Wednesday, September 16, 2009

എന്റെ പാറുകുട്ടീ...... ഭാഗം 33


32 ന്റെ തുടറ്ച്ച http://jp-smriti.blogspot.com/2009/08/32.html


ദിനരാത്രങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഉണ്ണിയെ കാണാന്‍ ഉണ്ണിയുടെ പാപ്പനും മറ്റും എത്തി. അവര്‍ വരുന്ന സമയം ഉണ്ണി വീട്ടിലുണ്ടായിരുന്നില്ല. പാര്‍വ്വതി അവരെ വേണ്ട വിധം സല്‍ക്കരിച്ചിരുത്തി.


ഉച്ചക്ക് ഊണിന് മീനും മറ്റു വിഭവങ്ങളും ഒക്കെ ഉണ്ടാക്കി. ഉണ്ണിയോട് ഫോണില്‍ വിളിച്ച് പാപ്പനും കൂട്ടരും വന്ന വിവരം പറഞ്ഞു. ഉച്ചക്കുണ്ണാനെത്താന്‍ ഉണ്ണിയോട് പ്രത്യേകം പറഞ്ഞു. ശ്രമിക്കാം എന്ന് മാത്രമേ ഉണ്ണി പറഞ്ഞുള്ളൂ..


ഉണ്ണിയെ കാണാതെ വിരുന്നുകാര്‍ ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ആചാരമര്യാദകളും ആതിഥേയത്വവും എല്ലാം വന്നവര്‍ക്ക് നന്നേ ഇഷ്ടമായി. പക്ഷെ അവരുടെ മനസ്സില്‍ ഇവള്‍ ഉണ്ണിയുടെ ഭാര്യയാവാന്‍ പാടില്ലാ എന്നൊരു ചിന്തയുണ്ടാക്കി. അതില്‍ തെറ്റൊന്നും ഇല്ലല്ലോ.

പണം കൊണ്ടും, വിദ്യകൊണ്ടും പ്രതാപത്തിലും എല്ലാം കൊണ്ടും ഉയര്‍ച്ചയിലെത്തി നില്‍ക്കുന്ന ജേഷ്ടന്റെ മകന് ഒരു ബന്ധു ആലോചനയുമായാണ് അവര്‍ വന്നിരുന്നത്.

പാര്‍വ്വതി ആരാണെന്നും എല്ലാം അവര്‍ക്കറിയാമായിരുന്നു.


ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ ഇടം കൊടുത്തു. ഉണ്ണിയേട്ടന്‍ അഞ്ചുമണിയാകുമ്പോളെക്കും എത്തും, വന്നിട്ടേ പോകാവൂ എന്ന് അഥിതികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

പാര്‍വ്വതി ഭക്ഷണം കഴിക്കാനിരുന്നു. പാര്‍വ്വതിയുടെ ഉള്ളില്‍ ആകെ അങ്കലാപ്പുണ്ടായിരുന്നു. അവര്‍ എന്തിനാണ് വന്നതെന്ന് അറിയാനുള്ള ആകാ‍മ്ഷയും.


വിശ്രമം കഴിഞ്ഞ ബന്ധുക്കള്‍ പാര്‍വ്വതിയെ കോലായിലേക്ക് വിളിച്ചു.

“ഇവിടെ ഇരിക്കൂ പാര്‍വ്വതീ.”

ഞാന്‍ ഇവിടെ നിന്നോളാം

“നിന്റെ പഠിപ്പൊക്കെ കഴിഞ്ഞോ”

ഡിഗ്രി കഴിഞ്ഞു, ഇനി പിജിക്ക് പോകണമെന്നുണ്ട്. ഉണ്ണിയേട്ടന്‍ ആദ്യം എംകോമിന് ചേര്‍ത്താമെന്ന് പറഞ്ഞിരുന്നു. പിന്നീട് അതെപ്പറ്റി ഒന്നും പറഞ്ഞില്ല.


കൂടുതല്‍ പഠിക്കുന്നത് തന്നെയാ ഇന്നത്തെ കാലത്ത് നല്ലത്.

“നിന്റെ അമ്മ എന്താ ഇവിടെ നിന്ന് പോയത് ?”

പാര്‍വ്വതി തറയില്‍ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

“ചോദിച്ചത് കേട്ടില്ലേ……..?


പെട്ടെന്ന് ഒരു ഗര്‍ജ്ജനത്തോടെ ഉണ്ണി വീട്ടിന്നകത്തേക്ക് പ്രവേശിച്ചു.

അവളുടെ അമ്മ എന്തിനാണ് പോയതെന്ന് ഞാന്‍ പറഞ്ഞ് തരാം നിങ്ങള്‍ക്ക്.


“പാര്‍വ്വതി അകത്തേക്ക് പൊയ്കോളൂ………..”

പാര്‍വ്വതിക്കാകെ ഭയമായി. ഇനി എന്തൊക്കെയാ ഈ വീട്ടില്‍ നടക്കാന്‍ പോണെ എന്ന് നിരീച്ച്.

ഉണ്ണിയേട്ടന് തറവാട്ടിലെ പാപ്പനെയും ആരേയും മനസ്സ് കൊണ്ട് ഇഷ്ടമല്ല.


അല്ലാ ഉണ്ണ്യേ ഞങ്ങള്‍ മറ്റൊന്നും മനസ്സില്‍ വെച്ച് ചോദിച്ചതല്ല. കാര്യങ്ങളൊക്കെ മനസ്സിലാക്കേണ്ടത് ഞങ്ങളുടെയും അവകാശമാണല്ലോ?

“നിങ്ങളുടെ അവകാശമോ..?”


അങ്ങിനെ അവകാശം സ്ഥാപിക്കാനൊന്നും ഇവിടെ വരണമെന്നില്ല. ഇനി അഥവാ എന്തെങ്കിലും അറിയണമെങ്കില്‍ എന്നോട് ചോദിക്കാമല്ലോ.

എവിടെയായിരുന്നു നിങ്ങളെല്ലാം ഇത്ര നാള്‍. പാപ്പനാണത്രെ? ഒരു പാപ്പനും കൂട്ടരും....


“ഹും.. അതൊക്കെ പോട്ടെ. എന്താ നിങ്ങളുടെ ആഗമനോദ്ദേശ്യം.“


നിനക്ക് വയസ്സ് പത്തിരുപത്തെട്ടായല്ലോ. നിനക്കും ഒരു കുടുംബജീവിതം വേണ്ടെ മോനെ. ഒരു കല്യാണം ഒക്കെ കഴിക്കേണ്ടെ നിനക്ക്. ഇങ്ങിനെ ഒറ്റത്തടിയായി എത്ര നാളാ‍ ഇരിക്കുക.


“അതാണോ കാര്യം.”


ഞാന്‍ ഇത്രയും നാള്‍ ജീവിച്ചതും വളര്‍ന്നതും എല്ലാം ഒറ്റക്കാണല്ലോ. എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എനിക്കും കൂടി അവകാശപ്പെട്ട പലതും ഇപ്പോളും നിങ്ങള്‍ അനുഭവിക്കുന്നു. അതിലെന്തെങ്കിലും നിങ്ങള്‍ എനിക്ക് വേണ്ടി കൊണ്ട് വന്ന് തന്നിട്ടുണ്ടോ.


ഞാന്‍ പരസഹായമില്ലാതെയാണ് ഈ നിലയിലെത്തിയത്. അതിന് മുന്‍പ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പലരും ബന്ധുക്കളാണെന്ന് പറഞ്ഞ് ഇവിടെ വരാറുണ്ട്.


പിന്നെ കല്യാണം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ എല്ലാം എന്റെ ഇഷ്ടം. ഇനി അഥവാ കല്യാണം കഴിക്കണമെങ്കില്‍ അതും സംഭവിക്കാം. എനിക്കതിനുള്ള തന്റേടവും കഴിവും എല്ലാം ഉണ്ട്. ആരുടെയും സഹായം എനിക്കാവശ്യമില്ല.


‘മോനെ നീ ആരെയെങ്കിലും മനസ്സില്‍ കണ്ട് വെച്ചിട്ടുണ്ടോ..?”


പാപ്പന്‍ ദയവായി എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട. ഇത് വരെ ഞാന്‍ എന്റെ സ്വന്തം ഇഷ്ടത്തിലാ ജീവിച്ചത്. ഇനി മുന്‍പോട്ടും അങ്ങിനെ തന്നെ. എല്ലാവര്‍ക്കും അവരുടേതായ ഒരു കാഴ്ചപ്പാടുണ്ട്. ആ വഴിക്കേ പോകൂ.


പാപ്പനും കൂട്ടരും ഇനി ഇന്ന് തിരിച്ച് പോകേണ്ട. ഇന്നിവിടെ താമസിച്ച നാളെ പോകാം.

“അത് പറ്റില്ല മോനേ. അവിടെ പാടത്തും പറമ്പിലുമായി പശുക്കളും എരുമകളും ഒക്കെ ഉണ്ട്. അവറ്റകളെയൊക്കെ തൊഴുത്തില്‍ കെട്ടണം. തീറ്റ കൊടുക്കണം.”


അതിന്‍ അവിടെ ചെറിയമ്മയും, പിന്നെ പണിക്കാരന്‍ ചെക്കനുമില്ലേ ?

“അതൊന്നും ശരിയാവില്ല മോനേ.. ഞങ്ങളിറങ്ങുകയാ. പിന്നിടൊരു ദിവസം താമസിക്കാന്‍ വരാം “


എന്നാല്‍ അങ്ങിനെയാവട്ടെ പാപ്പാ………


പാപ്പനും കൂട്ടരും പടിയിറങ്ങി, പാടത്ത് കൂടി നടന്ന് നീങ്ങുന്നത് ഉണ്ണി നോക്കി നിന്നു.


ഉണ്ണി കുറച്ച് നേരം തിണ്ണയിലിരുന്ന് വിശ്രമിച്ചു. പാര്‍വ്വതിയെ വിളിച്ചു.


“എനിക്ക് നല്ല ചൂടുള്ള ചായ വേണം. വേഗം ഉണ്ടാക്കി കൊണ്ട് വരൂ………

ഉണ്ണിക്കാകെ തലക്ക് ഭ്രാന്ത് പിടിച്ച ദിവസങ്ങളായിരുന്നു ഈ ആഴ്ചയില്‍. ഓരോന്ന് ആലോചിച്ച് പ്രശ്നപരിഹാരം കാണാത്ത അനവധി വിഷയങ്ങള്‍.


ഇതാ ഉണ്ണ്യേട്ടാ ചായ.


“ഇതെന്താടീ കട്ടന്‍ ചായ. പാലില്ലേ ഇവിടെ.”

പാല്‍ ഇന്ന് നേരത്തെ കാച്ചി ഒറ ഒഴിച്ചു.

“എന്നാ നീ ആ ചായപ്പീടികയില്‍ പോയി ചായ വാങ്ങീട്ട് വാ”

പാര്‍വ്വതി അന്തം വിട്ട പോലെ നിന്നു. അവള്‍ക്കൊന്നും മനസ്സിലാവാത്ത മട്ടില്‍. ചായപ്പീടികയില്‍ നിന്ന് ചായയോ. ഞാന്‍ ഈ നാട്ടില്‍ വന്നിട്ടെത്ര കൊല്ലങ്ങളായി. ഉണ്ണിയേട്ടന്‍ ആ പീടികയില്‍ നിന്ന് ഒരു സാധനം പോലും വാങ്ങിക്കുടിക്കുന്നത് കണ്ടിട്ടില്ല. ആ ആളാണോ ചായ വാങ്ങി വരാന്‍ പറഞ്ഞത്.


“എന്താടീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണ്. പോയി വാങ്ങിയിട്ട് വാടീ……..”

അതിന് ജാനുവില്ല ഇവിടെ ഇപ്പോള്‍.

ഉണ്ണി ചാടിയെണീറ്റ് പാര്‍വ്വതിയുടെ കരണക്കുറ്റിക്കടിച്ചു. അവളുടെ മുടി പിടിച്ച് വലിച്ചു. തിണ്ണയിലിരുന്ന കിണ്ടി എടുത്ത് മുറ്റത്തേക്കെറിഞ്ഞു. പാര്‍വ്വതിയെ പൊതിരെ തല്ലി. പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോയി.


ഉണ്ണ്യേട്ടാ പോകല്ലെ എന്ന് പറഞ്ഞ് പാര്‍വ്വതി പിന്നാലെ ഓടി.

കേള്‍ക്കാത്ത മട്ടില്‍ ഉണ്ണി പറമ്പില്‍ കൂടി നടന്ന് എങ്ങോട്ടോ പോയി. പാര്‍വ്വതി കരഞ്ഞും കൊണ്ട് കോലായിലിരുന്നു.


“എന്റെ ഭഗവാനെ എന്തൊക്കെയാ ഈ വീട്ടിലുണ്ടാകുക ഇന്ന്. എനിക്കാരും ഇല്ലല്ലോ എന്റെ തേവരേ. പാര്‍വ്വതി വിങ്ങിപ്പൊട്ടി.“



ഉണ്ണി അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഏഴ് മണിയായപ്പോ വീട്ടില്‍ വന്ന് കയറി. പാര്‍വ്വതി പ്രതിക്ഷിച്ച പോലെ തന്നെ മുറിയില്‍ കയറി വാതിലടച്ചു.


രോഷം തെല്ലൊന്നടങ്ങട്ടെയെന്ന് പാര്‍വ്വതിയും വിചാരിച്ചു. പാര്‍വ്വതി ആ വഴിക്ക് പോയതേ ഇല്ല.

പക്ഷേ നേരം ഒന്‍പത് മണിയായിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പാര്‍വ്വതിക്ക് വിഷമമായി. പാര്‍വ്വതി വാതില്‍ തട്ടി വിളിച്ചു. കുറെ വിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. പാര്‍വ്വതി അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ തുറന്നു ഉണ്ണി കോലായില്‍ വന്നിരുന്നു.


“എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങിനെ വിഷമിക്കുന്നത്. എന്നെ എന്ത് വേണേലും ചെയ്തോളൂ. എനിക്കിതൊന്നും പുത്തിരിയല്ലല്ലോ”


എന്നെ കുറേ നാളായി ഉണ്ണിയേട്ടന്‍ ഇങ്ങിനെ ഒന്നും ചെയ്യാറില്ല. അത് കൊണ്ട് എനിക്ക് വലിയ വിഷമമായി. ഉണ്ണ്യേട്ടന്‍ വാ. നമുക്ക് ഭക്ഷണം കഴിക്കാം.


“നീ പോയി കഴിച്ചോ. എനിക്ക് വേണ്ട. “


അങ്ങിനെ ഒരാള്‍ മാത്രം കഴിക്കല്‍ ഈ വീട്ടിലുണ്ടായിട്ടില്ലല്ലോ. എന്നാല്‍ എനിക്കും വേണ്ട.

പാര്‍വ്വതിയും കോലായില്‍ ഇരുന്നു. ആരും ഒന്നും ഉരിയാടിയില്ല.


ഫോണ്‍ അടിക്കുന്നത് കേട്ടു പാര്‍വ്വതി അങ്ങോട്ട് പോയി.

“പാര്‍വ്വതീ ഫോണ്‍ എടുക്കേണ്ട

പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഇനി അതും പറഞ്ഞ് വഴക്കിടേണ്ട എന്ന് കരുതി ഫോണ്‍ എടുത്തില്ല.


പാര്‍വ്വതിക്ക് വിശപ്പുണ്ടായിരുന്നു. പക്ഷെ ഒറ്റക്ക് കഴിക്കാന്‍ മനസ്സ് വന്നില്ല. തീരെ നിവൃത്തിയില്ലെങ്കില്‍ ഉണ്ണ്യേട്ടന്‍ ഉറങ്ങാന്‍ കിടന്നാല്‍ കഴിക്കാമെന്ന് വെച്ചു.

ഉണ്ണിയുടെ സ്വഭാവം നന്നായറിയാവുന്ന പാര്‍വ്വതി പിന്നീടൊന്നും ചോദിച്ചില്ല. ചമ്രം പടിഞ്ഞ് അവിടെ തന്നെ ഇരുന്നു.


“എനിക്ക് നന്നായി വിശക്കുന്നുണ്ടല്ലോ ഭഗവാനെ. വല്ലതും കഴിക്കാന്‍ പോയാലോ”

പാര്‍വ്വതി അവിടെ നിന്നെണീറ്റ് അടുക്കളയില്‍ പോയി രണ്ടുരുള വാരിത്തിന്ന് കോലായില്‍ തന്നെ വന്നിരുന്നു. ഉച്ചക്ക് വിരുന്നുകാരുണ്ണാനുണ്ടായിരുന്നതിനാല്‍ പാര്‍വ്വതിയുടെ ആഹാരമൊന്നും ശരിയായില്ല. രാത്രി നല്ലോണം കഴിക്കാമെന്ന് വിചാരിച്ച് ഇരുന്നതായിരുന്നു. പക്ഷെ ഇങ്ങിനെ ഒക്കെ ഭവിക്കുമെന്ന് വിചാരിച്ചിരുന്നില്ലല്ലോ………


പാര്‍വ്വതീ…………?

എന്താ ഉണ്ണ്യേട്ടാ…….. പാര്‍വ്വതിക്ക് ആ വിളി കേട്ട് സമാധാനമായി.

“നീ എനിക്ക് തരാണ്ട് ഒറ്റക്ക് പോയി ഉണ്ടു അല്ലേ..”


ഗദ് ഗദത്തോടെ പാര്‍വ്വതിക്ക് ഒന്നും ഉരിയാടാനായില്ല.

“ഞാന് ഉണ്ണ്യേട്ടന്‍ ഭക്ഷണം എടുത്ത് വെക്കട്ടെ?..”

വേണ്ട. ഞാന്‍ ഇന്ന് പട്ടിണി കിടക്കുകയാ.


“അങ്ങിനെ പറയല്ലേ ഉണ്ണ്യേട്ടാ. എനിക്കത് സഹിക്കില്ലാ……..”

“കുറച്ചെങ്കിലും കഴിക്കണം. ഞാന്‍ കോലായിലേക്ക് എടുത്തോണ്ട് വരാം. വാരിത്തരാം..”


പാര്‍വ്വതി പോയി നാല്‍ ചപ്പാത്തിയും, ചെറിയ കോപ്പയില്‍ കറിയും, ചമ്മന്തിയും ഒരു വലിയ കിണ്ണത്തില്‍ വെച്ച്, കുടിക്കാന്‍ ലോട്ടയില്‍ വെള്ളവുമായെത്തി.

പാര്‍വ്വതി ചപ്പാത്തി ഒരു കഷണമെടുത്ത് ഉണ്ണിയേട്ടന്റെ ഇഷ്ടവിഭവമായ വെണ്ടക്കാ തീയലും കൂട്ടി വായില്‍ വെച്ച് കൊടുത്തു. ചമ്മന്തി നക്കാനും കൊടുത്തു. കൊച്ചു കുട്ടിയെ തീറ്റുന്ന പോലെ കൊണ്ട് വന്നതെല്ലാം ഉണ്ണിയെ തീറ്റി.


പാര്‍വ്വതിക്ക് സമാധാനമായി. തേവര്‍ കടാക്ഷിച്ചു.


പാര്‍വ്വതി പാത്രം അടുക്കളയില്‍ വെച്ച് തിരികെ വന്നു. ഉണ്ണിയുമായി കുശലം പറയാനിരുന്നു.

നമ്മള്‍ കുറേ നാളായി ഇല്ലേ ഉണ്ണ്യേട്ടാ ഈ നേരത്ത് ഈ കോലായില്‍ ഇരുന്നിട്ട്.

“ഉണ്ണി ഒന്നും മിണ്ടിയില്ല


പാര്‍വ്വതി വിട്ടില്ല. അവള്‍ ഓരോന്ന് പറഞ്ഞും കൊണ്ടിരുന്നു. ആ പിഞ്ചുമനസ്സിന്റെ ഭാരം അവള്‍ക്കല്ലേ അറിയൂ. അവളുടെ കളിയും ചിരിയും എല്ലാം കണ്ട് ഉണ്ണിയുടെ മനസ്സലിഞ്ഞു.

പക്ഷെ ഉണ്ണി അതിരു കവിഞ്ഞ സ്നേഹം പലപ്പോഴും കാണിക്കാറില്ല. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അളവറ്റതാണുതാനും.


“എന്തിനാ പാപ്പന്‍ വന്നേ ഉണ്ണ്യേട്ടാ………?

ഉണ്ണി ഒന്നും മിണ്ടിയില്ല.

ഉണ്ണി കിടപ്പുമുറിയിലേക്ക് നടന്നു……..

മുറിയില്‍ കടന്നതും മൂടിപ്പുതച്ച് കിടന്നു.


പാര്‍വ്വതി വിട്ടില്ല. കുറച്ച് കഴിഞ്ഞ് ഉറങ്ങിയാല്‍ മതി എന്നും പറഞ്ഞ് പുതപ്പ് മാറ്റി ഉണ്ണിയോട് കിന്നരിക്കാന്‍ തുടങ്ങി.


“നാളെ ഞായറാഴ്ചയല്ലേ. എന്നെ പാര്‍ക്കാടി അമ്പലത്തിലേക്ക് കൊണ്ട് പോകാമോ?

പാര്‍ക്കാടി അമ്പലമോ. അത് എവിടേയാ………


“ഉണ്ണ്യേട്ടാ…….. തമാശ പറയല്ലേ……..”

എന്നെ അവിടെ കോണ്ടാകാം എന്നും അവിടത്തെ പാടത്ത് വിളയുന്ന എള്ള് ചെടികള്‍ കാണിച്ച തരാമെന്നെല്ലാം പറഞ്ഞിരുന്നില്ലേ. എന്നിട്ട് ഇപ്പൊ പറയാ. ഏതാ പാര്‍ക്കാടി അമ്പലമെന്ന്……..

ശരി ശരി നീ കിടന്നുറങ്ങ്. നമുക്ക് നാളെ ആലോചിക്കാം………


പുതപ്പിടുത്ത് തല മൂടാ‍ന്‍ തുനിഞ്ഞ ഉണ്ണിയെ പിന്നെയും പാര്‍വ്വതി വിട്ടില്ല

“നാളെ കൊണ്ടോക്വോ എന്നെ എന്ന് പറാ……

നമുക്ക് കാറില്‍ പോകേണ്ട.. ആക്കല കുന്ന് വഴി നടന്ന് പോകാം.


“എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതിരിക്കുന്നത്…….”

പറാ ഉണ്ണ്യേട്ടാ……..

പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകുമെങ്കില്‍ ഞാന്‍ വൈകിട്ട് മുറ്റത്ത് അടുപ്പുണ്ടാക്കി അട ചുട്ട് തരാം. ശര്‍ക്കരയും തേങ്ങയും കൂട്ടി.. നല്ല ഓട്ടട. ഞാന്‍ പുതിയ കലം വാങ്ങി വെച്ചിട്ടുണ്ട്.


“അതെയോ.. നിനക്കെവിടുന്നാ പുതിയ കലം കിട്ട്യേ..?

ഞാന്‍ കഴിഞ്ഞ ആഴ്ച ജാനുവിനെയും കൂട്ടി വെട്ടിക്കടവില്‍ പോയിരുന്നു. അപ്പോ വാങ്ങിയതാ.

അമ്പെടി കേമീ…….. നീയാള്‍ കൊള്ളാലോടീ…………


“അപ്പോ നാളെ പാര്‍ക്കാടീല്‍ കൊണ്ടോകുമല്ലേ…………

എന്താ ഉണ്ണ്യേട്ടാ ഒന്നും മിണ്ടാതെ കിടക്ക്ണ്……. എന്തെങ്കിലും പറാ………….

