മുളകുഷ്യം
ഞാന്‍ അടുത്തിടെ പരിചയപ്പെട്ട കൂട്ടുകാരില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് എന്റെ നന്ദിനിക്കുട്ടി തന്നെ. എന്താണ് അവളെ അത്രക്കും ഇഷ്ടം തോന്നിയതെന്നുവെച്ചാല്‍ അവളൊരു രോഗിയാണ്. പണ്ട് സുശീല ചേച്ചി പറഞ്ഞപോലെ അവളോട് തോന്നേണ്ടത് സഹാനുഭൂതി ആണ്. എന്റെ നന്ദിനിക്കുട്ടി സുന്ദരിയാണ്, അവള്‍ക്കൊരു പുന്നാര മോനും ഉണ്ട് . അവനാണെങ്കിലൊ പൂര്‍ണ ആരോഗ്യവാനും അല്ല. മോന്റെ കാര്യത്തില്‍ അത്ര വലിയ പ്രശ്നം ഇല്ലെങ്കിലും അവന് എ പ്പോഴും കൂട്ടായി അമ്മ വേണം, അമ്മക്കാണു എങ്കില്‍ ഇടക്കിടെ അസുഖം മൂര്‍ച്ചിക്കും. അപ്പോള്‍ മകന്റെ കാര്യം പ്രശ്നം ആകും. അങ്ങിനെ ഒക്കെ ആണ് എന്റെ നന്ദിനിക്കുട്ടിയുടെ അവസ്ഥ.
ഞാന്‍ ഒരു ദിവസം നന്ദിനിക്കുട്ടിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു.
"നന്ദിനിക്കുട്ടീ ഇന്നെന്താ വിഭവം ഉച്ചക്ക് ....?"
"ഇന്നേ പ്രത്യേകിച്ചൊന്നും ഇല്ല ജെപി സാറെ ... മുളകുഷ്യം മാത്രം..."
"മുളകുഷ്യമോ ....... ഞാന്‍ മുളകുഷ്യം കഴിചിട്ട് ഒരുപാട് നാളായി...."
"അതെയോ .....? അവിടുത്തെ ചേച്ചിയോട് പറഞ്ഞൂടെ വെച്ച് തരാന്‍ ...?
"അതൊന്നും ശരിയാകില്ല എന്റെ നന്ദിനിക്കുട്ടീ ... ഒന്നാമത് അവള്ക്കറിയില്ല അതിന്റെ കൂട്ട്. രണ്ടാമത് എന്തെന്നുവെച്ചാല്‍ ഇവിടെ മകള്‍ പെറ്റ് കിടക്കുകയാ... ഞാന്‍ തന്നെ അങ്ങ്ട്ട് ഉണ്ടാക്കിയാലോ എന്നാലോചിക്കുകയാ.. എനിക്കതിന്റെ കൂട്ട് [റെസിപ്പീ ] പ്രഞ്ഞുതരമൊ....?"
"ഓ ... അതിനെന്താ പ്രശ്നം ... ഞാന്‍ പറയാം എഴുതിയെടുത്തോളൂ..."
"ശരി പറയൂ ..."
cook paripp, add vellari or tomato or kumbalanga pieces...cook again adding chilly powder and salt.....switch off fire, add lots of kariveppila & velichenna...
"മെനി താങ്ക്സ് നന്ദിനിക്കുട്ടീ...."
ഞാന്‍ ആലോചിക്കുകയായിരുന്നു എപ്പോഴാ ഞാന്‍ അവസാനം മുളകുഷ്യം കൂട്ടിയതെന്ന്.... ഹാ ഓര്‍മ്മ വന്നു. പണ്ട് ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൃഷ്ണന്‍കുട്ടി മാഷിനു അത്താഴത്തിന് എന്നും മുളകുഷ്യം ആണ്.. ഞാന്‍ തന്നെ ആയിരിക്കും മിക്കവാറും വിളമ്പി കൊടുക്കുക.
