Tuesday, December 24, 2013

ചെറുവത്താനി സ്റ്റൈൽ മോര് കാച്ചിയത്

മോര്  കാച്ചിയത് കഴിച്ചിട്ട് നാളേറെയായി.  കഥ വലുതാണ്‌. ചുരുക്കി പറയാം.  എന്റെ  നാട്  എന്ന് പറയുന്ന ചെറുവത്താനി -കുന്നംകുളത്ത്  വയറ്റിൽ  അസുഖം വന്നാൽ ആണ് മോര് കാച്ചുന്നത്. അതല്ലാതെ തൃശ്ശൂരിലെ പോലെ ഊണിന്  മോര് കാച്ചിയത് സെർവ്  ചെയ്യാറില്ല.

എനിക്ക് കൂടെകൂടെ  വയറ്റിൽ അസുഖം വരാറുണ്ട്,  അപ്പോൾ എന്റെ ചേച്ചി എനിക്ക് മോര്  കാച്ചിയതും പൊടിയരി കഞ്ഞിയും ചിലപ്പോൾ  ചുട്ട പപ്പടവും തരും.

 ഈ മോരുകാച്ചി  ഒന്നോ രണ്ടോ ഗ്ലാസും ഒരു ചട്ടി പൊടിയരി കഞ്ഞിയും  കുടിച്ചാൽ ഒരു വിധം വായുകോപവും  ദഹനക്കെടുമെല്ലാം പമ്പ കടക്കും.

ഈ മോര് കാച്ചൽ ഇത്തിരി ബുദ്ധിമുട്ടാണ് അതിനാൽ  എന്റെ  പെണ്ണ് ഇതുവരെ എനിക്ക്  ഇത് ഉണ്ടാക്കി  തന്നിട്ടില്ല.   ഒരിക്കൽ പാറുകുട്ടി  ഉണ്ടാക്കി തന്നിരുന്നു.

വെണ്ണ ഒട്ടും ഇല്ലാത്ത അധികം പുളി ഇല്ലാത്ത  പശുവിൻ മോര് മഞ്ഞൾ,  ചുക്ക്, കുരുമുളക്, വെളുത്തുള്ളി, വേപ്പില   എന്നിവ ചേർത്ത് ചെറു ചൂടിൽ  ഇളക്കി കൊണ്ടിരിക്കണം. മോര്  പിരിയാതെ  നോക്കണം.

ഏതാണ്ട്  അരമണിക്കൂറിൽ കൂടുതൽ ഇളക്കി  കഴിഞ്ഞാൽ വരുന്ന ആ മണം കേട്ടാൽ അത് ഉണ്ടാക്കുന്ന ആൾക്ക്  തന്നെ മൊത്തം കഴിക്കാൻ തോന്നും.

ചിലര് അവസാനം വറ്റൽ മുളകും കടുകും കാച്ചും. പക്ഷെ  രോഗികള്ക്ക് ഈ  കാച്ചൽ ഒഴിവാക്കും.

ഈ പ്രസ്തുത മോരുകാച്ചിയുടെ  റസീപ്പി ശരിക്കും അറിയണമെങ്കിൽ കുന്നംകുളം ചെരുവത്താനിക്കരൊട് ചോദിക്കണം.

നിങ്ങൾക്ക് ആക്കെങ്കിലും ഈ  സൂത്രം അറിയുമെങ്കിൽ എന്റെ വീട്ടിൽ  വന്ന്  ഇത് ഉണ്ടാക്കി തരുമല്ലോ..?

പാറുകുട്ടിയെ  എന്റെ കെട്ടിയോൾ ഇവിടെ കയറ്റുകയില്ല, അല്ലെങ്കിൽ അവളെ  വിളിക്കാമായിരുന്നു.


Friday, December 20, 2013

കടുപ്പത്തിലൊരു ചായ

കടുപ്പത്തിലൊരു ചായ

=================


തൃശ്ശൂരിലെ കൊക്കാല - കൂര്‍ക്കഞ്ചേരി ഭാഗത്താണ് എന്റെ വസതി. ഞാന്‍ കാലത്ത് മുതല്‍ ഉച്ചവരെയും പിന്നീട് 5 മുതല്‍ വൈകിട്ട് 8 വരെയും ഇവിടെ എവിടെയൊക്കെയെങ്കില്ലും കാണും. നടത്തത്തിന്നിടയിലും ഓഫീ‍സില്‍ 11 മണിക്കും നല്ലൊരു ചായക്ക് വേണ്ടി നട്ടം തിരിയാറുണ്ട്. ഓഫീസിലെ ചായ ഒരു സുഖം പകരുന്നതല്ല. ഞാനും എന്റെ ബോസ്സ് കുട്ടന്‍ മേനോനും കൂടി 11 മണിക്ക് ഒരു ചൂടുചായക്ക് വേണ്ടി സമീപത്തെ പല ചെറു ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കയറിയിറങ്ങും.


മേനോന് എന്തെങ്കിലും ചൂടോടെ കുടിച്ചാല്‍ മതിയാകും. എനിക്കങ്ങിനെ അല്ല. നല്ല രുചിയോട് കൂടിയ കടുപ്പത്തിലൊരു ചായ തന്നെ വേണം. പണ്ടൊക്കെ അരവിന്ദേട്ടന്റെ കടയില്‍ അടിപൊളി ചായ ലഭിക്കുമായിരുന്നു. ഇപ്പോള്‍ എന്തോ എനിക്ക് ആ ചായ ഒരു ഉന്മേഷം പകരുന്നില്ല.. പത്തടി പോയാല്‍ ഹോട്ടല്‍ കാസിനോ ഉണ്ട്. അവിടെ നിന്ന് ചായക്കുപകരം ഒരു കുപ്പി ചില്‍ഡ് ഫോസ്റ്റര്‍ ആയാലും വേണ്ടില്ല. പക്ഷെ കള്ളുകുടിച്ച് പിന്നെ വീണ്ടും ഓഫീസില്‍ കയറാനാകില്ലല്ലോ...?

എന്റെ വൈകിട്ടെ തെണ്ടി നടക്കല്‍ സവാരി ഓരോ ദിവസം ഓരോ റൂട്ടിലാണ്. വീട്ടില്‍ നിന്ന് വടക്കോട്ടാണെങ്കില്‍ വടക്കുന്നാഥന്‍ സ്വരാജ് റൌണ്ട് എന്നീ മേഖലകളിലേക്കും തെക്കോട്ടാണെങ്കില്‍ അച്ചന്‍ തേവര്‍ അമ്പലം, ശ്രീ മാഹാശ്വര ക്ഷേത്രം, കണിമംഗലം വലിയാലുക്കല്‍ ദേവീക്ഷേത്രം - അങ്ങിനെ പോയി പോയി ഞാന്‍ ചിലപ്പോള്‍ പാലക്കല്‍ വരെ നടക്കും. തീരെ വയ്യാന്ന് തോന്നിയാല്‍ മടക്കം ബസ്സിലാകും.

കഴിഞ്ഞ മൂന്നുനാലുദിവസമായി ഞാന്‍ വടക്കോട്ട് ഇറങ്ങി സ്വരാജ് റൌണ്ട്, വടക്കുന്നാഥന്‍ തേക്കിന്‍ കാട്, പഴയ നടക്കാവ് - അങ്ങിനെ ഒക്കെ ആയിരുന്നു എന്റെ സഞ്ചാരപഥികള്‍.. അങ്ങിനെ നടന്നുനീങ്ങുമ്പോള്‍ ആയിരിക്കും എനിക്ക് ചുടുചായ കുടിക്കാന്‍ തോന്നുക.

ഞാന്‍ അങ്ങിനെ തെണ്ടി തെണ്ടി നടന്ന് തൃശ്ശൂര്‍ പൂരത്തിന് പ്രഥാന ചടങ്ങായ മടത്തില്‍ വരവ് ആരംഭിക്കുന്ന തെക്കേമഠത്തിലേക്ക് പഴയ നടക്കാവ് വഴി നടന്നുപോന്നു. അപ്പോളാണ് പണ്ട് വിജയദശമിക്ക് തൊഴന്‍ വരുമ്പോള്‍ കണ്ട “കാപ്പി ക്ലബ്ബ്” കണ്ണില്‍ പെട്ടത്. അവിടെ കയറി ഒരു ചായ കുടിച്ചു... ഹാ ആ ചായയുടെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. ഒരു ചായ കൂടി കുടിക്കാന്‍ തോന്നി. 8 ഉറുപ്പിക കൊടുത്ത് കാപ്പി ക്ലബ്ബിന്റെ പടിയിറങ്ങി തിരികെ കൊക്കലയിലുള്ള എന്റെ വീടെത്തുന്നത് വരെ ആ ചായയുടെ രുചി നാവിന്‍ തുമ്പത്തുണ്ടായിരുന്നു.

ഈ കാപ്പി ക്ലബ്ബിനെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഇന്നെലെ വീണ്ടും ചായ കുടിക്കാന്‍ പോയപ്പോള്‍ അതിന്റെ മുതലാളി സജീവനെ പരിചയപ്പെട്ടപ്പോളല്ലേ കാര്യത്തിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നത്. സജീവന്‍ എന്ന കുന്നംകുളത്തുകാരന്‍ എന്റെ നാട്ടുകാരനാണെന്ന്. അദ്ദേഹത്തിന്റെ വീട് വൈശ്ശേരിയിലും എന്റെ അവിടെ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് ചെറുവത്താനിയിലും.

ഞാന്‍ സിനിമാ നടന്‍ വി. കെ. ശ്രീരാമന്റെ ജേഷ്ടനാണെന്ന് പറഞ്ഞപ്പോള്‍ കാപ്പിക്ലബ്ബിലുള്ള ആളുകളെല്ലാം എന്നെ ശ്രദ്ധിച്ചു. അവിടെ നിന്ന് കുന്നംകുളം പഴഞ്ഞിക്കാരനായ കോലാടി ജോസ് ഡോക്ടറേയും, കൂനം മൂച്ചിയിലുള്ള ജോസ് എന്ന ഐസ് ക്രീം ഹോള്‍സെയിത്സ് കച്ചവടക്കാരനേയും പരിചയപ്പെട്ടു.

എന്റെ മടക്കയാത്രയില്‍ എന്റെ കൂടെ മാരാര്‍ റോഡ് വരെ ജോസ് ഡോക്ടറും ഉണ്ടായിരുന്നു. അപ്പോള്‍ തേക്കികാട്ടിലെ പാല പൂത്ത പരിമളം ആ പ്രദേശമാകെ ചൊരിഞ്ഞിരുന്നു. ഞാനപ്പോള്‍ യക്ഷികളെ കാണാന്‍ കുറച്ചുനേരം തേക്കിന്‍ കാട്ടിലേക്ക് ചേക്കേറി..

ഈ കഥകളും പണ്ട് കുഞ്ഞുണ്ണി മാഷ് കൊതുകുകളെ പറ്റി പാടിയ കവിത ജോസ് ഡോക്ടര്‍ പാടിയതൊക്കെ നാളെ പറയാം. എല്ലാവരും പഴയനടക്കാവിലെ സജീവന്റെ കാപ്പി ക്ലബ്ബില്‍ പോയി ഉശിരന്‍ ചായ കുടിച്ചുവരൂ...

Sunday, December 15, 2013

UNTOUCHED SERENITY

"UNTOUCHED SERENITY"----You see a flower in bloom– have you ever considered that the blossoming of a flower is an act of passion, a sexual act? What is happening as the flower blossoms? The butterflies will sit on it and carry its pollen, its sperm, to another flower. sex is godly. The energy of sex is divine energy, godly energy. That is why this energy creates new life. It is the greatest, most mysterious force of all. If passion is transformed, the wife can become the mother; if lust is transformed, sex can become love. love bursts with colour, vividness, sparkle, it is the fuels that urges our soul to expand


Courtesy: my fb friend ms. Priya Dilipkumar

Saturday, December 14, 2013

സാറ - short story

സാറ

സാറ സുന്ദരിയായിരുന്നു. പ്രായത്തിലേറെ  വശ്യതയും ആകാരവും. മധുരപ്പതിനേഴിനു രണ്ട് കൊല്ലം കൂടി കഴിയണം, എങ്കിലും പതിനെഴിനെ വെല്ലുന്ന മേനിയഴക്. സാറയെ കണ്ടാൽ ആരും ഒന്ന് നോക്കും.

സാറയുടെ പറിക്കാൻ ഇരിക്കുന്ന മുറി സണ്ണിയുടെ കിടപ്പ് മുറിക്കരുകിൽ. തോട്ടവീട്. ഒരു വിളിപ്പാടകലെ. വൈകുന്നേരങ്ങളിൽ രണ്ട് മുറികളും സജീവം. സാറ പഠിക്കാനുള്ളത്  നെറ്റിൽ പരതുമ്പോൾ സണ്ണി സോഷ്യൽ നെറ്റ്വർക്കിൽ  കറങ്ങി നടക്കും. അവർ ഒരിക്കൽ മുഖച്ചിത്രത്തിൽ  കണ്ടുവെങ്കിലും അധികം ഒന്നും പങ്കുവെച്ചില്ല. കാരണം രണ്ടുപേർക്കും അവരുടെ മുറിയിലിരുന്നാൽ അന്യോന്യം കനവുന്നതേ ഉള്ളൂ. തന്നെയുമല്ല പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.

സാറ പതിനഞ്ചുകാരിയണെങ്കിൽ സണ്ണി മുപ്പതിൽ നിറഞ്ഞുനില്ക്കുന്നു,  വിവാഹിതൻ, സാറയെപ്പോലെ സുന്ദരിയായ മറ്റൊരു പെണ്‍കുട്ടിയുടെ ചെറുക്കൻ.

