itz a long time i have come here. i dont remember many things including my pass words and protocols of blogging. two days ago blogger kuttan menon had come to my home and we had a talk of various subjects.
Monday, October 16, 2023
Sunday, May 21, 2023
കൊക്കാല -വെളിയന്നൂർ -കൂർക്കഞ്ചേരി -കണിമംഗലം
Saturday, May 20, 2023
പഴങ്കഞ്ഞി
Tuesday, April 11, 2023
രാജേട്ടൻ
രാജേട്ടൻ ഇന്നെലെ ഈ ലോകം വിട്ട് പോയി . ഞാൻ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോണിൽ കിട്ടാറില്ല . ചിലപ്പോൾ രവിയുടെ പെങ്ങൾ കുട്ടികളായ സരളക്കുട്ടി, ശകുന്തള, ലളിത എന്നിവരെ വിളിച്ചും മറ്റുമാണ് രാജേട്ടന്റെ ഭാര്യ ചന്ദ്ര ഫോൺ എടുക്കാറ് . രാജേട്ടൻ കുറച്ച് കാലങ്ങളായി പാർക്കിൻ സൺ രോഗത്തിന്റെ അടിമയായിരുന്നു . നല്ല ചികിത്സ ലഭിച്ചിരുന്നുവെങ്കിലും ദീർഘായുസ് ഉണ്ടായില്ല .
എന്റെ കോബ്ര നാരായണേട്ടനും , മസ്കത്തിലെ അളിയൻ രാജുവും ഇപ്പോൾ ഈ രോഗത്താൽ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു . അളിയൻ രാജുവിനെ വല്ലപ്പോഴും വിളിക്കാറുണ്ടെങ്കിലും അപൂർവ്വമേ ഫോണിൽ കിട്ടാറുള്ളൂ . എല്ലായവരുടെയും ഭാര്യമാർ ആയിരിക്കും ഫോൺ എടുക്കുക . ഈ രോഗികളുടെ കൈ വിരലുകൾ അനായാസം ചലിപ്പിക്കാൻ പ്രയാസമാണ് .
രാജു ഒരിക്കൽ ഫോൺ ചെയ്യുന്നതിന് ഇടക്ക് ഫോൺ ഡിസ്പ്ളേയും കീബോഡും എല്ലാം കേടായത്രേ. അവന്റെ കൈ വിരലുകൾ കമ്പി ഇട്ട് കെട്ടിയതിനാൽ രോഗാവസ്ഥ പരിതാപകാരമാണ് . എനിക്ക് രാജുവിനെ പോയി കാണാൻ പറ്റിയിട്ടില്ല ഇതുവരെ , കാരണം ഞാനും ഒരു രോഗിയാണ് . രക്തവാതം എന്നെ കഴിഞ്ഞ 20 കൊല്ലമായി കൊന്നുകൊണ്ടിരിക്കുന്നു.
ന്യൂറോളജിസ്റ്റിന്റെ ഭാഷയിൽ പെരിഫെറൽ ന്യൂറോപ്പതി ആണ് എനിക്ക് . ഇടത് കാൽ പാടത്തിന്റെ അടിയിൽ വേദന . ചെരിപ്പ് ഇടാതെ വീട്ടിനകത്തും നടക്കാൻ പറ്റില്ല . ഇപ്പോൾ രണ്ട് കൊല്ലമായി സുഖമായി നടക്കാൻ പറ്റുന്നില്ല . വടി കുത്തി വേണം നടത്തം .
ഞാൻ എന്നും 5 കിലോമീറ്റർ നടന്നിരുന്നതാണ് . സമീപത്തെ അച്ഛൻ തേവർ അമ്പലത്തിൽ എന്നും പോയിരുന്നു. ദീപാരാധനക്ക്
ശേഷം തൃപ്പുക കഴിഞ്ഞാൽ നല്ല ചൂടുള്ള ശർക്കര പായസം കിട്ടും . ആലിലയിൽ എടുത്ത് കഴിക്കും .അവിടെ വാഴയില കുറവാണ് . മാസത്തിൽ ഒരിക്കൽ ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും, ഹനുമാൻ സ്വാമിക്ക് ,വടമാലയും , ചിലപ്പോൾ അവിൽ നിവേദ്യവും ഉണ്ടാകും.
ഇപ്പോൾ സമയം ആറു മണി കഴിഞ്ഞ് അന്പത്തിയഞ്ച് മിനിറ്റ് . ഞാൻ അപ്പിയിട്ട് വരാം.
[തുടർന്ന് എഴുതാം സൂൺ ]
.
Sunday, April 9, 2023
അമ്മേ മാപ്പ്
അമ്മേ മാപ്പ്
മക്കളുടെ തുടർ വിദ്യാഭ്യാസത്തിത്തിന്നായി ഞാൻ എന്റെ ജന്മ നാട് ഉപേക്ഷിച്ച് തൃശൂർ പട്ടണത്തിലേക്ക് ചേക്കേറി . 75 വയസ്സ് കഴിഞ്ഞ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഞാൻ ചെയ്തത് വളരെ വലിയ തെറ്റായിരുന്നുവെന്ന് .
