ഈയിടെയായി പാര്‍വ്വതി നേരം പുലര്‍ന്നാല്‍ തീരെ അറിയില്ല. ഒരേ ഉറക്കം തന്നെ ഉറക്കം. ഇന്ന് പുഞ്ചപ്പണി തുടങ്ങണമെന്ന് അവളോട് പറഞ്ഞിരുന്നതാണ്. ഇപ്പോ സമയം ആറേ ആയുള്ളൂ. ഇപ്പോ എണീറ്റ് ഒരുങ്ങിയാലേ ഏഴര മണിക്ക് പാടത്തെത്താന്‍ കഴിയൂ.. വെള്ളം ചവിട്ടാനുള്ള ചക്രം എടുത്ത് കൊണ്ടുവാന്‍ താമിയെയും കൂട്ടാന്‍ വേലായുധേട്ടനോട് പറയാന്‍ മറന്നു. ഭാരക്കൂടുതലുള്ളതിനാല്‍ വേലായുധേട്ടന് വേണ്ട പോലെ ചെയ്തോളും…
“പാര്‍വ്വതീ……….. ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാല്‍ മതിയോ. പാടത്ത് പോകേണ്ടതല്ലേ എനിക്ക്..?
“ഞാനത് പാടെ മറന്നു…………..”
“നീയെന്താ രാത്രി മുഴുവനും എന്നെ കെട്ടിപ്പിടിച്ചോണ്ട് തന്നെ കിടന്നത്..?’
എന്തൊരു തണുപ്പാണെന്നോ……….അപ്പോ അതെന്നേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…………..
പിന്നെ ഇത്രയും തണുപ്പില്‍ ഞാന്‍ ആദ്യമാ കിടന്നുറങ്ങുന്നത്. എന്റെ ക്ലാസ്സിലെ ജമീലയുടെ വീട്ടില്‍ ഏസി ഉണ്ടത്രേ.. അതിനാല്‍ അവള്‍ക്ക് വലിയ ഉങ്കായിരുന്നു. പക്ഷെ ഓളുടെ ഉപ്പാക്ക് ഒരു മണ്ട അമ്പാസിഡര്‍ കാറു മാത്രമേ ഉള്ളൂ.. നമ്മളെ പോലെ ബെന്‍സ് കാറൊന്നും ഇല്ല.
ഇപ്പോ എനിക്ക് ഏസിയുള്ള വീടും ആയി. അവളോട് പറയണം.
അവള് ഒരിക്കല്‍ അവളുടെ ഉപ്പായുടെ കൂടെ മലയേഷ്യയില് പോയത്രെ. എന്താ അവളുടെ ഗമ.
“ഉണ്ണ്യേട്ടന് ഇനി ലണ്ടനില്‍ പോകുമ്പോള്‍ ഉണ്ണ്യേട്ടന്റെ പാറുകുട്ടീനെ കൊണ്ടോവോ…?“
“എന്താ ഉണ്ണ്യേട്ടാ മിണ്ടാത്തെ………..?
നീ പോയി വേഗം കുളിച്ച് എനിക്ക് പ്രാതെലെല്ലാം റെഡിയാക്ക്. പിന്നെ ഞാന്‍ പറഞ്ഞ പോലെ ഇലപൊതിച്ചോറും. ഞാനപ്പോഴേക്കും കുളിച്ച് റെഡിയാകാം.
“പാര്‍വ്വതീ………………
“എന്തോ……………..?
“എന്തിനാ എന്നെ വിളിച്ചേ…?
“നീ പോയി കുറച്ച് ഉമിക്കരി എടുത്തോണ്ട് വാ…………..”
ഞാന്‍ ബ്രഷും പേസ്റ്റും എടുത്ത് വെക്കാന്‍ മറന്നു. കുറേ നാളായി ഉമിക്കരി കൊണ്ട് പല്ല് തേച്ചിട്ട്. പണ്ട് ചേച്ചി ഉമിക്കരിയും ഉപ്പും ചേര്‍ത്ത് തേക്കുന്നത് കാണാം. അഛന് നാട്ടില്‍ വരുമ്പോള്‍ മാവില കൊണ്ടും, ആവണക്കിന്റെ കമ്പുകൊണ്ടുമെല്ലാം തേക്കുന്നത് കാണാം. ഞാന്‍ അഛന്റെ പേസ്റ്റ് കട്ടെടുത്ത് പല്ല് തേക്കുമായിരുന്നു.
ഹാ… എന്തൊരു സുഖം…ഈ പേസ്റ്റിനെക്കാളും എത്ര സുഖം. ഇനി കുറച്ച് നാള് ഉമിക്കരി സേവ തുടങ്ങാം.
