Sunday, November 22, 2009

എന്റെ പുതിയ കഥകള്‍

ഞാനിന്ന് നീതുവിന്റെ കല്യാണത്തിന് ഭക്ഷണം കഴിക്കാ‍ന്‍ നില്‍ക്കെ എന്റെ മകന്റെ അമ്മായി അപ്പനെ കണ്ടു കുശലം പറയുന്നതിന്നിടക്ക് അദ്ദേഹം ചോദിച്ചു.
“ഇപ്പോ പുതിയ കഥകളൊന്നും ഇല്ലേ...?
പുതിയ കഥക്ക് വിഭവങ്ങളൊന്നും കാര്യമായി മനസ്സിലില്ല. പിന്നെ സമയക്കുറവും...
കല്യാണം കഴിഞ്ഞ് ഓഡിറ്റോറിയത്തിലിരുന്ന് കുടുംബക്കാരോടെ വെടി പറയുന്നിതിന്നിടെ ഒരു കഥ എന്നെത്തേടിയെത്തി...
“സംഗീതയുടെ പരിവേദനം” [ഈ പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം]
നീതുവിനെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി - താമസിയാതെ ഞാനും ബീനാമ്മയും 3 മണിയോടെ വീട്ടിലെത്തി....
ഞാന്‍ ഉച്ചയുറക്കെമെല്ലാം കഴിഞ്ഞ് “സംഗീതയുടെ പരിവേദനം” എഴുതാന്‍ തുടങ്ങുമ്പോള്‍ അടുക്കളഭാഗത്ത് നിന്നൊരു കശപിശ ഫോണിലും, പിന്നീട് നേരിലും...
ഹ ഹ്ഹ ഹഹാ.......... എന്തൊരു മറിമായം.

രണ്ടാമതൊരു കഥക്കുള്ള വകുപ്പ് കിട്ടി

“ കിട്ടീ ബീനാമ്മക്ക്.... വെല്‍ ഡണ്‍ കൊച്ചിക്കാരീ..........”

മേല്‍ പറഞ്ഞ രണ്ട് കഥകളും എന്റെ മകന്റെ അമ്മായിയപ്പന് ഡെഡിക്കേറ്റ് ചെയ്യുന്നു.




8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാനിന്ന് നീതുവിന്റെ കല്യാണത്തിന് ഭക്ഷണം കഴിക്കാ‍ന്‍ നില്‍ക്കെ എന്റെ മകന്റെ അമ്മായി അപ്പനെ കണ്ടു കുശലം പറയുന്നതിന്നിടക്ക് അദ്ദേഹം ചോദിച്ചു.

“ഇപ്പോ പുതിയ കഥകളൊന്നും ഇല്ലേ...?
പുതിയ കഥക്ക് വിഭവങ്ങളൊന്നും കാര്യമായി മനസ്സിലില്ല. പിന്നെ സമയക്കുറവും...

കല്യാണം കഴിഞ്ഞ് ഓഡിറ്റോറിയത്തിലിരുന്ന് കുടുംബക്കാരോടെ വെടി പറയുന്നിതിന്നിടെ ഒരു കഥ എന്നെത്തേടിയെത്തി...

“സംഗീതയുടെ പരിവേദനം”

Seena said...

jp uncle, aa singapore chefinte paachakakkurippukal kittumo..? :)
hope to see them live through my blog.. :)

Pyari said...

പുതിയ ആശയങ്ങളും, പഴയ ഓര്‍മകളും, അടുത്ത ബ്ലോഗിന് പ്രചോദനമാകുമ്പോള്‍ ‍, പാവം വയസ്സന്റെ ഓര്‍മകളില്‍ നിന്നും ഈ രണ്ടു ആശയങ്ങളും മറഞ്ഞു പോകാതിരിക്കട്ടെ... :)

Sukanya said...

രണ്ടാമത്തെ കഥ ഹിന്റ് തന്നു. ആദ്യത്തേത് എന്തായിരിക്കും?

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യ
കുട്ടന്‍ മേനോന്‍ പറയുന്നു ഈ കഥകളൊക്കെ വിട്ട് തുടര്‍ന്നെഴുതാനുള്ളതെല്ലാം എഴുതിക്കഴിക്കാന്‍....
അതും ഒരു കാര്യമാണ്..

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നിട്ട് ഇതുവരെ കഥ കണ്ടില്ലല്ലോ..ജയേട്ടാ

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ബിലാത്തിച്ചേട്ടാ

കുട്ടന്‍ മേനോന്‍ പറയുന്നു പഴയ പല കഥകളും മുഴുമിക്കാതെ കിടക്കുന്നു. അതെല്ലാം മുഴുവനാക്കിയിട്ട് ഇതിലേക്ക് നീങ്ങിയാല്‍ മതിയെന്ന്.
ഞാനും കുട്ടന്‍ മേനോനും മുഖത്തോട് മുഖം നോക്കിയിരിക്കയാണല്ലോ ഞങ്ങളുടെ ഓഫീസില്‍.
അപ്പോ‍ള്‍ പിന്നെ അദ്ദേഹത്തിന്റെ വികാരങ്ങളെ മാനിക്കാതെ നിവൃത്തിയില്ലല്ലോ?

ഞാനൊരു സെകൃട്ടറിക്കുട്ടിയെ വെച്ചിട്ടുണ്ട്. അതിനെ മലയാളം പഠിപ്പിക്കണം. അത് കഴിഞ്ഞാല്‍ എനിക്ക് പെന്‍ഡിങ്ങ് വര്‍ക്ക് വരില്ല.

കുട്ടന്‍ ചേട്ടായി said...

Enthayalum vendilla unniyetanu asaya daridryam illa ennu ee kathakal vaayichappol manassilayi, good going