Sunday, November 7, 2010

മുരുകനെത്തേടി പളനി മലയിലേക്ക്







മൂന്ന് വര്‍ഷം മുന്‍പ് പോകാന്‍ പരിപാടിയിട്ടതായിരുന്നു പളനിയിലേക്കുള്ള യാത്ര. ഒരു സോക്കേട് കാരനായ എനിക്ക് അന്ന് പുലര്‍ച്ചെ ഉള്ള യാത്രക്ക് വിഘ്നം വന്നു. കൂടെ വരാനിരുന്ന പ്രിയതമയും മകളും മരുമകനും എന്നെകൂടാതെ പോയി. ഞാന്‍ അവരുടെ യാത്ര റദ്ദാക്കിയില്ല. മരുമകന് ഡ്രൈവിങ്ങ് അറിയാമായിരുന്നതിനാല്‍ പ്രശ്നം സങ്കീര്‍ണ്ണമാകാതെ നടന്നു. ഞാന്‍ ഇല്ലാതെ മക്കളുടെ കൂടെ യാത്രക്ക് കൂടുതല്‍ ആനന്ദം പ്രിയതമക്ക് ഉണ്ടായിരുന്നു. ഷി വാസ് ലൈക്ക് എ ഫ്രീ ബേഡ്.

പിന്നീട് ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് മകന്റെ വാസസ്ഥലത്ത് നിന്ന് പോകാന്‍ പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഈശ്വരദര്‍ശനം എന്നൊക്കെ പറഞ്ഞാല്‍ നാം വിചാരിക്കുന്ന പോലെ നടക്കില്ല. പണവും സൌകര്യവും ഒന്നും ഇവിടെ അനുകൂല സാഹചര്യമായി ഭവിക്കണമെന്നില്ല. അതിനൊക്കെ “യോഗം” ഒത്ത് വരണം. അല്ലെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് യാത്രക്കൊരുങ്ങാന്‍ നേരത്തെ എണീറ്റ് പ്രഭാതകര്‍മ്മക്കിടയിലാണ്‍ എനിക്ക് ആരോഗ്യം പന്തിയല്ല എന്ന് ബോധ്യപ്പെട്ടത്. വയ്യാത്ത ഞാന്‍ അന്ന് അവരുടെ കൂടെ പോയിരുന്നിരുന്നെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താതെ തിരിച്ച് പോരേണ്ടി വരുമായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാതരോഗിയായ എനിക്ക് പരസഹായമില്ലാതെ ദീര്‍ഘദൂര ഡ്രൈവിങ്ങ് സാധ്യമല്ലാതായിരിക്കയാണ്‍. ആരെങ്കിലും വാഹനമോടിക്കാന്‍ അറിയാവുന്നവര്‍ കൂടെ വേണം. വയ്യാത്ത വേളയില്‍ സഹായം അഭ്യര്‍ത്ഥിക്കാമല്ലോ..? അങ്ങിനെ ഇരിക്കുമ്പോള്‍ എന്റെ വീടിന്റെ സമീപത്ത് ഒരു കൂലിക്ക് വിളിക്കാവുന്ന ഡ്രൈവര്‍ താമസം തുടങ്ങി. അവനെ വിളിച്ച് എന്നെങ്കിലുമൊരു ദിവസം പളനിയാത്ര മനസ്സില്‍ സ്വപ്നം കണ്ടിരുന്നു.

ദിവസക്കൂലിക്ക് കിട്ടുന്ന ഡൈവര്‍ ഉണ്ടായിട്ടും എന്റെ പളനിയാത്ര നടന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ്‍ മകളുടെ ഭര്‍ത്താവും കുടുംബവും കൂടി പളനിയാത്രക്കുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന വിവരം അറിഞ്ഞത്. കൂടെ ഞാനും വരുന്നുണ്ടെന്നറിയിച്ചതിനാല്‍ അവര്‍ തലേദിവസം തന്നെ എന്റെ തൃശ്ശൂരിലുള്ള വസതിയിലെത്തി ദീപാവലിയുടെ തലേന്നാള്‍.

പലതവണ പളനിയാത്ര മുടങ്ങിയ എനിക്ക് പിറ്റേദിവസം പോകാന്‍ തുടങ്ങുമ്പോള്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടെങ്കില്‍ ഞാന്‍ പിന്‍ വലിയുമെന്നും അവരെ അഡ്വാന്‍സായി അറിയിച്ചിരുന്നു.

ഈശ്വരാനുഗ്രഹത്താല്‍ പിറ്റേ ദിവസം കാലത്ത് [04-11-2010] ഞങ്ങള്‍ 11 പേരും 4 കുട്ടികളുമായി കാലത്ത് ആറ് മണിക്ക് പുറപ്പെട്ടു. അവരുടെ ഒരു സ്കോര്‍പ്പിയോ, ഒരു ആള്‍ട്ടോ കൂടാതെ എന്റെ സ്വിഫ്റ്റും ഫ്ലീറ്റില്‍ ചേര്‍ത്തു. വണ്ടി നിറയെ ലഗ്ഗേജും ഭക്ഷണവും മറ്റുമായി ഞങ്ങള്‍ക്ക് വിചാരിച്ചപോലെ യാത്ര തുടങ്ങാനായി. ഞാന്‍ നാലരക്ക് തന്നെ എണീറ്റ് കുളിയും തേവാരവും ഒക്കെ കഴിച്ച് തയ്യാറായി.

എനിക്ക് കഴിഞ്ഞ 10 വര്‍ഷമായി കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ട്. അതിനാല്‍ ഫുഡ് – ഡയറ്റ് എല്ലാം വളരെ കണ്ട്രോള്‍ഡ് ആണ്‍. സാധാരണ മോഷന്‍ ക്ലിയര്‍ ആണ്‍. പക്ഷെ എങ്ങോട്ടെങ്കിലും പോകാന്‍ ഇരുന്നാല്‍ എന്തോ അസാധാരണമാകും വിധം പ്രഭാതകര്‍മ്മങ്ങള്‍ക്ക് വിഘം വരും. ചെറിയ ഡിസ്റ്റന്‍സ് ആയാല്‍ കൂടിയാല്‍ അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ലക്ഷ്യ്സ്ഥാനത്ത് എത്താമെന്ന കണക്കുകൂട്ടലില്‍ ഞാന്‍ ഇതെല്ലാം അവഗണിച്ച് യാത്രക്ക് ഒരുങ്ങും. എന്റെ കൂടെ എന്റെ കുടുംബം മാത്രമാണ്‍ എങ്കില്‍ പിന്നെ ഒരു പ്രശനവും ഇല്ല. മറിച്ച് മറ്റുചിലര്‍ ഉണ്ടെങ്കില്‍ എന്നെക്കൊണ്ട് അവരും കഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് ഞാന്‍ റിസ്ക് എടുക്കില്ല. തന്നെയുമല്ല ദൂരസ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് കഴിവതും തീവണ്ടിയിലാക്കും. അപ്പോള്‍ കൂടെക്കൂടെ ടോയലറ്റില്‍ പോകാനും പ്രശ്നം ഇല്ലല്ലോ?

ഞാന്‍ പൊതുവെ കൂടുതല്‍ വെള്ളം കുടിക്കുന്ന ആളാണ്‍. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്ന പതിവില്ല. അല്ലാത്തപ്പോളായി ധാരാളം വെള്ളം കുടിച്ചുംകൊണ്ടിരിക്കും. ഇപ്പോള്‍ ഞാനിരിക്കുന്ന കമ്പ്യൂട്ടറിന്നരികിലും ഓഫീസിലും കാറില്‍ ഡ്രൈവിങ്ങ് സീറ്റിന്നരികിലും കുപ്പി നിറയെ വെള്ളം വെച്ചിരിക്കും.

ഏതായാലും ഒരു കവിള്‍ വെള്ളം കുടിച്ചിട്ടാകാം അടുത്ത പേജിലേക്കുള്ള വിഹാരം. പിന്നെ കാലത്ത് 6 മണിക്ക് 15 മില്ലി മഹാരാസ്നാദി കഷായത്തില്‍ 30 മില്ലി തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് സേവ. അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി തൈലം തേച്ച് 30 മിനിട്ട് ഇരുന്ന് best FM 95 ശ്രവിക്കും. കാലത്ത് ആശേച്ചിയും ബാലേട്ടനും 8 മണി മുതല്‍ 9 വരെ കൂട്ടിനുണ്ടാകും.

ആശേച്ചിയുടെ ചിരിയും കളിയും ബാലേട്ടന്റെ വാക്കുകളും എല്ലാം കേട്ട് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കും. സ്ത്രീ ഒരു സാന്ത്വനം തന്നെയാണ്‍. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ളവര്‍. ആശേച്ചിയുടെ ശബ്ദം കൊണ്ട് മുപ്പതിനും നാല്പതിനും ഇടക്കുള്ള ആളാണെന്ന് തോന്നുന്നു. ബാലേട്ടന്‍ അന്‍പതിന്‍ താഴെയും. എന്തായാലും ആ ഒരു മണിക്കൂര്‍ ഞാനവരുടെ വര്‍ത്തമാനം ശ്രവിക്കും. തൈലം തേക്കുന്ന മുറിയിലും കുളിമുറിയിലും വാഹനത്തിലുമെല്ലാം അവരുടെ ശബ്ദം ശ്രവിക്കുന്നതിനുള്ള സംവിധാനം ഉണ്ട്.

വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞ് ഞാനെങ്ങോട്ടോ പോയി. അങ്ങിനെ കുളികഴിഞ്ഞ് ഒരു മഗ്ഗ് നിറയെ സുലൈമാനി. [ലൈറ്റ് കട്ടന്‍ ചായ] പിന്നെ ഓഫീസില്‍ പോയി 2 മണിക്ക് വീട്ടിലെത്തുന്നത് വരെ കുറഞ്ഞത് 4 ലിറ്റര്‍ വെള്ളവും 250 മില്ലി സുലൈമാനിയും അകത്താക്കിയിരിക്കും.

ഉച്ചഭക്ഷണത്തിന്‍ ശേഷം സുഖമായ നിദ്ര രണ്‍ട് മണിക്കൂര്‍. നാല് മണിക്ക് ചായ പതിവില്ല. പകരം ജലപാനം മാത്രം. പിന്നെ രാത്രി 8 മണിക്കുള്ളില്‍ ഒരു മണിക്കൂര്‍ യോഗ, അര മണിക്കൂര്‍ ടെന്നീസ്, ഇരുപത് മിനിട്ട് നീന്തല്‍. നീന്തല്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കുപ്പി ഫോസ്റ്റര്‍ അകത്താക്കും. പൂള്‍ സൈഡില്‍ ഇത് ലഭിക്കാനുള്ള സംവിധാനം ഉണ്ട്. എല്ലാം കഴിഞ്ഞ് പാതിര കഴിയും ഉറങ്ങാന്‍. ഈ നാല്‍ മണി തൊട്ട് പാ‍തിരാ വരെയുള്ള സമയം ചുരുങ്ങിയത് നാലോ അഞ്ചോ ലിറ്റര്‍ ജലപാനം ഉണ്ടാകും. [മദ്യപാനം ഉള്‍പ്പെടെ]

ഞാനെന്താണ്‍ പറഞ്ഞ് വരുന്നതെന്നാല്‍ എനിക്ക് കൂടെ കൂടെ മുള്ളാന്‍ തോന്നും. കാലത്ത് പ്രാതല്‍ കഴിഞ്ഞാല്‍ 12 മണി വരെ പിടിച്ച് നില്‍ക്കാം. പിന്നെ ലഞ്ച് കഴിഞ്ഞ് ഉറക്കമുണര്‍ന്നാല്‍ ആറ് മണി വരെ നാലഞ്ച് പ്രാവശ്യമെങ്കിലും പാത്താന്‍ മുട്ടും. കാറോടിച്ച് പോകുമ്പോള്‍ കൂടെ സഹയാത്രികരുണ്ടെങ്കില്‍ അവര്‍ക്ക് ഇതൊക്കെ കണ്ടാല്‍ സഹിക്കില്ലല്ലോ. അപ്പോള്‍ ചില സൂത്രപ്രയോഗങ്ങളൊക്കെ കാണിക്കും.

മുള്ളാന്‍ തോന്നുമ്പോള്‍ ഇടക്ക് ഇറങ്ങി മുള്ളും. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും മുള്ളണമെന്ന് തോന്നുമ്പോള്‍ ഏതെങ്കിലും പെട്രോള്‍ പമ്പില്‍ കയറി ജസ്റ്റ് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ച് പമ്പ് ഓഫീസ് പരിസരത്ത് ചുറ്റിക്കറങ്ങി മുള്ളിയിട്ട് വരും. ചിലപ്പോള്‍ വാ‍ഹനം ബ്രേക്ക് ഡൌണ്‍ ആയി എന്നുമ്പറഞ്ഞ് മുള്ളല്‍ നടത്തും.

ഉച്ചക്ക് ശേഷം എനിക്ക് കാറ് യാത്ര കുറവാണ്‍. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ കുടുംബക്കാരെയൊഴിച്ച് മറ്റാരെയും കാറില്‍ കയറ്റുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യില്ല. ഒരിക്കല്‍ രസകരമായ ഒരു കുടുക്കില്‍ പെട്ടു ഞാന്‍.

എറണാംകുളം ഇടപ്പള്ളിയില്‍ നിന്ന് പറവൂര്‍ വഴി തൃശ്ശൂര്‍ക്ക് പോകുമ്പോള്‍ കൊടുങ്ങല്ലൂരെത്തിയപ്പോള്‍ ഒരു ലട്ക്കി കൈ കാണിച്ചു. ഞാന്‍ നിര്‍ത്തിയില്ല. കൊടുങ്ങല്ലൂര്‍ സിറ്റി കഴിഞ്ഞ് ഞാന്‍ ഇങ്ങനെ പാട്ടും കേട്ട് വാഹനം ഓടിച്ച് പോകുമ്പോള്‍ ഈ ലട്ക്കി തന്നെ വീണ്ടും കൈ കാണിച്ചു, അതും റോഡിന്റെ നടുവിലേക്ക് കയറി നിന്ന്. “ജെ പി അങ്കിളേ എനിക്ക് ഒരു ലിഫ്റ്റ് തന്നേ ഒക്കൂ….” അവള്‍ ഒരു ടുവീലറില്‍ ആരുടേയോ കൂടെ എന്റെ വാ‍ഹനത്തെ മറി കടന്ന് എത്തിയതായിരുന്നു.

ഞാന്‍ വണ്ടി നിര്‍ത്തി അവളെ നാല്‍ ചീത്ത വിളിക്കാമെന്ന് നോക്കിയപ്പോള്‍ എന്റെ വളരെ അടുത്ത ഫ്രണ്ട് ലക്ഷ്മിയായിരുന്നു അത്. ഞാനവളോട് പറഞ്ഞു ഞാന്‍ തൃശ്ശൂരെത്തുമ്പോള്‍ രാത്രി പത്ത് മണി കഴിയും. “നീ മറ്റു മാര്‍ഗ്ഗങ്ങിളില്‍ കൂടി പൊയ്ക്കോളൂ…..” പക്ഷേ അവള്‍ കൂട്ടാക്കിയില്ല. അവളുടെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങി എനിക്ക് അവളെ കൂടെ കൂട്ടേണ്ടി വന്നു. അതിലിടക്ക് അവള്‍ അവളുടെ അഛന്‍ ഫോണ്‍ ചെയ്തു. അവളുടെ തന്ത പറഞ്ഞത്രേ ജെ പി അങ്കിളിന്റെ കൂടെയാണെങ്കില്‍ എത്ര വൈകിയായാലും പ്രശ്നമില്ലെന്ന്.

അങ്ങിനെ ഇരിങ്ങാലക്കുട എത്തുന്നതിന്നിടക്ക് ഞാന്‍ പലതവണ വണ്ടി നിര്‍ത്തി. അതിലിടക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ അവളും ഇറങ്ങാന്‍ തുടങ്ങി. ഒന്ന് രണ്ട് തവണ ഞാന്‍ അവളോട് കാര്യം പറഞ്ഞു. പിന്നെ അത് പറയുന്നത് ശരിയല്ലല്ലോ.

ഇരിങ്ങാലക്കുട എത്തിയപ്പോള്‍ ഞാന്‍ അവളെ ഒഴിവാക്കാന്‍ ആവും വിധം ശ്രമിച്ചു. എന്നിട്ടും അവള്‍ വിട്ടുമാറാപ്രേതം കണക്കെ എന്നെ ക്രൂശിച്ചുംകൊണ്ടിരുന്നു. ഞാന്‍ സമീപത്തുള്ള ഒരു കടയില്‍ കയറി ചുമ്മാതങ്ങ് നിന്നു ഒരു ഇരുപത് മിനിട്ട് നേരം. അതിലിടക്ക് ആ കടയിലെ സ്റ്റാഫ് ടോയ് ലറ്റില്‍ പോയി ഫ്രഷ് ആയി വന്നു. എന്നിട്ട് കാറിലിരിക്കുന്ന അവളോട് ബസ്സില്‍ കയറിപ്പോകാന്‍ പറഞ്ഞു. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. “എന്നെ എന്റെ അഛന്‍ വന്ന് കൊണ്ടന്നോളാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ അങ്കിളിനെ വിശ്വസിച്ച് വണ്ടിയില്‍ കയറി. ഇപ്പോള്‍ ഇരു
ട്ടായില്ലേ മണി ഏഴ് കഴിഞ്ഞില്ലേ, എനിക്ക് ഒറ്റക്ക് പോകാന്‍ പേടിയാ”

ഞാന്‍ ആ കടയില്‍ നിന്ന് ഒരു പെപ്സിയും വാങ്ങിക്കുടിച്ചിരുന്നു ഇതിന്നിടക്ക്. എനിക്ക് പെപ്സി, സുലൈമാനി, ബീയര്‍ എന്നിവ കുടിച്ച് കഴിഞ്ഞാല്‍ അരമണിക്കൂര്‍ കഴിയുമ്പോളേക്കും പാത്താന്‍ മുട്ടും. അങ്ങിനെ ഈ പ്രശ്നക്കാരിയേയും കൊണ്ട് പോകുമ്പോള്‍ മാപ്രാണമെത്തിയപ്പോള്‍ ഞാന്‍ വണ്ടി റോഡരികില്‍ നിര്‍ത്തി. പാത്താനൊരുങ്ങുമ്പോള്‍ ഇവളും കൂടെയിറങ്ങി. എനിക്കവളെ അടുത്തുള്ള കലുങ്കിലേക്ക് തള്ളിയിടണമെന്ന് പോലും തോന്നി.

ഞാന്‍ മെല്ലെ മെല്ലെ ഓടിച്ച് തൃശ്ശൂരെത്താന്‍ കരുതിക്കൂട്ടി കുറേ സമയം എടുത്തു. “പിന്നീടൊരിക്കലും ഇവള്‍ എന്നോട് ലിഫ്റ്റ് ചോദിക്കാന്‍ പാടില്ലാ.“ അവളെന്തോ ഊരാക്കുടുക്കില്‍ പെട്ടിട്ടാണത്രെ തന്തയോട് വരാന്‍ പറഞ്ഞിരിക്കുമ്പോള്‍ എന്നെ കണ്ടത്.

ഞാന്‍ വിഷയത്തില്‍ നിന്ന് അകന്ന് പോകുന്നു. എന്റെ ഒരു സുഹൃത്ത് മേനോന്‍ പറയും. “ഈ പ്രകാശേട്ടനിതാ കുഴപ്പം, എഴുതിക്കൊണ്‍ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് മാറി എങ്ങോട്ടോ പോകും”. വളരെ ശരിയാണ്‍ മേനോനേ… ഇനി അതുണ്ടാവില്ല എന്നൊക്ക് പറയുമെങ്കിലും വീണ്ടും അങ്ങിനെ സംഭവിക്കുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ>

യഥാസമയം വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പാലക്കാട്ട് റൂട്ടിലെ കുണ്ടും കുഴിയും ഒക്കെ താണ്ടുമ്പോള്‍ വിചാരിച്ചു ഒരു വാടക വണ്ടി വിളിക്കാമായിരുന്നെന്ന്. വണ്ടിയിലിരിക്കുന്നവന്റെ തണ്ടിലും കാറിന്റെ തണ്ടിലും എല്ലാം ഒടിയുന്നപോലെ തോന്നി. തൃശൂര്‍ പാലക്ക്കാട് റൂട്ട് പോലെ ഇത്രയും കുണ്ടും കുഴിയും ഉള്ള വേറെ ഒരു റോഡ് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പറയുമ്പോള്‍ അത് ഒരു ഹൈ വേ കൂടിയാണ്‍.

മണ്ണുത്തി കഴിഞ്ഞാല്‍ പിന്നെ വടക്കഞ്ചേരി വരെ മഹാ ദുര്‍ഘടം. അങ്ങിനെ വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് കുതിരാനിലെത്തിയപ്പോള്‍ രാക്കമ്മയുടെ അമ്മായിയമ്മക്ക് കുതിരാന്‍ ക്ഷേത്രത്തില്‍ കയറി തൊഴണമെന്ന ശാ‍ഠ്യം കാരണം വാഹന വ്യൂഹം അവിടെ കുറച്ച് നേരത്തേക്ക് തമ്പടിച്ചു. ഞാന്‍ ഉടനെ ചാടിയിറങ്ങി നല്ലോണം പാത്തി. ആണുങ്ങള്‍ക്ക് പിന്നെ എവിടെയെങ്കിലും പാത്താന്‍ എളുപ്പമാണല്ലോ>

“അതിലിടക്ക് ഒരു കാര്യം പറയാം. ഞങ്ങളുടെ സംഘത്തില്‍ രാക്കമ്മയുടെ ഭര്‍ത്ത് സഹോദരന്റെ ഭാര്യ സംഗീത പറഞ്ഞു. ഈ ആണുങ്ങള്‍ക്ക് എന്തൊരു സൊഖാ. എപ്പോ വേണമെങ്കിലും എവിടെ നിന്നും പാത്താം. ഞങ്ങളുടെ കാര്യമാ കഷ്ടം.” എനിക്കിതിന്‍ ഒരു കുസ്രുതി റെപ്ലെ കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാനും സംഗീതയും അത്ര ഫ്രണ്ട്ലി ആയിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ പറയേണ്ട തമാശ പറയാന്‍ ഒത്തില്ല.

പണ്ട് എന്റെ ഒരു എഴുത്തുകാരന്‍ സുഹൃത്ത് യൂറോപ്യന്‍ വനിതകളെ കൊച്ചിയിലെ മനോഹാരിത കാണിക്കാന്‍ ഒരു ടെമ്പോ ട്രാവലറില്‍ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് കൊണ്ട് പോകുകയായിരുന്നു. ഇദ്ദേഹത്തിനും എന്നെപ്പോലെ ഈ പാത്തര്‍ സിന്‍ഡ്രോം ഉണ്ടായിരിക്കണം. അയാള്‍ വിജനമല്ലാത്ത ഒരിടത്ത് വാഹനം സൈഡാക്കി പാത്തുമ്പോള്‍ കൂട്ടത്തില്‍ ഉണ്ടാ‍യിരുന്ന ഒന്ന് രണ്ട് വെള്ളക്കാരീസും സിമ്പിള്‍ സ്റ്റൈലില്‍ അവിടെ പാത്തിക്കൊണ്ടിരുന്നത്രെ. വിദേശനാടുകളില്‍ താമസിച്ചിട്ടുള്ള എന്റെ സുഹൃത്തിന്‍ ആ രംഗം കണ്ട് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ വഴിയാത്രക്കാര്‍ക്ക് അതൊരു കൌതുകമായത്രെ.. അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് മടങ്ങാം അല്ലേ…?

എന്താണ്‍ ഈ “കുതിരാന്‍ വഴിവക്കിലെ ക്ഷേത്രത്തിന്റെ പ്രത്യേകത എന്ന് ചില വായനക്കാര്‍ക്ക് അറിയുമായിരിക്കില്ല. എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ പറയാം.

പണ്ട് കാലത്ത് തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടിലുള്ള കുതിരാന്‍ പ്രദേശം വനനിബിഡമായ ഏരിയാ ആയിരുന്നു. കുതിരാന്‍ കയറ്റം വളരെ സ്റ്റീപ്പും ആയിരുന്നു. നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയല്ലെങ്കില്‍ കയറാന്‍ നന്നേ പണിപ്പെടും.

കയറ്റം കയറിക്കഴിയുമ്പോള്‍ പാലക്കാട്ടേക്ക് പോകുന്ന ദിശയില്‍ വലത് വശത്തായി ആണ്‍ കുതിരാന്‍ ക്ഷേത്രം. ക്ഷേത്രമൊന്നും പറ്യാനുള്ള വലിയ കെട്ടിടങ്ങളൊന്നും ഇല്ല. അവിടെ എല്ലാ വാഹനങ്ങളും നിര്‍ത്തി ദേവിയെ വണങ്ങി നാളികേരമുടച്ചോ, പണമെറിഞ്ഞോ പ്രാര്‍ത്ഥിക്കും. അത് ഓരോ യാത്രയിലും ജാതിമതമന്യേ എല്ലാവരും ചെയ്ത് പോന്നു. ചില വാഹനങ്ങളില്‍ നിന്ന് ക്ഷേത്രം ലക്ഷ്യമാക്ക് കാശ് വാരിയെറിയും. കാണുന്നവര്‍ അതെടുത്ത് ഭണ്ഡാരത്തില്‍ ഇടും.
>
അങ്ങിനെ കുതിരാനിലുള്ള ദേവിയെ വണങ്ങിയാല്‍ പിന്നെ അങ്ങോട്ടുള്ള യാത്രയില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലാ എന്നാണ് വിശ്വാസം. ആ വഴിക്ക് ഒറ്റക്ക് ആരും വഴി നടക്കില്ല. വന്യമൃഗങ്ങളോ തസ്കരന്മാരോ ആരെങ്കിലും അവരെ പിടിക്കും.

ഇപ്പോള്‍ റോഡിന് കുണ്ടും കുഴിയും എന്നുള്ളതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. മരത്തിന്റെ കീഴിലുണ്ടായിരുന്ന കൊച്ചു ആരാധനാമൂര്‍ത്തിക്ക് വലിയ അമ്പലവും കൊടിമരവും എല്ലാം സജ്ജാതമായിരിക്കുന്നു.

രാക്കമ്മയുടെ അമ്മായിയമ്മയും ഞാനും മറ്റുചിലരും വാഹനത്തില്‍ നിന്നിറങ്ങി പടികള്‍ കയറി ഉയരത്തിലുള്ള അമ്പലത്തില്‍ കയറി തൊഴുതു. പ്രവേശന കവാടത്തിലുള്ള വഴിയാത്രക്കാര്‍ വന്നിക്കുന്ന ഈശ്വര പ്രതിമ വണങ്ങിയാണ്‍ മുകളിലേക്ക് കയറുക. ഇപ്പോള്‍ അവിടെ കാട് തന്നെയാണെങ്കിലും പണ്ടത്തെപ്പോലെത്തെ ഒരു വിജനത ദര്‍ശിക്കാനാവുന്നില്ല.

