Sunday, September 18, 2011

വീട്ടിലേക്കില്ല ഞാന്‍



ഒന്നാം
ഭാഗത്തിന്റെ തുടര്ച്ച


http://jp-smriti.blogspot.com/2011/09/blog-post_13.html

ഭാഗം 2

പ്രകാശ്
പതിവുപോലെ ഓഫീസില്പോയിത്തുടങ്ങിയെങ്കിലും രാധികയെ കണ്ടില്ല.
സ്വാഭാവികമായും
അവളുടെ അസുഖം ഭേദമാകാതെ അവള്ക്ക് വരാനാവില്ലല്ലോ..

പ്രകാശ്
അവളെ അന്വേഷിച്ചതും ഇല്ല, അവളൊട്ട് പ്രകാശിനെ വിളിച്ചതും ഇല്ല.
രാധികക്ക്
പ്രകാശിന്റെ ഓഫീസ് അഡ്രസ്സും ഫോണ്നമ്പറും അറിയാം. എന്നാല്
നാളിത്
വരെ രാധിക എവിടെയാണ് പണിയെടുക്കുന്നതൊന്നും ചുരുക്കം പറഞ്ഞാല്
വീട്ടിലേക്ക്
ക്ഷണിക്കുകയോ, വീട്ടിലെ ഫോണ്നമ്പര്കൊടുക്കുകയോ
ചെയ്തിട്ടില്ല
.

ഓഫീസില്
നിന്ന് തിരികേ വീട്ടിലേക്ക് നടന്ന് വരുമ്പോള്രാധികയുടെ വീട് കഴിഞ്ഞാണ് പ്രകാശിന്റെ വീട്. അതിനാല്പ്രകാശിന് രാധികയുടെ വീടറിയാം,
പക്ഷെ
രാധികക്ക് പ്രകാശിന്റെ വീടറിയില്ല.

പ്രകാശും
രാധികയും എറണാംകുളം സൌത്ത് സ്റ്റേഷനില്വണ്ടി ഇറങ്ങിയാല്
അവരൊരുമിച്ച്
പുല്ലേപ്പടി ജങ്ഷന്വരെ ഒന്നിച്ചായിരിക്കും നടക്കുക. അവിടെ
എത്തിയാല്
രാധിക രവിപുരം ഭാഗത്തേക്കും പ്രകാശ് ജോസ് ബ്രദേഴ്സ് ജങ്ഷന്
ഭാഗത്തേക്കും
നടക്കും. പ്രകാശിന് അയാളുടെ ഓഫീസിലേക്ക്
എളുപ്പവഴിയുണ്ടെങ്കിലും
രാധികക്കൊരു കൂട്ട് എന്ന നിലക്കാണ് വളഞ്ഞ വഴി
സ്വീകരിച്ചത്
.

മൌന
സംഭാഷണമാണെങ്കിലും രാധികയുടെ ഇഷ്ടാനുഷ്ടാനങ്ങള്പ്രകാശിന്നറിയാം.
അയാള്
പരമാവധി അവളെ സഹായിച്ചുകൊണ്ടിരുന്നു.

രണ്ട്
ദിവസം കഴിഞ്ഞ് ട്രെയിനില്വെച്ച് ഒരു സഹയാത്രികന്രാധികയുടെ
സുഖവിവരങ്ങള്
പ്രകാശിനോടന്വേഷിച്ചു. അയാള്കേട്ട ഭാവം നടിച്ചില്ല,
തന്നെയുമല്ല
ദിക്കിലേക്ക് നോക്കിയതുപോലുമില്ല.

ട്രെയിനില്
ഏത് ബോഗിയില്കയറിയാലും അറിയാവുന്നവര്പത്തിരുപത്
പേരെങ്കിലും
കാണും. മൊത്തം എറണാകുളത്തേക്ക് പോകുന്ന ഏതാണ്ട്
നൂറുപേര്
ക്കെങ്കിലും പ്രകാശിനെ അറിയാം. വാചാലമായി സംസാരിക്കുന്ന
പ്രകാശിനെ
പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടമാ. കൂടാതെ ഹിന്ദിയും
ഗുജറാത്തിയും
തമിഴും പ്രകാശിന് വഴങ്ങും. ട്രെയിനില്വെച്ച് പലരേയും
അയാള്
സ്പോക്കണ്ഇംഗ്ലീഷ് പഠിപ്പിക്കാറുണ്ട്.

