പാറൂട്ടിക്കഥകള്‍ 5
ഉണ്ണി രണ്ട് ദിവസം പാറൂട്ടിയോട് മിണ്ടിയില്ല. അവള്‍ക്കത് സഹിക്കാനായില്ല. കാണിക്കുന്നതിനും ചെയ്യുന്നതിനും ഒക്കെ ഒരു പരിധിയില്ലേ. ഈ ഉണ്ണ്യേട്ടനതിതൊന്നും പറഞ്ഞാ മനസ്സിലാകില്ല. അമ്മായി തട്ടിന് പുറത്തേക്ക് വരുകയില്ല എന്നൊക്കെ എന്നോട് നുണ പറയുകയാണ്. അമ്മായിയങ്ങനേയും ഇത് കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
കുറ്റം എനിക്കായിരിക്കും, അപ്പോള്‍ ഞാന്‍ സൂക്ഷിക്കേണ്ടെ. എന്റെ പെരേലാണെങ്കില് എനിക്കാരെയും പേടിക്കാനില്ല. പറേണതൊക്കെ സാധിച്ചുകൊടുത്തില്ലെങ്കില്‍ പിന്നെ ആളുടെ സ്വഭാവം ഇങ്ങിനെയാ.ഇനി ഇപ്പോ രണ്ടും കല്പിച്ച് പൊറപ്പെടണം. എന്നാലും അമ്മായിയങ്ങാനും കണ്ടാലോ. അതെനിക്കാലോചിക്കാന്‍ വയ്യ.
ഞാനേതായാലും ഇവിടുത്തെ പണി നിര്‍ത്തി എന്റെ പെരേല്ക്ക് പോകുകയാ. ഇവിടുത്തെ താമസം ശരിയാവില്ല.
അവിടെയാണെങ്കില്‍ ഉണ്ണ്യേട്ടന് കേറിയിറങ്ങാനും കൊഴപ്പമില്ല, എനിക്കൊട്ട് അലോഗ്യവും ഇല്ല. അമ്മായിയോട് മിണ്ടാതെ പോകാം. മിണ്ടിയാ അമ്മായി പറഞ്ഞയക്കില്ല.
ആ പാവത്തിന് ഞാന്‍ ഒരു തുണയാ. പക്ഷെ എന്ത് ചെയ്യാം സംഗതി കൊഴപ്പമാ..
അവിടെയാണെങ്കില്‍ ഉണ്ണ്യേട്ടന് കേറിയിറങ്ങാനും കൊഴപ്പമില്ല, എനിക്കൊട്ട് അലോഗ്യവും ഇല്ല. അമ്മായിയോട് മിണ്ടാതെ പോകാം. മിണ്ടിയാ അമ്മായി പറഞ്ഞയക്കില്ല.
ആ പാവത്തിന് ഞാന്‍ ഒരു തുണയാ. പക്ഷെ എന്ത് ചെയ്യാം സംഗതി കൊഴപ്പമാ..
“പാറൂട്ട്യേ……………. എടീ പാറൂട്ട്യേ………………?”
“ഈ പെണ്ണിതെവിടെ പോയി കെടക്കുവാ………….!”
“ടാ ഉണ്ണ്യേ…….. ഇയ്യ് കണ്ടോടാ പാറൂട്ടീനെ…..?”
“ഇല്ല അമ്മേ………….”
ഉണ്ണീടെമ്മക്ക് ദ്വേഷ്യം വന്നു. ഈ പെണ്ണിന് പോകണമെങ്കില്‍ ഇന്നാ ഒരു വാക്ക് പറഞ്ഞിട്ട് പൊയ്കൂടെ. അസത്ത്. അല്ലെങ്കിലും ഈ പണിക്കാരിപ്പെണ്ണുങ്ങള്‍ ഇങ്ങനെയാ.
ഈ പാറൂട്ടിയെ ഞാന്‍ ഒരു പണിക്കാരിയായി കണ്ടിട്ടില്ല. അവളെപ്പോഴും ഇവിടുത്തെ ഒരു അംഗത്തിനെപ്പോലെയാ. പൊറം പണിയില്ലാതാകുമ്പോളാ ഞാന്‍ ഇങ്ങോട്ട് വിളിക്കുക. ഞാന്‍ എപ്പോ വിളിച്ചാലും വരുന്ന പെണ്ണാ.
