അപ്പുണ്ണി ഒരു പതിവ് നടത്തക്കാരന്‍ ആണ്. വാഹനങ്ങളും മറ്റും ഉണ്ടെങ്കിലും, കഴിയുന്നതും കാല്‍ നടയാണ്. കാലത്ത് സുലൈമാനി കുറിച്ച് അമ്പലങ്ങളുള്ള വഴികളില്‍ കൂടിയും വൈകിട്ട് തിരക്കേറിയ പട്ടണ പ്രദേശത്ത് കൂടിയും ആണ്, സവാരി.
കാലത്തെ വേഷം വേഷ്ടിയും ഷര്‍ട്ടും ആണെങ്കില്‍ വൈകിട്ട് ജീന്‍സും ടി ഷര്‍ട്ടും. വേഷത്തിനു , പ്രത്യേകിച്ച് വസ്ത്രത്തിന് കംപക്കാരന്‍ ആണ് അപ്പുണ്ണി - അപ്പുണ്ണിയുടെ മുന്തിയ തരാം വസ്ത്രങ്ങള്‍ സമീപ കടയിലെ പിള്ളേര്‍ക്ക് ഹരം ആണ്. ബ്രാന്‍ഡ്‌ടെഡ് മാത്രം - അതും ടോപ് ക്വാളിറ്റി . മഴയില്ലെങ്കിലും ഒരു കുട അതും കാലന്‍ കുട കാണും മിക്കപ്പോഴും.
ഇപ്പൊ വടക്കുന്നതനെ തൊഴാന്‍ പോകുമ്പോള്‍ ഈ കാലന്‍ കുട നല്ലതാണത്രേ. നായകളെ ഓടിക്കാന്‍. അപ്പുണ്ണി പണ്ട് ഒരു നായ കംപക്കാരന്‍ ആയിരുന്നു. ഇപ്പോള്‍ ചിലപ്പോള്‍ ഹോട്ടലില്‍ നിന്ന് ഫാസ്റ്റ് ഫുഡ് വാങ്ങി തെരുവുനയകള്‍ക്ക് കൊടുക്കക്കുന്ന പതിവുണ്ട്. അതിനാല്‍ മിക്ക നായകളും അപ്പുണ്ണിയെ കൂടും പിന്നാലെ.
പതിവുപോലെ അപ്പുണ്ണി വിളക്കും കാലിന്റെ അടിയില്‍ വന്നു നിന്ന്. തെക്കൊട്ട് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ജനക്കൂട്ടത്തെ നോക്കി നിന്ന് കുറച്ചു നേരം. അര മണിക്കൂര്‍ കഴിഞ്ഞ് തെക്കൊട്ട് നടന്നു. പള്ളി സ്റ്റോപ്പ് അടുത്തെത്തിയപ്പോള്‍ ഒരു പെണ്ണ് അപ്പുണ്ണിയെ നോക്കാതെ കണ്ടില്ലാത്ത മട്ടില്‍ നടന്നു.
അപ്പുണിക്ക് പെട്ടെന്ന് അവളുടെ പേരും മറന്നു. അവള്‍ കുറച്ച് നടന്നകന്നപ്പോള്‍ മനസ്സിലായത് അവള്‍ കൊരപ്പെട്ടന്റെ ടീച്ചര്‍ പെണ്ണ് ആയിരുനെന്ന്. ഒരു പക്ഷെ വര്‍ത്തമാനം പറയാന്‍ നിന്നാല്‍ ടീച്ചര്‍ക്ക് മുള്ളാനും മറ്റും തിരക്കേറി വന്നേക്കാം. ഒരു പാഡ് അകലെ നിന്ന് ബസ്സില്‍ വര്‍ണ്ണ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ പോലെ ഫ്രീ ലാന്‍സ് ആയി പടുക്കാന്‍ പറ്റില്ലല്ലോ.
"ഹൂം ടീച്ചര്‍ പോട്ടെ പാവം, പിന്നീട് വല്ലപ്പോഴും കാണുമ്പൊള്‍ തമാശ പങ്കിടാം."
ടീച്ചറുടെ വീട്ടില്‍ പോയാല്‍ വലിയ ഉയരമുള്ള സ്റ്റീല് ഗ്ലാസ്സില്‍ ചായ തന്നു സല്ക്കരിക്കും. വളരെ സ്നേഹമുള്ള ടീച്ചര്‍ ആണ്. വീട്ടിലെ എല്ലാരും നല്ലവരാണ്.
