Monday, April 30, 2012

തൃശ്ശൂര്‍ പൂരത്തലേന്ന്

പൂരത്തലേന്ന് അതായത്  [30-04-2012] തേക്കിന്‍ കാട്ടില്‍ ആനകളെ അണി നിരത്തി പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും.. തൃശ്ശൂര്‍ക്കാര്‍ക്കും അതും ഒരു പൂരലഹരി തന്നെ.

ദീപാലങ്കാരം കൊണ്ട്  വര്‍ണ്ണപ്പകിട്ടാര്‍ന്ന പാറമേക്കാവും തിരുവമ്പാടിയും പിന്നെ അലങ്കാരപ്പന്തലുകളും പൂരം എക്സിബിഷനും എല്ലാം ഒരു ജനസാഗരം തന്നെ.

ഇന്ന് ആണ്  ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരം.... ഇന്നെലെ രാത്രിയും ഇന്ന് കാലത്തും മഴയുണ്ടായിരുന്നതിനാല്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കൂടല്‍ മാണിക്യം ക്ഷേത്രത്തിലേക്ക്  മഴ പെയ്യാതിരിക്കാന്‍ താമര മാല  നേര്‍ന്നിട്ടുണ്ടാകുമെന്ന് എന്റെ പെമ്പ്രന്നോത്തി പറഞ്ഞു. മഴയെ ഇന്നത്തേക്ക് ഒഴിച്ചുനിര്‍ത്തണേ ശ്രീ വടക്കുന്നാഥാ..................

Sunday, April 29, 2012

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്

ഇന്ന്‍ തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പോയി. കൃത്യം 7 മണിക്ക് ഞാന്‍ പൂരപ്പറമ്പില്‍ എത്തി. ചെറിയ തോതില്‍ മഴ പെയ്തേക്കുമെന്ന ആശങ്കയാല്‍ ഏഴിന് തന്നെ പാറമേക്കാവ് തിരി കോളുത്തി. സാമ്പിള്‍ ഉഗ്രനായിരുന്നു പാറമേക്കാവിന്റെത്.

മഴയെ ഭയന്ന് തിരുവമ്പാടി അമിട്ടുകള്‍ മാറ്റി വെച്ച് വെടിക്കെട്ട് തുടങ്ങി, പക്ഷെ പാറമേക്കാവിന്റെ അത്ര ശരിയാ‍യില്ലാ എന്ന്  തോന്നി. അത് അവസാനിച്ചതും ഞാന്‍ നേരെ വീട്ടിലേക്ക് വിട്ടു. ജോയ്സ് പാലസ്സില്‍ കയറി 2 ഫോസ്റ്റര്‍ അകത്താക്കി. ശരിക്കും വിയര്‍ത്ത് കുളിച്ചിരുന്നു. തണുത്ത ബീയര്‍ അകത്ത് ചെന്നപ്പോള്‍........ഹാ............. നല്ലൊരു കുളിര്‍മ്മ ആയിരുന്നു...



Friday, April 27, 2012

തൃശ്ശൂര്‍ പൂരം 2012

തൃശ്ശൂര്‍ പൂരം മെയ് ഒന്നാം തീയതി - 2012. എല്ലാ ബ്ലോഗര്‍മാരേയും ക്ഷണിക്കുന്നു.


എന്റെ വസതി പൂരപ്പറമ്പില്‍ നിന്ന് അല്പം മാറി. എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ എന്നെ വിളിക്കുക.. ഞാന്‍ പൂരപ്പറമ്പില് കാലത്ത് 9 മുതല്‍ 2 വരേയും വൈകിട്ട് 4 മുതല്‍ 6 വരേയും കാണും...


ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയും ഇടിവെട്ടും ആണ്. പൂരത്തലേന്നും, പൂരത്തിനും, പിറ്റേ ദിവസവും മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു.


ശ്രീ വടക്കുന്നാഥനും, തിരുവമ്പാടിക്കണ്ണനും, പാറമേക്കാവമ്മയും അനുഗ്രഹിക്കട്ടെ.


തൃശ്ശൂര്‍ പൂരം ആശംസകള്‍...............

Friday, April 20, 2012

കൊരണ്ടിത്തള്ള [ചെറുകഥ]







മക്കളെക്കൊണ്ട് തോറ്റു…. ഒരു മുക്കാലിന് ഉപയോഗമില്ല. വര്‍ദ്ധിച്ച  ഇലക്ട്രിസിറ്റി ബില്ലിലേക്കെങ്കിലും എന്തെങ്കിലും തന്നുകൂടെ….? അനാവശ്യമായി  ലൈറ്റും  ഫാനും  മറ്റു ഹൈ  വോള്‍ട്ടേജ് ഉപകരണങ്ങളും ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാല്‍  ഓഫ്  ചെയ്യാതിരിക്കുക. ഇങ്ങനെ ഒക്കെ ചെയ്യുന്നത് ചെയ്യുന്നത്  ശരിയാണോ പിള്ളേര്‍സേ…?

ഊര്‍ജ്ജം അമൂല്യമാണ്. എല്ലാവരും പത്തുശതമാനമെങ്കിലും കുറച്ചുപയോഗിക്കാണ്  പറയുന്നത്. നിശ്ചിത  അളവില്‍ കൂടിയാല്‍ കനത്ത ബില്ല്  അടക്കേണ്ടി  വരും.. പാവം തന്തയുടെ  വരുമാനത്തിലധികം കറണ്‍ട് ബില്ല് വന്നാലോ…..?

ഇനി അഥവാ പിള്ളേറ്സ് എന്തെങ്കിലും  തരാമെന്ന് വെച്ചാല്‍ ഇവിടെ  ഒരു കൊരണ്‍ടിത്തള്ളയുണ്ട്. അത് മുടക്കാന്‍…

“തന്തക്ക്  ഒന്നും  കൊടുക്കേണ്ട മക്കളേ….?” കൊരണ്ടിത്തള്ളയുടെ വാക്ക് മാത്രം കേള്‍ക്കുന്ന പിള്ളേരും………….!!

“എന്തിന്റെ കേടാ ഈ തള്ളക്ക്…?” അല്ലെങ്കില്‍  എന്താ ഈ  പിള്ളേര്‍സിന്റെ പുറപ്പാട്…?”

തൊഴില്‍  രഹിതനായ കുടുംബനാഥന് ആരുണ്ട്  തുണ?

കലികാലമെന്നല്ലാതെ  എന്തുപറയാന്‍…..

Friday, April 13, 2012

വിഷു ആശംസകള്‍


പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള്പെണ്ണുങ്ങള്കുളത്തില്കുളിക്കാനേ വരുന്നില്ല.......

ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട
രയാലിന്കൊമ്പത്തിരുന്നോരോ..
ശീലക്കേടുകള്പറഞ്ഞും ഭാവിച്ചും
നീലക്കാര്വര്ണ്ണാ കണികാണാന്‍.. ഭഗവാനെ
.................