യാത്രികരില്
അപ്പുവേട്ടനും സുമതി ചേച്ചിയും പ്രകാശിന്റെ അഛനമ്മമാരുടെ
പ്രായക്കാര്
‍, അവരോട് യാതൊരു കശപിശക്കും അയാള്പോകാറില്ല. ഒരു ദിവസം
ഇവര്
രണ്ടുപേരും കൂടി പ്രകാശ് ഇരിക്കുന്നിടത്ത് വന്നിരുന്നു.

പ്രകാശ്…… എന്താ രാധികയുടെ വിശേഷം.. അവള്ക്ക് ഭേദമായോ..?”

എനിക്കറിയില്ല……………..”

അറിയില്ലെന്നോ……… അതെന്താ അങ്ങിനെ പറയുന്നത് മോനേ..?”

സ്വന്തം ഇണയുടെ കാര്യങ്ങളൊന്നും അറിയില്ലെന്നോഒരിക്കലും അങ്ങിനെ
പറയല്ലേ
മോനേദൈവദോഷം ഉണ്ടാക്കുന്ന പ്രവര്ത്തികളൊന്നും ആലോചിക്കുവാനോ
പറയുവാനോ
പാടില്ല….”

സമയം പ്രകാശ് അവരോട് സത്യാവസ്ഥ വെളിപ്പെടുത്തിയില്ല. ഇതേ വണ്ടിയില്
വരുന്ന
സുഷമക്ക് മാത്രമേ രഹസ്യം അറിയുകയുള്ളൂ.. അവരാണെങ്കില്ഇത്
ആരോടും
പങ്കുവെച്ചതുമില്ല.

യാത്രാവേളയില്‍ പ്രകാശിന്
ഉന്മേഷക്കുറവോ അനാവശ്യ ആലോചനകളോ ഒന്നും ആര് ക്കും ദര്ശിക്കാനായില്ല. അതിനാല്സഹയാത്രികര്ക്ക് ശരിക്കും
അത്ഭുതമായി
.

മൊത്തം
എറണാംകുളത്തേക്ക് പോകുന്ന വണ്ടിയില്പ്രകാശും രാധികയും
മാത്രമായിരുന്നു
ഫസ്റ്റ് ക്ലാസ്സില്പോയിരുന്നവര്‍. പിന്നീട് പ്രകാശ്
കൂട്ടുകാരൊക്കെ
സെക്കന്റ് ക്ലാസ്സിലായത് കാരണം ഇവിടേക്ക് മാറി. അടുത്ത
ദിവസം
രാധികയും. അങ്ങിനെ കഴിഞ്ഞ ഒരു വര്ഷമായി ഒരു പൂരം തന്നേയാണ് യാത്രികര് ക്ക് എറണാംകുളത്തേക്കുള്ള പോക്കുവരവ്.

എല്ലാ
യാത്രക്കാര്‍ക്കും പ്രകാശ് രാധികഒരു കേന്ദ്രബിന്ദു ആയിരുന്നു.
അവര്
എപ്പോഴും മുന്തിയതരം വേഷം ധരിക്കുന്നു. പ്രത്യേകിച്ച് പ്രകാശ്
വലിക്കുന്ന
സിഗരറ്റും, ഷര്ട്ടും, പേന്റും ഷൂവുമെല്ലാം വളരെ
വിലപിടിപ്പുള്ളതായിരുന്നു
. രാധികയുടെ സാരിയും ബ്ലൌസുമെല്ലാം
മാര്
ക്കറ്റിക് കിട്ടുന്നതില്മുന്തിയതായിരുന്നു. രാധികയുടെ വേനിറ്റി
ബാഗ്
വിദേശനിര്മ്മിതമായിരുന്നു.

