ഇന്ന് രണ്ടായിരത്തിപ്പതിനൊന്ന് സെപ്തംബര് 12, നാലാം ഓണം. കാലങ്ങളിലായി തൃശ്ശിവപേരൂര് പട്ടണത്തില് ഇന്നേ ദിവസം പുലികളിറങ്ങും.
ദുബായിലെ എന്റെ പുതിയ ഓണ് ലൈന് കൂട്ടുകാരിയുടെ ആവശ്യപ്ര്കാരം ഞാന് ഇന്ന് പൂങ്കുന്നം ശങ്കരന് കുളങ്ങര പരിപാടി റദ്ദാക്കി കോട്ട
പ്പുറം നമ്പൂതിരി വിദ്യാലയത്തിലെത്തി. അവിടെയാണ് ഈ ദേശക്കാരുടെ പുലി മട.
പുലി മടയില് പോയി പുലികളാകാന് പോകുന്നവരെ കണ്ടു. കുമ്പ വയറന്മാരാണ് പുലികളാകാന് കൂടുതല് അട്രാക്ഷന്. എല്ലാവരെയും ചായമിട്ടു വര്‍ക്കുന്നത് കണ്ടു. പാവം പുലികള്‍ക്ക് തോന്നുന്ന നേരത്തൊക്കി മലമൂത്രവിസര്‍ജ്ജനം ചെയ്യുവാനോ, പുക വലിക്കുവാനോ ന്നും സാധ്യമല്ല.
അവരുടെ ദേഹമാസകലം ആര്‍ട്ടിസ്റ്റുകള്‍ ചായം മിനു
ക്കിയും വരകള്‍ സൃഷ്ടിച്ചും യഥാര്‍ഥ പുലികളാക്കി
കൊണ്ടിരിക്കുകയാണ്‍. ചായം തേക്കുന്നവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ രണ്ട് വടികള്‍ കൊടുക്കും.
ആ വടിയും പിടിച്ച് മുടന്തന്മാരെപ്പോലെ ഒരു നില്‍പ്പ് തന്നെ. അതിലിടക്ക് ആശാന്മാര്‍ വേറെ ആരെങ്കിലും മേല്‍ ചായവുമായി ഓടും. അപ്പോളേക്കും മറ്റവനെ ഉണക്കാനിടും. അങ്ങിനെ ഉണക്കി ഉണക്കി വേണം ഓരോന്നിന്റേയും മുകളില്‍ ചായം തേച്ച് പുലി വരകള്‍ സൃഷ്ടിക്കാന്‍.
ശരീരത്തില്‍ തേക്കുന്ന ചായക്കൂട്ടുകളെപ്പറ്റി ഞാന്‍ പിന്നിടെഴു
താം. അത് ആശാനുമായി പങ്കുവെച്ച് കുറച്ചും കൂടി ഡാറ്റാകളക്ഷന്‍ പ്രോസസ്സ് ചെയ്യാനുണ്ട്. തന്നെയുമല്ല – സമയം ഇപ്പോള്‍ 12 ½.
രണ്ട് മണി കഴിഞ്ഞാല്‍ വാഹന നിയന്ത്രണം ഉണ്ടാകും നഗരത്തില്‍, അതിന്‍ മുന്‍പേ എന്റെ വാഹനം എനിക്ക് കൊക്കാലയിലുള്ള എന്റെ വീട്ടിലെത്തിക്കണം, മാമുണ്ണ
ണം, ഒരു പൂച്ചയുറക്കത്തിന്‍ ശേഷം വീണ്ടും കോട്ടപ്പുറം ശിവക്ഷേത്ര പരിസരത്തെത്തണം.
എനിക്ക് വയസ്സ് 65 ആയുള്ളൂവെങ്കിലും ഒരു 95 കഴിഞ്ഞവനെ പോലുണ്ട്. കാലില്‍ വാതം ഒരു വിഷയം തന്നെ. സ്പെഷ്യലി മെയ്ഡ് ഫുട്ട് വെയറും ഇട്ട് തിരക്കിലൂടെ ഓടണം. എല്ലാം അവഗണിച്ച് ഞാന്‍ എന്റെ പ്രയാണം തുടരുന്നു. കഴിഞ്ഞ ഒരു മാസമായി പിടലിക്ക് ഒരു വേദന. അതിനാല്‍ കമ്പ്യൂട്ടറില്‍ അധിക നേരം ഇരിക്കാനാവില്ല.
