ബാലേട്ടന്റെ വീട്ടിലെ താമസം ഉണ്ണിക്കും പാര്‍വ്വതിക്കും ഒരു പുതിയ അനുഭവമായിരുന്നു. ഭക്ഷണത്തിന് ശേഷം വലിയമ്മ ഒന്നുമറിയാത്ത മട്ടില്‍ ഉണ്ണിക്കും പാര്‍വ്വതിക്കും തട്ടിന് മുകളില്‍ കിടക്കാന്‍ മുറിയൊരുക്കി……….
സ്ഥലം മാറി കിടന്നതിനാലും, ടോയ് ലറ്റ് സൌകര്യം കുറവായതിനാലും ഉണ്ണി കൂടെ കൂടെ എഴുന്നേറ്റു. ഒന്നുമറിയാത്ത പോലെ സുഖമായുറങ്ങുന്ന പാര്‍വ്വതിയെ ഉണ്ണി ഇടക്കിടക്ക് ശ്രദ്ധിച്ചിരുന്നു. ഒരു അല്ലലും ടെന്‍ഷനുമില്ലാതെ കൊച്ചുകുട്ടിയെ പൊലെ കിടക്കുന്നു പാര്‍വതി. അവള് എല്ലാം കൊണ്ടും സുരക്ഷിതമായെന്ന തോന്നലോടെ.
പഴയ പുരയായതിനാല്‍ തട്ടിന് പുറത്ത് ഒരു ഓവ് മാത്രമാണുള്ളത് മൂത്രമൊഴിക്കാന്‍.. കക്കൂസും കുളിമുറിയുമെല്ലാം വീട്ടിന് പുറത്താണ്. വെള്ളം കോരി കുളിക്കാം ആണുങ്ങള്‍ക്ക്. പെണ്ണുങ്ങള്‍ക്ക് കുളിക്കാന്‍ അടുക്കളക്കിണറിന്നടുത്ത് ഒരു കുളിമുറി ഉണ്ട്.. അടുക്കളക്കിണറായതിനാല് അങ്ങിനെയുള്ള സൌകര്യവും ഉണ്ട്…..
ഉണ്ണി കാലത്തെ തന്നെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ചാണ് പാര്‍വതിയെ വിളിച്ചത്.. കാലത്ത് എണീറ്റ്യുടനെ കാപ്പി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും, വലിയമ്മ ഉണ്ണിക്ക് ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കിക്കൊടുക്കാന്‍ മറന്നില്ല…
കറവ്ക്കാരന് വരുമ്പോള്‍ 7 മണി കഴിയുമത്രെ.. ഇവിടെ സാധാരണ ആളുകളൊക്കെ എണീക്കുന്നത് അതിന് ശേഷമാണത്രെ. പുറത്തെക്ക് നോക്കിയാല്‍ വിജനത. 12 ഏക്കറില്‍ ഈ ഒറ്റ് വീട് മാത്രം.. പാടത്തെക്കുള്ള പടിപ്പുരയിലേക്ക് 5 മിനിട്ടെങ്കിലും നടക്കണം.. റോട്ടിലേക്കുള്ള വഴിയിലേക്കും അത്ര തന്നെ.. വീടിന്നടുത്ത് ചായപ്പിടിക, പലചരക്ക് കട അങ്ങിനെ ഒന്നും ഇല്ല.. എന്തെങ്കിലും വേണമെങ്കില്‍ പാറേമ്പാടത്തേക്ക് പോകണം
…
ബാലേട്ടനെഴുന്നെറ്റ് വരുന്നതും കാത്ത് ഉണ്ണി ഉമ്മറപ്പടിയിന്മേല്‍ ഇരുന്നു. വലിയ കയ്യാലയും തൊഴുത്തുമാണ് പൂമുഖത്തിന് മുന്നില്‍.. വലത്തെ ഭാഗത്ത് അംബലപ്പുരയും, അതിന്ന് തെക്ക് ഭാഗത്ത് അല്പം മാറി പാമ്പിന് കാവും മറ്റും… മൊത്തത്തില്‍ ഒരു വിജനതയും ഭീതിയും ഉളവാക്കുന്ന അന്തരീക്ഷം…………
പാര്‍വ്വതിക്ക് നേരത്തെ എഴുന്നേല്‍ക്കണമെന്നോ, കോളേജില്‍ പോകണമെന്നൊ ഒരു വിചാരവും ഇല്ലാതെ അടുക്കളയില്‍ വലിയമ്മയുമായി വര്‍ത്തമാനം തുടങ്ങിയിരിക്കുന്നു…..
"എങ്ങിനെയുണ്ടായിരുന്നു മോളെ ഇന്നെലെത്തെ ഉറക്കം?....."
