Sunday, October 30, 2011

രക്തദാനം മഹാദാനം

LIONS CLUB OF KOORKKENCHERY DIST 324E2 CONDUCTED SEMINAR ON

‘CELEBRATION OF THE GIFT OF BLOOD’ today 30th October 2011 at the premises of IMA blood bank complex - ramavarmapuram – Trichur – Kerala - India

District Governor Ln Adv Somakumar K N inaugurated the seminar

The District chairperson of Blood Donation & Liaison Ln Dr V K Gopinath MJF delivered the welcome address.

The host club president Ln Jayaprakash Vettiyattil did the vote of thanks and the meeting was adjourned at 1.15 pm followed by lunch.

More details of the seminar shall be published here shortly.

++

രക്തദാനം മഹാദാനം

ഇതില്‍ കവിഞ്ഞൊരു ദാനം ഇന്ന് ഇല്ല. നമ്മുടെ നാലുതുള്ളി രക്തം കൊണ്‍ട് മറ്റൊരു ജീവന്‍ നിലനിര്‍ത്താമെങ്കില്‍ അതിലും വലിയൊരു പുണ്യം ഇല്ല.

ഇന്ന് തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു സെമിനാര്‍ “celebration of the gift of BLOOD” സംഘടിപ്പിക്കുകയുണ്ടായി.

ലയണ്‍സ് ക്ലബ്ബ് 324 E2 വിന്റെ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായ അഡ്വ്ക്കേറ്റ് സോമകുമാറും അദ്ദേഹത്തിന്റെ പത്നി രാജലക്ഷ്മിയും മകനും തങ്ങളുടെ രക്തം ദാനം ചെയ്തുകൊണ്‍ടാണ് ഈ സെമിനാര്‍ ഉത്ഘാടനം ചെയ്തത്.

ലയണ്‍സ് ക്ലബ്ബ് 324 E2 തൃശ്ശൂര്‍ മലപ്പുറം പാലക്കാട് എന്നീ റവന്യൂ ജില്ലകളിലെ അനേകം ക്ലബ്ബുകളുടെ ഒരു കൂട്ടായ്മയാണ്.

രക്തദാനത്തിന്റെയും അതിനോടനുബന്ധിച്ച വിഷയങ്ങളുടെയും ഡിസ്ട്രിക്റ്റ് ചെയര്‍ പേര്‍സണ്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ മെംബറായ ഡോ. വി. കെ. ഗോപിനാഥനാണ്. അദ്ദേഹം തൃശ്ശൂരില്‍ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ സ്ഥാപകനും മേനേജിങ്ങ് ഡയറക്ടറും *IMA Blood Bank ന്റെ പ്രസിഡണ്ടും കൂടിയാണ്.

സ്വാഗത പ്രസംഗത്തിലൂടെ അദ്ദേഹം രക്തദാനത്തെപ്പറ്റിയും അത് എങ്ങിനെ നല്‍കാമെന്നും ആര്‍ക്കുവേണമെങ്കിലും ഏത് സമയത്തും ലഭിക്കത്തക്ക് മാര്‍ഗ്ഗങ്ങളെപ്പറ്റിയും വിശദീകരിക്കുകയുണ്ടായി.

കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായ ഞാന്‍ [ജെ പി വെട്ടിയാട്ടിലിന്റെ] നന്ദിപ്രകടനത്തോടെ സെമിനാര്‍ സമാപിച്ചു. അതിന് ശേഷം ലഞ്ച് കഴിച്ച് രണ്ടര മണിയോടെ എല്ലാവരും പിരിഞ്ഞു..

++ ആര്‍ക്കെങ്കിലും ഏത് സമയത്തും സൌജന്യമായി ഏതു ഗ്രൂപ്പിലുള്ള രക്തം വേണമെങ്കിലും ഈ ക്ലബ്ബിനെ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ ബ്ലഡ് ബേങ്കിനെ നേരിട്ടും 0487 2323964 .

എണ്‍പത്തിയൊന്നാമത്തെ തവണ രക്തദാനം ചെയ്ത ലയണ്‍സ് ക്ലബ്ബ് മെമ്പര്‍ ലയണ്‍ ടൈനി ഫ്രാന്‍സിസിനെ ഇന്ന് പൊന്നാട ചാര്‍ത്തി ആദരിച്ചു. ആരോഗ്യവാനായ ഏത് വ്യക്തിക്കും രക്തദാനം ചെയ്യാവുന്നതാണ്.

++ ഈ വിഷയത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒരു പക്ഷെ മറ്റൊരു പോസ്റ്റില്‍ ഇവിടെ ചേര്‍ക്കുന്നതാണ്.

Thursday, October 27, 2011

സേതുലക്ഷ്മിയുടെ ദീപാവലി സ്പെഷല്‍ ബിരിയാണി



ഈ വര്‍ഷം എന്റെ ദീപാവലി ആഘോഷം കോയമ്പത്തൂരിലായിരുന്നു. പ്രധാനമായി പറയാനുള്ളത് എന്റെ മരുമകള്‍ സേതുലക്ഷ്മി ഉണ്ടാക്കിത്തന്ന കോഴി ബിരിയാണിയായിരുന്നു.

ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ ഇത്ര രുചിയേറിയ ബിരിയാണി ഞാന്‍ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതിന്റെ റെസീപ്പി വേണമെങ്കില്‍ ഞാന്‍ മോള്ടോ ചോദിച്ച് ഇവിടെ എഴുതാം പിന്നീട്.

കോയമ്പത്തൂരിലെ വീടുകളിലെ പടക്കം പൊട്ടിക്കലും മത്താപ്പ്, കമ്പിപ്പൂത്തിരി, അമിട്ട് മുതലായ ആഘോഷം തലേദിവസം വൈകിട്ടോടെ ആരംഭിച്ച് ദീപാവലി ദിവസം 11 മണി വരെ നീണ്ടു.

കുട്ടിമാളുവിന്റെ ചെവിയില്‍ പഞ്ഞി തിരുകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ പോരേ. ഞാന്‍ ബാല്‍ക്കണിയിലെ വാതില്‍ തുറന്നിട്ട് കിടന്നു. വെടിക്കെട്ട് ശരിക്കും ആഘോഷിച്ചു.

ഇനി എല്ലാ വര്‍ഷവും ദീപാവലിക്ക് കോയമ്പത്തൂരിലേക്കോ, മറ്റു തമിഴ്നാടുകളിലേക്കോ പോകണം. എന്റെ മകന്‍ കോയമ്പത്തൂരിലെ ഒരു മള്‍ട്ടി നാഷണല്‍ ബേങ്കിന്റെ അസ്സോസിയേറ്റ് വൈസ് പ്രസിഡണ്ട് ആണ്. അങ്ങിനെ

ആണ് ഈയിടെ ആയി ഈ തമിഴ്നാട് യാത്ര.

“പിന്നെ കള്ളും വെള്ളവും ഒന്നുമില്ലേ സേതൂ ദീപാവലിയായിട്ട്…?“

“ഉണ്ടല്ലോ … അതാ ഇരിക്കുന്നു അടുക്കളയിലെ മൂലയില്‍ ഒരു ഗ്ലെന്‍ഫിഡിക്ക് സ്കോച്ച് വിസ്കി… ഡാഡിക്ക് മാത്രമായി വാങ്ങിയതാണ്”

“സന്തോഷമായി സേതൂ……… ഇതില്‍ പരം മറ്റെന്തുവേണം ദീപാവലി ആഘോഷിക്കാന്‍………”

പക്ഷെ ഞാന്‍ ദീപാവലി ആയിട്ട് മദ്യസേവ നടത്തിയില്ല.

മകന് അവധിയായിരുന്നു. മഴയുള്ള കാരണം ഞങ്ങള്‍ പുറത്ത് പോയില്ല.

ഈ ദീപാവലി പുരാണം വായിക്കണമെങ്കില്‍ താഴെ കാണുന്ന പോസ്റ്റിന്റെ അടിയിലൊരാള്‍ ഇട്ട കമന്റ് വായിക്കാം. ഒരു തമാശ തന്നെ.

http://jp-smriti.blogspot.com/2011/10/happy-deepaawali.html

എല്ലാവര്‍ക്കും ബിലേറ്റഡ് ദീപാവലി ആശംസകള്‍……………

വരൂ കോയമ്പത്തൂരിലേക്ക്….

ഒരു ബ്ലോഗ് മീറ്റ് അവിടെയും ആകാം. എല്ലാവര്‍ക്കും സേതു സ്പെഷല്‍ ബിരിയാണി സേവിക്കാം.

Wednesday, October 19, 2011

വീട്ടിലേക്കില്ല ഞാന്‍…..ചെറുകഥ… ഭാഗം 5

നാലാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/10/4.html

തളര്‍ന്ന് പരവശയായ രാധിക വീണ്ടും പ്രകാശുമായി ബന്ധപ്പെട്ടു.

“പ്രകാശ് എന്നെ സഹായിക്കാതെഎ നില്‍ക്കരുത്. ഇനി വണ്ടി വടക്കോട്ടുണ്ടെങ്കിലും തൃശ്ശൂരില്‍ ഇറങ്ങിയാല്‍ എനിക്ക് വീട്ടിലേക്ക് തനിച്ച് നടന്ന് പോകാനോ, ടാക്സി പിടിച്ച് പോകാനോ പേടിയാ. പ്ലീസ് അല്പം കരുണ കാണിക്കണം. പ്രകാശിന്‍ ഇങ്ങോട്ട് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ അങ്ങോട്ട് വരാം. എവിടെയാണെന്ന് പറഞ്ഞാല്‍ മതി.”

ഓ ഇതൊരു വയ്യാവേലിയായല്ലോ. പ്രകാശിന്റെ തലക്ക് മത്ത് പിടിച്ചു.

“ഇവളെന്നെ പിന്‍ തുടരുകയാണല്ലോ..? എന്താണവളുടെ ലക്ഷ്യം. നാശം പിടിച്ച പെണ്ണ്..”

