Wednesday, May 25, 2011

പ്രിയമുള്ള നേനക്കുട്ടിക്ക്

നിന്റെ ബ്ലോഗ് വായിച്ചു, അതില് ഒരു കമന്റും ഇട്ടു എന്നാണെന്റെ ധാരണ. കാള

വണ്ടിയുടെ ചിത്രം എനിക്ക് വേണ്ട ഇനി. ഇനി ഞാന് നേരില് കണ്ടതിന് ശേഷം പറയാം ചിത്രങ്ങളുടെ കാര്യം. അന്നെ നുണച്ചിയെന്ന് വിളിച്ചത് ഇഷ്ടം കൊണ്ടല്ലേ.

ഞാന് ബ്ലൊഗ് എഴുതാന് തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തില് കൂടുതലായി. ഒരു ബ്ലോഗ

റെ കാണണം എന്ന് ആഗ്രഹിച്ചത് നിന്നെ മാത്രമാണ്. മറ്റുപലരും

എന്നെ എന്റെ വീട്ടില് വന്ന് കണ്ടിരുന്നു.

കുറുമാന്, കൈതമുള്ള്, സുരേഷ് പുഞ്ചയില്, കുട്ടന് മേനോന്, സന്തോഷ് സി നായര്, ബിന്ദു, ലക്ഷ്മി, പിരീക്കുട്ടി, പ്രദീപ് ഡി, കവിത ബാലകൃഷ്ണന് അങ്ങിനെ പലരും അങ്കിളിനെ കാണാന് എന്റെ വീട്ടില് വന്നിരുന്നു.

ഇതില് നിന്നൊക്കെ വ്യത്യസ്ഥമായി ഒരു കൊച്ചുകുട്ടിയായ നിന്നെ ആണ് ഞാന് കാണാനും രണ്ട് വാക്ക് ഫോണിലെങ്കിലും പറയാനും ധൃതി കാണിച്ചത്.

നേനക്കുട്ടി പഠിക്കുന്ന സ്കൂളിനെ പറ്റി ഞാന് പറഞ്ഞല്ലോ? ഇനി അഥവാ എന്നെ എന്റെ വീട്ടില് വന്ന് കാണാനായില്ലെങ്കില് ഞാന് അങ്ങോട്ട് വന്ന് കാണും ഒരു ദിവസം.

ആരോഗ്യമില്ല മോളേ, പണ്ടത്തെപ്പോലെ വിചാരിക്കുന്നിടത്തെല്ലാം എത്തിപ്പെടാന് പറ്റുന്നില്ല.

എന്റെ നേനക്കുട്ടിയെ എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാ. തമാശ പറയാനും, തല്ല് കൂടാനും എനിക്ക് പറ്റിയ ഒരു കൊച്ചുകൂട്ടുകാരി..............

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ നേനകുട്ടി വളർന്നു വരുന്ന നല്ലൊരു എഴുത്തുകാരിയാണ്

ഷമീര്‍ തളിക്കുളം said...

നന്മനിറഞ്ഞ പ്രാര്‍ഥനകള്‍.

കുഞ്ഞൂസ് (Kunjuss) said...

ആ കൊച്ചു എഴുത്തുകാരിയെ എല്ലാവരും ഇഷ്ടപ്പെടട്ടെ...
പ്രകാശേട്ടന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട്....

കൊച്ചുമുതലാളി said...

പ്രാര്‍ത്ഥനകള്‍..... :)

Nena Sidheek said...

ജെ പി അങ്കിള്‍ :ബഹുത് ശുക്രിയാ , ഞാന്‍ അങ്ങോട്ട്‌ വന്നു കണ്ടോളാം വരുമ്പോള്‍ പൂച്ചബിരിയാണി കൊണ്ടുവരാം ,എന്റെ ആന്പ്പിണ്ടതിന്റെ കാര്യം മറക്കല്ലേ..
പിന്നെ ആയുര്‍വേദം സേവിച്ചപ്പോള്‍ പന്തികേട് മാറിയല്ലോ അല്ലെ?

ജെ പി വെട്ടിയാട്ടില്‍ said...

നേനക്കുട്ടീസ്

നാളെ ഇവിടെ കുട്ടാപ്പുവും കുട്ടിമാളുവും ഉണ്ടാകും. അവരുടെ അമ്മച്ചീസും.