Sunday, August 22, 2010

ധന്യമായ ദിവസം

Posted by Picasa

ധന്യമായ ദിവസം

എന്റെ ജീവിതത്തിലെ ധന്യമായ ദിവസങ്ങളിലൊന്നാണ്‍ ഇന്ന്. ചിങ്ങമാസത്തിലെ തിരുവോണം [AUGUST 23 2010]. ഓണത്തിന്‍ എല്ലാവരും എത്തിയിരിക്കുന്നു. മകനും അവന്റെ ഭാര്യയും, മകള്‍ അവളുടെ ഭര്‍ത്താവും മകനോട് കൂടി, പിന്നെ ഞാനും എന്റെ പ്രിയതമയും എല്ലാരും കൂടി ഒത്തുകൂടുന്ന ഈ പൊന്നോണനാളില്‍ ഒരു കുടുംബത്തിലുണ്ടാകുന്ന സന്തോഷം മറ്റൊരുനാളിലും ഇല്ല.

ഇന്നെലെ ഉത്രാട ദിവസം തൃശ്ശൂരിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്നിരുന്നു. വാത രോഗത്താല്‍ ട്രാഫിക്ക് കുരുക്കിലകപ്പെട്ടാലുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് മരുമകന്‍ പ്രവീണിനേയും കൂടി ഉത്രാടച്ചന്തയിലേക്ക് ഇറങ്ങി.

ആദ്യം തന്നെ കുറുപ്പം റോഡിലെ വാന്‍ ഹ്യൂസന്‍ ഷോറൂമില്‍ നിന്ന് അവന്‍ ഓണക്കോടിയായി ഒരു അടിപൊളി ഷര്‍ട്ട് വാങ്ങിക്കൊടുത്തു. ഷോപ്പുടമ എനിക്ക് ഒരു പ്രീമിയം ക്വാളിറ്റി ബെല്‍റ്റ് ഗിഫ്റ്റ് തന്നു. പല തവണ ഷോപ്പിങ്ങ് നടത്തുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരം.

ഉണ്ടില്ലെങ്കിലും നല്ല വസ്ത്രം ധരിക്കുക, അടിപൊളിയായി നടക്കുക എന്നതാണ്‍ മണ്മറഞ്ഞ എന്റെ പിതാവ് വി. സി. കൃഷ്ണന്‍ പഠിപ്പിച്ചിരുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് ശമ്പളം കിട്ടിയാല്‍ ആദ്യം പോകുന്നത് നല്ല ഒരു സെറ്റ് ഡ്രസ്സുകള് വങ്ങാനായിരിക്കും. പിന്നെ ഗ്രേ മേക്കന്‍സിയുടെ റീട്ടെയില്‍ ഷോപ്പില്‍ നിന്ന് ഒരു മാസത്തേക്കുള്ള ഫോസ്റ്റര്‍ ബീയറ്, ബ്ലേക്ക് ലേബല്‍ വിസ്കി, പിന്നെ സഹധര്‍മ്മിണിക്ക് ഒരു ലിറ്റര്‍ J&B വിസ്കി, പിന്നെ വിരുന്നുകാര്‍ക്കുള്ള ഒരു വൈന്‍, കോണിയാക്ക്, ജിന്‍, വൈറ്റ് റം, വോഡ്ക മുതലായവയും. എന്റെ പെമ്പറന്നോത്തി പറയും നമ്മുടെ പേരിന്റെ ആദ്യാക്ഷരമുള്ള വിസ്കിയാണ്‍ J&B, അവള്‍ക്കത് മതിയെന്ന്.