ഒരു ദിവസം സാറ എന്തോ കരുതിക്കൂട്ടി നിലത്ത് വലിച്ചിട്ടു. അത് കേട്ട് സണ്ണി തോട്ട വീട്ടിലേക്ക് നോക്കിയപ്പോൾ നേർത്ത ഗൌണ്‍ ഇട്ട് സാറ അലക്ഷ്യമായി എങ്ങോ നോക്കി നില്ക്കുന്നു. സണ്ണി അത് കാര്യമാക്കാതെ അയാളുടെ പണിയിൽ വ്യാപ്ര്തനായി.

വീണ്ടും സമാനമായ സബ്ദം വീണ്ടും. നോക്കിയപ്പോൾ സാറ കൂടുതൽ വശ്യതയോടെ സണ്ണിയെ നോക്കി പുഞ്ചിരിച്ചു.. രണ്ടു വീടുകളുടെയും ജനാലകൾ തമ്മിലകലം  കേവലം ഒന്നര മീറ്റർ.. ഉയരം കുറഞ്ഞ മതിൽ. പുറത്തേക്ക് ബാൽക്കണിയുള്ള രണ്ടുമുറികൾ. വേലി ചാടാൻ എളുപ്പം.

സാറ സണ്ണിയെ അങ്ങോട്ട് ക്ഷണിച്ചു.. പക്ഷെ സണ്ണിക്ക് അത്രമാത്രം ദാഹമില്ലാത്തതിനാൽ അയാൾ അങ്ങോട്ട് പോയില്ല. സമയം നോക്കിയപ്പോൾ രാവേറെയായി. 11 മണി കഴിഞ്ഞിരിക്കുന്നു. രണ്ട് വീട്ടുകാരും ഉറങ്ങിക്കഴിഞ്ഞിരുന്നു.

സണ്ണി ടോയലറ്റിൽ പോയി മുഖം കഴുകി ഉറങ്ങാനുള്ള മട്ടിൽ അടി വസ്ത്രങ്ങൾ ഊറി ഹാങ്ങറിൽ തൂക്കിയിടും നേരം ബാക്കണിയിലെ കതകിലാരോ മുട്ടുന്നു..

കർട്ടൻ നീക്കി നോക്കിയപ്പോൾ ...? സാറ. സണ്ണി അല്പമൊന്ന് പരുങ്ങി.
അവൾ വീണ്ടും മുട്ടി - തുറക്കൂ എന്ന ആംഗ്യഭാഷയിൽ...!!

മനസ്സില്ലാ മനസ്സോടെ സണ്ണി വാതിൽ തുറന്നതും സാറ അയാളുടെ തോളിലേക്ക് ചാഞ്ഞു.

"സണ്ണിയേട്ടാ..../!!"
"സാറാ - എന്താ ഇതൊക്കെ...?"

:ഞാനാകെ ഒരു പ്രശ്നത്തിലാണ് . സണ്ണിയെട്ടൻ  എന്നെ സഹായിക്കണം.
"പ്രശ്നത്തിൽ എന്ന് വെച്ചാൽ...?"

"അങ്ങിനെ സണ്ണിയെട്ടൻ ഊഹിക്കുന്ന പോലെ ഒന്നും ഇല്ല. ഈ സാറയെ ആരും ഇന്ന് വരെ ആരും കൈ വെച്ചിട്ടില്ല.. ഞാൻ ഈ നിമിഷം വരെ ഫ്രഷ് ആണ്.. റിയലി ലൈക്ക് ഫ്രഷ് ഗ്രെയ്പ്പ്സ് . സണ്ണിയെട്ടന് വേണമെങ്കിൽ എന്നെ നുകരാം."

"പ്രത്യുപകാരമായി ഞാനുദ്ദേശിക്കുന്നത് സണ്ണിയേട്ടൻ ചെയ്തു തരണം.."
"പ്രത്യുപകാരമോ ...? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ... തെളിച്ചു പറയൂ സാറാ .."

പൂവൻ പഴം പോലെ മുന്നിൽ നില്ക്കുന്ന സാറയെ കണ്ട് സണ്ണിയുടെ സമ നില തെറ്റാൻ തുടങ്ങി.. അടി വസ്ത്രമില്ലാതെ നേരിയ ഗൗണിൽ അവളുടെ എല്ലാം അയാൾക്ക് കാണാമായിരുന്നു. എല്ലാം അയാൾക്ക് വേണ്ടി അവൾ സമർപ്പിക്കാനും തയ്യാർ .

"പക്ഷെ എന്തായിരിക്കും അവൾ ആവശ്യപ്പെടുന്ന പ്രത്യുപകാരം...?"

[അടുത്ത ലക്കത്തിൽ അവസാനിക്കും ]
++


Saturday, November 23, 2013

ഹേബിക്കൊരു കഷണം കരിമ്പ്

ഇന്നെലെ ഞാന്‍ പുത്തന്‍ പള്ളിയില്‍ പെരുന്നാള് കാണാന്‍ പോയി.. ഹേബിക്കുള്ള ഒരു കരിമ്പിന്‍ തണ്ട് വാങ്ങിയപ്പോളാണ് ഓര്‍ത്തത് - ഇതെങ്ങിനെ വീടെത്തിക്കും. ഈ കരിമ്പിന്‍ തണ്ടുമായി എന്നെ ഓട്ടോയില്‍ കയറ്റിയില്ല. മഴ ചാറുന്നുണ്ടായിരുന്നു. ഞാന്‍ കരിമ്പിന്‍ തണ്ട്  ചുമലില്‍ വെച്ച്  പോസ്റ്റ് ഓഫീസ് റോഡ്, ചെട്ടിയങ്ങാടി, വെളിയന്നൂര്‍ വഴി കൊക്കാലയിലുള്ള എന്റെ വീട്ടിലേക്ക് പ്രയാണം ആരംഭിച്ചു.

മാതൃഭൂമിക്കവലയില്‍ എത്തിയപ്പോളെനിക്കൊരു തമാശ.. ശക്തന്‍ വഴി പോയാലോ...? ശരിക്ക് ഈ കമ്പ് തോളില്‍ വെച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ പോയി. ആ വഴിക്കുള്ള ടി ബി റോഡില്‍ കൂടി നടന്നുവേണം എന്റെ വീടെത്താന്‍. അവിടെ ആണ് തൃശ്ശൂരില്‍ 6 മൂന്നു നക്ഷത്രങ്ങള്‍ ഉള്ള ഹോട്ടലുകള്‍.. ഇതില്‍ 5 എണ്ണത്തിന്റെ മുന്നില്‍ കൂടി നടന്നുവേണം
എന്റെ വീടെത്താന്‍.

ഞാന്‍ മുണ്ട് വളച്ചുകെട്ടി നടന്ന് നടന്ന് ശക്തന്‍ മീന്‍ മാര്‍ക്കറ്റിന്നരികിലുള്ള ദാസ് ഹോട്ടലില്‍ എത്തി.. പേഴ്സ് എടുത്തിരുന്നില്ല, പോക്കറ്റടിക്കാരെ പേടിച്ച്. കുറച്ച് ഫിലൂസ് എടുത്ത് പോക്കറ്റിലും ട്രൌസറിന്റെ കീശയിലും വെച്ചിരുന്നു. അതെല്ലാം എടുത്ത് എണ്ണി നോക്കി.. രണ്ട് ബീയറടിക്കാനുള്ള വകയുണ്ട്. പിന്നെ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കൊത്തുപൊറോട്ട + ഓമ്ലെറ്റ് അടിക്കുകയും ചെയ്യാമെന്നൊക്കെ വിചാരിച്ച് ഈ കരിമ്പിന്‍ കമ്പ് ഹോട്ടല്‍ റിസപ്ഷനിലേക്ക് കൊണ്ട് പോകും വഴി സെക്യൂരിറ്റിക്കാരന്‍ എന്നെ പിടിച്ചു.

“യേയ് എന്തുവാടേ ഇത് പൊക്കിക്കൊണ്ട് വരണ്...നെന്റെയൊരു അവസാനത്തെ കരിമ്പുകച്ചവടം....?”
“എനിക്ക്  ബാറിലേക്ക് പോകണം, ഒന്നുമിനുങ്ങണം...”

“ഓ അതുശരി. എന്നാലേ മോന്‍ ആ തോളിലുള്ള സാധനം പുറത്തെവിടെയെങ്കിലും വെച്ചേച്ചുവാ. നമുക്ക് പിന്നീടാലോചിക്കാം...”
"എവന്‍ ആരെടാ........... പെരുന്നാള് കണ്ട് രണ്ട് ഫോസ്റ്റര്‍ അടിക്കാമെന്നുവെച്ചാല്‍ എവന്റെയൊക്കെ ഔദാര്യം വേണമെന്നോ.... നീ പോടാ.. ദിനേശാ.. ഇവിടെ വേറെയും കള്ളു ഹോട്ടലുണ്ടല്ലോ “

ഈ ഹേബിയെക്കൊണ്ട് തോറ്റു. അവളുടെ ഒരു കരിമ്പ്........!! ഇനി കരിമ്പൊക്കെ കൊണ്ടക്കൊടുത്തിട്ട് വല്ല കാര്യോം ഉണ്ടാകുവോ.... ഹൂം........ കൊടുത്തുനോക്കാം... ലക്കിടി അല്ലേ ഒന്നുമല്ലെങ്കിലും...?!!

ഞാന്‍ അവിടെ നിന്നും ഇറങ്ങി നേരെ ജോയ്സ് പാലസ് ഹോട്ടലിലെത്തി. അവിടെ താഴെ ഒരു സ്റ്റാന്‍ഡിങ്ങ് ബാര്‍ കണ്ടു. അവിടെയാണെങ്കില്‍ ഈ കരിമ്പിന്‍ തോക്ക് തോളില്‍ വെച്ചുതന്നെ വീശാം.. പക്ഷെ അവിടെ ഞാന്‍ ഇതുവരെ പോയിട്ടില്ല. ഇനി വല്ലോരും കണ്ടെങ്കില്‍ മോശമല്ലേ....?

“എന്നെ ഈ വേഷത്തില്‍ ആരുശ്രദ്ധിക്കാന്‍.. വളച്ചുകെട്ടിയ മുണ്ടും, മുറുക്കിച്ചുവപ്പിച്ച ചുണ്ടും, തലയിലൊരു കെട്ടും, പിന്നെ തോളത്ത്  ഈ തോക്കും... എടീ ഹേബീ.......... ഇവിടെ നിന്നും എനിക്ക് വീശാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഈ കരിമ്പിന്‍ തോക്കുകൊണ്ട് ഞാന്‍ നിന്നെ ശരിക്കും പെരുമാറും.. ഹമ്പടീ കേമത്തീ... ?”

“യേയ് അവിടെ ശരിയാകില്ല. അവിടെ ബീഡിപ്പുകയും സിഗരറ്റുപുകയും ഒക്കെ നിറഞ്ഞ് ആകെ എന്തോ പോലെ. “

സംഗതി ഞാനും പണ്ട്  ഒരു പുകവലിക്കാരനായിരുന്നു. സുധന്‍ ഇപ്പോഴും വലിക്കുന്നുണ്ടായിരിക്കും. രണ്ട് ഫോസ്റ്റര്‍ അടിച്ചാല്‍ എനിക്കും തോന്നും ഒരു പുക വിടാന്‍. പണ്ട്  ഞാന്‍ ജര്‍മ്മനിയിലായിരുന്ന കാലത്ത് “ബാഡന്‍ ബാഡന്‍” എന്നൊരു പട്ടണത്തിലെ കാസിനോയില്‍ ചൂതുകളിക്കാന്‍ പോകുമായിരുന്നു.

അവിടുത്തെ വെന്‍ഡിങ്ങ്  മെഷീനില്‍ പണമിട്ടാല്‍ സിഗരറ്റ് കിട്ടും. ഒരിക്കല്‍ ഞാന്‍ ഒരു മഗ്ഗ് ഡ്രാഫ്റ്റ് ബീയറടിച്ച്  ഇങ്ങിനെ മത്ത് പിടിച്ചിരിക്കുന്ന നേരം ഒരു പുക വിടാന്‍ തോന്നി. ഞാന്‍ പുകവലി നിര്‍ത്തിയ കാലത്ത് വലിച്ചിരുന്ന റോത്ത് മാനെ അവിടെ കണ്ടില്ല. അതുപോലെ നിറമുള്ള മറ്റൊരുത്തന്റെ തലയില്‍ കാശിട്ട് ഒരു ഇടി കൊടുത്തപ്പോള്‍ ഒരു പാക്കറ്റ് കിട്ടി.. നോക്കിയപ്പോള്‍ അത് “ജിത്തേന്‍” എന്ന സ്വിസ്സ് സിഗരറ്റായിരുന്നു.

എന്തു മണ്ണാങ്കട്ടിയായാലും വേണ്ടില്ലാ എന്നും വിചാരിച്ച് , കത്തിച്ച് ഒരു പുക വിട്ടു. ആ പുക ഉള്ളില്‍ പോയതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.. ഞാന്‍ നിലം പതിച്ചു. അത്രക്കും കടുപ്പമുള്ള ഒരു സിഗരറ്റ് ഞാന്‍ എന്റെ ജീവിതത്തില്‍ വലിച്ചിട്ടില്ല. ഇന്നേതായാലും പോസ്കറ്റില്‍ ഉള്ള കാശ് കൊണ്ട്  രണ്ടെണ്ണം വീശിയതിനുശേഷം ഒരു പാക്കറ്റ് ചാര്‍മിനാര്‍ വാങ്ങി വലിക്കണം.. മാള്‍ബൊറൊ കിട്ടിയാലും വേണ്ടില്ല.

