Sunday, June 27, 2010
അപ്പുണ്ണി.... ചെറുകഥ.... ഭാഗം 3
http://jp-smriti.blogspot.com/2010/06/2.html
“സാവിത്രിയുടെ ചെറിയമ്മ പറേണ് കേട്ടു“
പറയൂ നായരേ എന്താണവള്‍ പറഞ്ഞത്..?
“അപ്പുണ്ണിക്ക് രണ്ട് ദിവസം ഒന്നും കൊടുക്കാതെ പൂട്ടിയിടാന്‍. എന്തെങ്കിലും വായ തുറന്ന് ചോദിച്ചാല്‍ മാത്രം കൊടുക്കാന്‍”
അങ്ങിനെ പറഞ്ഞോ ആ മൂധേവി. അവളെ ഈ ഇല്ലത്തില്‍ നിന്ന് ഇറക്കിവിട്ട് പിണ്ണം വെക്കും ഞാന്‍. ധിക്കാരീ……
“അഛന്‍ തിരുമേനി ചാടിയെണീറ്റ് അകത്തേക്ക് പോയി വേണ്ട വിധം ചാര്‍ത്തി അവളെ. തന്നെയുമല്ല വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും താക്കീത് കൊടുത്തു. അപ്പുണ്ണിക്ക് മനപ്രയാസം ഉണ്ടാക്കുന്ന വിധം എന്തെങ്കിലും പ്രവൃത്തിക്കുകയോ ചിന്തിക്കുകയോ ചെയ്താല്‍ ശിക്ഷ വളരെ കനത്തതായിരിക്കും.”
പള്ളിക്കൂടം അടച്ചു. മക്കളും പേരക്കുട്ടിഅളുമായി ഒരു പടയെത്തി. ഇവരില്‍ കൂടുതല്‍ കുട്ടികളും. എല്ലാവരും കൂടിയെത്തിയപ്പോള്‍ ഇല്ലത്തിനൊരു പുതിയ അന്തരീക്ഷം കൈവന്നു.
തന്നെയുമല്ല കഴിഞ്ഞ കുറച്ച് നാളായി ഇല്ലത്തിന്‍ നഷ്ടപ്പെട്ട എല്ലാം തിരിച്ച് വന്നു. ഇത് വരെ പ്രസവിക്കാത്ത നന്ദിനിയും പ്രസവിച്ചു. കുഞ്ഞിലക്ഷ്മിയും ഇതാ പ്രസവിക്കാറായി നില്‍ക്കുന്നു.
കുഞ്ഞുലക്ഷ്മിയുടെ സന്താനത്തെയാണ്‍ സാവിത്രിക്കുട്ടി ഗുരുവായൂരപ്പന്‍ നേര്‍ന്ന് നടയിരുത്തന്ന്. ഇനി ഇതില്‍ പരം സന്തോഷം വലിയ തിരുമേനിക്ക് ഉണ്ടാവാനില്ല. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ഇല്ലത്തിന്‍ എല്ലാ ഐശ്വര്യ്‌വും കൈവരിച്ചു. കൂടുതല്‍ സന്തോഷവും സമാധാനവും.
ഇനി നാം മനസ്സില് കാണുന്നത് പോലെ അല്ലെങ്കില്‍ ഭഗവാന്‍ കാണിച്ച് തരുന്നത് പോലെ സാവിത്രിക്കുട്ടിക്ക് ഒരു സന്താനമുണ്ടാകണം. ഈ ഇല്ലത്തിന്‍ നാം കാണുന്ന അനന്തരാവകാശി.
അപ്പുണ്ണി എന്ന മഹാത്മാവിന്റെ ഗൃഹപ്രവേശം കൊണ്ടാണിതെന്ന് എല്ലാവര്‍ക്കും അറിയും താനും. ഇനി കൃക്ഷ്ണ കോപം വരുത്തിവെച്ചാല്‍ ഇല്ലം മുടിയും. ഈ കുടുംബത്തില്‍ ആര്‍ക്ക് കിട്ടുന്നതിലും സുഖവും സന്തോഷവും ആ മഹത്മാവിന്‍ കൊടുക്കണം. അപ്പുണ്ണിയെ നിന്ദിച്ചാല്‍ ഗുരുവായൂരപ്പനെ നിന്ദിക്കുന്നത് തുല്യം.
“കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവര്‍ക്കും സത്ബുദ്ധി കൊടുക്കേണമേ. എന്റെ സാവിത്രിക്കുട്ടിക്ക് ഒരു സന്താനം പിറക്കുന്നത് വരെ എന്നെ ഈ ഭൂമിയില്‍ വസിക്കാനനുഗ്രഹിക്കേണമേ..?”
അപ്പുണ്ണിക്ക് കൊച്ചുമക്കളെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പക്ഷെ 6 മാസം മുതല്‍ എട്ടോ പത്തോ വയസ്സുള്ള കുട്ടികളുമായിട്ട് മാത്രമേ അടുക്കൂ. പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇനി കഴുത്തുറക്കാത്ത കുട്ട്യോളായാലും വിരോധമില്ല.
പ്രായം തികഞ്ഞ് കുട്ട്യോളെ നോക്കുക പോലും ഇല്ലാ. അതിനാല്‍ മുതിര്‍ന്ന കുട്ടികള്‍ അപ്പുണ്ണിയുടെ സ്നേഹവലയത്തില്‍ ഒറ്റപ്പെട്ടു. എല്ലാവര്‍ക്കും അപ്പുണ്ണിമാമയെ വേണം താനും.
അപ്പുണ്ണി നേരം പുലര്‍ന്നാല്‍ പിന്നെ കുട്ട്യോളുടെ കൂടെ കളിയായി. കൂട്ടത്തില്‍ 5 മാസം പ്രായമായ ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടികളുടെ അമ്മമാര്‍ക്ക് അപ്പുണ്ണിയൊരനുഗ്രഹമായി മാറി. പലര്‍ക്കും അവരുടെ ഇല്ലത്തേക്ക് അപ്പുണ്ണിയെ കൊണ്ട് പോയാലോ എന്ന ചിന്തയും ഉണ്ടായി.
അപ്പുണ്ണി കുട്ടികളോട് വര്‍ത്തമാനം പറച്ചിലും തുടങ്ങിയിരിക്കുന്ന് എന്ന സംസാരം കേട്ടു. അത് തമ്പ്രാന്റ്റെയും സാവിത്രിക്കുട്ടിയുടേയും ചെവിയിലുമെത്തി. പക്ഷെ അവര്‍ക്കൊന്നും അത് കേള്‍ക്കാനൊത്തില്ല.
അപ്പുണ്ണി കുട്ടികള്‍ക്ക് ഓലപ്പന്തും പമ്പരവും ഉണ്ടാക്കിക്കൊടുത്തു. അവരോടൊപ്പം വീട് വെച്ച് കളിക്കുന്നതും പുള്ളിയം കുത്തിക്കളിക്കുന്നതുമെല്ലാം അഛന്‍ തിരുമേനിക്കും സാവിത്രിക്കുട്ടിക്കും കാണാന്‍ കഴിഞ്ഞു. അപ്പുണ്ണിയുടെ മാറ്റത്തില്‍ സാവിത്രിക്കുട്ടി അതീവ സന്തുഷ്ടയായി.
സാവിത്രിക്കുട്ടി പണ്ടത്തെക്കാളും കൂടുതല്‍ അടുപ്പം അപ്പുണ്ണിയോട് തോന്നാതിരുന്നില്ല. ഏത്ര് പുരുഷനും സാവിത്രിക്കുട്ടിയെ കണ്ടാല്‍ കൊതിച്ച് പോകും. പക്ഷെ ഈ അപ്പുണ്ണിക്ക് ഇത് വരെ സാവിത്രിക്കുട്ടിയോട് ഒരു ഭ്രമവും തോന്നിയില്ല. മറിച്ചാണെങ്കില്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു.
സാവിത്രിക്കുട്ടിയോട് മാത്രം ഇടപെഴകുന്ന അപ്പുണ്ണിയെ പ്രാപിക്കാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലാ എന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു വികാരവും ഇല്ലാത്ത മനുഷ്യനോട് ഇത്തരത്തില്‍ കാണുന്നത് പാപമല്ലേ എന്ന വിചാരമായിരുന്നു അവള്‍ക്ക്.
ഒരു ജ്യോത്സനെ കണ്ട് അപ്പുണ്ണിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ പോലും സാവിത്രിക്കുട്ടി ആഗ്രഹിച്ചു. അദ്ദേഹത്തെ അത്രമാത്രം അവള്‍ ഉള്ളില്‍ സ്നേഹിച്ചു.
അപ്പുണ്ണിയെ തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ തുടങ്ങി മുതിര്‍ന്ന കുട്ടികള്‍. കോണാവാല്‍ പിടിച്ച് വലിക്കയും, തോണ്ടിയും, തലക്ക് കിഴുക്കിയും അയാളെ പരമാവധി ഉപദ്രവിച്ചും കൊണ്ടിരുന്നു. അപ്പുണ്ണിക്ക് തന്നെ ആരെല്ലാമാണ്‍ ഉപദ്രവിക്കുന്നതെന്ന് നല്ല ധാരണയുണ്ടായിരുന്നിട്ടും പ്രതികരിച്ചിരുന്നില്ല.
ഒരു ദിവസം ആര്യയുടെ മൂത്ത സന്തതിയായ പതിനാലുകാരി അപ്പുണ്ണിയെ കല്ലെടുത്ത് എറിഞ്ഞു. നെറ്റിപൊട്ടി ചോരയൊലിച്ചു.
സംഭവം വലിയ വിപ്ലവമായി. അഛന്‍ തിരുമേനിയുടെ ചെവിയിലെത്തി.
“ശങ്കുണ്ണ്യായരേ..?
“അടിയന്‍..”
5 വയസ്സുള്ള എല്ലാ പിള്ളേരേയും എന്റെ മുന്നില്‍ ഉടന്‍ ഹാജരാക്കണം.
“അടിയന്‍..”
“എല്ലാവരും എത്തി അങ്ങുന്നേ“
“ശരി, അവരെല്ലാവരേയും ഓരോ ഈരഴമുണ്ടെടുപ്പിച്ച് നിരനിരയായി നിര്‍ത്തൂ“
ശങ്കുണ്ണി നായര്‍ പറഞ്ഞ പോലെ പിള്ളേരെ നിര്‍ത്തി, തിരുമേനിയെ വരുത്തി.
എടോ നായരേ താന്‍ പോയി നല്ല രണ്ട് പുളിവാര്‍ വെട്ടിക്കൊണ്ട് വരൂ.
“അത് വേണോ തമ്പ്രാനേ..”
“ആ വേണം..”
എല്ലാരും കൂടി പന്ത്രണ്ട് പേരുണ്ട്.
“ആരാണ്‍ അപ്പുണ്ണിമാമയെ കല്ലെറിഞ്ഞ് പരുക്കേല്പിച്ചത്..?”
ഞാനല്ലാ ഞാനല്ലാ എന്ന് പറഞ്ഞ് എല്ലാരും കയ്യൊഴിഞ്ഞു.
അഛന്‍ തിരുമേനി കുട്ടികളില്‍ രണ്ടെണ്ണത്തിന്‍ ചന്തിക്ക് നാല്‍ പെട കൊടുത്തു.
“പറയൂ… ആരാ ഈ മഹാപാപം ചെയ്തത്..?
ആരും കുറ്റം ഏറ്റ് പറഞ്ഞില്ല.
“എല്ലാര്‍ക്കും കിട്ടി അടി. മൂത്ത പതിനാലുകാരിക്ക് നാലടി കൂടുതല്‍..”
ശങ്കുണ്ണ്യായരേ ഇവര്‍ക്ക് ഇന്ന് പച്ചവെള്ളമൊഴികെ ഒന്നും കൊടുക്കാന്‍ പാടില്ല.
“ഇത്രക്കും ധിക്കാരമോ…?”
ഉച്ചയൂണിന്റെ സമയത്ത് കുട്ടികളുടെ അമ്മമാര്‍ രംഗത്തെത്തി. അതില്‍ ഒരമ്മക്കും പുളിവാര്‍ കൊണ്ടുള്ള ചുട്ട അടി.
“നേരം സന്ധ്യയായി. വൈകുന്നേരം പാല്‍ക്കഞ്ഞിയാണ്‍ എല്ലാ കുട്ടികളും കുടിക്കാറ്. ഇന്ന് അവര്‍ക്ക് സത്യം പറയുന്നത് വരെ അത്താഴം ഇല്ല.”
അഛന്‍ തിരുമേനി വടിയും പിടിച്ച് എല്ലാവരേയും മുറ്റത്ത് തന്നെ നിര്‍ത്തി.
“സന്ധ്യാ വിളക്ക് കോലായില്‍ തൂങ്ങി. കുട്ടികളെ ആരേയും വീട്ടിലേക്ക് കയറ്റാന്‍ നാട്ട് പ്രമാണിയും കൂടിയായ അഛന്‍ തിരുമേനി സമ്മതിച്ചില്ല…”
പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ പതിനാല്‍ കാരി കുറ്റം ഏറ്റുപറഞ്ഞ് മാപ്പാക്കണമെന്ന് കേണപേക്ഷിച്ചു.
മറ്റെല്ലാവരേയും വിട്ട് ഇവളെ ഉമ്മറത്തേക്ക് കയറ്റി നിര്‍ത്തി വിചരണ ചെയ്തു.
“എന്തിനാ ലക്ഷ്മീ നീ അപ്പുണ്ണിമാമയെ കല്ലെറിഞ്ഞേ..?”
“അപ്പുണ്ണി മാമ എന്നോട് മിണ്ടില്ല, കളിക്കാന്‍ കൂട്ടില്ലാ…”
അതിന്‍ അപ്പുണ്ണി ആരോടും മിണ്ടിയതായി ഈ ഇല്ലത്ത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ പ്രായപൂര്‍ത്തിയായ നീയെന്തിനാ ആണുങ്ങളുടെ പിന്നാലെ കൂടുന്നത്. നീയെന്താ പന്ത് കളിക്കാനും വീടുണ്ടാക്കിക്കളിക്കാനും ഇള്ളക്കുട്ടിയാണോ..?”
അവള്‍ക്ക് നാലടിയും കൂടി കൊടുത്ത് വിട്ടയച്ചു.
“അന്ന് മുതല്‍ അപ്പുണ്ണിയെ തൊട്ട് കളിക്കാന്‍ എല്ലാര്‍ക്കും പേടിയായിരുന്നു..”
നല്ല കാലം ഈ കോലാഹലമൊന്നും സാവിത്രിക്കുട്ടി അറിയാത്തത് നന്നായി. അവള്‍ വല്ല്യമ്മയുടെ വീട് വരെ പോയ നേരത്താണല്ലോ ഇതെല്ലാം നടന്നത്.
അപ്പുണ്ണിയുടെ തലയിലെ കെട്ട് കണ്ടാല്‍ അവള്‍ കലി കയറും. എല്ലാത്തിനേയും തല്ലിച്ചതക്കും അവള്‍.
“ആരേയും കാണാനില്ലല്ലോ… ലക്ഷ്മിയുടെ അമ്മ മുഖം കാണിച്ചു…”
സാവിത്രിക്കുട്ടി വരുമ്പോളേക്കും നീയും നിന്റെ സന്തതിയും ഇവിടെ നിന്ന് സ്ഥലം വിട്ടോളണം. ഇപ്പോള്‍ പോയാല്‍ റജിസ്റ്റ്രാപ്പീസിന്റെ അടുത്ത് നിന്ന് ബസ്സ് കിട്ടും.
“ആര്യയും മകളും യാത്രയായി. വഴിക്ക് വെച്ച് സാവിത്രിയെ കണ്ടെങ്കിലും വഴി മാറി നടന്നു.”
സാവിത്രി കോലായില്‍ വന്ന് കയറിയതും ചെറിയ കുട്ടിപ്പട്ടാളം സാവിത്രിയുടെ ചെവിയില്‍ മന്ത്രിച്ചു.
സാവിത്രിക്ക് സഹിക്കാനായില്ല. അവള്‍ അപ്പുണ്ണ്യേട്ടന്റെ അടുത്തേക്കോടി. അപ്പുണ്ണ്യേട്ടാ എന്ന് വിളിച്ച് കരഞ്ഞു.
“എവിടെ ആ മൂധേവി എന്ന് പറഞ്ഞ് കലികയറി വീട് മുഴുവനും അരിച്ച് പെറുക്കി. തള്ളയേയും മോളേയും കാണാതായപ്പോള്‍ ദ്വേഷ്യം തീരാതെ വന്ന് പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞു..”
വീണ്ടും അപ്പുണ്ണ്യേട്ടനെ അടുത്തെത്തി. തലയില്‍ കൈ വെച്ച് നോക്കി. പാവം അപ്പുണ്ണി മിണ്ടാതെ കിടക്കുന്നു. പനിക്കുന്നുണ്ടല്ലോ ഗുരുവായൂരപ്പാ. ഗുരുവായൂരെ മേല്‍ ശാന്തിയും കഴക്കാരുമൊക്കെ ഇതറിഞ്ഞാല്‍ അവര്‍ ഈ ഇല്ലത്തിന്‍ തീ വെക്കും.
“സാവിത്രിക്കുട്ടി വിങ്ങിപ്പൊട്ടി. എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ അപ്പുണ്ണ്യേട്ടനെ കാത്ത് കൊള്ളേണമേ.“
അപ്പുണ്ണി അന്ന് അത്താഴം കഴിക്കാന്‍ കൂട്ടാക്കിയില്ല. സമയം അര്‍ദ്ധരാത്രിയോടടുത്തു. അപ്പുണ്ണിക്ക് ദീനം കൂടി. പൊള്ളുന്ന പനിയും. പിച്ചും പേയും പറയാന്‍ തുടങ്ങി.
സാവിത്രികുട്ടി അപ്പുണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അഛന്‍ തിരുമേനിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ..
[തുടരും]
അടിക്കുറിപ്പ് : അക്ഷരത്തെറ്റുകളുണ്ട്. തിരുത്താം താമസിയാതെ
copyright – 2010 - reserved
Wednesday, June 23, 2010
അപ്പുണ്ണി...... ചെറുകഥ.... ഭാഗം 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/1.html
“അഛനെന്നെ അന്വേഷിച്ച് വരുമല്ലോ“
അല്പസമയത്തിനുള്ളില്‍ അഛന്‍ തിരുമേനി ഡ്രൈവര്‍ കുഞ്ഞിരാമനേയും കൂട്ടി അമ്പലത്തിലെത്തി.
“വേഗം ചോദിക്കൂ അഛാ നമ്മുടെ കൂടെ വരുന്നോ എന്ന്”
അഛന്‍ തിരുമേനിയും, കുഞ്ഞിരാമനും സാവിത്രിക്കുട്ടിയും കൂട്ടമായിച്ചെന്ന് അപ്പുണ്ണിയെ സമീപിച്ചു. അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു ഏവരും.
“ഞങ്ങളുടെ കൂടെ വരുന്നോ..?”
അപ്പുണ്ണി മുഖമുയര്‍ത്തി നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല..
“അഛാ വീണ്ടും ചോദിക്കൂ എന്തെങ്കിലും മിണ്ടുന്നത് വരെ..”
“അപ്പുണ്ണീ – ഞങ്ങളുടെ കൂടെ വരുന്നോ, ഞങ്ങളുടെ വീട്ടിലേക്ക്. അവിടെ കഴിയാം ശിഷ്ടകാലം. എന്താ ഒന്നും മിണ്ടാത്തെ. എന്തെങ്കിലും പറയൂ…”
“ഒന്നും മിണ്ടുന്നില്ലല്ലോ മോളേ, നീ വിളിച്ച് നോക്ക്..”
“അപ്പുണ്ണ്യേട്ടാ - എന്റെ കൂടെ വരുന്നോ, എന്റെ ഇല്ലത്തേക്ക്…?”
ഹൂം….
“ തലയാട്ടി അഛാ”
എന്നാ വിളിക്ക്, എഴുന്നേല്‍ക്കാന്‍ പറയ്.
“നമുക്ക് പോകാം അപ്പുണ്ണ്യേട്ടാ. സാവിത്രിക്കുട്ടി കൈപിടിച്ചപ്പോള്‍ എണീറ്റ്നിന്നല്ലാതെ നടക്കാന്‍ കൂട്ടാക്കിയില്ല.”