1993 ല്‍ വിദേശവാസം അവസാനിപ്പിച്ച അവള്‍ നടാടെയാണ്‍ അയല്‍ വാസി ക്ലീറ്റസ്സിന്റെ മകള്‍ ബ്ലൂഫിയുടെ കല്യാണത്തലേന്നാള്‍ J&B രണ്ട് കവിള്‍ ഓണ്‍ ദ റോക്ക്സ് ആയി അകത്താക്കിയത്. ഇത് കണ്ട് നിന്ന നാട്ടിന്‍ പുറത്തുകാര്‍ അന്തം വിട്ടു. അതിന്‍ ശേഷം എനിക്ക് സിന്‍സാനോയില്‍ അല്പം ടബാസ്കോ സോസും മറ്റെന്തോ ഡ്രിങ്ക് ചേര്‍ത്ത ഒരു കോക്ക് ടെയില്‍ എനിക്ക് നല്‍കി. ഞാനന്ന് ഒരു ചികിസ്ത കഴിഞ്ഞ നല്ലരിക്കയിലായിരുന്നു.

ദുബായിലെ അസ്റ്റോറിയ ഹോട്ടലിലുള്ള മെക്സിക്കന്‍ പബ്ബില്‍ ഞങ്ങള്‍ പണ്ട് പതിവ് സന്ദര്‍ശകരായിരുന്നു. അവള്‍ക്ക് അവിടെ നിന്ന് കിട്ടുന്ന ടൊമേറ്റോ സോസില്‍ മുക്കി കഴിക്കാവുന്ന ഔര്‍ പ്രത്യേകതരം സ്നേക്ക്സ് വലിയ ഇഷ്ടമായിരുന്നു. ഞാന്‍ രണ്ട് പൈന്റ് ഫൊസ്റ്റര്‍ അകത്താക്കി ഡാന്‍സിങ്ങ് ഫ്ലോറില്‍ കയറും. എന്നെ അവിടെ ആദ്യം പരിചയപ്പെടുത്തിയത് എന്റെ ലബനീസ് ബോസ്സ് ഫ്രാന്‍സ്വാ ജി. ഖൂരി ആയിരുന്നു. അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടായ ജെന്നീഫര്‍ ആണ്‍ എന്നെ ഡേന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത്.

പണ്ടൊക്കെ ഞങ്ങള്‍ ബെയ് റൂട്ടിലെ ഹോട്ടല്‍ സമ്മര്‍ പാലസില്‍ ഒത്ത് കൂടുമായിരുന്നു. ഞാന്‍ അന്ന് ഒരു മുഴുക്കുടിയനായിരുന്നില്ല. വല്ലപ്പോഴും ഒരു പെഗ്ഗ് റെഡ് ലേബല്‍ മാത്രം അകത്താക്കിയിരുന്നു. പക്ഷെ ഇവരുടെ സംസര്‍ഗ്ഗം നിമിത്തം എന്റെ മദ്യപാനവും, ട്രെക്കിങ്ങ്, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങ്, യോട്ടിങ്ങ് മുതലായവയും ഞാന്‍ ശീലിച്ചു.

ഒരിക്കല്‍ ഞങ്ങള്‍ ജര്‍മ്മനിയിലെ ബാഡന്‍ ബാഡന്‍ കാസിനോയില്‍ ചൂത് കളിച്ചിരുന്ന സമയം എന്റെ ലെബനീസ് ബോസ്സിന്‍ ഒരു പോര്‍ഷെ കാര്‍ ചൂതാടി കിട്ടി. അത് മസ്കത്തിലേക്ക് ഓടിച്ചുകൊണ്ട് വന്ന കഥ ഞാന്‍ പണ്ട് എഴുതിയിട്ടുള്ളതിനാല്‍ വീണ്ടും എഴുതുന്നില്ല.

എന്റെ മസ്കത്തിലെ എമ്പ്ലോയര്‍ അവിടുത്തെ മെര്‍സീഡിസ് ബെന്‍സ് കാറുകളുടെ ഡീലര്‍ ആയിരുന്നു. അതിനാല്‍ മേനേജര്‍ തസ്തികതയിലേക്ക് ഉയര്‍ന്നാല്‍ ഒരു ബെന്‍സ് കാര്‍ കിട്ടും.