കൃഷ്ണന്‍കുട്ടി മാഷ് ആളൊരു കുഴപ്പക്കാരന്‍ ആയിരുന്നു. കണക്കാണ് വിഷയം. ക്ലാസ്സില്‍ വരുമ്പോള്‍ പുസ്തകക്കെട്ടിനോടൊപ്പം ഒരു ചൂരലും ഉണ്ടായിരിക്കും. എനിക്കാണെങ്കില്‍ കണക്ക് എത്ര പറഞ്ഞാലും തലയില്‍ കയറുകയില്ല - അടി കിട്ടാത്ത ദിവസങ്ങളില്ല.
പാവം മാഷ് എന്നെ തല്ലി തല്ലി തോറ്റു കാണും...
ചിലപ്പോള്‍ ഞാന്‍ ആലോചിക്കും എന്തിനാ എന്നെ ഈ നരകത്തില്‍ കൊണ്ട്ട് വിട്ടത് പഠിപ്പിക്കാന്‍. ഞാന്‍ വടുതല സ്കൂളില്‍ നിന്ന് നാലര ക്ലാസ് ഒന്നാമനായി ജയിച്ച കുട്ടിയായിരുന്നു.
തോഴിയൂരും, പെങ്ങമുക്കിലും, പാറേല്‍ അങ്ങടീയിലും, കുന്നംകുളത്തും ഹൈ സ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരില്‍ പടിപ്പിക്കാന്‍ വിട്ടത്.
എന്തിന്റെ കേടായിരുന്നു എന്റെ തള്ളക്ക്. തന്തക്ക് കൊളംബൊയില്‍ ആയിരന്നു പണി. അവിടെ പിള്ളേരെ പഠിപ്പിക്കണം എന്നായിരുന്നു തന്തയുടെ അഗ്രഹം. പക്ഷെ തള്ള അതിന് സമ്മതിക്കാണ്ട്, എന്നെ ഇങ്ങിനെ തടങ്കില്‍ ആക്കി.
ഞാനെങ്കില്‍ ഒരു പാവം പയ്യന്‍സ് ആയിരുന്നു. ഈ സ്കൂളില്‍ കുഴപ്പക്കാരായ പിള്ളേര്‍ ആയിരുന്നു അധികവും. അവരുടെ കൂടെ കൂട്ട് കൂടി ഞാന്‍ ആകെ നാശമായി.
തന്ത ധാരാളം പണം അയക്കും. തള്ളക്ക് ആണെങ്കില്‍ സ്കൂളില്‍ ടീച്ചര്‍ പണിയും. കാശിന് ഒരു കുറവും ഇല്ല. പോരാത്തതിന് തള്ളയുടെ തന്ത ആണെങ്കില്‍ ആ നാട്ടിലെ വലിയ പണക്കാരനും. എനിക്ക് തന്ത ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോള്‍ റിസ്റ്റ് വാച്ചും മറ്റും കൊണ്ട് വന്ന് തന്നിരുന്നു. കൂടാതെ ലണ്ടനില്‍ നിന്ന് വാങ്ങിയ ജീന്‌സും പുസ്തകം പൊതിയാന്‍ പ്രത്യേക പേപ്പറുകളും ഒക്കെ എത്തിചിരുന്നു. പക്ഷെ അദ്ദേഹം എന്റെ പഠിത്തത്തെ പറ്റി അന്വേഷിച്ച് കാണില്ല.
തള്ള എന്നെ നരകത്തിലാക്കി നല്ല കൊളംബ് കുടയും സാരിയും ചുറ്റി സ്കൂളില്‍ പോകും. എനിക്ക് രണ്ട് കാക്കി ട്രൌസറും നാല് വരയന്‍ കുപ്പായവും മാത്രം. ഞാന്‍ അത് കൊണ്ട്ട് ത്രിപ്തിപ്പെട്ടു.
ഒരുപാട് പറയാനുണ്ട് എന്റെ ബോഡിംഗ് ലൈഫ്. എഴുതിയാല്‍ തീരില്ല. ഞാന്‍ ആദ്യം എല്ലാം എഴുതാമെന്ന് വെച്ചു. പിന്നീട് അതൊന്നും ഓര്‍ക്കാന്‍ മനസ് വന്നില്ല.