"ഞാന്‍ സുഖമായി ഉറങ്ങി വല്യമ്മേ……നിക്ക് ന്റെ ഉണ്ണ്യേട്ടനടുത്തുണ്ടെങ്കില് പിന്നെ ഒരു പ്രശനവും ഇല്ല.. ഞാന്‍ നല്ലോണം ഉറങ്ങീട്ട് കുറച്ച് നാളുകളായിരുന്നു.. ഇപ്പോള്‍ ക്ഷീണമെല്ലാം പോയി."
"പണിക്കാരിത്തി പെണ്ണ് ഇപ്പോ വരും…മോള്‍ക്ക് കുളിക്കാന്‍ വെള്ളം കോരി വെച്ച് തരും."
"ഉണ്ണി നേരത്തെ എഴുന്നേറ്റ് കുളിയും തെവാരമെല്ലാം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ എഴുന്നേറ്റത്……"
"ഉണ്ണിക്ക് ശ്രീരാമകൃഷ്ണാശ്രമത്തിലെ ചിട്ടയാ കാര്യങ്ങളൊക്കെ.. എല്ലാം സ്വന്തമായി ചെയ്യാനറിയാം അവന്.."
"പണ്ടൊക്കെ ഞാന്‍ അവന്റെ വീട്ടില്‍ താമസിക്കാന്‍ പോകുമ്പോള്‍ അവന് മുറ്റമടിക്കുന്നതും, പശുവിനെ കുളിപ്പിക്കുന്നതുമെല്ലാം ഞാന്‍ കാണാറുണ്ട്."
"ധാരാളം പണിക്കാരുള്ള കുടുംബമായിട്ടും, അവനൊതൊന്നും ചെയ്യാന്‍ ഒരു മടി ഇല്ല… 500 പറക്ക് പുഞ്ചകൃഷിയും, ഏക്കറ് കണക്കിന് തെങ്ങിന് പറമ്പും ഉണ്ടായിരുന്നു ഉണ്ണീടച്ചന്.. അവനും എന്ത് പണി ചെയ്യാനും ഒരു മടിയും ഉണ്ടായിരുന്നില്ല…."
"പാവം കുട്ടാപ്പുട്ടി……..ഓനെ നേരത്തെ ദൈവം കോണ്ടോയില്ലേ.. ഉണ്ണീടെ തറവാട്ടില്‍ ആണുങ്ങള് അറുപതിന്നപ്പുറം വാഴില്ലത്രെ…. ഇന്നെത്തെ തലമുറയില്‍ അങ്ങിനെ കണ്ടിട്ടില്ലാ."
"വലിയ കര്‍ശനക്കാരനായിരുന്നു ഉണ്ണീടച്ചന്… പിന്നെ വൃത്തിയും വെടിപ്പും കുറേ കൂടുതലായിരുന്നു. മുറ്റത്തൊരു പുല്‍കൊടി പോലും കാണാന്‍ പാടില്ല… പെരേല് പ്രത്യേകിച്ച് പൂമുഖം, കിടപ്പുമുറി, മുന്‍ വശം മുതലായ സ്ഥലത്ത് മാറാല കണ്ടാല്‍ അവന് തന്നെ അടിക്കുന്നത് കാണാം.. ആണ് കുട്ടികള്‍ മുടി അല്പം പോലും നീട്ടി വളര്‍ത്താന്‍ പാടില്ല… അങ്ങിനെ പല ചിട്ടകള്‍……."
"പിന്നെ പെണ്ണുങ്ങള് കുളിക്കാതെ കാലത്ത് അടുക്കളയില്‍ കയറാന്‍ പാടില്ല..തീണ്ടാരിയായവര്ക്ക് ചുരുങ്ങിയത് 4 ദിവസം പുറത്ത് തന്നെ.. അവര്‍ക്ക് തീറ്റയും, വിശ്രമവും മാത്രം……. എല്ലാവര്ക്ക്ം സുഖവും സമൃദ്ധിയുമായിരുന്നു അവന്റെ കാലത്ത്………."
