6 years ago
Sunday, August 29, 2010
എന്റെ പാറുകുട്ടീ….. നോവല്‍….. ഭാഗം 45
നാല്പത്തിനാലാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/08/44.html
“രാധിക ശങ്കരേട്ടനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.”
തെറ്റ് എന്റേതാണ് സാര്‍. ഞാന്‍ കാരണം എത്ര പേര്‍ക്കാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. പാം പാര്‍വ്വതി മേഡം. രാധാകൃഷ്ണന് ഇന്ന് വൈകിട്ട് അമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടതാണ്. യാതൊരു മുന്നറിയിപ്പില്ലാതെയാണല്ലോ നൈറ്റ് ഡ്യൂട്ടി വന്നത്.
“എന്നെ വീട്ടില്‍ കയറ്റില്ല സാര്‍“. തമാശയാണോ രാധികേ?
“തമാശയല്ലാ സാര്‍. കാര്യം തന്നെ. ഉമ്മറത്തുള്ള സൈഡ് റൂമില്‍ കിടക്കേണ്ടി വരും. ഭര്‍ത്താവ് ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയാല്‍ അമ്മ വന്ന് വാതില്‍ തുറന്ന് തരും. അത് വരെ കുളിക്കാനോ വസ്ത്രം മാറുവാനോ പറ്റില്ല. ഇനി അമ്മ ഉറക്കത്തിലെങ്ങാനും പെട്ടെങ്കില് എന്റെ കാര്യം കഷ്ടം തന്നെ. ഇങ്ങനെ യാതൊരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരാളുടെ കൂടെ ജീവിക്കുന്ന കാര്യം കഷ്ടം തന്നെ.
ഇന്നത്തെ കാലത്ത് ലേബലിനൊരു ഭര്‍ത്താവ് വേണമല്ലോ> എന്റെ കാര്യം വളരെ ഖേദകരമാണ് എന്റെ ശങ്കരേട്ടാ. ഞാന്‍ ചിലപ്പോള്‍ വിചാരിക്കും അയാളെങ്ങിനെയെങ്കിലും ഒഴിഞ്ഞ് പോയിരുന്നെങ്കിലെന്ന്.
“അപ്പോള്‍ കാര്യം ഗൌരവമുള്ളതാണല്ലോ കുട്ടീ“. നീ പേടിക്കേണ്ട. ഞാന്‍ നിന്നെ കൊണ്ടാക്കാം വീട്ടില്‍. കാരണങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം. എങ്ങിനെയെങ്കിലും നിന്റെ വീട്ടിലേക്ക് വിവരം അറിയിക്കുകയും ചെയ്യാം.
“വളരെ ഉപകാരം ശങ്കരേട്ടാ.”
ശരി നീ പോയി പണിയെടുത്തോളൂ. ഞാന്‍ എന്റെ കാര്യങ്ങളൊക്കെ ഒന്ന് നോക്കട്ടെ.
“ശങ്കരന് സ്റ്റോറിലേക്ക് പോകുന്നതിന്നിടയില്‍ മുഖം താഴെയിട്ട് ലോഞ്ചിലിരിക്കുന്ന പാര്‍വ്വതിയെ കണ്ടു. അയാള്‍ക്ക് സന്തോഷമായി. ഇവള്‍ക്ക് രണ്ട് എല്ല് കൂടുതലാ. ആരോടാ കളിക്കുന്നതെന്നാ ഇവളുടെ വിചാരം?..”
“ശങ്കരന് ഒന്നുമറിയാത്ത പോലെ പാര്‍വ്വതിയുടെ അടുത്ത് ചെന്നിട്ട്…”
എന്താ പാര്‍വ്വതീ വീട്ടിലേക്ക് പോണില്ലേ..?”
ഇല്ലാ ഞാന്‍ വീട്ടിലേക്ക് പോണില്ലാ. ഞാന്‍ ഇവിടെ താമസിക്കാന്‍ പോകുകയാ. കൂട്ടിന് രാധികയും വാച്ച് മേനും ഉണ്ടല്ലോ ഇവിടെ. പാര്‍വ്വതി അല്പം പൌരുഷത്തോടെ പറഞ്ഞു.
“ഈ പെണ്‍കുട്ടി വിചാരിച്ചത് പോലെയല്ല. ആള് ഒരു കുഴപ്പക്കാരിയാണ്.“
ഓഫീസിലെ സ്ഥിതിഗതികള്‍ മോശമായതിനാല്‍ ശങ്കരന് പതിവിലും വൈകിയാണ് വീട്ടില്‍ പോകാന്‍ തുടങ്ങിയത്.
പോകാന്‍ നേരത്ത് ലോഞ്ചില്‍ അതേ സ്ഥാനത്ത് ഇരിക്കുന്ന പാര്‍വ്വതിയെ കണ്ടു. ഉണ്ണിയുടെ ഓഫീസില്‍ ലൈറ്റ് അണഞ്ഞിരുന്നില്ല.
“ഈ പെണ്‍കുട്ടി എന്നോട് ധിക്കാരമായി പെരുമാറിയാലും, സംഗതികള്‍ ഒരു കോമ്പ്രമൈസ് ആക്കേണ്ടത് എന്റെ ചുമതലയല്ലേ. രണ്ടാളും എന്റെ മക്കളുടെ പ്രായമുള്ളവര്‍.”
പാര്‍വ്വതീ…… ശങ്കരന് അവളുടെ അടുത്തേക്ക് ചെന്നു.
“മോളെ നിനക്ക് ഉണ്ണിസാറിന്റെ സ്വഭാവം അറിയാമല്ലോ? മോള് അല്പം താഴ്ന്ന് കൊടുത്തോളൂ. വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ മോളെ കൂട്ടീട്ട് പോകാന്‍ പറയാം..”