നീ ലൈറ്റ് അണച്ച് ഉറങ്ങാന്‍ നോക്ക്. നമുക്ക് നാളെ കാലത്ത് ആലോചിക്കാം…….

“അതൊന്നും പറ്റില്ലാ. ഇപ്പോ പറയണം. എന്നെ നാളെ പാര്‍ക്കാടി അമ്പലത്തീ കൊണ്ടോകാം എന്ന്………


ഈ പെണ്‍കുട്ടിയെ കൊണ്ട് തോറ്റല്ലോ……….

ശരി കൊണ്ടോകാം…………

പാര്‍വ്വതി സന്തോഷം കൊണ്ട് ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു നേരം പുലരുവോളം…………..



[രണ്ട് അദ്ധ്യായം കൂടി എഴുതി തല്‍ക്കാലം അവസാനിപ്പിക്കാം]


COPYRIGHT – 2009 - RESERVED

Thursday, September 10, 2009

ഇന്ന് ശ്രീകൃഷ്ണജയന്തി



ഇന്ന് 1185 ചിങ്ങം 26 - 2009 സെപ്തംബര്‍ 11 വെള്ളിയാഴ്ച. എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അഷ്ടമിരോഹിണി - ശ്രീകൃഷ്ണജയന്തി ആശംസകള്‍.

ഞാന്‍ എല്ലാ ദിവസവും കാലത്ത് കണ്ണന് പൂക്കള്‍ സമര്‍പ്പിച്ച ശേഷമാണ് എന്റെ പ്രഭാത കര്‍മങ്ങള്‍ ആരംഭിക്കുക. എനിക്ക് ഇന്നെലെ ഒന്നും ഓര്‍മ്മ വന്നില്ല. അല്ലെങ്കില്‍ നല്ല ഒരു മാല വാങ്ങി വെക്കാമായിരുന്നു.
ഞാന്‍ കണ്ണന് സാധാരണ നന്ദ്യാര്‍വട്ടപ്പൂക്കളും, മദ്ധ്യഭാഗത്തായി കൃഷ്ണന്റെ ഇഷ്ട വിഭവമായ തുളസിയുമാണ് വെക്കുക. എന്റെ വീട്ടില്‍ ധാരാളം നന്ദ്യാര്‍വട്ടവും, തുളസിയുമുണ്ട്. കാലത്തെ നിര്‍മ്മാല്യത്തില്‍ നിന്നുള്ള തുളസി ഞാന്‍ ഭക്ഷിക്കും, ഒരിതള്‍ ചെവിയില്‍ വെക്കും.

തുളസി എല്ലാത്തിനും നല്ലതാണ്. ഞാന്‍ കട്ടന്‍ ചായയാണ് കുടിക്കുക. ഈ സുലൈമാനി ചായ കുടി ഗള്‍ഫില്‍ നിന്ന് കിട്ടിയ ശീലമാണ്. സുലൈമാനിയില്‍ കുറച്ച് തുളസി ഇലകള്‍ ഇട്ട് കുടിച്ച് നോക്കൂ. ഒരു പ്രത്യേക സുഖം തന്നെ. ഉച്ചവരെ പ്രാതല്‍ കിട്ടിയില്ലെങ്കിലും ഉന്മേഷം പിടിച്ച് നിര്‍ത്തും.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഷ്ടമിരോഹിണി ആശംസകള്‍





Posted by Picasa

Friday, August 14, 2009

എന്റെ പാറുകുട്ടീ......... ഭാഗം 32

എന്റെ പാറുകുട്ടീ >>> നോവല്‍ - ഭാഗം 32

[മുപ്പത്തൊന്നാം
http://jp-smriti.blogspot.com/2009/08/31.html
ഭാഗത്തിന്റെ തുരര്‍ച്ച]


പാര്‍വ്വതിയെ കാലത്ത് ഒന്‍പത് മണിക്ക് തന്നെ കോളിജില്‍ വിടാനുള്ളതിനാല്‍ രണ്ട് പേരും പുലര്‍ച്ചെ 5 മണിക്ക് തന്നെ എഴുന്നേറ്റു. ആറുമണിയോട് കുളിച്ച് തയ്യാറായി.

ഉണ്ണി തലേന്നാള്‍ നേര്‍ന്നതാണ്‍ പാര്‍വ്വതിയെ കപ്ലേങ്ങാട് കൊണ്ട് പോയി തൊഴീപ്പിച്ച് പ്രസാദം വാങ്ങി തിരുനടയില്‍ വെച്ച് അവള്‍ക്കൊരു കുറിയിട്ട്കൊടുക്കാന്‍.

പാര്‍വ്വതി അടുക്കളയില്‍ ഉണ്ണിക്കുള്ള പ്രാതലിന്റെ പണിത്തിരക്കിലായിരുന്നു.
മുറ്റമടിച്ച് കൊണ്ടിരുന്ന ജാനുവിനോട് ഉണ്ണി.

"ജാനൂ നീ പോയി പാര്‍വ്വതിയോട് ഇങ്ങോട്ട് വരാന്‍ പറയൂ...”
ശരി തമ്പ്രാന്‍
“പാറുകുട്ടീനെ അപ്പുറത്തേക്ക് വിളിക്കുന്നു........”
ഇതാ വരണ് ന്ന് പറാ പോയിട്ട്. ഈ വിറകൊന്നും കത്തുന്നില്ലാ ശരിക്ക്. ഉണ്ണ്യേട്ടന്‍ കാപ്പിയും പലഹാരവും കഴ്ക്കാന്‍ തിരക്ക് കൂട്ടുകയാകും. ഈ പത്തിരി ഒന്ന് ചുട്ടെടുത്തിട്ട് വേണ്ടേ കാപ്പിക്കലം വെക്കാന്‍.

പാര്‍വ്വതീ.....
അയ്യോ ഇതാ ഉണ്ണ്യേട്ടന്‍ കൂവുന്നു..

പാര്‍വ്വതി അടുക്കളയില്‍ നിന്ന് പൂമുഖത്തെക്ക് ചെന്നു. എന്താ ഉണ്ണ്യെട്ടാ ഇത്ര തിരക്ക്. ഇപ്പോ കൊണ്ടോരാം എല്ലാം. ഒരു പത്ത് മിനിട്ടിനുള്ളില്‍...

ഭക്ഷണമെല്ലാം പിന്നീടാകാം നമുക്ക്.

ഉണ്ണി പാര്‍വ്വതിക്ക് ഒരു പൊതി നീട്ടി.

ഇത് ധരിച്ചോണ്ട് വാ വേഗം. നമുക്ക് കപ്ലേങ്ങാട്ട് പോയി തൊഴുതിട്ട് വരാം. എന്നിട്ട് കാപ്പി കുടിച്ചിട്ട് ഒന്‍പത് മണിയാകുമ്പോളേക്കും ഞാന്‍ നിന്നെ കോളേജില്‍ വിടാം.

പൊതിക്കെട്ട് തുറന്ന പാര്‍വ്വതി ആശ്ചര്യപ്പെട്ടു. ചുവപ്പ് കരയില്‍ കസവുള്ള മുന്തിയ തരം സെറ്റ് മുണ്ടും അതിന്നിണങ്ങുന്ന ബ്ലൌസും, അടി വസ്ത്രങ്ങളും. പാര്‍വ്വതിക്ക് സന്തോഷമായി.

“എപ്പളാ ഉണ്ണ്യേട്ടാ ഇതൊക്കെ വാങ്ങിച്ചേ. ഞാന്‍ കണ്ടില്ലല്ലോ.?

അതൊക്കെ സംഘടിപ്പിച്ച് ഒരാഴ്ചയായി. നല്ലൊരു ദിവസം നോക്കി തരാമെന്ന് കരുതിയിരിക്കയായിരുന്നു.

പാര്‍വ്വതിയും ഉണ്ണിയും കാറില്‍ കയറി യാത്രയായി. പാര്‍വ്വതി ഉണ്ണിയോട് തുരു തുരാ സംസാരിച്ച് കൊണ്ടിരുന്നു. ഇന്നെലെത്തെ സങ്കടവും വിഷമവും അവളുടെ മുഖത്ത് കണ്ടില്ല. ഉണ്ണിയേട്ടന്‍ അവളുടെതായി മാത്രമുള്ള ഒരു ലോകത്തില്‍ അവള്‍ക്ക് ഒരു മന:ക്ലേശങ്ങളും ഇല്ലാ. കൂടെ കിടന്ന് പോത്ത് പോലെ ഉറങ്ങും. പിന്നെ കളിയും ചിരിയും തമാശയുമൊക്കെയായിട്ട്.

“ഉണ്ണ്യേട്ടാ തിരിച്ച് വരുമ്പോള്‍ എനിക്ക് കൊച്ചനൂരില്‍ നിന്ന് ഒരു സാധനം വാങ്ങിച്ച് തരുമോ?

ഹൂം.. എന്താ കാര്യച്ചാല്‍ തെളിച്ച് പറഞ്ഞ് കൂടെ നിനകക്ക്.
എനിക്ക് കൊച്ചാപ്ലേടെ കടയില്‍ നിന്ന് നാരങ്ങ മുട്ടായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

അതോണോ കാര്യം... മടക്കം ഞാന്‍ അവിടെ എത്തുമ്പോള്‍ വണ്ടി നിര്‍ത്താം. നീ പോയി വാങ്ങിക്കൊള്ളണം.

നീയെന്താ കുഞ്ഞ്യ കുട്ടിയാ നാരങ്ങാമുട്ടായി തിന്നാന്‍. ഞാന്‍ നിനക്ക് കുന്നംകുളം റീഗലില്‍ നിന്ന് നല്ല മുട്ടായിയും ചോക്കലേറ്റും വാങ്ങിത്തരാറുണ്ടായിരുന്നല്ലോ. അവിടെ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. വൃത്തിയും വെടിപ്പുമായി അവിടെ നിന്ന് കിട്ടും.

അത് പിന്നീട് മതി ഉണ്ണ്യേട്ടാ... നിക്ക് ഈ പീടികയിലെ നാരങ്ങാമുട്ടായി വലിയ ഇഷ്ടമാ.

ശരി ശരി.... അവിടെ എത്തുമ്പോള്‍ വാങ്ങിക്കാം.

അമ്പലം എത്താറായി. ദേ നോക്ക്യേ ആ കിഴക്കെ പാടത്ത് നിറയെ ആമ്പല്‍ പൂക്കള്‍. എന്ത് രസാല്ലേ ഉണ്ണ്യേട്ടാ. നിക്കൊരു പൂവ് പൊട്ടിച്ച് തര്വോ.

വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്റ്റ് വലിയ വരമ്പില്‍ കൂടി അമ്പലത്തിലേക്ക് നടന്ന് നീങ്ങി രണ്ട് പേരും.

പാര്‍വതി വഴുക്കാതെ നോക്കിക്കോളൂ. ആ ചെരിപ്പ് ഊരി കയ്യില്‍ വെച്ചോളൂ.. എന്റെ കൈ പിടിച്ച് നടന്നോ.
അമ്പലമെത്താറായി..
പാര്‍വ്വതി ഓടാന്‍ നിന്നു അമ്പലമുറ്റത്തേക്ക്.
“അവിടെ നില്‍ക്ക് പാര്‍വ്വതീ.......”
നമുക്ക് ഈ കുളത്തില്‍ ഇറങ്ങി കാല്‍ നന്നായി കഴുകിയിട്ടേ അമ്പലമുറ്റത്തേക്ക് പോകാന്‍ പാടൂ.

നോക്ക്യേ ഉണ്ണ്യേട്ടാ കുളം നിറയെ പരല്‍ മീന്‍. എനിക്ക് കുറച്ച മീന്‍ കുട്ട്യോളെ പിടിച്ച് തരാമോ.

അതേയ് അമ്പലക്കുളത്തീന്നൊന്നും മീന്‍ പിടിക്കാന്‍ പാടില്ലാ.
എന്തൊക്കെയാ നിന്റെ മനസ്സില്. നാരങ്ങാ മുട്ടായി, ആമ്പല്‍ പൂവ്, പരല്‍ മീന്‍.
ഇങ്ങട്ട് ഇറങ്ങിനിക്ക് എന്റെ കുട്ട്യേ... കണ്ടില്ലേ ഞാന്‍ കാല്‍ കഴുകിയത്...

“ശ്ശൊ എന്താ ഈ പെണ്‍കുട്ടി കാണിക്കണ്‍...”
“മുണ്ട് കുറച്ച പൊക്കിപ്പിടിക്കെന്റെ മോളേ “

ഉണ്ണി പാര്‍വ്വതിയുടെ മുണ്ട് അല്പം പൊക്കിപ്പിടിച്ച് കാലിലെ ചളിയെല്ലാം കഴുകാന്‍ തുടങ്ങി..
എന്നെ പിടിക്കല്ലേ പാര്‍വ്വതീ. ഞാന്‍ കുളത്തിലേക്ക് വിഴും...

++
പാര്‍വ്വതിയെയും കൊണ്ട് ഉണ്ണി ക്ഷേത്രമുറ്റത്തെത്തി.

അവിടെ പാറേട്ടനും ചക്കപ്പേട്ടനും ആലിന്‍ ചോട്ടിലിരുന്ന് വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു.
പാറേട്ടന്‍ ഉണ്ണിയുടെ അടുത്തേക്ക് ചെന്നു. കുശലമെല്ലാം അന്വേഷിച്ചു. അമ്പലത്തിലെ ചില മരാമത്ത് പണികളെക്കുറിച്ചെല്ലാം വിവരിച്ചു.

വേണ്ടതെല്ലാം ചെയ്യാമെന്ന് പറഞ്ഞ്, ഉണ്ണി അമ്പലത്തിലേക്ക് ചെന്നു.
പിന്നെ ഉണ്ണ്യേ ഒരു കാര്യം കൂടി ചോദിക്കാനുണ്ട്. നീ തൊഴുതിട്ട് വാ.. ഞാന്‍ ഇവിടെ തന്നെ ഉണ്ട്.

ഉണ്ണി പാര്‍വ്വതിയെ തൊഴീപ്പിച്ച്, അമ്പലം വലം വെച്ച്, കോഴിക്കുരുതിക്കല്ലിലും, നാഗങ്ങളെയും, പാട്ടമ്പലവും മറ്റും വണങ്ങിയ ശേഷം വീണ്ടും ദേവിയുടെ തിരു നടയില്‍ എത്തി. പാര്‍വ്വതിയെ കൊണ്ട് വീണ്ടും തൊഴീപ്പിച്ചു. ഭണ്ഡാരത്തിലിടാന്‍ പാര്‍വ്വതിക്ക് നാണയത്തുട്ടുകള്‍ കൊടുത്തു.

പ്രസാദം വാങ്ങി. പാര്‍വ്വതിയെ കൊണ്ട് ശാന്ത്ക്ക് ദക്ഷിണ കൊടുപ്പിച്ചു..
ഉണ്ണി പാര്‍വ്വതിക്ക് ഒരു മഞ്ഞള്‍ കുറിയിട്ട് കൊടുത്തു. മുടിയില്‍ തിരുകാന്‍ തുളസിക്കതിരും നല്‍കി.

ഉണ്ണി പാറേട്ടന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
പുറകില്‍ ന്ന്ന്‍ ശാന്തിക്കാരന്‍.............
ഏതാ ഉണ്ണ്യേ ഈ കൂടെയുള്ള കുട്ടി?
ഉണ്ണി അത് കേട്ടില്ലാ...

പാറേട്ടന്റെ അടുത്തെത്തിയ ഉണ്ണി.

എന്ത പാറേട്ടാ ചോദിക്കാനുണ്ട് എന്ന് പറഞ്ഞ് പിന്നേയും.

“ഏതാ നിന്റെ കൂടെയുള്ള പെണ്‍കുട്ടീ........?”
ഇത് പാര്‍വ്വതി........
“എവിടെയുള്ളതാ ഈ കുട്ടി.......?”

ഉണ്ണി പ്രതികരിച്ചില്ല്ല....
പാറേട്ടന്‍ മന്ദഹസിച്ചു.........

ഉണ്ണ്യേയ്.. നല്ല ഐശ്വര്യമുള്ള കുട്ടി. എന്ത് ചൈതന്യമുള്ള മുഖം.
നമുക്ക് പറ്റിയ ബന്ധം തന്നെയായിരിക്കണം. നമ്മളേക്കാളും ഒട്ടും കുറവില്ലാത്ത കുടുംബത്തിലേതായിരിക്കുമല്ലോ?

പാവം ഉണ്ണി.. തന്തയും തള്ളയും അകാലത്തില്‍ പോയി. അവന്‍ പഠിച്ചു. കച്ചവടം ചെയ്തു. പ്രവര്‍ത്തിച്ചു. കേമനായി. അവന്‍ എല്ലാം തരത്തിലും, ധനം കൊണ്ടും, പ്രതാപത്തിലും എല്ലാം അനുയോജ്യമായ കുട്ടിയാവണേ കൂടെയുള്ളത് എന്ന് പാറേട്ടന്‍ പ്രാര്‍ത്ഥിച്ചു.

ചക്കപ്പേട്ടന്‍ പാറനോട്..
“ഏതാ പാറാ അവ്ന്റ്റെ കൂടെയുള്ള ആ പെണ്‍കുട്ടി...”
അവനൊന്നും പറഞ്ഞില്ല പ്രത്യേകിച്ച്.

അവന്‍ കല്യാണ പ്രായമൊക്കെ ആയില്ലേ. ഇനി കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?
“കല്യാണപ്രായമൊക്കെയായി. കല്യാണമൊക്കെ ഉണ്ടായാല്‍ നമ്മളെയൊക്കെ അറീക്കില്ലേ ചക്കപ്പേട്ടാ..”
ആ കുട്ടീടെ കഴുത്തില്‍ താലി മാലയൊന്നും കണ്ടില്ല.

“അതൊന്നും കാര്യമാക്കേണ്ട പാറാ‍. അവന്‍ ഇംഗ്ലണ്ടിലൊക്കെ പഠിച്ച ചെക്കനല്ലെ. അവനതിലൊന്നും വലിയ കാര്യം കാണില്ല...”
“അതിന്‍ ഈ പെണ്‍കുട്ടി മദാമ്മയൊന്നുമല്ലല്ലോ.. ?

ഏതായാലും നല്ല ചേര്‍ച്ച. കുട്ടി ഇരുനിറമാണെങ്കിലും, നല്ല ചന്തമുള്ള കുട്ടീ. നല്ല വിനയവും. ആ മുഖത്തെ തേജസ്സ് കണ്ടില്ലേ പാറാ നീ.

ഉണ്ണിയും പാര്‍വ്വതിയും തിരിച്ച് കാറിന്റെ അടുത്തേക്ക് നീങ്ങി.

പാര്‍വ്വതിക്ക് സന്തോഷമായി കപ്ലേങ്ങാട്ടെക്കുള്ള വരവ്. എന്നാ ഉണ്ണ്യേട്ടാ കപ്ലേങ്ങാട്ട് ഭരണി.

അത് മീന മാസത്തിലോ, അതോ കുംഭത്തിലോ എന്നോര്‍മ്മയില്ല.

“അടുത്ത ഭരണിക്ക് എന്നെ കൊണ്ടോവ്വോ ഉണ്ണ്യേട്ടാ‍ ?. എനിക്ക് മൂക്കാന്‍ ചാത്തനേയും, കരിങ്കാളിയെയും, പിന്നെ തിറയും മറ്റും കാണണം.”

സമയമാവട്ടെ... നിന്നെ ഞാന്‍ കോണ്ടോകാം.

“എന്നെ ഇത്രയും നാള്‍ എന്തേ കൊണ്ടുപൂവ്വാഞ്ഞേ..?

തിക്കും തിരക്കിലും ഈ പൊട്ടിപ്പെണ്ണിനെ കൊണ്ട് നടക്കാന്‍ എളുപ്പമല്ലാ എന്ന് വിചാരിച്ചിട്ട്. പിന്നെ നിന്നെയും കൊണ്ട് നടന്നാല്‍ എനിക്ക് തട്ടിന്മേല്‍ കളിക്കാനും, പെണ്ണുങ്ങല്‍ അട പുഴുങ്ങുന്നത് നോക്കി നില്‍ക്കാനും, തിറയുടെ കൂടെ കൂക്കി വിളിച്ച് ഓടാനും ഒന്നും പറ്റില്ല.

“അപ്പൊ അടുത്ത ഭരണിക്ക് എന്നെ കൊണ്ട് പോകാം എന്ന് എന്തേ പറഞ്ഞേ...?
ഉണ്ണി പാര്‍വ്വതിയുടെ ചെവിക്ക് പിടിച്ച് തിരുമ്മി. ചന്തിയില്‍ ഒരു പിച്ചും കൊടുത്തു.

പാര്‍വ്വതിക്ക് അതെല്ലാം വളരെ ഇഷ്ടമായി. കുറേ നാളായി ഈ വകയൊന്നും പാര്‍വ്വതി ആസ്വദിച്ചിരുന്നില്ലാ.

കാറിന്റെ അടുത്തേക്ക് പാട വരമ്പില്‍ കൂടി നടക്കുമ്പോള്‍ പാര്‍വ്വതി പഴ കാര്യങ്ങള്‍ പലതും അയവിട്ടു. രണ്ട് പേരും പണ്ട് തല്ല് കൂടിയിരുന്നതും, കരയുന്നതും, പിണങ്ങുന്നതുമെല്ലാം. ഒരു ദിവസം ചുണ്ട് കടിച്ചുമുറിച്ചതും. പത്തായപ്പുരയില്‍ വെച്ച് എന്നെ ആദ്യമായി കീഴടക്കിയതും, പരസ്പരം നുകര്‍ന്നതും.
എന്തൊരു സുഖമുള്ള നാളുകളായിരുന്നു അന്ന്. എനിക്ക് തല്ല് കൊള്ളാത്ത ദിവസങ്ങളില്ല. ഞാന്‍ കരയാത്ത ദിവസങ്ങളില്ല. ഉണ്ണിയേട്ടന്‍ ദ്വേഷ്യം വന്നാല്‍ എന്നെ എന്തോക്കെയാ ചെയ്യുക. എന്റെ ചുണ്ടുകളും മാറിടവുമെല്ലാം കടിച്ചുമുറിച്ച് ഊറ്റിക്കുടിക്കും.

ചില ദിവസങ്ങളില്‍ കാലത്ത് കുളിക്കുമ്പോള്‍ മേല്‍ ചുട്ട് നീറാത്ത സ്ഥലങ്ങളുണ്ടാവില്ല. എന്നാലും പിന്നെയും ഞാന്‍ ഉണ്ണ്യെട്ടാനോട് തല്ല് പിടിക്കാന്‍ പോകും..എന്ത് തന്നെയായാലും രാ‍ത്രി ഉറങ്ങാന്‍ കിടന്നാല്‍ ഞാന്‍ എല്ലാം മറക്കും. എന്റെ ഉണ്ണ്യേട്ടനെന്നെ വാരിപ്പുണരും.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം തൊട്ട് ഞങ്ങള്‍ കിടക്കുന്നതും, ഭഷണം കഴിക്കുന്നതും, എല്ലാം ഒന്നിച്ച്. വാതിലുകളില്ലാത്ത, അടുക്കളയുടെ അടുത്തുള്ള തളത്തിലായിരുന്നു കുറേ നാള്‍ കിടന്നിരുന്നത്. ഉണ്ണിയേട്ടന്‍ കിടക്കാന്‍ പിന്നെ മറ്റൊരു അടച്ചുറപ്പുള്ള മുറിയിലേക്ക് മാറിയ ദിവസം ഞാനാകെ വിഷമിച്ചു.

എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഞാന്‍ അര്‍ദ്ധരാത്രിയോട് കൂടി ഉണ്ണ്യേട്ടന്റെ മുറിയിലെത്തി. ഉണ്ണ്യേട്ടനെന്നെയും കാത്ത് കിടക്കുകയായിരുന്നു. എന്തൊരു നല്ല നാളുകളായിരുന്നു അത്.

ഉണ്ണി കാറിന്റെ അടുത്തെത്തിയിട്ടും പാര്‍വ്വതി അങ്ങകലെ പാട വരമ്പില്‍ തന്നെ നിന്ന് എന്തോ ആലോചിച്ച് മന്ദഹസിച്ച് കൊണ്ടിരുന്നു.

++++
ഉണ്ണി വിചാരിച്ചു ഒരു ഞണ്ടിനെ പിടിച്ച അവളുടെ ബ്ലൌസിനിടയിലേക്ക് ഇട്ടാലോ എന്ന്. വേണ്ട ഇനി അതും പറഞ്ഞിട്ട് കോളേജില്‍ പോകാതിരുന്നാല്‍ പിന്നെ എനിക്ക് പണിയാകും. എന്താ ഈ പെണ്‍കുട്ടി അവിടെ നിന്ന് മേല്‍പ്പോട്ട് നോക്കി ചിരിക്കുന്നത്. വട്ടായോ?

ഉണ്ണി മന്ദം മന്ദം നടന്ന് ചെന്ന് കണ്ടത്തില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മേല്‍ തെളിച്ചു. അപ്പോളാണ്‍ പാര്‍വ്വതി സ്വപ്നലോകത്തില്‍ നിന്ന് ഉണര്‍ന്നത്.

“അയ്യോ ഉണ്ണ്യേട്ടാ നമുക്ക് വേഗം പോകാം”

“നീയെന്താ അവിടെ ആകാശകോട്ട പണിതിരുന്നത്..?

പാര്‍വ്വതി ഉണ്ണിയുടെ കൈ പിടിച്ച് നുള്ളി. രണ്ട് പേരും പാടത്ത് നിന്ന് കൊത്തിക്കടിച്ച്, കളിച്ച് ചിരിച്ച് വണ്ടിയില്‍ കയറി. പോണ വഴിയില്‍ പാര്‍വ്വതിക്ക് നാരങ്ങാമുട്ടാ‍യി വാങ്ങിക്കൊടുക്കാന്‍ മറന്നില്ല. ഉണ്ണി വേഗത്തില്‍ വണ്ടി ഓടിച്ച് വീട്ടില്‍ കയറി ഡ്രസ്സ് മാറി പാര്‍വ്വതിയെ കോളേജില്‍ കൊണ്ട് വിടാനുള്ള ഒരുക്കങ്ങളായി.

“ഉണ്ണ്യേട്ടാ ഞാന്‍ ഈ മുണ്ടെടുത്ത് കോളേജില്‍ പൊയ്കോട്ടെ? “
“കോളേജിലേക്കോ.........?
എന്നാ മുടിയില്‍ മുല്ലപ്പൂ ചൂടാം. അതിന്‍ നമ്മുടെ ചെറുവത്താനിയിലും, കുന്നംകുളത്തൊന്നും മുല്ലപ്പൂ കിട്ടില്ലല്ലൊ എന്റെ പാര്‍വ്വതി. എന്താ ചെയ്യാ. ആ ഒരു വഴിയുണ്ട്. നമ്മുടെ നിര്‍മ്മല ഗുരുവായൂര്‍ വഴിയല്ലേ വരുന്നത്. അവളോട് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഇറങ്ങി മുല്ലപ്പൂ വാങ്ങിയിട്ട് വരാന്‍ പറയാം.

എനിക്ക് മുല്ലപ്പൂ വേണ്ട ഉണ്ണ്യേട്ടാ‍. എന്നെ വേഗം കോളേജില്‍ വിട്ടോളൂ. അല്ലെങ്കില്‍ കുന്നംകുളത്ത് ഇറക്കിയാലും മതി. ഞാന്‍ വേഗം പൊയ്കോട്ടെ. എനിക്ക് കോളേജി ലൈബ്രറിയില്‍ ഒന്ന് കേറണം.

ഉണ്ണിക്ക് പാര്‍വ്വതിയുടെ സൂക്കേട് മനസ്സിലായി. ഒരു നല്ല ദിവസമല്ലേ. അവളുടെ മൂഡ് നശിപ്പിക്കേണ്ട്.

എന്നാ പോകാം പാര്‍വ്വതി. പാര്‍വ്വതിയുടെ സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പാര്‍വ്വതി യാത്രാ മദ്ധ്യേ ഒന്നും മിണ്ടിയില്ല.

“ പാര്‍വ്വതീ........... ഞാന്‍ നിന്നെ കോളേജ് കോമ്പൌണ്ടില്‍ തന്നെ കൊണ്ട് ഇറക്കാം. നമുക്ക് കുന്നംകുളം തെക്കേ അങ്ങാടിയില്‍ കൂടി കോടതിപ്പടി വഴി ഗേള്‍സ് ഹൈസ്കൂളിന്റെ മുന്നിലെത്തി അത് വഴി ഗുരുവായൂര്‍ക്ക് വിടാം. അപ്പോള്‍ പെട്ടെന്ന് എത്തുമല്ലോ.

“എന്താ പാര്‍വതി നീ ഒന്നും മിണ്ടാത്തെ...?
ഒന്നുമില്ലാ എന്റെ ഉണ്ണ്യേട്ടാ. എനിക്ക് ഉണ്ണ്യേട്ടന്‍ സൌകര്യം പോലെ മുല്ലപ്പൂ വാങ്ങി ചൂടി തന്നാല്‍ മതി.

അങ്ങിനെയാണെങ്കില്‍ അങ്ങിനെ. പക്ഷെ ഈ ഒരു ദിവസം മാത്രമാണോ നീ സെറ്റ് മുണ്ട് ഉടുത്ത് പോകുന്നത്.

ഞാന്‍ പരീക്ഷ നടക്കുന്ന പത്ത് ദിവസവും സെറ്റ് മുണ്ട് ഉടുത്തോട്ടെ?
“ഉടുത്തോളൂ“
ഞാന്‍ കുറച്ചും കൂടി മുണ്ട് തരപ്പെടുത്താം. ബ്ലൌസിന്റെ കളറുകള്‍ നോക്കി വെക്ക്. എല്ലാം സംഘടിപ്പിക്കാം. നീ കാമ്പസ്സില്‍ ഒന്ന് തിളങ്ങ്.

“ഉണ്ണ്യേട്ടാ ഞാന്‍ കാത്തിരിക്കും. നാല്‍ മണിക്ക് ഇവിടെ എത്തിയില്ലെങ്കില്‍ ബസ്സില്‍ വന്നോളാം..”

ഓകെ പാര്‍വ്വതി.... ബൈ ബൈ...... സീ യു അറ്റ് ഫോര്‍ പി എം.

ഉണ്ണിക്കും സന്തോഷമുള്ള ദിനങ്ങളായിരുന്നു. ഉണ്ണി അവിടുന്ന് നേരെ ബേങ്കില്‍ പോയതിന്‍ ശേഷം ഒന്‍പതരക്ക് തന്നെ ഓഫീസിലെത്തി. നിര്‍മ്മലയോട് പറഞ്ഞു കോളുകളൊന്നും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടെന്ന്. ഉണ്ണി കുറച്ച് നേരം കസേരയില്‍ ചാരി കിടന്നു.

കഴിഞ്ഞ ദിവസം പാര്‍വ്വതി ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിച്ചു. ന്യായമായ അവകാശങ്ങളാണ്‍ അവളുടേത്. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം അവള്‍ എന്നോടൊപ്പം കഴിയുന്നു. ഈ പരമാര്‍ത്ഥം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പിന്നെ വള്രെ കുറച്ച് പേര്‍ക്കും മാത്രമറിയാവുന്ന ഒരു വസ്തുത.

പക്ഷെ അവള്‍ക്ക് ഒരു കുട്ടി പിറക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് ശരിയല്ലല്ലോ?..എനിക്കും അവളുടെ ഒരു കുട്ടിയെ ഓമനിക്കണമെന്നുണ്ട്.

“എനിക്കെന്താ ഉണ്ണ്യേട്ടാ മക്കളുണ്ടാവാത്തേ..?” പാറുകുട്ടിയുടെ ആ ദാരുണമായ ചോദ്യം ഉണ്ണിയുടെ മനസ്സില്‍ ആഞ്ഞടിക്കുന്നു. എന്തുമാത്രം പേടിച്ചും , നൊന്തിട്ടാകും അവള്‍ അത് ചോദിച്ചിരിക്കുക..”

ഏതായാലും അവള്‍ക്കത് ചോദിക്കാന്‍ കഴിഞ്ഞുവല്ലോ. അങ്ങിനെ ഒരു ചോദ്യം ചോദിക്കുന്നതിലെങ്കിലും അവല്‍ വിജയിച്ചു. പക്ഷെ അവളുടെ സ്വപ്നം എങ്ങിനെ സാക്ഷാത്കരിക്കപ്പെടും.

ഉണ്ണിയുടെ ഇന്നെത്തെ മൂഡ് നിര്‍മ്മലയെ അസ്വസ്ഥയാക്കി. രണ്ട് തവണ ഉണ്ണിയുടെ മുറിയില്‍ കയറിയിറങ്ങി നിര്‍മ്മല. ഉണ്ണി അതറിഞ്ഞതേ ഇല്ല.

നിര്‍മ്മല വീണ്ടും ഉണ്ണിയുടെ ഓഫീസില്‍ പ്രവേശിച്ചു. നിശ്ശബ്ദതയെ ഭാഞ്ജിച്ച് കൊണ്ട്. നിര്‍മ്മല.........

സാറ്.........?

ചിന്തകളിന്‍ നിന്ന് ഞെട്ടിയുണര്‍ന്നു ഉണ്ണി.

“എന്തേ നിര്‍മ്മലേ..........?”

സാറ് ഇതേ ഇരുപ്പില്‍ തന്നെ എത്ര നേരമായി ഇരിക്കുന്നു. മണിയെത്രയായെന്ന് അറിയാമോ. ഞാനിത് വരെ ഊണ്‍ കഴിച്ചിട്ടില്ല. മണി മൂന്നര കഴിഞ്ഞു. സാറിന്‍ എന്തുപറ്റി. ഞാന്‍ അടുത്ത കാലത്തൊന്നും ഇങ്ങനെ വ്യാകുലനായി സാറിനെ കണ്ടിട്ടില്ലാ.

പാര്‍വ്വതി എന്നെ പറ്റി എന്തെങ്കിലും സാറിനോട് പറഞ്ഞിട്ടുണ്ടാകുമോ എന്ന് നിര്‍മ്മല ഭയന്നു. ഉണ്ണിക്ക് എന്ത് വിഷമങ്ങള്‍ നേരിട്ടാലും നിര്‍മ്മലക്ക് സഹിക്കില്ല. ഉണ്ണിയും നിര്‍മ്മലയുമായുള്ള ബന്ധങ്ങള്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കുമല്ലാതെ ഈ ലോകത്തില്‍ വേറെ ആര്‍ക്കും അറിയില്ല.

നിര്‍മ്മല അവള്‍ക്ക് ഇത് വരെ വന്ന ഒരു വിവാഹത്തിനും സമ്മതിച്ചിട്ടില്ല. ഉണ്ണിയുടെ വിവാഹം കഴിഞ്ഞേ നിര്‍മ്മല വേറേ ഒരു ആളെ വരിക്കുന്ന കാര്യം ആലൊചിക്കുക പോലും ചെയ്യൂ എന്ന നിലപാടാണ്. നിര്‍മ്മലയുടെ ആഗ്രഹം ഇത് വരെ ഉണ്ണിയെ അറിയിച്ചിട്ടില്ല താനും. നിര്‍മ്മല ഉണ്ണിയെ അഗാഥമാ‍യി സ്നേഹിക്കുന്നു.

ഉണ്ണിക്ക് നിര്‍മ്മലയെ ഇഷ്ടമാണ്. തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സുഹൃത്തായി മാത്രം. പക്ഷെ സ്നേഹമോ പ്രണയമോ ഇല്ല. ഉണ്ണിയും നിര്‍മ്മലയും ഒരുമിച്ച് യാത്ര ചെയ്യുന്നു, യാത്രാ വേളയില്‍ ഒരുമിച്ച് താമസിക്കുന്നു. ബേഗ്ലൂര്‍ ഓഫീസില്‍ ചിലപ്പോള്‍ ജോലി ചെയ്യലും, വിനോദ സഞ്ചാരങ്ങളില്‍ ഒത്ത് ചേരലും, ശാരീരികമായി ബന്ധപ്പെടലും ഒക്കെ ഉണ്ടെങ്കിലും നിര്‍മ്മലയെ സ്നേഹിക്കുന്നുവെന്ന് ഉണ്ണി ഒരിക്കലും പറഞ്ഞിട്ടില്ല. കൂടാതെ ഉണ്ണിയുടെ വാക്കിലോ പ്രവര്‍ത്തിയിലോ ഒന്നും നാളിത് വരെ പ്രതിഫലിച്ചിട്ടില്ല.

തന്റെ ഇംഗിതങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു ജീവനക്കാരിയും, സുഹൃത്തും എന്നതില്‍ കവിഞ്ഞൊരു വികാരവും ഉണ്ണിക്ക് നിര്‍മ്മലയോടില്ല. നിര്‍മ്മല വാങ്ങുന്നത് ശമ്പളമായി ആ സ്ഥാപനത്തില്‍ ഏറ്റവും വലിയ തുക. കൂടാതെ നിര്‍മ്മലക്ക് ആര്‍ക്കും ഇല്ലാത്ത ഒരു സ്പെഷല്‍ അലവന്‍സ്.. ഓഫ് ദി റെക്കോറ്ഡ്സില്‍ മാസാമാസവും കൊടുക്കുന്നു.

അതല്ലാതെ ഇന്നേ വരെ നിര്‍മ്മലക്ക് ഉണ്ണിയുടെ മനസ്സില്‍ ഒരു സ്ഥാനവും ഇല്ല.

പാറുകുട്ടി ഉണ്ണിയുടെ ജീവന്റെ ജീവനാണ്. അവളോട് അമിതമായ സ്നേഹം കാണിക്കാറില്ലാ എന്ന് മാത്രം. അതിനാല്‍ പാറുകുട്ടിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്ന് അവള്‍ക്കും അറിയില്ല..

നിര്‍മ്മലയും പാര്‍വ്വതിയും രണ്ട് തട്ടുകളിലായി, വ്യത്യസ്ഥമായ ചരടുകളില്‍. ഓഫീസില്‍ ഉണ്ണിയുടെ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി നിര്‍മ്മല നോക്കുന്നതിനാല്‍ ഉണ്ണിയുടെ ചായ്‌വ് നിര്‍മ്മലയോട് എത്രമാത്രം ഉണ്ടെന്ന് പാര്‍വ്വതിക്ക് മനസ്സിലായിട്ടില്ല. പക്ഷെ നിര്‍മ്മലയെ ഉണ്ണി ശരിക്കും ഉപയോഗിക്കുന്നുണ്ടെന്ന് പാര്‍വ്വതിക്ക് ബോദ്ധ്യം വന്നിരിക്കുന്നു.

പാര്‍വ്വതിക്കൊരു മോന്‍ തന്റെ ജീവനായ ഉണ്ണ്യേട്ടനില്‍ നിന്ന് കിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയൊന്നും ഉണ്ണി ചെയ്യാതെ വളരെ ലാഘവത്തോടെയാണ്‍ ഉണ്ണി അതെടുത്തത്. തന്മൂലം പാര്‍വ്വതി ആകാശക്കൊട്ടാരങ്ങള്‍ കെട്ടുകയാണ്. അത് സംഭവിക്കുക്കുമോ എന്ന് . ഇത്രനാളും ഏഴുകൊല്ലത്തോളം ശാരീരികമായി ബന്ധപ്പെട്ടിട്ടും പാര്‍വ്വതി ഗര്‍ഭിണിയായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അവള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നു.

സമയാമായിട്ടില്ലാ എന്ന് ഉണ്ണി പറയുമ്പോള്‍ പാര്‍വ്വതിയുടെ ഗര്‍ഭധാരണം എങ്ങിനെ തടയപ്പെടുന്നു എന്ന് പാര്‍വ്വതിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

നാളുകള്‍ പിന്നിട്ടു. പാര്‍വ്വതി തരക്കേടില്ലാത്ത മാര്‍ക്കോടെ ബി കോം പാസായി. പി ജി ക്ക് ചേരാന്‍ അവള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഉണ്ണി ഇപ്പോള്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഉണ്ണിക്ക് ഓരോ സമയത്ത് ഇപ്പോള്‍ ഒരോ ചിന്തകളാണ്‍.

അവധിക്കാലത്ത് പാര്‍വ്വതിയെ വിനോദയാത്രക്കോ, പ്രത്യേകിച്ച് എവിടേക്കുമോ കൊണ്ട് പോയില്ല. അവരുടെ കിളിയും ചിരിയും, വഴക്കും വക്കാണവും എല്ലാം പഴപോലെ തന്നെ തുടര്‍ന്നു.

[തുടരണമെങ്കില്‍ തുടരാം]

COPYRIGHT - 2009 - RESERVED





Tuesday, August 11, 2009

സ്വാതന്ത്ര്യ ദിനാശംസകള്‍




സ്വാതന്ത്ര്യ ദിനാശംസകള്‍ എല്ലാ ഭാരതീയര്‍ക്കും















courtsey: malayalamscrap.com

Sunday, August 9, 2009

എന്റെ പാറുകുട്ടീ.......... ഭാഗം 31

മുപ്പതാം ഭാഗത്തിന്റെ തുടര്‍ച്ച………….
http://jp-smriti.blogspot.com/2009/08/30.html

ഉണ്ണി അരമണിക്കൂറ് നേരം വിശ്രമിച്ചതിന് ശേഷം എഴുന്നേറ്റു. അപ്പോള്‍ പാര്‍വ്വതി അതേ ഇരുപ്പില്‍ തന്നെ ഇരുന്നിരുന്നു. അവളുടെ മുഖത്ത് തീരെ സന്താ‍ഷം കണ്ടില്ല..

ഉണ്ണി മുഖം കഴുകി ഫ്രഷ് ആയി വന്ന് പാര്‍വതിയേയും കൂട്ടി ഓഫീസ് മുറിയിലെത്തി.
“പാര്‍വ്വതിക്ക് കാപ്പി കുടിക്കാം അല്ലേ ?”
വേണ്ട ഉണ്ണിയേട്ടാ ഭക്ഷണം കഴിച്ച് അധിക നേരം ആയില്ലല്ലോ? ഉണ്ണിയേട്ടന്‍ വേണമെങ്കില്‍ കുടിച്ചോളൂ..
അങ്ങിനെ ഒരാള്‍ ഒറ്റക്ക് കുടിക്കേണ്ട. നമുക്ക് രണ്ട് പേര്‍ക്കും കുടിക്കാം. ഇവ്ടുത്തെ കാപ്പിയും ഒന്ന് രുചിക്കേണ്ടെ പാറ്വതീ.
ശരി ഉണ്ണിയേട്ടന്റ്റെ അതാണാഗ്രഹം എങ്കില്‍ അത് നടക്കട്ടെ.

ഉണ്ണി നിര്‍മ്മലയെ ഇന്റര്‍കോമില്‍ വിളിച്ചു.
താമസിയാതെ നിര്‍മ്മല എത്തി. കയ്യില്‍ ചില ഫയലുകളെല്ലാം ഉണ്ടായിരുന്നു. അതില്‍ ചിലതിലെല്ലാം ഒപ്പിട്ടതിന് ശേഷം ഉണ്ണി നിര്‍മ്മലയെ തിരിച്ചേല്‍പ്പിച്ചു.

“നിര്‍മ്മലേ…………?
“നിനക്ക് എന്റെ പാറുകുട്ടിയെ ഇഷ്ഠമായില്ലേ?
എന്താ സാറെ അങ്ങിനെ ചോദിക്കണ്. പാര്‍വ്വതിയെ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലും ഈ സ്ഥാപനത്തില്‍ ഉണ്ടോ.
“ഞാന്‍ പാര്‍വതിയെ നിന്നെ ഏല്‍പ്പിക്കട്ടെ രണ്ടാഴ്ച കഴിഞ്ഞാല്‍ ?
ആറ് മാസം കൊണ്ട് നമ്മുടെ കമ്പനിയിലെ എല്ലാ ജോലികളും ഇവളെ പഠിപ്പിക്കണം. സ്വന്തമായി ഈ സ്ഥാപനം മേനേജ് ചെയ്യാന്‍ ഉള്ള ത്രാണി അവളില്‍ വളരണം. ശങ്കരേട്ടനും നിര്‍മ്മലക്കും ഇപ്പോളുള്ള തന്റേടം ഇവളിലും വരണം. അതാണെന്റെ ഉദ്ദേശം.


അങ്ങിനെ ചെയ്യാം സാര്‍. എന്നെ ഏല്പിച്ചോളൂ…

ഇനി നിര്‍മ്മല ഒരു കാപ്പിയുണ്ടാക്കി കൊടുക്ക് പാറ്വത്ക്ക്. അത് കുടിച്ചിട്ടവള്‍ പറയട്ടെ എങ്ങിനെയുണ്ട് നമ്മുടെ കാപ്പി എന്ന്.

പിന്നെ ഞാന്‍ നാല് മണിക്ക് പാര്‍വതിയെയും കൊണ്‍ട് വീട്ടില്‍ പോകും. ബാംഗ്ലൂര്‍ ബ്രാഞ്ചിലേക്കുള്ള ഫണ്ട് നാളെ ട്രാന്‍സ്ഫര്‍ ചെയ്യണം. ഞാന്‍ പാര്‍വ്വതിയെ കോളേജില്‍ വിട്ടുവരുമ്പോള്‍ അല്പം വൈകിയേക്കാം.

എല്ലാം വേണ്ട പോലെ ചെയ്യാം സാര്‍.
“എന്നാല്‍ കാപ്പിയുമായി വരൂ….”

പാര്‍വ്വതിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല. പാര്‍വ്വതി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അതായത് ഏതാണ്ട് ആറേഴുകൊല്ലം മുന്‍പ് തൊട്ടെ ചോദിച്ചിരുന്നതാ എന്നെ ഉണ്ണ്യേട്ടന്റ ഓഫീസിലെന്താ കോണ്ട് പോകാത്തതെന്ന്. ഉണ്ണി വിചാരിച്ചു പാര്‍വ്വതി ഇവിടെ വന്നാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടക്കുമെന്ന്. പക്ഷെ ഉണ്ണിയുടെ പ്രതീക്ഷക്ക് വിപരീതമായി അതൊന്നും നടന്ന് കണ്ടില്ല.