ഞാന്‍ 1973 ലെ കൃസ്തുമസ്സ് ദിനത്തിലായിരുന്നു ഗള്‍ഫില്‍ കാല്‍ കുത്തുന്നത്. അന്ന് ഓഫീസ് ഓട്ടോമേഷന്‍, ഗ്രാഫിക്കല്‍ സപ്ലൈസ്, ഓഫീസ് സ്റ്റേഷനറി മുതലായവയുടെ ഒരു ബിസിനസ്സ് ശൃംഗല ഒമാനിലെ മസ്കത്ത് പട്ടണത്തില്‍ ആരംഭിക്കുവാന്‍ ആണ്‍ ഞാന്‍ അവിടെ എത്തിയത്. എന്റെ എമ്പ്ലോയര്‍ എനിക്ക് ഒരു ലേന്‍ഡ് റോവര്‍ കാറും പതിനായിരം ഡോളറും തന്നിട്ട് പറഞ്ഞു, ഞാന്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ നിന്റെ അടുത്തേക്ക് വരും. ഈ സ്ഥാപനത്തിലെ മുദീറു, ഫറാഷും, ഹമ്മാലിയും എല്ലാം നീ തന്നെ. അല്ലെങ്കില്‍ നീ നിയോഗിക്കുന്ന മറ്റൊരാള്‍.

ഒരു വര്‍ഷത്തിന്‍ ശേഷം ഓഡിറ്റ് കഴിഞ്ഞ് സ്ഥിതി വിവരങ്ങള്‍ എനിക്ക് തൃപ്തിയാണെന്ന് തോന്നിയാല്‍ ഞാന്‍ നിന്നെ മുദീറാക്കി പ്രഖ്യാപിക്കും. എന്നിട്ട് നിനക്ക് നാട്ടില്‍ പോകാം. കല്യാണം കഴിക്കാം. നിന്റെ ബീബിയെ ഇങ്ങോട്ട് കൊണ്ട് വരാം. വേണമെങ്കില്‍ അമ്മയെയും മറ്റു ഡിപ്പന്റേര്‍സിനേയും.

എന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഞാന്‍ ഒരു വര്‍ഷത്തിന്‍ ശേഷം ആ സ്ഥാപനത്തിലെ മുദീര്‍ ആയി. എനിക്ക് അന്ന് 230.6 മെര്‍സീഡസ്സ് ബെന്‍സ് കാറും, പിന്നെ എന്റെ ഫ്ലീറ്റിലേക്ക് മറ്റൊരു ലേന്ഡ് റോവറും, പിന്നെ എനിക്ക് ഡസര്‍ട്ട് ഡ്രൈവിങ്ങിന്‍ ഒരു ഫോര്‍ വീലര്‍ സുബാരു, പിന്നെ ബീച്ചിലോടിക്കാന്‍ ഒരു മിനി മോക്ക് എന്നിവയൊക്കെ കിട്ടി.

1975 ലായിരുന്നു ഞങ്ങള്‍ ഒമാനിലെ മസ്ക്ത്തില്‍ ഓണമാഘോഷിച്ചത്. അന്ന് അവിടെ ഇന്ത്യന്‍ വെജിറ്റബിള്‍സ് ധാരാളം കിട്ടിയിരുന്നില്ല. മുരിങ്ങാക്കായ ഗള്‍ഫില്‍ ധാരാളം വളരും. അവിടുത്തുകാര്‍ കഴിക്കുകയും ഇല്ല. വാഴയില ഇന്റീരിയര്‍ പട്ടണമായ നിസ്വായില്‍ നിന്ന് കൊണ്ട് വന്നു. കൂട്ടുകാരെയെല്ലാം വിളിച്ച് ഓണം ഉണ്ടു. അത് വലിയൊരു അനുഭവമായിരുന്നു. ഞാനും എന്റെ പെണ്ണ് ബീനയും പിന്നെ അടുത്ത് സുഹൃത്തായ യാഹ്യാ കോസ്റ്റൈനിലെ രാജു, കലേശ്, ജിനന്‍ എന്നിവരും, പിന്നെ എന്റെ ലെബനീസ് കൊളീഗ്സായ നബീല്‍, മിഷേല്‍, നജി, നജാത്ത് മുതല്‍ പേരും ഓണമുണ്ണാനെത്തി. പിന്നെ ഒമാനിയായ സയ്യദ്, ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു.