ശങ്കരേട്ടനെന്നോട് ക്ഷമിക്കണം. എന്റെ പക്വതയില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ ചേട്ടനോട് പറഞ്ഞു. ഈ കാര്യത്തില്‍ ഉണ്ണ്യേട്ടനോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. “സ്റ്റാഫിന്റെ മുന്നില്‍ വെച്ച് എന്നെ ഇങ്ങനെയൊക്കെ ചെയ്ത് തരം താഴ്ത്തരുത്”
നമ്മളതിന് വഴി വെക്കരുത് മോളെ. പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റിയ ആളല്ല മോളേ ഉണ്ണിസാറ്. ടേണ്‍ ഓവര്‍ ശരിയാകും വരെ അദ്ദേഹം അസ്വസ്ഥനായിരിക്കും. ഇപ്പോളെന്റെ പ്രശ്നം നിന്നെയും കൂടി വീട്ടിലെത്തിക്കുകയാണല്ലോ. അത് ഞാനേറ്റു.
“ശങ്കരന് ഉണ്ണിയുടെ ഓഫീസിലെത്തി”
സാര്‍ പാര്‍വ്വതിയെ ഓഫീസില്‍ ഉപേക്ഷിച്ച് പോകരുത്. പിന്നെ അന്യരുടെ മുന്നില്‍ വെച്ച് ഭാര്യയെ അധിക്ഷേപിക്കരുത്.
“ധൈര്യം സംഭരിച്ച് അത്രയും ശങ്കരന് പറയാന്‍ സാധിച്ച്ത് വലിയ കാര്യമായെന്ന് അദ്ദേഹത്തിന് തോന്നി.”
ശങ്കരേട്ടന് വീട്ടിലേക്ക് പൊയ്കോളൂ….
“ഇല്ലാ സാര്‍. ഞാന്‍ പോകുന്നില്ല. എനിക്കും കൂട്ടുത്തരവാദിത്വങ്ങളില്ലേ. എല്ലാം വേണ്ടപോലെ അപ്പ്റ്റുടേറ്റ് ആയിട്ടേ ഞാന്‍ പോകുന്നുള്ളൂ… പിന്നെ എനിക്ക് ആ രാധികയെ വീട്ടിലെത്തിക്കണം.”
ഹൂം….. ഉണ്ണി ദ്വേഷ്യം കൈവിടാതെ മൂളി…
“പാര്‍വ്വതിയെ ഇങ്ങാട്ട് വിളിക്കൂ………”
യെസ് സാര്‍…
കരഞ്ഞ് വീര്‍ത്ത് മുഖമായി പാര്‍വ്വതി ഉണ്ണിയുടെ ഓഫീസിലെത്തി.
“ഞാന്‍ ഇവിടെ ഇരുന്നോട്ടെ? ഇരുന്നോളൂ..വേണമെങ്കില്‍ ബെഡ് റൂമില്‍ പോയി വിശ്രമിച്ചോളൂ. രാധിക വരുന്നത് വരെ എനിക്കിവിടെ ഇരിക്കണം. തല വേദനിച്ച് പൊളിയുന്ന പോലെ.
പാര്‍വ്വതി പേടിച്ച് സാന്ത്വനവാക്കുകളൊന്നും പറഞ്ഞില്ല ഉണ്ണിയോട്.
പാര്‍വ്വതീ.. നീ പോയി നമ്മുടെ കിഴക്കേ തോട്ടത്തില്‍ പവിഴമല്ലിയുടേയും പാരിജാതത്തിന്റേയും നടുവില്‍ തുളസി കാണു. സ്റ്റോറില്‍ നിന്ന് ടോര്‍ച്ച് എടുത്ത് ആരെയെങ്കിലും കൂട്ടി കുറച്ച് തുളസിയില പൊട്ടിച്ചോണ്ട് വാ. സൂക്ഷിച്ച് പോവണം. ഇഴജന്തുക്കളെല്ലാം സഞ്ചരിക്കുന്ന സമയമാണ്. സന്ധ്യ കഴിഞ്ഞില്ലേ.
“ഇതൊക്കെ കേട്ടപ്പോള്‍ പാര്‍വ്വതിക്ക് ഒരു കണക്കിന് ആശ്വാസമായി. എന്നോട് മിണ്ടിയല്ലോ? എനിക്കറിയാം ഉണ്ണ്യേട്ടന്റെ സ്വഭാവം. ദ്വേഷ്യം വന്നാലിങ്ങനെയാ. എന്നാലും എന്നെ ഇങ്ങിനെ വല്ലോരുടെ മുന്നില്‍ വെച്ച് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല…!!!!
പാര്‍വ്വതി തുളസിയിലയുമായി ഉടനെ തിരിച്ചെത്തി. സൂര്യകാന്തിയുടെ ഇലയില്‍ പറിച്ചെടുത്ത തുളസിയിലകള്‍ മേശപ്പുറത്ത് വെച്ചു.
പാര്‍വ്വതി പോയിട്ട് പാന്‍ ട്രിയിലെ ഏറ്റവും മുകളിലെ കപ്പ്ബോര്‍ഡില്‍ വെച്ചിട്ടുള്ള സ്റ്റീല്‍ ചരുവയില്‍ ഈ തുളസിയില തിളപ്പിച്ച് എന്നെ വിളിക്ക്.
“പാര്‍വ്വതിയുടെ വിഷമങ്ങളെല്ലാം പമ്പ കടന്നു.”
ഉണ്ണി ആവികൊണ്ട് ഉന്മേഷം വീണ്ടെടുത്തു. മണി ഒന്‍പത് കഴിഞ്ഞിരിക്കുന്നു. ഒന്പതേകാലിന് രാധിക ഡോക്യുമെന്റ്സ് ശരിയാക്കി എത്തി.