കാലത്ത് കൊട്ടന്‍ ചുക്കാദി തൈലം പിടലിയില്‍ തേ
ച്ച് പിടി
പ്പിച്ച് ചൂടുവെള്ളത്തില്‍ കുളിച്ചിട്ടാണ്‍ ഈ വെയിലത്ത്
പുലിമടയില്‍ എത്തിയിരിക്കണ്‍, എന്റെ പെമ്പറന്നോത്തി പറഞ്ഞു..”വെയിലും കൊണ്ട് തലവേദനയും അവിടെ വേദനിക്കണ്‍ ഇവിടെ വേദനിക്കണ്‍ എന്നൊക്കെ പറഞ്ഞും കൊണ്ട് കേറി വാ വൈകുന്നേരം..”
എനിക്കിഷ്ടം ഒരു കോണകവുമുടുത്ത് ദേഹമാസകലം തൈലം തേച്ച് പറമ്പില്‍ കൂടി നടന്ന് നടന്ന് തൈലം ഉണങ്ങി ദേഹത്തുപിടിക്കുമ്പോല്‍ പറമ്പിലൊരു ഓലകൊണ്ട് മറച്ച കുളിമുറിയില്‍ കുളിച്ച് വരാനാണ്‍.
ഞാന്‍ അവളോട് തരിക്കിക്കാന്‍ നിന്നില്ല. അങ്ങിനെ ഉണ്ടായാല്‍ ഇന്ന് അത്താഴം കിട്ടില്ല. ഞാന്‍ നേരെ കോട്ടപ്പുറം ഗേയിറ്റിന്നരികില്‍ എന്റെ
സയ്യാര പാര്‍ക്ക് ചെയ്ത് കോട്ടപ്പുറം ഏരിയ ഷൂട്ട് ചെയ്തു.
സരിത എന്ന എന്റെ ന്യൂ സുഹൃത്തിനെ ഞാന്‍ നേ
രില്‍ കണ്ടിട്ടില്ല. ചാറ്റ് റൂമിലും ഫേസ് ബുക്കിലൊക്കെയായി ഉള്ള പരിചയം മാത്രം. അവളുടെ മോനെ ഫോണില്‍ വിളിച്ച് കിട്ടിയില്ല. അവന്‍ വൈകിട്ടെ വീട്ടില്‍ കാണൂ എന്നു പറഞ്ഞുവെങ്കിലും ഞാന്‍ ആ പരിസരം മുഴുവന്‍ ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന സമയം അവള്‍ പറഞ്ഞ പേരുള്ള് വീട് കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, മണി മുഴക്കി.
ആരെയും കണ്ടില്ല. വീണ്ടും മണിമുഴക്കി. അപ്പോള്‍ സരിത
യുടെ അമ്മ വന്നു ഉമ്മറത്ത് നിന്നു. വിട് എനിക്കിഷ്ട
മായി. ഏതാണ്ട് എന്റെ തറവാട് പോലെ തന്നെ.
പണ്ടത്തെ തറവാട്ടിലെ പോലെ പടിപ്പുരയുള്ള വീടാ
യിരുന്നു. ഞാന്‍ പടിക്കുപുറത്ത് നിലയുറപ്പിച്ചു. ശ്വാനന്മാരുണ്ടോ എന്ന് മണത്ത് നോക്കി. ഏതായാലും ഉമ്മറത്ത് അമ്മയുണ്ടല്ലോ..
“ ഞാന്‍ അകത്തേക്ക് വന്നോട്ടേ…?”
“വരൂ വരൂ ഉമ്മറത്തേക്ക് കയറി ഇരു
ന്നോളൂ….”
“ആരാ മനസ്സിലായില്ല….”
“ഞാന്‍ ജെ പി……. സരിതയുടെ കൂട്ടുകാരനാണ്‍..”