"ആറടി നാലിഞ്ച് ഉയരവും, തങ്കത്തിന്റെ നിറവുമായിരുന്നു, ഉണ്ണീടച്ചന്… കൊളമ്പില് വലിയ ഉദ്യോഗവും…. 6 മാസം കൂടുമ്പോള്‍ നാട്ടില്‍ വരും.. സ്കൂള്‍ പൂട്ടുമ്പോ ഉണ്ണീനെം, അവന്റെ അനുജനേയും, ഉണ്ണീടമ്മേനും കൊളമ്പിലേക്ക് കൊണ്ടോകും… പിന്നെ സ്കൂള്‍ തുറക്കുമ്പോളെ മടക്കം ഉള്ളൂ…"
"ഉണ്ണിയെ പോലെ ഭാഗ്യം ഉള്ള ഒരു കുട്ടി നിങ്ങളുടെ ആ പ്രദേശത്തില്ലാ….. നീ ഭാഗ്യവതിയാ മോളെ പാറുകുട്ടീ……"
"ആ വെള്ളം വെച്ചിരിക്കുന്നു കുളിമുറിയില്‍……..എണ്ണയും താളിയുമെല്ലാം അവിടെത്തന്നെ ഉണ്ട്……. വേഗം കുളിച്ച് വാ…… വല്യമ്മ കാപ്പി പലഹാരവും തരാം……"
പണിക്കാര്‍ക്കും മറ്റും പാര്‍വ്വതിയെ മനസ്സിലായില്ല… ഉണ്ണിയെ അവര്‍ക്കറിയാം….
"ഏതാ ഈ പെണ്‍കുട്ടീ…… അമ്മായിയേ…………. എന്തൊരു ഐശ്വര്യമാ ആ മുഖത്ത്… എപ്പളാ ആ കുട്ടി വന്നത്
……… പണിക്കാര്‍ക്ക് ഇതൊക്കെ അറിയാണ്ട് ധൃതിയായിത്തുടങ്ങി……."
"അത് നമ്മുടെ മാധവീടെ മോളാ……. ഇന്നെലെ ഉണ്ണിയും അവളും വിരുന്ന് വന്നതാ………. ഇന്നോ നാളെയോ മടങ്ങും….."
പാര്‍വ്വതി ഗുരുവായൂരില്‍ കോളേജില്‍ പഠിക്കുകയാ……….
പാര്‍വ്വതി കുളി കഴിഞ്ഞെത്തി.. വലിയമ്മ തല നല്ലവണ്ണം തോര്‍ത്തി കൊടുത്തു… രാസ്നാദി പൊടി തിരുമ്മിക്കൊടുത്തും… "വെള്ളം മാറി കുളിച്ചതല്ലെ… ഇനി ജലദോഷമൊന്നും വരണ്ടാ എന്റെ മോള്‍ക്ക്….."
"കാപ്പിയും പലഹാരമൊക്കെ മേശമേല്‍ വെച്ചിട്ടിട്ടുണ്ട്… ഉണ്ണിയേയും വിളിച്ചോ……ബാലന് കുറച്ച് കഴിഞ്ഞേ കഴിക്കുകയുള്ളൂ…."
പാര്‍വ്വതി ഉണ്ണിയെ അന്വേഷിച്ച് വിടെല്ലാം അരിച്ച് പെറുക്കി.. ഉണ്ണിയെ കണ്ടില്ല… പരിഭ്രമിച്ച് വലിയമ്മയുടെ അടുത്തെത്തി….
"അവനാ തൊഴുത്തിന്റെ ഉമ്മറത്തുണ്ടാകും.. അല്ലെങ്കില്‍ പടിപ്പുരയിലുണ്ടാകും……."
പറഞ്ഞപോലെ തന്നെ പാര്‍വ്വതി പോയി നോക്കിയപ്പോള്‍ പശുക്കളുമായി സല്ലപിക്കുന്ന ഉണ്ണിയേട്ടനെ അവള് കണ്ടു….
പാര്‍വ്വതിയെ കണ്ട് ഉണ്ണി അവളുടെ മുഖത്തേക്ക് കാടി വെള്ളം എടുത്തെറിഞ്ഞു……..
"എന്താ ഉണ്ണ്യേട്ടാ ഇതൊക്കെ……. എന്റെ മേലെല്ലം വൃത്തികേടായില്ലേ……"
ഉണ്ണി വീണ്ടും വെള്ളം പാര്‍വ്വതിയുടെ മേലിക്കൊഴിച്ചു…. പാര്വ്വതിക്കൊട്ടും ദ്വേഷ്യം വന്നില്ലാ…. ഉണ്ണി അവള്‍ക്ക് ദ്വേഷ്യം വരുമോ എന്നറിയാന്‍ കുറച്ച് ചാണകം എടുത്ത് അവളുടെ കൈകളില്‍ പുരട്ടി.. വൈക്കോല്‍ തുറുമ്പെടുത്ത് അവളുടെ ഉടുപ്പിന്നടിയില്‍ ഇട്ട് കൊടുത്തു….
രണ്ടാളും ഉന്തും തള്ളുമായി… …
ചെറുതായി കലി കയറിയ പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചു ചാണകവും,മൂത്രവും,കാടി വെള്ളമെല്ലാം ഉണ്ണിയുടെ മേലുമാക്കി…..
