മാങ്ങാ ചമ്മന്തി
memoir
പഴയ ഓര്‍മ്മകള്‍ ഓരോന്നായി മനസ്സില്‍ അലയടിക്കുന്നു. സംഭാരത്തിന്റെ കഥ എഴുതിയപ്പോള്‍ ലണ്ടനില്‍ നിന്ന് മുരളിയേട്ടന് എന്തോ ചോദിച്ചിരുന്നു. പക്ഷെ ഞാനൊന്നും മിണ്ടിയില്ല.
ഇന്നെലെ നടക്കാന്‍ പോകുമ്പോള്‍ ചാരു അമ്മായിയുടെ മുറ്റത്ത് വളര്‍ന്നു നിന്നിരുന്ന പച്ച മാങ്ങ കണ്ടപ്പോളാണ് എനിക്ക് പണ്ട് പണ്ട് കഴിച്ച മാങ്ങ ചമ്മന്തിയെ പറ്റി ഓര്മ വന്നത്.
തറവാട്ടില്‍ പലപ്പോഴും കാലത്തെ ഒരു കട്ടന്‍ കാപ്പിക്ക് ശേഷം 8 മണി കഴിഞ്ഞാല്‍ കഞ്ഞി ആയിരിക്കും. അപൂര്‍വ്വം ചില ദിവസങ്ങളില്‍ പുട്ടും പഴവും, അല്ലെങ്ങില്‍ പത്തിരിയും തലേ ദിവസത്തെ മീന്‍ കരിയുടെ ചാറും അവശിഷ്ടങ്ങളും. അതായത് മാങ്ങ പുളിയും തലകളും. സന്തതി പരമ്പരകളായി കുറച്ചധികം പേര് ഉണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും പലഹാരം ഉണ്ടാക്കുക എന്നത് ശ്രമകമായ പണിയായിരുന്നു.
എന്റെ പ്രായത്തിലുള്ള പിള്ളേര്‍സ് നാലഞ്ജ് എണ്ണം,. പിന്നെ ചെറുവക പത്തില്‍ താഴെ. അമ്മമാരും അമ്മൂമ മാരും അമ്മായിമാരും ആയി കുറെ എണ്ണം. പിന്നെ പണിക്കാരും, കാര്യസ്തന്മാരും. എല്ലാം കൂടി നോക്കിയാല്‍ തറവാട്ടിലെ അംഗ സംഖ്യ മുപ്പത് മുപ്പത്തഞ്ച് വരും.
ഓല മേഞ്ഞ നലുകെട്ടിലുള്ള ജീവിതം സുഖമായിരുന്നു. നാട്ടില്‍ എന്തെങ്കിലും വിശേഷങ്ങള്‍ വരുമ്പോള്‍ വീട്ടിലെ അംഗ സംഖ്യ പെരുകും, അപ്പോള്‍ ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു. വൈകുന്നേരം ശാപ്പാട് കഴിഞ്ഞാല്‍ അകത്തളത്തില്‍ എല്ലാരും നിരനിരയായി കിടന്നുറങ്ങും. മൂത്ത അമ്മൂമ്മക്ക് മാത്രം ഒരു കട്ടില്. മറ്റുള്ളവര്‍ക്കൊക്കെ പായ വിരിച് നിലത്ത് കിടക്കണം. മഴക്കാലമായാല്‍ ചിലര്‍ മുറികളിലേക്ക് ചേക്കേറും.
അങ്ങിനെ കാലത്തെ കഞ്ഞിക്കുള്ള മാങ്ങ ചമ്മന്തിയുടെ രുചി വിവര്‍ണ്ണനാതീതമാണ്. ചമ്മതി ഉണ്ടാക്കുന്നത് കാണാനാണോ അതിലും രസകരം രുചികരം. വകയിലുള്ള ഒരു ചേച്ചി കൊയ്ത്ത് കാലമാകുമ്പോള്‍ പാര്‍ക്കാന്‍ വരും കുറച്ച നാള്. > കൊയ്ത്തെല്ലാം കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഒരു കുട്ടിച്ച്ചക്ക് അരിയും ചക്കയും മാങ്ങയും എല്ലാം കൊണ്ടുപോകും. നായരങ്ങാടി വരെ നടക്കണം, അവിടെ നിന്ന് അവര്‍ക്ക് ചിലപ്പോള്‍ പുഴിക്കള ചാള വണ്ടി കിട്ടും, അല്ലെങ്കില്‍ വീട് വരെ നടക്കും, അതൊക്കെ ആണ് പഴയ സമ്പ്രദായം.