“എവിടെയാ വീട്, വീട്ടിലാരൊക്കെയുണ്ട്. കൊക്കാലയിലെവിടെയാ താമസം,,,”
എന്നോട് ഒരു പാട് ചോദ്യവര്‍ഷത്തിന്നൊടുവില്‍ ഞാന്‍ എന്നെ അമ്മക്ക് ദീര്ഘമായ ഒരു പ്രസംഗത്തിലൂടെ പരിചയപ്പെടുത്തി. അമ്മ
ക്ക് സന്തോഷമായി.
ആ അമ്മക്ക് ഇന്റ് നെറ്റും, ഫേസ്ബുക്കും ഒന്നും അറിയില്ല. അമ്മ മോഡേണ്‍ ലേഡി അല്ല, പാവം ഒരു നാടന്‍ വീട്ടമ്മ. നല്ല ഐശ്വര്യമുള്ള ഒരു അമ്മ. എന്റെ ചേച്ചിയെ പോലെ…
“ഒരു ചായ കിട്ടിയാല്‍ കൊള്ളാമെന്നു
ണ്ടായിരുന്നു എനിക്ക്. വെയില്‍ കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പെട്ടെന്ന് എങ്ങിനെയാ ചായ കിട്ട്വോ എന്നൊക്ക് അങ്ങട്ട് ചോദിക്കാ………”
ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിര്‍ക്കുന്‍പോള്‍ സരിതയുടെ അങ്കിള്‍ രാജേട്ടന്‍ ആഗതനായി. ഒരു കുട്ടി ട്രൌവസറിട്ട രാജേട്ടനെ കണ്ടപ്പോളെനിക്ക് സന്തോഷമായി. ആളെങ്കിലും ഒരു മോഡേണാണല്ലോ?
രാജേട്ടന്‍ ദുബായില്‍ എമിറേറ്റ്സ് കമ്പനിയിലെ ഫിനാസ്ന്‍ ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു. പറഞ്ഞുവന്നപ്പോള്‍ “ഞങ്ങള്‍ രണ്ട് പേരും പ്രവാസികള്‍” എനിക്ക് രാജേട്ടനെ റൊമ്പം ഇഷ്ടപ്പെട്ടാച്ച്. രാജേട്ടന്‍ അയ്യന്തോളിലാ താമസം എന്ന് പറഞ്ഞു. രാജേട്ടന്ടെ വിലാസം ചോദിക്കാന്‍ മറന്നു. ഞാന്‍ എന്റെ കാര്‍ഡ് രാജേട്ടന് കൊടുത്തു.
അങ്ങിനെ ഞാനും സരിതയുടെ അമ്മയും രാജേട്ടനും എല്ലാം കൂടി കുറെ വര്ത്തമാനം പറയുന്നതിന്നിടയില്‍ അമ്മ എണീറ്റിട്ട്…… “ചായ ഉണ്ടാക്കിത്തരാം ജെ പിക്ക്…” എനിക്ക് സന്തോഷമായി.
അങ്ങിനെ അവിടെ നിന്ന് ചുടു ചായ കുടിച്ച് ഞാന്‍ ഉന്മേഷം വീണ്ടെടുത്ത് മാമുണ്ണാനുള്ള നേരത്തേക്ക് എന്റെ വീട്ടിലെത്തി.
ഞാന്‍ പട്ടണത്തില്‍ തെണ്ടി നടക്കുന്ന ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ കഴിക്കാറില്ല. എനിക്ക് അലഞ്ഞുനടക്കുന്നതിന്നിടയില്‍ മുള്ളാനും മറ്റും തോന്നും ഇടക്കിടക്ക്. അതിനാല്‍ എന്റെ പെണ്ണൂസിനോട് എനിക്ക് ഒരു എരുളി ഉണ്ടാക്കി വെക്കാന്‍ പറഞ്ഞിരുന്നു.