“ഉണ്ണ്യേട്ടാ ഭക്ഷണം എടുത്ത് വെക്കട്ടേ……….?
ഞാനിപ്പോള്‍ എത്താം……. കുളിക്കാന്‍ പോകുന്നേ ഉള്ളൂ. ഭക്ഷണം വെച്ചോളൂ. പിന്നെ പൊതിച്ചോറിന്റെ കാര്യം മറക്കേണ്ട്. എനിക്കുടുക്കാന്‍ കള്ളിമുണ്ടും, തലയില്‍ കെട്ടാന്‍ ഒരു തോര്‍ത്തുമുണ്ടും, പിന്നെ ഇടാന്‍ ടീ ഷര്‍ട്ടും എടുത്ത് വെച്ചോളൂ..
ഉണ്ണി പെട്ടെന്ന് കുളികഴിഞ്ഞെത്തി. കാപ്പി കുടി കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് ഡൈനിങ്ങ് ടേബിളിന്മേല് രണ്ട് പൊതി ചോറ് ഇരിക്കുന്നത് കണ്ടു. കാര്യം മനസ്സിലാവാതെ പാര്‍വ്വതിയെ വിളിച്ചു.
“പാര്‍വ്വതീ…………….?
“എന്താ ഇത് രണ്ട് പൊതി………….?
“ഞാനും പോന്നോട്ടെ പാടത്തേക്ക്………?
“ആ അപ്പോ അതാ കാര്യം അല്ലേ……………?
“അപ്പോ നിനക്ക് പഠിക്കേണ്ടേ………?
“ഞാന്‍ വൈകിട്ട് പഠിച്ചോളാം………….”
പാടത്ത് വെയില് കൊണ്ടൊന്നും നിനക്ക് ശീലമില്ല. കയറി നിക്കാന്‍ തണല്‍ പോലുമില്ലാത്ത ഇടമാണ് പുഞ്ചപ്പാടം. തിരുത്തിന്മേല് പോണം ഇത്തിരി തണല്‍ കിട്ടാന്‍. അല്ലെങ്കില്‍ തിരിച്ച് നടക്കണം. എന്തിനാ നിന്റെ പുറപ്പാട്….
മുഖത്ത് വിഷാദം പുരണ്ട പാര്‍വ്വതി താഴത്ത് നോക്കി നിന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഉണ്ണിയുടെ ഭാവം മാറുമെന്ന ആശങ്കയും പാര്‍വ്വതിക്ക് തോന്നായ്കയില്ല. ഉണ്ണിക്ക് ദ്വേഷ്യം വന്നാലുണ്ടാകുന്ന ആഘാതം പാര്‍വ്വതിക്ക് നന്നായറിയാം. എന്നാലും മനസ്സുകൊണ്ട് കേണപേഷിച്ചു.
“എന്നേയും കൂട്ടിക്കൂടെ പാടത്തേക്ക്………..?
പാര്‍വ്വതി പോന്നോളൂ.. ഒരു കള്ളിമുണ്ട് എടുത്ത് സഞ്ചിയില്‍ വെച്ചോളൂ.. പിന്നെ തലയില്‍ കെട്ടാന്‍ തോര്‍ത്ത് മുണ്ടും എടുത്തോ…….
എന്നാ താമസിക്കേണ്ട. വേഗം പോകാം.
ഉണ്ണിയും പാര്‍വ്വതിയും പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു. സമയം വൈകിയ ഉണ്ണിയുടെ കൂടെ ഓടി പാര്‍വ്വതി കിതച്ചു.
“പാര്‍വ്വതിക്കറിയാമോ…… നമ്മുടെ കണ്ടം എവിടെ നിന്നാ തുറ്റങ്ങണെതെന്ന്……….?
“ഇല്ലാ ഉണ്ണ്യേട്ടാ……….. ഞാന്‍ കൃഷിപ്പണി സമയത്ത് ആദ്യമായാണ് പാടത്തേക്ക് വരണത്..”
പാര്‍വ്വതി ഉണ്ണിയുടെ പിന്നാലെ നടന്നകന്നു. തോട്ട് വരമ്പെത്തിയപ്പോള്‍ ഉണ്ണി നിന്നു. കൈത്തോട്ടില്‍ കൂടെ കുറുകേ കടന്ന് അപ്പുറം എത്തി………..
തിരിഞ്ഞ് നോക്കിയപ്പോല്‍ പാര്‍വ്വതി അക്കരയില്‍ തന്നെ നിക്കണ്…..
“നിക്ക് പേടിയാവണ് ഉണ്ണ്യേട്ടാ തോട് മുറിച്ച് കടക്കാന്‍… തോട്ടില്‍ അതാ നീര്‍ക്കോലി………..”
