3 months ago
Friday, November 28, 2008
എനിക്കൊരു മോതിരം തരുമോ?
എടോ ജെപീ താനെന്താ ഫോണ്‍ എടുക്കാത്തെ.. ഞാനെത്ര തവണ വിളിച്ചെന്നെറിയാമോ?
ഓഫീസില്‍ വിളിച്ചാല്‍ ഒരേ എന്‍ഗേജ് എപ്പൊ നോക്കിയാലും.
വീട്ടില്‍ വിളിച്ചാല്‍ ആളില്ലാ..
എന്താ ഇങ്ങിനെയായാല്‍………..
ഞാനെന്തിനാ തന്റെ ഫോണ്‍ എടുക്കണ്?
അതു ശരി ഇപ്പോ ഇങ്ങിനെയാണോ?
അപ്പോള്‍ മീറ്റിങ്ങിന്റെ കാര്യം പറയേണ്ടെ….
"മീറ്റിങ്ങ് നോട്ടീസ് കൈപ്പറ്റിയല്ലോ.
എന്നാലും എന്റെ ജെപീ നിങ്ങളൊക്കെയല്ലെ…. ഈ ക്ലബ്ബിന്റെ ജീവനാഡി….
എന്നിട്ടാണോ പ്രസിഡന്റേ എന്നെ താന്‍ ഇങ്ങനെ തരം താഴ്ത്തിയത്…
ഞാന്‍ എന്തിനാ ഇങ്ങനെ നേരത്തെയെല്ലാം വന്ന് നിങ്ങളെ സഹായിക്കാന്‍
ഞാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമൊന്നുമല്ലല്ലോ....സാധാരണ മെംബറല്ലേ?
എനിക്കൊന്നും ഇതില്‍ കാര്യമായ റോള്‍ ഇല്ല…
പിന്നെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനമല്ലേ എന്ന് വിചാരിച്ച് വന്നതാ…
ജെപീടെ ചാനലില്‍ നിന്ന് ക്യാമറമാനെ ഒന്നും കണ്ടില്ലല്ലോ..
ആങ്ഃ.………. അത് എനിക്കിഷ്ടമുള്ളിടത്തൊക്കെ ഞാന്‍ അയക്കും…
ഞാന്‍ നിങ്ങളുടെ അടുത്ത് നിന്ന് കാശൊന്നും കൈപ്പറ്റിയിട്ടില്ലല്ലോ………..
ഓരൊരോ ചോദ്യങ്ങള്‍ കേട്ടാല്‍ വിചാരിക്കും……
എല്ലാ കാര്യങ്ങളും വേണ്ട പോലെ ചെയ്തിട്ടുണ്ടെന്ന്…
നാട്ടുകാര്‍ക്കൊക്കെ നോട്ടീസ് കൊടുത്തു…
എന്തേ എന്റെ സ്റ്റുഡിയോവില്‍ ഒന്ന് എത്തിക്കാഞ്ഞത്?........
അതിന് ജെപി ക്ക് ഒന്ന് തന്നല്ലോ?............
അതു ശരി.എനിക്ക് തന്നത് ഞാന്‍ പോകുന്ന സ്ഥലത്തെല്ലാം കൊണ്ടു നടക്കാന്‍ പറ്റുമോ
എന്റെ സത്യേട്ടാ….
ചാനല്‍ കാര്‍ വന്ന് ക്ലിപ്പ് എടുക്കണം…. ന്യൂസില്‍ കാണിക്കണം…
നിങ്ങള്‍ക്കെല്ലാം ഞെളിഞ്ഞ് നില്‍ക്കണം….
എന്റെ സ്റ്റുഡിയോവിലെ കുട്ട്യോള് ക്യാമയും തൂക്കി വരുമ്പോള്‍ അവര്‍ക്ക് കുടിക്കനെന്തെങ്കിലും
കൊടുത്തിട്ടുണ്ടോ ഇതു വരെ….
ഡിന്നറും മറ്റുമുണ്ടെങ്കില്‍ എനിക്ക് ഈ തിരക്കിന്നിടയില്‍ അവരുടെ കാര്യവും നോക്കണം…
നിങ്ങള്‍ക്കങ്ങനെ വല്ല വിചാരോം ഉണ്ടോ?
വേറെ ചാനലുകാരെയൊന്നും കാണുന്നില്ലല്ലോ ഇവിടെ…..