പ്രകാശ് ഫോണ്‍ താഴെ വെച്ച് അതേ നമ്പറില്‍ വീണ്ടും വിളിക്കാന്‍ പറഞ്ഞു.

“പത്ത് മിനിട്ട് കഴിഞ്ഞില്ല, അപ്പോളേക്കും രാധിക വീണ്ടും വിളിച്ചു. അവളുടെ തൊണ്ടയിടറിയിരുന്നു….”

“രാധികാ പ്ലീസ് ഹോള്‍ഡ് ഓണ്‍ ദി ലൈന്‍………”

പ്രകാശ് തലപുകഞ്ഞാലോചിച്ചു. ഈ രാത്രിയില്‍ ഇവളേയും കൊണ്ട് എങ്ങോട്ട് പോകണം. എറണാംകുളത്ത് കൂടെ താമസിപ്പിക്കണോ, അതോ തൃശ്ശൂരിലേക്ക് തിരിക്കണോ… പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ പറ്റിയില്ല അയാള്‍ക്ക്.

വിവാഹം കഴിച്ചയാളാണോ എന്നൊന്നും പേയിങ്ങ് ഗസ്റ്റ് അക്കോമഡേഷന് തന്ന അമ്മൂമ്മ ചോദിച്ചിട്ടില്ലായിരുന്നു. നല്ല കാലം. അക്കോമഡേഷന്‍ എടുത്തിട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. വാടക കമ്പനി നേരിട്ട് കൊടുക്കുന്നതിനാല്‍ പെട്ടെന്ന് താമസം മാറ്റുന്ന കാര്യമൊന്നും ആലോചിച്ചിരുന്നില്ല.

“എന്തുചെയ്യണം എന്ന് പെട്ടൊന്നൊരു തീരുമാനത്തിലെത്താനായില്ല. തല്‍ക്കാലം രാധികയുടെ അടുത്തേക്ക് പോകാം.”

“ഹലോ രാധികാ… നീ അവിടെ തന്നെ നില്‍ക്ക് .. ഞാന്‍ അങ്ങോട്ട് വരാം.“

പ്രകാശിന്റെ അന്നത്തെ സാഹാഹ്നം നഷ്ടപ്പെടുത്തി അയാള്‍ ടൌണ്‍ ബസ്സ് പിടിച്ച് സ്റ്റേഷനിലെത്തി. അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടും രാധികയെ കാണാനായില്ല. അയാള്‍ സന്തോഷത്തോടെ തിരിഞ്ഞുനടക്കാന്‍ ഭാവിക്കുന്നതിന്നിടയില്‍ പിന്നില്‍ നിന്നൊരു വിളി.

“പ്രകാശേട്ടാ………… ഇതാ ഞാനെത്തി.“

തിരിഞ്ഞുനോക്കിയപ്പോള്‍ രാധിക

“പ്രകാശേട്ടനോ…..ആരാടീ അങ്ങിനെ വിളിക്കാന്‍ പറഞ്ഞത്…?”

രാധിക മുഖം താഴ്ത്തി നിന്നു.

“പ്രകാശിന്റെ സ്വരം കയര്‍ത്തു. എന്തിനാടീ കോന്തീ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്..? ഒരു ദിവസം കൂടെ കിടന്നെന്നുവെച്ച് ഇത്തരത്തിലുള്ള സ്വാതന്ത്ര്യം എടുത്താലുണ്‍ടല്ലോ…അടിച്ച് നിന്റെ കരണക്കുറ്റി ഞാന്‍ തെറിപ്പിക്കും“

ദ്വേഷ്യം സഹിക്കവയ്യാഞ്ഞിട്ടയാള്‍ അവളുടെ ചെവി പിടിച്ച് തിരുമ്മിപ്പൊന്നാക്കി. വേദനകൊണ്ട് പുളഞ്ഞെങ്കിലും അവളുടെ കണ്ണില്‍ നിന്ന് പൊഴിഞ്ഞത് സന്തോഷാശ്രുക്കളായിരുന്നു. അവള്‍ പ്രകാശിനെ നോക്കി മന്ദഹസിച്ചു..

ഞാനൊരു കാര്യം പറഞ്ഞേക്കാം.. എന്നെ ചുറ്റിപ്പറ്റി ഇങ്ങിനെ നടക്കരുത്. നീ നിന്റെ വഴി നോക്കിക്കൊള്ളണം. ഒരു കൊല്ലം എന്തുചോദിച്ചാലും മിണ്ടാതെ നടന്നിരുന്നവളാണ്‍. ഇപ്പോ എവിടുന്നാടീ നിനക്കൊരു സ്നേഹം വന്നത്…

“ഞാന്‍ വീട്ടിലേക്കില്ല, എനിക്ക് എന്റെതായ സ്വാതന്ത്യത്തില്‍ ജീവിക്കണം. നിന്റെ എസ്കോര്‍ട്ടായി നടക്കാനൊന്നും എന്നെ കിട്ടില്ല. ഞാന്‍ നിന്നെ ഇവിടെ നിന്ന് വണ്ടിയില്‍ കയറ്റിയിരുത്തിത്തരാം. നിന്റെ തന്തയോട് പറയൂ നിന്ന് വന്ന് സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ട്പോകാന്‍.“

“അതൊന്നും പറ്റില്ല പ്രകാശേട്ടാ… സോറി പ്രകാശ്… ഇന്നെങ്കിലും എന്നെ വീട് വരെ എത്തിക്കണം…”

“അവള്‍ ദയനീയതയോടെ അയാളെ നോക്കി…”

“അല്ലെങ്കില്‍ ഞാന്‍ പ്രകാശ് താമസിക്കുന്നിടത്തേക്ക് വരാം. ബ്രോഡ് വേയില്‍ കടകളടച്ചിട്ടുണ്ടാവില്ല, എനിക്ക് ഡ്രസ്സുകള്‍ അവിടെ നിന്ന് വാങ്ങാം…”

“എല്ലാം നീയങ്ങ് തീരുമാനിച്ചാല്‍ മതിയോ… ഞാന്‍ നിന്റെ വാല്യക്കാരനാണോടീ പൊലയാടിമോളേ… എന്റെ വായീന്ന് വരുന്നതൊന്നും കേള്‍ക്കാണ്ട് മിണ്ടാതിരുന്നോളണം. മനസ്സിലായോടീ മൂധേവീ……”

പ്രകാശിന്‍ കലി കയറി. അയാള്‍ അവളെ അടിക്കാനോങ്ങി.

“എന്നെ അടിക്കുകയോ ഇടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ.. എന്നെ ഇവിടെ ഉപേക്ഷിച്ച് പോകരുത്…“

“നിന്നെ സംരക്ഷിക്കാനും ശിക്ഷിക്കാനും ഞാനാരുമല്ല. നീ നിന്റെ വഴി നോക്കിപ്പൊയ്ക്കോളണം. ദയവായി എന്നെ ശല്യപ്പെടുത്തരുത്. ഇന്നെലെ രാത്രിയും നീയെന്നെ ഉപദ്രവിച്ചു. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കടന്നുകയറി.”

ഇപ്പോള്‍ വീണ്ടും…. ഞാന്‍ നിനക്ക് ടിക്കറ്റെടുത്ത് തരാം. അടുത്ത് വരുന്ന വണ്ടിയില്‍ കയറ്റിയിരുത്തിത്തരാം. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്..

“രാധിക കരയാന്‍ തുടങ്ങി. കുനിഞ്ഞ് പ്രകാശിന്റെ കാല്‍ പിടിക്കാന്‍ ഭാവിച്ചു.. പ്രകാശ് അകന്ന് മാറി…”

“എന്താ നീ കാണിക്കണ്‍. എന്താണ്‍ നിന്റെ പ്രശ്നം…?”

“ശരി ഞാന്‍ നിന്റെ കൂടെ വരാം. വീട്ടിലെത്തിക്കാം. മേലാല്‍ എന്നെ നോക്കുകയോ എന്നോട് മിണ്‍ടുകയോ എന്റെ അടുത്തിരിക്കുകയോ പാടില്ല..”

ഒരു ദിവസം കൂടെ കിടന്നൂന്ന് വിചാരിച്ചിട്ട് ഇത്ര സ്വാതന്ത്യം എടുക്കുകയോ. ഞാന്‍ അവളുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. ഇനി അതും കൂടിയുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. അവളെന്നെ അടിമയാക്കില്ലേ… ആള്‍ കൊള്ളാം…

“മംഗലാപുരത്തേക്കുള്ള വണ്ടി വരാറായി. നമുക്കതില്‍ കയറാം. ഞാന്‍ 2 ഫ്സ്റ്റ് ക്ലാസ്സ് ടിക്കറ്റെടുത്ത് വെച്ചിട്ടുണ്ട്.“

++

എന്തിന്‍ പറേണ്‍ രാധിക പ്രകാശിനെ വലിച്ചോണ്ട് ആ വണ്ടിയില്‍ കയറിപ്പറ്റി.

“ഹാവൂ… കൃഷ്ണാ ഗുരുവായൂരപ്പാ… രാധിക നെടുവീര്‍പ്പിട്ടു… ഇതെന്താ ഈ സീറ്റുകളൊക്കെ ഇങ്ങിനെ. ഞാന്‍ വാങ്ങിയ ടിക്കറ്റ് ചെയര്‍ കാറാണെന്ന് വിചാരിച്ചില്ല”

“നിനക്ക് എന്നെ ഒട്ടിയിരിക്കാന്‍ പറ്റിണില്ല അല്ലേ..? എന്റെ മടിയില്‍ കയറിയിരുന്നോടീ…യൂസ്ലസ് ബെഗര്‍…..”

പ്രകാശിന്റെ വര്‍ത്തമാനം കേട്ട് രാധിക ചിരിച്ചു.

