Monday, November 28, 2011

ഇതാ ഇപ്പോ ഇത്ര വല്ല്യ സോക്കേട് ?

പല്ല് പറിക്കാനെന്തിനാ ഇത്ര പേടി. നമ്മള്‍ ഡെന്റിസ്റ്റിന്റെ അടുത്ത് എത്തുന്നു. അദ്ദേഹം അനസ്തേഷ്യ തരുന്നു. പല്ല് എടുക്കുന്നു. പത്ത് മിനിട്ടിന്നുള്ളില്‍ നാം സ്ഥലം വിടുന്നു.

സംഗതി ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു പേടി. രണ്ട് മാസം മുന്‍പ് വിസ്ഡം ടൂത്തിന്റെ കോച്ചല്‍ മുതലായ സോക്കേടിന്‍ കിഴക്കേ കോട്ടയിലെ ഒരു ഡെന്റിസ്റ്റിന്റെ അടുത്ത് പോയി. അദ്ദേഹം പരിശോധിച്ച് ചികിത്സകളും മരുന്നും ഒക്കെ തന്നു, വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ രണ്ട് മൂന്നുമാസം അങ്ങിനെ പോയി. വല്ലപ്പോഴും മൂരി, ആട് എന്നിവരെ വെട്ടി വിഴുങ്ങുമ്പോള്‍ മോണകള്‍ക്ക് ക്ഷതം സംഭവിക്കുന്നു. മോണ വേദനിക്കുന്നു. പിന്നെ അങ്ങിനെയായി.

ആനന്ദവല്ലിയുടെ ചേച്ചിയുടെ മകന്‍ എടപ്പാളില്‍ ഡെന്റിസ്റ്റാണ്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അല്ലറ ചില്ലറ അഭ്യാസങ്ങളൊക്കെ നടത്തിയെങ്കിലും രോഗം വിട്ടുമാറുന്നില്ല. ഇപ്പോള്‍ കാലത്ത് തൃശ്ശൂരൊക്കെ വായില്‍ വെള്ളം കൊള്ളുമ്പോള്‍ വലിയ തണുപ്പാണ്‍. പെട്ടെന്ന് പല്ലുകള്‍ കോച്ചുന്നത് പോലെ തോന്നി കഴിഞ്ഞ രണ്ട് ദിവസം.

കിഴക്കേ കോട്ടയിലെ ഡോക്ടര്‍ പറഞ്ഞിരുന്നു സോക്കേട് തീരെ വിട്ടുമാറിയില്ലെങ്കില്‍ പല്ലെടുക്കണം എന്ന്. ഞാന്‍ അത് എന്റെ പെണ്ണുമ്പിള്ളയോട് പറഞ്ഞു. അവള്‍ക്കെന്തുകേട്ടാലും നിസ്സാരം. “ആ അതിനെന്താ പ്രശ്നം അതെടുത്ത് കളാ..”

അവളൊരു ധൈര്യവതിയാ. അവള്‍ക്ക് കഴിഞ്ഞ 12 മാസത്തിന്നുള്ളില്‍ നാല്‍ സര്‍ജ്ജറി കഴിഞ്ഞു. അവസാനത്തേതിന്‍ അവള്‍ കാലത്തെണീറ്റ് എനിക്ക് പ്രാതല്‍ ഒരുക്കി വെച്ച് സ്വയം ആശുപത്രിയിലെത്തി, ലാബ് ടെസ്റ്റുകളുംചേ എയര്‍ ക്ണ്ടീഷണ്ട് മുറിയെല്ലാം ബുക്ക് ചെയ്ത്, കേന്റീനില്‍ നിന്ന് എനിക്കുള്ള ലഞ്ചും മറ്റും ഓര്‍ഡര്‍ ചെയ്തതിന്‍ ശേഷം എന്നെ വിളിച്ചു ഫോണില്‍.

“ചേട്ടാ എന്നെ അര മണിക്കൂറിന്നുള്ളില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകും, അപ്പോളേക്കും ചില കടലാസ്സുകളൊക്കെ ഒപ്പിടണം” . ഞാന്‍ ഓടിക്കിതച്ച് ആശുപത്രിയിലെത്തി അവളുടെ മുറിയിലെത്തിയപ്പോള്‍ അവളെ കാണാനില്ല. ഡ്യൂട്ടി നഴ്സിനോട് കാര്യം തിരക്കിയപ്പോള്‍ മനസ്സിലായി അവളുടെ ആങ്ങിള വന്ന് കടലാസ്സ് പണികളൊക്കെ ചെയ്തെന്ന്. അളിയന്‍സിനോട് അവള്‍ ഏല്പിച്ചു പോലും പ്രശ്നങ്ങളൊന്നും ഇല്ലെന്ന്. ഒരുമണിയാകുമ്പോളേക്കും മുറിയിലെത്തിയാല്‍ മതിയെന്ന്..”

അത്രക്കും മനക്കരുത്താണ്‍ എന്റെ എടാകൂടത്തിന്‍. ഒരു പേടിയും ഇല്ല. ഞാന്‍ ഒരു പേടിത്തൊണ്ടനാണെങ്കിലും അവളുടെ മുന്നിലൊരു പുലിയാണ്‍. ഞാന്‍ പണ്ടൊക്കെ അവളെ നല്ല പെട പെടക്കാറുണ്ടായിരുന്നു എന്റെ തലേക്കേറിയാല്‍. ഇപ്പോ അവള്‍ക്ക് തല്ലുകൊള്ളാനുള്ള ശേഷി ഇല്ല. അതിനാല്‍ എനിക്ക് ദ്വേഷ്യം വരുമ്മ്പോള്‍ ഞാന്‍ എന്റെ പാറുകുട്ടിയെ കാണാന്‍ എന്റെ ഗ്രാമത്തിലേക്ക് പോകും. പിന്നെ അവിടെ കുളത്തിലും തോട്ടിലും കുളിച്ചും പുഞ്ചപ്പാടത്ത് വഞ്ചികുത്തിയും ആമ്പല്‍ പൂ പറിച്ചും, തോട്ട് വരമ്പത്തെ ഷോപ്പില്‍ നിന്ന് കള്ള് കുടിച്ചും ശരിക്കും ആഘോഷിക്കും. എന്നിട്ട് ഒരു ആഴ്ചകഴിഞ്ഞേ തിരിച്ചെത്തൂ…….

ചുരുക്കിപ്പറഞ്ഞാല്‍ ഓരോ തല്ല് കൂടലും ചെന്നവസാനിക്കുന്നത് എന്റെ അബ്സ്കോണ്‍ടിങ്ങിലേക്കായിരിക്കും. പിന്നെ ഞാന്‍ പോകുമ്പോള്‍ ഓളോട് പറയുകയും ഇല്ല. അവള്‍ പലയിടത്തും അന്വേഷിക്കും മോന്തിയാകുമ്പോള്‍. എവിടെയെങ്കിലും ഉണ്‍ടെന്നറിഞ്ഞാല്‍ അവള്‍ക്കും കുശാല്‍. അവള്‍ അവളുടെ ആങ്ങിളയുടെ വീട്ടിലോ,അമ്മായിയുടെ വീട്ടിലോ അന്തിയുറങ്ങാന്‍ പോകും.

സംഗതിയുടെ കിടപ്പ് വശം ഇങ്ങിനെയൊക്കെ ആണെങ്കിലും എനിക്ക് വയ്യാണ്ടായാല്‍ എന്റെ പെണ്ണിനെ കാണണം. ഇന്ന് ഞാന്‍ ഓഫീസിലിരുന്ന് വലിയ പണിയിലായിരുന്നു. കൂട്ടത്തില്‍ ഫെയ്സ് ബുക്കും, ബ്ലോഗും എല്ലാം നോക്കിയിട്ടും എന്റ് പല്ല് വേദനിക്കാന്‍ തുടങ്ങി. കുട്ടന്‍ മേനോനോട് പറഞ്ഞു. അയാളും ഏതാണ്‍ട് എന്റെ പെണ്ണിന്റെ കൂട്ടത്തിലാണ്‍. എന്തും നിസ്സാരം. എന്റെ പെണ്ണിനെ ചീത്ത വിളിക്കുന്നതും പട്ടിണിക്കിടുന്നതും സിനിമ കാണിക്കാതിരിക്കുന്നതും പൂരത്തിന്‍ കൊണ്ട് പോകാതിരിക്കുന്നതൊന്നും അയാള്‍ക്കിഷ്ടമില്ല. “എന്നാല്‍ അയാള്‍ക്കങ്ങട്ട് കൊണ്‍ട് പോയിക്കൂടെ..?” അതും ചെയ്യില്ല. എന്നിട്ട് മനുഷ്യനെ കൊരങ്ങ് കളിപ്പിച്ചോണ്ടിരിക്കും.

എന്തെങ്കിലും സാന്ത്വനം കിട്ടുമെന്ന് വിചാരിച്ചിട്ടാ കുട്ടന്‍ മേനോനോട് എന്റെ പല്ല് വേദനയുടെ കാര്യം പറയണ്‍.. അപ്പോളയാളുടെ കിന്നാരം…”ഈ പ്രകാശേട്ടനെന്തിന്റെ കേടാ.. അത്തരം വേദനകളൊക്കെ സഹിക്കണം. അതിനൊന്നും ഡോക്ടറെ കാണേണ്ട…” അയാളതും പേശി പണിയില്‍ മുഴുകി. എന്നോട് ട്രേഡ് മാര്‍ക്കുകള്‍ റെജിസ്റ്റ്ട്രേഷന്റെ താല്പര്യക്കുറവും മറ്റും അന്വേഷിച്ചു.

മന്‍ഷ്യന് വേദനിച്ചുംകൊണ്ടിരിക്കുമ്പോളാ ഈ ട്രേഡ് മാര്‍ക്ക് എന്റെ മേന്‍ നേ എന്നൊക്കെ ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു. എന്തെങ്കിലും പറഞ്ഞാല് എന്നോട് ഗെറ്റ് ഔട്ട് പറഞ്ഞാലോ എന്നോര്‍ത്ത് ഞാന്‍ അവിടെ ഇരുന്ന് തേങ്ങി.