തികച്ചും
യാദൃശ്ചികമായിരിക്കാം ഒരു ദീപാവലി ദിവസം രാധികയുടെ ബാഗും
പ്രകാശിന്റെ
ബെല്ട്ടും പാരീസിലെ മുന്തിയ കൃസ്റ്റ്യന്ഡയോര്കമ്പനി
നിര്
മ്മിതമായിരുന്നു. അന്ന് തൊട്ടാണ്ഇവര്
ഭാര്യാഭര്
ത്താക്കന്മാരെന്ന് പൂര്ണ്ണമായും മുദ്ര കുത്തപ്പെട്ടത്.

ചില
ദിവസങ്ങളില്പ്രകാശും മറ്റുപലരും എറണാംകുളം വരെ നിന്നുപോകും.
പ്രകാശിന്
ഇരിക്കാന്സീറ്റ് കിട്ടിയാല്ചില ദിവസങ്ങളില് സീറ്റ്
രാധികക്ക്
നല്കുമായിരുന്നു അയാള്‍. ഇനി അഥവാ രാധികക്കാണ് സീറ്റ്
കിട്ടിയതെങ്കില്
അവള്ഒരിക്കലുംപ്രകാശിന് സീറ്റ് ഓഫര്ചെയ്യാറില്ല.

ഒരു
ദിവസം പ്രകാശ് ട്രെയിനില്തീരെ അവശനായി കണ്ടു. മുട്ടുസൂചി
കുത്താനിടമില്ലാത്ത
ഒരു പ്രഭാതം. അയാള്രാധികയോട്
ഒന്നെണീറ്റുനില്
ക്കാന്പറഞ്ഞു. അവള്കേട്ട ഭാവം നടിച്ചില്ല. പ്രകാശ്
എല്ലാവര്
ക്കും ഒരു കുട്ടിക്കുറുന്പനും ആയിരുന്നു. അയാള് ഒട്ടും
മടിച്ചില്ല
, രാധികയുടെ മടിയില്കയറി ഇരുന്നു.

യാത്രികരാര്
ക്കും അതൊരു അതിക്രമമായി തോന്നിയതും ഇല്ല. അപ്പോള്
ഒല്ലൂരെത്തിക്കാണും
. എംജി റോഡിലെ ഇലക്ട്രിക്ക് ഷോപ്പുടമയായ രാജേട്ടന്
ഇടപെട്ടു
……..

മോനേ പ്രകാശ് കുട്ടാ……… നിന്റെ മടിയില്രാധികയെ ഇരുത്തിയാല്മതിയായിരുന്നു…”

അല്പ
നിമിഷത്തിന്നുള്ളില്അയാളെണീറ്റ് രാധികയെ തന്റെ മടിയിലുരുത്തി..

രാധിക്ക് സമയം അവളുടെ മനസ്സിലുണ്ടായ വികാരം പ്രകാശിനുമാത്രമേ
അളക്കാന്
കഴിഞ്ഞുള്ളൂ…….”

ദിവസങ്ങല്
പലതുകൊഴിഞ്ഞുവെങ്കിലും ആരും അതിന് ശേഷം രാധികയെ കണ്ടില്ല.
പ്രകാശിനോട്
എന്തുചോദിച്ചാലും അയാള്തന്ത്രപൂര്വ്വം ഒഴിഞ്ഞുമാറി.

പ്രകാശിന് രാധികയെ ഇഷ്ടമായിരുന്നോരാധികക്കും അങ്ങിനെ
തന്നെയായിരുന്നോ
അവര്ക്കുരണ്ട് പേര്ക്കും അങ്ങിനെയാണെന്നോ അല്ലെന്നോ ഉള്ള ധാരണയുണ്ടായിരുന്നില്ല…”

രാധികയുടെ
സുഖവിവരങ്ങള്‍ അറിയുന്നതിന് അപ്പുവേട്ടന്ഒരു ദിവസം
പ്രകാശിന്റെ
ഓഫീസിലെത്തി.

