Friday, February 13, 2009

എന്റെ പാറുകുട്ടീ..... [നോവല്‍] ഭാഗം 19

പതിനെട്ടാം ഭാഗത്തിന്റെ തുടര്‍ച്ച...>>>


“ഈ പാറുകുട്ടിക്കെന്ത് പറ്റി. പഠിത്തത്തില്‍ താല്പര്യം ഇല്ല. എന്നും എന്നെ കണ്ട് കൊണ്ടിരിക്കണമെന്നോ. എന്താ ഒരു മാര്‍ഗ്ഗം. വീട്ടില്‍ നിന്നാല്‍ അവളുടെ പഠിപ്പ് ശരിയാകില്ല. നാളെ അവളുടെ കോളേജിലെത്തി പ്രിന്‍സിപ്പലിനെ കാണണം. അവരുടെ അഭിപ്രായങ്ങള്‍ ആരായണം... ഉണ്ണി ചിന്താമഗ്നനായി”

‘ഞാന്‍ അവളെ ഇത്രമാത്രം സ്നേഹിക്കാന്‍ പാടില്ലാത്തതായിരുന്നു. അവളുടെ മനോഗതം എനിക്കറിയാം. പിഞ്ചുകുഞ്ഞിന്റെ മനസ്സാ അവള്‍ക്ക്. അവള്‍ വിഷമിക്കുന്നത് എനിക്കിഷ്ടമില്ലാ.. ഒരു മൂന്ന് കൊല്ലം അവളോട് ത്യാഗം സഹിക്കാന്‍ പറഞ്ഞു മനസ്സിലാക്കണം’

“ഉണ്ണി പിറ്റേ ദിവസം കോളേജിലെത്തി. മെര്‍സീഡസ് കാറില്‍ വന്നെത്തിയ ഉണ്ണിയെ കോളേജിലെ മൊത്തം കുട്ടികള്‍ കൌതുകത്തോടെ നോക്കി. കാറിനെ പോലെ തന്നെ സുന്ദരനായ ഉണ്ണിയെ പെണ്‍കുട്ടികള്‍ ഇമവെട്ടാതെ നോക്കി നിന്നു. പാര്‍വ്വതിയെ ചേര്‍ക്കാന്‍ കൊണ്ട് വന്നതിന് ശേഷമാണ് പ്രിന്‍സിപ്പല്‍ മനസ്സിലാക്കിയത് ഉണ്ണിയെ. പ്രമുഖ ബിസിനസ്സ് കാരനും, ഗ്രേറ്റ് ബ്രിട്ടനിലെ പ്രശസ്തമായ കോളേജില്‍ നിന്നുള്ള എം ബി എ ക്കാരനും ആണെന്ന്. ഈ പ്രദേശത്തെ ആദ്യത്തെ യൂറോപ്പില്‍ പോയി പഠിച്ച ആള്‍..“
“പ്രിന്‍സിപ്പാള്‍ അങ്ങോട്ടിറങ്ങിച്ചെന്ന് ഉണ്ണിയെ അകത്തേക്കാനയിച്ചു. രാജകീയമായി സ്വീകരിച്ചു. കോമേഴ്സ് വിഭാഗത്തിലെ എല്ലാ ടീച്ചേര്‍സിനെയും ഒരു എമര്‍ജന്‍സി മീറ്റിങ്ങിനായി പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി.. എല്ലാവര്‍ക്കും ഉണ്ണിയെ പരിചയപ്പെടുത്തി. ഉണ്ണിക്ക് അല്പം പരിഭ്രമം ഇല്ലാതിരുന്നില്ല. ഉണ്ണി വന്ന വിഷയം ചോദിക്കാന്‍ മറന്ന് പോയ പ്രിന്‍സിപ്പാള്‍, ഉണ്ണിയുടെ ലണ്ടനില പഠനത്തെപ്പറ്റിയും മറ്റും ചോദിച്ചറിഞ്ഞു. ഈ കോളേജില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഗസ്റ്റ് ലക്ചററായി വരാന്‍ പറ്റുമോ എന്ന് വളരെ താഴ്മയായി അപേക്ഷിച്ചു.”