എനിക്കാണെങ്കില്‍ ഇപ്പോള്‍ ജീവിതത്തിലുള്ള ഏകസന്തോഷം കാലത്ത് പത്ത് മണി മുതല്‍ രണ്ട് വരെ കുട്ടന്‍ മേനോന്റെ മോന്തായം കണ്‍ട് കൊണ്ടിരിക്കലാണ്‍. രണ്ട് മണിക്ക് വീട്ടിലെത്തി, ലഞ്ചിന്‍ ശേഷം സുഖ നിദ്ര. ഉറക്കമുണര്‍ന്നാല്‍ ആനന്ദവല്ലി പരിപ്പുവടയോ പഴമ്പൊരിയോ ഒന്നുമില്ലെങ്കില്‍ ഉണങ്ങിയ റൊട്ടിയോ ഒക്കെ തന്ന് എന്നെ വീട്ടീന്ന് ഓടിക്കും.

ഞാന്‍ അവിടെ ഉണ്ടെങ്കില്‍ അവള്‍ക്ക് സീരിയല്‍ കണ്ട് എമോഷണലാകാനും കരയാനും പറ്റില്ല. അപ്പോ ഞാന്‍ അവിടുന്ന് സ്ഥലം വിടും. പിന്നെ വന്ന് കയറുന്നത് വൈകിട്ട് എട്ട് മണി കഴിഞ്ഞാണ്‍.

പണ്ടൊരിക്കല്‍ എന്റെ മാതാവ് ഞങ്ങളുടെ കൂടെ നാല്‍ ദിവസം താമസിക്കന്‍ വന്നു. ഞാന്‍ എന്നും സന്ധ്യയാകുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വന്ന് കയറുന്നത് എട്ടും ഒമ്പതും ഒക്കെ കഴിഞ്ഞിട്ടായിരിക്കും. ഒരിക്കല്‍ അമ്മ എന്നോട്..”എടാ ഉണ്ണ്യേ നീയെവിടേക്കാ ഈ സന്ധ്യക്ക് തെണ്ടാന്‍ പോകണ്‍. വല്ല പെണ്ണുങ്ങളുമായി സംബന്ധമുണ്ടോ…?”

എനിക്ക് ചോദ്യം കേട്ട കലി കയറിയില്ല. “എന്റെ അമ്മച്ചീ എന്റെ അമ്മാമന്മാര്‍ക്ക് നാട്ടില്‍ പലരുമായി സംബന്ധമുണ്ടാ‍യിരുന്നല്ലോ. അപ്പോ മരുമകനും പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നത് നല്ലതല്ലേ..?”

എന്റെ അമ്മച്ചി എന്റെ മറുപടി കേട്ട് തരിച്ചിരുന്നുപോയി. ഒരക്ഷരം ഉരിയാടാതെ കഞ്ഞി പോലും കുടിക്കാതെ കിടന്നുറങ്ങി.

അന്നൊക്കെ എനിക്ക് എന്റെ ആനന്ദവല്ലിയൊഴിച്ച് ആരുമായും സംബന്ധമുണ്ടായിരുന്നില്ല. പക്ഷെ ഈയിടെയായി എന്റെ പാറുകുട്ടിയുമായി നേരിയ തോതില്‍ ചില അഡ്ജസ്റ്റ്മെന്റുകള്‍ ഞാന്‍ ഉണ്ടാക്കി. അതിന്റെ കാരണക്കാരി എന്റെ പെമ്പറന്നോത്തി തന്നെ. അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ വീഴുക എന്ന് പറഞ്ഞപോലെയായി എന്റെ ആനന്ദവല്ലി. പിന്നീട് ആന്ദന്ദവല്ലി അവള്‍ക്കിട്ട് ചില കൂടോത്രങ്ങള്‍ ഒക്കെ ചെയ്തുവെങ്കിലും എന്റെ പാറുക്കുട്ടിക്ക് അതൊന്നും ഏശിയില്ല.

എവിടെ പോയാലും ആരുമായി കൂട്ടുകൂടിയാലും എനിക്കെന്റെ ആനന്ദവല്ലിയെ ജീവനാ. ഇന്ന് ഓഫീസിലുരുന്ന് പല്ല് വേദനിച്ച് പുളയുമ്പോള്‍ ഡോക്റെ അപ്പോയന്റ്മെന്റിന്‍ വിളിച്ചപ്പോള്‍ അദ്ദേഹം 5 മണി കഴിയാതെ ഉണ്ടാവില്ല എന്ന് അറിയിച്ചു.

ഞാന്‍ നേരെ വീട്ടില്‍ വന്ന് എന്റെ ആനന്ദവല്ലിയെ കെട്ടിപ്പിടിച്ച് ഇരുന്നു. അവളെ കണ്ടതും എന്റെ രോഗം പകുതി മാറി. അങ്ങിനെ അഞ്ച് മണിക്കുപകരം നാല്‍ മണിക്ക് തന്നെ വീട്ടില്‍ നിന്ന് കിഴക്കേ കോട്ടയിലുള്ള ഡെന്റിസ്റ്റിന്റെ ക്ലിനിക്കിലേക്ക് ഗൂഗിള്‍ മേപ്പ് സെറ്റുചെയ്ത് ശകടത്തിന്റെ ഡേഷ് ബോര്‍ഡില്‍ വെച്ചു.

അപ്പോളെനിക്ക് തോന്നി എന്തിനാ ഈ ട്രാഫിക്ക് ജാമില്‍ കൂടി ഇത്ര കഷ്ടപ്പെട്ട് കിഴക്കേ കോട്ടയിലെത്താന്‍. സംഗതി 3 കിലോമീറ്ററില്‍ താഴെയാണെങ്കിലും കൊക്കാലയില്‍ നിന്ന് ക്ല്ച്ചും പിടിച്ചോണ്ട് ഇങ്ങനെ റോട്ടില്‍ നില്‍ക്കണം. കാലിലെ വാതരോഗം അതിന്‍ വഴങ്ങാത്ത മട്ടാണ്‍ ഇപ്പോള്‍. അതിനാല്‍ എന്റെ തട്ടകത്തില്‍ ഒരു പുതിയ ഡോക്ടര്‍ എത്തിയിട്ടുണ്ട് തങ്കമണി കയറ്റത്തില്‍. ഗൂഗിള്‍ മേപ്പിനോട് ഞാന്‍ റെസ്റ്റ് ചെയ്യാന്‍ പറഞ്ഞ്, നേരെ കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള എസ്ബിയെം ഡെന്റല്‍ ക്ലിനിക്കില്‍ എത്തി.

ഞാന്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ ക്ലിനിക്കില്‍ ഒന്ന് കയറി ഡോക്ടറെ ഒന്ന് പരിചയപ്പെടണം എന്ന് വിചാരിക്കാറുണ്ട്. പക്ഷെ നടന്നില്ല. ഒരു പക്ഷെ അതും പറഞ്ഞ് ചെന്നാല്‍ ചില ഡോക്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല. അതിനാല്‍ അത്തരം ഒരു സന്ദര്‍ശനം ഒഴിവാക്കിയതായിരുന്നു.

ഏതായാലും ഇന്ന് ഞാനൊരു രോഗിയായി അവിടെയെത്തി. നല്ല കാലത്തിന്‍ തിരക്കുണ്ടായിരുന്നില്ല. ഡോക്ടര്‍ ഷിഫാസ് എന്നെ പരിശോധിച്ച് രണ്ടാഴ്ചത്തേക്ക് കുറച്ച് ചികിത്സകള്‍ നിര്‍ദ്ദേശിച്ചു. എന്തിനുപറേണൂ ഡോ‍ക്ടര്‍ എന്നെ അവിടെ കിടത്തി ചില അഭ്യാസങ്ങളൊക്കെ വായില്‍ ചെയ്തു. എനിക്ക് അവിടെ വെച്ച് തന്നെ നല്ല റിലീഫ് കിട്ടി.

ഡോക്ടറുമായി കുറച്ച് നേരം നാട്ടുകാര്യങ്ങള്‍ പറഞ്ഞ് വീട്ടിലെത്തിയപ്പോളേക്കും വളരെ സുഖമായി എനിക്ക്. ഡോക്ടറ് ഷിഫാസിനെ കാണാന്‍ എന്നെ പ്രേരിപ്പിച്ചത് ക്ലിനിക്കിന്റെ അയല്‍ക്കാരനായ അച്ചന്‍ തേവരായിരിക്കും. വാത രോഗിയായതിനാല് പണ്ടത്തെപ്പോലെ എന്നും തേവരെ കാണാന്‍ പോകാറില്ല.

ക്ലിനിക്കില്‍ നിന്ന് ഇറങ്ങി, താഴത്തെ നിലയിലെ മാക്സി സെന്ററിലെ രമണിയേയും സന്ദര്‍ശിച്ചു. അത് പോലെ ക്ലിനിക്കിന്റെ അടുത്ത വീട്ടിലെ മീരയേയും കാണാന്‍ പോയി. മീര എന്റെ യോഗ ക്ലാസ്സ് മേറ്റാണ്‍.

അങ്ങിനെ വീട്ടിലെത്തി പിന്നെ നടക്കാന്‍ പോയി. ശക്തന്‍ മാര്‍ക്കറ്റിലെ എക്സിബിഷനും കണ്ടു. എന്റെ രോഗം ഞാന്‍ മറന്നു. ഡോക്ടറ് ഷിഫാസിന്‍ സ്തുതി.

Tuesday, November 22, 2011

മിന്റ് ഫ്ലേവര്‍.... നോവല്‍... ഭാഗം 1


ലോക പ്ര്ശസ്തമായ ആല്മണ്ട് ഗ്രോ എന്ന സ്ഥാപനത്തിലെ ചിഫ് സയന്റിസ്റ്റായിരുന്ന ജയദേവന്‍ റിസര്‍ച്ച് ചെയ്യാന്‍ കിട്ടിയ ഓഫീസ് സ്മുച്ചയം മനസ്സിന്നിണങ്ങിയതായിരുന്നില്ല. അയാള് അവിടെ കിടന്ന് വീര്‍പ്പുമുട്ടി ജോലി രാജി വെച്ച് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് തിരിച്ച് പോകാനുള്ള പരിപാടിയിലായിരുന്നു.