അല്പസമയത്തേക്ക് അവളുടെ ചിന്തകള്‍ എങ്ങോട്ടോ പോയി. “എന്നോട് ദ്വേഷ്യം ഭാവിച്ചാലും അല്പമെങ്കിലും പ്രകാശിന്‍ എന്നോട് സ്നേഹം ഉണ്ട്. അല്ലെങ്കില്‍ ഇത്രയും സ്നേഹം കാണിക്കുകയില്ലല്ലോ..?“ എല്ലാം കൊണ്ടും എനിക്ക്കനുയോജ്യനായ പുരുഷന്‍ തന്നെയാണ്‍ പ്രകാശ്.. ഞാനെന്തുകൊണ്ടാണ്‍ കഴിഞ്ഞ ഒരു കൊല്ലം അദ്ദേഹത്തോട് മിണ്ടാതിരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. പ്രകാശാണെങ്കില്‍ അത് എപ്പോഴും എന്നോട് ചോദിക്കും.

“എടീ പെണ്ണേ ഇനി സ്വപ്നം കണ്ടും കൊണ്ടിരുന്നോ.. തൃശ്ശൂരെത്തിയാല്‍ അവിടെ തന്നെ ഇരുന്നുറങ്ങിക്കോ.ഞാനിറങ്ങി ഓടും, നിന്നെയൊന്നും കാക്കില്ല ഞാന്‍…”

“രാധിക എണീറ്റുനിന്നു..

ക്ഷീണിതനായ പ്രകാശ് ഉറക്കം തൂങ്ങിത്തുടങ്ങി. പെട്ടെന്ന് വണ്ടി നിന്നു. തൃശ്ശൂരാണെന്ന് വിചരിച്ചു അയാള്‍ ചാടിയെണീറ്റുനോക്കിയപ്പോള്‍ റെഡ് സിഗ്നല്‍ കണ്ടു. മറ്റൊരു വണ്ടിക്ക് പോകാന്‍ ഈ വണ്ടി ചാലക്കുടിയില്‍ പിടിച്ചിട്ട പോലെ തോന്നി.

പ്രകാശ് ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ദുര്യോഗം തുടങ്ങിയിട്ട്…

“രാധികയെ ഉദ്ദേശിച്ചിട്ടാണെന്ന് അവള്‍ക്ക് മനസ്സിലായി.”

യാത്രക്കാര്‍ തമ്മില്‍ പറഞ്ഞു ഈ വണ്ടി തൃശ്ശൂരെത്തുമ്പോള്‍ ഈ കണക്കിന്‍ പത്ത് മണി കഴിയും. രാത്രി ഭക്ഷണം കിട്ടാന്‍ വൈകും.

“പ്രകാശ് രാധികയെ പിടിച്ച് ഒരു ഇടി കൊടുത്തു. അവള്‍ക്ക് അത് ശരിക്കും കൊണ്ടു.

“സുഖമായി കുളിച്ച് അമ്മാമയുണ്‍ടാക്കി തന്ന ദോശകഴിച്ച് കിടന്നുറങ്ങേണ്ട ഈ ഞാന്‍ അവിടെയുമിവിടേയുമില്ലാതെ റയില്‍ വേ ട്രാക്കില്‍ ഇരുന്ന് നരകിക്കുന്നു.“

“ശരിക്കും എറണാംകുളത്ത് താമസിക്കാന്‍ പോകയാണോ പ്രകാശ്..?”

“അതേ… ഞാന്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ചുകഴിച്ചു തോറ്റു. അമ്മൂമ്മയുടെ വീട്ടിലാണെങ്കില്‍ ഉച്ചക്കും അവിടെ പോയി കഴിക്കാം. എന്റെ ഏറ്റവും പ്രധാന പ്ര്ശ്നം ഉച്ചക്കുള്ള ഭക്ഷണമാണ്‍. വൈകുന്നേരം എന്താ‍യാലും വിരോധമില്ല. ഒന്നുമില്ലെങ്കിലും കാരിക്കാമുറി കള്ള് ഷാപ്പില്‍ നിന്ന് നല്ല കപ്പയും മീന്‍ കറിയും കിട്ടും..”

“പ്രകാശിന്‍ ഉച്ചക്കുള്ള ഭക്ഷണം ഞാന്‍ വീട്ടില്‍ നിന്ന് കൊണ്ടത്തരാം.”

“നിന്റെ ഒക്കെ ഒരു ഭക്ഷണം… പിന്നെ എന്തൊക്കെ തരും നീ…..?”

“എനിക്കുള്ളതെല്ലാം ഞാന്‍ ഇന്നെലെ രാത്രി സമര്‍പ്പിച്ചില്ലേ.. സ്വീകരിച്ചില്ലല്ലോ..?!”

“പ്രകാശ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു രാധികയുടെ ഈ മറുപടി”

പത്ത് മണിയോടെ അവര്‍ തൃശ്ശൂരിലെത്തി. പ്രകാശ് ഒരു സോഡ വാങ്ങിക്കുടിച്ച് പ്ലാറ്റ്ഫോമിലെ ബഞ്ചിലിരുന്നു.

“രാധിക തന്നോട് പറഞ്ഞത് അയാളുടെ കാതുകളില്‍ വീണ്ടും മുഴങ്ങി…. “

“രാധികേ നീ നിന്റെ വഴിക്ക് പൊയ്കോളണം. എന്നെ ഇനി കൂട്ടിന്‍ കിട്ടില്ല. അയാള്‍ ആ ബെഞ്ചില്‍ നീണ്ടുനിവര്‍ന്ന് കിടന്നു….”

[തുടരും]

BTW: data processing problems are very much here. This will be cleared shortly. Readers kindly excuse.

Monday, October 10, 2011

toyota camry and my donkey friend


ഞാന്‍ ഇവന് എന്നും 200 ഗ്രാം വെജിറ്റബിള്‍സും ഒരു റോബസ്റ്റ പഴവും കൊടുക്കുമായിരുന്നു. എന്നെ കാത്ത് അവന്‍ എന്നും ഈ വഴിയരികില്‍ നില്‍ക്കുമായിരുന്നു.
വളരെ അനുസരണയുള്ള ഒരു ഡോങ്കിയായിരുന്നു ഇവന്‍. 

ഞാന്‍ ഒരു
പ്രോജക്റ്റിന്റെ ഭാഗമായി പതിനൊന്ന് കൊല്ലം മുന്‍പ് ഒമാന്‍ ഇന്റീരിയര്‍ ഗ്രാമം ആയ നിസ്വയില്‍ താമസിക്കുന്ന കാലത്താണ് ഇവനെ പരിചയപ്പെട്ടത്.
ഒരിക്കല്‍ ഞാന്‍ ഇവന് കൊടുക്കാനുള്ളത് കൊടുക്കാന്‍ മറന്നു. വാസ്തവത്തില്‍ മറന്നതല്ലാ വീട്ടില്‍ ഇവനുള്ള ക്വോട്ട ഉണ്ടായിരുന്നില്ല. ഞാന്‍ ഓഫീസില്‍ പോയി തിരികെ വരുന്നത് വരെ അവന്‍ അവിടെ തന്നെ നിലകൊണ്ടു.

എന്നെ കണ്ട ഉടനെ എന്റെ വാഹനത്തിന് കുറുകെ നിലയുറപ്പിച്ചു. അവന്‍ എന്നെ തലോടി, കരഞ്ഞു പിന്നെ ചിരിച്ചു. എനിക്കും സങ്കടമായി. എന്റെ കാറില്‍ വീട്ടിലേക്കുള്ള ലെബനീസ് ബ്രഡ്ഡും ചീസും ചോക്കലേറ്റ് മുതലായ സാധനങ്ങളും ഉണ്ടായിരുന്നു.
ഞാനതില്‍ നിന്ന് രണ്ട് ലബനീസ് ബ്രഡ്ഡ് കൊടുത്തിട്ട് വീട്ടില്‍ പോയി എന്റെ ലാന്‍ഡ് റോവര്‍ വണ്ടിയെടുത്ത് വന്നു. അവനെ അതില്‍ കയറ്റി വീട്ടിലെത്തി.

അന്നുമുതല്‍ അവന്‍ എന്റെ വീട്ടിലെ അംഗമായി.
ഒരാഴ്ച കഴിഞ്ഞ് അവന്റെ ഗാര്‍ഡിയന്‍ അവനെ അന്വേഷിച്ച് വന്നു. അയാള്‍ക്ക് ഞങ്ങളുടെ ആദിത്യ മര്യാദ കണ്ട് സന്തോഷമായി. തന്നെയുമല്ല ആ ഡോങ്കിയെ ഞങ്ങള്‍ക്ക് തന്നു.

ഞാന്‍ ഒഫീസില്‍ നിന്ന് പോകുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പ് അവന്‍ മലയോരങ്ങളില്‍ തീറ്റ തേടി പോകും. ഒരിക്കല്‍ ഞാന്‍ അവന്റെ ഗേള്‍ ഫ്രണ്ടിനെ കണ്ടു. അവളേയും ഞാന്‍ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ ഗേള്‍ഫ്രണ്ടിന്റെ ഉടമ അവളെ കൂട്ടിക്കൊണ്ട് പോകാനെത്തി. ഞാന്‍ അവളെ അവസാനം വിലക്ക് വാങ്ങേണ്ടി വന്നു. ഒരു ഡോങ്കിക്ക് ഇത്രയും വലിയ വില നല്‍കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അന്നത്തെ ശമ്പളത്തിന്റെ രണ്ടിരട്ടി വിലയാണ് കൊടുത്തത്.
ഞാന്‍ പിന്നീട് വില്ലേജിലെ വാലിയോട് പറഞ്ഞപ്പോള്‍ അവര്‍ ഒരു കോമ്പ്രമൈസിന്‍ വന്നു. പെണ്‍ ഡോങ്കി പെറ്റാല്‍ ആദ്യത്തെ പ്രസവത്തിലെ എല്ലാ മക്കളേയും അവര്‍ക്ക് കൊടുക്കണമെന്ന്. അങ്ങിനെ എന്റെ പണം തിരിച്ചുകിട്ടി. ആദ്യപ്രസവത്തിലെ എല്ലാ കുട്ടികളേയും അവര്‍ക്ക് കൊടുത്തു, തന്നെയുമല്ല ഈ രണ്ട് ഡോങ്കിമാരുടെ ഒരു കല്യാണവും ഞങ്ങളുടെ വീട്ടില്‍ വെച്ചുനടത്തി.