അവളെക്കൊണ്ട് തൈലം കാച്ചാനും കൊറച്ച് ചൊവന്നരത്ത കഷായം വെച്ചു കുടിക്കാനും ഒക്കെ പരിപാടിയിട്ടതാ.. സാരമില്ല, അവള് അവളൊടിക്ക് പോയിട്ടുണ്ടെങ്കില്‍ പോയി വിളിക്കാം.
എന്റെ ഭഗവതീ എനിക്ക് അവിടം വരെ നടക്കാനുള്ള ആവതില്ലലലോ…
എന്റെ ഭഗവതീ എനിക്ക് അവിടം വരെ നടക്കാനുള്ള ആവതില്ലലലോ…
ഇവിടെ ഒരു കാലമാടന് ചെക്കനുണ്ടായിരുന്നല്ലോ.. അവനൊട് അവളെ പോയി വിളിച്ചോണ്’ട് വരാന്‍ പറയാം…
“ടാ ഉണ്ണ്യേ…………… “
“ഇങ്ങട്ട് വാടാ ഹമുക്കേ……. ഇയ്യ് ആ പെണ്ണിനോട് എന്തെങ്കിലും ചീത്തയങ്ങാനും പറഞ്ഞോ………..”
“ഇല്ലാ ഞാന്‍ ഈ പണിക്കാരോടൊന്നും വര്‍ത്തമാനം പറയാന്‍ പോകാറില്ല..”
“പിന്നെന്തിനാടാ അവള് മിണ്ടാതെ പോയേ………”
“എനിക്കെങ്ങിനെയാ അറിയാ ഇതൊക്കെ………..?
“ഓഹ് ഒരു നല്ല പിള്ള……… പോയി വിളിച്ചോണ്ട് വാടാ അവളെ..”
“എനിക്ക് വയ്യ അവളോടെക്ക് പോകാന്‍…..”
“ഞാന്‍ പറേണത് കേട്ടില്ലെങ്കില്‍ നെനക്കെന്റെ സ്വഭാവം അറിയുമല്ലോടാ ചെക്കാ. ഇന്ന് ഇവിടെ അടുപ്പ് പൂട്ടില്ല, എവിടെന്നാച്ചാ പോയ്കോ തിന്നാന്‍. കുരുത്തം കെട്ടവന്………….”
“ടാ ചെക്കാ…. ന്നാ ഇയ്യ് പൊയി ആ കോതയോട് ഇത്രടം വരെ ഒന്ന് വരാന്‍ പറയ്…………”
“ശരി അമ്മെ ഞാന്‍ പോയി പറയാം……..”
ഉണ്ണി ഉടന്‍ കോതയുടെ വീട്ടിലെത്തി.
“ഇവിടാരും ഇല്ലേ..?”
കോതയുടെ പെണ്ണ് പെരേന്ന് പുറത്തിറങ്ങി വന്നു.
“എന്താ ചേനാരേ, ഇപ്പോ ഇങ്ങട്ടൊന്നും കാണിണില്ലല്ലോ.?. കേറിരിക്ക്… അവള് പുല്ലായ കോലായില്‍ വിരിച്ചു..”
ഞാന്‍ ഇരിക്കണൊന്നും ഇല്ല. ഇയ്യ് കോത വന്നാല്‍ അമ്മ അത്യാവശ്യമായി അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറയണം.
ഉണ്ണി മറുപടിക്കൊന്നും കേക്കാതെ വീട്ടിലേക്ക് നടന്നകന്നു.
“വീട്ടിലെത്തിയ ഉണ്ണിക്ക് വെശക്കുന്നുണ്ടായിരുന്നു. കാലത്ത് തള്ള പറഞ്ഞപോലെ തീപ്പുട്ടിയിട്ടുണ്ടായിരുന്നില്ല. അയാള്‍ നേരെ അടുക്കളയില്‍ കയറി ഒരു ചായയിട്ടു. “
‘ഉണ്ണ്യേ അമ്മക്കും ഒരു ഗ്ലാസ്സ് താടാ മോനേ……..”
ഉണ്ടാക്കിയ ചായ അയാള്‍ തള്ള്ക്ക് കൊടുത്തു.
അയാള്‍ വീണ്ടും ചായ ഉണ്ടാക്കാന്‍ മെനക്കെട്ടില്ല. ഉറിയിലുള്ള കട്ടത്തൈര് രണ്ട് കയില് കുടിച്ചു തല്ക്കാലം വയറ് കാളിച്ച മാറ്റി.
