Showing posts with label dubayile pathemari. Show all posts
Showing posts with label dubayile pathemari. Show all posts

Monday, January 26, 2015

ദുബായിലെ പത്തേമാരി

ഒമാനിലെ പത്തേമാരി വന്ന് ചരക്ക് ഇറക്കി... പാവം അതിന്റെ ക്രാങ്ക് ഷാഫ്റ്റ് ഒടിഞ്ഞിരിക്കുകയായിരുന്നു... ഇപ്പോള്‍ ചില്ലറ ട്രീറ്റ്മെന്റ് കൊടുത്ത് വിശ്രമിക്കാന്‍ പറഞ്ഞിരിക്കുകയാണ്..
ഈ പത്തേമാരിയുടെ അനിയത്തി ജങ്കാറിന്റെ രൂപത്തില്‍ വന്നിട്ടുണ്ട്, ഇപ്പോള്‍ പത്തേമാരി ഈ ജങ്കാറിന്റെ കസ്റ്റഡിയില്‍ ആണ്. ജങ്കാര്‍ ഒമാനിലേക്ക് തിരിക്കുമ്പോള്‍ പത്തേമാരി കൊക്കാല ജെട്ടിയില്‍ നങ്കൂരമിടും.
ഇപ്പോള്‍ അതിലും വലിയൊരു തമാശ പൊട്ടിയിരിക്കുന്നു. വിയ്യൂര്‍ പാലത്തിന്നടിയില്‍ കൂടി മറ്റൊരു പത്തേമാരി ദുബായിലേക്കെന്നും പറഞ്ഞ് പോയിട്ട് കാണാനില്ല. നടുക്കടലില്‍ പെട്ടിരിക്കുകയാണോ എന്നൊരു സംശയം.. ഈ പത്തേമാരിയെ തേടി പത്തോളം പേര്‍ ഇവിടെ കാത്തിരിക്കുന്നു. ഞാന്‍ ആ കൂട്ടത്തില്‍ ഇല്ല.
ഞാന്‍ ഇന്ന് മുളങ്കുന്നത്ത് കാവില്‍ പോയി വരുമ്പോള്‍ വിയൂര്‍ പാലത്തിന്‍ മുകളില്‍ ഇരുന്നൊരാള്‍ കവിത ചൊല്ലുന്നത് കേട്ടു. അപ്പോളാണ് പത്തേമാരികള്‍ പലതുണ്ടെന്ന് മനസ്സിലായത്..
ഏതായാലും എന്റെ പത്തേമാരി കണ്ടുകിട്ടിയല്ലോ...? ഭാഗ്യം........... എനിക്ക് ഭാഗ്യം അടുത്ത് വന്നിരിക്കുന്നു. ശക്തന്‍ നഗറിലുള്ള ഫുഡ് ഫെസ്റ്റിവലില്‍ പോയപ്പോള്‍ ഒരു പ്രൈസ് അടിച്ചു.. കിണര്‍ വറ്റിക്കാനുള്ള ഒരു മെഷീന്‍...
ഭാഗ്യം അടുത്ത് വന്ന സ്ഥിതിക്ക് ഒരു കാരുണ്യ ലോട്ടറിയും വാങ്ങി... ഒരു കോടി കിട്ടിയാല്‍ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റില്‍ ഓറഞ്ച് കൃഷി ചെയ്യണം. അവിടെ ഒരു ഫാം ഹൌസ് കെട്ടണം. എന്നിട്ട് പാറുകുട്ടിയെ അവിടെ കൊണ്ട് പോകണം ഓറഞ്ചിന് വെള്ളം വീശാന്‍..... അങ്ങിനെ കഥകള്‍ കുറെ വന്നിട്ടുണ്ട് മനസ്സില്‍..
ഇന്ന് ഒരു കാര്‍ട്ടണ്‍ മില്ലര്‍ ബീയര്‍ കൊച്ചിയില്‍ നിന്നും വന്ന കുടുംബസുഹൃത്ത് കൊണ്ട് വന്നിട്ടുണ്ട്. അദ്ദേഹം മിനിഞ്ഞാന്നോ മറ്റൊ വാങ്ങിയതാണ്. ഞാന്‍ നാലെണ്ണം തണുപ്പിക്കാന്‍ വെച്ചിട്ടുണ്ട്..
ഇന്ന് 7 മണിക്ക് കുളി കഴിഞ്ഞ് അതില്‍ രണ്ടെണ്ണം സേവിക്കണം... എന്നിട്ട് എനിക്കും പാടണം കവിത.... 
“എവിടെ എന്റെ ദുബായ് പത്തേമാരി....?”...........