ഞങ്ങള്‍ അമ്പലത്തില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതും കനത്ത മഴ തുടങ്ങി. കുണ്ടുകളി വെള്ളം നിറഞ്ഞ് കുണ്ടിനെ വ്യാപ്തി അറിയാതെ ഡ്രൈവിങ്ങ് ഏറെ ദുക്ഷ്കരമായി. തന്നെയുമല്ല ഒരു രണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഒരു മണിക്കൂറോളം ട്രാഫിക്ക് കുരുക്കില്‍ പെട്ടു. ഒരു മണിക്കൂര്‍ കൊണ്ട് ഓടിയെത്തേണ്ട സമയം രണ്‍ട് മണിക്കൂറില്‍ കൂടുതലെടുത്തു.

നല്ലകാലം വീട്ടില്‍ നിന്ന് എന്റെ പ്രിയ പത്നി ഞങ്ങളെ നിര്‍ബ്ബന്ധിച്ച് ഉപ്പ്മാ തിറ്റിച്ചേ വിട്ടിരുന്നുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ വിശന്ന് വലഞ്ഞേനേ. എന്റെ ശ്രീമതി എന്നെപ്പോലെ തന്നെ വാതരോഗിയാണ്‍ ഇപ്പോള്‍. എനിക്ക് കാലിനും അവള്‍ക്ക് കൈകള്‍ക്കും. ഞങ്ങള്‍ കുടുംബജോലികള്‍ കൈകാലുകളുടെ അഡ്ജസ്റ്റ്മെന്റിന്നനുസരിച്ച് ചെയ്യുന്നു. അവള്‍ക്ക് യാത്രക്ക് വയ്യായെന്ന് ഒരു തോന്നലുണ്ടായതിനാല്‍ അവള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നില്ല.

എനിക്ക് എന്റെ പെണ്ണിന്റെ കൂടെയുള്ള യാത്രയാണിഷ്ടം. പക്ഷെ അവള്‍ക്കോ മറിച്ചും. എന്റെ കൂടെയുള്ള യാത്ര ദുക്ഷ്കരമാണെന്നാ അവളുടെ ഭാഷ്യം. അവള്‍ക്കും വയസ്സായില്ലേ. നമ്മള്‍ അന്യോന്യം ക്ഷമിക്കുക. എനിക്കില്ലാത്ത പ്രമേഹവും പ്രഷറും അവളെ അലട്ടുന്നു. പെട്ടെന്ന് ദ്വേഷ്യം വരിക നമ്മള്‍ പ്രതീക്ഷിക്കാത്തത് നമുക്ക് കേള്‍ക്കേണ്ടി വരിക അങ്ങിനെയൊക്കെ ആകുമ്പോള്‍ ഒരു പക്ഷെ ദീര്‍ഘയാത്രകള്‍ക്ക് കൂടെ പോകേണ്ട എന്ന് കരുതിക്കാണും എന്റെ സ്വീറ്റ് ഹാ‍ര്‍ട്ട്. വയ്യാത്ത എന്നെ നോക്കാന്‍ എന്റെ മകള്‍ കൂടെയുണ്‍
ടായിരുന്നതിനാല്‍ എന്റെ കഷ്ടപാടൊന്നും ഞാന്‍ അറിഞ്ഞില്ല.

സംഗീതക്ക് അവളുടെ വയസ്സായ അഛനെ നോക്കാനുണ്ടായിരുന്നിട്ടും സംഗീത എന്നെയും പരമാവധി ശ്രദ്ധിച്ചു. അവളൊരു തണലായിരുന്നു എനിക്ക് യാത്രയിലുടനീളം.

ഞങ്ങള്‍ വടക്കഞ്ചേരിയെത്തിയപ്പോളേക്കും മൂന്ന് വണ്ടികളും കൂട്ടം തെറ്റി എങ്ങോട്ടോ ഒക്കെ പോയി. വടക്കഞ്ചേരി കിഴക്കഞ്ചേരി ചിറ്റിലഞ്ചേരി നെന്മാറ വഴി പൊള്ളാച്ചിയിലെത്തി അവിടെ നിന്ന് ഉടുമല്‍പ്പേട്ടയില്‍ നിര്‍ത്തി ഒരു ഹോട്ടലില്‍ നിന്നും ലൈറ്റ് ഫുഡ് കഴിച്ച് പളനിക്ക് യാത്ര തുടര്‍ന്നു.

തമിഴ്നാടിന്റെ ബോര്‍ഡറില്‍ പ്രവേശിച്ചതോടെ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു. എന്താണെന്നറിയാമോ…? “കുണ്ടും കുഴിയുമില്ലാത്ത സുന്ദരമായ റോഡ്. 100 കിലോമീറ്റര്‍ സ്പീഡില്‍ രസമായി ഡ്രൈവ് ചെയ്തു. ഏതാണ്ട് 70 കിലോമീറ്റര്‍ കേരളത്തിന്റെ അതിര്‍ത്തി വരെ റോഡ് മഹാമോശമായിരുന്നു. പിന്നീടങ്ങോട്ട് പളനിയെത്തിയതറിഞ്ഞില്ല.
> >
തമിഴ്നാട്ടിലെ യാത്രക്കിടയില്‍ കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് വൈദുതി ഉത്പാദിപ്പിക്കുന്ന ഗ്രാമവും പുഷ്പങ്ങള്‍ കൃഷി ചെയ്യുന്ന പാടങ്ങളും കണ്ടു. നമ്മുടെ നാട്ടിലേക്ക് കയറ്റി അയക്കുന്ന ചെണ്ട്മല്ലി കൃഷിയിടങ്ങളില്‍ കൂടി ഞങ്ങള്‍ നടന്ന് കണ്ടു. ഫോട്ടോസ് എടുത്തു.

ഒന്നരമണിയോടെ എല്ലാവരും പളനിയടിവാരത്ത് എത്തി. മുറികള്‍ അഡ്വാന്‍സായി ബുക്ക് ചെയ്തിരുന്നതിനാല്‍ താമസിയാതെ അവിടെ കയറി ലഞ്ച് കഴിച്ച് അല്പനേരം വിശ്രമിച്ച് 5 മണിയോടെ പളനി മല കയറാന്‍ തുടങ്ങി.

[ശേഷം വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ എഴുതാം]


THERE ARE ERRORS IN DATA PROCESSING. IT HAPPENS WHILE COPYING FROM WORD FORMAT AND PASTING TO BLOG TEMPLATE. ഉദാഹരണത്തിന് [ചന്ദ്രക്കല ആവശ്യം ഇല്ലാത്ത ഇടങ്ങളില്‍ വരുന്നു, തിരിച്ചും. THIS CAN BE CLEARED ONLY AFTER PASTING TO THE BLOG. AS IT IS A DIFFICULT TASK FOR THE CORRECTION, IT WILL BE DONE LATER STAGE ONLY. READERS ARE REQUESTED KINDLY EXCUSE.
I AM USING MOZHEY KEYMAN FOR MALAYALAM DATA PROCESSING. IF ANYBODY KNOWS HOW TO AVOID THIS KINDLY TELL ME. OVER VOICE OR TEXT CHAT OR BY EMAIL.

Tuesday, November 2, 2010

ദുബായിലെ ഷമീമ





ഷമീമയുടെ ജാസ്മിക്കുട്ടി എന്ന ബ്ലോഗില്‍ ഓടിനടന്നപ്പോള്‍ “ഹത്ത” എന്ന ഒരു വാക്ക് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ അവിടെ നിന്നു. എന്റെ മനസ്സ് ഒരു പാട് പുറകോട്ട് സഞ്ചരിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു ഞാന്‍ മസ്കത്തിലെ ഒരു സ്ഥപനത്തില്‍ ജോലിയാരംഭിച്ചു. തുടക്കത്തില്‍ ഉടമസ്ഥന്‍ എനിക്ക് ആയിരം അമേരിക്കന്‍ ഡോളര്‍ തന്നിട്ട് പറഞ്ഞു. ഇതാണ് നമ്മുടെ ഈ ഡിവിഷന്റെ മൂലധനം.

കാലത്ത് 8 മണിക്ക് തുറക്കണം. 1 മണിക്ക് അടക്കാം. പിന്നെ 4 മുതല്‍ 7 വരെ. ഇതാണ് ഓഫീസ് സമയം. വെള്ളിയാഴ്ച അവധി. ‘നിന്റെ താമസം തല്‍ക്കാലം ഓഫീസിന്റെ അടുത്ത് നിന്റെ സുഹൃത്തിന്റെ കൂടെ” രണ്ടാഴ്ചക്കുള്ളില്‍ വാടി കബീറിലുള്ള നമ്മുടെ പരിധിയിലുള്ള ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ഓഫീസേര്‍സ് ക്ലബ്ബില്‍ നിനക്കൊരു പോര്‍ട്ടാകാബിന്‍ തയ്യാറാക്കി തരാം.

തല്‍ക്കാലത്തേക്ക് ഞാന്‍ നിനക്കൊരു ലാന്‍ഡ് റോവര്‍ തരാം. പിന്നീട് നിന്റെ ഫ്ലീറ്റ് നീ തന്നെ ബില്‍ഡ് ചെയ്യണം. ആവശ്യാനുസരണം പോലെ. ഭക്ഷണം നിനക്ക് സ്വന്തമായി ഉണ്ടാക്കുകയോ ഹോട്ടലില്‍ നിന്ന് കഴിക്കുകയോ ചെയ്യാം. എല്ലാം നിന്റെ ഇഷ്ടം. ഓഫീസ് സമയത്ത് പുകവലി പാടില്ല. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഷൂ ടൈ എന്നിവ നിര്‍ബ്ബന്ധം. കോണ്‍ഫറന്‍സുകളിലും ഹെഡ് ഓഫീസിലെ മീറ്റിങ്ങുകളിലും സൂട്ട് നിര്‍ബ്ബന്ധം.

എല്ലാം മനസ്സിലായോ പ്രകാശ്. “യെസ് സാ‍ര്‍…. ഉടമസ്ഥന്‍ അറബി എനിക്ക് കയ്യ് തന്ന് പറഞ്ഞു. ഞാന് ഇനി ഒരു വര്‍ഷം കഴിഞ്ഞേ നിന്നേ കാണാന്‍ ഓഫീസില്‍ വരുകയുള്ളൂ. അത് വരെ നീ തന്നെ ഈ സ്ഥാപനത്തിന്റെ മുതലാളിയും, സെയില്‍ത്സ് മേനും ഡ്രൈവറും, ഫറാഷും, ഹമ്മാലിയും എല്ലാം.

“ഗുഡ് ബൈ മിസ്റ്റര്‍ പ്രകാശ്. വിഷ് യു ഗുഡ് ലക്ക്” എന്നും പറഞ്ഞ് കൈ തന്നെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചുംകൊണ്ട് അദ്ദേഹം യാത്രയായി. ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും പന്തം കണ്ട പെരുച്ചാഴിയെ പോലെ കുറേ നേരം നില കൊണ്ടു.

ഞാന്‍ ഏതോ അത്ഭുത ലോകത്താണൊ എന്ന് എനിക്ക് തോന്നി. കുറച്ച് നേരത്തേക്കൊരു തല കറക്കം അനുഭവപ്പെട്ടു. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞു. ഒരു കസ്റ്റമര്‍ ഷോറൂമിനനകത്ത് പ്രവേശിച്ചിരിക്കുന്നു.

ആഗതന്‍ എന്നെ വിഷ് ചെയ്തു.
അസ്സലാം വലൈക്കും.
“വലൈക്കും അസ്സലാം…”

ഇതല്ലാതെ എനിക്കൊന്നും അറബിയില്‍ വശമുണ്ടായിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും അറബികള്‍ സംസാരിക്കുമെന്കിലും ഇന്റീരിയറില്‍ നിന്ന് വരുന്നവര്‍ക്ക് അറബി മാത്രമെ അറിയൂ. അങ്ങിനെ ഒരാളായിരുന്നു എന്റെ ആദ്യത്തെ കസ്റ്റമര്‍.

“ശൂ ഇസ്മക്ക് ഇന്ത..?
ഞാന്‍ ആദ്യമായി കേട്ട അറബിക് പദം.

“ഞാന്‍ മേല്‍പ്പോട്ട് നോക്കി നിന്നല്ലാതെ ഒന്നും പറയാനായില്ല.“
പിന്നെ ആഗതന്‍ പറഞ്ഞു.

“ആ‍നാ സായിദ്”
പിന്നെ എന്നോട് ആംഗ്യഭാഷയില്‍ എന്റെ പേര്‍ ചോദിച്ചു.
അങ്ങിനെ രണ്ട് പേരും പരിചയപ്പെട്ടു.

സായിദ് അവിടെത്തെ ഒരു മിനിസ്ട്രിയില്‍ ഫറാഷ് ആയിരുന്നു. ഫറാഷ് എന്നാല്‍ പ്യൂണ്‍. പിന്നീട് അവന്‍ പലപ്പോഴും എന്നെ കാണാന്‍ വന്ന് തുടങ്ങി. അവനില്‍ നിന്ന് ഞാന്‍ അറബിയും എന്നില്‍ നിന്ന് അവന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ അഭ്യസിച്ചുതുടങ്ങി.

സായിദിന്റെ വീട് അങ്ങകലെ മസ്കത്തിന്റെ ഇന്റീരിയര്‍ മേഖലയായ നിസ്വാ യിലായിരുന്നു. എന്നും പോയി വരാന്‍ പറ്റാത്ത ദൂരം. പോരാത്തത് കാലത്ത് 8 മണിക്ക് ഓഫീസിലെത്താന്‍ പ്രയാസം. ആ ഭാഗത്തേക്ക് എയര്‍ കണ്ടീഷന്‍ഡ് വാഹനങ്ങള്‍ കുറവ്.

യാഹ്യാ കോസ്റ്റൈനിലെ ശ്യാം എന്ന ഒരു സുഹൃത്ത് ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന വണ്ടികളെ “കല്യാണവണ്ടി” എന്ന് വിളിക്കും. പൊതുവെ ഡാറ്റ്സന്‍, മസ്ഡ എന്നീ പിക്ക് അപ്പ് വേനുകളാണ്. കാബിനില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്കിരിക്കാം. പിന്നില്‍ ഓപ്പണ്‍ സ്പൈസില്‍ സീറ്റുകള്‍ വെച്ച് മുകളില്‍ ടാര്‍പോളിനും കൂടാതെ കൊലുസുകള്‍ പോലെയുള്ള പല നിറത്തിലുള്ള തുണിയുടെ തോരണങ്ങളും ഉണ്ടാകും. അത്തരം വാഹനങ്ങളെ കണ്ടാല്‍ നിസ്വാ സൂര്‍ സോഹാര്‍ മുതലായ ഉള്‍നാടുകളിലേക്ക് ഉള്ള വാഹനങ്ങളായി കരുതാം.

ഇത്തരം വാഹനങ്ങളുടെ കാബിനില്‍ എസി ഉണ്ടെങ്കില്‍ തന്നെ അറബികള്‍ അത് പ്രവര്‍ത്തിപ്പിക്കില്ല. അവര്‍ക്ക് എസിയില്ലാതെ മരുഭൂമിയിലും ജീവിക്കാനാകുമല്ലോ. ഇത്തരം വാഹനങ്ങളില്‍ കയറുന്ന പുറംനാട്ടുകാര്‍ക്കേ പ്രശ്നമുള്ളൂ..

അങ്ങിനെ ഇത്തരം വാഹനങ്ങളെ ആശ്രയിക്കണം സായിദിന് വരാനും പോകാനും. ഞാനൊരു ദിവസം സായിദിന്റെ വീട്ടില്‍ പോയിരുന്നു. ഈ വിശേഷം എഴുതണമെങ്കില്‍ ചുരുങ്ങിയത് 50 ഷീറ്റെങ്കിലും വേണം. അത് പിന്നീടാകാം. കേള്‍ക്കാന് താല്പര്യം ഉള്ളവര്‍ എന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ എഴുതാം. ഒമാനിലെ അറബികളുടെ ഹെറിറ്റേജ് & കള്‍ച്ചര്‍ കേട്ടാല്‍ നമുക്ക് പുതുമ തോന്നാം. എന്നാലും രസകരമായിരുന്നു എന്റെ അവിടുത്തെ ഒരു ദിവസത്തെ താമസം. ഞാന്‍ പിന്നീട് കൂടെ കൂടെ പോകുമായിരുന്നു.

ദുബായിലെ ഷമീമ പറഞ്ഞ “ഹത്ത” എന്ന സ്ഥലം മസ്കത്തില്‍ നിന്ന് ദുബായിലേക്ക് പോകുമ്പോള്‍ ഈ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ്. അവിടെ ബോര്‍ഡറില്‍ പാസ്സ് പോര്‍ട്ട് പരിശോധന കഴിഞ്ഞേ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കുവാന്‍ കഴിയൂ. മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറില്‍ ബൈ റോഡ് മാര്‍ഗ്ഗം പോകുവാന്‍ രണ്ട് റൂട്ടുകളുണ്ട്. ദുബായിലേക്ക് എളുപ്പം “ഹത്ത” വഴിയും അബുദാബിയിലേക്ക് “ബുറൈമി” വഴിയും.

ഞാന്‍ ഈ പറഞ്ഞ ഹത്തയില്‍ കൂടി ഇരുനൂറിലധികം തവണ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ മസ്കത്തിലെ വീട്ടില്‍ നിന്ന് ദുബായിലേക്ക് 420 കിലോമീറ്ററാണ്‍ ദൂരം. എനിക്ക് ഈ ദൂരം മൂന്ന് നാല് മണിക്കൂറ് കൊണ്ട് താണ്ടാം. ദുബായ് മുതലായ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ എനിക്ക് ഒരു മെര്‍സീഡസ് ബെന്‍സ് 230.6 തന്നിട്ടുണ്ടായിരുന്നു. അല്ലാത്ത ഇടത്ത് ഏസി ഇല്ലാത്ത മിനി മോക്ക്, ലേന്ഡ് റോവര്‍, വോക്ക്സ് വേഗന്‍ ബീറ്റിത്സ് എന്നിവയായിരുന്നു.

അപൂര്‍വ്വം ചില വെള്ളിയാഴ്ചകളിലെ ഉല്ലാസ യാത്രക്ക് ഹെഡ് ഓഫീസില്‍ നിന്ന് സമ്മതം വാങ്ങി ഈ ആഡംബരവാഹനം ഉപയോഗിക്കുമായിരുന്നു. അത് പോലെ വലിയ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോണ്‍ഫറന്‍സുകളും വര്‍ക്ക് ഷോപ്പുകളും മറ്റും അറ്റെന്‍ഡ് ചെയ്യുമ്പോളും ഈ വാഹനം ഉപയോഗിക്കണം എന്ന നിര്‍ബ്ബന്ധവും ഉണ്ടായിരുന്നു.

ആദ്യകാലത്ത് സാധനങ്ങള്‍ മിക്കതും ദുബായി ബെയ് റൂട്ട് മുതലായ സ്ഥലങ്ങളില്‍ പോയി വാങ്ങണം. ബെയ് റൂട്ടിലാണെങ്കില്‍ വലിയ ബെഡ് ഫോര്‍ഡ് ട്രക്കുകളില്‍ അവര്‍ തന്നെ മസ്കത്തില്‍ ഡെലിവറി ചെയ്യും. പക്ഷെ ദുബായില്‍ നിന്ന് സാധനങ്ങള്‍ ഇത് പോലെയുള്ള ലാന്‍ഡ് റോവര്‍ പിക്കപ്പിലോ അല്ലെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ കല്യാണ വണ്ടിയിലോ കൊണ്ട് വരണം. ഗുഡ്സ് ഒരു ടണ്ണിലധികം ഉണ്ടെങ്കില്‍ വലിയ പിക്ക് അപ്പ് വേണ്ടി വരും. രണ്ട് മൂന്ന് ടണ്‍ കൊള്ളാവുന്ന പിക്ക് അപ്പുകള്‍ ധാരാ‍ളം ലഭ്യമാണ്.

എന്റെ സ്പോണ്‍സര്‍ ആ നാട്ടിലെ ധനികരില്‍ ഒരാളായിരുന്നു. അതിനാല്‍ മികച്ച ശമ്പളവും യാത്രാനുകൂല്യങ്ങളും എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ചിലപ്പോള്‍ ഹത്തയിലെ ഒരു ഹോട്ടലില്‍ താമസിച്ച് കാലത്ത് 7 മണിക്ക് ദുബായിലേക്ക് തിരിക്കും. അരമണിക്കൂറിന്നുള്ളില്‍ ദുബായ് പട്ടണ പരിസരത്തെത്താം അന്നത്തെ കാലത്ത്.

അന്നത്തെ കാലത്ത് ടൌണ്‍ പരിസരത്ത് 80, ഹൈവേയില്‍ 100, 120 പിന്നെ ദുബായ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള റൂട്ടില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ വാഹനം ഓടിക്കാം. റോഡ് സൈഡില്‍ അനുവദിച്ചിട്ടുള്ള സ്പീഡ് എഴുതി വെച്ചിട്ടുണ്ടാകും.

മസ്കത്ത് – ദുബായ് ഹൈവേയില്‍ 160 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ ഓടിച്ചാല്‍ സാറ്റലൈറ്റ് റഡാര്‍ കണ്ട്രോളുകളുള്ള ഏരിയകളാണ്. നമ്മുടെ വാഹനത്തിന്റെ കളറും നമ്പര്‍ പ്ലേറ്റ് മുതലായ വിവരങ്ങളടങ്ങിയ ഓവര്‍ സ്പീഡ് ഫൈന്‍ ടിക്കറ്റുകള്‍ നമുക്ക് പോസ്റ്റല്‍ വഴി ലഭിക്കും. അന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുതലായ സംവിധാനം ഉണ്ടായിര്‍ന്നില്ലല്ലോ, അതിനാല്‍ പോസ്റ്റ് ഓഫീസ് വഴി തന്നെയായിരുന്നു കത്തിടപാടുകള്‍.

മസ്കത്തില്‍ നിന്ന് ഹത്ത എത്തുന്ന വരെ കല്ലുകളുള്ള മരുഭൂമിയാണ്. സ്റ്റോണ്‍ണ്ട് ഡെസര്‍ട്ട്. പിന്നെ നിറയെ പാറ മലകളും. വണ്ടി ഓടിക്കുമ്പോള്‍ ഈ മകള്‍ കാരണം ദൂര ദേശങ്ങള്‍ കാണാന്‍ പറ്റില്ല. ഈ മലകളില്‍ ഒരു പുല്‍കൊടി കൂടി കാണാനൊക്കില്ല. കുന്നുകളും മലകളും കോട്ടകളും നിറഞ്ഞതാണ് ഒമാന്‍. ഒമാന്റെ തലസ്ഥാനം ആണ് മസ്കത്ത്.

ഹത്ത എത്തുമ്പോള്‍ ഒരു പച്ചപ്പ് കാണാം. കൊച്ചു വില്ലേജാണ് അന്നത്തെ ഹത്ത. ഹത്തയില്‍ ഗ്രീനറി നിറഞ്ഞ വില്ലേജും, ചെറിയ അണക്കെട്ടും പിന്നെ നീര്‍ച്ചാല്‍കളും പ്രകൃതി രമണീയമായ കുന്നിന്‍ താഴ്വരകളും കാണാം. ഹത്ത കഴിഞ്ഞാല്‍ ഒന്ന് രണ്ട് കുന്ന് കയറി ഇറങ്ങിയാല്‍ പിന്നെ മണല്‍ മരുഭൂമി ആരംഭിക്കുകയായി. പിന്നെ നെടുനീളെയുള്ള റോഡുകളും റൌണ്ട് എബൌട്ടുകളും. ഹത്ത കഴിഞ്ഞാല്‍ ദുബായ് പട്ടണം വീക്ക്ഷികകാം.

ഞാന്‍ ചിലപ്പോള്‍ മസ്കത്തില്‍ നിന്ന് കാലത്ത് 6 മണിക്ക് ഒരു സുലൈമാനി കുടിച്ചിറങ്ങിയാല്‍ 10 മണിക്ക് മുന്‍പ് ദുബായിലെത്തും. രണ്ട് മണിക്ക് മുന്‍പ് ഷോപ്പിങ്ങ് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ വിശ്രമിക്കും. പിറ്റേ ദിവസം കാലത്ത് മസ്കത്തിലേക്ക് തിരിക്കും.

അപൂര്‍വ്വം ചില സമയങ്ങളില്‍ മസ്കത്തില്‍ നിന്ന് വൈകിട്ട് 4 മണിക്ക് തിരിച്ച് “ഹത്ത” യില്‍ ഹോട്ടല്‍ ഹത്തയില്‍ തമ്പടിക്കും. അവിടെത്തെ ചില ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ഈത്തപ്പഴത്തില്‍ നിന്നും ഉണ്ടാക്കിയ ചാരായം ലഭിക്കുമായിരുന്നു. ആ നാട്ടിലെ പൌരന്മാര്‍ക്ക് മദ്യം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെങ്കിലും ഹോട്ടലുകളില്‍ പോയി കഴിക്കാം. മിക്ക ഹോട്ടലുകളിലും വൈകുന്നേരമാകുമ്പോളേക്കും തൊപ്പികളും തലേക്കെട്ടുകളും കാണാം. മിക്ക പബ്ബുകളിലും അവര്‍ തന്നെയായിരിക്കും അധികവും. 

“ഹത്ത” യിലെ വിശേഷങ്ങള്‍ ഒരു പാടുണ്ട് പറയാന്‍. എഴുതിയാലും എഴുതിയാലും തീരില്ല. അത്രമാത്രം ഉണ്ട്.  വാഹനം ഓടിക്കലിന്റെ ഭാഗമായി ഒരു ദിവസം ജയിലില്‍ കിടന്ന കഥയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.!!

എന്തെല്ലാം അനുഭവങ്ങള്‍ നീണ്‍ട 22 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു വാത രോഗിയാണ്. മനസ്സിലുള്ളതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ – ഡാറ്റാ എന്ട്രി ഒരു പ്രശ്നം തന്നെ. ഇപ്പോള്‍ എന്റെ കൈ വിരലുകള്‍ തരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കാലില്‍ തരിപ്പും കോച്ചലും വേദനയും. അലോപ്പതിയും ഹോമിയോപ്പതിയും ആയുര്‍വ്വേദവും മാറി മാറി ചികിത്സിച്ചു. മുഴുവനായ മുക്തി ഇത് വരെ ഇല്ല. കഴിഞ്ഞ 4 മാസമായി വീണ്ടും ആയുര്‍വ്വേദത്തില്‍ അഭയം പ്രാപിച്ചിരിക്കയാണ്.

എന്റെ സുന്ദരമായ പല ഓര്‍മ്മകളും എനിക്ക് മനസ്സില്‍ കുളിര്‍ പകരുന്നു. എനിക്ക് ഈ മണലാരണ്യത്തില്‍ [മസ്കത്ത് & ദുബായ്] ഒരു മാസം താമസിച്ച് എന്റെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കണമെന്നുണ്ട് !! ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ..? സാധിക്കുമെന്ന് എനിക്കറിയില്ല.

എന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍ കടന്ന് പോയ സ്ഥലമാണ് ഈ അറേബ്യന്‍ നാടുകള്‍. എന്നെ ബോംബെയില്‍ ടര്‍ണര്‍ മോറീസണ്‍ എന്ന റിക്രൂട്ടിങ്ങ് കമ്പനി വഴി അങ്ങോട്ടെത്തിച്ച ശ്രീമാന്‍ സൈനുദ്ദീനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.

എനിക്ക് എല്ലാം ഉണ്ടാക്കിയതും എന്നെ ഞാനാക്കിയതും ശ്രീമാന്‍ സൈനുദ്ദീന്‍ എന്ന മഹത് വ്യക്തിയാണ്. ഇത്രയും ധനം സമ്പാദിക്കാനായതും ഇന്നും എന്റെ കുടുംബം കഞ്ഞി കുടിക്കുന്നതും ആ മഹാന്റെ കരുണ കൊണ്ടാണ്.