എങ്ങിനെയാ അവരൊക്കെ വരിക…..
ആരെയും മൈന്‍ഡ് ചെയ്യാന്‍ നിങ്ങള്‍ക്കൊന്നും സമയമില്ലല്ലോ.
എന്റെ വണ്ടീല് ക്യാമറയുണ്ടോന്ന് നോക്കട്ടെ……..
ഏതായാലും കുറച്ച് സ്റ്റിത്സും.. 10 മിനിട്ട് വിഡിയോയും എടുക്കാം…..
ദാ ഷാജിയേ…….. നോക്ക്യേ ജെപി വരുന്നു……… ക്യാമറകളുമായി………
ആളുകളൊക്കെ ശരിക്ക് അണി നിരക്കട്ടെ….
ബാനര്‍ ശരിക്ക് കെട്ടിയിട്ടില്ലേ……….
ഓരൊരുത്തരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു…….
ജെപി ഞങ്ങള്‍ റെഡി………
"സത്യേട്ടാ എത്ര പേഷ്യന്സിനെ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തു"?….
ലിസ്റ്റ് നോക്കട്ടെ……… ഏതാണ്ട് 100ല്‍ കൂടുതലാളുകളുടെ സ്ക്രീനിങ് കഴിഞ്ഞിട്ടുണ്ട്…..
എന്നാല്‍ നമുക്ക്………. ഡോക്ടര്‍മാരെയും, രോഗികളേയും, ക്ലബ്ബു പ്രവര്ത്ത്കരേയും എല്ലാം കൂട്ടി
മൊത്തത്തില്‍ ഒരു ഫോട്ടോ എടുക്കാം.
ഞാന്‍ കംപ്ലീറ്റ് പ്രോഗ്രാം വിഡിയോ കവറ് ചെയ്തു….
സത്യേട്ടാ……. എത്ര നേരമായി ഞാന്‍ വന്നിട്ട്…………
ഇതാ ഞാന്‍ പറഞ്ഞേ നേരത്തേ……….
എന്താ ഫെല്ലോഷിപ്പൊന്നുമില്ലേ?
ഞാന്‍ ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല………
ഒന്നുമില്ലേ ഇവിടെ…….
അതാ അവിടെ ചായയും കാപ്പിയും, വടയുമെല്ലാം ഉണ്ട്…
ശരി……….. വടയും കിടയുമൊന്നുമില്ലെങ്കിലും ……. ഒരു ചായ കുടിച്ചാല്‍ ഒരു ഉഷാര്‍ വരുമല്ലോ?............
ജെപീ……. അതാ ആ വലിയ ഡൈനിങ്ങ് റൂമില്‍ ഉണ്ട് സാധനങ്ങളൊക്കെ……
ഓകെ………
………………….. ഇതെന്താ എല്ലാ സാധങ്ങളും വലിച്ചു വാരിയിട്ടിരിക്കുന്നത്…
എനിക്കൊന്നും ഈ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ല……………………..
എന്താ രാഘവേട്ടാ ഇവിടെ?…………..
എന്റെ 2 കണ്ണൂം ഓപറേഷന് ചെയ്തതാ…….എന്നാലും നിങ്ങളുടെ ഈ സംരഭത്തില്‍ …..
വീണ്ടും ഒരു ചെക്ക് അപ്പ് നടത്താമെന്നു വിചാരിച്ച് വന്നതാണ്. ….
എന്നാ ശരി……. അങ്ങോട്ട് കടന്നിരുന്നോളൂ….
ഞാന്‍ പുറത്ത് പോയി ഒരു കാപ്പി കുടിച്ചിട്ട വരാം……..
കാപ്പി ഈ നേരത്തോ……….. ഇപ്പോ ഉണ്ണണ്ടെ നേരമായില്ലേ……..
എനിക്കിന്ന് കാലത്ത് കാപ്പിയും, പ്രാതലും ഒന്നും കിട്ടിയില്ല…
കറന്റ് ഇല്ലാത്തതിനാല്‍ കാപ്പിയിടാന് പറ്റിയില്ല…
പ്രാതല്‍ എന്തോ ഉണ്ടാക്കി വെച്ചിരുന്നു….. ബീനാമ്മ……
പക്ഷെ കാലത്തെ ചുടുകാപ്പി കിട്ടാത്തതിനാല്‍ ഭക്ഷണം വേണ്ടെന്ന് വെച്ചു…
കാലത്തെ ബെഡ് കാപ്പി ഞാന്‍ സ്വയം ഉണ്ടാക്കി കഴിക്കയാ പതിവ്….