ഇതെല്ലാം കണ്ടു നിന്ന ബാലേട്ടന് ചിരിച്ച് മണ്ണ് കപ്പി
…
"പാര്‍വ്വതി…….. നമുക്ക് പാടത്തെ കൊളത്തില് പോയി കുളിക്കാം…,"
"എന്താ ഉണ്ണ്യേട്ടാ ഇത്… എത്ര ബുദ്ധിമുട്ടിയാ കുളിച്ച് വന്നത്… തലയില്‍ വലിയമ്മ രാസ്നാദി പൊടിയെല്ലാം തിരുമ്മിത്തന്നു…."
"എന്നാ നമുക്ക് കിണറ്റിന് കരയില്‍ പോയിട്ട് മുഖവും കാലുമെല്ലാം കഴുകി വൃത്തിയാക്കാം……… ഞാന്‍ വെള്ളം കോരിത്തരാം…."
രണ്ടാളും കൂടി കിണറ്റിന് കരയിലെത്തി. ഉണ്ണി വെള്ളം കോരുന്നത് കണ്ട് വലിയമ്മ പാര്‍വ്വതിയോട് മാറി നിന്നോളാന്‍ ആംഗ്യം കാട്ടി… ഉണ്ണിയുടെ വികൃതിത്തരം വലിയമ്മക്കറിയാം.. അവ്ന് ചിലപ്പോള്‍ ആ പാട്ട വെള്ളം അവളുടെ തലയിലൊഴിച്ചെന്ന് വരാം……..
പാര്‍വ്വതി അതറിഞ്ഞ് പെരുമാറിയതിനാല്‍ വലിയ കുഴപ്പമില്ലാതെ കാലും മുഖവും കഴുകി പെരക്കകത്തേക്ക് കയറി…….
"രണ്ട് പേരും വന്നിരുന്നേ.. വലിയമ്മ വിളമ്പിത്തരാം…"
ഉണ്ണിക്കിഷ്ടമുള്ള പുട്ടും കടലയും ആണ് വലിയമ്മ ഉണ്ടാക്കിയത്.. പിന്നെ പപ്പടവും……
ഉണ്ണിക്ക് പുട്ടിന്റെ കൂടെ തൊട്ടു നക്കാന്‍ അച്ചാറും ഇഷ്ടമാ…….. അതിനാല്‍ അതും മേശപ്പുറത്ത് വെച്ചിരുന്നു……
ഉണ്ണിയുടെ പ്രത്യേക ഇഷ്ടാനിഷ്ടങ്ങ ളൊക്കെ പലതും പാര്‍വ്വതി ഇപ്പോളാ അറിയുന്നത്……….
"പാറുകുട്ടീ…… എന്താ മോളെ നീ കഴിക്കാതെ ഇങ്ങനെ ഇരിക്കുന്നത്?..........."
പെട്ടെന്ന് ആലോചനയില്‍ നിന്നുണറ്ന്ന പാര്‍വ്വതി……..
"ഈ ഉണ്ണ്യേട്ടനിഷ്ടമുള്ളതൊന്നും പറ്യില്ല വീട്ടില്‍…….. ഞാന്‍ എന്താ കൊടുക്കാച്ചാ കഴിക്കും… അത്ര തന്നെ………"
"അവന്റെ ഇഷ്ടങ്ങളൊക്കെ നീ മനസ്സിലാക്കി പ്രവര്‍ത്തിക്കണം.. അവിടെയാ നിന്റെ മിടുക്ക്…….. നീ നാല് ദിവസം എന്റെ കൂടെ നിക്ക്… എല്ലാം ഞാന്‍ പഠിപ്പിച്ച് തരാം……"
ഉണ്ണിയുടെ മുഖത്തേക്ക് നോക്കി പാര്‍വ്വതി…………
ഭക്ഷണം കഴിച്ച് വേഗത്തില്‍ പുറത്ത് കടന്നു ഉണ്ണി
……..
പാര്‍വ്വതിക്ക് നാല് ദിവസം തുടര്‍ച്ചയായി വലിയമ്മയുടെ കൂടെ കഴിയണമെന്ന മോഹം കലശലായി.. വലിയമ്മയോട് അത് അവതരിപ്പിക്കയും ചെയ്തു. വലിയമ്മ ഉണ്ണിയെ വിവരം ധരിപ്പിച്ചു.. പക്ഷെ ഉണ്ണി സമ്മതിച്ചില്ല…. പാര്‍വ്വതിയെ കോളെജിലേക്ക് എത്തിച്ചു………
ഉണ്ണിയോടൊന്നിച്ച് കോളേജിലെത്തിയ പാര്‍വ്വതിയെ സഹപാഠികള്‍ സ്വീകരിച്ചു… പതിവിലും ഉത്സാഹവതിയായി കണ്ട് പാര്‍വ്വതിയെ നോക്കി കൂട്ടുകാരികളെല്ലാം അന്തം വിട്ടു……
ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചോക്കലേറ്റ് കരുതിയിരുന്നു ഉണ്ണി.. പാര്‍വ്വതി അതെല്ലാം കുട്ടികള്‍ക്ക് കൊടുത്തു…
തിരിച്ച് പോകാന്‍ ഒരുമ്പെട്ട് നില്ക്കുന്ന ഉണ്ണിയെ പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചു…….
