Thursday, September 20, 2012

ബക്കാര്‍ഡി വിത്ത് കോള


ഒരു  മാസത്തെ കാരഗ്രഹ വാസം കഴിഞ്ഞ പോലെ ആയിരുന്നു എനിക്ക്  ഇന്ന്. വാഹനാപകടത്തില്‍ എല്ലൊടിഞ്ഞു കിടപ്പിലായിരുന്നു ഒരു  മാസം. 
ഇന്ന് പുറത്തിറങ്ങാന്‍  സമയം ഒരു  പാന്റ് ഇട്ടു  നോക്കിയപ്പോള്‍ കടക്കുന്നില്ല. തടിച്ചു  വീര്‍ത്തിരിക്കുന്നു. എന്നാലും അത് കുത്തിക്കയറ്റി പുറത്തിറങ്ങി.  
ഒരു  മാസത്തിനു  ശേഷം എന്തെല്ലാം മാറ്റങ്ങള്‍..., എന്റെ ഓഫിസ് സമുച്ചയതിന്നടുത് ഒരു പുതിയ ടയര്‍ ഷോപ്പ് - പിന്നെ ഒരു  പുതിയ ലാബ്‌ വിത്ത് ടീം ഓഫ് ഡോക്റെര്സ് . അങ്ങിനെ പല പുതു സംരഭങ്ങളും. 
അരവിന്ദേട്ടന്റെ ചായക്കടയില്‍ പുതിയ ബോട്ടല്‍ ഫ്രീസര്‍...::., "എന്താ അരവിന്ദേട്ടാ ഈ ഐസുപെട്ടിയില്‍ തണുത്ത ബീയര്‍  വെക്കാത്തെ..?"

"അത്  കൊള്ളാം - ആള്  തരക്കേടില്ലല്ലോ കുട്ടന്‍ മേനോനെ..?"
ചായപ്പീടികയിലെ ഫ്രീസര്‍ അലമാരി കണ്ടപ്പോഴാണ്  എനിക്ക് എന്റെ പ്രവാസി  ജീവിതം ഓര്മ വന്നത്.

ബെയ്രൂട്ട്, കെയ്റോ, അമ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട്, ദുബായ്,  എല്ലാം തെണ്ടിത്തിരിഞ്ഞ് അവസാനം ഒമാനിലെ മസ്കത്തില്‍ തമ്പടിച്ചു - പെണ്ണും പിടക്കോഴിയും കുട്ട്യോളും ഒക്കെ ആയി വസിച്ച കാലം.

ഹാ ഇറ്റ്‌ വാസ് എ ബ്യൂട്ടിഫുള്‍  ടൈം. മരുഭൂമിയിലെ വാസം മറക്കാനാവില്ല. എന്റെ ബോസ്സ് കാനഡയില്‍  സ്ഥിരതാമസക്കാരനായ ഒരു  ലെബനാനി ആയിരുന്നു. അയാള്‍ ഓഫീസില്‍  ഗസ്ടിന് ബീയറും  വൈനും സൂക്ഷിക്കുമായിരുന്നു.  ഞാന്‍ അതിലെ ഹെനിക്കന്‍  ഫോസ്ടെര്‍ മുതലായ ബീയര്‍ എടുത്തു  കുടിക്കുമായിരുന്നു - എന്നോട് അത് പാടില്ല എന്ന് പറഞ്ഞെങ്കിലും ഞാന്‍ അനുസരിക്കാറില്ല. 

ഗള്‍ഫിലെ ചൂട് അനുഭവിച്ചവര്‍ക്കെ  അറിയൂ, ഒരു  കുപ്പി തണുത്ത ബീയര്‍  അകത്ത്താക്കിയലുള്ള അനുഭൂതി. 

[ഒരു  പാട് എഴുതാനുണ്ട് - ഇപ്പൊ വന്നേക്കാം] 

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

. എന്റെ ബോസ്സ് കാനഡയില്‍ സ്ഥിരതാമസക്കാരനായ ഒരു ലെബനാനി ആയിരുന്നു. അയാള്‍ ഓഫീസില്‍ ഗസ്ടിന് ബീയറും വൈനും സൂക്ഷിക്കുമായിരുന്നു. ഞാന്‍ അതിലെ ഹെനിക്കന്‍ ഫോസ്ടെര്‍ മുതലായ ബീയര്‍ എടുത്തു കുടിക്കുമായിരുന്നു - എന്നോട് അത് പാടില്ല എന്ന് പറഞ്ഞെങ്കിലും ഞാന്‍ അനുസരിക്കാറില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോളിവിടെ ഏത് ഹോട്ട് ഡ്രിങ്കും കോളയായി ഏത് പെട്ടിക്കടയിലും കിട്ടും...!