ഓണമുണ്ടതിന്‍ ശേഷം മരുമകള്‍ സേതുലക്ഷ്മി അവളുടെ ജന്മഗൃഹമായ കാക്കനാട്ടേക്ക് വിരുന്ന് പോകും. നാളെ കാലത്ത് അവളുടെ ചെക്കനായ എന്റെ മോന്റെ കൂടെ ജോലി സ്ഥലമായ കോയമ്പത്തൂരിലേക്ക് പോകും. മകള്‍ രാക്കമ്മ നാളെ അവളുടെ ചെക്കന്റെ വീട്ടിലേക്ക് [എറണാംകുളം] പോകും. അങ്ങിനെയൊക്കെയാണ്‍ കാര്യങ്ങള്‍.

ഞങ്ങളിന്ന് പതിനൊന്നര മണിയോടെ ഓണമുണ്ടു. ഞാനും എന്റെ മോനും, മരുമകനും കൂടി കാലത്ത് ശക്തന്‍ മാര്‍ക്കറ്റില്‍ പോയില്‍ മീന്‍ വാങ്ങി. തിരുവോണമായാലും എന്റെ ബീനക്കുട്ടിക്ക് മീന്‍ കറി വേണം. കായലോരത്ത് [ഏങ്ങണ്ടിയൂര്‍] ജനിച്ച് വളര്‍ന്ന ആ പെണ്ണിന്‍ ബ്രേക്ക് ഫാസ്റ്റിനും മീന്‍ കറി നിര്‍ബ്ബന്ധം. ഞങ്ങള്‍ പുട്ടും കടലയും, പപ്പടം പഴം എന്നിവ കഴിച്ചപ്പോള്‍ അവള്‍ അടുപ്പത്ത് തിളച്ച് കൊണ്ടിരുന്ന മീന്‍ ഒരു കയില്‍ എടുത്ത് പുട്ടിന്റെ കൂടെ കൂട്ടിക്കഴിച്ചു. അവളുടെ തൃപ്തി ആ മുഖം കണ്ടാലറിയാം.

അവള്‍ക്ക് കൂട്ടായി അടുക്കളയില്‍ മരുമകളും, മകളും, പിന്നെ മരുമകനും ഉണ്ടായിരുന്നു. മരുമകന്‍ വളരെ നല്ല കുട്ടിയാണ്‍. ബീനക്കുട്ടിയെ അടുക്കളയില്‍ സഹായിക്കും, മാര്‍ക്കറ്റില്‍ നിന്ന് മീനും ചിക്കനും വാങ്ങിക്കൊണ്ട് കൊടുക്കും. എന്റെ മോന്‍ അടുക്കളയില്‍ സഹായിക്കാറില്ല.

എന്റെ കുന്നംകുളം ചെറുവത്താനി ഗ്രാമത്തിലെ അയല്‍ വാസിയായ ഇന്ദുലേഖയുടെ കല്യാണമായിരുന്നു ഇന്നെലെ. കെട്ട് ഗുരുവായൂരും റിസപ്ഷന്‍ കുട്ടനെല്ലൂരിലുള്ള സീവീസിലും ആയിരുന്നു. റിസപ്ഷന്‍ കഴിഞ്ഞ് വരുമ്പോള്‍ കൊക്കാലയിലുള്ള ബിവറേജസ് ഷോപ്പിന്നടുത്ത കടയില്‍ നിന്ന് ഒരു കുല നേന്ത്രപ്പഴം കൂടി വാങ്ങി. ഇന്ദുലേഖയെ കല്യാണം കഴിച്ചത് ഇവിടെ തൃശ്ശൂരിലുള്ള ഞങ്ങളുടെ അയല്‍ വാസിയായ പ്രേമാന്റിയുടെ പേരക്കുട്ടിയാണ്‍.