അഴിയാന്‍ തുടങ്ങുന്ന മുണ്ട് വീണ്ടും അഴിച്ചുകുത്തി സ്റ്റാന്‍ഡിങ്ങ് ബാറിന്നകത്തേക്ക് കടക്കുമ്പോളേക്കും അവിടെയും എന്നെ പിടിച്ചു ഒരാള്‍.. ഈ ആള്‍ കോളറിനുപിടിച്ചു....

“യേയ് ആ വടിയൊന്നും ഇതിന്നകത്തേക്ക് കയറ്റാന്‍ പറ്റില്ല. വേണമെങ്കില്‍ ഒരു ചുവപ്പ് ലൈറ്റ് മുകളില്‍ ഫിറ്റ് ചെയ്ത് കേറിക്കോ....?”

“ചുവപ്പ് ലൈറ്റോ...?”

ഞാന്‍ അന്തം വിട്ടു.....!!!

“ഹോ ഹോ ഇപ്പോ മനസ്സിലായി... ഹസ്സാര്‍ഡ്  വിളക്ക് അല്ലേ...?” ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ... ഉള്ളതൊക്കെ മതിയായി... കുരുത്തം കെട്ടവളേ....? ഞാന്‍ ശരിയാക്കിത്തരാം.........”

“ഇവിടെയും രക്ഷയില്ലെന്നായോ... സാരമില്ല... ഇവിടെ ഒരു  എക്സിക്ക്യുട്ടീവ് ബാര്‍ ഉണ്ടല്ലോ.. അവിടെ പോകാം..“

ഞാന്‍ തലയിലെ കെട്ട് അഴിച്ച് മുണ്ട് താഴെയിട്ട് തോളിലെ കരിമ്പിന്‍ കോല്  ഒരു പനമരത്തിന്റെ മേലില്‍ കെട്ടി വെച്ച് നല്ല കുട്ടിയെപോലെ എക്സിക്യൂട്ടിവ് ബാറില്‍ കയറി രണ്ട് ഫോസ്റ്റര്‍ ചില്‍ഡ് ബീയര്‍ അകത്താക്കി.. ഇടക്ക് ജനലില്‍ കൂടി നോക്കി ആ പെണ്ണിന്റെ കരിമ്പ് അവിടെ തന്നെ ഉണ്ടല്ലോ എന്ന്..

“കരിമ്പിന് കുഴപ്പമൊന്നുമില്ല....”

മുണ്ടുപൊക്കി കീശയില്‍ കയ്യിട്ടു. ഉള്ള പണമെല്ലാം എണ്ണി നോക്കി.. മൂന്നാമതൊരു ബീയറടിക്കാനുള്ള വകയില്ല. നാട്ടിന്‍ പുറത്തെ കള്ള് ഷോപ്പാണെങ്കില്‍ കടം പറയാമായിരുന്നു... ഇവിടെ അത് നടക്കില്ല..

അങ്ങിനെ ഞാന്‍ ഇരുന്ന് സ്വപ്നം കാണുന്നതിന്നിടയില്‍ എനിക്ക് തോന്നി. ഞാന്‍ രണ്ടാമത് ഓര്‍ഡര്‍ ചെയ്ത കുപ്പി ഞാന്‍ കുടിച്ചോ ഇല്ലയോ എന്ന്.. ബാര്‍ കൌണ്ടറിലാണെങ്കില്‍ ഒരു ഫുള്‍ കുപ്പി ഇരിക്കുന്നുണ്ട്താനും.. “ ഇത് ഇനി മറ്റാരുടെയെങ്കിലും ആകുമോ...?”

“എന്തായാലും വേണ്ടില്ല, അത് ഒരു മഗ്ഗില്‍ ഒഴിച്ച് ഒറ്റയടിക്ക് മോന്തി സ്ഥലം വിട്ടു..”

ഞാന്‍ ശരിക്കും വീലായിരുന്നു. മഴ ചാറല്‍ കൂടി.. കണ്ണടക്ക് വൈപ്പര്‍ ഇല്ലായിരുന്നു. അതിനാല്‍ കണ്ണട ഊരി ട്രൌസറിന്റെ ഉള്ളില്‍ വെച്ചു. തോര്‍ത്ത് തലയില്‍ കെട്ടി. നേരെ അല്‍ ക്വയറിലേക്ക് നടന്നു. അവിടെയാണല്ലോ ഈ ഭയങ്കരി താമസിക്കുന്നത്.

“ഹേബിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഹേപ്പിയുടെ വീട്.. ഈ കരിമ്പ് കണ്ടാല്‍ അവളെങ്ങാനും ചോദിച്ചാലോ ഒരു കഷണം...? കൊടുക്കാമല്ലേ...? അവള്‍ കുണുങ്ങി കുണുങ്ങി കിന്നാരം പറഞ്ഞെന്നെ മയക്കിയേക്കും ചിലപ്പോള്‍..?”

രക്ഷപ്പെട്ടു...! ഹേപ്പിയുടെ വീട് കഴിഞ്ഞു...ഇനി ഹേബിയുടെ വീടെത്തി ഈ കരിമ്പിന്‍ തോക്ക് അവള്‍ക്ക് കൊടുത്ത് നാല് ചീത്ത വിളിച്ചാല്‍ എന്റെ പെരുന്നാളാഘോഷം കഴിയും ഈ കൊല്ലത്തെ..

“നടന്നിട്ടും നടന്നിട്ടും ഈ ഹമുക്കിന്റെ വീട് കാണാനില്ലല്ലോ...? അപ്പോളാണ് പിന്നില്‍ നിന്നൊരു വിളി...”

“ഉണ്ണ്യേട്ടാ............?..”
“ഞാന്‍ തിരിഞ്ഞു നോക്കി... ഇനി എന്റെ പാറുകുട്ടിയങ്ങാനും ആയിരിക്കുമോ...? എന്നാ പിന്നെ പറയേണ്ട ഈ കരിമ്പുമുഴുവന്‍ അവളെടുക്കും..”
"വട്ടക്കഴുത്തുള്ള പുള്ളി ജാക്കറ്റും മുട്ടുവരെ ഉള്ള മുണ്ടും ഉടുത്ത് കുണുങ്ങി നടക്കുന്ന പാറുകുട്ടിയെ കണ്ടാല്‍ പിന്നെ ഞാന്‍ ഈ പരിസരമെല്ലാം മറക്കും...”

മണി ഒമ്പത് കഴിഞ്ഞിരിക്കുമെന്ന് തോന്നുന്നു.. റോട്ടിലൊന്നും വെളിച്ചമില്ല. നിലാവെളിച്ചത്തില്‍ നോക്കിയപ്പോള്‍...?!! പാറുകുട്ടിയെപ്പോലെ തന്നെ വെളുത്ത്  തടിച്ച ഒരു പെണ്ണ്... !!!

“അവളോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു......... ഉണ്ണ്യേട്ടാ ആ കരിമ്പെനിക്ക് താ............”?
പിന്നെ എനിക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.. എണീറ്റു നോക്കിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. എന്റെ കരിമ്പിന്‍ തോക്ക് അവള്‍ എടുത്തോണ്ട് പോയിരുന്നു...

“ആരാണ് എന്റെ കരിമ്പിന്‍ തോക്കെടുത്തത്....... ഹേബിയോ..... അതോ ഹേപ്പിയോ..?”
+++

Tuesday, October 8, 2013

എയര്‍പോര്‍ട്ട്

ചെറുകഥ

സണ്ണി നാട്ടില്‍ വന്ന് അവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള യാത്രയില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വിമാനം കാത്ത് ഇരിക്കുകയായിരുന്നു. പെട്ടിയെല്ലാം ചെക്ക് ഇന്‍ ചെയ്ത് പാസ്സ്പോര്‍ട്ട് കണ്ട്രോളിങ്ങ് സ്ഥലത്തേക്ക് പ്രവേശിക്കാതെ നാട്ടില്‍ നിന്നും യാത്ര അയക്കാന്‍ വന്നവരോട് കുശലം പറയുകയായിരുന്നു.

അതിന്നിടക്ക് ഒരാള്‍ കൈപൊക്കി സണ്ണിയെ വിഷ് ചെയ്തു, സണ്ണി തിരിച്ചും സ്വാഗതമരുളി. അല്പനേരത്തിന് ശേഷം അയാള്‍ സണ്ണിയുടെ അടുത്തെത്തി.

"ഹെലോ ഡിയര്‍ എനിക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല.. താങ്കള്‍...?”
"ഞാന്‍ സണ്ണി....”

"ഓ.. എനിക്കോര്‍മ്മ വന്നു, നമ്മള്‍ പണ്ട് ഡൈവിങ്ങിന്നിടയില്‍ ഡീപ്പ് വാട്ടര്‍ ക്ലബ്ബില്‍ കണ്ടുമുട്ടിയത്...”
"ഞാനും ഓര്‍ക്കുന്നു........ ഓക്സിജന്‍ മാസ്ക്കും ഡൈവിങ്ങ് സ്യൂട്ടും ഒക്കെ ഇട്ടിരുന്ന നമ്മള്‍ കാഷ്വല്‍ വെയറില്‍ ഓര്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടി അല്ലേ...?

"സണ്ണീ ഒരു കാര്യം ചോദിച്ചോട്ടേ...? താങ്കള്‍ക്ക് ബേഗ്ഗേജില്‍ എക്സസ് ഉണ്ടോ..?”
"ഇല്ല... എനിക്ക് ആകെ പത്ത് കിലോയില്‍ താഴെയെ ഉള്ളൂ.....”

"എങ്കില്‍ എന്റെ ഒരു ബേഗ് താങ്കളുടെ ബേഗ്ഗേജില്‍ കൂടെ കയറ്റാമോ...?”
"ഐ ആം സോറി മേന്‍ എന്റെ ബേഗ്ഗേജ് നേരെത്തെ പൂള്‍ ചെയ്തു.. ഈ കയ്യിലിരിക്കുന്ന ഹേന്‍ഡ് ബേഗ് മാത്രമേ ഉള്ളൂ......?”

"ഓ ഐ സി.... അങ്ങിനെയാണല്ലേ...? . ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു.. കൂടെയുള്ളത് എന്റെ വൈഫ് മീനാകുമാരി.... ഇവള്‍ ഇവിടെ താങ്കളുടെ അടുത്ത് നില്‍ക്കട്ടെ.. ഞാന്‍ കസ്റ്റംസില്‍ ആരെയെങ്കിലും ചാക്കിടാന്‍ പറ്റുമോ എന്ന് നോക്കട്ടെ. തന്നെയുമല്ല എനിക്ക് ഒരു എന്‍ വലപ്പ് ഒരാളുടെ അടുത്ത് നിന്ന് കളക്റ്റ് ചെയ്യേണ്ടതുണ്ട്. അയാള്‍ എന്നെ കാണാതെ ഇനി അറിയാതെ ഡോമസ്റ്റിക് ലോഞ്ചിലെങ്ങാനും ചുറ്റിത്തിരിയുന്നുണ്ടാകുമോ എന്നറിയില്ല.. ഞാന്‍ അവിടെ ഒന്ന് പോയി വരാം.. ഫ്ലൈറ്റ് അനൌണ്‍സ്  ചെയ്താല്‍ ഇവളും താങ്കളുടെ കൂടെ പാസ്സ്പോര്‍ട്ട് കൌണ്ടറില്‍ ചെക്ക് ഇന്‍ ചെയ്തോട്ടെ. ഞാന്‍ എത്തിക്കോളാം..”

അരമണിക്കൂറില്‍ ഫ്ലൈറ്റ് അനൌണ്‍സ്മെന്റെ കേട്ടു. സുഹൃത്തിന്റെ ശ്രീമതിയുടെ ബേഗ്ഗേജ് ചെക്ക് ഇന്‍ ചെയ്ത് അവര്‍ അകത്തേക്ക് പ്രവേശിച്ചു.. ബോര്‍ഡിങ്ങ് പാസ്സ് വാങ്ങി, ഗള്‍ഫ് എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ലോഞ്ചിലേക്ക് പ്രവേശിച്ചു..

“മീനാകുമാരീ... എനിക്ക് നന്നായി വിശക്കുന്നു, നമുക്കെന്തെങ്കിലും കഴിക്കാം...?”
"ഞങ്ങള്‍ കഴിച്ചതാ........വിശപ്പില്ല, താങ്കള്‍ കഴിച്ചോളൂ.. ഞാന്‍ കൂടെ വരാം...”

സണ്ണി മീനാകുമാരിയേയും കൂട്ടി സ്നേക്ക്സ് കൌണ്ടറിലേക്ക് പോയി... സാന്‍ഡ് വിച്ചും കോഫിയും ഓര്‍ഡര്‍ കൊടുത്തു.

“മീനാകുമാരിക്ക് എന്താ വേണ്ടത്...?”
"ഒന്നും വേണ്ട..”

"അത് പറ്റില്ല, എന്തെങ്കിലും കഴിക്കൂ, ഒരു കാപ്പിയെങ്കിലും..”
"എന്നാല്‍ എനിക്ക് ഒരു ചായ ഓര്‍ഡര്‍ കൊടുത്തോളൂ....”

സെല്‍ഫ് സര്‍വ്വീസ് കൌണ്ടറില്‍ നിന്ന് രണ്ടുപേര്‍ക്കുമുള്ള ആഹാരസാധനങ്ങളുമായി അവര്‍ ടുസീറ്റര്‍ ടേബിളിന്നരികില്‍ വന്നിരുന്നു.