“പാര്‍വ്വതീ‍………….?“
“എന്തോ…………“
വളരെ കാലമായി നീ ആഗ്രഹിച്ച ഒരു കാര്യമല്ലേ ഇന്ന് സഫലമായത്. പിന്നെ എന്താ നിനക്ക് ഒരു സന്തോഷവുമില്ലാത്തെ. ഉണ്ണിക്ക് അഭിമുഖമായി ഇരുന്ന പാര്‍വതിയെ അടുത്ത് വിളിച്ചിരുത്തി.
പാര്‍വ്വതിയുടെ നെറ്റിയിലും കവിളത്തും തൊട്ട് നോക്കി.
ഏയ് അസുഖമൊന്നുമില്ല. ഞാന്‍ പേടിച്ചു വല്ല പനിയോ മറ്റോ ഉണ്ടെന്ന് നിനക്ക്.

പാര്‍വ്വതിയുടെ ഉള്ളിലെ തീ അവള്‍ക്കല്ലേ അറിയൂ. മനസ്സ് കൊണ്ട് നിര്‍മ്മലയുടെ സാമീപ്യം അവള്‍ക്ക് ഇഷ്ടമല്ല. ഇനി നിര്‍മ്മലയെ കണ്ടും കൊണ്ട് ആറുമാസം ഇരിക്കേണ്ട കാര്യം അവള്‍ക്ക് ചിന്തിക്കാന്‍ കൂടി വയ്യാ. അവളുടെ കൊച്ചുഹൃദയം തേങ്ങി.

നിര്‍മ്മല കോഫിയുമായി എത്തിയിരുന്നു. ഒരു വെളുത്ത ട്രേയില്‍ നീല കോഫീ ജഗ്ഗും, അതേ നിറത്തിലുള്ള മനോഹരമായ കപ്പും സോസറുകളും. പിന്നെ കൈ തുടക്കാന്‍ നപ്കിനുകളും.
പാര്‍വ്വതിക്ക് കാപ്പി ഒഴിച്ച് കൊടുത്തു. കപ്പുകളുടെ വൃത്തിയും വെടിപ്പും പാര്‍വ്വതി ശ്രദ്ധിച്ചു. കപ്പുകളും മറ്റും ഒട്ടും വെള്ളമില്ലാതെ തുടച്ച് വൃത്തിയായിരിക്കുന്നു. ട്രേയിലും അങ്ങിനെ തന്നെ.
പാര്‍വ്വതി കോഫി വാങ്ങിക്കുടിച്ചു. നിര്‍മ്മല ഒരു കപ്പ് കോഫി ഉണ്ണിക്കും പകര്‍ന്ന് കൊടുത്തു.
നിര്‍മ്മല ഒരു പരിചാരികയെപ്പോലെ സമീപത്ത് തന്നെ നിലയുറപ്പിച്ചു.


പാര്‍വ്വതി നിര്‍മ്മലയോട്
ചേച്ചി പൊയ്കോളൂ, ഞാന്‍ കപ്പ് കഴുകി വെച്ചോളാം.
“വേണ്ട പാറുകുട്ടീ……..” സാറിന്നതൊന്നും ഇഷ്ടപ്പെടില്ല.
കപ്പുകളെടുത്ത് പോകുന്ന നിര്മമലയെ പാറ്വ്വതി അനുഗമിച്ചു.
എന്തൊരു സൌന്ദര്യമാണ് നിര്‍മ്മല ചേച്ചിക്ക്. പിന്‍ ഭാഗം പോലും എന്തൊരഴക്. ഇടതൂര്‍ന്ന് നീണ്‍ട് കിടക്കുന്ന മുടിയും, ഒതുങ്ങിയ അരക്കെട്ടും, ഭംഗിയുള്ള നിതംബവും പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും. ജാനു പറഞ്ഞ പോലെ ഒരപ്സരസ്സ് തന്നെ. ഈ പെണ്ണായ ഞാന്‍ തന്നെ കൊതിയോടെ നോക്കുന്നു.
അപ്പോ പിന്നെ ആണുങ്ങളുടെ കഥ പറയണോ?

ഇവളെ കണ്ട് എന്റെ ഉണ്ണിയേട്ടന്‍ അടങ്ങി ഇരിക്കുന്നുണ്ടാകുമോ? സിരകളില്‍ രക്തമുള്ള ഒരാണുങ്ങള്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല..
ഉണ്ണിയേട്ടന്റെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍മ്മല. ബെഡ് റൂമടക്കമുള്ള ഉണ്ണിയേട്ടന്റെ ഓഫീസ് മുറി. ധാരാളം ധനശേഷിയും സ്വാധീനവുമുള്ള ഉണ്ണിയേട്ടന്‍.

എന്നെപ്പോലെ നിര്‍മ്മലയേയും ഉണ്ണിയേട്ടന്‍ കൂടെ കിടത്തുന്നുണ്ടാകുമോ ഭഗവാനേ? ഇതൊക്കെ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല..
നിര്‍മ്മലയോട് ചോദിച്ചാലോ? എങ്ങിനെയാണ് ചോദിക്കുക, എന്താണ് ചോദിക്കുക. പാര്‍വ്വതിയുടെ മനസ്സിന്റെ ഭാരം കൂടിക്കൂടി വന്നു.

നിര്‍മ്മല പാത്രങ്ങളെല്ലാം കഴുകി, കിച്ചന്‍ ടവല്‍ കൊണ്ട് എല്ലാം തുടച്ച് മിനുക്കി. സിങ്കും, കിച്ചന്‍ ടോപ്പും എല്ലാം. കപ്പ് ബോറ്ഡില്‍ ഒരു വീട്ടിലേക്ക് അത്യാവശ്യമുള്ള എല്ലാ പാത്രങ്ങളും അടുക്കി വെച്ചിരിക്കുന്നു. എത്ര ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നു. അവസാനം അടുക്കള ഫിനോയില്‍ ഒഴിച്ച് നന്നായി മോപ്പ് ചെയ്തു.
ഇവള്‍ക്ക് ഹോട്ടല്‍ മേനേജ്മെന്റില്‍ ട്രെയിനിങ്ങ് കിട്ടിയിട്ടുണ്ടോ എന്ന് സംശയിച്ച് പോകും. ആള്‍ മിടുക്കി തന്നെ. പക്ഷെ എനിക്കൊരു പാര തന്നെ. ഒരു പക്ഷെ ഞാന്‍ അവള്‍ക്കും !!

നിര്‍മ്മല അവളുടെ കേബിനിലേക്ക് പോയി. പാര്‍വ്വതിയും അവളെ അനുഗമിച്ചു.
‘എനിക്കൊരു പാട് പണിയുണ്ട്. പാര്‍വ്വതിയുമായി അധിക നേരം സംസാരിക്കാന്‍ നേരമുണ്‍ടായെന്ന് വരില്ല. പാര്‍വ്വതി സാറിന്റെ ഓഫീസില്‍ പോയി ഇരുന്നോളൂ.

ഞാന്‍ ഒരു അഞ്ചുമിനിട്ടും കൂടി ഇവിടെ ഇരുന്നോട്ടെ ചേച്ചീ……..
“ഞാനൊരു പേറ്സണല്‍ കാര്യം ചോദിച്ചോട്ടെ? “
“ചേച്ചിയെന്താ ഇങ്ങിനെ കല്യാണം കഴിക്കാതെ നില്‍ക്കുന്നത്…?”

ആ ചോദ്യം നിര്‍മ്മല തീരെ പ്രതീക്ഷിച്ചിരുന്നില്ല…
“എന്താ ചേച്ചീ ഒന്നും മിണ്ടാത്തെ, ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ..?
“അതിന് കല്യാണമെല്ലാം യോഗം പോലെയല്ലേ വരൂ എന്റെ മോളെ. എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും.

നിര്‍മ്മല ജോലിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പാര്‍വ്വതിയെ കഴിവതും അവിടെ നിന്ന് അകറ്റാന്‍ കഴിവത് ശ്രമിച്ചും കൊണ്‍ടിരുന്നു.

പെട്ടെന്നാണ് ശങ്കരേട്ടന്‍ നിര്‍മ്മലയുടെ കേബിനിലെത്തിയത്.
പാര്‍വ്വതിയുമായുള്ള സംഭാ‍ഷണം ശങ്കരേട്ടന്‍ കേട്ടോ എന്ന് നിര്‍മ്മല ഭയന്നു.


നിര്‍മ്മല വീട്ടില്‍ പോകുന്നതിന്‍ മുന്‍പ് പര്‍ച്ചേയ്സ് റജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്ത് എനിക്ക് തരണം. അതും പറഞ്ഞ് ശങ്കരേട്ടന്‍ അവിടെ നിന്ന് നീങ്ങി.

പാര്‍വ്വതിയെ നിര്‍മ്മല ഒട്ടും ശ്രദ്ധിക്കുന്നില്ലാ എന്ന് തോന്നിയ പാര്‍വ്വതി അവിടെ നിന്ന് സ്ഥലം വിട്ടു.

പാര്‍വ്വതിയോട് ഉണ്ണി എല്ലാവരോടും യാത്ര പറഞ്ഞിട്ട് വരാന്‍ പറഞ്ഞയച്ചു. പാര്‍വ്വതി അതനുസരിച്ച് അല്പനേരത്തില്‍ തിരിച്ചെത്തി.

താമസിയാതെ ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് തറവാട്ടിലെത്തി. യാത്രാ മദ്ധ്യേ ഇരുവരും ഒന്നും സംസാരിച്ചില്ല.
പാര്‍വ്വതി പോയി മേല്‍ കഴുകി വന്ന് പഠിക്കാനിരുന്നോളൂ. നളെത്തൊട്ട് പരീക്ഷയല്ലേ? .

ഞാന്‍ നാളെ നിന്നെ ഒന്‍പത് മണിക്ക് കോളേജില്‍ വിടാം. വൈകിട്ട് നേരത്തെ അത്താഴം കഴിച്ച് കിടക്കാം അല്ലേ. ഞാന്‍ തെക്കേമുക്കില്‍ പോയിട്ട് വരാം. എനിക്ക് തമ്പിയേട്ടനെയും കൂട്ടി ആക്കലക്കുന്നത്ത് ഒരാളെ കാണാന്‍ പോകണം. പെട്ടെന്ന് തിരിച്ച് വരാം.

സന്ധ്യ്യാകുമ്പോളെക്കും തിരിച്ചെത്തണം ഇട്ടോ ഉണ്ണ്യേട്ടാ. കുന്നത്തൊക്കെ രാത്രി സമയങ്ങളില്‍ ഒറ്റിലിച്ചി വിളയാടുന്ന സമയങ്ങളാ……..
വൈകിട്ട് കഴിക്കാന്‍ എന്തെങ്കിലും പ്രത്യേകം ഉണ്ടാക്കണമെങ്കില്‍ പറഞ്ഞിട്ട് പോണേ..?

“നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി വെക്ക്….. ഞാന്‍ ഉടനെ എത്താം എന്നും പറഞ്ഞ് ഉണ്ണി പോയി………..

“നേരം എട്ട് മണി കഴിഞ്ഞിട്ടും ഉണ്ണി തിരിച്ചെത്താതെ പാറ്വ്വതി ഭയന്നു. പാര്‍വ്വതി കോലായില്‍ ഉണ്ണിയെ നോക്കി ഇരുന്നു……….”

“ആ ഉണ്ണിയേട്ടന്‍ വരുന്നുണ്ട്. ചൂട്ടും കത്തിച്ച്………….
പാര്‍വ്വതി കിണ്ടിയില്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കോടി

“എന്താ ഉണ്ണിയേട്ടാ വൈകിയേ……. ഞാനാകെ പേടിച്ചു……….
“എന്തിനാ പേടിക്കണേ “
“ഞാന്‍ അകലം വഴിക്കൊന്നും പോയിട്ടില്ലല്ലോ”

എന്നാ ഭക്ഷണം എടുത്ത് വെക്ക്
നമുക്ക് കഴിക്കാം

“ഉണ്ണിയേട്ടന്‍ കുളിക്കേണ്ടെ ?
ഞാനാ കാര്യം മറന്നു

പാറ്വതിയും ഉണ്ണിയും ഭക്ഷണം കഴിഞ്ഞ് കിടപ്പറയില്‍ പ്രവേശിച്ചു.
പാറ്വതീ……… നിനക്കെന്താ ഒരു സന്തോഷമില്ലാത്തെ
ഇനി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ വെക്കേഷനായില്ലേ. എവിടേക്കാണ് നിനക്ക് പോകേണ്ടത്. നിനക്ക് വേണ്ടി നാല് ദിവസം ഞാന്‍ ലീവെടുക്കാം.

നീ ഇനി കിടക്കുമ്പോള്‍ ഈ ബ്ലൌസ് ഇടേണ്ട. എന്റെ കുറെ പഴയ ടീ ഷറ്ട്ടുകളുണ്ടല്ലോ ഇവിടെ. അതിലേതെങ്കിലും ഒന്ന് എടുത്തിട്ടോളൂ…
ഞാന്‍ ഇനി ബേംഗ്ലൂര്‍ പോകുമ്പോള്‍ നിനക്ക് നൈറ്റ് ഡ്രസ്സ് വാങ്ങിച്ച് തരാം. ഇനി പഠിപ്പൊക്കെ കഴിഞ്ഞ് ജോലിക്ക് പോകാന്‍ പോകുകയല്ലേ. അപ്പോ കുറച്ച് മോഡേണ്‍ ആകേണ്ടെ?...

എനിക്ക് മോഡേണ്‍ ഒന്നും ആകേണ്ട. ഞാന്‍ ജോലിക്ക് പോണില്ലാ. ഞാന്‍ വീട്ടിലിരുന്നോളാം. അല്ലെങ്കില്‍ എം കോമിന് ചേര്‍ത്തോളൂ എന്നെ.
അതൊക്കെ പിന്നെ ആലോചിക്കാം. നീയാ ടീഷറ്ട്ട് ഇട്ട് വാ……………

പാറ്വതി ടീ ഷറ്ട്ട് ധരിച്ചെത്തി.
ആ ഇപ്പോ മോഡേണ്‍ ആയി എന്റെ പാറുകുട്ടി………
“നീ എന്റെ സുന്ദരിപ്പെണ്ണല്ലേ“:

“അതൊക്കെ ഉണ്ണ്യേട്ടന്‍ വെറുതെ പറയാ. എന്നെക്കാളും സൌദ്നര്യമുള്ള പലരും ഉണ്ടല്ലോ ഉണ്ണ്യേട്ടന്റെ ആപ്പിസില്‍.“
‘എനിക്ക് എന്റെ പാറുകുട്ടീടത്ര സൌദനര്യമുള്ള ആരേയും ഞാന്‍ അവിടെ കണ്ടിട്ടില്ല. ഞാന്‍ ബാഹ്യമായ സൌദ്നര്യമല്ല ആസ്വദിക്കുന്നത്. നിന്റെ മനസ്സിന്റെ സൌദ്നര്യമാണ്. നിനക്ക് തരുന്ന അത്ര സ്നേഹം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല..

ഉണ്ണി പാര്‍വ്വതിയെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു.
“ഉണ്ണ്യേട്ടാ………..?
“ശരിക്കും ഉള്ളതാണോ എന്നോട് പറഞ്ഞേ?”
“നിനക്കെന്താ ഇത്ര സംശയം“
“എനിക്ക് സന്താ‍ഷമായി ഉണ്ണ്യേട്ടാ. ഞാന്‍ അതുമിതും ആലോചിച്ച് ഇരിക്കയായിരുന്നു.“
“കോളേജ് അടച്ചാല്‍ ഞാന്‍ എന്താ നിനക്ക് വാങ്ങിത്തരേണ്ടത്, എവിടേക്കാണ് ടൂര്‍ പോകേണ്ടത്? “

“എനിക്ക് ഒന്നും വാങ്ങിത്തരേണ്ട. ഇന്നാലും എനിക്കൊരു സംഗതി വേണം. എന്നെ വഴക്ക് പറയില്ലാ എന്ന് കയ്യിലടിച്ച് സത്യം ചെയ്താല്‍ ഞാന്‍ പറയാം……..”

“സത്യം ചെയ്യാനൊന്നും ഞാനില്ല. എന്നെക്കൊണ്ട് കഴിയുന്നതും എനിക്ക് താല്പര്യമുള്ള വിഷയങ്ങളും ആണെങ്കില്‍ ഞാന്‍ ശ്രമിക്കാം.”

“ഈ ഉണ്ണ്യേട്ടന്‍ എപ്പളും ഇങ്ങിനെയാ…………. എന്ത് പറഞ്ഞാലും ശ്രമിക്കാം. പിന്നെ ആകട്ടെ. സമയമായില്ല. എന്നൊക്കെത്തന്നെ. ഈ ഉണ്ണ്യേട്ടന്‍ ഒരു മാറ്റവും ഇല്ല…”

“പാര്‍വ്വതി പുതപ്പ് കൊണ്ട് മുഖം മൂടിയിട്ട് പറഞ്ഞു. എനിക്ക് എന്റെ ഉണ്ണ്യേട്ടനെ പോലെ ഒരു കുറുമ്പന്‍ ഉണ്ണിക്കുട്ടനെ തരാമോ? “

“എന്താ പറഞ്ഞേ……… ഉണ്ണി പുതപ്പ് മാറ്റിക്കൊണ്ട് പാറ്വതിയോടാരാഞ്ഞു. എന്തേ നീ പറഞ്ഞേ, ഞാന്‍ ശരിക്കും കേട്ടില്ലാ……”

“പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു… എന്താ ഉണ്ണ്യേട്ടാ എനിക്ക് മക്കളുണ്ടാകാത്തെ? എനിക്ക് ഒരു മോനെ തന്നൂടേ? ഞാന്‍ എത്ര നാളായി കൊതിക്കണ് “

“പാര്‍വ്വതി നീ കിടന്നുറങ്ങ് ഇപ്പോള്‍, നമുക്കാലോചിക്കാം. ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല……..”
പാര്‍വ്വതി അനന്തതയില്‍ കണ്ണും നട്ട് കിടന്നു……………

[തുടര്‍ന്നേക്കാം]

Copyright – 2009 - Reserved






Monday, August 3, 2009

എന്റെ പാറുകുട്ടീ..... ഭാഗം 30

എന്റെ പാറുകുട്ടീ….. ഭാഗം 29 ന്റെ തുടര്ച്ച
http://jp-smriti.blogspot.com/2009/07/29.html

പാര്‍വതിയെ ഉച്ചവരെ ഉണ്ണി ഓഫീസിലിരുത്തി. അവള്‍ ഓഫീസിലെ കാര്യങ്ങളെല്ലാം കണ്ട് മനസ്സിലാക്കി. ഉണ്ണിയെ കാണാന്‍ വരുന്നവരേയും, ഫയലുകള്‍ വരുന്നതും, ഒപ്പിടുന്നതും എല്ലാം ശ്രദ്ധിച്ചു.
ഉണ്ണിയുടെ ഓഫീസിന്റെ കതക് മുട്ടി അനുവാദം ചോദിച്ചിട്ടേ ആരും അകത്ത് പ്രവേശിക്കുന്നുള്ളൂ. പെണ്ണുങ്ങളും ആണുങ്ങളും യൂണിഫോം ധരിച്ചിരിക്കുന്നു. പെണ്ണുങ്ങള്‍ എല്ലാം തലമുടി ഒരേ ഫേഷനില്‍ കെട്ടിവെച്ചിരിക്കുന്നു. വിവാഹിതര്‍ക്ക് തലയുടെ നടുക്ക് നെറുകയില്‍ ചെറുതായി കുങ്കുമം ധരിക്കാം. അല്ലാത്തവര്‍ക്ക് ചെറുതായി ഒരു ചന്ദനക്കുറിയും ആകാം. എല്ലാം പരിമിതമായിരിക്കുന്നു. ആരും വലിച്ച് വാരി നെറ്റി വൃത്തികേടാക്കി കണ്ടില്ല. എല്ലാവരും കൈ കാലുകളിലെ നഖങ്ങള്‍ ഭംഗിയായി വെട്ടിയിരിക്കുന്നു. ആരും നെയില്‍ പോളീഷ് , ലിപ് സ്റ്റിക്ക് മുതലായവ ഉപയോഗിച്ച് കണ്ടില്ല.
പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും യൂണിഫോം വാര്‍ഡ് ഡ്രോബില്‍ വെച്ചിരിക്കും. ഡ്യൂട്ടിക്ക് വരുന്നവര്‍ അവരവര്‍ടെ വാര്‍ഡ് ഡ്രോബ് തുറന്ന് യൂണിഫോം എടുത്ത് ധരിക്കണം. യൂണിഫോം കമ്പനിയില്‍ നിന്ന് തയ്ച്ച് കൊടുക്കുന്നതാണെന്ന് മനസ്സിലായി. ആര്‍ക്കും നിഴലടിക്കുന്ന ബ്ലൌസുകളില്ല. കഴുത്ത് മിതമായ വലിപ്പത്തില്‍ മാത്രം. ഏതാണ്ട് എന്റെ ബ്ലൌസ് പോലെ തന്നെ. പെണ്ണുങ്ങള്‍ക്ക് ഒരേ പോലെത്തെ പാദരക്ഷകള്‍ സൌജന്യമായി കൊടുക്കുന്നു. അത് വൃത്തിയായി പോളീഷ് ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു.

ആണുങ്ങളുടെ കാര്യവും വിഭിന്നമല്ല. പാന്റും ഷര്‍ട്ടും. ഷര്‍ട്ട് എല്ലാവരും ഇന്‍സര്‍ട്ട് ചെയ്തിരിക്കുന്നു. പോക്കറ്റില്‍ ഒരു പേന മാത്രം. എല്ലാവരും എഡന്റിറ്റി കാര്‍ഡ് കഴുത്തില്‍ തൂക്കിയിരിക്കുന്നു. സിഗരറ്റ് വലി അനുവദനീയമല്ല ഓഫീസിലും പുറത്തും. ആണുങ്ങള്‍ ബ്രൌണ്‍ കളര്‍ ഷൂസും പെണ്ണുങ്ങള്‍ ബ്ലേക്ക് കളറും ധരിച്ചിരിക്കുന്നു.

ഓഫീസ് സമുച്ചയം കണ്ടാല്‍ ഇന്നെലെ പണിത പോലിരിക്കുന്നു. അത്രയും വൃത്തിയും വെടിപ്പും ചുമരും തറയും. ഒന്ന് രണ്ട് പെണ്ണുങ്ങള്‍ തറ എപ്പോഴും തുടച്ചുകൊണ്ടിരിക്കുന്നു. എങ്ങും നിശ്ശബ്ദത.
ഞാന്‍ ടോയലറ്റില്‍ പോയി നോക്കി. എവിടെയും അഴുക്കോ, കറയോ കണ്ടില്ല. വൃത്തിയായ വാഷ് ബേസിനും കണ്ണാടിയും. പിന്നെ നല്ല പരിമളവും. ആവശ്യമില്ലെങ്കിലും ടോയലറ്റ് കണ്ടാല്‍ ഉപയോഗിക്കുവാന്‍ തോന്നും.

കൃത്യം ഒരു മണിക്കും ഒന്നരമണിക്കുമായി രണ്ട് ഷിഫ്റ്റ് ആയി ജോലിക്കാറ് ഭക്ഷണം കഴിച്ചിരിക്കണം. എല്ലാ ജോലിക്കാര്‍ക്കും ഒരടി വീതിയുള്ള മൂന്ന് തട്ടുകളുള്ള വാര്‍ഡ് ഡ്രോബ് നല്‍കിയിരിക്കുന്നു. അവരവരുടെ ടിഫ്ഫിന്‍ കാരിയര്‍, കുട, ചെരിപ്പ് മുതലായവ് അതില്‍ സൂക്ഷിച്ചിരിക്കണം. ഒന്നും ആര്‍ക്കും പണി സ്ഥലത്ത് കൊണ്ട് വരാനാവില്ല.

ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കമ്പനി നല്‍കുന്ന യൂണിഫോം മാത്രമേ ധരിക്കാവൂ. ശനിയാഴ്ച ഹാഫ് ഡേ ആണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്ന് വെച്ച് കോമാളി വേഷങ്ങളൊന്നും അനുവദനീയമല്ല. നിഴലടിക്കുന്ന വസ്ത്രങ്ങള്‍ ആരെങ്കിലും ഇട്ട് കണ്ടാല്‍ അത് അവരുടെ അവസാനത്തെ പ്രവര്‍ത്തി ദിവസമായിരിക്കും. അടി വസ്ത്രങ്ങള്‍ പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്ന ആരേയും കണ്ടില്ല. വൃത്തിയായി വസ്ത്രം ധരിക്കാത്ത ഒരു സന്ദര്‍ശകരേയും സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് പ്രവേശിപ്പിക്കാറില്ല.

പാര്‍വ്വതിക്ക് ഒരു മണിക്കൂര്‍ കൊണ്ട് ഏതാണ്ട് ഉണ്ണിയേട്ടന്റെ സ്ഥാപനത്തിനെ പറ്റി ഒരു ഐഡിയ കിട്ടി. പാര്‍വ്വതി ഓരോന്നാലോചിച്ച് ഏതോ ലോകത്തിലായിരിന്നു. ഉണ്ണി വിളിച്ചത് കേട്ടില്ലാ.

പാര്‍വ്വതീ……… എന്താ ഇത്ര കാര്യമായി ആലോചിക്കണ് …?
“ഒന്നുമില്ലാ ഉണ്ണ്യേട്ടാ……… ഞാന്‍ ഇവിടുത്തെ സംഗതികളൊക്കെ കണ്ട് മനസ്സിലാക്കുകയായിരുന്നു.
“ഇത്രയും അടുക്കും ചിട്ടയും, സ്ട്രിക്നെസ്സും ഒക്കെ ഉള്ള ഇത്തരം ഓഫീസില്‍ എന്നെ കൊണ്ട് പണിയെടുക്കുവാന്‍ പറ്റുമോ ? പാര്‍വ്വതി ചിന്തയിലാണ്ടു. “

“അപ്പോ അതാണ് കാര്യം. വീട്ടില്‍ എന്നോടും പിന്നെ എല്ലാരോടും കാണിച്ചിരുന്ന ദ്വേഷ്യം അവിടുത്തെ വൃത്തിയില്ലായ്മയും അടുക്കും ചിട്ടയുമില്ലാത്ത അന്തരീക്ഷവും തന്നെ. ഉണ്ണിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളെ ഒരു പാട് സഹിച്ചിരിക്കുന്നു.“

പാര്‍വ്വതി ഏതോ ലോകത്തിലാണെന്ന് ഉണ്ണിക്ക് മനസ്സിലായി. ഉണ്ണി കസേരയില്‍ നിന്നെണീറ്റ്, പാര്‍വ്വതിയുടെ തോളില്‍ തട്ടി.
“പാര്‍വ്വതി സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ“

ഉണ്ണ്യേട്ടാ ഞാനറിഞ്ഞില്ല എന്നെ വിളിച്ചത്….
നീയെന്താ ഇത്ര കാര്യമായി ആലോചിക്കണ്.. എന്റെ ഓഫീസില്‍ എത്ര പേര്‍ വന്ന് പോയി. എന്തെല്ലാം സംസാരിച്ചു, ഞാനെന്തൊക്കെ ചെയ്തു, ആരെയൊക്കെ ശകാരിച്ചു, ഒന്നും നീ കണ്‍ടില്ലേ…?

“ഞാന്‍ എല്ലാം കണ്ടു ……..”
ഞാന്‍ ആലോചിക്കുകയായിരുന്നു. ഇത്രയും സ്ട്രിക്ക്നെസ്സുള്ള ഒരു ഓഫീസറുടെ കീഴില്‍ ഇങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ എന്നെ പോലെയുള്ള അടുക്കും ചിട്ടയുമില്ലാത്ത ഒരു നാടന്‍ പെണ്ണിന്‍ എങ്ങിനെ പണിയെടുക്കാനാകും എന്ന്… ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലാ….
ബാക്കിയുള്ളവര്‍ക്കെല്ലാം പൊടിയും തട്ടി 5 മണിക്ക് വീട്ടില്‍ പോകാം. എന്റെ കാര്യം അങ്ങിനെയാണോ. എനിക്കൊന്നും ആലോചിക്കാന്‍ വയ്യാ…

“പാര്‍വ്വതിക്ക് ഉണ്ണിയോട് പറയണമെന്നുണ്ട്. എനിക്ക് മറ്റെവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തിയാല്‍ മതിയെന്ന്.
അതിനുള്ള ചങ്കൂറ്റം എനിക്കുണ്ടോ? അതിന് എന്നിലെ സ്ത്രീ ഉണരണം. ഇനി അത് കേട്ട് ഉണ്ണിയേട്ടന്റെ പ്രതികരണം അനുകൂലമല്ലെങ്കിലോ.. പിന്നെ എല്ലാം അതോടു കൂടി അവസാനിക്കും.. എനിക്ക് ഉണ്ണ്യേട്ടനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് വരാം…
ഇവിടെ ജോലി ചെയ്യുന്നവരെ സമ്മതിക്കണം. എന്താ ഇവര്‍ക്കൊന്നും വേറെ എവിടേയും പണി കിട്ടുകയില്ലേ?
പണ്ട് നിര്‍മ്മല പറഞ്ഞത് പാര്‍വ്വതി ഓര്‍ത്തു. ഉണ്ണി സാറിന്റെ കമ്പനിയിലെ അത്ര ശമ്പളം ഈ ജില്ലയില്‍ വേറെ ഒരു സ്ഥാപനത്തിലും ഇല്ലത്രേ. അപ്പോ എല്ലാം കേട്ടും സഹിച്ചും എല്ലാവരും നില്‍ക്കുന്നു………..

പാര്‍വ്വതീ…………
നീ പോയി ഓഫീസും പരിസരവും ഒന്നും കൂടി ചുറ്റിയടിച്ച് വരൂ. വരുമ്പോള്‍ നിര്‍മ്മലയെയും കൂട്ടി വരൂ. ഞാന്‍ അരമണിക്കൂറിന്നുള്ളില്‍ ബേങ്കില്‍ പോയിട്ട് വരാം.

ഉണ്ണി ബേങ്കിലേക്കും പാറ്വ്വതി പുറത്തേക്കും കടന്നു. പാര്‍വ്വതി ശങ്കരേട്ടനെ കൂട്ടി നേരത്തെ പോകാത്ത ഏരിയായില്‍ എല്ലാം പോയി കണ്ടു. ചരക്കുകള്‍ ഡെസ്പാച്ച് ചെയ്യുന്നതും, റിസീവ് ചെയ്യുന്നതും. പാക്കിങ്ങ് സെക്ഷനും, എല്ലാം എല്ലാം.
ചെടികള്‍ നട്ടു പിടിപ്പിക്കുന്ന രാമേട്ടനെയും കാണാന്‍ മറന്നില്ല. നിരനിരയായി നില്‍ക്കുന്ന ചെണ്ടുമല്ലിയും, ബോഗന്‍ വില്ലാ‍യും എന്ത് രസമാണെന്നോ കണ്‍ട് നില്‍കകാ‍ന്‍. സീനിയായുടെ ഒരു വലിയ കളക്ഷന്‍ തന്നെ. പിന്നെ സൂര്യകാന്തിയും, മുല്ലയും മറ്റൊരിടത്ത്.

രണ്ട് മൂന്ന് സിനിയാ പൂക്കള്‍ പറിക്കാന്‍ തുടങ്ങിയ പാറ്വ്വതിയോട് തോട്ടക്കാരന്‍……..
“മോളെ പൂ പറിക്കരുത്……..
പാര്‍വ്വതി പെട്ടെന്ന് പിന്തിരിഞ്ഞു….
ശങ്കരേട്ടന്‍ ഒന്നും പറയാനായില്ല.
പാര്‍വ്വതി വരൂ… നമുക്ക് ഡൈനിങ്ങ് റൂമും, പാണ്ട്രിയും ഒക്കെ കണ്ടിട്ട് വരാം…
ശരി ശങ്കരേട്ടാ………
മോള്‍ക്ക് ശങ്കരേട്ടന്‍ കുറച്ച് പൂക്കള്‍ പിന്നീട് സംഘടിപ്പിച്ച് തരാം. ആ തോട്ടക്കാരനെ ശപിക്കരുത്. അയാളുടെ ജോലിപ്രശ്നമാ…. ഉണ്ണിസാറ് അറിഞ്ഞാല്‍ പിന്നെ അവനെ ജോലിയില്‍ നിന്ന് പിരിച്ച് വിടും… തോട്ടക്കാരനും ഉണ്ട് നല്ല ശമ്പളം.. ഇന്നാള്‍ അവന്റെ മോളുടെ മകന്‍ കോളേജില്‍ ഫീസടക്കാന്‍ ഇല്ലാ എന്ന് പറഞ്ഞ് ഞാനാ സാറിന്റെ കൈയില്‍ നിന്ന് കുറച്ച് പണം വാങ്ങിക്കൊടുത്തത്. സാറ് പിന്നെ അവനെ കണ്ട് പറഞ്ഞു കുട്ടികളുടെ പഠിത്തത്തിന്നായ കാരണം തിരിച്ച് തരേണ്ട എന്ന്….

ഞാന്‍ നിര്‍മ്മല ചേച്ചിയെ കൂട്ടി ഉണ്ണ്യേട്ടന്റെ കേബിനിലേക്ക് പോകട്ടെ. ഉണ്ണിയേട്ടന്‍ വരാനുള്ള സമയമായിരിക്കുന്നു.

നിര്‍മ്മലയും പാര്‍വ്വതിയും കൂടി ഉണ്ണിയുടെ ഓഫീസില്‍ എത്തി.
നിര്‍മ്മല സ്വാമിയുടെ ഹോട്ടലില്‍ ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് കൂടിയുള്ള ഭക്ഷണം കൊടുത്തയക്കുവാന്‍ പറയണം. പിന്നെ കുറച്ച് സമയം പാ‍റ്വ്വതി നിര്‍മ്മലയുടെ കേബിനില്‍ ഇരിക്കട്ടെ. എനിക്ക് ഒരു ഗസ്റ്റ് ഉണ്‍ട് ഒരു മണിക്ക്. ഭക്ഷണം എത്തിയാല്‍ എന്നെ വിളിച്ചാ‍ല്‍ മതി.
ശരി സാര്‍……………
നിര്‍മ്മല പാര്‍വ്വതിയേയും കൂട്ടി പുറത്തേക്ക് പോയി….
എങ്ങിനെയുണ്ട് പാര്‍വ്വതി ഞങ്ങളുടെ ഓഫീസും പരിസരവും…?
എല്ലാം വളരെ മനോഹരം.
ഉണ്ണ്യേട്ടനെ എല്ലാര്‍ക്കും പേടിയാണല്ലേ………?
ആ കാര്യം പറയണോ എന്റെ പാര്‍വ്വതീ……..
ഉണ്ണി സാറിനെ എല്ലാര്‍ക്കും പേടിയുള്ളതാ ഈ സ്ഥാപനത്തിന്റെ വിജയ രഹസ്യം. ഇത്രയും ലാഭമുള്ളതും, തൊഴിലാളികള്‍ സംതൃപ്തരും ആയ വേറെ ഒരു സ്ഥാപനം ഇവിടെ അടുത്തെങ്ങും ഇല്ലാ.. ഇവിടെ കുറഞ്ഞ ശമ്പളത്തില്‍ പോലും ആളുകള്‍ പണിയെടുക്കാന്‍ തയ്യാറാണ്. പക്ഷെ ഉണ്ണി സാറിന് അത്തരം ആളുകളെ ഇഷ്ടമല്ലാ..

“നിര്‍മ്മല ചേച്ചിക്ക് ഇവിടെ ജോലി ചെയ്യാന്‍ ഇഷ്ടമാണോ…?
“എന്നെക്കാളും ഇഷ്ടം എന്റെ മാതാപിതാക്കള്‍ക്കാ………”
അതെന്താ അങ്ങിനെ ചേച്ചീ……..
എനിക്ക് ഇവിടെ നിന്ന് കിട്ടുന്ന ശമ്പളം അത്രക്കും വലുതാ.. അതിനാല്‍ എന്നെ ഇവിടെ നിന്ന് എവിടെക്കും അയക്കില്ല എന്റെ അച്ചന്‍. എനിക്ക് രണ്ട് കൊല്ലം മുന്‍പ് ബേങ്കില്‍ ജോലി കിട്ടിയതായിരുന്നു. ഉണ്ണി സാറ് പൊയ്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അഛന്‍ സമ്മതിച്ചില്ല..

ഭക്ഷണം എത്തി പാര്‍വ്വതീ‍… ഞാന്‍ സാറിനോട് പറഞ്ഞിട്ട് വരാം……..
ക്ഷണ നേരത്തില്‍ നിര്‍മ്മല തിരിച്ചെത്തി……
പാറ്വതിയെ സാറ് വിളിക്കുന്നു………..
നിര്‍മ്മലയും പാര്‍വ്വതിയും ഉണ്ണിയുടെ ഓഫീസ് മുറിയില്‍ പ്രവേശിച്ചു……..
പാര്‍വ്വതീ … നമുക്ക് ഭക്ഷണം കഴിക്കാം………..
നിര്‍മ്മല രണ്ട് പേര്‍ക്കും വിളമ്പിക്കൊടുത്തു……
ഇത് നമുക്കെല്ലാവര്‍ക്കും കഴിക്കാനുള്ളത്ര ഉണ്ടല്ലോ നിര്‍മ്മലേ. വരൂ നിര്‍മ്മലയും ഇരുന്നോളൂ…….
വേണ്ട സാര്‍……… എനിക്കിന്ന് ഉപവാസമാ……..
“ഞാനറിയാത്ത ഉപവാസമോ നിര്‍മ്മലക്ക്……….”
അതെ സാര്‍ ഇത് തുടങ്ങിയിട്ട് ഒരു ആഴ്ചയേ ആയിട്ടുള്ളൂ…
ആരാ ഉപവസിക്കാന്‍ പറഞ്ഞത്… എന്തിന്‍ വേണ്ടിയാ ഉപവാസം………
“അതൊന്നും എനിക്കറിയില്ല സാറെ….
“അമ്മ പറഞ്ഞു… ഞാന്‍ അനുസരിച്ചു.. അത്ര തന്നെ….”
ഉണ്ണിയും പാറ്വ്വതിയും ഭക്ഷണം കഴിഞ്ഞ് എണീറ്റു..
മേശപ്പുറമെല്ലാം തുടച്ച് വൃത്തിയാക്കുന്ന നിര്‍മ്മലയെ പാര്‍വ്വതി സഹായിക്കാന്‍ എത്തി…
നിര്‍മ്മല സമ്മതിച്ചില്ല… പാര്‍വ്വതി കൈ കഴുകിക്കോളൂ.. ഇതെല്ലാം ഞാന്‍ ഒറ്റക്ക് ചെയ്തോളാം… ഇനി പാറ്വ്വതിയെ ഞാന്‍ ഇതിന് സമ്മതിച്ചാല്‍ ചിലപ്പോള്‍ എനിക്ക് കിട്ടും ഉണ്ണി സാറിന്റെ കൈയില്‍ നിന്ന്……..
പ്ലീസ് പാര്‍വ്വതി……. അങ്ങോട്ട് മാറി നിന്നോളൂ……..
നിര്‍മ്മല എല്ലാം കഴിഞ്ഞ് പുറത്തേക്ക് പോയി….
ഉണ്ണിയേട്ടന്‍ വാതിലടച്ചു…….. കുറച്ച് നേരം കസേരയില്‍ ഇരുന്ന് വിശ്രമിച്ചു………
പാര്‍വ്വതീ……. ഞാന്‍ പത്ത് മിനിട്ട് ഒന്ന് കിടക്കട്ടെ….
എവിടേയാ കിടക്കാന്‍ പോണ്‍… ഈ മേശപ്പുറത്തോ……?
അപ്പോ നീയെന്റെ ഓഫീസ് റൂം ശരിക്കും കണ്ടില്ല അല്ലേ……?
ഉണ്ണി പാര്‍വ്വതിയെ വിശ്രമമുറ്റിയിലേക്കാനയിച്ചു…
വിശ്രമ മുറി കണ്ട പാര്‍വ്വതി അന്തം വിട്ടു……..
ഒരു ഹോട്ടലിനെ വെല്ലുന്ന ബെഡ് റൂം……..
മനോഹരമായി ഫര്‍ണീഷ് ചെയ്ത ഒരു സിംഗിള്‍ ബെഡ് റൂം……. വിത്ത് അറ്റാച്ച്ട് ടൊയലറ്റ്……….
നീല നിറത്തിലുള്ള ബെഡും, കര്‍ട്ടനും കാര്‍പ്പറ്റും എല്ലാം……. ഒരു നീല മയം……… ഉണ്ണിയേട്ടന്റെ ഇഷ്ട നിറം തന്നെ.
ഉണ്ണി അവിടെ കിടന്ന് മയങ്ങി.. പാര്‍വ്വതി അരികില്‍ ഇരുന്നു………..

ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ്

Thursday, July 23, 2009

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന എന്റെ രചന


ഈ ആഴ്ചത്തെ മാതൃഭൂമി വീക്കിലിയില്‍ [ജൂലായ് 26- 2009] വന്ന എന്റെ ബ്ലോഗ് രചന. Posted by Picasa

Wednesday, July 22, 2009

മാന്യ ബ്ലോഗ് വായനക്കാരേ കേള്‍ക്കുക

പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ, വായനക്കാരേ

എന്റെ ബാല്യത്തിലെ മഴക്കാലം” എന്ന ബ്ലോഗ് രചന
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ [മഴക്കാലത്തിന്റെ ഓര്‍മ്മകള്‍] എന്ന പേരില്‍ വന്നത് ഒരു കന്നിക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരം തന്നെയാണ്.

വായിക്കാത്തവര്‍ ഈ ലക്കം [ജൂലായ് 26] വായിക്കുക. പേജ് 84.

എന്റെ പാറുകുട്ടീ” എന്ന എന്റെ ബ്ലോഗ് നോവല്‍ താമസിയാതെ പുസ്തക രൂപത്തില്‍ പബ്ലീഷ് ചെയ്യപ്പെടുന്നു. ഇത് വരെ 29 അദ്ധ്യായം [ഉദ്ദേശം 150 A4 ഷീറ്റ്] എഴുതിക്കഴിഞ്ഞു.

സ്നേഹാശംസകളോടെ
ജെ പി വെട്ടിയാട്ടില്‍

Thursday, July 16, 2009

എന്റെ ബാല്യത്തിലെ മഴക്കാലം


മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു.

ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല. എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല. സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...

അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ. അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

കുറച്ച് നാളായി എന്റെ മിനിക്കുട്ടിയെ കണ്ടിട്ട്. എന്റെ ഗ്രാമത്തില്‍ പോയിട്ടും. കാലിലെ വാതരോഗം വിട്ടുമാറുന്ന ലക്ഷണമില്ല. ദീര്‍ഘദൂര ഡ്രൈവിങ്ങ് വലിയ ബുദ്ധിമുട്ടാണ്. ഇന്ന് എന്തായാലും എത്ര വയ്യാണ്ടായാലും നാട്ടില്‍ പോകുക തന്നെ എന്ന് തീരുമാനമെടുത്തു.

കാലത്ത് നേരത്തെ എഴുന്നേറ്റു. പതിവില്ലാതെ ബീനാമ്മ എനിക്ക് നേരത്തെ തന്നെ ഇഡ്ഡലിയും മറ്റും തയ്യാറാക്കിത്തന്നു. ഞാന്‍ സാധാരണ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആരൊടും പറയുന്ന പതിവില്ല. ദൂര സ്ഥലത്തേക്കാണെങ്കില്‍ രണ്ട് ദിവസത്തിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും വണ്ടിയില്‍ എടുത്ത് വെക്കും.

അങ്ങിനെ പ്രാതല്‍ കഴിച്ച് എന്റെ ഗ്രാമമായ ചെറുവത്താനി ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു. മഴയില്ലാത്തതിനാല്‍ വേഗത്തില്‍ പോകാനായി. എന്റെ നാട്ടിന്റെ തുടക്കമായ ചെറോക്കഴയെത്തിയപ്പോള്‍ മിനിക്കുട്ടിയെ വിളിച്ച് കപ്ലിയങ്ങാട്ടെക്ക് പോരണോ എന്ന് ചോദിച്ചു. അവള്‍ ഇല്ലാ എന്ന് അറിയിച്ചു. ഞാന്‍ അങ്ങിനെ നേരെ കപ്ലിയങ്ങാ‍ട്ടെക്ക് ലക്ഷ്യമിട്ടു.

കൊച്ചനൂര്‍ കഴിഞ്ഞ്, കപ്ലിയങ്ങാട്ട് എത്തുന്നതിന്‍ മുന്‍പ് പാടത്തുള്ള പാലത്തിന്റെ മുകളിലെത്തിയപ്പോള്‍ വണ്ടി പെട്ടെന്ന് സഡന്‍ ബ്രേയ്ക്ക് ഇട്ട് നിര്‍ത്തി. റോഡ് മുഴുവനും വെള്ളം. ആളുകള്‍ മുണ്ട് മടക്കിക്കുത്തി പോകുന്നു. വണ്ടിക്കുള്ളിലേക്ക് വെള്ളം കേറുമോ എന്ന് ഭയന്ന് ഞാന്‍ വണ്ടി തിരിച്ച് എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് നടന്ന് പോകാം എന്ന് കരുതി.

അപ്പോളാ അവിടെ ഒരു കുട്ടി വേറെ ഒരു കാറുമായി നില്‍ക്കുന്നത് കണ്ടത്. ആ കുട്ടി പറഞ്ഞു മെല്ലെ മെല്ലെ നിര്‍ത്താതെ പോയാല്‍ മതി എന്ന്. കപ്ലിയങ്ങാട്ട് അമ്മയെ മനസ്സില് ധ്യാനിച്ച് മെല്ലെ മെല്ലെ ഡ്രൈവ് ചെയ്തു. പ്രശ്നമൊന്നും ഉണ്ടായില്ല. സുഖമായി ക്ഷേത്രത്തിലെത്തി തൊഴുതു.

ഞാന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ ഉഷപ്പൂജക്കുള്ള ഒരുക്കങ്ങളായിരുന്നു. ഭഗവതിയെ നന്നായി വണങ്ങി, വാത രോഗത്തിന്റെ കാര്യങ്ങളൊക്കെ ബോധിപ്പിച്ചു. ഒരു മഞ്ഞള്‍ കുറിയിട്ട് നില്‍ക്കുമ്പോള്‍ അവിടെ അഷ്ടമംഗല്യപ്രശ്നം നടക്കാന്‍ പോകുന്നതിന്റെ ഒരു ബോര്‍ഡ് കണ്ടു

ക്ഷേത്രം ഓഫീസില്‍ പോയി അഞ്ഞൂറ് രൂപ അതിന്റെ ചിലവിലേക്കായി കൊടുക്കുവാന്‍ അമ്മ എന്നെ ഓര്‍മ്മപ്പെടുത്തി. ആ തുക കൌണ്ടറില്‍ അടച്ച് രസീത് വാങ്ങി നില്‍ക്കുമ്പോഴാണ്‍ എനിക്ക് മഴയെ പറ്റി ഓര്‍മ്മ വന്നത്.

