യാത്രകള്‍ പലപ്പോഴും സുന്ദരമാകാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച പേരക്കുട്ടികളെ കാണാന്‍ കാക്കനാട്ടേക്കും കടവന്ത്രയിലേക്കും പോകാന്‍ വണ്ടിയോടിക്കാന്‍ മകനെ കിട്ടി. അതിനാല്‍ എനിക്ക് കാറിന്റെ വാതായനത്തില്‍ കൂടി കാഴ്ചകള്‍ കണ്ടിരിക്കുവാനും വഴിയോരക്കാഴ്ചകളില്‍ മുഴുകുവാനും സാധിച്ചു.
എനിക്ക് പ്രായം കൂടിക്കൂടി വരുന്നത് കാരണം ദീര്‍ഘദൂരം വാഹനം ഓടിക്കാന്‍ ഒരു സുഖമില്ല. ഗള്‍ഫിലേയും യൂറോപ്പിലേയും പോലെയുള്ള അടിപൊളി റോഡാണെങ്കില്‍ ഒട്ടും പ്രശ്നമില്ല. ഞങ്ങള്‍ കുടുംബസമേതം മസ്കത്തിലായിരുന്നപ്പോള്‍ മൊത്തം ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്.
ഹോട്ട് ഡോഗും ഹംബര്‍ഗ്ഗറും പിസ്സായും കൊക്കൊക്കോളയും എല്ലാം വാഹനം ഓടിക്കുമ്പോളും കഴിച്ചുംകൊണ്ടിരിക്കും. ഒരിക്കലും യാത്രാക്ഷീണം അനുഭവപ്പെടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊക്കോ കോളയുടെ കേന്‍ തുറന്ന് ഡാഷ് ബോഡില്‍ വെച്ചാല്‍ താഴെ വീഴില്ല. അത്രയും ക്ലിയര്‍ ആണ് അവിടുത്തെ റോഡുകള്‍।
ഇവിടെ നമുക്കങ്ങിനെ സങ്കല്പിക്കാന്‍ കഴിയുമോ? അതാണ് എനിക്ക് ദീര്‍ഘയാത്ര ഒരു ദുരിതം പോലെ തോന്നുന്നത്. തൃശ്ശൂര്‍ എറണാംകുളം റോഡിലെ കുണ്ടും കുഴിയും താരതമ്യേന തൃശ്ശൂര്‍ പാലക്കാട്ട് റൂട്ട് പോലെ ദുരിതമല്ല. എന്നിരുന്നാലും ഹൈവേ ആയതിനാല്‍ കുണ്ടുകള്‍ കാണുമ്പോള്‍ ഒരു പരിധി വരെ മാത്രമെ സ്ലോ ആക്കാന്‍ പറ്റൂ.. അല്ലെങ്കില്‍ ഹോണ്‍ അടിച്ച് പുറകെ വരുന്ന വണ്ടി നമ്മെ കൊല്ലും.
കുറച്ച് കാലമായി നെക്ക് പെയിനും ഉണ്ട്. അതിനാല്‍ 80 കിലോമീറ്റര്‍ ഈ റൂട്ടില്‍ കൂടി യാത്ര ചെയ്താല്‍ ചൂട് പിടിക്കണം കഴുത്തിലും തോളത്തും. എന്നാലും ശനിയാഴ്ചത്തെ യാത്ര പൊതുവെ ഉല്ലാസമായിരുന്നു।കൂടെ എന്റെ പെമ്പറന്നോത്തിയും ഉണ്ടായിരുന്നു।
കളമശ്ശേരി കഴിഞ്ഞ് അപ്പോളോ ടയര്‍ കഴിഞ്ഞ് സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ കൂടി ടൌണ്‍ ഏരിയ ഒഴിവാക്കി സന്ധ്യയോടെ കാക്കനാട്ടെത്തി. അവിടെ ജയേഷിന്റെ രണ്ടാഴ്ച പ്രായമുള്ള മകള്‍ കുട്ടിമാളുവിനെ കണ്ടു. രാത്രി ഭക്ഷണത്തിന് ശേഷം കടവന്ത്രയിലുള്ള രാഖിയുടെ മകന്‍ കുട്ടാപ്പുവിനെ കാണാന്‍ 8 മണിയോടെ എത്തി. അന്ന് രാത്രി കടവന്ത്രയിലെ രാക്കമ്മയുടെ വീട്ടില്‍ തങ്ങി.
