Sunday, October 13, 2019

സ്വപ്ന രഥത്തിലേറി ഒമാനിലെ റാഡിസൺ ഹോട്ടലിലേക്ക്

ഒമാനിലെ പാറുകുട്ടിമാരിൽ ഒരാൾ   നാട്ടിൽ എത്തിയിട്ട് നാളേറെയായി, ഇവിടെ വരാമെന്നും എന്നെ കാണാമെന്നും ഒക്കെ പറഞ്ഞിരുന്നെങ്കിലും,  വന്നില്ല...

ഇന്നെലെ ഞാൻ അവളെ  ഓർത്തു കിടന്നു.. 

പാതിരായ്ക്ക് രണ്ടുമണിയായി കാണും ഞാൻ അൽ ക്വയറിൽ എത്തി. നേരെ  ആദ്യം പോയത് പണ്ട് ഞാൻ കൂടെ കൂടെ പോയിരുന്ന റാഡിസൺ ഹോട്ടലിൽ. പബ്ബിൽ ഇരുന്ന് ഒരു പൈന്റ്  ഡ്രാഫ്റ്റ് ബീയർ ഓർഡർ നൽകി. അവിടെത്തെ ബാർ ജീവക്കാർ ഈ പാറുകുട്ടിയെപോലെ മദാലസകൾ ആയിരുന്നു . അവരെ നോക്കിയിരുന്ന നുരഞ്ഞു പൊങ്ങിയിരുന്ന ബീയർ മൊത്തിക്കുടിച്ച് കൗണ്ടർ സ്നാക്ക്സ് കൊറിച്ചും കൊണ്ട്   സമയം പോയതറിഞ്ഞില്ല.

പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ പണ്ട് ഞാൻ കൂടെ കൂടെ പോയിരുന്ന പറവൂർക്കാരി ഉമയുടെ ബെയ്ത്തിന്നരികിൽ കൂടി ഞാൻ താമസിച്ചിരുന്ന നേഷണൽ പള്ളിക്കൂടത്തിന്റെ പുറകിൽ ഉള്ള  അപ്പാർട്മെന്റിൽ എത്തി . 

അടുക്കളയിൽ കയറി  നോക്കിയപ്പോൾ ഹമൂസ് തയ്യാറാക്കി  വെച്ചിരുന്നത് കണ്ടു. ഞാൻ അതിൽ ഒലിവ് ഓയിലും ലൈം ജ്യൂസും ചേർത്ത് രണ്ടു മൂന്ന് ലെബനീസ് ബ്രെഡ് കഴിച്ചു വിശപ്പ് അടക്കി. ബെഡ് റൂമിൽ  കയറി ഉറക്കം തുടരാം എന്ന് വെച്ച് അങ്ങോട്ട് പ്രവേശിച്ചപ്പോൾ ബാത്ത് റൂമിൽ നിന്നും ഈറൻ മുടിയിൽ വിരലോടിച്ച് ഒരു ഈജിപ്ഷ്യൻ സുന്ദരി അടുത്തേക്ക് വന്നു.

എനിക്ക് അവളെ കാണാമെങ്കിലും അവൾക്കെന്നെ കാണാൻ ആയില്ല. ഞാൻ അവിടെ കിടന്ന് അരമുക്കാല് മണിക്കൂർ ഉറങ്ങി, ബാൽക്കണിയിൽ കൂടി ലോണിലേക്ക് ചാടി നേരെ പാറുകുട്ടിയെ കാണാൻ സാക്കർ മാളിനടുത്തേക്ക് വിട്ടു.