പൂര്
ണ്ണമായും ശീതീകരിച്ച അപൂര്വ്വം ഓഫീസുകളില്ഒന്നായിരുന്നു
പ്രകാശിന്റെ
ഓഫീസ്. തികച്ചും മോഡേണ്ഔട്ട് ലുക്കുള്ള ഒരാളായ പ്രകാശിന്റെ
ഓഫീസിന്റെ
പേരും അപ്പുവേട്ടന്ശ്രദ്ധിച്ചു.. “അല്സരൂജ്
ഇന്റര്
നാഷണല്‍”

ഇരുനൂറ് സ്വ്കയര്‍
ഫീറ്റില്കൂടുതലുള്ള റിസപ്ഷന്ലോഞ്ച്. ജീവനക്കാരില്
അധികവും
പെണ്ണുങ്ങള്‍. എല്ലാം സുന്ദരിമാര്‍. പ്രായമുള്ള തലമുടി നരച്ച
കുറച്ച്
ആളുകളെയും കാണാനായി.

അപ്പുവേട്ടന്
വിസിറ്റര്റജിസ്റ്ററില്ഒപ്പിട്ടു. അദ്ദേഹത്തെ റിസപ്ഷന്
ഏരിയായില്
പബ്ലിക്ക് റിലേഷന്സ് ഡിപ്പാര്ട്ട്മെന്റിലെ നിര്മ്മല
കൊണ്ടിരുത്തി
. പ്രകാശിനെ കാണാന്വരുന്നവര്ക്ക് ഓഫീസില്പ്രത്യേക
പരിഗണന
ഉള്ളതായി അല്പനിമിഷത്തിനുള്ളില് അപ്പുവേട്ടന് മനസ്സിലായി.

പത്ത്
മിനിട്ട് കഴിഞ്ഞപ്പോല്വേറൊരു പെണ്കുട്ടി പ്രത്യക്ഷപ്പെട്ടു.

ഞാന്കവിത. പ്രകാശ് സാറ് ഒരു മീറ്റിങ്ങിലാണ്, പ്രയര്
അപ്പോയന്റ്മെന്റ്
ഇല്ലാത്തതിനാല്ചിലപ്പോള്അല്പം കഴിയും കാണാന്‍.”

എനിക്ക് കണ്ടേ മതിയാകൂഞാന്കാത്തിരിക്കാം..”

“സാറിന്
കുടിക്കാന്ചായയോ കാപ്പിയോ തരാം…..”

വേണ്ടതണുത്ത വെള്ളം കിട്ടിയാല്മതി..”

അല്പസമയത്തിന്നുള്ളില്
വേറൊരു പെണ്കുട്ടി നീല കള്ളികളുള്ള ഏപ്രണ്
ചുറ്റി
വന്നു, ടേയില്ലെമണ്ജ്യൂസും, വേറൊരു ഗ്ലാസ്സില്തണുത്ത
വെള്ളവും
..

അപ്പുവേട്ടന്
കൊണ്ട് വന്ന ലെമണ്ജ്യൂസ് കുടിച്ചു. അല്പം
കഴിഞ്ഞപ്പോളേക്കും
ഒരു വൃദ്ധന്വന്നു. അയാള്സ്വയം പരിചയപ്പെടുത്തി.

ഞാന്ശങ്കരന്‍……… ഇവിടുത്തെ അക്കൌണ്ടന്റെ ആണ്, പ്രകാശ് വലിയ
തിരക്കിലാണ്.
എന്തിനാണ് അദ്ദേഹത്തെ കാണുന്നത് എന്ന് എന്നെ
അറിയിച്ചാല്
‍, ഒരു പക്ഷെ എനിക്ക് താങ്കളെ സഹായിക്കാനാകും…”

ഞാന്അപ്പുക്കുട്ടന്‍, ഇവിടെ ഷെല്മാര്ക്കറ്റില്ജോലി ചെയ്യുന്നു.
ഞാനും
പ്രകാശും നാട്ടുകാരും ട്രെയിനില്സഹയാത്രികരും ആണ്. ഒരു പ്രത്യേക കാര്യം ചോദിച്ചറിയുന്നതിനാണ് ഇവിടെ വന്നത്. കാര്യം അല്പം
കോണ്
ഫിഡന്ഷ്യല്ആണ്‍. താങ്കള്ക്കെന്നെ സഹായിക്കാന്പറ്റാത്ത ഒരു
വിഷയമാണ്
…”

അതാണ് കാര്യം അല്ലേ.. എങ്കില്കാത്തിരിക്കൂ…………. ഞാന്എന്റെ
പണികളിലേക്ക്
തിരിക്കട്ടെ..”