“മീനാകുമാരിയുടെ ഹസ്സിനെ കാണുന്നില്ലല്ലോ...?”
“ഞാനും അതാ ആലോചിക്കുന്നത്.... ഇനി ചിലപ്പോള്‍ ഇതിന്നകത്ത് നമ്മെ കാണാതെ എവിടെയെങ്കിലും വാ നോക്കി നടക്കുന്നുണ്ടാകുമോ..?”

“എന്നാല്‍ മീനാകുമാരി ഇവിടിരിക്ക്... ഞാന്‍ പോയി പേജ് ചെയ്തിട്ട് വരാം...”
"അയ്യോ എനിക്ക് ഒറ്റക്കിരിക്കാന്‍ പേടിയാ.. ഞാനും കൂടെ വരാം...”

"ഇതിന്നകത്ത് കയറിയാല്‍ പേടിക്കാനൊന്നും ഇല്ല, ഇനി നമ്മളെ കയറ്റാതെ പ്ലെയിന്‍ പോകില്ല, അതാണ് ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍ പ്രോട്ടോക്കോള്‍.. ഞാന്‍ ഇതാ എത്തി”

"മീനാകുമാരിക്ക് ഭയവും സംഭ്രമവും ഒക്കെ ആയി, ഹസ്സിന്റെ സുഹൃത്ത് സണ്ണിയേയും കാണാനില്ല.. ആരോട് പറയും, എന്തുപറയും ഒന്നും മനസ്സിലാകുന്നില്ല..”

അല്പനേരത്തിന് ശേഷം പേജിങ്ങ് അനൌണ്‍സ്മെന്റ് കേട്ടു.

"പേജിങ്ങ് മിസ്റ്റര്‍ സുധീഷ് കുമാര്‍.... പ്ലീസ് റിപ്പോര്‍ട്ട് ടു പാസ്പ്പോര്‍ട്ട് കണ്ട്രോള്‍ ഏരിയ...”

“മീനാകുമാരിക്ക് സന്തോഷമായെങ്കിലും ചങ്കിടിപ്പ് നിന്നില്ല, സണ്ണിയെ കാണാനില്ല.... മറ്റൊരു അനൌണ്‍സ്മെന്റ്.....?!”

[to be continued]

Saturday, October 5, 2013

കട്ടന്‍ കാപ്പിയും പരിപ്പുവടയും

memoir

ഇവിടെ രുചികരമായ കാപ്പി കുടിക്കാം, പരിപ്പുവടയും ഉഴുന്നുവടയും തിന്നാം, നാട്ടുവര്‍ത്തമാനങ്ങള്‍ കൈമാറാം. പരദൂഷണം പറയാം...

എല്ലാം ഉണ്ട് ഈ കാപ്പിക്കടയില്‍. നാട്ടിലെ പോലെ നാല് പഴക്കുലകള്‍ കെട്ടി ഞാത്തിയിട്ടാല്‍ കാപ്പി കൊണ്ടുവരുന്നതിന്നിടയില്‍ ഉരിഞ്ഞ് തിന്നാമായിരുന്നു...

വരൂ കൂട്ടരെ ഇങ്ങോട്ട് - ഞാന്‍ കാണും ഈ ഇടവഴിയില്‍... 

ബൊമ്മക്കൊലും കാണാന്‍ വന്നപ്പോള്‍ കഴിഞ്ഞ കൊല്ലം ഞാന്‍ അഞ്ജലിയെ കണ്ടിരുന്നു അമ്പലത്തില്‍ വെച്ച്. ഇന്നെലെ അവളെ കണ്ടപ്പോള്‍ അവള്‍ തടിച്ച് കൊഴുത്ത് ഒരു ചുന്ദരി ആയിരിക്കുന്നു..

സബിതക്ക് വലിയ മാറ്റം ഇല്ല, തടി അല്പം കൂടിയിട്ടുണ്ട്.. അഞ്ജലിയുടെ അനിയത്തിക്കും. അങ്ങിനെ കുറേ ഓര്‍മ്മകള്‍ അയവിട്ടു ഈ നവരാത്രി നാളില്‍.

Tuesday, October 1, 2013

ചിദംബരത്തിന്റെ കഥാകൃത്ത്

ചിദംബരത്തിന്റെ കഥാകൃത്ത് എന്റെ ചേട്ടന്‍ - ഈ ചേട്ടനെ ഞങ്ങള്‍ ബാലേട്ടന്‍ എന്നാ വിളിക്കുക. ബാലേട്ടന്റെ ആദ്യ ഭാര്യ യെ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

എന്റെ കല്യാണത്തിന് വരാതിരിക്കാന്‍ കരുതിക്കൂട്ടി എന്റെ **ചേച്ചി അവരെ രണ്ട് ദിവസം മുന്‍പാണ് ക്ഷണിച്ചത്. എന്റെ മനസ്സിലുള്ള ആ ദു:ഖം ഇന്നും വേദനയോടെ ഓര്‍ക്കുന്നു. എന്റെ മനസ്സില്‍ അവരുടെ പേര് വരുന്നില്ല. എനിക്ക് പലരുടേയും പേര് ഓര്‍മ്മ വരുന്നില്ല. മറവി കൂടുതലാണ്.

അവര്‍ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. ബാലേട്ടന്റെ മുറപ്പെണ്ണായിരുന്നു ശ്രീധര. ഇപ്പോള്‍ പേര് ഓര്‍മ്മ വന്നു. ശ്രീധരച്ചേച്ചി. വെളുത്ത് തടിച്ച പ്രകൃതമായിരുന്നു ശ്രീധരച്ചേച്ചിക്ക്. ടീച്ചറായിരുന്നു. ബാ‍ലേട്ടന്‍ വക്കീലും.

എന്റെ വലിയമ്മയുടെ മകനാണ് ബാലേട്ടന്‍ - ബാലേട്ടന്‍ ഈ കഥയുള്‍പ്പെടെ കുറേ കഥകള്‍ സിനിമ ആയിട്ടുണ്ട്. കുറേ അധികം സൃഷ്ടികള്‍ പുസ്തമായി അച്ചടിച്ച് വന്നിട്ടുണ്ട്.

എന്റെ സ്വന്തം അനിയന്‍ ശ്രീരാമന്റേതും. എന്റെ ശ്രീമതി എന്നെ കളിയാക്കും...” നിങ്ങളെ എന്തിന് കൊള്ളണം...? നിങ്ങളുടെ അനിയന്റെ എത്ര പുസ്തകങ്ങള്‍ അച്ചടിച്ച് വന്നു. പേരിനെങ്കിലും ഒരു പുസ്തകമെങ്കിലും അച്ചടിച്ച് ഇറക്കിയോ...?”

“ഞാനും ഇറക്കാമെടീ.......... എല്ലാത്തിനും ഒരു സമയം ഉണ്ട്. എന്നിലെ എഴുത്ത് പുറത്തേക്ക് വന്നത് എന്റെ വയസ്സുകാലത്താണ്..”

ഞാന്‍ രണ്ട് മൂന്ന് കൊല്ലം എഴുതിയ “എന്റെ പാറുകുട്ടീ” എന്ന നോവല്‍ ഇതിന്നകം പതിനായിരിത്തില്‍ കൂടുതല്‍ ആളുകള്‍ വായിച്ചുകഴിഞ്ഞു. ഞാന്‍ ഇത് അച്ചടിച്ച് പുറത്തിറക്കും. പണ്ട് കറന്റ് ബുക്ക്സ് ഇത് അച്ചടിച്ച് ഇറക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് ആയില്ല.

ഞാനൊരു അറിയപ്പെടാത്ത എഴുത്തുകാരനല്ലേ...? എന്നെ ആരുണ്ട് സഹായിക്കാന്‍ - എന്റെ വരുമാനം മെച്ചപ്പെട്ടാല്‍ ഞാന്‍ ഇത് സ്വന്തമായി അച്ചടിച്ച് പുറത്തിറക്കും.. നിന്റെ കയ്യിലായിരിക്കും ആദ്യ കോപ്പി തരിക.

ഞാന്‍ ഒരു വര്‍ഷം മൂന്‍പ് ബാലേട്ടന്റെ രണ്ടാം ഭാര്യ യശോദ ചേച്ചിയെ കണ്ടപ്പോള്‍, ചേച്ചി പറഞ്ഞു. “ബാലേട്ടന്‍ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഉണിയുടെ എല്ലാ കഥകളും അച്ചടിച്ച് വന്നേനെ”.

ഇത് കേട്ട് എന്റെ കണ്ണുനിറഞ്ഞു. എന്റെ തൊണ്ട ഇടറി. ബാലേട്ടന് എന്നെ വളരെ ഇഷ്ടമായിരുന്നു. ബാലേട്ടന്റെ ബാല്യം സിലോണില്‍ ആയിരുന്നു. ഞാനും എന്റെ ചേച്ചിയും ചെറുപ്പത്തില്‍ അവിടെ കൂടെ കൂടെ പോയി നില്‍ക്കാറുണ്ടായിരുന്നു.

ബാലേട്ടന്റെ അച്ചന്‍ സിലോണില്‍ റെയില്‍ വേ യില്‍ ആയിരുന്നു ജോലി. വളരെ ഉയര്‍ന്ന ഉദ്യോഗം ആയിരുന്നു. എന്റെ അച്ചന്‍ കൊളംബോ ആസ്ഥാനമായിരുന്ന ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സിന്റെ ജനറല്‍ മേനേജര്‍ ആയിരുന്നു.

“ചിദംബരം” കൂടാതെ പൊന്തന്‍ മാട, വാസ്തു ഹാര എന്നീ സിനിമകളും ബാലേട്ടന്റെ വന്നിരുന്നു. ബാലേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി ആയിരുന്നു സംവിധായകന്‍ അരവിന്ദന്‍ - അരവിന്ദനിലൂടെ ആണ് എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ സിനിമാലോകത്തിലേക്ക് പ്രവേശിച്ചത്.

ബാലേട്ടനെ പറ്റി എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഉണ്ട് എന്റെ മനസ്സില്‍. പിന്നീടെഴുതാം ശേഷം വിശേഷങ്ങള്‍.

ഞാന്‍ “ചേച്ചി” എന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്.

Monday, September 16, 2013

തിരുവോണത്തിനൊരു ചെരിപ്പ് കള്ളൻ

memoir


ഇന്ന് തിരുവോണം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.


ഞാൻ കാലത്ത് നേരെത്തെ എണീറ്റ്, കുളിയും കഴിഞ്ഞ് നേരെ അച്ഛൻ തേവർ അമ്പലത്തിൽ പോയി തേവരെ വണങ്ങി. എന്നിട്ട് വടക്കുന്നാഥൻ, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങളിലേക്ക് പോകാനായി അച്ഛൻ തേവർ അമ്പലത്തിൽ നിന്നും പുറപ്പെട്ടു. സ്വരാജ് റൌണ്ട് എത്തിയപ്പോൾ വടക്കുന്നാഥനെ തൊഴാൻ വടക്കെ പാർക്കിംഗ് ഏരിയയിൽ കൂടി കയറാം എന്ന് കരുതി വാഹനം ആ വഴിക്ക് വിട്ടെങ്കിലും അങ്ങോട്ട്‌ തിരിക്കാൻ മറന്നു. വണ്‍ വെ ആയതിനാൽ റിവേർസ് ഗിയർ മടിച്ചുനിന്നു.


അങ്ങിനെ നേരെ വിട്ടു വണ്ടി പാറമേക്കവിലേക്ക്. അവിടെ ചെന്നപ്പോൾ തിരക്കോട് തിരക്ക്. വാഹനം പാർക്ക് ചെയ്യാൻ അങ്ങ് ആനത്താവളം വരെ പോകേണ്ടി വന്നു. അമ്പലത്തിലേക്ക് നടക്കുമ്പോൾ എലൈറ്റ് ആശുപത്രിയിലെ യൂറോളജിസ്റ്റ് വേണു ചന്ദ്രനെ കണ്ടു കുശലം പറഞ്ഞു.    അവിടെ നിന്നും അമ്പലത്തിലേക്ക് കടക്കുന്ന വഴിയിലുള്ള പൈപ്പിൽ നിന്നും കാൽ കഴുകി ശുദ്ധി വരുത്തി, ചെരിപ്പും കഴുകി അവിടെ തന്നെ വെച്ച്, ഉള്ളിൽ കയറി.


ഇന്ന് കാലത്ത് തൊട്ടു മഴയാണ്. എന്നാലും അമ്പലത്തിൽ തിരക്കിന് ഒട്ടും കുറവില്ല. ഓണപ്പൂക്കളതിന്റെ പടം എടുക്കണം, പക്ഷെ നല്ലതൊന്നും ഒപ്പിയെടുക്കാൻ പറ്റിയില്ല, കളത്തിനു ചുറ്റും ആളൊഴിഞ്ഞ നേരമില്ല. പിന്നെ ലൈറ്റിന്റെ കുറവ്, മറ്റുചില പ്രശ്നങ്ങൾ, വേണ്ടത്ര നല്ല പടങ്ങൾ കിട്ടിയില്ല. കഴിഞ്ഞ കൊല്ലം പ്രൊഫെഷണൽ ക്യാമറ കൊണ്ട് പോയിരുന്നു. ഇക്കൊല്ലം മഴയായതിനാൽ അത് ഒഴിവാക്കി.