ഞങ്ങള്‍ വിദേശത്തായിരിക്കുമ്പോഴുണ്ടായിരുന്ന സ്വഭാവമാണു…
ഇപ്പോഴും അതു തുടരുന്നു….
അതിനാല്‍ എന്റെ ശ്രീമതിക്ക് കാലത്ത് എന്നെക്കൊണ്ട് ശല്യമൊന്നുമില്ല…
ബ്രേക്ക് ഫാസ്റ്റ് എന്തെങ്കിലും ഉണ്ടാക്കി അടുക്കളയില്‍ വെച്ചിട്ടുണ്ടാകും….
ഞാന്‍ സ്വയം എടുത്ത് കഴിക്കും….
വീട്ടില്‍ പിള്ളേരുണ്ട്ങ്കില് എല്ലാരും ചേര്‍ന്ന് ഒരുമിച്ചിരുന്ന് കഴിക്കും………..
ഇനി ഈ നേരത്ത് എവിടുന്നാ കാപ്പി കിട്ട്വാ……….
ഉച്ചയൂണ് നേരത്ത് ഹോട്ടലുകാര്‍ക്ക് ഈ കാപ്പി കുടിക്കാന്‍ വരുന്നവരെ ഇഷ്ടമില്ല….
തൊട്ടടുത്ത് എലൈറ്റ് ആശുപത്രിയുണ്ടല്ലോ………
അവിടെ ഇന്ത്യന്‍ കോഫി ഹൌസുണ്ട്…. അങ്ങോട്ട് പോകാം………….
മൊത്തത്തില്‍ തരക്കേടില്ലാത്ത അന്തരീക്ഷം…..………
എന്താ സാറെ കഴിക്കാന്‍ വേണ്ടേ?..........
ഈ നേരത്ത് ചെറുതായി കഴിക്കാനെന്തെങ്കിലും ഉണ്ടോ…..
ഉണ്ടല്ലോ സാറെ………..
പൂരി മസാല്‍, നെയ് റോസ്റ്റ്, മസാല ദോശ…………
ചപ്പാത്തി കഴിച്ചിട്ട് കുറെ നാളായി………….
അതിനു ചപ്പാത്തിയില്ലാ സാറെ……………
ചപ്പാത്തി രാത്രി മാത്രമെ ഉള്ളൂ….
അപ്പോ എന്താ കഴിക്കാ…………
എന്നാല്‍ പൂരി തരൂ………………
പൂരി തണുത്ത് വെറുങ്ങലിച്ചിട്ടുണ്ടാകും………….
എന്നാലും പറഞ്ഞ് പോയില്ലേ………….
രാഘവേട്ടന് പറഞ്ഞത് ശരിയാ………
മണി 12 ½ ആയി. ഇനി വീട്ടീ പോയി അവിടെ വെച്ചിട്ടുള്ള ഭക്ഷണം കഴിച്ചില്ലെങ്കില്‍ ബീനാമ്മയുടെ വായിലിരിക്കുന്നത് കേള്‍ക്കണം….
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ…. എന്തെല്ലാം കേള്‍ക്കണം…. എന്തെല്ലാം അനുഭവിക്കണം……….
ആ……. പൂരി എത്തി……… വിചാരിച്ച പോലെ ത്ണുത്ത് മരവിച്ചതല്ല……..
നല്ല ഓവന് ഫ്രഷ്………….. ക്രിസ്പി ………. പൂരി……..
നല്ല ചുവന്ന മസാലയും……….
കൊള്ളാം………. വയറ് നിറഞ്ഞു…………..
കാപ്പിയോ……. ചായയോ …… സാറെ………..
ഒന്നും വേണ്ട മോനെ………….തൃപ്തിയായി…………….
ഇനി നേരെ രോഗികളുടെ അടുത്തെക്ക് പോകാം…………
എന്താണു ഈ നേഴ്സുമാര്‍ കാണിക്കുന്നതെന്നു നോക്കാം………..
എനിക്കു തിമിരം ബാധിക്കുമല്ലോ കുറച്ച് കഴിഞ്ഞാല്‍…………
വേദനയില്ലാത്ത ഓപറേഷനാണെന്നാ ഷെന്നി പറഞ്ഞേ………….