അപ്പുവേട്ടന്
ഒറ്റ നോട്ടത്തില്മനസ്സിലായി ശങ്കരന്റെ ഓഫീസ് ലെവല്ഓഫ്
പൊസിഷന്
‍. അദ്ദേഹം യൂണിഫോം ധരിച്ചുകണ്ടില്ല. മറ്റെല്ലാ സ്റ്റാഫും
യൂണിഫോമില്
ആണ്. പെണ്ണുങ്ങള്വെള്ളയില്നീല പൂക്കളുള്ള സാരിയും,
ആണുങ്ങള്
ക്ക് നീല പാന്റും അതിന്യോജിച്ച ലൈറ്റ് നീല ഷര്ട്ടും.

എല്ലാ
പെണ്ണുങ്ങളും നെറ്റി മുഴുവന്പൊട്ടുകുത്തിയിട്ടില്ല, ഒരു
കൊച്ചുപൊട്ടുമാത്രം
. ആരോ ഉടുത്തുകൊടുത്ത മാതിരി എല്ലാവരും സാരി ഒരേ
സ്റ്റൈലില്
ഉടുത്തിരിക്കുന്നു. എല്ലാവരുടേയും പാദരക്ഷകള്പോലും ഒരേ
സ്റ്റൈലിലും
നിറത്തിലും.

എങ്ങും
നിശ്ശബ്ദത. സമയം ഒരു മണിയൊടടുത്തു. ആദ്യം വന്ന നിര്മ്മല വീണ്ടും ഹാജരായി.

സാര്‍…….. പ്രകാശ് സാറിനെ ഉച്ച കഴിഞ്ഞേ കാണാന്പറ്റൂ.. താങ്കള് ഊണ് കഴിച്ചുവരൂ …….. അല്ലെങ്കില്ഇവിടുന്ന് ഞങ്ങളുടെ കൂടെ കഴിക്കാം…..”

വേണ്ട മകളേ…. ഞാന്ഇവിടുരുന്നോളാംമക്കള്പോയി കഴിച്ചോളൂ……”

അയ്യയ്യോ അത് ശരിയാവില്ല. പ്രകാശ് സാറ് അറിഞ്ഞാല്ഞങ്ങളുടെ പണി പോയത്
തന്നെ
വരൂ അങ്കിള്ഇവിടുന്ന് കഴിക്കാം…….”

നിര്
മ്മലയും കവിതയും അപ്പുവേട്ടനെ ഡൈനിങ്ങ് റൂമിലേക്കാനയിച്ചു. അവിടെ
മൂന്നു
നാല് ടിഫ്ഫിന്കാരിയര്കണ്ടു. എല്ലാം തുറന്ന് അതെല്ലാം അഞ്ച്
പ്ലെയിറ്റുകളില്
വിളമ്പിനീല ഗ്ലാസ്സില്വെള്ളം പകര്ന്ന് വെച്ചു..

നമുക്ക് കഴിക്കാം സാര്‍……….”

അപ്പുവേട്ടന്
പെണ്കുട്ടികളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.
അപ്പുവേട്ടന്റെ
കണ്ണ് നിറയുന്നത് നിര്മ്മലയും കവിതയും ശ്രദ്ധിച്ചു…..

എന്ത് പറ്റി അങ്കിള്‍,, എരിവ് കൂടുതലുണ്ടോ…….”

യേയ്…. എരുവൊക്കെ പാകമാ……..”

പിന്നെയെന്താ സാര്‍……….. പറയൂ…………”

ഇതിലുള്ള പുളിങ്കറി ആരുണ്ടാക്കിയതാ മക്കളേ…?”

അത്……. അറ്റത്തിരിക്കുന്ന സുമതിയുടെ അമ്മയുണ്ടാക്കുന്നതാ.
ഒട്ടുമിക്ക
ദിവസവും സുമതി കൊണ്ട് വരുന്നതും
പ്രിയപ്പെട്ടതുമാണ്
കറി. അതിനാല്സുമതി കുറച്ചധികം കൊണ്ട് വരും……….”