എന്റെ ചെറുപ്പത്തില്‍ ആണ്‍ എനിക്ക് മഴയെ പറ്റി കൂടുതല്‍ ഓര്‍മ്മകള്‍ ഉള്ളത്. എന്റെ ബാല്യം സിലോണിലെ കൊളംബോയിലും [ഇപ്പോഴത്തെ ശ്രീ ലങ്ക] ഞമനേങ്ങാട്ടും ആയിരുന്നു.

ഞമനേങ്ങാട്ടെ എന്റെ തറവാട് ഓലപ്പുരയായിരുന്നു. വീട് വലിയത് തന്നെ. രണ്ട വലിയ കിടപ്പ് മുറികളും, മച്ച്,വലിയ ഇടനാഴിക, കലവറ, കയ്യാല്‍ പുര, പുറത്തേക്ക് തള്ളിനില്‍ക്കുന്ന അടുക്കള മുതലായവ. ആ നാട്ടിലെ വലിയ വീടുകളില്‍ ഒന്ന് തന്നെ. മഴക്കാലമാകുമ്പോള്‍ അവിടെയിവിടേയുമെല്ലാം ചോര്‍ച്ച പതിവാണ്. മഴപെയ്യുമ്പോള്‍ ഞാന്‍ വടക്കോറത്ത് തിണ്ണയില്‍ കയറി ഇരിക്കും.

പുരയുടെ മൂലക്കില്‍ കൂടി വെള്ളം മഴവെള്ളം കുത്തനെ നിലത്തേക്ക് പതിക്കുന്നത് നോക്കി ഇരിക്കും. വലിയ വട്ടളത്തില്‍ കോച്ചു ഇളയമ്മ പാത്രം കഴുകാനും മറ്റും വെള്ളം പിടിച്ച് വെക്കും.

എന്റെ ചെറുപ്പത്തില്‍ എന്റെ വീടിന്റെ ചുറ്റും പാടമായിരുന്നു. മഴപെയ്താല്‍ കണ്ടങ്ങളെല്ലാം വെള്ളം കൊണ്ട് നിറയും. അപ്പോള്‍ വരമ്പത്ത് കൂടി ചാടി ചാടി നടക്കണം പീടികയിലേക്കും സ്കൂളിലേക്കുമെല്ലാം പോകുമ്പോള്‍. പിന്നെ ഞാന്‍ മഴക്കാലമാകുമ്പോള്‍ പാടത്ത് മീന്‍ പിടിക്കാനും, ഞണ്ടിനെ പിടിക്കാനും ഒക്കെ പോകും. പിന്നെ കുളങ്ങളെല്ലാം നിറഞ്ഞ് കിടക്കുമ്പോള്‍ അതില്‍ ചാടി കുളിക്കും. പിന്നെ തോടില്‍ വാഴത്തടി ഇട്ട് അതില്‍ കൂടി സവാരി ചെയ്യും.

ഒരിക്കല്‍ ഞാന്‍ അങ്ങിനെ തോട്ടിലൂടെ സവാരി നടത്തുമ്പോള്‍ ഒരു കൈതക്കൂട്ടില്‍ ചെന്ന് പെട്ടു. നിലവിളിച്ചിട്ടും ആരും എത്തിയില്ല. എന്നിട്ട് ഒരു വിധം കൈതമുള്ള് കൊണ്ട് മേലൊക്കെ പൊളിഞ്ഞ് കരക്ക് കയറിയതെല്ലാം ഓര്‍മ്മ വരുന്നു.

മഴക്കാലമായാല്‍ പിന്നെ എനിക്ക് കുളിമുറിയില്‍ വെള്ളം കിട്ടില്ല കുളിക്കാന്‍. ഞാന്‍ തോട്ടിലും, കുളത്തിലും ഒക്കെ കുളിക്കാന്‍ പോകും. ഒരിക്കല്‍ കിണറ്റില്‍ ചാടി കുളിച്ചു. കിണറും കരയും ഒരേ പോലെ സമമായിരിക്കും മഴക്കാലത്ത്. അന്ന് അച്ചമ്മയുടെ അടുത്ത് നിന്ന് കുറേ അടി കിട്ടി.

മഴക്കാലത്ത് സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ. കുറേ ദൂരം നടക്കണം. ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് കുറെ നടക്കണം. ഇന്നെത്തെപോലെ റോഡില്ല അന്ന്. എന്റെ തറവാട്ടില്‍ നിന്ന് പാടത്തെ വരമ്പിലൂടെ കുറേ പോയാല്‍ ഒരു വല്യവരമ്പെത്തും. അതില്‍ കൂടികുറേ നടന്നാല്‍ ഒരു കല്ലുപാലം വരും. അതിന്റെ മുകളില്‍ സ്ലാബ് ഇല്ലാത്തതിനാല്‍ ചെറിയ സര്‍ക്കസ്സ് കളിച്ചാലെ അപ്പുറം കടക്കാനൊക്കൂ..

ചേച്ചിയും പെണ്ണുങ്ങളുമൊക്കെ തോട്ടില്‍ ഇറങ്ങി മറുകരക്ക് എത്തും. പിന്നെ കുറച്ച് ഒരു പറമ്പില്‍ കൂടി പോയാല്‍ ഒരു വഴി കാണും... അങ്ങിനെ പോയി പോയി ഒരു പീടികയുടെ മുന്നിലൂടെ പോയാല്‍ തെങ്ങിന്‍ മല്ല് ഇട്ട ഒരു പടി പാടത്തേക്ക് കാണാം. അതിറങ്ങി പിന്നെയും വെള്ളത്തില്‍ കൂടെ കുറച്ച് നടന്നാല്‍ മദ്രസയും ഞമനേങ്ങാട്ട് പള്ളിയും കാണാം. പിന്നെ പള്ളീടെ മുന്നിലുള്ള പാടത്തുകൂടി നടന്ന്, ചെറിയ തോട്ടില്‍ കൂടി നടന്നാ‍ല്‍ പിന്നേയും തെങ്ങിന്‍ മല്ല അടിച്ച പടി കടന്ന് കുറെ നടന്നാല്‍ ഒരു ചെറിയ തോട് ഒരു കുളത്തിലേക്ക് പൊകുന്നത് കാണാം. അത് മുറിച്ച് കടന്നാല്‍ കുറച്ച് ദൂരം ഒരു മണ്‍പാതയിലൂടെ ചളിയും മറ്റുമായി നടന്ന് നീങ്ങാം.

അങ്ങിനെ നടന്ന് നടന്ന് ഞമനേങ്ങാട്ട് പോസ്റ്റ് ആപ്പീസും, കണ്ടമ്പുള്ളി സ്കൂളും കഴിഞ്ഞാല്‍ പിന്നെ വലിയ തോടാണ്. അതില്‍ വെള്ളവും ചളിയും തന്നെ. അന്ന് പിന്നെ ആര്‍ക്കും ചെരിപ്പിടുന്ന സ്വഭാവം ഇല്ല.

എനിക്ക് പാപ്പന്‍ മലായില്‍ നിന്ന് ഒരു റബ്ബര്‍ ചെരിപ്പ് കൊണ്ട് തന്നിട്ടുണ്ടായിരുന്നു. ഞാനത് ഒരു വള്ളിയില്‍ കെട്ടിക് കഴുത്തിലിടും. എന്നിട്ട് വെള്ളത്തിലും ചളിയിലും കൂടി ചക്കിത്തറ പാലം വരെ നടക്കും. ചിലപ്പോള്‍ ചളിയില്‍ കാല്‍ പൂന്ന് വലിച്ചാല്‍ കിട്ടില്ലാ. എന്നാലും ഉശിരായാല്‍ ചളിയിലും വെള്ളത്തിലും നടക്കാന്‍ സുഖമാണ്.

സ്കൂളിലേക്ക് പോകുമ്പോള്‍ കൂടെ ചേച്ചിയും ഉണ്ടാകും. അതിനാല്‍ ധൈര്യം ഉണ്ട്. ചിലപ്പോല്‍ തോട്ടിന്റെ സൈഡ് മുഴുവനും വലിയ ഓട്ടകളുള്ള മാട്ടങ്ങളാണ്. അതിലെ പൊത്തിലേക്ക് നോക്കുമ്പോള്‍ പേടിയാകും. ചില പൊത്തില്‍ പാമ്പുകളുമുണ്ടാകും. ഈ നടത്തത്തില്‍ പിന്നെ മഴ വന്നാലെങ്ങിനെയിരിക്കും. ചേച്ചിക്ക് ശീലക്കുടയും എനിക്ക് ഓലക്കുടയുമാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ കുട എടുക്കില്ല. എന്നിട്ട് ചേച്ചിയുടെ കൂടെ നടക്കും.

എനിക്ക് വേഗം നടക്കാനറിയില്ല. ഞാന്‍ ചെറുപ്പത്തില്‍ ഒരു തടിയനായിരുന്നു. എന്നെ പിള്ളേര്‍ മാത്തടിയന്‍ എന്നാ വിളിച്ചിരുന്നത്. ചേച്ചി സ്കൂളില്‍ ടീച്ചറായിരുന്നു. ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലപ്പോള്‍ ഞണ്ടിനെ പിടിക്കാന്‍ പോകും. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ പാടത്ത് കണ്ടത്തിന്റെ വരമ്പില്‍ ഞണ്ട് പൊത്തുണ്ടാക്കി അതില്‍ കയറി ഇരിക്കും. ഞണ്ടിനെ പിടിക്കുമ്പോള്‍ ഞണ്ട് ചിലപ്പോള്‍ എന്റെ വിരലുകള്‍ ഇറുക്കും. അല്പം വേദനിച്ചാലും ഞാന്‍ വിടില്ലാ.. ചേച്ചി അപ്പോളേക്കും നടന്ന് കുറെ ആയിട്ടുണ്ടാകും.

തിരിഞ്ഞ് നോക്കുമ്പോളെന്നെ കാണുകയില്ല.
അപ്പോ വിളിക്കും ........എടാ ഉണ്ണ്യേ............ നീയെന്താ ചെക്കാ അവിടെ കാട്ടണ്......
"ഞാന്‍ ഞണ്ടിനെ പിടിക്കാ.’
"ഓ ഈ ചെക്കനെ കൊണ്ട് തോറ്റു............. എന്നും പറഞ്ഞ് ചേച്ചി തിരിച്ച് വന്ന് ശീലക്കുട മടക്കി എന്നെ നന്നായി ചാര്‍ത്തും.
ചേച്ചിക്ക് സ്കൂളില്‍ നേരത്തെ എത്തിയില്ലെങ്കില്‍ ഹെഡ് മാഷ് ചീത്ത പറയുമല്ലോ...? ഞാന്‍ മെല്ലെ വരാമെന്ന് പറഞ്ഞാല്‍ ചേച്ചി സമ്മതിക്കില്ല.

അങ്ങിനെ ചക്കിത്തറ പാലം കടക്കുമ്പോല്‍ ഞാന്‍ അവിടെ പാലത്തിന്നടിയില്‍ കൂടെ മഴവെള്ളം ഒലിച്ച് പോകുന്നത് നോക്കിക്കൊണ്ടിരിക്കും. അങ്ങിനെ നോക്കി നോക്കി സമയം പോകുന്നതറിയില്ല. അപ്പോളെക്കും ചേച്ചി കുറേ നടന്നെത്തിയിരിക്കും. അപ്പോള്‍ ഞാന്‍ ഓടി ചേച്ചിയുടെ കൂടെയെത്തും. അല്ലെങ്കില്‍ പിന്നെയും എനിക്ക് അടി കിട്ടും.

ചക്കിത്തറ പാലം കടന്നാല്‍ മാക്കുട്ടി ഏട്ടന്റെ പീടികയാണ്. ഞാന്‍ അവിടെ കുറച്ച് നേരം മാക്കുട്ടി ഏട്ടന്റെ വായില്‍ നോക്കി നില്‍ക്കും. ചിലപ്പോല്‍ എനിക്ക് മാക്കുട്ടി ഏട്ടന്‍ എള്ളും ശര്‍ക്കരയും തരും. ചില ദിവസം ഉലുവയും ശര്‍ക്കരയും തരും. എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ പീടികയുടെ മുന്നീന്ന് പോകില്ല.

അപ്പോളെക്കും ചേച്ചിയുടെ വിളി കേള്‍ക്കാം........
"എടാ ഉണ്ണ്യേ...............?
ഈ ചേച്ചീനെ കൊണ്ട് തോറ്റല്ലോ........ എന്നൊക്കെ തോന്നാറുണ്ടെനിക്ക്....

അങ്ങിനെ മാക്കുട്ടി ഏട്ടന്റെ പീടിക കഴിഞ്ഞാല്‍ പിന്നെയും വെള്ളവും ചളിയും നിറഞ്ഞ തോട് തന്നെ. ചക്കിത്തറ വരെ വെളുത്ത ചളിയാണെങ്കില്‍, ചക്കിത്തറ പാലം കഴിഞ്ഞാല്‍ ചുവന്ന ചളിയാ....

ഞാനെന്റെ പുസ്തകം ചേച്ചിയുടെ സഞ്ചീല്‍ ഇടും. അപ്പോ എനിക്ക് മഴവെള്ളത്തീ കൂടി ഓടി നടക്കാന്‍ പറ്റും. പിന്നെ തോട്ടിലെ വെള്ളം ഒരു കാല്‍ കൊണ്ട് തെറിപ്പിച്ച് മറ്റേ കാലുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. ചിലപ്പോള്‍ ചേച്ചിയുടെ സാരിയിലേക്ക് ഒക്കെ ചളിവെള്ളം ഞാന്‍ തെറിപ്പിക്കും. അതിന്നും എനിക്ക് അടി കിട്ടും. വീട്ടില്‍ നിന്ന് സ്കൂളെത്തുമ്പോളെക്കും എന്നെ തല്ലി തല്ലി ചേച്ചി ക്ഷീണിച്ചിട്ടുണ്ടാകും.

അങ്ങിനെ തോട്ടിലുള്ള സവാരി കൂളിയാട്ടയിലെ മുഹമ്മദ് സായ്‌വിന്റെ വീട്ടിനടുത്ത് എത്തുമ്പോള്‍ നില്‍ക്കും.

പിന്നെ പാടത്തെ വല്ല്യവരമ്പിലൂടെ.അങ്ങിനെ നടക്കുമ്പോള്‍ ഞാന്‍ ഒരു ദിവസം ഞണ്ടിനെ പിടിക്കാന്‍ ഒരു പാടത്തെ വരമ്പില്‍ ഒരു പൊത്തില്‍ കയ്യിട്ടു. ആ പ്രാവശ്യം എന്നെ ഞണ്ട് ഇറുക്കിയില്ല. പകരം ഒരു എന്റെ വിരലില്‍ ഒരു കടി തന്നു. കയ്യ് മുറിഞ്ഞാലും ഞാന്‍ പിടി വിട്ടില്ല. പൊത്തില്‍ നിന്ന് കയ്യെടുത്തപ്പോളാ മനസ്സിലായത് എന്നെ കടിച്ചത് നീര്‍ക്കോലിയാണെന്ന്.

ഞാന്‍ നീര്‍ക്കോലിയേയും പിടിച്ച് ചേച്ചിയുടെ പിന്നാലെ ഓടി. "ചേച്ച്യേ........... എന്നെ നീര്‍ക്കോലി കടിച്ചു..............
ചേച്ചി പുറകോട്ട് നോക്കാണ്ട്........
‘പിന്നേ........ നീര്‍ക്കോലി അന്നെ കടിക്ക്യാ വെറുതെ..........‘
‘അപ്പോ ഞാന്‍ നീര്‍ക്കോലിയെ ചേച്ചിക്ക് കാണിച്ച് കൊടുത്തു.........’

ചേച്ചി നീര്‍ക്കോലിയെ കണ്ടതും പേടിച്ച് വിരണ്ടു.. കണ്ടത്തിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. സാരിയും ബ്ലൌസും എല്ലാം നനഞ്ഞു. പക്ഷെ എന്റെ കൈയില്‍ നീര്‍ക്കോലി ഉള്ളതിനാല്‍ എനിക്ക് അടി കിട്ടിയില്ല. എനിക്ക് ചിരി വന്നു.

പാവം ചേച്ചി....... കണ്ടത്തില്‍ വീണത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ചേച്ചിക്ക് എന്നെ കടിച്ച് തിന്നണമെന്ന് തോന്നി. അത്രക്കും ദ്വേഷ്യം വന്നു. എന്നിട്ട് പറഞ്ഞു........
"വീട്ടില്‍ എത്തട്ടെ നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍............"
അങ്ങിനെ ഞങ്ങള്‍ വെള്ളത്തില്‍ കൂടി ഓടി സ്കൂളിലെത്തി.........

മഴക്കാലം കഴിയുന്ന വരെയുള്ള അങ്കമാണിത്. സ്കൂളിലെത്തുമ്പോളെക്കും എന്റെ ട്രൌസറെല്ലാം നനഞ്ഞ് കുതിര്‍ന്നിരിക്കും. ചേച്ചി എനിക്ക് വേറെ ട്രൌസര്‍ കരുതിയിരിക്കും. എനിക്ക് അത് ഇട്ട് തരും, എന്നിട്ട് നനഞ്ഞത് ക്ലാസ്സിലെ ഇഷ്ടികത്തറയില്‍ ഉണക്കാനിടും.

എന്തൊക്കെ ചെയ്താലും പെറ്റ തള്ളയല്ലേ.. ഉച്ച ഭക്ഷണത്തിന്‍ ബെല്ലടിച്ചാല്‍ എനിക്ക് ചോറ് വാരിത്തരും. ഞാന്‍ ചോറുണ്ണുന്നതിന്‍ മുന്‍പ് കുട്ട്യോളുടെ കൂടെ കളിക്കാനോടും. ചിലപ്പോള്‍ എന്നെ കളിക്കാന്‍ വിടില്ല.

ചേച്ചി ഊണ്‍ കഴിഞ്ഞ് ഒരു ബെഞ്ചില്‍ കിടന്ന് അല്പം വിശ്രമിക്കും. അപ്പോള്‍ ഞാന്‍ എണീറ്റ് ഓടും. മഴപെയ്യുന്നത് കണ്ടാല്‍ ഞാന് മഴയത്ത് ഓടി കളിക്കും....

ചില ദിവസം സ്കൂള്‍ വിടുമ്പോള്‍ മഴ കൂടുതലാണെങ്കില്‍ ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ താമസിക്കും. അപ്പോള്‍ എനിക്ക് വലിയ ഇഷ്ടമാ. ചേച്ചിയുടെ വീട് സ്കൂളില്‍ നിന്ന് നോക്കിയാ കാണാം. അത്ര അടുത്താ. പിന്നെ നല്ല റോട്ടില്‍ കൂടി നടന്ന് പോകാം. വെളളവും ചളിയൊന്നുമില്ലാ.

സംഗതി ടാറിടാത്തെ റോഡാണെങ്കിലും പ്രശ്നമില്ല നടക്കാന്‍. സ്കൂളിന്റെ അടുത്ത എരുകുളമുണ്ട്. ഞാന്‍ അതില്‍ കുളിക്കാന്‍ പോകും. ആ കുളത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും, പിന്നെ പോത്തും എരുമയും ഒക്കെ കുളിക്കാന്‍ വരും. മഴക്കാലത്ത് കുളം നിറഞ്ഞ് പാടവും കുളവും ഏതാണെന്ന് അറിയാത്ത വിധം വെള്ളം ഉണ്ടാകും.

ഞാന്‍ പോത്തുങ്ങളുടെ മുകളില്‍ കയറി ഇരിക്കും. എന്നിട്ട് പോത്തിനെ നീന്തിച്ച് സവാരി നടത്തും. ചില പോത്തുങ്ങള്‍ സൂത്രക്കാരാണ്. അവര്‍ വെള്ളത്തില്‍ താഴ്ന്ന് പോകും. ഞാനും ചിലപ്പോള്‍ അടിയിലേക്ക് പോകും. അപ്പോള്‍ ഞാന്‍ ഊളയിട്ട് അകലെ പോയി പൊന്തും....

ഒരു ദിവസം ഊളയിട്ട് പൊന്തിയത് കൈതക്കൂട്ടില്‍. അന്നും എന്റെ മുതുകൊക്കെ മുറിഞ്ഞു. വീട്ടിലെത്തിയപ്പോ മുതുക് മുറിഞ്ഞ വേദനയും അതിന്റെ കൂടെ ചേച്ചിയുടെ ചൂരല്‍ കഷായവും..

എന്റെമ്മോ......... ആ മഴക്കാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

ചേച്ചിയുടെ വീട്ടില്‍ ചിലപ്പോ സ്ഥിരതാമസം ഉണ്ടാകും. അപ്പോള്‍ ഞാന്‍ പുഞ്ചപ്പാടത്ത വഞ്ചികുത്തിക്കളിക്കാന്‍ പോകും. വല്ലവരും തിരുത്തിന്മേലില്‍ നിന്ന് കരയിലേക്ക് പീടികയിലേക്കും മറ്റും വന്നതാകും വഞ്ചിയില്.ഞാനത് അവരോട് ചോദിക്കാണ്ട് തുഴഞ്ഞ് കളിക്കും. ചിലപ്പോള്‍ വഞ്ചി മറിയും. അപ്പോള്‍ അത് മറിഞ്ഞ സ്ഥലത്തിട്ട് ഞാന്‍ നീന്തി രക്ഷപ്പെടും.

എന്നിട്ട് വഞ്ചിയുടെ ഉടമസ്ഥന്‍ ചിലപ്പോല്‍ എന്നെ പിടിച്ച് തെങ്ങിന്മേല്‍ കെട്ടിയിടും. അപ്പോളും എനിക്ക് ചേച്ചിയുടെ കയ്യില്‍ നിന്ന് നല്ല അടി കിട്ടും.

മഴക്കാലമായാ‍ല്‍ മിക്ക ദിവസവും പുഞ്ചപ്പാടത്ത് പോകും. പുഴ പോലെ നിറഞ്ഞ് കാണുന്ന പാടത്തെക്ക് നോക്കിയിരിക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ. പിന്നെ തോട്ടിലെ കുളിയും..........

ഇന്ന് ഇവിടെ മഴ പെയ്യുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ എനിക്ക് ഒന്നും തോന്നുന്നില്ല. കണ്ടങ്ങളും, വരമ്പുകളും, പൊത്തുകളും, ഞണ്ടുകളും, നീര്‍ക്കോലികളും ഒന്നും കാണാനേയില്ല....

ബാല്യകാലം എത്ര സുന്ദരമായിരുന്നു. പ്രത്യേകിച്ച് മഴക്കാലം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കാന്‍ ചിലപ്പോള്‍ വഞ്ചിയില്‍ പോകും. കൊച്ച് വഞ്ചിയാകുമ്പോള്‍ വഞ്ചി മറിയാനേ നേരമുണ്ടാകൂ.

നിലയില്ലാ സ്ഥലത്താകുമ്പോല്‍ വഞ്ചിയില്‍ കെട്ടിത്തൂങ്ങിക്കിടക്കും ചിലപ്പോള്‍........

ആ ബാല്യവും ആ മഴയും ഇനിയും എന്നെത്തേടിയെത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്............
കുറിപ്പ്: ഈ കഥ 2009 ജൂലായ് 26 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.-

Saturday, July 11, 2009

എന്റെ പാറുകുട്ടീ..... ഭാഗം 29

മലയാളം നോവല്‍

[അനാരോഗ്യം മൂലം കുറച്ച് നാളായി എനിക്ക് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വീണ്ടും എഴുതി തുടങ്ങുന്നു.]