“ഓഫീസില്‍ സാറിനേയും, ഭാര്യയേയും മറ്റു ജീവനക്കാരേയും കണ്ട രാധികക്ക് വിഷമവും അപകര്‍ഷതാബോധവും പിന്നെ കരച്ചിലും വന്നു.“
“ഞാന്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. ഇങ്ങിനെയുള്ള ഒരു സ്ഥാപനത്തില്‍ എങ്ങിനെ തുടര്‍ന്ന് പോകും. ശമ്പളം കുറഞ്ഞാലും വേണ്ടില്ല. സ്വസ്ഥതയാണല്ലോ മുഖ്യം.”
ഉണ്ണി ഡോക്യുമെന്റ്സ് എല്ലാം സീല്‍ വെച്ച് എന്വലപ്പില് ആക്കി ബേഗില് ആക്കി. ഓഫീസ് റൂം അടക്കുന്നതിന്നിടയില്‍…
“ശങ്കരേട്ടാ……… എന്റെ വണ്ടിയില്‍ ചേട്ടനും രാധികയും പാര്‍വ്വതിയും കയറിക്കോളൂ.. ഞാനിതാ എത്തി…..”
പത്ത് മണിയോട് കൂടി അവര്‍ യാത്രയായി. പോകുന്ന വഴിയില്‍ ഉണ്ണിയുടെ വാഹനം സീഗള്‍ ഹോട്ടലിന്റെ മുന്നി നിന്നു. ഒരാള്‍ ഓടി വന്ന് നാല് പൊതികള്‍ വണ്ടിക്കുള്ളില്‍ കൊണ്ടുവെച്ചു.
അവര്‍ യാത്ര തുടര്‍ന്നു. ആരും ഒന്നും ശബ്ദിച്ചില്ല. എവിടേക്കാ പോണതെന്ന് ആര്‍ക്കും മനസ്സിലായില്ല. രാധിക അമ്പരന്നു.
ഒരിക്കലും എന്റെ വീടിന്റെ ലൊക്കേഷനോ ലേന്ഡ് മാര്‍ക്കോ ചോദിക്കാത്ത സാര്‍ കൃത്യമായി ഇടവഴികളിലൂടെ എന്റെ വീട്ടിലെത്തി.
“രാധികേ ഇതില്‍ നിന്ന് ഒരു പൊതി എടുത്തോളൂ.. ഉണ്ണിയും വണ്ടിയില്‍ നിന്നിറങ്ങി. കൂടെ പാര്‍വ്വതിയും ശങ്കരേട്ടനും…
രാധികയുടെ പ്രതീക്ഷക്ക് വിപരീതമായി വലിയൊരു വരവേല്‍പ്പാണ് രാധികയുടെ വീട്ടിലുണ്ടായത്. രാധികയുടെ ഭര്‍ത്താവ് ഉണ്ണിയെ പിടിച്ച് അകത്തേക്കാനയിച്ചു.
“സാര്‍ ഞങ്ങള്‍ ധന്യരായി. ഇത്രയും വലിയ മനസ്സിന്റെ ഉടമയെ ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു. പക്ഷെ ഇന്നാണ് ഞങ്ങള്‍ക്കത് ബോധ്യപ്പെട്ടത്..”
ഉണ്ണി വീട്ടിലെ അംഗങ്ങളോട് കുശലം പറഞ്ഞ് യാത്രക്കൊരുങ്ങി.
“എനിക്ക് നാളെ ബേങ്ക്ലൂരില് പോകേണ്ടതുണ്ട്. ഇനിയൊരിക്കല്‍ വരാം..”
രാധികക്ക് സന്തോഷമായി. എത്രയോ നല്ല മനുഷ്യന്. ഞാന്‍ ആളെ തെറ്റിദ്ധരിച്ചു. എന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതും സ്വന്തം ഭാര്യയോടും പരിചാരകനോടും ഒന്നിച്ച്..
ചുമതലാബോധമുള്ള മനുഷ്യന്. നാളെ ഓഫീസില്‍ പോയി ആ കാലുകള്‍ പിടിച്ച് വന്ദിക്കണം. മനസ്സില്‍ തോന്നിയ ദുഷിച്ച ചിന്തകള്‍ക്ക് പ്രായശ്ചിത്തം ചെയ്യണം.
രാധികയേയും കാത്ത് വീട്ടിലാരും ഭക്ഷണം കഴിച്ചിരുന്നില്ല. ഞൊടിയിടയില്‍ രാധിക മേല്കഴുകി വന്നു. പതിവിന് വിപരീതമായി വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് അത്താഴം കഴിക്കാനിരുന്നു. ഉണ്ണിസാറ് തന്ന പൊതി അഴിച്ച് നോക്കിയപ്പോള്‍?!
“ആവിപൊള്ളുന്ന പൂരിമസാലയും നാരങ്ങാ അച്ചാറും. രാധികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. രാധികക്ക് സങ്കടം ഉള്ളിലൊതുക്കാനായില്ല. അവള് വിങ്ങിപ്പൊട്ടി.
തല്ലിയാലും ചീത്ത പറഞ്ഞാലും ആ ഹൃദയത്തിന്റെ മാധുര്യം ഇന്നാണ് രാധിക മനസ്സിലാക്കിയത്. എന്റെ വീട്ടില്‍ എനിക്ക് അത്താഴപ്പട്ടിണി ഉണ്ടായേക്കാം എന്ന് മനസ്സിലാക്കിയ സാറ് എല്ലാ മുന്‍ കരുതലുകളും പോരാത്തതിന് എന്റെ സുരക്ഷയും ഉറപ്പാക്കിയിരുന്നു.
ഇനി വീട്ടില്‍ കയറ്റിയില്ലാ എങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നത്രെ സാറ് എന്നെ വീട്ടില്‍ കൊണ്ട് വിടാന്‍ വന്നതത്രെ.
ശങ്കരേട്ടനെ വീട്ടില്‍ കൊണ്ട് വിട്ട ശേഷം 11 മണിയോടെ ഉണ്ണിയും പാര്‍വ്വതിയും വീട്ടിലെത്തിയതും ക്ഷീണം കൊണ്ട് ഉറങ്ങിയതറിഞ്ഞില്ല ഉണ്ണി.