ജയദേവന്‍ അവിടെ നിന്നും പിരിയുക എന്നത് എന്നുള്ളത് ആലമണ്ട് ഗ്രോ കമ്പനിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും ഒരു പക്ഷെ ആ സ്ഥാ‍പനം തന്നെ ഇല്ലാതാകുകയും ചെയ്തേക്കാം. കോടിക്കണക്കിന്‍ ആസ്ഥിയുള്ള കമ്പനിയാണെങ്കിലും അവര്‍ക്കുള്ള ബിസിനസ്സ് കമിറ്റ്മെന്റ് താറുമാറാകും. നാനൂറില്‍ കൂടുതല്‍ സ്റ്റാഫിനെ തീറ്റിപ്പോറ്റുന്ന കമ്പനിക്ക് ജയദേവനെ പോലെയൊരു സ്റ്റാഫ് വിട്ടുപോകുക എന്ന് ആലോചിക്കാനെ വയ്യായിരുന്നു.

പബ്ലിക്ക് റിലേഷന്സും എച്ചാറും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു പോംവഴി കണ്ടെത്തിയില്ല. അവസാനം കമ്പനി ഡയറ്കടര്‍മാരുടെ സമ്മേളനത്തില്‍ ജയദേവന്‍ ആവശ്യമുള്ളതെല്ലാം കൊടുക്കാനുള്ള ഉത്തരവുണ്ടായി.

ജയദേവന്‍ ആവശ്യമായത് മദ്യമൊ, മദിരാക്ഷിയോ, കുറേ പണമോ ആയിരുന്നില്ല. സുഖമായി ഇരുന്ന് പണിയെടുക്കാവുന്ന ഒരു അന്ത:രീക്ഷം ആയിരുന്നു. അയാള്‍ക്കാവശ്യമയത് നിബിഡ വനത്തില്‍ ഒരു മോഡേണ്‍ കോട്ടേജ്, സമീപത്ത് ഒരു നദിയുണ്ടെങ്കില്‍ വളരെ ഇഷ്ടം. വന്യമൃഗങ്ങളെ അകറ്റി നിര്‍ത്താനുള്ള സംവിധാനമുള്ള ചുറ്റുപാടുകള്‍.

പക്ഷെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കാട് ലീസിന്‍ കിട്ടാതെ വന്ന അവസ്ഥയില്‍ ആല്‍മണ്ട് ഗ്രോ കമ്പനിക്കാര്‍ ശ്വാസം മുട്ടി. ജയദേവനോട് കേണപേക്ഷിച്ചു.

ജയദേവന്റെ മനസ്സിലുള്ള മറ്റൊരു സങ്കല്പം മേനേജ്മെന്റിനെ അറിയിച്ചു. അതുപ്രകാരം പബ്ലിക്ക് റിലേഷന്‍സ് സമീപത്തുള്ള നൂറില്‍ കൂടുതല്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. അവസാനം ജയദേവന്‍ ഇഷ്ടമായ ഒരിടം കണ്ടെത്തി. പക്ഷെ എന്ത് പൊന്നുവില നല്‍കിയാലും ആ വീടും പരിസരവും വില്‍കാന്‍ അതിന്റെ ഉടമയായ നാരായണി സമ്മതിച്ചില്ല. പകരം ജയദേവനെ അവിടെ താമസിപ്പിക്കാമെന്നും പറഞ്ഞു.

കമ്പനിക്കാര്‍ അധികം ദീര്‍ഘിപ്പിക്കാതെ ജയദേവനെ ആ വീട് കൊണ്ട് കാണിച്ചു. മനസ്സില്ലാ മനസ്സൊടെയണെങ്കിലും ജയദേവന്‍ സമ്മതം മൂളി. പക്ഷെ അയാള്‍ ആ‍വശ്യപ്പെട്ട ചില കാര്യങ്ങള്‍ കെട്ടിടത്തില്‍ വരുത്താന്‍ നാരായണി അമ്മ സമ്മതിച്ചില്ല.

ജയദേവന്‍ മുകളിലെത്തെ നിലയിലേക്ക് ഒരു ഗോവണി ഉമ്മറത്ത് നിന്നോ, പുറത്ത് നിന്നോ വേണം. യാതൊരു കാരണവശാലും ഈ കുടുംബത്തില്‍ അംഗങ്ങല്‍ മുകളിലേക്ക് പ്രവേശിക്കുവാന്‍ പാടില്ല. ടിവി റേഡിയോ മുതലായവയുടെ ശബ്ദങ്ങള്‍ അയാളെ ശല്യപ്പെടുത്തുവാന്‍ പാടില്ല. അങ്ങിനെ പലതും. ഇതില്‍ പല്‍തും നാരായണി അമ്മക്ക് തൃപ്തികരമായില്ല. എങ്കിലും ആ അമ്മ അതൊക്കെ സമ്മതിച്ചു.
ജയദേവന്‍ താമസിയാതെ തന്നെ ആ വീട്ടിലേക്ക് താമസം മാറ്റി. പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളാണ്‍ ജയദേവന്‍. അയാ‍ള്‍ ഓഫീസിലെത്തിയാല്‍ അവിടുത്തെ ജനറല്‍ മേനേജര്‍ക്കുപോലും ആകെ ഒരു വിറയലാണ്‍. ഓഫീസില്‍ ഉച്ചവരെയേ ജയദേവന്‍ ഉണ്ടാകുമെങ്കിലും നാനൂറില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ആ സ്ഥാപനത്തില്‍ ഒരു മുട്ടുസൂചി വീണാല്‍ അറിയാവുന്ന നിശ്ശബ്ദദതയായിരിക്കും.

ഫോണുകളിലെ റിംഗ് ടോണുകള്‍ മാറ്റി പകരം ഇല്ല്യൂമിനേറ്റഡ് ബ്ലിങ്കിങ്ങ് സൈലന്റ് സെന്‍സേറ്സ് ഘടിപ്പിക്കപ്പെട്ടു. ഓഫീസിലാരും ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. അങ്ങിനെ പല നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നിലവില്‍ വന്നു. പത്ത് ലക്ഷത്തില്‍ കൂടുതല്‍ മാസവരുമാനമുള്ള ജയദേവന്‍ പണത്തിലൊന്നും വലിയ ക്മപമുണ്ടായിരുന്നില്ല. അയാളുടെ ലക്ഷ്യം മനസ്സിലുള്ള ആ വലിയ കണ്ടുപിടുത്തം ആയിരുന്നു. അതിനായി ചിലപ്പോള്‍ ഉറക്ക്മുളച്ചും അയാളിരിക്കും. മനസ്സിന്നിണങ്ങിയ അന്ത:രീഷം ഇല്ലെങ്കില്‍ അയാള്‍ ചിലപ്പോള്‍ വയലന്റാകും.

ജയദേവനെ ഓഛാനിച്ചുനില്‍ക്കുന്ന ഭൃത്യമാരാണ്‍ ചുറ്റും. കമ്പനിയുടെ ജനറല്‍ മേനേജര്‍ പോലും. കമ്പനി മേനേജിങ്ങ് ഡയറക്ടറുടെ ചെവിയില്‍ ജയദേവനെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അവരുടെ കഥ കഴിക്കാനും കമ്പനിക്കാര്‍ മടിക്കില്ല. കോടിക്കണക്കിന്‍ രൂപ അഡ്വാന്‍സ് പറ്റിയാണ്‍ ജയദേവന്റെ റിസര്‍ച്ചില്‍ നിന്ന് ഉരുത്തിരിയുന്ന പ്രോഡക്റ്റ് നല്‍കേണ്ടത്. ആല്‍മണ്ട് ഗ്രോ കമ്പനിക്ക് ജയദേവനില്‍ പൂര്‍ണ്ണ വിശ്വാസമാണ്‍. ആദ്യത്തെ മൂന്ന് മാസത്തിലുള്ള റിസല്‍ട്ടില്‍ തന്നെ അവര്‍ക്ക് അത് ബോധ്യപ്പെട്ടു.

ജയദേവനെ വീട്ടില്‍ താമസിച്ച കുടുംബക്കാര്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലായ പോലെ ആയി. നാരായണി അമ്മക്കാകട്ടെ ജയദേവനെ നന്നേ ബോധിച്ചു. ആ വീട്ടിലെ മറ്റു മെംബര്‍മാരായ നാരായണിയുടെ മകല്‍ സുമതി, സുമതിയുടെ മകല്‍ ദേവൂട്ടി എന്നിവര്‍ക്ക് ജയദേവന്‍ ഒരു തലവേദനയായി.

ജയദേവന്‍ ആരോടും സംസാരിക്കില്ല. അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കില്ല. ആരുമായും മിംഗിള്‍ ചെയ്യില്ല. മറ്റാരുടേയും കാര്യത്തില്‍ ഇടപെടില്ല. അയാള്‍ക്ക് ഉറക്കം വളരെ കുറവായി അനുഭവപ്പെട്ടു നാരായണി അമ്മക്ക്. ഏത് നേരവും ഒരേ ചിന്തയും കുത്തിക്കുറിക്കലും, പരീക്ഷണങ്ങളും കമ്പ്യൂട്ടറില്‍ ഉള്ള കസര്‍ത്തുകളും.

മൂവ്വായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റുള്ള ആ വീടിന്റെ മുകളിലെത്തെ നിലയിലാണ്‍ വീടിന്റെ എഴുപത് ശതമാനവും. ആര്‍ക്കും അങ്ങോട്ട് പ്രവേശനം ഇല്ല. അടിക്കാനും തുടക്കാനും മറ്റും ആല്‍മണ്ട് ഗ്രോയില്‍ നിന്ന് ഓഫീസേര്‍ എന്ന് തോന്നിക്കുന്ന പെണ്‍കുട്ടികള്‍ വരും.

ഒരിക്കല്‍ അവരിലൊരാള്‍ നാരായണി അമ്മയുടെ ബാങ്കില്‍ ജോലിയുള്ള് മകള്‍ സുമതിയുമായി സംസാരിച്ചതിന്‍ ജയദേവന്‍ ആ കുട്ടിയുടെ കരണത്തടിച്ചു. ഡിസിപ്ലിന്‍ തെറ്റിക്കുന്ന ആരേയും അയാള്‍ വെറുതെ വിടില്ല. എന്ന് വിചാരിച്ച അയാല്‍ തന്നിഷ്ടക്കാരനോ അഹംഭാവിയോ മറ്റൊന്നും അല്ല. 

വളരെ ക്ലീന്‍ ആണ്‍ ജയദേവന്‍. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും അയാളില്‍ നിന്നുണ്ടാവില്ല.

