ഇന്നലെ [20-09-09] കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷവും, റീജയണിലെ ഏതാണ്ട് എട്ട് ക്ലബ്ബ് കാര്‍ കൂടി നടത്തിയ പൂക്കളമത്സരവും, ലയണസ്സ് ക്ലബ്ബിന്റെ പ്രത്യേക മീറ്റിങ്ങും ഉണ്ടായിരുന്നു. ഇതേ ദിവസം ഫസ്റ്റ് വൈസ് ഗവര്‍ണര്‍ ലയണ്‍ മോഹന്‍ ദാസിന്റെ ക്ലബ്ബ് സന്ദര്‍ശനവും ഉണ്ടായിരുന്നു.
ഹോട്ടന്‍ അശോകയില്‍ വെച്ച് 4 മണിയോട് കൂടി പൂക്കളമത്സരം അരങ്ങേറി. ഒന്നാം സമ്മാനം നെഹ്രു നഗര്‍ ക്ലബ്ബിനായിരുന്നു.
പൂക്കള മത്സരത്തിനും വനിതാ വിഭാഗത്തിന്റെ മീറ്റിങ്ങിനു ശേഷം കൂര്‍ക്കഞ്ചേരി ക്ലബ്ബിന്റെ പ്രത്യേകമായ ഓണാഘോഷ പരിപാടികള്‍ നടന്നു. അതിലേക്കാണ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറുടെ സന്ദര്‍ശനം ഉണ്ടായത്.
കലാപരിപാടികളും ഉണ്ടായിരുന്നു. നെഹ്രു നഗര്‍ ക്ല്ബ്ബിലെ ജയന്റെ പാട്ടും, കൂര്‍ക്കഞ്ചേരി ക്ലബ്ബിലെ പ്രസിഡണ്ട് രാജന്റെ പാട്ടും, ഇതേ ക്ലബ്ബിലെ ഒരു മെംബറുടെ കൊച്ചു പെണ്‍കുട്ടിയുടെ നൃത്തവും ഉണ്ടായിരുന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഇക്കൊല്ലം നോണും ഉണ്ടായിരുന്നു.
ഈ വര്‍ഷം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണം ടി കെ കിഷോറിന്റെ ഭരണത്തില്‍, സൌകന്യ ഹാര്‍ട്ട് സര്‍ജറി, ഡയാലിസിസ്, മാസ്സ് മേര്യേജ് എന്നീ പൊതു ജന പരിപാടികള്‍ അരങ്ങേറുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഗവര്‍ണറുടെ സാന്നിദ്ധ്യത്തിലാണ് സൌജന്യ ഹാര്‍ട്ട് സര്‍ജറി അരങ്ങേറിയത്. 100 ല്‍ കൂടുതല്‍ സാധുക്കള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കൊടുത്തു.
കൂടാതെ എല്ലാ വര്‍ഷവും സൌജന്യ തിമിര സര്‍ജറിയും, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വിതരണവും, തൊഴില്‍ രഹിതരായ യുവതികളെ പുനരധിവസിപ്പിക്കുന്നതിന് തയ്യല്‍ മെഷിന് വിതരണവും മറ്റു ഹുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു.
പണ്ട് കാഞ്ഞങ്ങാട്ട് മുതല്‍ കൊരട്ടി വരെ നീണ്ട് കിടക്കുന്നതായിരുന്നു ഡിസ്ട്രിക്റ്റ് 324 E2 ലയണ്‍സ് റെവന്യു ഡിസ്ട്രിക്റ്റ്. ഇത്രയും വലിയ ഒരു പ്രദേശം ഒരു ഗവര്‍ണറെ കൊണ്ട് നോക്കി നടക്കുവാന്‍ പ്രയാസമേറിയതിനാല്‍ ഇപ്പോള്‍ ഈ പ്രദേശം രണ്ട് ബിസിനസ്സ് ഡിസ്ട്രിക്റ്റ് ആയി തിരിച്ചു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്ട് തുടങ്ങിയ ജില്ലകളെ 324 E2 വില്‍ കൊണ്ട് വന്നു. കൂടാതെ ഭരണ രംഗത്ത് പുതിയ വഴിത്തിരിവുകളും ഉണ്ടാക്കി.
