പണ്ടൊക്കെ....... എന്നുപറഞ്ഞാല്‍ ഒരു നാലഞ്ചുമാസം മുന്‍പ് വരെ കാലത്ത് കുളിയും നാമജപവും ഒക്കെ കഴിഞ്ഞാല്‍ അടുക്കളയിലെ കൊച്ചുമേശക്കരികില് ഇരുന്നാല്‍ എന്റെ ശ്രീമതി കഴിക്കുന്നതിനനുസരിച്ച് ഓരോ മൊരിഞ്ഞ ദോശ ഇങ്ങിനെ ചുട്ട് തരും. ഒപ്പം അവളുടെ ഡയലോഗും കേള്‍ക്കണം..
അങ്ങിനെ ഞാന്‍ ചുരുങ്ങിയത് 5 ദോശയെങ്കിലും കഴിക്കും. നല്ല കട്ടിയുള്ള തേങ്ങാച്ചമ്മന്തിയും, നല്ലെണ്ണയില്‍ ചാലിച്ച മുളക് പൊടിയും ചിലപ്പോള്‍ അടിപൊളി സാമ്പാറും തരും....
ഇവിടെ ഒരു പെണ്ണ് പെറാന്‍ വന്നിട്ടുണ്ട്. അവള് വന്നതില്‍ പിന്നെ എനിക്ക് ദോശയും ഇല്ല ഇഡ്ഡലിയും ഇല്ല, ചുരുക്കിപ്പറഞ്ഞാല്‍ കാലത്ത് ബ്രേക്ക് ഫാസ്റ്റിനായി അടുക്കളയില്‍ ചടഞ്ഞിരിക്കേണ്ട എന്ന മട്ടാണ് എന്റെ പെണ്ണിന്റെ.
ഡൈനിങ്ങ് ടേബിളില്‍ ഉണങ്ങിയ ബ്രഡ് എന്നുമുണ്ടാകും. ചിലപ്പോള്‍ ചീസ് അല്ലെങ്കില്‍ ജാം. ഇനി ഓം ലെറ്റോ, ബുള്‍സ് ഐയോ മറ്റോ വേണമെങ്കില്‍ സെല്‍ഫ് സെര്വ്വീസ് ആകാം എന്ന മട്ടില്‍...
പ്രാതലിന്റെ കാര്യം വിടാം... ഉച്ചക്ക് നല്ലൊരു ശാപ്പാട് കിട്ടിയിരുന്നു, അതും ഇല്ലാണ്ടായി ഇപ്പോള്‍. പെറ്റ് കിടക്കുന്ന പെണ്ണിന് റെഡ് മീറ്റും, ഫിഷും മറ്റു വിഭവങ്ങളും ഉണ്ടാക്കും എന്നും. എനിക്കാണെങ്കില്‍ യൂറിക്ക് ആസിഡ് കൂടിയതിനാല്‍ ഇവയൊന്നും കഴിക്കാന്‍ പാടില്ല.
പോരാത്തതിന് കൊളസ്ട്രോല്‍ ലെവല്‍ 234 കവിഞ്ഞു, അപ്പോള്‍ അതിലും ഉണ്ട് ഭക്ഷണ നിയന്ത്രണം.. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി പട്ടിണിയാണ്. എന്നെ നോക്കാനോ എന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ ആരും ഇല്ലാ എന്ന് സാരം.
കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടില്‍ പോയാല്‍ നല്ല ഭക്ഷണം സന്തോഷത്തോടെ വിളമ്പിത്തരും അനിയത്തി ഗീത. ശ്രീരാമന് ഭാഗ്യവാന് - എനിക്കവിടെ എന്നും താമസിക്കാം.പക്ഷെ എന്റെ ഇഷ്ടദേവനായ അച്ചന് തേവരും കുറച്ച് നല്ല സുഹൃത്തുക്കളും, ലയണ്‍സ് ക്ലബ്ബ് ഫ്രണ്ട്സും എല്ലാം ഇവിടെയാണ്. അതിനാല്‍ എനിക്ക് ചെറുവത്താനിയില് ഇരുന്ന് ബോറഡിക്കും. തന്നെയുമല്ല അവിടെ ശ്രീരാമന്റെ മക്കള്‍ ആരും കൂട്ടിന്നില്ല.
പിന്നെ ഒരാശ്വാസം എന്തെന്നാല്‍ ചെറുവത്താനി അയലത്തെ വീട്ടിലെ കുട്ടികളായ തക്കുടു, ചിടു, കുട്ടാപ്പു എന്നിവര്‍ കളിക്കാന്‍ വരും വലിയച്ചന്റെ കൂടെ.. ശ്രീരാമന്റെ മക്കള്‍ എന്നെ വലിയച്ചന് എന്നി വിളിച്ച് കേട്ടിട്ട് അയലത്തെ കുട്ട്യോളെല്ലാം എന്നെ “വലിയച്ചന്“എന്നു വിളിക്കും, വീട്ടിലെ മെയ്ഡ് പെണ്‍കുട്ടിയും.
ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര്‍ പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ഇപ്പോഴത്തെ എന്റെ സ്വിഫ്റ്റ് കാര്‍ വിറ്റിട്ട് ഒരു ഓട്ടോമേറ്റിക്ക് ട്രാന്സ്മിഷന് ഉള്ള സയ്യാര വാങ്ങണമെന്നുണ്ട്. പക്ഷെ പുവര്‍ ഫിലൂസ് സിറ്റുവേഷനായതിനാല്‍ തല്ക്കാലം ആ സ്വപ്നം പൂവണിയില്ല. കഴിഞ്ഞ 8 മാസത്തിന് മുന്‍പ് എന്നെ ഒരു ഓട്ടോ നടുറോഡില്‍ ഇടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ ആഘാതം ഇത് വരെ ശരിയായിട്ടില്ല, വലത് കയ്യിന് സ്വാധീനക്കുറവുണ്ട്. അതിനാല്‍ ബസ്സ് യാത്ര ദുഷ്കരം..
ഞങ്ങളുടെ കുടുംബത്തിലെ വെട്ടിയാടന്‍ ആണുങ്ങള് സാധാരണം അറുപതിന്നപ്പുറം കടക്കാറില്ല, കഴിഞ്ഞ മൂന്ന് തലമുറകളുടെ സ്റ്റാറ്റിസ്റ്റിക്സ് എന്റെ പക്കലുണ്ട്.
ഞാന്‍ അറുപതില്‍ പോകുമെന്ന് കരുതി, ഇപ്പോള്‍ അറുപത്തഞ്ചുകഴിഞ്ഞിട്ടും എന്നെ തേടി കാലന് കാളയും കയറുമായി എത്തിയില്ല. ഓരോ രാത്രിയും ഞാന്‍ കാലന്റെ കാളയുടെ കുളമ്പടി ചെവ്വിയോര്ത്ത് കിടക്കും...
halO കാലന് ചേട്ടാ... ഈ വഴി മറന്നോ.. എനിക്ക് വയ്യ ഇങ്ങിനെ കഴിയാന്‍. ശരിയായ ഭക്ഷണം വെച്ച് വിളമ്പിത്തരാന്‍ ബന്ധുവര്‍ഗ്ഗത്തില്‍ എന്റെ അനിയത്തി ഗീതയൊഴിച്ച് ആരും ഇല്ല..
അവള്‍ക്ക് ഭഗവാന് ദീര്‍ഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...
foto courtsey: google

8 comments:

ഈ സാറിന്റെ ഓരോ കാര്യങ്ങള്‍ എന്ന് വായിച്ചു രസിക്കുമ്പോഴും വാര്‍ദ്ധക്യത്തിലും കുട്ടിത്തവും കുസൃതിയും കൈവിടാത്ത ആ മനസ്സു കണ്ട് അസൂയ തോന്നുന്നുണ്ട്.ഇഷ്ടംപോലെ ഫിലൂസുണ്ടായി ഇഷ്ടപ്പെട്ട സയ്യാര വാങ്ങാന്‍ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്നാശംസിക്കുന്നു.
ജെ പി വെട്ടിയാട്ടില്‍ സാറെ നമസ്കാരം..ഞനും ശ്രീരാമനും ഒരു പ്രായമാണെന്നു തോന്നുന്നൂ....ഞനും കാലനെ നോക്കിയിരിപ്പാണ്...പക്ഷേ എന്റെ വാമഭാഗം പറയണത്,ഞാൻ മമ്മൂട്ടിയേക്കാൾ ഗ്ലാമർ ആണെന്നാ...ഷുഗറും ,കോളസ്റ്റ്രോളും ഒക്കെ അതിന്റെ പാട്ടിനങ്ങ് പോകുമെന്നേ....നമുക്കൊക്കെ ഇനിയും ഇങ്ങനെ പിള്ളാരുമായി ബ്ലോഗ് കളിച്ച് നടക്കാം.....മുകളീന്നൊള്ള വിളി ഇനി 90 വയസ്സ് കഴിഞ്ഞേ ഉള്ളൂ...നമുക്ക് നമ്മുടെ നേനാ‘(നേനാ സിദ്ധിക്ക്) മോളൂടെ നിക്കാഹും ഒക്കെ കഴിഞ്ഞ് ആ മോളുടെ മോളേയും ഒക്കെ താലോളിച്ചിട്ട് പോകാമെന്നേ.........എല്ലാ ഭാവുകങ്ങളും
ദീര്‍ഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു
ആയുഷ്മാന്‍ ഭവ:
ദോശകഴിച്ചാലും ഇതുപോൽ
ദോശാശ കൊടുക്കരുത് കേട്ടോ
ജയേട്ടാ..പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികൾക്ക്
വായികുമ്പോൾ തന്നെ ഒരു അഞ്ചു ദോശ കഴിക്കാൻ തോന്നുന്നു.....
:)
മനസ്സ് ഇങ്ങനെ എപ്പോഴും ചെറുപ്പമായി നിലനിര്‍ത്തൂ മാഷേ...
Post a Comment