സുമതിയുടെ ഭര്‍ത്താവ് രാജശേഖരന്‍ കേന്‍സര്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ ചീഫ് കണ്‍സല്‍റ്റന്‍ഡ് ആണ്‍. അദ്ദേഹത്തിന്‍ അവിടുത്തെ രോഗികളെ കഴിച്ചേ വീടും കുടുംബവും ഉള്ളൂ… സുമതിക്കാണെങ്കില്‍ ബേങ്ക് ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂടെ പോയി നില്‍ക്കാനും ഇഷ്ടമില്ല.

രാജശേഖരന്‍ മാസത്തില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സ്വഗൃഹത്തിലെത്താന്‍ സാധിക്കില്ല. രാജശേഖരന്റെയും ജയദേവന്റെയും വ്യക്തിത്വങ്ങള്‍ സമാനമാണ്‍ എന്ന് നാരായണി അമ്മ പറയും. അവരുടെ ജീവന്റെ ഓരോ സ്പന്ദനവും മാനവരാശിക്ക് ഉഴിഞ്ഞുവെച്ചിരിക്കുന്നു.
ജയദേവന്‍ നാരായണി അമ്മയോടൊഴിച്ച് ആരോടും ആ വീട്ടില്‍ സംസാരിക്കില്ല. 

ഒരിക്കല്‍ സുമതി എന്തോ ചോദിച്ചപ്പോള്‍ പ്രതികരണം തീ തുപ്പുന്ന കണ്ണുകളിലൂടെയായിരുന്നു. അവള്‍ ആ തീജ്വാലയില്‍ കത്തിയമര്‍ന്നുപോകുമോ എന്ന് ഭയന്നു. അതില്‍ പിന്നെ ജയദേവനുമായി അടുക്കാനോ ഇടപെഴുകാനോ ഒന്നിന്നും ആ വീട്ടമ്മ ശ്രമിച്ചില്ല.

ഏത് സ്ത്രീയും കൊതിക്കുന്ന പേര്‍സണാലിറ്റിയാണ്‍ ജയദേവന്റേത്. ആറടി ഉയരം, ദൃഢമായ മാംസപേശികള്‍, വെളുത്ത് താടി വെച്ച സുന്ദരന്‍ സുമുഖന്‍ എന്നൊക്കെ വിശേഷിപ്പിക്കാം. വളരെ സീരിയസ്സാണ്‍ ജയദേവനെപ്പോഴും. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അയാള്‍ ചിന്തകളിലായിരിക്കും.

ആരുമായും ജയദേവന്‍ കൂട്ടുകെട്ടില്ല. ചിത്രശലഭങ്ങളേയും പുഷ്പങ്ങളേയും കന്നുകാലികളേയും കൊച്ചുകുട്ടികളേയും ജയദേവനിഷ്ടമാണ്‍. സുമതിയുടെ മകള്‍ ദേവൂട്ടി എത്ര ശ്രമിച്ചിട്ടും ജയദേവന്‍ ഒന്ന് പുഞ്ചിരിക്കുകയോ കുശലം പറയുകയോ ചെയ്തില്ല. ദേവൂട്ടിക്കെപ്പോഴും നാരായണി അമ്മയോട് പരിഭവമാണ്‍ ഇങ്ങിനെ ഒരാള്‍ക്ക് വീട് കൊടുത്തതിനും അവിടെ താമസിപ്പിച്ചതിനും.
ജയദേവനെ അവിടെ താമസിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് രാജശേഖരനും നാരായണി അമ്മയുമാണ്‍. അവര്‍ക്കേ ജയദേവനിലുള്ള യഥാര്‍ഥ മനുഷ്യനെ തിരിച്ചറിയാനായുള്ളൂ…

ഒരു ദിവസം ദേവൂട്ടി അമ്മൂമ്മയുമായി ഒരേ കലഹം.. “എനിക്ക് ജയന്‍ അങ്കിളിന്റെ മുറിയില്‍ പോകണം, സംസാരിക്കണം, കൂട്ടുകൂടണം…..”
“വേണ്ട മോളെ…………ജയന്റെ പണികള്‍ക്കൊന്നും നാം തടസ്സമാകരുത്. മോളുടെ അഛനും ജയന്‍ അങ്കിളുമൊക്കെ ഈ ലോകത്തിലെ ജീവജാലങ്ങള്‍ക്ക് ആവശ്യമാകുന്ന ചില കണ്ടുപിടുത്തങ്ങളുടെ പണിപ്പുരയിലാണ്‍ സദാനേരവും.”

“അതൊന്നും പറഞ്ഞാ പറ്റില്ല. ജയന്‍ അങ്കിള്‍ ഇവിടെ വ്ന്നിട്ട് രണ്ട് മാസമായില്ലേ.. എന്താ എന്നോട് മിണ്ടാത്തേ…?”
“ജയന്‍ താഴെ ഉണ്ണാന്‍ വരുമ്പോള്‍ നിനക്ക് ചോദിക്കാനുള്ളതെല്ലാം ചോദിക്കാലോ, കൂട്ടുകൂടാലോ..?

“അതിന് എങ്ങിനെയാ എന്നെ നാവനക്കാന്‍ എന്റെ അമ്മ സമ്മതിക്കില്ല.”
ഒരു ദിവസം ദേവൂട്ടി ജയദേവന്‍ ഓഫീസില്‍ നിന്ന് വീട്ടിലെത്തുന്നതിന്‍ മുന്‍പ് അയാളുടെ പണിപ്പുരയില്‍ അതിക്രമിച്ച് കടന്നു എന്ത് വന്നാലും വേണ്ടില്ല എന്നും കരുതി. അമ്മൂമയോട് ട്യൂഷന്‍ പോകുകയാണെന്നും പറഞ്ഞ് പോയത് ജയദേവന്റെ മുറിയിലേക്കാണ്‍.

ദേവൂട്ടിക്ക് അവിടെ എത്തിയപ്പോള്‍ കണ്ണ് മഞ്ഞളിച്ച പോലെ തോന്നി. മുറികളെല്ലാം പരീക്ഷണശാലയെപ്പോലെ. സ്കൂളിലെ കെമിസ്ട്രി ലാബിലെത്തെക്കാളും ഉപകരണങ്ങളും കമ്പ്യൂട്ടറുളും, ജനലില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ടെലസ്കോപ്പ് മുതലായ ഉപകരണങ്ങളും. തട്ടിന്‍ പുറത്ത് പണ്ടവള്‍ കിടന്നുറങ്ങിയിരുന്ന മുറി തന്നെയായിരുന്നു കിടപ്പുമുറിയായി ജയദേവന്‍ തിരഞ്ഞെടുത്തത്. അവള്‍ അവിടെ കിടന്ന് ചെറുതായൊന്ന് മയങ്ങി.

വീട്ടിലെത്തിയ ജയദേവന്‍ നേരെ പരീക്ഷണശാലയിലേക്കും, അവിടുന്ന് കിടപ്പുമുറിയിലേക്കും പ്രവേശിച്ചു. തന്റെ ബഡ്ഡില്‍ കിടക്കുന്ന ദേവൂട്ടിയെ കണ്ടിട്ട് അയാള്‍ക്കൊന്ന്നും തോന്നിയില്ല. പ്രായത്തിലേക്കാളും വളര്‍ച്ചയുള്ള ദേവൂട്ടി സുന്ദരിയായിരുന്നു. ആദ്യം അവളെ തല്ലിയോടിക്കാനാണ്‍ ജയദേവന്‍ തോന്നിയത്. പിന്നീട് വേണ്ടെന്ന് വെച്ചു.
അയാള്‍ ഡ്രസ്സുകളഴിച്ച് വാര്‍ഡ്രോബില്‍ തൂക്കി. ഒരു കള്ളിമുണ്ടുടുത്ത് ബെഡ് റൂമിലിരുന്ന് പരീക്ഷണങ്ങളില്‍ മുഴുകി. തത്സമയം ദേവൂട്ടി മയക്കമുണര്‍ന്നു ജയദേവനെ നോക്കി മന്ദഹസിച്ചു..

“നിന്നോടരാ ഇവിടെ കയറി വരാന്‍ പറഞ്ഞേ.. ആരോട് ചോദിച്ചിട്ടാ എന്റെ കിടപ്പറയില്‍ കടന്നതും ഇവിടെ കയറിക്കിടന്നതും. എനിക്ക് വിശ്രമിക്കണം. പൊയ്ക്കോളൂ ഇവിടുന്ന്……….”

ദേവൂട്ടി അതൊന്നും കേള്‍ക്കാതെ അവിടെ തന്നെ കിടന്നു. ജയദേവന്‍ അവളെ കോരിയെടുത്ത് ബാല്‍ക്കണിയില്‍ കൂടി താഴെക്കിടാന്‍ ശ്രമിച്ചുവെങ്കിലും പിന്മാറി. അയാള്‍ക്ക് ദ്വേഷ്യം വന്നുവെങ്കിലും കടിച്ചമര്‍ത്തി. പതിനഞ്ചുവയസ്സായ പെണ്‍കുട്ടിയോട് അങ്ങിനെ പെരുമാറാന്‍ പാടില്ല എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.
ജയദേവന്‍ അവിടെ ഇരുന്ന് അയാളുടെ പ്രവര്‍ത്തിയില്‍ മുഴുകി. ദേവൂട്ടി ഇടക്ക് ജയദേവനെ നോക്കിയെങ്കിലും അയാള്‍ അവളെ ശ്രദ്ധിച്ചില്ല. ജയദേവന്‍ മേശയില്‍ മുഖമമര്‍ത്തി ചെറുതായൊന്ന് മയങ്ങി.

അടുത്ത ഭാ‍ഗം താമസിയാതെ ഇവിടെ പ്രതീ‍ക്ഷിക്കാം.
അക്ഷരപ്പിശാച്ചുക്കളുണ്ട്. താമസിയാതെ തുരത്താം
-

Saturday, November 19, 2011

ഓര്‍മ്മയില്‍ ഒരു ഏകാദശി... ഭാഗം 2

കഴിഞ്ഞതിന്റെ മുന്നിലെത്തെ കൊല്ലത്തെ ഗുരുവായൂര്‍ ഏകാദശിക്ക് പാറുകുട്ടി എന്നെ കാണാന്‍ വന്നതും അന്ന് നടന്ന കാര്യങ്ങളെല്ലാം മറ്റൊരു പോസ്റ്റിലെഴുതാനുള്ള അത്രയും ഉണ്‍ട്. രസകരമായൊരു സംഭവം ആയിരുന്നു അത്.

