Friday, July 30, 2010

അയല്‍ക്കാരന്‍ പയ്യന്‍സ്

ആദ്യമായി ക്ഷമാപണത്തോട് കൂടി പറയട്ടെ. അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ ശരിപ്പെടുത്താം. സദയം ക്ഷമിക്കുക.

ഇവനെന്നെക്കണ്ടാല്‍ ഓടും. ഇവനും ഇവന്റെ അനിയനും കൂടിയാണ് എപ്പോഴും സഞ്ചാരം. ചിലപ്പോള്‍ സൈക്കിളിലും മറ്റുവാഹനങ്ങളിലും ഒക്കെ കാണും. രണ്ട് മഹാ കുസൃതികളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.

ഞാന്‍ സാധാരണ ഓഫീസില്‍ പോകുമ്പോഴും, അല്ലെങ്കില്‍ അത് വഴി വരുമ്പോഴും പോകുമ്പോഴുമാണ്‍ ആണ്‍ ഈ പയ്യന്‍സിനെ കാണുക. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന്‍ മുന്‍പ് ഇവര്‍ കടന്ന് കളയും.

ഞാന്‍ ഇന്ന് നാട്ടില്‍ പ്രൈവറ്റ് ബസ്സുകളുടെ സൌന്ദര്യപ്പിണക്കമായതിനാല്‍ വൈകിയാണെണീറ്റത്. സാധാരണ വൈകിയാണ്‍ കിടക്കാറ്. തലേദിവസം ഒരു ചെറിയ ഡ്രിങ്ക് ബ്ലേക്ക് ലേബലെടുത്ത് ബ്രൌസ് ചെയ്യുന്നതിന്നിടയില്‍ ലിങ്ക് പോയി. അതിനാല്‍ മറ്റൊരു ഡ്രിങ്ക് എടുക്കാനായില്ല.

അത്താഴത്തിന്‍ കാര്യമായി ഒന്നും ഉണ്ടാകില്ല എന്ന നിഗമനത്തില്‍ സമീപത്തുള്ള തട്ടുകടയില്‍ നിന്ന് പൊറോട്ടയും, കൊള്ളിക്കറിയും, കാടമുട്ടയും പാര്‍സല്‍ വാങ്ങിവെച്ചിരുന്നു.
ബീനാമ്മക്ക് വര്‍ഷങ്ങളായി എന്നോട് വിരോധമാണ്‍. ഒരിക്കലും ചപ്പാത്തി ഉണ്ടാക്കിത്തരികയില്ല എന്ന്. ഞാന്‍ അവളോട് ഇരക്കാറുമില്ല. നല്ല മൊരിഞ്ഞ ചുടുചപ്പാത്തിയും കോഴിക്കറിയും കൂട്ടി കഴിച്ചിട്ടെത്ര നാ‍ളായി.

സംഗതി സമീപത്തെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നിന്നും ജോയ്സ് പാലസില്‍ നിന്നുമൊക്കെ ലയണസ് ക്ലബ്ബ് പ്രോഗ്രാം ഡിന്നറിനും മറ്റുമൊക്കെയായി ചപ്പാത്തിയും നാനുമൊക്കെ ലഭിക്കുമെങ്കിലും അവനവന്റെ പെണ്ണുങ്ങളുണ്ടാക്കിയതിനോടൊക്കുമോ ഇതെല്ലാം.

പിന്നെ അവനവന്റെ പെണ്ണ് എന്നും ചപ്പാത്തി ഉണ്ടാക്കി വിളമ്പിത്തരാനൊക്കെ ഒരു യോഗം വേണം. എല്ലാവര്‍ക്കും അത് കിട്ടിക്കാണില്ല.

ഞാന്‍ ഇന്നെലെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ നിന്ന് രാമായണ വായന കഴിഞ്ഞ് മടങ്ങുമ്പോള്‍ മീരച്ചേച്ചിയോട് പറഞ്ഞു. “കുറച്ചും കൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയില്ലേ..?” ദീപാരാധന കഴിഞ്ഞയുടനെ എന്തിന്നാ ധൃതി പിടിച്ച് പായുന്നത്..”