“പിന്നീട് ആലോചിച്ച് പറയാം എന്ന് പറഞ്ഞ ഉണ്ണി, വന്ന കാര്യം പറഞ്ഞു. എല്ലാ ടീച്ചേര്‍സിന്റെയും സാന്നിദ്ധ്യത്തില്‍ തന്നെ പാര്‍വ്വതിയെ വിളിച്ച് വരുത്തി”

“ഓഫീസ് റൂമിലെത്തിയ പാര്‍വ്വതിയെ പറ്റി സിസ്റ്റര്‍ നിര്‍മ്മല പറഞ്ഞു ഈ കുട്ടി എന്നും വളരെ ദു:ഖിതയായാണ് കാണപ്പെടുന്നത്. രക്ഷിതാക്കളെ വിളിപ്പിക്കണമെന്ന് കരുതിയിരിക്കയായിരുന്നു.”

“സാറിന്റെ ആരാ ഈ കുട്ടി.....

“എന്റെ ഫസ്റ്റ് കസിനാണ്..........

“ജനിച്ച് വളര്‍ന്നത് എന്റെ കൂടെയാണ്. പുതിയ അന്ത:രീക്ഷം പിടിച്ച് വരുന്നതല്ലേ ഉള്ളൂ.. ഹോം സിക്നസ്സ് കാണും..”

“അതൊക്കെ മാറാനുള്ള ദിവസങ്ങളായല്ലോ. എത്രയോ കുട്ടികളെ പോറ്റി വളര്‍ത്തിയ ആളാ ഞാന്‍... എനിക്ക് ഈ കുട്ടിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.. മിക്ക ദിവസവും പട്ടിണിയാ ഇവള്‍.. ഇന്നെലെ അര്‍ദ്ധരാത്രി ഇവളുടെ റൂം മേറ്റ് ഇവളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് എന്റെ അടുത്ത് വന്നിരുന്നു.. മെസ്സ് അടച്ചതിന്നാല്‍ ഞാ‍ന്‍ ഉണ്ടാക്കിക്കൊടുത്ത കട്ടന്‍ കാപ്പി മാത്രമാണവളുടെ വയറ്റിലുള്ളത്..”

“തല കുമ്പിട്ട് നിന്ന പാര്‍വ്വതിയെ പ്രിന്‍സിപ്പാള്‍ അടുത്ത് വിളിച്ച് സ്വന്തം കുഞ്ഞിനോടെന്ന പോലെ കാര്യം തിരക്കി”

‘ ഗദ്ഗദത്തോടെ പാര്‍വതി........ ‘

“എനിക്കെന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാനാവില്ല എന്ന് പറഞ്ഞതും പൊട്ടിക്കരഞ്ഞ് മോഹാലസ്യപ്പെട്ട് വീഴാന്‍ പോയി’


'ഉണ്ണിയാകെ ധര്‍മ്മ സങ്കടത്തിലായി. എന്ത് ചെയ്യേണ്ടെന്നറിയാതെ പതറി. ശങ്കരേട്ടനെ വിളിച്ച് വരുത്തിയാലോ എന്നാലോചിച്ചു’

‘പ്രിന്‍സിപ്പാള്‍ ഉണ്ണിയോട്...........‘

“ഇന്ന് തല്‍ക്കാലം പാര്‍വ്വതിയെ വീട്ടിലേക്ക് കൊണ്ട് പൊയ്കോളൂ.. നമുക്കൊരു പരിഹാരം ഉണ്ടാക്കാം.ഞാന്‍ നാളെ സിസ്റ്റര്‍ നിര്‍മ്മലയെ ഉണ്ണിയുടെ വീട്ടിലേക്കയക്കാം”

“ശരി സിസ്റ്റര്‍...........“

“എന്നാല്‍ ഞങ്ങളിറങ്ങിക്കോട്ടെ?...........”