സാവിത്രി കഴകക്കാരെ വിളിച്ചോണ്ട് വന്നു.
“ഏട്ടാ പൊയ്കോളൂ.”
അപ്പുണ്ണി അമ്പലത്തിന്റെ ശ്രീകോവില്‍ ലക്ഷ്യമാക്കി നോക്കി.
“എന്താ ഗുരുവായൂരപ്പനെ വിട്ട്പോരാന്‍ പറ്റില്ലേ…?”
സാവിത്രിയും അഛന്‍ തിരുമേനിയും വീണ്ടും കഴക്കാരുടെ സഹായം അഭ്യര്‍ഥിച്ചു.
അപ്പുണ്ണ്യേട്ടന്‍ വരുന്നില്ലല്ലോ. നിങ്ങളെന്നും കാണുന്ന ആളല്ലേ ? ക്ഷേത്രത്തിന് പുറത്തേക്ക് ആക്കിത്തന്നാല്‍ ഞന്നള്‍ കാറ് കിഴക്കേനടയിലേക്ക് കൊണ്ട് വരാം.
“കഴകക്കാര്‍ എന്ത് ചെയ്തിട്ടും അപ്പുണ്ണി നില്‍ക്കുന്ന ഇടത്ത് നിന്ന് നീങ്ങിയില്ല. പോകാന്‍ തയ്യാറായെങ്കിലും ആരേയോ പ്രതീക്ഷിക്കുന്ന പോലെ..”
‘അപ്പുണ്ണ്യേട്ടന്‍ ആരെയാണ് നോക്കുന്നത്..?’
ഒരു പക്ഷെ ഇനി മേല്‍ശാന്തി അദ്ദേഹത്തിനെയാകുമോ.?
‘കഴകക്കാരില്‍ അങ്ങിനെ ഒരു സന്ദേഹം ഉളവാക്കി..’
‘അങ്ങിനെയാണെങ്കിഒല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മേല്‍ശാന്തി ഈ വഴിക്കാണ് ഇല്ലത്തേക്ക് മടങ്ങുക. എപ്പോഴും അപ്പുണ്ണിയെ ഒന്ന് നോക്കീട്ടേ പോകാറുള്ളൂ..’
‘പലരും അപ്പുണ്ണിയെ വിളിച്ചതായി ദേവസ്വത്തില്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്താ ഈ ഏട്ടന് മാത്രം ഇത്ര പ്രത്യേകത എന്ന് ഞങ്ങളൊക്ക് ആലോചിക്കാറുണ്ട്. ഇതേ പോലെ നൂറിലധികം ഭിക്ഷുക്കള്‍ ഈ ക്ഷേത്രത്തിലുണ്ട്. ആണുങ്ങളും പെണ്ണുങ്ങളുമായിട്ട്. ഇതിലും ആരോഗ്യം ഉള്ളവരും, തീരെ വയ്യാത്തവരും‘
“അവരെയൊന്നും എന്താ ആര്‍ക്കും വേണ്ടെ? ഈ അപ്പുണ്ണിക്കെന്താ ഒരു പ്രത്യേകത...”
പക്ഷെ ആരുടെ കൂടെയും അപ്പുണ്ണി പോകാന്‍ തയ്യാറായിട്ടില്ല ഇത് വരെ. ഇപ്പോ നിങ്ങളുടെ കൂടെ വരാന്‍ തയ്യാറായത് തന്നെ വളരെ ആശ്ചര്യം.
“അതാ മേല്‍ശാന്തിയദ്ദേഹം വരുന്നു. എല്ലാവരും അദ്ദേഹത്തെ വണങ്ങി.”
എന്താ ഇവിടെ തടിച്ച് കൂടിയിരിക്കുന്നത്, ആ പാവത്തിനെ വെറുതെ വിട്ടുകൂടെ നിങ്ങള്‍ക്ക്.
“സാവിത്രിയുടെ അഛന്‍ കാര്യങ്ങളെല്ലാം വിവരിച്ചു..”
‘മേല്‍ശാന്തി അഛന്‍ തിരുമേനിയോട് ഇല്ലത്തിന്റെ പേരും അഡ്രസ്സും എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടു..’
ആരോരുമില്ലാത്തവനാണെങ്കിലും ഞാന്‍ പതിവായി കുറച്ച് നാളായി കാണുന്ന ഒരാളാണ് എന്ന നിലക്കാണ് ഇത്രയും ചോദിച്ചത്.
“അപ്പോ നിലമ്പൂരാണ് സ്ഥലം അല്ലേ..?”
‘വീട്ടിലെ ഒരംഗത്തെപ്പോലെ കരുതണം. ഒരു വിവേചനവും കാണിക്കരുത്. കൃഷ്ണകോപം വരുത്തി വെക്കരുത്. ഗുരുവായൂരപ്പന്റെ ദാസനാണ്. സംസാരശേഷി ഇല്ലെന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. എന്നോടൊന്നും ഇത് വരെ മിണ്ടിയിട്ടില്ല.’
“കൊച്ചുകുട്ടികളോട് കുശലം ചോദിച്ചുവെന്ന് ആരോ പറഞ്ഞ് കേട്ടു…”
‘അപ്പുണ്ണി പൊയ്കോളൂ….’
മേല്‍ശാന്തിയദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച്, സാക്ഷ്ട്ടാങ്കം നമസ്കരിച്ച് അപ്പുണ്ണി യാത്രയായി.
“അപ്പുണ്ണി കാറിലിരുന്ന് കരയുന്നത് ശ്രദ്ധിച്ചു സാവിത്രിക്കുട്ടി..”
നാല് മണിയോട് കൂടി എല്ലാവരും ഇല്ലത്തെത്തിച്ചേര്‍ന്നു. അപ്പുണ്ണി കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.“
സാവിത്രിക്കുട്ടി കൈ പിടിച്ചിട്ടേ നിലത്ത് കാല്‍ തൊട്ടുള്ളൂ…
തല പറ്റവെട്ടിയ നരച്ച കുറ്റിത്താടിയുള്ള, മുട്ട് വരെയുള്ള ഒറ്റമുണ്ട് എടുത്ത അപ്പുണ്ണിയെ കണ്ടപ്പോള്‍ ഇല്ലത്തെ കുട്ടികള്‍ കൂക്കിവിളിച്ചു.
“അഛന്‍ തിരുമേനി കണ്ണുരുട്ടിയതോടെ പിള്ളേര്‍ക്കൂട്ടം ഓടിമറഞ്ഞു…”
ഉമ്മറത്തേക്കാനയിച്ച് അപ്പുണ്ണിയെ വീട്ടുകാരെല്ലാം വരവേറ്റു. സാവിത്രിക്കുട്ടിയുടെ ചെറിയമ്മ അപ്പുണ്ണിക്ക് കുടിക്കാന്‍ ചായയും പലഹാരവും കൊടുത്തു.
“കഴിക്കാതെയിരുന്ന അപ്പുണ്ണിയെ കണ്ട് അഛന്‍ തിരുമേനി“
‘എന്താ അപ്പുണ്ണ്യേ ചായയും കാപ്പിയൊന്നും കുടിക്കില്ലേ..?’
അപ്പുണ്ണി ഒന്നും മിണ്ടിയില്ല.
‘അകത്താരും ഇല്ലേ..?”
“എന്തോ..”?
സാവിത്രിക്കുട്ടിയെ വിളിക്കൂ……..?
അവള്‍ കുളത്തിലേക്ക് പോയിട്ടുണ്ട്. മേല്‍ കഴുകി ഇപ്പോ എത്തും.
“സാവിത്രി വരുമ്പോളെക്കും അപ്പുണ്ണിക്ക് കുടിക്കാന്‍ കൊടുത്ത ചായ തണുത്തിരുന്നു.”
സാവിത്രി അപ്പുണ്ണിയെ അടുക്കളഭാഗത്തേക്ക് കൊണ്ട് പോയി. തൊട്ടടുത്തുള്ള തിണ്ണയില്‍ ഇരുത്തി.
“വേറൊരു ഗ്ലാസ്സില്‍ ചൂടുള്ള ചായയും കാരോലപ്പവും കൊണ്ട് വന്ന് കൊറുത്തു.”
അപ്പുണ്ണി കൊടുത്തതെല്ലാം കഴിച്ചു.”
ഇതെല്ലാം കണ്ട് നിന്ന വീട്ടുകാര്‍ക്കും പ്രത്യേകിച്ച് അഛന്‍ തിരുമേനിക്കും തെല്ലൊരാശ്വാസമായി.
“സാവിത്രിക്കുട്ടീ………. ഇങ്ങ്ട്ട് വരാ………”
നമുക്ക് അപ്പുണ്ണിയെ ശങ്കുണ്ണ്യായരെ ഏല്പിക്കാം. അപ്പുണ്ണിയുടെ കാര്യങ്ങളൊക്കെ നോക്കാന്‍. കുറച്ച് കഴിയും വരെ കുളക്കടവിലേക്കൊന്നും കൊണ്ട് പോകേണ്ട. കുളിമുറിയില്‍ കുളിച്ചാല്‍ മതി.
എന്റെ കിടപ്പറയിലെ തൊട്ട മുറിയിലോ, മറ്റേതെങ്കിലും എന്റെ കണ്ണെത്തുന്നയിടത്ത് രാത്രി കിടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കണം. രാത്രി മൂത്രമൊഴിക്കാനും മറ്റുമുള്ള സ്ഥലങ്ങളെല്ലാം കാണിച്ച് കൊടുക്കണം.
“എല്ലാം ശങ്കുണ്ണി നായരെ ചുമതപ്പെടുത്തി..”
ശങ്കുണ്ണ്യായരേ..?
“അടിയന്‍..”
നാളെ അങ്ങാടിയില്‍ പോയി അപ്പുണ്ണിക്ക് ഉടുക്കാനുള്ള മുണ്ടും വസ്ത്രങ്ങളും, കോണകം മുതലായ സാധങ്ങളും പുറത്തേക്ക് പോകുമ്പോള്‍ ധരിക്കാനുള്ള ഷര്‍ട്ടും മറ്റും പിന്നെ തോര്‍ത്ത് സോപ്പ് മുതലായവയും എല്ലാം കണ്ടറിഞ്ഞ് വാങ്ങിക്കൊണ്ട് വരണം.
സംസാരശേഷി ഇല്ലാത്ത ആളാണെന്നുള്ള വിചാരം എപ്പോഴും വേണം.
“എല്ലാം അടിയന്‍ പറഞ്ഞ പോലെ ഒരു കുറവും ഇല്ലാതെ ചെയ്ത് കൊടുത്തളാം അങ്ങുന്നേ..”
“പിന്നെ നായരേ… വാങ്ങുന്ന സാധനങ്ങളൊക്കെ എന്റെ മുന്നിലെത്തിക്കണം. ഞാന്‍ കൊടുത്തോളാം…”
അപ്പുണ്ണി ഇല്ലത്ത് ഒരാഴ്ച കഴിഞ്ഞു. കാര്യങ്ങളൊക്കെ ശങ്കുണ്ണി നായരില്‍ നിന്ന് അഛന്‍ തിരുമേനി അറിഞ്ഞു.
“ആര് എന്തുകൊടുത്താലും അപ്പുണ്ണി കഴിക്കില്ല. സാവിത്രിക്കുട്ടിയുടെ കൈ കൊണ്ട് കൊടുത്താല്‍ മാത്രം. പാത്രങ്ങളും ഗ്ലാസ്സുമെല്ലാം ഉപയോഗം കഴിഞ്ഞാല്‍ കഴുകി വെക്കും. ഭക്ഷണം കഴിക്കാന്‍ മിക്കപ്പോഴും അടുക്കളഭാഗത്തുള്ള ഉമ്മറത്തായിരിക്കും.
മിക്കവാറും അവിടെത്തന്നെയായിരിക്കും ഇടക്കുള്ള വിശ്രമവും. ചിലപ്പോള്‍ ഏതെങ്കിലും മാവിന്റെ തറയിലോ മറ്റോ പോയി കിടന്നുറങ്ങുന്നത് കാണാം.”
ദിവസത്തില്‍ മൂന്നോ നാലോ തവണ കുളിക്കും. എരിവ് അധികം കഴിക്കില്ല. ആവി പറക്കുന്ന ആറ്റാത്ത ചായയാണിഷ്ടം. വൈകുന്നേരം ചോറുണ്ണില്ലാ. ചപ്പാത്തി, പൂരി മുതലായ ഗോതമ്പ് വിഭവങ്ങള്‍, അല്ലെങ്കില്‍ അട, പത്തിരി, പുട്ട് എന്നിവയായാലും വിരോധമില്ല. അരിയാഹാരമാവാന്‍ പാടില്ലാ എന്ന് മാത്രം. ഇനി നാല് നേരവും ഗോതമ്പാണെങ്കിലും വിരോധമില്ല.
ഒരു ദിവസം രാത്രി ഒന്നും കിട്ടിയില്ലെങ്കിലും വിരോധമില്ല. അന്ന് ഉപവസിക്കും.
ഉച്ചഭക്ഷണത്തില്‍ ഒരു ചെറിയ ഭാഗം കാക്കള്‍ക്ക് ഊട്ടിയിട്ടേ ആഹരിക്കൂ എത്ര വിശപ്പുണ്ടെങ്കിലും. തമ്പ്രാനെ - കാണാം കാക്കകള്‍ ഉച്ചയൂണിന്റെ നേരമായാല്‍. ഇപ്പോള്‍ കാക്കകള്‍ വന്ന് കരയാന്‍ തുടങ്ങിയാല്‍ അടുക്കളയിലുള്ള പെണ്ണുങ്ങള്‍ പറയും അപ്പുണ്ണ്യേട്ടന് ഉണ്ണേണ്ട നേരമായീയെന്ന്.
അപ്പുണ്ണ്യേട്ടനെയാണത്രെ കാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം. മറ്റാരൂട്ടിയാലും തൃപ്തി പോരത്രെ. ഇവിടുത്തെ പെണ്ണുങ്ങള്‍ ഇന്നാള് പറേണ് കേട്ടത്രെ ആ കാക്കളൊക്കെ ഗുരുവായൂരില്‍ നിന്ന് വന്നതാണത്രെ..!
കാലത്ത് 4 മണിക്കെഴുന്നേല്‍ക്കും. എഴുന്നേറ്റ ഉടന്‍ കുളിക്കും. തേവാരമെല്ലാം കഴിഞ്ഞാല്‍ നേരെ കാലിത്തൊഴുത്തിലേക്ക്. അവിടെ പശുക്കുട്ട്യോളെ താലോലിക്കും. കറവക്കാരന്‍ മേനോന്‍ എത്തിയിട്ടില്ലെങ്കില്‍ പാല്‍ കറന്ന് വെക്കും അടുക്കളയില്‍.
കറവക്കാരന്‍ വരാത്ത പലദിവസങ്ങള്‍ ഉണ്ടായിട്ടും വളരെ അടുത്താണത്രെ ഇല്ലത്ത് ഈ കാര്യം അറിഞ്ഞത്.
അഞ്ചരമണിക്ക് സാവിത്രിക്കുട്ടി എഴുന്നേറ്റ് അടുക്കളയില്‍ വരുന്നതും നോക്കി നില്‍ക്കും അടുക്കളവാതിക്കല്‍. അവിടെ നിന്ന് കിട്ടുന്ന ഒരു വലിയ കോപ്പ കട്ടന്‍ ചായ കുടിച്ച ശേഷം പടിഞ്ഞാറെ പറമ്പിലൂടെ നടന്ന് വെളിക്കിറങ്ങലെല്ലാം കഴിഞ്ഞ് തെക്കേ കുളക്കരയില്‍ പോയിരിക്കുന്നത് കാണാം.
പിന്നെ ആളെ കാണണമെങ്കില്‍ ഒന്നുകില്‍ സാവിത്രിക്കുട്ടി കൂവി വിളിക്കുന്നത് കാണാം ചായ കുടിക്കാന്‍. അല്ലെങ്കില്‍ മിക്കവാറും ഏഴര മണിക്ക് മൂപ്പറ് അടുക്കളക്കോലായില്‍ ഹാജര്‍. അവിടെ സാവിത്രിക്കുട്ടി ചായയും പലഹാരവും കൊടുക്കും.
അത് കഴിച്ച് അവിടെയും ഇവിടെയുമൊക്കെ നടക്കുന്നത് കാണാം. പിന്നീട് ഏതെങ്കിലും മാവിന്‍ തറയില്‍ പോയിക്കിടക്കും.
സാവിത്രിക്കുട്ടി തേവാരമെല്ലാം കഴിഞ്ഞ് അപ്പുണ്ണിയെ വിളിക്കുന്ന വരെ കിടന്ന കിടപ്പില്‍ തന്നെ. ഇനി അഥവാ ഉച്ചക്ക് ഉണ്ണാന്‍ വിളിച്ചില്ലെങ്കില്‍ ആറുമണി വരെ അവിടെ കിടന്നുറങ്ങും.
ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ അണ്ണാരക്കണ്ണന്മാര്‍ അപ്പുണ്ണിയുടെ ദേഹത്തുകൂടി ഓടുന്നതും, അപൂര്‍വ്വം ചില സമയങ്ങളില്‍ കാക്കള്‍ കാഷ്ടിക്കുന്നതുമെല്ലാം കാണാം. എന്ത് തന്നെ വന്നാലും ഒരു പക്ഷി മൃഗാദികളേയും ദ്രോഹിക്കില്ല. അവിടെ തന്നെ വന്ന് കിടക്കും.
ഉച്ചയൂണ് കഴിഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് അതി ഗംഭീരമായി ഒരുറക്കമാണ്. പത്രം വായനയിലോ, പിള്ളേര് കൊണ്ട് വരുന്ന് കഥാപുസ്ത്കം വായിക്കാനോ ഒന്നിലും ഒരു താല്പര്യവും ഇതേ വരെ കണ്ടിട്ടില്ല. ഭക്ഷണവും പശുക്കുട്ട്യോളെ ലാളിക്കലും അല്ലെങ്കില്‍ സദാസമയം ഉറക്കവും. വേറൊരു ചിന്തയില്ല അപ്പുണ്ണിക്ക്.
ചിലപ്പോള്‍ ആനകളെ അങ്ങിനെ നോക്കി നില്‍ക്കുന്നതും കാണാം. സാവിത്രിക്കുട്ടി ഇത് വരെ ആനക്കൊട്ടിലില്‍ അപ്പുണ്ണി പോകണത് കണ്ടിട്ടില്ലാ എന്ന് തോന്നുന്നു.
നാല് മണിയുടെ ചായ ഇല്ലെങ്കിലും അപ്പുണ്ണിക്ക് കുഴപ്പമില്ലാ. സാവിത്രിക്കുട്ടി ഓളിയിടുന്നത് കാണാം.
“അപ്പുണ്ണ്യേട്ടാ….. ചായ കാലായി………… “
അപ്പോ വന്ന് ചായ കുടിക്കും. എന്തെങ്കിലും പലഹാരം കൊടുത്താല്‍ ചിലപ്പോള്‍ കഴിക്കില്ല. പക്ഷെ ശര്‍ക്കരയിട്ട് കുഴച്ച അവില്‍ വലിയ ഇഷ്ടമാ. അവില്‍ വെറുതെ കൊടുത്താലും കഴിക്കും. ഒന്നും ആവശ്യപ്പെടില്ല.ഇനി അഥവാ ചായക്ക് മധുരം പോരെന്നോ, ഇനി മധുരം ഇടാന്‍ മറന്നുവെങ്കിലോ ഒന്നും ചോദിക്കില്ല. തന്നത് എന്തായാലും കഴിക്കും.
സന്ധ്യയായാല്‍ പാമ്പിന്‍ കാവിലാണ് ഇരിക്കുക. ഇത് കണ്ട സാവിത്രിക്കുട്ടി ആറ് മണി കഴിഞ്ഞാല്‍ പുറത്ത് വിടില്ല. പിന്നെ വൈകിട്ടത്തെ അത്താഴം കഴിയുന്നത് വരെ അടുക്കളപ്പുറത്ത് തന്നെ ആ തിണ്ണയില്‍ ഇരിക്കും. ചിലപ്പോള്‍ അവിടെയൊക്കെ ഇരുട്ടായിരിക്കും.
