Tuesday, December 1, 2009

കൊച്ചു പെങ്ങളുടെ പരിലാളനം

വളരെ യാദൃഛികമായിരുന്നു ആ സന്ദര്‍ശനം. ഞാന്‍ തൃശ്ശൂരില്‍ നിന്ന് വടക്കാഞ്ചേരി വഴി ഷൊര്‍ണൂര്‍ പോയി അവിടെ നിന്ന് പട്ടാമ്പി വഴി പെരിന്തല്‍മണ്ണയിലെത്തി കാണേണ്ടവരെയെല്ലാം കണ്ടു. പതിവിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഒരു വെളിപാടുണ്ടായി ഇന്ന് ഗുരുവായൂര്‍ ഏകാദശിയാണല്ലോ എന്ന്. പിന്നെ ഒട്ടും അമാന്തിച്ചില്ല. നേരെ വിട്ടു മടക്കം കൂറ്റനാട് വഴി, കുന്നംകുളത്തുകൂടി കോട്ടപ്പടി മമ്മിയൂര്‍ വഴി ഗുരുവായൂരത്താമെന്ന് പരിപാടിയിട്ടു.

പക്ഷെ മമ്മിയൂരിലെത്തിയപ്പോഴല്ലേ അങ്കം മനസ്സിലാക്കുന്നത്... വരിവരിയായി അരിച്ചരിച്ച് നീങ്ങുന്ന വാഹനങ്ങളുടെ നിര. ഞാന്‍ പെരിന്തല്‍ മണ്ണയില്‍ നിന്ന് അനിയത്തി ഗീതയെ ഫോണില്‍ വിളിച്ചിരുന്നു. അവള്‍ ഫോണ്‍ എടുത്തില്ല. അപ്പോ വീട്ടിലേക്ക് വിളിച്ചു. അവിടെയും ഫോണ്‍ എടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഏതായാലും മമ്മിയൂരിലെ നിലപാട് കണ്ടപ്പോള്‍ നേരെ തൃശ്ശൂരിലുള്ള വീട്ടിലേക്ക് മടങ്ങാം എന്ന് കരുതി.

അതിന് വാഹനം ഒന്ന് തിരിക്കാനുള്ള സ്ഥലം കിട്ടണ്ടേ. അങ്ങിനെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടു. അവിടെക്ക് വാഹനം കടത്തി. ഉടനെ വീട്ടുടമസ്ഥന്‍ ശാസിക്കാനെന്ന മട്ടില്‍ ഓടി വരുന്നത് കണ്ടു.

ഞാന്‍ ഒരു സൂത്രം പ്രയോഗിച്ചു. ഞാന്‍ സാധാരണ എന്നെ പരിചയപ്പെടുത്തുമ്പോള്‍ എന്നെപ്പറ്റി മാത്രമേ പറയാറുള്ളൂ. ഇന്ന സ്ഥലത്ത് താമസിക്കുന്ന ഇന്ന ജോലിയിലുള്ള ആള്‍ എന്ന നിലക്ക്. ഇന്ന് പതിവിന്‍ വിപരീതമായി ഓടി വരുന്ന ആളോട് പറഞ്ഞു ഞാന്‍ ശ്രീരാമന്റെ സഹോദരനാണ്, വാഹന നിര കണ്ടപ്പോ തിരിച്ച് പോകാനൊരുങ്ങിയതാണെന്ന്.

പക്ഷെ ഞാന്‍ പ്രസിദ്ധനായ ഒരു ആളുടെ സഹോദരനാണെന്ന് കേട്ടപ്പോ എന്നെ വെറുതെ വിട്ടില്ല. അകത്തേക്കാനയിച്ചു. ഏകാദശിയായത് കാരണം ആ കുടുംബത്തിലെ പരമ്പരയില്‍ പെട്ട ഏതാനും പേരൊക്കെ അവിടെ തമ്പടിച്ചിരുന്നു. അവരെയൊക്കെ പരിചയപ്പെടുത്തി. കുടിക്കാന്‍ ചായയും കഴിക്കാന്‍ ഉണ്ണിയപ്പവും തന്നു.