ഊം……… എന്നാലും നോക്കാം….. അറിഞ്ഞിരിക്കുന്നത് നല്ലതല്ലെ?
ആദ്യം അവര്‍ പ്രഷര്‍ നോക്കുന്നു… അതെനിക്കു സുപരിചിതമാണു…
പിന്നെ അവരെന്താ ഇഞ്ജെക്ഷന് സിറിഞ്ച് കണ്ണില്‍ കുത്തുന്നതെന്നു മനസ്സിലായില്ല….
ഒരാണിനെ പരിശോധിക്കുന്നത് കണ്ടു…. അയാള്‍ക്ക് വേദനയില്ലാ എന്ന് തോന്നുന്നു……
പക്ഷെ ഈ സിറിഞ്ച് കണ്ണില്‍ കുത്തിയാലെങ്ങ്നാ വേദനയില്ലാത്തതെന്താ എന്നാ എനിക്ക് മനസ്സിലാകാത്തത്…….
സാധാരണ തരിപ്പിക്കാനല്ലേ കുത്തിവെപ്പ് നടത്തുക………
തരിപ്പിച്ചാല്‍ ഓപറേഷന് ചെയ്യേണ്ടത് കോയമ്പത്തൂരല്ലേ……….
ആ സ്ഥലം ഇവിടെ നിന്ന് 120 കിലോമീറ്റര്‍ അകലെയല്ലെ……….
ഒന്നും പിടി കിട്ടുന്നില്ലല്ലോ………..
ആ ഒരു അമ്മാമയെ കിടത്തുന്നുണ്ട്….. അതൊന്ന് ക്യാമറയില്‍ പകര്‍ത്താം…
അമ്മാമയുടെ കണ്ണില്‍ ആദ്യം മരുന്ന് ഒഴിച്ചു…..
പിന്നെ പ്രഷറ് നോക്കി……..
പിന്നെ സിറിഞ്ചു എടുത്തു കുത്തി………….. അമ്മാമ്മ വേദന കൊണ്ട് പുളഞ്ഞു………… കൈ അറിയാതെ
തട്ടാന്‍ എന്ന പോലെ പോയി…. അപ്പോള്‍ നഴ്സുകുട്ടി പറഞ്ഞു… അമ്മാമ്മേ…… കൈ താഴെ ഇടൂ……..
ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചു….. ക്യാമറ എന്റെ കയ്യില്‍ നിന്നും താഴെ വീഴുമെന്നു….
ഒരു മിനിട്ടുകൊണ്ട്… ടെസ്റ്റിങ്ങ് കഴിഞ്ഞു…. അമ്മാമക്കു പിന്നെ ഒരു പ്രശ്നവും കണ്ടില്ല…
പക്ഷെ ആദ്യ കുത്തലില്‍ അമ്മാമ്മ വേദനിച്ചു പുളയുന്നത് എനിക്ക് നോക്കിനില്ക്കാനായില്ല….
പഷെ എന്നിലെ പത്രപ്രവര്ത്തകന് പതറിയില്ലാ…. കാര്യങ്ങള്‍ ശരിക്കും ഒപ്പിയെടുത്തു……..
ഒരു നെടുവീര്‍പ്പോടെ ഞാന്‍ അടുത്തുള്ള ഒരു കസേരയിലമറ്ന്നു…..
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ…… എനിക്കും ഇത് പോലെ കുത്തേല്‍ക്കേണ്ടി വരില്ലേ……
കുറച്ച് നാള് കഴിഞ്ഞാല്‍……..
ഹേയ് ജെപീ…….. എന്താ പെട്ടെന്നവിടെ ഇരുന്നേ…………. ഗീതേച്ചി ചോദിച്ചൂ….
ഒന്നൂല്ലാ എന്റെ ഗീതേച്ചീ…….
ഞാന്‍ ആ രംഗം കണ്ട് ആകെ തളര്‍ന്ന് പോയി……
എന്തേ ഉണ്ടായി…………
എന്തെങ്കിലും പ്രശ്നം ഉണ്ടോ……
ഏയ് ഒന്നുമില്ല…..
ഞാന്‍ അവിടെ കണ്ണ് ടെസ്റ്റ് ചെയ്യുന്നത് നോക്കി നിന്നതാ…..
എന്റെ ഇരിപ്പു കണ്ട് ഗീതേച്ചി പാവം പേടിച്ചു….