അപ്പുണ്ണി വീണ്ടും നടത്തം ആരംഭിച്ചു. ഇഞ്ചിക്കാട സ്റ്റൊപ്പ് എത്തുന്നതിനു മുന്‍പേ അതാ വേറെ ഒരു പെണ്ണ് അപ്പുണ്ണിക്ക് എതിരെ നടന്നെതുന്നു. നോക്കിയപ്പോള്‍ അവള്‍ അപ്പുണ്ണിയെ നോക്കി ചിരിച്ചു. ഭംഗിയായി സാരിയുടുക്കുന്ന പ്രീമയെ കണ്ടാല്‍ ആരും നോക്കിപ്പോകും, വയസ്സ് അന്‍പതിനപ്പുറം ആയെങ്കിലും മുടിയെല്ലാം കരുപ്പിച്ചതിനാല്‍ പ്രായം അധികം തോന്നില്ല.
അപ്പുണ്ണിയും പ്രീമയും മുഖാമുഖം എത്തിയപ്പോള്‍ നിന്ന സ്ഥലം പ്രീമയുടെ വീട്ടുപടിക്ക്കള്‍ ആയിരുന്നു.
" പിന്നേയ് ഈ അപ്പുണ്ണിയെ കാണാന്‍ ഇല്ലല്ലോ, എവിടെയാ ഇപ്പ്പോള്‍. പാര്‍വതിയെ തൊഴാന്‍ പോകാറില്ലേ...
"ഇടക്കൊക്കെ പോകരുന്റ്റ് പ്രീമീ.."
"ഇന്നെവിടെക്കാ പ്രയാണം..?
"അങ്ങിനെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല. "
"ഞാന്‍ അമ്പലത്തില്‍ പ്രഭാഷണം കേള്‍ക്കാന്‍ പോകുകയാ. ഈ ഉടുപ്പ് വീട്ടില്‍ വെച്ചിട്ട് തിരികെ പോകണം. അപ്പുണ്ണി പോകാറില്ലേ ..? ഇന്ന് അവസാന ദിവസം ആണെന്ന് തോന്നുന്നു. വര്‍ത്തമാനം പറഞ്ഞു നില്‍ക്ക്കാന്‍ നേരമില്ല. വീട്ടില്‍ ശശിയേട്ടന്‍ ഉണ്ടെന്നു തോന്നുന്ന, വരൂ വീട്ടിലേക്ക്.."
പ്രീമിയുടെ ക്ഷണം സ്വീകരിച് അപ്പുണ്ണി വീട്ടില്‍ കയറി. അവിടെ ശശി എട്ടനുമായി വര്‍ത്തമാനം പറഞ്ഞു വേഗത്തില്‍ ഇറങ്ങി. പ്രീമി ഉണ്ടെങ്കില്‍ കുറെ നേരം ഇരിക്കാറുണ്ട് . പ്രീമി കുടിക്കാന്‍ ചായയും കടിയും തരും, ഉചക്കൂണും വീട്ടിലുല്ലതെല്ലാം തരും.
പ്രീമിയും അപ്പുണ്ണിയും നല്ല കമ്പനി ആണ്. ചിലപ്പോള്‍ വര്‍ത്തമാനം പറഞ്ഞു കലഹിക്കും, എന്നിട്ട് ദിവസങ്ങളോളം മിണ്ടാതിരിക്കും. അവര്‍ പിന്നീടും സ്നേഹം കൂടും. അതാണ് പ്രീമിയും അപ്പുണ്ണിയും.
അങ്ങിനെ അപ്പുണ്ണി വേഗത്തില്‍ തന്നെ പ്രീമിയുടെ വീട്ടില്‍ നിന്നിറങ്ങി. ശശിയേട്ടന്‍ അപ്പുണ്ണിക്ക് ഒന്നും കൊടുത്തില്ല. അദ്ദേഹം ഒരു വിവാഹ പാര്‍ടിക്ക് പോകാനുള്ള തിടുക്കത്തില്‍ ആയിരുന്നു.
അപ്പുണ്ണി വീണ്ടും നടത്തം ആരംഭിച്ചു. നടന്നു നടന്ന് കമ്പനിപ്പടി ആയി. അതാ വെട്ടുവഴിയുടെ മറ്റേ അറ്റത്ത് വേറെ ഒരു കോന്തി നടന്ന് വരുന്നു. പെട്ടെന്ന് അപ്പുന്നിക്ക് ഓളുടെ പേര് ഓര്മ വന്നില്ല.....
"അപ്പുണ്ണി അവളെ നോക്കി..... ഹലോ....?
"എന്താ അപ്പുണ്ണിയേട്ടാ... എന്റെ പേര് മറന്നോ...?"