ദീര്‍ഘയാത്ര കഴിഞ്ഞ് വന്ന വിവരം ധരിപ്പിച്ചതിനാല്‍ എന്നോട് കുളിച്ച് ഫ്രഷ് ആയി വന്ന് അവര്‍ അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്നായി. ഞാന്‍ പറഞ്ഞു എനിക്ക് ഉടുതുണിയല്ലാതെ മറ്റൊന്നും കൂടെ കരുതിയിട്ടില്ലാ എന്നൊക്കെ. പക്ഷെ അവര്‍ അതിനൊക്കെ സൌകര്യം ഉണ്ടാക്കാമെന്നായി. പക്ഷെ ഞാനവരുടെ ആതിഥേയത്വം സീകരിക്കാതെ അവിടെ നിന്ന് മച്ചുണന്‍ ഉണ്ണിക്കൃഷ്ണനെ ഫോണില്‍ വിളിച്ചു.

ഉണ്ണിക്കൃഷ്ണന്റെ വീട് ഗീതയും ശ്രീരാമനും താമസിക്കുന്ന എന്റെ തറവാട്ടിന്നടുത്താണ്. ചെറുവത്താനിയില്‍.

"ഹലോ.. ഉണ്ണിക്കൃഷ്ണനല്ലേ..?
ഒരു സ്ത്രീ ശബ്ദമാണ് കിട്ടിയത്............

ഉണ്ണിക്കൃഷ്ണനെ ചോദിച്ചു...
"ഹലോ.. ഉണ്ണിക്കൃഷ്ണനല്ലേ..?
"അതേ ആരാ...മനസ്സിലായില്ല..."

ഇത് ഉണ്ണ്യേട്ടനാ........... ഞാന്‍ ഗുരുവായൂര്‍ പോകുന്ന വഴിയാ...
"ഞാന്‍ അവിടെ രണ്ട് ദിവസം താമസിക്കാന്‍ വരട്ടേ...?"

"വന്നോളൂ ഉണ്ണ്യേട്ടാ... നമുക്ക് ഉള്ള സൌകര്യത്തില്‍ ഇവിടെ കൂടാം.."
മാധുര്യമേറിയ ആ സ്വരം കേട്ടപ്പോള്‍ ഞാന്‍ നേരെ എന്റെ ഗ്രാമമായ ചെറുവത്താനിയിലേക്ക് തിരിച്ചു.
സ്വന്തം തറവാട്ടിലാ സാധാരണ താമസിക്കാറ്. അതിന് വിഘ്നം വന്നപ്പോളാ അമ്മാമന്റെ മകനെ വിളിച്ചത്. തറവാട്ടില്‍ താമസിക്കുന്ന പോലെ തന്നെയാണല്ലോ, അമ്മാമന്റെ വീട്ടില്‍ താമസിക്കുന്നതും.

തറവാട്ടിലാണെങ്കിലും എന്റെ ഭക്ഷണകാര്യങ്ങളെല്ലാം ഗീത നന്നായി നോക്കും. കിടക്കാന്‍ ഔട്ട് ഹൌസില്‍ കാര്യങ്ങളൊക്കെ ഒരുക്കും. സുഖസുന്ദരമായ അന്ത:രീക്ഷം തന്നെ. നല്ല ഭക്ഷണവും, പരിചരണവും, താമസവും.

പക്ഷെ അവിടെ വര്‍ത്തമാനം പറയാന്‍ അധികം ആളില്ല. നടനും, കഥാകൃത്തും ഒക്കെയായ സഹോദരന്‍ എപ്പോഴും വായനയിലും മറ്റു പ്രവൃത്തികളിലായിരിക്കും. പിന്നെ എനിക്ക് ആരോടെങ്കിലും മിണ്ടണമെങ്കില്‍ ഞാന്‍ ഔട്ട് ഹൌസില്‍ നിന്ന് എണീറ്റ് വലിയ പുരയില്‍ പോയി നിക്കണം. അല്ലെങ്കില്‍ കയ്യാലയിലിരിക്കുന്ന ശ്രീരാമനെ തേടി പോകണം.

പണ്ടൊക്കെയാണെങ്കില്‍ അവിടെ സഹോദരന്റെ മകനായ കിട്ടനുണ്ടായിരുന്നു. അവന്‍ ദുബായിലേക്ക് പോയേ പിന്നെ ഞാന്‍ തറവാട്ടില്‍ താമസിക്കാന്‍ പോയിട്ടില്ല. ആ കുട്ടി പോയേ പിന്നെ ആ വീട് നിശ്ശബ്ദമായി.