ഞങ്ങള്‍ അന്ന് താമസിച്ചിരുന്നത് ഈന്തപ്പനയോല കൊണ്ട് മേഞ്ഞ ഒരു കുടിലില്‍ ആയിരുന്നു. അതിന്റെ ചുമരുകല്‍ ഈന്തപ്പനയുടെ തടിയായിരുന്നു. വെള്ളം സുലഭമായിരുന്നില്ല. ഈ കഴുതക്കുട്ടികളാണ് ഞങ്ങള്‍ക്ക് വേണ്ടിയുള്ള വെള്ളം ചുമന്ന് കൊണ്ട് തന്നിരുന്നത്.

ബിന്ദുവിനെ പരിചയപ്പെട്ടപ്പോളാണ് എനിക്കും മസ്കത്തില്‍ ഒരു കാമ്രി ഉണ്ടായിരുന്നത് ഓര്‍മ്മ വന്നത്.
ഈ പോസ്റ്റ് അലൈനിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

[ശേഷം ഭാഗങ്ങള്‍ താമസിയാതെ ഇവിടെ നിരത്താം]
++ aksharathettukal undu, thiruthaam thaamasiyaathe

Friday, October 7, 2011

വീട്ടിലേക്കില്ല ഞാന്‍… ചെറുകഥ..…ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/10/blog-post_03.html

രാധിക ആകെ വെട്ടിലായി. അവള്‍ക്ക് തനിച്ച് എറണാംകുളത്തേക്ക് ഒറ്റക്ക് പോകാനോ, അവിടെ നിന്ന് തൃശ്ശൂര്‍ക്ക് വീട്ടിലെത്താനോ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അവള്‍. എന്തെങ്കിലും പെട്ടെന്ന് ഒരു തീരുമാനമെടുത്തില്ലെങ്കില്‍ പ്രകാശ് അയാളുടെ വഴിക്ക് പോകും. അവളുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഒരു പരിഹാരം കാണാനായില്ല.

“എന്താ എന്റെ കൂടെ പോരുന്നോ…? എനിക്ക് കാത്ത് നില്‍ക്കാന്‍ നേരമില്ല. എറണാംകുളത്തേക്ക് പോകണെമെങ്കില്‍ ധാരാളം ബസ്സുകളുണ്ടല്ലോ, കേറിപ്പോകാമല്ലോ…?

രാധികയുടെ പ്രതികരണത്തിന് പ്രകാശ് കാത്തുനിന്നില്ല. അയാള്‍ നടക്കാന്‍ ഭാവിച്ചു,

“പ്രകാശ് പ്ലീസ്, എന്നെ സഹായിക്കണം..”

“എന്താ നിനക്ക് പണം വേണോ…?”

“വേണ്ട… എനിക്ക് എവിടെയാ എന്റെ ഓഫീസിലേക്ക് ബസ്സിറങ്ങുക എന്നറിയില്ല”

“അതാണോ പ്രശ്നം. നിന്റെ ഓഫീസ് രവിപുരത്തല്ലേ.. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ബസ്സില്‍ കയറുക. എളുപ്പത്തില്‍ എത്തണമെങ്കില്‍ പത്മ വഴി പോകുക. രവിപുരത്ത് സ്റ്റോപ്പ് ഉണ്ട്…”

“ഓകെ ബൈ…. സീ യു……..”

പ്രകാശ് പിന്‍ തിരിഞ്ഞുനോക്കാതെ നടന്നകന്നു. അയാള്‍ മനസ്സില്‍ എന്തൊക്കെയോ ഓര്‍ത്തു. ക്ഷേത്രദര്‍ശനം നടത്താം, അതിന് ശേഷം നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് ഇന്നവിടെ തങ്ങാം. ഈ പേന്റ് ഇട്ട് അകത്തേക്ക് ദര്‍ശനത്തിന് കടത്തി വിട്ടില്ലെങ്കിലോ. അപ്പോള്‍ മുണ്ട് വാങ്ങണം. കുളിക്കാന്‍ തോര്‍ത്തും മറ്റു സാധനങ്ങളും.

പ്രകാശ് നേരെ ഒരു തുണിക്കടയിലേക്ക് കേറി. കട മൊത്തം ഒന്ന് കണ്ണോടിച്ചു. ചന്ദനക്കുറി വരച്ചിട്ടുള്ള ഒരു ചേട്ടന്റെ അരികിലെത്തി.

“എന്താ സാര്‍ നോക്കുന്നത്. എന്താ വേണ്ടേ..?“

“എനിക്ക് രണ്ട് ഖാദി ഒറ്റമുണ്ടും, രണ്ട് ജുബയും വേണം. പിന്നെ തോര്‍ത്തും. നാളെ ഒരു ജുബ അപ്പുവണ്ണന് കൊടുക്കാം. നാളെത്തോട് കൂടി ഈ തീവണ്‍ടിയിലെ പോക്ക് വരവ് നിര്‍ത്താം. പണ്‍ടത്തെപ്പോലെ എറണാംകുളത്തുള്ള താമസം മതി.“

പ്രകാശ് പലതും ആലോചിച്ച് നില്‍ക്കുകയായിരുന്നു. അയാള്‍ ആവശ്യപ്പെട്ടതെല്ലാം എടുത്ത് കഴിഞ്ഞിരുന്നു. സെയില്‍സ് മേന്‍ ബില്ലെഴുതുന്നതിന്നിടയില്‍…

“മേഡത്തിന് ഒന്നും വേണ്ടേ സാര്‍…?”

“മേഡമോ….ആരെയാ ചേട്ടനുദ്ദേശിക്കുന്നത്..?“

“കൂടെ അടുത്ത് നില്‍ക്കുന്ന പെങ്കൊച്ചിന്….?”

തിരിഞ്ഞ് നോക്കിയ പ്രകാശ്……….

“എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ…….. എന്താ ഞാനീ കാണുന്നത്…? കൂടെ വന്ന രാധികയെ അയാള്‍ ശ്രദ്ധിച്ചിരുന്നില്ല…”

“എന്തേ രാധികേ എറണാംകുളത്തേക്ക് പോയില്ലേ…..?”

“ഇല്ല. ഞാന്‍ കൂടെ വരാമെന്ന് വെച്ചു…“

പ്രകാശ് ആകെ ആശയക്കുഴപ്പത്തിലായി. അയാള്‍ തമാശക്ക് ചോദിച്ചതാണ്. “വേണമെങ്കില്‍ കൂടെ പോരേ” എന്ന്. അതിപ്പോള്‍ ഒരു വിനയായി.

“രാധിക ഇവിടെ നില്‍ക്ക്, നിനക്കെന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ വാങ്ങൂ. ഞാന്‍ ഒരു റബ്ബര്‍ ചെരിപ്പും ഇന്നര്‍ വെയറുകളും വാങ്ങി വരാം.”

രാധികയുടെ മനസ്സില്‍ അലകള്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. എങ്ങോട്ടാണ് അവള്‍ പ്രകാശിന്റെ കൂടെ പോകുന്നതൊന്നും അവള്‍ക്കറിയില്ലായിരുന്നു. അവള്‍ വിചാരിച്ചു ക്ഷേത്രദര്‍ശനം കഴിഞ്ഞാലും വടക്കോട്ട് എപ്പോളും ട്രയിന്‍ ഉണ്ടാകുമല്ലോ. വൈകിയായാലും വീട്ടിലെത്താമല്ലോ.

പ്രകാശ് വൈകിട്ടത്തെ താമസത്തിനുള്ള സാധങ്ങളെല്ലാം വാങ്ങി തുണിക്കടയില്‍ തന്നെ തിരിച്ചെത്തി.

“അപ്പോ രാധിക എന്റെ കൂടെ പോരാന്‍ തീരുമാനിച്ചോ..?”

“ഉവ്വ്. തീരുമാനിച്ചു..”

“ഞാന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കില്ല. ഇവിടെ താമസിക്കാന്‍ പോകുകയാ ഇന്ന്. കാലത്ത് ഗുരുവായൂരിലെപ്പോലെ വാകച്ചാര്‍ത്തുണ്ടെങ്കില്‍ അതും കഴിഞ്ഞ് ഉഷപ്പൂജയും കഴിഞ്ഞേ തിരിച്ച് പോകുന്നുള്ളൂ.. ഞാന്‍ രണ്ട് ദിവസത്തെ ലീവിന് വേണ്ടി ബോംബെ ഓഫീസിലേക്ക് വിളിച്ചു. ലീവ് സാങ്ങ്ഷനായി.”

രാധിക ഇടിവെട്ടേറ്റപോ‍ലെ നിന്നു അവിടെ ഒന്നും ഉരിയാടാതെ അവളുടെ കണ്തടങ്ങള്‍ തുടുത്തു, കണ്ണുകള്‍ ചുവന്നു. പെട്ടെന്ന് ഒരു തീരുമാനത്തിലെത്താനായില്ല.

“കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പ്രകാശിനെ അറിയും. പക്ഷെ അയാളുടെ കൂടെ ഹോട്ടലില്‍ കഴിയേണ്ടി വരിക എന്നൊക്കെ ആലോചിക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. പരസ്പരം അടുത്തിടപെഴുകകയോ വീട്ടുകാര്യവും മറ്റും സംസാരിക്കുകയോ ഒന്നും ഇത് വരെ ചെയ്തിട്ടില്ല. പ്രകാശ് വിവാഹിതാനാണൊ എന്ന് പോലും എനിക്കറിയില്ല.”