“ഹത്ത” എന്ന അറേബ്യന്‍ ഗ്രാമത്തെപ്പറ്റി ഓര്‍ക്കാന്‍ ഇടയാക്കിയ എന്റെ ഷമീമക്കും ജാസ്മിക്കുട്ടിക്കും ഈ ബ്ലോഗ് പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.


Thursday, October 28, 2010

ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….


കാലത്ത് തന്നെ എന്റെ പെമ്പിറന്നോത്തി ആനന്ദവല്ലി വെള്ളരിക്കാ നുറുക്കുന്നു. അരക്കുന്നു. എവിടെയെക്കോ വെക്കുന്നു. തിന്നുന്നു.

“ഞാനവളെ വിളിച്ചു… ആനന്ദേ……എടീ‍ മണ്ഡൂകമേ…” അവളെ ആനന്ദയെന്ന് വിളിച്ചാല്‍ അവള്‍ക്ക് വലിയ ഇഷ്ടമാ… അവള്‍ക്ക് പേര്‍ പലതുമുണ്ടെനിലും അവളെ വീട്ടിലും അവളുടെ നാട്ടിലും ആനന്ദയെന്നാ വിളിക്കുക. ഞാന്‍ അവളെ പേരെടുത്ത് വിളിക്കാറില്ല. “ഹലോ” എന്നാ വിളിക്കുക.

അവള്‍ ചെറുപ്പത്തില്‍ എപ്പോളും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയായിരുന്നത്രേ? അങ്ങിനെ ഒരു ദിവസം അവളുടെ വീട്ടില്‍ ഗുരു നിത്യചൈതന്യ യതി വന്നപ്പോള്‍ എപ്പോളും ചിരിച്ച് കൊണ്ടിരിക്കുന്ന ഇവളെ “ആനന്ദല്ഷ്മിയെന്ന്” പേരിട്ടു. വീട്ടിലെല്ലാവരും ആനന്ദയെന്ന് വിളിച്ച് പോന്നു.

“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിരിക്കണ്‍..” നിങ്ങക്ക് വേണമെങ്കില്‍ തിന്നോ. ഇന്നിതാ ബ്രേക്ക് ഫാസ്റ്റ്. “വെറും വെള്ളരിക്കയോ…?” നിങ്ങള്‍ ആ വെള്ളരിക്കാ അല്പം ന്യൂട്ട്രലൈറ്റ് ബട്ടര്‍ തേച്ച് ബ്രെഡ്ഡിനകത്ത് വെച്ച് തിന്നോ. എനിക്കിപ്പോള്‍ ദോശയുണ്ടാക്കാനോ പുട്ട് ചുടാനോ ഒന്നിനും വയ്യ. എന്റെ കൈ രണ്ടും നീര്‍ വന്നിരിക്കയാണന്നെറിയാമല്ലോ>>?

പണ്ടൊക്കെ എന്റെ ചെറുപ്പത്തില്‍ എനിക്ക് നാടന്‍ വെള്ളരിക്കാ വളരെ ഇഷ്ടമായിരുന്നു. എന്റെ ചെറുപ്പത്തില്‍ കൊയ്ത് കഴിഞ്ഞ് കാറ്റുകാലം വരുമ്പോള്‍ എരുകുളത്തിന്റെ അടുത്തുള്ള പാടത്ത് മത്ത, കുമ്പളം, വെള്ളരി, കയ്പ, പടവലം മുതലായവ കൃഷി ചെയ്യുമായിരുന്നു.

ആദ്യം തടമെടുത്ത് അത് ചവറിട്ട് കരിക്കും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അതില്‍ മുളപ്പിച്ച ഈ ഇനങ്ങള്‍ നടും. പാടത്ത് നല്ല വള്‍ക്കൂറുള്ളതിനാല്‍ എല്ലാം വേഗം പടര്‍ന്ന് പന്തലിക്കും. മത്ത കുമ്പളം പടവലം കയ്പ എന്നിവയൊക്കെ ധരാളം കാണുമ്പോള്‍ ഈ വെള്ളരിക്ക് വലുതാകും മുന്‍പ് എന്നെപ്പോലെയുള്ള ചില വികൃതികള്‍ പൊട്ടിച്ച് തിന്നു തുടങ്ങും. നാട്ടിലെ ആ കൊച്ചുവെള്ളരിക്ക തിന്നാനെന്ത് രസമായിരുന്നു എന്ന് ഇപ്പോള്‍ ആലോചന വരുന്നു.

പല കുടുംബങ്ങളിലെ കുട്ടികളാണ്‍ കൃഷി നടത്തുക. എല്ലാരും ചേര്‍ന്ന് സന്ധ്യക്ക് എരുകുളത്തില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് നനക്കും. അതൊക്കെ ചെറുപ്പകാലത്തെ ഒരു വിനോദവും ആയിരുന്നു. എന്നും ചെടികളുടെ അടുത്ത് അത് വളരുന്നത് നോക്കി നില്‍ക്കുക പതിവായിരുന്നു.

ആയിടക്കാണ്‍ എല്ലാവരും ഇളം വെള്ളരിക്ക പൊട്ടിച്ച് തിന്നുമ്പോള്‍ കയ്പക്ക പച്ചക്ക് തിന്നുന്ന മാധവേട്ടനെ കാണുന്നത്. അങ്ങിനെ ഞാനും പില്‍ക്കാലത്ത് പച്ച കൈപ്പയക്ക തിന്നാല്‍ ശീലിച്ചു. അത് ഒരു ഷോമേനാകാനും സാധിച്ചു. ആര്‍ക്കും പറ്റാത്ത ഒരു വിനോദം കാണിക്കുന്ന ബോയ്. മാധവേട്ടന്‍ അവധിക്ക് വന്നാല്‍ ഒരു മാസമാകുമ്പോളേക്കും തിരിച്ച് പോകും. പിന്നെ ഈ ഞാനെന്ന ജാലവിദ്യക്കാരന്‍ മാത്രമാകും നാട്ടില്‍.

എന്റെ കൂടെ എന്റെ സെറ്റില്‍ മണി, കുഞ്ഞുമണി ലീല എന്നിവരാകും. എന്റെ ചേച്ചിയുടെ പാപ്പന്റെ മക്കളാണ്‍ ഈ പെണ്‍കുട്ടികള്‍. ഞങ്ങളുടെ താമസം അടുത്തടുത്ത വീടുകളിലായതിനാല്‍ ഇത്തരം ഒത്ത് ചേരല്‍ സാധ്യമായിരുന്നത്.

മണിയെ ഒന്ന് രണ്ട് വര്‍ഷം മുന്പ് കണ്ടതായി ഓര്‍ക്കുന്നു. കുഞ്ഞുമണിയേയും ലീലയേയും കണ്ട നാളുകള്‍ മറന്നുവെന്ന പറയാം. അവരുടെ അമ്മയുടെ വീട് കൂറ്റനാട് ആണ്‍. അവരിപ്പോള്‍ അവിടേയൊക്കെയാണ്‍ താമസം എന്നാണറിവ്. ഓര്‍മ്മകള്‍ എങ്ങോട്ടോ ഓടിപ്പോകുന്നു..!!!

“ശരി ശരി…” ഇന്ന് വെള്ളരിക്കാ അരിഞ്ഞതും കൊണ്ട് കഴിച്ചുകൂട്ടാം. ഉച്ചക്ക് ഒരു സദ്യയുണ്ട്. ദാസേട്ടന്റെ അമ്മ മരിച്ചതിന്റെ അടിയന്തിരം ആണ്‍ കണ്ണന്‍ കുളങ്ങരയിലുള്ള തറവാട്ടില്‍. അപ്പോള്‍ പ്രാതല്‍ ശരിയല്ലെങ്കില്‍ നേരത്തെ അവിടെ പോയി സദ്യയുണ്ണാം.

മകള്‍ രാക്കമ്മ വീട്ടിലുണ്ട്. അവളോട് പറഞ്ഞാല്‍ എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും. പക്ഷ അവളുടെ കൊച്ചിനെ എടുത്തോണ്ടിരിക്കണം. കുട്ടാപ്പു നല്ല കുട്ടിയാണ്‍. അവനെ ചുമ്മാ ഒക്കത്ത് വെച്ച് നിന്നാലോ മടിയില്‍ വെച്ച് ഇരുന്നാലോ പറ്റില്ല. നടന്നുംകൊണ്ടിരിക്കണം. ആ കുട്ടൂസിനെ അതിന്റെ വീട്ടിലുള്ളവര്‍ അങ്ങിനെയാ പഠിപ്പിച്ചിരിക്കുന്നത്.

എറണാംകുളം കടവന്ത്രയിലാണ്‍ കുട്ടാപ്പുവെന്ന കുട്ടൂസിന്റെ വീട്. അവിടെ അവന്റെ തന്തയും തള്ളയും കൂടാതെ രണ്ട് വലിയഛന്മാരും അവരുടെ മൂന്ന് പിള്ളേരും പിള്ളേരുടെ അമ്മമാരും പിന്നെ അഛാഛനും അഛമ്മെയും ഉണ്ട്. അതിനാല്‍ ആരെങ്കിലും ഒരാള്‍ ഇവനെ എടുത്ത് നടന്നോണ്ടിരിക്കും.

എനിക്കാണെങ്കില്‍ വാതം പിടിപ്പെട്ട് കുട്ട്യോളെ അധികം എടുത്ത് നടന്നോണ്ടിരിക്കാന്‍പറ്റില്ല. അതിനാല്‍ മകള്‍ അടുക്കളയില്‍ നില്‍ക്കുന്ന അത്രയും സമയം പേരക്കിടാവിനെ എടുത്തോണ്ട് നടക്കുന്നതിലും ഭേദം റോട്ടിയും വെള്ളരിക്കയും കഴിക്കുകയാണ്‍. ഇന്നത്തെ പ്രാതല്‍ അങ്ങിനെയാകട്ടെ. ആനന്ദവല്ലിക്ക് എത്ര പഴയ ഫുഡ്ഡടിച്ചാലും സ്റ്റൊമക്ക് അപ്സറ്റ്നെസ്സ് ഇല്ല. അവള്‍ രണ്ടാഴ്ചമുന്‍പത്തെ ഹോം ഗെറ്റ് ടുഗെദറില്‍ ബാക്കിയുണ്ടായിരുന്ന ചിക്കന്‍ സ്റ്റൂ, ഓവനില്‍ വെച്ച് ചൂടാക്കി ഈ ബ്രെഡ്ഡും കൂട്ടി കഴിച്ചു. എനിക്കത് കണ്ട് കൊതി വന്നിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല.

ഇന്നെണീറ്റത് ഒമ്പതരമണിക്കാണ്‍. എണീക്കാന്‍ മടിയാണ്‍ ഈയിടേയായി. എണീച്ചാലുടന്‍ കഷായം കുടിക്കണം. മഹാരാസ്നാദി കഷായം 15 മില്ലി 30 മില്ലി ഇളം ചുടുവെള്ളത്തില്‍ ചേര്‍ത്ത് അഞ്ചുതുള്ളി ക്ഷീരഫലം 101 ആവര്‍ത്തിച്ചതും കൂട്ടി കുടിക്കണം. അത് കഴിച്ചാല്‍ പിന്നെ കുറേ നേരത്തേക്ക് വായ് മുഴുവനും കയ്പ്പും ചവര്‍പ്പും ഒക്കെയാ.

അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി, പിണ്ഡത്തെലം, മഹാനാരായണം മുതലായ തൈലങ്ങള്‍ ചേര്‍ത്ത് കൂട്ട് ഇളം ചൂടില്‍ രണ്ട് കാലിലും തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് അര മണിക്കൂര്‍ ഇരിക്കണം. പിന്നെ ചൂടുവെള്ളത്തില്‍ ഒരു കുളി. അതൊക്കെ കഴിഞ്ഞാലെ നമുമ്ം എന്ന്തെങ്കിലും ആഹരിക്കാന്‍ കിട്ടൂ..

കാര്യമായി എന്തെങ്കിലും വെട്ടിവിഴുങ്ങാന്‍ തോന്നും ഈ കുളി കഴിഞ്ഞാല്‍. അപ്പോള്‍ ഈ വെള്ളരിക്കാ അരിഞ്ഞ് വെച്ചത് കിട്ടിയിട്ടെന്ത് കാര്യം എനിക്ക്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതെങ്കിലും അരിഞ്ഞ് തരാനുള്ള ഒരാളുണ്ടല്ലോ. എന്നോര്‍ത്ത് സമാധാനിക്കാം.

രണ്ട് ദിവസമായി വയറ് സുഖമല്ല. വായില്‍ കയ്പ് രസം. എല്ലാത്തിനും ഡോക്ടറെകണ്ടാല്‍ ശരിയാകില്ല. രാക്കമമയോട് പറഞ്ഞപ്പോള്‍ അവളുടെ ബ്രേക്ക് ഫാസ്റ്റില്‍ നിന്ന് ഒരു ഓഹരി തന്നു. അവള്‍ ഇപ്പോള്‍ ബിസി ബിസിനസ്സ് വുമണ്‍ കം ഹൌസ് വൈഫ് ആണ്‍. അവള്‍ രണ്ട് പാക്കറ്റ് നൂഡിത്സ് സ്ക്രാമ്പിള്‍ഡ് എഗ്ഗില്‍ ചേര്‍ത്ത് കാപ്സിക്കം മുതലായ പച്ചക്കറികള്‍ ചേര്‍ത്ത് ടബാസ്കോ സോസും ചേര്‍ത്ത് രുചിയോടെ കഴിക്കുന്നു.

എനിക്ക് തന്ന ഓഹരി ഞാന്‍ കഴിക്കാതെ ഒരു സുലൈമാനിയും കുടിച്ച് നേരെ ഓഫീസിലേക്ക് പോകാനൊരുങ്ങി. കുട്ടന്‍ മേനോന്റെ അടുത്ത് ഇരുന്ന് അല്പം സൊള്ളാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ നിതികയുടെ അമ്മയെക്കണ്ട് വര്‍ത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. തിരികെ വീട്ടില്‍ വന്ന് സയ്യാരയില്‍ കയറി കണ്ണന്‍ കുളങ്ങരയിലുള്ള മരണമടിയന്തിര വീട്ടിലേക്ക് വിട്ടു. അവിടെ നേരത്തിന്നെത്തിയില്ലെങ്കില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ഇന്നെത്തെ കാര്യം പോക്കാ.

ദാസേട്ടന്റെ വീട്ടിലേക്ക് കുതിക്കുന്നതിന്നിടയില്‍ എന്റെ പെമ്പറന്നോത്തി ഇതാ റോഡുവക്കില്‍ വണ്ടിയും കാത്ത് നില്‍ക്കുന്നു. അവളെ കയറ്റി ആശുപത്രിയിലിറക്കി ഞാന്‍ അടിയന്തിരം ഉണ്ണാനെത്തി. നല്ല കാലം ഒരു വിധം ആളുകളൊക്കെ ഉണ്ട് വീട് കാലിയാക്കിക്കൊണ്ടിരുന്നു. എന്നെ കണ്ടതോടെ ഗൃഹനാഥന്‍ ഒരു മേശ വൃത്തിയാക്കി ഇല വെച്ച് തന്നു.

കാലത്ത് തൊട്ട് പട്ടിണിയായിരുന്ന എനിക്ക് നല്ലൊരു ലഞ്ച് ദാസേട്ടന്റെ വീട്ടില്‍ നിന്ന് കിട്ടി. ഞാന്‍ ദാസേട്ടന്റെ മരണമടഞ്ഞ അമ്മയെ മനസ്സില്‍ വന്ദിച്ച് അവിടെ നിന്ന് ഇറങ്ങി. നേരെ വീട്ടില്‍ വന്ന് സുഖമായി കിടന്നുറങ്ങി. നല്ല മഴയും കാറ്റും ഇടിയും.

എനിക്ക് ഉച്ചക്ക് പായസം കുടിച്ചാല്‍ ചുരുങ്ങിയത് ആറുമണി വരെയെങ്കിലും ഉറങ്ങണം. അഞ്ചുമണിയാകാറായപ്പോളാണ്‍ യോഗ ക്ലാസ്സിന്‍ പോകേണ്ട കാര്യം ഓര്‍മ്മ വന്നത്. ഇന്നേതായാലും യോഗ വിടാം. ആറുമണിക്ക് ടെന്നീസിന്‍ പോകാം. എന്നൊക്കെ മനസ്സില്‍ കരുതി ഉറക്കത്തില്‍ ശ്രദ്ധിച്ചു. യോഗക്ക് പോയില്ലെങ്കില്‍ കുഴപ്പമില്ല. ടെന്നീസ് രണ്ട് ദിവസം ഒരുമിച്ച് മുടങ്ങിയാല്‍ പിന്നെ കൂടെ കളിക്കുന്ന ശിങ്കാരവേലിയുടെ തെറി കേള്‍ക്കണം. അവള്‍ക്കല്ലെങ്കിലും ഒരു കൊമ്പ് കൂടുതലാ. അവള്‍ അവിടെ കിടന്ന് കൂട്ടിനാളില്ലാതെ തെറിയും വിളിച്ചോണ്ട് ഓടി നടക്കട്ടെ.

നല്ല മഴയും കാറ്റും – ഈ സുഖമുള്ള ഉറക്കം ഇനി നാളെ കിട്ടിയില്ലെങ്കിലോ. അങ്ങിനെ വീണ്ടും ഉറക്ക്കത്തില്‍ ശ്രദ്ധിച്ചു. അങ്ങിനെ ഉറങ്ങിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഞാന്‍ ശ്രദ്ധിച്ചില്ല എന്റെ അരികില്‍ എന്തോ ഒരനക്കവും നനവും. തിരിഞ്ഞ് നോക്കിയപ്പോളാ മനസ്സിലായത് എന്റെ ഗ്രാന്‍ഡ് കിഡ്ഡിനെ എന്റെ അടുത്ത് കിടത്തിയിട്ട് അവന്റെ അമ്മ എവിടേയോ തെണ്ടാന്‍ പോയിരിക്കുന്ന വിവരം. എന്നാ കുട്ട്യോളെ അടുത്ത് കിടത്തുമ്പോ പറഞ്ഞിട്ട് പോകണ്ടേ.

അവന്‍ മൂത്രമൊഴിച്ച് എന്റെ വസ്ത്രമെല്ലാം നനച്ച് എന്റെ ഉറക്കവും കളഞ്ഞു. ഉറക്കം പോയതിനാല്‍ കിഡ്ഡിനെ ആനന്ദവല്ലിയുടെ അടുത്ത് കിടത്തി ഞാന്‍ യോഗ ക്ലാസ്സിലേക്ക് ഓടി. മഴയായതിനാല്‍ ഹാജര്‍ നില കുറവായിരുന്നു. ഒരു ചേച്ചി മാത്രമേ ഞങ്ങള്‍ രണ്ട് വാനരമാരുടെ കൂട്ടത്തിലുണ്ടായിരുന്നുള്ളൂ. അതിനാ ആ ചേച്ചി പോകാനൊരുങ്ങി. അപ്പോളേക്കും അമ്പിളിയും സന്ധ്യയും എത്തി. അതിന്‍ പിന്നാലെ വേറെ രണ്ട് പേരും, അപ്പോളെക്കും മാഷും വന്നു.

അങ്ങിനെ അല്പം വൈകായാണെങ്കിലും യോഗ ക്ലാസ്സ് തുടങ്ങി. അമ്പിളിക്കും സന്ധ്യക്കും മറ്റു ചില ചെറുപ്രായക്കാര്‍ക്കും ബോഡി ആവശ്യാനുസരണം വളക്കാന്‍ പറ്റും. പക്ഷെ ഈ ഞാനെന്ന് കിളവന്റെ പാര്‍ട്ട്സുകള്‍ സസുഖം വളയാത്തതിനാല്‍ അവരുടെ കൂടെ ഒത്ത് പിടിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ ഞാന്‍ അല്പം പിന്നില്‍ ഷീറ്റ് വിരിക്കും. പിന്നെ എനിക്ക് യോഗ ചെയ്യുന്ന സമയം കാറ്റ് ഇഷ്ടമല്ല. അതിനാല്‍ നോ ഫാന്‍ ഏരിയയിലായി ഞാന്‍ കസര്‍ത്ത് തുടങ്ങും.

ആദ്യമൊക്കെ ഞാന്‍ ഇടക്കിടക്ക് മുടങ്ങാറുണ്ട്. എന്റെ യോഗ ബാച്ചില്‍ എന്റെ അളിയനും ഉണ്ട്. പക്ഷെ അദ്ദേഹം കൂടെ കൂടെ മുടങ്ങാറുണ്ട്. ഞങ്ങളുടെ ഈവനിങ്ങ് ബാച്ചില്‍ അധികവും പെണ്ണുങ്ങളാണ്‍. മോണിങ്ങില്‍ ആണുങ്ങളും കപ്പിള്‍സും ആണ്‍ അധികം. എനിക്ക് കാലത്ത് എണീക്കാന്‍ മടിയായതിനാലാണ്‍ ഈവനിങ്ങ് ബാച്ചിലാക്കിയത്. പിന്നെ എന്റെ മാഷും എന്നെപ്പോലെ ഒരു ഓള്‍ഡ് ബോയ് ആണ്‍. മാഷുടെ ബോഡി പ്ലാസ്റ്റിക്കുപോലെ ഒടിയും.

സൂര്യനമസ്കാരം ചെയ്യുമ്പോള്‍ വേണ്ടത്ര ഫ്ലക്സിബിള്‍ ആയിട്ടില്ല എന്റെ എല്ലുകള്‍ ഇപ്പോളും. ശീര്‍ഷാസനം ചെയ്യുന്ന രോഷ്ന എന്ന പെണ്‍കുട്ടിയാണ്‍ എന്റെ ബാച്ചിലെ എക്സ്പര്‍ട്ട്. അവള്‍ ചെയ്യുന്നത് നോക്കിയാണ്‍ ഞാന്‍ മറ്റു പല ആസനങ്ങളും ചെയ്യാറ്. അതിന്‍ ഈ പെണ്‍കുട്ടി മിക്ക ദിവസവും വരില്ല.

മാഷ് ഇരിക്കുക അങ്ങേതലക്കലാണ്‍. അതിനാല്‍ മാഷെ എപ്പോളും കാണാന്‍ ഒക്കില്ല. പഴയ മെമ്പേര്‍സിന്റെ അടുത്ത് ഇരുന്നാലേ നമുക്ക് ഒരു ഗൈഡന്‍സ് ലഭിക്കൂ. ക്ലാസ്സില്‍ മൊത്തം സ്ട്രങ്ങ്ത്ത് ഏതാണ്ട് അമ്പത് പേര്‍ വരും. അവരില്‍ എക്സ്പര്‍ട്ട് മെമ്പേര്‍സും പലരും ശരിക്ക് വരില്ല. രോഷ്ന വരുന്ന ദിവസം എനിക്ക് വലിയ തെറ്റില്ലാതെ ചെയ്യാന്‍ കഴിയും. രമേശനും നന്നായി അഭ്യാസം ചെയ്യുന്ന ആളാണ്‍. അദ്ദേഹവും റഗുലര്‍ അല്ല. സന്ധ്യ്യുടെ ബോഡിയും വളരെ ഫ്ലക്സിബിള്‍ ആണ്‍. അവളും റഗുലര്‍ അല്ല. ഇനി സന്ധ്യയോടും രോഷ്നായോടും റഗുലര്‍ ആയി വരാന്‍ പറയണം.

അല്ലെങ്കില്‍ രണ്ട് ദിവസം കാര്യമായ കാരണമില്ലാതെ തുടര്‍ച്ചയായി മുടങ്ങുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ മാഷിനോട് പറയണം. എന്നാലേ എനിക്ക് ശരിക്കും പഠിച്ചുയരാന്‍ പറ്റുള്ളൂ. തന്നെയുമല്ല ഹാജര്‍ നില കുറവായായാല്‍ മാഷിനും ഒരു ഉഷാറ് കാണാറില്ല.

അങ്ങിനെ യോഗ ക്ലാസ്സ് ആറുമണിയോട് കൂടി കഴിഞ്ഞു. ഇനിയെന്ത് എന്നാലോചിക്കുമ്പോളാ ഓര്‍മ്മ വന്നത് – ഇന്നെത്തെ ഡിന്നര്‍ ഡോക്ടര്‍ പോള്‍ കല്ലൂക്കാരന്റെ വസതിയിലാണെന്ന്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു ശ്രീമതിയെ കൂട്ടി വരണമെന്ന്. പക്ഷെ എന്റെ പെണ്ണ് കുറേകാലമായി എന്റെ കൂടെ ക്ലബ്ബില്‍ വരുന്നില്ല. പല ക്ലബ്ബുകളിലും മെമ്പര്‍മാരാണെങ്കിലും അവള്‍ മൂന്ന് ക്ലബ്ബുകളില്‍ വരുമായിരുന്നു. ഇപ്പോള്‍ ഒന്നിലും വരില്ല.

ഡോക്ടര്‍ പോള്‍ കല്ലൂക്കാരനും ഞാനും പ്രോബസ്സ് ക്ലബ്ബിലെ മെംബേറ്സ് ആണ്‍. ഈയിടെയായി എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ബോര്‍ഡ് മീറ്റിങ്ങ് അംഗങ്ങളുടെ വസതിയില്‍ വെച്ചാണ്‍ നടത്തുക. കഴിഞ്ഞ ഒരു മീറ്റിങ്ങിന് എന്റെ പെമ്പിറന്നോത്തി അദ്ദേഹത്തിന്റെ വീട്ടില്‍ വരാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ ഞാനും പോയില്ല.

ഇനി ഈ മീറ്റിങ്ങിനും ഞാന്‍ തക്കതായ കാരണം കാണിക്കാതെ മുടങ്ങിയാല്‍ എന്റെ അംഗത്വം നഷ്ടപ്പെടും. പെമ്പിറന്നോത്തിയെ ഈ ഡോക്ടറും മറ്റു മെംബര്‍മാരും അറിഞ്ഞും കൊണ്ട് കണ്ടിട്ടില്ല. ആകെ ഒരിക്കലേ ഇവള്‍ ഈ ക്ലബ്ബില്‍ വന്നിട്ടുള്ളൂ..

ഞാന്‍ അങ്ങിനെ അമ്പലത്തെലെല്ലാം പോയി വീട്ടില്‍ ആറരമണിയോടെ എത്തി. ചെറുതായൊരു ഷവറിന്‍ ശേഷം ഉടുത്തൊരുങ്ങി ഡോക്ടറുടെ വീട്ടിലേക്ക് യാത്രയായി.


ഡിന്നറിനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും തിരിച്ച എനിക്ക് ഇനി സ്വഗൃഹത്തില്‍ നിന്ന് ഒന്നും കിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വയറിന്‍ പിടിക്കുകയും ഇല്ല.

ഇനി ഡോക്ടറോടെന്ത് പറയും. എന്നെ കണ്‍ടില്ലെങ്കില്‍ മീറ്റിങ്ങ് തുടങ്ങാന്‍ വൈകും. ഞാന്‍ മൊബൈല്‍ ഓഫാക്കി. വീട്ടില്‍ വിളിച്ചാല്‍ ഡോക്ടറ്ക്ക് മനസ്സിലാകും ഞാന്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന്.

