Wednesday, June 23, 2010

അപ്പുണ്ണി...... ചെറുകഥ.... ഭാഗം 2

അപ്പുണ്ണി …. ചെറുകഥ…. ഭാഗം 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/1.html



“അഛനെന്നെ അന്വേഷിച്ച് വരുമല്ലോ“

അല്പസമയത്തിനുള്ളില്‍ അഛന്‍ തിരുമേനി ഡ്രൈവര്‍ കുഞ്ഞിരാമനേയും കൂട്ടി അമ്പലത്തിലെത്തി.

“വേഗം ചോദിക്കൂ അഛാ നമ്മുടെ കൂടെ വരുന്നോ എന്ന്”

അഛന്‍ തിരുമേനിയും, കുഞ്ഞിരാമനും സാവിത്രിക്കുട്ടിയും കൂട്ടമായിച്ചെന്ന് അപ്പുണ്ണിയെ സമീപിച്ചു. അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു ഏവരും.

“ഞങ്ങളുടെ കൂടെ വരുന്നോ..?”
അപ്പുണ്ണി മുഖമുയര്‍ത്തി നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല..

“അഛാ വീണ്ടും ചോദിക്കൂ എന്തെങ്കിലും മിണ്ടുന്നത് വരെ..”

“അപ്പുണ്ണീ – ഞങ്ങളുടെ കൂടെ വരുന്നോ, ഞങ്ങളുടെ വീട്ടിലേക്ക്. അവിടെ കഴിയാം ശിഷ്ടകാലം. എന്താ ഒന്നും മിണ്ടാത്തെ. എന്തെങ്കിലും പറയൂ…”

“ഒന്നും മിണ്ടുന്നില്ലല്ലോ മോളേ, നീ വിളിച്ച് നോക്ക്..”

“അപ്പുണ്ണ്യേട്ടാ - എന്റെ കൂടെ വരുന്നോ, എന്റെ ഇല്ലത്തേക്ക്…?”
ഹൂം….

“ തലയാട്ടി അഛാ”
എന്നാ‍ വിളിക്ക്, എഴുന്നേല്‍ക്കാന്‍ പറയ്.

“നമുക്ക് പോകാം അപ്പുണ്ണ്യേട്ടാ. സാവിത്രിക്കുട്ടി കൈപിടിച്ചപ്പോള്‍ എണീറ്റ്നിന്നല്ലാതെ നടക്കാന്‍ കൂട്ടാക്കിയില്ല.”
സാവിത്രി കഴകക്കാരെ വിളിച്ചോണ്ട് വന്നു.

“ഏട്ടാ പൊയ്കോളൂ.”
അപ്പുണ്ണി അമ്പലത്തിന്റെ ശ്രീകോവില്‍ ലക്ഷ്യമാക്കി നോക്കി.

“എന്താ‍ ഗുരുവായൂരപ്പനെ വിട്ട്പോരാന്‍ പറ്റില്ലേ…?”
സാവിത്രിയും അഛന്‍ തിരുമേനിയും വീണ്ടും കഴക്കാരുടെ സഹായം അഭ്യര്‍ഥിച്ചു.
അപ്പുണ്ണ്യേട്ടന്‍ വരുന്നില്ലല്ലോ. നിങ്ങളെന്നും കാണുന്ന ആളല്ലേ ? ക്ഷേത്രത്തിന് പുറത്തേക്ക് ആക്കിത്തന്നാല്‍ ഞന്നള്‍ കാറ് കിഴക്കേനടയിലേക്ക് കൊണ്ട് വരാം.

“കഴകക്കാര്‍ എന്ത് ചെയ്തിട്ടും അപ്പുണ്ണി നില്‍ക്കുന്ന ഇടത്ത് നിന്ന് നീങ്ങിയില്ല. പോകാന്‍ തയ്യാറായെങ്കിലും ആരേയോ പ്രതീക്ഷിക്കുന്ന പോലെ..”

‘അപ്പുണ്ണ്യേട്ടന്‍ ആരെയാണ് നോക്കുന്നത്..?’
ഒരു പക്ഷെ ഇനി മേല്‍ശാന്തി അദ്ദേഹത്തിനെയാകുമോ.?

