Thursday, March 31, 2011
കുറച്ച് നാളായി കിടപ്പായിരുന്നു
Sunday, March 20, 2011
എലഞ്ഞിപ്പൂമാല
എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന്‍ ഒരു വാടാത്ത പൂവ് എനിക്ക് വീഴ്ത്തിത്തന്നു. ദാസേട്ടന്‍ അത് പെറുക്കി എനിക്ക് തന്നു. അങ്ങിനെ ഞാന്‍ എന്റെ കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായ ഉമയേയും ഓര്‍ത്തു. ഹേമയും ഞാനും സമപ്രായക്കാരായിരുന്നു. ഉമ എന്നെക്കാളും നാലഞ്ച് വയസ്സ് എളപ്പ്മായിരുന്നു. ചുരുണ്ട തലമുടിയുള്ള ഉമയെ പറ്റി പിന്നീടൊരിക്കല്‍ പറയാം.
ശേഷം ഭാഗങ്ങള്‍ ഇവിടെ വായിക്കാം :-
http://voiceoftrichur.blogspot.com/2011/03/blog-post.html
Saturday, March 12, 2011
ചെറുവത്താനി തേവര്‍ പൂരം
തല്‍ക്കാലം ഫോട്ടോസ് അപ്പ് ലോഡ് ചെയ്യുന്നു.
കാലത്ത് 10 മണിയോടുകൂടി പറയെടുപ്പ് ആരംഭിച്ചു.ആറാട്ട് കടവിലെ അയ്യപ്പന്‍ കാവില്‍ നിന്നും. ഉച്ചക്ക് 2 മണിയോട് കൂടി കാവടി ആടല്‍ ആരംഭിച്ചു. അതിന്‍ പിന്നാലെ ആനപ്പൂരവും. ആകെ പതിനൊന്ന് ആനകളെയായിരുന്നു വിവിധ ഗ്രാമങ്ങളില്‍ നിന്നും എഴുന്നെള്ളിച്ച് കൊണ്ട് വന്നത്.
ഈ വര്‍ഷം കാവടി കൂടാതെ തെയ്യവും, പൂതനും മറ്റും കാണാനിടയായി. വൈകിട്ട് ഏഴുമണിയോട് കൂടി പരിപാടികളെല്ലാം അവസാനിച്ചു.
പൂരത്തിന്റെ തലേന്നാള്‍ രണ്ട് ദിവസങ്ങളിലായി അന്നദാനവും ഉണ്ടായിരുന്നു.
മുണ്ടിയന്തറ പൂരം കഴിഞ്ഞ് ക്ഷീണം മാറുന്നതിന്‍ മുന്‍പായിരുന്നു എന്ന് തോന്നുന്നു തേവര്‍ പൂരം. കുറേ നേരം എഴുന്നെള്ളത്തും തായമ്പകയും കണ്ട് നിന്നോണ്ടിരുന്നപ്പോള്‍ കാലിലെ വാതം കോച്ചി ഇളകി. കാല് പാദം വേദനിക്കാന്‍ തുടങ്ങി. എങ്ങും ഇരിക്കാനായില്ല. അത്രക്കും ജനക്കൂട്ടമായിരുന്നു പൂരപ്പറമ്പ് നിറയെ.
നാട്ടുകാരായ കുറേ പഴയ ചങ്ങാതിമാരെ കണ്ടു. മാക്കാലിക്കല്‍ പ്രഭ അടുത്ത് വന്ന് കുശലം പറഞ്ഞു. പിന്നെ മാമതു മുതലായ പലരേയും കണ്ടു. നാട്ടില്‍ പൂരം കാണാന്‍ വരുമ്പോളാണ്‍ പലരേയും കാണാനാകുന്നത്.
എന്റെ കൂടെ വടുതല്‍ സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചിലരേയും കണ്ടുമുട്ടി. പാറുകുട്ടിയെയും കണ്ടു കൂട്ടത്തില്‍. ഞാന് അവള്‍ക്ക് പീപ്പിയും ബലൂണും വാങ്ങിച്ചുകൊടുത്തു. എന്നേക്കാളും ഒന്‍പത് വയസ്സ് എളുപ്പമാണ്‍ പാറുകുട്ടിക്കെങ്കിലും എനിക്ക് അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്‍ടുമുട്ടിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്‍ തോന്നിയത്.