അയാള്‍ വീണ്ടും ചായ ഉണ്ടാക്കാന്‍ മെനക്കെട്ടില്ല. ഉറിയിലുള്ള കട്ടത്തൈര് രണ്ട് കയില് കുടിച്ചു തല്ക്കാലം വയറ് കാളിച്ച മാറ്റി.
ആരും വന്നില്ലെങ്കില്‍ തള്ള വിളിക്കും. കഞ്ഞി വെക്കാന്‍.
“ഹൂം എന്താ ചെയ്യാ… ആ തള്ളയെ പട്ടിണിക്കിടാന്‍ വയ്യല്ലോ.
ഇനി കലം കഴുകണം, അരി അടുപ്പത്തിടണം. വിറക് എടുത്ത് അടുക്കളയില്‍ കൊണ്ട് വന്നിടണം… എന്റെ ഒരു വിധിയെ. നാളെ തന്നെ എറണാംകുളത്തേക്ക് വിടണം. ഈ നരകീത്തീന്ന് രക്ഷപ്പെടണം.”
ഇനി കലം കഴുകണം, അരി അടുപ്പത്തിടണം. വിറക് എടുത്ത് അടുക്കളയില്‍ കൊണ്ട് വന്നിടണം… എന്റെ ഒരു വിധിയെ. നാളെ തന്നെ എറണാംകുളത്തേക്ക് വിടണം. ഈ നരകീത്തീന്ന് രക്ഷപ്പെടണം.”
“ഞാനില്ലെങ്കില്‍ അമ്മക്ക് അമ്മാന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കൃത്യസമയത്ത് എത്തും. വൈകിട്ട് കൂട്ട് കിടക്കാന്‍ അമ്മായിയോ മക്കളോ വരും. അമ്മയുടെ കാര്യം കുശാല്‍…”
“തെണ്ടികള്…. ഞാന്‍ ഉള്ളപ്പോ ഒന്നും കൊണ്ടത്തരില്ല. ഈ വഴിക്ക് വരികയേം ഇല്ല. ഇനി വരും കൊറെ കഴിയുമ്പോള്‍ പെങ്കുട്ട്യോള് കല്യാണം ആയില്ലെങ്കില്‍ ഉണ്ണിക്ക് സംബന്ധത്തിന്.. നെറികെട്ട തെണ്ടികള്. എനിക്ക് അവറ്റകളെയൊന്നും വേണ്ട.”
“സ്നേഹമുള്ളവരാണെങ്കില്‍ ഇപ്പൊളാ വരേണ്ടത്. എന്റെ അമ്മയെ അവര്ക്കിഷ്ടമാ. എനിക്ക് ഒന്നും തരില്ല. ഹൂം അവരെ പിണക്കണ്ട.. എന്റെ തള്ളക്കൊരു താങ്ങാണവര്‍…..”
“ഉണ്ണ്യേ…………………… ടാ ചെക്കാ……………?”
ഹോ തോറ്റു… ഈ തള്ളയെക്കൊണ്ട്…………… ഇങ്ങിനെയും അമ്മമാരുണ്ടോ ഈ ഉലകത്തില്‍…….. കാലത്തൊന്നും കഴിക്കാന്‍ കിട്ടിയിട്ടില്ല………….
“ഇതാ വര്ണ്.. ഉണ്ണി തട്ടിന് പുറത്തുനിന്ന് താഴെയിറങ്ങി…………”
എന്താ ന്റെ അമ്മേ………. എന്തിന്റെ കേടാ ഇങ്ങള്ക്ക്………
“അടുക്കളയില്‍ പത്തിരിയും തേങ്ങാപ്പാലും വെച്ചിട്ടുണ്ട്. അമ്മായി കൊടുത്തയച്ചതാണ്. മോന് കഴിച്ചോ, അമ്മക്ക് കൊറച്ച് പൊടിയരിക്കഞ്ഞിയുണ്ടാക്കി തന്നാല്‍ മതി നീയ്”
അമ്മായി ചീത്ത വിളിച്ചേ ഉള്ളൂ ഉണ്ണി ഇപ്പോള്‍. നല്ല വിശപ്പുള്ള കാരണം പത്തിരി തിന്നു. അമ്മക്ക് കഞ്ഞി അടുപ്പത്തിട്ടു. വിറകൊന്നും ശരിക്ക് കത്തുന്നില്ല. അടുപ്പൂതി അയാളുടെ കണ്ണില്‍ നിന്ന് വെള്ളം വന്നു തുടങ്ങി.
