Saturday, January 10, 2009

എന്റെ പാറുകുട്ടീ. [ഭാഗം 11]

പത്താം ഭാഗത്തിന്റെ തുടര്‍ച്ച.......>>>

വൈകുന്നേരമായിട്ടും വാതില്‍ തുറക്കാതെ ഉണ്ണിയുടെ അമ്മായിയും, പാര്‍വ്വതിയും മറ്റുമെല്ലാം പരിഭ്രമിച്ചു. ഉണ്ണിക്ക് ശരീര സുഖം പോരാത്തതിനാലായിരുന്നു അമ്മായിക്ക് ഏറെ ഉല്‍ക്കണ്ഠ.
"മോനെ ഉണ്ണ്യേ.. വാതില്‍ തുറക്ക്..നേരം സന്ധ്യയായി മോനെ വാതില്‍ തുറക്ക്..
ഉണ്ണ്യേ.., എന്റെ മോനേ!."

അമ്മായി ഉച്ചത്തില്‍ വിളിച്ചു..ആ വിളി കേട്ട് ആ നാടാകെ നടുങ്ങി.കൂട്ടത്തില്‍ പാര്‍വ്വതിയുടെ കരച്ചിലും.എന്തോ പന്തികേടുണ്ടെന്ന് തോന്നി, അയല്‍ക്കാര്‍ തടിച്ചു കൂടി.
"എന്താ മാധവ്യേച്ച്യേ....?ഇവിടെ പ്രശ്നം..?"
വീട്ടില്‍ വന്നവരോട് അവര്‍ ചുരുക്കത്തില്‍ കാര്യങ്ങളെല്ലാം പറഞ്ഞു.
"എടീ ജാനു നീ പോയി നമ്മടെ തുപ്രേട്ടനെ ഇങ്ങ്ട്ട് വിളിക്ക് . വേഗം വരാന്‍ പറയണം.. തുപ്രേട്ടന്‍ നാമം ചൊല്ലനിരുന്നിട്ടുണ്ടെങ്കിലും കാര്യം പറഞ്ഞ് വേഗം കൂട്ടിക്കൊണ്ട് വരണം.
തുപ്രമ്മാന്‍ നാമം ചൊല്ലുന്നിടത്ത് നിന്ന് ഓടി വന്നു. ഈ നാട്ടില്‍ തുപ്രമ്മനെ മാത്രമെ ഉണ്ണിക്ക് ആദരവും, ബഹുമാനവും ഉള്ളൂ. എന്ന് വെച്ച് തുപ്രമ്മാന്‍ പറയുന്നതെന്തും ഉണ്ണി അനുസരിക്കും എന്നല്ല. തുപ്രമ്മാന്‍ കതക് മുട്ടി വിളിച്ചു.
"ഉണ്ണ്യേ! എന്താ ഇതൊക്കെ..മോന്‍ വാതില്‍ തുറന്ന് പൊറത്തേക്ക് വാ..നേരം വെളക്ക് കത്തിക്കാറായില്ലേ? ഒരനക്കവുമില്ലല്ലോ എന്റെ തേവരേ!
തുപ്രമ്മാനും വെപ്രാളമായി.
"മാധവീ... നീ കയ്യാലയില്‍ പോയി ആ കമ്പിപ്പാര ഇങ്ങട്‌ എടുക്ക്...
ഞാന്‍ വാതില്‍ പൊളിക്കാം..എനിക്കെന്റെ കുട്ടീനെ കാക്കണം..തള്ളേം തന്തേം ഇല്ലാത്ത കുട്ടിയാ.ആ ചെക്കനെന്തെങ്കിലും വന്നാലുണ്ടല്ലോ..ഈ നാട്ടുകാര്‍ അമ്മേം മോളേം തല്ലിക്കൊല്ലും..."
"അങ്ങിനെത്തെ പ്രശ്നമൊന്നും ഉണ്ടാവില്ല എന്റെ തുപ്രേട്ടാ. അവന്റെ കൈയിന്ന് സ്വാധീനക്കുറവുണ്ടാ‍കും ഈ സമയത്ത് അതാവും. മാധവി നെടുവീര്‍പ്പിട്ടു.
എന്റെ കുട്ടീനെ കാക്കണേ എന്റെ പരദൈവങ്ങളെ. ഇതാ കമ്പിപ്പാര"
"കമ്പിപ്പാരയിട്ടൊന്നും പൊളിക്കേണ്ട തുപ്രമ്മാനെ.. പാര്‍വ്വതി കേണപേക്ഷിച്ചു.. പാരയിട്ട് പൊളിച്ചാല്‍ ചെലപ്പോ വാതില്‍ എന്റെ ഉണ്ണ്യേട്ടന്റെ മേലങ്ങാനും വീണാലോ"
തെക്കോട്ടുള്ള ചെറിയ ജനവാതില്‍ ഞാന്‍ തുറന്നിട്ടുണ്ടായിരുന്നു. ആ വേലീടെ അപ്പുറത്തേക്ക് ചാടിയാല്‍, ഒരു ചെറിയ കോണി വെച്ചാല്‍ മുറീലുള്ള് കാണും. ആ ജനലേല്‍ക്കൂടി ഒരു തോട്ടി കൊണ്ട് വാതിലിന്റെ ഓടാമ്പല്‍ തട്ടിയാല്‍ വാതില്‍ തുറക്കും. പാര്‍വ്വതി അഭിപ്രായപ്പെട്ടു..
"ചെറുപ്പക്കാര്‍ പിള്ളേരുണ്ടല്ലോ ഇവിടെ..ആ വേലിയുടെ അപ്പുറം ചാടി ഈ കുട്ടി പറഞ്ഞ പോലെ ചെയ്യ്.... ടാ... കുഞ്ഞയ്മോ ഇയ്യ് ഞാന്‍ പറേണ പോലെ അങ്ങ്ട്ട് ചെയ്യ്."
"ശരി തുപ്രാ..."
കുഞ്ഞയ്മു ഉടന്‍ പറഞ്ഞ പോലെ ആ വേലിയുടെ അപ്പുറം ചാടി ..വാതില്‍ തുറന്നു. എല്ലാരും കൂടി മുറിക്കുള്ളിലേക്ക് കേറി...തളര്‍ന്ന് കിടക്കുന്ന ഉണ്ണിയെ കണ്ടിട്ട് വിഷമമായി...
"അയ്യോ തീ പൊള്ളുന്ന പനി.. ആള് വിറക്കുന്നുണ്ടല്ലോ തുപ്രമ്മാനെ..."
"ദേ നൊക്ക്യേ....... കൈ നീരു വന്ന് വീര്‍ത്തിരിക്കുന്നത് കണ്ടില്ലേ ?"
ഉണ്ണിക്ക് ഒരു ഞരക്കം മാത്രമെ ഉള്ളൂ........
"മോനെ അപ്പുണ്ണ്യേ.......... മോന്‍ പോയി നമ്മുടെ കുട്ടി വൈദ്യരോട് വരാന്‍ പറാ."
മാധവി ഏടത്തി അപ്പുണ്ണിയെ വൈദ്യരുടെ അടുത്തേക്ക് വിട്ടു. എന്ത് തിരക്കുണ്ടായാലും കുട്ടി വൈദ്യര്‍ വരും.. ഉണ്ണീടച്ചന്റെ കൂട്ടുകാരനാ കുട്ടി വൈദ്യര്‍.. വീട്ടിലെ തിരക്കൊന്നൊഴിഞ്ഞു. പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് വന്നിരുന്നു. പാര്‍വ്വതിയുടെ സാമീപ്യം ഉണ്ണിക്ക് ആശ്വാസം പകര്‍ന്നു..
"ഉണ്ണ്യേട്ടാ......... ഉണ്ണ്യേട്ടാ......."