അങ്ങിനെ എന്നെ അത്രമാത്രം സ്നേഹിച്ചിരുന്ന പാറുകുട്ടിക്ക് ഇന്ന് എന്നോട് മിണ്ടാന്‍ നേരമില്ല എന്നാലോചിക്കുമ്പോള്‍ ഇത്രയും നാള്‍ കാണിച്ചിരുന്ന സ്നേഹം കാപട്യമാണൊ എന്ന് സംശയിക്കുന്നു.

സംഗതി അവള്‍ക്ക് തരാനുള്ളതെല്ലൊം അവള്‍ എനിക്ക് കാഴ്ചവെച്ചിരുന്നെങ്കിലും ഈ മണ്ടനായ ഞാന്‍ ഇപ്പോളും അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ല.

എന്താണ്‍ അവളുടെ ഈ മനം മാറ്റത്തിന്‍ കാരണം എന്ന് ഞാന്‍ ഭഗവാന്‍ കൃഷ്ണനോട് പലവട്ടം ചോദിച്ചിരുനെങ്കിലും ഭഗവാന്‍ ഒന്നും ഉരിയാടിയില്ല.

ഭഗവാനോട് പറഞ്ഞ ഒരു കാര്യം നിറവേറ്റാനായില്ല. അവളെയും കൊണ്ട് ഗുരുവായൂര്‍ അമ്പലനടയില്‍ എത്തി തൊഴാം എന്ന് പറഞ്ഞിരുന്നു. പിന്നീടാകാം, സമയം ഒത്തുവരട്ടെ എന്ന് പറഞ്ഞ് അങ്ങിനെ അത് നീണ്ടു. ഞാന്‍ എപ്പോഴും തയ്യാറായിരുന്നു. പക്ഷെ……… അവള്‍ എന്നോട് ഇങ്ങിനെ ഓതി……

“ഉണ്ണ്യെട്ടാ.. ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ പലയിടത്തും വന്നു.. ഒരു പാട് അമ്പലങ്ങളും അതിന്റെ കൂട്ടത്തിലുണ്ടായിരുന്നു. ഉണ്ണ്യേട്ടന്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ തന്നു. ഒരു സ്ത്രീക്ക് തരാനുള്ളതെല്ലാംഇനി തരാനായി ഒന്നും ഇല്ല.

“പക്ഷെ…………?”

“പറയൂ പാറുകുട്ടീ……. ഞാന്‍ കേള്‍ക്കട്ടെ……..?”

“ഗുരുവായൂരമ്പലനടയില്‍ നമ്മെ വല്ലോരും ഒന്നിച്ചുകണ്ടാല്‍ എന്ത് വിചാരിക്കും.?”

“ഈ വല്ലോരും എന്ന് ആരാ നീ ഉദ്ദേശിക്കുന്നത്………?”

“നമ്മുടെ നാട്ടുകാര്‍……..?

“അതിന്‍ നീയെന്റെ കൂടെ നിന്റെ വീട്ടില്‍നിന്നും എങ്ങോട്ടെക്കൊ പോ‍ന്നിട്ടുണ്ട് അതൊക്കെ ഈ നാട്ടുകാരുടെ മുന്നില്‍ കൂടിയല്ലേ. അല്ലാതെ തലയില്‍ മുണ്ടിട്ടൊന്നുമല്ലല്ലോ.. നമ്മുടെ നാട്ടിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ അത്. ?”

“എന്ന് വിചാരിച്ച് ഗുരുവായൂര്‍ക്ക് വരാനെനിക്ക് പേടി………

“പേടിയോ.. അതും ഭഗവാന്‍ കൃഷ്ണനെ കാണാനോ…….. ഗുരുവായൂരപ്പന്‍ വളരെ സന്തോഷമുള്ള കാര്യമാകുമില്ലേ അത്..”

“സംഗതിയൊക്കെ ശരിയാ…………എന്നാലും എനിക്ക്………… എനിക്ക്…………..”

“തെളിച്ച് പറാ എന്റെ പാറുകുട്ടീ…………

“ഈ ഉണ്ണ്യേട്ടനെന്താ ന്നോട് ഇങ്ങിനെ കുത്തിക്കുത്തി ചോദിക്കണേ.. എല്ലാം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ…….”

“എനിക്ക് ശരിക്കും മനസ്സിലാവാഞ്ഞിട്ട് തന്നെയാ ചോദിക്കണത്.. നമ്മുടെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും, കുന്നംകുളത്തും എന്തിനുപറേണൂ ബന്ധുഗൃഹങ്ങളിലും എല്ലാം സമീപത്തുള്ള ഒട്ടുമിക്ക അമ്പലങ്ങളിലും ഒരുമിച്ച് പോയിട്ടില്ലേ..?”

“എല്ലാം ശരിയാണ്‍. ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല

“പിന്നെ എന്താണ്‍ എന്റെ കൂടെ ഗുരുവായൂരപ്പനെ കാണാന്‍ വരാഞ്ഞെ. അതും മാത്രം ബാക്കിയാക്കി നീയെന്നെ തഴഞ്ഞില്ലേ……. പിന്നെ 24 മണിക്കൂറിന്റെ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞാന്‍ വിടാം.”

“പിന്നീടൊരിക്കലാകാം ഉണ്ണ്യേട്ടാ. എനിക്കുള്ളതെല്ലാം ഞാന്‍ എന്റെ ഉണ്ണ്യേട്ടന്‍ സമര്‍പ്പിച്ചു. ഇനി എനിക്ക് ഒന്നുമില്ല തരാന്‍.. അതുകൊണ്ട് 24 മണിക്കൂര്‍ ഉണ്ണ്യേട്ടന്‍ ഒഴിവാക്കി.. കള്ളന്‍ വലിയ സൂത്രക്കാരന്‍ തന്നെ……. കണ്ണന്റെ കുട്ടിക്കുറുമ്പുണ്ടല്ലോ………. അത്തരം ഒരു കുട്ടിക്കുറുമ്പനാണ്‍ ഈ ഉണ്ണ്യേട്ടന്‍ ഞാന്‍ ഉണ്ണ്യേട്ടനെ ഇഷ്ടപ്പെട്ടതും അതുകൊണ്‍ട് തന്നെ. എന്റെ പിന്നാലെ എത്രയോ പേര്‍ കൂടുന്നു, എന്തെല്ലാം മോഹനവാഗ്ദാനങ്ങള്‍ അതിലൊന്നും ഞാന്‍ വീണില്ല. പകരം എന്റെ ഉണ്ണ്യേട്ടനുമിന്നില്‍ മാത്രം ഞാന്‍ തോറ്റു..“

“ഞാന്‍ വിചാരിച്ചു ഗുരുവായൂരപ്പനെ കാണാന്‍ നീ വരുമെന്ന്. കണ്ണന്‍ പശുക്കിടാവിന്റെ മുലകുടിക്കുന്നത് എന്നെ ഒരിക്കല്‍ കാണിച്ചില്ലേ നീയെനിക്ക്. അതില്‍ പിന്നെ ഗുരുവായൂര്‍ പോകുമ്പോളെല്ലാം ഞാന്‍ കടകളില്‍ കയറുമ്പോ‍ള്‍ ആ പടം കാണുമ്പോള്‍ നിന്നെ ഓര്‍ക്കാറുണ്ട്

“നീ വാക്കുപാലിക്കാഞ്ഞതിനാല്‍ ഭഗവാന്‍ കൃഷ്ണനെന്നോട് പിണങ്ങി. നിന്നെ എനിക്ക് നഷ്ടപ്പെട്ട മാതിരിയായില്ലേ ഇപ്പോള്‍. നിനക്ക് ഫോണെങ്കിലും എടുക്കാമല്ലോ.. വരണ്ട. കാണേണ്ട. ഒന്നും തരേണ്ട.. ഫോണില്‍ കൂടി രണ്‍ട് മിനിട്ട് വര്‍ത്തമാനം എങ്കിലും നിനക്ക് പറഞ്ഞുകൂടെ എന്റെ പാറുകുട്ടീ……

“നോക്കൂ പാറുകുട്ടീ.. നീ പറഞ്ഞ വാക്ക് നീ പാലിക്കാത്ത കാരണം കണ്ണനെന്നോട് പിണങ്ങി. ഞാന്‍ നിഷ്കളങ്കനാണെങ്കിലും എന്റെ നിരപരാധിത്വം ഗുരുവായൂരപ്പനോട് എനിക്ക് തെളിയിക്കാനായില്ലല്ലോ..?”

“നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ തളര്‍ത്തുന്നു. ഞാനൊരു രോഗിയും ആയി. സ്നേഹത്തിന്‍ ഒരു വിലയും കല്പിക്കാത്ത നിന്നെ എന്തിന്‍ ഞാനോര്‍ക്കണം എന്ന് ഞാന്‍ വിചാരിക്കാതെയല്ല. ഒരു ശാപമെന്നോണം നിന്റെ നിഴലുകല്‍ എന്നെ വേട്ടയാടുന്നു…“

ഞാന്‍ നിന്നെ ഓര്‍ത്ത് ഓര്‍ത്ത് എനിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന സംശയത്തിലാണ്‍ ഞാന്‍…. ഞാന്‍ അടുത്ത് തന്നെ ഇല്ലാതാകും. അതിനു ഉത്തരവാദി നീ ആയിരിക്കും. അല്ലെങ്കില്‍ നാട്ടുകാര്‍ തീരുമാനിക്കട്ടെ..“

“കൃഷ്ണാ ഗുരുവായൂരപ്പാ… ഞാന്‍ അവിടെ വന്ന് ഭജനമിരിക്കാന്‍ വന്നാലോ എന്നാലോചിക്കുകയാണ്‍…എന്നെ അതിനെങ്കിലും പ്രാപ്തനാക്കണേ..?”

“കാണുന്നില്ലേ ഭഗവാനേ വാതരോഗിയായ എന്നെ. നഗ്നപാദങ്ങളാല്‍ എനിക്ക് ക്ഷേത്രദര്‍ശനം നിഷിദ്ധമല്ലേ ഇപ്പോള്‍.. കഴിഞ്ഞ തവണ വന്നപ്പോള്‍ സോക്ക്സ് ധരിക്കേണ്ടിവന്നു……….”

