3 months ago
Tuesday, December 21, 2010
ധനുമാസത്തിലെ തിരുവാതിര
ഇന്ന് 22-12-2010 ധനുമാസത്തിലെ തിരുവാതിര കേരളത്തില്‍ ആചരിക്കുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരിയിലെ അഛന് തേവര് ശിവക്ഷേത്രത്തിലും ആചരിക്കുന്നു.
ശിവഭഗവാന്റെ ജന്മനാളാണ് തിരുവാതിര. അഛന് തേവര് ശിവ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു. ഭക്തര്‍ നല്കുന്ന വഴിപാടായിട്ടാണ് ഈ അന്നദാനം. ഊട്ടുപുരയും ചട്ടിയും കലവും, മേശകസേര മുതലായവയെല്ലാം ഭക്തരില്‍ നിന്ന് കിട്ടിയ വഴിപാടാണ്. ഇനിയും കുറച്ച് പണികള്‍ ഊട്ടുപുരക്ക് ഉണ്ട്. ചുമര് കെട്ടല്‍, ഇലക്ര്ട്രിസിറ്റി കണക്ഷന്, പ്ലംബ്ബിങ്ങ് മുതലായവ.
ഊട്ടിന് കുശിനിപ്പണിയെല്ലാം ഭക്തര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ദഹണ്ഡത്തിന്റെ പ്രധാന പരികര്‍മ്മി സുകുമാരേട്ടന് ആണ്. അദ്ദേഹം ക്ഷേത്രം കാര്യക്കാരനും എന്നെപ്പോലെ അഛന് തേവരുടെ ദാസനും ആണ്. സഹായികളായി വത്സലാന്റിയും, ശോഭടീച്ചറും, ഹന്‍സ ചേച്ചിയും, അജയേട്ടനും, ദാസേട്ടനും, ജയയും മറ്റു സുഹൃത്തുക്കളും ഉണ്ട്.
എല്ലാ തിരുവാതിരക്കും അന്ന ദാനം [ചോറും സാമ്പറും മറ്റുകറികളും പായസവും ചേര്‍ന്ന സദ്യ] ആണ്. പക്ഷെ ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും ആണ്. എന്താണ് ഈ എട്ടങ്ങാടി എന്ന് ചോദിച്ചാല്‍ ശോഭടീച്ചര്‍ പറഞ്ഞതനുസരിച്ച് >>
ചേന
ചേമ്പ്
കാവത്ത്
കൂര്‍ക്ക
ചെറുകിഴങ്ങ്
കൊള്ളി
കായ
മുതിര
>> ഇങ്ങിനെയുള്ള എട്ട് വിഭവങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പാകം ചെയ്യുന്നു. ഉച്ചക്ക് ഒരു മണിയോടെ ഭക്തര്‍ക്ക് വിളമ്പുന്നു.
പതിവുപോലെ ഞാനും ദഹണ്ഡത്തിന് സഹായിക്കാനെത്തി. എന്റെ പ്രധാന ജോലി ഇവരോട് വര്‍ത്തമാനം പറഞ്ഞ് ഇവര്‍ക്ക് ഊര്‍ജ്ജം പകരലാണ്. പിന്നെ പാചകത്തിന് സഹായിക്കാനും ഞാനുണ്ടാകും. കഷണം നുറുക്കുന്നത് ശോഭ ടീച്ചറും, വത്സാന്റിയും, ഹന്‍സ ചേച്ചിയും ആണെങ്കില്‍ നാളികേരം ചിരകാന്‍ അജയേട്ടനാണ്.
നാളികേരം പൊതിച്ച്, വെട്ടിത്തയ്യാറാക്കുന്നതും വിറക് മുതലായ സാധനങ്ങള്‍ സ്വരൂപിക്കുന്നതും സുകുമാരേട്ടനാണ്. പിന്നെ അരി പലവ്യഞ്ജനം മുതലായവ എത്തിക്കുന്നത് ദാസേട്ടനാണ്. അമ്പലത്തിലെ ഇപ്പോഴത്തെ പ്രസിഡണ്ട് ഭാസ്കരേട്ടന്, സെക്ര്ട്ടറി ഉണ്ണിയേട്ടന്, ട്രഷറര്‍ ദാസേട്ടന്. ഞാനെന്ന ജെ പി രക്ഷാധികാരിയാണ്.
ധനുമാസത്തിലെ തിരുവാതിരയുടെ പ്രത്യേകത ശോഭടീച്ചറോടും മറ്റും ചോദിച്ചറിയുന്ന ഒരു വിഡിയോ ക്ലിപ്പ് ഇവിടെ ഉണ്ട്. അത് കാണാം.
ശിവന്റെ പിറന്നാള്‍ ദിവസം ശിവന് ദീര്‍ഘായുസ്സുണ്ടാകാനും ശ്രീ പാര്‍വ്വതി ദീര്‍ഘസുമംഗലിയായിര്‍ക്കാനും ആണത്രെ തിരുവാതിര വൃതം അനുഷ്ടിക്കുന്നത്. മറ്റുകാര്യങ്ങള്‍ വിഡിയോ കണ്ട് മനസ്സിലാക്കുക.