പിറ്റേ ദിവസം കുട്ടാപ്പുവിനെ കളിപ്പിച്ചുംകൊണ്ടിരുന്നപ്പോള്‍ എന്റെ ജൂലിയെപ്പോലെയുള്ള ഒരു ഡോഗ് ഓടിപ്പോകുന്നത് കണ്ടു. ഞാന്‍ റോഡിലിറങ്ങിയപ്പോള്‍ ചാര്‍ളിയെന്ന ഡോഗിന്റെ ഉടമസ്ഥ മഞ്ജുവിനെ കണ്ട് പരിചയപ്പെട്ടു।
മഞ്ജുവിന് രണ്ട് കുട്ടികല്‍. മക്കളും അവരുടെ അഛനും കാലത്ത് സ്കൂളിലും ഓഫീസിലും പോയി കഴിഞ്ഞാല്‍ മറ്റു വീട്ടമ്മമാരെ പോലെ അല്ലെങ്കില്‍ എന്റെ പ്രിയതമ ബീനാമ്മയെ പോലെ ചുമ്മ ടിവി കണ്ടും കിടന്നുറങ്ങിയും സമയം കൊല്ലുന്നില്ല. മറിച്ച് മഞ്ജു ചാര്‍ളിയെ പരിചരിക്കാനും, ചെടികള്‍ നട്ട് വളര്‍ത്തുവാനും ശേഷിച്ച സമയം വീട്ടിലൊരു ചെറു വിപണിയും ചെയ്യുന്നു।
ലേഡീസ് ഡ്രസ്സ് മെറ്റീരിയത്സ് [ചൂരിദാര്, സാരി മുതലായവ] എക്സ്ക്ലുസീവ് ആയവയുടെ വില്പന കൂട്ടുകാരികള്ക്കും ആ കോളനി നിവാസിനികള്ക്കുമായി ഒരുക്കിയിരിക്കുന്നു। മാര്‍ക്കറ്റിലേക്കാളും വില കുറവും നല്ല ക്വാളിറ്റിയും സെലക്ഷന്‍സും.
ഒരു നല്ല ഹോബിയും ചെറു വരുമാനവും ആക്കിമാറ്റാവുന്ന പണി. വീട്ട് ചിലവിനും കുട്ടികളെ പഠിപ്പിക്കാനും മറ്റു ചിലവുകള്ക്കും ഭര്ത്താവിന്റെ വരുമാനം ധാരാളം।
എറണാംകുളം കടവന്ത്രയിലെ കുമാരനാശാന് നഗര്‍ നമ്പര്‍ 91 ലാണ് മഞ്ജുവിന്റെ എക്സ്ക്ലുസീവ് ലേഡീസ് ബോട്ടിക്ക് ഒരുക്കിയിരിക്കുന്നത്. വലിയ തോതില്‍ നടത്താന്‍ തല്‍ക്കാലം താല്പര്യമില്ല എന്നാണ് മഞ്ജു പറഞ്ഞത്. കുറഞ്ഞ ചിലവില്‍ ഏത് വീട്ടമ്മക്കും ഇത്തരം സംരഭം നടത്താവുന്നതാണ്. മഞ്ജുവിന് എല്ലാവിധ ആശംസകളും നേരുന്നു।
തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയിലുള്ള ഗാന്ധിനഗറില്‍ എന്റെ മറ്റൊരു സുഹൃത്തായ ഡാര്‍ളിയും ഇത്തരം ഒരു സംരഭം വര്‍ഷങ്ങളായി നടത്തി വരുന്നു. അവിടെ കൂടുതല്‍ വിപുലീകരിച്ച രീതിയിലാണ്. ഡാര്‍ളിയെ പിന്നീട് പരിചയപ്പെടുത്താം।
ഞങ്ങള്‍ പിറ്റേ ദിവസം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ബീനാമ്മയുടെ ഫസ്റ്റ് കസിന്‍ അനിലിന്റെ മകള്‍ ശ്രീദേവിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം നാല് മണിയോടെ തൃശ്ശൂരിലെ വസതിയിലെത്തിച്ചേര്‍ന്നു।
14 comments:
ജെ പീ സാറേ, ബീനാമ്മ കൂടെയുള്ളത് കൊണ്ടാ യാത്ര രസകരമായത്...ല്ലേ?