ഡിസ്ട്രിക്റ്റ് ഗവര്‍ണക്ക് പുറമെ ആദ്യം ഉണ്ടായിരുന്ന വൈസ് ഡിസ്ട്രിക്റ്റ് കൂടതെ ഫസ്റ്റ് ഏന്‍ഡ് സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്ണേര്ഴിനെ നിയമിച്ചു.
ലയണ്‍സ് പ്രോട്ടോക്കോള്‍ സംബന്ധമായ വിവരങ്ങള്‍ പറയുകയാണെങ്കില്‍ കുറച്ചധികം ഉണ്ട്. അതിനാല്‍ ചെറിയ തോതില്‍ പറയാം.
ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണേഴ്സ്, ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്ര്ട്ടറി, ഡിസ്ട്രിക്റ്റ് കേബിനറ്റ് ട്രഷറര്‍, ജോയിന്റെ സെക്രട്ടറീസ് ഏന്‍ഡ് ട്രഷറേര്‍സ്, റിജിയണ്‍ ചെയര്മാന്, സോണ്‍ ചെയര്മാന്, ഡിസ്ട്രിക്റ്റ് ചെയര്മാന് എന്നീ തസ്ഥികയില്‍ ഉള്ളവര്‍ കേബിനറ്റ് മെംബര്‍മാരും. പിന്നെ അതാത് ക്ലബ്ബില്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ കൂടാതെ വൈ പ്രസിഡണ്ട്, ജോയന്റെ സെക്രട്ടറി, ടെയില്‍ ട്വിസ്റ്റര്‍, ലയണ്‍ ടേമര്‍, മെംബര്‍ഷിപ്പ് കമ്മറ്റി ചെയര്മാന് മുതലായവര്‍ അടങ്ങുന്ന ഒരു ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്.
ലോകത്തിലെ ലാര്ജ്ജസ്റ്റ് ഹുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനാണ് ലയണ്‍സ് ക്ലബ്ബ്. ലോകത്തിലെ മിക്ക രാജ്യങ്ങളിലുമായി ലയണ്‍സ് ക്ലബ്ബ് വ്യാപിച്ച് കിടക്കുന്നു. ആസ്ഥാനം അമേരിക്കയാണ്.
സമീപ ഭാവിയില്‍ തന്നെ ലയണ്‍സ് ക്ല്ബ്ബ് ഓഫ് കൂര്‍ക്കഞ്ചേരിയുടെ വെബ് സൈറ്റ് പുറത്ത് വരുന്നതായിരിക്കും. അതിന്റെ ലിങ്ക് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതുമായിരിക്കും. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘടനയിലെ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നി ജില്ലകളില്‍ ആര്‍ക്കെങ്കിലും സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്. ഈ പോസ്റ്റിലേക്ക് എഴുതിയാല്‍ മതി. 0487 6450349 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [കാലത്ത് 10 മുതല്‍ വൈകിട്ട് 5 മണി വരെ]
പല വായനക്കാരും ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകരായിരിക്കാം. എന്റെ അറിവിനനുസരിച്ചുള്ള വിവരങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്തെങ്കിലും തെറ്റു കുറ്റങ്ങളും ഉണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കണം.
ഓരോ പ്രത്യേക പരിപാടികള്‍ക്കും പ്രത്യേകമായ ഡിസ്ട്രിക്റ്റ് ചെയര്മാന്മാര് ഉണ്ട്. ഏതാണ്ട് നൂറിലധികം വരുന്ന ചെയര്മാന് മാരും ഡിപ്പാര്‍ട്മെന്റുകളും ഉള്ളതിനാല്‍ എല്ലാ വിവരങ്ങളും ഇവിടെ എഴുതാന്‍ വയ്യ.