ആരെയെന്നില്ലാതെ അയാള്‍ ശപിച്ചു. ഒരു അടുക്കളേം കുന്ത്രാണ്ടവും. ഈ തള്ളയാണെങ്കില്‍ എനിക്കൊരു പെങ്ങളെ പെറാനായില്ല. എനിക്കൊരു കല്യാണം കഴിപ്പിക്കണ വിചാരമില്ല. എന്റെ ഒരു കാലക്കേടല്ലാതെ എന്ത് പറയാനാ.
‘ഇനി കഞ്ഞി വെന്താ തള്ള പറയും…….. ടാ ചെക്കാ………. അമ്മക്ക് ഒരു ചമ്മന്തി പൊടിക്കടാ മോനേ… ഇനി അതു കേക്കേണ്ടാ.’
ഉണ്ണി കോരികയെടുത്ത് കഴുകി. രണ്ട് ചുവന്ന മുളകെടുത്ത് ചുട്ടു. ഉള്ളി തൊലി കളഞ്ഞ്, അല്പം പുളിയെടുത്ത്, ചിരട്ടക്കയിലിന്റെ മൂട് കൊണ്ട് അരച്ചു. നാല് തുള്ളി വെളിച്ചെണ്ണ ചേര്‍ത്തു.
രുചിച്ചു നോക്കി….. ഹാ….. എന്തൊരു രസം……
ഇനി കുറച്ചു കഞ്ഞിയും കുടിക്കാം…………. “വേണ്ട ആ പാവം തള്ളക്ക് കുടിക്കാന്‍ ഉണ്ടാവില്ല.
അയാള്‍ തട്ടിന് പുറത്തേക്ക് കയറാന്‍ തുടങ്ങുമ്പോ പാറൂട്ടി വരുന്നത് കണ്ടു. അവളെ കാണാത്ത മട്ടില്‍ കോണി കയറി.
പാറൂട്ടിയെ കണ്ട നങ്ങേല്യമ്മായി…………
“എവിടേക്ക്കാ പാറൂട്ട്യേ ഇയ്യ് മിണ്ടാതെ പോയത്. ഞാന്‍ എവിടെല്ലാം നോക്കി നെന്നെ.”
“പാറൂട്ടി തല താഴ്ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.”
ശരി ശരി… ഞാനൊന്നും ചോദിക്കണില്ല. വേഗം അടുക്കളേലിക്ക് ചെല്ല്. ചോറും കൂട്ടാനും കാലാക്കണം. മുക്കില്‍ പോയി മീനെന്തെങ്കിലും ഉണ്ടെങ്കില്‍ മേടിച്ചൊ, അല്ലെങ്കില്‍ കൊളങ്ങര പോയി കായല്‍ മീന്‍ കിട്ടിയാ മേടിച്ചോ..
പാറൂട്ടി ഒരു മണിക്കൂറ് കൊണ്ട് മീന്‍ കൂട്ടാനും ചോറും എല്ലാം വെച്ചു. അമ്മായിക്ക് ആദ്യം വിളമ്പിക്കൊടുത്തു. അവള് മുണ്ട് നനക്കാന്‍ കിണറ്റിന് കരയിലേക്ക് പോയി.
“മോളേ പാറൂട്ടീ….. മഴ ചാറുന്നുണ്ടെന്ന് തോന്നുന്നു. തിരുമ്പിയതൊക്ക്കെ കയ്യാലയിലോ തട്ടിന് പുറത്തോ ഒക്കെ കൊണ്ട് തോരയിടണം. കയ്യാലയില്‍ സ്ഥലമില്ലെങ്കില്‍ തട്ടിന് പുറത്ത് തന്നെയാ നല്ലത്…..”
പാറൂട്ടി അലക്കിയ തുണികളുമായി തട്ടിന് പുറത്തെത്തി തോരയിട്ടു. അവള്‍ക്കും ഉണ്ണിയെപ്പോലെ കുട്ടിക്കുറുമ്പുണ്ട്. നനഞ്ഞ ഒരു തോര്‍ത്തുമുണ്ടെടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഉണ്ണിയുടെ മുഖത്തേക്കിട്ടു.
ഉണ്ണി അവളെ ഗൌരവമായി നോക്കി..
“വേണ്ട കിന്നാരത്തിനൊന്നും ഞാനില്ല.”
“ഉണ്ണ്യേട്ടന് പറേണതൊക്കെ ഞാന്‍ ചെയ്തോളാം…….. “
“അതേയോ……….”
“ഹാ…….”
