3 months ago
Wednesday, December 24, 2008
ഗുരുവായൂരപ്പാ ഒരു വഴി കാട്ടണേ >>>
പാറുകുട്ടീടെ മൂന്നാം ഭാഗം ഇന്ന് തന്നെ എഴുതികിട്ടിയാല് തരക്കേടില്ലാ എന്ന് ജാനകി പുലര്‍ച്ചെ വിളിച്ച് പറഞ്ഞതിനനുസരിച്ച് ഞാന്‍ നേരത്തെ തന്നെ എഴുന്നേറ്റു.
എഴുത്ത് തുടങ്ങുന്നതിനു മുന്‍പാണ് എന്റെ മനസ്സില്‍ ഈ വിഷയം വന്ന് ചേക്കേറിയത്.
അപ്പോള്‍ വിചാരിച്ചു ഇതങ്ങഴുതാം,പാറുകുട്ടീടെ കഥ അതിന് ശേഷമാകാമെന്ന്..
വയസ്സ് അറുപതേ ആയുള്ളൂവെങ്കിലും, ഒരു 95 വയസ്സുകാരനെ പോലെ ക്ഷീണിതനാണോ ഞാന്‍ എന്ന സംശയം തുടങ്ങിയിട്ട് കുറച്ച് കാലമായി.
പാരമ്പര്യമായി ഞങ്ങളുടെ തറവാടില്‍ അറുപത് വയസ്സിനപ്പുറം ആണുങ്ങള്‍ക്ക് ആയുസ്സില്ല.. അതിനൊരു അപവാദമായി ഞാന്‍ ഇങ്ങിനെ നരകിക്കുന്നു.
ജനനവും മരണവും എല്ലാം ഈശ്വര കല്പിതമാണല്ലോ. തലയിലെ വരക്കനുസരിച്ചാണല്ലോ അതിന്റെ ഗതി.പിന്നെ ഈ ജന്മത്തില് ചെയ്തുകൂട്ടിയിട്ടുള്ള പാപ കര്‍മ്മങ്ങളുടെ ഫലവും കൂടി ഒന്നിച്ചനുഭവിക്കണമല്ലോ.
ഒരു പക്ഷെ അതായിരിക്കാം എന്നെ അങ്ങോട്ട് വിളിക്കാത്തെ ദൈവം തമ്പുരാന്.അറുപത് തികഞ്ഞിട്ടും എന്നെ കൊണ്ടോകാന്‍ കാലന് കയറുമായി വന്നില്ല.
പിന്നെ കഴിഞ്ഞ കര്‍ക്കിടകത്തിലെങ്കിലും വരുമെന്ന് പ്രത്യാശിച്ചു...വന്നില്ലാ...
ഇനി എന്നാണാവോം..എന്നെ കൊണ്ടോകാന്‍ വരണ്?....
കുറച്ച് ദിവസമായിട്ട് പല്ലിനെന്തോ കുഴപ്പം.വെള്ളം..... പ്രത്യേകിച്ച് തണുത്ത വെള്ളം കൊള്ളുമ്പോള്‍ പല്ല് കോച്ചണ പോലെ...
ആദ്യമൊന്നും അത് കാര്യമായെടുത്തില്ല..പിന്നെ അത് കൂടി കൂടി വന്നു...
ബീര്‍ എനിക്ക് ഇഷ്ടപാനീയമാണ്..
പശ്ചിമ ജര്‍മനിയിലെ എന്റെ ജീവിതമാണെനിക്ക് ആ വസ്തു ഇഷ്ട പാനീയമാക്കിയത്.അതിന്റെ പിന്നിലും വലിയൊരു കഥയുണ്ട്...
അത് പിന്നീട് പറയാം.ഫ്രാങ്ക്ഫര്‍ട്ടും, ഡസ്സല്‍ഡോര്‍ഫും, വീസ്ബാഡനും, ബാഡന്‍ ബാഡനിലെ കാസിനോകളും ഒരു കാലത്ത് എന്റെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നു.
ഈ പല്ലിന്റെ കാര്യം ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.ചികിത്സിക്കുക തന്നെ.
കുടുംബത്തില്‍ മണി ചേച്ചീടെ മോന് ഒരു ഡെന്റിസ്റ്റ് ഉണ്ട്... അവനുമായി ഫോണില്‍ ബന്ധപ്പെട്ടു.
"രാകേഷെ....... എന്റെ കാര്യങ്ങളൊക്കെ മനസ്സിലായല്ലോ"... "അത് നമുക്ക് വേണ്ട പോലെ ചെയ്യാം ഇളേശ്ശാ
...... പേടിക്കാനൊന്നും ഇല്ല.തല്ക്കാലം കോള്‍ഗേറ്റ് സെന്സിറ്റിവ് ലോഷന്‍ കൊണ്ട് 3 നേരവും മൌത്ത് വാഷ് ചെയ്യുക...