ഇടക്കിടക്ക് കൃഷ്ണന്‍ കുട്ടി മാഷ് ബാക്കി വെച്ച മുളകൂഷ്യം ഞാന്‍ കഴിക്കും. കുട്ട്യോള്‍ക്ക് വൈകുന്നേരം ചോറും സാമ്പാറും, ചെറുകായ മെഴുക്കുപുരട്ടിയും അച്ചാറും, പപ്പടവും എല്ലാം ഉണ്ടാകും.
എന്റ കൃഷ്ണന്‍ കുട്ടി മാഷെ... മാഷ് ഇപ്പോള്‍ സ്വര്‍ഗത്തിലോ നരകത്തിലോ ഒക്കെ ആയിരിക്കും. എനിക്ക് ഇത്രയും പ്രായം ആയ സ്ഥിതിക്ക് മാഷ് ജീവിച്ചിരിപ്പാന് ഇടയില്ല.
എന്തായാലും മാഷ് ബാക്കി വെച്ച മുള്കോഷ്യതിന്റെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുമ്പത് ഉണ്ട്.
ഒരു ദിവസം നന്ദിനിക്കുട്ടിയുദെ അടുക്കളയില്‍ മുളകോഷ്യം കഴിക്കാന്‍ പൊകണം.
എന്റെ നന്ദിനിക്കുട്ടിക്ക് നല്ല ആരോഗ്യവും ആയുസ്സും കൊടുക്കേണമേ എന്റെ അച്ചന്‍ തേവരേ [ലോര്‍ഡ് ശിവ ]
8 comments:
എന്റ കൃഷ്ണന്‍ കുട്ടി മാഷെ... മാഷ് ഇപ്പോള്‍ സ്വര്‍ഗത്തിലോ നരകത്തിലോ ഒക്കെ ആയിരിക്കും. എനിക്ക് ഇത്രയും പ്രായം ആയ സ്ഥിതിക്ക് മാഷ് ജീവിച്ചിരിപ്പാന് ഇടയില്ല.
എന്തായാലും മാഷ് ബാക്കി വെച്ച മുള്കോഷ്യതിന്റെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുമ്പത് ഉണ്ട്.
ആശംസകള്‍
നന്നായിട്ടുണ്ട് മാഷേ... എഴുത്തും മുളകോഷ്യവും...അമ്മ ഉണ്ടാക്കിത്തന്നിരുന്ന മൊളൊഷ്യത്തിന്റെയും പുളിങ്കറിയുടെയും ഉള്ളിസ്സമ്മന്തിയുടെയും രുചി ഓർമ്മയിലെത്തിക്കാൻ ഉതകി ഈ പോസ്റ്റ്. നന്ദിനിക്കുട്ടിയ്ക്കും കുട്ടിയ്ക്കും പൂർണാരോഗ്യം നേരുന്നു.
നന്ന്.പാകത്തിന് എരിവും പുളിയുമുണ്ട്.
സത്യപറഞ്ഞാൽ എന്താ ഊ മുള്കേഷ്യം?
ഞാൻ നിലമ്പൂർ സൈഡിലാ അവിടെ ഇങ്ങൻ ഒരു കറീ കേട്ടിട്ടില്ല ട്ടൊ
മാതാ, പിതാ.ഗുരു...ദൈവം..!
അവരെല്ലാം ദൈവത്തിന്റടുത്തെത്തിയെങ്കിലും
ആ മുളകേഷ്യത്തിൻ രുചി ജയേട്ടന്റെ കൂടെ ഇപ്പോഴുമുണ്ടല്ലൊ..അല്ലേ
എനിക്കും അറിയില്ലായിരുന്നു ഈ മുളകേഷ്യം. ഇനി ഒന്നുണ്ടാക്കി നോക്കണം.ഒരു സംശയം ഇതിനു പച്ച മാങ്ങാ വേണ്ടേ...?
DEAR ROSAPPOOKKAL
പച്ച മാങ്ങാ വേണമോ എന്ന് നന്ദിനിക്കുട്ടിയോട് ചോദിക്കണം.
Post a Comment