...... തുടരും .... [ശേഷം വരികൾ ബുക്ര കാണിക്കാം ]
 

Thursday, July 25, 2019

സിഞ്ചുട്ടി

ചെറുകഥ 

ഉറക്കം പാതി വഴിയിൽ ആയപ്പോൾ ഇടക്ക് ഒരു വശം ചെരിഞ്ഞ് കിടന്നു. പെട്ടെന്ന് പന്തിയില്ലാത്തതെന്തോ കണ്ണിൽ പെട്ടപോലെ ഞാൻ മലർന്ന് കിടന്നു. എന്റെ കട്ടിലിൽ എന്നോടപ്പം ആരോ കിടക്കുന്ന പോലെ തോന്നി . പണ്ടൊക്കെ നാലുവയസ്സുകാരി മുന്തിരി  എന്റെ അടുത്ത് വന്ന് ഞാനറിയാതെ എന്റെ പുതപ്പിനുളളിൽ കയറിപ്പറ്റാറുണ്ടായിരുന്നു.. ഇപ്പോൾ അവൾ ഇവിടെ ഇല്ല .

ആകാംഷയായി എനിക്ക് കൂട്ടത്തിൽ പേടിയും. ആരായിരിക്കും ഇവിടെ കിടക്കുന്നത്.  കഴിഞ്ഞ ആറുമാസമായി പ്രിയതമ ചില ശാരീരിക അസ്വാസ്ഥ്യത്താൽ കൂടെ കിടക്കാറില്ല . ഞാൻ എന്റെ അടുത്ത് കിടക്കുന്നവളെ ഉറക്കത്തിലെന്നോണം കെട്ടിപ്പിടിച്ച് നോക്കിയപ്പോൾ ആനക്കുട്ടി പോലെ തടിച്ച എന്റെ പെണ്ണല്ലാ എന്ന് ഉറപ്പിച്ചു . പിന്നെ ആരായിരിക്കാം ഇവൾ . അടിമുടി തൊട്ടുനോക്കിയപ്പോൾ  സ്ലിം ആയ ഒരു പെണ്ണാണെന്ന് മനസ്സിലായി.

ഈ പാതിരായ്ക്ക് എങ്ങിനെ ഇവൾ എന്റെ കിടപ്പുമുറിയിൽ എത്തി. സമയം നേരം വെളുക്കാൻ ഇനിയും മൂന്ന് മണിക്കൂർ കഴിയണം . മൊബൈലിൽ തട്ടിൻപുറത്ത് കിടക്കുന്ന എന്റെ പെണ്ണിനെ വിളിച്ചാലോ എന്ന് തോന്നി. ടോർച്ചടിച്ച് നോക്കിയപ്പോൾ ഉദ്ദേശം ഇരുപത് വയസ്സിന് താഴെയുള്ള ഒരു സ്ലിം പെണ്ണ്.  എന്റെ ഹൃദയമിടിപ്പ് കൂടി, വിയർക്കാൻ തുടങ്ങി.. ഒന്നും മനസ്സിലാകുന്നില്ല..

ഞാൻ പുറം തിരിഞ്ഞ് കുറച്ച് അകലം പാലിച്ച് കിടന്നപ്പോൾ അവൾ എന്നോട് ഒട്ടി കിടക്കാനെന്ന ഭാവേന എന്നെ കെട്ടിപ്പിടിച്ചു കിടക്കാനൊരുങ്ങി .

ഞാൻ എണീറ്റ് കണ്ണടയെടുക്കാൻ തുടങ്ങിയപ്പോൾ....

"വേണ്ട അങ്കിൾ ഞാനാരെണെന്ന് പറയാം, നേരമൊന്ന് വെളുത്തോട്ടെ..."
അത് വരെ ആന്റിയെ വിളിച്ച് എന്നെ പറഞ്ഞുവിടല്ലേ, പ്ലീസ് .

പേടിച്ച് വിറച്ച് ഞാൻ ക്വിൽറ്റിനുള്ളിൽ കണ്ണടച്ച് കിടന്നു.

കോഴി കൂകിയപ്പോൾ ഞാൻ ചാടിയെണേറ്റ് നോക്കിയപ്പോൾ അവളെ കാണുന്നില്ല, ടോയ്‌ലറ്റിൽ ഷവറിന്റെ ശബ്ദം കേട്ട് ഞാൻ അസ്വസ്ഥനായി.

[ശേഷം വരികൾ അടുത്ത അദ്ധ്യായത്തിൽ വായിക്കാം.]