ഗ്രാമത്തിലും പട്ടണത്തിലും അയല്‍ വാസിയായ കുട്ടികളുടെ കല്യാണത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ വലിയ ഒരു കാര്യമായി. ഇന്ദുലേഖയെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഞാന്‍ എന്റെ ഗ്രാമത്തില്‍ നിന്ന് 10 വയസ്സ് കഴിഞ്ഞപ്പോളേ ബോര്‍ഡിങ്ങ് സ്കൂളിലും പിന്നീട് കേരളത്തിനുപുറത്തും, ഗള്‍ഫിലുമായിരുന്നല്ലോ. അതിനാല്‍ നാട്ടിന്‍ പുറത്തെ മുപ്പത് വയസ്സില്‍ താഴെയുള്ള മിക്ക കുട്ടികളേയും ഞാന്‍ അറിയില്ല. പക്ഷെ എല്ലാര്‍ക്കും എന്നെ അറിയാം.

“ശ്രീരാമേട്ടന്റെ ഏട്ടനല്ലേ..?” എന്നും ചോദിച്ച് ഈ പ്രായത്തിലുള്ള പിള്ളേര്‍ എന്റെ അടുത്തേക്ക് വരും. ഇന്നലെ ഇന്ദുലേഖയുടെ കല്യാണത്തിന്‍ പോയപ്പോള്‍ ബാലേട്ടന്റെ മകള്‍ ശ്രീക്കുട്ടിയേയും കണ്ടു. ഡോക്ടറായ ശ്രീക്കുട്ടിക്ക് പച്ച കളറാണ്‍ കൂടുതലിഷ്ടം. ഞാന്‍ ഡെസര്‍ട്ട് കഴിക്കുന്നതിന്നിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു പച്ച ചുരിദാര്‍ കണ്ടു. ഞാന്‍ വാസ്തവത്തില്‍ ശ്രദ്ധിച്ചത് ആ പെണ്‍കുട്ടിയുടെ കാതിലുള്ള കിലുക്കാമ്പെട്ടിയായിരുന്നു. അടുത്ത് ചെന്നുനോക്കിയപ്പോളല്ലേ മനസ്സിലായത് അത് മ്മടെ ശ്രീക്കുട്ടിയായിരുന്നു.

ശ്രീക്കുട്ടി ആള്‍ തടിച്ച് കൊഴുത്തിരിക്കുന്നു. എന്നെ കണ്ടതും ചിരിച്ചുംകൊണ്ട് എണീറ്റുനിന്നു. എന്താ ശ്രീക്കുട്ടി നല്ല വണ്ണം തടിച്ച് കൊഴുത്തിട്ടുണ്ടല്ലൊ എന്ന് പറഞ്ഞപ്പോള്‍, മോളൂട്ടി പറയുകയാ… “അങ്കിളേ ഞാന്‍ ആകേ ക്ഷീണിച്ചിരിക്കുകയാ..” എന്നാണത്രേ എല്ലാരും പറേണത്.