‘കഴകക്കാരില്‍ അങ്ങിനെ ഒരു സന്ദേഹം ഉളവാക്കി..’
‘അങ്ങിനെയാണെങ്കിഒല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മേല്‍ശാന്തി ഈ വഴിക്കാണ് ഇല്ലത്തേക്ക് മടങ്ങുക. എപ്പോഴും അപ്പുണ്ണിയെ ഒന്ന് നോക്കീട്ടേ പോകാറുള്ളൂ..’

‘പലരും അപ്പുണ്ണിയെ വിളിച്ചതായി ദേവസ്വത്തില്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്താ ഈ ഏട്ടന് മാത്രം ഇത്ര പ്രത്യേകത എന്ന് ഞങ്ങളൊക്ക് ആലോചിക്കാറുണ്ട്. ഇതേ പോലെ നൂറിലധികം ഭിക്ഷുക്കള്‍ ഈ ക്ഷേത്രത്തിലുണ്ട്. ആണുങ്ങളും പെണ്ണുങ്ങളുമായിട്ട്. ഇതിലും ആരോഗ്യം ഉള്ളവരും, തീരെ വയ്യാത്തവരും‘

“അവരെയൊന്നും എന്താ ആര്‍ക്കും വേണ്ടെ? ഈ അപ്പുണ്ണിക്കെന്താ ഒരു പ്രത്യേകത...”


പക്ഷെ ആരുടെ കൂടെയും അപ്പുണ്ണി പോകാന്‍ തയ്യാറായിട്ടില്ല ഇത് വരെ. ഇപ്പോ നിങ്ങളുടെ കൂടെ വരാന്‍ തയ്യാറായത് തന്നെ വളരെ ആശ്ചര്യം.

“അതാ മേല്‍ശാന്തിയദ്ദേഹം വരുന്നു. എല്ലാവരും അദ്ദേഹത്തെ വണങ്ങി.”
എന്താ ഇവിടെ തടിച്ച് കൂടിയിരിക്കുന്നത്, ആ പാവത്തിനെ വെറുതെ വിട്ടുകൂടെ നിങ്ങള്‍ക്ക്.

“സാവിത്രിയുടെ അഛന്‍ കാര്യങ്ങളെല്ലാം വിവരിച്ചു..”
‘മേല്‍ശാന്തി അഛന്‍ തിരുമേനിയോട് ഇല്ലത്തിന്റെ പേരും അഡ്രസ്സും എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടു..’

ആരോരുമില്ലാത്തവനാണെങ്കിലും ഞാന്‍ പതിവായി കുറച്ച് നാളായി കാണുന്ന ഒരാളാണ് എന്ന നിലക്കാണ് ഇത്രയും ചോദിച്ചത്.

“അപ്പോ നിലമ്പൂരാണ് സ്ഥലം അല്ലേ..?”

‘വീട്ടിലെ ഒരംഗത്തെപ്പോലെ കരുതണം. ഒരു വിവേചനവും കാണിക്കരുത്. കൃഷ്ണകോപം വരുത്തി വെക്കരുത്. ഗുരുവായൂരപ്പന്റെ ദാസനാണ്. സംസാരശേഷി ഇല്ലെന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. എന്നോടൊന്നും ഇത് വരെ മിണ്ടിയിട്ടില്ല.’

“കൊച്ചുകുട്ടികളോട് കുശലം ചോദിച്ചുവെന്ന് ആരോ പറഞ്ഞ് കേട്ടു…”

‘അപ്പുണ്ണി പൊയ്കോളൂ….’
മേല്‍ശാന്തിയദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച്, സാക്ഷ്ട്ടാങ്കം നമസ്കരിച്ച് അപ്പുണ്ണി യാത്രയായി.

“അപ്പുണ്ണി കാറിലിരുന്ന് കരയുന്നത് ശ്രദ്ധിച്ചു സാവിത്രിക്കുട്ടി..”
നാല് മണിയോട് കൂടി എല്ലാ‍വരും ഇല്ലത്തെത്തിച്ചേര്‍ന്നു. അപ്പുണ്ണി കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.“
സാവിത്രിക്കുട്ടി കൈ പിടിച്ചിട്ടേ നിലത്ത് കാല്‍ തൊട്ടുള്ളൂ…

തല പറ്റവെട്ടിയ നരച്ച കുറ്റിത്താടിയുള്ള, മുട്ട് വരെയുള്ള ഒറ്റമുണ്ട് എടുത്ത അപ്പുണ്ണിയെ കണ്ടപ്പോള്‍ ഇല്ലത്തെ കുട്ടികള്‍ കൂക്കിവിളിച്ചു.