ഇനി അധികം ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല. നേരെ നെഹ്രുനഗറിലുള്ള ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തി. ജാള്യത മറച്ച് ഞാന്‍ ഡോക്ടറോട് കുശലം പറഞ്ഞ് വീട്ടിനകത്തേക്ക് കയറി. “തന്റെ പെണ്ണെവിടേടോ എന്നൊന്നും അദ്ദേഹം ചോദിച്ചില്ല.” ദൈവാ‍നുഗ്രഹം. ഞങ്ങള്‍ ലോണിന്റെ സൈഡില്‍ ഉള്ള ഇറയത്ത് ഇരുന്ന് വര്‍ത്തമാനം പറയാന്‍ തുടങ്ങി. വളരെ മനോഹരമായ സൌധമാണ്‍ ഡോക്ടറുടേത്. വീടിന്റെ പ്ലോട്ട് ഏതാണ്ട് മുപത് സെന്റിന്റെ അടുത്ത് വരും. അതില്‍ കാല ഭാഗം ലോണ്‍ ആണ്‍. മെയിന്‍ ലോണിന്റെ ഒരു അറ്റത്ത് ഒരു കുളമുണ്ട്. അതില്‍ ഷാര്‍ക്കുകള്‍ ഉണ്ട്. ഒരു കറുത്ത ഷാര്‍ക്കിനേയും കാണാനായി.

പിന്നെ ഒരുപാട് ചെടികളും ഓര്‍ക്കിഡ് കളക്ഷന്സും അടുക്കളക്കടുത്ത് വേറൊരു അക്വേറിയവും പിന്നെ പുറത്ത് പോര്‍ച്ചിന്നടുത്ത് ഓര്‍ക്കിഡിന്റെ വലിയൊരു പുരയും കണ്ടു. ഈ രാത്രി സമയത്ത് ഇതെല്ലാം കണ്ട് വേണ്ടും വിധം ആസ്വദിക്കാന്‍ പറ്റിയില്ല.

ഒരു ദിവസം പകല്‍ രാക്കമ്മയേയും ബീനാമ്മയേയും കൂട്ടി പോകണം. അല്ലെങ്കില്‍ ഞാന്‍ തനിച്ച്.

ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുന്നതിന്നിടയില്‍ മറ്റു മെമ്പര്‍മാരായ ഡോ അക്കര, ഡോ വര്‍ഗ്ഗീസ് പോള്‍, ആന്റ്ണി, മാതൂസ്, ജോര്‍ജ്ജേട്ടന്‍ മുതലായവരെത്തി. മീറ്റിങ്ങ് പെട്ടെന്ന് കഴിച്ച് ഞങ്ങള്‍ ചെറിയ തോതില്‍ മദ്യ സേവ തുടങ്ങി. ഞാന് ഈയിടെയായി പാര്‍ട്ടികളില്‍ മദ്യ സേവ നടത്താറില്ല. പക്ഷെ ഇന്ന് ഡോ അക്കര എന്നെ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ ഒരു ചെറിയ വിസ്കിയില്‍ ഒതുക്കി ഞാന്‍ . കഴിക്കാന്‍ ധാരാ‍ളം സ്നേക്ക്സും ഉണ്ടായിരുന്നു. നല്ല ചൂടുള്ള സ്നാക്ക്സ് തീരുന്നതിന്നനുസരിച്ച് ഭൃത്യന്മാര്‍ സര്‍വ്വ് ചെയുതും കൊണ്ടിരുന്നു.

ഇന്ന് ഡോ അക്കരയുടെ പിറന്നാളായതിനാല്‍ ഒരു കേക്ക് വാങ്ങി വെക്കാനും ഡോക്ടര്‍ കല്ലൂക്കാരന്‍ മറന്നിരുന്നില്ല. ഞങ്ങളെല്ലാവരും ബര്‍ത്ത് ഡേ വിഷ് നേര്‍ന്ന് ഡോ അക്കരക്കും കുടുംബത്തിനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.

അങ്ങിനെ ഒരു അടിപൊളി ഡിന്നറിന്‍ ശേഷം വീട്ടിലെത്തുമ്പോള്‍ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. ഞാന്‍ കയറിക്കിടന്നതേ എനിക്കോര്‍മ്മയുണ്ടായിരുന്നുള്ളൂ……

അങ്ങിനെ പ്രഭാതത്തിലെ വെള്ളരിക്കയും ഉച്ചക്കുള്ള സദ്യയും രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും കൊണ്ട് വളരെ അഹ്ലാദപൂര്‍ണ്ണമായ ഒരു ദിനമായിരുന്നു ഇന്ന് ഒക്ടോബര്‍ ഇരുപത്തിയേഴ് രണ്ടായിരത്തിപ്പത്ത്.
+

Saturday, October 23, 2010

ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ


കഴിഞ്ഞ ഓണത്തിന് ഞാന്‍ ആല്‍ത്തറയിലെഴുതിയ പോസ്റ്റ് വായിക്കാത്തവര്‍ക്ക് ഇത് നോക്കാം.


ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.
http://aaltharablogs.blogspot.com/2010/08/blog-post_21.html

Wednesday, October 20, 2010

എന്താ നീ കുത്തിക്കുറിക്കണേ കുട്ട്യേ..?



“എന്താ എഴുതുന്നത് സുന്ദരിക്കുട്ടീ..?”




ഞാന്‍ കണക്ക് കൂട്ടുകയാ.......



“നിന്റെ പേരെന്താ.........?
ഹ് ഹി ഹി ഹിഹിഹി...........



“ഈ അപ്പൂപ്പനെന്തിന്റെ കേടാ.. ന്നോട് എപ്പളും ചോദിക്കും പേര്.. ഞാന്‍ പറഞ്ഞ് പറഞ്ഞ് തോറ്റു.... ഇനി പറയില്ല...”



ശരി
ന്നാ നിന്റെ അമ്മേടെ പേരെന്താ.....
“അതും അറിയില്ലേ...?”



അപ്പൂപ്പന്‍ മറന്നു ന്റെ കുട്ട്യേ..... അപ്പൂപ്പന് വയസ്സായില്ലേ....

“ന്റെ മ്മേടേ പേര് ദിവ്യ. ന്റെ പപ്പേടെ പേര് പറയില്ല.......”
അതെന്താ നിന്റെ പപ്പക്ക് പേരില്ലേ...?

ഹൂം..........

“നീ അപ്പൂപ്പന്റെ കൂടെ പോരുന്നോ....?”
ല്ലാ അപ്പൂപ്പന്‍ പോയ്കോ.......നിക്ക് കൊറേ കണക്കെഴുതാനുണ്ട്.




Sunday, October 17, 2010

നിന്നെക്കാണാനെന്ത് ചന്തമാ അമ്മിണിക്കുട്ടീ


അമ്മിണിക്കുട്ടീ നിന്നെ കാണാനെന്ത് ചന്തമാ. ഞാന്‍ ഇത്രയും വിചാരിച്ചില്ല. പച്ചസാരിയില്‍ തിളങ്ങുന്നു എന്റെ അമ്മിണിക്കുട്ടീ. ആ മുഖത്ത് എന്തൊക്കെയുണ്ട്. ആരാണ്‍ ആ മുഖത്ത്. ഉമ്മറപ്പടിയിലെ കസേരയിലെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് ഇത്രയൊക്കെയേ തോന്നിയുള്ളൂ.


പക്ഷെ തുറന്നിട്ട ജനാലകള്‍ക്കപ്പുറത്തുള്ള ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് എന്താണെന്ന് തോന്നിയതെന്നറിയമോ അമ്മിണിക്കുട്ടീ ?. അപ്പോള്‍ മുഖത്തിന്‍ വശ്യത കുറവായിരുനെങ്കിലും എനിക്ക് തോന്നിയത് മറ്റെന്തോ ആണ്‍.

“എന്താ പ്രകാശേട്ടന് തോന്നിയത് ?”
അത് ഞാനിപ്പോ എങ്ങനാ പറയാ…

“എന്നെ ടെന്‍ഷനടിപ്പിക്കില്ലേ…….. പറയൂ………”
പറഞ്ഞാലെന്താ തരിക എനിക്ക് ?

“എന്തും……….?!
‘ന്ന് വെച്ചാല്‍…………?

“ആ ………….എന്തും“
വാക്ക് മാറുമോ..?

ഇല്ല. പ്രകാശേട്ടന്റെ കൈകള്‍ അമ്മിണിക്കുട്ടി അവളുടെ തലയില്‍ വെച്ച് സത്യം ചെയ്തു.

“ശരി എന്നാല്‍ ഞാന്‍ പറയാം..”
“എന്താ ന്നെ ഇങ്ങനെ തീ തീ‍റ്റ്ണ്‍ പ്രകാശേട്ടാ… പറയ് വേഗം. എനിക്ക് ജോലിക്ക് പോകാന്‍ തിരക്കായി. ഒന്ന് രണ്ട് ബസ്സ് പിടിച്ചിട്ട് വേഗം അവിടെ എത്താന്‍.“

ഇപ്പോള്‍ സമയം എത്രയായി…?
“എട്ട് മണി”

ഇന്ന് നീ അവധിയെടുക്ക്
“അയ്യോ അത് പറ്റില്ല….”

“ഇപ്പത്തന്നെയല്ലേ നീ പറഞ്ഞേ എനിക്കെന്തും തരാമെന്ന്. ഇപ്പോ എന്താ വാക്ക് മാറുന്നത്..?
ഞാന്‍ തരാമെന്ന് പറഞ്ഞത് ഇതല്ലാ.

“പിന്നെ..?”
ഈ പ്രകാശേട്ടനെ കൊണ്ട് തോറ്റു. അതൊക്കെ എങ്ങിനെയാ പറയുക. നിക്ക് നാണമാവില്ലേ?

“ഓ ഒരു നാണക്കാരി. നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നാണിക്കാന്‍“
നിനക്ക് വയസ്സെത്രയായി ?

ന്റെ വയസ്സ് പ്രകാശേട്ടനെക്കാളും പത്ത് പതിനഞ്ച് വയസ്സ് താഴെ.
“ഏയ് അത് കള്ളം.”

“വേഗം പറയ് പ്രകാശേട്ടാ. എന്റെ ബസ്സ് തെറ്റും….:
എന്നാല്‍ നീ പോ വേഗം

അമ്മിണിക്കുട്ടി ബേഗും കുടയും പ്രകാശേട്ടന്റെ മടിയില്‍ വെച്ചിട്ട് അടച്ചിട്ട വീട് തുറന്ന് മുറിക്കകത്തേക്കോടി.

typing errors shall be corrected later. kindly excuse




Wednesday, October 13, 2010

തിരോന്തരം വരെ എനിക്ക് പറക്കാന്‍ വയ്യ

ഞാന്‍ ഒരു ദിവസം അമ്മിണിയെ കാണാന്‍ വരും

എന്നാണെന്ന് എനിക്കറിയില്ല



"എന്താ അറിയാത്തെ?"



പെട്ടെന്ന് പറന്നെത്താന്‍ പറ്റിയ ദൂരത്താണോ എന്റെ അമ്മിണി ചേച്ചി. അങ്ങ് അങ്ങ് തിരുവന്ന്തപുരോം കഴിഞ്ഞു കന്യാകുമാരി റൂട്ടില്‍ പിന്നെയും പറക്കെണ്ടേ. എന്റെ ചിറകുകള്‍ക്ക് അത്രയും ശക്തി ഇല്ലല്ലോ.



"ചേച്ചിക്ക് എന്നെക്കാളും മിടുക്കില്ലേ. ഇങ്ങോട്ട് പരന്നൂടെ? "

എന്താ ചേച്ചി ഒന്നും മിണ്ടാത്തെ?



"നിക്കെന്റെ ചേച്ചീനെ കാണണം എന്ന് തോന്നി. ആരെങ്ങിലും മുന്കൈയെടുക്കെണ്ടേ? എനിക്ക് വയസ്സായി കണ്ണും കാതും ഒന്നും ശരിയല്ല എന്നൊരു തോന്നല്‍."



"ചേച്ചീടെ വീടിന്റെ അവിടെ ഉള്ള ഒരു തെങ്ങിന്റെ മോളീന്ന് ഇങ്ങട്ട് പറന്നോളൂ.

എന്റെ വീടിന്റെ അടുത്തുള്ള തെങ്ങിന്മേല്‍ ലാന്‍ഡ്‌ ചെയ്യാം.



അവിടെ നിന്ന് പറക്കുമ്പോള്‍ എന്നെ കൂക്കി വിളിച്ചാല്‍ മതി. ഞാന്‍ ഇവിടെ മേല്പോട്ട് നോക്കി നില്‍ക്കാം

Monday, October 11, 2010

അങ്ങിനേയും ഒരു ഞായറാഴ്ച


ഇന്നെലെ [09-10-10] നേരത്തെ ഉറങ്ങണം എന്നുറപ്പിച്ച് മറ്റു ഈവനിങ്ങ് പണികളെല്ലാം കുറച്ചിരുന്നെങ്കിലും കിടക്കുമ്പോള്‍ 11.30 ആയി. ഇന്ന് എന്റ് ജേഷ്ടന്‍ സി വി ശ്രീരാമന്റെ മൂന്നാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ കുന്നംകുളം – കൊങ്ങണൂരിലുള്ള വസതിയില്‍ തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ആഘോഷിക്കുന്നു. പ്രസ്തുത ചടങ്ങിന് എന്റെ ഇളയ സഹോദരനും സിനിമാ നടനും ടിവി അവതാരകനുമായ വി കെ ശ്ര്രീരാമന്‍ രണ്ടാഴ്ചമുന്‍പേ ക്ഷണിച്ചിരുന്നു.

എല്ലാം കണക്കിലെടുത്ത് ഞാന്‍ ഇന്ന് കാലത്ത് നേരത്തെ എഴുന്നേറ്റെങ്കിലും വാത രോഗത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി കഷ്ടപ്പെടുന്ന എനിക്ക് കൊങ്ങണൂര്‍ വരെ വാഹനം ഓടിക്കുവാന്‍ പറ്റിയ ശാരീരിക അവസ്ഥയിലല്ലായിരുന്നു.

അവിടെ വരെ കൂട്ടിന്‍ എന്റെ പ്രിയ സുഹൃത്ത് വിഷ്ണുവിനെ വിളിച്ചാലോ എന്നാലോചിച്ചുവെങ്കിലും ഞാന്‍ പിന്നീട് വേണ്ടെന്ന് വെച്ചു. ഇടത്തെ കാലിനാണ്‍ കൂടുതല്‍ വിഷമം. ട്രാഫിക്ക് ജാമില്‍ ക്ലച്ചില്‍ കൂടുതല്‍ അഭ്യാസം വേണ്ടി വരുന്ന സ്ഥിതിക്ക് ഞാന്‍ എന്റെ കൊങ്ങണൂര്‍ യാത്ര മനസ്സില്ലാ മനസ്സോടെ വേണ്ടെന്ന് വെച്ചു.

ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് കൂര്‍ക്കഞ്ചേരിയിലുള്ള ലക്ഷ്മിയെ കൂട്ടിന്‍ വിളിക്കണമെന്ന്. അവള്‍ക്കാണെങ്കില്‍ ഡ്രൈവിങ്ങ് പഠിച്ചതിലുള്ള ത്രില്ലിലാണ്‍. എവിടെ വേണമെങ്കിലും ഓടിക്കാന്‍ തയ്യാറ്. കൂടാതെ കൊച്ചുപ്രായവും. ഇനി വിളിച്ച് പരീക്ഷയോ മറ്റോ ആണെന്ന് പറഞ്ഞ് വന്നില്ലെങ്കിലോ എന്ന് വിചാരിച്ച് ഞാന്‍ അവളെ വിളിച്ചില്ല.

ഞാന്‍ വിളിച്ചാല്‍ അവള്‍ വരാതിരിക്കില്ല എന്നെനിക്കറിയാമെങ്കിലും ഞങ്ങള്‍ തിരിച്ചെത്താന്‍ വൈകിയാലോ എന്നോര്‍ത്താണ്‍ ഞാന്‍ പിന്മാറിയത്. എനിക്കവളെ എന്റെ കുന്നംകുളം ചെറുവത്താനിയിലുള്ള വീട്ടില്‍ കൊണ്ടുപോയി എന്റെ അനിയനായ വി കെ ശ്രീരാമനെ പരിചയപ്പെടുത്തിക്കൊടുക്കണം എന്ന് വിചാരിച്ചിട്ട് കുറേ നാളായി. അവളെ സിനിമാ‍ രംഗത്തേക്ക് എത്തിക്കണമെന്നും സിനിമയില്‍ ഒരു പാട്ട് പാടിക്കണമെന്നും ഞാന്‍ കുറേ കാലങ്ങളായി ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും നടന്നില്ല.

ലഷ്മിയെ ഐഡിയാ സ്റ്റാറ്റ് സിംഗറില്‍ പാടിക്കണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. അവിടെ കൊണ്ട് പോകാനും മറ്റും അവളുടെ രക്ഷിതാക്കള്‍ക്ക് പറ്റാത്ത കാരണമായിരിക്കണം അതിന്‍ അവര്‍ മുതിരാഞ്ഞത്. അവളുടെ കുടുംബത്തില്‍ മറ്റൊരു കുട്ടി സ്റ്റാര്‍ സിംഗറില്‍ പാടിയെങ്കിലും ലഷ്യസ്ഥാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ജേഷ്ടന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതില്‍ വലിയ ദു:ഖം ഉണ്ടായിരുന്നു. ഞാന്‍ ഒരു സുലൈമാനി ഇട്ട് അത് മൊത്തിക്കുടിച്ചുംകൊണ്ട് പത്രം വായനില്‍ മുഴുകി. ഇന്നെത്തെ പരിപാടിയില്‍ രണ്ടെണ്ണം മാര്‍ക്ക് ചെയ്യാന്‍ ഇരുന്നപ്പോള്‍ സാഹിത്യ അക്കാദമിയില്‍ അയനം സാംസ്കാരിക സമിതിയുടെ വക സി വീയുടെ അനുസ്മരണ ചടങ്ങ് 3 മണിക്കുള്ളതായി കണ്ടു. എനിക്ക് സമാധാനമായി.

ഞാന്‍ അത് മാര്‍ക്ക് ചെയ്തു. പിന്നെ തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ താളം കള്‍ച്ചറല്‍ സെന്ററിന്റെ ഒരു കലാപരിപാടി 6.30 മണിക്കുള്ളതും മാര്‍ക്ക് ചെയ്തു. അപ്പോള്‍ മൂന്ന് മണിവരെ എന്ത് ചെയ്യും എന്നാലോചിച്ചു. ആദ്യം വിചാരിച്ചു ആറാട്ടുപുഴയിലുള്ള എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയുടെ വീട്ടില്‍ പോയാലോ എന്നാലോചിച്ചു. ഞാന്‍ ബ്ലോഗിലെഴുതിയ “എന്റെ പാറുകുട്ടീ” നോവലിന്റെ പുസ്തകപ്രകാശനത്തിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. പിന്നെ അങ്ങോട്ടും പോകേണ്ടാ എന്ന് വെച്ചു.

എന്റെ മകനും അവന്റെ അമ്മയും കൂടി പതിനൊന്നുമണിക്കുള്ള മലയാളം സിനിമക്ക് പോയി. അങ്ങിനെ വീട്ടില്‍ ഞാന്‍ ഒറ്റക്കായി. എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ തന്നെ തീരുമാനിച്ചു. ഇലക്ഷന്റെ സമയമായതിനാല്‍ വീട്ടില്‍ ഓരോ സ്ഥനാര്‍ഥികളുടെ പ്രവാഹവും ഉണ്ടായിരുന്നു. എല്ലാവര്ക്കും പ്രകാശേട്ടന്റ്റെയും കുടുംബത്തിന്റേയും വോട്ട് വേണം. ആര്‍ക്കെങ്കിലും വോട്ട് കൊടുക്കണം പക്ഷെ ആര്‍ക്കാണെന്ന് പിന്നീട് തീരുമാനിക്കാം.

3 മണി വരെ സമയം കൊല്ലാന്‍ എങ്ങോട്ട് പോകണമെന്നറിയാതെ വണ്ടിയില്‍ കയറി. വൈകുന്നേരം വരെ ഓടിക്കാനുള്ള ഇന്ധനം നിറച്ചു. കൊക്കാലെ പെട്രോള്‍ പമ്പിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു കാഡ്ബറീസ് ഡയറിമില്ക്ക് ചോക്കലേറ്റ് വാങ്ങിക്കഴിച്ചു. ശുഭകാര്യത്തിന്‍ മധുരം കഴിക്കണമെന്നല്ലേ ഇപ്പോഴത്തെ പരസ്യം. മധുരം നുകര്‍ന്നപ്പോള്‍ എനിക്ക് ഐഡിയ വന്നു.

ഒരു വര്‍ഷത്തിലേറെയായി കുരിയച്ചിറ യൂണിറ്റി നഗറില്‍ താമസിക്കുന്ന കൃഷ്ണേട്ടനേയും ഓപ്പോളേയും കണ്ടിട്ട്. ഫോണ്‍ വിളിച്ച് ചോദിച്ചില്ല. ഇനി ഓപ്പോളും മറ്റും അവിടെ ഇല്ലായെങ്കില്‍ അടുത്ത വിട്ടിലെ ബേങ്ക് മേനേജറും സാവിത്രിയും ഉണ്ടാകും. അവിടെ കുറേ നേരം ഇരിക്കാം എന്നുറപ്പിച്ചു. കൃഷ്ണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ മൂത്ത മകള്‍ സുധയും നാരായണനും കൂട്ടിനായി താമസിക്കുന്നുണ്ട്. തൊട്ടടുത്ത് ഇളയ മകള്‍ മിനിക്ക് വീട് പണിതിട്ടുണ്‍ട്. അതായത് ഒരാള്‍ ഇല്ലെങ്കില്‍ എനിക്ക് മറ്റേതെങ്കിലും വീട്ടില്‍ പോകാം. അതിനാല്‍ വാഹനത്തിനോട് ആ വഴിക്ക് ഓടാന്‍ ഞാന്‍ കല്പിച്ചു.

യൂണിറ്റി നഗര്‍ ആകെ മാറിയിരിക്കുന്നു. കൃഷ്ണേട്ടന്റെ വീടിന്റെ ചുറ്റും തരിശായി കിടന്നിരുന്ന പാടം മുഴുവനും നികത്തി വീടുകള്‍ നിറഞ്ഞിരിക്കുന്നു. പണ്ടൊക്ക് പാടത്ത് എവിടെ വേണമെങ്കിലും കാറ് പാര്‍ക്ക് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ റോഡരുകില്. ഇപ്പോള്‍ കാനകള്‍ പണിതതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കില്‍ ചക്രം കാനയില്‍ വീഴും.

വാഹനം മിനിയുടെ വീടിനടുത്തെത്തിയപ്പോള്‍ കൃഷ്ണേട്ടന്‍ അങ്ങോട്ടേക്ക് കയറിപ്പോണ്‍ കണ്ടു. ഞാന്‍ കൃഷ്ണേട്ടനെ വിളിച്ചപ്പോള്‍ ആ വീടിന്റെ ഗേറ്റ് തുറന്ന് തന്നു. ആ വീട്ടിന്നുള്ളില്‍ വേറൊരു കാറ് പാര്‍ക്ക് ചെയ്തതിനാല്‍ എന്റെ വാഹനം ഞെങ്ങി ഞെരുങ്ങി ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ചെറുതായൊന്ന് ഉരഞ്ഞൂ. അപ്പോള്‍ അവിടേ നിന്ന് പുറകോട്ടെടുത്ത് തൊട്ടടുത്ത കാഞ്ഞൂര്‍ മനയിലേക്ക് കയറ്റി അവിടെ പാര്‍ക്ക് ചെയ്തു. അതാണ്‍ കൃഷ്ണേട്ടന്റെ വീട്. തറവാട് വെള്ളിനേഴിയിലാണ്‍.

ഞാന്‍ വാഹനം അവിടെ പാര്‍ക്ക് ചെയ്ത് മിനിയുടെ വീട്ടിലെത്തി. അവിടെ കുട്ടികളെ കണ്ട് എനിക്ക് സന്തോഷമായി. മിനിയുടെ മക്കളായ സൌമ്യയും സുമിയും അവിടെ ഉണ്ടായിരുന്നു. സൌമ്യ കുടുംബസമേതം ഇടപ്പള്ളിയിലും സുമി അയര്‍ലണ്ടിലും ആണ്‍. സുമി പ്രസവത്തിന്‍ നാട്ടിലെത്തിയ വിവരം ഞാനറിഞ്ഞിരുന്നില്ല. സുമിയുടെ ഹബ്ബിക്ക് ഇപ്പോള്‍ ലണ്ടനില്‍ ഒരു പുതിയ ജോലി കിട്ടി എന്നറിഞ്ഞു. മടക്കം അമ്മയേയും കൊണ്ട് പോകുന്നു എന്ന് പറഞ്ഞു.

അങ്ങിനെ മിനി മോളുടെ കൂടെ ഈ മാസാവസാനം ലണ്ടനിലേക്ക് പറക്കും. സൌമ്യയുടെ കുട്ടിയെ താലോലിച്ചും വര്‍ത്തമാനം പറഞ്ഞും ഞാന്‍ അവിടെ കുറേ സമയം ചിലവഴിച്ചു. കല്യാണം കഴിഞ്ഞതിന്‍ ശേഷം മിനിയുടെ മക്കളെ ഇന്നാണ്‍ കണ്ടത്. അവരേയും അവരുടെ കൊച്ചുമക്കളേയും കാണാന്‍ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി എനിക്ക് തോന്നി. സൌമ്യയേയും സുമിയേയും അവര്‍ കോളേജില്‍ പഠിക്കുന്നത് വരെ ഞാന്‍ കൂടെ കൂടെ കാണാറുണ്ടായിരുന്നു.

സൌമ്യയുടെ മകന്‍ കൃഷ്ണനെന്ന് വിളിക്കുന്ന അക്ഷത്തും സുമിയുടെ മണിക്കുട്ടി എന്ന് വിളിക്കുന്ന നിയതയും ആ വീടിന്‍ ഐശ്വര്യവും ആഹ്ലാദവും പകര്‍ന്നു. കൃഷ്ണനെ ഞാന്‍ എടുത്ത് ലാളിച്ചുവെങ്കിലും പിന്നെ അവന്‍ കരഞ്ഞ് അവന്റെ തള്ളയുടെ ഒക്കത്ത് ഒതുങ്ങി.

ഓപ്പോള്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. പണ്ട് എനിക്ക് കടുമാങ്ങാ അച്ചാര്‍ ഉണ്ടാക്കിത്തരുമായിരുന്നു. ഒരിക്കല്‍ പണ്ട് ലയണ്‍സ് ക്ലബ്ബിന്റെ ധനശേഖരാര്‍ഥം 100 കുപ്പി അച്ചാര്‍ ഉണ്ടാക്കിത്തന്നിരുന്നു. അത് അന്തക്കാലം. ഇപ്പോള്‍ വയസ്സായി ഓപ്പോള്‍ക്ക്. എന്നെപ്പോലെ തൈലവും കുഴമ്പുമായി ജീവിതം തള്ളിനീക്കുന്നു.