മക്കൾ രണ്ടുപേർക്കും പ്രഫഷണൽ വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചത് വലിയ ഒരു നേട്ടം തന്നെ. പക്ഷെ ഞാൻ എന്റെ ഭാവിയാണ് നശിപ്പിച്ചത് എന്ന് വളരെ വൈകിയാണ് എനിക്ക് ഇപ്പോൾ മനസ്സിലായത് .
സാമ്പത്തികമായി ഞാൻ സമ്പന്നൻ ആണെങ്കിലും, മാനസികമായി പരിതാപകരമാണ് എന്റെ അവസ്ഥ. ഞാൻ ചേച്ചി എന്ന് വിളിക്കുന്ന എന്റെ പെറ്റമ്മയുടെ ശാപമാണ് അത് .
ഞാൻ എന്റെ പിറന്ന നാട് ഉപേക്ഷികഴിഞ്ഞ ച്ചത് എന്റെ ചേച്ചിക്ക് ഇഷ്ടമായിരുന്നില്ല . എനിക്ക് അത് മനസ്സിലാക്കാൻ വളരെ വൈകി . ഇനി തിരുത്താൻ ഉള്ള സമയം ഇല്ല , മരണത്തിലേക്ക് കാലുനീട്ടിയിരിക്കുന്ന ഈ നേരത്ത് ഇനിയെവിടെ നേരം . 75 വയസ്സ് കഴിഞ്ഞ എനിക്ക് ഇനിയെവിടെ നേരം അതിനൊക്കെ. മയ്യത്താകാൻ ഇനി അധികം നാളുകളില്ല എന്ന് മനസ്സ് പറയുന്നു .
അച്ഛൻ 60 തിൽ പോയി. ഞാൻ വിചാരിച്ചു ഞാനും അതിനോടടുത്ത കാലത്ത് പോകുമെന്ന് , പക്ഷെ പോയില്ല അല്ലെങ്കിൽ മരണവിളി വന്നില്ല . വിളി അധികം താമസിയാതെ വരുമെന്ന കണക്കുകൂട്ടലിൽ ആണ് ഞാൻ .
ഈ വക കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ അല്ലെങ്കിലും , അത്തരം ചിന്തകൾ മനസ്സിനെ മഥിക്കുന്നു .
ഗ്ലോക്കോമ രോഗിയായ എന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു . കാറ് ഇനി ഓടിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും ഞാൻ അതിനോട് യോജിക്കുന്നില്ല . ഇത്രയും വ്യക്തതയോടെ എനിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നുവെങ്കിൽ കാറോട്ടവും പ്രശ്നമില്ല , അല്ലെങ്കിൽ കാറോട്ടത്തിനും പ്രശ്നമൊന്നും ഉണ്ടാവില്ല .
ഒരു ഹൈയുണ്ടായി സയ്യാര കണ്ടുവെച്ചിട്ടുണ്ട് , ഫിലൂസ് വന്നാൽ വാങ്ങണം . ഇപ്പോൾ സമയം പാതിര കഴിഞ്ഞ് കോഴി കൂകിത്തുടങ്ങി . ഒരു സുലൈമാനി കുടിക്കാൻ കെറ്റിൽ ഓണാക്കി വരാം.
to be continued
Tuesday, March 7, 2023
തല മൊട്ടയടിക്കാൻ പോയപ്പോൾ
ത്തന്നത്
രണ്ടുമാസത്തെ ഇടവേളക്ക് ശേഷം ഇന്നെലെ മുടി വെട്ടാൻ പോയി, എനിക്കിഷ്ടപ്പെട്ട ഡെല്ഹിക്കാരൻ പയ്യൻ rihan ആണ് എന്നെ attend ചെയ്തത് .
പണ്ടൊക്കെ സമീപത്തെ കാസിനോ ഹോട്ടലിൽ കയറി ചെറുതായൊന്ന് മിനുങ്ങിയതിന് ശേഷമാണ് മുടി വെട്റ്റിയിരുന്നത് . ഇപ്പോൾ അത്തരം hebits ഒന്നും ഇല്ല .
ലാപ്ടോപ്പ് ഉപയോഗിച്ചിട്ട് കുറച്ചു കാലമായതിനാൽ വിരലുകൾ വഴങ്ങുന്നില്ല , പെരിഫെറൽ ന്യൂറോപ്പതിയുടെ അസുഖവും ഉണ്ട് . മൊത്തത്തിൽ ബ്ലോഗ് എഴുത്ത് കുറവായിരുന്നു.
എന്റെ ഡോക്ടർ ഫ്രണ്ട് സുജയനാഥൻ ആണ് ഈയിടെ എന്നോട്
പറഞ്ഞത് എഴുത്ത് പുനരാരംഭിക്കാൻ , അങ്ങിനെ വീണ്ടും എഴുതാൻ തുടങ്ങി .