“മല കയറിയിട്ട് വര്‍ഷങ്ങളായി.. ഈ അവസ്ഥയില്‍ എനിക്ക് മലചവിട്ടാനോ അയ്യപ്പനെ കാണാനോ ആവില്ലല്ലോ… ഡോളിയില്‍ കേറി സന്നിധാനത്തിലെത്തിയാലും മണിക്കൂറുകളോളം വരിയില്‍ നില്‍ക്കാനും വെള്ളം ചവിട്ടാനൊന്നും വയ്യല്ലോ ക്ര്ഷ്ണാ ഗുരുവായൂരപ്പാ എനിക്ക്…“

“എന്റെ വാതരോഗം മാറുന്നത് വരെ ഞാന്‍ അവിടെ ഭജനമിരിക്കട്ടേ കൃഷ്ണാ ഗുരുവായൂരപ്പാ……?”

“പണ്ട് മേല്‍പ്പത്തൂരിന്റെ വാതരോഗം മാറ്റിക്കൊടുത്തില്ലേ ക്ര്ഷ്ണാ ഗുരുവായൂരപ്പാ………. ഒരു ദിവസം എന്റെ പാറുകുട്ടിയേയും എന്നെക്കാണാന്‍ നിന്റെ നടയിലെത്തിക്കേണമേ കൃഷ്ണാ ഗുരുവായൂരപ്പാ…. കാരുണ്യ സിന്ധോ…… ഭക്തവത്സലാ………….. “

[ആരോഗ്യമുണ്ടെങ്കില്‍ ഇനിയും എഴുതാം.. പാറുകുട്ടിയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല.]

BTW: Kindly excuse me for the data processing errors. What ever happened thatz due to copy and paste from word format. The problems of Malayalam Unicode fonts are known to bloggers. I am unable to process ONLINE.

Tuesday, November 15, 2011

ഓര്‍മ്മയില്‍ ഒരു ഏകാദശി


ഞാന്‍ അമ്മ എന്ന് വിളിക്കുന്ന എന്റെ അമ്മൂമ്മയുടെ ഏകാദശി നോലുമ്പ് എന്റെ ഗ്രാമത്തില്‍ പ്രസിദ്ധമാണ്. കുന്നംകുളത്തിന്‍ 3 കിലോമീറ്ററ് പടിഞ്ഞാറ് ചെറുവത്താനിയാണ് ഞങ്ങളുടെ ഗ്രാമം.

എന്റെ അമ്മയെ ഞാന്‍ ചേച്ചി എന്നും, അമ്മൂമ്മയെ അമ്മയെന്നും, അമ്മാമന്മാരെ ചേട്ടനെന്നും അമ്മയുടെ അച്ഛനെ അച്ഛനെന്നുമാണ്‍ വിളിച്ച് പോന്നത്. വര്‍ഷത്തില്‍ രണ്ട് തവണ വരുന്ന സ്വന്തം പിതാവിനേയും അച്ഛനെന്ന് വിളിച്ചിരുന്നു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ധനികന്റെ മകളായിരുന്നു എന്റെ ചേച്ചി. പെണ്മകളായി ഈ ചേച്ചി മാത്രമായതിനാല്‍ എനിക്കും അമ്മയുടെ വീട്ടില്‍ പ്രത്യേക പരിചരണം ആയിരുന്നു.

എന്റെ പിതാവിന്റെ വീട് ഞങ്ങളുടെ ഗ്രാമാത്തില്‍ നിന്നും പടിഞ്ഞാറ് ഞമനേങ്ങാട് ആയിരുന്നു. തോടും പാടവും താണ്ടി അവിടെക്കെത്താന്‍ വലിയ ബുദ്ധിമുട്ടായതിനാല്‍ ചേച്ചി അമ്മവീട്ടിലാണ്‍ അധികവും താമസിച്ചിരുന്നത്.

തന്നെയുമല്ല ചെറുവത്താനിയുടെ പടിഞ്ഞാറന്‍ ഗ്രാമമായ വടുതല സ്കൂളിലെ ടീച്ചറും ആയിരുന്നു എന്റെ ചേച്ചി. എന്റെ ബാല്യകാലം സസുഖം ചെറുവത്താനിയിലെ അമ്മവീട്ടിലും ഞമനേങ്ങാട്ടെ അച്ഛന്‍ വീട്ടിലും ആയി കഴിഞ്ഞു.

എല്ലാ മാസത്തിലും ഏകാദശി നോക്കുന്ന അമ്മക്ക് പകല്‍ സമയം അധികം ഭക്ഷണം ഇല്ല. രാത്രി ഗോതമ്പ് കഞ്ഞിയായിരിക്കും. എന്തെങ്കിലും പുഴുക്കും ചുട്ട പപ്പടവും. ഈ ഗോതമ്പ് കഞ്ഞി കുടിക്കാന്‍ ഞാന്‍ കാത്തിരിക്കും. അച്ഛറ്റ്നെ കുളിയും നാമജപവും ഒക്കെ കഴിഞ്ഞേ കഞ്ഞി വിളമ്പൂ

ഗുരുവായൂര്‍ ഏകാദശിക്ക് കാലത്ത് തന്നെ ഗുരുവായൂര്‍ക്ക് പോകും. പിന്നെ പിറ്റേ ദിവസമേ തിരിക്കൂ.. പണ്ട് കാലത്ത് കല്‍ക്കരി കൊണ്ട് ഓടുന്ന ബസ്സ് ഉള്ള കാലം തൊട്ടേ ഞങ്ങളുടെ ഗ്രാമത്തില്‍ ബസ്സ് ഉണ്ടായിരുന്നത്രെ. അതില്‍ കയറി കുന്നംകുളത്ത് ഇറങ്ങി വേറെ ബസ്സില്‍ കയറി വേണം ഗുരുവായൂരെത്താന്‍.

അങ്ങിനെ ചെറുപ്പം മുതലേ ഏകാദശി നോല്‍ക്കുന്ന കുടുംബത്തിലാണ്‍ ഞാന്‍ ജനിച്ച് വളര്‍ന്നത്. അതിനാല്‍ ഗുരുവായൂര്‍ ഏകാദശി എന്ന് കേട്ടാല്‍ എനിക്ക് എങ്ങിനെയെങ്കിലും അവിടെ എത്താന്‍ തോന്നും.

ഞാന്‍ പത്ത് പതിനഞ്ചുവയസ്സായപ്പോള്‍ ഗുരുവായൂര്‍ ഏകാദശിക്ക് തനിച്ച് പോകാന് തുടങ്ങിയിരുന്നു. തലേദിവസം തന്നെ ഗുരുവായൂരില് തമ്പടിക്കും.

കിഴക്കേ നടയിലെ സത്രം കെട്ടിടത്തില്‍ അച്ചുപാപ്പന്റെ കടയുണ്ടായിരുന്നു. അവിടെ ആയിരുന്നു കേമ്പ്. അച്ച്വാപ്പന്‍ എന്റ്റെ പ്രായത്തിലുള്ള രണ്ട് മൂന്നുപേര്‍ ഏകാദശി പ്രമാണിച്ച് കൂട്ടുണ്ടായിരുന്നു. ഞങ്ങള്‍ പാപ്പനെ കടയില്‍ സഹായിക്കും. ഒട്ടനവധി സാധങ്ങളുണ്‍ടായിരുന്നു കടയില്‍ . എല്ലാത്തിന്റെ വില വിരങ്ങളും നാലഞ്ചുമണിക്കൂറ് കൊണ്ട് പഠിക്കും. രാത്രി ഏറെയായാലും ഞങ്ങള്‍ ഉറങ്ങില്ല.

ഇടക്കിടക്ക് ഞാന്‍ കടയില്‍ നിന്ന് ഇറങ്ങി പടിഞ്ഞാറെ നടയിലേക്കും തെക്കും വടക്കും ഒക്കെ നടക്കും. ഇടക്ക് കട്ടന്‍ കാപ്പി കുടിക്കും, ബീഡിയും സിഗരറ്റും വലിക്കും. അതിന്നിടയില്‍ കൂടെ കൂടെ അമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യും.

കൂടെ കൂടെ എന്തിനാണെന്നോ അമ്പലത്തിനുള്ളിലേക്ക് കയറുക. അതൊന്നും ഇവിടെ ഇപ്പോ എഴുതാന്‍ പറ്റില്ല. ഉള്ളില്‍ കയറിയാല്‍ കണ്ണനെ കാണും, കാര്യങ്ങളൊക്കെ പറയും, ഇറങ്ങും, പിന്നേയും ഇടക്കിടക്ക് പോയി ഇടിച്ച് കയറും.

കുറച്ച് കഴിഞ്ഞാല്‍ കടയിലേക്കോടും. കാപ്പി കുടിക്കും. പാസ്സിങ്ങ് ഷോ സിഗരറ്റ് വലിക്കും. വഴി വക്കിലെ നാരങ്ങ മിഠായിയും കടല കപ്പലണ്ടി മുതലായവ ചിലപ്പോള്‍ വാങ്ങിത്തിന്നും. പാതിര കഴിഞ്ഞാല്‍ ഒരു തോര്‍ത്തുമുണ്ട് കഴുത്തില്‍ ചുറ്റി അമ്പലക്കുളത്തില്‍ ചാടിക്കുളിക്കും. ഈറന്‍ മാറാതെ വീണ്ടും അമ്പലത്തിന്നുളിലേക്ക് കയറും

എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ സൌകര്യങ്ങളും താമസ സൌകര്യങ്ങളും ഉണ്‍ടായിരുന്നില്ല. പണ്ടത്തെ ഏകാദശി പോലെ സുഖം തോന്നുന്നില്ല ഇപ്പോളത്തെ ഏകാദശി.

ദ്വാദശിപ്പണം വെക്കാനും ഭക്ഷണം കഴിക്കാനും കാശ് തന്നയക്കും ചേച്ചി. ഞാന്‍ ദ്വാദശി പണമൊന്നും വെക്കില്ല. ശ്രീകൃഷ്ണ തിയേറ്ററില്‍ കയറി സിനിമ കാണും, പിന്നെ തീറ്റയും കുടിയും തന്നെ. പിറ്റെ ദിവസം വീട്ടിലെക്ക് മടങ്ങുമ്പോള്‍ ഒരു കരിമ്പിന്‍ കമ്പ് വാങ്ങി കൊണ്ട് പോകും ചേച്ചിക്ക് കൊടുക്കാന്‍.