“ന്നാലേ ഇയ്യ് അന്റെ തുണിയൊക്കെ കഴിച്ചിട്ട് നിക്ക്. അതും പറഞ്ഞ് ഉണ്ണി തിരിഞ്ഞ് കിടന്നു……”
അവള് അര്‍ധ നഗ്നയായി നില കൊണ്ടു.
“ഇതെന്താ ഇങ്ങനെ..?... ഞാന്‍ പറഞ്ഞത് ഇങ്ങിനെയാണോ..?”
“ഉണ്ണ്യേട്ടാ ഈ പട്ടാ പകല്‍ എന്നെ ഇങ്ങനെ കൊല്ലരുത്.. ഞാന്‍ പാവമല്ലേ. അവള് കരയാന്‍ തുടങ്ങി………”
അവള്‍ക്ക് അയാളുടെ സ്നേഹം നഷ്ടപ്പെടുമോ എന്നോര്‍ത്താണ് ഇത്ര്യയും ചെയ്തത്. എന്നിട്ടും അയാള്‍ക്ക് പോരാ എന്നോര്‍ത്ത് അവള് വിതുമ്പി..
അവള് അയാളൊടൊത്ത് ശയിച്ചുവെങ്കിലും അയാള്‍ അവളെ സ്പര്‍ശിച്ചില്ല. തന്നെയുമല്ല അയാള്‍ അല്പം കഴിഞ്ഞെണീറ്റുപോയി.
പാവം പാറൂട്ടീ…………. അവള് ചിന്തയിലാണ്ടൂ… ഇനി എന്തു ചെയ്യും…
“എന്താ എന്നെ ഇങ്ങിനെ ശിക്ഷിക്കുന്നത്..?. ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഭഗവതീ……….. പാറൂട്ടി ഉറക്കെ കരഞ്ഞു………”
“എന്താ പാറൂട്ടീ അവിടെ……………. ആരാ കരേണത് അവിടെ……….
ആ ചെക്കനങ്ങാനും കൊത്തിക്കടിക്കാന്‍ വന്നോ നെന്നോട്..?
“ഇല്ലാ അമ്മായി…….. ഉണ്ണ്യേട്ടന് ഇവിടെ ഇല്ലാ………….”
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവള് അടുക്കളയിലെത്തി…….
(ഇത് ഒരു തുടര്‍ക്കഥയല്ല)
+
4 comments:
പാറൂട്ടി അലക്കിയ തുണികളുമായി തട്ടിന് പുറത്തെത്തി തോരയിട്ടു. അവള്‍ക്കും ഉണ്ണിയെപ്പോലെ കുട്ടിക്കുറുമ്പുണ്ട്. നനഞ്ഞ ഒരു തോര്‍ത്തുമുണ്ടെടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഉണ്ണിയുടെ മുഖത്തേക്കിട്ടു.
ഉണ്ണി അവളെ ഗൌരവമായി നോക്കി..
“വേണ്ട കിന്നാരത്തിനൊന്നും ഞാനില്ല.”
“ഉണ്ണ്യേട്ടന് പറേണതൊക്കെ ഞാന്‍ ചെയ്തോളാം…….. “
“അതേയോ……….”
“ഹാ…….”
ഉണ്ണിയുടേയും പാറൂട്ടിയുടേയും ഇണക്കങ്ങളും പിണക്കങ്ങളും നന്നായി.
( എറണാകുളം ബ്ലോഗ് മീറ്റില്‍ കാണുമെന്ന് പ്രതീക്ഷിച്ചു. കണ്ടില്ല )
ദാസനുണ്ണ്യേട്ടോ
എറണാംകുളം ബ്ലൊഗ് മീറ്റിന് എത്താനായില്ല. ഞാനൊരു ബിസിനസ്സ് ടൂറിലായിരുന്നു. ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല.
ഒരു വലിയ നഷ്ടമായി ബ്ലോഗ് മീറ്റിന് എത്താഞ്ഞതിന്. ചെറായിലും പോകാനായില്ല. ഇനി അടുത്ത് തൊടുപുഴയിലും കണ്ണൂരും ഒക്കെ ഉണ്ടെന്നറിഞ്ഞു.
എവിടെയെങ്കിലും ഒക്കെ പോയി ബ്ലൊഗേര്‍സിനെ നേരില്‍ കാണണമെന്ന അതിയായ ആഗ്രഹം ഉണ്ട്.
നല്ല പാവം തന്നേ
Post a Comment