അമ്മയെ തൊഴുത് അങ്ങുമിങ്ങും നോക്കി.. കഴിഞ്ഞ കൊല്ലം ഇട്ട ഇടത്തിൽ ആയിരുന്നില്ല ഇക്കൊല്ലത്തെ പൂക്കളം. നാലമ്പലത്തിന്റെ ചുറ്റുമുള്ള നടപ്പാതയിൽ ആയിരുന്നു. അവിടേക്ക് കടക്കണമെങ്കിൽ കുപ്പായം ഊരണം. കുപ്പായം ഊരിയാൽ കീശയിൽ ഉള്ള പണം, മൊബൈൽ മുതലായവ താഴെ വീഴും. കാര്യം നടക്കണമെങ്കിൽ കുപ്പായം ഊരിയല്ലേ തീരൂ.


കേരളത്തിൽ ഏറ്റവും വരുമാനം ഉള്ളതും ആളുകൾ പോകുന്നതും ആയ ക്ഷേത്രമാണ് ശബരിമല. അവിടെ ക്ഷേത്രത്തിന് അകത്ത് കുപ്പായം ഊരാതെ ഭഗവാനെ തൊഴുതു വണങ്ങാം. ഇവിടെ കുപ്പായം ഊരിയെ തീരൂ. അങ്ങിനെ കുപ്പായം ഊരി അകത്തേക്ക് കടന്നു, വീണ്ടും അമ്മയെ വണങ്ങി, പോട്ടം പിടിക്കാൻ തുടങ്ങി.


വിചാരിച്ച അത്ര നല്ല പോട്ടങ്ങൾ പിടിക്കാൻ പറ്റിയില്ല. കാരണം മഴയും ചളിയും തിരക്കും കാരണം. തന്നെയുമല്ല മുണ്ട്  ഉടുത്ത് പോകുമ്പോൾ പലതും ട്രൌസറിലെ പോക്കറ്റിൽ വെക്കുന്ന പോലെ പറ്റില്ലല്ലോ..? തിരക്കിൽ പലതും നഷ്ടപ്പെടാതെ നോക്കണമല്ലോ. അതിനാൽ ശരിയായ ശ്രദ്ധ കിട്ടിയില്ല ഇക്കൊല്ലത്തെ ഫോട്ടോ എടുക്കാൻ.


ചില പോസുകൾ കുനിഞ്ഞിരുന്നു എടുക്കേണ്ടിയിരുന്നു. മുണ്ട് വളച്ചു കെട്ടി കുന്തക്കാലിൽ ഇരുന്നുവെങ്കിലും ശരിയായ ക്ലിക്ക് കിട്ടിയില്ല. ചുരുക്കം പറഞ്ഞാൽ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നർത്ഥം. കുമ്പിട്ടെണീക്കുമ്പൊൾ

പാറുകുട്ടിയെ പോലെ വലിയ മുലകൾ ഉള്ള  ഒരു പെണ്‍ കുട്ടിയെ  കണ്ടു. പാറുകുട്ടിയാണോ  എന്ന് നോക്കാൻ നടത്തത്തിനു വേഗത കൂട്ടി ഓളുടെ മോന്തായം നോക്കിയപ്പോൾ നിരാശ.

അമ്പലം വലം വെച്ച് വന്ന്, തീർത്ഥം കുറിച്ച് ചന്ദനം നെറ്റിയിൽ ചാർത്തി, തുളസിയില ചെവിയിൽ തിരുകി. പുറത്ത് കടന്ന് ചെരുപ്പ് ഇടാൻ നോക്കിയപ്പോൾ ചെരിപ്പ് കാണാനില്ല. പതിവിനു വിപരീതമായി ഞാൻ ചെരിപ്പ് കഴുകി വൃത്തിയാക്കി ആണ് നടയിൽ വെച്ചത്. ആരായിരിക്കാം ഒരു ചെരിപ്പുകള്ളൻ തൃശ്ശൂർ പാറമേക്കാവ് അമ്പലത്തിൽ.


എന്റെ ചെരിപ്പ് 11 സൈസ് ആണ്. സാധാരണക്കാർക്ക് പാകമാവില്ല. പകരം ഒന്ന് വാങ്ങണമെങ്കിൽ ഇന്ന് ഓണമായതിനാൽ കടകൾ എല്ലാം അടവും. കുറച്ച് വർഷങ്ങൾ ആയി കാലിൽ വാതം ആണ്. ചെരിപ്പില്ലാതെ വണ്ടി ഓടിക്കാനും, നടക്കാനും പറ്റില്ല. വീട്ടിനകത്ത് പോലും ചെരിപ്പിടണം. ആ ഞാൻ ചെരിപ്പില്ലാതെ ആനക്കൊട്ടിലിൽ കാർ എടുക്കാൻ മന്ദമന്ദം നടന്നു നീങ്ങി.


അങ്ങിനെ മഴയിൽ കുതിർന്ന ഈ ഓണം കൊണ്ടാടാൻ തന്നെ തീരുമാനിച്ചു. രണ്ടും കല്പിച്ച് ചളിയും കല്ലും ഉള്ള വഴിയില കൂടി നടന്നു. എന്റെ വേച്ച് വെച്ചുള്ള നടത്തം കണ്ട് പലരും എന്നെ ശ്രദ്ധിച്ചിരുന്നു.. ഒരുപാട് നാളായി മുണ്ട് വളച്ചുകെട്ടി ഉള്ള നടത്തം ആസ്വദിചിട്ട്. കാലടി വേദന കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. പക്ഷെ അതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല.  നഷ്ടപ്പെട്ട ആ മോഡലിൽ ഒരു ചെരിപ്പ് വാങ്ങണം എങ്കിൽ എത്ര പീടികയിൽ കയറി ഇറങ്ങണം..


ആരാടാ കള്ളാ എന്റെ ചെരിപ്പ് മോഷ്ടിച്ചത്.. അതും കടകളെല്ലാം അടച്ചിരിക്കുന്ന ഈ ഓണത്തിന്. ഞാൻ ഒരുവിധം എന്റെ കാറിനുള്ളിൽ കയറിപ്പറ്റി. ജീവിതത്തിൽ ആദ്യമായി ചെരിപ്പിടാതെ വണ്ടി ഓടിച്ചു.  നനഞ്ഞ കാല് പെടലിൽ ശരിക്ക് ഇരിക്കാൻ കൂട്ടാക്കിയില്ല. ഓണം ആയതിനാൽ ട്രാഫിക് കുറവായിരുന്നു. അതിനാൽ രക്ഷപ്പെട്ടു.


വീട്ടിലെത്തിയപ്പോൾ എന്റെ ശ്രീമതിയും മകളും അടുക്കളയിൽ പാചകത്തിന്റെ തിരക്കിൽ ആയിരുന്നു. ഇക്കൊല്ലം ഓണത്തിന് മരുമകൾ ഉണ്ടായിരുന്നില്ല. അവൾ അവളുടെ വീട്ടിലേക്ക് ഉത്രാടത്തിന് തന്നെ പോയി. അവൾ പോയതിൽ എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. എന്റെ കൊച്ചുമോൾ കുട്ടിമാളുവിനെയും അവൾ കൂടെ കൊണ്ടോയി.


അവൾ പോയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ഇക്കൊല്ലത്തെ ഓണം രാജകീയമാകുമായിരുന്നു. അങ്ങിനെ ഈ ഓണത്തിന് പല നഷ്ടവും ഉണ്ടായി. വലിയ മുലകലുള്ള പാറുകുട്ടിയെ പോലെ ഉള്ള ഒരുത്തിയെ കണ്ടത് മാത്രം മിച്ചം.


എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നല്ലൊരു ഓണം ആസംസിക്കട്ടെ..!!


Saturday, September 14, 2013

ഓണാശംസകൾ തൃശ്ശൂരിൽ നിന്നും

എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ

നാളെ ഉത്രാടം, മറ്റന്നാൾ പൊന്നോണം. ഇക്കൊല്ലം മഴയിൽ കുതിർന്ന ഓണം ആകാനാണ് സാധ്യത. ഇക്കൊല്ലം ഓണത്തിന് ഒന്നും എഴുതിയില്ല. പണ്ട് എഴുതിയ ഒരു പോസ്റ്റ്‌ ഉണ്ട്. ദയവായി എല്ലാവരും വായിക്കണം.

എന്റെ ചെറുപ്പത്തിലെ ഓർമയാണ് ഈ ഓണം. ...http://jp-dreamz.blogspot.in/2012/07/blog-post_17.html


Monday, September 9, 2013

happy ganesh pooja

I wish my friends world wide HAPPY GANESH PUJA and I pray to God for ur prosperous life.May you find all the delights of life n ur all dreams come true!

++++++++++
this is the tallest vinayaka idol in ramanathapuram - coimbatore. i am living here for some time. yesterday i was here in this temple with my grand kid kuttimaalu, her mother, father and my wife beena.

we could celebrate this year vinayaka chathurthi in a wonderful manner. i wanted to go mangarai where there was "kumbabhishekam" of srishti ganapathy temple in the avp premises at pathanjalipuri.

as this place was 25 km from coimbatore citi limits, there was no one to transport me there. i wanted to go with dr indulal or dr prasad. but no one invited me.

then i thought to go with dr krishnakumar jee. but later i thought not to trouble him.

i am sure lord vinayaka is with me. i have more dreams from avp.

Wednesday, September 4, 2013

CRY of a glaucoma patient - ഒരു ഗ്ലോക്കോമ രോഗിയുടെ രോദനം


memoir

Nice meeting you dear friend this morning. As I could not  get the taxi from your help desk in the  hospital, I walked around the  streets of your  area, had coffe from one kiosk, purchased some medicines where I got 16%  discount on MRP. I should thank “prakash medicals” for their humanitarian service.

These days in India every where price hike.  So these people is an example to general public and other traders. I assume that they  work on a small margin and allocate a big share of their  profit to poor and needy human kind. Their service is excellent and let me pray for the health and long life the  people behind to this organization.

I have been using the eye drops “alfagan P” which is costing about rs 230/=, so this 16%  discount some thing to the  poor people like me. I bought some medicines for  my wife too from there.

I am a glaucoma patient since 25 years. My right eye had a surgery 25 years ago and the  vision and tension was very much controlled after the surgery. Now I am on a tour and made a sotp over at Coimbatore, tamil naadu.

After staying here I had irritation, redness and discomfort on the affected eye and I was with dr sathyan who  told me some repairs to be done of surgery done area. I was worried about the result. If any negative things happen I will loose my right eye vision. My left eye is OK so far. It is protected by eye drops.

Thank GOD I could see the world so far with my eyes with your grace. Kindly let me see the world till I die. Even the vision of one eye is becoming zero, let me survive with the vision of left eye. Let my doctors have the right diagnosis during my eye check up. This is my prayer.

“glaucoma is a dangerous eye disease” what is glaucoma = Glaucoma is the name for a group of diseases that can lead to damage of the eyes optic nerve and result in BLINDNESS.

Please read about more in glaucoma here in this link.. http://www.galloways.org.uk/eyeinformation/eyetab03.html


Let me remind sidharth about my  “part time job” in your establishment. I don’t mind even full time  provided two hours lunch break.

I am basically a “marketing guy” but I cannot work as a “hardcore” man. I can control team of sales force or independent   “office administration”.

I have worked 20 years with the largest “office equipment, stationery, furniture and graphic dealers” in the world. That was at “muscat, sultanate of oman”. This kind of establishment is the only one and unique. The entire office supplies including office furniture and printing press is attached with this organization.

I could work there for long 20 years. I had voluntary retirement for the higher education of my children. Such a novel and beautiful job – I had to leave at my own choice.

As I could not get professional qualification in my  childhood, I thought and taken an oath that I should give maximum education to my two children. Finally I could materialize my dream. Both of them got admission in the engineering college on “merit” level.

Thank god my son is a professional engineer with masters degree business management – Btech  MBA and daughter became an architect Barch MBA.

Although leaving my job from gulf was not a good measure, but I did it as my presence in the home of my village was necessary to support and take care of them.

My parents were rich but I could not understand even now why they did not take care of higher studies. [both them not on this earth now]. My father was  a rich man, general manager of group  of hotels spread in India and Sree Lanka. He  made too much cash money. But he had no time  to take care of the education of his children.

I remember even now his business friends and colleagues sent their children to UK, Australia etc. now they are in better positions than me. I think my mother did  not want we both children stay with  our  dadd at Colombo.

 Y..??

My mother was a  school teacher and she wanted to stay back in Kerala. I  remember my childhood in Colombo and I have very sweet remembrance of that part  of the world. Tram Cars, Double Dekker bus, beautiful  streets, shops etc. now I am 65 and my childhood in Colombo was there about 60 years  ago.

Those days Colombo  was a heaven in the earth. We poor brothers could not  get educated due to the “cold strike” between our parents. Although the situations  were like that, thank God we both brothers had a fantastic life so  far.

I could travel world wide and enjoyed my  life and 20 years stay  in Gulf with my wife and  two children. My brother  V. K.  Sreeraman has become a famous film actor, TV presenter and anchor, good author and orator. I am really proud of my brother. His latest film is “praanchiyettan”

While  walking through  the streets of “sowripalayam” and pondering my memories of my childhood in  Colombo,I  got into the  #1C bus and reached in ‘olympus’ stop of Ramanathapuram – Coimbatore.

I was happy this morning after my visit with yr uncle dr sathyan who looks after my “glaucoma affected eye”. He said no immediate surgery for me. I was happy and this day is my happy day. Felt like having  a ‘chilled foster beer’ -  but the area I  live “puliayakuam – Olympus” I could not find a good bar or pub.