നേരം പുലര്‍ന്നിട്ടും പാര്‍വ്വതി എണീറ്റിരുന്നില്ല. ഉണ്ണിയോട് ചേര്‍ന്ന് കിടന്നിരുന്ന പാര്‍വ്വതിയെ ഒരുവിധം നീക്കിക്കിടത്തി ഉണ്ണി എണീറ്റു. പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ച് ഒരു കട്ടന്‍ ചായയുണ്ടാക്കി തിണ്ണയില്‍ വന്നിരുന്നു.
വൈകുന്നേരത്തെ വണ്ടിക്ക് ബേങ്ക്ലൂര്‍ക്ക് പോകണം. പാര്‍വ്വതിക്കുള്ള ടിക്കറ്റെടുത്തിട്ടുണ്ട്. അവളോടിതുവരെ പറഞ്ഞിട്ടില്ല.
ഉണ്ണി പത്രപാരായണമെല്ലാം കഴിഞ്ഞ് തിരികെയെത്തിയിട്ടും എഴുന്നേല്‍ക്കാതെ കിടക്കുന്ന പാര്വ്വതിയേയാണ് കണ്ടത്. നടാടെയാണ് അവളെ ഇത്തരത്തില്‍ കാണുന്നത്. മിക്കവാറും അവളായിരിക്കും ആദ്യം എഴുന്നേല്ക്കുക.
അവളുടെ പുതപ്പ് മാറ്റി. അലസമായി കിടക്കുന്ന മുടിയും പാതി തുറന്നിട്ട ബ്ലൌസും ഉടുത്തിരുന്ന ഒറ്റമുണ്ടും കണ്ടപ്പോള്‍!
എന്റെ പാറുകുട്ടി ഉറക്കത്തിലും സുന്ദരി തന്നെ. ചെറുതായി അവളുടെ ദേഹത്ത് വിരലോടിച്ചെങ്കിലും ഒന്നുമറിയാത്ത പോലെ കിടക്കുന്നു അവള്.
എന്തൊരു വികൃതിയാണെന്നോ എന്റെ പാറുകുട്ടിക്ക്. എത്ര അടികിട്ടിയാലും കുറവില്ല. ഇനി ഇവള്‍ക്ക് ഒരു സന്താനം ഉണ്ടായാല്‍ എങ്ങിനെയായിരിക്കും എന്നോര്‍ത്ത് പോയി.
മുട്ട് വരെയുള്ള മുണ്ടെടുത്തിട്ടാണ്‍ അവള് എന്നും കിടക്കുക. ചിലപ്പോള്‍ എന്റെ വലിയ ടീഷര്‍ട്ടുകള്‍ എടുത്തിടും. പിന്നെ ഞാന്‍ ഉറങ്ങുന്നത് വരെ കെട്ടിമറിച്ചിലാണ് കൊച്ചുകുട്ടികളെപ്പോലെ. വാതോരാതെ എന്തെങ്കിലും പറഞ്ഞുംകൊണ്ടിരിക്കും. പണ്ടൊക്കെ തീണ്ടാരിയായാല് കൂടെ കിടത്താറില്ല. കട്ടിലിന്റെ താഴത്ത് പായ വിരിച്ച് കിടക്കാന്‍ പറയും.
ഒരു ദിവസം പ്രേതത്തെ കണ്ട് പേടിച്ചെന്ന് പറഞ്ഞ് എന്റെ കട്ടിലില്‍ കയറിക്കിടന്നു. അപ്പോള്‍ തന്നെ എന്റെ അടുത്ത് നിന്ന് അടിയും കിട്ടിയിരുന്നു അവള്‍ക്ക്.
ചേച്ചി മരിക്കുന്നത് വരെ കുടുംബത്തില്‍ തീണ്ടാരിയായ പെണ്ണുങ്ങള്‍ക്ക് ഭക്ഷണവും താമസവും ഒരാഴ്ചക്കാലത്തേക്ക് കയ്യാലപ്പുരയിലാണ്. അവര്‍ക്ക് ആ കാലം പൂര്‍ണ്ണ വിശ്രമം ആണ്. അച്ചമ്മയെപ്പോലെ ചേച്ചിക്കും ശ്രുദ്ധി വളരെ കൂടുതലായിരുന്നു.
“പാര്‍വ്വതിയെ കുലുക്കി വിളിച്ചു. അവള് തിരിഞ്ഞ് കിടന്നതല്ലാതെ എണീറ്റില്ല.”
എന്ത് പറ്റി ഈ പെണ്ണിന്? പാവം മാനസികമായി തളര്‍ന്ന് കാണും. ഞാന്‍ അവളെ എത്ര ശിക്ഷിച്ചാലും താമസിയാതെ താലോലിക്കാറുണ്ട്. ഇന്നെലെ ക്ഷീണം കൊണ്ട് ഞാന്‍ ഉറങ്ങിയതറിഞ്ഞില്ല. അതിനാല്‍ അവളെ കൊഞ്ചിക്കാനായില്ല.
“പാര്‍വ്വതീ……. ഉണ്ണിയവളെ കുലുക്കി കുലുക്കി വിളിച്ചു“. അരികില്‍ ഇരുന്ന് കോരിയെടുത്ത് മടിയില്‍ തലവെച്ചു. നെറ്റിയില്‍ തൊട്ട് നോക്കി. ചൂടൊന്നുമില്ല.
കണ്ണ് തുറക്ക് പാര്‍വ്വതീ.. എന്താണവളുടെ വായില്‍ നിന്ന് വെള്ളം വരുന്നത്. ഉണ്ണിക്കാകെ സംഭ്രമമായി. ഉണ്ണി അവളെ ശരിക്ക് മുണ്ടെടുപ്പിച്ച് ബളൌസെല്ലാം ശരിക്ക് ഇട്ട് കൊടുത്ത് മുഖത്ത് വെള്ളം തെളിച്ചു.
