ബീനാമ്മേ ഇന്നു മത്തങ്ങ എരിശ്ശേരി ഉണ്ടാക്കിയിട്ടുണ്ടോ? അതുപോലൊരു മണം വീശുന്നു..... ഉച്ചയ്ക്കുണ്ണാന്‍ വന്നപ്പോള്‍ ഞാന്‍ എന്റെ ശ്രീമതിയോട് ചോദിച്ചു.... ഓള് പറഞ്ഞു ഇവിടെ എരിശ്ശേരിയും ഓലനും ഒന്നും ഇല്ല ......
നല്ല അവിയല്‍ ഉണ്ടാക്കിയിട്ടുണ്ട്..... പണ്ടൊക്കെ എന്റെ നാട്ടില്‍ അച്ചമ്മയും ഞാന്‍ അമ്മ എന്ന് വിളിക്കുന്ന എന്റെ അമ്മമ്മയും ഇടക്കിടക്കു മത്തങ്ങ എരിശ്ശേരി ഉണ്ടാക്കുമായിരുന്നു..... പ്രത്യേകിച്ച് ചാത്തത്തിന്......
ഞങ്ങള്‍ ഇവിടെ പട്ടണത്തില്‍ ചാത്തം ഊട്ടാറില്ല.....എനിക്ക് ചെറുപ്പത്തില്‍ എരിശ്ശേരി അത്ര ഇഷ്ടമായിരുന്നില്ല.... എന്നാലും എല്ലാരും കഴിക്കുന്നത് കണ്ടു ഞാനും കഴിക്കും... പപ്പടം പൊടിച്ചു അതില്‍ കൂട്ടി കുഴക്കും.......
എരിശ്ശേരി ഒക്കെ കഴിച്ചിട്ടു എത്ര നാളായി..... ഇനി വേണമെന്നു പറഞ്ഞാല്‍ തന്നെ ആരുണ്ടാക്കി തരാനാണ്.... അമ്മയും, ചേച്ചിയും, അച്ചമ്മയും ഒന്നും ജീവിച്ചിരുപ്പില്ല.....
പക്ഷേ എവിടുന്നാണ് എനിക്ക് ഈ എരിശ്ശേരിയുടെ മണം കിട്ടിയത്..... ഇനി മരിച്ചു പോയവരുടെ ആത്മാവ് ചാത്തം ഊട്ടാന്‍ പറയുകയാവുമോ? ആരുടെ ചാത്തമാണാവോ ഇന്നു....... എനിക്കൊന്നും ഓര്‍മയില്ല......
ഞാന്‍ കുറച്ചധികം പേര്‍ക്ക് കൊള്ളി വെച്ചിട്ടുണ്ട്..... അവരിലാരെങ്കിലും ആകും.... ബീനാമ്മയ്ക്ക് എരിശ്ശേരി ഉണ്ടാക്കാനറിയും എങ്കില്‍ നാളെ ഉണ്ടാക്കി വീത് വെക്കാം.....
മരിച്ചുപോയവര്‍ക്ക് ആര്‍ക്കെങ്കിലും എരിശ്ശേരി ആവശ്യമുണ്ടാകുമോ ആവോം .......
ഞമനേങ്ങാട്ട്, മത്ത, കുമ്പളം, കൈപ്പ, വെള്ളരി, മുതലായവ കൃഷി ഉണ്ടായിരുന്നു...... പിന്നെ വട്ടന്‍ കൊയ്ത്തു കഴിഞ്ഞാല്‍ എള്ള് വിതക്കും.... മഴക്കലമാകുമ്പോഴേക്കും പറമ്പില്‍ പയര്‍ വിതക്കും.......
പയറിന്റെ കാലമായാല്‍ എന്നും ഉച്ച തിരിഞ്ഞു ചക്കര ഇട്ട പയര്‍ കഞ്ഞി ഉണ്ടാക്കും..... അത് നന്നായി സേവിച്ചാല്‍ പിന്നെ അത്താഴം കഴിക്കേണ്ടി വരില്ല.....
അങ്ങിനേ എന്തെല്ലാം ഒര്മകള് .......
സിംഗപ്പൂരില്‍ നിന്നു പാപ്പന് വന്നാല്‍ എരുമയെ വാങ്ങും.... തൊഴുത്തു വലുതാക്കും.... പിന്നെ എന്നും എരുമ പാല് ഒഴിച്ച നല്ല കട്ടിയുള്ള ചായ കാലത്തു സേവിക്കാം.... പോത്തിനെയും വാങ്ങും..... പാടത്തു പൂട്ടാന്‍ പോകാന്‍ നല്ല രസമാ..... ചിലപ്പോള്‍ പഠിക്കാന്‍ പോകാന്‍ മറക്കും...... പോത്തിനെ പൂട്ടലും, എരുമയെ കറക്കലും എല്ലാം ബഹുരസം തന്നെ...... പിന്നെ വൈകുന്നേരം പറമ്പില്‍ ചകിരി കത്തിക്കുമ്പോള്‍ ചാള വാങ്ങി ചുട്ടു തിന്നും.......
ചെറുവത്താനിയിലാണെങ്കില് അല്പം മോന്താനും കിട്ടുമായിരുന്നു....
ഊം..... അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു......
അന്നുള്ള പലരും ഇന്നില്ല.....
3 months ago
8 comments:
നന്നായിരിക്കുന്നു മാഷേ..
ഇങ്ങനെ ചെറിയ ചെറിയ
ഫോണ്ടില്‍ മാത്രമേ...
ബ്ലോഗ് ചെയ്യൂവെന്ന്
വാശി പിടിക്കുകയാണോ..???? :)
"നന്നായിരിക്കുന്നു മാഷേ..
ഇങ്ങനെ ചെറിയ ചെറിയ
ഫോണ്ടില്‍ മാത്രമേ...
ബ്ലോഗ് ചെയ്യൂവെന്ന്
വാശി പിടിക്കുകയാണോ..?? :)
അക്ഷരത്തെറ്റുകള്‍ ഒന്നു കൂടെ ശ്രദ്ധിയ്ക്കണേ മാഷേ...
nalla ormma kurip maashe
satyam..innu njan erissery aanu vachathe... unclende mooku ithrem strong aane ennu arinjilla tto ... hehe
അടുത്ത തവണ ഞാന്‍ വരുമ്പോള്‍ ഒരു അര മണിക്കൂര്‍ സമയം അടുക്കള എനിക്കായി വിട്ടു തരികയാണെങ്കില്‍ എരിശ്ശേരി ഉണ്ടാക്കി തരാം!
chala namukku eppol venamengilum chudaloooooo
cheruvathaniyil ippolum pazhya "naadan " kittanum und
Post a Comment