റോഡ് സെഫ്റ്റിയെ കുറിച്ച് ബോധവാന്മാരാക്കാന് ഒരു ഡിപ്പാര്‍ട്ട് മെന്റ് ഉണ്ട്. അതുപോലെ രക്ത ദാനത്തിനു, വിവിധ ഗ്രൂപ്പിലുള്ള രക്തം ലഭിക്കുന്നതിനുമായുള്ള വിവരങ്ങള്‍ക്കും അതാത് ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്.
ലയണ്‍സ് ക്ലബ്ബിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് എന്റെ മറ്റൊരു ബ്ലൊഗില്‍ ഞാന്‍ ഒരു വര്‍ഷമായി എഴുതാറുണ്ടെങ്കിലും ആ ബ്ലൊഗില്‍ വിസിറ്റേഴ്സ് കുറവാണ്. അതിനാലാണ് ഞാന്‍ ഈ ബ്ലൊഗില്‍ എഴുതാമെന്ന് വെച്ചത്. ഇതില്‍ ഹിറ്റ്സ് വളരെ കൂടുതലാണ്.
[ഓണാഘോഷങ്ങളുടെ ഫോട്ടൊകളും, വിഡിയോകളും താമസിയാതെ അപ് ലോഡ് ചെയ്യാം.]
5 comments:
ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം
ഈ വര്‍ഷം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണം ടി കെ കിഷോറിന്റെ ഭരണത്തില്‍, സൌകന്യ ഹാര്‍ട്ട് സര്‍ജറി, ഡയാലിസിസ്, മാസ്സ് മേര്യേജ് എന്നീ പൊതു ജന പരിപാടികള്‍ അരങ്ങേറുന്നതാണ്.
കഴിഞ്ഞ വര്‍ഷത്തെ ഗവര്‍ണറുടെ സാന്നിദ്ധ്യത്തിലാണ് സൌജന്യ ഹാര്‍ട്ട് സര്‍ജറി അരങ്ങേറിയത്. 100 ല്‍ കൂടുതല്‍ സാധുക്കള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കൊടുത്തു.
കൂടാതെ എല്ലാ വര്‍ഷവും സൌജന്യ തിമിര സര്‍ജറിയും, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വിതരണവും, തൊഴില്‍ രഹിതരായ യുവതികളെ പുനരധിവസിപ്പിക്കുന്നതിന് തയ്യല്‍ മെഷിന് വിതരണവും മറ്റു ഹുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു
"വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഇക്കൊല്ലം നോണും ഉണ്ടായിരുന്നു"
എന്തൊരു നല്ല ഓണാഘോഷം!!! അമേരിക്ക ആസ്ഥാനമാകുമ്പോള്‍ നമ്മള് തീര്‍ച്ചയായും പതിവിന് വിപരീതമായി നോണ്‍ കഴിക്കണം! :-)
ഹുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും, നന്ദിയും.
എല്ലാം ഇഷ്ടപ്പെട്ടു ആശംസകള്‍
എല്ലാ സേവനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. വീഡിയോ ക്ലിപ്പ് കാണാന്‍ കഴിഞ്ഞില്ല.
ലയന്‍സ് ക്ലബ്ബിന്റെ എല്ലാ വിധ നല്ല പ്രവര്‍ത്തികള്‍ക്കും ഒരു സാമൂഹിക പരിവേഷം ഉള്ളത് പലപ്പോഴും ശ്രദ്ധിച്ചിട്ട് ഇനിയും ഇതുപോലത്തെ നല്ല സേവനങ്ങള്‍ അര്‍ഹരായ പവപെട്ടവര്‍ക്ക് പ്രധാനം ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആസംസിക്കുന്നു, കൂടാതെ ഓണഘോശതോടനുബണ്ടിച്ചിട്ടുള്ള മല്‍സരങ്ങള്‍ക്കും പന്കെടുതവക്കും
Post a Comment