ശ്രീക്കുട്ടിയെ ഞാന്‍ 6 മാസത്തിന്‍ ശേഷം കാണുകയാണ്‍. അപ്പോള്‍ തൂക്കവ്യത്യാസം എന്നും കാണുന്നവരേക്കാള്‍ എനിക്ക് ബോധ്യമാകും. ഞാന്‍ പറേണത് കേട്ട് അവളുടെ പിതാവ് ബാലേട്ടന്‍ ചിരിച്ചു. അദ്ദേഹത്തിന്‍ ഇഷ്ടമായി എന്റെ കമന്റ്. അദ്ദേഹത്തിനും തോന്നിക്കാണും മോളുടെ തൂക്ക വര്‍ദ്ധന. തടിച്ചി എന്നൊന്നും പറയാന്‍ പറ്റില്ല. ഇത്രയൊക്കെ തടി വേണം. അല്ലെങ്കില്‍ പെങ്കുട്ട്യോളെ കാണാന്‍ ചന്തമുണ്ടാവില്ല.

ശ്രീക്കുട്ടിക്ക് വയസ്സ് ഇരുപത്തഞ്ചില്‍ താഴെ. ചോതി നക്ഷത്രം. നല്ല പിള്ളേരെ നോക്കി നടക്കുന്നു ബാലേട്ടന്‍. ഡോക്ടര്‍മാരായാല്‍ നല്ലത്. കെട്ടാന്‍ പോകുന്ന ചെക്കന്‍ പ്രൊഫഷണനലായിരിക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ട്. എപ്പോഴും പച്ചക്കുപ്പായമിടുന്ന ശ്രീക്കുട്ടിയെ ഞാന്‍ ഗ്രാസ്സ് ഹോപ്പര്‍ എന്ന് വിളിക്കാറുണ്‍ട്.

പിന്നെ കല്യാണത്തിന്ന് ശാരിയെയും, രമ്യയെയും അവളുടെ പുന്നാരമോളേയും, അമ്മ റീജയേയും അങ്ങിനെ കുറേ പേരെ അവിടെ നിന്ന് കണ്ടു. എനിക്ക് കാലില്‍ തരിപ്പും ക്ഷീണവും കാരണം ഞാന്‍ അധിക നേരം ഫെല്ലോഷിപ്പിന്നായി അവിടെ നിന്നില്ല. പിന്നെ ഉത്രാടപ്പാച്ചിലിന്നിടയിലാണ്‍ ഇന്ദുലേഖയുംടെ വെഡ്ഡിങ്ങ് റിസപ്ഷന്‍ പോയത്.

അങ്ങിനെ ഇക്കൊല്ലത്തെ ഉത്രാടവും തിരുവോണവും തികച്ചും ധന്യമായ ദിവസങ്ങളായിരുന്നു. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ആശംസിക്കുന്നു.

akksharathettukalundu - kshamikkumallo? soukaryam pole sariyaakkaam.


13 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ ജീവിതത്തിലെ ധന്യമായ ദിവസങ്ങളിലൊന്നാണ് ഇന്ന്. ചിങ്ങമാസത്തിലെ തിരുവോണം [AUGUST 23 2010]. ഓണത്തിന് എല്ലാവരും എത്തിയിരിക്കുന്നു. മകനും അവന്റെ ഭാര്യയും, മകള് അവളുടെ ഭര്‍ത്താവും മകനോട് കൂടി, പിന്നെ ഞാനും എന്റെ പ്രിയതമയും എല്ലാരും കൂടി ഒത്തുകൂടുന്ന ഈ പൊന്നോണനാളില് ഒരു കുടുംബത്തിലുണ്ടാകുന്ന സന്തോഷം മറ്റൊരുനാളിലും ഇല്ല.

ഇന്നെലെ ഉത്രാട ദിവസം തൃശ്ശൂരിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്നിരുന്നു. വാത രോഗത്താല് ട്രാഫിക്ക് കുരുക്കിലകപ്പെട്ടാലുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് മരുമകന് പ്രവീണിനേയും കൂടി ഉത്രാടച്ചന്തയിലേക്ക് ഇറങ്ങി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ധന്യമായ ദിവസത്തിലൂടെ എത്രരാജ്യങ്ങളിലെ സ്മരണകളുമായാണ് ജയേട്ടൻ ഈ ഓണവഞ്ചി തുഴഞ്ഞുപോയത്....
ജയേട്ടനും കുടുംബത്തിനും ഞങ്ങളുടെ വക സ്നേഹം നിറഞ്ഞ ഓണാശംസകൾ....