പിന്നീടെന്നോട് കാര്യങ്ങളൊക്കെ ധരിപ്പിക്കുക".
"ശരി അങ്ങിനെ ചെയ്യാം മോനെ"... രാകേഷിനെ വീണ്ടും വിളിപ്പിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു....
"ഇളേശ്ശാ നമുക്ക് അയ്യന്തോളിലുള്ള ഒരു ഡോക്ടറെകൊണ്ട് ചികിത്സിപ്പിക്കാം..ഞാന്‍ വിളിച്ച് അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യാം..
ഇളേശ്ശന് അടുത്ത ബുധനാഴ്ച 5 മണിക്ക് അങ്ങോട്ട് പോയാല്‍ മതി." "ശരി രാകേഷെ"....
എനിക്ക് ഇത്തരത്തിലുള്ള ചികിത്സകളും, സര്‍ജറിയെല്ലാം വളരെ പേടിയാണ്...ഏറ്റവും പേടി എനിക്ക് ഈ തരിപ്പിക്കാനും മറ്റുമുള്ള കുത്തിവെപ്പുകളാണ്.
അങ്ങിനെ ബുധനാഴ്ച വന്ന് ചേര്‍ന്നു.
4 മണിക്ക് ഓഫീസില്‍ പോയി - ഉച്ചക്ക് ശേഷമുള്ള കാര്യങ്ങളൊക്കെ വേഗം ചെയ്തു തീര്‍ത്ത്, ഡെന്റിസ്റ്റിന്റെ സ്ഥലത്തേക്ക് യാത്രയായി...
പടിഞ്ഞാറെ കോട്ട കഴിഞ്ഞ് .... കളക്ടറേറ്റ് കഴിഞ്ഞ് പുതിയ വഴി അവസാനിക്കുന്ന ഇടത്താണ് ക്ലിനിക്കെന്ന് രാകേഷ് പറഞ്ഞിരുന്നു.
സ്ഥലമൊക്കെ കണ്ട് പിടിച്ചു. കാര്‍ കുറച്ചകലെ പാര്‍ക്ക് ചെയ്തു.ക്ലിനിക്കിന്റെകത്തേക്ക് പ്രവേശിച്ചു.
ഒന്ന് മൂത്രീകരിച്ച് ശരിയായിരിക്കാമെന്ന് വിചാരിച്ചു...
ഉച്ചയൂണും, മയക്കവും കഴിഞ്ഞെഴുന്നേറ്റാല്‍ പിന്നെ എനിക്ക് കൂടെ കൂടെ മൂത്രീകരണം തന്നെ...
കാലത്ത് പ്രാതല്‍ കഴിഞ്ഞാല്‍ പിന്നെ ലഞ്ചിനുമുന്‍പ് ഒരു തവണയെ മൂത്രീകരണം ഉള്ളൂ.
ഇവിടെ ടോയലറ്റ് ഒന്നും കാണാനില്ലല്ലോ..
പേഷ്യന്‍സിന് ഇരിക്കാന്‍ വൃത്തിയും വെടിപ്പുമുള്ള ഒരു ഇടുങ്ങിയ മുറി.. കുടിക്കാന്‍ നല്ല വെള്ളം... വായിക്കാന്‍ പുസ്തകങ്ങള്‍........... രസിക്കാന്‍ കേബിള്‍ ടിവി..
പക്ഷെ ടോയ് ലറ്റ് മാത്രം ഇല്ലാ ... വെയ്റ്റിങ്ങ് റൂമില്‍.....പുറത്ത് പോയി കാര്യങ്ങളെല്ലാം സാധിച്ചു..
എന്റെ ഊഴവും കാത്തിരുന്നു...എന്റെ കൂടെ ക്ലിനിക്കില്‍ വരാനോ.. എന്റെ കാര്യങ്ങള്‍ നോക്കാനോ എനിക്കാരും ഇല്ല...
ഭാര്യയും, മകനും, മകളും, മരുമകനും, എല്ലാം ഉള്ള എനിക്ക് ഇത്തരം അവസ്ഥയില്‍ ആരും ഇല്ല....
വേണ്ട........ ആരും വേണ്ട.......
ആരുമില്ലാത്തവര്‍ക്ക് ഈശ്വരന് തുണ!