പാര്‍വ്വതിയുടെ മാനസാന്തരം എല്ലാവര്ക്കും സമാധാനം കൊടുത്തു…
ആഴ്ചയില്‍ ഒരു ക്ലാസ്സ് എടുത്ത് കൊടുക്കാമെന്ന് ഏല്ക്കുകയും ചെയ്തു.
ഇതെല്ലാം അറിഞ്ഞ പാര്‍വ്വതി ഒറ്റ ദിവസം കൊണ്ട് കോളേജിലെ ഹീറൊ ആയി………
പാര്‍വ്വതി എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു…. മെഴ്സീഡസ്സ് കാറില്‍ വന്നിറങ്ങുന്ന ഒരേ ഒരു കുട്ടി…
പ്രിന്‍സിപ്പലിന്റെ പ്രത്യേക പരിചരണം….. ചിലര്‍ക്ക് പാര്‍വ്വതിയോട് കുശുമ്പും……….
ദിവസങ്ങള്‍ കടന്ന് പോയി… മഴയെയും കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ പാര്‍വ്വതി വെള്ളിയാഴ്ച 5 മണിയെ കാത്തിരുന്നു.. ഉണ്ണിയുടെ വരവും കാത്ത്……..അങ്ങിനെ വെള്ളിയാഴ്ച വന്നെത്തിയെങ്കിലും ഉണ്ണിക്ക് പാര്‍വ്വതിയെ കൊണ്ട് പോകാന്‍ വരാനായില്ല…. കോളേജിലേക്ക് ഫോണ്‍ വന്നു… ഉണ്ണി ബേംഗളൂരിലാണെന്നും, ശനിയാഴ്ചയെ എത്തുകയുള്ളുവെന്നും…
പാര്‍വ്വതി പഴയ സ്ഥിതിയിലേക്ക് മടങ്ങുമോ എന്ന ആശങ്ക ഉണ്ണിക്കുണ്ടായിരുന്നു.. വൈകിട്ട് രണ്ട് തവണ ഉണ്ണി പാര്‍വ്വതിയെ ഫോണില്‍ വിളിക്കാന്‍ മറന്നില്ലാ…….
പാര്‍വ്വതിക്ക് രാത്രി ഭക്ഷണം കഴിക്കാനായില്ല…. ഉപവാസം അനുഷ്ടിച്ചു…… നേരം വെളുത്ത് കാപ്പി കുടിയും കഴിഞ്ഞു ഉണ്ണിയെ കാത്തിരുന്നു…….
ഉണ്ണി ഒരു മണിയോടെ ഓടി കിതച്ചെത്തി… ഓഫീസിലെ തിരക്കും മറ്റുമായി ഒരു വിശ്രമവും ഇല്ലാ….ഈ പെണ്‍കുട്ടിക്ക് മാസത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ വന്നാല്‍ മറ്റുള്ളവര്‍ക്ക് സ്വസ്ഥതയുണ്ടാകുമെന്ന് അറിയാനുള്ള തിരിച്ചറിവ് ഈ പെണ്കുട്ടിക്കുണ്ടായില്ല
….
തന്റെ പ്രിയ തോഴനെ കണ്ട് പാര്‍വ്വതിയുടെ മനം കുളിര്‍ത്തു… മറ്റു പെണ്‍കുട്ടികളോട് സല്ലപിക്കാന്‍ തുനിഞ്ഞ ഉണ്ണിയെ പാര്‍വ്വതി തന്ത്രപൂര്‍വ്വം ഒഴിവാക്കി…. ഉണ്ണി അത് ശ്രദ്ധിച്ചില്ല…
"ഉണ്ണ്യേട്ടാ നമുക്ക് വേഗം പോകാം…. വലിയമ്മ കാത്തിരിക്കില്ലേ?.... അവരോടൊക്കെ തിങ്കളാഴ്ച സംസാരിക്കാം……."