പാര്‍വ്വതിയുടെ വിളികേട്ട് ഉണ്ണി കണ്ണ് തുറന്നു
"ഉണ്ണ്യേട്ടന് കുടിക്കാനെന്തെങ്കിലും വേണോ..."
"ഹും.....എനിക്ക് തുളസിയുടെ ഇല ഇട്ട കരിപ്പട്ടിക്കാപ്പി മതി....."
"ഞാനിപ്പൊ കൊണ്ട് വരാം..."
"വേണ്ട നീയിവിടെ ഇരുന്നോ..."
"അമ്മായി കൊണ്ടന്നോളും..എനിക്ക് തണുക്ക്ണുണ്ട്..."
"ഞാന്‍ പുതപ്പിച്ച് തരാം...കാപ്പി കുടിക്കുമ്പോള്‍ പനി വിടും..."
"പാര്‍വതീ .... എന്റെ കയ്യ് കടഞ്ഞിട്ട് വയ്യാ..."
"വൈദ്യര് ഇപ്പൊ വരും....ദാ കാപ്പി...."
പാര്‍വ്വതി കാപ്പി കുറേശ്ശെ ഉണ്ണിയുടെ വായിലേക്കൊഴിച്ചു കൊടുത്തു.
"ദേ കുറച്ചും കൂടി ഉണ്ട്... അത് മുഴുവനും കുടിക്കണം."
"ഹുമ്മ്......എന്റെ ചേച്ച്യേ....വേദന സഹിക്ക്ണ് ല്ല്യല്ലോ..."
പാര്‍വ്വതി മെല്ലെ തടവി കൊടുത്തു. കുട്ടി വൈദ്യര്‍ എത്തി.. മരുന്ന് ബേഗും മറ്റുമായി ഉണ്ണിയുടെ മുറിയിലേക്ക് കേറി .പാര്‍വ്വതിയെ കണ്ടിട്ട് വൈദ്യര്‍,
"നീയ്യാണോ എന്റെ മോനെ തിണ്ണയില്‍ നിന്ന് തട്ടിയിട്ടത്.. നിന്റെ കുറുമ്പെല്ലാം ഞാന്‍ മാറ്റി ത്തരാം. ഉണ്ണ്യേ........ എന്നെ അറിയോ നിനക്ക്?"
വൈദ്യരുടെ ചോദ്യം കേട്ട് ഉണ്ണി മന്ദഹസിച്ചു. പരിശോധക്ക് ശേഷം.. വൈദ്യര്‍ പറഞ്ഞു

