Sunday, April 29, 2012

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്

ഇന്ന്‍ തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പോയി. കൃത്യം 7 മണിക്ക് ഞാന്‍ പൂരപ്പറമ്പില്‍ എത്തി. ചെറിയ തോതില്‍ മഴ പെയ്തേക്കുമെന്ന ആശങ്കയാല്‍ ഏഴിന് തന്നെ പാറമേക്കാവ് തിരി കോളുത്തി. സാമ്പിള്‍ ഉഗ്രനായിരുന്നു പാറമേക്കാവിന്റെത്.

മഴയെ ഭയന്ന് തിരുവമ്പാടി അമിട്ടുകള്‍ മാറ്റി വെച്ച് വെടിക്കെട്ട് തുടങ്ങി, പക്ഷെ പാറമേക്കാവിന്റെ അത്ര ശരിയാ‍യില്ലാ എന്ന്  തോന്നി. അത് അവസാനിച്ചതും ഞാന്‍ നേരെ വീട്ടിലേക്ക് വിട്ടു. ജോയ്സ് പാലസ്സില്‍ കയറി 2 ഫോസ്റ്റര്‍ അകത്താക്കി. ശരിക്കും വിയര്‍ത്ത് കുളിച്ചിരുന്നു. തണുത്ത ബീയര്‍ അകത്ത് ചെന്നപ്പോള്‍........ഹാ............. നല്ലൊരു കുളിര്‍മ്മ ആയിരുന്നു...



2 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് തൃശ്ശൂര് പൂരം സാമ്പിള് വെടിക്കെട്ട് കാണാന് പോയി. കൃത്യം 7 മണിക്ക് ഞാന് പൂരപ്പറമ്പില് എത്തി. ചെറിയ തോതില് മഴ പെയ്തേക്കുമെന്ന ആശങ്കയാല് ഏഴിന് തന്നെ പാറമേക്കാവ് തിരി കോളുത്തി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെല്ലാം കാണുമ്പോൾ എൻ മനവും കൂടി പൊട്ടുകായാണല്ലോ...!