എനിക്ക് മീരച്ചേച്ചിയുടെ വാക്കുകള്‍ കേട്ട് കൊതി വന്നു.
“അതെയ് ജെപീ… എനിക്ക് വീട് അണഞ്ഞിട്ട് പണി കുറെ ഉണ്ട്. ചപ്പാത്തി ചുടണം. എന്റെ കെട്ടിയോനും ഇപ്പോ മകനും ഉണ്ടവിടെ. അവരുടെ കാര്യം കഴിഞ്ഞേ ഉള്ളൂ മറ്റെന്ത് പണിയും….”

എനിക്കും ഉണ്ടല്ലോ ഒരു എടാകൂടം. അവള്‍ ചപ്പാത്തി പോയിട്ട് ഈവനിങ്ങ് ചായക്ക് ഒരു അവില്‍ കുഴച്ചതോ, അല്ലെങ്കില്‍ കലത്തില്‍ വാഴയിലയില്‍ ചുട്ട തേങ്ങയും ശര്‍ക്കരയും ഇട്ട അടയോ എന്തെങ്കിലും ഒന്ന് ഉണ്ടാക്കിത്തരില്ല. ഒന്നുമില്ലെങ്കില്‍ ഞാനൊരു വയസ്സനായില്ലേ..? അതെന്താ അവള്‍ ഓര്‍ക്കാ‍ത്തത്. ഈ വയസ്സന്‍ ഇനി എത്രകാലം…?

ഇന്നോ നാളെയോ ചത്ത് മണ്ണടിയിന്നവന്‍…!! അങ്ങിനെ ഒരു വിചാരവും അവള്‍ക്കില്ലാതെ പോയല്ലോ..? മീരച്ചേച്ചിയുടെ കെട്ടിയോനൊക്കെ ഭാഗ്യം ചെയ്തവന്‍… ഹാ മുജ്ജന്മ സുകൃതം..!!! അല്ലാതെ മറ്റെന്തുപറയാന്‍.

എനിക്കൊരു മരുമകളുണ്ട്. അവള്‍ കെട്ടിയോന്റെ കൂടെ അങ്ങകലെയാണ്‍. അവളുടെ കൂടെ പോയി താമസിക്കുമ്പോള്‍ എനിക്ക് ചപ്പാത്തിയും സൂപ്പുമൊക്കെ ഉണ്ടാക്കിത്തരാറുണ്ട്. അവളൊരു സുന്ദരിക്കുട്ടിയാ. അവളെന്നോട് പറയും അവിടെ വന്ന് താമസിക്കാന്‍.

എനിക്കെന്റെ ബീനാമ്മയുടെ ചൂരും ചൂടുമൊക്കെ തട്ടിയില്ലെങ്കില്‍ ഉറക്കം വരില്ല. ഇനി ബീനാമ്മ എന്റെ കൂടെ കോയമ്പത്തൂരില്‍ വന്ന് താമസിക്കുകയാണെങ്കില്‍ പോലും എനിക്ക് നാട്ടില്‍ നില്‍ക്കുന്ന സുഖം കോയമ്പത്തൂരിലോ, മദ്രസിലൊ കിട്ടില്ല.

++ അയലത്തെ പയ്യന്‍സിന്റെ കാര്യം പറഞ്ഞ് ഞാന്‍ എവിടെക്കൊക്കേയോ പോയി. അങ്ങിനെ ഇന്ന് പയ്യന്‍സിനെ കാണാന്‍ ഞാന്‍ അവന്റെ വീട്ടിനുള്ളില്‍ കയറിപ്പറ്റി. അവന്‍സിന്റെ അമ്മാമ്മ വാതില്‍ തുറന്നു നിറഞ്ഞ പുഞ്ചിരിയോടെ.