ഒരു ദിവസം ആ നായര്‍പെണ്ണ് അപ്പുണ്ണി അവിടെ ഇരിക്കുന്നത് കാണാണ്ട് കാടിവെള്ളം തലയിലൊഴിച്ചു. ഒരു പ്രതികരണവും ഇല്ലാതെ ആ ഇരുപ്പില്‍ തന്നെ ഇരുന്നു. സാവിത്രിക്കുട്ടി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വരാതെ ചെന്ന് നോക്കിയപ്പോളാണ് കണ്ടത് കോലം.
നല്ലകാലം ചൂട് വെള്ളമാവാഞ്ഞത്…!
വൈകുന്നേരം ഭക്ഷണം കഴിഞ്ഞാല്‍ അരമണിക്കൂറിന്നകം ആളുറങ്ങും….
ഇതൊക്കെയാണ് അപ്പുണ്ണിയുടെ ഒരു ദിവസത്തെ ദിനചര്യ. അപ്പുണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. ഒന്നിനേയും, ആനയേയും പാമ്പിനേയും. വല്ലാത്തൊരു മനുഷ്യന്‍. എപ്പോഴും മനസ്സിലാകാത്ത എന്തോ മന്ത്രിച്ച് കൊണ്ടിരിക്കും…
ശങ്കുണ്ണ്യായരേ……………
“അതാണ് നാരായണമന്ത്രത്തിന്റെ മാഹാത്മ്യം……….“
ഇനി ഗുരുവായൂര്‍ പോയില്ലെങ്കിലെന്താ.. അപ്പുണ്ണിയെ നാല് നേരവും കണ്ടാല്‍ മതിയല്ലോ…. കൃഷ്ണാ ഗുരുവായൂരപ്പാ.. എല്ലാം അങ്ങയുടെ മായാലീലകള്‍…
“അഛന്‍ തിരുമേനി നെടുവീര്‍പ്പിട്ടു…”
ശങ്കുണ്ണ്യായരേ…?
‘അടിയന്‍..’
അപ്പുണ്ണിക്ക് സുഖവും സന്തോഷവും, സമാധാനവും ഇല്ലെങ്കില്‍ നമുക്ക് അയാളെ ഗുരുവായൂര്‍ തന്നെ കൊണ്ട് വിടാം. നാമായി എന്തിന് ഒരു സാധുവിനെ കഷ്ടപ്പെടുത്തണം…
“സന്തോഷക്കുറവൊന്നും ഇല്ല അപ്പുണ്ണിക്ക്. പകല്‍ സമയത്ത് ഒരു ഏകാന്തത മാത്രമേ ഉള്ളൂ…സാവിത്രിക്കുട്ടിയോട് മാത്രമേ അടുപ്പമുള്ളൂ. ഞാനൊക്കെ കൂട്ട് പിടിക്കാനോ എന്തെങ്കിലും തമാശ പറയാനോ പോയാല്‍ എന്നെ ശ്രദ്ധിക്കുകപോലും ഇല്ല.“
അപ്പുണ്ണി വന്ന് കയറിയതില്‍ പിന്നെ ഈ മനക്ക് ഐശ്വര്യം കൂടിയെന്നാ നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കൊയ്തിന് ഏറ്റവും വിളവ് കിട്ടി. 70 മേനി. ഞാറ് നടുമ്പോള്‍ രാമന്‍ നമ്പൂതിരി പറഞ്ഞിരുന്നു ഈ കൊല്ലം കൊയ്യാന്‍ പോകേണ്ട എന്ന്. അത്രമാത്രം കളയും പുഴുക്കേടും ആയിരുന്നു.
എന്നിട്ടെന്തുണ്ടായി എന്ന് അദ്ദേഹം അന്വേഷിച്ചതും ഇല്ലാ. ഇത്രയധികം വിളവ് കഴിഞ്ഞ പത്ത് കൊല്ലമായിട്ട് ഇല്ലത്തുണ്ടായിട്ടുണ്ടോ..?
തീര്‍ന്നില്ലാ അയാള്‍ കാല് കുത്തിയ അന്ന് മുതല്‍ നമുക്ക് പാല്‍ വിറ്റുവരവില്‍ തന്നെ വലിയ റിക്കാര്‍ഡ് ആയി. നമുക്ക് ഒരിക്കലും ഇവിടുത്തെ ആവശ്യത്തിന് തികയുമായിരുന്നില്ല പാല്‍.
ഇപ്പോള്‍ ആവശ്യത്തിലധികമായില്ലേ. അപ്പുണ്ണി തൊഴുത്തില്‍ നിന്നാ മതി പശുക്കള്‍ പാല്‍ ചുരത്തുന്നത് കണ്ടാല്‍ അത്ഭുതമാകും അങ്ങുന്നേ. എവിടുന്നാ ഇത്രയധികം പാല് വരുന്നതെന്ന് അതിശയിച്ച് പോകും.
നമ്മള്‍ വില്‍ക്കാനുദ്ദേശിച്ച കിഴക്കേ പറമ്പിന്റെ പകുതി കരാറെഴുതി നില്‍ക്കയാണല്ലോ. ഇപ്പോള്‍ അത് വാങ്ങാനുദ്ദേശിച്ച നമ്മുടെ രാധയുടെ കൂടെ പഠിച്ച ആ മുസ്ലീം യുവാവുണ്ടല്ലൊ?
അവന്‍ കരാറൊഴിയാന്‍ പോകയാണെത്രെ. നമുക്ക് സൊകര്യം പോലെ പണം തിരിച്ച് കൊടുത്താല്‍ മതിയെന്നും അവന് നമ്മുടെ ഭൂമി വേണ്ടെന്നും. തന്നെയുമല്ല അവന് മലായില്‍ ഒരു പണി തരപ്പെട്ടിട്ടുണ്ടെന്നും.
“നമുക്കെല്ലാം കൊണ്ടും നല്ല സമയമാ അങ്ങുന്നേ. എന്റെ കാഴ്ചപ്പാടില്‍ അപ്പുണ്ണിയുടെ നമ്മുടെ ഇല്ലത്തേക്കുള്ള വരവാണ് ഇതിനെല്ലാം നിമിത്തമായത്. അങ്ങിനെയാണ് അടിയന് തോന്നിക്കുന്നത്..”
“നീ പറേണതൊക്കെ ശരിയാണോ ശങ്കുണ്ണീ…… നിക്കങ്ങ് വിശ്വസിക്കാന്‍ വയ്യാ..”
അഛ്ന്‍ തിരുമേനിയില്‍ കൂടി ശങ്കുണ്ണി പറഞ്ഞ വിവരമൊക്കെ സാവിത്രിക്കുട്ടി അറിഞ്ഞതോടെ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം പരന്നു…
[തുടരും]
അക്ഷരതെറ്റുകളുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം തിരുത്തല്‍ പണി ചെയ്യാം. വായനക്കാര്‍ സദയം ക്ഷമിക്കുക.
ഇന്നി ഞായറാഴ്ച 27-06-2010 അക്ഷരത്തെറ്റുകള്‍ പരമാവധി തിരുത്തി. ഇനിയും ഉണ്ടെങ്കില്‍ ദയവായി കാണിച്ച് തരണം.
copy right -2010- reserved
Monday, June 21, 2010
എന്റെ പാറുകുട്ടി….. നോവല്‍….. ഭാഗം 42
നാല്‍പ്പത്തിയൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/06/41.html
“നാളെ ഏതായാലും അല്പം വൈകി ഓഫീസില്‍ പോകാം.“
“ഓ അത് വേണ്ട. നേരം വൈകിയാല്‍ അതിന് വിശദീകരണം കൊടുക്കേണ്ടിവരും.“
ഉണ്ണിയേട്ടന് പ്രാതല്‍ നേരത്തെ കൊടുത്ത് വീട്ടില്‍ നിന്നിറങ്ങാം.
ഉണ്ണി പിറ്റേ ദിവസം എഴുന്നേല്‍ക്കാന്‍ വൈകി.ഓഫീസില്‍ വൈകിയെത്തിയ പാര്‍വ്വതിക്ക് ശങ്കരേട്ടന്റെ ശകാരം കേള്‍ക്കേണ്ടിവന്നു.
“ഓഫീസില്‍ വൈകിയെത്തിയത് എന്റെ കുറ്റം കൊണ്ടല്ലാ”
നിങ്ങളുടെ കുടുംബകാര്യങ്ങളൊന്നും എനിക്കറിയേണ്ട. നാളെ മുതല്‍ വൈകിയാല്‍ സര്‍വ്വീസ് തുടര്‍ന്ന് കൊണ്ട് പോകാന്‍ പറ്റിയെന്ന് വരില്ല.
“പാര്‍വ്വതിക്ക് സംഗതികളൊന്നും പിടികിട്ടിയില്ല. ഉടമസ്ഥന്റെ ഭര്യക്ക് നേരം വൈകാന്‍ പാടില്ലെന്നോ?!”
ഏതായാലും പേടിച്ച് പിന്മാറാന്‍ പാടില്ല.
പാര്‍വ്വതി മനസ്സില്‍ ഭാരിച്ച മനസ്സോടെ വീട്ടില്‍ വന്ന് കയറി. പിറ്റേ ദിവസം അവധിയായതിനാല്‍ ഉണ്ണ്യേട്ടന്‍ നേരത്തെ വീട്ടിലെത്തിയിരുന്നു.
പതിവില്ലാത്തവിധം ഒരു കട്ടന്‍ ചായയുണ്ടാക്കി കുടിച്ച് അടുക്കളയുടെ ഭാഗത്ത് തന്നെ ഇരുന്നു. വീട്ടിലെ പണിയും ഓഫീസിലെ പണിയും, ഉണ്ണ്യേട്ടന്റെ സഹകരമില്ലായ്മയും എല്ലാം ആലോചിച്ച് പാര്‍വ്വതിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന അവസ്ഥയായി.
ഞാന്‍ എന്ത് വേണമെങ്കിലും ചെയ്തോളാം, എത്ര വേണമെങ്കിലും പണിയെടുത്തോളാം. പക്ഷെ എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ തന്നെ ഓഫീസില്‍ പോകണം. തിരിച്ച് വരുമ്പോള്‍ വേണമെങ്കില്‍ ഞാന്‍ തനിയെ പോന്നോളാം.
“പക്ഷെ ഇതൊന്നും എന്തേ എനിക്ക് ഉണ്ണ്യേട്ടനോട് ചോദിക്കന്‍ പേടി. അല്ലെങ്കില്‍ ഭയം. കൂടെ കിടക്കുന്ന ആളോട് തലയിണമന്ത്രമായി ഉരുവിട്ടുകൂടെ ?:“
“പാര്‍വ്വതി സ്വയം ചോദിച്ചു.“
ശങ്കരേട്ടനൊന്നും കാര്യം സാധിച്ച് തരാനാവില്ല. എല്ലാവര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം. തല്‍ക്കാലം യൂണിഫോമില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മാത്രം. ശങ്കരേട്ടന്‍ സ്തുതി.
നാളെ അവധിയാണ്. ഉണ്ണ്യേട്ടനെന്നെ വിടില്ല. കാലത്ത് തൊട്ട് വൈകിട്ട് കിടക്കുന്ന വരേയും വീട്ടില്‍ എല്ലാ സൌഭാഗ്യങ്ങളുള്ള രാജകുമാരി തന്നെ. നാളെ ഗുരുവായൂര്‍ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് നടാടെയാണ് ഒരു മൂഡ് ഇല്ലാത്ത പോലെ തോന്നുന്നത്.
എന്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാന്‍ പാടില്ല. അങ്ങിനെയായാല്‍ പിന്നെ പരാജയം ഏറ്റ് വാങ്ങുകയാകും.
ഗുരുവായൂര്‍ പോയി ചൂണ്ടല്‍ വഴി മടങ്ങുന്ന സമയത്ത് കണ്ടാണശ്ശേരി ഭാഗത്ത് റോഡരികില്‍ ചക്ക കൂട്ടിയിരിക്കുന്നത് കണ്ടു. പാര്‍വ്വതിക്ക് ചക്ക വലിയ ഇഷ്ടമാണ്. സ്വന്തം വീട്ടില്‍ ധാരാളം ഉണ്ടെങ്കിലും രണ്ടെണ്ണം വാങ്ങിക്കാമെന്ന് വിചാരിച്ച് വണ്ടി നിര്‍ത്തി.
“പാര്‍വ്വതീ കണ്ടോ ചക്കകളുടെ കൂമ്പാരം ?.
ഉണ്ണിക്ക് അഛന്‍ നല്‍കിയ റോളിഫ്ലെക്സ് കാമറയില്‍ ചക്കക്കൂമ്പാരത്തിന്റെ ദൃശ്യങ്ങള്‍ പകര്ത്തി.
“പാര്‍വ്വതി ഇതൊന്നും അറിയാത്ത പോലെ എന്തോ ആലോചിച്ചും കൊണ്ടിരിക്കയായിരുന്നു”
ഉണ്ണിയുടെ കൈവിരല്‍ പാര്‍വ്വതിയുടെ ബൌസിന്റെ അടിയില്‍ കൂടി കയറ്റിയതും പാര്‍വ്വതി ഞെട്ടിയുണര്‍ന്നു.
“എന്തേ ഉണ്ണ്യേട്ടാ…?”
“അപ്പോള്‍ ഞാന്‍ നിന്നെ വിളിച്ചതും വണ്ടി നിര്‍ത്തിയതും ഒന്നും നീ അറിഞ്ഞില്ല അല്ലേ..?”
നിന്നെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തൊക്കെ ചെയ്യുന്നു. നിനക്കെന്താ രണ്ട് ദിവസമായി ഇത്ര വലിയ ചിന്തകള്‍.?
“യേയ് ഒന്നുമില്ല. നമുക്ക് പോകാം.”
അപ്പോ ചക്ക വാങ്ങിക്കേണ്ടെ?
“ചക്കയോ? എവിടെ..?”
ഇതാ അപ്പുറത്തേക്ക് നോക്കൂ...
“പാര്‍വ്വതിക്ക് പെട്ടെന്ന് ഒരു വികാരവും തോന്നിയില്ല. സാധാരണ ഗുരുവായൂര്‍ പോകുമ്പോഴും , പ്രത്യേകിച്ച് മടങ്ങിവരുമ്പോഴും വീട്ടിലെത്തുന്നത് വരെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്.”
നമുക്ക് പോകാം ഉണ്ണ്യേട്ടാ.
“ശരി അങ്ങിനെയാകട്ടെ”
പാര്‍വ്വതി വീട്ടിലെത്തിയതും വസ്ത്രമൊന്നും മാറ്റാതെ വന്ന പാട് കിടക്കയിലേക്ക് ചാഞ്ഞു.
ഉണ്ണിക്ക് പാര്‍വ്വതിയുടെ രോഗം മനസ്സിലായെങ്കിലും പുറത്തേക്ക് കാട്ടിയില്ല. ഉണ്ണി കള്ളിമുണ്ടുടുത്ത് തിണ്ണയില്‍ വന്നിരുന്നു.
സാധാരണ ഗുരുവായൂര്‍ തൊഴുത് മടങ്ങുമ്പോള്‍ പാര്‍വ്വതിക്ക് മസാല ദോശയും ചായയും, പിന്നെ വഴിയില്‍ കാണുന്ന കുപ്പി വളകളും മാലയും എല്ലാം വേണം. ഇക്കുറി അതൊന്നും അവള്‍ ആവശ്യപ്പെട്ടില്ല്ല. നേരെ വന്ന് കാറിലിരുന്നു.
ഉണ്ണിക്ക് മുല്ലപ്പൂവിന്റെ ഗന്ധം അധികം കേട്ടാല്‍ തലവേദന ഉണ്ടാകും. അമ്പലപരിസരം മുഴുവന്‍ ഇന്ന് ആ ഗന്ധമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ചായയും കിട്ടിയില്ല. ജാനുവിനെകൊണ്ട് ഒരു ചായ ഇട്ട് കുടിക്കാന്‍ അടുക്കളഭാഗത്തേക്ക് നടന്നു.
അവിടെ ആരേയും കാണാഞ്ഞതിനാല്‍ സ്വയം ഒരു കട്ടന്‍ ചായ ഉണ്ടാക്കാനുള്ള ഏര്‍പ്പാടിലായിരുന്നു.
“അപ്പോഴേക്കും പാര്‍വ്വതി അടുക്കളയിലെത്തിയിരുന്നു.“
“എന്താ ഉണ്ണ്യേട്ടാ എന്നോട് പറയാതിരുന്നത് ചായയുടെ കാര്യം.?”
അതിന് നീ വന്ന പാടെ കയറിക്കിടന്നില്ലേ? വയ്യാത്ത ആളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി.”
നീ പോയി വിശ്രമിച്ചോളൂ പാര്‍വ്വതീ.
“ഉണ്ണി ചായയുണ്ടാക്കുന്നതും നോക്കി പാര്‍വ്വതി അടുക്കളപ്പടിയില്‍ ഇരുന്ന് ഉറക്കം തൂങ്ങി..”
ഉണ്ണീ പാര്‍വ്വതിയെ എണീപ്പിച്ച് മുഖം കഴുകിക്കൊടുത്തു.
ഉണ്ണീയുടെ സ്നേഹം കണ്ട പാര്‍വ്വതിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഉണ്ണി അത് കണ്ടില്ലെന്ന് നടിച്ചില്ലെങ്കിലും, പിന്നീട് ഉണ്ണിയുടെ തൊണ്ടയിടറി.
“പറയൂ പാര്‍വ്വതീ.. എന്താണ് നിന്റെ പ്രശ്നം..?”
“ഒന്നുമില്ലാ ഉണ്ണ്യേട്ടാ..?”
രണ്ട് പേരും കൂടുതലൊന്നും പറയാതെ അങ്ങിനെ 4 മണി വരെ കിടന്നുറങ്ങി. ഉച്ച ഭക്ഷണം ഉണ്ടായതേ ഇല്ല. ആ കാര്യം ആരും ഓര്‍ത്തില്ല.
“പാര്‍വ്വതിക്ക് അണ്ടിപ്പിട്ട് ഇടിക്കാനറിയാമോ..?”
“അറിയാം..”
“എനിക്കുണ്ടാക്കിത്തരാമോ..?”
“തരാമല്ലോ..”
ഉണ്ണീയേട്ടന്‍ ഇവിടെ ഇരിക്ക്. ഞാന്‍ അണ്ടി പെറുക്കി വരാം. പെട്ടൊന്നും ഉണ്ടാക്കാന്‍ പറ്റുന്ന കാര്യമല്ല. സന്ധ്യയാകുമ്പോളെക്കും ശരിയാക്കിത്തരാം. അണ്ടി ചുടുന്ന സമയത്തൊന്നും എന്നെ കേറിപ്പിടിക്കാനൊന്നും വരരുതേ. കൈയിലൊക്കെ അണ്ടിപ്പശയും മറ്റുമാകും. അത് പിന്നെ പൊള്ളും. പിന്നെ എന്നേക്കേറി തല്ലാന്‍ തുടങ്ങും.
എന്നാല്‍ ഉണ്ടാക്കിക്കോളൂ.. ഞാനും കൂടി സഹായിക്കാം.
പാര്‍വ്വതി അണ്ടി ചുട്ട്, പൊളിച്ച്, അരിപ്പൊടിയും ശര്‍ക്കരയും നാളികേരവും ഉരലിട്ട് ഇടിക്കുമ്പോള്‍ ഉണ്ണി അവളുടെ ദേഹത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
“ഉണ്ണിയുടെ നോട്ടവും തമാശപറച്ചിലും ഒക്കെയായപ്പോള്‍ പാര്‍വ്വതിയുടെ മനസ്സിന്റെ ഭാരം തെല്ല് കുറഞ്ഞു.“
പുട്ട് മുറുകുമ്പോള്‍ ഉരലില്‍ ഉലക്ക ആഞ്ഞിടിക്കേണ്ടി വരും. അപ്പോള്‍ പാര്‍വ്വതിയുടെ തുള്ളിച്ചാടുന്ന മാറിടത്തിലേക്ക് ഉണ്ണി നോക്കി ഉല്ലസിച്ച് കൊണ്ടിരുന്നു.
“ഉണ്ണ്യേട്ടാ എന്താ ഈ കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലേക്കാണ് എന്ന് പറയുന്നത്..?”