എന്ന് വെച്ചാ ആണ്‍ കുട്ട്യോളെ എപ്പോളും വീട്ടില് വെച്ച് താലോലിച്ച് നിര്‍ത്താന്‍ പറ്റുമോ? കുടുംബം നോക്കണ്ടെ. ഒരു കല്യാണം ഒക്കെ കഴിച്ച് സന്തതികളുണ്ടാകേണ്ടെ. അപ്പോള്‍ ദുബായിലോ, ഇംഗ്ലണ്ടിലോ ഒക്കെ പോയി പണിയെടുക്കട്ടേ. അവനെ എന്തെങ്കിലും പണിക്ക് പറഞ്ഞയക്കാന്‍ അല്പം വൈകിയെന്ന് മാത്രം....

"കൃഷ്ണാ ഗുരുവായൂരപ്പാ... ഭക്തവത്സലാ..............."
എന്റെ കുട്ടിക്ക് നല്ലൊരു പണി തരമാക്കി കൊടക്കേണമേ..........

അങ്ങിനെയൊക്കെയാ തറവാട്ടിലെ കാര്യങ്ങള്‍... അപ്പോള്‍ ഇക്കുറി മച്ചുണന്റെ വീട്ടിലാകട്ടെ താമസം. ഞാന്‍ അരമണിക്കൂറ് കൊണ്ട് എന്റെ ഗ്രാമത്തിലെത്തി. എനിക്ക് എപ്പോഴും എന്റെ ഗ്രാമത്തിലെത്തിയാല്‍ എന്തെന്നില്ലാത്ത സന്തോഷമാണ്.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അവന്റെ സഹധര്‍മ്മിണിയും, രണ്ട് ആണ്‍ മക്കളും, തൊട്ടടുത്ത കൈയെത്താവുന്ന അകലത്തിലുള്ള അവന്റെ തറവാട്ടില്‍ അവന്റെ അമ്മയും [എന്റെ അമ്മായി] രണ്ട് അനിയന്മാരും അവരുടെ സഹധര്‍മ്മിണിമാരും കുട്ടികളും. വളരെ രസമായ അന്ത:രീക്ഷമാണവിടെ. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ കൂടുതലുള്ളതിനാല്‍ എനിക്ക് താലോലിക്കാനും സന്തോഷിക്കാനും പറ്റിയ ഒരു അന്ത:രീക്ഷമായിരുന്നു അവിടം.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ ഒരു ആതിഥിയുണ്ടായിരുന്നു. അവന്റെ അമ്മായിയമ്മ. അതായത് വാസന്തിയുടെ അമ്മ. എനിക്ക അമ്മയെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. വളരെ നല്ല പരിചരണം. എന്നെ പോലെ മുടിയെല്ലാം നരച്ച്, ചുളി വീണ ദേഹവും മറ്റും.

എന്നോട് വര്‍ത്തമാനം പറയാനിരുന്നു. ഞങ്ങള്‍ രണ്ട് ദിവസം കൊണ്ട് പലതും പറഞ്ഞ് പരിചയപ്പെട്ടു.
ഞാന്‍ പണ്ട് പലപ്പോഴും വിചാരിച്ചിരുന്നതാണ് വാസന്തിയുടെ പേരാമംഗലത്തുള്ള വീട്ടില്‍ പോയി അമ്മയെ കാണാന്‍. പക്ഷെ പലവഴി ആ വിട്ടിന്റെ മുന്നീക്കൂടി പോയിട്ടും അവിടെ കയറാന്‍ തോന്നിയില്ല. ഇപ്പോളാണ് നേരില്‍ കാണാനുള്ള സമയം വന്നത്...

സാധാരണ ഞാന്‍ വീട്ടില്‍ നിന്ന് അകലം വഴിക്ക് പോകുമ്പോള്‍ വണ്ടിയില്‍ രണ്ട് ദിവസത്തേക്കുള്ള വസ്ത്രവും മരുന്നുമൊക്കെ കരുതാറുണ്ട്. ഇത്തവണ ഒന്നും എടുത്ത് വെക്കാന്‍ തോന്നിയില്ല. വാസന്തിയോട് പറഞ്ഞു. ഉണ്ണിയേട്ടന്‍ വെറും ഉടുതുണിമാത്രമേ ഉള്ളൂ. കുളിച്ച് മാറ്റാന്‍ മറുതുണിയൊന്നും കരുതിയിട്ടില്ല.