പാറുകുട്ടി സന്തോഷപൂര്‍വ്വം ഞാന്‍ വാങ്ങിക്കൊടുത്ത പീപ്പി ഊതിക്കൊണ്ടിരുന്നു. എന്നെ ശരിക്കും രസിപ്പിച്ചു അവള്‍.
പൂരത്തിന്റെ ഒരു ആഴ്ച മുന്പ് ഓരോ ദിവസം വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഞാന്‍ അവയില്‍ ചാക്യാര്‍ കൂത്തും തിരുവാതിരക്കളിയും കാണാന്‍ പോയിരുന്നു. അന്നു കുറേ പഴയ സുഹൃത്തുക്കളെ കാണാനായി.
എല്ലാം കൊണ്ടും ഇക്കൊല്ലത്തെ ചെറുവത്തനി തേവര്‍ പൂരം കെങ്കേമമായി.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.
Friday, March 11, 2011
കപ്ലിയങ്ങാട് ഭരണി വേല
അശ്വതി വേലക്ക് പൂതനും മൂക്കാന്‍ ചാത്തനും മറ്റുമാണെങ്കില്‍ ഭരണി വേലക്ക് പ്രധാനമായും തിറയും, തെയ്യവും ആണ്‍. എന്റെ ചെറുപ്പക്കാലത്ത് തിറ മാതമായിരുന്നു ഭരണിക്ക്. ഇപ്പോള്‍ തെയ്യവും, മറ്റും കൂടെയുണ്ട്.
അഞ്ചുമണിയോടെ താഴത്തെ കാവില്‍ നിന്ന് മേലേ കാവിലേക്ക് കലാരൂപങ്ങള്‍ പ്രവേശിച്ചുതുടങ്ങി. ഈ വര്‍ഷം തിറയും മറ്റും കൂടിയതോടെ ആറര മണിക്കുള്ള ദീപാരാധനക്ക് മുന്‍പ് എല്ലാരേയും ഉള്ളിലേക്ക് കയറ്റാനായില്ല.
ദീപാരാധനക്ക് ശേഷം വെടിക്കെട്ടും ഉണ്ടായിരുന്നു.
അടപുഴുങ്ങല്‍ ഭരണി വേലക്ക് പ്രധാനമാണ്‍. പുലര്‍ച്ചയോടെ അട പുഴുങ്ങി ഭഗവതിയുടെ നടക്കല്‍ സമര്‍പ്പിക്കും. ക്ഷേത്ര വളപ്പിലും മതില്‍ കെട്ടിനുപുറത്തും അടുപ്പ് കൂട്ടി അടപുഴുങ്ങും. കവുങ്ങിന്‍ പാളയിലാണ്‍ അട പുഴുങ്ങുക. കാലം കൂടും തോറും അട പുഴുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നു. സ്ഥല പരിമിതി മൂലം ഒരു പാട് ആളുകള്‍ ഇല്ല. എന്നാലും കുറവില്ല.
അശ്വതി വേലയുടെ തലേ ദിവസം താലപ്പൊലി ഉണ്ടാകും. നൂറുകണക്കിന്‍ ചെറുഗ്രാമങ്ങളില്‍ നിന്ന് പുലര്‍ച്ചയോടെ നാട്ട് താലങ്ങള്‍ ക്ഷേത്രം താഴെക്കാവില്‍ എത്തും. ആയിരക്കണക്കിന്‍ താലങ്ങല്‍ എത്തും. എന്റെ തറവാടായ വെട്ടിയാട്ടിലെ താലമാണ്‍ ആദ്യം ക്ഷേത്രത്തിലേക്ക് കയറ്റുക.