“അത് ശരി… നീയെന്നെ കുറുക്കനാക്കി അല്ലേ..?”
“നിന്നെ കാണാന്‍ എന്തൊരു ചേലാ പാര്‍വ്വതീ. എനിക്കിത് പോലെ എന്നും പുട്ട് ഇടിച്ച് തരുമോ? “
“തരാം. ഈ ഉലക്കയുടെ മൂട് കൊണ്ട് ഒരിടിയും തരാം. ഈ ആണുങ്ങള്‍ക്കെന്താ വടക്കോറത്ത് കാര്യം. ണീറ്റ് പോയെ ഇവിടുന്ന്. “
പാര്‍വ്വതി ഒരു ഇലച്ചിന്തില്‍ അണ്ടിപ്പിട്ട് ഉണ്ണിക്ക് കൊണ്ട് കൊടുത്തു. അപ്പോളേക്കും അവള്‍ നന്നേ ക്ഷീണിച്ചിരുന്നു.
ഉണ്ണി തിന്നുന്നതിന് മുന്‍പ് ഒരു കഷണം പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു. പാര്‍വ്വതിയുടെ എല്ലാ വിഷമങ്ങളും മാഞ്ഞത് അവള്‍ അറിഞ്ഞില്ല. അവള്‍ ഉണ്ണിയുമായി തല്ലുകൂടാനും തമാശ പറയാനും തുടങ്ങി. എല്ലാം ദു:ഖങ്ങളും പമ്പ കടന്നു.
“കുറേ നാളായി ഫ്രൈഡ് റൈസ് കഴിച്ചിട്ട്. പണ്ട് എനിക്ക് ചേച്ചി ഉണ്ടാക്കിത്തരുമായിരുന്നു. ചിലപ്പോള്‍ സിങ്കപ്പൂരിലെ പെങ്ങള്‍ വരുമ്പോള്‍ നാസി ഗോറി യെന്ന് ഫ്രൈഡ് റൈസിനെപ്പോലെയുള്ള ഒരു വിഭവും ഉണ്ടാക്കിത്തരാറുണ്ട്.”
ഞങ്ങള്‍ മദ്ധ്യവേനലവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ തൃശ്ശിനാപ്പള്ളി വഴിക്കാണ് വരാറ്. അവിടെ നിന്ന് മദിരാശിയില്‍ വന്ന് അഛന് ചില ഓഫീസ് കാര്യങ്ങളൊക്കെ ഉണ്ടാകും.
അതെല്ലാം കഴിഞ്ഞ് ഞങ്ങളെ മൂര്‍മാര്‍ക്ക്റ്റിലും മൌണ്ട് റോഡിലും എല്ലാം ചുറ്റിക്കറങ്ങാന്‍ കൊണ്ടോകും.
മൌണ്ട് റോഡിലെ ബുഹാരി ഹോട്ടലില്‍ നിന്നാണെന്ന് തോന്നുന്നു ഫ്രൈഡ് റൈസ് ആദ്യമായി കഴിക്കുന്നത്. പിന്നീട് ചേച്ചി അതിന്റെ റസീപ്പി വാങ്ങി നാട്ടില്‍ വന്ന് എനിക്ക് പലപ്പോഴും ഫ്രൈഡ് റൈസ് ഉണ്ടാക്കിത്തരുമായിരുന്നു.
ഇന്നാള്‍ ഞാന്‍ ലണ്ടനില്‍ പോയപ്പോള്‍ ഒരു ചൈനീസ് റസ്റ്റോറണ്ടില്‍ ഫ്രൈഡ് റൈസ് കഴിക്കാന്‍ കയറിയെങ്കിലും കഴിക്കാനായില്ല.
“എന്താ ഉണ്ണ്യേട്ടാ ഇ മൂര്‍ മാര്‍ക്കറ്റ് എന്നാല്‍..?
ഈ മൂര്‍മാര്‍ക്കറ്റില്‍ കിട്ടാത്തതൊന്നും ഇല്ല. അഛനും അമ്മയെയും ഒഴിച്ച് എല്ലാമവിടെ കിട്ടുമെന്നാ പറയുക.
ഞാന്‍ അവിടെ പോയാല്‍ കളിപ്പാട്ടങ്ങളാണ് വാങ്ങുക. മരം കൊണ്ടുണ്ടാക്കിയ പല വര്‍ണ്ണങ്ങളിലുള്ള വീട്ടുപകരണങ്ങളുടെ മോഡലുകളും, കാറുകളും പിന്നെ ചലിച്ച് കൊണ്ടിരിക്കുന്ന തലകളുള്ള പാവകളും, വലിയ വയറുകളുള്ള കുംബകര്‍ണ്ണന്മാരെയും പിന്നെ ചെറിയ കൊട്ടകളും വട്ടികളും.
ഇത്ര വയസ്സായിട്ടും എനിക്ക് അത്തരം കളിപ്പാട്ടങ്ങളോട് ഭ്രമമാണ്. ചേച്ചി അവിടെ നിന്ന് കല്ലുമാലകളും കുപ്പിവളകളും, സിന്ദൂരം ചാന്ത് കണ്മഷി എന്നിവയും വാങ്ങാറുണ്ട്.
കുട്ടികള്‍ക്ക് വാങ്ങാന്‍ കുറച്ചധികം ഉണ്ടാകും അവിടെ. എനിക്കവിടെ പോയാല്‍ ഒരു കാഴ്ചബംഗ്ലാവില്‍ പോയ പ്രതീതിയാണ്.
“എന്നെ ഒരു ദിവസം അവിടേക്ക് കൊണ്ടോകുമോ ഉണ്ണ്യേട്ടാ..?”
ആ കൊണ്ടോകാമല്ലോ? നമുക്ക് കുട്ട്യോളുണ്ടാകുമ്പോള്‍ അവരേയും കൂട്ടി പോകാം.
കുട്ട്യോളെന്ന് പറഞ്ഞപ്പോള്‍ പാര്‍വ്വതി കരയാന്‍ തുടങ്ങി.
“ ഇത്രകാലമായിട്ടും ഞാന്‍ പ്രസവിച്ചില്ലാ. അവളുടെ സങ്കടം അണപൊട്ടി“
[തുടരും]
അടിക്കുറിപ്പ് ::
അക്ഷരത്തെറ്റുകള്‍ കരുതിക്കൂട്ടി വരുത്തുന്നതല്ല. ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന്‍ ശേഷമേ തിരുത്തുവാന്‍ പറ്റൂ. താമസിയാതെ ചെയ്യുന്നതാണ്.
copy right – 2010 - reserved
Sunday, June 20, 2010
അപ്പുണ്ണി.... ചെറുകഥ.... ഭാഗം 1
“അഛാ കുറച്ച് നാളായി ഗുരുവായൂര്‍ പോയി തൊഴണമെന്ന് കരുതിയിട്ട് “
സാവിത്രിക്കുട്ടി അഛന്‍ തിരുമേനിയോട് പറഞ്ഞു. പണ്ടൊക്കെ അമ്മയുള്ളപ്പോള്‍ മാസാമാസം ഗുരുവായൂര്‍ പോകുമായിരുന്നു. അന്നൊക്കെ ഇല്ലത്ത് അതിനുള്ള വരുമാനങ്ങളും ഉണ്ടായിരുന്നു. ഇന്ന് ഇല്ലെന്നല്ല. പണ്ടത്തെ അത്ര പോരാ.
ഇപ്പോഴും രണ്ട് ആനകളും ഏക്ര കണക്കിന് ഭൂമിയും നിലങ്ങളും എല്ലാം ഉണ്ട്. എന്നാലും അഛന്‍ തിരുമേനിയുടെ കണക്കിന്നനുസരിച്ച് പണ്ടത്തെ പോലെ പെട്ടി നിറയെ വരുമാനമില്ലത്രെ.
പണ്ട് ഗുരുവായൂര്‍ പോയാല്‍ പത്ത് ദിവസമെങ്കിലും പാര്‍ത്തിട്ടേ വരാറുള്ളൂ. പിന്നീടത് രണ്ട് ദിവസത്തില്‍ ഒതുങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി ആ വഴിക്ക് പോയിട്ടില്ല.
കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധിക്കുന്നു. ഇല്ലത്ത് പണ്ടത്തെപ്പോലെ സന്തോഷമുള്ള അന്ത:രീക്ഷം കാണുന്നില്ല.
“സാവിത്രിക്കുട്ടി പഴയകാലം അയവിറക്കി….”
അന്നത്തെ കാലത്ത് ഇല്ലത്തുളളവര്‍ക്കും വിരുന്നുകാര്‍ക്കും കൂടി കുറഞ്ഞത് രണ്ട് പറയുടെ ചോറ് വേണം ഉച്ചഭക്ഷണത്തിന്. പുറം പണിക്കാര്‍ക്ക് വേറെ കരുതണം.
ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ? കഷ്ടിച്ച് രണ്ടിടങ്ങഴി അരിയിട്ടാല്‍ കഴിക്കാനാളില്ല. പുറം പണിക്കാരൊക്കെ അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്ന് പുറത്തെവിടെയെങ്കിലും ഇരുന്ന് കഴിക്കും.
“കഴിഞ്ഞ വര്‍ഷം പ്രശ്നം വെച്ചിരുന്നപ്പോള്‍ തെളിഞ്ഞിരുന്നുവത്രെ. ഇവിടെക്ക് ഒരു അജ്ഞാത പുരുഷന്റെ പ്രവേശം ഉണ്ടാകുമെന്നും ഇല്ലം താമസിയാതെ സമ്പത്ത് കൊണ്ടും സന്തോഷം കൊണ്ടും പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്നും. അതിന് മുന്നോടിയായി ഗുരുവായൂരപ്പനെ ഭജിച്ച് ധ്യാനിക്കുവാനും..”
ഭഗവാന് എന്നും നെയ്യ്‌വിളക്ക് വെക്കുവാനും മറ്റു ചില കര്‍മ്മങ്ങള്‍ ചാര്‍ത്ത് പ്രകാരം ചെയ്യുവാനും കല്‍പ്പിക്കപ്പെട്ടു.
സമ്പത്തും പൂര്‍വ്വാധികം സന്തോഷവും കൈവരിക്കാനുള്ള നിമിത്തം എങ്ങിനെയാണെന്നും ഏത് വഴിക്കാണെന്നും ആര്‍ക്കും പ്രവചിക്കാനായില്ലത്രെ. ഗുരുവായൂരപ്പന്‍ പ്രസാദിക്കണമത്രെ.
“എന്നാ അഛാ നമുക്ക് ഗുരുവായൂര്‍ പോകേണ്ടത്..? “
കുട്ട്യോള്‍ടെ സ്കൂള്‍ പൂട്ടുമ്പോള്‍ ആവാം സാവിത്രിക്കുട്ടീ.
“അത് പോരാ അഛാ. അതിന്‍ ഇനി നാലുമാസം കഴിയേണ്ടെ?”
അങ്ങിനെച്ചാ നീയും ചെറിയമ്മയും കൂടി പോയ് വരൂ.
അത് ശരിയാവില്ലാ. ആണുങ്ങളായിട്ട് ആരെങ്കിലും വേണം.
“എന്നാപ്പിന്നെ അമ്മാത്തുള്ള നാരായണനെ കൂട്ടിക്കോ..”
അതൊന്നും ശരിയാവില്ലാ അഛാ. അഛനുള്ളപ്പോ പിന്നെ എന്തിനാ മറ്റുള്ളവരൊക്കെ.
“എനിക്കൊന്നിനും ഒരു ഉത്സാഹമില്ല എന്റെ മോളേ. നിന്റെ അമ്മ പോയി. ഞാന്‍ ഒറ്റപ്പെട്ടു”
“അങ്ങിനെ പറയല്ലേ അഛാ. അഛന് ഈ പുന്നാരമോള്‍ സാവിത്രിക്കുട്ടിയില്ലേ ?”
എന്നെ ഏതായാലും എന്റെ ആള്‍ ഉപേക്ഷിച്ചു. ഇനി ഒരിക്കലും അദ്ദേഹം ആസ്ത്രേലിയയില്‍ നിന്ന് നാട്ടിലേക്കില്ലത്രെ. അവിടെത്തെ മദാമ്മയോടൊത്ത് ജീവിതാവസാനം വരെ എന്നും.
“അഛനോട് ഞാന്‍ ഒരു വേളിയും കൂടി കഴിച്ചോളാന്‍ പറഞ്ഞുവല്ലോ. അഛന്‍ സമ്മതിക്കാഞ്ഞിട്ടല്ലേ..?”
കുഴല്‍ മന്ദത്തും നിന്ന് ഒരു സംബന്ധം ആലോചിച്ചതല്ലേ? നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ. എന്റെ അമ്മയോളം പ്രായമില്ലെങ്കിലും പ്രായമില്ലെങ്കിലും നമ്മുടെ ഇല്ലത്തേക്ക് പറ്റിയ ഒരു വീട്ടമ്മ തന്നെയായിരിക്കും. പ്രതാപത്തിനൊട്ടും കുറവില്ലതാനും. എനിക്കാണെങ്കില്‍ വലിയ ഇഷ്ടമായി. പിന്നെ ഒരു കൂട്ടുമായല്ലോ എനിക്ക്.
“നമുക്കതങ്ങ് ആലോചിച്ചാലോ അഛാ ?”
“എന്തിന്റെ കേടാ സാവിത്രിക്കുട്ടീ നിനക്ക്. അഛന് സംബന്ധമാലോചിക്കലല്ലോ മക്കളുടെ പണി”
‘അഛന്റെ ഈ ഏകാന്തതക്ക് ഒരു അവസാനം കുറിക്കണമല്ലോ ? അല്ലെങ്കില്‍ പണ്ടത്തെപ്പോലെ പാടത്തും പറമ്പിലും ഒന്നും പോകാതെ വീട്ടിനകത്ത് ഉടഞ്ഞ പാത്രം പോലെ കിടക്കും’
പണ്ടൊക്കെ എത്ര ഉഷാറായിരുന്നു അഛന്‍. കഞ്ഞി കുടിച്ച് ഇറങ്ങിയാല്‍ വയലിലും, പറമ്പിലും പിന്നെ നാല്‍ക്കവലയിലും ഒക്കെ പോയി ഉച്ചക്ക് പണിക്കാര്‍ കയറുന്ന സമയത്തെ വീട്ടിലെത്തൂ.
ഉച്ചയൂണ് കഴിഞ്ഞ് ഒരു മയക്കവും കഴിഞ്ഞ് വീണ്ടും പുറത്തേക്കിറങ്ങും. പിന്നെ ആനക്കാര്യവും മറ്റും കഴിഞ്ഞ് മനയിലെത്തുമ്പോള്‍ സന്ധ്യാ വിളക്ക് കൊളുത്തിയിരിക്കും.
ഇന്ന് അങ്ങിനെ ഒരു ചിട്ടയുമില്ലാത്ത ജീവിതമായിപ്പോയി എന്റെ അഛന്റെ. എന്നെ വല്ലാതെ തളര്ത്തുന്നു അഛന്റെ സ്ഥിതി കണ്ടിട്ട്.
അന്നൊക്കെ അഛന്റെ മുഖത്ത് എപ്പോഴും സന്തോഷമായിരുന്നു. അമ്മ പോയിട്ടും സന്തോഷക്കുറവില്ലായിരുന്നു. അപ്പോഴത്തെ ഒരു വല്ലായ്മ ആര്‍ക്കും വരാമല്ലോ?
ഇല്ലത്തെ സ്വത്തുക്കളില്‍ കാല് ഭാഗമല്ലേ നഷ്ടപ്പെട്ടുള്ളൂ. വിളവിലും അല്പം കുറവ് വന്നു. എന്നാലും ഇപ്പോഴും കാര്യമായ പ്രശ്നമൊന്നും കാണാനില്ലല്ലോ?
പിന്നെ ആനകള്‍ കുറഞ്ഞത് നന്നായി. അവക്ക് ഏക്കവും കാട്ടിലെ തടിപിടുത്തവും ഇല്ലെങ്കില്‍ പരിപാലിക്കാന്‍ ഏറെ കഷ്ടം.
“അഛന്‍ പേടിക്കേണ്ട. നഷ്ടപ്പെട്ട പ്രതാപമെല്ലാം തിരിച്ച് വരും.ഗുരുവായൂരപ്പനെ ധ്യാനിച്ചോളൂ. വേണമെങ്കില്‍ ഇന്ന് തൊട്ട് ഭഗവാന്‍ കെടാവിളക്ക് വെക്കാം. സംഗതികള്‍ ശരിയാകുമ്പോള്‍ നമുക്ക് ലക്ഷ്മിക്കുട്ടി പ്രസവിക്കുമ്പോള്‍ ആനക്കുട്ടിയെ നടയിരുത്താം. ഇനി ഒന്നും ശരിയായില്ലെങ്കിലും അങ്ങിനെ ചെയ്യാം.“
“നമ്മളാരേയും ഉപദ്രവിച്ചിട്ടോ ദ്രോഹിച്ചിട്ടോ ഇല്ലല്ലോ? പിന്നെ അഛനെന്തിന് ഭയക്കണം..”
മകള്‍ സാവിത്രി അഛന്‍ തിരുമേനിക്ക് ധൈര്യം കൊടുത്തു.
“ഇനി എന്താച്ചാ പറഞ്ഞോളൂ.നാം പുതിയ കാര്‍ വാങ്ങിയിട്ടും കൂടി ഗുരുവായൂര്‍ പോയതേ ഇല്ലാ. പണ്ട് കൂടെ കൂടെ പോയിവന്നിരുന്നതൊക്കെ വാടകക്കാറിലായിരുന്നില്ലേ..?”
സാവിത്രിക്കുട്ടിക്ക് പറ്റിയ ദിവസം പറഞ്ഞോളൂ. ഞാന്‍ എപ്പോഴായാലും തയ്യാറാണ്. നീയ് കൂടെയുള്ളപ്പോള്‍ എന്റെ അസുഖക്കാര്യങ്ങളൊക്കെ നാം മറക്കുന്നു. ഒരാഴത്തേക്കുള്ള മരുന്നും മറ്റും കരുതിക്കോളൂ..നമ്മളെക്കൂടാതെ രണ്ട് പേരെയും കൂട്ടിക്കോളൂ..
“അടുത്ത ബുധനാഴ്ചത്തേക്കുള്ള യാത്രക്കുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കി”
അവര്‍ കാലത്ത് 8 മണിക്ക് തന്നെ യാത്ര തിരിച്ചു. സത്രത്തില്‍ 2 മുറികള്‍ ഏര്‍പ്പാടാക്കിയിരുന്നു. 12 മണിക്ക് മുന്പായിത്തന്നെ ഗുരുവയൂരപ്പന്റെ തിരുനടയിലെത്താന്‍ സാധിച്ചു.
“കൃഷ്ണാ ഗുരുവായൂരപ്പാ… അഛന്‍ തിരുമേനി മനസ്സുരുകി പ്രാര്‍ത്ഥിച്ചു. എനിക്ക് കൂടുതല്‍ ധനത്തിലൊന്നും ആഗ്രഹമില്ല ഭഗവാനേ. സന്തോഷവും സമാധാനവുമാണ് ജീവിത ലക്ഷ്യം ഭഗവാനെ. മനസ്സ് നിറയെ സന്തോഷം വേണം. പ്രായമായില്ലേ കൃഷ്ണാ ഇനി വിഷമങ്ങള്‍ താങ്ങാനില്ല ശേഷിയില്ല..”
“എന്ത് പരീക്ഷണങ്ങളും എന്നില്‍ നടത്തിക്കോളൂ. ഞാന്‍ എന്നെത്തന്നെ അങ്ങയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്റെ കുടുംബത്തിന് ഐശ്വര്യപൂര്‍ണ്ണമായ ഒരു അന്തരീക്ഷം വന്ന് ചേരണേ കൃഷ്ണാ ഗുരുവായൂരപ്പാ..”
മൂന്നാം ദിവസം അമ്പലത്തിലുള്ള സാധുക്കള്‍ക്ക് പതിവിലും കൂടുതല്‍ ഭിക്ഷ നല്‍കി. ഒരാഴ്ചത്തേക്ക് മുന്‍പ് തന്നെ ഇല്ലത്തേക്ക് മടങ്ങാന്‍ സാവിത്രിക്കുട്ടിയോട് പറഞ്ഞു.