Even now “while I process this letter” I am feeling to have a beer just enjoy my day. But no way to have. Of course it is available. All leading hotels are at Gandhipuram area which is  7 km ahead. No way to go there as no easy  transportation. Buses are overloaded always. The ordinary man’s vehicle of “autorikshaw” pretty expensive here.

While in Trichur, Kerala rs 15/= for about 2 km. but here in Coimbatore minimum fare is rs. 50/ and if I travel 2 km I should  pay some thing like rs. 70 or 80/-. Thatz d life here, so better forget  about ‘the chilled beer’

So cheers…!!! My dear sidharth. I wrote many things which might  not  be to your interest.  Please do send me the  “brochure” of your commercial firm. Let me see what  I can do with  that. Either go  for a domestic unit to my home back  in kerala or promote  your  product in my village and the  places I worked around the globe.

Let me remind you once again for my  “part time job” in either your  hospital or factory.
Wish you a wonderful day my dear sidharth.

Cheers once  again and wish you good luck.

Let me take this opportunity to thank my trichur home town eye doctor anup chirayath referring me to Dr Sathyan who is one of the most expert glaucoma surgeon in Coimbatore.

Sunday, August 25, 2013

പ്രിയപ്പെട്ട ഇന്ദു.


പേര് മറ്റൊന്നാണ് എങ്കിലും ഇന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ കൊച്ചു കൂട്ടുകാരീ..

 ആഘോഷങ്ങളുടെ കാലം വരുന്നു.. വിനായക ചതുർഥി, ശ്രീ കൃഷ്ണ ജയന്തി, ഓണം മുതലായവ എല്ലാം വരുന്നു.


എനിക്ക് മോര് കറിയും കാളനും തീയലും ഒന്നും തന്നില്ല. സാരമില്ല ധാരാളം സ്നേഹം തന്നല്ലോ. പാട്ടുപാടി തന്നല്ലോ..

 എന്റെ ഇന്ദുവിനെ കണ്ടാൽ എങ്ങിനെ ഇരിക്കും എന്നറിയേണ്ടേ എന്റെ കൂട്ടുകാർക്ക്..

 ഉണങ്ങി ഒരു പെൻസിൽ പോലെ ആണ് എന്റെ ഇന്ദു..

 സ്നേഹം കൊണ്ട് മൂടും. ഒന്നോ രണ്ടോ പ്രാവശ്യമേ നേരിൽ കണ്ടിട്ടുള്ളൂ....

 കാളൻ ഉണ്ടാക്കി കൊണ്ടുത്തരാം എന്നൊക്കെ പറഞ്ഞു ഒരിക്കൽ. പക്ഷെ കിട്ടിയില്ല എന്നുമാത്രം. പക്ഷെ എനിക്ക് പരിഭവമില്ല എന്റെ ഇന്ദൂ ... ഇനിയും പാട്ട് പാടി തന്നാൽ മതി.. 

 സുജാതക്ക് വേണ്ടി ജോർജ് പാടുന്ന ആ പാട്ട് പാടി തരാമോ....

" എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടിൽ...." എന്നുള്ള ഗാനം... പണ്ട് കൊച്ചിക്കായലിലെ ബോട്ട് ജെട്ടിയിലിരുന്നു ജോർജ്ജ് പാടുമായിരുന്നു ഈ ഗാനം നാല്പത്തി അഞ്ച് കൊല്ലം മുന്പ്...

 എന്റെ ഇന്ദുവിനെ കാണണം എങ്കിൽ വരൂ തൃശൂരിലേക്ക് ..

Saturday, August 24, 2013

Mission - unsuccessful


 memoir

Itz my  dream to work  in a 3 star hotel later to build one in the coastal areas of trichur district, preferably  in the banks  of kanoli  kanal back waters.

Although there  are hotels in this region,  but none  of them facing to such environments. I have  piece of land, little money and  financiers from  the gulf and Europe. What is need is the expertise. Once the hotel is built I should be  General Manager and MD.

My  father  late Mr.  V. C .  Krishnan the general manager of buhari group  of hotels had this dream. He could not do this. While he was on the chair,  I had been given  little  training in one of the leading 3 star hotels in Madras while I was a boy of  22  years. Those  days  I  did not stick  there  as my  plan was to mobilize some funds. Then I reached in the gulf countries.

Now my ambition  is to materialize the dream of my  late father. Some  people call my father as “buhari  Krishnan”.  He was mainly stationed at Colombo. There he was the General Manager  of  “Hotel de Buhari”. I have  spent my childhood there and I  have some memories of Colombo. I  shall  share it here.

While I  was about 5  years we  had  moved our  living place from Maradana to Mount  Pleasant. We were living in a villa just  behind Hotel de Buhari, but  that  area  was not  very  comfortable I suppose. The  place ‘Mount Pleasant” was a  posche  area.

There  we were living with one  uncle and  his 3  daughters. I remember  the face of only  “Tharamma chichi” now. I  had a tri-cyle and these  chechees used to push  it  for me. My uncle [her  father] had an office at the end of this housing colony. 

By 10 in the morning he will  have an orange juice  or  apple juice. The servant will  take it  there.  One day I  quarreled with  one of the  chichi and said  I  should carry the juice  to uncle.  They  were lauphing at me. How a small boy  can carry  this. But I  said  that I shall put in the back of my  cycle. Finally it had happened. They placed the juice in the back of my  cycle  and tharama chichi  pushed it upto the office  of her  father.

My father  used  to travel  to  England  and other European  countries and when ever  he comes  back he  will  get me good quality  of  toys, jeans like clothes etc.

My father  had an “Austin Cambride” car for daily  use which shuttles between Mount  Pleasant and Maradana.  In the evenings he  takes me and my chechi for outing  in his “Plymouth” car. He  was crazy buying such expensive luxury vehicles.i still remember  that  car has a music  horn  and I often play  that.

Once in a month he  takes us  to  Candy temple and his friend’s bungalow in the  green fields Tea estate. I  still remember like yesterday the life of  that bungalow I had in my little ages.

Comparing  to the city life this area is  very cold as it  is  a mountain like  area. Those  days this bungalow has a huge water heater powered with fire woods. The entire complex was given  hot  water with this huge plant.

The food served in this place was excellent. While my father serves Indian and continental food in  his place, the tea estate manager uncle make us  very  special food there. If it is fish and chicken in Colombo hotel  here in Candy the main food will be rabbit, deer etc.
In the evening all of us will sit in  lawn and have barbeq dinner. My  father  will  start the drink. Mostly he will have “stout” [dark beer]

[contd]

Tuesday, August 20, 2013

ഇന്ന് സംസ്കൃത ദിനം

 " സംസ്കൃത  ശബ്ദങ്ങളുടെ നാദം തന്നെ നമുക്ക്
അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു."
[സ്വാമി വിവേകാനന്ദൻ ]

ഇന്ന് സംസ്കൃത ദിനം.

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി അങ്കണത്തിൽ ശ്രാവണപൂർണിമ - സംസ്കൃത ദിനം കൊണ്ടാടി. ഈ സ്ഥാപനത്തിന്റെ മേനെജിംഗ് ഡയരക്ടർ പദ്മശ്രീ ഡോ: കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഈ സ്ഥാപനത്തിന്റെ നവക്കരയിലുള്ള ഗുരുകുലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ  താമസിയാതെ പ്രതീക്ഷിക്കാം

Tuesday, August 13, 2013

മസ്കറ്റിലെ തണുപ്പുള്ള രാത്രി

മസ്കറ്റിലെ തണുപ്പുള്ള രാത്രി എനിക്കോർമ്മ വന്നു ഇന്ന്. ഡിസംബർ മാസം ഗൾഫിലെല്ലാം തന്നെ തണുപ്പാണ്, പ്രത്യേകിച്ച് മസ്കത്തിൽ കുറച്ച് കൂടുതലും. മാസത്തിൽ ഒരിക്കൽ ഞാൻ പിള്ളേരുമായി ക്വറത്തുള്ള മുംതസ്മഹലിൽ പോകും. എനിക്കും എന്റെ പെണ്ണിനും അവിടുത്തെ മട്ടൻ കറി വളരെ ഇഷ്ടമാണ്.

ഞാൻ 1993 ലിലാണ് മസ്കറ്റ് വിടുന്നത് - അന്ന് വരെ ഈ സീസണിലെ തണുപ്പുള്ള രാത്രി ശരിക്കും ആസ്വദിക്കും. ആ ആസ്വാദനത്തിൽ ഒന്നാണ് ഈ  മുംതാസ് മഹൽ. ഭക്ഷണം മിക്കപ്പോഴും ഓർഡർ ചെയ്യുക കുട്ടികളുടെ അമ്മ ബീനയാണ് - എനിക്ക് സ്റ്റാർട്ടർ ആയി ഹെനിക്കൻ ചിൽഡ് ബീയരും മക്കൾക്കും അമ്മക്കും സൂപ്പും ഓർഡർ നൽകും.

അവിടെ അതോടൊന്നിച്ച് പെപ്പർ മസാല പപ്പടവും അത് മുക്കി തിന്നാൻ ഗാർലിക്ക് പേസ്റ്റും ലഭിക്കും. ഞാൻ ഒന്നോ രണ്ടോ കേൻ  ബീയർ അകത്താക്കി ഇരിക്കുന്ന സമയം ഫുഡ് തയ്യാറായി മേശമേൽ എത്തും. ഭക്ഷണം കഴിഞ്ഞ് കുട്ടികളോടൊപ്പം റോഡ്‌ സൈഡിലുള്ള ലോണിൽ അൽപനേരം ഇരുന്നു തണുപ്പ് ആസ്വദിച്ചേ അല്കൊയറിലുള്ള വീട്ടിലേക്ക് മടങ്ങൂ..

ഗൾഫ്  പാരമ്പര്യം കാത്തുസൂക്ഷിക്കാൻ മക്കളാരും അങ്ങോട്ട്‌ പോയില്ല. എല്ലാ ഗൾഫുകാർക്കും ചിയേർസ് !!!!

Sunday, August 11, 2013

അടുത്ത ഓണമുണ്ണാന്‍ യോഗമുണ്ടാകുമോ കൂട്ടുകാരെ.

ഓരോ ഓണം കഴിയുമ്പോളും ഞാന്‍ വിചാരിക്കും,അടുത്ത ഓണത്തിന് ഉണ്ടാകുമോ ഈ ഭൂമിയില്‍ എന്ന്.... വയസ്സ് അധികമൊന്നും ആയില്ലെങ്കിലും കുറച്ചധികമായെന്ന് ഒരു തോന്നല്‍.. ജരാനര ബാധിച്ചു, വാര്‍ദ്ധക്യം എന്നെ വാരിപ്പുണര്‍ന്ന മാതിരി.............

ഓണം അടുത്തമാസം........ ഞാന്‍ ഓണത്തിനെ വരവേറ്റ് ഇരിക്കുന്നു. ഇക്കുറി ഓണമുണ്ണാന്‍ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്ക് പോകണം.

അവിടെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [film star, TV presenter/anchor, author, orator etc.] ഉണ്ട്.. അവിടെ നാലുദിവസം താമസിച്ചിട്ട് കുറേ കാലമായി..

അവിടെ രസമാണ് ജീവിതം, അയലത്തെ വീട്ടിലെ കുട്ടികളായ ഷെല്‍ജി, ചിടു, കുട്ടാപ്പു,കണ്ണകി മുതലയാവരെ കാണാം........... പിന്നെ പാടത്ത് കൂടി മുണ്ട് വളച്ച് കെട്ടി വെള്ളം തെറിപ്പിച്ച് നടക്കാം.. പുഞ്ചപ്പാടത്ത് പോകാം.......... കൊക്കിനെ കാണാം.

പോത്തുങ്ങളും എരുമകളും കുളിക്കുന്ന “എരുകുളത്തില്‍’ മുങ്ങിക്കുളിക്കാം. പുഞ്ചപ്പാടത്തെ പുത്തന്‍ തോട്ടുവക്കിലെ ഷാപ്പില്‍ നിന്ന് മധുരക്കള്ളും ഞണ്ടുകറിയും കഴിക്കാം........ വഞ്ചികുത്തിക്കളിക്കാം......... ആമ്പല്‍ പൂ പറിക്കാം..

പുഞ്ചപ്പാടത്തെ ആറാട്ടുകടവിലെ [അയ്യപ്പന്‍ കാവ്] വാസുട്ടിയെ കാണാം. വാസുട്ടിയും ഞാനും വടുതല സ്കൂളില്‍ 4 1/2 ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചതാണ്.

അങ്ങിനെ കുറച്ചധികം ഓര്‍മ്മകളുണ്ട് പുതുക്കാന്‍...

എന്റെ പണ്ടത്തെ ഒരു ഓണവിശേഷം താഴെ കാണുന്ന ലിങ്കില്‍ പങ്കിടാം..




Monday, August 5, 2013

സിബിത ഏന്‍ഡ് അജിത

memoir

ഇന്നെലെ നല്ല ദിവസം ആയിരുന്നു എല്ലാം കൊണ്ടും. വീട്ടില്‍ മകളും പേരക്കുട്ടികളും അവരുടെ അച്ചനും ഉണ്ടായിരുന്നു. മകള്‍ രാഖി വീട്ടില്‍ വന്നാല്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കും എന്റെ പ്രിയതമ ആനന്ദവല്ലി. ചിക്കന്‍ സോസേജ് പേരക്കുട്ടി കുട്ടാപ്പുവിന് വളരെ ഇഷ്ടം. രാഖിയും ജയേഷും ഗള്‍ഫില്‍ ചെറുപ്പകാലത്ത് ഇതായിരുന്നു സ്കൂളിലേക്ക് ടിഫിന്‍ ബോക്സില്‍ നിറച്ചുവിടുക. എനിക്കും രണ്ട് സോസേജ് തന്നു. പത്തുപതിനഞ്ചെണ്ണം തിന്നാലെ എനിക്ക് മതിയാകൂ… യൂറിക്ക് ആസിഡിന്റെ അളവ് ശരിയല്ലാത്തതിനാലും വീട്ടിലെ സ്റ്റോക്ക് പരിമിതി ആയതിനാലും ഞാന്‍ കിട്ടിയത് കൊണ്ട് സംതൃപ്തിപ്പെട്ടു.