“അഛന്‍ തിരുമേനി കണ്ണുരുട്ടിയതോടെ പിള്ളേര്‍ക്കൂട്ടം ഓടിമറഞ്ഞു…”

ഉമ്മറത്തേക്കാനയിച്ച് അപ്പുണ്ണിയെ വീട്ടുകാരെല്ലാം വരവേറ്റു. സാവിത്രിക്കുട്ടിയുടെ ചെറിയമ്മ അപ്പുണ്ണിക്ക് കുടിക്കാന്‍ ചായയും പലഹാരവും കൊടുത്തു.

“കഴിക്കാതെയിരുന്ന അപ്പുണ്ണിയെ കണ്ട് അഛന്‍ തിരുമേനി“
‘എന്താ അപ്പുണ്ണ്യേ ചായയും കാപ്പിയൊന്നും കുടിക്കില്ലേ..?’

അപ്പുണ്ണി ഒന്നും മിണ്ടിയില്ല.

‘അകത്താരും ഇല്ലേ..?”

“എന്തോ..”?
സാവിത്രിക്കുട്ടിയെ വിളിക്കൂ……..?

അവള്‍ കുളത്തിലേക്ക് പോയിട്ടുണ്ട്. മേല്‍ കഴുകി ഇപ്പോ എത്തും.

“സാവിത്രി വരുമ്പോളെക്കും അപ്പുണ്ണിക്ക് കുടിക്കാന്‍ കൊടുത്ത ചായ തണുത്തിരുന്നു.”

സാവിത്രി അപ്പുണ്ണിയെ അടുക്കളഭാഗത്തേക്ക് കൊണ്ട് പോയി. തൊട്ടടുത്തുള്ള തിണ്ണയില്‍ ഇരുത്തി.

“വേറൊരു ഗ്ലാസ്സില്‍ ചൂടുള്ള ചായയും കാരോലപ്പവും കൊണ്ട് വന്ന് കൊറുത്തു.”
അപ്പുണ്ണി കൊടുത്തതെല്ലാം കഴിച്ചു.”
ഇതെല്ലാം കണ്ട് നിന്ന വീട്ടുകാര്‍ക്കും പ്രത്യേകിച്ച് അഛന്‍ തിരുമേനിക്കും തെല്ലൊരാശ്വാസമായി.

“സാവിത്രിക്കുട്ടീ………. ഇങ്ങ്ട്ട് വരാ………”
നമുക്ക് അപ്പുണ്ണിയെ ശങ്കുണ്ണ്യായരെ ഏല്പിക്കാം. അപ്പുണ്ണിയുടെ കാര്യങ്ങളൊക്കെ നോക്കാന്‍. കുറച്ച് കഴിയും വരെ കുളക്കടവിലേക്കൊന്നും കൊണ്ട് പോകേണ്ട. കുളിമുറിയില്‍ കുളിച്ചാല്‍ മതി.

എന്റെ കിടപ്പറയിലെ തൊട്ട മുറിയിലോ, മറ്റേതെങ്കിലും എന്റെ കണ്ണെത്തുന്നയിടത്ത് രാത്രി കിടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കണം. രാത്രി മൂത്രമൊഴിക്കാനും മറ്റുമുള്ള സ്ഥലങ്ങളെല്ലാം കാണിച്ച് കൊടുക്കണം.

“എല്ലാം ശങ്കുണ്ണി നായരെ ചുമതപ്പെടുത്തി..”

ശങ്കുണ്ണ്യായരേ..?
“അടിയന്‍..”