“മേഴ്സീ ഞാന്‍ അകത്ത്ക്ക് കയറുന്നില്ല. അല്പം തിരക്കിലാണ്‍. ഞാന്‍ പുറത്ത് നിന്ന് തന്നെ വര്‍ത്തമാനം പറയാം…
എനിക്ക് അഞ്ചുവിന്റെ ഫോണ്‍ നമ്പര്‍ വേണം. അഞ്ചുവിന്റെ ഫോണ്‍ നമ്പര്‍ കുറിച്ചെടെത്തു. ഒന്ന് രണ്ട് കുടുംബവിശേഷമെല്ലാം പങ്ക് വെക്കുന്നിന്നിടയില്‍ മേഴ്സീ എന്നോട് അകത്ത് കയറി ഇരിക്കുവാന്‍ പറഞ്ഞു.

അപ്പോളാണ്‍ മനസ്സിലായത് പയ്യന്‍സ് ഇന്ന് സ്കൂളില്‍ പോയിട്ടില്ലെന്ന വിവരം. അപ്പോള്‍ അവനോട് കുശലമെല്ലാം പറഞ്ഞു. ഞാനൊരിക്കലും മനസ്സിലാക്കിയിരുന്നില്ല ഇവനൊരു തമാശക്കാരനാണെന്ന്. പിന്നെ വികൃതിയും ഉണ്ട്. എനിക്ക് വികൃതിക്കുടുക്കകളെ വളരെ ഇഷ്ടമാണ്‍.

അവന്റെ യങ്ങറ് ബ്രദര്‍ അവിടെയില്ലെന്ന് അവനില് നിന്ന് മനസ്സിലായി. അവന്റെ അമ്മ അവിടുണ്ടെന്ന് അവന്റെ അമ്മാമ പറഞ്ഞതനുസരിച്ച് അനുവിനേയും കണ്ടു. അനു ചായയും കടിയും തന്ന് സല്‍ക്കരിച്ചു.

അനു പിജിക്ക് പഠിക്കുകയായിരുന്നു. മൈക്രോബയോളജി. ഇനി ഒരു വര്‍ഷം നിര്‍ബ്ബന്ധ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ പണിയുണ്ട്. അതിന്‍ ശേഷം ചിറക് വിരിക്കാം. എവിടെ വേണമെങ്കില്‍ പണിയെടുക്കാം.

അനുവിന്റെ ഹബ്ബിയും ഡോക്ടറാണ്‍. വാസ്കുലര്‍ സര്‍ജ്ജനാണ്‍. പ്രാക്റ്റീസ് തൃശ്ശൂരിലെ ദയ ഹോസ്പിറ്റലില്‍. പിന്നെ വീട്ടിലുള്ളത് അനുവിനെ അമ്മയായ മെഴ്സിയും ഡാഡിയായ ജോണിയുമാണ്‍.

കുറെ കാലം ഞാനും ബീനാമ്മയെന്ന പോലെ ജോണിയും മെഴ്സിയും തനിച്ചായിരുന്നു. ഇപ്പോള്‍ വീണ്ടും വീട് നിറയെ മക്കളും മരുമക്കളും പേരക്കിടാങ്ങളും. ഇതില്‍ കൂടുതല്‍ സന്തോഷം ഭൂമിയില്‍ മറ്റെന്തുണ്ട്….!!!!!!!!!!!!

എനിക്കും വരും നല്ലകാലം എന്റെ ബീനാമ്മേ. എന്റെ മരുമകളും മകനും ഡസന്‍ കണക്കിന്ന് പേരക്കിടാങ്ങളും, മകളും അവളുടെ കിടാങ്ങളും എല്ലാമായി ഞാനും ആസ്വദിക്കും ശിഷ്ടജീവിതം. ചപ്പാത്തിയും, നാനും, പിസ്സായും സൂപ്പും എല്ലാം വരും.