‘പോയി വരൂ മക്കളെ... പ്രിന്‍സിപ്പാള്‍ ആശിവര്‍ദിച്ചു’

‘ഇനി പാര്‍വ്വതിയെ എന്ത് ചെയ്യണമെന്നറിയാതെ ഉണ്ണി അവളെ കാറില്‍ കയറ്റി എങ്ങോട്ടോ ഓടിച്ച് പോയി ഒന്നും ഉരിയാടാതെ. ഇവളെ എന്ത് ചെയ്യും.. അവളുടെ തള്ള പിണങ്ങിപ്പോയി.. ജാനുവിനെ പറഞ്ഞ് വിട്ടു’

“ടൌണില്‍ പലവട്ടം കറങ്ങിത്തിരിഞ്ഞ് ഉണ്ണി, വലിയമ്മയുടെ മകന്റെ വീട്ടിലെത്തി. ബാലേട്ടനോട് കാര്യങ്ങളൊക്കെ പറഞ്ഞു... അല്പം ചിന്തിച്ചതിന് ശേഷം വക്കീലായ അദ്ദേഹം പോംവഴി കണ്ട് പിടിച്ചു..”

“ഉണ്ണീ......... നീ പേടിക്കേണ്ട... വഴിയുണ്ട്... ഞാന്‍ കോടതിയില്‍ നിന്ന് വരുന്ന വരെ നിങ്ങള്‍ ഇവിടെ ഇരിക്ക്... അല്ലെങ്കില്‍ അവളിവിടെ ഇരുന്നോട്ടെ.. ഇവിടെ അമ്മയും മറ്റുമൊക്കെ ഉണ്ട്.. നീ ഓഫീസില്‍ പോയി ഒരു അഞ്ചുമണിയോടെ ഇവിടെ എത്തിയാല്‍ മതി”

“അപ്പോഴെക്കും ഉണ്ണിയുടെ വലിയമ്മ പൂമുഖത്തെത്തി... കാര്യങ്ങളൊക്കെ തിരക്കി”

“ഇതാ ഇത്ര ആനക്കാര്യം.......... മോള് ഇവിടെ നിന്നോ......... കോളേജിലൊക്കെ ഇവിടെ നിന്ന് പോകാം.. ബാലനിപ്പോള്‍ ചാവക്കാട് കോടതിയിലാ അധികവും.. അവന്റെ കൂടെ കാറില്‍ പോയി വരാം”

“വലിയമ്മ പാര്‍വ്വതിയെ അകത്തെക്ക് വിളിച്ചോണ്ട് പോയി. പാര്‍വ്വതിയെ കാര്യങ്ങളെല്ലാം പറഞ്ഞു ബോധിപ്പിച്ചു. പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിച്ചു. നിന്നെ എത്ര വരെ പഠിപ്പിക്കാനും ഉണ്ണി തയ്യാറാ.. മോള് അവന്‍ പറയുന്നതെല്ലാം കേള്‍ക്കണം.. അവന്റെ തന്തയും തള്ളയും ഇല്ലാ ഇപ്പോള്‍... നീയാണ് അവന് തുണ.. നിന്നെ തന്നെയേ അവന്‍ കെട്ടുകയുള്ളൂ.. അവനെ മനസ്സ് നിറയെ നീയാണ്.. അത് പല തവണ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടിട്ടുണ്ട്.”

‘നിന്നെ പഠിപ്പിച്ച് വലിയവളാക്കെണമെന്നും, ഉണ്ണിയുടെ കമ്പനിയില്‍ ഡയറക്ടറായി വെക്കണമെന്നുമുള്ള മോഹങ്ങളൊക്കെ അവന്‍ പലതവണ ഇവിടെ വന്ന് പറഞ്ഞിട്ടിട്ടുണ്ട്. മോള് ധൈര്യമായി ഇരുന്നോളൂ....വലിയമ്മയുണ്ട് എന്റെ മോള്‍ക്ക്... കരയുകയൊന്നും വേണ്ട....”

“ഉണ്ണിക്ക് സൌകര്യം പോലെ നിന്നെ വന്ന് ഇവിടെ കണ്ട് കൊള്ളും.. നിങ്ങള്‍ രണ്ടാ‍ളും ഒരു മുറിയിലാ കിടക്കുന്നതെന്നും, രണ്ടാള്‍ക്കും പിരിഞ്ഞിരിക്കാന്‍ പറ്റില്ലാ എന്നും എല്ലാം ഈ വലിയമ്മ അറിഞ്ഞിട്ടിട്ടുണ്ട്. ഉണ്ണി വളരെ നല്ലവനും, ഈശ്വര വിശ്വാസിയും ആണ്.. നിനക്കവനെ വേണമെങ്കില്‍ അവന്‍ പറഞ്ഞത് അനുസരിക്കണം.. ജീവിതമായാല്‍ ത്യാഗങ്ങള്‍ സഹിക്കണം...”