നാളെ അങ്ങാടിയില്‍ പോയി അപ്പുണ്ണിക്ക് ഉടുക്കാനുള്ള മുണ്ടും വസ്ത്രങ്ങളും, കോണകം മുതലായ സാധങ്ങളും പുറത്തേക്ക് പോകുമ്പോള്‍ ധരിക്കാനുള്ള ഷര്‍ട്ടും മറ്റും പിന്നെ തോര്‍ത്ത് സോപ്പ് മുതലായവയും എല്ലാം കണ്ടറിഞ്ഞ് വാങ്ങിക്കൊണ്ട് വരണം.
സംസാരശേഷി ഇല്ലാത്ത ആളാണെന്നുള്ള വിചാരം എപ്പോഴും വേണം.

“എല്ലാം അടിയന്‍ പറഞ്ഞ പോലെ ഒരു കുറവും ഇല്ലാതെ ചെയ്ത് കൊടുത്തളാം അങ്ങുന്നേ..”

“പിന്നെ നായരേ… വാങ്ങുന്ന സാധനങ്ങളൊക്കെ എന്റെ മുന്നിലെത്തിക്കണം. ഞാന്‍ കൊടുത്തോളാം…”

അപ്പുണ്ണി ഇല്ലത്ത് ഒരാഴ്ച കഴിഞ്ഞു. കാര്യങ്ങളൊക്കെ ശങ്കുണ്ണി നായരില്‍ നിന്ന് അഛന്‍ തിരുമേനി അറിഞ്ഞു.

“ആര് എന്തുകൊടുത്താലും അപ്പുണ്ണി കഴിക്കില്ല. സാവിത്രിക്കുട്ടിയുടെ കൈ കൊണ്ട് കൊടുത്താല്‍ മാത്രം. പാത്രങ്ങളും ഗ്ലാസ്സുമെല്ലാം ഉപയോഗം കഴിഞ്ഞാല്‍ കഴുകി വെക്കും. ഭക്ഷണം കഴിക്കാന്‍ മിക്കപ്പോഴും അടുക്കളഭാഗത്തുള്ള ഉമ്മറത്തായിരിക്കും.
മിക്കവാറും അവിടെത്തന്നെയായിരിക്കും ഇടക്കുള്ള വിശ്രമവും. ചിലപ്പോള്‍ ഏതെങ്കിലും മാവിന്റെ തറയിലോ മറ്റോ പോയി കിടന്നുറങ്ങുന്നത് കാണാം.”

ദിവസത്തില്‍ മൂന്നോ നാലോ തവണ കുളിക്കും. എരിവ് അധികം കഴിക്കില്ല. ആവി പറക്കുന്ന ആറ്റാത്ത ചായയാണിഷ്ടം. വൈകുന്നേരം ചോറുണ്ണില്ലാ. ചപ്പാത്തി, പൂരി മുതലായ ഗോതമ്പ് വിഭവങ്ങള്‍, അല്ലെങ്കില്‍ അട, പത്തിരി, പുട്ട് എന്നിവയായാലും വിരോധമില്ല. അരിയാഹാരമാവാന്‍ പാടില്ലാ എന്ന് മാത്രം. ഇനി നാല് നേരവും ഗോതമ്പാണെങ്കിലും വിരോധമില്ല.
ഒരു ദിവസം രാത്രി ഒന്നും കിട്ടിയില്ലെങ്കിലും വിരോധമില്ല. അന്ന് ഉപവസിക്കും.

ഉച്ചഭക്ഷണത്തില്‍ ഒരു ചെറിയ ഭാഗം കാക്കള്‍ക്ക് ഊട്ടിയിട്ടേ ആഹരിക്കൂ എത്ര വിശപ്പുണ്ടെങ്കിലും. തമ്പ്രാനെ - കാണാം കാക്കകള്‍ ഉച്ചയൂണിന്റെ നേരമായാല്‍. ഇപ്പോള്‍ കാക്കകള്‍ വന്ന് കരയാന്‍ തുടങ്ങിയാല്‍ അടുക്കളയിലുള്ള പെണ്ണുങ്ങള്‍ പറയും അപ്പുണ്ണ്യേട്ടന് ഉണ്ണേണ്ട നേരമായീയെന്ന്.

അപ്പുണ്ണ്യേട്ടനെയാണത്രെ കാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം. മറ്റാരൂട്ടിയാലും തൃപ്തി പോരത്രെ. ഇവിടുത്തെ പെണ്ണുങ്ങള്‍ ഇന്നാള് പറേണ് കേട്ടത്രെ ആ കാക്കളൊക്കെ ഗുരുവായൂരില്‍ നിന്ന് വന്നതാണത്രെ..!