അന്നൊക്കെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും അമ്പലനടയുടെ തൊട്ടടുത്ത് വരെ കടകള്‍ ഉണ്ടായിരുന്നു. അത് പോലെ കുളക്കരയിലും.. കിഴക്കേ നടയിലെ നെന്മിനി ലോഡ്ജിലാണ്‍ അമ്മ താമസിക്കുക. ഞാനവിടെയൊന്നും താമസിക്കില്ല, അമ്പലപരിസരത്ത് കറങ്ങി നടക്കും.

എന്റെ ഗേള്‍ഫ്ര്ണ്ട് നെലീന എല്ലാ വര്‍ഷവും ഏകാദശിക്ക് ഗുരുവായൂരിലെത്താറുണ്ട്. എന്നെ ഒരിക്കലും കൂ‍ട്ടില്ല. കഴിഞ്ഞ രണ്ട് മൂന്നുകൊല്ലമായി ഞാന്‍ ഗുരുവായൂരില്‍ തങ്ങാറില്ല ഏകാദശി നാളില്‍. തൃശ്ശൂരിലെ വീട്ടില്‍ പോയി തിരിച്ച് വരും, അല്ലെങ്കില്‍ കുന്നംകുളത്തെ തറവാട്ടില്‍ തമ്പടിക്കും.

ഈ വര്‍ഷം ഡിസംബര്‍ ആറാം തീയതി ആണ്‍ എന്ന് തോന്നുന്നു ഏകാദശി. ഗുരുവായൂരിലുള്ള മുരളിയെന്ന സുഹൃത്തിനോട് ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഒരു കണ്‍ഫര്‍മേഷന്‍ കിട്ടിയിട്ടില്ല ഇതുവരെ.

രവിയേട്ടന്‍ കിഴക്കേ നടയില്‍ ഒരു സ്റ്റുഡിയോ ഫ്ലേറ്റ് ഉണ്ട്. ഇടക്ക് ക്ഷീണം മാറ്റാന്‍ അവിടെ കയറി ഇറങ്ങാം. അവിടെ പ്രേമയും മക്കളും എന്റെ കൂട്ടുകാരാ‍യതിനാല്‍ അവര്‍ക്കും എന്നെക്കൊണ്ട് പ്രശ്നമൊന്നും ഉണ്ടാവില്ല. ഇനി എനിക്ക് ഹോട്ടല്‍ കിട്ടുകയാണെങ്കില്‍ ബീനാമ്മയേയും കൊണ്ട് പോകാം എന്ന് ആലോചിക്കുകയാണ്‍.

ഇതൊക്കെ മനസ്സില്‍ കൊണ്ട് നടക്കുമ്പോളാണ്‍ ഭഗവാന്‍ എന്റെ ശാരികയെന്ന കൂട്ടുകാരിയോട് അരുളി ചെയ്തത്. എനിക്ക് വേണ്ടിയുള്ള കഞ്ഞിയും പുഴുക്കും നല്‍കുവാനും വിശ്രമിക്കുവാനുള്ള സൌകര്യം ഒരുക്കുവാനും.

അങ്ങിനെ ഞാന്‍ ഈ ഏകാദശി ഗുരുവായൂരില്‍ ആഘോഷിക്കാന്‍ പോകുന്നു. പഴയ ഓര്‍മ്മകളെ അയവിറക്കാന്‍. എനിക്ക് എത്ര വേണമെങ്കിലും അലഞ്ഞുതിരിയാം. ഒരു ക്ഷീണവും സാധാരണ നിലയില്‍ വരില്ല. പക്ഷെ ഉച്ച ഭക്ഷണം കഴിഞ്ഞാല് ഒന്ന് മയങ്ങണം. ഒരു മരത്തണല്‍ കിട്ടിയാലും മതി.

ഞാന്‍ എവിടെ നിന്നാണ്‍ ഈ ഉച്ചമയക്കം ശീലിച്ചതെന്ന് എനിക്കോര്‍മ്മയില്ല. പഠിപ്പൊക്കെ കഴിഞ്ഞ് ചെറുവത്താനിയില്‍ അച്ഛന്‍ പണിത പുതിയ വീടിന്റെ പടിഞ്ഞാറെ തിണ്ണയിലാണ്‍ ഞാന്‍ ഉച്ചയൂണ്‍ കഴിഞ്ഞാല്‍ മയങ്ങിക്കിടക്കുക. നാലഞ്ച് മണി വരെ അവിടെ കിടന്നുറങ്ങും. എന്റെ ഇരുപത്തിയഞ്ച് വയസ്സിലും എന്റ് ഗ്രാമത്തില്‍ ഇലക്ടിസിറ്റി ഉണ്ടായിരുന്നില്ല. അപ്പോള്‍ ഇത്തരത്തിലുള്ള ഇടങ്ങളിലായിരിക്കും ഉച്ചമയക്കം.

അഞ്ചുമണിയാകുമ്പോളേക്കും ചേച്ചി വിളിച്ച് കൂ‍കും. “ഉണ്ണ്യേ……….?”

ഉണ്ണി അത് കേക്കാത്ത മട്ടില്‍ അവിടെ തന്നെ കിടക്കും.

വീണ്ടും വിളി വരും……”ഉണ്ണ്യേ…………… ?”

ഉണ്ണിക്കറിയാം എന്തിനാ ചേച്ചി വിളിക്കുന്നതെന്ന്.

“എന്താ ചേച്ച്യേ…….?”

“മോന്‍ ചായ കുടിച്ചോ…….?”

“ഇല്ലാ……..”

“എന്നാ പോയി ചായ തിളപ്പിക്ക്.. ചേച്ചിക്കും ഉണ്ടാക്കിക്കോ ഒരു ഗ്ലാസ്സ്..”

ഉണ്ണി ചായയുണ്ടാക്കി ഒരു വലിയ ഗ്ലാസ്സ് ചേച്ചിക്ക് കൊടുക്കും. ചെറിയൊരു ഗ്ലാസ്സില്‍ ഉണ്ണിയും കുടിക്കും. എന്നിട്ട് ഉണ്ണി വൈകിട്ടെത്തെ ഒരു കാക്കക്കുളി കുളിച്ച് തെണ്ടാന്‍ ഇറങ്ങും..

അവിടെ നിന്നാണെന്ന് തോന്നുന്നു ഈ ഉച്ചയുറക്കം ശീലമായത്. കുറച്ച് കാലം നാട്ടിലും ഹൈദരാബാദിലും ഒക്കെ ജോലി ചെയ്ത് പിന്നെ ചെന്നെത്തിയത് ഗള്‍ഫിലായിരുന്നു. അവിടെ പരമസുഖം ആയിരുന്നു. ജോലി സമയം 8 – 1, 4 – 7. ഒരു മണിക്ക് ഊണ്‍ കഴിഞ്ഞാല്‍ സുഖമായി ഉറങ്ങി 4 മണിയോടെ ഓഫീസിലെത്തിയാല്‍ മതി.

ഏതായാലും ഏകാദശി ദിവസം കാലത്ത് തന്നെ ഗുരുവായൂരിലെത്തണം. തൊഴല്‍ കഴിഞ്ഞ് വഴിവാണിഭങ്ങളെല്ലാം കഴിഞ്ഞ് ശാരികയുടെ വീട്ടിലെത്തിയാല്‍ കഞ്ഞിയും പുഴുക്കും കിട്ടും. അതാണല്ലോ ഏകാദശിക്ക് കഴിക്കേണ്ടത്. അത് കഴിച്ച് അവിടെ ചെറിയതായി ഒന്ന് മയങ്ങി നേരെ കണ്ണന്റെ നടയിലേക്ക്. പിന്നെ മുരളിയുടെ ബേക്കറിയിലും അപ്പുവിന്റെ തുണിക്കടയിലും ഒക്കെ ആയി സമയം ചിലവഴിക്കണം.

ഇപ്പോള്‍ വയസ്സ് 60 കഴിഞ്ഞതിനാല്‍ അധികം വിഷമിക്കാതെ അകത്ത് കയറാം. വാതരോഗിയായതിനാല്‍ സോക്ക്സ് ഇടണം അകത്ത് പ്രവേശിക്കുമ്പോള്‍.സയ്യാര ശാരികയുടെ വീട്ടുമുറ്റത്ത് സ്ഥലം ഉണ്ടെങ്കില്‍ അവിടെ നേരത്തെ കൊണ്ട് ഇടണം.

വൈകിട്ട് ചപ്പാത്തി, ഉപ്പുമാ, കഞ്ഞി.. എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാം എന്ന് ശാരി പറഞ്ഞിട്ടുണ്ട്. പക്ഷെ “എനിക്ക് പ്രത്യേകമായി ഒന്നും ഉണ്ടാക്കേണ്ട. അവിടെ ഉള്ളത് എന്തെങ്കിലും തന്നാല്‍ മതിയെന്ന്” ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. ഏകാദശി ആയതിനാല്‍ വിരുന്നുകാര്‍ കുറച്ചധികം കാണും ഗുരുവായൂര്‍ ഏത് വീട്ടിലും. അപ്പോള്‍ നമ്മളൊരു ഭാരമാകാന്‍ പാടില്ലല്ലോ..?

ഭക്ഷണമല്ല പ്രധാനം. കുറേ അലയുമ്പോള്‍ ഇടക്കൊരു വിശ്രമം ആണ്‍ വേണ്ടത്. ഹോട്ടലുകളില്‍ കയറിയാല്‍ നമ്മളെണീക്കുന്നത് നോക്കി നില്‍ക്കുന്നുണ്ടാകും ഭക്തര്‍. അതിനാല്‍ റെസ്റ്റോറണ്ടുകളില്‍ വിശ്രമിക്കാന്‍ പറ്റില്ല. തന്നെയുമല്ല ടോയലറ്റ് സൌകര്യവും സൌകര്യം പോലെ കിട്ടിയെന്ന് വരില്ല.

അങ്ങിനെ ഇക്കൊല്ലം ഗുരുവായൂര്‍ ഏകാദശി അടിച്ചുപൊളിക്കാന്‍ പോകുകയാ. പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കാനും. അച്ചുതപ്പാപ്പന്‍ ഇപ്പോള്‍ മയ്യത്തായിക്കാണും. എന്നാലും അദ്ദേഹത്തിന്റെ കടയുടെ മുന്നില്‍ പോയി കുറച്ച് നേരം നില്‍ക്കണം. ആ കട ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോ മറ്റോ ആണെങ്കില്‍ നടത്തുന്നതെങ്കില്‍ സൌഹൃദം പങ്കിടുകയും ചെയ്യാം.