ബോട്ടീക്കിനെ പറ്റി പറഞ്ഞത് നന്നായി..ചിലര്‍ക്കൊക്കെ ഒരു മാര്‍ഗനിര്ദേശം ആവും അത്..
ലേഡീസ് ഡ്രസ്സ് മെറ്റീരിയത്സ് [ചൂരിദാര്, സാരി മുതലായവ] എക്സ്ക്ലുസീവ് ആയവയുടെ വില്പന കൂട്ടുകാരികള്ക്കും ആ കോളനി നിവാസിനികള്ക്കുമായി ഒരുക്കിയിരിക്കുന്നു.
ഒരു നല്ല ഹോബിയും ചെറു വരുമാനവും ആക്കിമാറ്റാവുന്ന പണി. വീട്ട് ചിലവിനും കുട്ടികളെ പഠിപ്പിക്കാനും മറ്റു ചിലവുകള്ക്കും ഭര്ത്താവിന്റെ വരുമാനം ധാരാളം.
By chance vannathaanu. Thrissur ariyaan oru perfect place. Great!
സാറിന്‍റെ യാത്രയും ,ഐഡിയയും മറ്റുള്ളവര്‍ക്ക് ഉപകാരമാകും
ശാന്തമായ എഴുത്തുകള്‍ അങ്ങയുടെ കൈമുതലുകലാണ് എന്‍റെ അഭിനന്ദനം
:)) good idea...
ഇന്നലെ രാത്രി ഞാന്‍ മമ്മുട്ടിയുടെ ലൌഡ്സ്പീക്കര്‍ എന്നാ സിനിമ കണ്ടു ..അതില്‍ വിജയ് സാറിനെ കാണുമ്പോഴെല്ലാം ജെപി സാറിനെ ഓര്മ വന്നു ...
കുറിപ്പ് നന്നായിരിക്കുന്നു
ഹലോ ഫൈസു
ഞാന്‍ സാധാരണ സിനിമ കാണാറില്ല. എന്റെ വീട്ടില്‍ ഒരു സിനിമാ നടന്‍ ഉണ്ടായിട്ട് പോലും.
കുട്ട്യോളോട് ചോദിക്കാം താങ്കളുടെ കമന്റ് കാണിച്ചിട്ട്.
എന്റെ പെമ്പറന്നോത്തിക്ക് കൂട്ട് പോകാന്‍ ആരുമില്ലെങ്കിലേ ഞാന്‍ സിനിമക്ക് പോകാറുള്ളൂ. അവസാനം കണ്ട സിനിമ “രസതത്രം”.
പണ്ട് ഞാന്‍ കുടുംബസമേതം ഗള്‍ഫിലെ മസ്കത്തില്‍ താമസിക്കുമ്പോള്‍ ഒരേ തിയേറ്ററില്‍ നിന്ന് ഏറ്റവും കൂടുതല്‍ സിനിമ കണ്ടതിന് തിയേറ്റര്‍ ഉടമ ഒരു പാരിതോഷികം തന്നിരുന്ന കഥ ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.
ഇന്ന് എന്താണെന്നറിയില്ല സിനിമയോട് ഒരു വിരക്തി. ടിവി സീരിയലും കാണാറില്ല.
ടി വി കാണും. നാഷണല്‍ ജിയോഗ്രാഫി, ഡിസ്കവറി, CNN,BBC, NDTV മുതലായവ.
എന്റെ ബ്ലോഗ് നോവല്‍ സിനിമയാക്കണമെന്ന ആഗ്രഹം ഉണ്ട്.