"ഹൂം നിന്റെ പേര് ഞാന്‍ മറന്നു, എങ്ങിനെയാ മറക്കാതിരിക്കുക - നിന്നെ ഇപ്പോള്‍ കാണാന്‍ കിട്ടാറില്ലല്ലോ . ബങ്ങലൂരിലും അമേരിക്കയിലും ഒക്കെ അല്ലെ വാസം. ഈ പാവം കണ്ട്രി മേനെ ആര്‍ക്ക് വേണം..?"
"അപ്പുണ്ണിയേട്ടാ... ദേ നോക്ക് എന്നോട് കളി തമാശ പറയല്ലേ, എനിക്കത് സഹിക്കില്ല. ഞാന്‍ എത്ര തവണ വിളിച്ചു എന്റെ കൂടെ ബാങ്ങലൂര്‍ക്ക് പോകാന്‍. തീവണ്ടിയിലെ പോകാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന്‍ വോള്‍വോ റദ്ദാക്കി അധിക പണം കൊടുത്ത് തീവണ്ടി ടിക്കറ്റും വാങ്ങി, എന്നിട്ടെന്നെ പറ്റിച്ചു. അമേരിക്കയിലേക്ക് കൊണ്ടോകം എന്ന് പറഞ്ഞിട്ട് എനിക്ക് പാസ്പോര്‍ട്ട് തന്നില്ല. ഇങ്ങിനെ ചങ്കില്‍ കൊള്ളുന്ന മത്രി പറയല്ലേ....?
"ശരി അതൊക്കെ പോട്ടെ.. ഇപ്പോള്‍ എവിടേക്ക പോകുന്നത്, പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലെങ്കില്‍ എന്റെ കൂടെ വാ വീട്ടിലേക്ക്. "
അപ്പുണ്ണി അവളെ അനുഗമിച്ചു
"ഒരു പുരുഷന്റെ ചൂടെട്ടിട്റ്റ് എത്ര നാളായി. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ''"
"എന്താ ശ്രീദേവി നീ പിറു പിറുക്കുന്നത്, നിക്കൊന്നും കെക്കിണില്ല..."
"യേ ഒന്നൂല്യാ , വേഗം നടന്നോളൂ ....."
"ശ്രീദേവിക്ക് വീടെത്താന്‍ തിടുക്കമായി.."
[അടുത്ത അദ്ധ്യയത്തോട് കൂടി സമാപിക്കും]
8 comments:
അപ്പുണ്ണി അവളെ അനുഗമിച്ചു
"ഒരു പുരുഷന്റെ ചൂടെട്ടിട്റ്റ് എത്ര നാളായി. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ''"
"എന്താ ശ്രീദേവി നീ പിറു പിറുക്കുന്നത്, നിക്കൊന്നും കെക്കിണില്ല..."
"യേ ഒന്നൂല്യാ , വേഗം നടന്നോളൂ ....."
"ശ്രീദേവിക്ക് വീടെത്താന്‍ തിടുക്കമായി.."
ങ്ഹേ...
അമ്പടാ അപ്പുണ്ണീ
അമ്പടീ ശ്രീദേവീ
ഹമ്പട വീരാ.......
വായിക്കാൻ നന്നേവിഷമം ഉണ്ട്....കറുത്ത പശ്ചാത്തലം മാറ്റിയാൽ നന്നയിരുന്നു....അക്ഷരത്തിന്റെ വലുപ്പവും കുറച്ച് കൂട്ടണം...
dear manoj
please use ctrl+ to have bigger view of the screen
അങ്ങിനെ ചെയ്താല്‍ അക്ഷരങ്ങള്‍ വലുതായി ഒരു ആനയെ പോലെ വരും.
if ctrl - is used
ഉറുംബിനെ പോലെ വരും .
ഞാന്‍ ഈ ബ്ലോഗ് തുദങ്ങിയിട്ട് 6 കൊല്ലം പിന്നിട്ടു, ഇത്തരം പരാതികള്‍ ലഭിച്ചവര്‍ക്കെല്ലാം എന്റെ ഉപദേശം വളരെ ഉപയൊഗമായി.
മറ്റെന്തെങ്ങിലും കമ്പ്യൂട്ടര്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ പറയുക, പ്രരിഹരിക്കാം, പഠിപ്പിക്കാം.
അല്ലാ ആരാ ശരിക്കുമീ അപ്പുണ്ണി ജയേട്ടാ
hello sir,
i happened to read all your blogs.
you are doing a wonderful and amazing job.
felt like knowing more about you.
is there a direct email id to get in touch with you?
thanks
divya
hello sir
i happened to go through all of your blogs.
you are doing a wonderful and amazing job.
is there a direct email id to get in touch with you?
thanks
nami
@divya
u may publish your mail ID here or in your blog, i shall contact you.
Post a Comment