എന്റെ ബ്ലോഗ് കഥകൾ കൂർക്കഞ്ചേരി മെട്രോ ആശുപത്രിക്ക് മുന്നിലെ മെട്രോ മെഡിക്കല്സിലെ വത്സൻ വായിക്കാറുണ്ട് . അങ്ങിനെ പലരും.
കുന്നംകുളം ചെറുവത്താനിക്കാരൻ ആയ ഞാൻ തൃശൂർക്കാരനായത് വലിയ ഒരു കഥയാണ്.
മുടിവെട്ട് കഥ തുടരാം താമസിയാതെ .
Thursday, January 12, 2023
ഗിരീഷ് എന്റെ പ്രിയപ്പെട്ട ഡോക്ടർ
ഞാൻ ഗിരീഷിനെ പരിചയപ്പെട്ടത് ഏതാണ്ട് പത്ത് മുപ്പത്തഞ്ചു കൊല്ലം മുൻപ് തൂലികാസുഹൃദത്തിൽ കൂടി ആയിരുന്നു . അന്നൊന്നും ഒരു ലാൻഡ് ലൈൻ ഫോണിൽ കവിഞ്ഞൊന്നും കമ്മ്യൂണിക്കേഷന് ഉണ്ടായിരുന്നില്ലല്ലല്ലോ..? എല്ലാം കത്തിൽ കൂടി മാത്രമായിരുന്നല്ലോ ... ആ സൗഹൃദം വളർന്ന് വലുതായി ഈ മോഡേൺ യുഗത്തിലും തുടർന്ന് പോകുന്നു.
dr gireesh with spouse |
എന്റെ ശരീര ശാസ്ത്രം അറിയുന്ന ഏക ഡോക്ടർ ആണ് ഗിരീഷ് . അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ വളരെ ക്ഷമാശീലനാണ് , ഒരിക്കലും ദ്വേഷ്യം വരില്ല ... സുഹൃത്ത് എന്നതിൽ ഉപരി എന്തും ചോദിക്കാം, ചർച്ച ചെയ്യാം ..
ഈയിടെ ആയി ഞാൻ ആയുർവ്വേദ ഡോക്ടർ ആയ അദ്ദേഹത്തെ കൂടെ കൂടെ വിളിക്കാറുണ്ട് . കോവിഡ് കാലത്ത് എനിക്കുണ്ടായ ചില അസ്വസ്ഥകൾ അലോപ്പതി മരുന്ന് കഴിച്ചിട്ട് മാറാതെ ആയുർവ്വേദ ചികിത്സയിൽ കൂടി ഗീരീഷിന് എനിക്ക് പൂർണ്ണ സൗഖ്യം പ്രദാനം ചെയ്യാൻ സാധിച്ചു . എനിക്ക് അതിന് ശേഷം ഗിരീഷിനെ കൂടുതൽ സ്നേഹിക്കാനും ബഹുമാനിക്കാനും സാധിച്ചു .
ഗിരീഷിന്റെ പ്രവർത്തന മണ്ഡലം വയനാട് സിറ്റി ആണ്. എനിക്ക് ഇതുവരെ അദ്ദേഹത്തിന്റെ വയനാട് ക്ലിനിക്കും , വീടും സന്ദർശിക്കാൻ സാധിച്ചിട്ടില്ല . കാലങ്ങൾ ആയി ഞാൻ പെരിഫെറൽ ന്യൂറോപ്പതിയുടെയും അല്ലെങ്കിൽ രക്‌ത വാതത്തിന്റെയും പിടിയിൽ ആണ് , കൂടാതെ ഗ്‌ളോക്കോമയും .
അതിനാൽ തൃശൂരിൽ നിന്നും വയനാട് വരെ യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമത എനിക്കില്ല. എന്റെ ഒരു ഗൾഫ് സുഹൃത്തിന് സ്വന്തമായി ഒരു ഹെലിക്കോപ്റ്റർ ഉണ്ട്, അതിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി ഈ വേളയിൽ .
വയനാട്ടിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി എന്നറിഞ്ഞത് മുതൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഗിരീഷിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള പെൺവീട്ട് കാരുടെ ചെറുക്കന്റെ വീട് കാണൽ ചടങ്ങ് ഈ വരുന്ന ഞായറാഴ്ച ആണ് . അതിനാൽ ഗിരീഷ് ആകെ തിരക്കിൽ ആണ് . എനിക്ക് ആരോഗ്യം ഉണ്ടായിരുന്നെകിൽ ഞാൻ വായനാട്ടേക്ക് പോകുമായിരുന്നു എന്റെ പ്രിയപ്പെട്ട ഡോക്ടറെ സഹായിക്കാൻ . ഗിരീഷിന്റെ കൂടെ ശ്രീമതി ബിന്ദു ഉണ്ട് .
വിവാഹിതൻ ആകാൻ പോകുന്ന മകൻ കർണ്ണാടകയിൽ ഒരു ബേങ്ക് ജീവനക്കാരൻ ആണ് . അവന്റെ പെങ്ങൾ പ്ലസ്സ് ടുവിന് ശേഷം കോഴിക്കോട്ട് പഠിക്കുന്നു.
[തുടരാം താമസിയാതെ ]