“നീ ബാലേട്ടനെ കണ്ടില്ലെ... പഠിച്ച കാരണം.... ജോലിയെടുത്ത് ജീവിക്കുന്നത് കണ്ടില്ലേ..കുടുംബത്തിലെ വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും അവനെടുക്കില്ലാ....”

‘മോള് പോയി മുഖമെല്ലാം കഴുകി വാ..... വലിയമ്മ ചോറ് വിളമ്പിത്തരാം.....’

“പാര്‍വ്വതി ഊണ് മുറിയിലെത്തി”

“ഞാനെടുത്ത് കഴിച്ചോളാം.... വലിയമ്മ ഇരുന്നോ......... ഞാന്‍ വിളമ്പിത്തരാം.....”

“പാര്‍വ്വതിയെ നന്നേ ബോധിച്ചു വലിയമ്മക്ക് .... വളപ്പെല്ലാം കൊണ്ട് കാണിച്ച് കൊടുത്തു.. പാര്‍വ്വതിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു വലിയമ്മ”

‘വെറും നാലഞ്ച് മണിക്കൂറ് കൊണ്ട് പാര്‍വ്വതി മാനസാന്തരപ്പെട്ടു. ഉണ്ണിയെ കാത്തും കൊണ്ടിരുന്നു..’

‘ഉണ്ണിയുടെ കാറിന്റെ ശബ്ദം കേട്ടതും.. പാര്‍വ്വതി ഓടി കയ്യാലയുടെ ഉമ്മറത്തേക്ക് എത്തി’

“ചിരിച്ച മുഖവുമായി ഉണ്ണിയെ വരവേറ്റ പാര്‍വ്വതിയെ കണ്ട് ഉണ്ണി അന്തം വിട്ടു”.....

“ഉണ്ണ്യേട്ടാ......... ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ചോളാം... എന്നെ ഉണ്ണ്യേട്ടന്‍ എല്ലാ ശനിയും കോളേജില്‍ നിന്ന് നമ്മളുടെ വീട്ടിലേക്കോ, ഇവിടെക്കോ കൊണ്ട് വന്നാല്‍ മതി”

"എന്താ നിനക്കിങ്ങനെ ഒരു മനം മാറ്റം.... ആരാ നിന്നെ ഇങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ വഴിയൊരുക്കിയത്.....”
“വലിയമ്മ എന്നോട് ഇവിടെ താമസിച്ചോളാനും, ബാലേട്ടന്‍ കോടതിയില്‍ പോകുമ്പോള്‍ കോളേജില് വിട്ടോളുമെന്നെല്ലാം പറഞ്ഞു.. പിന്നീട് വലിയമ്മയുടെ പല ഉപദേശങ്ങളെന്നെ പലതും ചിന്തിപ്പിച്ചു. അങ്ങിനെ എനിക്കൊരു ആത്മധൈര്യം വന്നു. ഉണ്ണിയേട്ടന് എന്നെ ഇങ്ങോട്ട് കൊണ്ട് വരുവാന്‍ തോന്നിപ്പിച്ചത്, ഉണ്ണിയേട്ടന്റെ മണ്മറഞ്ഞ ചേച്ചി തന്നെ. സംശയമില്ല”

“ഉണ്ണിയേട്ടന് ഞാന്‍ എന്തായിക്കാണണമെന്നും മറ്റും വലിയമ്മയില്‍ നിന്നാ ഞാന്‍ അറിഞ്ഞത്... പിന്നെ വലിയമ്മ വേറെ ചിലതൊക്കെ പറഞ്ഞു.. എനിക്ക് സന്തോഷമായി ഉണ്ണ്യേട്ടാ... ഇനി ഞാനൊരിക്കലും ഉണ്ണ്യേട്ടനെ അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കില്ല”

“നമുക്കിന്ന് ഈ വീട്ടില്‍ താമസിക്കാം... എന്ത് വലിയ വീടാണല്ലേ ഇത്. കറണ്ടും പൈപ്പ് വെള്ളമൊന്നും ഇല്ല... എന്നാലും വലിയമ്മയുടെ സ്നേഹം കുറച്ചും കൂടി ആസ്വദിക്കണം എനിക്ക്. നാളെ കാലത്ത് എന്നെ കുന്നംകുളത്ത് വിട്ടാല്‍ മതി.. ഞാന്‍ കോളേജിലെത്തിയാല്‍ ഉണ്ണ്യേട്ടന്റെ ഓഫീസിലേക്ക് വിളിച്ച് പറയാം..”