Jishad Cronic said...

ഓണാശംസകള്.

ജെ പി വെട്ടിയാട്ടില്‍ said...

ബിലാത്തിപ്പട്ടണം മുരളിയേട്ടാ‍...

എഴുതാന്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ ഓരോന്ന് മനസ്സില്‍ വന്നടിയും. അപ്പോ എഴുത്ത് വല്ലയിടത്തേക്കും പോകും.
++ പിന്നെ എന്താ അവിടുത്തെ വിശേഷങ്ങള്‍. ഇവിടെ ഇക്കൊല്ലത്തെ ഓണം അടിപൊളി.

കുഞ്ഞൂസ് (Kunjuss) said...

പ്രകാശേട്ടാ,
ഈ ചെറിയ പോസ്റ്റില്‍ എത്ര കാലഘട്ടത്തിലെ ഓണാഘോഷങ്ങള്‍ ആണുള്ളത്....
പ്രകാശേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

jyo.mds said...

ത്രിശ്ശൂരിലെ sacred heart convent,st.Marys college,Vimala college ഇവിടെയൊക്കെ ആയിരുന്നു എന്റെ പഠനം.അതിനാല്‍ താങ്കള്‍ വിവരിച്ച ഓരോ വഴികളിലൂടേയും ഞാന്‍ സഞ്ചരിച്ചു.
ഓണാശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ജ്യോ
അപ്പോള്‍ ജ്യോക്കുട്ടീ തൃശ്ശൂര്‍ക്കാരിയാണോ?
ഞാന്‍ എഴുതാനിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്നെല്ലാം ചിലപ്പോള്‍ പുറത്ത് കടക്കും. മനസ്സില്‍ തോന്നുന്നതെല്ലാം എഴുതും.
മോളൂട്ടിക്ക് പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞ് സന്തോഷം.
ആരെങ്കിലും അങ്ങിനെ ഒന്ന് പറഞ്ഞാല്‍ ഈ അങ്കിളിന് പിന്നെ വേറെ ഒന്നും വേണ്ട.
ഈ വഴിക്ക് വരുമ്പോള്‍ അങ്കിളിനെ കാണാന്‍ വരണേ. ഇവിടെ മെട്രോ ആശുപത്രിയുടെ അടുത്താണ് തൃശ്ശൂരിലെ വീട്.
കുന്നംകുളത്തെ തറവാട്ടിലേക്കാണെങ്കില്‍ എന്റെ അനിയന്‍ സിനിമാ നടന്‍ ശ്രീരാമെന്റെ വീട് ചോദിച്ചാല്‍ മതി. അവിടെ എന്നെക്കാളും അവനെയാണ് ആളുകള്‍ അറിയുക.

JAMES BRIGHT said...

Very interesting to read your posts.
I am here for the first time.
I will come back and read all the posts.
My best wishes.
James Bright

mini//മിനി said...

ഓർമ്മകൾ വളരെ മനോഹരം

Unknown said...

Idakkokke thankalude blog vayikkarundu.. aa novel muzuvan follow cheyyan pattiyilla.. pinne aakam.. aashamsakal..

SUNIL V S സുനിൽ വി എസ്‌ said...

രസകരമായ് പോസ്റ്റ്..
എല്ലാ ആശംസകളും..

keraladasanunni said...

വായിച്ചപ്പോള്‍ സന്തോഷം തോന്നി. ധന്യമായ ദിവസം തന്നെയാണത്.

Anonymous said...

nice to read your this one and i havent gone through the entire blog. but will post my heart felt comment by reading one by one .