പെണ്‍കുട്ടികള്‍ ഉണ്ണി കാറില്‍ കയറുന്നത് വരെ നോക്കിക്കൊണ്ടിരുന്നു…
കൈ വീശി ഉണ്ണിയോട് ബൈ ബൈ പറഞ്ഞു..ഇതെല്ലാം കണ്ട് പാര്‍വ്വതിക്ക് സഹിച്ചില്ല….
"ഉണ്ണ്യേട്ടാ നമ്മള് നാളെ വലിയമ്മയുടെ വീട്ടീന്ന് നമ്മുടെ വീട്ടിലേക്ക് പോണുണ്ടോ?.... അവിടെ മുറിയെല്ലാം ഒന്ന് വൃത്തിയാക്കേണ്ടെ… പിന്നെ എനിക്ക് കുറച്ച് ഉടുപ്പുകളൊക്കെ എടുക്കണം."
'പാര്‍വ്വതി പറയുന്നതൊന്നും ഉണ്ണിക്ക് ശ്രദ്ധിക്കാനായില്ല.. ചിന്തയിലാണ്ട ഉണ്ണിയെ പാര്‍വ്വതി പലതവണ ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും പറ്റിയില്ലാ…..'
"പാര്‍വ്വതീ….. നമുക്ക് കുന്നംകുളത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം
… ചിലപ്പോള്‍ അവിടെ ഭക്ഷണം ഇല്ലെങ്കില്‍ പിന്നെ ഇത്രയും വരാന്‍ ബുദ്ധിമുട്ടാ……. ആ സ്ഥലത്ത് ഒന്നും കിട്ടുകയില്ലാ..………."
ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് സീഗള്‍ ഹോട്ടലില്‍ കയറി….
ഭക്ഷണം ഓര്‍ഡര്‍ കൊടുത്ത ഉണ്ണിയെ അവിടെ സൂപ്പ് കുടിച്ചുംകൊണ്ടിരുന്ന ഒരു യുവതി ശ്രദ്ധിച്ചുകൊണ്ടിരുന്നു….
"ഉണ്ണ്യേട്ടാ ഏതാ ആ പെണ്ണ് ………. ഇങ്ങോട്ടെന്നെ നോക്കിക്കൊണ്ടിരിക്കുന്നത്.. നമുക്ക് ഭക്ഷണം വേഗത്തില്‍ കിട്ടുന്ന അടുത്തുള്ള ബ്രാഹ്മിന്‍സ് കഫേയില്‍ പോയി കഴിക്കാം…"
"നാശം അവളുടെ ഒരു നോട്ടം കണ്ടില്ലേ.. എന്തെങ്കിലും കഴിച്ച് വേഗം പോകാതെ വല്ലോരേം നോക്കിയിരിക്കുന്നു കഴുത……. പാര്വ്വതിക്കരിശം വന്നു…."
"ഉണ്ണ്യേട്ടാ ഇവിടെ ഫേമിലി റൂമൊന്നും ഇല്ലേ?............"
"ഇവിടെ എന്താ കുഴപ്പം പാര്‍വ്വതീ……….."
"കുഴപ്പം ഒന്നും ഇല്ലാ…………"
"ഇവിടെ കാറ്റ് കുറവാ…………"
"ഫാനിന്റെ സ്പീഡ് കൂട്ടി ഇടാന്‍ പറയാം…."
"ഹൂം……."
ഉണ്ണിക്ക് പെണ്ണിന്റെ മനശ്ശാസ്ത്രം പിടി കിട്ടിയില്ലാ……
ഓറ്ഡര് ചെയ്ത് ഭക്ഷണം എത്തിയെങ്കിലും, പാര്‍വ്വതിക്ക് രുചിയോടെ ഭക്ഷിക്കാനായില്ല്ലാ….
സൂപ്പ് കുടിച്ച് കഴിഞ്ഞ പെണ്ണ് അതിന്നിടയില്‍ ഉണ്ണിയുടെ ടേബിളിന്നരികിലെത്തിയിട്ട്………
"പാര്‍വ്വതി ഇന്റെറ്നാഷനിന്റെ എം ഡിയല്ലേ?" എന്ന് ചോദിച്ചു……
അതെ എന്ന് തലയാട്ടി ഉണ്ണി ഭക്ഷണത്തില്‍ ശ്രദ്ധിച്ചു……..
അവിടെ തന്നെ നിന്നിരുന്ന പെണ്ണ്………. ഞാന്‍ സീലാണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവാണെന്ന് പരിചയപ്പെടുത്തി.
ഭക്ഷണം കഴിഞ്ഞിട്ട് സംസാരിക്കാമെന്ന് പറഞ്ഞുവെങ്കിലും അവള് ഉണ്ണിയുടെ അടുത്ത് ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്നു…… ഇതെല്ലാം കണ്ട് ഒട്ടും രസിക്കാത്ത പാര്‍വ്വതി പരിസരബോധം ന്ഷ്ടപ്പെടുത്താതെ ഒരു വിധം ഭക്ഷണം കഴിച്ച് തീര്‍ത്തു…….