ഇത് കൂടാതെ ഭരണി വേലക്ക് തട്ടിന്‍ മേല്‍ കളിയും ഉണ്ടാകും. പുരാതന കാലം മുതല്‍ ഞങ്ങളുടെ കുടുംബത്തിലെതായിരിക്കും ഒരു തട്ട്. മാവിന്‍ പലകകള്‍ തെങ്ങിന്‍ മല്ലുകൊണ്ടുള്ള തൂണുകളില്‍ പാകിയുണ്ടാക്കുന്നതാണ്‍ ഈ തട്ട്. പലകകള്‍ മുളയുടെ അലകുകളും വഴുകയും കൊണ്‍ട് കെട്ടി നിരപ്പാക്കുന്നു. ആണിയോ മറ്റ് ലോഹങ്ങളോ തട്ടിന്‍ പണിക്ക് ഉപയോഗിക്കാന്‍ പാടില്ല. പഴമക്കാല്‍ തട്ടിന്‍ മുകളില്‍ നില വിളക്ക് കത്തിച്ച് വെച്ചിട്ട് വട്ടമിട്ട് ഭഗവതീ സ്തുതികള്‍ പാടി നൃത്തം ചവിട്ടും. ആണുങ്ങള്‍ മാത്രം.
ഞാന്‍ ജനിച്ച് വളര്‍ന്ന് ഞമനേങ്ങാട് വട്ടം പാടത്തെ തറവാട് സ്വത്ത് ഭാഗം വെച്ചപ്പോള്‍ സിദ്ധിച്ചത് പാപ്പനായിരുന്നു. പാപ്പന്റെ മക്കള്‍ തറവാട് അന്യാധീനപ്പെടുത്തി എല്ലാം വിറ്റു തുലച്ചു. ഇപ്പോള്‍ എനിക്കും വെട്ടിയാട്ടിലെ മറ്റു അവകാശികള്‍ക്കും കുടുംബക്ഷേത്രാരാധനയോ മറ്റോ ഒന്നും ഇല്ല.
ഞങ്ങളുടെ തറവാട്ടമ്പലത്തില്‍ ഭുവനേശ്വരി, മുത്തപ്പന്മാര്‍, ചാത്തന്‍, കരിങ്കുട്ടി, രക്ഷസ്സ്, നാഗങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. വലിയ സര്‍പ്പക്കാവും. എല്ലാം പാപ്പന്റെ മക്കള്‍ ബോധപൂര്‍വ്വം നശിപ്പിച്ച് കളഞ്ഞു. ഈ കുടുംബക്ഷേത്രമുറ്റത്ത് നിന്നായിരുന്നു പണ്ട് കാലത്ത് കപ്ലിയങ്ങാട്ടെക്ക് താലം എഴുന്നെള്ളിച്ച് കൊണ്‍ട് പോകുക.
താലം എടുക്കുന്ന സ്ത്രീകളും കുട്ടികളും തലേ ദിവസം ഞങ്ങളുടെ തറവാട്ടില്‍ താമസിക്കും. അവര്‍ക്കുള്ള ആഹാരവും മറ്റും ഞങ്ങള്‍ നല്‍കും. എല്ലാം ഓര്‍മ്മകളായി ഇപ്പോള്‍. തറവാടുമില്ല ആരാധനാമൂര്‍ത്തികളുമില്ല.
അങ്ങിനെ ഭരണി വേലയും കഴിഞ്ഞ് ഞാന്‍ ഇന്ന് [11-03-2011] കാര്‍ത്തികയും തൊഴുതു കാലത്ത്. എന്റെ കാലിലെ വാതരോഗം ചെറിയ തോതിലെങ്കിലും ഭേദപ്പെടുത്തിത്തരാന്‍ ദേവിയോട് അപേക്ഷിച്ചു.
അടുത്ത കപ്ലിയങ്ങാട് ഭരണി വരെ ജീവിതം ഉണ്ടോ എന്നറിയില്ല. കാരണവന്മാരെല്ലാം അറുപതാം വയസ്സ് തികയുന്നതിന്‍ മുന്‍പ് കാലം ചെയ്തതാണ്‍ ഞങ്ങളുടെ തറവാട്ടില്‍. എനിക്ക് വയസ്സ് അറുപത്തിമൂന്ന്.