"അതിനൊന്നും ഒരു പ്രശ്നവും ഇല്ലാ എന്റെ ഉണ്ണ്യേട്ടാ...."
അവര്‍ എനിക്ക് കിടക്കാനുള്ള മുറി തയ്യാറാക്കി, മാറ്റിയുടുക്കാന്‍ മുണ്ടും ഷര്‍ട്ടും എല്ലാം തന്നു... ഞാന്‍ കുളിച്ച് ഫ്രഷ് ആയി പൂമുഖത്ത് വന്നിരുന്നു. കുട്ടികളെല്ലാം അടുത്ത വീട്ടില്‍ നിന്ന് എന്നെ കാണാനെത്തി. സാധാരണ ഞാന്‍ വരുമ്പോള്‍ അവര്‍ക്ക് ധാരാളം ചോക്കലേറ്റ് കൊണ്ട് കൊടുക്കാറുണ്ട്.

"ന്റെ കുട്ട്യോളെ... വലിയച്ചന്‍ നിങ്ങള്‍ക്കായി ഇക്കുറി ഒന്നും വാങ്ങിക്കൊണ്ടുന്നിട്ടില്ല....

"നാളെ കുന്നംകുളത്ത് നിന്ന് വാങ്ങിച്ച് തരാം ഇട്ടോ."
കുട്ടികള്‍ക്ക് സന്തോഷമായി എന്റെ വാക്കുകള്‍ കേട്ട്. അപ്പോഴെക്കും വീട്ടമ്മയായ വാസന്തി എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

"ഉണ്ണ്യേട്ടന് രാത്രി കഴിക്കാനെന്താ...........?
"ഇഡ്ഡലി, ദോശ, ചപ്പാത്തി.........എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാം........."

ഒന്നും തന്നില്ലെങ്കിലും ആ വാക്കുകൊണ്ട് ഞാന്‍ തൃപ്തനായി.

"പറയൂ ഉണ്ണ്യേട്ടാ..........എന്താ വേണ്ടേ..?
നെയ് ദോശയോ, മസാല ദോശയോ, എന്താച്ചാ പറഞ്ഞോളൂ...............
"എനിക്ക് ചപ്പാത്തിയാണിഷ്ടം.. അസൌകര്യമില്ലെങ്കില്‍ അത് കിട്ടിയാല്‍ മതി..."

ഒരു പ്രയാസവുമില്ലാ....
"ഇപ്പോ കുടിക്കാനെന്താ വേണ്ടേ..?
എനിക്ക് കടുപ്പമില്ലാത്ത കട്ടന്‍ ചായ മതി....

"എന്തൊരു സ്നേഹത്തോടെയാ വാസന്തിയും ഉണ്ണികൃഷ്ണനും എന്നെ പരിചരിച്ചിരുന്നത്...വാക്കുകളില്ലാ വിവരിക്കാന്‍....."

എന്താ എല്ലാര്‍ക്കും എന്നോടിത്ര സ്നേഹം......
വാസന്തിക്കും ഉണ്ണികൃഷ്ണനും രണ്ട് മക്കള്‍.... വൈശാഖനും വിവേകും.. രണ്ട് മുത്തുമണികളെന്ന് പറയാം...
എപ്പോഴും വല്യഛനെ പരിചരിക്കാന്‍ അവരും കൂട്ടിന്നുണ്ട്...

[കുറച്ചും കൂടി എഴുതാനുണ്ട്...താമസിയാതെ എഴുതാം. ഞാന്‍ ഒരു വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാ. എന്റെ കൈ വിരലുകല്‍ മരവിച്ച് തുടങ്ങി....]

11 comments:

ജെ പി വെട്ടിയാട്ടില്‍ said...

വളരെ യാദൃഛികമായിരുന്നു ആ സന്ദര്‍ശനം. ഞാന്‍ തൃശ്ശൂരില്‍ നിന്ന് വടക്കാഞ്ചേരി വഴി ഷൊര്‍ണൂര്‍ പോയി അവിടെ നിന്ന് പട്ടാമ്പി വഴി പെരിന്തല്‍മണ്ണയിലെത്തി കാണേണ്ടവരെയെല്ലാം കണ്ടു. പതിവിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഒരു വെളിപാടുണ്ടായി ഇന്ന് ഗുരുവായൂര്‍ ഏകാദശിയാണല്ലോ എന്ന്. പിന്നെ ഒട്ടും അമാന്തിച്ചില്ല. നേരെ വിട്ടു മടക്കം കൂറ്റനാട് വഴി, കുന്നംകുളത്തുകൂടി കോട്ടപ്പടി മമ്മിയൂര്‍ വഴി ഗുരുവായൂരത്താമെന്ന് പരിപാടിയിട്ടു.