എനിക്ക് മിനിസ്ട്രോണി സൂപ്പ് വലിയ ഇഷ്ടമാണ്‍. ഒരിക്കല്‍ സുഹൃത്ത് സീനയുടെ പാചകക്കുറിപ്പില്‍ സൂപ്പിനെപ്പറ്റി എഴുതിയപ്പോള്‍ തുടങ്ങിയതാണ്‍, ഈ പര്‍ട്ടിക്കുലര്‍ സൂപ്പ് കഴിക്കണെമെന്ന മോഹം. പണ്ട് ഞാന്‍ അടയാര്‍ കാറ്ററിങ് കോളേജില്‍ നിന്ന് ഈ സൂപ്പും മറ്റു വിഭവങ്ങളും വയറ് നിറയെ കഴിച്ചിരുന്ന ഒരു കാ‍ലം അയവിറക്കി.

++ ഇതാ വീണ്ടും പയ്യന്‍സിനെ കഥയില്‍ നിന്ന് ഓടി മറഞ്ഞു. പയ്യന്‍സിന്റെ ഒരു വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. അവന്‍ പാടിയ പാട്ടാണ്‍. 3 പാട്ട് അറിയുമെന്ന് പറഞ്ഞ് എല്ലാം ഒറ്റയടിക്ക് തന്നെ പാടി. അതിനാല്‍ റെക്കോഡിങ്ങ് ശരിയായില്ല എന്ന് തോന്നുന്നു.

അവനെന്ന ജോണ്‍ പഠിക്കുന്നത് “devamatha public CMI school” ളിലാണ്‍. രണ്ടാം ക്ലാസ് ബി യില്‍. സ്കൂള്‍ പാട്ടുരായ്ക്കല്‍. [തൃശ്ശൂര്‍] പിന്നേയും കുറേ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. എല്ലാം കൂടെയെഴുതാന്‍ സമയമില്ല. പീന്നിടൊരിക്കലാകാം.

End of part 1

[അക്ഷര പിശാചുക്കളുണ്ട്. താമസിയാതെ തിരുത്തല്‍ പണികള്‍ ചെയ്യാം. ക്ഷമിക്കുക]


12 comments:

ജെ പി വെട്ടിയാട്ടില്‍ said...

എനിക്കും ഉണ്ടല്ലോ ഒരു എടാകൂടം. അവള് ചപ്പാത്തി പോയിട്ട് ഈവനിങ്ങ് ചായക്ക് ഒരു അവില് കുഴച്ചതോ, അല്ലെങ്കില് കലത്തില് വാഴയിലയില് ചുട്ട തേങ്ങയും ശര്‍ക്കരയും ഇട്ട അടയോ എന്തെങ്കിലും ഒന്ന് ഉണ്ടാക്കിത്തരില്ല.

ഒന്നുമില്ലെങ്കില് ഞാനൊരു വയസ്സനായില്ലേ..? അതെന്താ അവള് ഓര്‍ക്കാ‍ത്തത്. ഈ വയസ്സന് ഇനി എത്രകാലം…?

ഒഴാക്കന്‍. said...

വയസോ ... ഈ ചെറുപ്പകാരന്‍ എന്നാ ഈ പറയുന്നത്

കുഞ്ഞൂസ് (Kunjuss) said...

prakashetta, vayichu tto....

commentan pinne varam.

പൊറാടത്ത് said...

മിടുക്കന്‍ പയ്യന്‍സ്...

jayanEvoor said...

പയ്യൻസും കൊള്ളാം, ജേപ്പീയപ്പൂപ്പനും കൊള്ളാം!

(നല്ലരുചിയുള്ള ഭക്ഷണം കനവനുണ്ടാക്കിക്കൊടുത്തിരുന്ന ഒരു പെൺപിറന്നോരുടെ കഥ ഞാനിട്ടിട്ടുണ്ട്. നോക്കണേ..)
http://www.jayandamodaran.blogspot.com/

ജെ പി വെട്ടിയാട്ടില്‍ said...