കാലത്ത് 4 മണിക്കെഴുന്നേല്‍ക്കും. എഴുന്നേറ്റ ഉടന്‍ കുളിക്കും. തേവാരമെല്ലാം കഴിഞ്ഞാല്‍ നേരെ കാലിത്തൊഴുത്തിലേക്ക്. അവിടെ പശുക്കുട്ട്യോളെ താലോലിക്കും. കറവക്കാരന്‍ മേനോന്‍ എത്തിയിട്ടില്ലെങ്കില്‍ പാല്‍ കറന്ന് വെക്കും അടുക്കളയില്‍.

കറവക്കാരന്‍ വരാത്ത പലദിവസങ്ങള്‍ ഉണ്ടായിട്ടും വളരെ അടുത്താണത്രെ ഇല്ലത്ത് ഈ കാര്യം അറിഞ്ഞത്.

അഞ്ചരമണിക്ക് സാവിത്രിക്കുട്ടി എഴുന്നേറ്റ് അടുക്കളയില്‍ വരുന്നതും നോക്കി നില്‍ക്കും അടുക്കളവാതിക്കല്‍. അവിടെ നിന്ന് കിട്ടുന്ന ഒരു വലിയ കോപ്പ കട്ടന്‍ ചായ കുടിച്ച ശേഷം പടിഞ്ഞാറെ പറമ്പിലൂടെ നടന്ന് വെളിക്കിറങ്ങലെല്ലാം കഴിഞ്ഞ് തെക്കേ കുളക്കരയില്‍ പോയിരിക്കുന്നത് കാണാം.

പിന്നെ ആളെ കാണണമെങ്കില്‍ ഒന്നുകില്‍ സാവിത്രിക്കുട്ടി കൂവി വിളിക്കുന്നത് കാണാം ചായ കുടിക്കാന്‍. അല്ലെങ്കില്‍ മിക്കവാറും ഏഴര മണിക്ക് മൂപ്പറ് അടുക്കളക്കോലായില്‍ ഹാജര്‍. അവിടെ സാവിത്രിക്കുട്ടി ചായയും പലഹാരവും കൊടുക്കും.

അത് കഴിച്ച് അവിടെയും ഇവിടെയുമൊക്കെ നടക്കുന്നത് കാണാം. പിന്നീട് ഏതെങ്കിലും മാവിന്‍ തറയില്‍ പോയിക്കിടക്കും.

സാവിത്രിക്കുട്ടി തേവാ‍രമെല്ലാം കഴിഞ്ഞ് അപ്പുണ്ണിയെ വിളിക്കുന്ന വരെ കിടന്ന കിടപ്പില്‍ തന്നെ. ഇനി അഥവാ ഉച്ചക്ക് ഉണ്ണാന്‍ വിളിച്ചില്ലെങ്കില്‍ ആറുമണി വരെ അവിടെ കിടന്നുറങ്ങും.

ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ അണ്ണാരക്കണ്ണന്മാര്‍ അപ്പുണ്ണിയുടെ ദേഹത്തുകൂടി ഓടുന്നതും, അപൂര്‍വ്വം ചില സമയങ്ങളില്‍ കാക്കള്‍ കാഷ്ടിക്കുന്നതുമെല്ലാം കാണാം. എന്ത് തന്നെ വന്നാലും ഒരു പക്ഷി മൃഗാദികളേയും ദ്രോഹിക്കില്ല. അവിടെ തന്നെ വന്ന് കിടക്കും.

ഉച്ചയൂണ് കഴിഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് അതി ഗംഭീരമായി ഒരുറക്കമാണ്. പത്രം വായനയിലോ, പിള്ളേര് കൊണ്ട് വരുന്ന് കഥാപുസ്ത്കം വായിക്കാനോ ഒന്നിലും ഒരു താല്പര്യവും ഇതേ വരെ കണ്ടിട്ടില്ല. ഭക്ഷണവും പശുക്കുട്ട്യോളെ ലാളിക്കലും അല്ലെങ്കില്‍ സദാസമയം ഉറക്കവും. വേറൊരു ചിന്തയില്ല അപ്പുണ്ണിക്ക്.