കാത്തിരിക്കുവാന്‍ സാവകാശമില്ല. ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രകാശ് അയാളുടെ പാട്ടിന്പോകും.

“ശരി പ്രകാശ്.. നമുക്ക് എങ്ങോട്ടാണെങ്കില്‍ പോകാം…”

സമയം സന്ധ്യയോടടുത്തു. അവര്‍ ക്ഷേത്രദര്‍ശനം നടത്തി.

“പ്രകാശിന് തൃപ്പൂണിത്തുറയും കേരളം മുഴുവനും തന്നെയുമല്ല തെക്കേ ഇന്ത്യയിലെ ഓരോ മുക്കും മൂലയും ഹോട്ടലുകളും ലോഡ്ജുകളും എല്ലാം അറിയാം. ട്രാവലിങ്ങ് എക്സിക്ക്യൂട്ടിവായ അയാള്‍ കേരളത്തിലെ മേനേജര്‍ ആയിട്ട് രണ്ട് കൊല്ലം ആയതേ ഉള്ളൂ…”

ക്ഷേത്രദര്‍ശനം കഴിഞ്ഞ് അവര്‍ അവിടുത്തെ ഏറ്റവും നല്ല ഹോട്ടലില്‍ മുറിയെടുത്തു. രാധിക യാന്ത്രികമായി പ്രകാശിനെ അനുഗമിച്ചു. അവളുടെ മനസ്സില്‍ പലതും മിന്നിമറഞ്ഞു. രാധികയുടെ ജീവിതത്തിലെ വലിയ ഒരു ദുര്‍ഘടമോ വഴിത്തിരിവോ ആകും രാത്രി. അവളുടെ മനസ്സിനെ പലതും മഥിച്ച് കൊണ്ടിരുന്നു.

“രാധിക എന്താ ആലോചിക്കുന്നത്…….?”

“ഒന്നുമില്ല പ്രകാശ്…”

“നമുക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിലേക്ക് പോയാല്‍ മതിയോ രാധികേ..?”

“എല്ലാം പ്രകാശിന്റെ ഇഷ്ടം…”

“ശരി എന്നാല്‍ മുറിയില്‍ പോയി മേല്‍ കഴുകി വരാം. എന്നിട്ട് ഭക്ഷണം കഴിക്കാം. എന്ത് ഭക്ഷണമാ രാധിക്കിഷ്ടം…?”

“എന്തായാലും വിരോധമില്ല..”

“എന്നാല്‍ ഇവിടുന്ന് തന്നെ കഴിക്കാം. ഞാന്‍ പലപ്പോഴും ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്, നല്ല ഭക്ഷണമാണ്‍. എന്തെന്നുവെച്ചാല്‍ ഹോട്ടലിന്റെ ഉടമസ്ഥനും അവരുടെ മക്കളും ഈ ഹോട്ടലില്‍ നിന്ന് തന്നെയാ കഴിക്കുന്നത്. നമ്മുക്ക് തികച്ചും ഹോമ്ലി ഫുഡ് കിട്ടും ഇവിടെ നിന്ന്”

രണ്ട് പേരും ഭക്ഷണം കഴിച്ച് തിരിച്ച് മുറിയിലെത്തി. രാധികയുടെ ഹൃദയമിടിപ്പ് കൂടി. അപരിചിതനെന്ന് പറഞ്ഞുകൂട. എന്നാലും ഒരു യുവാവിന്റെ കൂടെ ഹോട്ടലില്‍ അന്തിയുറങ്ങാന്‍ പോകുന്നു. ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല. എങ്ങിനെയാണ് എനിക്കിങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞത്. മറ്റൊരാളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയല്ല ഞാന്‍ ഇവിടെ എത്തപ്പെട്ടത്. എല്ലാം അറിഞ്ഞുംകൊണ്ട് സ്വന്തം ഇഷ്ടത്തിന്.

പ്രകാശ് ഷര്‍ട്ട് ഊരി വാര്‍ഡ്രോബില്‍ ഇട്ടു. വാങ്ങിയ ജുബയും മുണ്ടും ഉടുത്തു. ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു.

“രാധിക കിടന്നോളൂ……….. എനിക്കൊരു സിഗരറ്റ് വലിക്കണം. എന്നിട്ടേ കിടക്കൂ..”

രാധിക കിടന്നു. അവളുടെ മനസ്സ് ആകെ ആശങ്കാജനകമായിരുന്നു. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് അവള്‍ക്കേദേശരൂ‍പം ഉണ്ടായിരുന്നു. തന്റെ ചാരിത്ര്യം മറ്റൊരാള്‍ക്ക് കാഴ്ചവെക്കേണ്ടി വരും ഏത് നിമിഷവും. എന്തായിരിക്കും അനന്തരഫലം…?!

പ്രകാശ് സിഗരറ്റ് വലിച്ച് കട്ടിലിന്റെ മറ്റൊരു അറ്റത്ത് കിടന്നു. പ്രകാശ് കിടന്നയുടന്‍ ഉറങ്ങുന്ന കൂട്ടത്തിലാണ്‍. അയാള്‍ക്ക് ഫേന്‍ അധികം ഇഷ്ടമല്ല. അത് പോലെ മിതമായ തണുപ്പും. തലയിണ വെക്കാത്ത അയാള്‍ അതെടുത്ത് അവരുടെ ഇടക്ക് വെച്ചു.

ഇത് രാധിക തീരെ പ്രതീഷിച്ചില്ല. അവളുടെ ആഗ്രഹം പ്രകാശില്‍ ലയിക്കാനായിരുന്നു ആ രാത്രി.

പ്രകാശിന് പെട്ടെന്നുറങ്ങാനായില്ല. രാധികയുടെ വിയര്‍പ്പുഗന്ധം അയാള്‍ക്ക് അരോചകമായി.

“രാധിക മേല്‍ കഴുകിയില്ലേ… മാറിയുടുക്കാനൊന്നും വാങ്ങിയില്ലേ..?

“മേല്‍ കഴുകി.. പക്ഷെ മാറിയുടുക്കാനൊന്നും വാങ്ങിയില്ല. ഇങ്ങനെ ഇവിടെ താമസിക്കേണ്ടി വരുമെന്ന് കരുതിയില്ല.”

“എന്നാലൊരു കാര്യം ചെയ്യൂ.. നിന്റെ ബ്ലൌസ് അഴിച്ച് വെച്ച് എന്റെ ബേഗില്‍ ഒരു ജുബയും മുണ്‍ടും ഉണ്ട്. അതെടുത്ത് ധരിക്കൂ…”

രാധിക ജുബയും മുണ്‍ടും ധരിച്ച് വീണ്‍ടും കിടന്നു. പ്രകാശ് ഉറങ്ങിത്തുടങ്ങി. അയാള്‍ രാധികയെ ശ്രദ്ധിച്ചു.. അവള്‍ ഉറങ്ങിയിട്ടില്ല,

“എന്താ രാധിക ഉറങ്ങിയില്ലേ…? തണുപ്പ് കൂടുതലുണ്‍ടോ….?”

“ഇല്ലാ ഉറക്കം വരുന്നില്ല.. തണുപ്പ് കൂടുതലുണ്ട്..”

“എനിക്കും തണുക്കുന്നുണ്ട്. പക്ഷെ ഫേന്‍ കുറച്ചാല്‍ കൊതുകു കടിക്കും. ഹോട്ടലുകാരോട് പുതപ്പ് വാങ്ങാന്‍ മറന്നു. ഇനി ഈ പാതിരാക്ക് റൂം സര്‍വീസിന് വിളിക്കേണ്ട..

ഒരു ജീവനുള്ള പുതപ്പ് അടുത്ത് കിടക്കുന്നു. അതെടുത്ത് തണുപ്പകറ്റിയാലോ എന്ന് പ്രകാശ് ആലോചിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു. ഈ പെണ്ണിനെ എങ്ങിനെ വിശ്വസിക്കും. ഇത് പോലെ പലരുടേയും കൂടെ അന്തിയുറങ്ങുന്നവളാണെങ്കിലോ..?

“അല്ലെങ്കില്‍ ഇവള്‍ക്ക് എന്നെപ്പറ്റി എന്തറിയാം. ഞാനൊരു സഹയാത്രികന്‍ മാത്രം. ഒരു കൊല്ലം എന്നോട് മിണ്ടാതെ നടന്നവള്‍. എനിക്ക് അവളെപ്പറ്റിയും കാര്യമായൊന്നും അറിയില്ല. അവള്‍ പണിയെടുക്കുന്ന സ്ഥാപനം പോലും അറിയില്ല. ആളൊരു വിഐപി ആണെന്നറിയാം ആ സ്ഥാപനത്തില്‍. അതിലുപരി ഒന്നും അറിയില്ല.

“രാധിക ഇങ്ങനെ ഇടക്ക് വീട്ടില്‍ പോകാതിരിക്കാറുണ്ടോ…?”

“ഉണ്ട് കൊല്ലത്തിലൊരിക്കല്‍. ഓഡിറ്റിങ്ങ് സമയത്ത്.“

“അപ്പോള്‍ എവിടെയാ താമസിക്കാറ്…?“

“ഫീമെയിത്സ് സ്റ്റാഫെല്ലാം കൂടി എംജി റോഡിലുള്ള ഒരു ഹോട്ടലില് താമസിക്കും.”

“രാധികക്കെന്താ ജോലി. ഏത് ഫേമിലാ..”