Subscribe to:
Post Comments (Atom)
11 comments:
എല്ലാ തിരുവാതിരക്കും അന്ന ദാനം [ചോറും സാമ്പറും മറ്റുകറികളും പായസവും ചേര്‍ന്ന സദ്യ] ആണ്. പക്ഷെ ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും ആണ്. എന്താണ് ഈ എട്ടങ്ങാടി എന്ന് ചോദിച്ചാല്‍ ശോഭടീച്ചര്‍ പറഞ്ഞതനുസരിച്ച് >>
നന്നായി ഇത്. പഴയ കൌതുകങ്ങൾ ഓർമ്മകൾ ഒക്കെ തലനീട്ടി നോക്കുന്നു.
ജെപി അങ്കിള്‍ ....ഗോതമ്പ് കഞ്ഞിയും പുഴുക്കും എനിക്കും തരുമോ ?....അപ്പൊ ജെപി അങ്കിള്‍ ആണ് ഇതിന്റെ ഒക്കെ രക്ഷാധികാരി അല്ലെ ??
ഞാനും വരട്ടെ
our generation miss all these stuff since we are steaming ahead for career money and fame
എന്റെ പെണ്ണൊക്കെ തിരുവാതിര മറന്നു കേട്ടൊ ജയേട്ടാ
അപ്പൊ പ്രകാശേട്ടന് ഭയങ്കര വെപ്പുകാരനാണല്ലേ.. :)
കുട്ടന് മേനോനേ
അടുത്ത തിരുവാതിരക്ക് നാളികേരം ചിരകുവാന്‍ വന്നോളൂ. കാലത്തെ ബ്രേക്ക് ഫാസ്റ്റും, ഉച്ചക്ക് ശാപ്പാടും പിന്നെ പാത്രങ്ങള്‍ കഴുകാന്‍ സഹായിച്ചാല്‍ വൈകിട്ട് ചക്കരക്കാപ്പിയും കൊള്ളിക്കിഴങ്ങും താരാം.
പിന്നെ ദീപാരാധന കഴിയും വരെ നിന്നാല്‍ തൃപ്പുകക്ക് ശേഷം ശര്‍ക്കരപ്പായസവും കഴിക്കാം. ഒരു പാത്രം കരുതുകയാണെങ്കില്‍ വീട്ടിലേക്ക് പകര്‍ച്ചയും തരപ്പെടുത്താം.
ഫൈസു
ഞാന്‍ കുട്ടന് മേനോന് എഴുതിയ കമന്റ് വായിക്കൂ. എല്ലാവര്ക്കും സ്വാഗതം.
തലേ ദിവസമോ അന്ന് പത്ത് മണിക്ക് മുന്‍പോ വന്ന് ടോക്കണ്‍ എടുക്കണം. പക്ഷെ നമ്മെപ്പോലെയുള്ള സേവകര്‍ക്ക് അടുക്കളപ്പണി കഴിഞ്ഞാല്‍ ഫ്രീ ശാപ്പാട്. അല്ലാത്തവര്‍ക്ക് ടോക്കണ്‍ മൂലം തിരക്ക് നിയന്ത്രിച്ചിരിക്കുന്നു.
എല്ലാ തിരുവാതിരനാളിലും ഇങ്ങോട്ട് വന്നോളൂ
എന്റെ ജന്മദിനം ധനുമാസത്തിലെ തിരുവാതിര നാളിലാണ്..പലരും എന്റെ അമ്മയോട് പറയാറുണ്ട് നല്ല ദിവസമാണല്ലോ മോള് ജനിച്ചത് എന്ന്..അപ്പോള്‍ എന്റെ അമ്മയുടെ മുഖത്തുണ്ടാകുന്ന വിഷമം കാണാറുണ്ട്...
നിര്ഭാഗ്യവതിയായ മകളെക്കുറിച്ച് ഓര്‍ത്താവാം അത്...ഈ ദിവസത്തെ കുറിച്ച് ഞാന്‍ ഒരു കവിത എഴുതിയിട്ടുണ്ട് " ഡിസംബര്‍ പറഞ്ഞത്.." ഒന്ന് വന്നു നോക്കു..
http://priyamkd.blogspot.com/
ജെ പി യുടെ നാട്ടിലെ അച്ഛന് തേവര് ശിവ ക്ഷേത്രത്തിലെ ധനുമാസ്സത്തിലെ തിരുവാതിരയുടെ വിശേഷം...വായിച്ചു...ധനു മസ്സത്തിലെ തിരുവാതിരക്കു തയ്യാറാക്കുന്ന പ്രസിദ്ധമായ എട്ടങ്ങാടി പുഴുക്കും അതിന്റെ പാചകവും അതിനു ചേച്ചിമാരെ സഹായിച്ചു കൊണ്ടുള്ള ജെ പി യുടെ കൊച്ചു വര്‍ത്തമാനങ്ങളും എല്ലാം എല്ലാം വളരെ ഹൃദ്യമായി...ഈ ധനുമാസ്സത്തിലെ തിരുവാതിരയുടെ വിശേഷങ്ങളും വഴിയെ അറിയാമെന്നു കരുതുന്നു....സ്നേഹാദരങ്ങളോടെ ....രാജമണി ആനേടത്ത്
Post a Comment