ഡിയര്‍ ജയന്‍ ഏവൂര്‍
താങ്കള്‍ തന്ന ലിങ്കിലേക്ക് നാളെ എത്തി നോക്കാം. ഇപ്പോള്‍ ഇവിടെ ബാന്ഡ് വിഡ്ത്ത് കുറവാണ്.
എന്റെ സങ്കല്പത്തില്‍ ഒരു ഭാര്യയുണ്ട്. ഇനിയും ഒന്നും കൂടി ആകാമെങ്കില്‍ അത്തരത്തിലൊന്നിനെ കണ്ട് പിടിക്കണം.
നമ്മുടെ മാണിക്യച്ചേച്ചി പണ്ട് ഒരു കമന്റില്‍ പറഞ്ഞിരുന്നു. എന്റെ ആഗ്രഹം മണത്തറിഞ്ഞ ഒരേ ഒരു ബ്ലോഗര്‍..

ഒരിക്കല്‍ എന്റെ സങ്കല്‍പ്പത്തിലുള്ള ഒരു രണ്ടാംഭാര്യയെ പറ്റി എഴുതാം. ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ എന്റെ നോവലിലെ “പാറുകുട്ടി” എന്ന കഥാപാത്രം എനിക്ക് പറ്റിയതാണ്. പക്ഷെ അവള്‍ക്ക് ഡാന്‍സ്, പാട്ട് എന്നിവ അറിയുകയില്ല എന്ന് മാത്രം. അതും കൂടിയുണ്ടായാല്‍ അവളെപ്പോലെയായാലും മതി.
ഇനി താങ്കള്‍ തന്ന ലിങ്ക് നോക്കട്ടെ. അതും നല്ലതാണെങ്കില്‍ ആ ഓപ്ഷന്‍സും കൂടി ആഡ് ചെയ്യാം.
ഭാവുകങ്ങള്‍...!!!!!

Sureshkumar Punjhayil said...

Ippo Vikrithi payyansino, Atho...!!!

Manoharam, Prakashetta, Ashamsakal...!!!

ചിതല്‍/chithal said...

ചപ്പാത്തിയോടെന്താ ഒരു ഇതു്? എന്നും ചപ്പാത്തി തിന്നാൻ വിധിക്കപ്പെട്ട ആളുകളുണ്ടു്. അവരൊക്കെ അതു് വളരെ ആസ്വദിച്ചാണു് കഴിക്കുന്നതു് എന്നാണോ വിചാരിച്ചിരിക്കുന്നതു്? കൂടെ കഴിക്കാൻ ചിക്കൻ കിട്ടിയാൽ ഓക്കെ. അല്ലെങ്കിൽ പോക്കാ.
പയ്യൻസ് കൊള്ളാം!

കുട്ടന്‍ ചേട്ടായി said...

വയ്സ്സനായില്ലേ അതാവും ബീനാമ്മക്ക് ഉണ്ണിയേട്ടനോടുള്ള ഇഷ്ടം കുറയാന്‍ കാരണം. പിന്നെ പയ്യനെ കണ്ടാലറിയാം പായ്ന്റെ സ്വഭാവം, ആളൊരു വികൃതി പയ്യന്‍ തന്നെ

Sukanya said...

പയ്യന്‍സിന്റെ പാട്ടുകേട്ടു, ഒറ്റശ്വാസത്തില്‍ ഈ കുട്ടികള്‍ എങ്ങനെയാ പാടുന്നത്?

ഇനി ചപ്പാത്തി സങ്കടത്തിന്‌ ഒരു പരിഹാരം, കിട്ടാത്ത മുന്തിരി പുളിക്കും എന്നപോലെ ചപ്പാത്തി പ്രേമത്തെ കരുതുക.:))))
ഇതാ ഞാന്‍ ഓടി, ആ പയ്യന്‍സിനെ പോലെ

Unknown said...

അയല്‍ക്കാരന്‍ പയ്യന്‍സ് നന്നായിരിക്കുന്നു.
അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബിലേക്ക് സ്വാഗതം.
താല്പര്യമുണ്ടെങ്കില്‍ http//www.appachanozhakkal.blogspot.com സന്ദര്‍ശിക്കുക.

Muralee Mukundan , ബിലാത്തിപട്ടണം said...

പയ്യൻസും ഒരു വലിയ പയ്യൻസും !