യൂണിറ്റി നഗറിലെ മിനിയും സുധയും സാവിത്രിയും എല്ലാവരും താമസിക്കുന്നത് അടുത്തടുത്ത വീട്ടിലാണ്‍. എവിടെ ചെന്നാലും ചായയും കാപ്പിയും ഊണും ലഭിക്കും. അതിനാല്‍ പണ്‍ടൊക്കെ ആ വഴിക്ക് കാലത്ത് പോയാല്‍ വൈകിട്ടെത്തെ കാപ്പി കഴിഞ്ഞേ ഞാന്‍ വീട്ടിലേക്ക് തിരിക്കൂ. ഉച്ച ഭക്ഷണത്തിന്‍ ശേഷമുള്ള ഉറക്കത്തിനും എനിക്കവിടെ സൌകര്യം ഉണ്ട്. എനിക്ക് പെങ്ങന്മാരില്ലാത്ത കുറവ് നികത്തിയിരുന്നത് ഈ മിനിയും സുധയും ആണ്‍.

അവരുടെ അഛനാ‍ണ്‍ കൃഷ്ണേട്ടന്‍. കൃഷ്ണേട്ടന്‍ സര്‍വ്വകലാ‍വല്ലഭനാണ്‍. അദ്ദേഹത്തിന്‍ അറിയാത്ത് വിഷയങ്ങളില്ല. ആധികാരികമായി ഭാരതീയ നൃത്ത കലകള്‍, വാദ്യം മുതലായവയെ പറ്റി സംസാരിക്കാനും വിമര്‍ശിക്കാനും സെമിനാറുകളിലും വര്‍ക്ക്ഷോപ്പിലും മോഡറേറ്ററാകാനും മറ്റും കൃഷ്ണേട്ടനെ തേടി അനേകം പേര്‍ വരുന്നു. കര്‍ണ്ണാട്ടിക സംഗീതത്തിലും നല്ല അറിവുണ്ട്. നന്നായി വയലിന്‍ വായിക്കും. കമ്പ്യൂട്ടര്‍ ഇറങ്ങിയ കാലത്ത് ഒരു കമ്പ്യൂട്ടന്‍ വാങ്ങി സ്വന്തമായി പ്രോഗ്രാമിങ്ങും മറ്റും പഠിച്ചു. പിന്നീട് പ്രൊഫഷണല്‍ കോളേജിലെ കുട്ടികള്‍ക്ക് ട്യൂഷനും എടുത്തിരുന്നു. ഇപ്പോള്‍ വയസ്സ് 84. കാഴ്ച്ക്കുറവുണ്ട് കാര്യമായി. അതിനാല്‍ സ്വസ്ഥമാ‍യി വീട്ടില്‍ കഴിഞ്ഞുകൂടുന്നു.

എന്നിരുന്നാലും സദസ്സുകളില്‍ പ്രസംഗിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും പോകാറുണ്ട്. പ്രോഫസര്‍ ജോര്‍ജ്ജ് എസ് പോളും കൃഷ്ണേട്ടനും ചങ്ങാതികളാണ്‍. കൃഷ്ണേട്ടനില്‍ കൂടിയാണ്‍ ഞാന്‍ ജോര്‍ജ്ജ് മാഷെ പരിചയപ്പെടുന്നത്.

കുറച്ച് കാലം തൃശ്ശൂരിലെ MCV മീഡിയാ ചാനലിന്റെ മേനേജരായി സേവനം അനുഷ്ടിച്ച എനിക്ക് ഒരിക്കല്‍ ഫാദര്‍ പോള്‍ പൂവത്തിങ്കലിനെ ഇന്റര്‍വ്യൂ ചെയ്യാനുള്ള മോഹമുണ്ടായി. സംഗീതമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് ആ സാഹസത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചാനലിന്റെ മുതല്‍ കൂട്ടിന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൃഷ്ണേട്ടന്‍ മുഖാന്തിരം ജോര്‍ജ്ജ് മാഷെ ചുമതലപ്പെടുത്തി.

അങ്ങിനെ ഞങ്ങള്‍ മൂന്ന് പേരും കൂടി മൈലിപ്പാടത്തുള്ള ഫാദറിന്റെ ആസ്ഥാനത്തിലെത്തി. മാഷ് ഫാദറിനെ ഇന്റര്‍വ്യൂ ചെയ്ത് ഞങ്ങളുടെ ചാനലില്‍ ടെലികാസ്റ്റ് ചെയ്തു. അങ്ങിനെ ജോര്‍ജ്ജ് മാഷെയും എനിക്ക് സുഹൃത്തായി ലഭിച്ചു. ഞാന്‍ ഒരു കാലത്ത് എന്ത് ചെയ്യൂമ്പോഴും കൃഷ്ണേട്ടനോട് ആലോചിച്ചേ മുന്നോട്ട് പോകൂ.

കാലങ്ങള്‍ കടന്ന് പോയി. ഞാന്‍ കൂടുതല്‍ കൂടുതല്‍ തിരക്കുള്ള മേഘലയിലേക്ക് തിരിഞ്ഞു. കൃഷ്ണേട്ടനെ പോയി കാണാന്‍ തന്നെ സമയക്കുറവ് അനുഭവപ്പെട്ടു. ഇനി അങ്ങിനെ വരാതിരിക്കുവാന്‍ ഞാന്‍ ഇന്ന് കൃഷ്ണേട്ടനെ ഒരു ഇടവേളക്ക് ശേഷം കണ്ടുമുട്ടി. വളരെ സന്തോഷം നിറഞ്ഞ ദിവസമായി തോന്നി എനിക്ക്.

എന്നെത്തേയും പോലെ ഇന്നും എനിക്ക് ചായയും ഉച്ചയൂണും നല്‍കി. ഞാന്‍ സാഹിത്യ അക്കാദമിയിലുള്ള അനുസ്മരണ സമ്മേളനത്തിനായി അവിടെ നിന്നിറങ്ങി. അല്പം വൈകിയാണെങ്കിലും അക്കാദമിയില്‍ എത്തി.

ഞാന്‍ അവിടെ എത്തുമ്പോളെക്കും സുകുമാര്‍ അഴീക്കോട് മാഷിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. എന്നാലും എനിക്ക് അശോകന്‍ ചരുവില്‍, വൈശാഖന്‍ മാഷ് തുടങ്ങി മറ്റു പലരുടേയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചു. അവിടെയിരിക്കുമ്പോള്‍ എന്റെ ലയണ്‍സ് ക്ലബ്ബ് സുഹൃത്ത് സത്യേട്ടന്റെ ഭാര്യാപിതാവ് ചരമമടഞ്ഞ വാര്‍ത്ത കേട്ട് തോട്ടത്തില്‍ ലയിനിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മണി ആറായിത്തുടങ്ങിയിരുന്നു. ഇനി ഈവനിങ്ങ് വോക്കിനുള്ള സമയമാണ്‍. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ വന്നപ്പോള്‍ തോന്നി ലഷ്മിയുടെ വീട്ടില്‍ പോകാമെന്ന്. ലക്ഷ്മി ഇപ്പോള്‍ തിരക്കുള്ള ടിവി ചാനല്‍ ആങ്കര്‍ ആണ്‍. പണ്ട് ഞങ്ങളുടെ ചാനലില്‍ ഒതുങ്ങി നിന്ന ലക്ഷ്മി ഇപ്പോള്‍ ടിസിവി യിലും ജയ്ഹിന്ദ് ടിവി മുതലായ സാറ്റലൈറ്റ് ചാനലുകളിലുമായി തിരക്കോട് തിരക്ക്. ലഷ്മിയുടെ മാധ്യമരംഗത്തേക്കുള്ള കാല് വെപ്പ് എന്നില്‍ കൂടിയായിരുന്നു. ലക്ഷ്മിയുടെ വീട്ടിലും ഞാന്‍ പോയിട്ടും ഏതാണ്ട് ഒരു കൊല്ലമാകാറായിരിക്കുന്നു. ഞായറാഴ്ചയായതിനാല്‍ അവള്‍ അവിടെ ഉണ്ടാവില്ലാ എന്ന കണക്കുകൂട്ടലിലാണ്‍ അങ്ങോട്ടേക്ക് തിരിച്ചത്. അവളില്ലെങ്കില്‍ അവളുടെ അമ്മൂമയുമായി വര്‍ത്തമാനം പറഞ്ഞിരിക്കാമെന്ന്‍ കരുതി ഞാന്‍.

എന്നാല്‍ എന്റെ കണക്കുകൂട്ടലിന്‍ വിപരീ‍തമായി അവള്‍ അവിടെ ഉണ്ടായിരുന്നു. അവളുടെ അമ്മ ബിന്ദുവും, അമ്മാമ്മയും എല്ലാം ഉണ്ട്. എനിക്കെപ്പോഴും ഭക്ഷണം തരുന്ന ഒരാളാണ്‍ ബിന്ദു. എപ്പോ ചോദിച്ചാലും ഭക്ഷണം കിട്ടും. എനിക്ക് ഹോം മെയ്ഡ് ഫുഡ് കിട്ടാതെ വരുന്ന ചില അവസ്ഥ വരുമ്പോള്‍ ഞാന്‍ ബിന്ദുവിനെ വിളിക്കും. അവിടെ ഉള്ള ഭക്ഷണം നിറഞ്ഞ സ്നേഹത്തോടെ എനിക്ക് ആ വീട്ടില്‍ നിന്ന് കിട്ടും. ഇനി പ്രത്യേകമായി എന്തെങ്കിലും വിഭവം വേണമെങ്കില്‍ തലേദിവസം പറഞ്ഞാല്‍ മതി.

വളരെ സന്തോഷത്തോട് കൂടി വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍ പ്രത്യേക രുചിയാണ്‍. എന്റെ പേരക്കുട്ടിയെ അവര്‍ക്ക് കൊണ്ട് പോയി കാണിച്ചുകൊടുക്കാന്‍ ഞാന്‍ മറന്നു. ബിന്ദുവിനെ അമ്മ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീട്ടിനു പുറത്തേക്കിറങ്ങാറില്ല. വയസ്സും അനാരോഗ്യവുമായി കഴിയുന്നു.

എന്റെ പല ദു:ഖങ്ങളും വിഷമങ്ങളും ഞാന്‍ ഇവരോട് പങ്ക് വെക്കാറുണ്ട്. ആരോടെങ്കിലും നമ്മുടെ ദു:ഖങ്ങള്‍ പറയുമ്പോള്‍ ഒരു നിവൃതി അനുഭവപ്പെടുമല്ലോ. നല്ല ഒരു സുഹൃത്താണ്‍ ബിന്ദു. അവിടെ നിന്ന് ഒരു കാപ്പിയും കുടിച്ച് ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ ഇരുട്ടാ‍കുമ്പോളെക്കും ഇറങ്ങി.

അങ്ങിനെ കൊങ്ങണൂരിലുള്ള ഏട്ടന്റെ വസതിയില്‍ പോയില്ലെങ്കിലും അനുസ്മരണ ചടങ്ങില്‍ പകുകൊള്ളാനും, മറ്റു പഴയ സൌഹൃദങ്ങള്‍ പുതുക്കുവാനും സത്യേട്ടന്റെ ഭാര്യാപിതാവിന്‍ അന്ത്യോപചാരം അര്‍പ്പിക്കുവാനും മറ്റുമുള്ള സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇന്നെനിക്ക് കഴിഞ്ഞു.

ഞാന്‍ ബ്ലോഗില്‍ ഇത്രയൊക്കെ പോസ്റ്റുകള്‍ ചെയ്തുവെങ്കിലും ഇന്നേവരെ ഒരു പോസ്റ്റുപോലും ബിന്ദു വായിച്ചിരുന്നില്ല. പക്ഷെ ഇന്ന് അതിനുള്ള താലപര്യം കാണിക്കുകയും എല്ലാ പോസ്റ്റുകളും വായിക്കാമെന്നും പറഞ്ഞു.

നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതുമായ പലതും ആണല്ലോ നമുക്ക് എഴുതുവാനുള്ള ഊര്‍ജ്ജവും പ്രചോദനവും തരുന്നത്. ഞാന്‍ വിവിധ തലത്തിലുള്ള പോസ്റ്റുകളും ലേഖനങ്ങളും, യാത്രാ വിവരണവും എല്ലാം എഴുതിയിട്ടുണ്ട്. പിന്നെ ചെറുകഥയും നോവലും. “ബിന്ദു എല്ലാം വായിച്ചോളൂ. പക്ഷെ കഥകളിലെ വേഷങ്ങളെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയൊന്നും എന്നോട് ചോദിക്കരുത്. “

അങ്ങിനെ ഒരു ഞായറാഴ്ചയും കടന്ന് പോയി. 10-10-2010.



ഏതായാലും എന്റെ ബ്ലോഗ് വായിക്കാമെന്ന് പറഞ്ഞ ബിന്ദുവിന് ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു..

Wednesday, October 6, 2010

ആശേച്ചിക്കും ബാലേട്ടനും


ആശേച്ചിയുടെയും ബാലേട്ടന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാനെന്റെ ദു:ഖം മറക്കുന്നു. വയ്സ്സാകുമ്പോള്‍ എല്ലാര്‍ക്കുമുണ്ടാകുന്ന അസുഖങ്ങളൊക്കെ എന്നെയും പിടി കൂടിയിരിക്കുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കും. അല്ലെങ്കില്‍ രോഗത്തെപ്പറ്റിയുള്ള വിചാരം വരും. ഞാന്‍ ദു:ഖിതനാകും. പിന്നെ അവിടെ വേദന ഇവിടെ മരവിപ്പ് എന്ന് തുടങ്ങിയുള്ള ഓരോ ചിന്തകള്‍.

കഴിഞ്ഞ നാല്‍ വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാണ്‍. ആയുര്‍വ്വേദവും, ഹോമിയോപ്പതിയും, അലോപ്പതിയും കഴിഞ്ഞു ഈ കാലയളവില്‍. സോക്കേട് അങ്ങട്ട് വിട്ട് മാറ്ണില്ല. അപ്പോ പിന്നേയും ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു.

വീടിന്റെ തൊട്ട മതിലിന്നപ്പുറമുള്ള ഒരു ആശുപത്രിയില്‍ ഏഴ് ദിവസം കിടന്ന് ചികിത്സ നടത്തി. ചികിത്സാ സമയം രോഗമുള്ള പോലെ തോന്നില്ല. ഉഴിച്ചിലും കിഴിയും വസ്തിയും പിഴിച്ചലും ഒക്കെക്കൂടി ആയപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത പോലെ തോന്നി.


പക്ഷെ ആ തോന്നല്‍ താല്‍ക്കാലികം മാത്രം ആയിരുന്നു. ഈ ആശുപത്രിക്കാര്‍ എനിക്ക് തുടര്‍ന്നുള്ള ഒരു മാസത്തേക്ക് ആയുര്‍വ്വേദം പേറ്റന്റ് മരുന്നുകള്‍ തന്നിരുന്നു. അതിലൊരു വേദന സംഹാരിയും ഉണ്ടായിരുന്നു. വേദനയെ നിര്‍ത്താനുള്ള അലോപ്പതി മരുന്നുകളില്‍ നിന്ന് രക്ഷപ്പെടാനാണ്‍ ആയുര്‍വ്വേദം ആകമെന്ന് വെച്ചത്. പക്ഷെ ഇവിടെയും പെയിന്‍ കില്ലര്‍ എന്നില്‍ പരീക്ഷിക്കപ്പെട്ടു.

എല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച മരുന്നുകളൊക്കെ നിര്‍ത്തി. അപ്പോഴും പ്രത്യേകിച്ച് വേദനക്കൂടുതലോ മറ്റൊ അനുഭവപ്പെട്ടില്ല. നാലുദിവസം കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്നെ ചികിത്സിച്ച ഡോക്ടറെ കാണാന്‍ പറ്റിയില്ല. അവര്‍ ഉപരി പഠനത്തിന്‍ പോയി എന്നാണറിഞ്ഞത്.

ഇനിയെന്ത് പരീക്ഷണം എന്നായി ഞാന്‍. വീണ്ടും ആയുര്‍വ്വേദം തന്നെ പരീക്ഷിക്കാമെന്ന് വിചാരിച്ച് എന്റെ പഴയ ഒരു ആയുര്‍വ്വേദാശുപത്രിയുണ്ട് തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയില്‍. അവിടെത്തെ ഒരു ഡോക്ടറുടെ ചികിത്സയിലാണ്‍. പുതിയ തരം തൈലങ്ങളും, എണ്ണയും അരിഷ്ടങ്ങളും ഒക്കെയായി ചികിത്സ തുടരുന്നു.
\
രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാന്‍പറഞ്ഞിരിക്കുന്നു. ഈ ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണമൊന്നും തോന്നിയിട്ടില്ല.

കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ നേരം പോകാനുരുപാധിയായി ബെസ്റ്റ് എഫ് എം ഓണാക്കി വെച്ചു. ഞാന്‍ സാധാരണ പല എഫ് എമ്മുകളേയും ശ്രവിക്കാറുണ്ട്. കാറില്‍ റേഡിയോ മാംഗോയാണ്‍ വെക്കാറ്. വീട്ടില്‍ പലതും മാറി മാറി വെക്കും. കഴിഞ്ഞ ഏഴുദിവസമായി ബെസ്റ്റ് എഫ് എം ആണ്‍ വെച്ചിരിക്കുന്നത്.


ഞാന്‍ എഴുന്നേറ്റ് വരുമ്പോളെനിക്കിഷ്ടം ഭക്തിഗാനങ്ങളാണ്‍. അത് ഞാന്‍ ഉണരുമ്പോള്‍ കേള്‍ക്കാറില്ല. പണ്‍ട് ഞാന്‍ ഒരു മീഡിയാ ചാനലിന്റെ മേനേജര്‍ ആയിരിക്കുന്ന വേളയില്‍ ചുരുങ്ങിയത് 8 മണി വരെ ഭക്തിഗാനങ്ങള്‍ ടെലികാസ്റ്റ് ചെയ്യും. അപ്പോള്‍ അത് കണ്ട് ഞാന്‍ നിര്‍വൃതി കൊള്ളാറുണ്ട്.


കാലത്ത് കൊട്ടന്‍ ചുക്കാദി+ പിണ്ഡത്തൈലം+ മഹാനാ‍രായണ തൈലം എന്നിവ കൂട്ടി ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇരിക്കണം. ഈ അവസ്ഥയില്‍ ചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞ് ആവികൊള്ളുവാന്‍ പറഞ്ഞുവെങ്കിലും ആരും ചൂട് പിടിച്ച് തരാനില്ല എന്റെ വീട്ടില്‍. ഭാര്യ എന്നൊരാള്‍ ഉണ്ട്. അവള്‍ക്ക് ഈയിടെയായി എന്നോട് സ്നേഹം ഇല്ല. അവളും രോഗിയാണത്രെ.

അവള്‍ക്ക് പ്രഷറും പ്രമേഹവും. ശരിക്ക് മരുന്ന് കഴിക്കില്ല. ഡയറ്റ് നോക്കില്ല. വ്യായാമം ചെയ്യില്ല. പിന്നെ സ്വയം ചികിത്സയും. ഇതൊക്കെയാണ്‍ അവളുടെ രീതി.

എന്റെ കാലില്‍ ചൂട് പിടിച്ച് തരാനോ, കിഴി വെച്ച് തരാനോ ഒന്നിനും അവള്‍ക്ക് താത്പര്യമില്ലത്രെ. അവള്‍ക്ക് അവളുടേതായ കാരണങ്ങള്‍ ഉണ്ട്. വീട് പുലര്‍ത്തണ ആളല്ലേ എന്ന ഒരു പരിഗണനയും എനിക്കില്ല. പ്രഷര്‍ കൂടുമ്പോള്‍ അവള്‍ക്ക് ദ്വേഷ്യം വരും. എന്നോട് എന്തൊക്കെയോ പുലമ്പും. എനിക്ക് ദ്വേഷ്യം വരുമ്പോള്‍ ഞാന്‍ അവള്‍ക്കിട്ട് പണിയുമായിരുന്നു. ഇപ്പോള്‍ എന്റെ അടി താങ്ങാനുള്ള കെല്പ് അവള്‍ക്കില്ല. അതിനാല്‍ ദേഹത്ത് തൊട്ടുള്ള കളി ഇല്ല ഇപ്പോള്‍.

അവള്‍ക്കിഷ്ടമുള്ളത് വെക്കും. “ചേട്ടന്‍ വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍”. ഞാന്‍ കിട്ടിയത് കൊണ്ട് സമാധാനപ്പെടും. എനിക്ക് കുക്കിങ്ങ് വലിയ അറിവില്ല. നോണ്‍ വെജിറ്റേറിയന്‍ ഒരു കൈ നോക്കാം. പക്ഷെ എനിക്ക് വെജിറ്റേറിയനോടാ കമ്പം.

ഞങ്ങള്‍ വിദേശത്തായിരുന്ന കാലത്ത് ഇവള്‍ ഇടക്ക് ബ്രേക്ക് ഡൌണ്‍ ആകാറുണ്ട്. കൂടാതെ പിള്ളേരെ പെറുന്നതിന്‍ രണ്‍ട് മാസം മുന്‍പും ശേഷവും. അപ്പോള്‍ ഇവള്‍ക്ക് ഞാനാ കുശിനിക്പ്പണി ചെയ്യാറ്. അവള്‍ക്ക് ഏറ്റവും ഇഷ്ടം നെയ്മീന്‍ [അര്‍ക്ക്യ] വെച്ചുള്ള മീന്‍ കറിയാണ്‍. അതും തേങ്ങാപ്പാല്‍ ഒഴിച്ച് വെക്കണം. പിന്നെ ഫ്രൈഡ് ചിക്കന്‍.

ഞാന്‍ കുക്കിങ്ങ് സമയത്ത് സ്മോള്‍ അടിക്കും. എന്റെ ബാറ് അടുക്കളയില്‍ തന്നെ. ശമ്പളം കിട്ടിയാല്‍ ആദ്യം പോകുന്നത് ഗ്രേമാക്കന്‍സിയില്‍. അവിടെ നിന്ന് ഒരു മാസത്തേക്കുള്ള നാല്‍ കേസ് ഫോസ്റ്റര്‍ ബീയര്‍, പോര്‍ട്ട് വൈന്‍, വിസ്കി, ബ്രാന്‍ഡി, റം, വൈന്‍ എന്നിവ വാങ്ങും.

ഇവള്‍ക്ക് സിന്‍സാനോ വൈന്‍ ആണിഷ്ടം. പെറ്റ് കിടക്കുമ്പോള്‍ വിങ്കാര്‍ണിസ് വൈനും കുടിക്കും. ബീയര്‍ ഇഷ്ടമില്ലായെങ്കിലും ഞാന്‍ ബാക്കി വെച്ച ബീയര്‍ മോന്താറുണ്ട്. ചില ദിവസങ്ങളില്‍ അവളെന്റെ കൂടെ പബ്ബില്‍ വരാറുണ്ട്. അവള്‍ക്കവിടെ ലഭിക്കുന്ന ഡ്രാഫ്റ്റ് ബീയറും പിന്നെ അതിന്റെ കൂടെ കൊറിക്കാന്‍ കിട്ടുന്ന നട്ട്സുകളും വിവിധതരം വെനീഗറിലിട്ട വെജിറ്റബിള്‍സും ഇഷ്ടമാണ്‍.

ഒരു ദിവസം ഉണ്ട് ഞാന്‍ കുക്കിങ്ങ് നടത്തുന്നതിന്നിടയില്‍ വന്ന് വിസ്കി കുടിക്കുന്നു. ഞാന്‍ ഗ്ലാസ്സ് മണത്തുനോക്കിയപ്പോഴുണ്ട് വിസ്കി സെവനപ്പ് ചേര്‍ത്ത് രണ്ട് ഐസ് ക്യൂബ് ഇട്ടിരിക്കുന്നു. അവള്‍ രണ്ട് ലാര്‍ജ്ജ് ഈ വിധം കഴിക്കും. അങ്ങിനെ മാസാമാസം വാങ്ങുന്ന മദ്യത്തിന്റെ അളവ് കൂടി കൂടി വന്നു. ഇവളൊരു ഹെവി ഡ്യൂട്ടി എഞ്ചിന്‍ ആണ്‍. ഇവളോട് വഴക്കിടുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ വിചാരിക്കും എന്നെ ചിലപ്പോള്‍ പൊക്കി താഴത്ത് ഇടുമെന്ന്.

എന്നേക്കാള്‍ രണ്ടിരട്ടി തടിയും ശക്തിയും ഉണ്ട്. സോസേജും സലാമിയും ചീസും കോണ്‍ഫ്ലേക്കും പോറിഡ്ജുമൊക്കെ തിന്ന് എന്റെ കൂടെ രണ്‍ട് കൊല്ലം നിന്നപ്പോളേക്കും ഇവളുടെ തൂക്കം 30 കിലോ കൂടിയിരുന്നു. വണ്ണം വെച്ചപ്പോള്‍ ഇരുണ്ടിരുന്ന ഇവള്‍ വെളുത്തു തുടങ്ങി. ഞാനവള്‍ക്ക് ഈന്തപ്പഴവും മുന്തിരിച്ചാറും ആപ്പിള്‍ ജ്യൂസും ഒക്കെ കൊടുത്ത് നല്ല ഒരു പണിക്കാരിയാക്കി മാറ്റി. അന്നൊക്കെ എനിക്കവള്‍ ചപ്പാത്തിയും, പിന്നെ എനിക്കിഷ്ടപ്പെട്ട അവിയലും, തീയലും കാളന്‍ ഓലന്‍ മുതലായ കൂട്ട് കറികളൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.

അങ്ങിനെയുണ്ടായിരുന്ന ഇവള്‍ ഇപ്പോള്‍ എനിക്കൊന്നും ഉണ്ടാക്കിത്തരുന്നില്ല. ഹൂം പഴയ കാലം അയവിറക്കി ഇനിയുള്ള കാലം കഴിക്കാമെന്ന് വിചാരിക്കാം.

ഞാന്‍ കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ അല്പം നേരത്തേക്ക് ചൂട് പിടിച്ച് തരുന്നതിലെന്താ ഇവള്‍ക്കൊരു കുഴപ്പം. ഇവളുടെ കാര്യത്തിനൊന്നും മുട്ടില്ലല്ലോ>

ഇനി വേറൊരു പെണ്ണ് കെട്ടാനാണെങ്കില്‍ അതിന്‍ ഇവളൊട്ട് സമ്മതിക്കേം ഇല്ല. ഒരു ചെറിയ പെണ്ണിനെ കെട്ടുകയാണെങ്കില്‍ ഇവള്‍ക്ക് അടുക്കളപ്പണിക്ക് സഹായിക്കാനും എന്നെ എണ്ണ തേച്ച് കുളിപ്പിക്കാനും ഒക്കെ ഉപകരിക്കുമല്ലോ?

പണ്ട് എന്റെ അച്ചമ്മക്ക് വയ്യാണ്ടായപ്പോള്‍ അഛാഛന്‍ ഒരു പെണ്ണിനേയും കൂടി കെട്ടി. അച്ചമ്മ വെളുത്തിട്ടായിരുന്നു. രണ്ടാമത് കെട്ടിയ അച്ചമ്മ കറുത്തതും. ഞാന്‍ അവരെ “വെളുത്ത അച്ചമ്മ എന്നും കറുത്ത അച്ചമ്മ “ എന്നും വിളിച്ച് പോന്നിരുന്നു.

