രാക്കമ്മ മിക്കപ്പോഴും ഡാഡിയുടെ ഓഫീസ് മുറിയില്‍ അലസമായി കിടപ്പാണ്. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കെട്ടിടങ്ങള്‍ പണിയുന്നു. രാക്കമ്മ രണ്ട് മാസമായി അവധിയെടുത്ത് സ്വന്തം വീട്ടില്‍ എത്തിയിരിക്കുകയാണ്. അമ്മായിയമ്മ ലണ്ടനില്‍ പോയി. അപ്പോള്‍ പിന്നെ സ്വന്തം അമ്മയുടെ പരിലാളനം കൊതിച്ചുംകൊണ്ട്.
“രാക്കമ്മേ എന്താ വിശേഷം...?”
രാക്കമ്മ ഒന്നും മിണ്ടുന്നില്ല...... ഒരേ കിടപ്പ് തന്നെ..........
“സംഗീത ചേച്ചിയെ കാണണോ...”?
രാക്കമ്മക്ക് മിണ്ടാട്ടം ഇല്ല........
“അമ്പിളി ചേച്ചിയെ കാണണമോ..”
അപ്പോഴും അനക്കമില്ല.......
“ജയന് ചേട്ടനെയും, പപ്പന് ചേട്ടനേയും കാണണമോ..?
രാക്കമ്മക്ക് ഒരു കുലുക്കവും ഇല്ല.
ഇനി സ്വന്തം കെട്ടിയോനെ കാണണോ എന്ന് ചോദിക്കാം. ചിലപ്പോള്‍ ഉശിര് വരും.
രാക്കമ്മേ.......?
“എന്താ ഡാഡീ...?”
നിനക്ക് പ്രവീണിനെ കാണണോ.........?
ഈ പെണ്‍കുട്ടിക്ക് ഒരു കുലുക്കവും ഇല്ലാ..........
ഇനി അമ്മായിയമ്മയെയും, അമ്മായിയപ്പനെയും കാണണോ എന്ന് ചോദിക്കാം. ചിലപ്പോള്‍ അവള് എണീറ്റിരിക്കും. പാവം പെണ്‍കുട്ടി. ക്ഷീണം തന്നെ. കിടപ്പ് തന്നെ കിടപ്പ്. അല്ലെങ്കില്‍ ഉറക്കം.
രാക്കമ്മേ ബീനാമ്മക്ക് ഇങ്ങിനെയൊന്നും ഉണ്ടായിരുന്നില്ല. പ്രധാന കാരണം അവിടെ ഞങ്ങള്‍ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ അമ്മയും ഇല്ലാ അമ്മായി അമ്മയും ഇല്ല. പിന്നെ ഛര്‍ദ്ദിയും ഇല്ല. വേവലാതിയും ഇല്ല.. ക്ഷീണവും ഇല്ല.
ഇനി പെട്ടെന്ന് അമ്മയെയും മറ്റും കാണണമെങ്കില്‍ വിസയടിക്കണം. ഫ്ലൈറ്റ് ബുക്ക് ചെയ്യണം. അങ്ങിനെ എന്തെല്ലാം അങ്കലാപ്പ്. അപ്പോ ക്ഷീണവും ഇല്ലാ, ആവലാതിയും ഇല്ല.
നീയെന്താ ഇങ്ങിനെ കിടക്കണ്.
“നിനക്ക് ഗിരിജേട്ടനെ കാണണോ..... സുഗന്ധിച്ചേച്ചിയെ കാണണൊ..?
രാക്കമ്മക്ക് ഒരു കുലുക്കവും ഇല്ല.........
ഇനി എന്താ ചോദിക്കുക. അവിടെ രണ്ട് മൂന്ന് കുട്ട്യോളുണ്ട്. ആറു വയസ്സായ അരവിന്ദനും. എട്ട് വയസ്സായ അപ്പുവും, പിന്നെ നാലു വയസ്സുകാരി പാറുവും.
രാക്കമ്മേ........?
“നിനക്ക് അരവിന്ദനെ കാണണോ...?
അത് കേട്ടയുടന്‍
“രാക്കമ്മ മന്ദഹസിച്ചു.........”
+++
3 months ago
9 comments:
രാക്കമ്മ മിക്കപ്പോഴും ഡാഡിയുടെ ഓഫീസ് മുറിയില്‍ അലസമായി കിടപ്പാണ്. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കെട്ടിടങ്ങള്‍ പണിയുന്നു. രാക്കമ്മ രണ്ട് മാസമായി അവധിയെടുത്ത് സ്വന്തം വീട്ടില്‍ എത്തിയിരിക്കുകയാണ്. അമ്മായിയമ്മ ലണ്ടനില്‍ പോയി. അപ്പോള്‍ പിന്നെ സ്വന്തം അമ്മയുടെ പരിലാളനം കൊതിച്ചുംകൊണ്ട്.
:)
"അവള് മന്ദഹസിച്ചൂ"
കഥയെവിടെ?
മാണിക്യച്ചേച്ചീ
കഥ അത്രയേ ഉള്ളൂ
കഥയില്ല കഥ കൊള്ളാം
രാക്കമ്മക്ക് ഇനി മസാല ദോശവേണോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. :)
kuttikalude karyam kettal ara mandahasikkathathu
:) കൊള്ളാം
malayalam font is on strike. so wl comment later.
bye
?????????? :)
Post a Comment