Wednesday, July 24, 2019

ഹെലോ മൈ ഡിയർ പാറുകുട്ടീ

ഹെലോ മൈ ഡിയർ പാറുകുട്ടീ


പാറുകുട്ടിയുടെ മകൾ പിഞ്ചുവിനെ കാണാനായത് വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു.

പ്രായാധിക്യം മൂലവും രക്തവാതത്തിൻറെ പിടിയിലും ഒക്കെ ആയി കുറച്ച്  നാളായി വണ്ടി ഓടിയ്ക്കാനും മറ്റും  വയ്യാണ്ടായിക്കൊണ്ടിരിക്കുന്നു.

പാറുകുട്ടി നാട്ടിൽ വന്നാൽ എങ്ങിനെയെങ്കിലും എന്റെ മുന്നിൽ വന്ന് പെടാറുണ്ട്, അങ്ങിനെ ജൂലായ് ഒന്നാം തീയതി എന്റെ മുന്നിൽ വന്ന് വീണു , സന്തോഷത്തോടെ ഞാൻ അവളെയും മോളെയും എന്റെ വീട്ടിലേക്ക് കൂട്ടിക്കണോണ്ടുവന്നു.


പിഞ്ചുവിനോട് കുറെ നേരം വർത്തമാനം പറഞ്ഞു.  ബേങ്കിൽ വെച്ച് പാറുക്കുട്ടി കുറച്ചു പടം എടുത്തെങ്കിലും , നല്ല ക്ലിക്കുകൾ ആയിരുന്നില്ല .വീട്ടിൽ വന്നപ്പോൾ ഞാൻ കൂടുതൽ പടം എടുക്കാനും മറന്നു.

പാറുകുട്ടിയേക്കാളും സുന്ദരിയാണ് മകൾ പിഞ്ചു.

ഞാൻ പണ്ടത്തെപ്പോലെ ബ്ലോഗ് എഴുത്ത് ഇപ്പോൾ ഇല്ല . നേരിയ തോതിൽ കാഴ്ച വൈകല്യളങ്ങളും ഉണ്ട്.

Friday, April 26, 2019

കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്

നന്ദ്യാർവട്ടം പൂത്തു എന്റെ ഗുരുവായൂരപ്പാ ....!!

എല്ലാ ദിവസം കാലത്ത് എണീറ്റ് കുളി കഴിഞ്ഞാൽ ആദ്യം പൂക്കൊട്ടയുമായി ഗേറ്റിനടുത്ത നന്ദ്യാർ വട്ടത്തിനോട് കുശലം പറഞ്ഞുതുടങ്ങും , പിന്നീട് അവളെ അവളുടെ നോവിക്കാതെ പൂക്കൾ ഞാൻ നുള്ളിയെടുക്കും .  അത് ഗുരുവായൂരപ്പന് അർച്ചന ചെയ്തേ ജലപാനം കഴിക്കൂ.

എന്റെ  വീട്ടിൽ പൂക്കൾ ആയി ഈ  പെൺകുട്ടി  മാത്രമേ ഉള്ളൂ, പിന്നെ ധാരാളം തുളസിയും മിസ്റ്റർ കൃഷ്ണതുളസിയും ഉണ്ട്. ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസി അർച്ചന ചെയ്യാൻ നന്ദ്യാർ വട്ടത്തിന്റെ കൂടെ കൂട്ടും .

എന്നെ മഥിക്കുന്ന ഒരു പ്രശനം ഉണ്ട്. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഈ മിസ് നന്ദ്യാർ വട്ടത്തിനെ  ഇലചുരുട്ടി പുഴുക്കൾ ആക്രമിക്കും, തുടക്കത്തിൽ ഞാൻ ചെറിയ നിലക്ക് പുഴുക്കളെ പിച്ചി നോവിക്കും , പക്ഷെ ഒരിക്കലും മരുന്നടിച്ച് കൊല്ലില്ല. ഒരിക്കൽ ഇവരെ തുരത്താൻ വടക്കാഞ്ചേരിയിൽ നിന്നും ശർക്കരക്കുടത്തിൽ പുളിയൻ ഉറുമ്പിനെ ഇമ്പോർട്ട് ചെയ്തുവെങ്കിലും തികച്ചും പരാജയമായിരുന്നു . ഇപ്പോൾ ഈ പുളിയന്മാരെക്കൊണ്ട് വലിയ ശല്യവും ആയി.