ഉണ്ണി പിന്നേയും അവളെ കുലുക്കി വിളിച്ചു. അനങ്ങുന്നില്ലല്ലോ എന്റെ തേവരേ. ശ്വാസോഛ്വാസമൊക്കെയുണ്ട്. എന്താ ഇവള് മിണ്ടാത്തെ.
“ഉണ്ണി അവളെ മാറോട് ചേര്‍ത്തു. പാര്‍വ്വതീ……… ഉണ്ണ്യേട്ടനെ വിഷമിപ്പിക്കല്ലേ.“ ഞാന്‍ ഇനി നിന്നെ തല്ലില്ല. നീയെന്തെങ്കിലും മിണ്ട്…
എന്താ ഭഗവാനേ ഇവള്‍ക്ക്. കൈകളെല്ലാം തളര്‍ന്ന് കിടക്കുന്നല്ലോ? ആരെയാണൊന്ന് വിളിക്കുക.. പാര്‍വ്വതീ……… കണ്ണ് തുറക്ക്….. “എന്താണിവള്‍ ഞെരങ്ങുന്നത്….? ഉണ്ണ്യേട്ടനെ വിഷമിപ്പിക്കല്ലേ പാര്‍വ്വതീ…. എന്തെങ്കിലും പറാ എന്റെ പാറുകുട്ടീ…… ഇവളുടെ ശരീരം തണുത്ത് തുടങ്ങിയല്ലോ…?!!
ഉണ്ണി ഏസി ഓഫാക്കി, ജനാലകളെല്ലാം തുറന്നിട്ടു. ഉണ്ണി നീട്ടി വിളിച്ചു……
പാറുകുട്ടീ…………. എന്റെ പാറുകുട്ടീ……………….. ഉണ്ണി തേങ്ങലോടെ വീണ്ടും വിളിച്ചു… ആ വീടാകെ ഉണ്ണിയുടെ വിളികേട്ട് കുലുങ്ങി………
“മുറ്റമടിച്ചിരുന്ന ജാനു ചൂലുമായി പരിഭ്രമിച്ച് മുറിക്കകത്ത് വന്ന് കയറി.“ തമ്പ്രാന്റെ മടിയില്‍ കിടന്നിരുന്ന പാര്‍വ്വതിക്കെന്തോ പന്തികേട് തോന്നി.
അയലത്ത് കാരും തടിച്ച് കൂടി. ഉണ്ണിയുടെ അവസ്ഥ കണ്ടിട്ടാണ് തുപ്രമ്മാന് സങ്കടം വന്നത്.
“മോനെ നീ പേടിക്കേണ്ട. പാര്‍വ്വതിയുടെ പള്‍സ് നോക്കിയിട്ട് തുപ്രമ്മാന് ഉണ്ണിക്ക് ധൈര്യം പകര്‍ന്നു.”
ഉണ്ണിയും തുപ്രമ്മാനും കൂടി പാര്‍വ്വതിയെ എണീപ്പിച്ച് നിര്‍ത്തി. അവള് വീഴാതിരിക്കാന്‍ ഉണ്ണി അവളെ കെട്ടിപ്പിടിച്ചോണ്ട് താങ്ങി നിര്‍ത്തി.
“ഇവളൊന്നും മിണ്ടുന്നില്ലല്ലോ? തളര്‍ന്ന് ഒരേ നില്പാണല്ലോ. ഇവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാം. കാറിന്റെ പിന്‍സീറ്റില്‍ പെണ്ണുങ്ങളാരെങ്കിലും പിടിച്ചിരുത്തട്ടെ. തുപ്രമ്മാനും കൂടെ പോരണം. നമുക്ക് വേഗം ഇറങ്ങാം.
“പെട്ടെന്ന് അവശതയോടെ പാര്‍വ്വതി. എനിക്കൊന്നുമില്ല. ഞാന്‍ ഓരോന്ന് വിചാരിച്ച് ഉറങ്ങുമ്പോള്‍ നാല്മണിയായിരുന്നു.”
എല്ലാവര്ക്കും സമാധാനമായി. ഉണ്ണി അവളെക്കൊണ്ട് കിടത്തി. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്ന പോലെ കൂടെ കെട്ടിപ്പിടിച്ചുംകൊണ്ട് കിടത്തി.
“എന്നെ പേടിപ്പിച്ചല്ലോ പാര്‍വ്വതീ നീ………”
ഉണ്ണിയുടെ സ്നേഹസ്പര്‍ശം കൊണ്ട് പാര്‍വ്വതിക്ക് സന്തോഷമായെങ്കിലും അവള് തളര്‍ന്നുറങ്ങി.
പാര്‍വ്വതിയുടെ അമ്മയെ കൊണ്ട് വന്നാലോ എന്ന ചിന്തയായിരുന്നു ഉണിക്ക്. പക്ഷെ ഒരു തീരുമാനത്തിലെത്താന്‍ പറ്റിയില്ല. ഉണ്ണി തികച്ചും അസ്വസ്ഥനായിരുന്നു.
പല നാളുകളിലും പല രാത്രികളിലും ഞങ്ങള്‍ ഒരുമിച്ച് ഉറങ്ങാതിരുന്നിട്ടും ഇങ്ങിനെയൊരു അവസ്ഥ മുന്‍പെങ്ങും കണ്ടിട്ടില്ല. ഏതായാലും ക്ഷീണം മാറുന്ന വരെ ഉറങ്ങട്ടെ അവള്. ഉണ്ണിക്ക് പ്രാതലോ ഉച്ചയൂണോ ഒന്നും ഉണ്ടായില്ല.
രണ്ട് മണിയാകുമ്പോളെക്കും പാര്‍വ്വതി ഉറക്കമുണര്‍ന്നു. അവളുണര്‍ന്നപ്പോള്‍ ഉറങ്ങിക്കിടക്കുന്ന ഉണ്ണിയേയാണവള്‍ കണ്ടത്.