ഞാന്‍ എപ്പോഴും തണുത്ത ഫോസ്റ്റര്‍ ബീയര്‍ വീട്ടില്‍ കരുതും. മരുമകന്‍ പ്രവീണിന് അത് നല്‍കി. ഞാന്‍ ഇപ്പോള്‍ മദ്യപിക്കാറില്ല. പിള്ളേര്‍ക്ക് വീക്കെന്‍ ഡില്‍ അതൊരു രസമാണല്ലോ.. ചെറുപ്പം കടന്ന് പോയ എനിക്ക് ചെറുപ്പക്കാരുടെ വികാരം നല്ലവണ്ണം അറിയാം. പ്രവീണ്‍ കൊച്ചിക്കാരനാണ്.. സിറ്റി ലൈഫുള്ള പിള്ളേര്‍ക്ക് അല്പം സ്മോളൊക്കെ ആകാം വല്ലപ്പോഴും. എന്റെ തൃശ്ശൂ‍രിലെ വസതിയുടെ തൊട്ട അടുത്ത് ATM & BEVERAGE SHOP ഉണ്ട്. രാത്രി പത്ത് മണി വരെ അവിടെ ലഹരി വാങ്ങാം, പണം എപ്പോഴും. പിന്നെ എന്തിന് വാരാന്ത്യത്തില്‍ മിനുങ്ങാതിരിക്കണം, എല്ലാ സൌകര്യങ്ങളും ഉള്ള സ്ഥിതിക്ക്.

എന്റെ വീടിന്റെ പരിസരത്താണ് ലീഡിങ്ങ് ആശുപത്രിയായ എലൈറ്റ്, മെട്രോ, ഹാര്‍ട്ട് മുതലായവ. പിന്നെ തൊട്ടടുത്ത് റെയില്‍ വേ സ്റ്റേഷന്‍. അഞ്ച് 3 സ്റ്റാര്‍ ഹോട്ടലുകള്‍, പ്രൈവറ്റ് & സര്‍ക്കാര്‍ ബസ്സ് സ്റ്റാന്‍ഡുകള്‍, കൂടാതെ 800  മീറ്റര്‍ നടന്നാല്‍ വടക്കുന്നാഥന്‍ ക്ഷേത്രവും മെയിന്‍ സിറ്റി ഏരിയായും, അതിനാല്‍ ഇതിലും നല്ലൊരു സ്ഥലം തൃശ്ശൂരില്‍ ഇല്ല.  ഇരുപത് കൊല്ലം മുന്‍പ് ഞാന്‍ ഈ സ്ഥലം വാ‍ങ്ങുമ്പോള്‍ എനിക്ക് ഇതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചിരുന്നില്ല. എല്ലാം ശ്രീ വടക്കുന്നാഥന്റെ അനുഗ്രഹം.

ഇന്നെലെ കാലത്ത് ഞാന്‍ പതിവിലും നേരത്തെ എണീറ്റു, കാരണം അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ടായിരുനു. കൂടാതെ തിരുവാതിര നാളില്‍ അവിടെ അന്നദാനവും ഉണ്ട്. അതിലെല്ലാം പങ്കെടുക്കാന്‍ ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിയതാണ്. ഞാന്‍ കുറച്ച് നാളായി കോയമ്പത്തൂരിലെ രാമനാഥപുരത്താണ്‍ തമ്പടിച്ചിരിക്കുന്നത്.

ആനയൂട്ടിന് പോയപ്പോള്‍ മോളിച്ചേച്ചി, മീരച്ചേച്ചി, പ്രേമച്ചേച്ചി, വത്സലാണ്ടി മുതലായ എന്റെ സുഹൃത്തുക്കളേയും സുകുമാരേട്ടന്‍, ദാസേട്ടന്‍, ജി മഹാദേവന്‍, അജയേട്ടന്‍, പിന്നെ കുട്ടിപ്പട്ടാളമായിരുന്ന മഹേഷ്, വിനോദ് എന്നിവരേയും പിന്നെ മിക്ക നാട്ടുകാരേയും കണ്ടു.

ഒമ്പതരമണിയായിട്ടും ആനകള്‍ എത്താതിരുന്നതിനാല്‍ ഞാന്‍ റിലീഫ് മെഡിക്കത്സിലേക്ക് ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പോയി. അവിടെ ചുരുങ്ങിയത് പതിനാറ് ശതമാനമെങ്കിലും ഡിസ്കൌണ്ട് കിട്ടും. അവിടെ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങി. പതിവുപോലെ അജിത എന്നെ വരവേറ്റു. അവിടെ ഞാന്‍ ചെന്നപ്പോള്‍ കാണാനായത് ഒരു ആണ്‍കുട്ടി ഷോപ്പ് അടിച്ചുവാരുന്നു. അത് കണ്ട് നില്‍ക്കുന്നു അജിതയും, സിബിതയും മറ്റൊരു മോളും. ഞാന്‍ അജിതയോട് ചോദിച്ചു ഇവിടെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്ളപ്പോഴാണോ ഈ ആണ്‍കുട്ടിയെക്കൊണ്ട് മുറ്റവും അകവും അടിപ്പിക്കുന്നത്.

“ചേട്ടാ ഞാന്‍ അടിച്ച് വാരിക്കോളാം….” എന്നുപറഞ്ഞ് ചൂല് വാങ്ങേണ്ടേ…?”

എന്റെ കമന്റ് കേട്ട് പെണ്‍കുട്ടികള്‍ ചിരിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഞാന്‍ അവിടെ കണ്ട ആണ്‍ കുട്ടി [പേര് ഓര്‍മ്മ വരുന്നില്ല] കേഷ്യറും കൂടി ആയ സകലകലാവല്ലഭന്‍ ആണ്..

എനിക്ക് മിക്കപ്പോഴും മരുന്ന് പ്രോസസ് ചെയ്ത് തരിക സിബിത ആണ്. സിബിതക്ക് നോമ്പ് ഉണ്ട്. എപ്പോഴാ പണി കഴിയുനത് എന്ന് ചോദിച്ചപ്പോള്‍ നോമ്പായതിനാല്‍ 6 മണിക്ക് പോകാം എന്ന് പറഞ്ഞു. ഗള്‍ഫിലും മറ്റു ആരബ് നാടുകളിലും നോമ്പ് നോക്കുന്നവര്‍ക്ക് ഉച്ചവരേയേ പണി ഉള്ളൂ.. ഞാന്‍ ഈ സ്ഥാപനത്തിന്റെ ഉടമയോടെ ഈ കാര്യം പരിഗണിക്കാന്‍ പറയാമെന്ന് പറഞ്ഞു, തന്നെയുമല്ല എന്റെ ഈ ആശയം ഒരു കുറിപ്പില്‍ അവിടെ വെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്തു.

സിബിതക്ക് വളരെ സന്തോഷമായി. ഞാന്‍ ഇതുവരെ സിബിതയുടെ വീട്ടുവിശേഷവും മറ്റും ചോദിച്ചിട്ടില്ല, കാരണം അവള്‍ എപ്പോഴും വെരി ബിസി ആയിരിക്കും, അജിതയുടെ വീട് വലിയാലുക്കല്‍ അമ്പലത്തിന്റെ കിഴക്കേ നടയിലാണെന്നും മറ്റും ആ കൊച്ചുമോള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

ഈ റിലീഫ് മെഡിക്കത്സ് എന്ന സ്ഥാപനം എന്നെപ്പോലെ ഉള്ള പാവങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു അനുഗ്രഹം ആണ്. കാരണം കുറഞ്ഞ വിലക്ക് മരുന്നുകള്‍ ലഭിക്കുന്നു. തന്നെയുമല്ല ഈ സിബിത, അജിത പോലെയുള്ള നല്ല മക്കള്‍ എപ്പോഴും മനം കുളിര്‍ക്കേ ആതുരസേവനത്തില്‍ തല്പരരായി നില്‍ക്കുന്നു.

ഈ സ്ഥാപനത്തിന്റെ ഉടമയായ ഷിഹാബിന് സര്‍വ്വേശ്വരന്‍ ആരോഗ്യവും സമ്പല്‍ സമൃദ്ധിയും ആയുരാരോഗ്യ സൌഖ്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യട്ടേ. അച്ചന്‍ തേവരുടെ കടാക്ഷവും ഉണ്ടാകട്ടെ എന്ന് ഈ വേളയില്‍ ആശംസിക്കുന്നു.

ഞാന്‍ കുട്ടികളോട് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ വട്ടപ്പന്നി അമ്പലത്തില്‍ നിന്ന് അവിടുത്തെ ആനയൂട്ട് കഴിഞ്ഞ് പാറമേക്കാവ് രാജേന്ദ്രന്‍ വരുന്നത് ക്ണ്ടു. അവന്റെ പിന്നാലെ ഞാന് അച്ചന്‍ തേവര്‍ അമ്പലത്തിലേക്ക് ഓടി.

രാജേന്ദ്രന്‍ വന്നതും ആനയൂട്ട് തുടങ്ങി. ഞാന്‍ പതിവുപോലെ കുറെ കാഴ്ചകള്‍ ഒപ്പിയെടുത്തു. ഒരുത്തനെക്കൊണ്ട് എന്റെ രണ്ട് ഫോട്ടോയും എടുപ്പിച്ചു. ഞാന്‍ എടുക്കുന്ന പൊലെ മിഴിവുളള പടങ്ങള്‍ എടുത്തുതരാന്‍ ആരെയും കണ്ടില്ല.

അമ്പലത്തിലെ കാരണവരും അമ്പലം ഈ നിലയില്‍ ഫണ്ട്  പിരിച്ച് പണികഴിപ്പിച്ച വ്യക്തിയാണ് ജി എന്ന് ഞങ്ങളെല്ലാവരും വിളിക്കുന്ന ജി മഹാദേവന്‍. അദ്ദേഹത്തോട് കുശലങ്ങള്‍ പറഞ്ഞ് ഞാന്‍ കുറച്ച് നേരം അമ്പലപ്പറമ്പില്‍ കഴിച്ചുകൂട്ടി. എന്റെ കാല് പാദത്തിലുള്ള വാതരോഗം കാരണം എനിക്ക് നഗ്നപാദത്തോട് കൂടി കരിങ്കല്‍ വിരിച്ച നാലമ്പലത്തിന്നുള്ളില്‍ ചുറ്റാന്‍ പറ്റില്ല,

ഇന്ന് വിശേഷ ദിവസമായതിനാല്‍ കാലന്‍ കുട ഒരു വടിയായി സങ്കല്പിച്ച് ഞാന്‍ നാലമ്പലത്തിന്നുള്ളിലുള്ള ഭഗവാന്മാരെ വണങ്ങി. അച്ചന്‍ തേവര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്നത് ഭഗവാന്‍ ശിവനെ ആണ്. ഉപദേവതകളായ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, ഗണ്‍പതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍ സ്വാമി, യോഗീശ്വരന്‍, നാഗങ്ങള്‍, കൂടാതെ ബ്രഫ്മരക്ഷസ്സിന്റെ സാന്നിദ്ധ്യവും ഉണ്ട് ഈ ക്ഷേത്രത്തില്‍. എല്ലാവരേയും മനസ്സില്‍ ധ്യാനിച്ച് അമ്പലം പ്രദക്ഷിണം ചെയ്തതിനു ശേഷം തിരുനടയില്‍ നിന്നപ്പോള്‍ ശാന്തി എനിക്ക് പ്രസാദവും, തീര്‍ഥവും തന്നു.

പേരക്കുട്ടികളായ കുട്ടാപ്പു, കുട്ടിമാളു, നിവേദിത എന്നവര്‍ക്ക് പുഷ്പാഞ്ജലി ശീട്ടാക്കി. മേല്‍ പറഞ്ഞ ജി യുടെ ശതാഭിഷേകത്തിന് എക്സിക്യുട്ടീവ് മെംബേര്‍സ് എല്ലാരും കൂടി ഒരു സ്വര്‍ണ്ണനാണയം കൊടുത്തിരുന്നു. എന്റെ പങ്ക് ഇന്നെല ആണ് കൊടുക്കാന്‍ സാധിച്ചത്. എനിക്ക് പണ്ടത്തെപ്പോലെ ധനശേഷി ഇല്ലാ ഇപ്പോള്‍.

ശേഷി ഉള്ള സമയത്ത് ഞാന്‍ ഈ അമ്പലത്തില്‍ ഒരു അന്നദാനമണ്ഡപം പണിതുകൊടുത്തിട്ടുണ്ട്. അതിന് ഇപ്പോഴും ചുറ്റുചുമരുകളോ ദീപങ്ങളോ, ഫേന്‍ മുതലായവയോ ഇല്ല. എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ അത് ഞാന്‍ ചെയ്തുകൊടുക്കാമെന്ന് ഭഗവാനോട് പറഞ്ഞു.