ഈ പുളിയന്മാർ  ഞങ്ങൾ ഓമനിച്ച് വളർത്തുന്ന മൂവാണ്ടൻ മാവിനെയും തായ്‌വാനിൽ നിന്ന് കൊണ്ടുവന്ന കുഞ്ഞൻ മാവിനെയും ആക്രമിക്കാൻ തുടങ്ങി. മാങ്ങ കിട്ടാതെ ആകുമോ എന്ന് ഭയന്ന് അവരെ കാന്താരി ഗോമൂത്രം കുലുക്കി സർബത്ത് കൊണ്ട് കൊന്നു.

ഞാൻ ഗുരുവായൂരപ്പനോട്  പറയാറുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഞാനിനി എവിടെ പോകും പൂ പറിക്കാൻ . തൊട്ടടുത്ത മല്ലിയുടെ വീട്ടിലും ബാലേട്ടന് ഞാൻ കൊടുത്ത എന്റെ ഓൾഡ് ഔട്ട്  ഹൌ സിലും  വർണങ്ങളിൽ ഉള്ള ധാരാളം പൂക്കൾ ഉണ്ടെങ്കിലും മോഷ്ടിച്ച പൂക്കൾ ഞാൻ ഭഗവാന് സമർപ്പിക്കാറില്ല.

ഗരുവായൂരപ്പൻ എന്നോട് പറഞ്ഞു നീയെങ്ങിനെ ഈ ഭൂമിയിൽ ജനിച്ചു, അതുപോലെ തന്നെ ജന്മമെടുത്തവരാണ് ഈ പുഴുക്കൾ. അവരെ ഉപദ്രവിക്കാതെ മറ്റു മാർഗങ്ങൾ തേടുക.

ഈ മണ്ടൻ ഓൾഡ് മെന്റെ തലയിൽ മറ്റുമാർഗങ്ങൾ ഒന്നും ഉദിച്ചില്ല, ഞാൻ തൽക്കാലം ഭഗവാന് ഇഷ്ടപ്പെട്ട തുളസി അർച്ചന ചെയ്തുകൊണ്ടേയിരുന്നു .

അങ്ങിനെ ഇന്നെലെ വരെ പുഴുവരിച്ച് ശുഷ്കിച്ച കൊമ്പുകളിൽ ഇന്ന് പച്ചിലയും പൂക്കളും പ്രത്യക്ഷമായത് കണ്ട് ഞാൻ അന്തംവിട്ടു.

എല്ലാം ഭഗവാന്റെ ലീലാവിലാസം - അല്ലാതെന്തുപറയാൻ ...??!!!

കൃഷ്ണാ ഗുരുവായൂരപ്പാ - ഭക്തവത്സലാ......

 

 

Friday, April 5, 2019

അയൽവാസി

എന്താ അങ്കിൾ കുറച്ചു നാളായി  എഴുത്തൊന്നും ഇല്ലേ..?  രണ്ടാഴ്ച്ച  മുൻപ് അയൽവാസി ബിനു ഡോക്ടറും വൺ വീക്ക് മുൻപ് പവൻ  ഡോക്ടറും ചോദിചിച്ചിരുന്നു .,,,

"അങ്കിളിനു വയ്യാണ്ടായില്ലേ മക്കളേ - കാഴ്ചയുടെ  പ്രശ്നം ഉണ്ട് -  വയസ്സ് 75 ആയില്ലേ ,പിന്നെ ഗ്ലോക്കോമ ബാധിച്ച് ഒരു  കണ്ണ് ഉള്ളതും ഇല്ലാത്തതും ഒരുപോലെ, എന്നാലും ആ കണ്ണിനെ നോക്കിപ്പോറ്റണം . ഐ ഗ്ലോക്കോമ സർജറി മുപ്പത് കൊല്ലം മുൻപ് ഒമാനിൽ വെച്ചതായിരുന്നു .  അവിടുത്തെ ഹൈ ടെക്ക് സർജറി  ആയതിനാലാണ് ഇപ്പോഴും വലിയ  പ്രശ്നമില്ലാതെ ഓടുന്നത് എന്ന് കൂർക്കഞ്ചേരി ഐവിഷനിലെ ചീഫ് ഡോക്ടർമാരിൽ ഒരാൾ പറഞ്ഞതോർക്കുന്നു .

