എത്രയെത്ര കഥകള്‍ എന്റെ മനസ്സിലേക്ക് ഒഴുകിവരുന്നു..
എന്റെ കപ്ലിയങ്ങാട്ട് ഭഗവതീ... ഇതെല്ലാം എഴുതി തീര്‍ക്കുവാനുള്ള ആരോഗ്യം എനിക്ക് തരേണമേ...
ഒരു കഥയെഴുതുമ്പോള്‍.... അത് അവസാനിക്കുന്നതിന് മുന്‍പ് വേറെ ഒന്ന് മനസ്സില്‍ വിരിയുന്നു..
വരുന്നതെല്ലാം അപ്പൊപ്പോ എഴുതിയില്ലെങ്കില്‍ പിന്നീടാ ഉറവ കിട്ടില്ല..
അനാരോഗ്യം എന്നെ തളര്‍ത്തുന്നു...
ഒരു തല വേദന തുടങ്ങിയിട്ട് 6 ദിവസമായി... കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് നോക്കി സ്റ്റ്ട്രയിന് ചെയ്യുമ്പോള്‍ വേദന കൂടുന്നു..
ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയതിന് ശേഷം........
“എന്റെ പാറുകുട്ടിയെഴുതാന് തുടങ്ങിയതിന് ശേഷമാ എന്നെ തേടി ഇത്രയും എന്റെ അഭ്യുദയകാംക്ഷികള്‍ ഫോണില്‍ കൂടിയും, നേരിട്ടും , പാറുകുട്ടിയെ വേഗം വേഗം എഴുതി അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടത് “
അതിനുമുന്‍പൊന്നും എന്നെ തേടി ആരും എത്തിയിരുന്നില്ലാ...
എന്റെ സന്തോഷ് മാഷെ......... എന്നെ ഇത്രക്കും കഷ്ടപ്പെടുത്തുകയാണൊ...
എന്റെ കഷ്ടതക്ക് പിന്നില്‍ കുറെ ആളുകളുടെ സന്തോഷം ഉണ്ടല്ലോ എന്നാണ് ഇന്ന് സന്തോഷ് മാഷ് ഫോണില്‍ കൂടി പറഞ്ഞത്...
അടുത്ത് തന്നെ സമീപത്തുള്ള ഏതെങ്കിലും ഒരാശുപതീല് ഒരാഴ്ച കിടക്കേണ്ട ഒരു വകുപ്പ് കാണുന്നുണ്ട്...
സര്‍ജറിക്ക് എനിക്ക് വലിയ പേടിയാ....
എന്തായാലും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് തന്നെ വേണമല്ലോ....
സന്ദര്‍ഭത്തിനനുസരിച്ച് നീങ്ങാം.
എറണാം കുളത്ത് “ദൃശ്യം” എക്സിബിഷന് നടക്കുകയാണല്ലോ..
ഫോട്ടോഗ്രാഫി എക്സിബിഷന്....
ഞാന്‍ മനസ്സുകൊണ്ട് തിരശ്ശീലക്ക് പുറകിലെ ഒരു സന്നദ്ധ സേവകന് കൂടിയാ ആ പരിപാടിയുടെ...
പക്ഷെ എന്റെ സാന്നിദ്ധ്യം അവിടെ ഇന്ന് മുതല്‍ ഉണ്ടാകുമെന്ന ധാരണയിലാണ് സന്തോഷ് മാഷ്....
ഞാന്‍ അങ്ങോട്ടുള്ള യാത്രയിലാണ്....
വേഗം തന്നെ “പാറുകുട്ടി പൂര്‍ത്തിയാക്കാം”എന്റെ കൂട്ടുകാരെ..
ബ്ലോഗാനുള്ള ടെക്നിക്കല്‍ ആശയവിനിമയം നടത്തി എന്നെ പ്രാപ്തനാക്കിയ ചിലരെ ഈ സന്ദര്‍ഭത്തില്‍ വിനയപൂര്‍വം സ്മരിക്കട്ടെ....
കാനഡയില്‍ നിന്ന് ഒരു ചേച്ചിയും, അബുദാബിയില്‍ നിന്ന് ബിന്ദുവും ആണ് എന്നെ കൂടുതലും ബ്ലോഗിന്റെ സാങ്കേതിക വിദ്യകളുടെ ഉപദേഷ്ടാക്ക്ക്കള്..
പണ്ടനിക്ക് മലയാളം തെറ്റു കൂടാതെ എഴുതാനറിയില്ലായിരുന്നു.
എന്നെ ആദ്യമായി മലയാളം കമ്പ്യൂട്ടറില്‍ നിരത്താന്‍ സഹായിച്ച കൊറിയയിലുള്ള പ്രതിഭയെയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു..
എല്ലാരിലുമുപരി എന്നെ ഒരു അറിയപ്പെടുന്ന ബ്ലോഗറാക്കിയത് --
സന്തൊഷ് മാഷ്... [MR SANTHOSH OF APTECH, ERNAKULAM]
അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ എന്റെ പ്രൊഫൈലിലുണ്ട്....
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
ജെ പി തൃശ്ശിവപേരൂര്‍
3 months ago
14 comments:
ഞങ്ങളുടെ പ്രിയപ്പെട്ട ജെ പി
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.
ചികിത്സ ഉടന്‍ തേടൂ..
നമ്മുടെ ലയണ്‍സ് ക്ലബ്ബിലെ മുഴുവന്‍ പ്രവര്‍ത്തകരും അവരുടെ കുടുംബവും താങ്കളോടൊത്തുണ്ട്..