ഈ അമ്പലത്തില്‍ അയ്യപ്പനെ പുറത്തേക്ക് പ്രതിഷ്ടിക്കാന്‍ ഒരു അമ്പലം പണിതെങ്കിലും ഇതുവരെ പ്രതിഷ്ട നടത്തിയില്ല, സാമ്പത്തികം തന്നെ ആണ് പ്രശ്നമെന്നറിഞ്ഞു. അതിലേക്കും എനിക്ക് ഒന്നും കൊടുക്കാനായില്ല. അച്ചന്‍ തേവര്‍ വിചാരിച്ചാല്‍ എന്നെക്കൊണ്ട് അതിലേക്കും എന്തെങ്കിലും നല്‍കാന്‍ കഴിയും. എല്ലാം ഈശ്വരേഛപോലെ നടക്കട്ടെ.


ലയണ്‍സ് ക്ലബ്ബിലെ ഗീതച്ചേച്ചി വിളിച്ചിരുന്നു. പൂരപ്പറമ്പിലായതിനാല്‍ ഞാന്‍ പിന്നെ വിളിക്കാം എന്നുപറഞ്ഞു. ഞങ്ങളുടെ ക്ലബ്ബില്‍ ഇക്കൊല്ലം പ്രസിഡണ്ട്, സെക്രട്ടറി മുതലായ ഉത്തരവാദത്തിലേക്ക് ആരും ഇല്ലാ‍ത്ത ഒരു അവസ്ഥ വന്നപ്പോള്‍ ഗീതച്ചേച്ചി പ്രസിഡണ്ട് ആയി. ഞാന്‍ എല്ലാവരേയും ഓഫീസ് വര്‍ക്കില്‍ സഹായിക്കാറുണ്ട്. എന്നെ മനസ്സില്‍ കണ്ടിട്ടാണത്രെ ചേച്ചി പ്രസിഡണ്ടായത്.

പിന്നേടല്ലേ ചേച്ചിക്ക് മനസ്സിലായത് ഞാന്‍ ഇപ്പോള്‍ കോയമ്പത്തൂരിലാണ് മിക്കതും എന്ന്. പാവം ചേച്ചി. ഞാന്‍ ചേച്ചിയെ സമാധാനിപ്പിച്ചു. ഞാന്‍ ലോകത്തിന്റെ ഏതുകോണിലിരുന്നാലും ഓണ്‍ ലൈനില്‍ കൂടി ലയണ്‍സ് ക്ലബ്ബിന്റെ ഓഫീസ് വര്‍ക്ക് ചെയ്തുകൊടുക്കാമെന്ന്. ഗീതച്ചേച്ചിക്ക് സന്തോഷമായി. ഞാന്‍ സ്ഥലത്തുള്ളതിനാല്‍ ഈ ആഴ്ചയില്‍ തന്നെ ഒരു ദിവസം ഒരു ബോര്‍ഡ് മീറ്റിങ്ങ് ചേച്ചിയുടെ വീട്ടില്‍ കൂടാമെന്ന് പറഞ്ഞിട്ടുണ്ട്.

ഗീതച്ചേച്ചിയുടെ വീട് അച്ചന്‍ തേവര്‍ അമ്പലത്തിന്‍ പടിഞ്ഞാറുള്ള മറ്റൊരു ശിവക്ഷേത്രമായ “കീഴ്തൃക്കോവില്‍” ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്താണ്. ചേച്ചിയുടെ ഹസ്സ് ആണ് വേണുവേട്ടന്‍, അദ്ദേഹവും ക്ലബ്ബില്‍ മെമ്പറാണ്. അവരുടെ മക്കളായ ബാലു ആസ്ട്രേലിയായില്‍ ഐടി എഞ്ചിനീയറ് ആണ്‍. മകള്‍ ഡെന്റിസ്റ്റ് ആയി ഭാരത്തിനുപുറത്താണ്, പിന്നെ ഇളയമകന്‍ ഹോട്ടല്‍ മേനേജ്മെന്റ് ഫീല്‍ഡിലും.

ഇങ്ങിനെയൊക്കെ ഉള്ള ദേഹമാണ് ഗീതച്ചേച്ചി. ചേച്ചി എന്നെക്കണ്ടാല്‍ നോണ്‍ സ്റ്റോപ്പായി പറഞ്ഞുകൊണ്ടിരിക്കും, നമുക്ക് ഒന്ന് മിണ്ടാനുള്ള അവസരം കിട്ടില്ല, ചേച്ചിയുടെ വീട്ടില്‍ പോകാനെനിക്ക് ഇഷ്ടമാണ്. അവിടെ പോയാല്‍ ധാരാ‍ളം ഭക്ഷണം കിട്ടും, എപ്പോ ചെന്നാലും ചായയും കാപ്പിയും കടിയും കിട്ടും. പിന്നെ പോരുമ്പോള്‍ കാറ് നിറയെ തൊടിയില്‍ നിന്ന് ഫ്രഷായി കായക്കുലയും പച്ചക്കറിയും, പേരക്ക മുതലായ കായ്കനികളും തരും. ഇത്രയും സ്നേഹമുള്ള ഒരു ചേച്ചി ഈ ഭാഗത്തില്ല.
ഗീതച്ചേച്ചിയെ ഇവിടെ കാണാം

ഗീതച്ചേച്ചി പറയും ……………”ഈ ജേപ്പിക്ക് കുട്ടികളുടെ സ്വഭാവമാണെന്ന്…”

ഗീതച്ചേച്ചിയുടെ ഹസ്സ് വേണുവേട്ടന്‍ പാവമാണ്. വേണുവേട്ടനെ എനിക്ക് വലിയ സ്നേഹവും ബഹുമാനവുമാണ്. ഞങ്ങളുടെ LIONS CLUB OF KOORKKENCHERY യിലെ മൂത്ത കാരണവരില്‍ ഒരാളാണ് വേണുവേട്ടന്‍..

ഇന്ന് ഞാന്‍ ഒഫീസില്‍ പോയി കുട്ടന്‍ മേനോനെ കണ്ടു. അവിടെയുള്ള സ്റ്റാഫായ ദിപിയുടെ കല്യാണമാണ് വരുന്ന നവമ്പറില്‍. പിന്നെ ആണ്‍കുട്ടികളായ രാഹുല്‍ മനു എന്നുവരോട് കുശലം പറഞ്ഞു. വേഗം തന്നെ അവിടെ നിന്ന് വിട്ടു., മുത്തൂറ്റ് ഫൈനാന്‍സില്‍ കയറി മേനേജര്‍ വര്‍ഗ്ഗീസേട്ടനോട് സൌഹൃദം പങ്കുവെച്ചു. ഇന്ന് ഹോട്ടല്‍ അശോകയില്‍ ഉള്ള മീറ്റിങ്ങിന് എന്നെ ക്ഷ്ണിച്ചു. വൈകിട്ട് അവിടെ പോകണം, ഡിന്നര്‍ അവിടുന്നാകാം. വേണമെങ്കില്‍ അതിന്നടുത്തുള്ള ഹോട്ടല്‍ ജോയ്സ് പാലസ് അല്ലെങ്കില്‍ ദാസ് കോണ്ടിനെന്റില്‍ നിന്ന് ഒരു ഫോസ്റ്റര്‍ ബിയറും അടിക്കാം.

എനിക്ക് എക്സിക്യുട്ടീവ് ബാറിലെ കൌണ്ടറില്‍ ഇരുന്ന് ബീയര്‍ മൊത്തിക്കുടിക്കാന്‍ വളര ഇഷ്ടമാണ്. അവിടുന്ന് കിട്ടുന്ന ഫ്രീ സ്നേക്ക്സ് കൊറിച്ച് ബാര്‍ ടെന്റേര്‍സുമായി വര്‍ത്തമാനം പറഞ്ഞും ഒന്നോ രണ്ടോ മണിക്കൂര്‍ ഞാന്‍ ചിലപ്പോള്‍ അത്തരം ബാറുകളില്‍ ഇരിക്കാറുണ്ട്.

ദുബായിലെ ഹോട്ടല്‍ അസ്റ്റോറിയായില്‍ ഗ്രൌണ്ട് ഫ്ലോറില്‍ ഒരു മെക്സിക്കന്‍ ക്ലബ്ബ് ഉണ്ട്. ഞാന്‍ അതില്‍ മെമ്പര്‍ ആയിരുന്നു കുറേ കാലം, അവിടെ ആര്‍ക്കും പോയി മദ്യപിക്കാം, ഡാന്‍സ് ചെയ്യാം. പക്ഷെ മെമ്പേര്‍സിന്‍ ചില പ്രിവിലേജസ് ഉണ്ടെന്ന് മാത്രം.

ആ ക്ലബ്ബിന്റെ പേരുമറന്നു.. [ i think it is pancho villa's] അവിടെ പോയാല്‍ മറ്റൊരു പ്രത്യേകത അന്തക്കാലത്ത്, നമ്മുടെ നെക്ക് ടൈ അവിടെയുള്ള ഡാന്‍സ്ഫ്ലോറിന്റെ മുകളിലുള്ള ബാറില്‍ കെട്ടിത്തൂക്കണം, പകരമായി അവിടെ നിന്ന് നമുക്ക് ഇഷ്ടമുള്ള മറ്റൊരു ടൈ എടുത്ത് ധരിക്കാം.

ഞാന്‍ ചിലപ്പോളവിടെ പോകുന്ന ദിവസം ഒരു ചീപ്പ് ടൈ കെട്ടിപ്പോയി അവിടുന്ന് സാമാന്യം തരക്കേടില്ലാത്ത മറ്റൊരു ടൈ എടുക്കാറുണ്ടായിരുന്നു. ഞാന്‍ മിക്കപ്പോഴും ദുബായ് ദൈരായിലുള്ള ഹോട്ടല്‍ അസ്റ്റോറിയായില്‍ ആയിരിക്കും താമസിക്കുക. എനിക്ക് അല്‍ഫഹീദി സ്റ്ട്രീറ്റില്‍ അറിയാവുന്ന ചില ബിസിനസ്സ് സ്ഥാപനങ്ങളുണ്ടായിരുന്നു. അപ്പോള്‍ കാറ് ഈ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ള സ്ഥലത്തേക്ക് നടന്നും, ടാക്സിയിലും പോകാം.

ആനക്കാര്യവും ചേനക്കാര്യവും എല്ലാം പറഞ്ഞ് എവിടേക്കൊക്കെ പോയി. അതിനാല്‍ തല്‍ക്കാലം വര്‍ത്തമാനം ഇവിടെ നിര്‍ത്താം. നാളെ കര്‍ക്കിടക വാവ്. കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തില്‍  ബലിയിടാന്‍ ആയിരങ്ങള്‍ എത്തും. അവിടെ പോകണം, തിക്കും തിരക്കിലും പങ്കുകൊള്ളണം, ഫോട്ടോകളെടുക്കണം.

എനിക് അവിടെ പ്രിവിലേജസ് ഉണ്ട്. പ്രസിഡണ്ടും മറ്റു ഭരണാധികാരികളും ഒക്കെ എന്റെ ഉറ്റ ചങ്ങാതിമാര്‍. ലൈനില്‍ നില്‍ക്കാതെ തന്നെ എനിക്ക് ബലിയിടാനാകും. പക്ഷെ ഞാന്‍ ആര്‍ക്കും ബലിയിടാറില്ല. പണ്ടൊക്കെ അച്ചമ്മക്കും, അച്ചാച്ചനും ഒക്കെ ബലിയിട്ടിരുന്നു.

അച്ചനും അമ്മയും മരിച്ചതിന് ശേഷം കുറച്ച് നാള്‍ ബലിയിട്ടിരുന്നു. പിന്നെ അത് അടിയന്തിരം കഴിഞ്ഞതോടെ നിര്‍ത്തി. കര്‍ക്കിടക വാവിന് മറ്റു ആളുകള്‍ ബലിയിടുന്നത് കണ്ട് ഞാന്‍ ആസ്വദിക്കും. എന്റെ പരേതാത്മാവുകള്‍ അവിടെ വന്നിരിക്കാം എന്ന സങ്കല്പത്തില്‍ ഞാന്‍ അവരെ മനസ്സില്‍ ധ്യാനിക്കും. അതാണ് എന്റെ പിതൃബലി.

എനിക്ക് ഈ “ബലി”യിലൊന്നും വിശ്വാസമില്ല, എന്നിരുന്നാലും ഞാന്‍ ഈ ചടങ്ങുകള്‍ക്കെല്ലാം സാക്ഷ്യം വഹിക്കും. എല്ലാം ദൈവീകമായ ചടങ്ങുകളാണല്ലോ..

എല്ലാ വിശ്വാസികള്‍ക്കും കര്‍ക്കിടകവാവുബലി ആശംസകള്‍..  2011 ലെ ബലിതര്‍പ്പണം ഒരു ഓര്‍മ്മ ഇവിടെ പങ്കുവെക്കാം. ഈ ലിങ്ക് നോക്കുക http://jp-smriti.blogspot.in/2011/07/2011.html

തൊഴിയൂരിലുള്ള നേനക്കുട്ടിയെ പോയി കാണണമെന്നുണ്ട്. നോമ്പ് കാലമായതിനാല്‍ വൈകിട്ട് പോകുന്നതാണ് ഉത്തമം. പക്ഷെ എനിക്ക് വൈകിട്ട് വാഹനമോടിക്കാന്‍ ഒരു തപ്പലാണ്. മരുമകന്‍ പ്രവീണ്‍ സ്ഥലത്തുണ്ട് ,അവനെ മണിയടിച്ച് തൊഴിയൂര്‍ക്ക് പോകണം ഒരു സന്ധ്യക്ക്.
+++