കാലത്ത് എണീറ്റ് പിള്ളേര് പടയെല്ലാം കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച് കൊല്‍ക്കുഴിയന്‍ പടിഞ്ഞാറെ കുളത്തിലേക്ക് പോകും, ചിലര്‍ അവിടെ തന്നെ കുളിക്കും, പെണ് പിള്ലെരുകള്‍ തെക്കേ കുളത്തില്‍ പോയി കുളിക്കും. അവിടെ കൈത മോന്തക്കാടുകള്‍ ഉള്ളതിനാല്‍ തുണിയില്ലാതെ കുളിച്ചാലും മറ്റാരും കാണില്ല. പിള്ളേര് കൂട്ടത്തില്‍ ഒരു അപ്പുണ്ണി ഉണ്ടായിരുന്നു . അവന് ഈ കൈത മോന്തക്കടുള്ള കുളത്തിലെ കുളിക്കൂ..
അങ്ങിനെ പിള്ളേര്‍സ് കുളി കഴിഞ്ഞെത്തുംപോഴേക്കും കഞ്ഞിക്കുള്ള വട്ടങ്ങള്‍ ആരംഭിക്കും. ചില ദിവസങ്ങളില്‍ കഞ്ഞിക്ക് മുതിരപ്പുഴുക്കോ കടലയോ ഉണ്ടാകും, ആള് കൂട്ടം അധികമായാല്‍ കഞ്ഞിക്ക് ചമ്മന്തി തന്നെ, ബാക്കിയുള്ളത് ചിലര്‍ക്ക് ഉച്ചക്ക് ചോറ് ഉണ്ണുമ്പോള്‍ കിട്ടും.
ചമ്മന്തി അടുക്കളയിലെ ഏതെങ്കിലും പെണ്ണുങ്ങള് ആണ് സാധാരണ ഉണ്ടാക്കുക. പക്ഷെ ഈ പാര്‍ക്കാന്‍ വന്ന പെണ്ണ് വരുമ്പോള്‍ അവളാണ് ചമ്മന്തി അരക്കുക. അവളുടെ അരക്കലിനു ഒരു പ്രത്യേകത ഉണ്ട്, അതിനാല്‍ ആ ചമ്മന്തി ഏറെ രുചികരവും, എന്ന് എല്ലാവരും പറയുമെങ്കിലും അപ്പുണ്ണിക്കാണ് കൂടുതല്‍ ഹരം.
കാവിലെ മൂവാണ്ടന്‍ മാവിന്റെ മാങ്ങ പറിക്കുന്നതും കൂടി അവള് തന്നെ. അവള്‍ക്കറിയാം ഏറ്റവും കൂടുതല്‍ പുളിയുള്ള മാങ്ങ. വലിയ തോട്ടി എടുത്ത് അവള് മാങ്ങ പറിക്കും, സഹായതിന്നു അപ്പുണ്ണിയും കൂടും. മാങ്ങ കഴുകി വൃത്തിയാക്കി തോല് ചെത്തി ചെറിയ പൂളുകള്‍ ആക്കി, നേരെ അമ്മിയില്‍ നിരത്തും , എന്നിട്ട് ചുവന്ന മുളകും, ചുവന്നുള്ളിയും പേരിനു ഒരു നുള്ള് ഇഞ്ചിയും എല്ലാം കൂട്ടി അവള് അരക്കാന്‍ തുടങ്ങും.
അവളും കാലത്ത് കുളിയും തെവാരമെല്ലാം കഴിഞ്ഞേ അടുക്കളപ്പണിക്ക് ഇറങ്ങൂ. വെളുത്ത് തടിച്ച് ഒരു സുന്ദരിയാണെന്ന് വേണമെങ്കില്‍ പറയാം അവളെ. അന്നോക്ക്കെ പെണ്ണുങ്ങള്‍ക്ക് മുണ്ടും ബ്ലൗസും ആണ് വീട്ടിലെ വേഷം. പൂമുഖത്തേക്ക് വരുമ്പോള്‍ ഒരു മേല്‍ മുണ്ട് ഇടണം.