സുമതിയുടെ വീടെവിടേയാ മോളേ…”

പിറവം………..”

പിറവം എവിടെ…………?

അപ്പു
അങ്കിള്അസ്വസ്ഥനാവുന്നത് പെണ്കുട്ടികള്ശ്രദ്ധിച്ചു…..

എന്താ സാര്‍…. എന്താ പ്രശ്നം…. പറയൂ……..‘

അതൊന്നും
ഇപ്പോള്പറയാന്പറ്റില്ല മക്കളേ

അപ്പുവിന്റെ
മനസ്സ് പത്തുമുപ്പത് വര്ഷം പിന്നിലേക്ക് പറന്നു. തന്നെ
വിട്ടുപോയ
തന്റെ പ്രിയതമ സാവിത്രിയിലേക്ക്……

സാവിത്രി ഉണ്ടാക്കുന്ന അതേ രുചിയുള്ള പുളിങ്കറി……. ഭഗവാനേ
സുമതിക്കൊച്ച്
എന്റെ സാവിത്രിയുടെ മകളാവല്ലേ…?” എനിക്കത്
സഹിക്കാനാവില്ല
….”

മോളേ സുമതീ…. ഇങ്ങടുത്ത് വാ…………. ചോദിക്കട്ടെ……….?

എന്താ മോളുടെ അമ്മയുടെ പേര്‍………….?”

എന്റെ അമ്മസാവിത്രി……. അച്ഛന് അനന്തന്നമ്പ്യാര്‍………..”

ഇത് കേട്ട അപ്പു തീര്ത്തും അവശനായി…….ശീതീകരിച്ച ഡൈനിങ്ങ്
റൂമിലിരുന്നിട്ടും
അപ്പുവിന്റെ നെറ്റിയില്ജലകണങ്ങള്പരന്നു………”

നിര്മ്മലക്കൊച്ചേ അങ്കിളിന് ഉടനെ പോകണംപിന്നീടൊരിക്കല്വരാം……”

അപ്പു
യാത്ര പറഞ്ഞ് ഇറങ്ങുവാന്തുടങ്ങുമ്പോള്അപ്രതീഷിതമായി പ്രകാശ്
ഇടനാഴികയില്
വെച്ച് അപ്പുവേട്ടനെ കാണുന്നു……..

അപ്പുവേട്ടാ………………. ഇതെന്താ ഇവിടെ….?

സാറിനെ കാണാന്വന്നതാ………. “

അതോ
ഞാനറിഞ്ഞില്ല വിസിറ്റേഴ്സ് റെജിസ്റ്റര്കണ്ടപ്പോള്
അപ്പുവേട്ടനാണെന്ന്
ശ്രദ്ധിച്ചില്ല…….. ക്ഷമിക്കണം അപ്പുവേട്ടാ……….

വരൂ നമുക്കകത്തോട്ടിരിക്കാം.. എന്റെ കാബിനിലേക്ക്……“

വേണ്ട മോനെഞാന്ഒന്ന് പുറത്തേക്കിറങ്ങിയിട്ട് വരാം……..”

ശരി അപ്പുവേട്ടാഅപ്പോളെക്കും ഞാനെന്തെങ്കിലും വാരിത്തിന്നട്ടെ…”

നിര്
മ്മലയും കവിതയും അപ്പുവേട്ടനെ റിസപ്ഷന്ലോഞ്ച് വരെ അനുഗമിച്ചു….

പെണ്
കുട്ടികള്അപ്പുവങ്കിളിനെ വിട്ടില്ല. അവര്ലഞ്ച്
ബ്രയിക്കായതിനാല്
അപ്പുവേട്ടനോട് അവരുടെ ലൈഫ് അപ്പുവേട്ടനുമായി ഷെയര്
ചെയ്തു
..