കുറച്ച് നേരം പുറത്ത് പോയി നിന്ന് കാറ്റ് കൊള്ളാം…..
ആ ജെപി ഇവിടുണ്ടായിരുന്നോ……
ഞങ്ങള്‍ വിചാരിച്ച് പോയെന്ന്………..
എന്നാ വരൂ ….. നമ്മള് വയസ്സന്മാരുടെ ഒരു ഫോട്ടോ എടുക്കാം….
എടാ ഷെന്നീ………. ഇതാ ക്യാമറ……..
എല്ലാം ശരിയാക്കിയിട്ടിട്ടുണ്ട്….
ജ്സ്റ്റ് ക്ലിക്ക്……….
ഇതെന്താ അവന്റെ കൈ വിറക്കുന്നേ………
അതവന് കള്ള്കുടി നിര്ത്തിയതിനാലാ….
അതെയോ ഷെന്നീീ.….
ഊം…… അതെയെന്നാ തോന്നണെ…….
കള്ള് കുടി നിര്ത്തിയാലങ്ങനെ ഉണ്ടാക്വൊ സത്യേട്ടാ….
എനിക്കറിയില്ലാ എന്റെ ജെ പീ………
അതെന്തെങ്കിലുമാകട്ടെ……..
ഫോട്ടൊ നോക്കട്ടെ……… എങ്ങിനെ ഉണ്ടെന്നു….
വലിയ കുഴപ്പമില്ല……. സത്യേട്ടാ ഞാന്‍ പൂവ്വാ………………
പോകും വഴി എനിക്ക് ആപ്പീസില് ഒന്ന് കയറണം…
ജെപി…….. വരട്ടെ പോകാന്‍…
ഞാന്‍ താന്‍ വരില്ലാ എന്ന് വിചാരിച്ച് ഫോട്ടൊഗ്രാഫറോട് വരാന്‍ പറഞ്ഞിരുന്നു…
നമുക്കെല്ലാവരുമൊന്നിച്ച് ഒരു പടം ഏടുക്കാം… അയാള്ക്കേതായാലും കാശ് കൊടുക്കണം….
നമ്മുടെ പെണ്ണുങ്ങളൊക്കെ ഇവിടുണ്ടായിരുന്നല്ലോ………
ദാ അവിടുണ്ട്…..
എന്നാ വരട്ടെ……. പത്ത് മിനിട്ടും കൂടി കഴിന്ഞ്ഞ് ഡോക്ടര്‍മാരെയും കൂട്ടി നിര്‍ത്തി എടുക്കാം…
ശരി എന്നാ അങ്ങിനെയാകട്ടെ…..
അപ്പോ പത്ത് മിനിട്ട് എന്ത് ചെയ്യണം….
അതാരാ അവിടെ ഒരാള്‍ പുസ്തകം വില്‍ക്കുന്നു…
അത് നമ്മുടെ ഗീതേച്ചിയല്ലേ…….
ഇന്നാളെനിക്ക് പുസ്തകം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല അല്ലെ….
ഇനി എനിക്ക് വേണ്ട……..
ഇതാരാ ഗീതേച്ചിയുടെ കൂടെ വേറെ രണ്ട് പെങ്കുട്ട്യോള്………
അത് നമ്മുടെ ഷെന്നീടെ കെട്ട്യൊളും….. ആ കുറ്റുമുക്കിലെ പെങ്കുട്ടീം അല്ലേ….
ഷെന്നീടെ കെട്ട്യോള് 50 ഉറുപ്പിക കൊടുത്ത് ഒരു പുസ്തകം വാങ്ങി….
ഗീതീച്ച്യേ……… എനിക്ക് വേണമെങ്കില്‍ ഒരു പുസ്തകം തന്നോളൂ…
ഞാന്‍ കാശൊന്നും തരില്ല….
ഈ മീഡിയക്കാര്‍ക്ക് ഇത്തരൊം പുസ്തകങ്ങളൊക്കെ സൌജന്യമായി കിട്ടും..
ജീപീ ….. ഞാനൊരു പുസ്തകം തരാം… ജീപിക്കല്ല….
ബീനക്കു കൊണ്ട് കൊടുക്കണം….