ഡോക്ടര്‍ ഇരിക്കുന്നിടത്ത് നിന്ന് ഒരാണ്‍കുട്ടി വന്ന് എന്നോട് പേരു ചോദിച്ചു..ഉള്ളിലേക്കാനയിച്ചു...
ഡോക്ടര്‍ ചോദിച്ചു."ഡോക്ടര്‍ രാകേഷിന്റെ ഇളയച്ചനാണല്ലേ? അപ്പോ.... രാകേഷിന്റെ അച്ചന്റെ അനിയനാണോ......."
"അല്ല....... ഞാന്‍ രാകേഷിന്റെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവാ.."
"ഒകെ സര്.........സാര്‍ എന്ത് ചെയ്യൂന്നു...
എന്താ തൊഴില്‍?" ഞാന്‍ എന്നെ പരിചയപ്പെടുത്തി.... "അപ്പോള്‍ നമുക്ക് ചികിത്സ ആരംഭിക്കാം....
സാര്‍ ഇവിടെ ഇരുന്നോളൂ". അവിടുത്തെ സാമഗ്രികളെല്ലാം കണ്ടപ്പോള്‍,എനിക്കാകെ പേടിയായി....തലവേദനയുണ്ടാക്കുന്ന മരുന്നിന്റെ ഗന്ധവും....
"തല ചായ്ച് അവിടെ കിടന്നോളൂ സാറെ".
"ആ ശരി ഡോക്ടര്‍...
ഡോക്ടര്‍ , ഐയാം വെരി സെന്സിറ്റിവ്..
എനിക്ക് വേദന ഒട്ടും സഹിക്കാനാവില്ല.."
"ഓ!........... അതിന് വേദനയൊന്നും ഇല്ലാതെ ഞാന്‍ ചെയ്തോളാം.തരിപ്പിച്ചേ ചെയ്യൂ...
അപ്പോള്‍ വേദന ഒട്ടും ഉണ്ടാവില്ലാ.സാര്‍ ധൈര്യമായി കിടന്നോളൂ.ഞാന്‍ പല്ലിന്റെ ഇപ്പോഴത്തെ കണ്ടീഷന്‍ ഒന്ന് നോക്കട്ടെ.
പല്ലിന്ന് ദ്വാരം വീണിരിക്കുന്നു....
റൂട്ട് കനാല്‍ ചികിത്സ ചെയ്യണം..ഘട്ടം ഘട്ടം ആയി ചെയ്യേണ്ട പ്രക്രിയ ആണ്...
എല്ലാം ഭംഗിയായി ചെയ്യാം..നമ്മള് ചെറിയ തോതില്‍ ആരംഭിച്ചുവെക്കാം."
"ശരി ഡോക്ടര്‍."...
"സാര്‍ ഡയബെറ്റിക് ആണൊ?"
"ഇന്ന് വരെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല."
"എന്നാ അവസാനം നോക്കിയത്....."
"6 മാസം മുന്‍പ് തലക്കൊരു മുറിവ് പറ്റിയപ്പോള്‍ നോക്കിയതാ.പ്രായമായില്ലേ..?"
"ഇടക്കിടക്ക് റൂട്ടിന് ചെക്കപ്പുകളെല്ലാം ചെയ്യുന്നത് നന്നായിരിക്കും സാറെ.".
"എന്നാല്‍ ഞാന്‍ പിന്നെ വരാം...ഇപ്പോള്‍ പോട്ടെ..
"ഞാനാകെ പേടിച്ച് വിരണ്ടിരിക്കയായിരുന്നു.ഇനി ഇതും പറഞ്ഞിവിടെ നിന്നും രക്ഷപ്പെടാമല്ലോ...
"പോകുകയൊന്നും വേണ്ട ഇപ്പോള്‍..ചെറിയതായി തുടങ്ങിവെക്കാം..
എല്ലാം പല്ലിന്നുള്ളിലാ ചെയ്യുന്നത്.പുറത്തല്ല...
അതിന്നല്‍ ഇപ്പോ രക്തമൊന്നും വരില്ല....
" എന്തൊക്കെയോ വായക്കുള്ളിലേക്ക് കടത്തി ഡോക്ടര്‍...."സാറെ വായ നല്ലവണ്ണം തുറന്ന് പിടിക്ക്.......
ആ.". റോടില്‍ ടാറടിക്കുന്ന പോലെയും, അടുക്കളയില്‍ ബീനാമ്മ ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിക്കുന്ന പോലെയുമുള്ള ശബ്ദങ്ങള്‍...
പിന്നെ കുത്തലും, മാന്തലുമൊക്കെ....
"എനിക്ക് വേദനക്കുന്നു ഡോക്ടറേ......"
