കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല . അത് ഈശ്വരന്റെ വരദാനമാണ് . ഞാൻ ഇവിടെ പറയാൻ പോകുന്നത് ചികിത്സിക്കുന്ന ഹെജി ഡോക്ടരെപ്പറ്റിയാണ് .
ഞാൻ കഴിഞ്ഞ ഏതാണ്ട് കൊല്ലമായി ഫിസ്റ്റുല അസുഖക്കാരനാണ് . ഗൾഫിൽ നിന്നും സർജറി കഴിഞ്ഞു. അന്നേ അവിടുത്തെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു , ഇത് വീണ്ടും വീണ്ടും വരുമെന്ന് . എന്നാലും മൂന്നു നാല് കൊല്ലം മരുന്നൊന്നും സേവിച്ചില്ല .
താമസിയാതെ വീണ്ടും രോഗം വന്നു. അപ്പോൾ നാട്ടിലേക്ക് വിവരം അറിയിച്ചപ്പോൾ കൊടകരയിലുള്ള ഹെബി എന്ന പെൺകുട്ടി എനിക്ക് ഹോമിയോ മരുന്ന് ഒമാനിൽ എത്തിച്ച് തന്നു. അങ്ങിനെ ഞാൻ ഹോമിയോ മരുന്നിൽ സൗഖ്യം പ്രാപിച്ച് തുടങ്ങി . പക്ഷെ അവിടെയും പൂർണ്ണമായി സുഖപ്പെട്ടില്ല . ഒരു മാസം കഴിച്ചാൽ കുറച്ച് നാൾ സുഖപ്പെടും , വീണ്ടും വന്നാൽ പിന്നെയും കഴിക്കും .
ഞാൻ സ്വദേശമായ കുന്നംകുളം ചെറുവത്താനിയിൽ നിന്നും തൃശൂരിലേക്ക് താമസം മാറ്റിയപ്പോൾ കൊക്കാലയിലുള്ള ഒരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന് എന്റെ അസുഖം മാറ്റാൻ കഴിഞ്ഞില്ല . അസുഖം കൂടിയപ്പോൾ ഞാൻ സർക്കാർ ആശുപത്രിയെ ശരണം പ്രാപിച്ചു . അവിടുത്തെ ഡോക്ടർമാർ വിദ്യാഭ്യാസ സമ്പന്നന്മാർ ആണ്, അതിനാൽ എനിക്ക് ശരിയായ ചികിത്സ കിട്ടി. സ്ഥിരമായി ഒരു ഡോക്ടറെ കാണാമെന്ന് വെച്ചാൽ നടക്കില്ല , അവരെ എപ്പോഴാണ് ട്രാൻസ്ഫർ ചെയ്യുക എന്ന് രോഗികൾക്ക് അറിയാനുള്ള ഒരു സംവിധാനവും ഇല്ല .
ഏതായാലും ഒരു നല്ല ഡോക്ടറെ എനിക്ക് തിരഞ്ഞെടുക്കുവാൻ സാധിച്ചു . ആ ഡോക്റ്ററുടെ ചികിത്സയിൽ എന്റെ രോഗം കൺട്രോൾഡ് ആയി . ഞാൻ സന്തോഷവാനായി .
അങ്ങിനെ ഒരു ദിവസം ഞാൻ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ ആണ് അറിയുന്നത് എന്റെ ഡോക്ടറുടെ സ്ഥലം മാറ്റം . എന്തിന് പറേണ് അവിടെ ഒരു മാസത്തിനുള്ളിൽ എനിക്ക് കാണേണ്ട പുതിയ ഡോക്ടറെ സ്ഥലം മാറ്റിയിരിക്കുന്നു . ഞാൻ ആശുപത്രിയിൽ ഇരുന്ന് കുറെ കരഞ്ഞു . ആരോട് പറയാൻ എന്റെ ദുഃഖം . എല്ലാം വിധിയെന്നോർത്ത് സമാധാനിക്കുക തന്നെ .