ഞങ്ങള്‍ക്കൊരു കണക്ക് തീര്‍ക്കാനുണ്ട്…
അതിലേക്കായിട്ടെന്ന് പ്രത്യേകം ഗീതേച്ചി തന്നതാണെന്ന് പറഞ്ഞ് കൊടുക്കണം…
ശരി സമ്മതിച്ചു………പറഞ്ഞപോലെ ചെയ്യാം ഗീതേച്ചീ….
ഈ കുറ്റുമുക്കിലെ പെങ്കുട്ടീ ….. എന്താ വിശേഷം………
കാലത്ത് അമ്പലത്തിലൊക്കെ പോയീട്ടാണല്ലോ വരവ്……..
ഇതെന്താ ഭഗവാനെ………… എത്ര മോതിരങ്ങളാ ഇട്ടിരിക്കുന്നതു….
നോക്കട്ടെ………. വലത് കയ്യില്‍ നാല്, ഇടത് കൈയില്‍ രണ്ട്….
ഇത്രയധികം മോതിരമെന്തിനാ….
ഒരു മോതിരം എനിക്ക് തരൂ….
എന്റെ കൈ നോക്കൂ….
ഒറ്റ മോതിരം പോലും ഇല്ലാ………….
എനിക്ക് മോതിരം എന്ന് പറഞ്ഞാല്‍ ക്രയിസാ….
ഞാന്‍ കുറെ മോതിരം വാങ്ങാറുണ്ട്….
ഞാനെന്നാല്‍ മോതിരങ്ങള്‍ ആരും കാണാതിരിക്കുവാന്‍ മറച്ച് പിടിക്കാം…
അതെന്തായാലും വേണ്ട്…..
ഞാനൊന്ന് നോക്കട്ടെ വിശദമായി………..
ഈ മോതിരത്തിലെ കല്ലുകളെന്താ മിന്നുന്നത്…….
അതെനിക്ക് തരാമോ?
അയ്യോ …… അത് തരാന്‍ പറ്റില്ല……….
എന്നാല്‍ ഞാന്‍ നല്ല വണ്ണം ഒന്ന് നോക്കട്ടെ………..
പാവം പെങ്കുട്ടി ആ മോതിരം ഊരി എന്റെ കയ്യില്‍ വെച്ച തന്നു…
എന്നിട്ട് പറഞ്ഞു ഇതിന്റെ കല്ലുകള്‍ക്ക് പതിനായിരം രൂപ വിലയുണ്ടെന്നു…
എന്നാ അത് വേണ്ട്… മറ്റേ കയ്യിലെ ഒരു മോതിരം മതി……
അതെന്താ ചെറിയ ഒരു കല്ല്…….'
അത് പവിഴമാണെന്ന് തോന്നുന്നു….
അത് സാരമില്ല…… അതെനിക്ക് തരൂ
ഇത്രയധികം മോതിരമില്ലേ………. ഒരു മോതിരം എനിക്ക് തരൂ………..
അയ്യോ ഞാന്‍ പൂവ്വാ… എന്റെ വീട്ടിലേക്ക്………. എനിക്കൊന്നും തരാന്‍ പറ്റില്ല………..
Subscribe to:
Post Comments (Atom)
8 comments:
മാഷെ ഞങ്ങള്‍ വിചാരിച്ചു ഇനി മലയേഷ്യയില് നിന്ന് കുറച്ച് നാളത്തെക്ക് വരില്ലെന്ന്...
എന്നാ തിരിച്ച് വന്നേ?......
ഈ മോതിരത്തിന്റെ കഥയില്‍ “തുടരും” എന്നെഴുതിയിട്ടില്ല..
അത് നന്നായി..........
ജാനകിയും കുട്ടികളും
അപ്പൊ ഇപ്രാവശ്യം ബീനാമ്മയ്ക്ക് ഭാഗീക അവധി നൽകി അല്ലെ? പാവം റെസ്റ്റ് എടുക്കട്ടെ
മോതിരമേവ ജയതേ...
Best wishes..!!!
jpji,
when it become an organisation things are like this only!
vatabt "trichur blog club''?
കൊള്ളാം മോതിരമോഹി ജെപി ഏട്ടന്....
മോതീരം... ബന്ധനത്തിന്റെ പ്രതീകമല്ലേ??? നമുക്കു വേണോ ഈ ബന്ധനം?
നല്ല ശൈലി...
ആശംസകള്‍
സര് ,ഈ പോസ്റ്റു് നന്നായിരിക്കുന്നു ആശംസകള്‍.....
Post a Comment