“അഛാ നമുക്കെന്താ ഇത്ര തിരക്ക്. ഇല്ലത്തെ കാര്യങ്ങളൊക്കെ നോക്കാന്‍ ശങ്കുണ്ണ്യായരുണ്ടല്ലോ..?”
അവള്‍ അമ്പലം പ്രദക്ഷിണം വെച്ച് തുടങ്ങുമ്പോള്‍ ഒരേ സ്ഥാനത്ത് തന്നെ എന്നും കാണപ്പെട്ട ഒരു വൃദ്ധനെ ശ്രദ്ധിച്ചു. മറ്റെല്ലാ ഭിക്ഷക്കാര്ക്കും സ്ഥാനചലനങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം ഒരേ ഇരുപ്പില്‍ ഒരേ സ്ഥാനത്ത്, അതും കണ്ണടച്ച് ധ്യാന നിര്‍വൃതിയില്‍.
സാവിത്രി തൊട്ടടുത്ത ആളുകള്‍ക്ക് കൊടുക്കുന്നതിനേക്കാളും കുറച്ച് പണം അയാള്‍ക്ക് നല്‍കി. പാദസ്പര്‍ശമേറ്റ് അയാള്‍ കണ്ണുതുറന്നു. വിണ്ടും അടച്ച് ധ്യാനത്തില്‍ മുഴുകി. മറ്റുള്ളവരില്‍ നിന്നും കുറച്ചായിട്ടും സന്തോഷമുള്ള മുഖത്തോട് കൂടി അവിടെ തന്നെ ഇരുന്നു. ചിലര്‍ക്ക് സങ്കടം, മറ്റുള്ളവരുടെ മുഖത്ത് സന്തോഷമില്ലാത്ത മറ്റു പല നിറങ്ങളും.
“അഛാ നമുക്ക് ഞായറാഴ്ച മടങ്ങാം…”
ശരി മോളെ എല്ലാം നിന്റെ ഇഷ്ടം പോലെയാകട്ടെ.
“മുപ്പത്തിയെട്ട് വയസ്സുള്ള ഒരു സ്തീയാണ് സാവിത്രിക്കുട്ടിയെങ്കിലും വളരെ പ്രസരിപ്പുള്ള പതിനെട്ട്കാരിയുടെ പ്രസരിപ്പും അംഗലാവണ്യവും മറ്റുമാണവള്‍ക്ക്. സാവിത്രിക്കുട്ടിയെ മോഹിക്കാത്ത ആരുമില്ലാ ആ കരയില്‍ പണ്ട്.“
കാലത്തെ തൊഴല്‍ കഴിഞ്ഞ് വൈകുന്നേരത്തിന് മുന്‍പ് തനിയെ ഒരു പ്രാവശ്യം കൂടി സാവിത്രി അമ്പലത്തിലെത്തി. ആ വയസ്സന്‍ അതേ സ്ഥാനത്ത് അതേ ഇരുപ്പില്‍ തന്നെ. മറ്റുപലരും അവിടെ നിന്നെണീറ്റുപോയിരുന്നു.
കഴകക്കാരോട് അന്വേഷിച്ചപ്പോള്‍ അപ്പുണ്ണ്യേട്ടന്‍ ലഭിക്കുന്ന പണത്തില്‍ ഭൂരിഭാഗവും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുമത്രേ.
ഇവിടെ നിന്ന് ഞങ്ങള്‍ കൊടുക്കുന്ന നിവേദ്യച്ചോറാണ് കഴിക്കുക. കാലത്ത് കഞ്ഞിയും പയറും അല്ലെങ്കില്‍ കൂട്ടാന്‍ എന്തെങ്കിലും. വൈകിട്ടെത്തെ കാര്യം എന്താണെന്ന് ഞങ്ങള്‍ ഇതേ വരെ അന്വേഷിച്ചിട്ടില്ല. എവിടെയാണ് അന്തിയുറങ്ങുന്നതെന്നും അന്വേഷിച്ചിട്ടില്ലാ.
ദീപാരാധന കഴിഞ്ഞ്, തൃപ്പുകയും കഴിഞ്ഞ് നട അടക്കുന്ന വരെ ഇവിടെ കാണും.
“മറ്റുള്ളവര്‍ക്കൊക്കെ അവരുടെ നാടും വീടും ഒക്കെ അറിയാം. പക്ഷെ അപ്പുണ്ണ്യേട്ടന്റെ കാര്യങ്ങളൊന്നും ഏട്ടന് അറിയില്ലത്രെ. എന്നാലും ആ മുഖത്ത് എപ്പോഴും സന്തോഷം. ആരെന്ത് അസഭ്യം പറഞ്ഞാലും ഉപദ്രവിച്ചാലും ആ മുഖത്ത് ഇന്ന് വരെ ആരും സന്തോഷമല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലാ.”
+++
അടുക്കളയില്‍ പണിക്കാര്‍ കുറവാണെങ്കില്‍ ഞങ്ങളെ പാത്രങ്ങള്‍ കഴുകാന്‍ സഹായിക്കാറുണ്ട്. ചിലപ്പോള്‍ സ്വയം വന്ന് എല്ലാ പണിയും ചെയ്ത് തരും. ചിലപ്പോള്‍ ആലോചനയില്‍ മുഴുകിക്കാണാറുണ്ട്.
മക്കളുണ്ടോ, കുടുംബമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഒരു പ്രതികരണവും ഇല്ലാ. അപ്പുണ്ണ്യേട്ടന്‍ അതൊക്കെ മറന്നിരിക്കാം എന്നാണ്‍ ഇവിടെയുള്ളവര്‍ പറയുന്നത്.
അപ്പുണ്ണ്യേട്ടന് ഒന്നിനേയും ആരേയും ഭയമില്ലാ. ഒരിക്കല്‍ അപ്പുണ്ണ്യേട്ടന്‍ ഇരിക്കുന്നതിന്റെ ഇടത്തും വലത്തുമായി ശീവേലിക്കുള്ള ആനകളെ അറിയാതെ തളച്ചിട്ട് പാപ്പാന്മാര്‍ എവിടേയോ പോയി.അങ്ങിനെ ഒരാള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടില്ലത്രെ.
ശീവേലിക്കുള്ള ആനകള്‍ പൊതുവെ ശാന്തപ്രിയരായിരുന്നെങ്കിലും മൃഗങ്ങളല്ലേ. അവരുടെ സ്വഭാവം എപ്പോ വേണമെങ്കിലും മാറാലോ.
ആ കാഴ്ച കണ്ട് കഴക്കാരും ശാന്തിമാരും ഭക്തജനങ്ങളും തടിച്ച് കൂടി. പാപ്പാന്മാരെ അന്വേഷിച്ച് കണ്ടെത്താനായില്ല. അപ്പുണ്ണ്യേട്ടന്‍ ഒരു മാറ്റവും മുഖത്ത് കണ്ടില്ല. അതേ ഇരുപ്പില്‍ പ്രസന്നവദനനായി നിലകൊണ്ടു.
ഈ വാര്‍ത്ത് കേട്ട് മേല്‍ ശാന്തിയുമെത്തി. അപ്പുണ്ണ്യേട്ടനെ തീര്‍ത്ഥം തെളിച്ച് പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പന്‍ തുണക്കട്ടെ. എല്ലാവരോടും പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് മേല്‍ശാന്തി നാലമ്പലത്തിലേക്ക് പ്രവേശിച്ചു.
പാപ്പാന്മാര്‍ ഓടിക്കിതച്ചെത്തിയപ്പോളേക്കും അപ്പുണ്ണ്യേട്ടന്‍ അവിടെ നിന്നെണീറ്റ് പോയിരുന്നു.
അതില്‍ പിന്നെ അപ്പുണ്ണ്യേട്ടനെ എല്ല്ലാവര്‍ക്കും പ്രിയമായി. വൈകുന്നേരം അന്തിയുറങ്ങാന്‍ ഏതോ ഒരു ശാന്തിക്കാരന്‍ അദ്ദേഹത്തിന്റെ ഇല്ലത്തിലെ ഉമ്മറത്ത് ഇടം നല്‍കി.
ഒരിക്കല്‍ ആ ഇല്ലത്തിലെ ഒരു പിഞ്ചുകുട്ടി വൈകിട്ട് നിര്‍ത്താതെ കര്‍ച്ചിലായിരുന്നു. പെറ്റമ്മയും മറ്റും മാറി മാറി എടുത്തിട്ടും കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനായില്ല. അവസാനം അവര്‍ കുട്ടിയേയും എടുത്ത് കുന്നംകുളത്തുള്ള ഒരാശുപത്രിയിലേക്ക് കൊണ്ട് പോകാനായി ഒരു വാടക കാറ് വിളിക്കാനായി പുറത്തേക്ക് പോയി. ആ സമയം കരയുന്ന കുട്ടിയെ അപ്പുണ്ണ്യേട്ടനെ ഏല്പിച്ചു.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ അരമണിക്കൂറിലധികം കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലുമായി ചുറ്റിത്തിരിഞ്ഞിട്ടും ഒരു വാഹനവും അവര്‍ക്ക് കണ്ടെത്താനായില്ല.
അവര്‍ നിരാശയോടെ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച….
“അപ്പുണ്ണി കുട്ടിയേയും കെട്ടിപ്പിടിച്ച് ഉമ്മറത്ത് ഉറങ്ങുന്നു. കുട്ടിയുടെ കരച്ചില്‍ മാറിയിരുന്നു നിശ്ശേഷം..”
അവര്‍ കുട്ടിയെ എടുത്ത് അകത്തേക്ക് പോയതും കുട്ടി പിന്നേയും കരച്ചില്‍ തുടങ്ങി. മറ്റൊരു മാര്‍ഗ്ഗമില്ലാതെ അവര്‍ കുട്ടിയെ അപ്പുണ്ണിയുടെ അടുത്ത് കൊണ്ട് കിടത്തി. അദ്ദേഹം കുട്ടിയെ കെട്ടിപ്പിടിച്ച് വീണ്ടും നിദ്രയിലാണ്ടു. അന്ന് ആ ദമ്പതിമാര്‍ കുട്ടിക്ക് വേണ്ട് ഉമ്മറപ്പടിയില്‍ ആ രാത്രി മുഴുവനും കാവലിരുന്നു.
അതിന്‍ ശേഷം അമ്പലപരിസരത്ത് ഏതെങ്കിലും കുട്ടികള്‍ക്ക് നിര്‍ത്താതെ കരച്ചിലോ, മറ്റെന്തെങ്കിലും കാരണത്താലുള്ള കരച്ചിലോ കണ്ടാല്‍ അവര്‍ അപ്പുണ്ണിയുടെ മടിയിലോ വൈകിട്ടാണെങ്കില്‍ അടുത്തോ കൊണ്ട് കിടത്തുമായിരുന്നു. നിമിഷങ്ങള്‍ക്കകം കുട്ടികളുടെ കരച്ചില്‍ മാറുന്നത് കാണാമായിരുന്നു.
പിന്നീട് അപ്പുണ്ണ്യേട്ടന്‍ അന്തിയുറങ്ങുന്ന ഇല്ലത്ത് അദ്ദേഹത്തിന്‍ കൂടുതല്‍ സൌകര്യമുള്ള ഒരു മുറി ശയിക്കാന്‍ കൊടുത്തുവെങ്കിലും അപ്പുണ്ണ്യേട്ടന്‍ സ്വീകരിച്ചില്ലത്രേ. കുട്ടികളുടെ കരച്ചില്‍ മാറ്റുന്നതിന്‍ പാരിതോഷികമോ ധനമോ, വസ്ത്രങ്ങളോ, ഭക്ഷണമോ കൊടുത്താല്‍ അപ്പുണ്ണ്യേട്ടന്‍ സ്വീകരിക്കുമായിരുന്നില്ല. അപ്പുണ്ണ്യേട്ടന്‍ ഒന്നിലും ഭ്രമം ഉണ്ടായിരുന്നില്ല എന്നുള്ളത് വിചിത്രമായ ഒരു പരമാര്‍ഥമായിരുന്നു. ഒരു നേരം ഉണ്ടില്ലെങ്കിലും അദ്ദേഹത്തിനെ ഒന്നും അലട്ടിയിരുന്നില്ല. തികഞ്ഞ ഒരു കൃഷ്ണഭക്തനാണ്‍ അപ്പുണ്ണ്യേട്ടന്‍.
അദ്ദേഹത്തിന്‍ പഴയ നല്ല കാലങ്ങളുണ്ടായിരുന്നെങ്കില്‍ തിരിച്ച് കിട്ടാന്‍ ഞാന്‍ അടക്കം എല്ലാം അമ്പലവാസികളും ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാറുണ്ട്.
അമ്പലത്തിന്നടുത്തുള്ള ഇല്ലത്തിലെ രാത്രിയുറക്കത്തിന്‍ ശേഷം ആ വീടിന്‍ പല ഭാഗ്യങ്ങളും വന്ന് കൂടിയത്രെ. അവര്‍ക്ക് പിന്നീട് ഈ വൃദ്ധന്‍ ഒരു അധികപ്പറ്റായി തോന്നുകയും ഒരു രാത്രി അവിടെ നിന്ന് ഇറക്കിവിടുകയും ചെയ്തുവത്രെ.
അതില്‍ പിന്നെ ആ കുടുംബത്തിന്‍ പല അനര്‍ഥങ്ങളും വന്ന് ചേരുകയും ആ വീട്ടുകാര്‍ ഈ നാടുപേക്ഷിച്ച് എങ്ങോ പോയി. പിന്നീട് ആ വീട്ടില്‍ ആരും താമസിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലത്രെ.
ഇതേ വരെ അപ്പുണ്ണ്യേട്ടന്‍ ആരോടും സംസാരിച്ച് കണ്ടിട്ടില്ല.നാടും വീടും ഒന്നും അദ്ദേഹത്തിനോ കൂടെയുള്ള മറ്റു ഭിക്ഷക്കാര്‍ക്കോ അറിവില്ലാ.
ഉടുക്കാന്‍ മുണ്ടും വസ്ത്രങ്ങളും ഇവിടെ മാറി മാറി വരുന്ന മേല്‍ശാന്തിമാര്‍ കൊടുക്കും. മുട്ട് വരെയുള്ള ഒറ്റമുണ്ടാണ്‍ ധരിക്കുക. മേല്‍ മുണ്ട് ഷര്‍ട്ട് മുതലായവ ഇത് വരെ ഇട്ട് കണ്ടിട്ടില്ലാ. വര്‍ഷങ്ങളായി ഒരേ ഇരുപ്പില്‍ ഒരേ സ്ഥാനത്ത് തന്നെ. ആ സ്ഥലത്ത് മറ്റാരും ഇരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലത്രെ. ഇനി അഥവാ ഇരുന്നാല്‍ അപ്പുണ്ണ്യേട്ടന്‍ അന്ന് മുഴുവനും അടുക്കളയില്‍ വന്ന് ഞങ്ങളെ എന്തെങ്കിലും പണിയില്‍ സഹായിക്കും. പറഞ്ഞതൊക്കെ കേള്‍ക്കാനും അനുസരിക്കാനും അറിയാം. സംസാരിക്കുകയില്ലാ എന്നേ ഉള്ളൂ…
“സാവിത്രിക്കുട്ടിക്ക് ഇതെല്ലാം കേട്ടിട്ട് വളരെ ആശ്ചര്യം തോന്നി, സ്നേഹവും. സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും പ്രതീകമായാണ്‍ ആ മനുഷ്യനില്‍ സാവിത്രിക്കുട്ടിക്ക് ദര്‍ശിക്കാനായത്. ഒരു പക്ഷെ ഭഗവാന്‍ കൃഷ്ണന്‍ തന്നെയാകും ആ ശരീരത്തില്‍ കുടികൊള്ളുന്നത്..”
“ഉടന്‍ തന്നെ സത്രത്തില്‍ പോയി അഛന്‍ തിരുമേനിയോട് വിശേഷങ്ങളെല്ലാം പറഞ്ഞു.”
ദീപരാധനക്ക് പോയപ്പോള്‍ അഛന്‍ തിരുമേനിയെ കാണിച്ച് കൊടുത്തു. മഴ ചാറുന്നുണ്ടെങ്കിലും അതേ ഇരുപ്പില്‍ അതേ സ്ഥാനത്ത്. നാരായണമന്ത്രം ഉരുവിടുന്നതും കാണാം ചുണ്ടുകളില്‍ പക്ഷെ ശബ്ദം പുറത്തേക്ക് വരില്ലാ. മന്ത്രമാണെന്ന് മേല്‍ശാന്തിയദ്ദേഹമാണത്രെ കഴക്കാരോട് പറഞ്ഞത്.
പലരും എത്ര ശ്രമിച്ചിട്ടും സംസാരിക്കുന്നത് ആര്‍ക്കും ശ്രവിക്കാനായില്ലത്രെ.
“അഛാ ആരോരുമില്ലാത്തയാളാണത്രെ. നമുക്ക് ഇല്ലത്തേക്ക് കൂട്ടിക്കൊണ്ട് പോയാലോ..?”
“അതിന്‍ നമ്മുടെ കൂടെ വിളിച്ചാല്‍ പോരുമോ മോളേ..”
സംസാരശേഷിയില്ലാത്ത ഒരാളെ കൊണ്ട് പോയി നോക്കാന്‍ ബുദ്ധിമുട്ടാവില്ലേ മോളെ ..?
“അഛന്‍ വിളിച്ച് നോക്കൂ. വരികയാണെങ്കില്‍ ഞാന്‍ നോക്കിക്കൊള്ളാം. എന്നെ ഗുരുവായൂരപ്പന്‍ അങ്ങിനെ തോന്നിപ്പിക്കുന്ന പോലെയാണഛാ എനിക്ക് അനുഭവപ്പെടുന്നത്..”
ആരോരുമില്ലാത്ത ഒരാളെ സംരക്ഷിക്കുന്നതില്‍ കവിഞ്ഞ ഒരു പുണ്യം ഈ ഭൂമിയില്‍ മറ്റൊരു കര്‍മ്മമുണ്ടോ അഛാ.. എന്താ അഛനൊന്നും മിണ്ടാത്തെ….?!
“ശരി മോളെ നിന്റെ ഒരാഗ്രഹത്തിനും ഈ അഛന്‍ തടസ്സം നിന്നിട്ടില്ലാ ഇന്ന് വരെ..”
സാവിത്രിക്കുട്ടിക്ക് സന്തോഷമായി. അവള്‍ വാകച്ചാര്‍ത്തിനെത്തിയപ്പോള്‍ മറ്റെല്ലാ ഭിക്ഷക്കാരെയും കണ്ടെത്താനായെങ്കിലും ഇദ്ദേഹത്തെ മാത്രം കണ്ടില്ല. അഛന്‍ തിരുമേനിയോടൊപ്പം ദു:ഖഭാരത്തോടെ സത്രത്തിലേക്ക് മടങ്ങി..
“പ്രാതലിന്‍ ശേഷം വീണ്ടും അമ്പലനടയിലെത്തി. പല തവണ പ്രദക്ഷിണം വെച്ചിട്ടും ആളെ കാണാനായില്ല. സാവിത്രിക്കുട്ടിക്ക് ആധിയായി. കഴകക്കാരുടെ സഹായം തേടി..”
സാവിത്രിക്കുട്ടിക്ക് വയസ്സേറേയായെങ്കിലും യൌവനം തുളുമ്പുന്ന പ്രകൃതമായിരുന്നു. കഴകക്കാരും മറ്റു ക്ഷേത്രജീവനക്കാരും ചുരുങ്ങിയ കാലയളവില്‍ അവരുടെ സ്നേഹഭാജനമായി അവള്‍.
“ഒരു പക്ഷെ അപ്പുണ്ണ്യേട്ടനെ കണ്ട് കിട്ടാതെയിരിക്കട്ടെ എന്നവര്‍ പ്രാര്‍ഥിച്ചുകാണും. അത് വരെ സാവിത്രിക്കുട്ടി ഈ ക്ഷേത്രപരിസരത്ത് കാണുമല്ലോ..”
സാവിത്രിക്കുട്ടി ക്ഷേത്രം ഓഫീസിലന്വേഷിച്ചു.