"പേടിക്കാനൊന്നും ഇല്ലാ.. നീര്‍ വലിയുന്നതിന്നുള്ള മരുന്നെല്ലാം തരാം. പനിക്കും.നാളെ വൈകുന്നേരമാകുമ്പോഴേക്കും എല്ലാം മാറും.."
"വൈദ്യര്‍ യാത്രയായി..അന്ന് വൈകുന്നേരം ഉണ്ണിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പാര്‍വ്വതി ഇമ വെട്ടാതെ അവളുടെ എല്ലാമായ ഉണ്ണേട്ടനെ പരിചരിച്ചിരുത്തി...
എന്റെ ചേച്ച്യേ... എന്നുള്ള കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ക്ക് പോലും സങ്കടമായി. രാത്രിയുടെ നിശ്ശബ്ദയില്‍ ആ രോദനം അയല്‍ വീടുകളില്‍ വരെ ആഞ്ഞടിച്ചു.
[തുടരും]


copy right - 2009- reserved

9 comments:

മാണിക്യം said...

“പേടിക്കാനൊന്നും ഇല്ലാ,
നീര്‍ വലിയുന്നതിന്നുള്ള മരുന്നെല്ലാം തരാം. പനിക്കും.നാളെ വൈകുന്നേരമാകുമ്പോഴേക്കും എല്ലാം മാറും..”

അത്രേ ഒള്ളു പേടിക്കാനില്ല..
ഏന്തായാലും പാറൂക്കുട്ടിയുടെ
ആശപോലെ പാവം പോലെ
ഉണ്ണ്യേട്ടനെ മുന്നില്‍ കിട്ടി...

“എന്റെ ചേച്ച്യേ! എന്നുള്ള കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ക്ക് പോലും.....”
ധീരോദാത്തന്‍
അതി പ്രതാപ ഗുണവാന്‍,
എന്നൊക്കെ വാഴ്ത്താന്‍ .....
പഷ്ട് നായകന്‍!! :)

ബിന്ദു കെ പി said...

പാറുക്കുട്ടി മുടങ്ങാതെ വായിക്കുന്നുണ്ട് അങ്കിൾ. ഓരോ ഭാഗവും നന്നാവുന്നുണ്ട്...

പൊറാടത്ത് said...

പ്രിയ ജെപി സർ

താങ്കളുടെ “എന്റെ സേവനങ്ങൾ” എന്ന ബ്ലോഗിലെ പുതിയ പോസ്റ്റ് കണ്ടിരുന്നു. അവിടെ കമന്റ് ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് ഇവിടെ പറയുന്നു.

“..what i experience from the blogging world, hardly people helps each other.
i am after one kaanthary to teach me how to insert an amplifier as i have to upload some audio clips..”


ഓഡിയോ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച ആദ്യാക്ഷരിയിലെ ലിങ്ക് ഞാൻ ഒരിയ്ക്കൽ അയച്ചിരുന്നു. http://bloghelpline.blogspot.com/2008/04/21.html

ഇവിടെ പോയാൽ ആ വിഷയത്തിലുള്ള ഒരു വിധം സംശയങ്ങൾ ഒക്കെ തീരും. ആവശ്യമെങ്കിൽ ഞാൻ ഇനി നാട്ടിൽ വരുമ്പോൾ വിശദമായി പറഞ്ഞ് തരാം.

പൊറാടത്ത് said...

Tracking

വിജയലക്ഷ്മി said...

ee bhaagavum vaayichhu,nannaayi pokunnundu..paarukkuttyude manaclaeshavum unniyude "ente chechhi ennu vilichhulla karachhilum ..."nenjakathhoru vingalanubavappettu...

Jayasree Lakshmy Kumar said...

ഓപ്പറേഷൻ ‘റികവറി ഓഫ് ഉണ്ണ്യേട്ടൻ’ ഉൾപ്പെടെ ഉള്ള പാറുക്കുട്ടിയുടെ വായിക്കാത്ത എല്ലാ ഭാഗങ്ങളും കൂടി ഇന്നാണ് വായിച്ചത്. കൊള്ളാം. ഒരു ഉരുണ്ടു വീഴ്ച വരുത്തി വച്ച വിനകളേ!!

ഓ.ടോ.
ഓഡിയോ പോഡ് കാസ്റ്റിങ്ങിനെ കുറിച്ച് എനിക്കും അപ്പിടി സംശയങ്ങളാ. പോറാടത്തു തന്ന ലിങ്ക് ഞാനും നോക്കുന്നുണ്ട്. പൊറാടത്തിനു നന്ദി

Jayasree Lakshmy Kumar said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ ജെ പി സാര്‍... മുടങ്ങാതെ വരുന്നുണ്ട്...

Sureshkumar Punjhayil said...

Prakashetta... Unniyettante vedana enteyum manassilekku pakarunnu... Ashamsakal...!!!