Wednesday, March 9, 2011
വീണ്ടും കപ്ലിയങ്ങാട്ട് അശ്വതി വേല
ഇന്നെലെ കണ്ട അശ്വതി വേല. കപ്ലിയങ്ങാട് ക്ഷേത്രത്തിലെ അശ്വതി നാളിലെ വേലക്ക് പറയര്‍ വേല്‍ എന്നാണ്‍ ഈ നാട്ടില്‍ പറയുക. പറയ സമുദായക്ക്കാരുടെ വകയായുള്ള മൂക്കാന്‍ ചാത്തന്‍, കരിങ്കാളി മുതലായ കലാരൂപങ്ങളാണ്‍. അഞ്ചുമണിയോട് കൂടി വെളിച്ചപ്പാട് തുള്ളി താഴത്തെ കാവില്‍ നിന്ന് അരിയെറിഞ്ഞ് കലാരൂപങ്ങളെ മേലേ കാവിലേക്ക് കയറ്റും.
ഈ കലാരൂപങ്ങള്‍ നൃത്തച്ചുവടുകളോടെ ക്ഷേത്രമതില്‍ കെട്ടില്‍ പ്രദക്ഷിണം വെച്ച് ഭഗവതിയെ വണങ്ങി പുറത്ത് കടക്കും. ഇതാണ്‍ അശ്വതി വേലയിലെ ചടങ്ങ്.
ഭരണി വേലയിലെ കലാരൂപങ്ങള്‍ എഴുന്നെള്ളിച്ച് കൊണ്ട് വരുന്നത് തിയ്യന്മാരാണ്‍ [ഈഴവര്‍]. ഇതിലെ കലാരൂപങ്ങള്‍ പ്രധാനമായും തിറ ആണ്‍.
ഇന്ന് ഭരണി വേല കണ്ട് കൂടുതല്‍ ക്ലിപ്പുകള്‍ ഇവിടെ പ്രതീക്ഷിക്കാം. ഇന്ന് ഭരണി വേലക്ക് തുടക്കമായി പൊങ്കാലമാതൃകയില്‍ അടപുഴുങ്ങി ഭഗവതിക്ക് നിവേദിക്കും. അതിന്‍ ശേഷമാണ്‍ തിറ മുതലായ കലാരൂപങ്ങളെ താഴത്തെ കാവില്‍ നിന്ന് വെളിച്ചപ്പാട് അരിയെറിഞ്ഞ് അകത്തേക്ക് പ്രവേശിപ്പിക്കൂ.
KAPLIANGAD ASWAHY VELA
Wednesday, March 2, 2011
മുണ്ടിയന്തറ ശിവരാത്രി ഉത്സവം
ചെറുവത്താനി മുണ്ടിയന്തറ ശിവരാത്രി ഉത്സവം ആയിരുന്നു ഇന്നെലെ [02-03-2011]. ആദ്യമായാണ്‍ കഴിഞ്ഞ 20 കൊല്ലത്തില്‍ ഞാന്‍ തൃശ്ശിവപേരൂരില്‍ നിന്ന് അകന്ന് നിന്നത് ഈ കൊല്ലം. കുറ
ച്ച് ദിവസമായി തറവാട്ടിലായിരുന്നു വാസം. ശിവരാത്രിയുടെ തലേ ദിവസം തൃശ്ശിവപേരൂര്‍ക്ക് പോകാനായി വട്ടം കൂട്ടിയെങ്കിലും അനാരോഗ്യം മൂലം പോകാനായില്ല. ഇക്കൊല്ലത്തെ ശിവരാത്രി ജനിച്ച് വളര്‍ന്ന നാട്ടില്‍
തന്നെയാകട്ടെ എന്ന് കരുതി.
അതിനാല്‍ കുറച്ച് പുതിയ സുഹൃത്തുക്കളേയും പഴയ കൂട്ടു
കാരുമായി സൌഹ്ര്ദം പുതുക്കുവാനും സാധിച്ചു.