“ഞങ്ങള്‍ക്ക് ഇവിടെ വരുന്നവരേയും ഭജനമിരിക്കുന്നവരേയും കുറിച്ചൊന്നും ഒരു ധാരണയില്ല. എത്രയോ പേര്‍ പ്രതിദിനം ഇവിടെ വന്ന് പോകുന്നു.”
കിഴക്കേ നടയിലുള്ള ഏതെങ്കിലും ചന്ദനത്തിരി, കര്‍പ്പൂരം മുതലായവ വില്‍ക്കുന്ന കടയില്‍ പോയി അന്വേഷിച്ച് നോക്കൂ. അല്ലെങ്കില്‍ ഏതെങ്കിലും ആല്‍ത്തറയില്‍..
“സാവിത്രിക്കുട്ടി അഛന്റെ കൂട്ടത്തില്‍ നിന്ന് വിട്ടു അവര്‍ പറഞ്ഞ സ്ഥലത്തൊക്കെ അന്വേഷിച്ച് നിരാശയായി അമ്പലത്തില്‍ തന്നെയെത്തി.”
എന്നിട്ട് അപ്പുണ്ണ്യേട്ടന്‍ ഇരിക്കുന്ന സ്ഥലത്തിന്‍ അഭിമുഖമായി ഒരു തോര്‍ത്ത് വിരിച്ച് ഇരുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കണ്ണടച്ചിരുന്നു.
“ഒരു മണിക്കൂറ് കഴിഞ്ഞ് കണ്ണുതുറന്ന് നോക്കിയപ്പോള്‍, ഇതാ ഇരിക്കുന്നു എന്റെ കണ്മുമ്പില്‍ അപ്പുണ്ണ്യേട്ടന്‍..”
“സാവിത്രിക്കുട്ടിക്ക് സന്തോഷമായി. അഛന്‍ തിരുമേനിയെ അന്വേഷിച്ച് കാണാനായില്ല. ഇനി അഛന്റെ പിറകേ പോകുമ്പോള്‍ അപ്പുണ്ണ്യേട്ടനെ കാണില്ലാ. എന്തൊരു മറിമായം കൃഷ്ണാ ഗുരുവായൂരപ്പാ.. അഛന്‍ തിരുമേനിയെയും കൊണ്ട് തിരിച്ചെത്തിയപ്പോള്‍ മനസ്സില കരുതിയപോലെ അപ്പുണ്ണ്യേട്ടന്‍ അവിടെ ഇല്ലായിരുന്നു.“
കലങ്ങിയ കണ്ണുകളോടെ സാവിത്രിക്കുട്ടി അവിടെ തന്നെ ഇരുന്നു………
[തുടരും]
അടിക്കുറിപ്പ് :: അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തിരുത്താം. സദയം ക്ഷമിക്കുക.
All rights reserved
Friday, June 11, 2010
Wednesday, June 9, 2010
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും .......
ചോരതന്നെ കൊതുകിന് കൌതുകം
ഇങ്ങിനെ ആരോ പാടിയതോര്‍ക്കുന്നു.
എല്ലാ ജിവജാലങ്ങള്‍ക്കും അവരുടെ ജീവിതകാലയളവില്‍ ഓരോ ധര്‍മ്മം ഉണ്ടെന്നാണ് ജനയിതാവായ ജഗദീശ്വരന്‍ പറഞ്ഞിട്ടുള്ളത്. അങ്ങിനെ മനുഷ്യരാശിക്ക് വലിയൊരു ഭീതിപടര്‍ത്തുന്ന ഊതിയാല്‍ തെറിക്കുന്ന ഒരു ജീവിയാണ് കൊതുക്.
ഇത്രയും നിസ്സാരമായ ഒരു ജീവിയുടെ നിര്‍മ്മാര്‍ജ്ജനത്തിന് നമുക്കിത് വരെ കഴിഞ്ഞിട്ടില്ല. ലോകത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുള്ള ഈ ലേഖകന്‍ നമ്മുടെ നാട്ടിലുള്ള അത്ര കൊതുക് പ്രശ്നം എവിടേയും കണ്ടിട്ടില്ല.
ജര്‍മ്മനിയിലും ഗള്‍ഫിലും വളരെ അധികം ജീവിച്ചിട്ടുള്ള എനിക്ക് ഇവിടെ നിന്ന് കൊതുകുകടി കൊണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.
എന്റെ വീട്ടില്‍ എന്നെയും മകളേയും കൊതുക് അധികമായി കടിക്കാറില്ല. പക്ഷെ മകനേയും അവന്റെ അമ്മയേയും കൊതുക് വിടില്ല. കൊതുകുനിര്‍മ്മാര്‍ജനത്തിന്നായി നമ്മുടെ നാട്ടില്‍ ശരിയായ ഒരു പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിച്ചിട്ടില്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
എന്റെ വീട്ടുപരിസരത്ത് ഈ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമേ മരുന്ന് തെളിക്കാന്‍ വന്നിട്ടുള്ളൂ.. കഴിഞ്ഞ ദിവസം സെപ്ടിക് ടാങ്കിന്റെ കുഴല്‍ മൂടിക്കെട്ടാന്‍ ഒരു കൊച്ചുനൈലോണ്‍ വല കൊണ്ട് തന്നു. വീടിന്റെ മേല്‍കൂരയില്‍ വന്ന് നില്‍ക്കുന്ന ഈ പൈപ്പിന്റെ മുകളില് ചെന്ന് ഈ വലകെട്ടാനുള്ള ത്രാണി വയസ്സനായ എനിക്കോ എന്റെ ശ്രീമതിക്കോ ഇല്ല. അത് അധികൃതര്‍ ചെയ്ത് തരേണ്ടേ?
ഇതൊക്കെയാണ് എന്റെ തട്ടകത്തിലെ നഗരസഭക്കുള്ള ഉത്തരവാദിത്വങ്ങള്‍. മഴക്കാലത്ത് മുറ്റത്ത് കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തുള്ള കാനയിലേക്ക് ഒഴുകിപോകാന്‍ ഒരു സംവിധാനമില്ല. പണ്ട് അടുത്ത പ്ലോട്ട് ഒരു കുളമായിരുന്നു. വെള്ളമെല്ലാം ആ കുളത്തിലേക്ക് ഒഴുകിപോകുമായിരുന്നു.
ഇപ്പോള്‍ ആ കുളം ആരോ കൈവശപ്പെടുത്തി അതില്‍ വീട് പണിതു. അങ്ങിനെ വര്‍ഷക്കാലത്തെ വെള്ളക്കെട്ട് രൂക്ഷമായി. പിന്നെ സമീപത്തുള്ള ഒരു കാനയിലേക്ക് വീട്ടിലേക്ക് വരുന്ന വഴിയില്‍ നിറയുന്ന വെള്ളം ഒലിച്ച് പോകാന്‍ ഒരു വഴിയുണ്ടായിരുന്നു [ചാല്] . അത് അടുത്ത വീട്ടുകാര്‍ അടച്ച് ഒരു താല്‍ക്കാലിക ഷെഡ് അവിടെ നിര്‍മ്മിച്ചു. അങ്ങിനെ വീടും പരിസരവും വര്‍ഷക്കാലത്ത് കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി എന്ന് പറയാം.
നമ്മള്‍ പറഞ്ഞ് വരുന്നത് കൊതുകിന്റെ ധര്‍മ്മം എന്താണ് എന്നതാണ്. മനുഷ്യന്മാരായ നമ്മുടെ ധര്‍മ്മം നമുക്കറിയാമല്ലോ? നമുക്ക് വിവേചനബുദ്ധിയുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇത്തരം ബുദ്ധിയില്ല ഒരു പരിധിവരെ. എങ്കിലും മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുംവിധം മാത്രമാണോ ഇവയുടെ സൃഷ്ടി..?
സസ്യജാലങ്ങള്‍ നാം ഭക്ഷിക്കുന്നു. ചെടികള്‍ നല്ല പുഷ്പങ്ങള്‍ തരുന്നു, സൌരഭ്യം പരത്തുന്നു. ചില സസ്യങ്ങള്‍ ഔഷധക്കൂട്ടുകളായി ഭവിക്കുന്നു. നല്ല സ്വാദുള്ള മാങ്ങയും ചക്കയും മാവ്, പ്ലാവ് എന്നീ മരങ്ങള്‍ തരുന്നു.
പശുക്കള്‍ നല്ല പാല്‍ തരുന്നു. അങ്ങിനെ ഓരോ ജീവജാലങ്ങളും ഒരു തരത്തിലെങ്കില്‍ മറ്റൊരുതലത്തില്‍ മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവോപാധിയായി മാറുന്നു. പക്ഷെ ഈ കൊതുക് മനുഷ്യന്റേയും മറ്റു ജീവികളുടേയും രക്തം കുടിക്കുന്നു.
പകല്‍ സമയത്ത് ചില കൊതുകുകള്‍ മുറ്റത്തെ പൂക്കളുള്ള ചെടികളില്‍ ചേക്കേറുന്നു. പൂക്കളറുക്കാന്‍ വരുന്നവരെ കൂട്ടത്തോടെ ആക്രമിക്കുന്നു. ഈ ചെടികളുടെ മുകളില്‍ അവര്‍ക്കെന്ത് കാര്യം എന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ടായിരുന്നു.
“ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന് കൌതുകം“
ഇത് നോക്കൂ… എത്ര വിചിത്രം.
ഇവിടെ അവര്‍ക്ക് പാല്‍ വേണ്ട. രക്തം മാത്രം മതി.
ഇനി അഥവാ രക്തം തന്നാലും പോരാ, സൌജന്യമായി രക്തം കുടിച്ചാലും പോരാ മരണം വിതക്കുന്ന വിഷം രക്തധാതാക്കള്‍ക്ക് പകരമായി കൊടുക്കുന്നത് ശരിയാണോ കൊതുകുകളേ?????????????
ചുമ്മാതങ്ങ് കുടിച്ചുല്ലസിച്ചാല്‍ മതിയില്ലേ കൂട്ടുകാരേ>>>
ഒരു തുള്ളി രക്തം തരുന്നതില്‍ വിരോധമില്ല പകരം മരണം വിതക്കുന്ന വിഷം ഞങ്ങളിലേക്ക് കുത്തിക്കയറ്റല്ലേ?\
ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരുന്നില്ലല്ലോ? എങ്കില്‍ തരക്കേടില്ലാ. നിരുപദ്രവികളായ ഞങ്ങളേ എന്തിന് ശിക്ഷിക്കുന്നു കൊതുകിന്‍ കൂട്ടമേ?
കൊതുകിന്റെ കടിയേല്‍ക്കാത്ത ഏതെങ്കിലും ജീവിയുണ്ടോ നമ്മുടെ ഈ ഭാരതത്തില്‍ പ്രത്യേകിച്ച് ഈ കൊച്ചുകേരളത്തില്‍ ???????????????
ഫോട്ടോകടപ്പാട്:ഗൂഗിള്‍
Saturday, June 5, 2010
പരിസ്ഥിതിയെ കൊല്ലുന്നവര്‍
നാടെങ്ങും പരിസ്ഥിതി വാരം ആഘോഷിക്കുകയാണല്ലോ. ഈ പോസ്റ്റ് വായിക്കുന്നവര്‍ എന്ത് ചെയ്തുവെന്ന് എനിക്കറിയില്ല.
പത്രമാദ്ധ്യമങ്ങളിലൂടെ നാം കേള്‍ക്കുന്നു. മരങ്ങള്‍ മുറിച്ച് മാറ്റുന്നു അനാവശ്യമായി. പകരം വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുന്നില്ല. പനമ്പട്ട വെട്ടാന്‍ വന്നവര്‍ പനകളെത്തന്നെ ഇല്ലാതാക്കിയതും നാം ഈയിടെ പത്രത്തില്‍ വായിച്ചുവല്ലോ.
നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കേരളത്തില്‍ വഴിയോരങ്ങളില്‍ ധാരാളം മരങ്ങള്‍ ഉണ്ടായിരുന്നു ഒരു കാലത്ത്. വഴിനടക്കാര്‍ക്ക് വിശ്രമിക്കാനും പിന്നീട് വാഹനങ്ങളില്‍ പോകുന്നവര്‍ക്കും ഇടത്താവളമായി ഇരിക്കാനും ഉതകുന്നവയായിരുന്നു ഈ വൃക്ഷങ്ങള്‍. ഇപ്പോള്‍ റോഡിന്‍ വീതി കൂട്ടാനും മരങ്ങളുടെ ഇലകളും അതില്‍ കൂടിയുള്ള വെള്ളവും വീണ് റോഡ് കേടുവരുമോ എന്ന ഭീതിയിലും ആണോ എന്ന് തോന്നുന്നു പലയിടത്തും റോഡരികിലുള്ള മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നു.
തൃശ്ശിവപേരൂരില്‍ നിന്ന് പൂങ്കുന്നം വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ ധാരാളം വൃക്ഷങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ആ ഭാഗം ആകെ കുളിരായിരുന്നു. ഇപ്പോള്‍ മിക്ക മരങ്ങളും അവിടെ കാണാനില്ല. ഇനി മരങ്ങളുടെ പ്രായാധിക്യം കാരണമാണോ മുറിച്ച് മാറ്റിയതെങ്കില്‍ പകരം തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചില്ല അവിടുത്തെ മരം മുറിച്ച് മാറ്റിയവര്‍.
ഇങ്ങിനെ പരിസ്ഥിതിയെ കൊല്ലുന്നവരാണ് നമ്മുടെ കൂടെയുള്ളവര്‍. കുന്നുകള്‍ ഇല്ലാതാകുന്നു. പുഴകള്‍ക്ക് നേരെയും ഈ പ്രശ്നം തന്നെ. കണ്ണീര്‍ തടാകങ്ങളും എന്ന് വേണ്ട ദൈവത്തിന്റെ നാടായ നമ്മുടെ കേരളത്തിലെ പാരമ്പര്യത്തിന്റെ പലതും ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് പിടിപ്പിച്ച വൃക്ഷത്തൈകള്‍ ആരോ വെട്ടി നശിപ്പിച്ചുവെന്നും കാരണം ചോദിച്ചപ്പോള്‍ പറഞ്ഞ വിശദീകരണം ആരും സ്വീകരിക്കാത്തതായിരുന്നു. പിന്നേയും അതേ സ്ഥാനത്ത് മരം നടലും, പിന്നെയും അത് നശിപ്പിക്കലും ഒക്കെ ആയി തുടര്‍ന്നെങ്കിലും ആരോ പിന്നെയും മരം നട്ടു. അതില്‍ ചിലതെല്ലാം നല്ല തണലുകള്‍ കൊടുക്കുന്നു.
ഇങ്ങിനെയൊക്കെയാണ് നമ്മുടെ നാട്ടിന്റെ സ്ഥിതി. എന്തെങ്കിലും കാര്യത്തിന് വേണ്ടിയാണ് മുറിക്കുന്ന മരം ഉപയോഗിക്കുന്നെങ്കില്‍ സാരമില്ല. പക്ഷെ വീട്ട് സാധനങ്ങള്‍ പണിയാനും മറ്റും ഉദ്യാനത്തിലെ മരം വെട്ടാന്‍ പാടില്ല. അത്തരം സ്ഥലങ്ങളിലെ മരങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയായി നില കൊണ്ടാല്‍ മുറിച്ച് മാറ്റേണ്ടത് അനിവാര്യമാണ്.
ഇനി അഥവാ അറിയാതെ മുറിക്കാന്‍ പാടില്ലാത്ത ഇടങ്ങളിലെ മരം മുറിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലത്ത് വൃക്ഷത്തെകള്‍ വെച്ച് അതിനെ പരിപാലിക്കണം.
പലസ്ഥലത്തും വൃക്ഷത്തൈകള്‍ നടുന്നത് ഒരു സല്‍ക്കര്‍മ്മമായി പലരും കരുതുന്നു. പക്ഷെ അത് പരിപാലിക്കുന്നുണ്ടോ അല്ലെങ്കില്‍ പരിപാലനത്തിന് ആരെയെങ്കിലും ചുമതലപ്പെടുത്തുന്നുണ്ടോ എന്ന് ആരും ഓര്‍ക്കുന്നുണ്ടാവില്ല.
വെറുതെ ഒരു കുട്ടിക്ക് ജന്മം കൊടുത്താല്‍ പോരല്ലോ. അവനെയോ അവളേയോ പ്രായപൂര്‍ത്തിയാകും വരെയെങ്കിലും പരിപാലിക്കണമല്ലോ? നാം വൃക്ഷത്തൈകളോട് അത്തരം സമീപനം വേണം. അതല്ലാതെ ഒരു ചെടി രാജകീയമായി നട്ട് പോയാല്‍ പോരാ എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
പലയിടത്തും പുതിയ റോഡിന്റേയും കെട്ടിടങ്ങളുടേയും ഉല്‍ഘാടനവേളയില്‍ നമ്മുടെ നാട്ടില്‍ പൂമരങ്ങളും, ചെടികളും നടുന്നത് കാണാം. അത് പൊതുമേഘലാ സ്ഥപനങ്ങളുടേതോ സര്‍ക്കാരിന്റെതോ ആണെങ്കില്‍ അതിനെ പരിപാലിച്ച് കാണാറില്ല. റോഡിന്റെ മീഡിയനുകളിലും മറ്റും ഉല്‍ഘാടന ദിവസം ചെടികള്‍ കാണാം. പിന്നെ നാല് മാസം കഴിഞ്ഞാല്‍ അത് കാട് പിടിച്ച് കിടക്കുന്നത് കാണാം.
ഞാന്‍ കുറച്ച് മാസങ്ങള്‍ മുന്‍പ് എറണാംകുളത്ത് പോകുമ്പോള്‍ ഇടപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് വൈറ്റില വഴിപോകുന്ന ഡുവല്‍ ഗരേജ് വേയുടെ മീഡിയനില്‍ നട്ട് വളര്‍ത്തിയിരുന്ന ചെടികളും പുല്ലും കാട് പിടിച്ച കിടന്നിരുന്നു. അത് പണിത കാലത്തും എനിക്കാ വഴിയില്‍ കൂടി പോകേണ്ടാ കാര്യമുണ്ടായിരുന്നു. അന്ന് വളരെ മനോഹരമായിരുന്നു അവിടുത്തെ കാഴ്ച.
എന്നെ മാനസികമായി തളര്‍ത്തിയ ഒരു കാര്യം എന്റെ വീട്ടുമുറ്റത്തുണ്ടായി. ഞാന്‍ നട്ട് പിടിപ്പിച്ച വലിയ മരമായി തണല്‍ തന്നിരുന്ന ഒരു വലിയ സിന്നമണ്‍ മരത്തിന്റെ വലിയ കൊമ്പ് എന്റെ ഭാര്യ പണിക്കാരെ കൊണ്ട് വന്ന് മുറിച്ചുകളഞ്ഞത്. അന്ന് ഞാന്‍ കുടുംബസമേതം ഒരു കല്യാണത്തിന് പോകാന്‍ നില്‍ക്കുകയായിരുന്നു. എന്റെ ഉള്ളിലെ രോഷം ഞാന്‍ അടക്കി. അല്ലെങ്കില്‍ അവളുടെ കരണക്കുറ്റി ഞാന്‍ അടിച്ച് തെറിപ്പിച്ചേനേ.
എന്തിനാ അത് മുറിച്ച് മാറ്റിയെ എന്ന് ചോദിച്ചപ്പോള്‍ ആ നാശം പിടിച്ച പെണ്ണ് പറയുകയാ.
“ആ കൊമ്പിന്റെ അടിയില്‍ ഒരു മാവിനെ തൈയുണ്ട് അതിന്‍ സൂര്യപ്രകാശം തട്ടിണില്ല”
അപ്പോ മാവിന്‍ തൈ അവിടെ വെക്കുമ്പോള്‍ ആ മരം അവിടെ ഉണ്ടായിരുന്നില്ലേ? അത് യഥാസ്ഥാനത്ത് വെച്ചിരുന്നെങ്കില്‍ ഇതിന്റെ കൊമ്പ് വെട്ടണമായിരുന്നില്ലല്ലോ?
“ഞാന്‍ അത് അത്രകണ്ട് ചിന്തിച്ചില്ലാ…”
ഒരു മാവിന്‍ തൈയിന് പകരം വര്‍ക്ഷങ്ങളായി ഓമനിച്ച് വളര്‍ത്തിയിരുന്ന ഒരു വലിയ മരത്തിന്റെ ശാഖ നിഷ്കരുണം മുറിച്ച് മാറ്റി.