ചിലപ്പോള്‍ ആനകളെ അങ്ങിനെ നോക്കി നില്‍ക്കുന്നതും കാണാം. സാവിത്രിക്കുട്ടി ഇത് വരെ ആനക്കൊട്ടിലില്‍ അപ്പുണ്ണി പോകണത് കണ്ടിട്ടില്ലാ എന്ന് തോന്നുന്നു.


നാല് മണിയുടെ ചായ ഇല്ലെങ്കിലും അപ്പുണ്ണിക്ക് കുഴപ്പമില്ലാ. സാവിത്രിക്കുട്ടി ഓളിയിടുന്നത് കാണാം.
“അപ്പുണ്ണ്യേട്ടാ‍….. ചായ കാലായി………… “

അപ്പോ വന്ന് ചായ കുടിക്കും. എന്തെങ്കിലും പലഹാരം കൊടുത്താല്‍ ചിലപ്പോള്‍ കഴിക്കില്ല. പക്ഷെ ശര്‍ക്കരയിട്ട് കുഴച്ച അവില്‍ വലിയ ഇഷ്ടമാ. അവില്‍ വെറുതെ കൊടുത്താലും കഴിക്കും. ഒന്നും ആവശ്യപ്പെടില്ല.ഇനി അഥവാ ചായക്ക് മധുരം പോരെന്നോ, ഇനി മധുരം ഇടാ‍ന്‍ മറന്നുവെങ്കിലോ ഒന്നും ചോദിക്കില്ല. തന്നത് എന്തായാലും കഴിക്കും.


സന്ധ്യയായാല്‍ പാമ്പിന്‍ കാവിലാണ് ഇരിക്കുക. ഇത് കണ്ട സാവിത്രിക്കുട്ടി ആറ് മണി കഴിഞ്ഞാല്‍ പുറത്ത് വിടില്ല. പിന്നെ വൈകിട്ടത്തെ അത്താഴം കഴിയുന്നത് വരെ അടുക്കളപ്പുറത്ത് തന്നെ ആ തിണ്ണയില്‍ ഇരിക്കും. ചിലപ്പോള്‍ അവിടെയൊക്കെ ഇരുട്ടായിരിക്കും.

ഒരു ദിവസം ആ നായര്‍പെണ്ണ് അപ്പുണ്ണി അവിടെ ഇരിക്കുന്നത് കാണാണ്ട് കാടിവെള്ളം തലയിലൊഴിച്ചു. ഒരു പ്രതികരണവും ഇല്ലാതെ ആ ഇരുപ്പില്‍ തന്നെ ഇരുന്നു. സാവിത്രിക്കുട്ടി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വരാതെ ചെന്ന് നോക്കിയപ്പോളാണ് കണ്ടത് കോലം.

നല്ലകാലം ചൂട് വെള്ളമാവാഞ്ഞത്…!

വൈകുന്നേരം ഭക്ഷണം കഴിഞ്ഞാല്‍ അരമണിക്കൂറിന്നകം ആളുറങ്ങും….

ഇതൊക്കെയാണ് അപ്പുണ്ണിയുടെ ഒരു ദിവസത്തെ ദിനചര്യ. അപ്പുണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. ഒന്നിനേയും, ആനയേയും പാമ്പിനേയും. വല്ലാത്തൊരു മനുഷ്യന്‍. എപ്പോഴും മനസ്സിലാകാത്ത എന്തോ മന്ത്രിച്ച് കൊണ്ടിരിക്കും…

ശങ്കുണ്ണ്യായരേ……………
“അതാണ് നാരായണമന്ത്രത്തിന്റെ മാഹാത്മ്യം……….“

ഇനി ഗുരുവായൂര്‍ പോയില്ലെങ്കിലെന്താ.. അപ്പുണ്ണിയെ നാല് നേരവും കണ്ടാല്‍ മതിയല്ലോ…. കൃഷ്ണാ ഗുരുവായൂരപ്പാ.. എല്ലാം അങ്ങയുടെ മായാലീലകള്‍…

“അഛന്‍ തിരുമേനി നെടുവീര്‍പ്പിട്ടു…”

ശങ്കുണ്ണ്യാ‍യരേ…?
‘അടിയന്‍..’