ഞാന്‍ അന്ന് ഓര്‍ക്കാറുണ്ട് ഈ സുന്ദരിയായ ഒരു അച്ചമ്മയുള്ളപ്പോളെന്തിനാ അഛാഛന്‍ രണ്ടാമതൊന്നിനെ അതും കറുത്തതിനെ കെട്ടിയെന്ന്. അഛാഛന്‍ സൂത്രക്കാരനായിരുന്നു. ഇനി ഇപ്പോളുള്ളതിനേക്കാളും സുന്ദരിയെ കെട്ടിയാല്‍ ഇപ്പോളുള്ളയാള്‍ക്ക് പിണക്കം വന്നാ‍ലോ എന്നാലോചിച്ചായിരുന്നു. സംഗതി എന്ത് തന്നെയായാലും രണ്ട അച്ചമ്മമാരും മരണം വരെ നല്ല സ്നേഹത്തോടെ ആയിരുന്നു.


വെളുത്ത അച്ചമ്മക്ക് 2 ആണ്മക്കളും 3 പെണ്മക്കളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദരീ സുന്ദരമാര്‍. എന്റെ അഛന്‍ വെളുത്ത അച്ചമ്മയുടെ സന്താനമായിരുന്നു. കറുത്ത അച്ചമ്മക് ഒരു ആണും നാല്‍ പെണ്മക്കളും. അങ്ങിനെ എന്റെ അഛാഛന്‍ പത്ത് സന്താനങ്ങള്‍ ഉണ്ടായിരുന്നു.

എന്റെ പെണ്ണ് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിന്നുള്ളില്‍ പെറ്റത് ആകെ രണ്ടെണ്ണത്തിനേയാണ്‍. അഛാഛന്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിന്‍ പുറത്താക്കിയേനേ ഞങ്ങളെ രണ്ടെണ്ണത്തിന്നേയും.

എന്തിന്നധികം പറേണ്‍ എന്റെ കൂട്ടുകാരേ നമുക്ക് രണ്ടാമതൊരു കല്യാണം പറഞ്ഞിട്ടില്ല. വേണമെങ്കില്‍ സംബന്ധമാകാം. പക്ഷെ അതിനെ വീട്ടുപണിക്ക് കിട്ടില്ലല്ലോ, പിന്നെ തൈലം തേച്ച് കുളിപ്പിച്ച് തരാനും…..


എന്റെ സങ്കടം ആരോട് പറയാനാ.. കൃഷ്ണാ ഗുരുവായൂരപ്പാ‍……………

“അങ്ങിനെ ഞാന്‍ തൈലം തേച്ചിരിക്കുന്നതിന്നിടയില്‍ കേട്ടു ബാലേട്ടന്റെയും ആശേച്ചിയുടെയും കളി തമാശകള്‍“. ഞാന്‍ അത് കേട്ടു മുക്കാല്‍ മണിക്കൂറിലധികം മേലെല്ലാം തടവി അവിടെ ഇരുന്നു. സമയം പോയതറിഞ്ഞില്ല.

ആശേച്ചിയുടെ ഡയാലോഗ് കേള്‍ക്കാന്‍ വളരെ രസം. ബെസ്റ്റ് എഫ് എം കേട്ട് ഞാന്‍ മതി മറന്നു. എന്റെ രോഗത്തിന്റെ കാഠിന്യം കുറഞ്ഞപോലെ തോന്നി എനിക്ക്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബെസ്റ്റ് എഫ് എമ്മിലെ “ദി ബെസ്റ്റ് പ്രോഗ്രാം” ആണ്‍ കാലത്തെ ആശേച്ചിയുടെയും ബാലേട്ടന്റെയും പ്രോഗ്രാം.

എഫ് എമ്മിലേക്ക് അയക്കുന്ന കത്തുകള്‍ അവര്‍ വായിക്കുന്നു. ഇന്ന് ട്രെയിന്‍ യാത്രയില്‍ ജയ എഴുതിയ ഒരു കത്ത് വായിച്ചിരുന്നു. വളരെ ടച്ചിങ്ങ് ആയ ഒരു കത്തായിരുന്നു. എനിക്കും അത്തരം ഒരു കത്ത് എഴുതിയാലോ എന്ന് തോന്നി.

അതിനെങ്ങിനെയാ ചില റേഡിയോ ജോക്കിമാറ് ഇടക്കിടക്ക് അവിടേക്ക് കത്തയക്കാനുള്ള വിലാസം പറയില്ല. ആദ്യം മാത്രം അല്ലെങ്കില്‍ അവസാനം മാത്രം പറഞ്ഞാല്‍ ഇടക്ക് കയറി വരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പ്രയോജനപ്പെടില്ല. അതിനാല്‍ എന്റെ ആശേച്ചീ ബാലേട്ടാ കത്തയക്കാനുള്ള വിലാസം ഇടക്കിടെ പറയണം കേട്ടോ>

ചേച്ചീയെന്നും ചേട്ടനെന്നും വിളിക്കാന്‍ മാത്രം പ്രായമുള്ളവരല്ല ഇവര്‍ എന്നാണെന്നാണ്‍ എന്റെ നിഗമനം. ഈ അറുപതില്‍ കവിഞ്ഞ പ്രായമുള്ള എന്നെക്കാളും എത്രയോ ചെറുപ്പമാണ്‍ ഈ കുട്ടികള്‍ എന്നാണ്‍ എന്റെ ധാരണ.

എന്തായാലും ആശേച്ചിക്കും ബാലേട്ടനും ഈ അങ്കിളിന്റെ ആശംസകള്‍ അറിയിക്കുന്നു. എന്റെ പാറുകുട്ടിയുടെ ശബ്ദം ഈ ആശേച്ചിയുടേത് പോലെയായിരുന്നു. പാറുകുട്ടിക്ക് കുറുമ്പ് കൂടുതലായിരുന്നു. ആശേച്ചിയുടെ പരിപാടി കേള്‍ക്കുമ്പോള്‍ ആശേച്ചിയും പാറുകുട്ടിയെപ്പോലെ ഇരിക്കുമെന്ന് തോന്നുന്നു.

ഇന്ന് ആശേച്ചിയുടെ അംഗലാവണ്യം ബാലേട്ടന്‍ വിവരിച്ചിരുന്നു. ബാലേട്ടന്റെത് ആശേച്ചിയും.
ആശേച്ചിയേയും ബാലേട്ടനെയും കാണണമെന്നുണ്ട്. ഓഫീസ് എവിടേയായാലും എന്റെ വീട്ടില്‍ നിന്ന് കൂടിയാല്‍ 3 കിലോമീറ്ററിന്നടുത്ത് വരും.

കുറച്ചും കൂടി എഴുതാനുണ്ട്. ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.

THERE SPELLING ERROS WHICH SHALL BE CORRECTED LATER.

Wednesday, September 22, 2010

ശാന്തേടത്തി


തികച്ചും അപ്രതീക്ഷിതമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ശാന്തേടത്തിയുടെ വീട്ടിലേക്കുള്ള യാത്ര. പെരിഞ്ഞനത്ത് പോകുന്ന വഴി എന്റെ പെണ്ണ് പറഞ്ഞു നമുക്ക് ശാന്തേടത്തിയുടെ വീട്ടിലൊന്ന്‍ കയറിയിട്ട് പോകാമെന്ന്. കല്യാണവീട്ടിലെ റിസപ്ഷന്‍ നാല്‍ മണിയോടെ എത്തിയാല്‍ മതിയല്ലോ എന്ന് ഞാനും കരുതി.

വാഹനം നാട്ടികയിലെത്തിയപ്പോള്‍ ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു. തിരിയേണ്ട സ്ഥലമെത്തുമ്പോള്‍ പറഞ്ഞോളാന്‍. എനിക്കും ഏതാണ്ട് ഒരു ധാരണയുണ്ടായിരുന്നു. അതനുസരിച്ച് നാട്ടികയിലുള്ള ശാന്തേടത്തിയുടെ വസതിയിലെത്തി.

ഉച്ച സമയത്ത് ഒരു വീട്ടില്‍ കയറാന്‍ പറ്റിയ സമയമല്ലാത്തതിനാല്‍ ഞങ്ങള്‍ തൃപ്രയാറില്‍ നിന്ന് ലഞ്ച് കഴിച്ചു. ഞാന്‍ യാത്രാ വേളയില്‍ നോണ്‍ കഴിക്കാറില്ല. സാമ്പാറും ചോറുമാണ്‍ ഇഷ്ടം. എന്റെ എടാകൂടത്തിന്‍ യാത്രകളിലാണ്‍ കാര്യമായ തീറ്റ.

ഞങ്ങള്‍ വാഹനം നിര്‍ത്തിയ സ്ഥലത്ത് ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു. മൊത്തത്തില്‍ ഹോട്ടലിന്റെ ചുറ്റുപാടും മറ്റും കണ്ടപ്പോള്‍ ഞാനും വിചാരിച്ചു കുറച്ചങ്ങോട്ട് നടന്നാല്‍ വേറെയും ഹോട്ടല്‍ കാണുമല്ലോ?. കൂടാതെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്ല വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ ഈ പരിസരത്ത് കാണാതിരിക്കില്ലല്ലോ എന്ന് ഞാനും വിചാരിച്ചു.

അമ്പലത്തിലേക്ക് പോകുന്ന റോട്ടില്‍ പ്രവേശിച്ചതും എന്റ്റെ പെണ്ണ് ഒരു ഹോട്ടല്‍ ചൂണ്ടിക്കാണിച്ചിട്ട് അങ്ങോട്ട് പോകാമെന്ന് പറഞ്ഞു. അവള്‍ക്ക് ചപ്പാത്തിയും ചിക്കന്‍ കറിയും എനിക്ക് ഊണും ഓര്‍ഡര്‍ നല്‍കിയപ്പോളാണ്‍ മനസ്സിലായത് അവിടെ ഊണില്ലാ എന്നും. ബിരിയാണി തുടങ്ങിയ വിഭവങ്ങളേ ഉള്ളൂവെന്ന്.

കൂടെ പിള്ളേരുണ്ടായിരുന്നെങ്കില്‍ അവളെ അവിടെ ഉപേക്ഷിച്ച് എനിക്ക് നാടന്‍ ഭക്ഷണം കഴിച്ച് വരാമായിരുന്നു. ഇനി വീണ്ടും ഇവിടെ നിന്നിറങ്ങി മറ്റൊരിടത്ത് കയറിയിറങ്ങാനുള്ള അവസ്ഥയായിരുന്നില്ല അപ്പോള്‍. അതിനാല്‍ അവളുടെ കൂടെ ചിക്കന്‍ കറിയും ചപ്പാത്തിയും കഴിച്ചു.


ശാന്തേടത്തിയുടെ വീട്ടിലെത്തുന്നത് ഒന്നര മണിക്കാണ്‍. ശന്തേടത്തിയും രാമകൃഷ്ണേട്ടനും ഭക്ഷണം കഴിഞ്ഞ് ഉച്ചമയക്കത്തിലായിരിക്കുമെന്ന് വിചാരിച്ചു. എന്റെ വീട്ടില്‍ എന്നെ ഈ സമയത്ത് കാണാന് വരുന്ന വരെയൊന്നും എനിക്കിഷ്ടമില്ല. അങ്ങിനെയിരിക്കുന്ന ഈ ഞാനെന്ന വ്യക്തി മറ്റുള്ളവരുടെ വീട്ടില്‍ ഈ സമയത്ത് കയറിയിറങ്ങുക ശരിയാണോ. അല്ല എന്നെനിക്കറിയാം.

പക്ഷെ എന്റെ പെണ്ണ് പറഞ്ഞു. നമ്മള്‍ ശാന്തേടത്തിയെ കാണാന്‍ മാത്രമാ‍യി ഈ വഴിക്ക് വന്നെന്ന് വരില്ല. നിങ്ങള്‍ക്കാണെങ്കില്‍ പണ്‍ടത്തെപ്പോലെ ദീര്‍ഘദൂരം വണ്ടിയോടിക്കാന്‍ വയ്യാതിരിക്കുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായാലും നമ്മളൊന്ന് അവിടെ കയറിയിറങ്ങാം.

ഞാനങ്ങിനെ എന്റെ പെണ്ണ് പറയുന്നതൊക്കെ കേള്‍ക്കുന്ന ഒരു കോന്തനല്ലാ എന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷെ ഈ ശാന്തേടത്തിയെ എനിക്കും ഇഷ്ടമാണ്‍. ഞാന്‍ ശാന്തേടത്തിയെ പരിചയപ്പെടുന്നത് മസ്കത്തില്‍ നിന്നാണ്‍. ശാന്തേടത്തിയുടെ ഭര്‍ത്താവ് രാമകൃഷ്ണേട്ടന്‍ ബ്രിട്ടീഷ് ബേങ്ക് ഓഫ് മിഡ്ഡില്‍ ഈസ്റ്റിന്റെ സീനിയറ് ഓഫീസറായിരുന്നു. [ഇപ്പോഴത്തെ എച്ച് എസ് ബി സി യില്‍ അത് ലയിച്ചുവെന്നാണ്‍ എന്റെ ധാരണ].

ശാന്തേടത്തി ഷട്ടില്‍ കളിക്കാന്‍ പോയിരുന്നു. ഷട്ടില്‍ കളിക്കുന്നത് കണ്ടാല്‍ തോന്നും ആള്‍ ഒരു ഇരുപത് വയസ്സ് താഴെയുള്ള പെണ്‍കുട്ടിയായിരിക്കുമെന്ന്. പരിചയപ്പെട്ടപ്പോളല്ലേ മനസ്സിലാകുന്നത് ഒരു മദ്ധ്യ വയസ്കയാണെന്ന്‍. വളരെ നല്ല പെരുമാറ്റവും ആചാരമര്യാദയുമാണ്‍ ശാന്തേടത്തിയെ ഞങ്ങളോടടുപ്പിച്ചത്. എപ്പോള്‍ വീട്ടില്‍ ചെന്നാലും എന്തെങ്കിലും കുടിക്കാനും തിന്നാനും തരും.

ഞാന്‍ സുലൈമാനി എന്ന് വിളിക്കുന്ന കട്ടന്‍ ചായ കുടിക്കുന്ന ആളാണെന്ന് ശാന്തേടത്തി ഇന്നും ഓര്‍ക്കുന്നു. മസ്കത്തില്‍ ഞങ്ങള്‍ ജീവിച്ചിരുന്നത് ഏതാണ്ട് മുപ്പത്തിയഞ്ച് കൊല്ലം മുന്‍പാണ്‍. ശാന്തേടത്തിക്ക് ഒരു മകനും മകളും. മകന്‍ അകാല ചരമമടഞ്ഞു. അതില്‍ പിന്നെ ശാന്തേടത്തിയേയും ചേട്ടനെയും വീട്ടില്‍ പോയി കാണുവാന്‍ ഞങ്ങള്‍ക്ക് മാനസികമായി തളര്‍ന്നിരുന്നു. എല്ലാം മറന്നല്ലേ പറ്റൂ. കാലത്തിന്‍ അതിന്‍ കഴിയും.

ശാന്തേടത്തിയുടെ വീടിന്റെ മുന്‍ വശം ആകെ മാറിയിരിക്കുന്നു. പണ്ട് ഒരു പാടമായിരുന്നു, അതില്‍ കൂടിയുള്ള ഒരു വലിയ വരമ്പില്‍ കൂടി വീടിന്റെ ഗെയിറ്റിന്നരികിലെത്താം. ഇപ്പോള്‍ ആ വല്യരമ്പ് കാണുന്നില്ല. അതെല്ലാം തൂര്‍ത്ത് പറമ്പാക്കി അവിടെയും ഒരു ഗെയിറ്റ് വെച്ചു. അങ്ങിനെ രണ്‍ട് ഗെയിറ്റ് താണ്ടി വേണം വീട്ടിലെത്താന്‍.

“നായയുണ്ട് സൂക്ഷിക്കുക” എന്നൊരു ബോര്‍ഡ് കണ്ട ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു. സൂക്ഷിക്കണം……….. “നായയെല്ലാം എപ്പഴേ ചത്തു. ഇപ്പോ ഒന്നിനേ പേടിക്കേണ്ട” എന്നും പറഞ്ഞ് ഓള്‍ ഗേറ്റ് തുറന്നു ഉള്ളില്‍ പ്രവേശിച്ചു. അവള്‍ക്കല്ലെങ്കിലും എന്നേക്കാളും ധൈര്യമാണ്‍ എന്തിനും. ഞാന് അവളുടെ പിന്നാലെ നടന്നു…….

കോളിങ്ങ് ബെല്ലമര്‍ത്തിയതും സ്വതസിദ്ധമായ പുഞ്ചിരിയില്‍ ഉറക്കച്ചടവൊന്നുമില്ലാതെ ശാന്തേടത്തി വന്ന് വാതില്‍ തുറന്നു. ശാന്തേടത്തിയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് സമാധാനമായി. ആള്‍ ഉറക്കത്തിലല്ല. രണ്ട് പേര്ക്കും ഉച്ചയുറക്കം തീരെ ഇല്ലെന്നും പറഞ്ഞു.

സാധാരണ ഗള്‍ഫില്‍ കഴിഞ്ഞിരുന്നവര്‍ പ്രത്യേകിച്ച് പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നവര്‍ മിക്കവരും ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ രണ്ട് മണിക്കൂര്‍ ഉറങ്ങുന്നവരാണ്‍. ആ ഉറക്കം ഒരു കണക്കില്‍ ആ ചൂടുള്ള നാട്ടില്‍ അനിവാര്യം തന്നെ. അവിടെ 8 മുതല്‍ 1 മണീ വരെയും 4 മുതല്‍ 7 വരെയും ആണ്‍ ജോലി സമയം 80 ശതമാനം ജീവനക്കാര്‍ക്കും. നമ്മുടെ നാട്ടില് 10 മണിക്ക് ഓഫീസ് ജീവിതം ആരംഭിക്കുമ്പോള്‍ അവിടെ 8 മണിക്ക് തുടങ്ങും. പക്ഷെ രണ്ട് തവണ ഓഫീസിലേക്കുള്ള യാത്ര ഗള്‍ഫിലേ നടക്കൂ……..

അന്ന് എന്റെ വീട് ഓഫീസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു. ഇരുപത് മിനിട്ടിന്നുള്ളില്‍ ഓഫീസിലെത്താം. വീട്ടില്‍ നിന്ന് 160, 120 എന്നീ സ്പീഡില്‍ അനുവദനീയമായ ഏരിയായില്‍ കൂടി 80 ല്‍ ഓടിക്കാവുന്ന ടൌണ്‍ഷിപ്പിലായിരുന്നു എന്റെ ഓഫീസ്. പിന്നെ അവിടുത്തെ റോഡും വാഹനങ്ങളും എല്ലാം ദി ബെസ്റ്റ് ഇന്‍ ദി വേള്‍ഡ് ആയിരുന്നു.

420 കിലോമീറ്റര്‍ അകലെയുള്ള ദുബായിലേക്ക് എനിക്ക് ആഴ്ചയില്‍ രണ്‍ട് ദിവസമെങ്കിലും പോകേണ്ടിയിരുന്നു. അത്രയും ദൂരം മൂന്ന് മണിക്കൂറ് കൊണ്ടെത്താം. 160 അനുവദിച്ച സ്ഥലത്ത് 200 നും അതിന്‍ മുകളിലും പോകാം. ഹൈവേയില്‍ സാറ്റലൈറ്റ് റഡാര്‍ സിസ്റ്റം ആണ്‍ ഓവര്‍ സ്പീഡ് കണ്ട് പിടിച്ചീരുന്നത്. എന്റെ വാഹനത്തില്‍ ചൈനീസ് നിര്‍മ്മിതമായ റഡാര്‍ ഡിക്ടെറ്റര്‍ ഉണ്ടായിരുന്നു. പലപ്പോഴും അവനെന്നെ രക്ഷിച്ചിരുന്നു.

അതൊക്കെ അന്തക്കാലം………. ശാന്തേടത്തിയെ ഓര്‍ത്തപ്പോള്‍ ആ മരുഭൂമിയും മനസ്സിലടിഞ്ഞു. അല്ലെങ്കിലും ഈ ഏടത്തിയെ എനിക്ക് സമ്മാനിച്ചത് ആ മണലാരണ്യമല്ലേ? അപ്പോള്‍ ആ നാടിനെ പറ്റി നാല്‍ വരിയെഴുതുക എന്നത് നല്ലൊരു കാര്യമല്ലേ..

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു ലെബനാനിയായിരുന്നു എന്റെ ഇമ്മിഡിയറ്റ് ബോസ്സ്. തുടക്കത്തില്‍ ഒരു ശല്യക്കാരനായിരുന്നു അയാള്‍. പിന്നീട് ഒരു പരുക്കസ്വഭാവമായിരുന്ന എന്നെ അയാള്‍ക്കിഷ്ടപ്പെട്ട് തുടങ്ങി. ഞാന്‍ പരുക്കനാക്കപ്പെട്ടതാണ്‍ കാലങ്ങള്‍. ഇങ്ങോട്ട് എന്ത് കാണിച്ചാലും അതേ നാണയത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരുന്നതിനാല് പിന്നെ അയാള്‍ എന്നെ സ്വീകരിച്ചു, എല്ലാം തന്നു.

ഡസര്‍ട്ട് ഡ്രൈവിങ്ങും, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും, ട്രക്കിങ്ങും എല്ലാം ഞാന്‍ അയാളില്‍ നിന്ന് സ്വായത്തമാക്കി. അയാളുടെ നല്ല കാര്യങ്ങള്‍ മാത്രം ഞാന്‍ ജീവിതത്തില്‍ പകര്‍ത്തി. അയാള്‍ക്കൊരു നര്‍ത്തകിയായ ആഗ്ലോ ഇന്ത്യന്‍ ഗേള്‍ ഫ്രണ്ട് ഉണ്ടായിരുന്നു. എനിക്കും ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാകണമെന്ന ആഗ്രഹം അയാളില്‍ കൂടിയാണ്‍ വളര്‍ന്ന് പന്തലിച്ചത്.

മണലാരണ്യത്തിലെ ഓര്‍മ്മകള്‍ ഇവിടെ വെച്ച് നിര്‍ത്താമല്ലേ. അല്ലെങ്കില്‍ പറഞ്ഞ് വന്ന വിഷയം മറക്കും. ശാന്തേടത്തി ഞങ്ങളെ സ്വീകരിച്ചിരുത്തി. അല്പ സമയത്തിന്നുള്ളില്‍ രാമകൃഷ്ണേട്ടനും ചേര്‍ന്നു.

രാമകൃഷ്ണേട്ടനില്‍ നിന്നായിരുന്നു ഞാന്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സിനെ പറ്റി പഠിച്ചത്. ചേട്ടന്‍ പണ്ടും ഇപ്പോഴും ഫിറ്റ് തന്നെ. എഴുപത് വയസ്സ് കഴിഞ്ഞിട്ടും യൌവനം തുളുമ്പുന്ന മുഖവും സംസാരവും എല്ലാം. എനിക്ക് വെയര്‍ & ടയര്‍ കുറച്ചധികം ഉണ്ട്. താളം തെറ്റിയ എന്റെ ജീവിതമായിരുന്നു എന്നെ അവിടെക്കൊണ്ടെത്തിച്ചത്.

ഞാന്‍ ഒരു കാലത്ത് മുഴുക്കുടിയനും ചെയിന്‍ സ്മോക്കറും ആയിരുന്നു. ഡ്രാഫ് ബീയര്‍ എന്റെ ഇഷ്ടപാനീയമായിരുന്നു. പബ്ബില്‍ പോകുക പതിവാക്കി. അവിടെ നിരനിരയായി വെച്ചിരിക്കുന്ന ഡ്രാഫ്റ്റ് ബീയറുകള്‍ എനിക്ക് ഹരം പകര്‍ന്നു.

മസ്കത്തിലെ പബ്ബുകളില്‍ സ്നൂക്കര്‍, ഡാര്‍ട്ട് മുതലായ സ്പോര്‍ട്ട്സ് വിഭവങ്ങളും ഉണ്ടായിരുന്നു. ചിലയിടത്ത് ഡിസ്കോ, ബെല്ലി ഡാന്‍സ് എന്നിവയും. എനിക്ക് സ്പോര്‍ട്ട്സില്‍ ഒന്നിലും കമ്പമുണ്ടായിരുന്നില്ല. ഫ്രീ ഹവേഴ്സില്‍ ഒരു ഡ്രിങ്ക് ഫ്രീ അല്ലെങ്കില്‍ നേര്‍ പകുതി വില. ആ സമയങ്ങളില്‍ ചേക്കേറി കുറച്ച് അധികം വാങ്ങിവെക്കും.


ബെല്ലി ഡാന്‍സ് അന്നും ഇന്നും ഹരം തന്നെ. നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ് വിട്ടതില്‍ പിന്നെ ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ട് സിറ്റിയില്‍ നിന്നാണ്‍ ഞാന്‍ ബെല്ലി ഡാന്‍സ് കണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ പണ്ട് മസ്കത്തില്‍ മാത്രമായിരുന്നു ഡിസ്കോ ഡാന്‍സും ബെല്ലി ഡാന്‍സും ഉണ്ടായിരുന്നത്. അവിടെയുള്ള അറബികള്‍ക്ക് ഒന്നും നിഷിദ്ധമായിരുന്നില്ല. എല്ലാം ആസ്വ്സദിക്കാം. ഒരു കണ്ടീഷന് മാത്രം വിദേശീയരെപ്പോലെ മദ്യം വീട്ടില്‍ കരുതാന്‍ പാടില്ല. ഹോട്ടലില് വെച്ച് സേവിക്കാം.


എന്റെ എഴുത്ത് വീണ്ടും പഴയ കാലങ്ങളിലേക്ക് മടങ്ങി. നാട്ടികയിലെ ശാന്തേടത്തിയുടെ വീട്ട് പൂമുഖത്തിരുന്ന് ഞങ്ങള്‍ സൊള്ളാന്‍ തുടങ്ങി. പഴയ കാലങ്ങള്‍ അയവിറക്കി. എന്റെ പെണ്ണും ശാന്തേടത്തിയും പണ്ട് നാട്ടിലായിരിക്കുമ്പോളും ഫോണില്‍ സൌഹൃദം പുലര്‍ത്തിയിരുന്നു. ശാന്തേടത്തിയുടെ മകന്റെ വേറ്പാടിന്‍ ശേഷം ആ ലിങ്ക് താല്‍കാലികമായി വിഛേദിച്ചിരുന്നു രണ്ട് കൂട്ടരും.


ശപിക്കപ്പെട്ട ഓര്‍മ്മകള്‍ മായക്കപ്പെടുന്നത് ഒരു അനുഗ്രഹം തന്നെ.

ഞങ്ങള്‍ വീണ്ടും വര്‍ത്തമാനം പറഞ്ഞ് തുടങ്ങി. കുറേ കാലത്തിന്‍ ശേഷമായിരുന്നു ഇത്തരമൊരു സംഗമം. ഞാന്‍ വെറുതെ ഇരിക്കില്ലായെന്ന് ശാന്തേടത്തിക്കറിയാമായിരുന്നു. കഞ്ഞി കുടിക്കാനുള്ള വകയുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും പ്രയത്നിക്കുന്നു. എന്തെങ്കിലും പ്രതിഫലം കിട്ടിയാല്‍ അതൊരു പ്ലസ്…..

“പ്രകാശന്‍ ഇപ്പോഴും പഴയ ചാനലിലെ ജോലിയെല്ലാം ഇല്ലേ..?”
ഇല്ല ശാന്തേടത്തി…അതെല്ലാം നിര്‍ത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു……….