പിന്നെ കാലത്ത് ഭഗവാന്‍ കൃഷ്ണന്‍ സമര്‍പ്പിക്കാനുള്ള പൂക്കള്‍ സമൃദ്ധിയായി തരുന്ന നന്ദ്യാര്‍വട്ടത്തിന്റെ മുകള്‍ ഭാഗം മുഴുവനും വെട്ടിമാറ്റി. അങ്ങിനെ വല്ലവരുടേയും പറമ്പിലേക്ക് പൂക്കള്‍ പറിക്കാന്‍ പോകേണ്ട ഗതികേടുണ്ടാക്കി.
ഇതിനൊക്കെ പകരമായി അവള്‍ തനിയെ നട്ട് വളര്‍ത്തി ശുശ്രൂഷിച്ചിരുന്ന കരയാമ്പൂവിന്റെ മരങ്ങള്‍ക്ക് ഞാന്‍ കോടാലി വെച്ച് എന്റ് ദ്വേഷ്യം തീര്‍ത്താലോ എന്ന് കൂടി ആലോചിച്ചു.
അങ്ങിനെയാണെങ്കില്‍ ഞാനും പരിസ്ഥിതിയോട് കാണിക്കുന്ന ക്രൂരതയല്ലേ എന്നാലോചിച്ച് പോയി. അങ്ങിനെ പകരത്തിന് പകരമായി ചെയ്യാതെ കല്യാണം കഴിഞ്ഞ് വന്നപ്പോള്‍ നല്ല പുളിവാറ് വെട്ടി അവളുടെ ചന്തിയില്‍ നാല് പെട കൊടുത്തു. അതില്‍ പിന്നെ അവള്‍ ഒരു മരച്ചില്ലകളും എന്നോട് ചോദിക്കാതെ വെട്ടിയില്ല. അവള്‍ക്കതൊരു പാഠമാകുകയും ചെയ്തു.
അങ്ങിനെയിരിക്കുമ്പോളാണ് എന്റെ മരുമകന്‍ [മകളുടെ ഭര്‍ത്തവ്] ഞാന്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന ഒരു പതിമുഖം മരത്തിന്റെ ഒരു കൊമ്പ് വെട്ടിക്കളഞ്ഞത്. ഞാന്‍ വൈകിട്ട് കാറ്റുകൊള്ളാനും എന്റെ വീട്ട് മുറ്റത്ത് തണലേകുകയും ചെയ്തിരുന്നതാണ് ഈ പതിമുഖം.
അവന്റെ കാറ് അതിന്നടിയില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഒരു കമ്പ് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുന്നതിനാലണത്രെ അതിനെ മുറിച്ച് മാറ്റിയത്. എന്റെ വീട്ടുമുറ്റത്ത് 20 സെന്റില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉണ്ടായിട്ടും, വേറെ മാവ്, പ്ലാവ് തുടങ്ങിയ മരത്തണലുകള്‍ ഉണ്ടായിട്ടും പൂര്‍ണ്ണ ആരോഗ്യത്തോട് കൂടെ നിന്നിരുന്ന ഒരു മരത്തിന്റെ ശിഖരം വെട്ടി മാറ്റിയ അവനെ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി.
പിന്നെ മകളുടെ ഭര്‍ത്താവ് എന്ന നിലക്ക് ഞാന്‍ പിന് വലിഞ്ഞു. ഇനി എന്നോട് ഉള്ള ദ്വേഷ്യം അവളോട് തീര്‍ത്താലോ എന്ന് വിചാരിച്ച് അവനെ വെറുതെ വിട്ടു.
ഇങ്ങിനെ വീട്ടിലായാലും സര്‍ക്കാരിന്റേതായാലും പരിസ്ഥിതിയെ ദ്രോഹിക്കുന്നവരെ എല്ലായിടത്തും കാണാം.
കൂടുതല്‍ ചെടികളും മരങ്ങളും നട്ട് വളര്‍ത്തി ഭൂലോക താപനത്തില്‍ നിന്നും മുക്തി നേടാനും ഭൂമിക്ക് തണലേകാനും മരങ്ങള്‍ സഹായകമാകുന്നു. പിന്നെ പഴങ്ങളും പുഷ്പങ്ങളും പ്രധാനം ചെയ്യുന്ന മരങ്ങളെ കൂടുതല്‍ സ്നേഹിക്കുക. അവരെ നമ്മുടെ സഹോദരങ്ങളായി കാണുക.
എല്ലാ പ്രകൃതിസ്നേഹികള്‍ക്കും നന്മ വരട്ടെ.
Friday, June 4, 2010
എന്റെ പാറുകുട്ടീ...... നോവല്‍... ഭാഗം 41
http://jp-smriti.blogspot.com/2010/05/40.html
മക്കളേ…. അമ്മ പാടത്തേക്ക് പോയിട്ട് വരാം.
“ഓടിക്കിതച്ച് വരുന്ന മാധവിയെകണ്ടിട്ട് കെട്ടിയോന്‍ വേലു.”
“എന്തെടീ ഈ നട്ടുച്ചക്ക് പാടത്തേക്ക് ഓടി വരുന്നേ..?”
മാധവി ഒറ്റ ശ്വാസത്തില്‍ കാര്യങ്ങളൊക്കെ പറഞ്ഞു. വൈകുന്നേരത്തേക്ക് വെക്കാന്‍ മീന്‍ എത്തിക്കണം. നല്ല മീന്‍ തന്നെ വേണം. സന്ധ്യയാകുമ്പോളെക്കും എത്തിക്കണം.
“എന്റെ കയ്യില്‍ കാശൊന്നുമില്ലോടീ മാധവീ..”
അതൊന്നും എനിക്ക് കേക്കേണ്ട. ഞാന്‍ പോകുയാ. സാധനം അവിടെ എത്തിക്കാന്‍ മറക്കരുത്.
“ഏതായാലും നമ്മുടെ മോള്‍ട് അടുത്ത് നിന്ന് കൊറച്ച് കാശ് കടം വാങ്ങാം. അല്ലാതെ ആരാ ഇപ്പോ കാശ് തരാനുള്ളത്. പാടത്ത് പണിക്ക് ഉണ്ണി കൊറച്ച് കാശ് അവളുടെ അടുത്ത് കൊടുത്തിരുന്നല്ലോ. അതില്‍ നിന്ന് എന്തെങ്കിലും തരാന്‍ പറയാം…”
മ്മ്ടെ മോളല്ലേ… ഓള് തന്നോളൂം.
വൈകിട്ട് ഉണ്ണിയും പാര്‍വ്വതിയും നടക്കാന്‍ ഇറങ്ങി. നടന്ന് നടന്ന് പുഞ്ചപ്പാടത്തേക്കിറങ്ങി. അവര്‍ അങ്ങിനെ പാടത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലെത്തി.
“നോക്കൂ പാര്‍വ്വതീ…. ഈ പാടത്തിന്റെ മറുകരയിലാണ്‍ നമ്മുടെ തറവാട്. പാടത്തൂടെ അങ്ങോട്ട് നടക്കാച്ചാല്‍ രാത്രിയാകും.”
ഉണ്ണി പാര്‍വ്വതിക്ക് വെള്ള കൊക്കുകളെ കാണിച്ച് കൊടുത്തു.
“പാര്‍വ്വതിക്കോര്‍മ്മയില്ലേ പണ്ട് ഞാന്‍ കൊക്കിന്‍ കാട്ടം കൊണ്ട് വെറ്റില മുറുക്കിയ കഥ.”
എന്തിനാ ഉണ്ണ്യേട്ടാ എപ്പോഴും ഇങ്ങിനെത്തെ വേണ്ടാത്ത കാര്യങ്ങള്‍ പറയണത്?
“വേണ്ടാത്തതൊന്നും അല്ല. ശരിക്കും ഉണ്ടായതാണ്‍. നിനക്ക് കേക്കണോ ആ കഥ.”
“ശരി കേള്‍ക്കാം… പറയൂ..”
പണ്ട് ഞാന്‍ കാക്കാത്തിരുത്തിന്മേല്‍ പോകാറുണ്ടായിരുന്നു. കൂട്ടുകാരൊടൊത്ത്.
“ആരായിരുന്നു കൂട്ടുകാര്‍..?”
അതൊന്നും ഞാന്‍ പറയുകയില്ല..
“ഒരു നാലാളുകളുടെ പേരു പറാ ഉണ്ണ്യേട്ടാ..?”
ദാസനും, കുഞ്ഞുണ്ണിയും, രാമനും പിന്നെ ഫാത്തിമ്മയും.
“നൊണ… നൊണ…. മുത്തം നൊണ….”
പിന്നേയ് ഈ പെണ്‍കുട്ട്യോളൊക്കെ ഉണ്ണ്യേട്ടന്റെ കൂടെ ഊര് തെണ്ടാനങ്ങിനെ വരല്ല്യേ. ?
നീ പറഞ്ഞിട്ടല്ലേ ഞാന്‍ കൂട്ടുകാരുടെ പേര് പറഞ്ഞത്…?
“അതൊക്കെ ശരിയാണ്..”
“പിന്നെന്താ നീ ഇങ്ങനെ കിടന്ന് ചിലക്കണ്…?”
“എന്നെ ദ്വേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ…?”
“ദ്വേഷ്യം പിടിപ്പിച്ചാല്‍ ഉണ്ണ്യേട്ടന്‍ എന്താ ചെയ്യാ..?”
ഉണ്ണി കുറച്ച് നേരത്തേക്ക് ഒന്നും പറയാതെ നടന്നു. പാര്‍വ്വതി മുന്നിലും ഉണ്ണി പിന്നിലും.
“പാടത്ത് കണ്ടങ്ങളിലെല്ലാം ഞാറ് നട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വെള്ളവും ചളിയും കൊണ്ട് എല്ലായിടവും നടവരമ്പും ചളിമയമായിരുന്നു..”
അവര്‍ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു കൈത്തോട്ടിന്റെ അടുത്തെത്തിയപ്പോള്‍ പാര്‍വ്വതിയെ പിടിച്ച് കണ്ടത്തിലേക്ക് ഒറ്റത്തള്ള് ഉണ്ണി. എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ നടന്ന് നീങ്ങി..
പാര്‍വ്വതിയുടെ മുണ്ടിലും ബ്ലൌസിലുമെല്ലാം ചളിമയം. പോരാത്തതിന് കണ്ടത്തിലേക്ക് വെള്ളം തിരിക്കുന്ന വാല്യക്കാരന്റെ അടുത്ത് നിന്ന് പൊരി തെറിയും പാര്‍വ്വതിക്ക്.
“എന്താ പെണ്ണേ ഇത് മാനത്ത് നോക്കീട്ടാ പാടത്തൂടെ നടക്കണ്. അവിടത്ത് ഞാറെല്ലാം ഇനി ആരാ പറിച്ച് നടുക. നാശം…”
+++
ഉണ്ണി വലിഞ്ഞ് നടന്നു. ഉണ്ണിക്ക് അവളുടെ അടുത്ത് നിന്ന് ഒരു തള്ള് കിട്ടുമോ എന്ന ശങ്ക ഇല്ലാതിരുന്നില്ല. പാര്‍വ്വതിക്ക് കോപം വന്നാല്‍ ഉണ്ണിയെന്നല്ല ആരേയും കൈ വെക്കും അവള്‍.
പുത്തന്‍ തോട്ടിന്റെ വക്കത്തെത്തിയപ്പോള്‍ ഉണ്ണി തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ട കാഴ്ച.
“ചളിയില്‍ കുതിര്‍ന്ന പാര്‍വ്വതി. അവള്‍ കമിഴ്ന്നാണ് വീണിരിക്കുന്നത്. കണ്ടാല്‍ ഒരു മൂക്കാന്‍ ചത്തനെപ്പോലെയുണ്ട്.”
ഉണ്ണിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഉണ്ണി ആര്‍ത്ത് ചിരിക്കാന്‍ തുടങ്ങി.
“ഉണ്ണ്യേട്ടാ എന്ത് പണിയാ കാട്ട്യേ? എങ്ങിനെയാ ഈ കോലത്തില്‍ റോട്ടില്‍ കൂടി നടന്ന് പോകുക.”
അതാണൊ കാര്യം.
“നമുക്ക് ഇരുട്ടാകുമ്പോള്‍ റോടിലേക്ക് കയറിയാല്‍ മതി.”
പാര്‍വ്വതി ഉണ്ണിയെ കൊഞ്ഞനം കാട്ടി.
ഇരുട്ടാകാന്‍ നേരം കൊറേ എടുക്കും. ആ പാലത്തിന്നടുത്തുള്ള എഞ്ചിന്‍ തറേല്‍ നില്‍ക്കാം. ഉണ്ണ്യേട്ടന്‍ ചെറളിപ്പുഴയുടെ അക്കരയുള്ള സൈക്കിള്‍ പീടികയില്‍ നിന്ന് ഒരു സൈക്കിള്‍ വാടക്കെടുത്ത് വീട്ടില്‍ പോയി എനിക്ക് മുണ്ടും ബ്ലൌസും എടുത്തോണ്ട് വായോ.
“പിന്നേയ് ഞാന്‍ ഇപ്പോള്‍ ഓടാന്‍ പോകല്ലേ? നീ തോട്ടിലിറങ്ങി മുണ്ടും ബ്ലൌസും
കുത്തിപ്പിഴിഞ്ഞുടുക്ക്. ആ മൂലയില്‍ ആളുകള്‍ കുളിക്കുന്ന പടവ് കാണാം. വെട്ട് കല്ലിന്റെ കഷണവും കാണാം.
കടവത്ത് ആരും ഇല്ലാ. സന്ധ്യയാകുന്നതേ ഉള്ളൂ.. കണ്ണെത്താ ദൂരത്ത് ഒരു മനുഷ്യജീവിയൂം ഇല്ല.
പാര്‍വ്വതി ആദ്യം ബ്ലൌസ് അഴിച്ച് കുത്തിത്തിരുമ്മി. ഉണ്ണി തോട്ടിലിറങ്ങി ഒരു ആമ്പല്‍ പൂവ് പറിച്ചു. അതിന്നിടയില്‍ ഉണ്ണിയുടെ കാലില്‍ എന്തോ കടിച്ചു. നോക്കിയപ്പോള്‍ ഒരു ചെറിയ ഞെണ്ട്.
ഞെണ്ടിനെ മെല്ലെ പിടിച്ച് ഇറുക്കാം കാലുകളൊക്കെ പൊട്ടിച്ച് പാര്‍വ്വതിയുടെ ബ്രാക്കുള്ളിലേക്കിട്ടു.
പാര്‍വ്വതിക്ക് പെട്ടെന്ന് മനസ്സിലായില്ല ഞെണ്ട് എങ്ങിനെ അവിടെ വന്നുവെന്ന്. അവള്‍ വെപ്രാളം കൊണ്ട് ബ്രായെല്ലാം അഴിച്ച് മാറ്റി. ഉടന്‍ തന്നെ എല്ലാം അഴിച്ച് ഞെണ്ടിനെ പുറത്തെടുത്തു.
“ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഉണ്ണി തോട്ട് വരമ്പത്ത് നിലകൊണ്ടു.”
അയ്യേ ഈ പെണ്ണിന്‍ ഒരു നാണവുമില്ലാ. എന്തൊരു നിപ്പാ പാര്‍വ്വതി ഇത്. താഴെ വെച്ചിട്ടുള്ള ആ മുണ്ട് കൊണ്ട് മറച്ചുകൂടെ നിന്റെ മേനി.
“എന്നെ ഇപ്പോ എന്റെ കെട്ട്യോനല്ലാതെ ആരു കാണാനാ. കണ്ടോ നല്ലോണം. ഇത് വരെ കാണാത്തത് പോലെയുണ്ടല്ലോ നോട്ടം കണ്ടാല്‍. വീട്ടീ ചെല്ലട്ടെ. ഞാന്‍ കാണിച്ച് തരാം.“
അവര്‍ രണ്ട് പേരും വേഗം വീട്ടിലേക്ക് നടന്നു.
യാത്രാമദ്ധ്യേ ഉണ്ണി കടയില്‍ കയറി പപ്പടവട വാങ്ങാന്‍ മറന്നില്ല.
“നിനക്ക് പപ്പടവട വേണോ പാര്‍വ്വതീ…?”
എനിക്ക് വടേം വേണ്ട ഒരു കുന്തവും വേണ്ട.
അവര്‍ ഇരുട്ടുന്നതിന്‍ മുന്‍പ് വീട്ടിലെത്തി.
വിശ്രമജീവിതമെല്ലാം കഴിഞ്ഞ് ഉണ്ണി ഓഫീസില്‍ പോകാന്‍ തുടങ്ങി. ആദ്യ ദിവസം പാര്‍വ്വതി പോകാന്‍ മടിച്ചു.
പിറ്റേ ദിവസമാകാന്‍ പാര്‍വ്വതി പ്രാര്‍ഥിച്ചുകിടന്നു.
നേരം പുലര്‍ന്നു.
“ഉണ്ണ്യേട്ടാ ഇന്ന് തൊട്ട് ഞാന്‍ ഓഫീസിലേക്ക് വന്നോട്ടെ?
ആ പൊയ്കോളൂ……
“ഉണ്ണി തയ്യാറാകും മുന്‍പേ പാര്‍വ്വതി കുളിച്ച് ആഭരണങ്ങളൊക്കെയണിഞ്ഞ് സുന്ദരിയായി.”
അവള്‍ ഉണ്ണിയുടെ കാറിന്നടുത്തെത്തി.
“എങ്ങോട്ടാ പാര്‍വ്വതീ?”
“ഓഫീസിലേക്ക്.“
“നീ തനിച്ച് പോയാല്‍ മതി. ഞാന്‍ ബേങ്കിലും പലയിടത്തുമൊക്കെയായി പോയിട്ട് എത്തുമ്പോള്‍ വൈകും.”
പാര്‍വ്വതി ഒരിക്കലും പ്രതീക്ഷിക്കാത്ത വാചങ്ങളായിരുന്നു അത്.
“ഉണ്ണി ഉടനെ കാറില്‍ കയറി യാത്രയാകുകയും ചെയ്തു.”
പാര്‍വ്വതി നിന്ന നില്‍പില്‍ തന്നെ നിശ്ച്ചലയായി അല്പനേരത്തേക്ക്.
ഇനിയെങ്ങിനെ ഓഫീസിലെത്തും. ഈ ഡയലോഗ് പ്രതീക്ഷിച്ചിരുന്നെങ്കില്‍ എനിക്ക് 71/2 യുടെ ബസ്സില്‍ പോകാമായിരുന്നു. എങ്ങിനെയെങ്കിലും കുന്നംകുളത്തെത്തിക്കിട്ടിയാല്‍ മതിയായിരുന്നു.
ഇനി കമ്പനിപ്പടി വരെ നടന്നാല്‍ കുന്നംകുളത്തേക്ക് അഞ്ഞൂരില്‍ നിന്ന് വരുന്ന ബസ്സ് കിട്ടും. എന്നാലും ഉണ്ണ്യേട്ടാ ഇത് കൊലച്ചതിയായിപ്പോയി. എന്നോട് ഇത് വേണ്ടായിരുന്നു.
ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലല്ലോ എന്റെ തേവരെ?!
കമ്പനിപ്പടി വരെ നടക്കുന്നതിനേക്കാള്‍ നല്ലത് സ്കൂള്‍ കുട്ടികളുടെ കൂടെ നടക്കുന്നതല്ലേ? ഓഫീസില്‍ വിളിച്ച് വേന്‍ വരുത്തിയാലോ..?
പാര്‍വ്വതി കൂടുതലൊന്നും ആലോചിച്ചില്ല. കുട്ടികളുടെ കൂടെ നടന്നു വര്‍ത്തമാനം പറഞ്ഞ്.
“പാര്‍വ്വതി വിയര്‍ത്തൊലിച്ച് ഓഫീസില്‍ വന്ന് കയറി. താമസിയാതെ ഉണ്ണിയും.”
പാര്‍വ്വതിയുടെ വരവ് ശങ്കരേട്ടന്‍ ശ്രദ്ധിച്ചിരുന്നു.
“സാറിന്റെ കൂടെ വരാമായിരുന്നില്ലേ മോളേ?”