അടിയില്‍ താറുടുത്ത് വെള്ള മല്മല് മുണ്ട് ധരിച്ച് വട്ടക്കഴുത്തുള്ള ബ്ലൗസും അണിഞ്ഞു അവള് ചമ്മന്തി അരക്കുന്നത് നോക്കി നില്ക്കാന് ഒരു രസം വേറെ തന്നെ ആയിരുന്നു. അപ്പുണ്ണി അവളുടെ മുന്നില്‍ നിന്ന് മാറുമായിരുന്നില്ല. അപ്പുണ്ണി പിള്ളേരുടെ ഇടയില്‍ കേമനായി വിലസി പലപ്പോഴും. അവന് ചിലപ്പോള്‍ ഒരു ഒറ്റയാന് ആയിരുന്നു. കുറുമ്പനായ അപ്പുണ്ണിയെ മറ്റു പിള്ളേര്‍ക്ക് പേടി ആയിരുന്നു.
അപ്പുണ്ണി ചിലപ്പോള്‍ അമ്മിയില്‍ നിന്ന് ചമ്മന്തി കോരി തിന്നും. മറ്റാരെയും അവള് അമ്മിക്കരികിലേക്ക് അടുപ്പിക്കില്ല. പ്രായം കൊണ്ട് അപ്പുണ്ണി അവളെക്കാളും പത്ത് വയസ്സ് താഴെ ആയിരുന്നു.
അങ്ങിനെ അവള് അരച്ച ആ മാങ്ങ ചമ്മന്തിയുടെ രുചി ഇന്നും നാവില്‍ ഊറി വരുന്നു.
[ഈ കഥക്ക് ഒരു പൂര്‍ണ്ണത വന്നില്ല എന്ന് തോന്നുന്നു. ചമ്മന്തി ഒന്നും കൂടി ഭംഗിയായി അരച്ച് തുടര്ന്നെഴുതാം]
20 comments:
അപ്പുണ്ണി ചിലപ്പോള്‍ അമ്മിയില്‍ നിന്ന് ചമ്മന്തി കോരി തിന്നും. മറ്റാരെയും അവള് അമ്മിക്കരികിലേക്ക് അടുപ്പിക്കില്ല. പ്രായം കൊണ്ട് അപ്പുണ്ണി അവളെക്കാളും പത്ത് വയസ്സ് താഴെ ആയിരുന്നു.
അങ്ങിനെ അവള് അരച്ച ആ മാങ്ങ ചമ്മന്തിയുടെ രുചി ഇന്നും നാവില്‍ ഊറി വരുന്നു.
if anybody finds this is hard to read , kindly use
control + where the font size will increase.
and it will be further smooth for reading.
ചമ്മന്തിക്കഥ ഉഗ്രന്‍. നല്ല എരിവ്. അല്‍പ്പം കാന്താരി കൂട്ടിയാല്‍ അത്യുഗ്രന്‍! വെറുതെ കൊതിപ്പിക്കല്ലേ..... :)
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
മാങ്ങാ ചമ്മന്തി നാവില്‍ വെച്ചപോലെ...
ഒരു സംശയം..
അമ്മിക്കല്ലില്‍ നിന്ന് ചമ്മന്തി വാരിയിരുന്ന അപ്പുണ്ണിയ്ക്കല്ലാതെ
മറ്റാര്‍ക്കും ഇത്ര നന്നായി അതൊക്കെ ഓര്‍ത്തെടുക്കാന്‍ പറ്റുമോ??
ജെ.പിചേട്ടന് വീണ്ടും കൊതിയൂറുന്ന ഒരു കഥയുമായി വന്നിരിക്കുന്നു. മാങ്ങാചമ്മന്തി അതും അല്പം ഭംഗിയുള്ള സ്നേഹമുള്ള ഒരുവള്‍ അരച്ചതിനെ പറ്റി ഓര്‍ക്കുന്നത് പോലും ഒരു സുഖമാണ്. അന്തിക്കാട് പണ്ട് മൂവ്വാണ്ടന്‍ മാങ്ങ അമ്മിമേല്‍ വച്ച് കുത്തിച്ചതച്ച് തിന്നിരുന്ന കാലം ഓര്‍ക്കുന്നു. അമ്മിയും ഒപ്പം പാര്‍ക്കാന്‍ വരുന്ന പെണ്ണുങ്ങളും ഒക്കെ സ്മൃതിയില്‍ ഒതുങ്ങുന്നു അല്ലേ ജെ.പി ചേട്ടാ..