പ്രകാശ് സാറിന് കഴിഞ്ഞ ഒരു കൊല്ലത്തില്ആദ്യമായാണ് ഒരു സുഹൃത്ത് അതും അങ്കിളിന്റെ പ്രായത്തിലുള്ള ഒരാള്നോണ്ഓഫീസ് കാര്യത്തിന് വരുന്നത്…”

പ്രകാശ് സാര്വളരെ സ്റ്റ്രിക്റ്റ് ആണ്. ജോലിക്കാര്യത്തില്ഒരു
വിട്ടുവീഴ്ചയുമില്ല
. അന്നത്തെ പണി ചെയ്യാതെ വീട്ടില്പോകാന്വിടില്ല.
അതിനാല്
വലിയ പ്രശ്നമാണ് ഇവിടെ പണിയെടുക്കാന്‍…”

ഒരു
തരം പട്ടാളച്ചിട്ടയാണ്.. ഞങ്ങളെന്നും വിചാരിക്കും സാറിന്റെ
കല്യാണം
കഴിഞ്ഞാല്ഭാര്യക്ക് ഒരു നിവേദനം കൊടുക്കണമെന്ന്..

പെണ്കുട്ടികളുടെ വര്ത്തമാനം കേട്ട് അപ്പു അങ്കിളിന്റെ മന:ക്ലേശങ്ങള്
തെല്ലൊന്നടങ്ങി
.”

മക്കളേ…. എന്നാല്കേട്ടോളൂ……… നിങ്ങളുടെ പ്രകാശ് സാര്വിവാഹിതനാണ്,
തന്നെയുമല്ല
അദ്ദേഹത്തിന്റെ ഭാര്യ രാധികയും ഞങ്ങളെല്ലാവരും ഒരേ
വണ്ടിയിലാണ്
തൃശ്ശൂരില്നിന്ന് വരുന്നത്……….”

പെണ്കുട്ടികള്തരിച്ചിരുന്നുപോയി അപ്പുവങ്കിളിന്റെ വര്ത്തമാനം
കേട്ടിട്ട്
.. ഉള്ളതാണോ അങ്കിള്‍………?

ഞാനെന്തിനാ കള്ളം പറയുന്നത്………..?”

പെണ്
കുട്ടികള്ക്ക് ജിജ്ഞാസയായി രാധികയെക്കുറിച്ചറിയാന്‍.

രാധികയെ കാണാന്എങ്ങിനെ…? സൌന്ദര്യവതിയാണോആരെപ്പോലിരിക്കും……”

അങ്ങിനെയൊക്കെ ചോദിച്ചാല്ഞാനെന്താ പറയുക…………”

കവിത
ഇടക്ക് കയറിയിട്ട്………

അപ്പുവങ്കിളേ നിര്മ്മലയുടെ അത്ര ഭംഗിയുണ്ടോ….?

നിര്
മ്മലയെ നോക്കി അപ്പു അങ്കിള്‍ ……

രാധികക്ക് നിര്മ്മലയെക്കാളും നിറവും ഭംഗിയും ഉണ്ട് … വെല്ഡ്രസ്സ്ഡ്, മോഡേണ്ഗേള്‍………. ആന്ഡ് വെല്എമ്പ്ളോയ്ഡ് ടൂ………….”

പെണ്
കുട്ടികള്ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അന്യോന്യം നോക്കി
മന്ദഹസിച്ചു
അപ്പു അങ്കിള്ബൈ ബൈ പറഞ്ഞു സ്ഥലം വിട്ടു

വൈകിട്ട്
ഓഫീസ് പൂട്ടി പ്രകാശും സ്റ്റാഫും
പുറത്തേക്കിറങ്ങുന്നതിന്നിടയില്
‍‍……. നിര്മ്മലയും കൂട്ടരും………. റിസപ്ഷന്
ലോഞ്ചില്
കൂടി മിന്നിമറയുന്ന പ്രകാശിനോട്……..

സാറിന്റെ ഭാര്യയെ ഒരു ദിവസം ഓഫീസിലേക്ക് കൊണ്ട് വരാമോ. ഞങ്ങള്ക്കൊന്ന്
കാണാനാ
……….”

തീജ്വാല
തുപ്പുന്ന കണ്ണുകളോടെ ഗര്ജ്ജിച്ച പ്രകാശ് നിര്മ്മലയുടെ
അടുത്തെത്തിയിട്ട്
..