"ഉണ്ണിയേട്ടാ നമുക്ക് പോകാം വേഗം എന്നും പറഞ്ഞ പാര്‍വ്വതി തീടുക്കത്തില് ഉണ്ണിയെയും കൊണ്ട് കാറിന്നടുത്തെത്തി…"
കാറ് വരെ അനുഗമിച്ച ആ പെണ്ണ്………
"ആരാ സാറെ കൂടെയുള്ളത്?"
"ഇത് പാറ്വതി………. പാര്‍വതി ഇന്ററ്നാഷണലിന്റെ പാര്‍ട്ടണര്‍ എന്ന് പരിചയപ്പെടുത്തി…."
ഉണ്ണിയെ വേഗം കാറിന്നുള്ളിലേക്ക് കയറ്റിയ പാര്‍വ്വതിക്കാകെ വെപ്രാളമായി…….
"നമുക്ക് വേഗം പോകാം ഉണ്ണ്യേട്ടാ…………."
പാര്‍വ്വതിയുടെ ഭാവപ്പകര്‍ച്ച ഉണ്ണി ഇപ്പോഴാ ശ്രദ്ധിച്ചത്……
അവളുടെ ഉള്ളിലെ തീ ആളിക്കത്താന്‍ തുടങ്ങി……
പാര്‍വ്വതിയെ മോഡേണ്‍ സൊസൈറ്റിയിലേക്ക് കൊണ്ട് വന്നില്ലെങ്കില്‍ കാര്യം അങ്കലാപ്പിലാകുമെന്ന് ഉണ്ണി ഭയപ്പെട്ടു…….
വീട്ടിലെത്തിയ പാര്‍വ്വതി ഉണ്ണിയോടോ, വലിയമ്മയോടോ ഒന്നും ഉരിയാടാതെ വീട്ടിന്നുള്ളിലേക്ക് കയറിപ്പോയി…
[തുടരും]
Copyright © 2009. All rights reserved
10 comments:
ഞാന്‍ നടാടെയാ ഈ പോസ്റ്റ് വായിച്ചത്. നാളെ മറ്റു ലക്കങ്ങള്‍ വായിക്കണം. നന്നായിരിക്കുന്നു. നമുക്ക് ഈ നോവല്‍ ഹാര്‍ഡ് കോപ്പിയായി പ്രസിദ്ധീകരിക്കേണ്ടെ..
എന്റെ ആശംസകള്‍.......
ഡോക്ടര്‍ ഗോപിനാഥന്
MCV Trichur
പാറുകുട്ടി ഇരുപത് അദ്ധ്യായം പിന്നിടുമ്പോള്‍
അഭിനന്ദിക്കാതെ വയ്യ,ആദ്യഭാഗങ്ങളെ വച്ചു ഈ ഭാഗം വളരെ മികവ് പുലര്‍ത്തുന്നു, കൂടുതല്‍ നന്നായി ബാക്കി കൂടി എഴുതാന്‍ ഈശ്വരന് സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.......
ഉം..ശരിയാ..പാറുക്കുട്ടിയെ ഒന്നു മോഡേൺ ആക്കേണ്ടത് അത്യാവശ്യമാണ് :) :)
എഴുത്ത് ഒരു ഈശ്വര നിയോഗം തന്നെ. അതും പാറുകുട്ടി 20 അദ്ധ്യായം എനിക്കെഴുതാന്‍ സാധിച്ചുവെന്നത് അതിലേറെ അത്ഭുതം. 60 വയസ്സു വരെ ഞാന്‍ ഒരു എഴുത്തുകാരനായിരുന്നില്ല.
ഈ നോലുള്പ്പെടെ 150 ല്‍ കൂടുതല്‍ പോസ്റ്റുകളെനിക്ക് ചെയ്യാന്‍ സാധിച്ചു.
പല ബ്ലോഗേഴ്സും എനിക്ക് അറിവ് പകര്‍ന്നു. പിന്നെ എന്നെ ഒരു ബ്ലോഗറാക്കിയ കഥ ഇപ്പോഴും എന്റെ പ്രൊഫൈലില്‍ കിടക്കുന്നു.
എന്റെ ആരോഗ്യമായിരുന്നു എന്റെ പ്രധാന പ്രശ്നം. ഇപ്പോള്‍ അത് വലിയ പ്രശ്നമില്ലാതെ അതിന്റെ ഗതിക്ക് നീങ്ങുന്നു.