അതിന്ന് ശങ്കരേട്ടന്റെ സാറ് എന്നെ വണ്ടിയില്‍ കയറ്റിയില്ല.. വേറെയിടത്ത് പോകാനുണ്ടെന്ന് പറഞ്ഞു.
“അതിനെന്താ മോള്‍ക്കും ചുറ്റിക്കറങ്ങി വന്നാല്‍ മതിയായിരുന്നില്ലേ?”
ശങ്കരേട്ടന്‍ പോയി പണി എന്താച്ചാ എടുത്തോളൂ. എന്നെ തല്‍ക്കാലം വിടൂ.
“ശങ്കരന് കാര്യം ബോധിച്ചു.”
ഇതേവരെ സാറ് ഇങ്ങോട്ടോ അങ്ങോട്ടോ, എങ്ങോട്ടും വണ്ടിയില്‍ കയറ്റിയതായി ഞാന്‍ കണ്ടിട്ടില്ല. ഉണ്ണിസാറിന്റെ കാഴ്ചപ്പാട് അങ്ങിനെയാ. പക്ഷെ കൂടെതാമസിക്കുന്ന ആ കൊച്ചിനോട് അങ്ങിനെ പെരുമാറേണ്ടിയിരുന്നില്ല. സ്റ്റാഫിനെ പോലെയുള്ള സ്ട്രിക്നെസ്സ് വീട്ടിലെ പെണ്ണിനോട് വേണോ?
“ഉണ്ണി എന്നെന്നും പോലെ ഓഫീസ് പരിസരമെല്ലാം ചുറ്റി നടന്ന് തിരികെ കേബിനെലെത്തി.”
രാധിക ചായയുണ്ടാക്കി പാര്‍വ്വതിയുടെ കൈയ്യില്‍ കൊടുത്തയച്ചു.
“നിന്നോട് ആരാ ഇങ്ങോട്ട് ചായയുണ്ടാക്കി കൊണ്ടുവരാന്‍ പറഞ്ഞേ..?”
പാര്‍വ്വതി അവിടെ നിന്ന് പരുങ്ങി.
“ഉണ്ണി കപ്പെടുത്ത് വലിച്ചെറിഞ്ഞു…”
രാധികയെ വിളിച്ചു.
“ആരാ ഇന്ന് എനിക്ക് ചായയുണ്ടാക്കിയത്..?”
“ഞാനാണ് സാര്‍”
“എന്തിട്ടെന്തുണ്ടായി.”
“ഞാന്‍ പാര്‍വ്വതീമേഡത്തിന്റെ അടുത്ത് കൊടുത്തയച്ചു.”
“അവളെന്താ നിന്റെ വേലക്കാരിയാണോ..?”
ഉണ്ണി കസേരയില്‍ നിന്ന് ചാടിയെണീറ്റു. രാധികയെ തല്ലാന്‍ ഭാവിച്ചതും അവള്‍ ജീവനും കൊണ്ടോടി.
“രാധികേ….. ഉണ്ണി അലറിവിളിച്ചു…”
രാധിക്കറിയാമായിരുന്നു.. വിളിച്ചിടത്ത് പോയില്ലെങ്കില്‍ അവളുടെ വിധി.
“പേടിച്ചരണ്ട രാധിക തിരികെയെത്തി”
“എന്താ സാര്‍..?”
നീ ആ കപ്പ് എടുത്തോണ്ട് പോയി അവിടെയെല്ലാം തുടച്ച് വൃത്തിയാക്കിയിട്ട് വേറെ ഒരുകപ്പ് ചായയുമായി വരൂ.
“അതിന്‍ മുന്‍പ് ശങ്കരേട്ടനെ വിളിക്ക്…“
യെസ് സാര്‍….
ശങ്കരേട്ടന്‍ മുന്നില്‍ വന്ന് ഓഛാനിച്ച് നിന്നു.
“എന്താ ശങ്കരേട്ടാ 4 മാസം കൊണ്ട് ഓഫീസിലെ ഡിസിപ്ലിനെല്ലാം താറുമാറായോ..?”
“യേയ്.. അങ്ങിനെയൊന്നുമില്ലാ സാര്‍. വെല്‍ ഡിസിപ്ലിന്‍ഡ് ആണല്ലോ കാര്യങ്ങളൊക്കെ. ടേണ്‍ ഓവറില്‍ അല്പം കുറവ് വന്നതല്ലാതെ മറ്റുപ്രശ്നങ്ങളൊന്നുമില്ലല്ലോ സാര്‍.”
ഉറപ്പാണോ ശങ്കരേട്ടാ..
“യെസ് സാര്‍..”
“സ്റ്റാഫിന്റെ ഡ്രസ്സ് കോഡൊക്കെ തെറ്റിയിരിക്കുന്നല്ലോ..?”
എവിടെ സാര്‍. സാറിന്‍ തെറ്റിദ്ധാരണയാണ്.
“എന്താ പാര്‍വ്വതിക്ക് മാത്രം അത് ബാധകമല്ലാത്തത്..?”
സാര്‍.. അത്… അത്…. ശങ്കരേട്ടന്‍ ആകെ അവതാളത്തിലായി.
“അവള്‍ എന്റെ ഭാര്യയോ തേവിടിശ്ശിയോ ആരെങ്കിലും ആവാം. പക്ഷെ ഈ ഓഫീസില്‍ അവള്‍ നിങ്ങളുടെ കീഴുദ്യോഗസ്ഥയാ. മനസ്സിലായല്ലോ..?”
“സാര്‍ ഞാനിതെല്ലാം എങ്ങിനെയാ ഡീല്‍ ചെയ്യുക…”
“എനിക്കതൊന്നും കേള്‍ക്കേണ്ട. യു ഡു യുവര്‍ ഡ്യൂട്ടി…”
യു മേ ഗോ നൌ.
തികച്ചും അസ്വസ്ഥനായ ശങ്കരന്‍ പാര്‍വ്വതിയുടെ കേബിനിലെത്തി.
“മോളേ…?”
എനിക്കൊന്നുമില്ലാ ശങ്കരേട്ടാ. ഒക്കെ എന്റെ വിധി. അതിനെ തടുക്കുവാനാവില്ലല്ലോ.
“എന്റെ പ്രശ്നം അതല്ല ഇപ്പോള്‍..?“
പിന്നെ എന്താണെങ്കില്‍ പറയൂ…
“ശങ്കരേട്ടനില്‍ നിന്ന് പാര്‍വ്വതി ഓഫീസ് ഡിസിപ്ലിനെക്കുറിച്ച് മനസ്സിലാക്കി. അപ്പോയന്റ് മെന്റ് ലെറ്റര്‍ ഒപ്പിട്ട് വാങ്ങി.”
നാളെമുതല്‍ അതനുസരിച്ച് വന്നോളൂ.. ഞാന്‍ നിസ്സഹായനാണ്.
“പാര്‍വ്വതിക്ക് തിരികെ പോകാന്‍ തക്ക സമയത്ത് ബസ്സില്ലാത്തതിനാല്‍ എല്ലാ റിസ്കുകളും എടുത്ത് ശങ്കരേട്ടന്‍ പാര്‍വ്വതിയെ ഓഫീസ് വാനില്‍ വീട്ടിലെത്തിച്ചു.”
ഒരു പെണ്‍കുട്ടിയല്ലേ. അവളെ ഒറ്റക്കിരുത്തി എനിക്കെങ്ങനെ ഇറങ്ങിപ്പോകാനൊക്കും.
6 മണിക്ക് മുന്പായി വീട്ടിലെത്തിയ പാര്‍വ്വതി കുളിച്ച് ഫ്രഷ് ആയി വസ്ത്രം മാറ്റി വിളക്ക് വെച്ച് നാമം ചൊല്ലാനിരുന്നു. ആ സമയം ഉണ്ണി വീട്ടില്‍ വന്ന് കയറി.
വ്യത്യസ്ഥ മുഖഭാവങ്ങളുള്ള തന്റെ പ്രിയതമനെ ആദരപൂര്‍വ്വം ഒന്നുമറിയാത്തവളെ പോലെ വരവേറ്റു പാര്‍വ്വതി.
കയ്യില്‍ നിന്ന് ബ്രീഫ് കേസ് വാങ്ങി മുറിയില്‍ കൊണ്ട് പോയി വെച്ചു.
ഓഫീസില്‍ നടന്ന കാര്യങ്ങളൊന്നും മനസ്സില്‍ വെക്കുകയോ, ഉണ്ണിയെ ഓര്‍മ്മിക്കും വിധം പെരുമാറുകയോ ചെയ്തില്ലാ പാര്‍വ്വതി.
ഉണ്ണി വരും വഴി സീഗള്‍ ഹോട്ടലില്‍ കയറി കഴിക്കാനുള്ള സ്വീറ്റ്സും പിന്നെ കുറച്ച് മട്ടണ്‍ കറിയും ബ്രഡും വാങ്ങി വണ്ടിയില്‍ വെച്ചിരുന്നു.
“പാര്‍വ്വതി.. എന്തൊക്കെയാ വിശേഷങ്ങള്‍..?
“വിശേഷങ്ങള്‍…?!! പാര്‍വ്വതി അല്പനേരത്തേക്ക് ചലനമറ്റത് പൊലെയായി..”
സുഖം തന്നെ ഉണ്ണ്യേട്ടാ..
“നല്ല ചൂടുള്ള ഒരു കട്ടന്‍ ചായയുണ്ടാക്ക്“
എന്താ തലവേദനയുണ്ടോ ഉണ്ണ്യേട്ടാ..
“യേയ് ഒന്നുമില്ലാ…”
ഉണ്ണി കുളിച്ച് ക്ഷീണമെല്ലാം മാറ്റി ഉമ്മറത്തെ തിണ്ണയില്‍ വന്നിരുന്നു.
പാര്‍വ്വതി ക്ഷണനേരം കൊണ്ട് കട്ടന്‍ ചായയുമായെത്തി.. ഉണ്ണിയുടെ കൂടെ തിണ്ണയിലിരുന്നു.
“നിനക്ക് ചായയില്ലേ..?”
ഇല്ല.
“ഒരു കപ്പെടുത്ത് വരൂ. ഇതില്‍ നിന്ന് അല്പം തരാം.”
അത് വേണ്ട ഉണ്ണ്യേട്ടന്‍ കുടിച്ചിട്ട് എനിക്ക് തരാനുള്ളത് അതില്‍ വെച്ചാല്‍ മതി. ഞാന്‍ കുടിച്ചോളാം.
കടിക്കാനൊന്നുമില്ലേ പാര്‍വ്വതീ…..
ഉണ്ടല്ലോ.. അവനവന്റെ വിരല്‍ കടിച്ചാല്‍ മതി.
“അപ്പോ വിരല്‍ കടിക്കുന്നത് നിന്റെ ഹോബിയാണല്ലേ…?”
രണ്ട് പേരും ചിരിച്ചു.. അങ്ങിനെ അവിടെ തങ്ങി നിന്നിരുന്ന നിശ്ശബ്ദതക്ക് തിരശ്ശീല വീണു.
“കാറിലൊരു പൊതിയുണ്ട്. അതെടുത്ത് വരൂ..”
പാര്‍വ്വതി പൊതിയെടുത്ത് തിണ്ണയില്‍ വെച്ചു.
അത് നിനക്ക് കഴിക്കാനുള്ളതാണ്. ചായയുടെ കൂടെ കഴിച്ചോളൂ..
പാര്‍വ്വതിക്ക് സന്തോഷമായി. എത്ര ദ്രോഹിച്ചാലും അദ്ദേഹത്തിന്റെ ഉള്ളം നിറയെ ഞാനാണ്. പക്ഷെ ഈ ഞാന്‍ പലപ്പോഴും അത് മനസ്സിലാക്കുന്നില്ല. മറക്കുകയും ചെയ്യുന്ന്. അല്ലെങ്കില്‍ ഇത്രയൊക്കെ സംഭവികാസങ്ങള്‍ ഉണ്ടായിട്ടും എന്നോടുള്ള സ്നേഹത്തിന് കുറവില്ല.
“വേറെ വല്ല ആണുങ്ങളാണെങ്കില്‍ രണ്ട് ദിവസത്തിന്‍ തമ്മില്‍ മിണ്ടുക പോലും ഇല്ലാ.“
ഉണ്ണി തലയില്‍ ഒരു തോര്‍ത്ത് കെട്ടി പുറത്തേക്കിറങ്ങി.
“വേഗം വരണേയ്..?”
പാര്‍വ്വതി നാളെ ഓഫീസിലേക്കിടാനുള്ള വസ്ത്രങ്ങളൊക്കെ ഇസ്തിരിയിട്ട് വെച്ചു. കുറച്ച് ഹോം വര്‍ക്കുണ്ടായിരുന്നു. തുടക്കമായിരുന്നതിനാല്‍ പലതും മനസ്സിലാക്കിത്തുടങ്ങിയിട്ടേ ഉള്ളൂ…
“വീട്ടിലൊരാളുണ്ടായിട്ടെന്താ കാര്യം. ഓഫീസ് കാര്യങ്ങളൊന്നും ചോദിക്കാന്‍ തോന്നുന്നില്ല. ഇത്രയും പ്രശ്നങ്ങള്‍ ഇന്നവിടെ ഉണ്ടായിട്ടും ഒന്നുമറിയാത്ത പോലെ വീട്ടില്‍ വരുന്നു. എന്നോട് കിന്നാരം പറയുന്നു.”
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. വല്ലാത്ത മുഖഛയകള്‍!!
എനിക്കാണെങ്കില്‍ ഇങ്ങിനെ ഒന്നുണ്ടായാല്‍ മറക്കാന്‍ ഒരാഴ്ചയെങ്കിലും വേണം. ഉണ്ണ്യേട്ടന്‍ വീട്ടില്‍ വന്ന് കയറിയാല്‍ ഓഫീസിലെ ഒന്നും ഓര്‍ക്കുന്നില്ല. വല്ലാത്ത മനക്കട്ടി. ഉണ്ണ്യേട്ടനെ കണ്ട് പലതും പഠിക്കേണ്ടിയിരിക്കുന്നു.
ഒരു കണക്കില്‍ ശരിയാ ഓഫീസിലെ കാര്യം വീട്ടിലിരുന്ന് തല പുകഞ്ഞാല്‍ പിന്നെ ജീവിതം എവിടെ?
“നാളെ ഈ പാര്‍വ്വതിയും സാധാരണ ജോലിക്കാരെപോലെ യൂണിഫോമിട്ട് ഇരിക്കണം. കമ്പനി നിയമമല്ലേ. അതനുസരിച്ചല്ലേ പറ്റൂ. ശങ്കരേട്ടനെ കരുവാക്കി യൂണിഫോമില്‍ നിന്ന് രക്ഷപ്പെടണം..”
ആഭരണങ്ങളും ധരിച്ച് ഉടമസ്ഥന്റെ ഭാര്യയായിത്തന്നെ വിലസണം. അല്ലെങ്കില്‍ ഒരു ദിവസം നിര്‍മ്മല വന്നാല്‍ അവളുടെ മുന്നിലും ഞാന്‍ കൊച്ചാവില്ലേ..?
പാര്‍വ്വതിയുടെ ചിന്തകള്‍ കാട് കയറി. ഏതായാലും ഓഫീസിലെത്തിയതിന് ശേഷം മതിയല്ലോ യൂണിഫോമിലേക്കുള്ള വ്യതിയാനം.
എന്തായാലും എന്നെ കൂട്ടാതെ ഉണ്ണ്യേട്ടന്‍ ഓഫീസില്‍ പോകുന്നു. തിരിച്ച് വരുമ്പോള്‍ കൊണ്ട് വരുന്നില്ലാ. കൂടെ കിടത്താനും എല്ലാ വിധ രാജകീയ സൌകര്യങ്ങള്‍ തരാനും തയ്യാറ്.
“ഈ ഉണ്ണ്യേട്ടനെ എങ്ങിനെ വളച്ചെടുക്കും.? ഒരു പെണ്ണുങ്ങളും ശ്രമിച്ചിട്ടും ഉണ്ണിസാറിനെ വശീകരിക്കാന്‍ പറ്റിയിട്ടില്ലാ എന്നല്ലേ ശങ്കരേട്ടന്‍ പറഞ്ഞത്..”
എന്ത് വിലകൊടുത്തും യൂണിഫോമില്‍ നിന്ന് രക്ഷപ്പെടണം.നാളെ യൂണിഫോമിട്ടാല്‍ പിന്നെ മോചനമില്ലാ.
പാവം ശങ്കരേട്ടനെ തന്നെ കരുവാക്കാം. വേറെ നിവൃത്തിയില്ല. തന്തയുടെ പ്രായമുള്ളയാളാ. പക്ഷെ അതൊന്നും ഇവിടെ ചിന്തിക്കാന്‍ നേരമില്ല.. ഇത് യുദ്ധക്കളമല്ലേ..?
പൊരുതി ജയിക്കുക. യുദ്ധം ചെയ്യുന്നത് പാപമല്ലല്ലോ???!!
[തുടരും]
അടിക്കുറിപ്പ്: അക്ഷരത്തെറ്റുകള്‍ ഉണ്ട്. സദയം ക്ഷമിക്കണം. കാരണങ്ങള്‍ ഞാന്‍ കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞിരുന്നു. സൌകര്യം പോലെ ചെയ്യാം.
Copyright © 2010 - All Rights Reserved
Thursday, June 3, 2010
Wednesday, June 2, 2010
പുകവലി വിരുദ്ധാചരണം
നാടെങ്ങും പുകവലി വിരുദ്ധാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിച്ചും കൊണ്ടിരുന്നു കഴിഞ്ഞ ആഴ്ച.
ഞാനെന്റെ ഓഫീസ് സെക്രട്ടറി സന്ധ്യയോട് പറഞ്ഞു ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍.
ആ സാര്‍. എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ലാ. അപ്പോള്‍ ഞാന്‍ തന്നെ രണ്ട് വരി എഴുതാമെന്ന് വെച്ചു.
പുകവലി കൊണ്ട് ഒന്നും നേടാനില്ല. ആയിരക്കണക്കിനാളുകള്‍ ഇത് മൂലം കേന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ പിടിച്ച് ദിവസം തോറും മരിച്ച് വീഴുന്നു.
എന്നിട്ടും ചില ആളുകള്‍ക്ക് പുകവലിയുടെ ആസക്തി കുറയുന്നില്ലാ എന്നത് ഒരു ദു:ഖസത്യം മാത്രം.
വികസിത രാഷ്ട്രങ്ങളില്‍ ഇതിന്റെ ഭവിഷ്യത്തിനെപ്പറ്റി ഉള്ള ചര്‍ച്ചകളില്‍ അവിടുത്തെ ജനത്തിന്‍ കുറച്ച് ബോധം ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.
ഞാന്‍ പണ്ട് പണ്ട്… ഞാന്‍ സകുടുംബം വിദേശത്തായിരുന്ന സമയം ..
എന്ന് പറഞ്ഞാല്‍ അന്‍പത് വര്‍ഷം മുന്‍പ് വലിയൊരു പുകവലിക്കാരനായിരുന്നു.
വീട്ടില്‍ അമ്മാമന്റെയും അപ്പൂപ്പന്റേയും ബീഡി കട്ട് വലിച്ചായിരുന്നു തുടക്കം. പിന്നെ അതിന്റെ ആസക്തി മൂത്തപ്പോള്‍ പണം മോഷ്ടിച്ച് ബീഡി വാങ്ങി വലിച്ച് തുടങ്ങി.
കോളേജ് തലത്തില്‍ എത്തിയപ്പോള്‍ സിഗരറ്റ് വലിയും എല്ലാം തുടങ്ങി. അന്ന് പുകവലി ഒരു ഹരമായിരുന്നു.
പിന്നീട് വളര്‍ന്നപ്പോള്‍ എന്റെ ഭാര്യയാണ് എന്നെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നെ ഒരാള്‍ ഉപദേശിക്കാന്‍ അന്നേ ഉണ്ടായിരുന്നുള്ളൂ…..
അത് പോലെ സമൂഹത്തില്‍ പലര്‍ക്കും കഴിഞ്ഞാല്‍ ഒരു പരിധി വരെ പുകവലിക്കാരെ ഇല്ലാതാക്കാന്‍ കഴിയും എന്നാണെന്റെ വിശ്വാസം.