ഇന്നെലെ കാലത്ത് വാവുട്ടിയേയും ശ്യാമള അമ്മായിയേയും കൂട്ടി മുണ്ടിയന്തറ ക്ഷേത്റത്തിലെത്തി. കാലത്തെ പൂജാദിഘോഷങ്ങളില്‍ പങ്കുകൊള്ളാനായി. അവിടെ സുകന്യ എന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാനായി. അവളുടെ സഹോദരി വിഷ്ണുപ്രിയ അഛന്‍ പ്രകാശന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ സുഗുണന്‍ എന്നിവരേയും കണ്ടു.
മുണ്ടിയന്തറ ക്ഷേത്രത്തിലെ പ്രധാന പ്ര്തിഷ്ട വിഷ്ണു ആണെങ്കിലും, മലവാഴി എന്ന
ശിവസ്നകല്‍പ്പത്തെ മുന് നിര്‍ത്തി ഇവിടെ ശിവരാത്രി ദിവസം ഉത്സവമായി ആഘോഷിക്കുന്നുവെന്ന് മുള്ളത്ത് സുഗുണന്‍ അഭിപ്രായപ്പെട്ടു.
ഇവിടെ ഉപദേവതകളായ ഗണപതി, മലവാഴി, ഭഗവതി, സുബ്രഫ്മണ്യന്‍, മുണ്ടിയന്‍, ദമ്പതി രക്ഷസ്സ്, പാമ്പിന്‍ കാവിലെ നാഗങ്ങള്‍ എന്നിവയും ഉണ്ട്. ഉത്സവത്തിന്‍ തിറയും പൂതനും മ്റ്റും മാറ്റ് കൂട്ടുന്നു. ചെറിയ തോതിലുള്ള വെടിക്കെട്ടും ഉണ്ട്.
സുഗുണനെ കണ്ടപ്പോല്ള്‍ അദ്ദേഹത്തിന്റെ പത്നി എന്നെ ചികിത്സിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വൈകുന്നേരമാകുമ്പോളേക്കും എനിക്ക് അസുഖം കൂടി. സഹോദരന്റെ പുത്രന്‍ കിട്ടനെ എന്റെ തൃശ്ശൂരിലുള്ള ഡോക്ടറുടെ അടുത്തേക്ക് അയച്ചുവെങ്കിലും മരുന്ന് പെട്ടെന്ന് കിട്ടിയില്ല.
എനിക്ക് യോഗം മുണ്ടിയന്തറ അമ്പലത്തിന്നടുത്ത ഡോ: ഉഷ സുഗുണന്റെ ചികിത്സയായിരുന്നു. സുഗുണന്റെ പത്നി ഒരു ഡോക്ടറാണെന്ന് ഞാന്‍ അറിഞ്ഞതും ഇന്നെലെ വൈകിട്ടായിരുന്നു. “കാലത്ത അമ്പലത്തില്‍
വന്ന്പ്പോള്‍ എന്തേ എന്നെ കാണാഞ്ഞത്” എന്ന് ഉഷ ചോദിച്ചെങ്കിലും ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു.
ഏതായാലും എന്റെ അസുഖത്തിന്‍ കുറവുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി എനിക്ക് തീരെ സുഖമില്ലായിരുന്നു. കഴിഞ്ഞ 4 കൊല്ലമായി അലട്ടുന്ന വാതത്തിന്‍ ചികിത്സയിലാണ്‍. അതിന്നിടയിലായിരുന്നു സഹിക്ക വയ്യാത്ത തലവേദന. അതും തലയുടെ ഒരു വശത്തുമാത്രം. ഡോ: ഉഷക്ക് പെട്ടെന്ന് എന്റെ രോഗം ഡയഗ്നൈസ് ചെയ്യാന്‍ സാധിച്ചു. എല്ലാം മുണ്ടിയന്തറ ദൈവങ്ങളുടെ കാരുണ്യം.
ഞാന്‍ ഈ ബ്ലോഗ് പോസ്റ്റ് ഡോ: ഉഷക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.
NB: Typing errors and pagination shall be cleared shortly. Readers are requested kindly excuse.