Saturday, October 6, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 5




നാലാം ഭാഗത്തിന്‍റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/4_18.html



പന്ത്രണ്ടുമണിയോടെ കേളു നായര്‍ തിരിച്ചെത്തി. വാതിക്കല്‍  നായരെ കാത്ത് നില്‍പ്പുണ്ടായിരുന്നു മാധവി അമ്മയും  നിമ്മിയും   .

"അമ്പലത്തില്‍  തിരക്കുണ്ടയിരുന്നോ കേളുവേട്ടാ ..."
"യേയ് സാധാരണ തിരക്ക് മാത്രം.."

"ഊണ് കാലയട്ടിട്ടുണ്ട്. കഴിച്ചതിന്‌ ശേഷം വിശേഷങ്ങള്‍ പറയാം."

"കേളു നായര്‍ ഡൈനിംഗ് റൂമിലേക്ക് പ്രവേശിച്ചു.."

"ഇതെന്താ എനിക്ക് മാത്രം ഇലയിട്ടിരിക്കുന്നത്..?നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്  ഇരുന്നുകൂടെ..?"

മാധവി അമ്മ നിമ്മിയെ വിളിച്ചു  ഒപ്പമിരിക്കാന്‍.

"എല്ലാവരും കൂടി  ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങി. "
"മോളെ നിമ്മീ കേളുവേട്ടന്  എന്താച്ചാ വിളമ്പി  കൊടുക്ക്‌...."

"എനിക്ക്  ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം..."

"മോരും തൈരും  ഉണ്ട്. എന്താച്ച്ചന്നുപറഞ്ഞാല്‍  അതെടുക്കാം.."
"എന്തായാലും വിരോധമില്ല.."

നിമ്മി അടുക്കളയില്‍ നിന്ന്‍ മുളകും വേപ്പിലയും ഇട്ട മോരും, ഒരു പാത്രത്തില്‍ കട്ടത്തൈരും കൊണ്ടുവന്ന്‌ മേശപ്പുറത്ത് വെച്ചു.

"കേളു  നായര്‍ മോര് കയ്യിലോഴിച്ച്ച് കുടിച്ചു, പിന്നീട് ഒഴിച്ച് കുഴച്ച് കഴിച്ചു..."

"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന  ശീലം ഉണ്ടെങ്കില്‍  ഇന്ന്  അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"

"ഓ ... ആകാം. വിരോധമില്ല... പക്ഷെ  എനിക്കങ്ങിനെ  ശീലം ഒന്നും ഇല്ല..."
"മാധവി അമ്മ നായര്‍ക്ക് പായസം വിളമ്പി കൊടുത്തു.."



btw: please note  that  part  no. 5 is  incomplete.

2 comments:

ജെ പി വെട്ടിയാട്ടില്‍ said...


"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഇന്ന് അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"

Sureshkumar Punjhayil said...

Ithu thanne madhuram. Iniyenthinu vere...!

As usual, Manoharam Prakashettan. Ashamsakal...!!!!