എന്നെ ആദ്യം  നോക്കിക്കൊണ്ടിരുന്നത് ജ്യോതി ഡോക്ടർ ആയിരുന്നു, പിന്നീട് ഞാൻ തീർത്തും ഗ്ലോക്കോമ രോഗി ആണെന്നറിഞ്ഞതിനാൽ എന്നെ അവരുടെ ഹസ്സിന്റെ അടുത്തേക്ക്  മാറ്റി. അന്നുമുതൽ അനൂപ് ആണ് എന്നെ നോക്കിയിരുന്നത് . ഇപ്പോൾ അദ്ദേഹത്തിന് രോഗികൾ വളരെ കൂടിയതിനാൽ ഞാൻ  റൂട്ടീൻ ചെക്ക് അപ്പിന് ശോഭ ഡോക്ടറെ ആണ് കാണാറ് . രണ്ടുമാസം മുൻപ് എനിക്ക് കണ്ണിന് ചില കോമ്പ്ലിക്കേഷൻ കണ്ടതിനാൽ അവർ എന്നോട് ഗ്ലോക്കോമ സ്പെഷ്യലിസ്റ്റിനെ കാണാൻ പറഞ്ഞു . അപ്പോൾ ഞാൻ ആദ്യം  കണ്ടിരുന്ന ലാവണ്യാ ഡോക്ടറുടെ അടുത്തേക്ക്  തന്നെ പോയി.. അവരുടെ ചികിത്സയിൽ ഐ ആം ഓക്കേ, സൂര്യതാപം പേടിച്ച് ഫോളോ അപ്പിന് ഞാൻ പോയില്ല .

ഇരുപത്തിയഞ്ച് കൊല്ലം ഈവൻ ഓൺ 50 + സെൽഷ്യസ് ചൂടിൽ കുട കൂടാതെയും തൊപ്പി ഇടാതെയും ഞാൻ  ഇരുപത്തിയഞ്ച് കൊല്ലം അവിടെ കഴിഞ്ഞു. സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ ഞാൻ സേഫ് ആയിരുന്നു.

ഇന്ന് ക്രഡിറ് കാർഡിന്റെ പയ്മെന്റ്റ് അടക്കാൻ ബാങ്കിൽ പോകാൻ ഞാൻ ഭയന്നില്ല , ഇന്നെലെത്തെ മഴയിൽ തൃശൂർ തണുത്ത് - മാഫി  ഹർ .... എന്നുവെച്ചാൽ ആംഗലേയത്തിൽ നോ ഹീറ്റ്.

എനിക്ക് ഇടക്ക് ഡച്ച് ഭാഷയും അറബിയും പറയാൻ  തോന്നും - രണ്ടും മനസ്സിലാകുന്ന ആരും പടോസികളായും , സദീക്കുകൾ ആയും ഇല്ല . ഇവിടെ ഹിന്ദിയും അറബിയും ഉപയോഗിച്ചിരിക്കുന്നു .

എനിക്ക് വേഡ് പ്രോസസ്സിംഗ് പ്രയാസമായി തുടങ്ങിയിരിക്കുന്നു , അതിനാൽ ടൈപ്പിംഗ് അറിയുന്ന ഒരു  ദോസ്തിനെ കിട്ടിയാൽ  കൊള്ളാം .  എന്റെ ബ്ലോഗ് എഴുത്ത് പുനരാരംഭിക്കണം ചെയ്യാം എങ്കിൽ മേൽ പറ ്ഞ സുഹൃത്തിനെ കിട്ടണം . പ്രത്യുപകാരമായി അവരെ ഞാൻ ഒരു ബ്ലോഗർ ആക്കുകയും സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ് കൊടുക്കുകയും ചെയ്യാം .