രണ്ട് പേരും ഒരുമിച്ച് ടോയലറ്റില് കയറി കുളിച്ച് ഫ്രഷായി ഭക്ഷണം പാകം ചെയ്ത് കഴിച്ചു. “പാര്‍വ്വതിക്ക് ക്ഷീണമെല്ലാം മാറിയല്ലോ..?” ഇന്ന് വൈകിട്ട് നമ്മള് ബാഗ്ലൂര്‍ക്ക് പോകയാണ്. തയ്യാറായിക്കോളൂ… ആറരമണിക്ക് തൃശ്ശൂരില്‍ നിന്ന് ട്രെയിന്‍ കയറണം.
“പാര്‍വ്വതിയുടെ മുഖത്ത് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല. “എന്താ പാര്‍വ്വതീ നിനക്ക് ബേങ്കളൂര്‍ കാണേണ്ടേ? “
ഞാനെങ്ങോട്ടും ഇല്ല. എന്നെ എന്റ്റെ വീട്ടില്‍ കൊണ്ട് വിട്ടാല്‍ മതി. ഞാന്‍ ഇനി ആര്‍ക്കും ശല്യമായി ഓഫീസിലേക്കും ബാങ്ക്ലൂര്‍ക്കും എവിടേക്കും ഇല്ല.
ഉണ്ണ്യേട്ടന് എന്നോട് സഹകരിച്ച് പോകാന്‍ പറ്റില്ലല്ലോ. എന്റെ വികാരങ്ങളെ മാനിക്കാന്‍ ഉണ്ണ്യേട്ടന് കഴിയുന്നില്ല. ഭക്ഷണവും വസ്ത്രവും കൂടാതെ എന്നെ കൂടെ കിടത്തുന്നു. എനിക്ക് സാമാന്യമായ വിദ്യാഭ്യാസം തന്നു. എല്ലാത്തിനും ഞാന്‍ കടപ്പെട്ടവളാണ്.
“എന്റെ സഹപ്രവര്‍ത്തകയുടെ മുന്നില്‍ വെച്ച് എന്നെ തല്ലി.“ നാളെ നടുറോടില്‍ വെച്ചും തല്ലിയെന്ന് വരാം. എനിക്കിതൊന്നും സഹിക്കാന്‍ പറ്റിയെന്ന് വരില്ല. അതിനുള്ള ത്രാണി എനിക്കില്ല. എന്നെ എന്റെ വഴിക്ക് വിട്ടോളൂ…….
എനിക്കൊരു ഉണ്ണിയുണ്ടാകാന്‍ ഞാന്‍ എത്ര കൊതിച്ചു. എനിക്കെന്തെങ്കിലും ശാരീരിക വൈകല്യങ്ങളുണ്ടോ എന്ന് ഇത് വരെ അന്വേഷിച്ചില്ല. ഞാനെന്ത് ചോദിച്ചാലും സമയമായില്ല എന്ന് പറയും. ഇനി എപ്പോഴാ ഇതിനൊക്കെ സമയം. എനിക്കും പ്രായമേറി വരികയല്ലേ…?
എന്നെ ഇത് വരെ നോക്കി വളര്‍ത്തിയതിന് പകരം തരാന്‍ എന്റെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഞാന്‍ അത് ഉണ്ണ്യേട്ടന് സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി എനിക്കൊന്നും തരാനില്ല.
പാര്‍വ്വതി വിങ്ങിപ്പൊട്ടി. അവളുടെ ദു:ഖം അണപൊട്ടിയൊഴുകി.
“ഇത്രയുമൊക്കെ എനിക്ക് പറയാന്‍ സാധിച്ചുവല്ലോ> പാര്‍വ്വതിക്ക് തന്റെ കഴിവില്‍ അഭിമാനം തോന്നി.”
ഇതെല്ലാം കേട്ട ഉണ്ണി ആലോചനാമഗ്നനായി. പാര്‍വ്വതിയില്ലാത്ത ഒരു ജീവിതം പാര്‍വ്വതിക്ക് ആലോചിക്കാനേ വയ്യ.
“പാര്‍വ്വതിക്ക് പറയാനുള്ളതെല്ലാം കഴിഞ്ഞോ..?”
എനിക്ക് ഈ ഭൂമിയില്‍ സ്വന്തമായി നീ മാത്രമേ ഉള്ളൂ.. നിന്റെ സ്നേഹം എനിക്ക് നഷ്ടപ്പെട്ടാല്‍ ഞാന്‍ തെക്കേ പറമ്പിലെ പൊട്ടക്കിണറ്റില്‍ ചാടിച്ചാകും. അടുത്ത പ്രഭാതം പൊട്ടി വിടരുമ്പോള്‍ ഈ ഞാനുണ്ടാവില്ല.
ഉണ്ണി ചേച്ചിയുടെ അസ്ഥിത്തറയില്‍ പോയി ഇരുന്നത് പാര്‍വ്വതി ശ്രദ്ധിച്ചിരുന്നില്ല. സന്ധ്യമയങ്ങിയപ്പോള്‍ അവിടെ നിന്ന് മാറി സര്പ്പക്കാവില് പോയിരുന്നു.
“തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വേറൊരു വ്യക്തിക്ക് വേണ്ടി തന്റെ അഭിമാനം അടിയറ വെക്കാന്‍ പറ്റില്ല. എനിക്ക് ഞാനായിത്തന്നേയേ ജീവിക്കാന്‍ പറ്റുള്ളൂ. ഒരുപക്ഷെ ഞാന്‍ സ്വാര്‍ത്ഥനായിരിക്കാം.”
പക്ഷെ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം ഞാന്‍ പന്താടുന്നത് ശരിയാണോ? അവളെ അവളുടെ വഴിക്ക് വിട്ടുകൂടെ? ഞാന്‍ ഇല്ലാതായാല്‍ എന്റെ പ്രസ്ഥാനം നശിക്കും. ഒരുപാട് കുടുംബങ്ങള്‍ വഴിയാധാരമാകും.
മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ടെങ്കില്‍ അവിടെ മോക്ഷം ലഭിക്കില്ല. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ഭീരുത്വം ആണ്.
പാര്‍വ്വതിയുടെ പ്രശ്നങ്ങള്‍ പഠിക്കുക. എന്തിനവളെ വേദനിപ്പിക്കണം. അവള് പറയുന്നതിലും ന്യായമില്ലേ..?
“കുടുംബ പരദേവതകള്‍ ഉണ്ണിക്ക് ജ്ഞാനം പകര്‍ന്നു“. ഉണ്ണി സര്പ്പക്കാവില് നിന്നും വീട്ടിലെത്തുമ്പോള്‍ ഏഴ്മണി കഴിഞ്ഞിരുന്നു. കോലായില്‍ കാലില്‍ കുമ്പിട്ടിരുന്ന പാര്‍വ്വതിയെ കണ്ടു.
പാര്‍വ്വതീ. മേല്‍ കഴുകി നാമം ചൊല്ലാനിരിക്കൂ.. ഞാന്‍ കുളിച്ചിട്ട് വരാം.
അല്പനേരത്തിന് ശേഷം പാര്‍വ്വതിയുടെ കൂടെ ഉണ്ണിയും നാമം ചൊല്ലാനിരുന്നു. “വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് പേരും ഒരുമിച്ച് നാമം ചൊല്ലാനിരുന്നത് പാര്‍വ്വതിക്കോര്‍മ്മ വന്നു. കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു…!!! “
പാര്‍വ്വതീ… നീയെന്നോട് പറഞ്ഞില്ലേ.? നിന്റെ വീട്ടില്‍ വിട്ട് തരാന്‍. ശരി നീ പോയ്ക്കോളൂ. എടുക്കാനുള്ളതെല്ലാം എടുത്തോളൂ… ഇനി രണ്ടാമത് വരാന്‍ നില്‍ക്കേണ്ട. ഞാന്‍ ഉടനെ തന്നെ കൊണ്ടവിടാം.
“നാളെ പ്രഭാതത്തിന് മുന്‍പ് …………………………… “ എന്ന വാക്കുകള്‍ പാര്‍വ്വതിയെ എല്ലാത്തില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. അവള് ഭയന്നു. അവള് പോകാന്‍ കൂട്ടാക്കിയില്ല.
ഉണ്ണിയുടെ ബാങ്ക്ലൂര്‍ യാത്ര തടസ്സപ്പെട്ടു. ബിസിനസ്സിനെ സാരമായി ബാധിച്ചു. ഉണ്ണിയുടെ കണക്കുകൂട്ടല്‍ ബിസിനസ്സിന്റെ വളര്‍ച്ചയെ ബാധിച്ചുവോ എന്ന സന്ദേഹത്തിന്നിടയാക്കി. എല്ലാം കൊണ്ടും അസ്വസ്ഥനായിരുന്നു ഉണ്ണി.
“പാര്‍വ്വതീ. എന്തേ തയ്യാറായില്ലേ?“........ എനിക്ക് വേറെ പണികളുണ്ട്. വേഗം പോകാം നമുക്ക്. വരൂ…………….
“ഞാനെന്റെ വീട്ടിലേക്ക് പോണില്ല. ഞാന്‍ ഇവിടെത്തന്നെ താമസിക്കുകയാ…“
അങ്ങിനെ ഓരോ നേരവും ഓരോന്ന് പറയരുത്. ബി ബോള്‍ഡ്.
“വേണ്ട നീയിവിടെ താമസിക്കേണ്ട. ഇത്രയൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ട് ഇവിടെ തുടര്‍ന്ന് താമസിക്കുന്നതില്‍ എന്താണര്‍ത്ഥം..?”
ഉണ്ണി വസ്ത്രം മാറി പുറത്തിറങ്ങി.
പാര്‍വ്വതി ഉണ്ണിയേയും കാത്ത് കോലായില്‍ തന്നെ ഇരുന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടും കാണാതെ പാര്‍വ്വതി ജാനുവിനേയും കൂട്ടി കോലായില്‍ തന്നെ കഴിച്ചുകൂട്ടി.
പാതിര കഴിഞ്ഞപ്പോള്‍ ഉണ്ണി വന്ന് കയറി. അമിതമായി മദ്യപിച്ചിരുന്നു. ആരാതിനൊക്കെ ഉത്തരവാദി. പാര്‍വ്വതിക്കാകെ ഭയമായി.
“എന്റെ ജീവിതത്തില്‍ നടാടെയാണ് ഉണ്ണ്യേട്ടന് ഇങ്ങനെ മദ്യപിച്ച് കാണുന്നത്. ഞാന്‍ കാരണമല്ലേ ഈ പ്രശ്നങ്ങളെല്ലാം…”
എന്താണ് ഞാന്‍ ചെയ്യേണ്ടത്. പറഞ്ഞ വാക്കുകളെല്ലാം തിരിച്ചെടുത്ത് കുമ്പസാരം നടത്താം. അപ്പോഴത്തെ ദ്വേഷ്യത്തിന് പറഞ്ഞതാണെങ്കിലും പിന്നീട് കുറ്റബോധം തോന്നി പാര്‍വ്വതിക്ക്.
ഏതായാലും നേരം വെളുക്കട്ടെ. പാര്‍വ്വതി ഉറങ്ങാതെ ഉണ്ണിയെ ശുശ്രൂഷിച്ചു.
കാലത്ത് ഉണര്‍ന്നെഴുന്നേറ്റ ഉണ്ണി പ്രസന്നനായിരുന്നു. പാര്‍വ്വതി കാലത്ത് കാപ്പിയുണ്ടാക്കിക്കൊടുത്തതിന്‍ ശേഷം പ്രാതല്‍ മേശപ്പുറത്ത് എടുത്ത് വെച്ചു. ഉണ്ണിയെ പണ്ടത്തെപ്പോലെ കൂടുതല്‍ സ്നേഹിക്കാന്‍ തീരുമാനിച്ചു.