“ഇപ്പോ എന്താ ഏര്‍പ്പാട് സമയം കളയാന്‍…….”
പ്രത്യേകിച്ചൊന്നും ഇല്ല. എഴുത്തില്‍ കമ്പം വന്നിരിക്കുന്നു… എന്തെങ്കിലും കുത്തി വരക്കും.

“പുസ്തകമായി ഇറക്കിയോ രചനകളൊക്കെ………?”
യേയ്………. അത്രത്തോളമായില്ല. എന്റെ എഴുത്തൊക്കെ ബ്ലൊഗിലാ. ഇവിടെ നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഏടത്തിക്ക് കാണാം……….

“ഇവിടെ നെറ്റില്ലാ പ്രകാശാ. ഞാന്‍ നിഷക്കുട്ടിയോട് പറയാം. അവളെപ്പോഴും അതിന്റെ മുന്നിലാ…..

ശാന്തേടത്തിയുടെ മകളാണ്‍ നിഷ. പഠിത്തത്തില്‍ നമ്പര്‍ വണ്ണായിരുന്നു നിഷ. ഇപ്പോള്‍ കുടുംബസമേതം കഴിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദുബായിലാണ്‍.

ചെറുപ്പത്തിലും നിഷയും അവളുടെ സഹോദരന്‍ രഘുവും മസ്ക്ത്തിലുണ്‍ടായിരുന്നു. അതിനാല്‍ എനിക്ക് ഈ കുട്ടികളുമായി വളരെ സ്നേഹവും അടുപ്പവുമാണ്‍. രഘുവിന്റെ നിര്യാണം രണ്ട് മൂന്ന് കൊല്ലം മുന്‍പാണെന്ന് തോന്നുന്നു. രോഗം മുന്‍ കൂട്ടി അറിയാന്‍ സാധിക്കാതെ അകാലത്തില്‍ പൊലിഞ്ഞു ആ നക്ഷത്രം. ഇപ്പോഴും വേദനയോടെ മാത്രമേ എനിക്ക് രഘുവിനെ ഓര്‍ക്കാന്‍ കഴിയൂ….

ജീവിതമല്ലേ………. എല്ലാം സഹിക്കുക തന്നെ….

“അപ്പോ പ്രകാശന്റെ രചനകളൊന്നും ഞങ്ങള്‍ക്ക് വായിക്കാന്‍ കിട്ടില്ലാ എന്ന് പറയാം അല്ലേ..
എന്റെ ചില രചനകള്‍ ഞാന്‍ ശാന്തേടത്തിക്ക് അയച്ച് തരാം. പോസ്റ്റല്‍ അഡ്രസ്സ് പറയൂ………

എന്റെ പെണ്ണും ഏടത്തിയും വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാന്‍ പറമ്പില്‍ ചുറ്റിയടിച്ചു. അവിടെ നിറയെ ജാതി മരങ്ങള്‍ നട്ട് പിടിപ്പിച്ചിരുന്നു. അതൊക്ക് ഇപ്പോഴും പരിപാലിച്ചിരിക്കുന്നു. വീട്ടുപണിക്ക് ആള്ക്കാരെ കിട്ടാതെയായപ്പോള്‍ നായയേയും മറ്റും ഉപേക്ഷിക്കേണ്ടി വന്നു. ഗേറ്റില്‍ തൂങ്ങിക്കിടക്കുന്ന ബോര്‍ഡ് മാത്രം ബാക്കിയായി. നായക്കൂട്ടില്‍ ചകിരിയും ചിരട്ടയും ഇട്ട് വിറകുപുരയാക്കി………….

എല്ലായിടത്തെപ്പോലെയും ഇവിടെയും വൃദ്ധദമ്പതിമാര്‍……….എന്റെ വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ. പക്ഷെ ഞാന്‍ സിറ്റിയിലായതിനാല്‍ എനിക്കൊരു ലൈഫ് ഉണ്ട്. പക്ഷെ നാട്ടിന്‍ പുറത്തെ സ്ഥിതി അങ്ങിനെയല്ലല്ലോ> ഒരു നേരം അടുക്കളയില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട് അവസ്തയാണ്.

എനിക്ക് നാട്ടിന്‍ പുറത്തെ പറമ്പും, കുളങ്ങളും, തോടും എല്ലാം വളരെ പ്രിയമാണ്‍ ഇപ്പോഴും. ഞങ്ങള്‍ ഇങ്ങോട്ട് തിരിക്കുന്നതിന്‍ മുന്‍പ് തളിക്കുളത്ത് ഉമയേയും അശോകനേയും കാണാന്‍ പോയി. പക്ഷെ അവര്‍ അവിടെയുണ്ടായിരുന്നില്ല. മകന് ദീപുവിനോടൊപ്പം കുറച്ച് സമയം ചിലവിട്ട് യാത്ര തുടര്‍ന്നു. ഉമയേയും ഞാന്‍ പരിചയപ്പെട്ടത് മസ്ക്കത്തില്‍ നിന്നായിരുന്നു.

സദാ പുഞ്ചിരിച്ച മുഖമാണ്‍ ഉമയുടേത്. എപ്പോള്‍ വീട്ടില്‍ പോയാലും എന്തെങ്കിലും തരും കഴിക്കാന്‍. ഉമയുടെ മീന്‍ കറി രുചിയേറിയതാണ്‍. ഉമാണ്ടി എന്നാ ഞാന്‍ വിളിക്കുക. അമ്മുക്കുട്ടി എന്ന ഒരു ഓമനമകളുണ്ട്. ചെറുപ്പത്തില്‍ അവള്‍ മിക്കപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ടാകും. വൈകുന്നേരം അവളുടെ അമ്മ വിളിക്കാന്‍ വന്നാലേ പോകുകയുള്ളൂ. ചിലപ്പോള്‍ അവളുടെ അമ്മ വിളിക്കാന്‍ വന്നാല്‍ അവള്‍ മേശയുടെയോ കട്ടിലിന്റെയോ അടിയില്‍ ഒളിച്ചിരിക്കും. അവള്‍ക്കൊരു ആങ്ങിളയുണ്ട്. ദീപു.

ഉമാണ്ടിയുടെ കെട്ട്യോനാണ്‍ അശോകന്‍. അദ്ദേഹം മസ്കത്തിലെ പട്ടാളക്കാര്‍ക്ക് പണ്ട് സിനിമ വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിലെ അക്കൌണ്ട്സ് മേനേജര്‍ ആയിരുന്നു. ആ കാലത്ത് എഴുപതുകളില്‍ ഇപ്പോഴത്തെപ്പോലെ സീഡി ഉണ്ടായിരുന്നില്ലല്ലോ. 16 MM ഫിലിം ആയിരുന്നു. അല്പം മസാല പടങ്ങളൊക്കെ പട്ടാളക്കാര്‍ക്ക് കാണാന്‍ കിട്ടുമായിരുന്നു.

എനിക്ക് പട്ടാളക്കേമ്പില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നു. ഞാന്‍ അന്തക്കാലത്ത് മസ്കത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ മേനേജര്‍ ആയിരുന്നു. അതിനാല്‍ എനിക്ക് പട്ടാളക്കാരുമായി അടുത്തിഴപെഴകേണ്ടി വന്നിരുന്നു. ഞാന്‍ അവിടെ നിന്നല്ലാ അശോകനെ പരിചയപ്പെടുന്നത്.
+++++++++++++++++++
.
ഞാന്‍ ആദ്യം ഉമാണ്ടിയെ കാണുമ്പോള്‍ ആള്‍ ഗര്‍ഭിണിയായിരുന്നു. അപ്പോള്‍ ആരാണ്‍ വയറ്റിന്നകത്ത് ഉണ്ടായിരുന്നത് ഓര്‍മ്മയില്ല. മസ്കത്തിലെ റൂവിയില്‍ ഓക്കെ സെന്ടറിന്നടുത്തുള്ള സോഫ്റ്റി ഐസ്ക്രീമിന്റെ പുറകിലായിരുന്നു ഉമാണ്ടിയുടെ താമസം. അപ്പോള്‍ ഞാന്‍ മത്രായിലായിരുന്നു. മത്രാക്കുള്ളിലെ ഗതാഗതക്കുരുക്കിലൂടെ ഓഫീസിലേക്കും തിരിച്ചും പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഞാന്‍ അല്‍ കുവൈറിലേക്ക് താമസം മാറ്റി.

എന്തിന്‍ പറേണ് ഈ ഉമാണ്ടിയും അശോകനും എങ്ങിനെയോ ഞങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോമ്പ്ലക്സില്‍ താമസം മാറി വന്നു. പണ്ട് അല്‍ഫലാജ് ഏരിയായിലുള്ള പട്ടാളക്കേമ്പിലായിരുന്നു അശോകന്‍ പണി. അയാള്‍ക്ക് റുസൈലിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ആണ്‍ അല്‍കുവൈറിലേക്ക് താമസം മാറിയത്.

അശോകനുള്‍പ്പെടെ ആ കോമ്പ്ലെക്സില്‍ ഏതാണ്ട് ഇരുപത്തിനാല്‍ കുടുംബങ്ങളുണ്ടായിരുന്നു. അതില്‍ ഏതാണ്ട് ആറ് മലയാളി കുടുംബങ്ങളുണ്ടായിരുന്നു. എനിക്ക് കള്ള് കുടി കമ്പനിക്കായി തിരോന്തരത്തുകാരന്‍ ഒരു ശശി ഉണ്ടായിരുന്നു. പിന്നെ കഥകളി കമ്പക്കാരനായ ഒറ്റപ്പാലത്തുകാരന്‍ രാജഗോപാലനും. രാജഗോപാലന്റെ കൂടെ വേണി എന്നൊരു പെണ്ണുണ്ടായിരുന്നു.

വേണിയും ഉമയെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. വേണി, ഉമ, എന്റെ പെണ്ണായ ബീന എന്നിവര്‍ വലിയ കമ്പനിയായിരുന്നു അവിടെ. ഞാന്‍ കൂടെ കൂടെ കഥകളിയും, കഥകളിപ്പദം ചൊല്ലലും കവിയരങ്ങും മറ്റും എന്റെ ഫ്ലാറ്റില്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.

ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ മസ്കത്തില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടം തുള്ളല്‍ അവതരിപ്പിച്ചു. ഞാന്‍ ഇന്നെലെ തൃശ്ശൂര്‍ റീജയണല്‍ തിയേറ്ററില്‍ കലാമണ്ഡലം ഹേമലതയുടെ ഗിന്നസ് ബുക്കിലേക്കുള്ള ലോക റെക്കോഡ് ഡാന്‍സ് പരിപാടി കാണാനെത്തിയപ്പോള്‍ അവിടെ നിന്ന് വണ്‍ മിസ്റ്റര്‍ നാരായണന്‍ ചാക്യാരെ പരിചയപ്പെട്ടു. അദ്ദേഹവുമായി കലാസാംസ്കാരിക പരിപാടികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ എന്റെ മസ്കത്തിലെ കഥകളിക്കമ്പവും ഗീതാനന്ദന്റെ ഓട്ടന്‍ തുള്‍ലും സംസാരത്തില്‍ വന്നു.

“ഗിന്നസ് ലോക റെക്കോര്‍ഡിനുവേണ്ടിയുള്ള കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം നൃത്തസപര്യ 2010 സെപ്തമ്പര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ തൃശ്ശൂര്‍ റീജയണല്‍ തിയേറ്ററില്‍ അരങ്ങേറുകയാണ്‍. ഇപ്പോഴത്തെ റെക്കോഡ് 108 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത ഹൈദരാബാദിലെ ഒരു നര്‍ത്ത്കനാണ്‍. ഈ റെക്കോഡ് ഭേദിക്കാനാണ്‍ ഹേമലതയുടെ പരിപാടി. എനിക്കധികം നേരം കണ്ട് നില്‍ക്കാനായില്ല. ഞാന്‍ ഇന്നെലെ കാണാന്‍ പോയപ്പോള്‍ ഇരുപത്തിനാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇനിയും നാല്‍ ദിവസം തുടര്‍ച്ചയായി നൃത്തം ചെയ്താലേ റെക്കോഡ് വിന്നറാകാന്‍ പറ്റൂ.. ഒരു പിതാവിനും ഈ കുട്ടിയുടെ ന്ര്ത്തം കണ്ടാല്‍ സഹിക്കുമെന്ന് തോന്നില്ല. പിന്നെ സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഈ ത്യാഗത്തിന്‍ മുന്നിലെന്നോര്‍ക്കുമ്പോഴാണ്‍ ഒരു സമാധാനം.“

ഹേമലതയുടെ ആയുരാരോഗ്യ സൌഖ്യത്തിന്‍ വേണ്ടി ഞാന്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്നു. ഞാന്‍ ഇന്നും റീജയണല്‍ തിയേറ്ററില്‍ പോകുന്നുണ്ട്. ഹേമലതയുടെ പരിപാടി കഴിയുന്ന ഇരുപത്തിയാറാം തീയതി വരെ വിവിധ കലാപരിപാടികളുണ്ട് അവിടെ.

20 മുതല്‍ 26 സെപ്തമ്പറില്‍ ഹേമക്ക് തുടര്‍ച്ചയായി നൃത്തം ചെയ്യണം. അതോടനുബന്ധിച്ച് ഭരത് മുരളി നഗറില്‍
പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരി മേളം
കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ കുട്ടികളുടെ മോഹിനിയാട്ടം
പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം അവതരിപ്പിക്കുന്ന കൂടിയാട്ടം
ചേപ്പാട് വാമന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി
അമ്മന്നൂര്‍ രജനീഷ് ചാക്യാരുടെ ചാക്യാര്‍ കൂത്ത്
കലാമണ്ഡലത്തിന്റെ “ദുര്യോദന വധം” കഥകളി
അവസാന ദിവസം ആറ്റ്ലി ഓര്‍ക്കസ്ട്രറയുടെ ഗാനമേള

എന്നീ പരിപാടികള്‍ ഇതോടൊപ്പം നടക്കുന്നു. ഭരത് മുരളി നഗര്‍ ഓപ്പണ്‍ ഓഡിറ്റോറിയമായതിനാല്‍ ഇന്നെലെത്തെ കലാമണ്ഡലം കുട്ടികളുടെ മോഹിനിയാട്ടം കാണാന്‍ പറ്റിയില്ല. ആ സമയത്ത് മഴ വന്നു. ഞാന്‍ കുടയും പിടിച്ച് അഞ്ച് മിനിട്ട് പരിപാടി കണ്ടു. സമീപത്ത് ബീയര്‍ കിട്ടുന്ന ഒരു സര്‍ക്കാര്‍ സ്ഥപനം ഉള്ളതായി എനിക്കറിയാമായിരുന്നു. ഞാന്‍ അങ്ങോട്ട് ചേക്കേറി ഒരു ബീയറ് അടിക്കാനാനെന്ന ഭാവേന. പക്ഷെ എനിക്ക് ബീയര്‍ കിട്ടിയില്ല. അങ്ങോട്ട് നീങ്ങുന്നതിന്‍ മുന്‍പ് എന്നെ പണ്ട് പഠിപ്പിച്ചിരുന്ന ഒരു വാദ്ധ്യാരെ കണ്ടു. അപ്പോള്‍ പിന്നെ നേരെ വീട്ടിലേക്ക് തിരിച്ചു.

ശാന്തേടത്തിയുടെ കാര്യം പറഞ്ഞ് എവിടേക്കോ പോയി. ഇതാ എന്റെ കുഴപ്പം. മനസ്സില്‍ വരുന്നത് അപ്പപ്പോളെഴുതിയില്ലെങ്കില്‍ പിന്നെ കിട്ടില്ല. അതിനാലാണ്‍ ഇത്തരം വൈകൃതങ്ങള്‍. വായനക്കാര്‍ ക്ഷമിക്കുമല്ലോ?>

ഇന്ന ഹേമലതയുടെ പരിപാടി കാണാന്‍ പോകുമ്പോള്‍ “കൂടിയാട്ടം കാണണം. മഴയില്ലെങ്കില്‍ റെക്കോഡ് ചെയ്യണം. പിന്നെ നാരായണന്‍ ചാക്യാരെ കാണുകയും ചെയ്യാം. നാരായണന്‍ ചാക്യാരുടെ മകള് അഞ്ചുവിനെ കഴിഞ്ഞ ആഴ്ചയാണ്‍ ഫേസ് ബുക്കില്‍ കൂടി പരിചയപ്പെട്ടത്. അവള്‍ ഇവിടെ റേഡിയോ മാംഗോയില്‍ റേഡിയോ ജോക്കി ആയിരുന്നു. ഇപ്പോള്‍ ദുബായില്‍.

++++++++++++


SPELLING MISTAKES SHALL BECORRECTED SHORTLY.










Tuesday, September 7, 2010

എന്റെ പാറുകുട്ടീ… നോവല്‍… ഭാഗം 47

നാല്പത്തിയാ‍റാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/09/46.html

ഉണ്യേട്ടനെ എത്ര ശ്രമിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. വല്ലപ്പോഴും ഓഫീസിലേക്ക് വിളിക്കുന്ന ആള്‍ ഇത്തവണ വിളിച്ചതേ ഇല്ല.

ദിവസങ്ങള്‍ പിന്നിട്ടു. ഒരാഴ്ചകഴിഞ്ഞിട്ടും ഉണ്ണ്യേട്ടന്റെ ഒരു വിവരവും ഇല്ല. ശങ്കരേട്ടനെ ഒരിക്കല്‍ വിളിച്ചെന്ന് പറഞ്ഞു. പക്ഷെ മോളുടെ കാര്യം പറയുമ്പോളേക്കും ഫോണ്‍ കട്ടായി.

സെലീക്കയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അവള്‍ക്ക് സ്കൂളില്‍ തിരിച്ചെത്തെണ്ട സമയമായി. അമ്മയെ കിട്ടിയ സന്തോഷത്താല്‍ അവള്‍ തിരികെ പോകാന്‍ മടിച്ചു. ഇനി അഥവാ പോകാന്‍ സമ്മതിച്ചാല്‍ തന്നെ ഉണ്ണിയേട്ടന്‍ വരാതെ എങ്ങിനെയാ കൊണ്ട് വിടുക.

മക്കളില്ലാത്ത പാര്‍വ്വതിക്ക് സെലീക്കയെ പരിചരിച്ച് സന്തോഷമായി. പക്ഷെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവള്‍ക്ക് അസ്വസ്ഥത സമ്മാനിച്ചു. “ആരായിരിക്കും അവളുടെ അമ്മ. എവിടെയാണവര്‍.? വേറെയും കുട്ടികളുണ്ടോ..? ഞാന്‍ പ്രസവിക്കാതിരിക്കാന്‍ ഉണ്ണ്യേട്ടന്‍ സ്വയം എന്തെങ്കിലും മുന്‍ കരുതലെടുത്തിട്ടുണ്ടോ. നിര്‍മ്മല ചേച്ചിയും പ്രസവിച്ചിട്ടില്ല.

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഉണ്ണ്യേട്ടനെന്നെ സ്വന്തമെന്ന പോലെ കരുതിയിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നുറങ്ങിയിരുന്നത്. എന്നിട്ടും എന്നെ ആദ്യമായി കീഴ്പ്പെടുത്തിയത് പത്തായപ്പുരയില്‍ വെച്ചായിരുന്നു. അന്നൊക്കെ എനിക്കൊന്നും വരല്ലേ, എന്റെ വയറ് വീര്‍ക്കല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ഥന.

“ഇപ്പോഴും ഈ എനിക്കൊരു മാറ്റവും ഇല്ല. പ്രാപ്തിയുള്ള ഒരു സ്ത്രീയാക്കി എന്നെ മാറ്റാന്‍ ഉണ്ണ്യേട്ടന് കഴിഞ്ഞു…. പക്ഷെ ഈ ഒരു അപൂര്‍ണ്ണതയോടെ..”

ഏതായാലും സെലീക്കയുടെ പിതാവ് ഉണ്ണ്യേട്ടന്‍ തന്നെ. അമ്മ ബ്രിട്ടീഷ് കാരിയാണെന്ന് ഊഹിക്കാന്‍ കഴിഞ്ഞു. എത്ര വയസ്സിലാണ് അവളെ നാട്ടിലേക്ക് കൊണ്ട് വന്നത്. എന്താ ഇംഗ്ലണ്ടില്‍ പഠിപ്പിക്കാഞ്ഞേ. എനിക്കറിയേണ്ടത് അവളുടെ അമ്മ ഇപ്പോള്‍ എവിടേയാണെന്നാണ്. ജീവിച്ചിരുപ്പുണ്ടോ..?!

അവര്‍ ഇവിടെ രംഗപ്രവേശനം ചെയ്താല്‍ പിന്നെ എന്റെ സ്ഥാനം എവിടെ. പാര്‍വ്വതി ഓരോന്ന് ആലോചിച്ച് കിടന്നു. പണ്ട് നിര്‍മ്മല ചേച്ചിയുടെ ഒരു ശല്യമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ ഇതാ ഒരു വെള്ളക്കാരിയും…!!!!!!!!

നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ശങ്കരേട്ടനെ ഉണ്ണ്യേട്ടന്‍ വിളിച്ചിരുന്നതായി അറിഞ്ഞു. മകളെ കൊണ്ട് വന്ന കാര്യം അറിഞ്ഞിരിക്കുന്നു. മകള്‍ സുരക്ഷിതയായി ഇരിക്കുന്നുവെന്നറിഞ്ഞ് ഉണ്ണ്യേട്ടന് സന്തോഷമായി.

“ഉണ്ണി താമസിയാതെ നാട്ടിലെത്തി പാര്‍വ്വതിയേയും മകളേയും കൂട്ടി ഓഫീസില്‍ വന്ന് തുടങ്ങി..”

ഉണ്ണി ജോലിയില്‍ സീരിയസ്സായിരുന്നു. ഇപ്പോഴുള്ള സംഭവ വികാസങ്ങളൊന്നും ഉണ്ണിയുടെ ഓഫീസ് നിര്‍വ്വഹണത്തില്‍ പോറലേല്പിച്ചില്ല. ഉണ്ണി ഇതേ കുറിച്ച് പ്രത്യേകമായൊന്നും പാര്‍വ്വതിയോ‍ടോ ഓഫീസിലോ സുഹൃദ് വലയങ്ങളിലോ സംസാരിച്ചില്ല.

“പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ പാര്‍വ്വതിക്കറിയാമായിരുന്നു. ഒരു പക്ഷെ അവളെ പടിയടച്ച് പിണ്ഡം വെക്കും. ….. പാര്‍വ്വതി സംയമനം പാലിച്ചു..”


ഉണ്ണി ഒട്ടും അസ്വസ്ഥനായിരുന്നില്ല. അവളെ പിറ്റേ ദിവസം തന്നെ സ്കൂളില്‍ കൊണ്ട് വിടാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു.

“Celica……. You are going back to school tomorrow. You may talk to your mother and get ready…”
I am not going back Daad. I want to stay with my Mum………..

ഉണ്ണിയുടെ സ്വരം കയര്‍ത്തു. മകള്‍ക്ക് പേടിയായി. പിറ്റേ ദിവസം കാലത്ത് മനസ്സില്ലാ മനസ്സോടെ അവള്‍ തിരികെ പോകാന്‍ തയ്യാറായി. എന്നാലും പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് കരഞ്ഞും കൊണ്‍ടിരുന്നു.

“പാര്‍വ്വതിയും പോന്നോളൂ….. അവളുടെ സ്കൂളും പരിസരവും എല്ലാം നിനക്കും കാണേണ്ടേ?..”
പാര്‍വ്വതി അഞ്ചുമിനിട്ടുകൊണ്ട് വസ്ത്രം മാറി വന്നു. അവര്‍ യാത്രയായി.

“കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.”
എന്താ പാര്‍വ്വതീ ഒന്നും മിണ്ടാത്തേ..?

“എന്ത് മിണ്ടാനാ എന്റെ ഉണ്ണ്യേട്ടാ. സെലീക്ക് മൂത്ത കുട്ടിയാണോ.?”
അതേ പാര്‍വ്വതീ……

“അവള്‍ക്ക് താഴെ ആരെങ്കിലും ഉണ്ടോ..?
ഇല്ല.

“സെലീനക്ക് താഴെ ഇനിയും കുട്ടികളുണ്ടാവില്ലേ..?”
ഉണ്ടായേക്കാം.

“എനിക്ക് ലാളിക്കാന്‍ ഓമനിക്കാന്‍ ഒരു രണ്ട് മൂന്ന് മാസത്തിലുള്ള ഒരു കുട്ടിയെ കിട്ടിയാല്‍ തരക്കേടില്ല.” പാര്‍വ്വതിയുടെ കണ്ണില്‍ നിന്ന് മുത്തുമണികള്‍ അടര്‍ന്ന് വീണു !.

“സെലീക്കയുടെ അമ്മയെവിടെയണ്..?
ഇപ്പോള്‍ അറിയേണ്ട. അത് നിനക്ക് അസ്വസ്ഥതയുണ്‍ടാക്കും. തന്നെയുമല്ല സെലീക്കക്ക് ഇപ്പോള്‍ കിട്ടുന്ന മാതൃസ്നേഹം നഷ്ടപ്പെടും.

“പാര്‍വ്വതി സെലീക്കയെ മാറോടണച്ചു. ഒരാഴ്ചകൊണ്ട് ആ കുട്ടി പാര്‍വ്വതിയുടെ ഹൃദയം കവര്‍ന്നു.”

“അമ്മേ എന്ന വിളി കേട്ട് മതിയായില്ല. പ്രസവിച്ച് ഒരു അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മേ എന്ന് മനസ്സറിഞ്ഞ് വിളിക്കാന്‍ ഒരു മകളെ എനിക്ക് കിട്ടിയല്ലോ.”

“പാര്‍വ്വതിയുടെ മനസ്സ് എങ്ങോ സഞ്ചരിച്ചു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യവുമായി……. സെലിക്കയുടെ അമ്മയാര്……….. അവള്‍ എവിടെ.?????? !!!!!!!“


[ഈ നോവല്‍ തല്‍ക്കാലം ഇവിടെ അവസാനിക്കുന്നു. പാറുകുട്ടിയുടെ ഓര്‍മ്മകള്‍ ഇനിയുള്ള കാലം മുഴുവന്‍ എഴുതിയാലും കഴിയില്ല. അത്രമാത്രം ഉണ്ട്.]

CHAPTERS 1 TO 47 COPYRIGHT RESERVED

Friday, September 3, 2010

എന്റെ പാറുകുട്ടീ… നോവല്‍… ഭാഗം 46

നാല്പത്തിയഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/08/45.html

അങ്ങിനെ ഒരു ദിവസം ഓഫീസിലെ കുടുംബയോഗം എത്തി. പാര്‍വ്വതി ഓഫീസില്‍ വന്നുതുടങ്ങിയതില്‍ പിന്നെ ആദ്യത്തെ യോഗം. എല്ലാവര്‍ക്കും പാര്‍വ്വതിയെ ഇഷ്ടപ്പെട്ടുതുടങ്ങി. ടേണ്‍ ഓവര്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ലാഭത്തില്‍ നേരിയ കുറവ് കണ്ടു. അതിനാല്‍ സാലറി സസ്പെന്‍സ് തുടര്‍ന്ന് കൊണ്ടിരുന്നു. അന്‍പത് ശതമാനം തൊഴിലാളികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നില്ല.

