ചാറല്‍ മഴ
എനിക്ക് രണ്ട് മക്കള്‍, അതില്‍ രണ്ടാമത്തെ ആള് രാക്കമ്മ എന്ന പെണ്‍കുട്ടി. ആദ്യത്തെ ആള് ആണ്‍കുട്ടി.
രാക്കമ്മ ചെറുപ്പത്തില്‍ തടിച്ച് ഉരുണ്ട് അമ്മിക്കല്ലിന്റെ കൊഴ പോലെ തടിച്ചതായിരുന്നു. തടിമൂലം ഇടുങ്ങിയ കഴുത്ത് കണ്ടാല്‍ അവള്‍ക്ക് കഴുത്ത് ഇല്ലായെന്ന് തോന്നുമായിരുന്നു.
ഇവള് ഒരു കാരണമില്ലാത്തെ കാലത്ത് തൊട്ട് വൈകുന്നേരം വരെ ഇങ്ങിനെ കരഞ്ഞുംകൊണ്ടിരിക്കും. നമ്മളെടുത്ത് ഒക്കത്ത് വെക്കുകയോ, കൂടെ കിടത്തുകയോ ചെയ്താല്‍ അവള് ഉടന്‍ വോള്യും കുറക്കും.
ഇവളുടെ ഈ ചാറല്‍ മഴപോലെയുള്ള കരച്ചില് നിര്‍ത്താന്‍ ഞാന്‍ പല സൂത്രങ്ങള്‍ പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല.
അവസാനം ഒരുനാള്‍ എനിക്കൊരുപായം തോന്നി. ഇങ്ങനെ നോണ്‍സ്റ്റോപ്പ് ചാറല്‍ മഴപോലുള്ള കരച്ചില് തുടര്‍ന്നൊരു നാള് ഒരു ഈര്‍ക്കിളി എടുത്ത് ചന്തിയില്‍ രണ്ട് പെട പെടച്ചു. അതോടെ ഓലപ്പടക്കത്തിന് തീകൊളുത്തിയ പോലെ ഒരു കൂട്ടപ്പൂരിച്ചലും രണ്ട് മിനുട്ടില്‍ കരച്ചിലും നിന്നു.
“എന്തേ ഇത് ഇപ്പോ ഓര്‍ക്കാന്‍ കാരണം” എന്നൊരു ചോദ്യം വന്നേക്കാം. പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഇപ്പോള്‍ ഇവിടെ രാക്കമ്മയുടെ മകള്‍ കുട്ടിമാളു ഉണ്ട്.
ഇവള്‍ക്കും കുറച്ച് നാളായി ഈ ചാറല്‍ മഴയുടെ സോക്കേട് ഉണ്ട്. “അവള്‍ക്കും ഈ ഈര്‍ക്കിളിപ്രയോഗം“ നടത്തിയാലോ എന്ന് അവളുടെ അച്ചമ്മയായ ബീനാമ്മയോട് ഞാന്‍ കണ്‍സല്‍ട്ട് ചെയ്തു.
“സ്വന്തം മകള്‍ക്ക് കൊടുക്കുന്നപോലെ പേരക്കുട്ടികള്‍ക്ക് കൊടുക്കണ്ടാ എന്നാ ബീനാമ്മ പറേണത്...”
“അപ്പോ എന്താ ചെയ്യാ ഈ മഴയവസാനിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം ബീനാമ്മേ...?”
“എനിക്കറിയില്ല...”
“എന്നാ ഞാനൊരു സൂത്രം കാണിച്ചുതരട്ടേ...?”
“എന്തിന്റെ കേടാ മനുഷ്യാ ഈ വയസ്സ് കാലത്ത് നിങ്ങള്‍ക്ക്...?”
ബീനാമ്മക്ക് ഒരു ഈര്‍ക്കിളിപ്രയോഗം നടത്തി തല്ക്കാലം പേരക്കുട്ടിയെ ഒഴിവാക്കി.
“ബീനാമ്മയുടെ കരച്ചില് കേട്ട് കുട്ടിമാളു അന്ധാളിച്ചുനിന്നു, അവളുടെ കരച്ചില് തല്‍ക്കാലത്തേക്ക് നിന്നു...?”
“ചാറല്‍ മഴ വീണ്ടും തുടര്‍ന്നു,ഒരു പരിഹാരമില്ലാതെ..?!!!”
5 comments:
“എന്തിന്റെ കേടാ മനുഷ്യാ ഈ വയസ്സ് കാലത്ത് നിങ്ങള്‍ക്ക്...?”
ബീനാമ്മക്ക് ഒരു ഈര്‍ക്കിളിപ്രയോഗം നടത്തി തല്ക്കാലം പേരക്കുട്ടിയെ ഒഴിവാക്കി.
ഈ പ്രകാശേട്ടന്റെ ഒരു കാര്യമേ...? ഇവിടെ മക്കളോക്കെ വായിച്ച് കുറേ ചിരിച്ചു. ഏതായാലും പ്രകാശേട്ടന് യൌവ്വനം തന്നെ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു....
പിന്നെ പ്രകാശേട്ടന് എന്നാണ് ലണ്ടനിലേക്ക് വരുന്നത്..? ഈ വര്‍ഷം കൃസ്തുമസ്സ് ഇവിടെ ആഘോഷിക്കാം..
പണ്ട് പണ്ടൊരു പുതുവര്ഷപ്പുലരിയില് ബിഗ് ബെന്‍ ടവറിന് ചുവട്ടില്‍ നിന്നെനിക്കൊരു സാധനം തന്നിരുന്നില്ലേ? അത് മടക്കിത്തരാം..
ചാറ്റൽ മഴ കുഴപ്പമില്ലെന്നെ,പേമാരിയാവാതെ നോക്കിയാൽ മതി.
പാരമ്പര്യം ഇങ്ങിനെ സൈക്കിളിക്കായി തുടർന്നുകൊണ്ടേയിരിക്കും...അല്ലേ
ആ പാവം ഉണ്ണിയെ തല്ലെണ്ടാട്ടോ...
ഉണ്നികലയാല് കരയും...
Post a Comment