സധൈര്യം മുന്നോട്ട് പോകുക.
എല്ലാത്തിനും ഞങ്ങളുണ്ട് പിന്നില്‍.
എല്ലാ മംഗളങ്ങളും ഭവിക്കട്ടെ.
ജേയ് ലയണിസം
ലയണ്‍സ് ക്ലബ്ബ് കുടുംബാംഗങ്ങള്‍
തൃശ്ശിവപേരൂര്‍ - 680007
Prakashetta... Please... Go to the hospital first then only do anything else.. Please.. If I was there, will take you now itself... God bless you. Take care. Our love & Prayers are there with you always.
hello suresh kumar
many thanks for your concern
i shall do the needful at the earliest. i have to visit my dentist on monday which is my final sitting.
then only i can proceed for major surgery. surgery may be simple, but the post operative days may be irritating...
what to do we itz god's wish. if i am escaped without surgery, then i shall be the most luckiest person.
i really don't know why i am afraid for surgery. so far 2 minor sugery is done to me including one eye surgery.
letz see how things are working.
my love to your kids and family
yours
prakashettan
പ്രകശേട്ടന് തകര്‍ക്കുകയാണല്ലോ ,എനിക്ക് ജെ പി എന്നാ വേറൊരു സുഹുര്‍ത്ത് ഉണ്ട് ഞാന്‍ അത് കൊണ്ട് പ്രകശേട്ടന് എന്ന് വിളിക്കാം ,സന്തോഷ് ആണ് അല്ലെ ബ്ലോഗര്‍ ആക്കിയത് ....നന്നയി മാഷെ അല്ലേല്‍ ഈ എഴുത്ത് ഒക്കെ ഇവിടെ വരില്ലായിരുന്നു അല്ലേ ,ഏതായാലും നന്നായി വളരെ ലളിതം മനോഹരം അത്രയേ ഞാന്‍ പറയുന്നുള്ളൂ ഇനിയും കുറേക്കാലം എഴുതാന്‍ പറ്റും മനസിനു അസുഖം പിടിപെട്ടാല്‍ ശരീരത്തിന് എത്ര ആരോഗ്യം ഉണ്ടായിട്ടും കാര്യമില്ല .........!നന്മകള് മാത്രം
സസ്നേഹം സായ് ,
കഥ ഇങ്ങനെ വേഗം,വേഗം ഒഴുകി വരുന്നതു തന്നെ ഒരു ഭാഗ്യമല്ലേ...
എഴുതൂ,ഒരുപാടൊരുപാട്..ഇനിയും,ഇനിയും..
പാറുക്കുട്ടി വായിക്കുന്നുണ്ട് കേട്ടോ..
ജെ.പി.ചേട്ടൻ എത്രയും വേഗം സുഖം പ്രാപിച്ചു എഴുത്തിന്റേയും സാമൂഹിക പ്രവർത്തനങ്ങളൂടെയും മേഖലയിലേയ്ക്കും തിരിച്ചുവരട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിയ്ക്കുന്നു.
പിന്നെ ,ചേട്ടനെ കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ പഠിപ്പിച്ചവരിൽ എനിയ്ക്കും ഒരു ചെറിയ പങ്ക് ഇല്ലേ?അതു താങ്കളുടെ ഈ കുറിപ്പിൽ കണ്ടില്ല.എനിയ്ക്കതിൽ വിഷമമൊന്നുമില്ല കേട്ടൊ..ചുമ്മാ പറഞ്ഞന്നേ ഉള്ളൂ
Hi Prakashetta,
No delaying.. go to the hospital on Monday itself. Nothing will happen.. Please.. please don't postpone. Should I come with you to the hospital?
May Divine's choicest blessings be showered on you. Take care!
Love
Gopi
ഭാവുകങ്ങള്‍. ഇനിയും അതിപ്രശസ്തിയിലേക്ക് ബ്ലോഗ് സഹായകരമാവട്ടെ എന്നാശംസിക്കുന്നു.
എല്ലാ നന്മകളും നേരുന്നു അങ്ങേക്ക്... ഇനിയും ഏറെ ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു... തളരാതെ മുന്നേറുക.. ആശംസകള്‍..
അങ്കിളേ,
പേടിക്കണ്ട കേട്ടോ....
അസുഖമെല്ലാം മാറി വേഗം സുഖം പ്രാപിക്കാൻ ജഗദീശ്വരനോട് പ്രർഥിക്കുന്നു.
അസുഖമൊക്കെ വേഗം ഭേദമായി, കഥകളെഴുതാന്‍ കഴിയട്ടെ :-)
ജെ.പി.ഏട്ടാ, എത്രയും പെട്ടെന്ന് ചികിത്സ തേടി ആരോഗ്യം വീണ്ടെടുത്തു വരൂ. ഞങ്ങള്‍ക്ക് ഏട്ടന്റെ കൃതികള്‍ ആസ്വദിക്കണം.
ഈശ്വരന് ആയുരാരോഗ്യങ്ങള്‍ നല്കട്ടെ.
ഏട്ടനും കുടുംബത്തിനും പുതുവത്സരാശംസകളും.
J.P sir:
manassinu shkthikoduthhaal rogathhe keezhuppeduthhaam..sramikkuka..thankaliniyum orupadezhuthanundu. thudarukaaaa...rogam thottupinmaarum.ente asugathinte vivaramarinjaal ...parayaathirikkunnatha bedham...nanmakalnerunnu...
പുതുവത്സരതില് എല്ലാ നന്മകളും ആശംസിക്കുന്നു....
Post a Comment