“ഞാന്‍ ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍ ആണ്. എക്സ്പോര്‍ട്ടിങ്ങ് ഫേം ആണ്”

“എന്നെ പറ്റി രാധികക്ക് അറിയാമല്ലോ..? ഞാനവിടുത്തെ മേനേജര്‍ ആയിട്ട് അധികം ആയില്ല… രാധിക ഉറങ്ങിക്കോളൂ…. എനിക്കുറക്കം വരുന്നു… തണുപ്പധികം ഉണ്ടെങ്കില്‍ ഈ ബെഡ് ഷീറ്റ് ഊരി പുതച്ചോളൂ………”

പ്രകാശിനും ഉറങ്ങനായില്ല. മകരമാസത്തിലെ തണുപ്പില്‍ രണ്‍ടാളും വിറച്ച് കിടന്നു. പ്രകാശിന് ഉറക്കത്തില്‍ രണ്‍ട് തവണയെങ്കിലും മൂത്രമൊഴിക്കാന്‍ എണീക്കുന്ന പതിവുണ്ടായിരുന്നു.

അയാള്‍ സുഖനിദ്രക്കിടക്ക് എഴുന്നേറ്റപ്പോള്‍ കണ്ടത് തന്നോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന രാധികയേയാണ്. അപ്പോളാണയാള്‍ക്ക് മനസ്സിലായത് അവളുടെ ചൂടേറ്റാണ് അത് വരെ ഉറങ്ങിയത്. ഇടക്ക് വെച്ച തലയിണ ആരാ എടുത്ത് മാറ്റിയത്. ഉറക്കത്തില്‍ ഞാനോ അതോ സൌകര്യപൂര്‍വ്വം അവളോ..?

പ്രകാശ് മൂത്രമൊഴിച്ച് തിരികെ വന്ന് കിടന്നു. പിന്നെ അയാള്‍ക്കുറങ്ങാനായില്ല. രാധികയുടെ കൈകള്‍ അയാളുടെ ദേഹത്ത് സ്പര്‍ശിക്കുന്നത് അയാള്‍ പരമാവധി ഒഴിവാക്കി.

സമയം മൂന്നരമണി കഴിഞ്ഞതേ ഉള്ളൂ… ഇനിയും രണ്ട് മണിക്കൂര്‍ കഴിഞ്ഞേ അമ്പല പരിസരം ഉണരൂ.. പ്രകാശ് 5 മണിക്കെഴുന്നേറ്റ് കുളിച്ചു. അപ്പ്പോളും രാധിക നല്ല ഉറക്കത്തിലായിരുന്നു.

പ്രകാശിന്റെ മനസ്സിലെ കുസൃതിത്തരങ്ങള്‍ അയാള്‍ കാട്ടിയാലോ എന്നയാള്‍ക്ക് തോന്നി. വേണ്ട അയാള്‍ പിന്മാറി… അവളെ ഇഷ്ടമാണെന്ന് അവള്‍ക്ക് തോന്നേണ്ട. ശല്യം ഒഴിഞ്ഞുപൊയ്കോട്ടെ.

അടുത്ത ആഴ്ചമുതല്‍ എറണാംകുളത്ത് തന്നെ താമസിക്കാം. എറണാംകുളം താമസം ശരിക്കും ഒരു സ്വര്‍ഗ്ഗം തന്നെയാ‍ണ്. പത്മക്കടുത്ത ലോഡ്ജില്‍ താ‍മസം. 6 മണിക്ക് ഓഫീസ് വിട്ടാല്‍ നേരെ സുബാഷ് പാര്‍ക്കില്‍ പോയിരിക്കും. 8 മണിയോട് കൂടി ലോഡ്ജിലെത്തി ഒരു കുളി പാസാക്കി ബാനര്‍ജി റോഡിലെ സലീമുക്കായുടെ ഹോട്ടലില്‍ നിന്ന് പൊറോട്ടയും മട്ടണ്‍ കറിയും. അത് കഴിഞ്ഞ് വീണ്ടും ലോഡ്ജിലെത്തി കുറച്ച് നേരം ജോര്‍ജ്ജും കൂട്ടരും ചീ‍ട്ട്കളിക്കുന്നത് നോക്കിയിരിക്കും. പിന്നീട് ബ്രോഡ് വേയിലുള്ള തിയേറ്ററിലുള്ള ഇംഗ്ലീഷ് സിനിമ കാണും. സെക്കന്‍ഡ് ഷോ കഴിഞ്ഞ് വരുമ്പോള്‍ പത്മ കഫേയില്‍ നിന്ന് നല്ലോരു നെസ്കഫേ ബ്ലേക്ക് കോഫി കുടിച്ച് ലോഡ്ജില് വന്നൊരു ഉറക്കം. ഹാ എന്തൊരു അടിപൊളി ജീവിതമായിരുന്നു.

ചില സായാഹ്നങ്ങളില്‍ പോഞ്ഞിക്കര പോയി അന്തിക്കള്ള് കുടിക്കും. അത് കഴിഞ്ഞ് ഹൈക്കോര്‍ട്ട് ജട്ടിയില്‍ നിന്ന് പത്മ വരെ നടന്ന് വരും. ലോഡ്ജിലെത്തി ഒരു കുളി. പിന്നെ എന്നും സിനിമ, സിഗരറ്റ് വലി. ചീട്ടുകളി… അതൊക്കെ ഉപേക്ഷിച്ച് ആര്‍ക്ക് വേണ്ടിയാ ഞാന്‍ എന്നും വീട്ടിലേക്ക് വന്നത്………. ഈ നാറി പെണ്ണിനെ കണ്ടത് മുതല്‍ എന്റെ ജീവിത താളം തെറ്റിയോ…?

ഇവള്‍ ആളൊരു സുന്ദരി തന്നെ. സംശയമില്ല. എന്നോട് കഴിഞ്ഞ ഒരു കൊല്ലം മിണ്ടാതെ നടന്ന പെണ്ണാണ് ഇതാ എന്റെ കൂടെ കി’ടക്ക പങ്കിടാന്‍ വന്നത്. എങ്ങിനെ ഇവള്‍ക്കിത് കഴിഞ്ഞു. പ്രകാശിന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇനി ഇവളൊരു വേശ്യയാകുമോ..? എന്നാല്‍ ഡെറ്റോള്‍ ഒഴിച്ച് കുളിക്കണം. കണ്‍ടില്ലേ നേരം പുലര്‍ന്നിട്ടും പോത്ത് പോലെ കിടന്നുറങ്ങുന്നത്….?

+

“എടീ പെണ്ണേ…. അവളുടെ ഒരു കിടപ്പ് കണ്‍ടില്ലേ…? ജഗ്ഗിലെ വെള്ളമെടുത്ത് അവളുടെ മുഖത്തേക്കൊഴിക്കാന്‍ തോന്നി….”

ഇവളൊരു വേശ്യ തന്നെ. അല്ലെങ്കില്‍ നേരത്തെ എണീറ്റ് കുളിക്കില്ലേ. ഉറങ്ങാതെ കിടക്കില്ലേ.. ഇവളെ ഇന്ന് തന്നെ ഒഴിവാക്കാം. നമുക്ക് ശരിയാവില്ല ഇവള്‍.

ഇവള്‍ ഉണരാതെ എനിക്ക് പുറത്തിറങ്ങാനും പറ്റില്ല. വാകച്ചാര്‍ത്തും തൊഴലും എല്ലാം പോയി ഈ നാശം കാരണം. പ്രകാശിന്‍ കലി കയറി. അയാള്‍ ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മുഖത്തേക്കെറിഞ്ഞു..

“ഞെട്ടിയുണര്‍ന്ന രാധിക……. അയ്യോ ഞാനറിഞ്ഞില്ല നേരം വെളുത്തത്……….“

പ്രകാശിന്റെ നോട്ടം അവളെ ഭയപ്പെടുത്തി. അയാള്‍ അവളെ തുറിച്ച് നോക്കി.

“നീ നിന്റെ തന്തക്ക് ഫോണ്‍ ചെയ്തിരുന്നോ ഇന്നെലെ…?

“ഞാന്‍ ആ തുണിക്കടയില്‍ നിന്ന് വിളിച്ച് പറഞ്ഞിരുന്നു….”

“ഇങ്ങ്നെ കിടന്നാല്‍ മതിയോ…? തിരിച്ച് പോകേണ്ടേ. വേഗം കുളിച്ച് റഡിയാകൂ… ഞാന്‍ ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്യാം. നമുക്ക് ഹോട്ടല്‍ ചെക്ക് ഔട്ട് ചെയ്ത് അമ്പലത്തില്‍ കയറി നേരെ വിടാം ഓഫീസിലേക്ക്….”

9 മണിയോടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇരുവരും എറണാംകുളത്തേക്കുള്ള ബസ്സില്‍ കയറി. പ്രകാശ് ജോസ് ബ്രദേര്‍സ് ജങ്ങ്ഷനില്‍ ഇറങ്ങി. പത്ത് മണിക്ക് മുന്‍പേ ഓഫീസിലെത്തി. തലേ ദിവസം നടന്ന സംഭവങ്ങളൊന്നും അയാളുടെ മനസ്സിലുണ്‍ടായിരുന്നില്ല.

രാധിക പല തവണ പ്രകാശിനെ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ റെസ്പോണ്ട് ചെയ്തില്ല. അത് അവളെ വല്ലാതെ വേദനിപ്പിച്ചു. പ്രകാശാണെങ്കില്‍ അവളില്‍ നിന്ന് പരമാവധി അകലുകയായിരുന്നു.

വൈകിട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ രാധികക്ക് പ്രകാശിനെ അവിടെ കാണാനായില്ല. പ്രകാശിനെ കാത്ത് കാത്ത് സാധാരണ പോകാറുള്ള പാസഞ്ചര്‍ പോകുകയും ചെയ്തു.

അവള്‍ കുഴങ്ങി. പ്രകാശിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇനി അടുത്ത വണ്ടി വരാന്‍ മുക്കാല്‍ മണിക്കൂറെങ്കിലും എടുക്കും.

രാധിക വീണ്ടും പ്രകാശിനെ വിളിച്ചു. ഫോണ്‍ കിട്ടിയപ്പോള്‍ രാധിക സന്തോഷിച്ചു. പക്ഷെ പ്രകാശ്………….