ഇരുപത്തി എട്ടാം ഭാഗത്തിന്റെ തുടര്‍ച്ച.......

http://jp-smriti.blogspot.com/2009/04/28.html

++++++++++++++
ഭാഗം 29


പാര്‍വ്വതിയുടെ അവധിക്കാലത്തിന്റെ അവസാന നാളുകള്‍ അടുത്ത് വന്നിരിക്കുന്നു. അടുത്ത ആഴ്ച അവളെ ഹോസ്റ്റലില്‍ കൊണ്ട് വിടും. അവള്‍ക്ക് ഉണ്ണിയെ പിരിയാന്‍ തീരെ ഇഷ്ടമില്ല. പക്ഷെ ഫൈനല്‍ ഇയര്‍ പരീക്ഷയായതിനാല്‍ പോകാതിരിക്കാനും നിവൃത്തിയില്ല.
ബി കോം കഴിഞ്ഞാല്‍ എം കോമിന് വിടണമെന്നാ ഉണ്ണിയുടെ ആഗ്രഹം. അതിന് പാര്‍വ്വതി ഒരിക്കലും വഴങ്ങുകയില്ലാ എന്ന മട്ടാണ്. പഠിപ്പ് എത്ര വേണമെങ്കിലും ആകാം പാര്‍വ്വതിക്ക്. പ്രശ്നമില്ല. പക്ഷെ ഹോസ്റ്റലിലുള്ള ജീവിതവും ഉണ്ണിയെ പിരിഞ്ഞിരിക്കലും വയ്യാ ഇനി പാര്‍വ്വതിക്ക്.
നിര്‍മ്മലയുമായി ഉണ്ണി കൂറ്റുതല്‍ അടുക്കുമോ എന്ന ഭീതി പാര്‍വ്വതിയുടെ മനസ്സിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു.
പാര്‍വ്വതി ഓരോന്നാലോചിച്ച് പരിസരം മറന്നിരിക്കയായിരുന്നു. ഉണ്ണി വിളിച്ചത് കേട്ടിരുന്നില്ല പാര്‍വ്വതി.
“പാര്‍വ്വതീ...............?
ഞാന്‍ ഇപ്പോ വരാം.
അല്പസമയത്തിന് ശേഷം പാര്‍വ്വതി ഓടിയെത്തി.
“എന്താ ഉണ്ണ്യേട്ടാ വിളിച്ചേ .................

ഇങ്ങോട്ടിരിക്ക് പാര്‍വ്വതീ........ ഉണ്ണി അവളെ അടുത്തെക്ക് പിടിച്ചിരുത്തി.
രണ്ട് ദിവസം കഴിഞ്ഞാല്‍ അവധി കഴിയുകയായി. പോകാനുള്ള കാര്യങ്ങളൊക്കെ തയ്യാറായല്ലോ.
വസ്ത്രങ്ങളൊക്കെ കഴുകി പെട്ടിയില്‍ വെച്ചോ. തലയില്‍ തേക്കാനുള്ള എണ്ണയും, സോപ്പും, ഉമിക്കരി, പല്പൊടി മുതലായ സാധങ്ങളെല്ലാം ലിസ്റ്റ് ഇട്ട് ഓരോന്ന് എടുത്ത് വെക്കണം. രണ്ട് ദിവസം കഴിഞ്ഞ് എന്നെ വിളിച്ച് അതില്ലാ ഇതില്ലാ എന്ന് പറയരുത്. എനിക്കല്പം തിരക്കുള്ള ദിവസങ്ങളാണ് അടുത്ത ആഴ്ച.
നാളെ നീ അയ്യപ്പന്‍ കാവില്‍ പോയി തൊഴുതോ. സ്വാമിയെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചോളൂ......... നാളികേരവും മറ്റു പൂജാ സാധങ്ങളെല്ലാം ശരിയാക്കി വെച്ചോളൂ..
ഞാന്‍ ചിലപ്പോള്‍ ഉണ്ടായി എന്ന് വരില്ല. എനിക്ക് വേറെ ഒരിടം വരെ പോകേണ്ടതുണ്ട്. ജാനുവിനെ കൂട്ടിന് വിളിച്ചോ.
ശരി ഉണ്ണ്യേട്ടാ............
ഉണ്ണി ഉച്ചഭക്ഷണത്തിന്‍ ശേഷം ഒന്ന് മയങ്ങാന്‍ കിടന്നു. പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് വന്ന് കിടന്നു. ഉണ്ണിയോട് ഒട്ടിത്തന്നെ..
പാര്‍വതീ............
നീ മാറിക്കിടക്ക്....
എന്തേ?..........
നിനക്ക് അയ്യപ്പന്‍ കാവില്‍ പോകേണ്ടതല്ലേ?
അശുദ്ധമാകേണ്ട....
ഹൂം...........
അല്പനേരത്തെ മയക്കത്തിന് ശേഷം ഉണ്ണി എണീറ്റു. പാര്‍വ്വതി അയ്യപ്പന്‍ കാവിലേക്കുള്ള ഒരുക്കങ്ങളായി. ജാനുവിനോട് കുളിച്ച് തയ്യാറാകാന്‍ പറഞ്ഞു.
ജാനു പാ‍റുകുട്ടിയോടായി.........
പാറുകുട്ടീ............ അതേ എനിക്ക് കാവില്‍ വരാന്‍ പറ്റൂലാ. ഞാന്‍ തീണ്ടാരിയായിരിക്കയാണ്. അത് കേട്ട് പാര്‍വ്വതിക്ക് സന്തോഷമായി. ഇനി ഉണ്ണ്യേട്ടനെ കൂടെ കൂട്ടാലോ. പാര്‍വ്വതി ഉണ്ണിയുടെ അടുത്തേക്കോടി.
എന്താ പാര്‍വ്വതീ നീ ഓടിക്കിതച്ച് വരണത്...........?
അതേയ്.......... ജാനുവിന്‍ കാവിലേക്ക് വരാന്‍ പറ്റില്ല... അവള്‍ പുറത്തായിരിക്കയാണത്രെ.
നീ എന്നെയും കൂടെ കാവിലേക്ക് കൊണ്ടോകാന്‍ സൂത്രം പറയണതാണോ.
“ഏയ് ഇങ്ങനെത്തെ കാര്യത്തിനൊന്നും ഞാന്‍ തമാശ പറയുകയില്ല..........”
അപ്പോ നിനക്ക തനിച്ച് പോകാന്‍ പറ്റില്ലല്ലോ. നീ ചീരായി ഏടത്തിയെ കൂട്ടിന് വിളിച്ചോ.
അതിന് ചീരായി ഏട്ടത്തി പണികഴിഞ്ഞെത്തി കുളിച്ച് തയ്യാറാകുമ്പോഴേക്കും ഇരുട്ടാകും. പിന്നെ പോകാന്‍ ബുദ്ധിമുട്ടാ.....
....... അപ്പോ ഞാന്‍ തന്നെ നിനക്ക് കൂട്ടിന് വരണമല്ലേ......?
പാര്‍വ്വതി താഴെ നോക്കി നിന്നതേ ഉള്ളൂ.............
പെട്ടെന്ന് ഉണ്ണി പാര്‍വ്വതിയെ കെട്ടിപ്പിടിച്ച്, വാരിക്കോരിയെടുത്ത് കൂവളത്തറയില്‍ കിടത്തി.
“എന്റെ മേലെല്ലാം ചളിയാകില്ലേ ഉണ്ണ്യേട്ടാ...............
പാര്‍വ്വതിക്ക് സന്തോഷമായി.. ഉണ്ണി അവളുടെ കൂടെ കാവിലേക്ക് വരുമെന്ന് ഉറപ്പായി. ഈശ്വരന്മാര്‍ എന്റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയാവില്ല. പാര്‍വ്വതി നിര്‍വൃതി പൂണ്ടു.
എന്നാ ഞാനും കൂടെ വരാമല്ലേ പാര്‍വ്വതീ..........
ഞാന്‍ വെള്ളമെടുത്ത് വെക്കാം. ഉണ്ണ്യേട്ടന്‍ വേഗം കുളിച്ച് റെഡിയാക്. നമുക്ക് വേഗം പോകാം.
നമുക്ക് അയ്യപ്പന്‍ കാവില്‍ പോകുമ്പോള്‍ ശവക്കാടിനടുത്തുള്ള കുട്ടാപ്പുട്ടിയേട്ടന്റെ വീട്ടിലും പോകണം കേട്ടോ... അപ്പോ വേഗം പുറപ്പെടാം ഉണ്ണ്യേട്ടാ.........
+++
എന്തിനാ കുട്ടാപ്പുട്ടിയേട്ടന്റെ വീട്ടില്‍ കയറണത്. അവിടെയിവിടേയും ഒക്കെ കേറിയാല്‍ വീട്ടിലെത്തുമ്പോള്‍ നേരം കുറേ വൈകും.
‘നമുക്ക് വേഗം ഇറങ്ങാം ഉണ്ണ്യേട്ടാ. എനിക്ക് വിശലാക്ഷിയോട് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ പിന്നെ ആരുടെ കൂടെയാ അവിടെയൊക്കെ പോകുക. ‘
ശരി ഇന്നാ നടക്ക് വേഗം.
നീ വഞ്ചി ഏല്‍പ്പിച്ചിട്ടുണ്ടോ………
“വഞ്ചിയൊന്നും ഏല്പിച്ചിട്ടില്ല…..
അവിടെ ഏതെങ്കിലും ഉണ്ടാകും. അതില്‍ കയറി പോകാം.
അപ്പോ നമുക്ക് തിരികെ വരാനോ….
അത് ഞാനാലോചിച്ചില്ല…..
നല്ല ആളാണല്ലോ പാറ്വതീ നീയ്…….
നമുക്കേതായാലും പോകാം.
തിരിച്ച് പോരാന്‍ വണ്ടി കിട്ടിയില്ലെങ്കില്‍ ഞാന്‍ നീന്തിയങ്ങ് ഇക്കരക്കെത്തും.
നിന്നെ തിരുത്തുന്മേലുള്ള കണ്ണപ്പേട്ടന്റെ വീട്ടില്‍ നിര്‍ത്തും…
പേടിപ്പിക്കല്ലേ ഉണ്ണ്യേട്ടാ………..
എനിക്കും നീന്താനൊക്കെ അറിയാം.
ആ എന്നാ …… മടക്കം അങ്ങിനെയാകട്ടെ….
ഉണ്ണ്യേട്ടാ അതാ ഗംഗുവേട്ടന്‍ പോണ്‍………
ഗംഗുവേട്ടാ…………..
വിളി കേട്ട് ഗംഗു പാറ്വതിയുടെ അടുത്തെത്തി. കാര്യം തിരക്കി.
അതിനൊക്കെ വഴിയുണ്ടാക്കാം. ഞാന്‍ നിങ്ങളെ കാവില്‍ കൊണ്ട് പോയി തിരികെ കൊണ്ട് വരാം. ഇതാ ഇപ്പോളൊരു വലിയ കാര്യം..

അങ്ങിനെ ഗംഗുവിനെ കൂടെ ഉണ്ണിയും പാറ്വതിയും കടവിലെത്തി. ഗംഗുവിന്റെ വഞ്ചിയില്‍ അയ്യപ്പന്‍ കാവിലേക്ക് യാത്രയായി.
‘ഉണ്ണ്യേട്ടാ എനിക്ക് ആമ്പല്‍ പൂവ് പൊട്ടിച്ച് തരാമോ?...
“അതെന്താ നിനക്ക് തന്നെ പൊട്ടിച്ചാ‍…..?
ഞാന്‍ പൊട്ടിച്ചാ ചിലപ്പോള്‍ എന്നെ വഴക്ക് പറഞ്ഞാലോ എന്ന് വിചാരിച്ചാ………
ശരി…ഏതായാലും ഇപ്പോ പൊട്ടിക്കേണ്ട….
നാം കാവിലേക്കാ പോകണത്. നാമം ജപിച്ചും കൊണ്ടിരിക്കണം.
നിന്റെ പരീക്ഷയല്ലേ അടുത്ത ദിവസം. മനസ്സില്‍ ഈശ്വരവിചാരം വേണം. എപ്പോ നോക്കിയാലും നീ ഇങ്ങനെ ചിലച്ചും കൊണ്ടിരിക്കുന്നതെന്താണ്‍.
‘പറഞ്ഞോട്ടടാ ഉണ്ണ്യേ……… ഗംഗു ഉണ്ണിയോട്…..’
അവള്‍ക്ക് അന്നോടല്ലാതെ ആരോടാ ഇതൊക്കെ പറയാ…………
ഗംഗുവേട്ടന്‍ പറിച്ചുതരാം കേട്ടോ പാറുകുട്ടീ….. അറ്റ്നെ ഏട്ടന്‍ പറിച്ച് തന്നില്ലെങ്കില്‍…….
പാറുകുട്ടിക്ക് അത് കേട്ട് തൃപ്തിയായില്ല. അവള്‍ക്ക് ഉണ്ണി തന്നെ അതൊക്കെ സാധിച്ച് കൊടുക്കണം. എല്ലാം ഉണ്ണി കൊടുത്താലെ അവള്‍ക്ക് തൃപ്തിയാകൂ…
അവളുടെ മനസ്സ് നിറയെ ഉണ്ണ്യേട്ടനെന്ന ഒരു വിചാരമേ ഉള്ളൂ…….
പാറ്വതീ………….
എന്താ ഉണ്ണ്യേട്ടാ………..
നല്ലോണം പിടിച്ചിരുന്നോ… തോട് മുറിച്ച് കടക്കുമ്പോള്‍ വഞ്ചി ഉലയും. ഇങ്ങോട്ട് എന്റെ അടുത്തേക്ക് ഇരുന്നോ….
പാറ്വതി ഉണ്ണിയുടെ അടുത്തേക്കിരുന്നു. ഉണ്ണി പാടത്ത് നിന്ന് അല്പം വെള്ളം എടുത്ത് പാര്‍വതിയുടേ മുഖത്തേക്ക് തെറിപ്പിച്ചു.
അതൊക്കെ പാറ്വതി ആഗ്രഹിക്കുന്നത് തന്നെ. ആ കളിയും ചിരിയും ഒക്കെ.
പാറ്വതി ഉണ്ണിയുടെ മുഖത്തേക്കും വെള്ളം തെറിപ്പിച്ചു.
ഇതെല്ലാം കണ്ട് വഞ്ചി തുഴയുന്ന ഗംഗു………
നിങ്ങള്‍ രണ്ടാളും കളിച്ച് കളിച്ച് വഞ്ചി മറിയും കേട്ടോ. ഇത് സവാരിക്കുള്ള വഞ്ചിയൊന്നുമല്ല.
സൌകര്യം കുറവാ….
ശരി ഗംഗൂ…….ഈ പെണ്‍കുട്ടിയാ അഹമ്മതി കാണിച്ചേ ആദ്യം…….
‘പാര്‍വ്വതി ഉണ്ണിയുടെ കയ്യില്‍ പിച്ചി……..’
ഉണ്ണി പാര്‍വ്വതിയുടെ ബ്ലൌസിന്നുള്ളിലേക്ക് പായല്‍ പൊട്ടിച്ചിട്ടു.
“എന്താ ഉണ്ണ്യേട്ടാ ഈ കാണിക്കണ്‍…. എനിക്ക് ചൊറിയുകയില്ലേ……..?
“ചൊറിഞ്ഞാ‍ല്‍ മാന്തിക്കൂടെ നിനക്ക്………….”

“ഞാനും ഉണ്ണ്യേട്ടനെ ഷറ്ട്ടിന്നുള്ളിലേക്ക് പായല്‍ ഇടും…..”
“അത്ര ധൈര്യം ഉണ്ടോ നിനക്ക് … എന്നാ കാണട്ടെ…
++
ഉണ്ണിയേ അയ്യപ്പന്‍ കാവെത്തി. മെല്ലെ ഇറങ്ങിക്കോളൂ……
പാറ്വതീ.. ഉണ്ണിയുടെ കൈ പിടിച്ച് ചാടിക്കോ… കടവില്‍ കല്ലുകള്‍ക്ക് നല്ല മൂറ്ച്ച ഉണ്ട്. കാല്‍ മുറിയാണ്ട് നോക്കിക്കോളണം.
ശരി ഗംഗുവേട്ടാ……….
പാറ്വതി നാളികേരവും പൂജാ സാധനങ്ങളുമെല്ലാം ഉണ്ണിയെ ഏല്പിച്ചു.
വിളക്ക് കൊളുത്തി…. കാറ്റായതിനാല്‍ വിളക്ക് കത്തിക്കിട്ടാന്‍ നന്നേ പാട് പെട്ടു പാറ്വതി….
ചന്ദനത്തിരി കത്തിച്ച് വെച്ചു. പുഷ്പങ്ങളെല്ലാം ഇട്ട് പാറ്വതിയും ഉണ്ണിയും ധ്യാനിച്ചു.
ഉണ്ണി നാളികേരം എറിഞ്ഞുടച്ചു….
കാവിന്നുള്ളിലും പുറത്തും വെള്ളമായതിനാല്‍ വലം വെക്കാനൊന്നും പറ്റിയില്ല.
കുറച്ച് നേരം അവിടെ നിന്നതിന്‍ ശേഷം എല്ലാവരും തിരിച്ചു…..
ഇക്കരെയെത്തിയതും ഗംഗു തിരുത്തിന്മേലിക്ക് തിരിച്ചു. പിന്നെ കാ‍ണാം എന്ന് പറഞ്ഞു. നേരം സന്ധ്യ മയങ്ങിയിരുന്നു.
നമുക്ക് നേരെ വീട്ടിലേക്ക് പോകാം പാറ്വതീ. കുട്ടാപ്പുട്ടി ഏട്ടന്റെ വീട്ടിലേക്കെല്ലാം പിന്നെ പോകാം…
“എന്നെ ആശിപ്പിച്ചിട്ട് ഇപ്പൊ എന്താ വാക്ക് മാറ്റണേ ഉണ്ണ്യേട്ടാ…….”
“ന്താന്ന്നെച്ചാ.. നമ്മള്‍ തിരിച്ച് വരുമ്പോള്‍ ശവക്കാട്ടീ കൂടെ വരേണ്ടെ. അവിടെ പ്രേതങ്ങളും പിശാചുക്കളുമൊക്കെ ഇറങ്ങി നടക്കുന്ന സമയമാകും……….”
‘എന്റെ പാറ്വതിക്ക് പേടിയാവില്ലേ….?
അതേയോ……… പ്രേതങ്ങള്‍ പാതിരാക്കല്ലേ ഇറങ്ങുക………?
അങ്ങിനെയാണല്ലേ എന്നോട് ജാനു പറഞ്ഞത്…
‘അതിന്‍ ഇവിടുത്തെ പ്രേതങ്ങള്‍ 7 മണിയാകുമ്പോളെക്കും പുറത്തിറങ്ങും. അതാ നോക്കിയേ മുളം കാട്ടിലേക്ക് … ഒരു പ്രേതം നിന്നെ നോക്കി ചിരിക്കണ്…..”
“ഉണ്ണ്യെട്ടാ എന്നെ പേടിപ്പിക്കല്ലേ……….?
“ന്നാ നമുക്ക് വേഗം വീട്ടിലേക്ക് പോകാം………..”
അല്ലാ പാറ്വതീ. നമുക്ക് കുട്ടാപ്പുട്ടി ഏട്ടന്റെ വീട്ടിലേക്ക് പോകാം.. അവിടെ നിന്ന് അന്തിക്കള്ള് കുടിക്കാന്‍ കിട്ടും………..
“വേണ്ട അങ്ങോട്ട് പോകണ്ട. കള്ളു കുടിക്കേണ്ട….
‘നിക്ക് ന്റെ ഉണ്ണ്യേട്ടന്‍ കള്ള് കുടിക്കണ്‍ ഇഷ്ടല്ല്യാ….’
കള്ള് കുടിച്ചിട്ട് പിന്നെ രാ‍ത്രി ചിലപ്പോല്‍ എന്നെ ഉറക്കില്ലാ…
‘നിക്ക് നേരത്തെ എണീറ്റ് പഠിക്കേണ്ടെ….”
ആ അപ്പോ നിനക്ക് ആ വിചാരം ഉണ്ട് അല്ലേ…?
നീയാകെ മാറിയല്ലോ പാറ്വതീ……….
നമുക്ക് പൊകുമ്പോള്‍ എരുകുളം വഴി പോകാം. അവിടെ നിന്ന് ചീരൂസ് കഫേയില്‍ നിന്ന് അല്പം ചുക്ക് കാപ്പിയും കൊള്ളിക്കിഴങ്ങും കഴിക്കാം….
ന്നെ വീട്ടീ വിട്ടിട്ട് പൊയ്കോ…..
എന്നിട്ട് ഉണ്ണ്യേട്ടന്‍ കാപ്പി കുടിച്ചിട്ട് വാ…
അത് വേണ്ട. നമുക്ക് ഒന്നിച്ച് പോകാം….
നിനക്ക് തരാണ്ട് ഞാന്‍ മാത്രം പോയി വരുന്നത് ശരിയല്ലല്ലോ…
‘വേണ്ട ഉണ്ണ്യേട്ടാ അവിടെ സാധാരണ പെണ്ണുങ്ങളൊന്നും പോയി കാപ്പി കുടിക്കാറില്ല. ഞാന്‍ വീട്ടില്‍ നല്ല ചുക്കു കാപ്പി ഉണ്ടാക്കിത്തരാം.
അപ്പോ കൊള്ളിക്കിഴങ്ങോ………..
‘അത് ഞാന്‍ നാളെ സംഘടിപ്പിക്കാം………..’
ഉണ്ണ്യേട്ടാ വാ വേഗം നേരം എത്രയായി……. മണി ഏഴര കഴിഞ്ഞു………
‘എന്താ നിനക്കിത്ര തിടുക്കം പാറ്വതീ………’
ഇന്ന് വൈകുന്നേരം എന്താ ഭക്ഷണം………?
ഞാന്‍ ഇന്ന് ഉണ്ണ്യേട്ടാനിഷ്ടപ്പെട്ട കൊഴുവക്കറിയും, ചേനപ്പുഴുക്കും, മോരു കാച്ചിയതും, കൈപ്പക്ക കൊണ്ടോട്ടവും എല്ലാം ശരിയാക്കാന്‍ ജാനുവിനോട് പറഞ്ഞിട്ടുണ്ട്.
മോര്‍ ഞാന്‍ തന്നെ കാച്ചി വെച്ചിട്ടുണ്ട്. പിന്നെ കൊണ്ടോട്ടവും…….
ഞാന്‍ ഹോസ്റ്റലില്‍ പോയാല്‍ ഉണ്ണ്യേട്ടന്‍ എവിടെയാ താമസിക്കുക. ഭക്ഷണം എവിടുന്ന് കഴിക്കും………?
അതൊന്നും വലിയ ഒരു കാര്യമല്ലാ എന്റെ പാറ്വതീ….
എന്റെ താമസം പലയിടത്തുമാകും. നാട്ടിലെ ഓഫീസിലാണെങ്കില്‍ ഉച്ചയൂണ്‍ കുശാലാണ്‍. അത്ര നല്ല ഊണ്‍ ബേങ്കളൂരും മറ്റും കിട്ടുകയില്ല…
‘ഉണ്ണ്യേട്ടന്‍ തറവാട്ടില്‍ വന്ന് താമസിക്കാറുണ്ടോ…?
‘ഹൂം… ചിലപ്പോള്‍…………
“അപ്പോ ഉണ്ണ്യേട്ടന് ആരാ ഭക്ഷണം ഉണ്ടാക്കി തരിക….?
“എന്തിനാ ഈ കാട് കയറി ചിന്തിക്കുന്നത് പാറ്വതീ നീയ്………..”
‘ഉണ്ണിയേട്ടന്‍ എന്നെ കാണാന്‍ തോന്നാറുണ്ടോ…?
‘ചിലപ്പോള്‍ തോന്നാറുണ്ട്…..
‘എന്നിട്ടെന്താ എന്നെ കാണാന്‍ വരാഞ്ഞത്…….?
‘ഞാന്‍ പറയാതെ ഒരിക്കലും വരാറില്ലല്ലോ>>>>>>
‘എന്നെ ഇപ്പോ ഇഷ്ടമില്ലേ………?
“ഇല്ലാ………..
“പിന്നെ ആരെയാ ഇഷ്ടം………”
“ആരെയുമില്ലാ……….”
ഉണ്ണിയും പാറ്വതിയും വീട്ടില്‍ എത്തി… പാറ്വതി അടുക്കളയിലേക്ക് പോയി..
ഉണ്ണി മുറിയില്‍ കയറി കാലും മുഖവും കഴുകി ചേച്ചിയുടെ അസ്ഥിത്തറയില്‍ പോയി പ്രാര്‍ഥിച്ചുവന്നു……
പാറ്വതിയുടെ ചോദ്യങ്ങളെല്ലാം അയവിറക്കി അല്പനേരം കോലായില്‍ ലാത്തി……
പാറ്വതി കോളേജില്‍ പോയാല്‍ ഉണ്ണി അവളെ എപ്പോഴും ഓറ്കാറുണ്ട്. പക്ഷെ ഒരിക്കലും അത് പുറത്ത് പ്രകടിപ്പിക്കാറില്ല..
അവളുടെ എല്ലാ ആഗ്രഹങ്ങളും തല്‍ സമയം നടത്തിക്കൊടുക്കാറുമില്ല. ഇപ്പോള്‍ പാറ്വതിക്ക് ഉണ്ണിയുടെ ഓഫീസില്‍ പോകണം.
കഴിഞ്ഞ ആറേഴുകൊല്ലമായി പാറ്വതി ഉണ്ണിയോട് ആവശ്യപ്പെടുന്ന് ഓഫീസില്‍ കോണ്ട് പോകാന്‍. പക്ഷെ ഇത് വരെ അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടില്ല…
“പാവം പാറ്വ്വതീ………..
കോളേജില്‍ പോകുന്നതിന്‍ മുന്‍പ് അവളെ ഓഫിസില്‍ കൊണ്ട് പോയാലോ………?
അതോ പഠിപ്പ് കഴിഞ്ഞിട്ട് ഒരു ഉദ്യോഗത്തോടുകൂടി മതിയോ……….
ഇനി ബി കോം കഴിഞ്ഞ് എം കോമിന്‍ വിടണമോ?
ഉണ്ണിക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല…
++++++++
പാറ്വതി തിരിഞ്ഞും മറിഞ്ഞും കിടന്നല്ലാതെ രാത്രി തീരെ ഉറങ്ങിയില്ലെന്ന് തോന്നി. ഉണ്ണി മൂത്രം ഒഴിക്കാന്‍ രണ്ട് തവണ എണീറ്റപ്പോളും അവളുറങ്ങിയിരുന്നില്ല.
ഹലോ എന്താ സാറെ ഉറങ്ങാതെ കിടക്കുന്നത്…….?
“ഇപ്പോ സമയം എത്രയാണെന്നറിയാമോ.?
മണി 2 കഴിഞ്ഞു. ഇനി നേരം വെളുക്കാന്‍ 4 മണിക്കൂറെ ഉള്ളൂ…….
“നിനക്കെന്താ പറ്റിയേ…. സാധാരണ പോത്ത് പോലുറങ്ങുന്ന ആളല്ലെ നീ……“
പാറ്വതി മിണ്ടാതെ കിടന്നു. ഒന്നും മിണ്ടിയില്ല..
ഉണ്ണി അവളെ മാറോട് ചേറ്ത്തു. തലയില്‍ തലോടി.
അവളുടെ ഈറനണിഞ്ഞ കണ്ണുകളും, വിതുമ്പുന്ന അധരവും ഉണ്ണി ശ്രദ്ധിച്ചു…
അവളെ ആശ്ലേഷിച്ചു. വേണ്ടുവോളം നുകര്‍ന്നു. അവള്‍ക്ക് പൂറ്ണ്ണ തൃപ്തിയാകുവോളം.
എന്നിട്ട് ഉണ്ണി അവളെ എണീപ്പിച്ചിരുത്തി. എന്താ ഉറങ്ങാ‍ത്തതെന്ന് ചോദിച്ചു.
പാറ്വതിക്ക് ഉണ്ണിയെ വിട്ടുപിരിയുന്ന ദു:ഖമാണ്. ഉണ്ണിക്കത് മനസ്സിലായി. പഠിച്ചതെല്ലാം ഇനി എഴുതാതെ പരീക്ഷക്ക് ആകെ ഉഴപ്പിയാലോ എന്ന് ഉണ്ണി ഭയന്നു.
പാറ്വതീ….. ഉണ്ണ്യേട്ടന്റെ മുഖത്തേക്ക് നോക്ക്…….
എനിക്ക് നിന്നെയും പിരിഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇത് ജീവിതമല്ലേ. പഠിപ്പ് അതില്‍ മുഖ്യ വിഷയമാണ്. ഒരു പത്ത് ദിവസത്തിന്റെ പ്രശ്നമല്ലേ ഉള്ളൂ……… പരീക്ഷ കഴിഞ്ഞാല്‍ പിന്നെയും അവധിയായില്ലേ. ഇത് ഫൈനല്‍ ഇയര്‍ ആണ്. ഉഴപ്പാന്‍ പാടില്ല…
ഞായറാഴ്ച ഉണ്ണ്യേട്ടന്‍ നിന്നെ ഹോസ്റ്റലില്‍ വിട്ട് തരാം. പിന്നെ നാളെ ഓഫീസില്‍ കൊണ്‍ടോകാം….
ഉണ്ണ്യേട്ടാ………. പാറ്വതിക്ക് സങ്കടം സഹിക്കാനായില്ല….. കരയാന്‍ തുടങ്ങി……..
എനിക്ക് ഓഫീസിലൊന്നും പോയില്ലെങ്കിലും വിരോധമില്ല….
ഞാന്‍ ഈ പത്ത് ദിവസം വീട്ടില്‍ നിന്ന് കോളേജിലേക്ക് പൊയ്ക്കോളാം…….
എനിക്ക് ഹോസ്റ്റലില്‍ നിന്നാല്‍ ഒന്നും ശരിയാകില്ല…
എനിക്ക് ഉണ്ണ്യേട്ടനെ പിരിയാനാകില്ല………
ഇനി എന്നെ തനിച്ചാക്കിയാല്‍ പിന്നെ ഞാന്‍………..
ഉണ്ണി പാറ്വതിയുടെ വായ് പൊത്തി………..
പാറ്വതി കിടന്നുറങ്ങ്… നമുക്ക് വഴിയുണ്ടാക്കാം…
ഒരു കൊച്ചുകുട്ടിയെപോലെ പാറ്വതി ഉണ്ണിയുടെ ചൂടേറ്റ് കിടന്നു.
ഇപ്പോ ഉണ്ണിക്ക് ഉറക്കം വന്നില്ല. പുലരുവോളം….
ഇനി ഒരു പത്ത് ദിവസത്തിന്റെ പ്രശ്നമല്ലേ ഉള്ളൂ…എന്താ ഈ പെണ്കുട്ടിക്ക് എന്നെ വിട്ടുപിരിയാന്‍ ഇത്ര ബുദ്ധിമുട്ട്……..