കണ്ണിൽ മരുന്ന് ഒഴിക്കാനുള്ള സമയമായി = തൽക്കാലം ഇവിടെ നിർത്തുന്നു .


this blog is dedicated to  dr binu alappad and dr pavan madhusudan


Wednesday, January 9, 2019

അവൾക്ക് യന്ത്രഊഞ്ഞാലിൽ



ഹേബിയുടെ  വീട്ടിൽ പോയാൽ ഈ പിക്കിൾസ് കിട്ടും. രാജഗോപാലൻ പോക്ക്ന്നുണ്ടെങ്കിൽ എനിക്കും ഒരു കുപ്പി വാങ്ങി വന്നാൽ തരക്കേടില്ല.

ഹേബി  ഇക്കുറി നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല . ഞാൻ അവരുടെ കൂടെ ഒമാനിലേക്ക് പറക്കാൻ വിചാരിച്ചതായിരുന്നു , പക്ഷെ നടന്നില്ല .

യോഗമില്ല - അല്ലാതെന്തു പറയാൻ. ഇനി ഒന്നും മോഹിക്കുകയില്ല . വയസ്സായില്ലേ വിചാരിച്ചിടത്തൊക്കെ പോകാൻ  പറ്റില്ലല്ലോ .

ഞാൻ എന്റെ പിറന്ന നാടായ കുന്നംകുളത്ത് പോയിട്ട് തന്നെ രണ്ട്  കൊല്ലമായി . വാഹനമുണ്ട് പണമുണ്ട് , പറഞ്ഞിട്ടെന്ത് കാര്യം - കൂടെ വരാൻ ആരുമില്ല . പണ്ടവിടെ ഒരു പാറുക്കുട്ടി ഉണ്ടായിരുന്നു . ഇപ്പോൾ അവളുടെ ചൂര് പോലും ഇല്ല .

പണ്ടൊക്കെ എന്നെ മോഹിപ്പിക്കുവാൻ കറുത്ത  പുള്ളികളുള്ള കുപ്പായമിട്ട്  വേലിക്കരികിൽ നിൽക്കാറുണ്ടായിരുന്നു - ഇനി പൂരങ്ങളുടെ നാളുകളായി തുടങ്ങി.

ആദ്യം വരുന്ന പൂരം കുന്നംകുളം കിഴൂർ  പൂരമായിരിക്കും . പണ്ടൊക്കി കിഴൂർ പൂരം കാണാൻ പോകുമപോൾ ഞങ്ങൾ കുന്നിന്മേലുള്ള പാറപ്പുറത്തിരുന്ന് വെടി  പറയാറുണ്ട്. ഒരു പൂരത്തിന്റെ അന്ന്  അവൾ പറഞ്ഞു അവൾക്ക് യന്ത്രഊഞ്ഞാലിൽ കയറണമെന്ന്.

ഞാൻ അവളെ ഊഞ്ഞാലിൽ കയറ്റി താഴെ നിന്ന് ഊഞ്ഞാൽ കൊട്ട തള്ളി തള്ളി  കൂക്കി വിളിച്ചു .. പിന്നെ ഒരു തമാശ ഉണ്ടായി അത് ഇവിടെ എഴുതാൻ പറ്റില്ല . പിന്നെ പറയാം .

അടുത്ത പൂരത്തിന് ഊഞ്ഞാലാടാൻ രമണി ചേച്ചിയെ കൊണ്ടോണം . ഊഞ്ഞാൽ കൊട്ട തള്ളാൻ  രാജഗോപാലനെയും -ഇടുക്കിയിലെ തൊപ്പിക്കാരനെയും വിളിക്കണം .

ഇനിയും കുറെ വിശേഷങ്ങൾ പറയാനുണ്ട് - അത് താമസിയത്തെ പറയാം .
+