“രാധികേ ഞാന്‍ വീട്ടിലേക്കില്ല. ഇന്നുമുതല്‍ എറണാംകുളത്ത് താമസിക്കാന്‍ പോകയാണ്‍. ലോഡ്ജിന്‍ പകരം ഒരു പേയിങ്ങ് ഗസ്റ്റ് അക്കോമഡേഷന്‍ കിട്ടിയിട്ടുണ്ട് കാരിക്കാമുറിയില്‍….”

“ഞാന്‍ പ്രകാശിനെ കാത്ത് കാത്ത് പാസഞ്ചര്‍ പോയി. ഇനി അടുത്ത ട്രെയിന്‍ എപ്പോളാണെന്ന് അറിയില്ല. ഞാന്‍ അങ്ങോട്ട് വരട്ടേ..?”

“അത് ശരിയാവില്ല. എന്തെങ്കിലും അത്യാവശ്യം വന്നാ‍ല്‍ എന്റെ പേജര്‍ നമ്പര്‍ അറിയാമല്ലോ…? വിളിച്ചോളൂ……… ബൈ…….”

രാധിക എന്ത് ചെയ്യണമെന്നറിയാതെ പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരുന്നു………..

(തുടരും)

അക്ഷരപ്പിശാചുക്കളുണ്‍ട്. താമസിയാതെ തുരത്താം.

++

Monday, October 3, 2011

വീട്ടിലേക്കില്ല ഞാന്‍.. ചെറുകഥ...ഭാഗം 3

മൂന്നാം ഭാഗം

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/09/blog-post_9812.html


കുറച്ച് നാള്‍ കഴിഞ്ഞ് രാധിക ഓഫീസില്‍ പോയിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനില്‍ കണ്‍ട രാധികയെ ആരാധകാവൃന്ദം പൊതിഞ്ഞു.

“ഞങ്ങള്‍ പ്രകാശിനോട് രാധികയെ പറ്റി ചോദിക്കാറുണ്ട്, പക്ഷെ അയാള്‍ ഒന്നും പറയാറില്ല. പിന്നെ എന്തിന് വല്ലവരുടേയും കുടുംബപ്രശ്നങ്ങളില്‍ ഇടപെടുന്നു എന്നോര്‍ത്ത് ഞങ്ങള്‍ ഈ വിഷയം ഒരിക്കലും അവതരിപ്പിച്ചില്ല.”

“എന്താ രാധിക നിങ്ങള്‍ ഇങ്ങിനെയൊക്കെ… ഇന്ന് ഞങ്ങള്‍ പ്രകാശിനെ കണ്ടതേ ഇല്ല. രാധിക നേരെത്തെ വന്നുവോ ഇന്ന്…?”

“ആ നേരത്തെ എത്തി. എന്റെ സീസണ്‍ ടിക്കറ്റ് പുതുക്കുന്നതിന് ഒരാളെ ഏല്പിച്ചിരുന്നു. അത് വാങ്ങാ‍നാണ് നേരത്തെ എത്തിയത്..”

“അപ്പോള്‍ അതൊക്കെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചുകൂടെ…?”

“രാധിക ഒന്നും പ്രതികരിച്ചില്ല. അവിവാഹിതയായ അവള്‍ ആ സത്യം മറച്ചുവെച്ചു…….”

ട്രെയിനില്‍ കയറിയ രാധിക വളരെ കഷ്ടപ്പെട്ടാണ് പ്രകാശ് ഇരിക്കുന്ന സീറ്റ് കണ്‍ടെത്തിയത്. തിര്‍ക്കേറിയ ബോഗിയില്‍ അവള്‍ പ്രകാശിന്റെ അടുത്ത് ചെന്ന് നിന്നു. അവിടെ അന്ന് പരിചയക്കാരെ ആരും അവള്‍ കണ്‍ടില്ല.

പ്രകാശ് എന്തോ ഒരു ബിസിനസ്സ് മാഗസിന്‍ വായിച്ചുംകൊണ്ടിരുന്നു. അയാള്‍ അടുത്ത് നില്‍ക്കുന്ന രാധികയെ തീരെ ശ്രദ്ധിച്ചതേ ഇല്ല.

പ്രകാശിന്റെ അടുത്തിരിക്കുന്ന ആള്‍ ഇരിങ്ങാലക്കുടയില്‍ ഇറങ്ങിയപ്പോള്‍ രാധിക അവിടെ ഇരുന്നു. അപ്പോളെക്കും ഇവരുടെ അടുത്ത് ചില പരിചയക്കാരും വന്ന് നിന്നു.

ചിലരോട് പ്രകാശ് എന്തോ ഒക്കെ സംസാരിച്ചിരുന്നെങ്കിലും അടുത്തിരുന്ന രാധികയെ കണ്‍ട ഭാവം നടിച്ചില്ല. കോഫീ വെന്‍ഡര്‍ വന്നു, പ്രകാശ് കോഫി വാങ്ങിക്കുടിച്ചു.

“മേഡത്തിന് കൊടുക്കേട്ടെ സാര്…?”

വെന്‍ഡറുടെ ചോദ്യം കേട്ടപ്പോളാ പ്രകാശ് അടുത്തിരിക്കുന്ന രാധികയെ കണ്ടത്.

പ്രകാശിന്റെ പ്രതികരണം ഒന്നും ഉണ്ടാകാഞ്ഞതില്‍ വെന്ഡര്‍ നടന്നകന്നു.

രാധിക വിചാരിച്ചു പ്രകാശ് തന്നോട് ഒരു പാട് വര്‍ത്തമാനം പറയുമെന്നും സാന്ത്വനപ്രകടനം നടത്തുമെന്നും. പക്ഷെ രാധികയുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

അവള്‍ പ്രകാശിന് നേരെ ഒരു പൊതി നീട്ടി.

“എന്താ ഇത്………..?”

“തുറന്ന് നോക്കൂ…………”

“അയാള്‍ അത് വാങ്ങിയതും ഇല്ല തുറന്ന് നോക്കാനും പോയില്ല.“

രാധിക പൊതി തുറന്ന് ഒരു കര്‍ച്ചീഫെടുത്ത് പ്രകാശിന് നീട്ടി.

“പ്രകാശ് പൊട്ടിത്തെറിച്ചു……..”

“എന്താ ഇത്…?

രാധിക ഒട്ടും പ്രതീക്ഷിച്ചില്ല പ്രകാശിന്റെ ഈവിധമുള്ള പ്രതികരണം.

“ഈ ഒരു കര്‍ച്ചീഫുകൊണ്ട് തീരുമോ ഈ കടം വീട്ടല്‍. നീ കാരണം എന്തൊക്കെ പ്രശ്നമുണ്ടായെന്നറിയുമോ എനിക്ക്. എന്റെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനായില്ല ആ ദിവസം. ബോംബെ ഓഫീസില് നിന്ന് എന്നെ ശകാരിച്ചു. എന്റെ ഒരു ആഴ്ചത്തെ ശമ്പളം ഫൈന് ആയി മേനേജ്മെന്റ് പിടിച്ചു. വാണിങ്ങ് നോട്ടീസ് കൈപറ്റേണ്ടി വന്നു…”

“നിന്റെ ഒരു കര്‍ച്ചീഫ്….” അല്ലെങ്കില്‍ എന്ത് ചോദിച്ചാലും മിണ്‍ടില്ല,. മൂങ്ങയെ പോലെ മോന്ത വീര്‍പ്പിച്ചുംകൊണ്ടിരിക്കും…”

അയാള്‍ ആ കര്‍ച്ചീ‍ഫ് വാങ്ങി പുറത്തേക്കെറിഞ്ഞു.

“എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ………. എനിക്ക് വിഷമമില്ല…”

“ഓ ഇപ്പോ നിന്റെ നാവ് അനങ്ങുന്നുണ്‍ടല്ലോ..?”

“നിനക്കെന്റെ ഓഫീസറിയാം, ഫോണ്‍ നമ്പര്‍ അറിയാം. ഈ പ്രശ്നം ഉണ്ടായതില്‍ പിന്നെ നീ എന്നെ ഒന്ന് വിളിച്ചോ..? ഉപചാരമെന്നോണമെങ്കിലും ആയി ഒരു തേങ്ക്സ് പോലും പറഞ്ഞില്ല. നീ കാരണം എന്റെ ജോലി പോലും പോയേനേ. ഞാനെന്ത് നുണ പറഞ്ഞിട്ടും മേനേജ്മെന്റിനെ വിശ്വസിപ്പിക്കാനായില്ല. എന്നെ ടൌണില്‍ കണ്ടവരുണ്ട്…”

“പിന്നെ ഞാന്‍ ചെയ്തതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ഇതൊക്കെ മാനുഷിക പരിഗണന മാത്രം. സഹജീവികളോട് കാണിക്കേണ്ട ഒരു ധര്‍മ്മം മാത്രം. അതില്‍ കവിഞ്ഞൊന്നും ഇല്ല. ദയവായി എന്റെ പുറകെ നടക്കേണ്ട. എന്റെ അടുത്ത് ഇരിക്കേണ്ട എന്നൊന്നും എനിക്ക് പറയാന്‍ അര്‍ഹത ഇല്ല. ഈ വണ്ടി സര്‍ക്കാരിന്റേതാണ്. സ്ഥലസൌകര്യം ഉണ്‍ടെങ്കില്‍ കഴിവതും വേറെ ഏതെങ്കിലും സീറ്റിലിരുന്നോളൂ….”

“ഞാനൊരു എടുത്ത് ചാട്ടക്കാരനാണ്. ഞാന്‍ എനിക്ക് തോന്നിയതെല്ലം ചെയ്തെന്ന് വരും. പിന്നീട് പരിതപിക്കേണ്ടി വരരുത്… പ്ലീസ് ദയവായി എന്നെ ശല്യം ചെയ്യരുത്..”