“എരുളി” എന്നത് മലബാറിലെ ഒരു കറിയാണ്‍, മലബാര്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ ജനിച്ച സ്ഥലം. കുന്നംകുളത്തിന്‍ 5 കിലോമീറ്റര്‍ പടിഞ്ഞാറ് ചെറുവത്താനി, വടുതല, ഉള്ളിശ്ശേരി കഴിഞ്ഞാല്‍ ചക്കിത്തറ പാലം കടന്നാല്‍ മലബാര്‍ ആയി. അവിടെയായിരുന്നു എന്റെ ജനനം. ഇന്ന് മലബാര്‍ ഇല്ല.
അവിടെ എന്റെ തറവാട്ടില്‍ കോച്ചുഇളയമ്മ ഉണ്ടാക്കുന്ന ഒരു മോരുകറിയാണ്‍ ഈ എരുളി. നല്ല പശുവിന്‍ മോരില്‍ നാളികേരമരച്ച് കലക്കി ചെറുചേമ്പിട്ട് വേവിച്ച് വറ്റല്‍ മുളക് താളിച്ചുണ്ടാക്കുന്ന വിഭവമാണ്‍ ഈ “എരുളി”…..
ഞാന്‍ എന്റെ പെണ്ണിന്‍ അത് പഠിപ്പിച്ചു. ചോറും എരുളിയും കൂട്ടി ശാപ്പാട് കഴിഞ്ഞു ഇപ്പോള്‍, ഇനി ഓളെ കെട്ടിപ്പിടിച്ച് അരമണിക്കൂര്‍ ഒരു ഉറക്കം. അത് കഴിഞ്ഞ് നേരെ പൂരപ്പറമ്പിലേക്കൊരോട്ടം.
എന്റെ പെമ്പറന്നോത്തി ഏതാണ്ട് നമ്മുടെ കഥാനായകി സരിതയുടെ അമ്മയെപ്പോലെയാണ്‍. അവള്‍ക്ക് ഈ നെറ്റും ഫേസ് ബുക്കും ഒന്നും അറിയാത്ത ഒരു നാടന്‍ പെണ്ണ് ആണ്‍.
രണ്‍ട് ദിവസം തുടര്‍ച്ചയായി മീന്‍ കൂട്ടി ചോറുണ്ണാന്‍ പറ്റിയില്ലെങ്കില്‍ അവള്ടെ മുഖം വാടും. അതിന്റെ പിറ്റേ ദിവസം, അതായത് മൂന്നാം ദിവസം ശക്തന്‍ മാര്‍ക്കറ്റില്‍ പോയി ഞണ്ടും കരിമീനും ചെമ്മീനും മത്തിയും ഏട്ടയും വാങ്ങി വന്ന് വീട്ടിന്നുള്ളില്‍ കയറുന്നതിന്നിടക്ക് അവള്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. അവളുടെ സന്തോഷം ഒന്ന് കാണേണ്ടതാണ്‍.
ഇങ്ങിനെയൊക്കെയാണെങ്കിലും ആള്‍ ചിലപ്പോള്‍ പിശകാണ്‍. അടുക്കളസമരം പ്രഖ്യാപിക്കും പെട്ടെന്ന്. കൊക്കാല സെന്ററില്‍ സുരേഷിന്റെ തട്ടുകടയുള്ളതിനാല്‍ ഞാന്‍ ഇങ്ങിനെ രക്ഷപ്പെട്ട് ജീവിച്ചുപോരുന്നു.
ഞാന്‍ ഇന്ന് വൈകിട്ട് പുലിക്കളി കഴിഞ്ഞ് വരുമ്പോള്‍ അവള്‍ക്കും രാക്കമ്മക്കും സുരേഷിന്റെ തട്ടുകടയില്‍ നിന്ന് പൊറോട്ടയും, ചിക്കന്‍ കറിയും ബീഫ് മസാലയും കാടമുട്ടയും കൂടാതെ കൊള്ളിയും നട്ട് ബോള്‍ട്ടും എല്ലാം വേണമത്രെ…
“എന്തിനാ പെണ്ണേ ഇത്രയും സാധനത്തിന്നിടയില്‍ ഈ നട്ടും ബോള്‍ട്ടും…..?”
“അതേയ് നാളെ കുട്ടന്‍ മേനോനും പരിവാരങ്ങളും വന്ന് കള്ള് കുടിക്കുന്നതിന്നിടയില്‍…….”