പക്ഷെ മമ്മിയൂരിലെത്തിയപ്പോഴല്ലേ അങ്കം മനസ്സിലാക്കുന്നത്... വരിവരിയായി അരിച്ചരിച്ച് നീങ്ങുന്ന വാഹനങ്ങളുടെ നിര

Sureshkumar Punjhayil said...

Athu nannayi prakashetta... Manoharamayirikkunnu... Ashamsakal...!!!!

Pyari said...

നാടും നാടിന്റെ മണവും ഒക്കെ എനിക്ക് നഷ്ടപ്പെടുന്നൂന്നു ഓര്‍ക്കുന്നത് അങ്കിള്‍ജീയുടെ ബ്ലോഗ്‌ ലൂടെ യാണ്.

എന്നെ യും കൊണ്ടോവ്വോ.. ഇവിടെയൊക്കെ? .

ജെ പി വെട്ടിയാട്ടില്‍ said...

പീക്കുട്ടീ വാ നീ ഇങ്ങോട്ട്

ഞാന്‍ നിന്നെ കൊണ്ടോകാം ഞാന്‍ നടക്കുന്ന വഴിയിലൂടെ. എരുമച്ചാണകം മണക്കുന്ന ഊട് വഴിയിലൂടെയും പോത്തുങ്ങളും, എരുമകളും, കാളകളും കുളീക്കുന്ന എരുകുളത്തില്‍ നമുക്ക് അവറ്റകളൊത്ത് നീരാടാം.

പിന്നെ പുഞ്ചപ്പാടത്ത് വഞ്ചി കുത്തിക്കളിക്കാം പുഞ്ചപ്പാടത്ത്, ആമ്പല്‍ പൂ പറിക്കാം, ഞണ്ടിനെ പിടിക്കാം..........

വേഗം വാ പീക്കുട്ടീ........... ഞാന്‍ കാത്തിരിക്കാം............

jayanEvoor said...

ഭാഗ്യവാന്‍...!
രസമായി വായിച്ചു.
ബാക്കി കൂടി എഴുതൂ പ്രകാശേട്ടാ!

Sukanya said...

അങ്കിള്‍, ഈ എഴുത്ത്, ഒരു ദൃശ്യ വിരുന്നു തന്നെ. എല്ലാം ഈ എഴുത്തിലൂടെ കാണിച്ചു തന്നതിന് നന്ദി.

Pyari said...

ഞാന്‍ വരും. :)

asdfasdf asfdasdf said...

കുറച്ചും കൂടി എഴുതാനുണ്ട്...താമസിയാതെ എഴുതാം. ഞാന്‍ ഒരു വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാ. എന്റെ കൈ വിരലുകല്‍ മരവിച്ച് തുടങ്ങി...... എഴുതിതീര്‍ക്കൂ...

പിന്നെ ഞാനൊരു രോഗിയാണെന്ന് ഇടയ്ക്കിടെ പറയുന്നത് നിര്‍ത്തണം. പയറുമണിപോലെ കറങ്ങിനടക്കുന്ന ജെപി പ്രത്യേകിച്ചും.. :)

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ കുട്ടന്‍ മേനോന്‍ ജീ

എന്റെ കാര്യം എനിക്കല്ലേ അറിയൂ മേനോന്‍ ജീ. എന്നാലും പരമാവധി ഞാന്‍ ഇനി എന്റെ അസുഖാത്തെപ്പറ്റി പറയില്ല.

നിറഞ്ഞ സ്നേഹത്തോടെ
പ്രകാശേട്ടന്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും മുഴുവനാകാത്ത നല്ലയാത്രവിവരണ കാഴ്ച്ചകൾ..
ഒരൊ വ്യക്തികളും ജയേട്ടന്റെ കൈയ്യിൽ നല്ല ക്യാരികേച്ചറുകളായി മാറുന്നൂ

വിജയലക്ഷ്മി said...

kollaa nalla post aayuraarogyasoukhyam nerunnu...