എന്റെ ഓര്‍മ്മകളിലെ അച്ചുതപാപ്പന്‍ എന്റെ സ്വന്തം പാപ്പനല്ല. മറിച്ച് എന്റെ ചെറിയമ്മയുടെ പാപ്പനാണ്‍. ചെറിയമ്മയുടെ വീട് ഗുരുവായൂര്‍ തൈക്കാട് ആണ്‍ എന്നാണ്‍ എന്റെ ഓര്‍മ്മ. ചൊവല്ലൂര്‍പ്പടിക്കടുത്തും ബാലകൃഷ്ണ തിയേറ്ററിന്‍ ഇടക്കും.

ഗുരുവായൂര്‍ ബസ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു ചെറിയമ്മയുടെ പിതാവ്. എന്റെ ചെറിയമ്മയും എന്റെ ചേച്ചിയെ പോലെ സ്കൂള്‍ ടീച്ചറായിരുന്നു.

കൃഷ്ണാ ഗുരുവായൂരപ്പാ ഏകാദശി ദിവസം എന്റെ പഴയ കാല ഓര്‍മ്മകള്‍ അയവിറക്കാന്‍ ഞാന്‍ അവിടെ ഉണ്ടാകും. വലിയ പരുക്കുകളില്ലാതെ എന്നെ കണ്ണന്റെ തിരുനടയിലേക്ക് കടത്തി വിടേണമേ……..?

BTW: There are word processing errors. This will be carried out shortly. Readers are kindly requested to bear with me.

ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ശാരിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.


കഴിഞ്ഞതിന്റെ മുന്നിലെത്തെ കൊല്ലത്തെ ഗുരുവായൂര്‍ ഏകാദശിക്ക് പാറുകുട്ടി എന്നെ കാണാന്‍ വന്നതും അന്ന് നടന്ന കാര്യങ്ങളെല്ലാം മറ്റൊരു പോസ്റ്റിലെഴുതാനുള്ള അത്രയും ഉണ്‍ട്. രസകരമായൊരു സംഭവം ആയിരുന്നു അത്.

ദയവായി ഈ ലിങ്ക് കാണുക.

http://jp-smriti.blogspot.com/2011/11/2.html

Thursday, November 10, 2011

ജിഞ്ചര്‍ ടീ

എടീ ബീനാമ്മേ.?

“എവിടെ കിടക്കുന്നൂ എന്റെ പെണ്ണമ്മ

“ഞാന് ഇവിടുണ്ടേ സീരിയല്‍ കാണുവാ അല്പം കൂടി കരഞ്ഞിട്ട് വരാം.”

“എന്താ കാര്യം?

“നീ ഇങ്ങോട്ട് ഇറങ്ങി വാ..”

ഈ പെണ്ണ് സന്ധ്യക്ക് വിളക്ക് വെച്ചാല്‍ പിന്നെ തട്ടിന്‍ പുറത്ത് പോയി ഒളിക്കും.. സീരിയലായ സീരിയലക്കൊ കണ്ട് അവള്‍ താഴത്തേക്ക് ഇറങ്ങി വരുമ്പോള്‍ ഓളുടെ കെട്ട്യോന്‍ എന്തെങ്കിലും തിന്നിട്ട് ഉറക്കമായിട്ടുണ്ടാകും.

“സീരിയലൊക്കെ നാളെ കാണാം.. നീ ഒന്നിറങ്ങി വന്നേ എന്റെ പെണ്ണേ..?”

പെണ്ണമ്മ മനസ്സില്ലാ മനസ്സോടെ പടിയിറങ്ങി വന്ന് കെട്ട്യോന്റെ അടുത്ത് നിന്നു

“നെങ്ങക്കെന്താ ഇത്ര കുശുമ്പ് ഞാന്‍ സീരിയല്‍ കാണുന്നതിന്‍..? എന്താച്ചാ വേഗം പറാ.. ആ പരസ്യം മാറുന്നതിന്‍ മുന്‍പ് എനിക്ക് മുകളിലേക്കോടണം.. വാതം പിടിച്ച ഈ കാലുമായി ഓടിക്കയറാന്‍ ബുദ്ധിമുട്ടാണ്‍..”

“അത് ശരി.. നിനക്ക് സീരിയലാ ഇപ്പോ തിരക്കല്ലേ.. ഇനി ഞാന്‍ നെഞ്ചുവേദനയായി വിളിച്ചുകൂവിയാലും നീ ഇതൊക്കെത്തന്നെയല്ലേ പറയുക. നീ പോയി തൊലയ്……..അധികം കളിച്ചാ‍ലുണ്‍ടല്ലോ ഞാന്‍ നിന്നെ ഇറക്കിവിടും ഇവിടുന്നു..”

“ഞാന്‍ പൊയ്ക്കോളാം.. എനിക്ക് തരാനുള്ളതെല്ലാം തന്നാല്‍ ഞാന്‍ ഒഴിവായേക്കാം..”

ബീനാമ്മ തല താഴ്തി നിന്നു……

“നെനക്ക് തരാന്‍ നീ വരുമ്പോ എന്താ കൊണ്ട് വന്നത്.. പത്ത് മുപ്പത് കൊല്ലം മുന്‍പ് ഇവിടെ കയറി വന്ന് എന്റെ മജ്ജയും മാംസവുമെല്ലാം ഊറ്റിക്കുടിച്ചു. രണ്ട് പിള്ളേരുണ്ടായതൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല. അവരെ രണ്ടെണ്ണത്തിന്നേയും കൊണ്ട് പൊയ്കോടീ. ”

“എന്താ വേണ്ടേ നിങ്ങള്‍ക്ക്. വേഗം പറാ അടുത്ത സീരിയലിന്‍ മുന്‍പെ എങ്കിലും എനിക്ക് മോളിലേക്ക് പോകണം

“നീ പോയിട്ട് നല്ല ഒരു അടിപൊളി ജിഞ്ചറ് ടീ ഉണ്ടാക്കിക്കൊണ്ട് വാ ഐശ്വര്യമായിട്ട്.?”

“ഓ പിന്നേ ഞാന്‍ ഇപ്പോ നെങ്ങക്ക് ജിഞ്ചര്‍ ടീയുണ്ടാക്കാന്‍ പോകുകയല്ലേ ഈ പാതിരാ നേരത്ത് അവിടെ ഓട്ട് മീല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതെടുത്ത് മോന്തിക്കോ

“എന്താ ഈ പെണ്ണിന്റെ ഹുങ്ക്……….!”

ഓളുടെ കെട്ട്യോന്‍ തട്ടിന്‍ പുറത്തേക്ക് ഓടിക്കയറിയിട്ട് ടിവി യുടെ കേബിള്‍ ഊരിയിട്ടു…….

“അയ്യോ എന്താ മനുഷ്യാ ഈ ചെയ്യണ്‍………. ദുഷ്ടാ……….. ഞാന്‍ നെങ്ങടെ കമ്പ്യൂട്ടര്‍ കേടാക്കും……. എപ്പോ നോക്കിയാലും ഏതോ പെണ്ണങ്ങളായി ഒരു ചാറ്റും.. കിന്നാരവും……….”

ബീനാമ്മ ഗോവണിപ്പടിയില്‍ കൂടി ഓടി താഴെയിറങ്ങുന്നതിന്നിടയില്‍ വീണ്‍ കാലുളുക്കി.. ക്ഷണ നേരം കൊണ്ട് നീരുവന്നു……..

“എന്നെ ഒന്ന് ആശുപത്രീ കൊണ്ടോവ്വോ.? നിക്ക് വേദനയായിട്ട് വയ്യാ……… കാലൊടിഞ്ഞിട്ടുണ്‍’ടാകും……… ന്റെ അമ്മേ………. ന്റെ മക്കളേ………….ന്നെ നോക്കാനാരും ഇല്ല്ലേ……………

“നീ അവിടെ കെടക്കടീ മൂധേവീ……….. ഞാനൊരു ജിഞ്ചര്‍ ടീ ഉണ്ടാക്കി വരാം……….”

ബീനാമ്മയുടെ കെട്ട്യോന്‍ തന്നെ അടുക്കളയില്‍ പോയി ഒരു ജിഞ്ചര്‍ ടീ ഉണ്ടാക്കി……… അയാള്‍ അതിലൊരു ഓഹരി ബീനാമ്മക്ക് കൊടുക്കാന്‍ മറന്നില്ല.

“ഇത് കുടിച്ചോടീ മണ്ടൂ‍കമേ.…….നാളെ കാലത്തേക്ക് സുഖപ്പെടും……നീ പോയി സീരിയല്‍ കാണ്‍……….”

“കെട്ട്യോന്‍ ജിഞ്ചര്‍ ടീ മൊത്തിക്കുടിച്ച് ഫേസ് ബുക്കിലെ പെങ്കുട്ട്യോളോടും ആങ്കുട്ട്യോളോടും സല്ലപിച്ചുംകൊണ്ടിരുന്നു…….”

“ബീനാമ്മ ഗോവണിപ്പടിയില്‍ കിടന്ന് ഓളിയിട്ടുംകൊണ്ടിരുന്നു. “

“ആരുമില്ലേ ഇവിടെ എന്നെ ഒന്ന് ആശുപത്രീല്‍ കൊണ്ടോകാന്‍…… ഒരു സ്നേഹവുമില്ലാത്ത ദുഷ്ടന്‍ അവിടുരുന്ന് ചാറ്റുന്നു. അവന്റെയൊക്കെ അവസാനത്തൊരു ചാറ്റ്………!”

നിങ്ങളുടെ നാലുതുള്ളി രക്തം


തൃശ്ശൂരില്ആര്ക്കും ഏത് പാതിരാക്കും ഏത് ഗ്രൂപ്പിലുള്ള രക്തവും ലഭിക്കും.

രക്തദാനം മഹാദാനം.

ആളുകളെ ബോധവല്‍ക്കരിക്കാന്‍ സഹായിക്കുന്ന സെമിനാറുകള്ലയണ്സ് ക്ലബ്ബൂവഴി സൌജന്യമായി തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലയില്നടത്തിക്കൊടുക്കാവുന്നതാണ്.


നിങ്ങളുടെ നാലുതുള്ളി രക്തം മറ്റൊരു വിലപ്പെട്ട ജീവന്രക്ഷിക്കാം...

http://prakashettan.blogspot.com/2011/11/free-blood-to-anybody-24-hours-trichur.html