അപ്പുണ്ണിക്ക് സുഖവും സന്തോഷവും, സമാധാനവും ഇല്ലെങ്കില്‍ നമുക്ക് അയാളെ ഗുരുവായൂര്‍ തന്നെ കൊണ്ട് വിടാം. നാമായി എന്തിന് ഒരു സാധുവിനെ കഷ്ടപ്പെടുത്തണം…

“സന്തോഷക്കുറവൊന്നും ഇല്ല അപ്പുണ്ണിക്ക്. പകല്‍ സമയത്ത് ഒരു ഏകാന്തത മാത്രമേ ഉള്ളൂ…സാവിത്രിക്കുട്ടിയോട് മാത്രമേ അടുപ്പമുള്ളൂ. ഞാനൊക്കെ കൂട്ട് പിടിക്കാനോ എന്തെങ്കിലും തമാശ പറയാനോ പോയാല്‍ എന്നെ ശ്രദ്ധിക്കുകപോലും ഇല്ല.“

അപ്പുണ്ണി വന്ന് കയറിയതില്‍ പിന്നെ ഈ മനക്ക് ഐശ്വര്യം കൂടിയെന്നാ നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കൊയ്തിന് ഏറ്റവും വിളവ് കിട്ടി. 70 മേനി. ഞാറ് നടുമ്പോള്‍ രാമന്‍ നമ്പൂതിരി പറഞ്ഞിരുന്നു ഈ കൊല്ലം കൊയ്യാന്‍ പോകേണ്ട എന്ന്. അത്രമാത്രം കളയും പുഴുക്കേടും ആയിരുന്നു.

എന്നിട്ടെന്തുണ്ടായി എന്ന് അദ്ദേഹം അന്വേഷിച്ചതും ഇല്ലാ. ഇത്രയധികം വിളവ് കഴിഞ്ഞ പത്ത് കൊല്ലമായിട്ട് ഇല്ലത്തുണ്ടായിട്ടുണ്ടോ..?

തീര്‍ന്നില്ലാ അയാള്‍ കാല് കുത്തിയ അന്ന് മുതല്‍ നമുക്ക് പാല്‍ വിറ്റുവരവില്‍ തന്നെ വലിയ റിക്കാര്‍ഡ് ആയി. നമുക്ക് ഒരിക്കലും ഇവിടുത്തെ ആവശ്യത്തിന് തികയുമായിരുന്നില്ല പാല്‍.

ഇപ്പോള്‍ ആവശ്യത്തിലധികമായില്ലേ. അപ്പുണ്ണി തൊഴുത്തില്‍ നിന്നാ മതി പശുക്കള്‍ പാല്‍ ചുരത്തുന്നത് കണ്ടാല്‍ അത്ഭുതമാകും അങ്ങുന്നേ. എവിടുന്നാ ഇത്രയധികം പാല് വരുന്നതെന്ന് അതിശയിച്ച് പോകും.

നമ്മള്‍ വില്‍ക്കാനുദ്ദേശിച്ച കിഴക്കേ പറമ്പിന്റെ പകുതി കരാറെഴുതി നില്‍ക്കയാണല്ലോ. ഇപ്പോള്‍ അത് വാങ്ങാനുദ്ദേശിച്ച നമ്മുടെ രാധയുടെ കൂടെ പഠിച്ച ആ മുസ്ലീം യുവാവുണ്ടല്ലൊ?
അവന്‍ കരാറൊഴിയാന്‍ പോകയാണെത്രെ. നമുക്ക് സൊകര്യം പോലെ പണം തിരിച്ച് കൊടുത്താല്‍ മതിയെന്നും അവന് നമ്മുടെ ഭൂമി വേണ്ടെന്നും. തന്നെയുമല്ല അവന് മലായില്‍ ഒരു പണി തരപ്പെട്ടിട്ടുണ്ടെന്നും.

“നമുക്കെല്ലാം കൊണ്ടും നല്ല സമയമാ അങ്ങുന്നേ. എന്റെ കാഴ്ചപ്പാടില്‍ അപ്പുണ്ണിയുടെ നമ്മുടെ ഇല്ലത്തേക്കുള്ള വരവാണ് ഇതിനെല്ലാം നിമിത്തമായത്. അങ്ങിനെയാണ് അടിയന് തോന്നിക്കുന്നത്..”