നമ്മൾ ജനിക്കുമ്പോൾ ദൈവം തമ്പുരാൻ ഡിസൈൻ ചെയ്ത് വെക്കും നമ്മുടെ ജീവിത ചക്രം . ഭഗവാനോട് കൂടുതൽ അടുക്കുമ്പോൾ ചിലപ്പോൾ നമ്മുടെ അസുഖത്തിന് തീവ്രത കുറയും . എനിക്ക് വയസ്സ് 70 കഴിഞ്ഞു - ജരാനര ബാധിക്കുമ്പോൾ ഇതൊക്കെ സംഭവിക്കാം .
അങ്ങിനെ കിഴക്കൻ പാട്ടുകാര ആശുപത്രിയിൽ മേൽ പറഞ്ഞ ഡോക്ടർ പുതിയതായി ചാർജ്ജ് എടുത്തു . എന്റെ ഭാഗ്യമെന്ന് പറയട്ടെ എന്റെ അസുഖം തീർത്തും മാറിയതായിരുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഡോക്ടറെ കാണേണ്ട അത്യാവശ്യം ഉണ്ടായിരുന്നു . തീരെ വയ്യായിരുന്നു , കൂടെ വരാൻ ആരും ഇല്ല . ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഫോണിൽ രോഗവിവരം പറഞ്ഞ് മരുന്ന് വാങ്ങാമായിരുന്നു .
എന്റെ ഡോക്ടർ ഒരു കൊച്ചുപെണ്കുട്ടിയാണ്, അതിനാൽ ഞാൻ ഫോൺ നമ്പർ ചോദിച്ചില്ല - ചോദിച്ച് കിട്ടിയില്ലെങ്കിൽ അത് പിന്നീട എനിക്ക് വിഷമമാകും . അങ്ങിനെ ഞാൻ തീർത്തും വിഷമിച്ച അവസ്ഥയിൽ തൽക്കാലം എന്തെങ്കിലും മരുന്ന് വാങ്ങിക്കാമെന്ന് വിചാരിച്ച് എന്റെ വീടിന്റെ അടുത്തുള്ള പൂത്തോൾ ആശുപത്രിയിൽ പോയി .
എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല - അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് എന്നെ നോക്കുന്ന ഹെജി ഡോക്ടർ. ഞാൻ ഈശ്വരനെ സ്തുതിച്ചു , ഞാൻ എന്നും കാണുന്ന എന്റെ അച്ചൻ തേവരോട് നന്ദി പറഞ്ഞു . കൂർക്കഞ്ചേരിയിലെ തങ്കമണി കയറ്റത്തുള്ള മഹാ ക്ഷേത്രമാണ് "അച്ഛൻ തേവർ ശിവ ക്ഷേത്രം .
കൊക്കാലയിലുള്ള എന്റെ വീട്ടിന്നടുത്താണ് പൂത്തോൾ സർക്കാർ ഹോമിയോ ആശുപത്രി . പുതിയ ആശുപത്രിയായതിനാൽ , തീരെ അസ്വസ്ഥത തോന്നില്ല കാത്തിരിക്കാൻ . ധാരാളം കസേരകളും , വിശാലമായ ലോബിയും, ഫാർമസിയും , കുടിവെള്ളവും ,ടോയലറ്റ് സൗകര്യവും ഒക്കെ ഉണ്ട് ഇവിടെ .
കിഴക്കുംപാട്ടുകരയിലെ പോലെ മുതിർന്ന പൗരന്മാർക്കുള്ള പരിഗണന ഇവിടെ ഇല്ല . അതൊഴിച്ചാൽ പൂത്തോൾ സ്വർഗം തന്നെ . ഞാൻ ഇന്നും പോയി ഹെജി ഡോക്ടറെ കണ്ടു . അതിനിടക്ക് ഒരു ദിവസം പോയപ്പോൾ ഡോക്ടർക്ക് ചിക്കൻപോക്സ് ആണെന്ന് പറഞ്ഞു . ഞാൻ അച്ഛൻ തേവരോട് ഡോക്ടറുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു .
ഹെജി ഡോക്ടറുടെ കൈപ്പുണ്യത്താൽ ഞാൻ സംതൃപ്തനാണ് . ഡോക്ടർക്കും കുടുംബത്തിനും അച്ഛൻ തേവർ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യട്ടെ .