങ്ങോട്ടാണ് പ്രയാണം എങ്കില്‍ അങ്ങോട്ട ഞാനും ഓടും.
എവിടെ ഓടിയാലും ഉച്ചയൂണിന്റെ നേരത്ത് ഗാന്ധി ഹോട്ടലില്‍ എത്തും, എനിക്കവിടത്തെ മേനേജര്‍ മാരെയും, ദഹന്ന്ഡക്കരെയും എല്ലാം സുപരിചിതം. ഊണിന്റെ കൂടെ സാംബാര്‍ വിളമ്പുമ്പോള്‍ കാലത്തെ ഉഴുന്ന് വടയും പരിപ്പുവടയും അതില്‍ ഉണ്ടാകും. ആ സാമ്പാര്‍ കൂട്ടി മാമുണ്ണാന്‍ ഒരു രസം തന്നെ ആണ്. അവിടെ സാംബാര്‍ വിളമ്പുന്ന സാമിക്കറിയാം എന്റെ തീറ്റ ഭ്രമം . എനിക്ക് കുറെ വടകള്‍ പോട്ട് തരും.
ഊണിന്നു ശേഷം എല്ലാവരും ജോലി തുടരുമ്പോള്‍ ഞാന്‍ മുറിയി പോയി ഒന്ന് മയങ്ങും. മയക്കം കഴിഞ്ഞാല്‍ പിന്നെ സിറ്റി വിട്ട് എങ്ങോട്ടും പോകില്ല. സിറ്റിയില്‍ കിടന്നു കറങ്ങും.
ഒരു ദിവസം ഞാന്‍ എന്റെ സുഹൃത്ത് അംബികയുമയി ബസ്സ് കയറാന്‍ പോകുമ്പോള്‍ അവള്‍ ഞാന്‍ അറിയാതെ മുങ്ങി. പിന്നീട് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഒരു പ്രത്യേക പോയന്റില്‍ എത്തിയാല്‍ അവള്‍ മുങ്ങി, പിന്നെ എന്നോടൊപ്പം ഓടി വന്നു ചേരും.
അവള്‍ ബസാറിന്റെ അടുത്ത ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ കൊമ്പട്ടിട്ടര്‍ പ്രോഡക്റ്റ് വില്‍ക്കുന്ന ആളാണ് എങ്കിലും ഞങ്ങള്‍ മിക്ക ദിവസവും യാത്ര ഒന്നിച്ചാണ്.
ഞാന്‍ ഒരു ദിവസം അവളോട ചോദിച്ചു ...." നീ എന്താണ് നമ്മള്‍ നടക്കുന്നതിന്നിടയില്‍ ഇടക്ക് മുങ്ങുന്നത്....?"
"ഓ അതോ.... അത് ഞാന്‍ മുള്ളാന്‍ പോയതാ..."
"മുള്ളാന്‍ പോകുകയോ...അതും ഒരു പെണ്‍കുട്ടി നടുറോട്ടില്‍ അല്ലെങ്കില്‍ രോട്ടരികില്‍ മുള്ളാന്‍ പോകുകുകയോ... എനിക്കങ്ങട്ട് വിശ്വാസം വരിണില്ല ..."
" എന്താ പ്രകാശിന് മാത്രമേ റോട്ടില്‍ നിന്ന് മുള്ളാന്‍ അറിയൂ...?"
"ഞാന്‍ അങ്ങിനെ പറഞ്ഞില്ല, നമ്മുടെ നാട്ടിലെ പെണ്‍കുട്ട്യോള്‍ അങ്ങിനെ ചെയ്യാറില്ല.... ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പെണ്ണുങ്ങളും റോട്ടില്‍ കാര്യം സാധിക്കുന്നത് കാണാം. നീ പറയുന്നത് ഒരു വമ്പന്‍ നുണ തന്നെ...