“നീര്‍ക്കോലി കടിച്ചാലൊന്നുമില്ല………. നീ വരണ് ണ്ടെങ്കില് വേഗം വാ…………”
ഇതാ ഞാന്‍ പറഞ്ഞേ നിന്നോട് വരണ്ടാ എന്ന്. നിന്നെ കൊണ്ട് വലിയ ശല്യമായല്ലോ. നീ അവിടെ തന്നെ നിന്നോ.. ഞാന്‍ കണ്ടത്തില്‍ പോയി നോക്കി കുറച്ച് കഴിഞ്ഞ് വരാം………..
അതും പറഞ്ഞ് ഉണ്ണി നടന്ന് നീങ്ങി………..
പാര്‍വ്വതിക്കാകെ മന:പ്രയാസമായി. തിരിച്ച് പോകാനും വയ്യാ.. തോട് മുറിച്ച് കടക്കാനും വയ്യാ…
ആരോ ഒരാള്‍ പാര്‍വ്വതിയെ ലക്ഷ്യമാക്കി വരുന്നത് കണ്ടു. തൊപ്പിക്കുടയും വെച്ച്, തോളില്‍ കൈക്കോട്ടുമായി. പാര്‍വ്വതിയുടെ അടുത്ത് വന്ന് അയാള്‍ നിന്നു.
“ഏതാ മോളേ നീ……………?
“എന്താ ഇവിടെ നിക്കണ്… കുറേ നേരമായല്ലോ…………?
നിക്ക് അക്കര കടക്കണം. തോട് മുറിച്ച് കടക്കാന്‍ പേടിയാ.
“അമ്മാന് വേണച്ചെങ്കീ മോളെ എടുത്ത് അക്കര കടത്താം. അല്ലെങ്കില്‍ പുത്തന്‍ തോട്ടിന്റെ ഇപ്പുറം എഞ്ചിന് പെരേടെ അടുത്ത് കൂടി അക്കര കടക്കാം. അതിന്ന് അത്രയും ദൂരം നടക്കേണ്ടെ. പോരാത്തതിന് തോട്ട് വരമ്പെല്ലാം ചളി മൂലം വഴുക്കല്‍ കൂടുതലാ.. വെള്ളത്തില്‍ വീണാല്‍ അതും പ്രശ്നം.
+++++++++++++++++++++
[തുടരും]
Copyright © 2009. All rights reserved
6 comments:
“പാര്‍വ്വതീ……….. ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാല്‍ മതിയോ. പാടത്ത് പോകേണ്ടതല്ലേ എനിക്ക്..?
“ഞാനത് പാടെ മറന്നു…………..”
“നീയെന്താ രാത്രി മുഴുവനും എന്നെ കെട്ടിപ്പിടിച്ചോണ്ട് തന്നെ കിടന്നത്..?’
എന്തൊരു തണുപ്പാണെന്നോ……….അപ്പോ അതെന്നേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…………..
നന്നായി പോകുന്നുണ്ട് ജെ പി സര് .. എല്ലാ ആശംസകളും..
കാര്യങ്ങള്‍ എല്ലാം വായിച്ചു .ഇഷ്ടപെടുന്നു പക്ഷെ ഭാവുകത്വം കുറെ കൂടി ആകാമായിരുന്നു.
നല്ല വരികള്‍ ചന്തമുള്ള രചന സ്വഭാവം
നന്മകള് നേര്‍ന്നു കൊണ്ടു
ആശംസകള്‍
പാർവതി പാലം കടക്കുമൊ? ആര അയാൾ? കാത്തിരിക്കുന്നു...
നോവലിസ്റ്റാണോ... മുഴുവന്‍ വായിക്കാന്‍ സമയം കിട്ടുന്നില്ല. എങ്കിലും സമയമുണ്ടാക്കി വായിച്ചിട്ട് അഭിപ്രായം പറയുന്നതല്ലേ നല്ലത്..?
പിന്നെ, ഇവിടെ വന്നിരുന്നോ? http://supriyam.blogspot.com/2009/02/blog-post.html
സുപ്രിയ
എല്ലാം വായിക്കൂ. അഭിപ്രായം പറയൂ. ഞാന്‍ ഒരു കന്നിക്കാരനായ എഴുത്തുകാരനാണ്.
താങ്കളുടെ ബ്ലോഗ് അടിപൊളി. എനിക്ക് ചില ഉപദേശങ്ങള്‍ വേണമായിരുന്നു. ജിമെയില്‍ ഐഡി കിട്ടിയാല്‍ തരക്കേടില്ല.
please visit
trichurblogclub.blogspot.com
Post a Comment