"ശരി വേദന കുറക്കാം.........." അപ്പോ ഇതാ ഒരു കുത്തും കൂടി.................
"ആ.... ആ....................."
"ദാ...... ഇപ്പൊ എടുക്കാം സൂചി........
സാറ് വായ തുറന്ന് തന്നെ പിടിക്ക്.......
"ഡോക്ടര്‍ ഒരു പക്ഷെ വായിന്റെ ഉള്‍വശം നല്ലവണ്ണം തരിക്കുന്നതിന് മുന്‍പ് പണിയിലേര്‍പ്പെട്ടിരിക്കും...
വീണ്ടും റോട് പണിയാരംഭിച്ചു....
ടര്‍........ ടര്‍.................. ടര്‍................ടും........ട്ടും........ഡും...... ഡും.........ടര്‍.......... ടര്‍..............ട്ടര്.........ട്ടര്...........
എന്തെങ്കിലും മിണ്ടാന്‍ പറ്റുമോ?.... വായിക്കകത്തെല്ലാം പണിയായുധങ്ങളല്ലേ....
ഇടക്കിടക്ക് തുപ്പാന്‍ സമയം തരുന്നു... അപ്പോളെന്തെങ്കിലും പറയാം...അത്ര തന്നെ....
കാര്യങ്ങള്‍ക്കെല്ലാം തല്ക്കലമാശ്വാസം ഉണ്ടാക്കീട്ടുണ്ട്...
"ഇനി സാറ് അടുത്ത തിങ്കളാഴ്ച 5 മണിക്ക് വരൂ....
ബാക്കി അപ്പോ ചെയ്യാം....
പിന്നെ ബ്ലഡ് ചെക്കപ്പുകള്‍ ചെയ്തോളൂ....."
[താമസിയാതെ തുടരും] ++ >>
Subscribe to:
Post Comments (Atom)
9 comments:
അപ്പോ ഈ കഥയും അപൂര്‍ണ്ണമാണല്ലോ ജെ പി സാറെ......
ഇത് അനുഭവ കഥയാണെന്ന് വായിച്ചപ്പോള്‍ മനസ്സിലായി..
ബാക്കി ഭാഗം വേഗം പോന്നോട്ടെ..
കഥയുടെ ക്ലൈമാക്സിലേക്ക് ഇത് വരെ എത്തിയിട്ടിട്ടില്ല..
എങ്ങിനേയാ അവസാനം എന്ന് ഊഹിക്കാന്‍ പറ്റുന്നില്ല....
സാറിനും കുടുംബത്തിനും കൃസ്തുമസ് ആശംസകള്‍
സസ്നേഹം
ആനന്ദവല്ലി......
ജെ,പി,സര്
ആത്മകഥ നന്നാവുന്നുണ്ട്.
ആശംസകള്‍..
ഇനിയുമെഴുതു..
സസ്നേഹം,
ശ്രീദേവി.
ജെപി ..
വളരെ നല്ല പോസ്റ്റ് ,
“പേഷ്യന്‍സിന് ഇരിക്കാന്‍ വൃത്തിയും വെടിപ്പുമുള്ള ഒരു ഇടുങ്ങിയ മുറി, കുടിക്കാന്‍ നല്ലവെള്ളം, വായിക്കാന്‍ പുസ്തകങ്ങള്‍,രസിക്കാന്‍ കേബിള്‍ ടിവി..പക്ഷെ ടോയ് ലറ്റ് മാത്രം ഇല്ലാ ”
ഒരു വലിയ പരമാര്ത്ഥമാണീ പറഞ്ഞത് വീട്ടിനിന്ന് യാത്രചെയ്തു രണ്ടും മൂന്നും മണിക്കുറ് കാത്തിരിക്കെണ്ടി വരുന്ന അവസരത്തിലൊരു റ്റൊയിലറ്റ് ഇല്ല എന്നത് അതും ഡോക്ടര്‍ മാര്‍ പോലും മനസ്സിലാക്കാത്തത് കഷടാണേയ് .ഇതു നല്ല രീതിയില്‍ ജെപി അവതരിപ്പിച്ചു ഒരു ബോധവല്‍ക്കരണം ആവശ്യമായിരുന്നു ...
പിന്നെ 60 വയസ്സ് പണ്ട് ആയിരുന്നു ഒരു പ്രായം അറിയാമോ ക്യാനഡയില് റിട്ടയര്‍മെന്റ് ഏയ്ജ് മാറ്റി ആരോഗ്യം ഉള്ള കാലത്തോളം ജോലിചെയ്യുക എന്ന പോളിസി.