അന്തരീക്ഷം സ്റ്റബിലൈസ് ആയാല്‍ അരിയേഴ്സോട് കൂടി കുടിശ്ശിക ലഭിക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ടായി. പാര്‍വ്വതിയുടെ ഓഫീസിന്‍ ഉണ്ണിയില്‍ നിന്ന് ഒരു അവാര്‍ഡും വാങ്ങാന്‍ സാധിച്ചു ഈ പ്രത്യേക നേട്ടത്തിന്. പാര്‍വ്വതിയുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഈ പ്രക്രിയക്ക് കഴിഞ്ഞു. ഉണ്ണിക്ക് പാര്‍വ്വതിയുടെ ഓഫീസ് മേനേജ്മെന്റില്‍ സന്തോഷമായി.

ഇത്തവണത്തെ കുടുംബയോഗം പതിവിലും ഭംഗിയാക്കാന്‍ ജോലിക്കാരുടെ പ്രതിനിഥി സോത്രേയന്‍ ഉണ്ണിയുടെ ഓഫീസിലെത്തി. “സാര്‍ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്. കുടുംബയോഗത്തിനെ പറ്റിയുള്ളതാണ്.”

“ഓകെ പറഞ്ഞോളൂ…….“

സാറിന്റെ ഭാര്യയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അവര്‍ ഞങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു. സാറ് ഒരു നല്ല ഒരു സംഗീതാസ്വാദകാനാണെന്നും വീണയുള്‍പ്പെടെ ചില സംഗീതോപകരണങ്ങള്‍ വായിക്കുമെന്നും മേഡത്തില്‍ നിന്നറിഞ്ഞു. വരുന്ന കുടുംബയോഗത്തില്‍ ഞങ്ങള്‍ക്കും ഇതിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയണമെന്നുണ്ട്.

“ഞാന്‍ ഈ ഉപകരണങ്ങളൊക്കെ വായിച്ചിട്ട് കുറേ കാലമായി. ഇപ്പോള്‍ വിരലുകളൊന്നും വഴങ്ങുമോ എന്നറിയില്ല. ശ്രമിച്ച് നോക്കാം.”

ഒരു കാര്യം കൂടിയുണ്ട്. സാറിന്‍ ദ്വേഷ്യം വരാതിരുന്നാല്‍ പറയാം.

“എന്താച്ചാ വേഗം പറയൂ.. എനിക്കിഷ്ടപ്പെടാത്തതെങ്കിലും ഇവിടെ നിന്ന് വിളമ്പിയാലുണ്‍ടല്ലോ തന്റെ ചെകിട് ഞാന്‍ അടിച്ച് പൊട്ടിക്കും….”

സാറിന്റെ മകളെക്കൂടി ഈ യോഗത്തില്‍ പങ്കെടുപ്പിക്കണം.

മകളോ..?

യെസ് സാര്‍, മേഡത്തിന്റെ മകള്‍ ഊട്ടിയില്‍ പഠിക്കുന്നുണ്ടെന്ന് പറഞ്ഞു.

“അത് കേട്ടതും ഉണ്ണി ഞെട്ടി. ആകെ അമ്പരന്നു.”

സാര്‍ ഒന്നും പറഞ്ഞില്ല…….

“എന്നാല്‍ പാര്‍വ്വതിയോട് പറഞ്ഞോളൂ….. അവളെ കൊണ്ട് വരാന്‍……..”
ഉണ്ണി കേട്ടത് ഒരു സന്‍സ്പെന്‍സായി തന്നെ ഉണ്ണിയും മനസ്സില്‍ വെച്ചു.

കുടുംബയോഗം പതിവിലും ഭംഗിയായി നടത്തെപ്പെട്ടു. ഉണ്ണിയുടെ വീണവായന കേട്ട് എല്ലാ സ്റ്റാഫും അത്ഭുതപ്പെട്ടു. “എന്തെല്ലാം കഴിവുകളുള്ള മനുഷ്യന്‍. ബിസിനസ്സിന്റെ അഭിവൃദ്ധിയല്ലാതെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിച്ച് കണ്ടില്ല ഔര്‍ ജീവനക്കാരും ഇത് വരെ”

“മകളെ പിന്നീട് ഒരു യോഗത്തില്‍ കൊണ്ട് വരാമെന്ന് പറഞ്ഞ് പാര്‍വ്വതി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. ഭാഗ്യം ഉണ്ണ്യേട്ടന്‍ ഇതേപ്പറ്റി ഒന്നും പ്രതികരിച്ചില്ല. പാര്‍വ്വതിക്ക് അതിശയമായി.“ വീട്ടില്‍ കാര്യ്മായെന്തെങ്കിലും കലഹം ഇതേപ്പറ്റി ഉണ്ടാകുമെന്ന് പാര്‍വ്വതി കണക്ക് കൂട്ടിയിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല…!!!!!!

“പാര്‍വ്വതിയെ ഈ സംഭവവികാസം മറ്റൊരുതരത്തില്‍ അസ്വസ്ഥതയുണ്ടാക്കി.”

“എന്നാല്‍ സത്യത്തില്‍ അങ്ങിനെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടല്ലോ? അതും ഊട്ടിയില്‍ തന്നെ.” ഉണ്ണിക്ക് മാത്രം അറിയാവുന്ന ഈ സത്യം എങ്ങിനെ പാര്‍വ്വതി അറിഞ്ഞുവെന്ന ആശങ്കയും ഉണ്ണിയെ ചിന്തിപ്പിച്ചു..

ഒരു തരത്തിലും ഒരിക്കലും ഇങ്ങിനെയുള്ള ഒരു സന്തതിയെപ്പറ്റി വാക്കിലോ പ്രവൃത്തിയിലോ, പാര്‍വ്വതിയോടോ മറ്റാരെങ്കിലുമോടോ പങ്ക് വെച്ചിട്ടില്ല. ശങ്കരേട്ടനോട് പോലും.

ഞാന്‍ കാലത്തും വൈകിട്ടും എന്റെ മോളെ വിളിക്കുന്നതുപോലും പുറത്ത് നിന്നാണ്‍. ഓഫീസില്‍ പ്രൈവസി ഇല്ലാഞ്ഞിട്ടല്ല. എന്നെങ്കിലും ഈ സത്യം പുറത്ത് വരുമെന്നെനിക്കറിയാമായിരുന്നു.

“നല്ല കാലത്തിന്‍ പാര്‍വ്വതി ഒരു അമ്മയായില്ല. നൂറ് ശതമാനവും അവളുടെ വൈകല്യമാണ്‍ അതെന്ന് ഉണ്ണിക്കറിയാമായിരുന്നു.“

ഞാന്‍ ആരെയും ഭയന്നിട്ടല്ല. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ എന്ന് കരുതി.

ഉണ്ണി ബിസിനസ്സ് കാര്യങ്ങള്‍ക്ക് അത്യാവശ്യമായി കാശ്മീരിലേക്ക് പോയി. രണ്ടാഴ്ചകഴിഞ്ഞേ എത്തുകയുള്ളൂവെന്ന് മാത്രം ശങ്കരേട്ടനെ വിളിച്ച് പറഞ്ഞു. പാര്‍വ്വതിയോട് അത് വരെ അവളുടെ വീട്ടില്‍ പോയി നിന്നോളാനും പറഞ്ഞു.

ഉണ്ണി യാത്രാവേളയില്‍ ഡെല്‍ഹിയില്‍ ഔര്‍ ദിവസത്തേക്ക് കേമ്പ് ചെയ്തിരുന്നു. അപ്പോഴാണ്‍ ഓര്‍ത്തത് മകളുടെ അടുത്ത് പോകേണ്ടിയിരുന്ന കാര്യം.

എല്ലാ മദേര്‍സ് ഡേക്കും ഉണ്ണി മകളുടെ സ്കൂളിലെ പേരന്റ്സ് ഡേയില്‍ പങ്ക് കൊണ്ടിരുന്നു. മകളുടെ ക്ലാസ്സിലെ മിക്ക കുട്ടികളുടെ അമ്മമാരും അന്ന് എത്താറുണ്ടായിരുന്നു.

മകള്‍ക്ക് മൂന്ന് വയസ്സായപ്പോള്‍ മുതല്‍ ചോദിക്കാറുണ്ട് അമ്മയെ. അപ്പോളൊക്കെ പാര്‍വ്വതിയുടെ ഫോട്ടോ കാണിച്ച് കൊടുക്കും.

“ഇതാണ്‍ മോളുടെ അമ്മ”.. വളരെ കുറച്ച് മലയാളം മാത്രമേ മകള്‍ സെലീക്ക സംസാരിക്കൂ. അവളുടെ മാതൃഭാഷ ഇംഗ്ലീഷാണ്‍.

സ്വന്തം അമ്മയെ അവള്‍ക്ക് 6 മാസമുള്ളപ്പോള്‍ പിരിഞ്ഞു. പിന്നെ അന്ന് തൊട്ട് ഇന്ന് വരെ അവളെ ശുശ്രൂഷിച്ചിരുന്നത് ഊട്ടിയിലെ സ്കൂള്‍ അധികൃതരാണ്‍.

“എന്റെ മോള്‍ എന്നെ കാണാതെ സങ്കടപ്പെടും“. ഈ യാത്ര വേണ്ടെന്ന് വെച്ച് മടങ്ങിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് വിവരം പറഞ്ഞു.

ഉണ്ണി യാത്ര തുടര്‍ന്നു.

അങ്ങിനെ മദേര്‍സ് ഡേ വന്നെത്തി. സെലീക്കയുടെ വീട്ടില്‍ നിന്ന് ആരും എത്തിയിരുന്നില്ല. ആ പിഞ്ചുകുഞ്ഞിന്റെ മനസ്സിനെ വേദനിപ്പിച്ചു.

സെലീക്ക വാവിട്ട് കരയാന്‍ തുടങ്ങി. ആരൊക്കെ എത്ര സാന്ത്വനിപ്പിച്ചിട്ടും അവളുടെ കരച്ചില്‍ നിന്നില്ല. “വേര്‍ ഈസ് മൈ മാം ഏന്‍ഡ് ഡാഡ്” ആ കുഞ്ഞ് ഇങ്ങനെ ചോദിച്ചുംകൊണ്ടിരുന്നു.

ഉണ്ണി അവളോട് ഓഫീസിലെ വിവരങ്ങളും ശങ്കരേട്ടനടക്കം അപൂര്‍വ്വം ചിലരുടെ പേരുകളും മറ്റും പറഞ്ഞ് കൊടുത്തിട്ടുണ്ട്. സ്കൂള്‍ രേഖകളില്‍ ഉണ്ണിയുടെ അഭാവത്തില്‍ കുട്ടിയുടെ സംരക്ഷണത്തിന്‍ ശങ്കരേട്ടന്റെ പേരും അഡ്രസ്സുമാണ്‍ കൊടുത്തിരിക്കുന്നത്.

ശങ്കരേട്ടനെ അപ്പൂപ്പനെന്നാണ്‍ സെലീ‍ക്കക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ശങ്കരേട്ടനെയും ഡ്രൈവര്‍ രാധാകൃഷ്ണനേയും അവള്‍ ഫോട്ടോയില്‍ കൂടി അറിയും. കൂടാതെ നിര്‍മ്മലയെ വലിയമ്മയായും പരിചയപ്പെടുത്തിയിട്ടുണ്ട്.

നീണ്ട ചുരുണ്‍ട ചെമ്പന്‍ മുടിയുള്ള ഉണ്ണിയുടെ മുഖഛായയും ബ്രിട്ടീഷുകാരിയുടെ അംഗലാവണ്യവും കൂടിയതായിരുന്നു കൊച്ചുസുന്ദരിയായ സെലീക്ക.

പഠിത്തത്തില്‍ മിടുക്കി, സ്കൂള്‍ അധികൃതരുടെ കണ്ണിലുണ്ണി. ഉണ്ണി അവളെ കൊല്ലത്തിലൊരിക്കല്‍ ലണ്ടനില്‍ കൊണ്ട് പോകാറുണ്ട്. പക്ഷെ ഓര്‍മ്മ വെച്ച നാള്‍മുതല്‍ ഒരിക്കലും അവള്‍ പെറ്റമ്മയെ കണ്ടിട്ടില്ല.

അമ്മയെ കാണാന്‍ തോന്നുമ്പോള്‍ അവളുടെ സ്യൂട്ട് കേസില്‍ വെച്ചിട്ടുള്ള പാര്‍വ്വതിയുടെ ഫോട്ടോ നോക്കും. അങ്ങിനെ പാര്‍വ്വതിയുടെ മുഖഛായ സെലീക്കയുടെ മനസ്സില്‍ അമ്മയായി പതിഞ്ഞു.

ഉണ്ണി ഓര്‍ക്കുന്നു കഴിഞ്ഞ വര്‍ഷത്തില്‍ അവളെ ലണ്ടനില്‍ കൊണ്ട് പോയപ്പോള്‍…
“where is my mum daad?
Your mum is schooling.

“can u take me there?”
Yes of course, but not now. When you grow up as a big girl.

“ok daad. I love u daad”

സെലീക്ക എന്നെ കെട്ടിപ്പിടിച്ച് മുത്തം തരുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ആ കുഞ്ഞിന്റെ തേങ്ങല്‍. അവള്‍ക്ക് അവളുടെ അമ്മയെ കാണണമെന്ന് എപ്പോഴും പറയാറുണ്ട്.

“………………. വളരെ അപ്രതീക്ഷിതമായിരുന്നു… ശങ്കരേട്ടന്‍ ഒരു ഫോണ്‍ കോള്‍. ഊട്ടിയിലെ ഒരു സ്കൂളില്‍ നിന്ന്…” ഉണ്ണിയുടെ മകളെ അത്യാവശ്യമായി കൂട്ടിക്കൊണ്ട് പോകാന്‍.

“Mr Unni is not here and he does not have any kids. Wrong number”

എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
“സ്കൂള്‍ അധികൃതര്‍ക്ക് അതൊന്നും കേള്‍ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല.”

“Where is Mr. Unni?”
He is on a business tour in Kashmir.

ശങ്കരേട്ടന്‍ ഒരു എത്തും പിടിയും കിട്ടിയില്ല. ഉണ്ണി സാറിന്‍ മകളോ? യേയ് ഒരിക്കലും ഇല്ല. ഇത് റോങ്ങ് നമ്പര്‍ തന്നെ.

ശങ്കരേട്ടന്‍ ജോലിയില്‍ വ്യാപൃതനായി. “വീണ്ടും ടെലഫോണ്‍ ചിലച്ചു.”

“Hello….. may I speak to Mr. Sankaranarayanan in the absence of Mr. Unni…””
Yes, Sankaran is speaking here

“കൃഷ്ണാ ഗുരുവായൂരപ്പാ…… എന്റെ പേരെങ്ങിനെ വന്നു സ്കൂള്‍ രേഖകളില്‍..?”

“See Mr. Sankar….. the situation of the girl Celica is very critical. You have to come and collect the girl. Other wise you should be the only man responsible for the consequences. Be careful”

ശങ്കരേട്ടന്‍ അറിയാവുന്ന പലയിടത്തും ഉണ്ണിയെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല ഫോണില്‍.

“വീണ്ടും വീണ്ടും സ്കൂളില്‍ നിന്ന് ഫോണ്‍ കോള്‍” ശങ്കരേട്ടന്‍ തീര്‍ത്തും അവശനായി. എങ്ങിനെ ഒരു തീരുമാനമെടുക്കും..” പാര്‍വ്വതിയോട് ചോദിച്ചാലോ..? “എന്തെന്ന് വെച്ചിട്ടാ ചോദിക്കുക. ഇങ്ങിനെ ഒരു മകളുണ്ടെന്നോ..?

“ഫോണ്‍ കോളിന്റെ കാര്യം സൂചിപ്പിച്ചാലോ..?” അവളുടെ പ്രതികരണം മോശമായി വന്നാലോ…. “എന്തായാലും ചോദിക്കുക തന്നെ”

“പാര്‍വ്വതീ. ഞാന് അല്പം ഗൌരവമായ ഒരു കാര്യം ചോദിക്കാന്‍ പോകയാണ്‍. തികച്ചും പേഴ്സണല്‍..”

മോള്‍ പ്രസവിച്ചിട്ടില്ലാ എന്നെനിക്കറിയാം. “പക്ഷെ ഉണ്ണി സാറിന്‍ ഒരു മകളുണ്ടോ. ഊട്ടിയില്‍..?“

“ശങ്കരേട്ടാ എനിക്കങ്ങിനെ ഒരു കള്ളം രാധികയോട് പറയേണ്ടി വന്നു.”
എന്താ പ്രശ്നം…?

“പ്രശ്നം ഗുരുതരം..”
എന്ന് വെച്ചാല്‍……?

“അങ്ങിനെ ഒരു കുട്ടിയുണ്ട്. ശങ്കരേട്ടന്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ പറഞ്ഞു.”

വീണ്ടും സ്കൂളില്‍ നിന്ന് ഫോണ്‍ കോള്‍. കുട്ടിയെ വൈകുന്നേരത്തിന്‍ മുമ്പ് ആരെങ്കിലും ബന്ധപ്പെട്ടവര്‍ കൊണ്ട് പോയില്ലെങ്കില്‍ വിഷയം പോലീസിനെ ഇടപെടുത്തേണ്ടി വരുമെന്നും അത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഉത്തരവാദികളല്ല.

ശങ്കരേട്ടന്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

“We are proceeding right now. We should be able to reach there in four to five hours.”

ശങ്കരേട്ടന്‍ ഡ്രൈവര്‍ രാധാകൃഷ്ണനേയും കൂട്ടി ഉണ്ണിയുടെ കാറില്‍ പറപറന്നു. വിചാരിച്ചതിലും നേരത്തെ ഊട്ടിയിലെ സ്കൂളിലെത്തി.

“ശങ്കരേട്ടനെ കണ്ടതും സെലീക്ക……….”

അപ്പൂപ്പാ………. “Where is my daad and mum..?”
ഭാഷാ സ്വാധീനമില്ലാത്തതിനാലും അമ്പരപ്പിന്നാലും ശങ്കരേട്ടന്‍ അധികമൊന്നും സംസാരിക്കാനായില്ല. “ഈ കുട്ടി എങ്ങിനെ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

“Look Mr. Sankaran you cannot reach back to your place safely before evening. The weather is bad. Driving will not be comfortable due to the heavy fog. It is raining too. You may stay here with us and take the child tomorrow.”

അപ്പൂപ്പനെ കണ്ടതും സെലീക്കയുടെ അസുഖം പകുതി മാറി. അപ്പൂപ്പനോട് പിന്നീടും പലവട്ടം ചോദിച്ചു…” Where is my daad and mum……?

“ശങ്കരേട്ടന്‍ തീര്‍ത്തും കരച്ചില്‍ വന്നു. തന്തയെ കാണിക്കാം. പക്ഷെ തള്ള..?!!!“

എന്തൊക്കെ അതിശയം. കുട്ടിക്ക് മലയാളം തീ‍രെ അറിയില്ല. അപ്പൂപ്പാ എന്ന് മാത്രം പറയും.

പിറ്റേ ദിവസം ഒരു പാട് ഓഫീസ് രേഖകളില്‍ ഒപ്പിടുവിച്ചതിന്‍ ശേഷം അവര്‍ കുട്ടിയേയും കൊണ്ട് നാട്ടിലേക്ക് യാത്രയായി. സെലീക്ക കാറിലിരുന്ന് അഛനേയും അമ്മയേയും ചോദിച്ച് കരയാന്‍ തുടങ്ങി.

ശങ്കരേട്ടന്‍ ആകെ കുഴങ്ങി. എന്ത് പറഞ്ഞിട്ടാ കുട്ടിയെ സമാധാനിപ്പിക്കുക. തന്നെയുമല്ലാ കുട്ടിയുമായുള്ള ആശയവിനിമയവും എളുപ്പമല്ലല്ലോ… “കുട്ടി കരഞ്ഞ് കരഞ്ഞ് ശങ്കരേട്ടന്റെ മടിയില്‍ കിടന്നുറങ്ങി…”

12 മണിയോടെ അവര്‍ ഓഫീസിലെത്തി. സെലീക്കക്ക് ഓഫീസിന്റെ രൂപരേഖ മനസ്സിലുണ്ടായിരുന്നു. അവളുടെ അഛനില്‍ നിന്ന് അവള്‍ക്ക് പലതും അറിയാം. അവള്‍ ഓടി ഉണ്ണിയുടെ ഓഫീസില് കയറി ഇരുന്നു. അറിയാവുന്ന നമ്പരുകളില്‍ ഫോണ്‍ കറക്കാന്‍ തുടങ്ങി.

സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് അവള് സുഖമായെത്തിയ വിവരം പറഞ്ഞു. എല്ലാം കണ്ട് നിന്ന ശങ്കരേട്ടന്‍ സന്തോഷമായി. “വയസ്സ് ഏഴേ ആയിട്ടുള്ളൂവെങ്കിലും എന്തൊരു സാമര്‍ഥ്യം അല്ലേ രാധാകൃഷ്ണാ…?!!! “

ഉണ്ണി സാറിന്റെ തനിസ്വരൂപം. ചുരുണ്ട മുടിയും കിട്ടിയിട്ടുണ്ട്. ചെമ്പന്‍ കളറാണെന്ന് മാത്രം. പിന്നെ നിറം തനി സായിപ്പത്തി തന്നെ. “ബ്രിട്ടീഷുകാരിയുടെ മകളാണെന്ന് സ്കൂള്‍ രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പിതാവിന്റെ പേരു ഉണ്ണിസാറിന്റെതായിരുന്നു. മാതാവിന്റെ പേര്‍ കണ്ടില്ല.

സെലീക്ക പുറത്തേക്കിറങ്ങി ഓടിക്കളിക്കാന്‍ തുടങ്ങി. തത്സമയം പെണ്ണുങ്ങള്‍ പാര്‍വ്വതിയോടൊപ്പം ഭക്ഷണം കഴിഞ്ഞ് ലോബിയില്‍ നില്‍ക്കുകയായിരുന്നു…….

“സെലീക്ക ഓടിച്ചെന്ന്………… മാം………… എന്ന് വിളിച്ച് പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ വെച്ചു… പാര്‍വ്വതി അവളെ കോരിയെടുത്തു…….. “

“Why you did not come to see me all these days…? Where is my daad..?”
കുട്ടി താഴെയിറങ്ങാന്‍ വിസമ്മതിച്ചു. പാര്‍വ്വതിക്ക് അവളുടെ പേരുപോലും അറിയില്ല. സഹപ്രവര്‍ത്തകരായ സ്തീകള്‍ അടക്കം പറഞ്ഞു.

മുഖഛായ കൊണ്ട് ഉണ്ണിസാറിന്റേത് തന്നെ. പക്ഷെ ശരീരപ്രകൃതി കൊണ്ട് ഒരു വെള്ളക്കാരിയുടെ മുടിയും നിറവും മറ്റും. പിന്നെ കുട്ടിക്ക് മലയാളം തീരെ അറിയില്ല. പാര്‍വ്വതി അവളെ കേബിനിലേക്ക് കൊണ്ട് പോയി.

“What is your name my daughter…?”
സെലീക്കക്ക് കരച്ചില്‍ വന്നു…
“You don’t’ remember my name mum………!!”

അവള്‍ കരയാന്‍ തുടങ്ങി. അവളെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെയായി പാര്‍വ്വതിക്ക്.

“My name is Celica……. Mum…..
നല്ല മോള്‍…….. പാര്‍വ്വതി വീണ്ടും അവളെ ആശ്ലേഷിച്ചു.

“Mum………. I am hungry….. can I have my lunch….?” പാര്‍വ്വതി അവളേയും കൂട്ടി ശങ്കരേട്ടന്റെ അടുത്തെത്തി………. മോള്‍ക്ക് വിശക്കുന്നുണ്ടെന്ന്…………

‘ഭക്ഷണം ഇപ്പോളെത്തും…ഞാന്‍ രാധാകൃഷ്ണനെ അയച്ചിട്ടുണ്ട്.

പാര്‍വ്വതി മകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു. പക്ഷെ അവള്‍ക്കൊന്നും കഴിക്കാനായില്ല. അവളുടെ ഭക്ഷണം ഈ സാമ്പാറും ചോറും ആയിരുന്നില്ല. അവള്‍ കായ വറുത്തതും പായസവും മാത്രവും കഴിച്ചു. വേറെ ഒന്നും രുചിച്ച് നോക്കുക പോലും ചെയ്തില്ല.

കോളേജ് വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയിട്ടുള്ള പാര്‍വ്വതിക്ക് മോളോട് സംസാരിച്ച് സംസാരിച്ച് ഫ്ലുവന്‍സി വന്നു.

“Tell me my dear……. Whatz your food habits. Mum will get you what ever you like. Please give me little time…”

സെലീക്ക പാര്‍വ്വതിയെ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും പാര്‍വ്വതിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. പാര്‍വ്വതി അവളുടെ സ്കൂളിലേക്ക് വിളിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.

മകള്‍ക്കാവശ്യമുള്ള ഭക്ഷണ സാധനങ്ങളൊന്നും ഇവിടെ കിട്ടാത്തതിനാല്‍ പാര്‍വ്വതി രാധാകൃഷ്ണനെ തൃശ്ശൂര്‍ക്ക് പറഞ്ഞയച്ച് വാങ്ങിപ്പിച്ചു. അവള്‍ക്ക് സൂപ്പ്, കോണ്‍ ഫ്ലേക്ക്, പോറിഡ്ജ്, മുട്ട, ചീസ്, റൊട്ടി മുതലായവയാണ്‍ ഭക്ഷണം. ചോറ് തീരെ കഴിക്കില്ല കുട്ടി.
കുടിക്കാന്‍ ജ്യൂസും ഹോര്‍ലിക്ക്സും മാത്രം.

എരുവ് ഒട്ടും പറ്റില്ല. പാര്‍വ്വതിക്ക് കുട്ടിക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ തന്നെ ഒരുപാട് സമയം കണ്ടെത്തേണ്ടി വന്നു. പാര്‍വ്വതി പലതും കൊടുത്തു മകളുടെ വയര്‍ നിറച്ചു.

സെലീക്കക്കാണെങ്കില് അമ്മയെ കിട്ടിയ സന്തോഷത്തിലായിരുന്നു. ഊണും ഉറക്കവും എല്ലാം പാര്‍വ്വതിയുടെ കൂടെ.

കാലത്ത് എഴുന്നേറ്റ കുട്ടി പറമ്പിലെല്ലാം ഓടി നടന്നു. പാര്‍വ്വതി പിന്നാലെ ഓടി നടന്ന് തോറ്റു. ഇനി ഓഫീസിലേക്ക് പോകുന്ന കാര്യം കണക്കെന്നെ. ഇവള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ തന്നെ കുറച്ച് സമയമെടുക്കും. ഇവള്‍ക്ക് രുചിയോടെ ഒന്നും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെ.

ഉണ്ണ്യേട്ടന്റെ തൃശ്ശൂരിലുള്ള സുഹൃത്തിനെ വിളിച്ച് കോണ്‍ ഫ്ലേക്ക്, പോറിഡ്ജ് മുതലായവ ഉണ്ടാക്കാന്‍ പഠിച്ചു.

ഹാവൂ………… സെലീക്കക്ക് പ്രാതല്‍ ഒരു വിധം ഇഷ്ടമായി……. പാര്‍വ്വതി ഗേറ്റ് അടച്ച് കുറ്റിയിട്ടു. അല്ലെങ്കില്‍ അവള്‍ പറമ്പിലേക്ക് ഇറങ്ങി ഓടും.

[തുടരും]


spelling mistakes shall be corrected later. kindly excuse