“എടീ ബീനാമ്മേ… ആനന്ദവല്ലീ………… കടിക്കാനും നക്കാനൊന്നുമില്ലേടീ………..”
എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ വരില്ലേ……. അപ്പോ തരാനുള്ളതാ……..
അങ്ങിനെ പോകുന്നു എന്റെ ജീവിതം കൂട്ടരേ……. സമയം 3 ആകാറായി. ഇന്നുച്ചക്ക് ഈ പോസ്റ്റ് എഴുതിയിരുന്നതിനാല്‍ ഉച്ചമയക്കം നടന്നില്ല. ഇനി പുലിക്കളി കഴിഞ്ഞ് വരുമ്പോള്‍ ജോയ്സ് പാലസ്സില്‍ നിന്ന് ഒരു ചില്‍ഡ് ഫോസ്റ്റര്‍ അടിച്ച് ബീനാമ്മക്കും രാക്കമ്മക്കും തട്ടുകട പാര്‍സലുമായി വരാം.
വന്നിട്ട് പുലിക്കളി കണ്ട വിശേഷങ്ങള്‍ നിരത്താം..
ഈ പോസ്റ്റിന്‍ പൂര്ണ്ണ രൂപം ആയിട്ടില്ലെങ്കിലും ദുബായിലുള്ള സരിതക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു,
ബീറ്റിഡബ്ലിയു: അക്ഷരത്തെറ്റുകളുണ്ട്. അര്‍ഥം മനസ്സിലാക്കി വായിക്കുക. പെരിഞ്ഞനത്ത് മറ്റൊരു ഓണ്‍ലൈന്‍ ഫ്രണ്ട് ഉണ്‍ട്. ഓളോട് ഈ പോസ്റ്റ് ഒന്ന് മിനുക്കിത്തരാന്‍ പറയണം. അതിന്‍ ശേഷം കൂടുതല് പോട്ടങ്ങള്‍ ചേര്‍ത്ത് വീണ്ടും ഇവിടെ നിരത്താം.
4 comments:
ഇന്ന് രണ്ടായിരത്തിപ്പതിനൊന്ന് സെപ്തംബര് 12, നാലാം ഓണം. കാലങ്ങളിലായി തൃശ്ശിവപേരൂര് പട്ടണത്തില് ഇന്നേ ദിവസം പുലികളിറങ്ങും.
ദുബായിലെ എന്റെ പുതിയ ഓണ് ലൈന് കൂട്ടുകാരിയുടെ ആവശ്യപ്ര്കാരം ഞാന് ഇന്ന് പൂങ്കുന്നം ശങ്കരന് കുളങ്ങര പരിപാടി റദ്ദാക്കി കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിലെത്തി. അവിടെയാണ് ഈ ദേശക്കാരുടെ പുലി മട.
പുലി മടയില് പോയി പുലികളാകാന് പോകുന്നവരെ കണ്ടു. കുമ്പ വയറന്മാരാണ് പുലികളാകാന് കൂടുതല് അട്രാക്ഷന്. എല്ലാവരെയും ചായമിട്ടു വര്‍ക്കുന്നത് കണ്ടു. പാവം പുലികള്‍ക്ക് തോന്നുന്ന നേരത്തൊക്കി മലമൂത്രവിസര്‍ജ്ജനം ചെയ്യുവാനോ, പുക വലിക്കുവാനോന്നും സാധ്യമല്ല.
അങ്കിള്‍, പുലികള്‍ നിരത്തിലിറങ്ങി വിലസി അല്ലെ? വിവരണം അസ്സലായി. ഫോട്ടോ മറ്റു വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
എന്തായാലും പ്രകാശേട്ടന്റെ വീട്ടില്‍ ചിക്കന്‍ കറിയെന്ന് പറഞ്ഞ് മൂന്നു വര്‍ഷം മുമ്പ് എന്റെ ഫാമിലിക്ക് വിളമ്പിയത് ഈ നട്ടും ബോള്‍ട്ടുമായിരുന്നു അല്ലേ...
പുലി തന്നെ
Post a Comment