അങ്ങിനെ ഞാന്‍ ഒരു ദിവസം ഇവളുടെ പരിപാടി പിടിച്ചു. ഇവള്‍ മുള്ളാന്‍ ഒന്നുമല്ല പോയിരുന്നത്. ചാല ബസാറില്‍ ഒരു കടയില്‍ ചെന്നാല്‍ ഫ്രീ സംഭാരം കിട്ടും. പതിവുകാര്‍ക്ക് കാലി ഗ്ലാസുമായി കടക്കുള്ളില്‍ ചെന്നാല്‍ ഒരു സാമി പോലെ തോന്നിക്കുന്ന കട ഉടമസ്ഥന്‍ അതില്‍ ഒരു ചെറിയ ആയുര്‍വേദ ഗുളിക ഇട്ടുതരും. അതിന്മേല്‍ കൂടി കൂജയിലിരിക്കുന്ന സംഭാരം ടാപ്പില്‍ കൂടി വീഴ്ത്തി ഗ്ലാസ് നിറയെ മോന്തിയാല്‍ ഒരു സുഖം വേറെ. ദാഹശമനം കൂടാതെ - വയറ്റില്‍ ഒരു അസുഖവും വരില്ല.
ഞാനും കൂടെ അവിടുത്തെ പതിവുകാരന്‍ ആകാതിരിക്കാന്‍ അവളുടെ ഒരു തന്ത്രം ആയിരുന്നു അത്. പിന്നീട് ഞാന്‍ ഒരു ദിവസം അവിടെ പോയി ഇവളുടെ സുഹൃത്ത് ആണെന്ന് പറഞ്ഞപ്പോള്‍ എനിക്കും കിട്ടി ഗുളിക പ്ലസ് സംഭാരം.
ഇന്നും ഓര്‍ക്കുന്നു ആ സംഭാരത്തിന്റെ രുചി.
ഞാന്‍ ഇന്ന് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ മിനിയെ കാണാന്‍ സമീപത്തുള്ള ഒരു ആയുര്‍വേദ മരുന്ന് കടയില്‍ കയറി. മിനിയും ദിലീപും അവിടുത്തെ ജോലിക്കാര്‍ ആണ്. മിനി ബ്യൂട്ടിഷ്യന്‍ കൂടി ആണ്.
എനിക്കിന്ന് ദിലീപിനെ മാത്രം കാണാന്‍ കഴിഞ്ഞു. രണ്ടു ദിവസത്തെ ബസ്സ് സമരം കഴിഞ്ഞപ്പോള്‍ ദിലീപിന് ഇന്ന് മനോവിഷമം. നാല് ദിവസം ഓഫ് കിട്ടുമെന്ന ധാരണയില്‍ ആയിരുന്നു അവന്‍. ബസ്സ് സമരം വന്നാല്‍ പണിക്ക് പോകേണ്ട, ശമ്പളവും കിട്ടും.
ഞാന്‍ ആണെങ്കില്‍ ദാഹിച്ചു വലഞ്ഞ് ആണ് അവിടെ എത്തിയത്. സമീപത്തെ വിദ്യയുടെ ആംഗലേയ മരുന്ന് കടയില്‍ പോയാല്‍ ഫ്രീ പച്ചവെള്ളം കിട്ടും. പക്ഷെ ഒരിടത്തും കിട്ടില്ല തൃശ്ശൂരില്‍ ഫ്രീ സംഭാരം. പൂരത്തിന് കിട്ടും, കൂര്‍ക്കഞ്ചേരി പൂയത്തിന്നും. അതല്ലാതെ നോ എവരി ടെ ബിസിനസ്.
അങ്ങിനെ ഞാന്‍ ദിലീപുമായി പങ്കുവെച്ചു എന്റെ പഴയ കാല സമരണകള്‍... ഫ്രീ സംഭാരം വിത്ത് ഗുളിക ഓഫ് അഷ്ടചൂര്‍ണ്ണം ഫ്ലേവര്‍.
ശ്രീദേവിയുടെ കഥ ബാക്കി വെച്ചിട്ടാണ്, ഞാന്‍ സംഭാരം എഴുതാന്‍ വന്നത്. മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ...?!
15 comments:
ഞാന്‍ ഒരു ദിവസം അവളോട ചോദിച്ചു ...." നീ എന്താണ് നമ്മള്‍ നടക്കുന്നതിന്നിടയില്‍ ഇടക്ക് മുങ്ങുന്നത്....?"
"ഓ അതോ.... അത് ഞാന്‍ മുള്ളാന്‍ പോയതാ..."
"മുള്ളാന്‍ പോകുകയോ...അതും ഒരു പെണ്‍കുട്ടി നടുറോട്ടില്‍ അല്ലെങ്കില്‍ രോട്ടരികില്‍ മുള്ളാന്‍ പോകുകുകയോ... എനിക്കങ്ങട്ട് വിശ്വാസം വരിണില്ല ..."