“നീ പറേണതൊക്കെ ശരിയാണോ ശങ്കുണ്ണീ…… നിക്കങ്ങ് വിശ്വസിക്കാന്‍ വയ്യാ..”

അഛ്ന്‍ തിരുമേനിയില്‍ കൂടി ശങ്കുണ്ണി പറഞ്ഞ വിവരമൊക്കെ സാവിത്രിക്കുട്ടി അറിഞ്ഞതോടെ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം പരന്നു…

[തുടരും]
അക്ഷരതെറ്റുകളുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം തിരുത്തല്‍ പണി ചെയ്യാം. വായനക്കാര്‍ സദയം ക്ഷമിക്കുക.

ഇന്നി ഞായറാഴ്ച 27-06-2010 അക്ഷരത്തെറ്റുകള്‍ പരമാവധി തിരുത്തി. ഇനിയും ഉണ്ടെങ്കില്‍ ദയവായി കാണിച്ച് തരണം.



copy right -2010- reserved










5 comments:

ജെ പി വെട്ടിയാട്ടില്‍ said...

“അപ്പുണ്ണ്യേട്ടാ - എന്റെ കൂടെ വരുന്നോ, എന്റെ ഇല്ലത്തേക്ക്…?”
ഹൂം…. തലയാട്ടി അഛാ”
എന്നാ വിളിക്ക്, എഴുന്നേല്‍ക്കാ പറയ്.

“നമുക്ക് പോകാം അപ്പുണ്ണ്യേട്ടാ. സാവിത്രിക്കുട്ടി കൈപിടിച്ചപ്പോള് എണീറ്റ്നിന്നല്ലാതെ നടക്കാന് കൂട്ടാക്കിയില്ല.”
സാവിത്രി കഴകക്കാരെ വിളിച്ചോണ്ട് വന്നു.

“ഏട്ടാ പൊയ്കോളൂ.”
അപ്പുണ്ണി അമ്പലത്തിന്റെ ശ്രീകോവില് ലക്ഷ്യമാക്കി നോക്കി.

“എന്താ ഗുരുവായൂരപ്പനെ വിട്ട്പോരാന് പറ്റില്ലേ…?”

Sukanya said...

ഈ ചെറുകഥ വ്യത്യസ്തമായി അവതരിപ്പിക്കുന്നുണ്ട്. ഗുരുവായുരപ്പന്റെ സാന്നിധ്യം കാണുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

sukanya

പറഞ്ഞത് വളരെ ശരി. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം ഉടനീളമുണ്ട് ഈ കഥയില്‍. ഞാന്‍ 3 അദ്ധ്യയത്തോടെ അവസാനിപ്പിക്കാനിരുന്നതാണ്.പിന്നെ ഭഗവാന്‍ എന്നോട് അത് 8 ആക്കാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ ചുരുങ്ങിയത് 8 അദ്ധ്യായങ്ങളോടെ അത് അവസാനിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഇനി എല്ലാം ഭഗവാന്‍ തോന്നിപ്പിക്കുന്ന പോലെ.
++ ഒരു പക്ഷെ എന്റെ കാലിലെ വാതരോഗം മാറുന്ന വരെ ഞാന്‍ എഴുതും.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഇത് നീണ്ട കഥയായി പോകാനുള്ള ചാൻസ് ഉണ്ടല്ലോ ജയേട്ടാ..

ജെ പി വെട്ടിയാട്ടില്‍ said...

hello bilathi MURALIYETTA
നീണ്ട കഥയായി പോകാന്‍ ഉള്ള സാദ്ധ്യതയില്ല. എന്നാലും 8 അദ്ധ്യായത്തിനുള്ള വകുപ്പ് എഴുതിക്കഴിഞ്ഞു.
പാറുകുട്ടിയെ പോലെ ദീര്‍ഘിക്കാനുള്ള വകുപ്പില്ല. പാറുകുട്ടിയുടെ ചില താളുകള്‍ ഓര്‍മ്മകളാണെങ്കില്‍ അപ്പുണ്ണി തികച്ചും ഭാവന മാത്രം.