പ്രിയ സാബിബാവ
പ്രതികരണങ്ങള്‍ക്ക് നന്ദി. എന്റെ വേദനകള്‍ മറക്കാനാണ് ഞാന്‍ എഴുതുന്നത്. വാതരോഗത്താല്‍ കഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.
ഈശ്വരാനുഗ്രഹത്താല്‍ എഴുതുമ്പോള്‍ ഞാന്‍ എന്റെ വേദനകള്‍ മറക്കുന്നു. ഇന്ന് കാലത്ത് തൊട്ട് കഴുത്തിനും വേദന.
എന്നാലും പരമകാരുണ്യനായ ഭഗവാന്‍ എന്റെ മനസ്സിനെ തളര്‍ത്തുന്നില്ല. മനസ്സും കൂടി തളര്‍ന്നാലുള്ള സ്ഥിതി ആലോചിക്കാന്‍ വയ്യ.
മോള്‍ക്ക് സുഖമായിരിക്കാന്‍ അങ്കിള്‍ പ്രാര്‍ഥിക്കാം. കൂടുതല്‍ കൂടുതല്‍ എഴുതുക. എനിക്ക് കൊച്ചുഫോണ്ടുകള്‍ നോക്കാന്‍ പ്രയാസം.
അതിനാല്‍ അത്തരം ബ്ലോഗുകള്‍ സാധാരണ മുഴുവനും വായിക്കാന്‍ പറ്റാറില്ല.
എന്നാലും മോളുടെ പോസ്റ്റ് ഞാന്‍ കുറേയൊക്കെ വായിച്ചതായി ഓര്‍ക്കുന്നു.
ജാസ്മിക്കുട്ടീ
ഈ പോസ്റ്റ് മറ്റുള്ളവര്ക്ക് കൂടുതല് വിജ്ഞാനപ്രദമാക്കാന് കുറച്ചും കൂടി വിസ്തരിച്ചെഴുതണമെന്നുണ്ട്. അടുത്ത തവണ മഞ്ജുവിനെ കാണുമ്പോള് ചോദിച്ച് മനസ്സിലാക്കി വീണ്ടും എഴുതാം.
പിന്നെ ഷമീമ പറഞ്ഞത് പോലെ ബീനാമ്മയുള്ളതിനാലാല് യാത്ര സുഖപ്രദവും ആയിരുന്നു. നാട്ടില് റോഡ് നന്നായിട്ട് വേണം ലഷ്മിനായരെ പോലെ നാട് ചുറ്റാന്. എന്നിട്ട് ബ്ലൊഗണം.
ജയേട്ടാ ഇവിടെ പല വീടിനുള്ളിലും ഇത്തരം ചെറികിട വിപണികളുണ്ട്.നമ്മുടെ ഫ്രോസ മീനുകൾ തൊട്ട് ചുരിദാർ,,മലയാളം സി.ഡി,കുടമ്പുളി,ഉണ്ണിയപ്പം വരെ പല മലയാളി വീടുകളിലും ചെന്നാൽ വാങ്ങിപ്പോരാം ...കേട്ടൊ
ഐഡിയ കൊള്ളാലോ?? പിന്നെ ഇവിടത്തെ റോഡും അവിടെത്തെയും വെച്ച് കംപയര്‍ ചെയ്യാന്‍ പറ്റില്ല.. ഇവിടെ ഇതാ വിധി.. ആശംസകള്‍
Enjoyed the trip to kakkanad
yethra lalithamayanu uncle yathrakalude vivaranam tharunnath....koode yathra cheytha anubhavam vayanakkarkku undakkunnu.....yente friend manjuvinte botique ne patti ezhuthiyathil valare santhosham.
ഹെലോ ഇന്ദു
ഇന്ദുവിന്റെ സുഹൃത്തിന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.
ഞാന്‍ അടുത്ത പ്രാവശ്യം എറണാംകുളത്ത് വരുമ്പോള്‍ ഇന്ദുവിന്റെ പുഷ്പാലങ്കാരം കണ്ടതിന് ശേഷം ഒരു അ
ടിപൊളി പോസ്റ്റ് പ്രസിദ്ധീകരിക്കാം.
വിഷ് യു ഗുഡ് ലക്ക് ഇന്ദുലേഖ
Post a Comment