“സ്നേഹം കൊണ്ട് നേടാന്‍ പറ്റാത്തതൊന്നും ഇല്ല എന്ന വാക്യം മനസ്സിലോര്‍ത്തു.“ ഏഴരയുടെ ബസ്സ് പിടിക്കാന്‍ വെപ്രാളപ്പെടുന്നത് കണ്ട പാര്‍വ്വതിയെ ശ്രദ്ധിച്ചു ഉണ്ണി.
പാര്‍വ്വതീ…….. എന്താ കഴിക്കാന്‍?.. “ഇഡ്ഡലിയും ചട്ട്ണിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.“
എനിക്ക് ഇഡ്ഡലി വേണട. പുട്ടും പപ്പടവും മതി.
“അതൊന്നും ശരിയാവില്ല. എന്റെ ബസ്സ് തെറ്റും. പാര്‍വ്വതി ഓടിയകന്നു റോടിലേക്ക്..”
പാര്‍വ്വതി വീട്ടില്‍ നിന്നിറങ്ങി കൃത്യസമയത്ത് ഓഫീസിലെത്തി. ഒമ്പത് മണിയോടെ ഉണ്ണിയും വന്ന് കയറി.
ഉച്ചവരെ അവര്‍ തമ്മില്‍ കണടതേ ഇല്ല. പന്ത്രണ്ടരമണിക്ക് ഉണ്ണി പാര്‍വ്വതിയുടെ കേബിനില്‍ എത്തി. “എനിക്ക് വിശക്കുന്നുവല്ലോ> കാലത്തൊന്നും കഴിച്ചില്ല.
“പാര്‍വ്വതി ഒന്നും കേള്‍ക്കാത്ത മട്ടില്‍ ഇരുന്ന് പണിയില്‍ ശ്രദ്ധിച്ചു.”
വലിയ മുതലാളിയല്ലേ? ആവശ്യമുള്ളതെല്ലാം വാങ്ങിവരുത്തി തിന്നാമല്ലോ?
നീയെന്താ കൊണ്ട് വന്നിരിക്കുന്നത് ഉച്ചത്തേക്ക്? “ഞാനൊന്നും കൊണ്ട് വന്നിട്ടില്ല. ഉച്ചക്ക് പട്ടിണിയാ.
ഉണ്ണി നേരെ കേബിനിലെത്തി സാമിയുടെ ഹോട്ടലില്‍ നിന്ന് ഒരു ഊണ് കൂടുതല്‍ ഓര്‍ഡര്‍ ചെയ്തു. അങ്ങിനെ അന്ന് മുതല്‍ രണ്ട് പേരും ഉച്ചക്ക് ഭക്ഷണം ഒരുമിച്ച് കഴിച്ച് തുടങ്ങി.
“പാര്‍വ്വതിയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായി. ഉണ്ണിയിലെ മാറ്റങ്ങള്‍ പാര്‍വ്വതിക്ക് പൂര്‍വ്വാധികം അദ്ധ്വാനിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു.” ചില ദിവസങ്ങളില്‍ ഓഫീസിലേക്ക് ഒന്നിച്ച് പോയി വരാനും തുടങ്ങി.”
ഇങ്ങിനെയൊക്കെയാണെങ്കിലും ഇതില്‍ നിന്നൊക്കെ പിന്മാറും പാര്‍വ്വതി. ഉണ്ണിക്കതില്‍ അലോഗ്യമായി തോന്നിയതും ഇല്ല.
+
[തുടരും]
അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ ശരിയാക്കാം. ക്ഷമിക്കുമല്ലോ?!
+
Subscribe to:
Post Comments (Atom)
6 comments:
അവളുടെ പുതപ്പ് മാറ്റി. അലസമായി കിടക്കുന്ന മുടിയും പാതി തുറന്നിട്ട ബ്ലൌസും ഉടുത്തിരുന്ന ഒറ്റമുണ്ടും കണ്ടപ്പോള്‍!
എന്റെ പാറുകുട്ടി ഉറക്കത്തിലും സുന്ദരി തന്നെ. ചെറുതായി അവളുടെ ദേഹത്ത് വിരലോടിച്ചെങ്കിലും ഒന്നുമറിയാത്ത പോലെ കിടക്കുന്നു അവള്.
എന്തൊരു വികൃതിയാണെന്നോ എന്റെ പാറുകുട്ടിക്ക്. എത്ര അടികിട്ടിയാലും കുറവില്ല. ഇനി ഇവള്‍ക്ക് ഒരു സന്താനം ഉണ്ടായാല്‍ എങ്ങിനെയായിരിക്കും എന്നോര്‍ത്ത് പോയി.
കഥ മുറുകി തുടങ്ങിയോ? എല്ലാവരിലും മാറ്റങ്ങള്‍ കാണുന്നു.
സുകന്യ പറഞ്ഞത് വളരെ വാസ്തവം. ആദ്യം മുതല്‍ വായിച്ച ഒരാള്‍ക്കേ ഇത്തരത്തില്‍ പ്രതികരിക്കാനാവൂ.
കഥ മുറുകിത്തുടങ്ങി. രണ്ട് ലക്കത്തോട് കൂടി അവസാനിപ്പിക്കണം എന്നാണ് തീരുമാനം.
അവസാനം എങ്ങിനെയെന്ന് മനസ്സിലുണ്ട്. ഞാന്‍ പലവട്ടം ആലോചിച്ചു എന്തിനാണ് അങ്ങിനെ അവസാനിപ്പിക്കുന്നതെന്ന്??!!
my present
ഞാനും വായിച്ചു ...കേട്ടൊ
Niraviloode..!
Manoharam Prakashetta.. Adutha bhagathinayi kathirikkunnu...! Ashamsakal..!!
Post a Comment