ചേച്ചി പറഞ്ഞ പോലെ ഞാന്‍ എഴുതി എഴുതി തെളിഞ്ഞിരിക്കുന്നു.
ബാക്കിയുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ മികവ് കിട്ടാന്‍ ചേച്ചിയുടെ പ്രാര്‍ഥന എന്നോടൊപ്പമുണ്ടെന്നെനിക്കറിയാം...
ബ്ലോഗില്‍ കൂടി ഒരു പാട് നല്ല സുഹൃത്തുക്കളെനിക്ക് കിട്ടി. ഇംഗ്ലണ്ടിലെ ലക്ഷ്മി നാട്ടില്‍ വന്നപ്പോള്‍ വിളിക്കുകയും, അവളുടെ അമ്മയോടും, സഹോദരങ്ങളോടൊന്നിച്ച് എന്റെ വീട്ടില്‍ ഇന്നെലെ വന്നിരുന്നു.
എനിക്ക് ബ്ലോഗില്‍ നിന്ന് കിട്ടുന്ന ഒരു വലിയ അംഗീകാരമായതിനെ കണക്കാക്കുന്നു.
നിഷ്കളങ്കതയോടെ പുഞ്ചിരിക്കുന്ന ലക്ഷ്മിയുടെ മുഖം മറക്കാനാകുന്നില്ല....
ഞാന്‍ ഈ കുറിപ്പില്‍ എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കളേയും ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു.
എനിക്ക് ഉടന്‍ സര്‍ജറി വേണ്ട എന്ന് ഇന്ന് എന്റെ ഡോക്ടര്‍ അറിയിച്ചു. നിങ്ങളുടെ എല്ലാരുടേയും പ്രാര്ഥ്നയുടെ ഫലമാണത്..
എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ ഈശ്വരന് അനുഗ്രഹിക്കട്ടെ.
ജെ പി തൃശ്ശിവപേരൂര്‍
ഹലോ ബിന്ദു
പരാമര്‍ശങ്ങള്‍ക്ക് നന്ദി....
അടുക്കളത്തളത്തിലെ പുതിയ പോസ്റ്റുകള്‍ വായിക്കുന്നുണ്ട്.
ഞാന്‍ അയക്കുന്ന പോലെ ഒരു ഇന്റിമേഷന്‍ അയച്ചുകൂടെ? കൂടുതല്‍ ആളുകളറിയാനത് സഹായിക്കും.
ഇന്ന് ഞാന്‍ ഒപ്താല്‍മോളജി, യൂറോളജി, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ പോയിരുന്നു.
ഇനി കുറച്ച് പ്രധാന ടെസ്റ്റുകള്‍ക്കായി കോയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയില്‍ പോകണം..
മകന് അവിടെയുള്ളതിനാല്‍ ബീനാമ്മയൊത്ത് പോകുന്നു അടുത്ത് ദിവസത്തില്‍.
പിന്നെ മോന് പെണ്‍കുട്ടിയെ കിട്ടി. അവനെപോലെ ബി ടെക് തന്നെ. കല്യാണത്തിന് ശേഷം MBA ക്ക് വിടണം.
ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ അച്ചന് തേവര് ശിവ ക്ഷേത്രത്തില്‍ ശിവ രാത്രിയാണ്. എല്ലാവരേയും ക്ഷണിക്കുന്നു..
അവസാന ദിവസം ശ്രീമതി. ഈശ്വരി വര്‍മ്മയുടെ ഭജന്‍സും, ടെമ്പില്‍ കിട്സിന്റെ നൃത്തങ്ങളും, ഉണ്ട്..
വരുമല്ലോ???????
അങ്കിൾ,
കൂടുതൽ കൂടുതൽ എഴുതാൻ സർവ്വേശ്വരൻ സഹായിക്കട്ടെ!
പ്രാർത്ഥനകളോടെ,
ഇതു വായിച്ചപ്പോള്‍ ബാക്കി കൂടി വായിക്കാന്‍ തോന്നുന്നു.ബാക്കി കൂടി വായിച്ചിട്ട് കമന്റിടാം.
Best wishes Prakashetta...!!!!
serikum paranjal... enikku oro partum vayikkumbo onnum comment ayi ezuthan thanne varunnillaa..jp.... atrakku bhayangaram.... nannayirikunnu ennalla...adipoli...adutha part inay akamshayode.. sunitha
eeswaran ennum thangalude koode undakatte...nalla ayurarogyathode... othirinalla kadhakal njangalku nalkanay.....
ഇതു തീര്‍ച്ചയായും അച്ചില്‍ നിരത്തണം.. എല്ലാ ആശംസകളും നേരുന്നു... !
Post a Comment