ഇനി അവളെ കൂടുതല്‍ നിറ്ബന്ധിക്കേണ്ട….
നേരം വെളുക്കട്ടെ…… അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കാം.
പാവം പെണ്‍കുട്ടി… ഞാനല്ലാതെ അവള്‍ക്ക് ആരാ ഉള്ളത്……. എന്നെ മാത്രം ആശ്രയിച്ച് കഴിയുന്നവള്‍….
അവളുടെ മാ‍നസികാവസ്ഥ എനിക്കറിയാം. പക്ഷെ എല്ലാം പുറത്ത് കാട്ടാനാവില്ലല്ലോ…
നേരം പുലറ്ന്നറിഞ്ഞതറിഞ്ഞില്ല… പാറ്വതി എണീച്ചപ്പോള്‍ കണ്ടത് ഉറങ്ങാതിരിക്കുന്ന ഉണ്ണിയേയാണ്.
“എന്താ ഉണ്ണ്യേട്ടാ ഉറങ്ങിയില്ലേ……….?
ഇല്ല പാറ്വതി…….. ഞാന്‍ നിന്നെ ഉറക്കുകയായിരുന്നു. നിനക്ക് പഠിക്കേണ്ടതല്ലേ…..”
ഇനി ഏതായാലും ഉറങ്ങാന്‍ പറ്റില്ല… കുളിക്കാം…..
പാറ്വതീ……. വേഗം കുളിച്ച് റെഡിയാക്.. നമുക്ക് കപ്ലിയങ്ങാട്ട് തൊഴുത് വരാം………..
പാറ്വതി കുളികഴിഞ്ഞെത്തി……. സെറ്റ് മുണ്‍ട് ഉടുത്ത് എത്തി. എന്നാലും അവളുടെ മുഖത്ത് സന്തോഷം കണ്ടില്ല…
രണ്ട് പേരും കാറില്‍ കയറി കപ്ലിയങ്ങാട്ടെക്ക് തിരിച്ചു.
വണ്ടി റോഡിലിട്ട് പാടാത്ത് കൂടി രണ്ടാളും കൂടി അമ്പലമുറ്റത്തെത്തി………
ഭഗവതിയെ തൊഴുത്…… വലം ചുറ്റി, കാവില്‍ നാഗങ്ങളേയും മറ്റു ദേവതകളെയും വന്ദിച്ച്, ഭഗവതിയെ വീണ്ടും തൊഴുത് പ്രാര്‍ഥിച്ചു.
അമ്മേ ഭഗവതി എന്റെ പാറ്വതിയെ നോക്കിക്കോളണമേ. അവള്‍ക്ക് നല്ല ബുദ്ധി കൊടുക്കേണമേ…… അമ്മേ……..
ഉണ്ണി മനസ്സുരുകി പ്രാര്‍ഥിച്ചു………
നമുക്ക് മടങ്ങാം പാറ്വതീ………
നാളെയല്ലേ നിനക്ക് ഹോസ്റ്റലിലേക്ക് പോകേണ്ടത്………
‘അതെ ഉണ്ണ്യേട്ടാ………..’
എന്നാലെ നിന്നെ ഹോസ്റ്റലിലേക്ക് അയക്കുന്നില്ലാ ഞാന്‍……..
പാറ്വതിക്ക് വിശ്വസിക്കാനായില്ല….
അവള്‍ മിഴിച്ച് നിന്നു………
‘എന്താ ഞാനീ കേക്കണേ എന്റെ ഭഗവതീ………..”
നേരാണൊ ഉണ്ണ്യേട്ടാ………..
ഹൂം….. നേര് തന്നെ…….
ഈ നടയില്‍ നിന്ന് നേരല്ലാത്തതൊന്നും പറയുവാന്‍ പാടില്ലല്ലോ……….
പരിസരം മറന്ന പാറ്വതി……… ഉണ്ണിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു……..
കാല്ക്കല്‍ വീണ്‍ തൊഴുതു………..
ന്റെ ഉണ്ണ്യേട്ടാ എനിക്ക് തൃപ്തിയായി……….
എല്ലാം ഭഗവതിയുടെ കടാക്ഷം…………..
‘ഇന്ന് പതിനൊന്ന് മണിക്ക് ഞാന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്‍ട് പോകാം…..”
‘എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റ്ണില്ലാ……… എന്താ ഞാന്‍ സ്വപ്നം കാണുകയാണോ……..?

വാ നമുക്ക് പൊകാം……..
രണ്ട് പേരും ഭഗവതിയെ വീണ്ടും വണങ്ങി യാത്രയായി.
യാത്രാ മദ്ധ്യേ ഒന്നും മിണ്ടാതെയിരുന്ന പാറ്വതിയോട് ഉണ്ണി…..
എന്താ പാറ്വതീ… ഇത്ര സന്തോഷമായിട്ടും നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്…….
‘ഞാനാകെ പരിഭ്രമത്തിലാ ഉണ്ണ്യേട്ടാ………’
എനിക്കിതൊന്നും അങ്ങ്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല………..’
വീട്ടിലെത്തിയ ഉണ്ണി നിറ്മ്മലയെ ഫോണില്‍ വിളിച്ചു. എന്തൊക്കെയോ പറഞ്ഞു… ശങ്കരേട്ടനോടും എന്തൊക്കെയോ പറയുന്നത് കേട്ടു.
പാറ്വതിക്കൊന്നും മനസ്സിലായില്ല…
പാറ്വതിയെയും കൂട്ടി ഉണ്ണി ഓഫീസിലേക്ക് യാത്രയായി………
പട്ടണത്തിലെത്തിയ കാറ് മന്ദ മന്ദം ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുറ്റത്ത് വന്ന് നിന്നു.
കെട്ടിടവും പരിസരവും കണ്ട് പാറ്വതി അന്തം വിട്ടു. വൃത്തിയും വെടിപ്പുമുള്ള പൂന്തോട്ടം…… നിര നിരയായി നില്‍ക്കുന്ന കാറുകളും വാനുകളും… യൂണിഫോമിട്ട പെണ്ണുങ്ങളും ആണുങ്ങളും…… എങ്ങും നിശ്ശബ്ദത………
ഉണ്ണി പാറ്വതിയേയും കൊണ്ട്……. റിസപ്ഷന്‍ ഏരിയായില്‍ പ്രവേശിച്ചു……..
അവിടെ എല്ലാവരെയും വരവേല്‍ക്കുന്നത് പാറ്വതിയുടെ ഒരു കൂറ്റന്‍ ഛായാ ചിത്രമാണ്.
പാറ്വതി ആ ഫോട്ടോക്ക് മുന്നില്‍ അല്പനേരം സ്തംഭിച്ചുനിന്ന് പോയി……..
പത്ത് മിനിട്ട് കൊണ്ട് ഓഫീസും, പരിസരവും, പിന്നെ സ്റ്റോറ്, എക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ്, ഡെസ്പാച്ച് മുതലായ സെക്ഷനുകള്‍ പാര്‍വതിയെ കാണിച്ചു…
നിറയെ തൊഴിലാളികള്ള ആ ഓഫീസില്‍ എങ്ങും നിശ്ശബ്ദത… ആളുകളുടെ ശ്വാസോഛ്വാസം മാത്രം കേള്‍ക്കാം… എല്ലാവരും അവരുടെ തൊഴിലില്‍ വ്യാപ്ര്തരായിരിക്കുന്നു.
അവസാനം ഉണ്ണി പാറ്വതിയെ ശങ്കരേട്ടന്റെയും പിന്നെ നിറ്മ്മലയുടേയും കേബിനില്‍ കോണ്ട് പോയി………..
പാറ്വതിയെ കണ്ട നിര്‍മ്മലക്കും, നിരമ്മലയെ കണ്ട പാര്‍വ്വതിക്കും എന്തോ പ്രശ്നമുള്ളത് പോലെ രണ്ട് പേറ്ക്കും തോന്നാതിരുന്നില്ല…
‘എന്തൊരു ഭംഗിയാണ്‍ നിര്‍മ്മല ചേച്ചിയുടെ കേബിന്‍…
‘ഒരു കീഴ് ജീവനക്കാരിയുടെ ഇരിപ്പടം ഇത്ര മനോഹരമായാ‍ല്‍ അപ്പോള്‍ മുതലാളിയുടെ സ്ഥലം ഒരു രാജകൊട്ടാരം തന്നെയാകും………..’
പാറ്വതി ആകെ അന്തം വിട്ടു……….
ഉണ്ണി പാറ്വതിയെ ഉണ്ണിയുടെ ഓഫീസ് മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി………
പൂറ്ണ്ണമായും ശീതീകരിച്ച ഓഫീസ് മുറി… നേറ്ത്ത കര്‍ണാട്ടിക് മ്യൂസിക്ക് കേള്‍ക്കാം………
മനോഹരമായ ഇരിപ്പടവും, അലങ്കരിച്ച ജനാലകളും, പരവതാനികളും.. എല്ലാം ഒരു രാജകൊട്ടാരം തന്നെ……….
അപ്പോ പാറ്വതീ………. എല്ലാം കണ്ടുവല്ലോ……….
പാറ്വതിക്കെന്താ കുടിക്കാന്‍ വേണ്ടത്………?
എനിക്കൊന്നും വേണ്ട……..
ഏയ് അങ്ങിനെ പറയുവാന്‍ പാടില്ല….
ആദ്യമായി വന്നതല്ലേ പ്രത്യേകിച്ച്……….
ഉണ്ണ്യേട്ടന്‍ ഒരു കോളിങ്ങ് ബെല്ലില് വിരല്‍ അമര്‍ത്തിയതും ഒരു ശിപായി ഓഛനിച്ച് വന്ന് നിന്നു….
വേലപ്പാ……. ഈ പെണ്‍കുട്ടി ആരാണെന്ന് മനസ്സിലായോ നിനക്ക്……….?
‘മനസ്സിലായി….. പാറ്വതി തമ്പുരാട്ടിയല്ലേ………..?
പാറ്വതി തമ്പുരാട്ടിയെ അറിയാത്തവര്‍ ആരാണ്‍ ഇവിടെ ഉള്ളത്.. ഞങ്ങളുടെ ഓരോ ദിവസവും തുടങ്ങുന്നത് ഈ പെണ്‍കുട്ടിയെ കണ്ടോണ്ടല്ലെ….
ഫോട്ടോയിലുള്ള പോലെ തന്നെ.. നല്ല ഐശ്വര്യമുള്ള മോള്‍………..
ഈ വേലപ്പന്‍ തൃപ്തിയായി. മരിക്കുന്നതിന്‍ മുന്‍പ് ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന അതിയായ ആഗ്രഹം ഉണ്‍ടായിരുന്നു….
‘എന്താ തമ്പ്രാനെ , തമ്പ്രാട്ടിക്ക് കുടിക്കാന്‍ കൊടുക്കേണ്ടത്…….?
‘വേലപ്പനിഷ്ടമുള്ളത് തന്നെ കൊണ്ടുവാ….. എന്തോരം ഇഷ്ടമുണ്ടെന്നറിയാമല്ലോ…….’
വേലപ്പനെ ഇങ്ങനെ പരീക്ഷിക്കല്ലേ മക്കളേ……….
‘എന്റെ ഉപജീവനമാ ഈ കമ്പനിയിലെ പണി………എനിക്ക് വേറെ ആരും ആശ്രയമില്ലാ……….’
വേലപ്പന്‍ ആകെ സംഭ്രമമായി………
വേലപ്പന്‍ ഉണ്ണി സാറിന്‍ കാലത്ത് കൊടുക്കുന്ന ഓറഞ്ച് ജ്യൂസ് അല്പം തണുപ്പ് കൂടുതലിട്ട് പാറ്വതിക്ക് കൊണ്ട് വന്ന് കൊടുത്തു……….
ഹാ….. എന്തൊരു സ്വാദ്………!!
ഇത് കേട്ട വേലപ്പന്‍ നിറ്വൃതിയില്‍ ലയിച്ചു…….
പാറ്വതിക്ക് ജ്യൂസ് ഇഷ്ടമായോ…………
എന്താ ഇവിടെ ഇഷ്ടമാവാത്തത്….. ജ്യൂസും, കെട്ടിടവും, ആള്‍ക്കാരും എല്ലാം എനിക്കിഷ്ടമായി………
പാറ്വതി ഇവിടെ തന്നെ ഇരിക്ക്… ഞാന്‍ ഒന്ന് ചുറ്റിയടിച്ച് വരാം. പത്ത് മിനിട്ടില്‍ തിരിച്ചെത്താം………
പാറ്വതി ഉണ്ണി ഇരിക്കുന്ന കസേരയുടെ അടുത്ത് പോയിനിന്നപ്പോള്‍ പാറ്വതിയുടെ കണ്ഠമിടറി……..
പാറ്വതിയുടെ ഒരു കൊച്ചു പടം ആ മേശപ്പുറത്തിരിക്കുന്നു……… എനിക്ക് പ്രായമായ ദിവസം ഉണ്ണിയേട്ടന്‍ ഗുരുവായൂരില്‍ കൊണ്ടോയപ്പോള്‍ എടുത്ത ഫോട്ടോ… ഇന്നാണ്‍ ഞാന്‍ അത് കാണുന്നത്….
പട്ടു പാവാടയിട്ട ആ സുന്ദരിക്കുട്ടിയെ……….
“എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടല്ലോ ഉണ്ണിയേട്ടന്‍……..
ഞാന്‍ ഭാഗ്യം ചെയ്തവള്‍ തന്നെ…
ഇനി ഞാന്‍ കൂടുതല്‍ പ്രാപ്തിയുള്ളവളാവണം…
പഠിച്ചുയരണം…
ഉണ്ണിയേട്ടനെ ഇന്ന് മുതല്‍ യാതൊരു തരത്തിലും വിഷമിപ്പിക്കുകയോ മറ്റോ ചെയ്യില്ല എന്ന് ദൃഢനിശ്ചയം ചെയ്തു….
എന്റെ ഉണ്ണ്യേട്ടനെ ഞാന്‍ ഒരു പാട് സങ്കടപ്പെടുത്തിയിട്ടുണ്ട്… ഉപദ്രവിച്ചിട്ടുണ്ട്. എന്നിട്ടും എന്താ എന്നെ ഇത്ര സ്നേഹം ഉണ്ണ്യേട്ടന്‍…….. അതാ ഈ പാറ്വതിക്ക് മനസ്സിലാവാത്തത്……..
ഉണ്ണി ഓഫീസ് സൂപ്പറ്വിഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയത് പാറ്വതി അറിഞ്ഞില്ല…
എന്നെ വീട്ടില്‍ വിട്ടോളൂ ഉണ്ണ്യേട്ടാ………
ഞാന്‍ നാളെ തന്നെ ഹോസ്റ്റലിലേക്ക് പൊയ്കോളാം…
എന്ത് പറ്റി നിനക്ക്………. അവിടേക്ക് പോണില്ലാ എന്ന് പറഞ്ഞതല്ലേ നീ…. എന്നിട്ട് ഇപ്പോ എന്താ ഒരു മനം മാറ്റം……..
പത്ത് ദിവസത്തെ കാര്യമല്ലേ ഉള്ളൂ………
ഹോസ്റ്റലിലായാല്‍ കൂടുതല്‍ സമയം പഠിക്കാമല്ലോ…
യാത്രാ സമയവുമെല്ലാം ലാഭിക്കുകയും ചെയ്യാം…….
പാറ്വതിയുടെ പെട്ടെന്നുണ്ടായ മാറ്റം ഉണ്ണിയെ അമ്പരപ്പിച്ചു….
അവള്‍ക്ക് കൂടുതല്‍ പ്രാപ്തി കൈ വന്ന പോലെ ഉണ്ണിക്ക് അനുഭവപ്പെട്ടു….
+++ +++
[തുടരും]


Copyright - 2009- Reserved