Thursday, November 11, 2010

നാഗരാജക്കളം - ഭാഗം 2



നാഗരാജക്കളം വിശദീകരിച്ചെഴുതാന്‍ പറ്റിയില്ല. കുഞ്ഞൂസിന്റെ കമന്റില്‍ “എന്താ പ്രകാശേട്ടാ വിശദീകരിച്ചെഴുതാഞ്ഞേ?” എന്ന് കണ്ടു. അപ്പോള്‍ അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല.


മൊത്തം 66 കളങ്ങള്‍ ഡിസംബര്‍ മാസാവസാനം വരെ നീളുമെന്നാണ് തോന്നുന്നത്.


ഞാന്‍ ഇന്നോ നാളെയോ വീണ്ടും കളം കാണാന്‍ പോകും. ഞാന്‍ കണ്ട കളത്തിന്റെ ഒരു കളം പാട്ട് വിഡിയോ ക്ലിപ്പ് ഇവിടെ ചേര്‍ക്കാം.


എനിക്ക് ചെറുതായി മറവി തുടങ്ങിയിരിക്കുമെന്നൊരു സംശയം. കഴിഞ്ഞ ദിവസം കളം കണ്ടുമടങ്ങുമ്പോള്‍ കാറ് പാര്‍ക്ക് ചെയ്ത സ്ഥലം ഓര്‍മ്മയില്ലാതെ വല്ലാതെ കുഴങ്ങി. റീജിയണല്‍ തിയേറ്ററില്‍ ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. ഞാന്‍ വാഹനം അന്വേഷിച്ച് ലളിത കലാ അക്കാ‍ദമി വളപ്പിലും പുറത്ത് റോഡിലും അലഞ്ഞ് നടന്നു. ഓര്‍മ്മ വന്നപ്പോളേക്കും ആള്‍ക്കൂട്ടമെല്ലാം പോയിരുന്നു.


രാത്രി കാലങ്ങളില്‍ തനിച്ചുള്ള യാത്ര ഒഴിവാക്കാനാണ് വീട്ടുകാരി പറഞ്ഞിരിക്കുന്നത്. എന്തായാലും ഇന്ന് മിക്കവാറും കളം കാണാന്‍ പോകും. ഇന്ന് സര്‍പ്പം തുള്ളലും ഉണ്ട് എന്നാണ് തോന്നുന്നത്.


ഓരോ നാട്ടിലും ഓരോ ചിട്ടയാണ്. ഈ പ്രസ്തുത കളത്തിന്റെ ശില്പികള്‍ ചേര്‍പ്പ് സ്വദേശികളാണ്. ചില ദിവസങ്ങളില്‍ പന്തം ഉഴിയലും ഉണ്ടാകും.

ഞാന്‍ ഇപ്പോള്‍ വിശദീകരിച്ച നാഗരാജക്കളം മായ്ചത് ഒരു ആണായിരുന്നു. ആണുങ്ങള്‍ കളം മായ്ക്കുന്നത് ഞാന്‍ ആദ്യമാണ് കാണുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണ പെണ്‍കുട്ടികളാണ് കളം മായ്ക്കാറ്.


വലിയ ക്ലിപ്പുകള്‍ എടുക്കാന്‍ നോക്കാം പിന്നീട്. ഇന്നോ നാളെയോ.






2 comments:

ജെ പി വെട്ടിയാട്ടില്‍ said...

നാഗരാജക്കളം വിശദീകരിച്ചെഴുതാന്‍ പറ്റിയില്ല കുഞ്ഞൂസേ.
ഏതായാലും ഈ വിഡിയോ ക്ലിപ്പ് കണ്ട് സമാധാനിക്കുക.
ഡിസംബര്‍ അവസാനം വരെ ഏതാണ്ട് 66 കളങ്ങളുണ്ട്. അനാരോഗ്യം കാരണം എല്ലാത്തിനും പോകാന്‍ പറ്റുമില്ലെങ്കിലും ഒരു പത്തെണ്ണമെങ്കിലും കാണണമെന്നുണ്ട്.
വിശദമായ പോസ്റ്റുകള്‍ താമസിയാതെ പ്രതീക്ഷിക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ആണുങ്ങളും കളം മായ്ക്കും അല്ലേ...