വാട്ട്സ് റോങ്ങ് വിത്ത് യു ബ്ലഡി ബിച്ച്………. വില്കിക്ക് യു ഔട്ട്
ഫ്രം
ഹിയര്‍. ഹു ടോള്ഡ് യു ദാറ്റ് ആം മേരീഡ്.. നെവര്എവര്
ഇന്റര്
ഫിയര്ഇന്മൈ പേര്സണല്അഫയേഴ്സ്…………”

അണ്ടര്സ്റ്റേന്ഡ്….?

യെസ് സാര്‍………..

നിര്
മ്മലയും കൂട്ടരും അടിമുടി വിറച്ചു.

എന്റെ പണി പോയത് തന്നെ…………. നിര്മ്മല വിങ്ങിപ്പൊട്ടി……..”

[to be continued]


BTW: word processing errors shall be corrected shortly. Kindly bear with me


Copyright reserved


7 comments:

ജെ പി വെട്ടിയാട്ടില്‍ said...

പ്രകാശും രാധികയും എറണാംകുളം സൌത്ത് സ്റ്റേഷനില് വണ്ടി ഇറങ്ങിയാല് അവരൊരുമിച്ച് പുല്ലേപ്പടി ജങ്ഷന് വരെ ഒന്നിച്ചായിരിക്കും നടക്കുക. അവിടെ എത്തിയാല് രാധിക രവിപുരം ഭാഗത്തേക്കും പ്രകാശ് ജോസ് പ്രദേര്‍സ് ജങ്ങഷന് ഭാഗത്തേക്കും നടക്കും. പ്രകാശിന് അയാളുടെ ഓഫീസിലേക്ക് എളുപ്പവഴിയുണ്ടെങ്കിലും രാധികക്കൊരു കൂട്ട് എന്ന നിലക്കാണ് വളഞ്ഞ വഴി സ്വീകരിച്ചത്.

മൌന സംഭാഷണമാണെങ്കിലും രാധികയുടെ ഇഷ്ടാ‍നുഷ്ടാനങ്ങള് പ്രകാശിന്നറിയാം. അയാള് പരമാവധി അവളെ സഹായിച്ചുകൊണ്ടിരുന്നു.

vysu krish said...

veendum suspense
beautiful ee kadhakkoru beautiful climax thanne pradeekshikkunnu
ethrayum vegam thanne ..........

sajitha said...

ഈ കഥ... ഉണ്ണിയേട്ടന്റെ... ജീവിതത്തിന്റെ... ഒരേടാണ്... എനിക്കുറപ്പുണ്ട്.. മൂന്നരത്തരം.. കുറച്ചു നാളത്തെ പരിചയമേ ഉള്ളൂവെങ്കിലും.. എന്റെ.. മനസ്സങ്ങിനെ തീര്‍ത്തു പറയുന്നു... എന്തോ.. അറിയില്ല...എങ്കിലും..

ഷാജു അത്താണിക്കല്‍ said...

നല്ല ചിട്ടയോടെ കഥ പുരോഗമിക്കുന്നുണ്ട് വര്‍ട്ടെ ഇനിയും
പുതിയ പോസ്റ്റിട്ടാല്‍ ഗ്രൂപ്പില്‍ പലതവണകളായി പോസ്റ്റുക ,ഒരു പോസ്റ്റ് മാത്രം ചിലപ്പോള്‍ കാണാന്‍ കഴിയില്ല
ആശംസകള്‍

indulekhasajeevkumar said...

enikku ethrayum vayichitt.....prakash .....uncle ayittu feel cheyyunnu sheriyanooooooooooooo......bhakki poretteeeeeeeeeeeeeeee......pavam radhikaykku enthu patti yennu ariyan akamshayund...................

കുസുമം ആര്‍ പുന്നപ്ര said...

ഞാനീ കഥ ഓടിച്ചു വായിച്ചതേ ഉള്ളു മാഷേ. എനിക്ക് ഇതൊന്നു സാവകാശം വായിക്കണം. എന്നിട്ട് അഭിപ്രായം ഇടാം.

Muralee Mukundan , ബിലാത്തിപട്ടണം said...

മുഴുവനാവട്ടേ...