‘ന്താ ഉണ്ണ്യേട്ടനൊന്നും മിണ്ടാത്തെ.... ഞാന്‍ ഉണ്ണ്യേട്ടനെ തൊട്ടിട്ടെത്ര ദിവസമായി... ഞാന്‍ എത്രമാത്രം ദു:ഖിച്ചുവെന്നറിയാമോ ന്റെ ഉണ്ണ്യേട്ടനെ കാണാഞ്ഞ്....’

“പാര്‍വ്വതി അവളുടെ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ചു.. ഉണ്ണ്യേട്ടാ........ നിക്കെന്റെ ഉണ്ണ്യേട്ടനെ എപ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ തോന്നുണൂ........ നിക്ക് ഹോസ്റ്റലിലേക്ക് കൊണ്ടോകാന്‍ ഉണ്ണ്യേട്ടന്റെ ഒരു ഫോട്ടൊ തരണം”

‘പാര്‍വ്വതിയുടെ കൂടെ ഉണ്ണി വീട്ടിന്നകത്തേക്ക് കയറി... ബാലേട്ടനോട് കാര്യങ്ങളൊക്കെ പറഞ്ഞു.. പ്രശ്നങ്ങള്‍ക്കൊക്കെ ഒരു തീരുമാനം കണ്ടതില്‍ എല്ലാവര്‍ക്കും സന്തോഷമായി’

[തുടരും]

Copyright 2009. All Rights Reserved










7 comments:

Anonymous said...

ഹാ ! വണ്ടര്‍ഫുള്‍.........

പാറുകുട്ടി പുതിയ വഴിത്തിരിവിലേക്ക്. കഥ വളരെ നന്നാകുന്നുണ്ട്. പറഞ്ഞപോലെ ആഴ്ചയില്‍ 2 ലക്കം പ്രസിദ്ധീകരിക്കുമല്ലോ?

ജാനകി

mayilppeeli said...

അങ്കിള്‍ വളരെ നന്നായിട്ടുണ്ട്‌.....ഇന്നത്തെക്കാലത്ത്‌ ഇങ്ങനെ മല്‍സരിച്ചു സ്നേഹിയ്ക്കുന്നവര്‍ ഉണ്ടാവില്ല അല്ലേ......

ബിന്ദു കെ പി said...

പുതിയ വഴിത്തിരിവിലെത്തിയ ഈ നോവൽ ഇപ്പോൾ ഒന്നുകൂടി നന്നായിവരുന്നു...

വലിയമ്മയുടെ സ്നേഹം മനസ്സിനെ സ്പർശിച്ചു. പാർവ്വതിയുടെ അമ്മയ്ക്ക് പിന്നെ എന്തു സംഭവിച്ചു?
വിട്ടുപോയതാണോ അങ്കിൾ?

മാണിക്യം said...

എന്റെ പാറുക്കുട്ടി
അതേ വഴിത്തിരിവില്‍, പറുകുട്ടി മിടുക്കിയായി ഇനി സ്വന്തം കാലില്‍ നില്‍ക്കണം .......:)

വിജയലക്ഷ്മി said...

ജെ .പി .സാര്‍,
കഥക്ക് നല്ല ഒഴുക്കുണ്ട് ..ഉണ്ണിയെ വിട്ടുപിരിയാന്‍ കഴിയാത്ത പാര്‍വതിയെയും ,സ്നേഹമയിയായ വല്യമ്മയെയും ഒത്തിരി ഇഷ്ടമായി ..

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ ...

Sureshkumar Punjhayil said...

Prakashettante ee snehathinu orupadu nanniyode.. Ashamsakalode...!!!