ഇത്രയൊക്കെ കേട്ടിട്ടും രാധികക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അവള്‍ അയാളോട് ഒട്ടിത്തന്നെ ഇരുന്നു..

“പ്രകാശ് പ്ലീസ്…….. ദയവായി എന്നെ ഒഴിവാക്കരുത്.. നിങ്ങള്‍ എനിക്ക് യാത്രയില്‍ വലിയൊരു സഹായിയാണ്. പ്രത്യേകിച്ച് തിരിച്ച് വരുമ്പോള്‍. കൊക്കാല സ്റ്റേഷനില്‍ ഇറങ്ങിയാല്‍ വീടെത്തുന്ന വരെ എനിക്ക് നിങ്ങള്‍ വലിയൊരു കൂട്ടാണ്…”

“ഓഹോ….. അതാണ് കാര്യം അല്ലേ…? അല്ലാതെ സ്നേഹം കൊണ്ടല്ല അല്ലേ…?”

“സ്നേഹക്കുറവൊന്നും ഇല്ല. എനിക്ക് പ്രകാശിനെ സ്നേഹം തന്നെ ആണ്…”

“എന്നിട്ടാണോ ഈ വിധം…? കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ദിവസമെങ്കിലും നീയെന്നെ നിന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടോ..? നിന്റെ വീടെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കുക പോലും ഇല്ല….”

“ദയവായി എന്നെ തെറ്റിദ്ധരിക്കരുത് പ്രകാശ്.. എന്റെ വീട്ടിലെ സാഹചര്യം പ്രകാശിന്നറിയില്ല..”

“നിന്റെ ഒരു സാഹചര്യം….. ഒരു വീക്ക് വെച്ചുതന്നാലുണ്ടല്ലോ… അയാള്‍ അവളുടെ നേരെ കയ്യോങ്ങി..”

“എന്നെ അടിച്ചോളൂ…. എന്ത് വേണമെങ്കിലും ചെയ്തോളൂ……..”

“എന്ത് വേണമെങ്കിലും…….?”

‘എന്തും………..?“

“ഹാ എന്തും………….അരുതത്തതൊന്നും എന്നെ ചെയ്യില്ലല്ലോ..? അങ്ങിനെയും ആകാം. പക്ഷെ എന്നെ സ്വീകരിക്കേണ്ടിവരും..”

അത് ശരി……..

“നീ തല്‍ക്കാലം എന്റെ അടുത്തിരിക്കേണ്ട. അങ്ങോട്ട് മാറിയിരിക്ക്. ഇപ്പോള്‍ തിരക്കില്ലല്ലോ വണ്‍ടിയില്‍…?”

ഇവരുടെ കശപിശ കേട്ടിട്ട് പതിവ് ടിട്ടിആര്‍ സുന്ദരേശന്‍ സാര്‍ അവരുടെ അടുത്തെത്തി..

“എന്താ ഇന്ന് അവധിയാണൊ രണ്‍ട് പേര്‍ക്കും. എവിടേക്കാ യാത്ര ഇന്ന്. തിരുവന്തപുരത്തേക്കാണോ…?”

അപ്പോളാണ് രണ്‍ട് പേരും അറിഞ്ഞത് വണ്ടി എറണാംകുളം വിട്ടെന്ന്. രണ്ടാളും ഇറങ്ങാന്‍ മറന്നു. ഇനി തൃപ്പൂണിത്തുറയിലേ സ്റ്റോപ്പുള്ളൂ….

“ഭഗവാനേ…………… പ്രകാശ് തലയില്‍ കൈവെച്ചു……………എല്ലാം ഈ മൂധേവി ഉണ്ടാക്കി വെച്ചതാ…………..”

“രാധികക്ക് പ്രശ്നമുള്ളതായി അവര്‍ പുറത്ത് പ്രകടിപ്പിച്ചില്ല. അവള്‍ അവളുടെ ഓഫീസിലെ സുപ്രീം അതോറിറ്റി ആയിരുന്നു…”

ഇനി തൃപ്പൂണിത്തുറയിലിറങ്ങി ബസ്സ് പിടിച്ച് എറണാംകുളത്തെത്തുമ്പോളെക്കും ഒരു പരിവമാകും. പ്രകാശ് നെക്ക് ടൈ ഊരി പോക്കറ്റില്‍ തിരുകി…

രണ്‍ട് പേരും തൃപ്പൂണിത്തുറയില്‍ ഇറങ്ങി. പ്രകാശ് ഒരു ഹോട്ടലിലേക്ക് കയറി. രാധികയും അയാളെ അനുഗമിച്ചു…..

“അല്ലാ മനസ്സിലായില്ല… നീയെന്താ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്…?”

“നമുക്ക് ബസ്സ് പിടിക്കേണ്ടെ എറണാംകുളത്തേക്ക്……..?”

“നീ പോടീ പെണ്ണേ….ഞാനെന്താ നിന്റെ നായരോ….?... നീ ഒരുത്തി കാരണമാണ് ഇതൊക്കെ സംഭവിച്ചത്.. നിന്നെക്കൊണ്‍ട് തോറ്റു ഞാന്‍… ഡര്‍ട്ടി ബെഗ്ഗര്‍…”

“വായില്‍ തോന്നിയതൊക്കെ വിളിച്ചോളൂ……… നമുക്ക് വേഗം പോകാം. എനിക്ക് ബസ്സ് പിടിക്കാനൊന്നും അറിയില്ല. ഏത് ബസ്സാണെന്നും ഏത് സ്റ്റോപ്പിലാണ് ഇറങ്ങേണ്ടതെന്നും….”

‘ഞാന്‍ പറഞ്ഞില്ലേ പെണ്ണേ എന്റെ പുറകെ നടക്കേണ്ടെന്ന്. നീ നിന്റെ വഴിക്ക് പോയ്ക്കൊള്ളണം.. ഞാന്‍ നിന്റെ കൂടെ ഇല്ല. നീ കയറുന്ന ബസ്സിലും ഇല്ല….”

“എന്താ സാര്‍ മേഡത്തിനെ വഴക്ക് പറയുന്നത്…?”

ഹോട്ടലിലെ ബെയറര്‍ തിരക്കി………

“സാര്‍ എന്താ കഴിക്കാനെടുക്കേണ്ടത്……….”?

ഏതായാലും ഇന്നെത്തെ ദിവസം പോയി

“എനിക്ക് പൊറോട്ടയും മട്ടണ്‍ ചോപ്പ്സും ആയിക്കോട്ടെ…”

“മാഡത്തിനും അത് മതിയോ സാര്‍..?”

“ഹോ ഇതെന്തൊരു ശല്യമായി എന്റെ ഗുരുവായൂരപ്പാ.. ഈ പെണ്ണ് എന്റ്റെ പിന്നാലെ എന്തിന്നടക്കുന്നൂ‍………”

“അവള്‍ക്കാവശ്യമുള്ളത് അവളോട് ചോദിക്കെടോ…?”

“ഹോട്ടല്‍ ബെയറര്‍ അന്തം വിട്ടു.. എത്രയോ വിവിധ സംസ്കാരമുള്ളവരെ കാണുന്നതാണ് ഈ ജോലിക്കാര്‍. ഇങ്ങെനെ ഒരു ദമ്പതിമാരെ കാണുന്നത് ആദ്യമായിരിക്കാം അവര്‍….”

രാധികയും ഏതാണ്ട് അതുതന്നെ വാങ്ങിക്കഴിച്ചു. അവള്‍ വേഗം കഴിച്ചിട്ട് രണ്ട് പേരുടേയും ബില്‍ സെറ്റില്‍ ചെയ്തിട്ട് റിസപ്ഷന്‍ കൌണ്ടറിന്നരികില്‍ ചെന്നിരുന്നു…

ഭക്ഷണം കഴിഞ്ഞുവന്ന പ്രകാശ് ആദ്യം ഹോട്ടല്‍ ബെയററോട് തട്ടിക്കയറാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് പിന്മാറി.. ഒരു സീന്‍ അവിടെ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു..

അയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി. പുറകെ രാധികയും.. അയാള്‍ സമീപത്തുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് ഒരു പേക്കറ്റ് വിത്സ് സിഗരറ്റ് വാങ്ങി പോക്കറ്റിലിട്ടു. സമീപത്ത് കണ്ട ആല്‍ത്തറയിലിരുന്നു..

‘നമുക്ക് പോകാം പ്ലീസ്……… ഉച്ചയാകാറായി…………”

“നിനക്കെന്തിന്റെ കേടാ പെണ്ണേ………..? നീ വേറെ ആളെ നോക്ക്….ഞാന്‍ ഇനി എറണാംകുളത്തേക്കില്ല. ഞാനിന്ന് ഇവിടെ അമ്പലത്തില്‍ കുളിച്ച് തൊഴാന്‍ പോകയാണ്…”

“അത് വരെ ഈ ആല്‍ത്തറയിലിരിക്കുകയാണോ…?”

പ്ര്കാശിന് ചൊറിഞ്ഞുവരുന്നുണ്ടായിരുന്നു..

“ആരാടീ നീയിതൊക്കെ ചോദിക്കാന്‍…മങ്കീ ബ്രാന്‍ഡ്…?”

“നമുക്ക് പോകാം വേഗം പ്ലീസ്. ഇങ്ങ്നെ ഇവിടിരുന്നാല്‍ ഇനി നേരത്തിന് വീട്ടിലെത്തില്ല.“

“ഞാന്‍ ഇല്ലെന്ന് പറഞ്ഞില്ലേ.? ഞാന്‍ കുളിച്ച് പൂര്‍ണ്ണത്രയേശനെ തൊഴുതിട്ടേ ഇനി ഒരടി മുന്നോട്ട് വെക്കൂ… നീ വേണമെങ്കില്‍ എന്റെ കൂടെ പോന്നോ..”

രാധിക അവിടെ നിന്ന് പരുങ്ങി.

(തുടരും)

അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തിരുത്താം.