" എന്താ പ്രകാശിന് മാത്രമേ റോട്ടില്‍ നിന്ന് മുള്ളാന്‍ അറിയൂ...?"
"ഞാന്‍ അങ്ങിനെ പറഞ്ഞില്ല, നമ്മുടെ നാട്ടിലെ പെണ്‍കുട്ട്യോള്‍ അങ്ങിനെ ചെയ്യാറില്ല.... ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പെണ്ണുങ്ങളും റോട്ടില്‍ കാര്യം സാധിക്കുന്നത് കാണാം. നീ പറയുന്നത് ഒരു വമ്പന്‍ നുണ തന്നെ...
കഥ ഇഷ്ടപ്പെട്ടു.... പക്ഷെ ഈ കറുപ്പ് നിറവും തീരെ ചെറിയ അക്ഷരങ്ങളും ബുദ്ധിമുട്ടിച്ചു... അതൊന്നു മാറ്റുവോ ?
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗില്‍ ഒന്നെത്തി നോക്കി അഭിപ്രായം പറയണേ...
സംഭവം കൊള്ളാം. ഗാന്ധി ഹോട്ടലിലെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ! അന്നു കാര്യമായൊന്നും കഴിക്കാറില്ല അല്ലേ? മെനു വായിച്ചപ്പോൾ തോന്നിയതാ...
ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ജെ.പി ചേട്ടന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ കാലങ്ങള്‍ വന്നു പോകുന്നത് അറിയുകയുമില്ല. ഭാഷയുടെ ലാളിത്യം കൊണ്ടും ശ്രദ്ദേയ്ം.
ഒരു സേവനം എന്ന നിലയില്‍ പണ്ട് പലരും ഇതു പോലെ സംഭാരവും ഊണും ഒക്കെ നല്‍കിയിരുന്നു. ഫ്രീ ആയി കിട്ടുന്ന കുടിവെള്ളം പോലും ഇല്ലാതാകാന്‍ പോകുന്ന കാലത്ത് ഫ്രീ ആയി സംഭാരം ആരു തരാനാ ജെ.പി ചേട്ടാ.
72-ല്‍ നിന്ന് 12 കഴിഞ്ഞപ്പോഴേയ്ക്കും മനുഷ്യരും ലോകവും എത്ര മാറിപ്പോയി അല്ലേ?
പഴയ കാലത്തിന്റെ രസകരമായ ഓര്‍മ്മകള്‍ .
സ്മൃതികളുടെ നിറകുംഭങ്ങള്‍ തന്നെയുണ്ടാകുമല്ലോ ജെ .പിയ്ക്ക് പറയാന്‍..
ഇവിടെയെത്തിയത് അറിയാതെയെങ്കിലും .ഇനിയും വരണമെന്ന് കരുതുന്നു .
ഇത് വായിച്ചപ്പൊ സംഭാരം കുടിക്കാൻ തോന്നി :)
നല്ല ഓർമകൾ ഇനിയും വരട്ടെ
ആശംസകൾ
മനസ്സിന്റെ നന്മ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരിൽ നിന്ന് ഒരിറക്ക് വെള്ളം പോലും വേറുതേ കിട്ടുമെന്നിനി ആശിക്കേണ്ട.
ഇഷ്ടായീ ട്ടോ ,
അന്നത്തെ കാലത്ത് എന്തിലും ഏതിലും
ബിസിനെസ്സ് എന്നതുണ്ടായിരുന്നില്ലല്ലോ ,
നന്മ നിറഞ്ഞ മനസോടെ ദാഹജലം
നല്‍കുന്നതിലെ സന്തോഷമായിരുന്നു അന്ന് .
ഇന്നോ പച്ചവെള്ളതിനും പൈസ ...
അപ്പോ എങ്ങനാ സംഭാരം വെറുതെ കൊടുക്കണേ ,
അതുമൊരു നല്ല ബിസിനെസ്സ് തന്നെ
സംഭാരം പോലെ നുണഞ്ഞു കുടിച്ചു ഈ അനുഭവം!
നന്നായിട്ടുണ്ട്!
congrats
രസകരമായ ഓർമ്മകുറിപ്പുകൾ..
നല്ല സ്മൃതി...എനിക്കിഷ്ട്ടമായി...
സാമ്പാറും പരിപ്പുവടയും നല്ല കോമ്പിനേഷനാണ്..
നല്ല ഓർമ്മകൾ, ഒത്തിരി ഇഷ്ട്ടമായി
Post a Comment