സസ്നേഹം
എസ്.കുമാര്‍
ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ
കോണ്‍ ഫ്ലേക്സും നഗറ്റ്സുമൊന്നും നമ്മുടെ ഭക്ഷണക്രമത്തില്‍ അധിനിവേശം ചെയ്യാതിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മ
കൊതിയൂറുന്ന വിധത്തില്‍ പകര്‍ത്തിയ ഓര്‍മ്മകള്‍
മാങ്ങാ ചമ്മന്തിയുടെ
രുചിമാത്രമല്ല ,ചമ്മന്ത്യരക്കുന്ന രുചി പോലും പകർത്തിവെച്ചിരിക്കുന്നൂ...!
മാങ്ങാചമ്മന്തി... ഹാവ്
എന്നാലും എന്റെ ഉണ്ണീ...ഓർത്തെടുക്കാൻ എന്തൊക്കെ രുചികൾ...
ഓ... കൊതിപ്പിച്ചു, മാഷേ :)
ചമ്മന്തിയെപറ്റി ഓര്‍ക്കുമ്പോള്‍ നാടും മറ്റും ഓര്‍മ്മയില്‍ തിരട്ടുന്നു
മാങ്ങാ ചമ്മന്തിയും കുട്ടിക്കാലത്തെ മധുരിക്കുന്ന ഓര്‍മ്മകളും പങ്കു വച്ചതില്‍ വളരെ സന്തോഷം ജെ പീ...വളരെ നന്നായിരിക്കുന്നു...സ്മൃതികള്‍..കുട്ടിക്കാലത്തെ സുന്ദരമായ ഓര്‍മ്മകളി ലേക്ക് ഒന്ന് തിരിഞ്ഞു നടന്നു ഞാനും...നന്ദി...
മാങ്ങാ ചമ്മന്തിയും കുട്ടിക്കാലത്തെ മധുരിക്കുന്ന ഓര്‍മ്മകളും പങ്കു വച്ചതില്‍ വളരെ സന്തോഷം ജെ പീ...വളരെ നന്നായിരിക്കുന്നു...സ്മൃതികള്‍..കുട്ടിക്കാലത്തെ സുന്ദരമായ ഓര്‍മ്മകളി ലേക്ക് ഒന്ന് തിരിഞ്ഞു നടന്നു ഞാനും...നന്ദി...
മനോഹരം. മാങ്ങാച്ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കാന്‍ തോന്നണു...
മനോഹരം. മാങ്ങാച്ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കാന്‍ തോന്നണു...
ഒരു നല്ല ചമ്മന്തി കഴിച്ച പോലെ....
അമ്മീലരയ്ക്കുന്ന ചമ്മ്ന്തീടെ സ്വാദ്...!
ഓര്‍മ്മകളില്‍ നിന്ന് തെരഞ്ഞെടുത്ത ഇനങ്ങള്ക്കെന്തൊരു രസമാണ് മാഷെ.
ആശംസകള്‍
ആഹ.. പ്രകാശേട്ടാ... എന്തൊരു തെളിച്ചമുള്ള ചിത്രങ്ങൾ... മാങ്ങാച്ചമ്മന്തിയരക്കുന്ന വകയിലുള്ളൊരു ചേച്ചിയും, അത് നോക്കി നിൽക്കുന്ന അപ്പുണ്ണിയും. ഓർമ്മയ്ക്കും എന്ത് രുചി... ഈ ഗ്രാമചിത്രങ്ങളെല്ലാം ഒട്ടിച്ച് വെച്ച് ഒരു ആൽബമുണ്ടാക്കണം പ്രകാശേട്ടാ... ബാല്യകാലസ്മരണകൾ പോലെ ഒരു കൃതി... കാത്തിരിക്കുന്നു.
Post a Comment