ഇനിയുള്ള കാലത്ത് ഒറ്റക്ക് തന്നെ എല്ലാം ചെയ്യണം പ്ലഷര്‍ ട്രിപ്പിനു ആരേലും കൂട്ട് വരും അല്ലാതെ ആശുപത്രി വരാന്തയില്‍ കൂട്ടിരിക്കാന്‍ ആരും വരില്ല.സമയം ഇല്ലാ ആര്‍ക്കും, മിനിട്ടുകള്‍ വില പിടിപ്പുള്ളതാ.
ഡെന്റിസ്റ്റ് ഉണ്ടാക്കുന്ന സ്വരം :)
“റോടില്‍ ടാറടിക്കുന്ന പോലെയും,അടുക്കളയില്‍ ബീനാമ്മ ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിക്കുന്ന പോലെയുമുള്ള ശബ്ദങ്ങള്‍...” നല്ല ഉപമ.
റൂട്ട് കനാല്‍ ട്രീറ്റ്മെന്റ് നല്ലതാ പിന്നെ വേദന വരില്ല. നാല് അഞ്ച് സിറ്റിങ്ങ് ഉറപ്പ്! വേഗം പല്ല് സുഖമാവട്ടെ ..
അപ്പോ പാറുകുട്ടി എവിടെ?
ഈ അങ്കിളിനിതെന്തൊരു പേടിയാ. ഇവിടെ ഇംഗ്ലീഷ്കാരു പറയുന്നത് അവരു ജീവിതം തുടങ്ങുന്നത് നാൽപ്പതാം വയസ്സിലാണെന്നാ. പിന്നെ ഒരു നാൽപ്പതു വർഷം അടിച്ചു പൊളി. അങ്ങിനെ നോക്കുമ്പോൾ യു ആർ സ്റ്റിൽ യങ്. [ഉവ്വ ഉവ്വ. രണ്ടാമതു കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ഛോണ്ടിരിക്കണ മനുഷ്യനോടാ ഞാനിതെല്ലാം പറയുന്നത്. ഞാൻ എന്റെ തല്ലക്കിട്ടു തന്നെ ഒന്നു കൊടുത്തു]
എന്റെ ലക്ഷ്മിക്കുട്ടീ
ആരെന്ത് പറഞ്ഞാലും ഞാന്‍ സഹിക്കും, പക്ഷെ എന്റെ ലക്ഷ്മിക്കുട്ടി പറഞ്ഞാല്‍ എനിക്ക് വിഷമമാ..........
അടുത്തയാഴ്ച എന്നെ ഒരു മേജര്‍ സര്‍ജറിക്ക് വിധേയനാക്കിയെന്ന് വരാം.
അതിന് മുന്‍പ് പാറുകുട്ടിയെ ഒന്നെഴുതി അവസാനിപ്പിക്കണം. ഇനിയും കുറഞ്ഞത് 20 പാര്ട്ടുകളെങ്കിലും കാണും.
മാണിക്യചെച്ചീ...
കമന്റ് അടിപൊളിയായിട്ടിട്ടുണ്ട് /.........
പാറുകുട്ടി ഉടന്‍ വരും.
ഇന്ന് കൃസ്തുമസ് അവധിയല്ലെ.
എഴുതാന്‍ ധാരാളം സമയമുണ്ടല്ലോ???
എന്റെ അങ്കിളേ, റൂട്ട് കനാൽ ചെയ്യൽ ഒരു വലിയ സംഭവമൊന്നുമല്ല. ഇങ്ങിനെ പേടിക്കാൻ
ജെ പി സാറെ എന്തൂട്ടാത്!സാധനം?
ജെ.പി.ഏട്ടാ, സത്യമായും എനിക്കിപ്പോ ഏട്ടനോട് ദേഷ്യം തോന്നുകയാണ്, ഈ ബ്ലോഗ് തുടങ്ങാന്‍ ഇത്രേം താമസിച്ചതെന്തിനെന്നോര്ത്ത്.
ഇതു വായിച്ച് എത്രനേരം ചിരിച്ചെന്നറിയുവോ.
എന്റെ അതേ അനുഭവങ്ങള്‍ ഏട്ടനും അനുഭവിക്കാനിടയായതില്‍ അതീവസന്തോഷം...ഹി ഹി ഹി...
ഏതായാലും കണ്‍സല്‍ട്ടിങ്ങ് ഫീസ് കൊടുക്കാതെ ഒരു മരുന്നിന്റെ പേരും കിട്ടി. ഞാനും അതുവാങ്ങിച്ച് ഉപയോഗിക്കാന്‍ പൂവ്വാ. ഡോ. രാകേഷിനും ജെ.പി.ഏട്ടനും നന്ദി.
Post a Comment